താൾ:CiXIV281.pdf/130

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൨൮

മത്താ.൧൬, ൨൭. മനുഷ്യപുത്രൻ പിതാവി
ന്റെ മഹത്വത്തൊടെ തന്റെ ദൂതന്മാരുമായി വരും.അ
പ്പൊൾ അവൻ ഒരൊരുത്തനു അവനവന്റെ പ്രവൃത്തി
ക്ക തക്കവണ്ണം പകരം ചെയ്യും.

മനുഷ്യപുത്രൻ തന്റെ മഹത്വത്തൊടും വിശുദ്ധദൂതന്മാ
രൊടും കൂട വരുമ്പൊൾ തന്റെ മഹത്വ സിംഹാസനത്തിൽ ഇ
രിക്കും. മത്ത.൨൫, ൩൧. എന്നും മനുഷ്യപുത്രൻ പിതാവി
ന്റെ മഹത്വത്തൊടെ തന്റെ ദൂതന്മാരും ആയി വരും.മത്ത.
൧൬, ൨൭. എന്നും യെശു പറഞ്ഞത് സമമായി നൊക്കിയാൽ
പിതാവിന്റെ മഹത്വം തനിക്കുള്ളത് തന്നെ എന്നും പിതാ
വിന്റെ മഹത്വം ദിവ്യമഹത്വം ആകകൊണ്ടു ദൈവമില്ലാ
ത്ത ആൎക്കും കൊടുപ്പാൻ കഴികയില്ല.യെശുവിന്നു അതു
വരികയാൽ താൻ പിതാവെ പൊലെ ദൈവം ആകുന്നു എ
ന്നു ബൊധിപ്പാൻ സംഗതി ഉണ്ടു. ദൈവാത്മാവു നമുക്ക ദാന
മായി വരുന്നു എങ്കിലും നമ്മുടെ ആത്മാവു എന്നു പറഞ്ഞു കൂടാ.
യെശുവും പിതാവും ഒന്നായിരിക്ക കൊണ്ടു പിതാവിന്റെ
മഹത്വത്തിന്നു മനുഷ്യപുത്രന്റെ മഹത്വം ആകുന്നു എന്നു
മെലെഴുതിയതിൽ പറഞ്ഞിരിക്കുന്നു. വിശുദ്ധ ദൂതന്മാൎക്ക ദെ
വദൂതന്മാരെന്നും യഹൊവയുടെ ദൂതന്മാരെന്നും പെരുകൾ ഉ
ണ്ടെങ്കിലും അവർ യെശുവിന്റെ ദൂതന്മാരുമായി സന്തൊഷ
ത്തൊടും ജ്ഞാനത്തൊടും കൂട ന്യായവിസ്താരത്തിൽ അവന്റെ
കല്പനകളെ അനുസരിച്ചു അവന്റെ മഹത്വത്തിൽ ഒരു അം
ശം ആയിരിക്കും. അവൻ അന്നു ആവസിപ്പാനുള്ള വെളുത്ത
സിംഹാസനവും ദിവ്യ രാജാവിന്നു യൊഗ്യമുള്ളതായിരിക്കും.
ഈ മഹത്വമുള്ള രാജാവ് ആർ, പിലാതന്റെ മുമ്പാകെ
ചമ്മട്ടികൾ കൊണ്ടു അടിച്ചു, പരിഹാസമായി മുൾകിരീടം ധരിപ്പി
ച്ചു, ചുവന്ന കുപ്പായം ഉടുപ്പിച്ചു നിന്നവൻ തന്നെ. അവൻ പി
താവിന്റെ മഹത്വത്തൊടെ തന്റെ ദൂതന്മാരുമായി വരുമ്പൊൾ

"https://ml.wikisource.org/w/index.php?title=താൾ:CiXIV281.pdf/130&oldid=194189" എന്ന താളിൽനിന്ന് ശേഖരിച്ചത്