താൾ:CiXIV281.pdf/110

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൦൮

തെ നില്പാൻ പ്രാപ്തിയുള്ളവൻധന്യൻആ ഭയങ്കരനാൾഇന്നൊ,
നാളെയൊവരും എന്ന് അറിയായ്കകൊണ്ടു നിത്യം ഒരുങ്ങി
നില്ക്കുന്നതു തന്നെ നല്ലതു. ഈ ദിവസവും യെശുവിന്റെ സെ
വയിൽ ഉത്സാഹിച്ചു പ്രാൎത്ഥന, ഉണൎച്ചകളൊടു കൂട അ
വന്റെ വരവിന്നായി നൊക്കി പാൎക്കുന്നത്, നമ്മെല്ലാവരു
ടെ ഉദ്യൊഗം. ഉണൎന്നു കൊണ്ടു നടക്കുന്നവർ കണിയിൽ വീ
ഴുവാൻ സംഗതി ഇല്ല. കൎത്താവ് വരുന്നു, അത്കൊണ്ടു ഉണ
ൎന്നിരിക്ക. ഇത് നമുക്ക് പൊർവിളിയായി ഇന്നും അവസാ
നത്തൊളവും ഉത്സാഹം വൎദ്ധിപ്പിക്കെണമെ.

൫൭

ലൂക്ക. ൨, ൧൧. ഇന്നു തന്നെ ഒരു രക്ഷിതാവ്, നി
ങ്ങൾ്ക്കായി ജനിച്ചു.

രക്ഷിതാവ് എന്ന വാക്കിന്റെ അൎത്ഥം അറിഞ്ഞു ത
ങ്ങൾ്ക്ക ഒരു രക്ഷിതാവെ കൊണ്ടു ആവശ്യം തന്നെ എന്നു
ബൊധിച്ചിരിക്കുന്നവൎക്ക ഇത് സദ്വൎത്തമാനം ആകുന്നു. നി
ങ്ങൾ്ക്ക ഒരു രക്ഷിതാവ് ജനിച്ച പ്രകാരം എല്ലാ മനുഷ്യ
രൊടു അറിയിക്കെണമെന്നു ദൈവകല്പന. ഈ രക്ഷിതാവ് എ
ല്ലാവൎക്കായി തന്നെ ബലിയാക്കി സൎവ്വ ലൊക പാപങ്ങൾ്ക്കാ
യി പ്രായശ്ചിത്തം ആകുന്നു. മനുഷ്യർ എല്ലാവരും പാപ
കടലിൽ മുങ്ങി അശുദ്ധന്മാരും ദൈവത്തിന്നു ശത്രുക്ക
ളുമായി തീൎന്നു. തങ്ങളെ രക്ഷിപ്പാൻ കഴിയാതെ പിശാ
ചിന്റെ വശത്തിൽ നിന്നു പുറപ്പെട്ടു ദൈവത്തൊടു ചെൎന്നു
വരെണ്ടതിന്നു ഒരു ഗതിയും പ്രാപ്തിയും ഇല്ലാത്തവരായി
പൊയി എന്നു ദൈവവചനം സ്പഷ്ടമായി അറിയിക്കു
ന്നു. ഇതിനെ വിശ്വസിച്ചു തന്റെ വഷളത്വവും പൊരായ്മ
യും വരുവാനുള്ള നിത്യനരകവും അറിഞ്ഞു ഭയപ്പെടുന്നവ
ർ ഈ സദ്വൎത്തമാനം സന്തൊഷത്തൊടെ കൈക്കൊള്ളെ
തിന്നു സംഗതി ഉണ്ടു നിശ്ചയം. അതെ ഒരു രക്ഷിതാവ് ജനി

"https://ml.wikisource.org/w/index.php?title=താൾ:CiXIV281.pdf/110&oldid=194215" എന്ന താളിൽനിന്ന് ശേഖരിച്ചത്