താൾ:CiXIV281.pdf/26

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൨൪

൧ യൊഹ. ൩,൨. നാം ഇപ്പൊൾ ദെവമക്കൾ ആകു
ന്നു, ഇന്നത്ആകും എന്നു ഇത് വരെ പ്രസിദ്ധമായതുമില്ല.

ദെവപുത്രന്മാർ സൃഷ്ടികളിൽ ആദ്യ വിളവു തന്നെ.
അവർ പാപത്തിൽ പിറന്നു എങ്കിലും ദെവപുത്രത്വത്താ
ൽ അവരുടെ പൂൎവ്വാവസ്ഥയഥാസ്ഥാനമായി വന്നു പല
അനുഭവങ്ങളും അവരുടെ സ്ഥാനത്തൊടു സംബന്ധിച്ചിരിവ്
ക്കുന്നു. വിശുദ്ധാത്മാവിന്റെ ശക്തിയാൽ അവൎക്ക ദൈവ
ത്തെ പിതാവെന്നു വിളിപ്പാനും അവന്റെ ദയയും സ്നെഹ
വും അനുഭവിപ്പാനും ഒരു ഭയം കൂടാതെ അവന്നടുക്കൽ ചെല്ലു
വാനും അവന്റെ അവകാശികളും ക്രിസ്തുവിൻ കൂട്ടവകാശികളുമായ്വ
രുവാനും ന്യായം. ഈമഹത്വമുള്ള സ്ഥാനത്തൊടു പുറമെയു
ള്ള അവസ്ഥയും ഒക്കെണം എന്നു വിചാരിക്കെണ്ട. ദെവപു
ത്രന്മാർ പലരും ലാജരെ പൊലെയുള്ള ദീനക്കാരും ദരി
ദ്രന്മാരും ആകുന്നു. ലൌകികത്തിലും അവരുടെ കാൎയ്യം ശുഭ
മായാൽ ദെവപുത്രന്മാരാകകൊണ്ടു അങ്ങിനെ ഇരിക്കു
ന്നു എന്നു നിരൂപിക്കെണ്ടല്ല, അവരുടെ മഹത്വം അകത്തി
രിക്കുന്നു, അത്കൊണ്ടു ലൊകം അവരെ അറിയുന്നില്ല യെ
ശുവെയും അറിഞ്ഞില്ലല്ലൊതന്റെ തെജസ്സ്പലവിധമാ
യി കാട്ടി എങ്കിലും അപമാനവും ദൂഷണവും മരണവും
ലൊകത്തിൽ നിന്നു അവന്നു കിട്ടിയ അവകാശം.ലൊകത്തി
ൻ കൺകാഴ്ച ദെവപുത്രന്മാരുടെ മഹത്വത്തൊളം എത്തുന്നി
ല്ല അവർ ഇനി തീരെണ്ടിയപ്രകാരം സ്പഷ്ടമായി വന്നില്ല െ
ല്ലാ. ഒന്നും മാത്രം അവാൎക്കനിശ്ചയം, കൎത്താവായ യെശുവ
രുമ്പൊൾ അവർ അവന്നു തുല്യന്മാരാകും, അപ്പൊൾ അവർ
പിതാവിന്റെ രാജ്യത്തിൽ സൂൎയ്യനെ പൊലെ ശൊഭിക്കും.
യെശു ഇരിക്കുന്ന പ്രകാരം അവർ അവനെ കാണും ദെവ
പുത്രന്മാരുടെ മഹത്വമുള്ള ഈ പ്രത്യക്ഷതെക്കയി സൃഷ്ടിയും

"https://ml.wikisource.org/w/index.php?title=താൾ:CiXIV281.pdf/26&oldid=194354" എന്ന താളിൽനിന്ന് ശേഖരിച്ചത്