താൾ:CiXIV281.pdf/86

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൮൪

ഘ്നത മുതലായവറ്റെ സഹിപ്പാനും സംഗതി വരുന്നു. എങ്കി
ലും സ്നെഹമുള്ള ആത്മാവു തളരാതെ ഗുണം ചെയ്വാൻ പ്രാ
പ്തി വരുത്തുന്നു, ൧ കൊറി ൧൩, ൪. ൮.

എന്നാൽ സത്യാനുതാപം ചെയ്ത പുതിയ മനുഷ്യനാ
യി തീരുവാൻ മനസ്സുള്ളവൻ സ്നെഹമുള്ള ആത്മാവെ ലഭി
പ്പാൻ അദ്ധ്വാനിച്ച് അപെക്ഷിക്കെണം. ആ ആത്മാ
വിനെ പൂൎണ്ണമായി ലഭിച്ചവൻ ശുദ്ധനായി തീൎന്നിരിക്കുന്നു.
ലൊകർ സ്നെഹമുള്ള ആത്മാവില്ലാത്തവരാകയാൽ മുള്ളു
കൾ്ക്ക തുലുഅന്മാർ, അവരുടെ സ്നെഹം മാറ്റൊലി കെൾ്വാൻ ര
സം വിടുവൊളം താഴ്വരയിൽ നിന്നു വിളിക്കുന്നവനു സമം.

൪൨

വെളി ൧൭, ൧൮. ആദ്യനും അന്ത്യനും ജീവനു
ള്ളവനുമാകുന്നു, ഞാൻ മരിച്ചവനായി ഇതാ യുഗാ
ദി യുഗങ്ങളൊളം ജീവിച്ചിരിക്കുന്നവനും ആകുന്നു.

തെജസ്സൊടെ തന്റെ മുമ്പാകെ നില്ക്കുന്നവൻ ആർ എ
ന്നു യൊഹനാന്നു സംശയം ഉണ്ടായി. എങ്കിൽ ഞാൻ മരിച്ചവ
നായി എന്നുള്ള വാക്കു കൊണ്ടു നല്ല നിശ്ചയം വരുമായിരുന്നു.
ഒരു ദൈവദൂതൻ തന്നെ കൊണ്ടു അത് പറവാൻ കഴിവില്ല െ
ല്ലാ, യെശുവിന്നു യൊഹനാനൊടു രണ്ടു കള്ളന്മാരുടെ നടു
വിൽ ക്രൂശിൽ തൂങ്ങി മരിച്ചവനായി നീ കണ്ടത് ഞാൻ തന്നെ
എന്നു അറിയിപ്പാൻ ലജ്ജ തൊന്നിയില്ല. സ്വൎഗ്ഗീയദൂതരും ഇ
രുപത്ത്നാല് മൂപ്പന്മാരും യെശുവൊടു നീയല്ലൊ അറുക്ക
പ്പെട്ടു എന്നു പറഞ്ഞു അവനെ സ്തുതിക്കയും ചെയ്തു. വെളി
൫, ൯. ൧൨. യെശു യൊഹനാനൊടു, ഞാൻ മരിച്ചവനാ
യി എന്നു പറഞ്ഞപ്പൊൾ തന്റെ സ്നെഹത്തെ ഒൎമ്മ വരുത്തിയത്.
സ്നെഹിതന്മാൎക്ക വെണ്ടി ജീവനെ ഉപെക്ഷിക്കുന്നതിൽ അധി
കം സ്നെഹിപ്പാൻ പാടില്ലല്ലൊ. യൊഹനാൻ മരിച്ചവനെ
പൊലെ യെശുവിൻ മുമ്പിൽ വീണപ്പൊൾ തനിക്കായിട്ടും

"https://ml.wikisource.org/w/index.php?title=താൾ:CiXIV281.pdf/86&oldid=194253" എന്ന താളിൽനിന്ന് ശേഖരിച്ചത്