താൾ:CiXIV281.pdf/43

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൪൧

ശക്തികളുടെ ആത്മാവായിട്ടും പുത്രസ്വീകാരംസ്വൎഗ്ഗീയഅവകാ
ശത്തിന്റെമുദ്രയുംഅച്ചാരവുമായിട്ടുംവസിക്കുന്നു. ഇങ്ങിനെ
അവൻഇന്നൊളം ആശ്വാസപ്രദനുംവക്കീലുംആകുന്നു. അ
വനെവിരൊധിക്കുന്നവരിൽഒരുദുരാത്മാവ്‌വാഴ്ചകഴിക്കുന്നു.
എന്റെദൈവമെനിന്റെആത്മാവെകൊണ്ടുനീഇന്നുഎ
ന്റെഹൃദയത്തിൽവാഴെണമെ. നിന്നൊട്അപെക്ഷിക്കുന്ന
വൎക്ക പരിശുദ്ധാത്മാവിനെകൊടുപ്പാൻവാഗ്ദത്തംചെയ്തുവ
ല്ലൊ, അങ്ങിനെതന്നെആമൻ.

൧൬

൧യൊഹ.൨,൧൫. ലൊകത്തെയും ലൊകത്തിൽ
ഉള്ളവറ്റെയും സ്നെഹിക്കൊല്ലാ.

യൊഹനാൻദെവപുത്രന്മാരുടെഅന്യൊന്യസംസൎഗ്ഗവും
വെളിച്ചത്തിലെനടപ്പുംസ്നെഹസത്യങ്ങളിലെവളൎച്ചയുംകൊണ്ടു
വളരെ എഴുതിയത് ഈദിവ്യദാനങ്ങളെതൊട്ടുമതിഎന്നുഒരു
നാളുംപറയരുത്. ലൊകത്തെ ഇത്രതന്നെസ്നെഹിക്കാം പിന്നെ
മതി എന്നിങ്ങിനെയും അരുത്. ആസ്നെഹത്തിന്നുമൂലഛ്ശെദം
തന്നെവെണംഎന്നുയൊഹനാന്റെബുദ്ധി ലൊകംഎന്നു
ള്ളത്ഒർആളല്ല ഒരു കൂട്ടം തന്നെ. തമ്മിൽസംസൎഗ്ഗമുള്ളദെ
വപുത്രന്മാരുടെ പ്രതിപക്ഷം അത്രെ. ലൊകത്തിന്നുയെശു
ഇടയൻ അല്ല തലയും അല്ല, അത്ദുഷ്ടനിൽകിടക്കുന്നുവ
ല്ലൊപിശാചുതന്നെഅതിലെരാജാവു. ലൊകത്തിൽവെളി
ച്ചം സ്നെഹം സത്യം എന്നവറ്റെഅന്വെഷിക്കെണ്ടാദൊഷം
ചെയ്വാൻഎത്രയുംഅത്ഭുതമായൊരുചെൎച്ചഅതിൽഉണ്ടു
താനും. യൊഹനാൻ ലൊകത്തിന്റെആത്മാവിനെഅറി
യെണ്ടതിന്നു ൧യൊഹ.൨,൧൬. മൂന്നുലക്ഷണങ്ങളെ
പറയുന്നു അതാകുന്നത്: ജഡമൊഹം കൺമൊഹംസം
സാരത്തിൽവമ്പുഎന്നത്രെ. ജഡമൊഹമാകട്ടെ, ഭക്ഷണം
വസ്ത്രാഭരണം നെരമ്പൊക്കു മുതലായതിന്റെ അതിപെ


6.

"https://ml.wikisource.org/w/index.php?title=താൾ:CiXIV281.pdf/43&oldid=194326" എന്ന താളിൽനിന്ന് ശേഖരിച്ചത്