താൾ:CiXIV281.pdf/113

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൧൧

ഇഷ്ടം സകലത്തിലും പിതാവിന്റെ ഇഷ്ടത്തൊടു ഒത്തുവ
രികകൊണ്ടു തനിക്ക് ലഭിച്ച അധികാരം എത്രയും സൂക്ഷ്മ
മായി ദൈവത്തിന്റെ ഇഷ്ടപ്രകാരം നടന്നതു.

ന്യായവിധിയെ നടത്തുവാനുള്ള അധികാരം അത്യന്തം
വലിയത്. ആയതിനെ നടത്തുന്നവൻ എല്ലാമനുഷ്യരെയുംആ
ദിമുതൽ അവസാനത്തൊളം അവർ ചെയ്ത സകല ക്രിയകളെ
യും ഹൃദയങ്ങളിൽ നടന്ന വിചാരങ്ങളെയും അറിഞ്ഞു തിക
ഞ്ഞ നീതിമാനായിരുന്നു ഒരുനാളും മാറാത്ത വിധിയെ ക
ല്പിച്ചു നടത്തുവാൻ ശക്തിമാനും ആയിരിക്കെണം ന്യായവി
സ്താരത്തിന്നു ഇതെല്ലാം ആവശ്യമുള്ളതു എന്നു ഒൎത്താൽ പി
താവു മനുഷ്യപുത്രനായ യെശുവിന്നു കൊടുത്ത അധികാ
രം എത്രയും അത്ഭുതമായത് സ്പഷ്ടം. ഈ അധികാരത്തെ
അവൻ നടത്തുന്ന സമയം നമുക്ക് നാശം അല്ല നിത്യജീവൻ
തന്നെ അവകാശമായി വരെണ്ടതിന്നു ഇന്നും ഉണൎന്നു കൊ
ണ്ടു പ്രാൎത്ഥിക്കുന്നതു ആവശ്യം തന്നെ.

൫൯

രൊമ. ൫, ൧൦. ശത്രുക്കളായ നമുക്കല്ലൊ, അവ
ന്റെ പുത്ര മരണത്താൽ ദൈവത്തൊടു നിരപ്പു വന്നു.

യെശു ക്രൂശിൽ നിന്നു മരിച്ചു തന്റെ ജീവനെ കുറ്റ ബലി
യാക്കി അൎപ്പിച്ചപ്പൊൾ, ലൊകത്തിന്നു ദൈവത്തൊടു ഇണക്കവും
നിരപ്പും വന്നു. മനുഷ്യവംശം മുഴുവനും അന്നു ദൈവത്തി
ന്റെ ശത്രുക്കളും നിത്യനാശത്തിന്നു യൊഗ്യന്മാരുമായിരു
ന്നു. ദെവപുത്രന്റെ മരണത്തിൽ ഉളവായി വന്ന പ്രായശ്ചിത്ത
ത്തിന്റെ ഫലം യെശുവിന്റെ ജീവശക്തിയെധരിച്ചുഅ
നുതാപവും വിശ്വാസവും ശുദ്ധീകരണവും ലഭിച്ചവരുടെ
നിത്യരക്ഷ തന്നെ. എല്ലാ മനുഷ്യൎക്ക തങ്ങളുടെ ശത്രുത്വം
നിത്യനാശത്തിന്നു കണക്കിടുവാൻ ദൈവത്തിന്നു ന്യായം ഉണ്ടാ
യിരുന്നു. എങ്കിലും അവൻ ക്രിസ്തനിൽ ലൊകത്തിന്നു തന്നൊടു

"https://ml.wikisource.org/w/index.php?title=താൾ:CiXIV281.pdf/113&oldid=194211" എന്ന താളിൽനിന്ന് ശേഖരിച്ചത്