താൾ:CiXIV281.pdf/5

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

പ്രാൎത്ഥനകൾ

ഞായറാഴ്ചരാവിലെ

കൎത്താവായയെശുവെനിന്റെകരുണയാലെഞങ്ങൾഈ
ആഴ്ചവട്ടത്തിലുംആത്മദെഹിദെഹങ്ങളുടെസ്വസ്ഥതക്ക്ക
ല്പിച്ചദിവസത്തിലും പ്രവെശിച്ചിരിക്കുന്നു. നിന്നിൽനിന്നല്ലാതെ
ആത്മാക്കൾ്ക്കസൌഖ്യംഎവിടെ കിട്ടും, നിന്റെവചനത്തിലല്ലാതെ
ഞങ്ങൾനിന്നെഎവിടെകണ്ടെത്തും, സത്യവും ജീവനും വെളിച്ചവു
മായനിന്നെ നിന്റെവചനത്തിൽകണ്ടെത്തിഅനുഭവിക്കെണ്ടതി
ന്നുകണ്ണുകളെതുറന്നുആത്മാക്കളുടെസുഖത്തിന്നായിവെണ്ടുംവണ്ണം
ഞങ്ങളെശാസിച്ചുംആശ്വസിപ്പിച്ചുംഉപദെശിച്ചുംകൊണ്ടിരി
ക്കെണമെ. ഇത്‌വരയുംഞങ്ങൾ്ക്കബൊധംവരാത്തപാപങ്ങളിലുംദു
ൎമ്മനസ്സിന്റെചതിയിലുംനടപ്പാൻസമ്മതിക്കാതെസത്യമായനിന്റെ
വചനംകൊണ്ടുതാഴ്മയെയുംഉറപ്പുള്ളവിശ്വാസത്തെയുംഹൃദയ
ശുദ്ധിയെയുംജനിപ്പിക്കെണമെ. സകലവ്യാജൊപദെശങ്ങളെ
യുംഡംഭിക്കുന്നമാനുഷജ്ഞാനത്തെയും അശുദ്ധാത്മാക്കളുടെ
കൌശലത്താൽപൊങ്ങിവരുന്നമായയെയുംഅകറ്റിനല്ലഇട
യനായനീതാഴ്മയുള്ളവരിൽവിളങ്ങിച്ചുതരുന്നനിന്റെസ്നെ
ഹംമൂലംഞങ്ങളെമെച്ചുതൃപ്തി വരുത്തെണമെ. ഈആഴ്ചവട്ട
ത്തിന്റെആദിയിൽ തന്നെശാന്തമായനിന്റെനുകത്തിൻകീ
ഴിൽഞങ്ങളെഏല്പിച്ചുസൎവ്വവിരൊധങ്ങളെയും ഞങ്ങളിൽന
ശിപ്പിക്കെണമെന്നുനിന്നൊടപെക്ഷിക്കുന്നു. നിൻവചനംഅ
റിയിക്കുന്നനിന്റെശുശ്രൂഷക്കാൎക്കു കരുണയെനല്കികെൾ്ക്കുന്ന
വൎക്കപ്രയൊജനംവരുമാറുപറയെണ്ടതിന്നുഅവരുടെഹൃദ
യങ്ങളിൽവിളങ്ങെണമെ. നിന്റെവചനംപ്രവെശിച്ചുംഫ
ലിച്ചുംവരെണ്ടെതിന്നു ഞങ്ങളുടെമനസ്സുകളെയുംബുദ്ധികളെ
യുംതുറക്കെണമെ. രക്ഷയെആഗ്രഹിക്കുന്നനിന്റെശിഷ്യന്മാ
രുടെവീട്ടുപ്രാൎത്ഥനകളെയുംഅനുഗ്രഹിച്ചുരണ്ടുമൂന്നുപെർനി

"https://ml.wikisource.org/w/index.php?title=താൾ:CiXIV281.pdf/5&oldid=194390" എന്ന താളിൽനിന്ന് ശേഖരിച്ചത്