താൾ:CiXIV281.pdf/84

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൮൮

തകൊണ്ട് തന്റെ പാപം നിമിത്തം സങ്കടപ്പെട്ടു ദൈ
വത്തൊടു ആയിരം ചൊദ്യങ്ങൾ്ക്ക ഉത്തരം ഒന്നും പറവാൻ
കഴികയില്ല എന്ന് അറിഞ്ഞു താൻ ദെവ കരുണെക്ക് അല്ല,
കൊപത്തിന്നും ശിക്ഷെക്കും പാത്രം എന്നു സമ്മതിച്ചു
എത്ര പ്രയത്നം ചെയ്താലും ദൈവമുമ്പാകെ തന്നെ നീതി
മാനാക്കുവാൻ കഴികയില്ല എന്നു ബൊധിച്ചു തന്നെ താ
ഴ്ത്തി സത്യാനുതാപം ചെയ്യുന്നവൻ പാപ കടങ്ങൾ്ക്ക നീക്കം വ
ന്നു എന്നും യെശുവിന്റെ വിശുദ്ധബലിയാലെ ദെവ െ
കാപം നീങ്ങി നിത്യകരുണയുടെ അനുഭവത്തിന്നു സ്ഥി
രമായൊരു അടിസ്ഥാനം ഉണ്ടായി എന്നും നിശ്ചയമായി
ധരിച്ചു കൊള്ളാം. ഇത് നാം താഴ്മയൊടെ അറിഞ്ഞു നമ്മു
ടെ മദ്ധ്യസ്ഥനെവെണ്ടും വണ്ണം സ്തുതിക്കയും അവൻ അ
തി പ്രയാസത്തൊടെ നമുക്ക് സമ്പാദിച്ച കരുണയെ കൃത
ജ്ഞന്മാരായി കൈകൊള്ളുകയും വെണ്ടതാകുന്നു. അങ്ങി
നെ ചെയ്താൽ നമ്മുടെ ആത്മാക്കൾ്ക്ക സൌഖ്യവും ദൈവ
ത്തൊടു സമാധാനവും വൎദ്ധിച്ചു വരും അളവിൽ പാപ
ദ്വെഷവും പിശാചിനൊടുള്ള പൊരാട്ടവും അതിക്ര
മിച്ചു യെശുവിന്റെ ശക്തിയാലെ തികഞ്ഞ ജയവും സാ
ധിക്കും നിശ്ചയം. ഇത് നമുക്ക് എല്ലാവൎക്കും കരുണയാൽ
ഉണ്ടാകെണമെ.

൪൧

൨ തിമൊ. ൧, ൭. ദൈവം സ്നെഹമുള്ള
ആത്മാവിനെ തന്നത്.

പൌൽ തിമൊത്ഥ്യനെ സുവിശെഷ ശുശ്രൂഷയി
ലെ വിശ്വാസ്യതയെ കൊണ്ടു ദൈവ വരത്തെ ജ്വലി
പ്പിക്കെണമെന്നു ഒൎപ്പിച്ചു എങ്കിലും ഈ ശുശ്രൂഷയിൽ ക
ഷ്ട സാഹസങ്ങളെയും അനുഭവിക്കെണ്ടി വന്നതിനാൽ ദൈ
വം നമുക്ക് ഭീരുതയുള്ള ആത്മാവിനെ അല്ല, ശക്തി, സ്നെഹ

"https://ml.wikisource.org/w/index.php?title=താൾ:CiXIV281.pdf/84&oldid=194256" എന്ന താളിൽനിന്ന് ശേഖരിച്ചത്