താൾ:CiXIV281.pdf/111

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൦൯

ച്ചു എന്നു എല്ലാവരും കെട്ടു വിശ്വസിച്ചു കൊൾവിൻ. അതിന്നു
ഒരു സംശയവും വെണ്ടാ. സ്വൎഗ്ഗീയദൂതന്മാർ ഈ വൎത്തമാനം
സ്തുതി ഗാനങ്ങളെ പാടി എല്ലാവരുടെ സന്തൊഷത്തിന്നായി
അറിയിച്ചുവല്ലൊ. ശുദ്ധദൂതന്മാൎക്കായിട്ടല്ല, അവൎക്ക രക്ഷ വെ
ണ്ടയല്ലൊ, അശുദ്ധദൂതന്മാൎക്കായിട്ടുംഅല്ല, അവരെ ദൈവം
നരകത്തിലെക്ക് തള്ളിക്കളഞ്ഞു ന്യായവിധിക്ക് പാൎപ്പിക്കയും
അന്ധകാരത്തിലെ ശ്രംഖലകളിലെക്ക് ഏല്പിക്കയും ചെയ്തുവ
ല്ലൊ. നമുക്കായിട്ടു തന്നെ അവൻ ജനിച്ചു മരണനിഴലിലും പാ
പത്തിന്റെ ഇരുട്ടിലും കിടക്കുന്ന മനുഷ്യവംശത്തിൽ ദൈവംമ
നസ്സലിഞ്ഞു കെട്ടുകളെല്ലാം അഴിച്ചു വെളിച്ചവും സ്വാതന്ത്ര്യ
വും വരുത്തി നമ്മെ വെടിപ്പാക്കി തന്നൊടു ചെൎക്കെണ്ടതിന്നു ഒ
രു രക്ഷിതാവിനെ അയച്ചു. ആയവൻ മനുഷ്യൻ മാത്രം അ
ല്ല, ദൈവവും ആകകൊണ്ടു രക്ഷയെ പൂൎണ്ണമായി നിവൃത്തി
ക്കെണ്ടതിന്നു ശക്തൻ ആകുന്നു. ആയവൻ രാത്രിസമയത്തു
ബെത്ലെഹെമിൽ വെച്ചു മറിയ എന്ന കന്യകയിൽ നിന്നു പ
രിശുദ്ധാത്മാവിനാൽ ഉദ്പാദിതനായി ജനിച്ചു. ഇങ്ങിനെ പി
താവു തനിക്ക് നിവൃത്തിപ്പാൻ ഏല്പിച്ച അത്ഭുതമായ രക്ഷാ
ക്രിയയെ എടുത്തു പൂരിപ്പിപ്പാൻ ലൊകത്തിലെക്ക് വന്നു നി
ശ്ചയം. ഇത് നമ്മുടെ വിശ്വാസത്തിന്റെ നങ്കൂരം. ഈ വൎത്തമാ
നം ലൊകത്തിൽ നിന്നു നീങ്ങും എങ്കിൽ അത് നരകം ആയിതീ
രും. തന്റെ പുത്രനെ നമ്മുക്കു രക്ഷിതാവായി അയച്ച സ്വ
ൎഗ്ഗസ്ഥപിതാവിന്നു സ്തൊത്രം. ജഡരക്തങ്ങളെ എടുത്തു നമു
ക്ക് പൂൎണ്ണമായി ഒരു രക്ഷയെ നിവൃത്തിച്ച ദൈവപുത്രനായ
യെശുവിന്നു സ്തൊത്രം. ദൈവപുത്രന്റെ നാമത്തിൽ വിശ്വ
സിച്ചു നിത്യരക്ഷയെ പ്രാപിക്കെണ്ടതിന്നു നമ്മെ തുണെക്കു
ന്ന പരിശുദ്ധാത്മാവിന്നു സ്തൊത്രം. ഒരു രക്ഷിതാവു ജനിച്ചു
എന്ന വൎത്തമാനം ജീവനിലും മരണത്തിലും ഞങ്ങളുടെ പ്രശം
സയായി നില്ക്ക, ഹല്ലെല്ലുയ്യ.

"https://ml.wikisource.org/w/index.php?title=താൾ:CiXIV281.pdf/111&oldid=194214" എന്ന താളിൽനിന്ന് ശേഖരിച്ചത്