താൾ:CiXIV281.pdf/181

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൭൯

നാമം പരിശുദ്ധമാക്കപ്പെടെണമെ, നിന്റെ രാജ്യം വരെ
ണമെ, നിന്റെ ഇഷ്ടം ചെപ്പൈടെണമെ എന്നും മറ്റും
പ്രാൎത്ഥിക്കുന്നു; ഈ അപെക്ഷകളുടെ അൎത്ഥവും അല്പം
അറികയും ചെയ്യുന്നു എങ്കിലും ദെവനാമവും അതിന്റെ
ശുദ്ധീകരണവും ദെവരാജ്യവും അതിന്റെ ഭാവി മഹത്വ
വും ദെവെഷ്ടവും അതിന്റെ നിവൃത്തിയും സൂക്ഷ്മമായി
ഇന്നതെന്നു ആൎക്ക അറിയാം. ഇങ്ങിനെ ഈ അപെക്ഷ
കളിൽ ആത്മാവിന്റെ ഭാവം വാക്കുകളിൽ പരം ആകു
ന്നു. ഉച്ചാരണം ഉണ്ടെങ്കിലും ഉച്ചരിയാത്ത ഞരക്കങ്ങൾ്ക്കും
ആത്മാവിന്നു സ്ഥലം വെണ്ടുവൊളം ഉണ്ടു നിശ്ചയം.

൯൬

രൊമ.൫,൫.ദെവസ്നെഹം നമുക്കു നല്കിയ വി
ശുദ്ധാത്മാവിനാൽ നമ്മുടെ ഹൃദയങ്ങളിൽ പകൎന്നി
രിക്കുന്നു.

മനുഷ്യർ ദെവകരുണയെ തൊട്ടു പല വക ആശ്ചൎയ്യ
മുള്ള നിരൂപണങ്ങളെ മനസ്സിൽ ധരിച്ചു പലപ്പൊഴും തെ
റ്റിപ്പൊകുന്നു. ചിലർ ദൈവം കരുണാവാനായിട്ടു നമ്മെ
രക്ഷിപ്പാൻ നിശ്ചയിച്ചത് മനസ്സിൽ ഉറപ്പിച്ചാൽ മതി എ
ന്നു വിചാരിച്ചു ലഘു ബുദ്ധികളായി നടക്കകൊണ്ടു ദെവ ക
രുണയുടെ അനുഭവം ഇന്നത് എന്നു പറവാൻ പ്രാപ്തി ഇ
ല്ലാത്തവർ ആകുന്നു. മറ്റു ചിലർ തങ്ങളുടെ ഹൃദയങ്ങളി
ലെ പരിശുദ്ധാത്മാവിന്റെ വ്യാപാരം മാത്രം ദെവകരു
ണ എന്നു നിശ്ചയിച്ചു അതിന്റെ അനുഭവത്തിന്നു തക്കവ
ണ്ണം അവരുടെ വിശ്വാസത്തിന്റെ അവസ്ഥ ഇരിക്കുന്നു.
വെറെ ചിലർ ഒരൊരൊ പുണ്യ ക്രിയകളെയും പ്രത്യെകം
നിത്യജീവനെയും സമ്പാദിക്കെണ്ടതിന്നു ദൈവം ഒരു സഹാ
യത്തിന്നായി തന്റെ കരുണയെ വെറുതെ ദാനം ചെയ്യു
ന്നു എന്നു നിനെക്കുന്നു. മറ്റു ചിലർ സല്ക്രിയകളെ കൊ

"https://ml.wikisource.org/w/index.php?title=താൾ:CiXIV281.pdf/181&oldid=194120" എന്ന താളിൽനിന്ന് ശേഖരിച്ചത്