താൾ:CiXIV281.pdf/112

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൧൦

൫൮

യൊഹ. ൫, ൨൭. അവൻ[യെശു] മനുഷ്യ പുത്ര
നാകകൊണ്ടു ന്യായവിധിയും നടത്തുവാൻ [പിതാവ്]അ
വന്ന് അധികാരം കൊടുത്തു.

യെശു തന്റെ മാനുഷത്വം സ്വൎഗ്ഗത്തിൽ നിന്നു അല്ല
കൊണ്ടു വന്നതു. മറിയയിൽ നിന്നു ജനിച്ചിട്ടു ജഡരക്തങ്ങൾ്ക്ക
ഒഹരിയുള്ളവനായി തീൎന്നതിനാൽ മനുഷ്യപുത്രൻ എന്ന പെ
രും എടുത്തു. പലപ്പൊഴും അവൻ ദൈവം തന്റെ പിതാവെ
ന്നും താൻ ദൈവപുത്രനെന്നും മനുഷ്യപുത്രനെന്നും പറഞ്ഞു
പിതാവു മനുഷ്യപുത്രനായ തനിക്ക് ന്യായവിധിയും നടത്തു
വാൻ അധികാരം കൊടുത്തു എന്നും താൻ മനുഷ്യപുത്രനാ
യി മരിച്ചവരെ ഉയർത്തെഴ്നീല്പിക്കും എന്നും അറിയിച്ചു. മഹ
ത്വമുള്ള മനുഷ്യപുത്രനായി അവൻ അവസാനത്തിൽ വ
ന്നു വെളുത്ത സിംഹാസനത്തിൽ ഇരുന്നു മൺ മറഞ്ഞവർ എ
ല്ലാവരെയും തന്റെ ശബ്ദം കെൾ്പീച്ചു നന്മ ചെയ്തവരെ ജീവ
ന്റെ ഉയിൎപ്പിലെക്കും ദൊഷം ചെയ്തവരെ ശിക്ഷാവിധി
യുടെ ഉയിൎപ്പിലെക്കും പുറപ്പെടീക്കും. മനുഷ്യപുത്രനായി
അവൻ ന്യായവിധി നാളിൽ തന്റെ സഹൊദരന്മാരായമ
നുഷ്യരൊടു സംസാരിച്ചു അവൎക്ക ചെയ്ത ഗുണദൊഷങ്ങ
ളെ തനിക്കു ചെയ്ത പ്രകാരം വിധിക്കും. അവൻ മനുഷ്യ പു
ത്രനാകകൊണ്ടു പല സഹൊദരന്മാരിൽ ആദ്യജാതനായി
അവരെ ദൈവത്തിന്റെ അവകാശികളാക്കി അവരൊടു എ
ൻ പിതാവിന്റെ അനുഗ്രഹീതന്മാരെ വരുവിൻ, ലൊകാ
രംഭം മുതൽ നിങ്ങൾ്ക്ക ഒരുക്കിയിരിക്കുന്ന രാജ്യം അവകാശ
മായി അനുഭവിച്ചു കൊൾവിൻ എന്നു കല്പിക്കും. ദൈവപുത്ര
ൻ മനുഷ്യ പുത്രനുമാകകൊണ്ടു ഇതുവും മറ്റും ഉണ്ടാകും. ക
ൎത്താവായ യെശു മനുഷ്യപുത്രനായി ഒന്നും തൎക്കിച്ചെടുത്തില്ല.
പിതാവു അവന്നു എല്ലാം ഏല്പിച്ചു കൊടുത്തു. പിന്നെ അവന്റെ

"https://ml.wikisource.org/w/index.php?title=താൾ:CiXIV281.pdf/112&oldid=194212" എന്ന താളിൽനിന്ന് ശേഖരിച്ചത്