താൾ:CiXIV281.pdf/75

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൭൩

പുതിയ നടപ്പിൽ അവൎക്ക അസഹ്യമായി വരുന്നില്ല. അത് ല
ഘുവാകുന്നുവല്ലൊ, യെശുവിൻ ചുമടു അവൎക്ക തടവായിവരു
ന്നില്ല അത് ഘനമില്ലാത്തതാകുന്നുവല്ലൊ, ദൈവസമാധാന
ത്തൊടും താഴ്മയുള്ള മനസ്സൊടും കൂട അവർ തങ്ങളുടെ ര
ക്ഷയെ സമ്പാദിച്ചു നടക്കുന്നു.

൩൫

൧ വെത്ര. ൧, ൫ വിശ്വാസത്താൽ നിങ്ങൾ
ദൈവശക്തിയിൽ കാക്കപ്പെടുന്നു.

പുതിയ ജനനം ദൈവത്തിന്റെ ക്രീയ ആകുന്നു എന്നു
അനെക ദൈവവചനങ്ങളെകൊണ്ട് അറിയാം. ആർ എങ്കി
ലും താൻ പുതിയ മനുഷ്യനായി തീൎന്നു എന്നു വിചാരിച്ചു ത
ന്റെ ഹൃദയത്തിൽ പരിശുദ്ധാത്മശക്തിയുടെ രുചി നൊക്കി
യില്ല എങ്കിൽ ആയവൻ തന്നെത്താൻ ചതിക്കുന്നു. ആത്മ
ദാരിദ്ര്യത്തെയും വഷളത്വത്തെയും ബൊധിക്കാതെയും,
ദൈവകരുണയും പാപമൊചനവും ആഗ്രഹിക്കാതെയും,
മെലിൽ നിന്നു ശക്തിയും വെളിച്ചവും കിട്ടുവാൻ പ്രാൎത്ഥി
ക്കാതെയും ഹൃദയത്തിൽ പുതുക്കം വരുത്തുവാൻ നൊക്കുന്നവ
നെല്ലാം ദൈവനീതിക്ക് കീഴ്പെടുവാൻ മനസ്സില്ലാതെ സ്വന്ത
നീതിയെ സ്ഥാപിപ്പാൻ ശ്രമിക്കുന്നു. ദൈവവചനവും ആത്മാ
വും കൊണ്ടു പുതിയ മനുഷ്യനായി ജനിച്ചശെഷം എല്ലാം
ആയി എന്നു വിചാരിക്കെണ്ടാ, വിശ്വാസത്തിൽ സ്ഥിരമാ
യി നില്പാനും നിത്യ രക്ഷെക്കായി കാക്കപ്പെടുവാനും ദൈ
വശക്തി തന്നെ വെണം. വിശ്വാസികളെ പിന്നെയും പാപ
നാശങ്ങളിൽ വീഴ്ത്തുവാൻ പിശാച് തന്നാലാവൊളം പ്രയ
ത്നം കഴിക്കുന്നുവല്ലൊ, ലൊകവും പലവിധ പരീക്ഷകളെ
കഴിച്ചു അവരെ പിന്നെയും സ്വാധീനമാക്കുവാൻ നൊക്കു
ന്നു സ്വന്ത ജഡവും മുമ്പെ പൊലെ ആത്മാവിന്മെൽ വാഴെ
ണ്ടതിന്നു പല കൌശലങ്ങളെ സങ്കല്പിക്കുന്നു. ഈസ

"https://ml.wikisource.org/w/index.php?title=താൾ:CiXIV281.pdf/75&oldid=194272" എന്ന താളിൽനിന്ന് ശേഖരിച്ചത്