തലശ്ശേരി രേഖകൾ/1

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
തലശ്ശേരി രേഖകൾ (1796)
ഭാഗം I: 1-500


[ 61 ] 1 C & D

1 അമത രാജശ്രീ ചെറക്കൽ രാജാവ അവർകൾക്ക തലച്ചെരി തുക്കടി
സുപ്പ്രെന്തെണ്ടെൻ ക്രിസ്തപ്പർ പിൽ സാഹപ്പവർകൾ സല്ലാം. എന്നാൽ തങ്ങൾ
മുമ്പിളുത്തെ അക്കിതിങ്ങ സുപ്പ്രെന്തെണ്ടെൻ മെസ്തർ ഹദ്ധസൻ സാഹപ്പവർകൾക്ക
എഴുതി അയച്ച കത്ത വയിച്ച അവസ്ഥയും അറിഞ്ഞ. മാദവൻ പണ്ടാരിക്ക 20,000
ഉറുപ്പ്യ കൊടുപ്പാനായിട്ട പ്രമാണം എഴുതി അയച്ചിട്ട ഉറുപ്പ്യ കൊടുക്കായ്കകൊണ്ട
ആയത ഗ്രെഹിപ്പിപ്പാൻ നമുക്കു വളര സങ്ങടമായിരിക്കുന്നു. അതു കുടാണ്ടു
തങ്ങളെകൊണ്ട ഒരു കാശം ബൊധിപ്പിക്കയും ചെയ്യുമ്മില്ല. ഇവണ്ണം അകുന്നതുകൊണ്ട
നികിതിപണവും ഉപെക്ഷം ഉണ്ടായി വരുത്തുന്നതിനെ ബഹുമാനപ്പെട്ട കുമ്പഞ്ഞിക്ക
എറ പ്രസാതക്കെട അകുന്നതുകൊണ്ട നമുക്ക വളര സങ്ങടമ്മായിരിക്കുന്നു. ഇപ്പൊൾ
നാം ചൊതിക്കുന്നതും ഉണ്ട. ഈ കത്ത കണ്ടാൽ ഉടെനെ നാട്ടിൽ നടക്കുന്ന മുതൾ
20000 ഉറുപ്പ്യം ബൊധിപ്പിക്കയും വെണം. തങ്ങൾ എറ ബുദ്ധി ഉള്ളവരാകുന്നതുകൊണ്ട
ഇതിന്റെ നെര ഉള്ളത തങ്ങക്കതന്നെ അറികയും ആം. ഇനി എന്തും
പറകവെണ്ടിയിരിക്കുന്നു. കൊല്ലം തൊള്ളായിരത്ത എഴുവത്തൊന്നുമത എടവമാസം 6
നു ഇക്ലിശ്ശ കൊല്ലം 1796 അമത മെയിമാസം 16 നു എഴുതിയ കത്ത.

2 C & D

2 അമത മഹാരാജശ്രീ സുപ്രെഡെണ്ടൻ മെസ്ഥർപ്പിലി സഹെബ അവർകളുടെ
സന്നധാനത്തങ്കലെക്ക കടത്തനാട്ട കാനഗൊവി ചെലുരായൻ വെങ്കട കുപ്പയ‌്യൻ കൂടി
എഴുതിയ അർജി. സ്വാമി. പന്തിരായിരം മടൽ ഒല വെലക്ക വാങ്ങി ഒരുത്തിയിൽ
കുട്ടിവെച്ച അ വിവരത്തിനെ എഴുതി അയക്കെണമെന്ന മഹാരാജശ്രീ സുപ്രഡെണ്ടൻ
സഹെബ അവർകളെ കൽല്പന ആയിട്ട ഉണ്ടെന്ന ദിവാൻ കച്ചെരിയിൽ നിന്ന ഉത്തരം
വന്ന ക്ഷെണത്തിൽതന്നെ കൽപന പ്രകാരം പറകടവത്ത ഒബളിയിൽ മാപ്പളമാരൊട
ആറായിരം മടൽ ഒല വാങ്ങി ഒരുത്തിയിൽ ഇട്ടശെഷം ആറായിരം മടൽ ഒലക്ക അള
അയച്ചിട്ടും ഉണ്ട. ഇന്ന നാളെ മുവന്തിയിലകത്ത എത്തുകയും ചെയ്യും. അയതകൊണ്ടു
ഇന്നെ എടത്ത എത്തിക്കണംമെന്ന കൽപ്പന വന്നാൽ അപ്രകാരം പന്തിരായിരം മടൽ
ഒല എത്തിക്കുന്നതും ഉണ്ട. ഓലമടൽ ആയിരത്തിനെ എഴു ഉറുപ്പ്യ വെല കുടക്കണംമെന്ന
കച്ചൊടക്കാറരും രാജാ അവർകളും കുടി പറകയും ചെയ്തു. താലുക്കൻ മജികുറ
മുക്ക്യസ്തൻമാർ മുവ്വായിരം നായരി കുറിക്കാട്ട കുറപ്പം കണ്ണബറ്റെ നബ്യാരും
വെളത്തനായരും കടക്കാങ്കിനബറും (നബ്യാറും) ചിറിയ പാദരികൊട്ട നബ്യാരും വലിയ
പാതരിക്കൊട്ട നബ്യാരും തൊട്ടർത്ത നബ്യാരും കുടി ഞങ്ങളെ സ്ഥാനമാനങ്ങൾ വസ്ഥു
മുതൽകളും ഞങ്ങൾക്ക തന്ന കുബഞ്ഞിക്ക കൊടുക്കുന്ന നികിതി വക എന്തി
കൊണ്ടെങ്കിലും നിങ്ങളെ വസ്തു മുതൽക്ക നിങ്ങൾതന്നെ വാങ്ങിതരുംബൊലെ കൽപന
തന്നല്ലാതെ കുടികളിൽ വന്ന പാർക്കുന്നതുമില്ലാ എന്ന എല്ലാവരും പയിങ്ങൊട്ടകാവിൽ
കുട്ടംങ്കുടി ഇരിക്കുന്നു. കൊഴികൊട്ടൽ നിന്ന രാജാ അവർകളെ വകയിൽ ഉള്ള [ 62 ] ശെഷയ‌്യൻ കുബഞ്ഞിസർക്കാരിലെ ക്കാജാനക്ക അടെക്കെണ്ട ഉറുപ്പ്യ അടപ്പാൻ തമസം
അയതകൊണ്ട മഹാരാജശ്രീ സുപ്രവൈജർ സഹെബ അവർകൾ കൊപിച്ചരിക്കുന്നു.
അതികൊണ്ട ഉറുപ്പ്യക്ക വഴി ഉണ്ടാക്കണംമെന്ന രാജാ അവർകളിക്ക എഴുതി
അയക്കകൊണ്ട പണത്തിന്നെ ചെയ‌്യക്കാറൻ മൂസ്സയായിട്ട കണ്ട അ വറർത്തകന എങ്കില
കൊടുക്കണംമെന്ന കാർയ‌്യക്കാറൻസുബൻപട്ടർ തലച്ചെരിക്ക ഇന്നലെ പൊയിരിക്കുന്നു.
സ്വാമി. എന്നാൽ കൊല്ലം 971 അമത എടവമാസം 5 നു ഇങ്ക്ളിസകൊല്ലം 1796 അമത
മെമസം 15 നു എഴുതിയ അർജി. ഇ മസം 6നു മെമസം 16 നു ഇവിടെ എത്തിയെ കത്ത.

3 C & D

മുന്നാമത രാജശ്രീ കടത്തനാട്ടരാജ അവർകൾക്ക തലച്ചെരി തുക്കടി സുപ്രഡെണ്ടൻ
മെസ്ഥർ പിലി സഹെബ അവർകൾ സല്ലാം. നാം വടക്കെ സുപ്രഡെണ്ടൻ അകുന്നത
തങ്ങളുടെ മനസ്സിൽ ആയിരിക്കുകയും ചെയ്തു. സുപ്രവൈജിയര ഹണ്ട്ലി സാഹെബ
ആവർകൾക്ക തങ്ങൾ എഴുതി അയച്ച കത്ത വായിച്ചാറെ ഇപ്പൊൾ തങ്ങൾക്ക
ഗ്രെഹിക്കുന്ന എടവമസം 9 നു നാം വടകരെക്ക എത്തുകയും ചെയ‌്യും. അവിടെ തങ്ങൾ
അണ്ട്ലീസഹെബ അവർകളിക്ക എഴുതി അയച്ചപ്രകാരം കപ്പം നിശ്ചയം വരുത്തിപ്പി
ക്കുവാൻ എതുവഴി എറ്റം നല്ലവണ്ണം ആകുന്നതിനെ തമ്മിൽ വിജാരിപ്പാൻ തക്കവണ്ണം
ആ ദിവസം തങ്ങളെ കാണ്മാൻ വളര പ്രസാദമായിരിക്കയും ചെയ്യും. എന്നാൽ കൊല്ലം
971 അമത എടവമാസം 7 നു ഇങ്ക്ലിസ്സകൊല്ലം 1796 അമത മെമസം 17 നു എഴുതിയത.

4 C & D

നാലാമത തലച്ചെരി തുക്കടി സുപ്രഡെണ്ടൻ മെസ്ഥർ പിലിസഹെബ അവർകൾക്ക
ചെറക്കൽ രാജാ അവർകൾ സല്ലം. കൊടുത്തയച്ച കത്ത വായിച്ചികെട്ടവസ്ഥയും
അറിഞ്ഞു. 20,000 ഉറപ്പ്യ അവിടെ ബൊധിപ്പിപ്പാൻ പണ്ടാരിക്ക നാം എഴുതി അയച്ചാറെ
ആയത ബൊധിപ്പിക്കാമെന്ന മുബെ എഴുതി അയച്ചു. ആ ഉറുപ്പ്യ ബൈാധിപ്പിപ്പാൻ
പിന്നാ പത്തുദിവസത്തെ താമസം വെണംമെന്ന പണ്ടാരി എഴുതിഅയക്കകൊണ്ടാകുന്നു
താമസിച്ചിപൊയത. ഇവിടെനിന്നും 6 നു 10,000 ഉറുപ്പ്യയും കൊടുത്ത രാമനാരായണന
അങ്ങൊട്ട അയച്ചിരിക്കുന്നു. അവിടനിന്നു പണ്ടാരിയൊടു പതിനായിരം ഉറുപ്പ്യയുവാങ്ങി
20,000 ഉറുപ്പ്യ തെകച്ച ബൊധിപ്പിപ്പാൻതക്കവണ്ണം രാമനാരായണനൊട പറഞ്ഞയച്ചിട്ടും
ഉണ്ട. ഇയിരുപതനായിരം ഉറുപ്പ്യയയൊടകുട ഇക്കൊല്ലത്തെ വകക്ക കുബഞ്ഞിക്ക
70,000 ഉറുപ്പ്യ ബൊധിപ്പിച്ചു. ശെഷം ഉറുപ്പ്യയും താമസിയാതെ ബൊധിപ്പിക്കാം. കുബ
ഞ്ഞിക്ക കൊടുക്കെണ്ടെ മുതൽ കൊടുക്കാഞാൽ നന്നാകയില്ലാ എന്ന നമക്ക വഴി
പൊലെ ബൊധിച്ചിരിക്കുന്നു. കുമ്പഞ്ഞിക്ക ബൊധിപ്പിക്കെണ്ടെ മുതലും ബൊധിപ്പിച്ച
കുബഞ്ഞി കാര്യങ്ങൾക്ക പ്രയത്നം ചെയിത കുബഞ്ഞി എജമാനൻമാരെ പ്രസാദം
വെണമെന്നതന്നെ അകുന്നു നാം സദാകലവും വിജാരിച്ചികൊണ്ട ഇരിക്കുന്നത.
അയവസ്ഥ ഒക്കയും സഹെബവിന്നെ കാര്യത്തൻതന്നെ ബൊധിപ്പാറാകയും
ചെയ്യുമെല്ലൊ. സഹൈബ ഇപ്പൊൾ നമക്ക എജമാനനായി വന്നിരിക്കുന്നല്ലൊ. അതു
കൊണ്ട നമുടെ കാര്യങ്ങൾക്ക ഒക്ക സഹെബ വഴിപൊലെ വിജാരിച്ചു കൊൾകയും
വെണം. എന്നാൽ 971 അമത എടവമസം 7 നു ഇങ്ക്ലീസ്സകൊല്ലം 1796 അമത മെമസം 17
നു എഴുത.

