താൾ:CiXIV281.pdf/182

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൮൦

ണ്ടു ദെവകരുണയെ സമ്പാദിക്കെണ്ടതിന്നു നൊക്കുന്നു. മ
റ്റൊരു പക്ഷം, ഈ ജീവകാലത്തിൽ ദെവകരുണയെ ല
ഭിക്കുന്നതു കഴിയാത്ത കാൎയ്യം അത്രെ എന്നു നിരൂപിക്കു
ന്നു. പൌൽ അപൊസ്തലന്റെ ഉപദെശം ഈ വകെക്ക്
വിരൊധമായിരിക്കുന്നു: ദെവകരുണയും മാനുഷക്രിയകളും
ഒരുനാളും തമ്മിൽ ഒക്കുന്നില്ല എന്നും രൊമ.൧൧, ൬. ൪,൪
൫. നീതീകരിക്കപ്പെടുന്നതും കരുണയിൽ നിലനില്ക്കുന്നതും വി
ശ്വാസം മൂലം പ്രവെശം ലഭിക്കുന്നതും ഒന്നു അത്രെ ആകു
ന്നു എന്നും നീതിമാൻ ദെവതെജസ്സിൽ ആശയിങ്കൽ മാ
ത്രമല്ല, സങ്കടങ്ങളിലും പ്രശംസിക്കുന്നു കാരണം സങ്കടങ്ങ
ൾ വിശ്വാസിയിൽ ദെവതെജസ്സിന്റെ ലബ്ധിയെ സാധിപ്പി
ച്ചുറപ്പിക്കുന്നു എന്നും രൊമ.൫, ൧.൪. അവന്റെ പ
ക്ഷം. ദെവസ്നെഹമല്ലൊ, നമുക്കു നല്കിയ വിശുദ്ധാത്മാ
വിനാൽ നമ്മുടെ ഹൃദയങ്ങളിൽ പകൎന്നിരിക്കുന്നു. യെശുക്രി
സ്തങ്കലെ വിശ്വാസം മൂലം ദൈവം മനുഷ്യരുടെ പാപങ്ങ
ളെ കണക്കിടാതെ കനിവു തൊന്നി ക്ഷമിക്കുന്നു. വിശുദ്ധാ
ത്മാവിനാൽ തന്റെ സ്നെഹം അവന്റെ ഹൃദയത്തിൽ പക
ൎന്നു തന്റെ വാത്സല്യ കരുണകളെ രുചിനൊക്കുവാൻ സം
ഗതി വരുത്തുന്നത്. ഈ സ്നെഹ പകൎച്ച കൂടാതെ മനുഷ്യൻ
എത്ര പ്രയത്നം കഴിച്ചന്വെഷിച്ചാലും സ്ഥിരനിശ്ചയത്തൊ
ടും സന്തൊഷത്തൊടും മനുഷ്യരുടെ മുമ്പാകെ ഉള്ള
പ്രശംസയൊടും കൂട എനിക്ക് കരുണ ലഭിച്ചിരിക്കുന്നു എ
ന്നുറപ്പിപ്പാൻ ഒരുനാളും കഴികയില്ല, ദെവസ്നെഹത്തെ
രുചിനൊക്കിയവനൊ ഒന്നും സംശയിക്കാതെ ദൈവം ത
നിക്കു കരുണയുള്ള പിതാവായി തീൎന്നു എന്നു നിശ്ചയ
മായി അറിഞ്ഞു ദെവകരുണ എന്നുള്ള ഉറവിൽ നിന്നു ദിവ
സെന പുതിയ നന്മകളെ അനുഭവിച്ചു വരിക കൊണ്ടു എൻ
ദൈവമെ നിന്റെ സ്നെഹത്തെ ഇന്നു തന്നെ എന്റെ ഹൃദയ

"https://ml.wikisource.org/w/index.php?title=താൾ:CiXIV281.pdf/182&oldid=194119" എന്ന താളിൽനിന്ന് ശേഖരിച്ചത്