താൾ:CiXIV281.pdf/132

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൩൦

ആകുന്നു എന്നും ധൎമ്മത്തിന്നു വരുത്തുവാൻ കഴിയാത്തതു ദൈ
വം താൻ നിവൃത്തിച്ചു സ്വന്തപുത്രനെ പാപജഡത്തിൻ
സാദൃശ്യത്തിൽ അയച്ചു പാപത്തിന്നു ജഡത്തിൽ ശിക്ഷാ
വിധിയെ നടത്തിയതു ജഡപ്രകാരം അല്ല, ആത്മപ്രകാരം ന
ടക്കുന്ന നമ്മിൽ ധൎമ്മത്തിൻ ന്യായം പൂരിച്ചു വരെണ്ടതിന്നത്രെ.
എങ്ങിനെ എന്നാൽ ജഡപ്രകാരമുള്ളവൻ ജഡത്തിന്റെ
വയും ആത്മപ്രകാരമുള്ളവർ ആത്മാവിന്റെവയും
ഭാവിക്കുന്നു. ജഡഭാവമല്ലൊ മരണം, ആത്മഭാവമൊ ജീവ
നും സമാധാനവും തന്നെ. കാരണം ജഡഭാവം ദൈവത്തൊടു
ശത്രുത്വം ആകുന്നു. അതു ദൈവധൎമ്മത്തിന്നു കീഴ്പെടുവാൻ ക
ഴിയുന്നതല്ല, എന്നാൽ ജഡത്തിലുള്ളവൎക്ക ദെവപ്രസാദം
വരുത്തികൂടാ എന്നു ഉപദെശിച്ചതിന്റെ ശെഷം വിശ്വാ
സികളൊടു നിങ്ങളൊ, ദൈവാത്മാവ് നിങ്ങളിൽ വസി
ച്ചാൽ ജഡത്തിൽ അല്ല ആത്മാവിൽ അത്രെ ആകുന്നു.
യെശുവിന്നുള്ളവൎക്ക അത് അത്യാവശ്യം തന്നെ. കാരണം
ഒരുത്തന്നു ക്രിസ്താത്മാവ് ഇല്ലാഞ്ഞാൽ അവൻ ഇവനുള്ളവ
നുമല്ല എന്നു പറഞ്ഞിരിക്കുന്നു. ക്രിസ്താത്മാവുള്ളവൻ കൂട
ക്കൂട ഒരു നല്ല കാൎയ്യം വിചാരിച്ചു നിശ്ചയിച്ചു പിന്നെയും വി
ടുന്നു എന്നല്ല, ആത്മാവിന്നു ഹൃദയത്തിൽ വസിപ്പാൻ സ്ഥ
ലം കൊടുത്തു ഒരു ഭെദം വരാതെ അവന്റെ നിയൊഗപ്രകാ
രം നടന്നു ദെവപ്രസാദം വരുത്തുവാൻ മാത്രം ഉത്സാഹിച്ചു
കൊണ്ടിരിക്കുന്നു. ഒരു സത്യവിശ്വാസി ഉറക്കത്തിലും ലൌകി
കക്രിയകളെ നടത്തുന്ന സമയത്തിലും മരണനെരത്തും പരിശു
ദ്ധാത്മാവിന്റെ ആലയം ആകുന്നു. ലൊകചിന്ത നിമിത്തം
അത്രെ ദെവാത്മാവു ഹൃദയത്തിൽ നിന്നു വിട്ടു പൊകുന്നു.
പൌലിന്റെ ഉപദെശ പ്രകാരം പുതുതായി ജനിക്ക മാത്രം
അല്ല, ദെവാത്മാവിന്റെ സ്ഥിരവാസസ്ഥലവുമായി തീ
രുക തന്നെ രക്ഷെക്കായി ആവശ്യമാകകൊണ്ടു ഞാൻ എ


17

"https://ml.wikisource.org/w/index.php?title=താൾ:CiXIV281.pdf/132&oldid=194187" എന്ന താളിൽനിന്ന് ശേഖരിച്ചത്