താൾ:CiXIV281.pdf/126

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൨൪

ഫിലി. ൨, ൧൨. ഭയത്തൊടും വിറയലൊടും
നിങ്ങളുടെ രക്ഷയെ അനുഷ്ഠിപ്പിൻ.

ഈ ചുരുങ്ങിയ വാക്കു നമ്മെ ഈ ദിവസത്തിലും സ്വ
ന്ത രക്ഷെക്കായി സൂക്ഷ്മത്തൊടെ നടക്കെണ്ടതിന്നു ഉത്സാ
ഹിപ്പിക്കുന്നു. തങ്ങളുടെയും മറ്റവരുടെയും രക്ഷയെസ
മ്പാദിക്കെണ്ടതിന്നു മനുഷ്യർ മിക്കവാറും മടിയന്മാരായി
ലൊകകാൎയ്യങ്ങളെ നൊക്കി ധനധാന്യാദികൾ്ക്ക പുഷ്ടി വ
രുത്തുവാൻ എത്രയും പ്രയത്നം ചെയ്തു വരുവാനുള്ള ലൊ
കത്തെയും അതിനൊടു സംബന്ധിച്ച വിശെഷങ്ങളെയും
മറന്നു കളയുന്നു പരിശുദ്ധാത്മാവു അവരെ കൂടക്കൂട മുട്ടി
ച്ചാലും അതിനെ അനെകർ കളിയാക്കി അല്ലെങ്കിൽ ലഘു
ബുദ്ധികളായി അതിനെ വിചാരിയാതെ മരണ സമയം
അതിന്നു വെണ്ടുന്നത് ചെയ്താൽ മതി. അത്രൊളം ലൊക
ത്തെ സെവിക്കുന്നതു ശരി തന്നെ എന്നു വെച്ചു പാപശുശ്രൂഷ
യിൽ നശിച്ചു പൊകുന്നു. ചിലർ തങ്ങളുടെ രക്ഷെക്കായി
കുറ ഉണൎച്ചയൊടും സുബൊധത്തൊടും കൂട നടന്നാലും മറ്റ
വരുടെ കാൎയ്യം വിചാരിക്കാതെ കൂട്ടുകാരനെ നിന്നെപൊ
ലെ സ്നെഹിക്കെണം എന്ന വാക്കു മറന്നു നടക്കുന്നു, അ
ങ്ങിനെ വെണ്ടാ എന്നു പൌൽ പറയുന്നു. നിങ്ങളുടെ രക്ഷ
യെ അനുഷ്ഠിപ്പിൻ നിങ്ങൾ അന്യൊന്യം ആത്മാവിന്റെ
സൌഖ്യത്തിന്നും നിത്യ രക്ഷെക്കും ഉത്സാഹികളായിഞാ
ൻ അരികത്തിരിക്കുമ്പൊൾ മാത്രമല്ല ദൂരത്താകും കാലം
ഏറ്റം അധികം ഭയത്തൊടും വിറയലൊടും അതിന്നാ
യി പ്രയത്നം ചെയ്തു കൊണ്ടിരിപ്പിൻ.

ഭയ വിറയലുകളൊടു ഇന്നത് ചെയ്യെണമെന്നു ദൈ
വവചനം പറഞ്ഞാൽ അതിന്റെ അൎത്ഥം ഇതു തന്നെ നി
ങ്ങൾ സുബൊധമുള്ളവരും ഏകാഗ്രതയുള്ളവരും ഉത്സാ

"https://ml.wikisource.org/w/index.php?title=താൾ:CiXIV281.pdf/126&oldid=194193" എന്ന താളിൽനിന്ന് ശേഖരിച്ചത്