താൾ:CiXIV281.pdf/105

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൦൩

സ്ഥൻ നമുക്ക് പിതാവിന്റെ സന്നിധിയിൽ ഉണ്ടു. അവൻന
മ്മുടെ പാപങ്ങൾ്ക്ക പ്രായശ്ചിത്തം ആകുന്നു. ൧യൊഹ. ൨,൧.
൨. പിന്നെ ഹൃദയം തന്നെ നമുക്ക് കുറ്റം വിധിച്ചാൽ, ദൈവം
ഹൃദയത്തെക്കാൾ വലിയവൻ ആകുന്നു സകലത്തെയും അറി
യുന്നു. ഇതിൽ അടങ്ങിയിരിക്കുന്ന ആശ്വാസം അല്പം അ
ല്ല, ദൈവം നമ്മുടെ ചഞ്ചലവും മാറ്റവും ഉള്ള അല്പ ഹൃദയ
ങ്ങൾ്ക്ക സമൻ അല്ല, അവൻ സ്ഥിരവും ഹൃദയ വിസ്താരവും ഉ
ള്ളവൻ. നാം പാപം ചെയ്താൽ അത് മാത്രം വിചാരിച്ചുസ
ങ്കടപ്പെടുന്നു എങ്കിലും ദൈവം എല്ലാം അറിയുന്നു. നമ്മുടെ
പാപങ്ങളെ മാത്രം അല്ല, അതിൽ നിന്നു വിട്ടു പൊവാനു
ള്ള ആഗ്രഹവും നമ്മുടെ കുറ്റങ്ങളെയും മാത്രം അല്ല, യെശുഅ
തിന്നു ഉണ്ടാക്കിയ പ്രായശ്ചിത്തവും കൂടനൊക്കുന്നു. നാം തെറ്റി
പൊയ ആടുകളായിരുന്നു. എന്നു മാത്രം അല്ല, മനസ്സു തിരിഞ്ഞു
പുതുതായി ജനിച്ചു എന്നും കൂട അവൻ അറിയുന്നു., നമ്മുടെ
വിചാരങ്ങളെ മാത്രം അല്ല, തന്റെ ആലൊചനയെയും കഴി
ഞ്ഞതും നടക്കുന്നതും മാത്രം അല്ല, വരുവാനുള്ളതിനെയും നമ്മു
ടെ പൊരായ്മയെ മാത്രം അല്ല, ശത്രുക്കളുടെ ദുഷ്ടതയെയും ന
മ്മുടെ ദാരിദ്ര്യം മാത്രം അല്ല, തന്റെ ധനങ്ങളെയും വെളി
൨, ൯. നമ്മുടെ ഹൃദയങ്ങടെ വഷളത്വം മാത്രം അല്ല, നമ്മെചു
റ്റിക്കിടക്കുന്ന പരീക്ഷകളെയും അന്ധകാര രാജ്യത്തിന്റെ
ബലത്തെയും മറ്റും അവൻ പൂൎണ്ണമായി അറികകൊണ്ടു തൽ
സമയത്ത് സഹായിപ്പാനും വെണ്ടുന്ന ആശ്വാസവും മറ്റും തരു
വാൻ പ്രാപ്തിയുള്ളവനാകുന്നു. അതുകൊണ്ടു പാപികൾ എല്ലാ
വരും ധൈൎയ്യത്തൊടു കൂടെ അവന്റെ അടുക്കൽ ചെല്ലുമാറാക.

൫൪

പിലി. ൧, ൬. നിങ്ങളിൽ നല്ല പ്രവൃത്തിയെ ആരംഭി
ച്ചവൻ യെശുക്രിസ്തന്റെ നാളൊളം തികെക്കും.

ദൈവത്തിന്നു മനുഷ്യനിൽ ഒരു പ്രവൃത്തി ഉണ്ടു. അവ

"https://ml.wikisource.org/w/index.php?title=താൾ:CiXIV281.pdf/105&oldid=194221" എന്ന താളിൽനിന്ന് ശേഖരിച്ചത്