താൾ:CiXIV281.pdf/188

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൮൬

തങ്ങളുടെ വിദ്യകളൊടു കൂട നശിച്ചു പൊകെയുള്ളു. പൌൽ അ
പൊസ്തലനും യെശുവിനെ അറിയും മുമ്പെ യഹൂദന്മാരുടെ ഗു
ണ വിശെഷങ്ങളിൽ ആശ്രയിച്ചു സ്വന്തനീതിയിൽ ഡംഭിച്ചു
നടന്നു എങ്കിലും പരിശുദ്ധാത്മാവിന്റെ വ്യാപാരത്താൽ
ക്രിസ്തനെ അറിഞ്ഞ ഉടനെ എല്ലാം ഛ്ശെദം എന്നു വെച്ചു തള്ളു
കയും ചെയ്തു. ഈ കാൎയ്യത്തിൽ അവന്നു സമമുള്ളവരാവാൻ
ശ്രമിക്കുന്നവർ മാത്രം ജ്ഞാനികൾ; സ്വന്ത ജ്ഞാനത്തിലും
ഗുണവിശെഷങ്ങളിലും ആശ്രയിക്കുന്നവർ എല്ലാവരും
ഭൊഷന്മാരത്രെ.

൧൦൦

എഫെ. ൧,൧൭. നമ്മുടെ കൎത്താവായ യെശു ക്രി
സ്തന്റെ ദൈവവും തെജസ്സുടയ പിതാവുമായവൻ
നിങ്ങൾക്ക തന്റെ അറിവിൽ ജ്ഞാനത്തിന്റെയും വെ
ളിപ്പാടിന്റെയും ആത്മാവെ തരെണ്ടുന്നതിന്നു അപെ
ക്ഷിക്കുന്നു.

മനുഷ്യർ തങ്ങളുടെ ബുദ്ധിവിശെഷം നിമിത്തം
പലപ്പൊഴും ഡംഭിച്ചു പൊകകൊണ്ടു ശലൊമൊ രാജാ
വു, നിന്റെ പൂൎണ്ണഹൃദയത്തൊടും യഹൊവയിൽ ആ
ശ്രയിക്ക, നിന്റെ ബുദ്ധിയിൽ ചാരുകയും അരുതു; സുഭാ.
൩,൫. എന്നു ഒരൊരുൎത്തക്ക ബുദ്ധി ഉപദെശിച്ചു പറഞ്ഞ
തല്ലാതെ, ദൈവവചനം പല സ്ഥലങ്ങളിൽ ജ്ഞാനത്തി
ന്റെ ആരംഭമായ ദെവഭയത്തിൽ കുറവുള്ളവരെല്ലാവ
രെയും ഭൊഷന്മാർ എന്നു വിളിക്കുന്നു ദൈവം സ്വൎഗ്ഗരാ
ജ്യത്തിന്റെ രഹസ്യങ്ങളെ ലൌകീക വിദ്വാന്മാരിൽ നി
ന്നു മറെച്ചു ശിശുക്കൾ്ക്ക വെളിപ്പെടുത്തിയിരിക്കുന്നു എ
ന്നു യെശുവിന്റെ വാക്കു. മത്ത. ൧൧, ൨൫. പിന്നെ
പ്രാണമയനായ മനുഷ്യൻ ദെവാത്മാവിന്റെ വ കൈക്കൊ
ള്ളുന്നില്ല എന്നു പൌൽ ഉപദെശിക്കുന്നു. യാക്കൊ


24

"https://ml.wikisource.org/w/index.php?title=താൾ:CiXIV281.pdf/188&oldid=193997" എന്ന താളിൽനിന്ന് ശേഖരിച്ചത്