താൾ:CiXIV281.pdf/24

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൨൨

ക്ക ശരണമായി വരുന്നില്ല എങ്കിൽ കഴിഞ്ഞകാലം വിചാരിച്ചാ
ൽ സങ്കടവും, വരുങ്കാലം നിനെച്ചാൽ ഭയവും മാത്രം ഉണ്ടാകും.
ഈനാമം മൂലം ത്രീകാലങ്ങളിലും എനിക്ക കരുണാസമാധാ
നങ്ങളും ആശ്വാസസഹായങ്ങളും നിത്യതെജസ്സിന്റെ പ്രതീ
ക്ഷയും അവകാശമായി വരുന്നു. കൎത്താവായ യെശുക്രീസ്ത െ
ന്റ പിതാവു എനിക്കും പിതാവായും വിശുദ്ധാത്മാവും എനി
ക്കും ആശ്വാസപ്രദനായും തീൎന്നത്ഈ നാമം കൊണ്ടു തെളി
ഞ്ഞുവന്നു. എന്റെ നാമമൊദൊഷവാൻ എന്നത്രെ, എ
ങ്കിലും യെശു എന്നനാമം കൊണ്ടു എന്റെ നാമം വിശ്വാസ
ത്താൽ മാറി ദെവപുത്രൻ എന്നായി. ഒടുവിൽ ഞാൻ കിട്ടുന്ന
വനല്ലാതെ മറ്റാരും അറിയാത്ത ഒരു പുതിയനാമത്തിന്നായി
നൊക്കി പാൎക്കുന്നു. ദൈവത്തിന്റെ ഏകപുത്രനായ യെശു എ
ന്ന സത്യമനുഷ്യന്നും ഈ മഹാകരുണകൾ്ക്കായി നിരന്തരം െ
സ്താത്ര മാനമഹത്വങ്ങൾ ഉണ്ടാക.

൨ കൊറി. ൫, ൧൦. നാം എല്ലാവരും ക്രീസ്തന്റെ ന്യാ
യാസനത്തിന്മുമ്പാകെ പ്രത്യക്ഷമാകെണ്ടത്.

കനിവു ലഭിക്കയും തല്കാലത്തിലെ സഹായത്തിന്നു കൃപ കണ്ടെ
ത്തുകയും വെണം എന്നു വെച്ചു നാം പ്രാഗത്ഭ്യത്തൊടെ കൃപാ
സനത്തിന്നു അണഞ്ഞു ചെല്ലുക എബ്ര. 16.൧൬. ജീവപൎയ്യന്തം
നാം ദിവസെന ഇതു ചെയ്തു കൊണ്ടാൽ അവസാന നാളിൽ യെ
ശുവിന്റെ ന്യായാസന മുമ്പാകെ നില്പാൻ ധൈൎയ്യം ഉണ്ടാകും.
ഈ ന്യായാസനത്തിന്റെ മുമ്പിൽ എല്ലാ മനുഷ്യരും പ്രത്യക്ഷ
രാകെണ്ടി വരും.യെശുവിൽ വിശ്വസിക്കാത്തവരിൽ കുറ്റവിധി
മുമ്പെ കഴിഞ്ഞു എങ്കിലും വിശ്വസിക്കുന്നവരൊ നീതീകരിച്ച
വരായി ദൈവത്തൊടു സമാധാനം പ്രാപിച്ചു എങ്കിലും ഈ പ
ക്ഷക്കാരും വിസ്താരത്തിന്റെ തീർച്ച പരസ്യമായും തികവായും
യെശുവിന്റെ നീതിയെ എല്ലാവരും സ്തുതിപ്പാന്തക്കവണ്ണവും

"https://ml.wikisource.org/w/index.php?title=താൾ:CiXIV281.pdf/24&oldid=194358" എന്ന താളിൽനിന്ന് ശേഖരിച്ചത്