താൾ:CiXIV281.pdf/85

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൮൩

സുബൊധങ്ങളുള്ള ആത്മാവെ അത്രെ തന്നത് എന്നു പ്രബൊ
ധിപ്പിക്കയും ചെയ്തു. സ്നെഹമുള്ള ആത്മാവ് സ്നെഹിതന്നായി
വെണ്ടുന്നത് ചെയ്വാനും അനുഭവിപ്പാനും സഹായിക്കുന്നു. ഭീരു
തയുള്ള ആത്മാവ്, സ്നെഹക്രീയകളിൽ രസക്കെടു മാത്രം ജ
നിപ്പിക്കുന്നു. ദെവപുത്രന്മാരുടെ സ്നെഹിതൻ യെശു തന്നെ.
പൌൽ അവനെ സകല ലെഖനങ്ങളിൽ പ്രസ്ഥാപിച്ചു അ
വന്റെ ഗുണവിശെഷങ്ങളെ ഒരു ചിത്രം പൊലെ വിശ്വാ
സികൾ്ക്ക വരെച്ചെഴുതുകയും ചെയ്തു. അവന്റെ വചനം കൈ െ
ക്കാണ്ടു വിശ്വസിക്കുന്നവരിൽ ഈ യെശുവിൽ ഒരു സ്നെഹം
ജനിച്ചു വരുന്നു. അവൻ ആദ്യം നമ്മെ സ്നെഹിച്ചത് കൊ
ണ്ടു, നാമും അതിന്നു പ്രതിയായി അവനെയും സ്നെഹിക്കെ
ണ്ടതാകുന്നുവല്ലൊ. നാം അവന്റെ കല്പനകളെ പ്രമാണി
ക്കുന്നതു അവങ്കലെക്കുള്ള സ്നെഹം ആകുന്നു. സ്നെഹിക്കുന്നവ
ൎക്ക അവന്റെ കല്പനകൾ ഭാരമായി തൊന്നുന്നില്ല, എങ്കി
ലും അവറ്റെ പ്രമാണിക്കുന്നവൎക്ക കഷ്ടിച്ചു പൊരുവാനും
സംഗതി വരുന്നു. യെശു സ്നെഹം മൂലം നമുക്കായി ഏറിയക
ഷ്ടങ്ങളെ അനുഭവിച്ചതിനാൽ അവന്റെ നാമത്തിന്നായി
നാമും അല്പം ഒന്നു സഹിക്കെണ്ടിവന്നാൽ നീരസം വെണ്ടാ, െ
സ്നഹമുള്ള ആത്മാവു കൂടാതെ ദെവ ശുശ്രൂഷ ഒരു ഭാരം അ
തിനൊടു സംബന്ധിച്ച കഷ്ടം അസഹ്യം തന്നെ. സ്നെഹമുള്ള
ആത്മാവിനാൽ രണ്ടും സന്തൊഷകരമായിവരുന്നു. ഈ ആ
ത്മാവു കൂടാതെ പുതിയ ജീവൻ ക്ഷയിച്ചു പൊകുന്നു. സ്നെ
ഹം ഉണ്ടെങ്കിൽ അത് വൎദ്ധിച്ചു വൎദ്ധിച്ചു വരുന്നുള്ളു സ്നെ
ഹാത്മാവുള്ളവന്ന് സ്നെഹിതന്നു വെണ്ടി ജീവനെയും ഉ
പെക്ഷിപ്പാൻ മനസ്സുണ്ടു. എന്നാൽ അതിൽ ചെറിയ
തൊന്നു അവന്റെ നാമം നിമിത്തം ഉപെക്ഷിപ്പാൻ മന
സ്സു വരാതിരിക്കുമൊ. ദെവശുശ്രൂഷയിൽ കൂട്ടുകാരനൊ
ടും വ്യാപരിപ്പാനും അവന്റെ ബലഹീനത, ദുഷ്ടത, കൃത

"https://ml.wikisource.org/w/index.php?title=താൾ:CiXIV281.pdf/85&oldid=194255" എന്ന താളിൽനിന്ന് ശേഖരിച്ചത്