താൾ:CiXIV281.pdf/74

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൭൨

യില്ല എന്നും ഗ്രഹിക്കുന്നത് അല്ലാതെ മാനുഷ കല്പനകളും
മത്താ. ൨൩, ൪. വെറെ ഒരൊരൊ കഷ്ടങ്ങളും കൂടി ചെൎന്നുവ
രികകൊണ്ടു പാപം അവന്നു അസഹ്യ ഭാരമായി തൊന്നുന്ന
തു. ഇങ്ങിനെയുള്ളവൎക്ക ആശ്വാസം വരുവാൻ എന്തുപാ
യം, എന്റെ അടുക്കെ വരുവിൻ എന്നു യെശു വിളിക്കുന്നു
എന്നാൽ അവൎക്ക എങ്ങിനെ വരാം, ശക്തി ഇല്ലല്ലൊ, യെ
ശുവിൻ വിളി തന്നെ അവരെ ആകൎഷിച്ചു പ്രാപ്തന്മാരാ
ക്കുന്നു. എന്നാൽ അവന്റെ അടുക്കൽ വന്നിട്ടു അവരൊ
ടു അവൻ എങ്ങിനെ ആചരിക്കും, ഞാൻ നിങ്ങൾ്ക്കു ആശ്വാ
സം തരും എന്ന് അവന്റെ വാക്കു. കരുണയും പാപമൊ
ചനവും സ്നെഹവും കാണിച്ചു കൊടുത്തതുകൊണ്ടു ആശ്വാ
സം വരുത്തുവാൻ അവന്നു മാത്രം ശക്തി ഉണ്ടു സത്യം. പി
ന്നെ ജ്ഞാനവും വെണമല്ലൊ, അതിന്നു യെശു ഒരു വഴി
കല്പിച്ചത്: എന്റെ നുകം ഏറ്റുകൊണ്ടു എങ്കൽ നിന്നു
പഠിപ്പിൻ ഞാൻ നിങ്ങൾ്ക്ക കൎത്താവായിരിക്കട്ടെ, ശുദ്ധ
ന്മാരായിതീരെണ്ടതിന്നു എന്റെ ആത്മാവിന്റെ വ്യാപാ
രവും സൌമ്യതയുള്ള എന്റെ വാഴ്ചയും സമ്മതിച്ചു. അനു
സരിപ്പിൻ. ദെവവചനത്തിൽ നിങ്ങളുടെ രക്ഷെക്കായി എ
ഴുതിക്കിടക്കുന്നതെല്ലാം ഗ്രഹിച്ചു വരെണ്ടതിന്നു ഞാൻ നി
ങ്ങൾ്ക്ക ബുദ്ധി തരും എന്നെല്ലാം പറയും, എങ്കിലും ഇങ്ങി
നെയുള്ളവർ ശക്തിയും ധൈൎയ്യവും ഇല്ലാത്തവർ ആകു
ന്നുവല്ലൊ. ആകട്ടെ യെശു സൌമ്യതയുള്ളവൻ ദുഃഖിക്കു
ന്നവരെ ആശ്വസിപ്പിപ്പാനും ദീനന്മാരെ ചികിത്സിച്ചു ഉറ
പ്പിപ്പാനും അവന്നു ശീലം ഉണ്ടു. ചതഞ്ഞ ഞാങ്ങണയെ അ
വൻ മുറിക്കുന്നില്ല, മങ്ങി കത്തുന്ന തിരിയെ കെടുക്കയുമില്ല
ല്ലൊ. ഈ പറഞ്ഞ സകലത്തിന്റെ ഫലം എന്തു, ഇങ്ങി
നെ യെശുവിന്റെ അടുക്കൽ വരുന്നവർ തങ്ങളുടെ ആത്മാക്ക
ൾ്ക്ക വിശ്രാമം കണ്ടെത്തും എന്നിതത്രെ. യെശുവിന്റെ നുകം

"https://ml.wikisource.org/w/index.php?title=താൾ:CiXIV281.pdf/74&oldid=194273" എന്ന താളിൽനിന്ന് ശേഖരിച്ചത്