താൾ:CiXIV281.pdf/125

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൨൩

സംഗതി എന്തു എന്ന ചൊദ്യത്തിന്നു, എബ്ര. ൫, ൭ ഒരു
ത്തരം ഉണ്ടു: യെശു തന്നെ മരണത്തിൽ നിന്നു രക്ഷിപ്പാൻ
കഴിയുന്നവന്നു അപെക്ഷകളെ കഴിച്ചു പെടിയിൽ നിന്നു
രക്ഷ സാധിപ്പിക്കയും ചെയ്തു. മുമ്പെ യെശു തനിക്ക് വരു
വാനുള്ള മരണം കൊണ്ടു ശിഷ്യന്മാരൊടു ഭയം കൂടാതെ
സംസാരിച്ചു എങ്കിലും ആതൊട്ടത്തിലെക്ക് വന്നപ്പൊൾ അ
സഹ്യ ഭയം അവന്റെ ആത്മാവിന്മെൽ വീണു ഒരു ആ
ശ്വാസം കാണാതെയും മരണത്തിന്റെ ശെഷം തനിക്ക് വ
രുവാനുള്ള മഹത്വത്തിന്റെ അച്ചാരം ലെശം പൊലും അവന്ന്
വരാതെയും ഇരുന്നു എന്നിട്ടും പിതാവിന്റെ ഇഷ്ടത്തി
ന്നു വിരൊധമായി അവന്റെ മനസ്സിൽ ഒരു ഭാവവും ഉണ്ടാ
യില്ല, എന്റെ പിതാവെ കഴിയും എങ്കിൽ ഈ പാനപാ
ത്രം എന്നിൽ നിന്നു നീക്കെണമെ, എന്നാൽ എന്റെ ഇഷ്ടം
അല്ല,നിന്റെ ഇഷ്ടം മാത്രം നടക്കെണമെ എന്നു മാത്രം
അപെക്ഷിച്ചു തന്റെ ഇഷ്ടം മുഴുവനും പിതാവിന്നു കീഴാക്കി,
ആത്മാവു മനസ്സുള്ളതായി ജഡമൊ ക്ഷീണ മായിരുന്നു ഭ
യം നീങ്ങി പൊകെണ്ടതിന്നു അവൻ പ്രാൎത്ഥനയിൽ പൊ
രുതു ജയം കൊള്ളുകയും ചെയ്തു. പിതാവു അവന്റെപ്രാ
ൎത്ഥനയെ കെട്ടു മനസ്സിൽ സന്തൊഷം വരുത്തിയത് കൊണ്ടു
അവൻ കുറെ നെരം കഴിഞ്ഞ ശെഷം പെത്രനൊടു എ
ന്റെ പിതാവു എനിക്ക് തന്നിട്ടുള്ള പാത്രം ഞാൻ പാനം
ചെയ്യാതിരിക്കുമൊ എന്നു പറവാൻ ശക്തി ഉണ്ടായി. ശ
ത്രുക്കൾ അവന്നു വരുത്തിയ വെദനകളെ അവൻ വെണ്ടു
വൊളം ആസ്വദിച്ചു എങ്കിലും ഗഛ്ശമനെയിൽ അവ
ന്നു ഉണ്ടായ ഭയം പിന്നെ വന്നില്ല, പൊർ കഴിഞ്ഞു ജ
യിച്ചതിനാൽ എല്ലാം ശാന്തനായിസഹിപ്പാൻ അവൻ
ശക്തിമാനായി തീൎന്നു, എന്നാൽ ഈ യെശു നമുക്ക ഉ
ണ്ടായാൽ മതിയല്ലൊ.

"https://ml.wikisource.org/w/index.php?title=താൾ:CiXIV281.pdf/125&oldid=194194" എന്ന താളിൽനിന്ന് ശേഖരിച്ചത്