5 C& D

5 അമത ശ്രീമതുസകലഗുണസംബന്നരാനാ മിത്രജനമനൊരജിതരാനാ അഖ
ണ്ഠിതലെക്ഷുമിപ്രസന്നരാന രാജമാന്ന്യരാജശ്രീ സുപ്രഡെണ്ഠൻ പിലി സഹെബ [ 63 ] അവർകൾക്ക കടത്തനാട്ടലെ പൊരളാദിരി കൊതവർമ്മരാജാ അവർകൾ സല്ലാം.
എന്നാൽ തങ്കളുടെ അരിയത്ത നമുടെ സുബൻപട്ടര വന്നാറെ തങ്ങൾ പറഞ്ഞിരിക്കുന്ന
വിവരങ്ങൾ ഒകെയും ഇവിട വന്ന പറഞ്ഞതകൊണ്ട വർത്തമാനങ്ങൾ ഒക്കയും മനസ്സൽ
അകയു ചെയ്തു. ഇ താലുക്കന്റെ വറർത്തമാനങ്ങൾ ഒക്കെയും മെൽപറഞ്ഞ പട്ടർ
വിസ്താരമായിട്ട തങ്ങളിക്ക അറിവിച്ചതിന്റെ ശെഷം ഇപ്പൊൾ തങ്ങൾ കൽല്പിച്ചത
ഇപ്പൊൾ രണ്ട ഗടുവിന്റെ ഉറുപ്പ്യ ആയിട്ട എങ്കിലും ഒരു മൂന്നാമനായിട്ട എങ്കിലും തന്നി
ബൊധിപ്പിച്ചാൽ താലുക്കൽ ബന്തൊമുസ്ത ആക്കെണ്ടതിനെ സങ്ങതിയായി
പറഞ്ഞയക്കുകയും ആം എന്നുള്ളെ അഭിപ്രായംങ്ങൾ അല്ലൊ തങ്ങൾ കൽല്പി
ച്ചിരിക്കുന്നത. പ്രജകള ഒക്കെയും നികിതി വളര എറിയതകൊണ്ട ഇപ്രകാരം നികിതി
കൊടുത്ത നാട്ടിൽ നിന്ന കഴികഇല്ലാ എന്നതക്കൃറാ(ർ) അക്ക(ി)തെത്തിനിക്കുന്ന.
അതുകൊണ്ട ഉറുപ്പ്യ ഇപ്രകാരം താമസം ആയിട്ട നിന്നഇരിക്കുന്നു. അത അല്ലാതെ
വെറെ ഒന്നും അല്ലാ. 970 അമതൽലെ നികിതി അവസ്തെക പ്രജകൾ ഒക്കെയും വെളിപ്പിച്ചി
നാം പറഞ്ഞത ബഹുമാനപ്പെട്ട ജനറാൾ ഡെങ്കിയൻ സഹെബ അവർകൾ വന്നാൽ
നമുടെ സങ്കടങ്ങൾ ഒക്കെയും കെൾപ്പിക്കയും ആം. അന്നെവരക്ക ഒട്ടു നികിതി പിരിച്ചി
കൊടുക്കാതെകണ്ട കൊമ്പത്തി രാജ്യത്തിൽ ഇരുന്ന കഴികെണ്ടത എങ്ങിനെ എന്ന
നയഭയമായിട്ട പറഞ്ഞ ബൊധിപ്പിച്ചാരെ അവര എല്ലാരും കൊറയച്ച കൊറയച്ച നികിതി
കൊടുത്തതകൊണ്ട 970 തിലെ വകയിൽ ചെലെ നികിതി പിരിച്ചിവന്നത പൊരായ്ക
കൊണ്ട ചൊയ്വക്കാരെ മുസ്സയൊട കടം വാങ്ങിട്ടും തെകച്ചി 70,000 ഉറുപ്പ്യക സർക്കാർ
ഖജാനക്ക ബൊധിപ്പിച്ചിരിക്കുന്നു. ഇതിന്റെ മദ്ധ്യ ജനരാൾ സായ്പു വങ്കാളത്തന്ന
വരുമ്പൊൾ കൊഴിക്കൊട്ടിൽ പാറഞ്ഞാരെ 971 ആമത വൃശ്ചികമാസത്തിൽ നാം
പൊയിക്കണ്ടാരെ നമ്മുടെ സങ്കടങ്ങൾ പ്രജകൾക്ക കഠിനമായി വരുന്നതും കുടി
കൾപ്പിച്ചാരെ അവർ കൽപ്പിച്ചത. നിങ്ങള കൊംബിഞ്ഞി ആയിട്ട എറ വിശ്വാസത്തൊടെ
ഇരുന്ന അവർ അയിട്ട ഇങ്ങനെഉള്ള സംസാരം അരുതെല്ലൊ. ഇവിടെ ചൊതിക്കും
പ്രകാരം മുച്ചുളുക്ക എഴുതികൊടുത്ത ഗഡുപ്രകാരം ഉറുപ്പ്യക ബൊധിപ്പിച്ചാൽ നിങ്ങൾ
കുബത്തിക്ക വിശ്വാസം ഉള്ളവർ തന്നെ. താലുക്കൻലു സുഖമുണ്ടാ എന്നള്ള വിവര
ങ്ങൾ കല്പിച്ചതുകൊണ്ട അപ്രകാരം സമുതിച്ചി താലൂക്കൻ വന്ന കുടിയാൻമ്മാരൊ
ക്കയും ഇ നികിതിപ്രകാരം ഉറുപ്പ്യക കൊടുത്ത ബൊധിപ്പിക്കണം എന്ന സഹെബ
അവർകളുടെ കല്പന ആയിട്ട നമ്മൊടും കൈയികായിതം എഴുതീച്ചുകൊണ്ഠിരിക്കുന്ന
എന്നും നിങ്ങളി ഇപ്രകാരം തക്ക്യാറ ആക്ക നിന്നു എങ്കിൽ നന്നല്ലാ എന്നു നിങ്ങൾ തരെ
ണ്ടും നികിതിക്കി കൊടുത്തു ബൊധിപ്പിച്ചതു പൊക ശീക്ഷ കൊടുക്കെണ്ടതിന ചെലെ
മാടിച്ചില ആയിട്ടും കൊടുത്ത നിക്കുന്ന ശീഷത്തിന്ന ഗഡുപ്രകാരം മുച്ചൂളിക്കൈ എഴുതി
കൊടുക്കണം എന്ന മുട്ടിച്ചി ചെലരെ കയിൽ മുച്ചുളിക്ക എഴുതിച്ച ഉടനെ ചെലെ
മുക്കസ്ഥൻമ്മാര ഈ നാട്ടിൽ നിന്ന തെറ്റി മറുനാട്ടിന്റെ അതിരകളിൽ നിക്കുന്നു.
അയതകണ്ട കുടിയാൻമ്മാര ഒക്കയും ഇന്നെവരക്കും ഒരു കാശുവിശവും കുടി കൊടു
ക്കാതെത്തി നിൽക്കുന്നു. ഇപ്രകാരം ഇപ്രകാരം ഇരിക്കുബൊൾ ഇപ്പളത്തെ അവസ്ഥക്ക
രണ്ടു ഗഡുവിന്റെ ഉറുപ്പ്യക എങ്കിലും മൂന്നാമനെങ്കിലും കൊടുത്ത നല്ലവരാ അകണ്ടത.
താലൂക്കിൽ നിന്ന ഉറുപ്പ്യ പിരിച്ച വരുന്ന ഒറപ്പു കാണാതെ വർത്തകരൊട കടം ചൊദി
ച്ചാൽ വഴി അക ഇല്ലല്ലൊ. അയതകൊണ്ട കുബഞ്ഞിയുടെ കൃപ നമ്മൊട ഉണ്ടായിട്ട
ഇവക ഒക്കയും ബെന്തൊബസ്താക്കതന്നാൽ നമ്മകൊണ്ട ആകുന്ന എല്ലാം
പ്രയത്നത്തിനെ ഒട്ടും ഉപെക്ഷ വരുന്നതും ഇല്ലാ എന്നുള്ളത സഹെബ അവർകളുടെ
മനസ്സിൽ ബൊധിക്കണം. അല്ലാതെ മറ്റൊന്നു തൊന്നി പൊകയു അരുത എന്ന നാം
സാർവ്വദാ അപെക്ഷിക്കുന്നതും മുണ്ട. ഇ വിവരങ്ങൾ തങ്ങളുടെ ക്ഷെമസന്തൊഷ
ത്തിന്ന കുട കുട എഴുതി വരുമാറാകയും വെണം. എന്നാൽ കൊല്ലം 971 അമത എടവമസം [ 64 ] 7 നു ഇങ്കിരെസ്സ കൊല്ലം 1796 അമത മെമസം 17 നു എഴുതിവന്നെ കാർന്നാടകത്തിന്റെ
പെർപ്പ എടവമാസം 8 നു മെമസം 18 നു എഴുതിവന്നത.

6 C& D

6 അമത ശ്രീമതു സകലഗുണസംബന്നരാനാ മിത്രജന മനൊരംഞ്ജിതരാനാ അഖ
ണ്ടിത രാമ പ്രസന്നരാനാ രാജശ്രീ സുപരിയെൻന്തെന്തെത്ത പിലി സായ്പ അവർകളക്ക
കടത്തനാട്ട പൊറളാതിരി കൊതവർമ്മ രാജാവരകൾ സലാം. എന്നാൽ ഈ മാസം 9 നു
തങ്കൾ വടകരെക്കി വരുന്നത ഉണ്ടന്നു താൻങ്കൾ അണ്ടലി സായ്പു അവരകൾക്ക
എഴുതിയിരിക്കുന്നപ്രകാരം കപ്പത്തിന എതു വഴിയായാൻ നന്നാവരുന്നതു എന്നുള്ള
അവസ്ഥക്കി കാമാതക്കവണ്ണം താങ്കള വടകരക്കി വന്ന ഉടനെ നാം അവിട എത്തിയാല
നന്നു എന്നുള്ള അഭിപ്രായങ്ങൾ ആയിട്ട എഴുതിയിക്കുന്നതല്ലൊ. അപ്രകാരം തന്നെ
താങ്കളം കാമാനായിട്ട വളര അപെക്ഷിക്കുന്നതും ഉണ്ട. താങ്കൾ അവിട എത്തന്നതും
ഉണ്ട എന്നുള്ള അഭിപ്രായങ്ങൾ തങ്കളുടെ അന്തകരണത്തില വർദ്ധിച്ചു ഇവിട നിന്നു
വെണ്ടന്നതിനും താങ്കളുടെ ക്ഷെമസന്തൊഷത്തിന്ന കൂടകൂട എഴുതി വരുമാറാകയും
വെണം. എന്നാൽ 971 മാണ്ട എടവമാസം 8 നു യിങ്കിരസു കൊല്ലം 1796 അമത മെമാസം
18 നു എഴുതിയെ കറണാടകത്തിന്റെ പെർപ്പു എടവമാസം 9 നു വന്നത.

7 C& D

7 ആമത രാജശ്രീ കടത്തനാട്ട പൊറളാതിരി കൊതവർമ്മരാജാ അവർകൾക്ക തല
ച്ചെരി തുക്കിടിയില സുപരിയെൻന്തെന്തെത്ത പിലി സായ്പു അവർകൾ സലാം. എഴുതി
കൊടുത്തയച്ച കത്തും വായിച്ചു. അവസ്ഥയും മനസ്സിലാകയും ചെയിതു. നാള 10 നു
ഉച്ചയാകുമ്പൊൾ നാം വടകരക്കി എത്തുകയും ചെയ‌്യാം. അപ്പൊഴെക്കി തങ്ങൾ അവിട
കാമാൻ വളര പ്രസാദംമായിരിക്കയും ചെയ‌്യാം. എന്നാൽ 971 മാണ്ട എടവമാസം 19നു
എയിങ്കിരസ്സുകൊല്ലം 1796 ആമതി മെമാസം 29 നു എഴുതിയതി.

8 C&D

8 ആമത രാജശ്രീ തലച്ചെരി തുക്കിടി സുമ്പ്രരടെണ്ടൻ പിലി സായ്പു അവർകൾ
സമാല. രണ്ടതറെ തകശീൽ കുമസ്ഥാവിന എഴുതി അനുപ്പിന കാരിയം. താമസിയാതെ
കപ്പം പിരിഞ്ഞിവരുത്തുവാൻ തക്കവണ്ണം തനിക്കി കൽപ്പിച്ചിരിക്കുന്നു. അതു ചെയ‌്യാതെ
കണ്ടു നമ്മുടെ കൽപ്പന തെറ്റി മരിച്ചതുകൊണ്ടഉപെക്ഷ വന്നുപൊയത. എന്നാൽത്തന്നെ
ബൊധിപ്പിക്കെണ്ടതിനി പണങ്ങൾ ഒക്കയും എഴു ദിവസത്തിൽ ഒപ്പിച്ച കൊൾകാഞ്ഞാൽ
നമ്മുടെ കൽപ്പനപ്രകാരം കപ്പത്തിന്റെ പണവും പിരിച്ച അടക്കെണ്ടതിന്ന ഇനി ഒരു
തകശ്ശീൽദരാ ഉണ്ടാക്കിവെക്കുകയും ചെയ‌്യം. കൊല്ലം 971 ആമതി എടവമാസം 13നു
ഇങ്കീരസ്സ കൊല്ലം 1796 ആമതി മെമാസം 23 നു എഴുതിയത.

