താൾ:CiXIV281.pdf/179

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൭൭

നിന്നു വിടുവിക്കുന്നു. എന്നിട്ടും പരീക്ഷകളെല്ലാം ഇഹത്തി
ൽ തന്നെ നീങ്ങി പൊകും എന്നു വിചാരിക്കെണ്ടാ, പരത്തി
ൽ വസിക്കുന്ന വിശുദ്ധന്മാരുടെ ആത്മാക്കൾ മാത്രം പരീ
ക്ഷ ഇല്ലാത്തവരും ആകുന്നു; അവിടെ മാത്രം നിത്യസ്വ
സ്ഥത തുടങ്ങും. പാപത്തിൽ അകപ്പെട്ട മനുഷ്യൎക്ക എ
ല്ലാം പരീക്ഷയായി തീരുന്നു. അവർ പരദീസയിൽ ആയാ
ലും അതിന്റെ പുറത്തു ദൂരത്തിൽ പാൎത്താലും പാപത്തി
ന്റെ ദാസന്മാരായി തീൎന്നത് കൊണ്ടു പരീക്ഷകളുടെ നടുവി
ൽ തന്നെ ഇരിക്കുന്നു. അങ്ങിനെ ദൈവത്തിന്നു നല്ല ഇഷ്ടം
തൊന്നി പരീക്ഷ കൂടാതെ എങ്ങിനെ വിശ്വാസ്യതയെ കാ
ട്ടും. അതു കൊണ്ടു അവർ വിശ്വസ്തന്മാർ തന്നെ എന്നു കാണി
ക്കെണ്ടതിന്നു ദൈവം അവരെ പരീക്ഷിപ്പാൻ പിശാചിന്നു
സമ്മതിച്ചു ജയിച്ചു നില്പാൻ പ്രാപ്തിയും കൊടുത്തു. ആ പരീ
ക്ഷയിൽ അവർ തൊറ്റുപൊയി കഷ്ടം. ആ പരീക്ഷയു
ടെ ഫലങ്ങളിൽ നിന്നു അവരെ ഉദ്ധരിപ്പാൻ ഒരു രക്ഷി
താവു വന്നതിന്റെ ശെഷം അവനിലെ വിശ്വാസ സ്നെ
ഹങ്ങളും സ്ഥിരമായിരിക്കുന്നു എന്നു കാണിക്കെണ്ടതിന്നു
പരീക്ഷകൾ ഈ നാളൊളം അവനിൽ നീങ്ങാതെ നില്ക്കു
ന്നു. പിന്നെ ദൈവത്തെ സ്നെഹിക്കുന്നവർ മുന്നിൎണ്ണയത്താ
ൽ വിളിക്കപ്പെട്ടവർ. ആയവൎക്ക സകലവും പരീക്ഷകളും
കൂടി നന്മെക്കായി സഹായിക്കുന്നു. രൊമ. ൮.൨൮. എന്നു
അറിയുന്നുവല്ലൊ.

൯൫

രൊമ. ൮, ൨൬. വെണ്ടും പൊലെ നാം പ്രാൎത്ഥിക്കെ
ണ്ടത്, ഇന്നത് എന്നറിയാ; ആത്മാവു തന്നെ ഉച്ച
രിയാത്ത ഞരക്കങ്ങളെ കൊണ്ടു നമ്മുടെ പക്ഷം എ
ടുക്കുന്നു താനും.

വെണ്ടും പൊലെ പ്രാൎത്ഥിക്ക എന്നുള്ളതു, ചിലർ


23

"https://ml.wikisource.org/w/index.php?title=താൾ:CiXIV281.pdf/179&oldid=194122" എന്ന താളിൽനിന്ന് ശേഖരിച്ചത്