താൾ:CiXIV281.pdf/77

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൭൫

വിചാരിച്ചു പറയുന്നിതു, അനൎത്ഥനാളിൽ യഹൊവത
ന്റെ കൂടാരത്തിൽ എന്നെ ഒളിപ്പിക്കും. തന്റെ കൂടാരമ
റവിൽ അവൻ എന്നെ മറെക്കും. സങ്കീ. ൨൭, ൫ അവന്റെ
പാൎപ്പു ശൌൽ അറിയാതിരിക്കെണ്ടതിന്നു ദൈവം പല െ
പ്പാഴും ഗുഹയിലൊ, വനത്തിലൊ, കൊട്ടയിലൊ അവന്നു
ഒരു സങ്കെത സ്ഥലം കാണിച്ചു. രണ്ടുവട്ടം ശത്രുക്കൾ വന്നു
രാജാവൊടു ദാവിദിന്റെ വാസസ്ഥലം അറിയിച്ചു. എങ്കിലും
ദൈവം അവനെ ശൌലിന്റെ ക്രൊധത്തിൽ നിന്നു മറെച്ചു
രക്ഷിക്കയും ചെയ്തു. ദാവിദ് രാജാവു, ദൈവം ഭക്തി
യുള്ളവനെ മറെക്കുന്ന പ്രകാരം പറഞ്ഞതു ഇപ്പൊഴും വി
ശ്വാസികളിൽ നിവൃത്തിയായിപൊരുന്നു. ചിലത് മാത്രം
പറയാം. അവൎക്ക ലൊകത്തിൽ സ്ഥാനമാനങ്ങൾ ഉണ്ടെങ്കി
ൽ ദുഷ്ടന്മാരുടെ അഹങ്കാരവും നീരസവും സഹിക്കെണ്ടിവ
രും എന്ന് അറിഞ്ഞു ദൈവം അവരെ താണവരുടെ കൂട്ടത്തി
ൽ മറെക്കുന്നു. അതിന്നു മഹാലൊകരുടെ ഈൎഷ്യയും നി
ന്ദയും സഹായം. ദുഷ്ടന്മാർ തങ്ങളുടെ കൊപത്തിൽ ഭക്തി
യുള്ളവരെ ഉപദ്രവിപ്പിപ്പാൻ മനസ്സുണ്ടായിട്ടു ദൈവകടാക്ഷ
ത്താൽ അവരെ കാണാതെയും അവരുടെ തെറ്റുകളെ അ
റിയാതെയും ഇരിക്ക കൊണ്ടു അവൎക്ക ഒന്നും ചെയ്വാൻ സംഗ
തി വരാത്തത് ദൈവം അവരെ മറെച്ചത് കൊണ്ടാകുന്നു. സ
ങ്കട കാലത്തിൽ ഒടിപൊവാനും ഇടം കൊടുക്കുന്നതും ത
ന്റെ ന്യായവിധികളെ നടത്തുന്ന ദെശങ്ങളിൽ അവരെ െ
താടാതെ ഇരിക്കുന്നതും ദൈവത്തിന്റെ മറവു തന്നെ. ഭ
ക്തരെ പകെക്കെണ്ടതിന്നും ദുഷ്ടന്മാരുടെ ആലൊചനയി
ൽ ചെരാതെയും പാപികളുടെ വഴിയിൽ നടക്കാതെ
യും പരിഹാസക്കാരുടെ ആസനങ്ങളിൽ ഇരിക്കാതെ
യും പാൎക്കെണ്ടതിന്നു ദൈവം തന്റെ ആളുകളെ നെർ
വഴിയിൽ നടത്തി തന്റെ സന്നിധിയിൽ സമാധാനവും സ

"https://ml.wikisource.org/w/index.php?title=താൾ:CiXIV281.pdf/77&oldid=194268" എന്ന താളിൽനിന്ന് ശേഖരിച്ചത്