താൾ:CiXIV281.pdf/129

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൨൭

സഹിച്ച യെശുവിൽ രാജലക്ഷണം ഒന്നും കാണ്മാൻ സംഗ
തി ഇല്ല എന്നിട്ടും അവൻ രാജാവു തന്നെ. അങ്ങിനെ പണ്ടു
യൊബ് ദുഃഖം നിറഞ്ഞവനും ലാജരൻ ദീനമുള്ള ഭിക്ഷ
ക്കാരനും സ്തെഫനൻ ശത്രുക്കളുടെ വിധി പ്രകാരം മരണത്തി
ന്നു യൊഗ്യ കള്ളനും ആയിരുന്നു എന്നിട്ടും അവർ ദെവപ്രി
യന്മാരുമായി. ക്രൂശിൽ തറെക്കപ്പെട്ട ക്രിസ്തനെ കുറിച്ചുള്ള
സുവിശെഷവചനവും അവനിലെ വിശ്വാസവും യവനന്മാൎക്ക
ഭൊഷത്വം എന്നു തൊന്നീട്ടും ദിവ്യജ്ഞാനം എല്ലാ അവ
നിൽ കിടക്കുന്നു. കാഴ്ചയും ഉൾപൊരുളും പലപ്പൊഴും ത
മ്മിൽ ഒക്കുന്നില്ല പിലാതന്റെ ആയുധക്കാർ ഒരു മുൾകിരീ
ടം ഇട്ട യെശു അഗ്നി ജ്വാലെക്ക് സമ കണ്ണുകൾ ഉള്ളവനായും
പലപൊൻ കിരീടങ്ങളെ ധരിച്ചവനായും അവസാന നാളി
ൽ വരും. വെളി ൧൯, ൧൨. പിന്നെ അവനെ ദൈവത്തി
ന്റെ വലത്തു ഭാഗത്തു മഹത്വ സിംഹാസനത്തിന്മെൽ ഇരി
ക്കുന്നതു കാണുമ്പൊൾ അവൻ ഒരു രാജാവു തന്നെ എന്നു
ശത്രുക്കൾ്ക്കും തൊന്നും.

മുൾ കിരീടം തന്റെ തലമെൽ ഇടുവാൻ ക്ഷമയൊടെ
സമ്മതിച്ച യെശു നമ്മുടെ അഹംഭാവത്തെ എത്രയും നാ
ണിപ്പിക്കുന്നു. പരിഹാസവും നീരസവും നാം വെറുത്തു മാനം
ആഗ്രഹിക്കുന്നു. അവനൊ സൎവ്വ മാന്യൻ എങ്കിലും ഒരുവി
രൊധം കൂടാതെ എല്ലാം സഹിച്ചു നമ്മുടെ ലജ്ജചുമന്നു. നി
ത്യനാണത്തിൽ നിന്നു തെറ്റി പൊകെണ്ടെതിനു നാം പൂ
ൎണ്ണ മനസ്സു കൊണ്ടു വിശ്വസിക്ക, അവനിൽ വിശ്വസിക്കുന്നവ
ർ ഒരു നാളും നാണിച്ചുപൊകയില്ല. നല്ല പ്രവൃത്തികളിൽ
സ്ഥിരമായി നിന്നു നിത്യജീവനെ അന്വെഷിക്കുന്നവൎക്ക
അവന്മൂലം മാനവും മഹത്വവും നാശമില്ലായ്മയും അവകാശ
മായി വരുമല്ലൊ. രൊമ. ൨, ൭.


൬൮

"https://ml.wikisource.org/w/index.php?title=താൾ:CiXIV281.pdf/129&oldid=194190" എന്ന താളിൽനിന്ന് ശേഖരിച്ചത്