താൾ:CiXIV281.pdf/25

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൨൩

കെൾ്ക്കെണ്ടി വരും. ഇതു ജീവകാലത്തിൽ മനുഷ്യൎക്ക അന്യൊ
ന്യം സൂക്ഷ്മമായി അറിവാൻ പ്രാപ്തി ഇല്ല വാക്കുകളെ കെൾ്വാ
നും ക്രീയകളെ കാണ്മാനും എല്ലാവൎക്കും പ്രാപ്തി ഉണ്ടു സത്യം എ
ങ്കിലും രണ്ടിന്റെയും ഉറവായ ഹൃദയ ചിന്തനങ്ങൾ മറഞ്ഞു
കിടക്കുന്നു. പലപ്പൊഴും ഗുണത്തിന്നു ദൊഷം എന്നും ദൊ
ഷത്തിന്നു ഗുണം എന്നും വിശ്വാസിക്ക കള്ളഭക്തനെന്നും
കപടഭക്തന്നു വിശ്വാസി എന്നും പെരുകൾ വരുന്നു. ആ
നാളിൽ സകലത്തിന്നു തെളിവു വരും. ദൊഷവും ഗുണവും
മറഞ്ഞിരുന്നതെല്ലാം അന്നു പരസ്യമായിതീരും.അന്നു ൈ
ദവത്തിന്റെ വയലിൽ കൊതമ്പവും നായികല്പകളും ആർ എ
ന്നു പ്രസിദ്ധമായി വരും, മനുഷ്യരുടെ ക്രീയകൾ്ക്ക ഇത്ര വില
ഉണ്ടു എന്നു സ്പഷ്ടമായി വിളങ്ങും. ഈഭൂമിയിൽ വലിയ പെ
ർ കൊണ്ടവർ അന്നു എത്രയും ചെറിയവരായും തീരും. മത്താ. ൨൫,
൩൫.—൪൫. നശിച്ചുപൊകുന്നവരുടെ ക്രീയകളും ശരിയായി
തൂക്കപ്പെടും. വെളി. ൨൦,൧൧.൧൨.൧൫. ആകാൎയ്യം എല്ലാം
പറയുന്നത്ഇങ്ങിനെ: ഞാൻ വലുതായ വെള്ള സിംഹാസന
ത്തെയും അതിമ്മെൽ ഇരിക്കുന്നവനെയും കണ്ടു, അവന്റെ മു
മ്പിൽ നിന്നു ഭൂമിയും വാനവും മണ്ടിപ്പൊയി അവറ്റിന്നു സ്ഥ
ലം കാണായതുമില്ല, ചെറിയവരും വലിയവരും മരിച്ചവർ
ആകെ ദൈവത്തിൻ മുമ്പിൽ നില്ക്കുന്നതും കണ്ടു, പുസ്തകങ്ങൾ
തുറക്കപ്പെട്ടു ജീവപുസ്തകമാകുന്നമറ്റൊന്നും തുറക്കപ്പെട്ടു, പു
സ്തകങ്ങളിൽ എഴുതിക്കിടക്കുന്നവറ്റിൽ നിന്നു മരിച്ചവൎക്ക അ
വരുടെ ക്രീയകൾ്ക്ക അടുത്തവണ്ണം ന്യായവിധി ഉണ്ടാകയും ചെ
യ്തു. യാമാനും ജീവപുസ്തകത്തിൽ പെർ എഴുതി കാണാഞ്ഞാൽ
തീപൊയ്കയിൽ തള്ളപ്പെട്ടു, ക്രീസ്തന്നുള്ളവർ മാത്രം ധൈൎയ്യ
ത്തൊടും കൂട അവന്റെ ന്യായാസനത്തിന്റെ മുമ്പിൽനി
ല്ക്കും.

"https://ml.wikisource.org/w/index.php?title=താൾ:CiXIV281.pdf/25&oldid=194356" എന്ന താളിൽനിന്ന് ശേഖരിച്ചത്