9 C& D

9 ആമതി രാജശ്രി കടത്തനാട്ട പൊറളാതിരി കൊതവർമ്മരാജാ അവർകൾക്ക
തലച്ചെരി വടക്കെ സുപരടെണ്ടൽ പീലിസായ്പു അവർകൾ സല്ലാം. നാം വളര
പ്രസാദമായി രിക്കുന്നൂ. തങ്ങളെ ഗ്രഹിക്കുവാൻ ചെവ്വക്കാറൻ മൂസ്സ
ഈഴുവത്തൊന്നാമതലെ കിസ്തിന്റെ പണം ഒന്നാമതിലെയും രണ്ടാമതിലെയും
പ്രമാണവും എഴുതി ബൊധിപ്പിക്കയും ചെയ്തു. രണ്ടു മാസം കഴിഞ്ഞിതിൻ മുമ്പെ
പണങ്ങൾ കൊടുക്കായികകൊണ്ട പറയണ്ടതിന്ന നമക്ക സംകടമായിരിക്കുന്നു. [ 65 ] ഇപ്രകാരം വരികകൊണ്ട ഈ കാർയ‌്യങ്കൾ ഒക്കയും സമ്മതം ഉണ്ടാക്കി വരെണ്ടതിന്ന
സുബ്രവൈജൻ സ്ഥാനത്തിൽ നടക്കുന്ന കൊമ്മിശ്ശന സായ്പു അവർകൾക്ക എഴുതി
യിന്നു അയക്കയും ചെയ‌്യണം. അതുമ്മൽ തങ്ങളുടെ സമ്മതം ഉണ്ടായിവരികയും
ചെയ്യും. അതകൊണ്ട രണ്ട മാസത്തിന്ന മുസ്സ എഴുതി തന്നിട്ടുള്ള പ്രമാണത്തിന്റെ
പലിശയും തീർത്ത വെക്കണ്ടതിന്ന കൊമ്മിശ്ശനൻ സ്സായ്പു അവർകൾ ക്കൽപ്പിക്കയും
വെണം. തങ്ങളുടെ നികിതിപ്പണം പിരിഞ്ഞ വരെണ്ടതിന്ന ആയതിന്ന സഹായം
കൊടുപ്പനായിട്ടു നാം കടത്തനാട്ടിൽ വെഗെന എത്തുകയും ചെയ്യാം. എല്ലാപ്പൊളും
നമ്മൽ വെണ്ടുന്ന സഹായം കൊടുപ്പാൻ തക്കവണ്ണം നമുക്ക എറ സന്തൊഷമായി
ഇരുക്കയും ചെയ്യും. എന്നാൽ കൊല്ലം 971 ആമത എടവമാസം 14 നു ഇങ്കിരസ്സ കൊല്ലം
1796 ആമതി മെമാസം 24 നു എഴുതിയതി.

10 C&D

10 ആമതി രാജശ്രി ചെറക്കൽ രാജ അവർകൾക്ക തലച്ചെരിവടക്കെ സുപ്രഡെണ്ടൻ
പിലി സായ്പു അവർകൾ സലാം. ഇപ്പൊൾ തങ്ങളുടെ രണ്ടാകിസ്തിൽ വരുവാൻ ഉള്ള
പണം മുവായിരത്ത മൂന്നുറ്റനുപ്പത്തമൂനെകാൽ ഉറുപ്പ്യകയും നുപ്പത്ത നാലെകാൽ റെ
സ്സും അതുകുടാതെ ഈ മെൽപ്പട്ടു ബൊധിപ്പിക്കെണ്ട സമയത്തിൽ നിന്ന തങ്ങളുടെ
കരാർന്നാമപ്രകാരം പിലിശയും കുട്ടി ആക്കി വരുവാൻ ഉള്ളത ആകുന്നത. അതു
തങ്ങളുടെ മനസ്സിൽ നിരുവിപ്പിക്കെണ്ടതിന്ന നമുക്ക എത്രയും സങ്കടമായിരിക്കുന്നു.
എന്നാൽ കൊല്ലം 971 ആമത എടവമാസം 15 നു ഇങ്കരിസ്സ കൊല്ലം 1796 ആമത മെമാസം
25 നു എഴുതിയത.

11 C& D

11 ആമത മഹാരാജശ്രി വടക്കെ അധികാരി പിലി സായ്പു അവർകളെ സന്നിധാന
ത്തിങ്കലെക്ക ബൊധിപ്പിപ്പാൻ കൊട്ടയത്ത താലൂക്കിൽ കനഗൊവി കൃഷ്ണരായൻ
എഴുതിയ അർജി. എന്നാൽ എടവമാസം 13നുവരക്ക സർക്കാർ പണിയിൽ തെയ്യാ
റായിരിക്കുന്നതും ഉണ്ട. ശെഷം പഴശ്ശിൽ രാജാവ തങ്ങളുടെ കുഞ്ഞിയും കുട്ടിയും
തമ്പാന്മാരയും കാരിയക്കാരെൻമ്മാരയും മുഖ്യസ്ഥന്മാര ഒക്കയും എല്ലാവരയും
കുട്ടിക്കൊണ്ടു ചൊരത്തിന്റെ മുകളിൽ വയനാട്ട ശിമയിൽ പെരിൽ എന്ന പറയുന്ന
മലയിൽ പൊയിരിക്കുന്നതും ഉണ്ട. മെൽ ചൊല്ലിയ രാജാവ പാലെരിയിൽ നിന്ന
പൊകുമ്പൊൾ നാട്ടിൽ ഇരിക്കുന്ന പാറവത്ത്യക്കാരെൻ മുഖ്യസ്ഥൻമ്മാര എല്ലാവർക്കും
കുടിയാമ്മാർക്കും എഴുതി അയച്ചത. ഞാൻ കാട്ടിൽ പൊകുന്നു. ഇത്രനാളും നിങ്ങള
രക്ഷിച്ച ചെയ്തതിന്ന ഇപ്പൊൾ നിങ്ങള നമുക്ക കാലക്കെട വന്ന സമയത്തിന്ന നിങ്ങ
ളെകൊണ്ട ഒരു ഉപകാരം ഇല്ലാതെ പൊയെല്ലൊ. നാം നാട്ടിൽ ഇരിക്കുന്നതുകൊണ്ട
നിങ്ങൾക്ക ഉപദ്രവം വെണ്ട. നിങ്ങള കൊമ്പഞ്ഞയിൽ തന്നെ അനുസരിച്ച കുമ്പഞ്ഞി
തന്നെ രക്ഷിക്കും എന്ന ആ നിശ്ചയത്തിൽ തന്നെ സുഖത്തൊടുകുട ഇരിക്കുകെ
വെണ്ടു എന്ന എഴുതി അയച്ചി പൊറപ്പെട്ട പൊയി എന്ന വർത്തമാനം കെട്ടതകൊണ്ടതെത്രെ
എഴുതിയത. ശെഷം ഇന്നലെ 12നു കയിതെരി കുങ്കൻ എന്നവൻ പഴശ്ശിൽ രാജാവിന്റെ
അരിയത്തവന്ന മുമ്പെ പഴശ്ശിൽ അങ്ങാടിയിൽ മുമ്പെ ഹൊജിസ്സൻ സായ്പു
വന്നിരിക്കുമ്പൊൾ പ്രജകൾ ഒക്കയും നാട്ടിൽ വന്നയിരിപ്പാൻ തക്കവണ്ണം എല്ലാവരും
അറിയെണ്ടതിന്ന ഒരു കല്പന എഴുതി കിണ്ണം മുട്ടിപ്പിച്ച ഈ കല്പന ഒരുത്തിൽ
തറച്ചിരിക്കുന്നത എടുത്ത കൊട്ടയത്ത ഹൊവളിയിൽ കടക്കുന്ന എന്ന പറയുന്ന തറയിൽ
ഒരു കുടിയാന്റെ പൊരയിൽ കയറി ഒക്കയും കവർന്നകൊണ്ട കൊട്ടയത്ത അങ്ങാടി
യിലും മെൽചൊല്ലിയ കല്പനപ്രകാരം തറച്ചിരിക്കുന്നതും കുടി എടുത്തകൊണ്ട ഒരു [ 66 ] കച്ചൊടക്കാരെൻ മാപ്പിള്ളയെനെ പിടിച്ചികെട്ടിക്കൊണ്ടപൊയിട്ട തന്റെ വിട്ടിൽ തടുത്ത
1,000 ഉറുപ്പ്യ തരണം അല്ലെങ്കിൽ നിന്നെ കൊത്തിയിട്ട കെനട്ടിൽ ചാടുന്നതും ഉണ്ട.
എന്ന പറഞ്ഞി തന്റെ വിട്ടിൽ തടുത്ത പാർപ്പിച്ചിരിക്കുന്ന. ഇത ഒക്കയും കയിതെരി
കുങ്കും എന്നവന്റെ വിട കതിരുര ഒബളിയിൽ എരുവട്ടി തറയിൽ ദെവസ്ഥാനത്തിന്റെ
പടിഞ്ഞാറെ വയലിന്റെ തെക്കെ ഭാഗത്ത അവന്റെ വിട ഉണ്ട എന്ന ഇ വർത്തമാനം
കാരിയക്കാരെൻ ചന്തു പറഞ്ഞിരിക്കുന്ന. ഞാനും പൊറമെയും കെട്ടു. ഞാൻ കെട്ട
വർത്തമാനം സായ്പു അവർകളുടെ സന്നിധാനത്തിങ്കൽ ബൊധിപ്പിക്കെണം എന്നിട്ടത്രെ
എഴുതിയത. എന്നാൽ കൊല്ലം 971 ആമത എടവമാസം 13നു ഇങ്കരിസ്സ കൊല്ലം 1796
ആമത മെമാസം 26നു വന്നത. മാറാട്ടകത്തിന്റെ പെർപ്പ.

12 C& D

12 ആമത വെങ്കടാചലയ്യൻ ദൊറൊഗക്ക എഴുതിയ കല്പന. രണ്ടുതറയിൽ കുടിയാൻ
ദല്ലൻകരെ തിയ്യൻ മെൽപ്പറഞ്ഞ തറയിൽ മുശാരി ശങ്കരനെ കൊത്തികൊന്ന.
അതുകൊണ്ട വിസ്ഥരിക്കെണ്ടതിന്ന അവനെ തന്റെ മുമ്പാകെ വരിത്തിപ്പിക്കയും
വെണം. അക്കുലപാതകം 1795 പിപ്‌പ്രവരിമാസം 19നു രണ്ടതറയിൽ എടക്കാട്ട തറയിൽ
അകുന്ന കട്ടിന്റെ സമിപത്ത ചെയ്കയും ചെയ്തു. ചങ്കരനെ ഇങ്ങൊട്ട കൊണ്ടവന്നാരെ
പറവാൻ ശക്തി ഇല്ല. മൂന്നു ദിവസം കയിഞ്ഞി അപായം വന്നു പൊകയും ചെയ്തു. ഇതിന
സാക്ഷി തനിക്ക വെണ്ടുന്ന സമയത്ത വരികയും ചെയ്യും. അവരുടെ പെരും ഈ എഴു
തിയ പ്രകാരം ആകുന്നത. ഡാക്തർ ദ്രിസ്സദൻ സായ്പു മുറികെട്ടി അവര മുറിയിന്റെ
സാക്ഷികൊണ്ട പറകയും ചെയ്യും. നാട്ട വയിദ്യക്കാരെൻ മനസ്സിലൈന്നൊ
അന്തൊണിഗൊഡിന്നൊ നായർച്ചികള്ളിലെ തമ്മുനായര ചങ്കരൻ കൊരെൻ. കൊല്ലം
971 ആമത എടവമാസം 16 നു ഇങ്കരിസ്സ കൊല്ലം 1796 ആമത മെമാസം 26 നു എഴുതിയത.

