താൾ:CiXIV281.pdf/131

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൨൯

ഒരൊരുത്തന്നു അവനവന്റെ ക്രിയകൾ്ക്ക തക്ക പ്രതിഫലം
തരും. നമ്മുടെ ക്രിയകളുടെ വില അവൻ മനുഷ്യരുടെ വിചാ
രപ്രകാരം അല്ല, നൊക്കും. പ്ലപ്പൊഴും നാം എത്രയും
ആകാത്ത കൎമ്മങ്ങൾ്ക്ക സല്ക്രിയ എന്നപെർ ഇടുന്നുവല്ലൊ. അ
പൊസ്തലന്മാരെ കൊന്നവർ ദൈവത്തിന്നു അതിനാൽ ആ
രാധന കഴിക്കുന്നു. എന്നു വിചാരിച്ചുവല്ലൊ നമ്മുടെ ക്രിയക
ളിൽ നിന്നു വരുന്ന ഉപകാരവും അവറ്റിന്റെ വിലയെ
കാണിക്കുന്നില്ല. പലപ്പൊഴും ദൈവം ഒരൊ ആളുകളെ
കൊണ്ടു മറ്റവൎക്ക ഏറിയ ഗുണങ്ങളെ ചെയ്യുന്നു എങ്കിലും
വിശ്വാസവും ശുദ്ധിയും ഇല്ലായ്ക കൊണ്ടു അവരെ തന്റെ
രാജ്യത്തിലെക്ക് കൈക്കൊള്ളുവാൻ കഴികയില്ല.മറ്റവ
ൎക്ക ഗുണത്തിന്നായി ദൈവചനത്തെ അറിയിച്ചു താൻ നശി
ച്ചു പൊവാൻ കഴിയുമല്ലൊ. നെർ വഴിയിൽ നിന്നു തെറ്റി
പൊയവൻ മുമ്പെത്ത സല്ക്രിയകളിൽ ആശ്രയിക്കെണ്ട.
ന്യായവിസ്താര ദിവസത്തിൽ അവറ്റിന്നു ഒരു ഒൎമ്മയും ഉണ്ടാ
കയില്ല. ആ നാളിൽ യെശുവിന്നു പ്രസാദം വരുത്തുന്ന ക്രിയ
കൾ പുതിയ ജനനത്തിൽ നിന്നു പുറപ്പെട്ടു ദൈവം കൊടുത്തു
വരുന്ന പ്രാപ്തി കൊണ്ടു അവന്റെ മാനത്തിന്നായി ചെയ്തു പ
രിശുദ്ധാത്മാവിന്റെ ഫലങ്ങളായിരിക്കെണം. ഇതെല്ലാം
വെണ്ടുവൊളം വിചാരിച്ചു ആ നാളിൽ ധൈൎയ്യ സന്തൊഷ
ങ്ങളൊടു കൂട ന്യായാധിപതിയുടെ മുമ്പാകെ നില്ക്കെണ്ടതി
ന്നു നാം ഒരൊരുത്തൻ ജാഗരിച്ചിരിപ്പൂതാക.

൬൯

രൊമ. ൮,൯. ഒരുത്തന്നു ക്രിസ്താത്മാവ് ഇല്ലാഞ്ഞാ
ൽ അവൻ ഇവനുള്ളവനുമല്ല.

പൌൽ ഈ വാക്കുകളെ എഴുതും മുമ്പെ യെശുക്രിസ്ത
ന്നുള്ളവർ ധൎമ്മത്തിൽ നിന്നും പാപമരണങ്ങളുടെ അധി
കാരത്തിൽ നിന്നും വിട്ടു ശിക്ഷാവിധിയിൽ നിന്നു ഒഴിഞ്ഞവരും


17

"https://ml.wikisource.org/w/index.php?title=താൾ:CiXIV281.pdf/131&oldid=194188" എന്ന താളിൽനിന്ന് ശേഖരിച്ചത്