താൾ:CiXIV281.pdf/47

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൪൫

ഴിക്കുന്നു. യിറമിയാപ്രവാചകന്റെകാലത്തിൽഉള്ളവൎക്കനബു
കദ്നെചർരാജാവുമാത്രംയരുശലെംപട്ടണത്തിന്നുംയഹൂദ
രാജ്യത്തിന്നുംസങ്കടംവരുത്തുന്നുഎന്നുവിചാരിപ്പാൻസംഗ
തിതൊന്നീട്ടുണ്ടായിരിക്കും. ജരുബാബലിന്റെകരുന്തലക്കാർ
പാൎസിരാജാവുമാത്രംഞങ്ങളെബാബലടിമയിൽനിന്നുവി
ടുവിച്ചുഎന്നുദൈവത്തെവിചാരിയാതെഊഹിച്ചിട്ടുണ്ടായിരി
ക്കും. അത്കൊണ്ടുദൈവംയശായപ്രവാചകന്റെവായിമൂലം,
യഹൊവയായഞാൻഇക്കാൎയ്യങ്ങളെഒക്കയുംചെയ്യുന്നുഎ
ന്നുഖണ്ഡിച്ചുകല്പിച്ചിരിക്കുന്നു. അവൻമനുഷ്യരെകൊണ്ടുത
ന്റെഹിതംനടത്തുന്നുസത്യം, അവൎക്ക വെണ്ടും പ്രകാരംധീര
തയും ഭീരുത്വവും ജീവനും മരണവും വരുത്തുന്നതല്ലാതെ ങ്കാൎയ്യ
സാദ്ധ്യത്തിന്നും അസാദ്ധ്യത്തിന്നും അവർഅറിയാതെകണ്ടു
അനെകവിഷയങ്ങളെനടത്തുന്നു. ഞാനൊഇതെല്ലാംവിചാരി
ച്ചുദൈവത്തൊടു, നിന്റെമുഖംഎന്റെമെൽഉയൎത്തിസമാധാ
നം തരെണമെ, ദൊഷം എന്നെദുഃഖിപ്പിക്കാതിരിക്കെണ്ട
തിന്നുഎന്നെകാത്തുകൊൾ്കഎന്ന്അപെക്ഷിക്കും. ഈജീ
വകാലത്തിൽസങ്കടംഅനുഭവിക്കെണ്ടിവന്നാൽഞാൻഅതിനെ
ലാജരനൊട്ഒത്തവണ്ണംകൈക്കൊള്ളും.അത്എന്നെദൈ
വത്തിൽ നിന്നു മാത്രം വെറുതിരിക്കരുത്. ദൈവത്തെസ്നെഹി
ക്കുന്നവൎക്ക സകലവും നന്മെക്കായിവ്യാപരിക്കുന്നുഎന്നുള്ള
വാഗ്ദത്തവും യെശുവൊടുസമാധാനവുംഎനിക്ക്അനുഭവ
മായിവന്നാൽ ഈദിവസത്തിന്റെകഷ്ടതെക്കുംമതി.

൧൯

സങ്കീ. ൪൨,൨. എന്റെദെഹിദൈവത്തെജീവനുള്ളദെ
വനെകുറിച്ചുതന്നെദാഹിക്കുന്നു.

ദൈവംആകട്ടെ, നാംവന്ദിക്കെണ്ടിയപരമാത്മാവുംസെ
വിക്കെണ്ടിയകൎത്താവുംമാത്രമല്ല, നമ്മുടെ ആത്മാവിന്നുപൂൎണ്ണതൃ
പ്തിവരുത്തുന്നനന്മയും സന്തൊഷിപ്പിക്കുന്നവെളിച്ചവും ജീവിപ്പി

"https://ml.wikisource.org/w/index.php?title=താൾ:CiXIV281.pdf/47&oldid=194319" എന്ന താളിൽനിന്ന് ശേഖരിച്ചത്