താൾ:CiXIV281.pdf/82

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൮൦

ല്ലുന്നു. ഈ വാക്കിനെ വെദത്തിൽ പലെടത്തും എഴുതികാണു
ന്നു, അതിന്റെ അൎത്ഥം മരണം എന്നത്രെ. സന്മരണത്തെ ത
ന്നെ അല്ല, ദുൎമ്മരണം കൊണ്ടും അങ്ങിനെ പറഞ്ഞിരിക്കുന്നു.
ഉറക്കം എന്നതു ദെഹത്തിന്നു മാത്രം പറ്റുന്നു ദെഹി ഉറങ്ങുന്നി
ല്ലല്ലൊ. ഒരു ശവം നാറിപൊകും മുമ്പെ ഉറങ്ങന്നവനൊടു ഒട്ടു
സമം. ദെഹി ഉറങ്ങിപൊകും എങ്കിൽ മരിച്ച ലാജരന്റെ ആ
ശ്വാസത്തിന്നും ധനവാന്റെ പീഡെക്കും മാത്രം അല്ല ആയിരു
ന്നു, മഹാശബ്ദത്തൊടെ വിളിച്ചു വെള്ള അങ്കികളെ ലഭിച്ച
രക്തസാക്ഷികളുടെ ദെഹികളും ഉറങ്ങിയില്ലല്ലൊ. വെളി.
൬, ൯. ൧൦. ൧൧ തന്നൊടു കൂട ക്രൂശിൽ തറെക്കപ്പെട്ട കള്ള
നൊടു യെശു ഇന്നു നീ എന്റെ ഒന്നിച്ചു പരദീസയിൽ ഇനി
ക്കും എന്നു പറഞ്ഞു; ദെഹി ഉറങ്ങും എങ്കിൽ അതിനാൽ അ
വന്നു ഒരു ഉപകാരവും വരികയില്ലയായിരുന്നു. ഇങ്ങിനെ
വെദത്തിൽ മരണത്തിന്നു ഉറക്കം എന്ന പെരിനെ കാണുന്തൊ
റും ദെഹിക്കല്ല, ദെഹത്തിന്നത്രെ ചെൎത്തു പറഞ്ഞതു. ദെ
ഹി വിട്ടുപൊയ ഉടനെ ദെഹം ഏതാണ്ട് ഉറങ്ങുന്നവന് സ
മം. ഒരു ഇളക്കവും അറിവും കൂടാതെ പുനരുത്ഥാനനാവ
ളാളം കുഴിയിൽ കിടക്കെയുള്ളു. ഇപ്രകാരം സ്തെഫനനും ഉ
റങ്ങി പൊയി. അതിന്റെ ശെഷം ചില ശിഷ്യന്മാർ വ
ന്നു അവന്റെ ഉടൽ എടുത്തു കുഴിയിലിട്ടു. ഇങ്ങിനെ അവന്റെ
ശരീരം യരുശലെം പട്ടണത്തിന്നു സമീപം കിടന്നു ഉറങ്ങി.
ആ പട്ടണത്തിന്നു നാശം വന്നപ്പൊൾ അതിൽ ഒന്നും അറി
യാതെയും അനുഭവിക്കാതെയും ഇരുന്നു. അവൻ ഉറങ്ങി എ
ങ്കിലും അവന്റെ ആത്മാവ് ദെവ സന്നിധിയിൽ നിന്ന് ആ
ശ്വസിച്ചും സ്വൎഗ്ഗീയസൌഖ്യങ്ങളെ അനുഭവിച്ചു വരുന്നു.
ഇങ്ങിനെ നീതിമാന്മാരുടെ മരണം അവർ കുഴിയിൽ കിടന്നു
ഉറങ്ങുന്നു. ലൊകത്തിലെ കഷ്ടസങ്കടങ്ങൾ ഒന്നും അറിയാതെ
ഉയിൎപ്പിന്നായി പാൎക്കുന്നു. അവരുടെ വെല എല്ലാം ഈ

"https://ml.wikisource.org/w/index.php?title=താൾ:CiXIV281.pdf/82&oldid=194260" എന്ന താളിൽനിന്ന് ശേഖരിച്ചത്