താൾ:CiXIV281.pdf/73

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൭൧

വഹിച്ചും നടന്നും കൊണ്ടത്രെ സ്തെഫാൻ യാകൊബ് മു
തലായ രക്തസാക്ഷികളുടെ മരണത്തെ അറിഞ്ഞിട്ടു
പൌൽ തന്നെയും ശെഷം അപൊസ്തലരെയും കുലെ
ക്ക് ആടുകൾ എന്നെണ്ണുകയും ചെയ്തു. എന്നാൽ സുവിശെ
ഷത്തെ അറിയിച്ചതിൽ തളൎന്നു പൊകാഞ്ഞത് എന്തി
ന്നു, സകല വിരൊധങ്ങളെ ജയിച്ചു കളയുന്ന ധൈൎയ്യം എ
വിടെ നിന്നു കിട്ടി, ഈ ചൊദ്യങ്ങൾ്ക്ക ഉത്തരം മെൽ എഴു
തിയ വചനത്തിൽ കാണും: വിശ്വാസത്തിൽ ആത്മാവ്
അവൎക്ക ഉണ്ടായിട്ടു സാക്ഷ്യം പറവാൻ ശക്തിയും ഉണ്ടായി.
അവർ വിശ്വസിച്ചു അതു കൊണ്ടു ഉരെക്കയും ചെയ്തു. ദൈ
വത്തെ വാക്കു കൊണ്ടും ക്രീയകൊണ്ടും സൎവ്വ ലൊകത്തി
ന്റെ മുമ്പാകെ വൎണ്ണിച്ചു സെവിക്കെണ്ടതിന്നു വിശ്വാസത്തി
ൻ ആത്മാവു ഞങ്ങൾ്ക്കും ഉണ്ടായിവരെണമെ.

൩൪

മത്താ. ൧൧,൨൮. ൩൨. അദ്ധ്വാനിച്ചും ഭാരം
ചുമന്നും നടക്കുന്നൊരെ ഒക്കയും എന്റെ അടുക്കെ
വരുവിൻ, ഞാൻ നിങ്ങളെ തണുപ്പിക്കും. ഇത്യാദി.

ഒരു മനുഷ്യൻ ദെവാത്മാവിന്റെ വ്യാപാരം കൊണ്ടു
പാപത്തിൽ നിന്നു ഉണൎന്നു ആത്മരക്ഷയെ അന്വെഷി
പ്പാൻ തുടങ്ങുമ്പൊൾ വെണ്ടുന്ന വെളിച്ചം ഇല്ലായ്കകൊണ്ടു
സ്വന്ത പ്രയത്നത്താൽ ആശ്വാസം കിട്ടുവാൻ നൊക്കും. ഇ
ങ്ങിനെ അദ്ധ്വാനിക്കുന്ന സമയം പരിശുദ്ധാത്മാവ് ഇതെ
ല്ലാം നിഷ്ഫലം എന്നു ക്രമത്താലെ ബൊധം വരുത്തു
കയാൽ ആശ്വാസവും സൌഖ്യവും ദെവകരുണയാൽ അ
ത്രെ വരുന്നു എന്നും എന്നെ കൂടാതെ നിങ്ങൾ്ക്ക ഒന്നും ചെ
യ്വാൻ കഴികയില്ല എന്നുള്ള യെശുവിന്റെ വാക്കു സത്യം
തന്നെ എന്നും യെശുവിന്റെ അടുക്കൽ വരാതെയും അവനി
ൽ വിശ്വസിക്കാതെയും ഇരുന്നാൽ മാനസാന്തരം സാധിക്ക

"https://ml.wikisource.org/w/index.php?title=താൾ:CiXIV281.pdf/73&oldid=194275" എന്ന താളിൽനിന്ന് ശേഖരിച്ചത്