താൾ:CiXIV281.pdf/81

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൭൯

മുഖ്യമായവ തന്നെ ആകുന്നു. എങ്കിലും അവൻ ഇന്ന് എനി
ക്ക് സൌഖ്യമുള്ള ശരീരവും ഊനമില്ലാത്ത അവയവങ്ങ
ളും സ്വസ്ഥബുദ്ധിയും അന്നവസ്ത്രാദികളും എന്റെ കൂട്ടു
കാരൊടു സമാധാനവും നല്കിയത് ഓൎത്താൽ ദെവസ്തുതിക്കാ
യി എന്റെ ആത്മാവിനെ ഉത്സാഹിപ്പിക്കുന്നതു യൊഗ്യ
മല്ലയൊ എന്റെ ആത്മാവെ യഹൊവയെ വാഴ്ത്തുക, അ
വന്റെ സകല ഉപദെശങ്ങളെ മറക്കയുമരുതെ. മനുഷ്യ
ർ മിക്കവാറും സങ്കടപ്പെടുക അത്രെ ചെയ്യുന്നതു, അനുഭ
വിച്ച കഷ്ടങ്ങളെ വിവരമായി അറിയിപ്പാൻ അവൎക്ക പ്രാ
പ്തി ഉണ്ടു എങ്കിലും ദൈവം അവൎക്ക ദിവസെന കാണിക്കു
ന്ന ഉപകാരങ്ങൾ ക്ഷണത്തിൽ മറന്നു കളയുന്നു. അന
ൎത്ഥ കാലത്തിൽ അവർ നിലവിളിക്കുന്നു എങ്കിലും സ
ങ്കടം തീൎന്നിട്ടു ദൈവത്തെ സ്തുതിപ്പാൻ അവൎക്ക വളരെ
മടിവുണ്ടു കഷ്ടം. വിശ്വാസത്തിന്റെ ഉറപ്പിന്നായിട്ടും വി
ശുദ്ധനും നീതിമാനും സൎവ്വശക്തനും നിത്യനും ജീവനും
സത്യവുമുള്ള ദൈവം സ്തുതിക്ക് യൊഗ്യനാകകൊണ്ടും ഞ
ങ്ങൾ അവനെ ഒരു മുടക്കം വരാതെ വാഴ്ത്തെണ്ടതാകുന്നു.
അതെ ശ്വാസമുള്ളതൊക്കവെ യഹൊവയെ വാഴ്ത്തുക,
വിശുദ്ധാത്മാവു നിത്യം അതിന്നായി ഞങ്ങളെ ഉത്സാഹി
പ്പിക്ക കൊണ്ടു എന്റെ ആത്മാവെ യഹൊവയെ വാഴ്ത്തു
ക, എൻ ഉള്ളമെ അവന്റെ വിശുദ്ധനാമത്തെ വാഴ്ത്തുക,
എന്റെ ആത്മാവെ യഹൊവയെ വാഴ്ത്തുക, അവന്റെ
സകല ഉപകാരങ്ങളെ മറക്കയുമരുതെ, ഹല്ലെലൂയാ.

൩൯

അപ. പ്രവൃ. ൭, ൬൦. അവൻ നിദ്ര പ്രാപിച്ചു.

ഇങ്ങിനെ ലൂക്ക ഒന്നാം രക്തസാക്ഷിയായ സ്തെഫ
നന്റെ മരണം കൊണ്ടു പറഞ്ഞു. അവൻ കല്ലെർ ഏറ്റുമ
രിച്ചു എങ്കിലും അവന്റെ മരണത്തെ ഉറക്കം എന്നു ചൊ

"https://ml.wikisource.org/w/index.php?title=താൾ:CiXIV281.pdf/81&oldid=194261" എന്ന താളിൽനിന്ന് ശേഖരിച്ചത്