താൾ:CiXIV281.pdf/108

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൦൬

ആകുന്നു എന്നു സ്പഷ്ടമായി പറഞ്ഞില്ല, മനുഷ്യനായതിനാ
ൽ അങ്ങിനെ പറവാൻ അവന്നു ന്യായമില്ല. തന്റെ കഷ്ടമര
ണങ്ങളുടെ ഫലവും അവൻ വിവരമായി അറിയിച്ചില്ല എങ്കി
ലും ദൈവത്തിന്നു മാത്രം ചെയ്വാൻ കഴിയുന്ന ക്രിയകളെ
അവൻ ചെയ്തു ദൈവത്തിന്നു മാത്രം വാഗ്ദത്തം ചെയ്വാനും
കല്പിപ്പാനും ന്യായമുള്ളതു യെശുവും ചെയ്തു താൻ ദൈവപുത്ര
ൻ എന്നും തന്നെ കൂടാതെ രക്ഷ പ്രാപിക്കെണ്ടതിന്നു കഴി
കയില്ല എന്നും സ്പഷ്ടമായി അറിയിച്ചു. എന്നിട്ടും അപൊസ്തൊ
ലന്മാൎക്കു, അവനെ കൊണ്ടു എല്ലാം തെളിവായിവന്നപ്ര
കാരം കാണുന്നില്ല. യെശു അതിനെ അറിഞ്ഞു അവരൊടു,ഇ
നി വളരെ പറവാൻ ഉണ്ടു എങ്കിലും നിങ്ങൾ്ക്ക അത് ഇപ്പൊൾ
സഹിച്ചു കൂട; സത്യാത്മാവു വരുമ്പൊൾ നിങ്ങളെ സകലസ
ത്യത്തിലെക്ക് വഴി നടത്തും. അവൻ എന്നെ മഹത്വപ്പെടുത്തും
എന്നു പറഞ്ഞു അതിന്റെ അൎത്ഥം മനുഷ്യൎക്ക എന്നെകൊ
ണ്ടു അറിവാൻ കഴിയുന്നതുഅവൻ നിങ്ങൾ്ക്ക അറിയിക്കും എ
ന്നത്രെ. ഈ വാഗ്ദത്തം അപൊസ്തൊലരിൽ നിവൃത്തിയായിവ
ന്ന പ്രകാരം അവരുടെ ലെഖനങ്ങളെ വായിച്ചാൽ അറിയാം.
എങ്കിലും പരിശുദ്ധാത്മാവ് അപൊസ്തൊലന്മാരിൽ മാതമ
ല്ല, യെശുവിനെ മഹത്വപ്പെടുത്തിഅവനെഅറിഞ്ഞുവിശ്വസിക്കു
ന്നവരെല്ലാവരിലും അങ്ങിനെ ചെയ്തു വരുന്നു. അതുകൊണ്ടു
നാമും തന്റെ പുത്രനെ പരിശുദ്ധാത്മാവെ കൊണ്ടു നമ്മിൽ
വെളിപ്പെടുത്തെണ്ടതിന്നു പിതാവിനൊടു ഇടവിടാതെ അ
പെക്ഷിക്കെണ്ടതാകുന്നു.

൫൬

ലൂക്ക. ൨൧, ൩൫. ഭൂമിയിൽ കൂടിയിരിക്കുന്നവ
രെല്ലാവരുടെമെൽആനാൾ ഒരു കണി പൊലെ വരും.

രാത്രിയിൽ ഒരു കള്ളനെ പൊലെ കൎത്താവിന്റെ നാ
ൾ വരും എന്നും മിന്നൽ കിഴക്കു നിന്നു പുറപ്പെട്ടു പടിഞ്ഞാ

14.

"https://ml.wikisource.org/w/index.php?title=താൾ:CiXIV281.pdf/108&oldid=194217" എന്ന താളിൽനിന്ന് ശേഖരിച്ചത്