താൾ:CiXIV281.pdf/124

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൨൨

ത്മാവ് നമ്മെ അവസാനത്തൊളം ഈ വിശ്വാസത്തിൽ സ്ഥി
രീകരിച്ചു കത്തുകൊള്ളെണമെ.

൬൫

എബ്ര. ൫, ൭. യെശു തന്റെ ജഡദിവസങ്ങളി
ൽ തന്നെ മരണത്തിൽ നിന്നു രക്ഷിപ്പാൻ കഴിയുന്ന
വന്നു ഉരത്ത മുറവിളിയൊടും കണ്ണീരൊടും കൂടെ അ
പെക്ഷകളെയും അഭയ യാചനകളെയും കഴിച്ചു.

യെശു ഈ ഭൂമിയിൽ മനുഷ്യപുത്രനായി മനുഷ്യരു
ടെ നടുവിൽ പാൎത്തു നടക്കകൊണ്ടു അവന്റെ ജീവകാല
ത്തിന്നു മനുഷ്യപുത്രന്റെ ദിവസങ്ങൾ ലൂക്ക. ൧൭, ൨൨ എ
ന്നും അവൻ നമ്മെ പൊലെ ജഡരക്തങ്ങൾ ഉള്ളവനാക
കൊണ്ടു ജഡദിവസങ്ങൾ എബ്ര. ൫, ൭. എന്നും പെരുകൾഉ
ണ്ടു. അവന്റെ ജഡദിവസങ്ങൾ ഒന്നിൽ അവൻ പ്രത്യെ
കം ദു:ഖിച്ചു മുറവിളിയൊടും കണ്ണുനീരൊടും കൂട പ്രാൎതഥ
നകളെയും അപെക്ഷകളെയും കഴിച്ചു അതു ഗഛ്ശമനെ
തൊട്ടത്തിൽ ഉണ്ടായിരുന്നു. അവിടെ അവൻ മുട്ടുകുത്തി
നിലത്തു വീണു മൂന്നു പ്രാവശ്യം പ്രാൎതഥിക്കുകയും ചെയ്തു. നി
ലവിളിയെയും കണ്ണു നീരിനെയും തൊട്ടു സുവിശെഷകന്മാർ
ഒന്നും എഴുതിയില്ല. ഒരുദെവദൂതൻ പ്രത്യക്ഷനായി അവ
നെ തുണെച്ചിട്ടു യെശു മഹാവ്യഥയിൽ ആകകൊണ്ടുഏ
റ്റവും ശ്രദ്ധയൊടെ പ്രാൎത്ഥിച്ചു. അപ്പൊൾ അവന്റെ വി
യൎപ്പു നിലത്തു വീഴുന്ന വലിയ രക്തതുള്ളികളെപൊലെ ആ
യിരുന്നു, എന്നു മാത്രം ലൂക്ക. ൨൨, ൪൪ പറയുന്നത്. അതി
നൊടു നിലവിളിയും കണ്ണു നീരും ചെൎന്നു വന്നു എന്നൂഹി
പ്പാൻ സംഗതി ഉണ്ടല്ലൊ. ഇത് ഒക്കെയും അവൻ പിതാവിന്നു
കാഴ്ചവെച്ചു അവനൊടു മാത്രം അവൻ അന്നു വ്യാപരി
ച്ചു സംസാരിച്ചു. പിതാവു അവന്റെ പ്രാൎതഥനെയെയും കണ്ണു
നീരെയും കണ്ടു കൈക്കൊള്ളുകയും ചെയ്തു. അതിന്റെ


16.

"https://ml.wikisource.org/w/index.php?title=താൾ:CiXIV281.pdf/124&oldid=194196" എന്ന താളിൽനിന്ന് ശേഖരിച്ചത്