താൾ:CiXIV281.pdf/22

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൨൦

വെദധ്യാനങ്ങൾ

സങ്കീ. ൬൫,൧. ദൈവമെനിണക്കുചിയൊനിൽമിണ്ടാ
യ്കയും സ്തൊത്രവും യൊഗ്യം.

കഴിഞ്ഞ കാലത്തിൽ ഞങ്ങളുടെ ഭാരങ്ങളും സങ്കടങ്ങ
ളും മുഴുവൻ നീങ്ങിപ്പൊയില്ല എങ്കിലും ദെവസ്തുതിയൊടു കൂ
ട പുതിയദിവസത്തിൽ പ്രവെശിക്കുന്നത് യൊഗ്യം തന്നെ. ദെ
വസ്നെഹ കരുണകളെ ഒൎത്തിട്ടു സന്തൊഷിച്ചു സ്തുതിക്കാതി
രിപ്പാൻ കഴിയുമൊ, വരുവാനുള്ള ലൊകത്തിൽ ഇതല്ലെ പ്ര
ധാന പ്രവൃത്തി, അതിന്നു അല്പം ശീലം വരുത്തുവാൻ ഞങ്ങൾ
പ്രയത്നം കഴിക്കുന്നത് നല്ലതല്ലൊ. പഴയനിയമ കാലത്തി
ൽ ഇസ്രയെലർ ചിയൊനിൽ നിന്നു ഉത്സവം കൊണ്ടാടി ബ
ലികൎമ്മധൎമ്മ കല്പനകളിലും വാഗ്ദത്ത പ്രവാചകങ്ങളിലും ആശ്ര
യിച്ചു സ്തൊത്രഗീതങ്ങളെ പാടിയത് വിചാരിച്ചാൽ സകല
ത്തിന്റെ നിവൃത്തി പ്രാപിച്ച ഞങ്ങൾ സ്തുതിക്കാതിരിക്കുന്നത്
യൊഗ്യമൊ. പുതുനിയമ കാലത്തിൽ യെശുവിന്റെ രക്ഷാ
മരണവും നിത്യരാജ്യവ്യവസ്ഥയും അറിയിക്കുന്ന സുവിശെഷ
ത്തെ കെട്ടുവിശ്വസിക്കുന്ന ദിക്കിൽഎല്ലാം ചിയൊൻ തന്നെ ആ
കുന്നു. മുങ്കുറികളായബലികളെ അല്ല, ലൊകപാപങ്ങളെ
വഹിച്ചു എല്ലാവരുടെ രക്ഷെക്കായി തന്നെ അൎപ്പിച്ചുവെച്ച
ദൈവത്തിന്റെ കുഞ്ഞാടായ യെശുവിനെ ഞങ്ങൾ കാണുന്നു.
ഞങ്ങളുടെ രാജാവു ദാവിദിന്നൊത്ത സിംഹാസനത്തിൽ അ
ല്ല, സകലത്തിന്റെ മെല്പെട്ടു ദൈവമായ പിതാവിന്റെ മഹ
ത്വ സിംഹാസനത്തിൽ ഇരുന്നു തന്റെ സഭയെയും വെവ്വെറെ
അതിന്റെ അവയവങ്ങളെയും പരിപാലിച്ചും രക്ഷിച്ചും കൊ

"https://ml.wikisource.org/w/index.php?title=താൾ:CiXIV281.pdf/22&oldid=194361" എന്ന താളിൽനിന്ന് ശേഖരിച്ചത്