താൾ:CiXIV281.pdf/107

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൦൫

അവനെ മുഴുവനും തന്നൊടു ചെരുവാനും പരിശുദ്ധാത്മ മൂ
ലം തന്റെ ആലയം ആക്കുവാനും മനസ്സാകുന്നു. ഈ പ്രവൃ
ത്തിക്ക തികവു വരുത്തുവാൻ ദൈവം ഒരു സമയം നിശ്ച
യിച്ചു. കൎത്താവായ യെശുക്രിസ്തന്റെ നാൾ തന്നെ, ആ നാൾ്ക്കു
മുമ്പെ നാം അതിനെ സമ്മതിക്കുന്നില്ല എങ്കിൽ അതു ഒരു
നാളും നമ്മിൽ തുടങ്ങുകയില്ല, പിന്നെ കൎത്താവിന്റെ നാളി
ൽ ദൈവത്തിന്റെ പ്രവൃത്തി മനസ്സിൽ ഇല്ലാത്തവൎക്കു കഷ്ടം
എന്നെ പറയാവു.

൫൫

യൊഹ. ൧൬, ൧൪. അവൻ [പരിശുദ്ധാത്മാവ്]
എന്നെ മഹത്വപ്പെടുത്തും.

യെശു ഇഹലൊകത്തെ വിട്ടു പരലൊകത്തിലെക്ക തിരി
ച്ചു പൊകെണ്ടിയ സമയം വന്നപ്പൊൾ തന്റെ പിതാവിനൊടു
ലൊകം ഉണ്ടാകുന്നതിന്നു മുമ്പെ ഇനിക്ക നിന്നൊടു കൂട ഉണ്ടാ
യ മഹത്വത്താൽ നിന്നൊടു കൂട തന്നെ എന്നെ മഹത്വപ്പെടു
ത്തെണമെ എന്നു അപെക്ഷിച്ചു. അതിന്നു മുമ്പെ അവൻ
ശിഷ്യന്മാരൊടു സത്യാത്മാവ് വന്നു എന്നെ മഹത്വപ്പെടുത്തും
എന്നു വാഗ്ദത്തം ചെയ്തു. പിതാവിന്റെ അടുക്കൽ അവന്റെ
മാനുഷത്വം ദിവ്യത്വത്തെ ധരിക്കെണ്ടതിന്നു അവൻ പിതാ
വൊടു അങ്ങിനെ അപെക്ഷിച്ചത്. മനുഷ്യരുടെ ഹൃദയങ്ങളി
ൽ പരിശുദ്ധാത്മാവ്, യെശുവിനെ മഹത്വപ്പെടുത്തുന്നത്,
അവനെ ദൈവപുത്രൻ എന്ന് അറിഞ്ഞു വിശ്വസിക്കെണ്ടതി
ന്നു പ്രാപ്തി വരുത്തുന്നതിനാൽ തന്നെ. അവൻ പിതാവി
നൊടു, ഞാൻ ഈ ലൊകത്തിൽ നിന്നെ മഹത്വപ്പെടുത്തി, നീ
എനിക്ക് ലൊകത്തിൽ നിന്നു തന്നിട്ടുള്ള മനുഷ്യൎക്ക നിന്റെ
നാമം വെളിപ്പെടുത്തിയിരിക്കുന്നു എന്നു പറഞ്ഞ പ്രകാരം പ
രിശുദ്ധാത്മാവ് അവനെ മനുഷ്യരിലും മഹത്വപ്പെടുത്തുന്ന
ത്. യെശു ഭൂമിയിൽ ഇരുന്നപ്പൊൾ ഒരിക്കലും ഞാൻ ദൈവം


14

"https://ml.wikisource.org/w/index.php?title=താൾ:CiXIV281.pdf/107&oldid=194218" എന്ന താളിൽനിന്ന് ശേഖരിച്ചത്