13 C& D 13 ആമത ശ്രിമതു സകലഗുണസമ്പന്നരാന സകല ധർമ്മപ്രതിപാലകരാന മിത്ര
ജനമനൊരിഞ്ഞിതരാന അഖണ്ടിതലങ്ക്മി പ്രസന്നരാന രാജശ്രി സുപ്രഡെണ്ടൻ
പിലിസായ്പു അവർകൾക്ക കടത്തനാട്ട പൊർള്ളാതിരി കൊദവർമ്മരാജ അവർകൾ
സല്ലാം. എന്നാൽ 971 ആമത എടവമാസം 20 നു വരക്ക നാം ക്ഷമത്തിൽ ഇരിക്കുന്നതും
ഉണ്ട. തങ്ങളുടെ ക്ഷെമസന്തൊഷത്തിന്ന അന്നന്ന എഴുതി അയക്കാറാകയും വെണം.
ശെഷം തങ്ങള നമ്മുടെ സുബ്ബൻപട്ടരെ കയിൽ കൊടുത്തയച്ച കത്ത വായിച്ചവർത്തമാനം
ഒക്കയും മനസ്സിൽ ആകകൊണ്ടും സുബ്ബൻ പട്ടരൊട പറഞ്ഞ വർത്തമാനം വിവരത്തൊട
നമ്മൊട പറഞ്ഞതകൊണ്ടും വളര സന്തൊഷമാകയും ചെയ്തു. ഈ അവസ്ഥക്ക
കൊഴിക്കൊട്ട രാജശ്രീ കുമിശനർ സായ്പുമാര അവർകൾക്ക എഴുതി ഇരിക്കുന്ന. അതു
കാര്യത്തിൽനെങ്കിലും താങ്ങൾ നമ്മുടെ സ്നെഹത്തിനാകകൊണ്ട ഈ സ്നെഹത്തിന്ന
വിത്യാസം വരരുതെ എന്നും മഹാരാജശ്രി ജനനാൾ ഡങ്കിസ്സായ്പു അവരുകൾ എഴുതിയ
കത്ത. താങ്ങൾ തന്നത വായിച്ചു അറിഞ്ഞതകൊണ്ട ഇപ്പളത്തെ പ്രയത്നം നാം സ്രമിച്ചത
താങ്ങളുക്ക മനസ്സിൽ ആയിട്ടു ഉണ്ടല്ലൊ. ശെഷം നാലു ദിവസത്തിൽ താങ്ങൾ വരുന്നത
ഉണ്ടന്നും നമൊടു പറഞ്ഞതകൊണ്ടെ നമ്മടെ സുബ്ബൻപട്ടർ തലച്ചെരിയിൽ നിന്നു
വരുംപൊൾ താങ്കൾ ധൈർയ്യം ആയി കൽപ്പിച്ചുട്ടും ഉണ്ടല്ലൊ. ആയത നിരുപിച്ചുട്ടു നാം
രൊപനാൾ കാവിൽയിരിക്കുന്നതും ഉണ്ടെ. ശെഷം കുമ്പഞ്ഞി സർക്കാർക്കു
ബൊധിപ്പിക്കുവാൻ കടം നിശ്ചയിച്ച വർത്തകന്നകുടി നാം നല്ലവര എന്നു നടത്തിച്ചു
കൊള്ളുവാൻ ഉള്ള ഭാരം താങ്ങക്ക കുടി ഇരിക്കുന്നതകൊണ്ടു നാം അന്നന്ന എഴുതി
അറിയിക്കുവാൻ സംഗതി ഇല്ലല്ലൊ. താങ്ങൾക്ക അവിട എറിയ താമസം ഉണ്ട. ശീഘ്രം
ആയിട്ടു വരുവാൻ അവസരം ഇല്ല എന്നു വരികിൽ നാം അവിട വരുവാൻ തക്കവണ്ണം [ 67 ] കല്പന തന്നാൽ നാം താങ്ങളുടെ സമിപത്ത വന്നയിരിക്കുന്നതും ഉണ്ട. ആയതകൊണ്ട
നമ്മൊടു പ്രീതി ഉണ്ടായിട്ടു മറുപടി കൊടുത്തയക്കയും വെണം. ഇവിടുന്ന
വെണ്ടുന്നതിന്നും താങ്ങളുടെ ക്ഷെമസന്തൊഷത്തിന്നും എഴുതി അയക്കുമാറകയും
വെണം. എന്നാൽ 971 ആമത എടവമാസം 20നു ഇങ്കിരസ്സ കൊല്ലം 1796 ആമത മെമാസം
31 നു വന്ന കറർന്നടകകത്തിന്റെ പെറപ്പു ആകുന്ന.

14 C& D

14 ആമത രാജശ്രീ വടക്കെ അധികാരി തലച്ചെരി തുക്കടി സുപരടെണ്ടൻ പീലി
സാഹെബു അവർകൾ കൊട്ടയത്ത കാരിയക്കാരൻ പഴെവിട്ടിൽ ചന്തുവിന എഴുതി
അനുപ്പിന കാര്യം. എന്നാൽ നാം തലച്ചെരിയിൽ നിന്നു വെഗെന യാത്ര പറപ്പെടുന്നു.
അതുകൊണ്ട എഴുതി അയക്കയും ചെയ്തു. അതിന്റെ മുമ്പെ താൻ താമസിയാതെ
ഇങ്ങൊട്ടു വരികയും വെണം. എന്നാൽ 971 മത എടവമാസം 21 നു ഇങ്കിരസ്സ കൊല്ലം 1796
ആമത മെമാസം 31 എഴുതിയ കത്ത. 971 ആമത എടവമാസം 22 നു ഇങ്കിരസ്സ കൊല്ലം
1796 ആമത ജുൻ മാസം 1 നു മുതൽക്ക എഴുതുന്ന കത്തിന്റെ പെറപ്പു.

15 C& D

15 ആമതി രാജശ്രി കടത്തനാട്ട പൊളാതിരി കൊതവർമ്മരാജാ അവർകൾക്ക
വടക്കെ അധികാരി തലച്ചെരി തുക്കടി സുപരഡെണ്ടൻ പീലിസാഹെബ അവർകൾ
സല്ലാം. തങ്ങളുടെ കത്ത എത്തി. വായിച്ചു അവസ്ഥയും അറിഞ്ഞു.
പറഞ്ഞൊത്തപ്രകാരം വടകരെക്കി വരുവാൻ യിപ്പൊൾ കഴികയില്ല എന്ന
ആയതുകൊണ്ട നമുക്ക വളര സംകടമായിരിക്കുന്നു. അതുകൊണ്ട തങ്ങളടെ നാട്ടിൽ
ഉള്ള നിലുവപ്പണം പിരി ക്കെണ്ടതിന്ന നമ്മാൾ വെണ്ടുവണ്ണം ഉള്ള സഹായം കൊടുപ്പാൻ
മുവ്വായിരം നായര തങ്ങളെക്കൊണ്ടു അന്യായം വെച്ചതുകൊണ്ടും അന്വെഷിപ്പാൻ
തക്കവണ്ണം നമ്മുടെ അപെക്ഷയും ഉണ്ടായിരുന്നു. നാം കുമ്പഞ്ഞീ സർക്കാരിലെ
കല്പനപ്രകാരം കൊട്ടയത്ത നാട്ടിൽക്ക യാത്ര പുറപ്പെട്ടുയിരിക്കുന്നൂ. ആ വർത്തമാനം
കൗമീശിനൻ സായ്പു അവർകൾ തങ്ങൾക്ക കെൾപ്പിച്ചുട്ടു ഉണ്ടായിരിക്കയും ചെയ്യും.
എന്നാൽ നമുക്ക വളര സന്തൊഷമായിരിക്കുന്നു. തങ്ങൾക്ക ഗ്രെഹിപ്പിപ്പാൻ എതുമെ
വാഡൽ സായ്പു അവർകൾ താമസിയാതെ വടകരെക്കി എത്തുകയും ചെയ്യം. തങ്ങളുടെ
നികിതിപ്പണം പിരിപ്പാൻ സഹായം കൊടുക്കെണ്ടതിന്നും മെൽപറഞ്ഞ അന്യായം
വിസ്തരിക്കെണ്ടതിനും വെണ്ടുംവണ്ണം ഉള്ള ഉപായം അവര പറ്റിൽ ഉണ്ടാകയും ചെയ്യും.
നാം തങ്ങൾക്ക നിശ്ചയമായിട്ട ബൊധിപ്പിക്കുവാനും ഈ എജമാനൻ തങ്ങൾക്ക
വെണ്ടുംവണ്ണം ഉള്ള സഹായം കൊടുപ്പാൻ അവരാൽ എറ സന്തൊഷമായിരിക്കയും
ചെയ്യം. തങ്ങളെ തലച്ചെരിയിൽ കാമാനായിട്ടു വളര പ്രസാദം ഉണ്ടായിരുന്നു.
കൊട്ടയത്തക്ക പൊകുന്നതകൊണ്ട യിങ്ങൊട്ടു വരുവൊളത്തക്ക ആ പ്രസാദം
താമസിക്കയും ചെയ്യം. തങ്ങൾ ഏറിയകാലം സുഖമായിരിക്ക വെണ്ടിയിരികുന്നു.
എന്നാൽ കൊല്ലം 971 ആമത എടവമാസം 22 നു ഇങ്കിരസ്സ കൊല്ലം 1796 ആമത
ജുൻമാസം 1 നു എഴുതിയത.

16 C& D

16 ആമതി മഹാരാജശ്രി വടക്കെ അധികാരി തലച്ചെരി തുക്കടി സുപരഡെണ്ടൻ
മെസ്ഥര പീലിസായ്പു അവർകളെ സന്ന്യധാനത്തിങ്കലെക്കി തുപ്പായി വായിച്ചു
ബൊധിപ്പിക്കെണ്ടും അവസ്ഥാ കൊട്ടയത്ത പഴെവീട്ടിൽ ചന്തു എഴുത്ത. കൽപ്പിച്ച
കൊടുത്തയച്ച കത്ത വായിച്ച അവസ്ഥയും അറിഞ്ഞു. താമസിയാതെ സായ്പു [ 68 ] അവർകളുടെ അടുക്ക വരികയും ചെയ്യാം. ഇപ്പഴ പാലെ അവസ്ഥ വിശാരിച്ചുട്ടും എന്നക്ക
വളര ഭയമായി വന്നിരിക്കുന്നു. ആയവസ്ഥെക്കും ശെഷം ഒക്കക്കും സായ്പു അവർകളെ
മനസ്സു ഉണ്ടായി വന്നാൽ നന്നായിരുന്നു. ആയതിന്ന സായ്പു അവർകളെ കടാക്ഷം
ഉണ്ടായിവരാൻ അപെക്ഷിക്കുന്നു. എന്നാൽ കൊല്ലം 971 ആമത എടവമാസം 22 നു
ഇങ്കിരസ്സുകൊല്ലം 1796 ആമത ജുൻമാസം 2 നു വന്നത.

17C& D

17 ആമതി ശ്രിമതു സകലഗുണസംപന്നരാന മിത്രജനമനൊരഞ്ഞിതരാനാ
അഖണ്ഡിതലെക്ഷ്മീപ്രസന്നരാനാ രാജശ്രി സുപ്രടെണ്ടൻ മെസ്ഥര പീലി സായ്പു
അവർകൾക്ക കടത്തനാട്ടു പൊളാതിരി കൊതവർമ്മരാജാ അവർകൾ സല്ലാം. 971
ആമത എടവമാസം 23 നു വരെക്ക നാം ക്ഷെമത്തിൽ ഇരിക്കുന്നു. താങ്കളുടെ
സുഖസന്തൊഷാതി ജയംങ്ങൾക്ക എഴുതി കൊടുത്തയക്കുമാറാകയും വെണം. എന്നാൽ
താങ്ങൾ കൽപ്പിച്ചു കൊടുത്തയച്ച കത്ത വായിച്ചു അവസ്ഥയും അറിഞ്ഞു തങ്ങെൾ
പറഞ്ഞൊത്തപ്രകാരം അങ്ങൊട്ടു വരുവാൻ കഴിയാതെ കൊട്ടയത്തിക്കി പൊവാൻ
കുമ്പഞ്ഞി സർക്കാരിലെ കല്പന ആയിരിക്കകൊണ്ട മനസ്സിന്ന വളര
സംങ്കടമായിരിക്കുന്നു. ആയതകൊണ്ട കല്പനപ്രകാരം നടക്കെണമെല്ലൊ എന്നും
അതുകൊണ്ടവിടത്തെ നിലുവ ഉറുപ്പ്യ പിരിക്കെണ്ടതിന്നും മൂവ്വായിരം നായരുടെ
അന്യായം വിസ്ഥരിക്കെണ്ടതിനും കൂടി എളമെ വാടൻ സായ്പു അവർകൾ വടകരെക്കി
വന്ന വെണ്ടുന്ന സഹായം കൊടുത്ത ഒക്കയും ബന്തൊവസ്ഥ ആക്കിവെപ്പാൻ വളര
സന്തൊഷമായിരിക്കും എന്നും ഉള്ള അഭിപ്രായങ്ങൾ ആയല്ലൊ കത്തിൽ ആകുന്നത.
രാജശ്രീ വാടൽ സായ്പു അവർകൾ ഇങ്ങൊട്ടു എത്തിയാൽ താങ്ങളും അവർകളും ഒരു
ബെധം ഇല്ലാതവണ്ണം ഭാവിച്ചു നടന്നുകൊള്ളുകയും ആം. നമുക്ക സകല കാർയ‌്യവും
ബന്തൊവസ്ഥാക്കി വെച്ച നമ്മുടെ ഭാരവും തീർത്ത കുമ്പഞ്ഞി സരർക്കാർക്ക കടം
വിശ്വസിച്ച വർത്തകന കൂടി നന്നാക്കി ക്ഷെമത്തിൽ വെപ്പിച്ചെ വിശ്വാസമായിട്ട
നടത്തിക്കെണ്ട ഭാരം തങ്ങൾക്കതന്നെ ആകുന്നുത. ആ ഭാരം ഇപ്പൊൾ വരുന്ന സായ്പു
അവർകൾക്ക ഭാവിച്ച ചെയ്യുന്ന പ്രകാരംപൊലെ സമ്മതിച്ച നടന്നുകൊള്ളുന്നതും
ഉണ്ട. ആയതിന്ന ഒക്കയും രാജശ്രീ വാടൽ സായ്പു അവർകൾ എപ്പൊൾ വടകരെക്കി
വരുന്നു എന്നും താങ്ങൾ കൊട്ടയത്തക്ക എപ്പൊൾ യാത്ര എന്നുള്ള വിവരത്തിന്നും കൂടി
മറുപടി കൊടുത്തയക്കുന്ന അഭിപ്രായങ്ങൾ ഒക്കയും താങ്ങളുടെ അന്തഃകരണം വെച്ച
ഇവിടെ വെണ്ടും കാരിയത്തിന്നും താങ്ങളുടെ സുഖസന്തൊഷാധി ജയംങ്ങൾക്കും
നമ്മുടെ മെലിൽ കൃപ ഉണ്ടായിട്ടു എഴുതി കൊടുത്തയക്കുമാറാകയും വെണും. എന്നാൽ
കൊല്ലം 971 ആമത എടവമാസം 24 നു ഇങ്കിരസ്സുകൊല്ലം 1796 ആമത ജുൻമാസം 3 നു
എഴുതിവന്ന കർന്നാടക കത്തിന്റെ പെപ്പു.

