താൾ:CiXIV281.pdf/123

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൨൧

ത്യത്തൊളം നിലനില്ക്കുന്ന ഫലങ്ങൾ ഉണ്ടാകും. അവന്മൂലം മാ
ത്രം നാം ലൊകസൃഷ്ടിയിൽ സന്തൊഷിക്കാം, അവന്മൂലം ദെ
വലക്ഷണങ്ങളും വഴിയും ന്യായവിധിയും നമുക്ക് ഭയങ്ക
രത്വങ്ങൾ അല്ല. ആശ്വാസസന്തൊഷകരങ്ങൾ അത്രെ
ആകുന്നു. അവൻ നമ്മൂടെ രക്ഷിതാവും മദ്ധ്യസ്ഥനും ആക
കൊണ്ടു ദെവദൂതന്മാർ നമ്മെ സ്നെഹിച്ചു സെവിക്കയും ചെയ്യു
ന്നു. അവൻ മാത്രം അന്ധകാര ദൂതന്മാരിൽനിന്നു നമ്മെ
വിടുവിക്കുന്നു. അവന്മൂലം വിശ്വാസികൾ്ക്ക ദൈവകല്പനകളെ
അനുസരിക്കെണ്ടതിന്നു പരിശുദ്ധാത്മാവിനെ ലഭിക്കുന്നു.
വിശ്വസിക്കുന്നവൎക്ക, അവൻ മരണത്തെ ലാഭവും ന്യായ
വിസ്താരം മാനവും ലൊകാവസാനം നിത്യജീവന്റെ ആ
രംഭവും ആക്കി തരുന്നുണ്ടു. അതുകൊണ്ടു പൌൽ തന്റെ
ഉപദെശം എല്ലാം യെശുക്രിസ്തന്റെ പ്രസംഗം എന്നും താ
ൻ ക്രൂശിൽ തറെക്കപ്പെട്ട ക്രിസ്തനെ അല്ലാതെ മറ്റൊന്നി
നെയും അറികയില്ല എന്നും പറഞ്ഞു. കൊറിന്ത്യരൊടു കൂ
ട ഇരുന്നപ്പൊൾ അവൻ ക്രിസ്തീയ ഉപദെശങ്ങൾ എല്ലാം വി
വരമായി അറിയിച്ചു എങ്കിലും ക്രൂശിൽ മരിച്ച ക്രിസ്തനെ
പ്രധാനമായി അവന്റെ രക്ഷാക്രിയയെ കൊണ്ടു സകല
ത്തിന്നു തെളിവു വരുത്തിയതിനാൽ അവന്റെ ശുശ്രൂഷ
ക്രിസ്ത ക്രൂശിന്റെ ഘൊഷണം അത്രെ ആയിരുന്നു. അ
തുകൊണ്ടു അവ തിമൊത്ഥ്യനൊടു വെദവചനം യെശുക്രി
സ്തനിലെ വിശ്വാസം മൂലം മനുഷ്യനെ രക്ഷെക്ക ജ്ഞാ
നിയാക്കുന്നു എന്നു പറഞ്ഞു വിശ്വാസം കൂടാതെ ദൈവ
വചനത്തിന്റെ അറിവു നിഷ്ഫലം തന്നെ. ദൈവം നമുക്ക
നല്കുന്ന നന്മകളൊക്കെയും യെശുനിമിത്തം കൊടുക്കുന്നപ്ര
കാരം അവങ്കലെ വിശ്വാസത്തിൽ നിന്നു മാത്രം നമുക്ക നീ
തിയും ദൈവത്തൊടുള്ള സമാധാനവും പുതിയ ജീവനുംശു
ദ്ധീകരണത്തിലെ വൎദ്ധനയും തികവും വരുന്നു. പരിശുദ്ധാ


16.

"https://ml.wikisource.org/w/index.php?title=താൾ:CiXIV281.pdf/123&oldid=194197" എന്ന താളിൽനിന്ന് ശേഖരിച്ചത്