താൾ:CiXIV281.pdf/79

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൭൭

ല്ലയൊ എന്നു ചൊദിപ്പാൻ സംഗതിയുണ്ടു. അതിന്നു അവ
ൻ തന്റെ പ്രിയശിഷ്യനായ തിമൊത്ഥ്യയനൊടു ഉത്തരം പ
റഞ്ഞതു, അവനെ പ്രബൊധിപ്പിക്കുന്നതിപ്രകാരം: നമ്മുടെ
കൎത്താവിന്റെ സാക്ഷ്യത്തിലും അവന്റെ ബദ്ധനായ ഈ
എന്നിലും നാണിക്കാതെ നീയും സുവിശെഷത്തിന്നായി ദെ
വശക്തിയാൽ ആകും വണ്ണം കൂടെ കഷ്ടസങ്കടങ്ങളെ സഹി
ക്കുന്നു. ആ സുവിശെഷത്തിന്നു ഞാൻ ഘൊഷകനും അപൊ
സ്തലനും ജാതികളുടെ ഉപദെഷ്ടാവും ആക്കപ്പെട്ടതിനാൽ
ഈ കഷ്ടത അനുഭവിക്കുന്നു ലജ്ജിക്കുന്നില്ല താനും കാര
ണം ഞാൻ ഇന്നവനെ വിശ്വസിച്ചു എന്നു ഞാൻ അറിഞ്ഞി
രിക്കുന്നു. അവൻ എന്റെ ഉപനിധിയെ ആ ദിവസം വരെ സൂ
ക്ഷിപ്പാൻ ശക്തനാകുന്നു എന്നു തെറിയുമിരിക്കുന്നു. ൨ തിമൊ
൧, ൮ ൧൧ ൧൨. തനിക്ക ചിലപ്പൊൾ പ്രത്യക്ഷനായി
തന്നൊടു സംസാരിച്ചു ദിവസെനതാൻ ചെയ്യെണ്ടതും പറയെ
ണ്ടതും വിശുദ്ധാത്മാവെകൊണ്ടു ഉപദെശിച്ചു വന്ന യെശുവി
ൽ പൌൽ വിശ്വസിച്ചു എന്നും ഈയെശു തന്നെ വിശ്വ
സ്തനും സത്യവുമുള്ള സാക്ഷി വെളി. ൩, ൧൪ എന്നും ആ
കാശ ഭൂമികളും ഒഴിഞ്ഞു പൊയാലും അവന്റെ വചനങ്ങ
ൾ ഒഴിഞ്ഞു പൊകയില്ല എന്നും അവൻ ഒരു നിത്യരക്ഷയെ
നിവൃത്തിച്ചു പിതാവിന്റെ അടുക്കൽ പൊവാൻ വഴിയും
ദൈവത്തിന്റെ അടുക്കൽ വരുന്നവരെ നിത്യത്തൊളം രക്ഷി
പ്പാൻ പ്രാപ്തനുമാകുന്നു എന്നും നിന്ദെക്കും കഷ്ടങ്ങൾ്ക്കും പ്ര
യാസത്തിന്നും പകരം തനിക്ക് മാനവും സന്തൊഷവും നിത്യ
സ്വസ്ഥതയും പരിപൂൎണ്ണമായി നല്കുന്നതിനാൽ അവ
ന്റെ ശുശ്രൂഷയിൽ തനിക്ക നഷ്ടം അല്പം പറഞ്ഞു കൂടാത്ത
ലാഭം അത്രെ വരും എന്നും നിശ്ചയമായി അറികയും ചെ
യ്തു. എന്റെ കാൎയ്യം എങ്ങിനെ ആകുന്നു ഞാനും യെശുവി
ൽ വിശ്വസിച്ചിരിക്കുന്നുവൊ, ഞാൻ അവന്റെ ശിഷ്യ

"https://ml.wikisource.org/w/index.php?title=താൾ:CiXIV281.pdf/79&oldid=194265" എന്ന താളിൽനിന്ന് ശേഖരിച്ചത്