18 C& D

18 ആമതി എല്ലാവർക്കും പരസ്സ്യമായി നൊക്കി അറിയെണ്ടുന്നതിന്ന എഴുതിയ
കല്പനക്കത്ത. മലയാംപ്രാവിശ്യയിൽ പല കാർയ‌്യാദികൾ നടത്തിപ്പാൻ തക്കവണ്ണവും
സുപ്പ്രവൈജരസ്ഥാനം പരിപാലിപ്പാൻ തക്കവണ്ണവും ബമ്പായി സമസ്ഥാനത്തിലെ
ബഹുമാനപ്പെട്ട ഗൗവണ്ണവർ ഡങ്ക സായിമ്പ അവർകളുടെ കല്പനയാൽ ആക്കി
വെച്ചിരിക്കുന്ന സ്ഥാനം കൗമീശൻ എന്ന പെരാകുന്നു ഉള്ള എജമാനന്മാരുടെ പെര
കൾ വില്ങ്കിസ്സൻ സായ്പി അവർകളും കണ്ണെൻഡൊ സായ്പി അവർകളും ഹണ്ട്ലി
സായ്പി അവരകളും രിക്കാട്ട സായ്പി അവരകളും കൊമിശൻ ഇന്നെത്തെ ദിവസം
കൊഴികുട്ടിൽ ആരംഭിച്ചിരിക്കുന്നു. അതുകൊണ്ട എല്ലാ കാർയ‌്യങ്ങളും മുമ്പിനാൽ
സുപ്‌പ്രവൈജർക്ക കെൾപ്പിച്ച വെണ്ടിയതും വഴിയായിട്ടുള്ളതും അപ്രകാരം ഇനിയും [ 69 ] കൊമീശനർ എജമാനമ്മാരെ ഒന്നിച്ചു കെൾപ്പിച്ച കൊള്ളുകയും വെണം. അവർകളും
ഇന്നെവരെക്കി സുപ്‌പ്രവൈജരുടെ പ്രൗത്തിപ്രകാരംപൊലെ അന്യായത്തിന്റെയും
ശെഷം എല്ലാത്തിന്റെയും സങ്ങടങ്ങൾ കെട്ടു വിത്തരിച്ച തീർത്തു കൊള്ളുമെന്നു
എല്ലാവരും പരസ്സ്യമായി കണ്ട അറിഞ്ഞികൊള്ളുകയും വെണം. എന്നാൽ കൊല്ലം 971
ആമത എടവമാസം 25 നു ഇങ്കിരസ്സകൊല്ലം 1796 ആമത ജുൻമാസം 4 നു എഴുതിയത.

19 C& D

19 ആമതി മഹാരാജശ്രീ വടക്കെ അധികാരി ആഗുസ്തുഹലിയം പീലീ സായ്പു
അവർകൾടെ സന്നിധാനത്തിങ്കൽ ബെധിപ്പിപ്പാൻ വടകര മുട്ടുങ്കൽ ദൊറൊഗ
അയ‌്യാരകത്ത സൂപ്പി എഴുതിയത. ഇവിട ഇപ്പൾ അത്തെപ്പിടികയിൽ കുഞ്ഞിപക്കിയും
കാന്തിലാട്ടെ കുട്ട്യാലിയും ആയിട്ട ഒരു പറമ്പിന്റെ കൂട്ടം കുഞ്ഞിപക്കിന്റെ പറമ്പത്ത
കുട്ടിയാലിപറമ്പു എനിക്കുള്ളു എന്നുവെച്ചു അവിടക്കെയറി ഇരിക്കയും ചെയ്തു.
കൊമസ്ഥാനം കാട്ടി ചരക്കും താത്തിച്ചതിന്റെ ശെഷം അവിടെ ഉള്ള പെണ്ണങ്ങൾ പറെ
ഞ്ഞു ചരക്കു താത്തിപ്പാൻ എതു സങ്ങതി എന്നു ചൊതിച്ചാറെ കുഞ്ഞിപക്കിന്റെ
പെണ്ണങ്ങൾ വായിപിട്ടാണവും ചെസ്തു. എന്നതിന്റെ ശെഷം കുഞ്ഞിപക്കി ആയ
ന്യായവും ഇവിട കച്ചെരിയിൽ വന്നു പറഞ്ഞതിന്റെ ശെഷം കാന്തിലാട്ടെ കുട്ടി
യാലിയിനെയും വിളിപ്പിച്ച നിനക്ക എന്തു സംഗതി കുഞ്ഞിപക്കിന്റെ പറമ്പത്തനിന്ന
ചരക്ക താത്തിപ്പാൻ എന്ന ചൊദിച്ചാറെ കുട്ടിയാലീ പറഞ്ഞു കുഞ്ഞിപക്കിന്റെ പറമ്പ
അല്ല എന്റെ പറമ്പ ആകുന്നു എന്ന പറഞ്ഞതിന്റെ ശെഷം നിങ്ങളെ രണ്ടാളെ
അരിയത്തും പ്രറമാണം ഉണ്ടൊ എന്നു ചൊദിച്ചാറെ ഞാങ്ങളെ അരിയത്ത പ്രമാണം
ഉണ്ടന്ന പറഞ്ഞൊണ്ടു പൊയിട്ട കുഞ്ഞിപക്കി പ്രമണം കച്ചെരിയിൽ കൊണ്ടുവരികയും
ചെയ്തു. കുട്ടിയാലി പ്രമാണം കൊണ്ടുവന്നതുയില്ല. എന്നതിന്റെശെഷം നാലു
തെറവാട്ടുക്കാറ നായമാരെയും ഇവിടെ ഉള്ളെ കച്ചൊടക്കാരെയും വിളിപ്പിച്ചെ
കുഞ്ഞിപക്കിന്റെ പ്രമാണവും നൊക്കി അവർ വിത്തരിച്ചാറെ കുഞ്ഞിപക്കിന്റെ
കാരണൊന്നും കുട്ടിയാലിന്റെ കാരണൊന്നും രണ്ടാൾക്കുംകൂടി ഉള്ള പറമ്പ എത്രെ
ആകുന്നത കുട്ടിയാലിന്റെ കാരണൊൻ കുഞ്ഞിപക്കിന്റെ കാരണൊന സമ്മതിച്ചു
കൊടുത്തിരിക്കുന്നു. കുട്ടിയാലിന്റെ കാരണൊന്റെ കടം കുഞ്ഞിപ്പക്കിന്റെ കാര
ണൊൻ വീടുവാൻ വെണ്ടി ആക്കടം വീട്ടിയാൽ എന്റെ അനന്തിരൊമാര അപ്പറമ്പൊടു
വരികയും ഇല്ല എന്നവെച്ചപ്രകാരം കുട്ടിയാലിന്റെ കാരണൊൻ കുഞ്ഞിപ്പക്കീന്റെ
കാരണൊന എഴുതി കൊടുത്തിരിക്കുന്നു. അപ്രമാണം കുഞ്ഞിപ്പക്കി കച്ചെരിയിൽ
കൊണ്ടുവന്നെ കാണിക്കയും ചെയ്തു. എന്നതിന്റെശെഷം കച്ചെരിയിൽ കുടിയെ നാല
തെരവാട്ടുക്കാര നായമ്മാരും കച്ചൊടക്കാരും പറെഞ്ഞ കുഞ്ഞിപ്പക്കിന്റെ കാരണൊൻ
കടം വീടി വാങ്ങിവെച്ച പ്രമാണം കാണെണം എന്നുപറഞ്ഞതിന്റെശെഷം കടംവീടി
വാങ്ങിവെച്ചപ്രമാണം കുഞ്ഞിപ്പക്കി കൊണ്ടുവന്ന കാട്ടുകെയും ചെയ്തു. അത കാണിച്ചു
കൊടുത്തതിന്റെ ശെഷവും കുട്ടിയാലി മടങ്ങിയതുംയില്ലാ. എന്നതിന്റെ ശെഷം
കുട്ടിയാലിയൊടു ചൊദിച്ച. ഇതു ഒക്ക കാണിച്ച തന്നിട്ട നി മടങ്ങാത്തത എന്തെന്നു
ചൊദിച്ചാറെ കുട്ടിയാലി പറഞ്ഞു എന്റെ തറവാടത്രെ ആകുന്നത. നിന്റെ കാരണൊൻ
കടം കൊണ്ട വീട്ടുവാൻ തക്കവണ്ണം കുഞ്ഞിപക്കിന്റെ കാരണൊൻന സമ്മതിച്ച
കൊടുത്തിരിക്കുന്നല്ലൊ. ശെഷം അറുപത്തഞ്ചു കൊല്ലത്തൊളം കുഞ്ഞിപ്പക്കി
അടക്കികൊണ്ടു പൊന്നിരിക്കുന്നല്ലൊ. എന്നിട്ടു നിങ്ങൾ ചെന്നു മുട്ടാഞ്ഞത എന്തിറ്റു
എന്നു ചൊദിച്ചാറെ കുട്ടിയാലീ പറഞ്ഞു കുഞ്ഞിപ്പക്കിന്റെ കാലത്ത തങ്ങൾക്ക വല്ലതും
ചെലവിന തരെലുണ്ടായിരുന്നു. അതുപൊലെ കുഞ്ഞിപ്പക്കി തരായിക കൊണ്ടെത്രെ
ഞാൻ പറമ്പമ്മൽ ചെന്നത. ശെഷം പിന്നെ ഒരു പ്രമാണം കുട്ടിയാലി കൊണ്ടുവന്നു
വായിച്ചു. നൂറുകാല അപ്പ്രം ഉള്ള ഒരു അമാനം വെച്ച കുട്ടിആലീന്റെ ഉമ്മാന്റെ ഉമ്മാ [ 70 ] കുഞ്ഞിപക്കിന്റെ കാരണൊന്റെ കയ്യിൽ ചെല വസ്തുക്കൾ ഒക്ക അമാനം വെച്ചുന്നുള്ള
ഒരു എഴുത്ത കൊണ്ടുവന്ന വായിച്ച അപ്രമാണിത്തിൽ ഒരു കരണപെട്ടികുട കാമാൻ
ഉണ്ട. എന്നതിന്റെ ശെഷം തറവാട്ടുകാററ ന്നായമ്മാരും കച്ചൊടക്കാരും പറഞ്ഞു,
ഞങ്ങൾ പറഞ്ഞാൽ ഇക്കാരിയത്തിന്ന അവര രണ്ടു കൂട്ടക്കാരും കെൾക്കയും ഇല്ലാ
എന്നത്രെ അവര പറഞ്ഞത അതകൊണ്ട അക്കാരിയം ഇവിടുന്നു തീരായ്കകൊണ്ടത്രെ
അവരെ രണ്ടു കൂട്ടുകാരെയും കൂട്ടി അങ്ങൊട്ട അയച്ചത. എന്നാൽ കൊല്ലം 971 ആമത
എടവമാസം 30 നു ഇങ്കിരസ്സകൊല്ലം 1796 ആമത ജുൻമാസം 12നു വന്നത.

