താൾ:CiXIV281.pdf/106

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൦൪

നെ അന്തൎഭാഗങ്ങളിൽ പിടിച്ചു ആത്മാവിൽ തന്റെ പ്രവൃത്തി
യെ ആരംഭിക്കുന്നു. അവന്റെ ക്രിയ ആത്മാവിൽ തുടങ്ങി എ
ങ്കിൽ സകല അവയവങ്ങളിൽ കൂടി പുറപ്പെട്ടു മനുഷ്യനെ
മുഴുവനും മാറ്റുന്നു. മനുഷ്യൻ ദൈവത്തെ അപെക്ഷിക്കും
മുമ്പെ ഈ പ്രവൃത്തി ആരംഭിക്കുന്നതു. അതു തുടങ്ങിയെമ
നുഷ്യന്നു അന്വെഷിച്ച് അപെക്ഷിപ്പാനും ദൈവവചനത്തിൽ
പ്രയൊജനം ഉണ്ടാകുമാറു വായിച്ചു ദൈവെഷ്ടമായതിനെ ചെ
യ്വാനും പ്രാപ്തി വരുന്നുള്ളു. അവൻ വിശ്വസ്തനായി അങ്ങി
നെ നടന്നാൽ ദൈവ പ്രവൃത്തി അവന്റെ ഉള്ളിൽ വൎദ്ധിച്ചു
ദിവസെന പുതിയ ഫലങ്ങളെ പുറപ്പെടുവിക്കുന്നു. എങ്കിലും
ദൈവം മനുഷ്യന്റെ ഇഷ്ടത്തിന്നും സ്ഥലം കൊടുക്കകൊ
ണ്ടു ആയവൻ ദിവ്യ പ്രവൃത്തിയെ തടുപ്പാൻ കഴിയും. അപ. പ്ര
വൃ ൭, ൫൧. ഒരു പിതാവിന്നു തൻ മക്കളെ പിടിപ്പാൻ കഴി
യും അല്ലൊ. എങ്കിലും അവരെ നിൎബന്ധത്തൊടെ വലിപ്പാ
ൻ അല്ല നടത്തുവാൻ അത്രെ മനസ്സാകകൊണ്ടു തൻ ഇഷ്ട
മുള്ള കുട്ടികളെ ചിലപ്പൊൾ കൈയിൽ നിന്നു വിട്ടു സ്വന്ത
വഴിയിൽ നടപ്പാൻ സമ്മതിക്കുന്നതു പൊലെ ദൈവവും മനു
ഷ്യന്നു പലപ്പൊഴും ചെയ്യുന്നു. അവന്നു ശക്തി വെണ്ടുവൊളം
ഉണ്ടെങ്കിലും ആരെയും തൻ പ്രവൃത്തിക്ക ഹൃദയത്തിൽ നടത്തു
വാൻ നിൎബ്ബന്ധിക്കയില്ല. ദൈവത്തിന്റെ നല്ല പ്രവൃത്തിയെ
വിരൊധിച്ചു മനസ്സിൽ നിന്നു തള്ളിക്കളയുന്നവന്നു കഷ്ടം.

ദൈവം തന്റെ പ്രവൃത്തിയെ ആരംഭിപ്പാൻ മാത്രമല്ല,
തികെപ്പാനും മനസ്സാകുന്നു. അവൻ അതിനെ ഏതുപ്രകാ
രം ചെയ്യുന്നു എന്നു തെളിയിച്ചു പറവാൻ വിഷമം തന്നെ. അവ
ൻ ജീവിപ്പിപ്പാൻ കൊല്ലുന്നു. ആശ്വസിപ്പിപ്പാൻ ദുഃഖിപ്പിച്ചു
പണിയിപ്പാൻ ഇടിച്ചു കളകയും ചെയ്യുന്നു. അവൻ ഇരുട്ടിൽ
നിന്നു വെളിച്ചം വരുത്തി ബലഹീനന്മാരിൽ തന്റെ ശക്തിയെ
കാട്ടി മനുഷ്യനെ ഉപദെശിക്കയും വലിക്കയും ചെയ്യുന്നു.

"https://ml.wikisource.org/w/index.php?title=താൾ:CiXIV281.pdf/106&oldid=194220" എന്ന താളിൽനിന്ന് ശേഖരിച്ചത്