താൾ:CiXIV281.pdf/76

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൭൪

കല ശത്രുക്കളെ എതിരിട്ടു തൊല്പിക്കെണ്ടതിന്നു സ്വന്തശ
ക്തി എത്തുമൊ, ജഡത്തിന്നും ആത്മാവിന്നും തമ്മിലുള്ള
പൊരാട്ടവും ആത്മാവിൽ തുടങ്ങീട്ടു ജഡത്തിൽ അവസാ
നിപ്പിക്കാൻ പലപ്പൊഴും സംഗതി വരുന്ന പ്രകാരവും അ
നുഭവത്താൽ അറിയാത്തവർ ചില കാലം നന്നായി നടന്ന
ശെഷം ജാഗ്രതയും ഉണൎച്ചയും പൊരാഞ്ഞിട്ടു പാപത്തി
ൽ വീഴുകയൊ, വിശ്വാസശക്തിഹീനന്മാരായി പൊക െ
യാ ചെയ്യുന്നവരെ കള്ളഭക്തർ എന്നു വിളിക്കുന്നതു. ദൈ
വവചനം ഈ വകയെ കൊണ്ടു പറയുന്ന ഒരുവൻ വിശ്വ
സിച്ചാൽ അത്രവെഗം സഹൊദരനെ വീഴിക്കയില്ല. താ
ൻ നില്ക്കുന്നു എന്നു വിചാരിക്കുന്നവൻ വീഴാതിരിപ്പാൻ
നൊക്കുക, യെശുവിന്നു നല്ല, സാക്ഷിയായി നിന്നിട്ടു അ
വനൊടു മറുത്തു പറയാതിരിക്കെണ്ടതിന്നു സൂക്ഷിക്ക, സ
ത്യ മുന്തിരിവള്ളിയിൽ പച്ച കൊമ്പായി വളൎന്നിട്ടു ഉണ
ങ്ങി പൊകാതിരിക്കെണ്ടതിന്നു ഉണൎന്നു കൊണ്ടിരിക്ക, െ
ലാകചളിയിൽ നിന്നു തെറ്റിപ്പൊയിട്ടു അതിൽ തിരി
ച്ചു വീഴാതിരിപ്പാൻ ജാഗരിച്ചിരിക്ക. അനെകരുടെ കാ
ൎയ്യം ഇങ്ങിനെ ആയി തീൎന്നുവല്ലൊ, ദൈവവചനം അതിന്നു
സാക്ഷി. ആയത് കൊണ്ടു കരുണ ലഭിച്ചവന്നു വിശ്വാസ
ത്താൽ നിത്യരക്ഷക്കായി കാക്കപ്പെടുന്നത് എത്രയും
ആവശ്യം.

൩൬

സങ്കീ. ൩൧, ൨൨. നിന്നെ ഭയപ്പെടുന്നവരെ നീ
പുരുഷരുടെ കൂട്ടുകെട്ടിൽ നിന്നു തിരുമുഖത്തി
ൻ മറയിൽ മറെക്കുന്നു.

ശൌൽ രാജാവിന്റെ അസൂയ നിമിത്തം ദാവിദ് വള
രെ കാലം ഒടിപ്പൊകെണ്ടിവന്നപ്പൊൾ ഈ വാക്കിന്നു പല
പ്രാവശ്യം നിവൃത്തി ഉണ്ടായി. അത്കൊണ്ടു അവൻ തന്നെ

"https://ml.wikisource.org/w/index.php?title=താൾ:CiXIV281.pdf/76&oldid=194270" എന്ന താളിൽനിന്ന് ശേഖരിച്ചത്