20 C& D

20 ആമതി രാജശ്രി കടത്തനാട്ട പൊർള്ളാതിരി കൊതവർമ്മരാജ അവർകൾക്ക
വടക്കെ അധികാരി തലച്ചെരി തുക്കടി സുപ്രഡെണ്ടൻ കൃസ്തപ്പർ പിലിസായ്പു അവർകൾ
സലാം. എന്നാൽ വടൽ സായ്പു നമ്മടെ മുമ്പിൽത്തെ എളമെ തങ്ങളുടെ നികിതി
പണത്തിന്ന സഹായിക്കെണ്ടതിന്ന നാം തങ്ങളെക്കണ്ട പ്രസാദമായിരുന്ന സമയത്ത
ഒപ്പിച്ച ആക്കി മാർഗ്ഗപ്രകാരം നടപ്പാൻ ഇപ്പൊൾ അക്കാരിയത്തിനായിട്ട വടകരക്ക
വരുന്നതു ഉണ്ടു. ഈ എജമാനനെകൊണ്ട മുമ്പിനാൽ തങ്ങൾക്ക എഴുതി അയച്ചിട്ടും
ഉണ്ട. അത ഒക്കയും തങ്ങളുടെ അന്തക്കരണത്തിൽ അയി എഴുതി അയക്കയും
ചെയ്തുവെല്ലൊ. ശെഷം തങ്ങളുടെ പലിശക്കണക്ക കഴിഞ്ഞ മെമാസം 23 നുവരെക്കും
അയച്ചിരിക്കുന്നു. ആ ദിവസം തന്നെ ചൊവ്വക്കാരൻ മൂസ്സ മൂന്നാൽ രണ്ടു കിസ്തിന്റെ
ഉറുപ്പ്യ രണ്ടു മാസത്തിൽ ബൊധിപ്പിപ്പാൻ തക്കത എന്ന തരികയും ചെയ്തു. വിശെഷിച്ചെ
തങ്ങളുടെ കാര്യങ്ങൾ ഒക്കയും തങ്ങൾ ആഗ്രഹിക്കുന്നപ്രകാരം വന്നാൽ നമുക്ക വളര
പ്രസാദം ഉണ്ടായിവരികയും ചെയ്യും. എന്നാൽ കൊല്ലം 971 ആമത മിഥുനമാസം 3 നു
ഇങ്കിരസ്സ കൊല്ലം 1796 ആമത ജൂൻമാസം 13 നു എഴുതിയ കത്ത.

21 C& D

21 ആമതി രാജശ്രീ ചെരക്കൽ രാജാ അവർകൾക്ക വടക്കെ അധികാരി തലച്ചെരി
തുക്കടി സുപ്‌പ്രന്തെണ്ടൻ ക്രിസ്തപ്പൻ പീലി സായ്പു അവർകൾ സല്ലാം. തങ്ങളുടെ
കിസ്തി കൊടുക്കെണ്ട സമയത്ത ഒപ്പിച്ച ബൊധിപ്പിക്കായ്കകൊണ്ട ആയതിന്റെ പലിശ
ആയിട്ടുള്ള കണക്ക തങ്ങൾക്ക അയക്കുവാൻ ഇപ്പൊൾ നാം പ്രസാദമായിരിക്കുന്നു. ഈ
കണക്ക തങ്ങളുടെ കരർന്നാമപ്രകാരം കിസ്തി വഴിപൊലെ കൊടുക്കെണ്ടതിനെ
എഴുതിവെച്ചിരിക്കുന്നു. ശെഷം ഈ മുതൽ ഒക്കയും മുവ്വായിരത്തിരണ്ടു ഉറുപ്പ്യ
എമ്പത്തെഴുറെസ്സും ബൊധിപ്പിപ്പാൻ തങ്ങളുടെ അന്തഃകരണത്തിൽ പ്രസാദം
ഉണ്ടായിവരും എന്നു നാം വിശ്വസിച്ചിരിക്കുന്നു. എന്നാൽ കൊല്ലം 971 ആമത മിഥുനമാസം
5 നു ഇങ്കിരസ്സകൊല്ലം 1796 ആമത ജുൻമാസം 15 നു എഴുതിയ കത്ത.

22 C& D

22 ആമതി രാജശ്രീ വടക്കെ അധികാരി തലച്ചെരി തുക്കടി സുപ്പ്രന്തെണ്ടെൻ
കൃസ്തപ്പൻ പിലിസ്സായ്പു അവർകൾ ഇരുവെനാട്ട നമ്പ്യാമ്മാരുക്ക എഴുതി അനിപ്പിന
കാർയ‌്യം. നിങ്ങളുടെ കിസ്തി കൊടുക്കെണ്ട സമയത്ത ഒപ്പിച്ചു ബൊധിപ്പക്കായ്കകൊണ്ട
ആയ തിന്റെ പലിശ ആയിട്ട ഉള്ള കണക്ക ഇപ്പൊൾ കൊടുത്ത അയച്ചിരിക്കുന്നു. ഈ
കണക്ക നിങ്ങളുടെ കരന്നാമപ്രകാരം എഴുതിവെച്ചിട്ടും ഉണ്ട. ആ കണക്ക മുഴുവൻ
ആയിരത്തി നാനൂറ്റെട്ടെകാൽ ഉറുപ്പ്യ നാൽപ്പത്തെഴുറെസ്സും ആകുന്നത. അതു ഒക്കയും [ 71 ] താമസിയാതെ ബൊധിപ്പിക്കും എന്നു നാം ആഗ്രഹിച്ചിരിക്കുന്നു. കൊല്ലം 971 ആമത
മിഥുനമാസം 5 നു ഇക്കിരസ്സകൊല്ലം 1796 ആമത ജൂൻമാസം 15 നു എഴുതിയത.

23 C& D

23 ആമതി ബഹുമാനപ്പെട്ട കുമ്പഞ്ഞിയിൽ നിന്നു ബാബുരായൻ എഴുതി കൊടുത്ത
സന്നത. തനിക്കി ചെറക്കൽ താലൂക്കലിക്ക കാനഗൊവിനെ മകം ചെയ്തു ഇരിക്കകൊണ്ട
ഹൂക്കുമാനമപ്രകാരം ജാഗ്രതയായി നടന്നുകൊള്ളുകയും വെണും. കൊല്ലം 971 ആമത
മിഥുനമാസം 4 നു ഇങ്കിരസ്സ കൊല്ലം 1796 ആമത ജൂൻമാസം 14 നു എഴുതിയ കത്ത
മിഥുനമാസം 7 നു ജുൻമാസം 17നു വന്നത.

24 C& D

24 ആമതി വടെക്കെ അധികാരി തലച്ചെരി തുക്കടി ക്കൃഷ്ടപ്പൻ പീലിസായ്പു
അർകൾക്ക ചെറക്കൽ രാജാ അവർകൾ സല്ലാം. കൊടുത്തയച്ച കത്ത വായിച്ച
അവസ്ഥയും അറിഞ്ഞൂ. പലിശ ഉറുപ്പ്യരെ കാര്യംകൊണ്ടല്ലൊ എഴുതി അയച്ചത.
ഇക്കൊല്ലം അങ്ങു പ്രവൃത്തിലെ മുതൽ ഒട്ടുംതന്നെ നുമ്മക്ക അടങ്ങി വന്നിട്ട ഇല്ല.
ആയത സായ്പു അറിഞ്ഞിരിക്കുമല്ലൊ. ഈ രാജ്യത്തെ മുതലിനു ഒക്ക കുടിയെല്ലൊ
മൂന്നു ഗഡുവാക്കി വെച്ചത. ആയത അടഞ്ഞിവരാത്ത പ്രവൃത്തിയിലെ മുതലും പലിശയും
അടഞ്ഞി വന്നിട്ട വെണമെല്ലൊ നാം തരുവാൻ. ശെഷം ഉള്ളതിന്ന താമസിയാതെ
ബൊധി പ്പിക്കുകയം ആം. സകലവും അറിഞ്ഞി ബുദ്ധിമാനായിരിക്കുന്ന അവരക്ക നാം
വിശെ ഷിച്ചു ഒന്നും എഴുതി അയക്കെണം എന്നില്ലല്ലൊ. എന്നാൽ 971 മത മിഥുനമാസം
7 നു ഇങ്കിരസ്സ കൊല്ലം 1796 ആമത ജുൻ മാസം 18 നു വന്നത.

25 C& D

25 ആമത ചെരക്കൽ കാനുഗൊവി ശാമരായൻ മഹാരാജശ്രി സായ്പു അവർകൾക്ക
മിഥുനമാസം 8 നു എഴുതിയ മാറാഷ്ടകം അർജിയിന്റെ പെർപ്പ. ഇവിടത്തെ വർത്തമാനം
മിഥുനമാസം 6 നു ചൊയലിക്കെളപ്പൻ നമ്പ്യാരെ വഹയിൽ ഇരുനൂറ ആൾവരെക്കും
കാട്ടിൽ നിന്നു വന്ന പട്ടുവം ഹൊബളിയിൽ നിന്ന കീഴാട്ടുര തറയിൽ തിട്ടയിൽ കണ്ണെൻ
എന്നു പറയിന്നവൻ വലിയെ തറവാട്ടുകാരൻ കുടിയാനായിരുന്നു. അവനെയും അവന്റെ
അനുജനെയും രണ്ടാളെയും കൊത്തിക്കൊന്നുകളെഞ്ഞ അവന്റെ വീട്ടുന്ന തിയും
വെച്ചു. ഇതുകൂടാതെ ആത്തറെയിൽ പത്തയിരുപതു വീടുവരെക്കും കുത്തി കവർന്നു
കൊണ്ടുപൊയി. ഇതുകൂടാതെ അത്തറയിൽ എട്ടുകുടിയാമ്മാരെ പിടിച്ചുകൊണ്ടു
പൊകയും ചെയ്തു. ഈ വർത്തമാനം ഒക്കയും സായ്പു അവർകളുടെ മനസ്സിൽ അറി
വാനായിട്ടു എഴുതി ഇരിക്കുന്നു. എന്നാൽ കൊല്ലം 971 ആമത മിഥുനമാസം 12 നു
ഇങ്കിരസ്സകൊല്ലം 1796 ആമത ജുൻമാസം 22 നു വന്നത.

26 C& D

26 ആമതി കൊട്ടയത്ത കാനുകൊവി എഴുതിയ അർജി. ഇവടത്തെ വർത്തമാനം
പഴശ്ശിയിൽ രാജാവിന്റെ മരുമകൻ പാലയിൽ പൊഴക്ക കെഴക തൊടിയിക്കളത്ത
ദെശത്തും ആറളത്ത ദെശത്തായിട്ടും ആൾകളെയുംകൂട്ടി ഇരുന്നു. അവിടെ ഉള്ള കുടികള
ഒക്കയും ഉപദ്രവിച്ചെ ആ കുടികൾക്ക ഉള്ള മുതൽ ഒക്കയും വാങ്ങുന്നു. ആ രാജാവിന്റെ
ആൾകൾ തന്നെ കല്യാട്ടു ഹൊബിളിയിൽ കടന്ന നായാട്ടുപാറയിന്ന കൂടാളിക്കാരും
രണ്ടു തറക്കാരും മാപ്പിളമ്മര കച്ചൊടത്തിന്ന പൊയപ്പൊൾ പിടിച്ചു പറിക്കയും ചെയ്തു. [ 72 ] അതിന്റെശെഷം പട്ടാനൂര ദെശത്തെ കസ്തുരിപട്ടരുടെ മടത്തിൽ കയറി അവിട ഉള്ള
വസ്തു മുതൽ ഒക്കയും വിരൊധിച്ച പൊകയും ചെയ്തു. ഇതിന ഒക്കയും പ്രാമാണിയിട്ട
കല്യാട്ട എടവക ഹൊബിളിയിൽ മരുതായി ദെശത്ത എളമ്പിലാൻ നമ്പറും അവന്റെ
ആളുകളും കൂടിയിട്ട യീ അതിക്രമം നടത്തിക്കുന്നു എന്ന ചന്തുക്കാരിയക്കാര
പറകകൊണ്ട അറിയിക്ക ആകുന്നു. ശെഷം പാലയിൽ രാജാവിന്റെ അരിയത്തപൊയ
ആളുകളുടെ വിവരം പഴശ്ശി ഹൊബിളി പ്രവൃത്തിക്കാരെൻ കാര്യം പറയിന്ന അവന്റെ
മെനവൻ കൊരെൻ ഇവര രെണ്ടാളും പൊയിരിക്കുന്നു. എന്നാൽ കൊല്ലം 971 ആമത
മിഥുനമാസം 11 നു ഇങ്കിരസ്സ കൊല്ലം 1796 ആമത ജുൻമാസം 21 നു എഴുതി വന്നത.
പെർപ്പ.

