താൾ:CiXIV281.pdf/128

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൨൬

യും നിവൃത്തിപ്പാൻ ഉത്സാഹവിശ്വാസ്യതകളെയും തരു
ന്നവൻ ദൈവം തന്നെ എന്നറിഞ്ഞാൽ ഭയത്തൊടും വിറയ
ലൊടും രക്ഷയെ സമ്പാദിക്കെണം എന്നുള്ള കല്പന കഠി
നം ഉള്ളതു എന്നു തൊന്നുവാൻ ഒരു സംഗതി ഇല്ലല്ലൊ.

൬൭

യൊഹ. ൧൯, ൨. ആയുധക്കാർ മുള്ളുകൾ കൊണ്ടു
ഒരു കിരീടം മടഞ്ഞിട്ടു അവന്റെ തലമെൽ വെച്ചു.

അവിശ്വാസം കളിയായി പൊയാൽ പരിഹാസം ജനി
പ്പിക്കുന്നു. അവിശ്വാസിക്ക സത്യം അസത്യമായി തൊന്നുക
യാൽ അവൻ അതിനെ പരിഹസിക്കുന്നു. അങ്ങിനെ ആയു
ധപാണികൾ യെശുവിന്നു ചെയ്തു. പിലാതൻ അവനെ അ
വരുടെ ഇഷ്ടത്തിന്നു ഏല്പിച്ച ശെഷം അവർ പരിഹസിച്ചു
തുടങ്ങി. യെശു തന്നെ രാജാവാക്കുവാൻ ഭാവിച്ചു എന്നു അ
ന്യായമായി അവന്റെ മെൽ ഒരുക്കിയ കുറ്റവും പിലാതന്റെ
മുമ്പാകെ താൻ ഒരു രാജാവാകുന്നു എന്നുള്ളതും, പിലാതൻ
യഹൂദന്മാരൊടു പരിഹാസമായി ഇതാ ഇതാ നിങ്ങളുടെ രാജാവുഎ
ന്നു യെശുവെ കൊണ്ടു പറഞ്ഞതും അവർ അറിഞ്ഞു അജ്ഞാ
നികളാകകൊണ്ടു ഒരു സഹായവും സെവകനും കൂടാതെ വിസ്താ
ര സഭയുടെ മുമ്പിൽ നില്ക്കുന്ന യെശു രാജാവാകുന്നതുഗ്രഹിക്കാ
തെ പരിഹാസമായി മുള്ളുകൾ കൊണ്ടു ഒരു കിരീടം മടഞ്ഞു
അവന്റെ തലമെൽ വെച്ചു മനഃപീഡയും ദെഹവെദനയും
വൎദ്ധിപ്പിക്കുകയും ചെയ്തു. അങ്ങിനെ തന്നെ ചെയ്യെണം എന്നു
പിലാതൻ കല്പിച്ചില്ല എങ്കിലും അതൊക്കെ സമ്മതിച്ചതുകൊ
ണ്ടു താനും ദുഷ്കൎമ്മത്തിൽ ഒഹരിക്കാരനായിത്തീൎന്നു.

യെശുമുമ്പെ യഹൂദന്മരൊടു കാഴ്ച പ്രകാരം വിധിക്കരുതു
നീതിയുള്ള വിധി മാത്രം വിധിപ്പിൻ എന്നു പറഞ്ഞപ്രകാരം
നിത്യം ഒൎത്തുകൊള്ളെണം കാഴ്ച പ്രകാരം വിധിക്കുന്നവർ പി
ലാതന്റെ മുമ്പാകെനിന്നു എല്ലാ പരിഹാസസാഹസങ്ങളെ

"https://ml.wikisource.org/w/index.php?title=താൾ:CiXIV281.pdf/128&oldid=194191" എന്ന താളിൽനിന്ന് ശേഖരിച്ചത്