താൾ:CiXIV281.pdf/78

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൭൬

ന്തൊഷവും കൊടുക്കുന്നതിനാൽ അവരെ അനെക ദൊഷ
ങ്ങളിൽ നിന്നു മറെക്കുന്നതു ഒടുവിൽ അവൻ അവരെ ഈ
ദുഷ്ടലൊകത്തിൽ നിന്ന് എടുത്തു നിത്യ കൂടാരങ്ങളിൽ
പാൎപ്പിച്ചു പരിഹാസക്കാരുടെ കൈ എത്താത്ത രാജ്യ
ത്തിൽ കൈകൊണ്ടു യെശുക്രീസ്തന്റെ നാളൊളം മറെ
ച്ചു വെക്കുന്നു. എങ്കിലും അവരുടെ ജീവനാകുന്ന യെശു
പ്രത്യക്ഷനാകുമ്പൊൾ അവരും അവന്റെ മഹത്വത്തിൽ അ
വനൊടു കൂട കാണായി വരും. ആയത്കൊണ്ടു മനുഷ്യരി
ൽ ആശ്രയിക്കാതെ യഹൊവയെ ശരണമാക്കുന്നത് ന
ല്ലത്. യാകൊബിന്റെ ദൈവം തനിക്ക് സഹായമുള്ള
വനായി തന്റെ ദൈവമായ യഹൊവയിൽ ആശയുള്ള
വൻ ഭാഗ്യവാൻ. അവൻ ആ കാശ ഭൂമി സമുദ്രങ്ങളെയും
അവറ്റിൽ ഉള്ള സകലത്തെയും ഉണ്ടാക്കി സത്യത്തെ എ
ന്നെക്കും പാലിക്കുന്നു.

൩൭ ൨ തിമൊ. ൧, ൧൨ ഞാൻ ഇന്നവനെ വി
ശ്വസിച്ചു എന്ന് അറിഞ്ഞിരിക്കുന്നു.

പൌൽ യൌവന കാലത്തിൽ ഒരു ലൊകജ്ഞാ
നിയും മാനമുള്ള പറീശനും ആയിരുന്നു. ക്രീസ്തശിഷ്യന്മാ
രെ ഹിംസിച്ചു നിഗ്രഹിപ്പാൻ ഉത്സാഹിച്ചതിനാൽ യഹൂ
ദ മൂപ്പന്മാരെ പ്രസാദിപ്പിച്ചു അവൎക്ക ഏറ്റവും സമ്മതനാ
യി സ്ഥാനമാനങ്ങളെ കിട്ടെണ്ടതിന്നു തനിക്ക് നല്ല വഴി
യും ഉണ്ടാക്കി എങ്കിലും ക്രീസ്ത്യാനിയായിതീരുകകൊണ്ടു
ജഡത്തിന്നു ഇഷ്ടമായ ഈ പ്രയൊജനങ്ങളെ ഒക്കയും ത
ള്ളി ദാരിദ്ര്യവും കഷ്ടസങ്കടങ്ങളും പെരുകി അനുഭവി
ക്കെണ്ടി വന്നു. അപൊസ്തലനായി അനെക യാത്രയും പ്ര
യത്നങ്ങളും കഴിച്ചപ്രകാരം ഒൎത്താൽ ക്രീസ്തനാമത്തിലും സു
വിശെഷസെവയിലും അവന്നു ഒടുവിൽ നാണം തൊന്നിയി

"https://ml.wikisource.org/w/index.php?title=താൾ:CiXIV281.pdf/78&oldid=194266" എന്ന താളിൽനിന്ന് ശേഖരിച്ചത്