താൾ:CiXIV281.pdf/189

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൮൭

ബ് അപൊസ്തലനൊ ജ്ഞാനത്തിൽ കുറവുള്ളവരൊ
ടു, ഔദാൎയ്യമായി കൊടുക്കുന്ന ദൈവത്തൊടു യാചിക്കെണ്ടു
ന്നതിന്നു ബുദ്ധി പറയുന്നു. യാകൊ.൧,൫. ഈ ജ്ഞാ
നം ഉയരത്തിൽ നിന്നുള്ളത് എന്ന് അറിയിക്കുന്നു. യാകൊ.
൩,൭. ദൈവം ഈ ജ്ഞാനം എങ്ങിനെ കൊടുക്കുന്നു: ത
ന്റെ അറിവിൽ ജ്ഞാനത്തിന്റെയും വെളിപ്പാടിന്റെ
യും ആത്മാവെ നല്കുന്നതിനാൽ അത്രെ. പരിശുദ്ധാത്മാ
വിന്നു തന്റെ ക്രിയകൾ്ക്കു തക്ക പെരുകൾ പലതും വെദത്തി
ൽ എഴുതിക്കിടക്കുന്നു: സകല സത്യത്തിലെക്ക് വഴി
നടത്തുകകൊണ്ടു സത്യത്തിന്റെ, ആത്മാവ് എന്നും,
ഹൃദയത്തിൽ സ്നെഹത്തെ ജനിപ്പിക്ക കൊണ്ടു സ്നെഹ
ത്തിന്റെ ആത്മാവ് എന്നും, മനുഷ്യരെ രക്ഷെക്ക്
ജ്ഞാനികൾ ആക്കകൊണ്ടു ജ്ഞാനത്തിന്റെ ആ
ത്മാവ് എന്നും, ദെവവചനത്തിൽ മറഞ്ഞുകിടക്കുന്ന
സുവിശെഷത്തിൻ രഹസ്യങ്ങളെ തെളിവു വരുത്തു
ക കൊണ്ടു വെളിപ്പാടിന്റെ ആത്മാവ് എന്നും ഉണ്ടു.
പരിശുദ്ധാത്മാവ് പണ്ടു പ്രവാചകന്മാൎക്കും അപൊസ്ത
ലന്മാൎക്കും മൎമ്മങ്ങളായി കിടക്കുന്നതൊരൊന്നു വെളി
പ്പെടുത്തി ജനത്തിന്റെ ഉപദെഷ്ടാക്കളായിട്ടു
നിയൊഗിക്കയും ചെയ്തു. നമുക്കൊ സ്വൎഗ്ഗസ്ഥപിതാവു
തന്റെ അറിവിൽ ജ്ഞാനത്തിന്റെയും വെളിപ്പാടി
ന്റെയും ആത്മാവെ തരുവാൻ നിശ്ചയിക്കകൊണ്ടു, വെ
ളിച്ചമായ അവനെ കണ്ടറിയെണ്ടതിന്നു നമ്മുടെ കണ്ണുക
ൾ്ക്ക കാഴ്ച ലഭിക്കുമല്ലൊ. ദൈവത്തെ അറിയുന്നത്
തന്നെ ജ്ഞാനം, അവനെ അറിയാത്തവർ വിദ്യാ വിശെ
ഷങ്ങളെ എത്ര വശത്താക്കിയാലും ഭൊഷന്മാർ
അത്രെ. ആയത് കൊണ്ടു നമ്മുടെ കൎത്താവായ യെശു
ക്രിസ്തന്റെ ദൈവവും തെജസ്സ് ഉടയ പിതാവും ആയവൻ

"https://ml.wikisource.org/w/index.php?title=താൾ:CiXIV281.pdf/189&oldid=193995" എന്ന താളിൽനിന്ന് ശേഖരിച്ചത്