27C& D

27ആമത രാജശ്രീ വടക്കെ അധികാരി തലച്ചെരി തുക്കടി സുപ്രഡെണ്ടൻ കൃസ്തൊപർ
പിലി സഹെബ അവർകളിക്ക കൊട്ടയത്ത കാര്യക്കാറൻ പഴയവീട്ടൽ ചന്തുവിനെ
എഴുതി അനുപ്പിന കാരിയം. തന്റെ വകയിൽ വെങ്ങാട്ടിൽ ഇരിക്കുന്ന ആളുകൾ
താൻപഴച്ചിയിൽ ഉണ്ടാ എന്നി പറകകൊണ്ടു ഇത്രത്തൊളം തന്നെ കാണായ്കകൊണ്ട
നമക്ക വളര വിഷാദമായിരിക്കുന്നു. വിശെഷിച്ച ഇതു തനിക്ക ബൊധിപ്പിപ്പാൽ
ആകുന്നത. തന്നെ കണുംന്നതിന്റെ മുബെ ഇവിടനിന്ന പുറപ്പെടുവാൻ കഴികയും ഇല്ല.
അയതകൊണ്ട താമസിയാതെ നാം പഴച്ചിയിൽയിരിക്കുന്നെടത്തെക്ക വരുകയുംവെണം.
എന്നാൽ കൊല്ലം 971 അമത മിഥുനമാസം 12 നു ഇങ്ക്ലിസ്സകൊല്ലം 1796 അമത ജൂൻ മാസം
22 നു എഴുതിയ കത്ത.

28 C& D

28 അമത എല്ലാ ജാതികൾക്കും അറിവാനായിട്ട പരസ്യമാക്കുന്നത. തലാശ്ശെരിയിൽ
അടുക്കെ പല കുടിയാമ്മാര അവരവരുടെ കുടികളിൽ നിന്ന ഒയിച്ച പൊകകൊണ്ട
എല്ലാ ജാതികൾക്കും അറിവാനായിട്ടും ഈ എഴുതിയത അകുന്നത. വടക്കെ അധികാരി
തലച്ചെരി തുക്കടി സുപ്രഡെണ്ടൻ സായ്പു അവർകൾ പ്രജകളെ 1എല്ലാവരെയും
രക്ഷിപ്പാനായിട്ട പയച്ചിയിൽക്ക എത്തിട്ടും ഉണ്ട. അയതകൊണ്ട വല്ല ആളുകളെ
അന്ന്യയങ്ങളും മറ്റും പല കാര്യങ്ങളും പറവാൻ ഉണ്ടങ്കിൽ ദിവാൻ കച്ചെരിയും പൌജദാർ
കച്ചെരിയും ഒന്നിച്ചി കൊണ്ടവന്നിരിക്കുന്നു. എന്നാൽ ആവിലാദി സങ്കടങ്ങൾ ഒക്കയും
ഉള്ളവറക്ക ഉടനെ കെട്ടതിർത്ത കൊടുക്കയും ആം. വിശെഷിച്ച കുടിക്കൾ എല്ലാവരും
താന്താന്റെ വിടുകളിൽ വന്നു സുഖമായി കുടിയിരുന്നകൊള്ളുകയും വെണം. ശെഷം
മുമ്പെ വ്യാപാര ചെയ്തവര ഇപ്പൊൾ പിടിക അടച്ചത മുമ്പിലെത്തെപ്രകാരം പിടിക
തൊറന്നു വ്യാപാരം ചെയ്ത കൊള്ളുകയും വെണം. കൊല്ലം 971 ആമത മിഥുനമാസം 13
നു ഇങ്കരിസ്സക്കൊല്ലം 1796 ആമത ജുൻമാസം 23 നു എഴുതിയ പരസ്യകത്ത.2

29 C& D

30 ആമത മഹാരാജശ്രി വടക്കെ അധികാരി സുപ്പ്രന്തെണ്ടെൻ പീലി സായ്പു അവർ
കളുടെ സന്നിധാനത്തിങ്കലെക്കി കുറുമ്പ്രനാട്ടു ദൊറാകാൻ ചന്ത്രയ‌്യൻ എഴുതി കൊണ്ട
ഹരജി. മഹാരാജശ്രീ കൗമീചനു സായിമ്പ അവർകൾ പരമാനിജാ വാങ്ങി കുറുമ്പ്ര
നാട്ടരാജാ അവർകൾക്ക കൊടുപ്പാനായിട്ടു മഹാരാജശ്രീ കൗമീശനര കർണ്ണുടൊൽ
സായ്പു അവർകൾ കൂട പർയ്യൽവന്നു ഇരിക്കുന്നു. മഹാരാജശ്രി സായ്പു [ 73 ] അവർകൾകൂട ചൊരത്തിൻ മീത്തിൽ പൊയി രാജാ അവർകൾക്ക പരമാനിജവും
കൊടുത്ത കണ്ടു കുറുമ്പ്രനാട്ട വന്നു. സന്നിധാനത്തികലെക്കി എഴുതി അയച്ച
അവിടനിന്ന കൽപ്പിക്കുംപ്രകാരം കെട്ടുനടന്നുകൊള്ളുകയും ചെയ്യാം. കൊല്ലം 971
ആമത മിഥുനമാസം 9 നു ഇങ്കിരസ്സകൊല്ലം 1796 ആമത ജുൻമാസം 19 നു മിഥുനമാസം
13നു വന്നത.3

30 C& D

32 ആമത രാജശ്രീ വടക്കെ അധികാരി തലച്ചെരി തുക്കടി സുപ്രഡെണ്ടൻ കൃസ്തപ്പർ
പിലിസായ്പു അവർകൾ ഇരിവനാട്ട നമ്പ്യാന്മാർക്ക എഴുതി അനുപ്പിന കാർയ‌്യം.
എന്നാൽ കാവാട സായ്പു അവർകളെ കാമാൻ പൊകാതെ ഇരിപ്പാൻ എങ്കിലും തന്റെ
രണ്ടാമത കിസ്ത ബൊധിപ്പിച്ചു കൊടുക്കാതെ എങ്കിലും നിങ്ങൾ തലച്ചെരിയിൽ നിന്ന
വിട്ടുപൊയത കവാഡ സായ്പു പറകയും ചെയ്തു. ഈ വണ്ണ ആയതുകൊണ്ട നിങ്ങളുടെ
രണ്ടാമത കിസ്ത ബൊധിപ്പിപ്പാൻ നമുക്ക നിശ്ചയമായിട്ടുള്ള വാക്ക പറഞ്ഞ
കൊടുത്തതിൽ പിന്നെ ബൊധിപ്പിക്കായ്കകൊണ്ട നമക്ക വളര വിശാദംമായിരിക്കുന്നു.
എന്നാൽ നിങ്ങൾ പറഞ്ഞകൊടുത്ത വാക്കപ്രകാരം തന്നെ നടക്കുകയും വെണം.
അല്ലാതെ കണ്ടു നിങ്ങളുടെ നെര അല്ലാത്തെ കാരിയം ബഹുമാനപ്പെട്ട സർക്കാരിലെക്ക
ബൊധിപ്പിപ്പാനായിട്ട നമുക്ക സങ്ങതി ഉണ്ടായി വരുത്തിപ്പിക്കയും ചെയ്യും. ശെഷം നാം
എഴുതി അയച്ച കത്തിൽ അകവെച്ച പലിശ കണക്കിന്റെ മറുപടി ബൊധിപ്പിക്കാ
യ്കകൊണ്ട നമുക്ക വളര വിശാദമായിരിക്കുന്നു. ഈക്കത്തിന്റെ മറുപടി തമസിയാതെ
ബൊധിപ്പിക്കയും വെണം. എന്നാൽ കൊല്ലം 971 ആമത മിഥുനമാസം 16 നു
ഇങ്കരിസ്സകൊല്ലം 1796 ആമത ജൂൻ മാസം 25 നു എഴുതിയത.4

31 C& D

34 ആമത കൊല്ലം 971 ആമത മിഥുനമാസം 16 നു മലയനെ കൊന്ന വർത്തമാനം
അമിഞ്ഞി ചുണ്ടുവും കുഞ്ഞികുട്ടിയും കുടി പറഞ്ഞ വർത്തമാനം എഴുതിയ വിവരം.
ഞങ്ങളെ വിട്ടിൽ അവന്ന ഒന്ന മാറ്റുവാനായിട്ട വരുത്തി. അതിനുവെണ്ട കൊമ്പുകളും
കുട്ടി ഇരിക്കുന്ന സമയത്ത അവൻ പൊയികളകയും ചെയ്തു. ഈ മലയനു ഉള്ള
കൊപ്പുകൾ ഒക്കയും എടുത്ത ഞങ്ങൾ ഒരു തിയ‌്യന്റെ പൊരക്കൽ സുക്ഷിക്കയും
ചെയ്തു. പിറ്റാം ദിവസം രാവിലെ അമിഞ്ഞി കുഞ്ഞികുട്ടി വയലുടെ പൊകുമ്പൊൾ മലയം
അവൻ ഇരിക്കുന്ന പറമ്പത്തനിന്ന എന്റെ കൊപ്പുകൾ ഒക്കയും നിഇങ്ങ കൊണ്ടത്താ
എന്റെ കൊപ്പുകൾ നിനക്ക എടുത്ത വെച്ചൊളുവാൻ സങ്ങതി എന്തന്ന ശൂദ്രമർയ്യാതി
കൊടുത്ത പറഞ്ഞ. അങ്ങൊട്ടും ഇങ്ങൊട്ടും വാക്കെറക്കൊറെ ഉണ്ടായെടത്ത ആ മലയൻ
കഴിഞ്ഞിവന്ന എന്റെ തൊക്കും പിടിച്ച എന്ന നിരുഭ്യം അടിതന്ന സമയത്ത ആത്തറ
യിൽ ഉള്ള ആളുകൾ പാഞ്ഞുവന്നു തടുത്തു വിലക്കി. എന്റെ തൊക്കും അവര
അവനൊട വങ്ങി തരികയും ചെയ്തു. അതിന്റെശെഷം കുഞ്ഞികുട്ടിയും ചുണ്ടുവും
ഞങ്ങളെ സ്നെഹിതെൻമാരായിരിക്കുന്ന ക്കക്കാടെൻ കെളുവിനയും നെല്ലിയൊടെൻ
കണാരനയും കുട സഖായത്തിന കുട്ടികൊണ്ടപൊയി കടമെരി ഒരു തിയ‌്യ പൊരക്കന്ന
പിടിച്ചികെട്ടി കരുവാണ്ടിൽ കൊണ്ടചെന്ന ഇതിൽ അമിഞ്ഞി ചുണ്ടു എടച്ചെരി ചെന്ന
ഈ മലയനെ കൊല്ലുവാൻ കല്പന വാങ്ങി തരണമെന്ന ചെമ്പറ്റ രയിരുവൊട
പറഞ്ഞാരെ ഇക്കാരിയത്തിന ഞാൻ ഉണർത്തിക്കയും ഇല്ല. ഉണർത്തിച്ചാൽ കല്പന
കിട്ടുകയുംമില്ലാ എന്ന രയിരു ചുണ്ടുവൊട പറകയും ചെയ്തു. ചുണ്ടു എന്നവൻ അവി
ടുന്നു കരുവാണ്ടിൽ വന്ന ഈ മലയന കുട്ടികൊണ്ടപൊയി ശിക്ഷിപ്പാൻ എന്നൊട [ 74 ] കല്പിച്ചിരിക്കുന്നു എന്ന അവിണചാത്തപ്പനൊടു പറഞ്ഞതിന്റെ ശെഷം ഇവന നിങ്ങൾ
എടച്ചെരിക്ക കുട്ടികൊണ്ട പൊക അല്ലാതെകണ്ട വഴിക്കന്ന ശിക്ഷിക്കരുത എന്ന
ചാത്തപ്പൻ പറഞ്ഞതിന്റെശെഷം ഞങ്ങൾ വഴിക്കന്ന ശിക്ഷിക്കയും ഇല്ലാ എന്ന
ചുണ്ടുവും കുഞ്ഞികുട്ടിയും കുടി പറഞ്ഞ കയ‌്യെറ്റ സഹായത്തിന കുടിയ കെളു
കണാരനും ഇവര നാലാളുംകുടി ഈ മലയനയും കൂട്ടി കൊണ്ടുപൊകുമ്പൊൾ വഴിക്കന്ന
കയിതെറുപ്പിച്ചി പഞ്ഞാരെ ചുണ്ടു വെടിവെച്ചു. കുഞ്ഞികുട്ടി കൊത്തിവലിച്ച അവിട
ഒരു കെനറ്റിൽ വലിച്ചിട്ട ഞങ്ങൾ പൊകയും ചെയ്തു എന്നത്രെ കുഞ്ഞിക്കുട്ടിയും ചുണ്ടുവും
കുടി ഇവിടുന്ന പറഞ്ഞ കെട്ടത. എന്നാൽ കൊല്ലം 971 ആമത മിഥുനമാസം 20നു
ഇങ്കരിസ്സ കൊല്ലം 1796 ആമത ജുൻമാസം 30 നു എഴുതിയത.

32 C& D

35 ആമത എല്ലാ ജാതികൾക്കും അറിവാനായിട്ട പരസ്യമാക്കുന്നത. ഈ മുതൽക്ക
അദാലത്ത കച്ചെരിയിൽ വല്ല ഹെതുക്കൾക്കുംമുമ്പെ നൂറ്റിന്ന ആറപ്രകാരം അമാന
മായി വെച്ച കൊടുത്തുട്ടുള്ളതിന ഇപ്പൊൾ അപ്രകാരം ഉള്ള ഹെതുവിനായിട്ട നൂറ്റിന്ന
ഒന്നപ്രകാരം അടങ്ങിവരുവാൻ സമ്മതിച്ചി ഇരിക്കുന്നു. അദാലത്തിൽ നിന്ന കൊല്ലം
971 ആമത മിഥുനമാസം 21 നു ഇങ്കരിസ്സ കൊല്ലം 1796 ആമത ജൂലായിമാസം 1 നു മണ
ത്തണയിൽ നിന്ന എഴുതിയത.5

33 C& D

37 ആമത രാജശ്രി വടക്കെ അധികാരി തലച്ചെരി തുക്കടി സുപ്രഡെണ്ടൻ കൃസ്തപ്പർ
പിലി സായ്പു അവർകൾ വടകര മുട്ടുക്കൽ അദാലത്ത ദൊറൊഗക്ക എഴുതി അനുപ്പിന
കാരിയം. ഇതിനൊടകുട വരുന്ന പരസ്യകത്ത തന്റെ കച്ചെരിയിൽ എല്ലാരും എറ്റം
നല്ലവണ്ണം കാമാൻ ഉള്ള ദിക്കിൽ തറച്ചികൊള്ളുകയും വെണം. ഇതിൽ എഴുതി
വെച്ചപ്രകാരം നിശ്ചയമായിട്ട നടന്നുകൊള്ളുകയുംവെണം. ശെഷം ഇനി മെൽപ്പട്ടും
തന്റെ കച്ചെരിയിൽ വരുവാൻ ഉള്ള ഹെതുക്കൾക്ക നൂറ്റിന ഒന്നപ്രകാരം അല്ലാതെകണ്ട
അതിൽ എറ്റവാങ്ങിപ്പൊകയും അരുത. എന്നാൽ കൊല്ലം 971 ആമത മിഥുനമാസം 22 നു
ഇങ്കരിസ്സ കൊല്ലം 1796 ആമത ജൂലായി മാസം 2 നു എഴുതിയത. മണത്തണയിൽ നിന്ന
കത്ത. തപയിനാട്ടും കുറുമ്പ്രനാട്ടും ഇരിവെനാട്ടും കണ്ണൂരും തലച്ചെരിയുംകുടി എഴുതിയ
കത്ത.6

34 C& D

39 ആമത വടക്കെ അധികാരി മെസ്തർ പീലി സായ്പു അവർകൾക്ക കടത്തനാട്ട
പൊറർള്ളാതിരി കൊദവർമ്മാരാജാ അവർകൾ സല്ലാം. സാഹെബ്ബ അവർകൾ കല്പന
കൊടുത്തപ്രകാരം മെസ്തർ വാഡല സാഹെബു അവർകൾ കച്ചെരിയിട്ട പാക്കുന്നു.
ഇപ്പൊൾ വടകര കുടിയാമ്മാര എല്ലാവരെയും വരുത്തി കണക്ക 70 ആമതിലെ പുക്കുശീട്ടു
നൊക്കി കഴിച്ചശെഷം പണം തരണംമെന്നു ചെല മാപ്പിളമ്മാര തടവിൽ ആക്കി
യിരിക്കുന്നു. ചെല കുടിയാമ്മാര വന്നു കച്ചെരിയിൽ പണം കൊടുക്കുന്നു. ശെഷം
ഹൊബളിയിൽ പണം കൊടുക്കുന്നു. ശെഷം ഹൊബിളി കുടിയാമ്മാര എല്ലാവരയും
വരാൻ തക്കവണ്ണം കല്പന കൊടുത്തയച്ചിരിക്കുന്നു. കുടിയാമ്മാര ചെലര വന്നിരി
ക്കുന്നു. മുവ്വായിരം നായര എന്നു പറയിന്നവർ വരതക്കവണ്ണം കണക്കും പുക്കവാറും
കൊണ്ടുവരാൻ തക്കവണ്ണം സാഹെബ അവർകൾയെഴുതി അയച്ചിരിക്കുന്ന. എട്ട ദിവസം [ 75 ] ആയിട്ട അവർ ആരും യിന്നെവരക്കും വന്നതുമില്ലാ. ആ ദിക്കിൽ ഉള്ള കുടിയാമ്മാര
നികിതിപണവും വളര തരുവാൻ ഉള്ളവർ വാരാതെ നികിതിപണം 69 ആമതിലെ
ശിഷ്ടവും 70 ആമതിലെ ശിഷ്ടവും 70 ആമതിലെ നിലുവയും 71 ആമതിലെ നികിതിയും
തരാതെയിരുന്നാൽ സരക്കാരിൽ ബൊധിപ്പിക്കെണ്ടും നിലുവ ഉള്ള ഉറുപ്പ്യകക്കും
മുമ്പെ സരക്കാരിൽ കൊടുപ്പാൻ കടം വാങ്ങിയടത്ത കൊടുപ്പാൻ താമസിച്ചെ പൊകയും
ചെയ‌്യാ. അതകൊണ്ട നമക്ക മുട്ടു ഉണ്ടായി വരുമല്ലൊ എന്നത്രെ സാഹെബ അവർകൾക്ക
നമ്മുടെ സുഖകഷ്ടങ്ങൾ എഴുതിയിരിക്കുന്നു. നമുക്ക യെല്ലാ കാര്യത്തിനും സാഹെബ
അവർകളെ കടാക്ഷം അല്ലാതെ വെറെ വിശാരിച്ചിട്ടും ഇല്ലാ. സാഹെബ അവർകൾ
ധൈയ‌്യം തന്നത പ്രമാണിച്ചു നാം കടം വാങ്ങിയിരിക്കുന്നു. നമ്മുടെ ഭാരവും തീർന്ന
സർക്കാരിൽ നല്ലവര എന്നു കെൾക്കെണമെങ്കിൽ സാഹെബു അവർകളെ കടാക്ഷം
തന്നെ വെണ്ടിയിരിക്കുന്നു. വിശെഷിച്ച സാഹെമ്പു അവർകളെ ക്ഷെമസന്തൊഷം
സമാചാരത്തിനു ഇവിട വെണ്ടുന്ന കാരിയത്തിനും എഴുതിവരികയും വെണം. കൊല്ലം
971 ആമത മിഥുനമാസം 21 നു ഇങ്കിരസ്സകൊല്ലം 1796 ആമത ജൂലായി മാസം 5 നു
എഴുത്ത.7

35 C& D

41 ആമത രാജശ്രി കുറുമ്പ്രനാട്ടരാജ അവർകൾക്ക രാജശ്രി വടക്കെ അധികാരി
തലച്ചെരി തുക്കടി കൃസ്തപ്പർ പിലിസായ്പു അവർകൾ സല്ലാം. തങ്ങൾ കൊടുത്തയച്ച
കത്ത ഇപ്പൊൾ നാം ഇരിക്കുന്നടത്തെക്ക എത്തുകയും ചെയ്തു. അപ്രകാരം ഉള്ള
വർത്തമാനം കർണ്ണർഡൊ സായ്പു അവർകളു ഇവിടെക്ക എഴുതി അയച്ചിരിക്കുന്നു
അതു കെട്ടടത്ത നമുക്ക വളര സന്തൊഷമായി വരികയും ചെയ്തു. ചന്തുവിനെ തങ്ങൾ
ഇരിക്കുന്നെടത്തെക്ക വരുവാൻ തമസിയാതെകണ്ട പറഞ്ഞയക്കയുംചെയ്തു. ശെഷം
ഈ തലൂക്കിൽ ഉള്ളനത്തിന്റെ കാര്യങ്ങൾ ഒക്കയും വെഗെന തങ്ങളെ ഒന്നിച്ച
തിർപ്പിക്കെണ്ടതിന നാം അഗ്രഹിച്ചിരിക്കുന്നു. ഇതിനടയിൽ തങ്ങളുടെ സുഖസന്തൊഷം
നല്ലവണ്ണം ഇരിക്കണമെന്നു നമുക്ക അപെക്ഷിച്ചിരിക്കുന്നു. എന്നാൽ കൊല്ലം 971 ആമത
മിഥുനമാസം 26 നു ഇങ്കരിസ്സ കൊല്ലം 1796 അമ ജൂലായിമാസം 6 നു എഴുതിയത.

36 C& D

42 ആമത മഹാരാജശ്രീ വടക്കെ അധികാരി തലച്ചെരി തുക്കടി സുപ്പ്രഡെണ്ടൻ
കൃസ്തപ്പർ പിലിസായ്പു അവർകളുടെ സന്നിധാനത്തിങ്കൽ ബൊധിപ്പിപ്പാനായിട്ട
ഇരുവയിനാട്ട നമ്പ്യന്മാര എഴുതിയ അരജി. ഞങ്ങൾ രണ്ടാ ഗഡുവിന്റെ ഉറുപ്പ്യ
ബൊധിപ്പിക്കായ്കകൊണ്ടല്ലൊ കത്ത എഴുതി അയച്ചത. ആ ഉറുപ്പ്യ ഞാങ്ങൾ താമസി
യാതെ പണ്ടാരത്തിൽ ബൊധിക്കയും ആം. ഇപ്പൊൾ ചുണ്ടങ്ങാപൊയിൽ കുഞ്ഞി
പ്പൊക്കറ പണ്ടാരപെക്ക നരങ്ങൊളി നമ്പ്യാര ജമ്മം അല്ലാതെകണ്ടുള്ള വക എഴുവത
വരക്ക ഞങ്ങൾ നികിതി എടുത്തൊണ്ടപൊന്നു. കണ്ടത്തിമ്മലും പറമ്പത്തു ഇപ്പൊൾ
നികിതി തരണമെന്നു മുട്ടിച്ചി കുഞ്ഞിപ്പൊക്കറ വാങ്ങുകയും ചെയ്യുന്നു. ഇപ്രകാരം
ചെയ്താണ്ടാൽ ഞങ്ങൾ പണ്ടാരത്തിൽ എഴുതിതന്നപ്രകാരമുള്ള ഉറുപ്പ്യ ബൊധി
പ്പിച്ചൊളുവാൻ തങ്കടമെല്ലൊ അകുന്നു. മഹാരാജശ്രി സായ്പു അവർകളെ കൃപ
ഉണ്ടായിട്ട നരങ്ങൊളി നമ്പ്യാരെ ജമ്മം അല്ലാതെ കണ്ടുള്ളെവകയിമ്മന്നു നികിതി
എടുക്കരുതെന്ന കുഞ്ഞിപൊക്കറക്ക കല്പന കൊടുത്തവെങ്കിൽ നന്നായിരുന്നു.
എന്നാൽ കൊല്ലം 971 ആമത മിഥുനമാസം 30 നു എഴുതിയ ഓലയെ കർക്കടകമാസം
2നു വന്നത. ഇങ്കരിസ്സകൊല്ലം 1796 ആമത ജൂലായി മാസം 14 നു വന്നത. [ 76 ] 37 C& D

43 ആമതി ചെരാപുരത്ത ഹൊമ്പിളിലും പറമ്പിലെ ഹൊമ്പിളിലും കൊടനൂരെ ഹൊ
ബിളിലും എടച്ചെരി ഹൊവളിലും ഉള്ള മൂവ്വായിരം നായരും അവലെ ദെശാറയിൽ
പെട്ട കുടിയാമ്മാരും കുടീ ശ്രീമതു രാജശ്രീ മെസ്തർ വാർദ്ധൾ സായിപ അവർകളെ
സന്ന്യധാനങ്ങൾക്ക എഴുതിയത. തങ്ങൾ വടകര കച്ചെരിയിൽ വരുവാനല്ലൊ എഴുതിയത
ആകുന്നു. സായ്പു അവർകളെ സന്നിധാനിയിൽ വന്നു ഞങ്ങൾക്ക അനെകം ചെലെ
സങ്ങടങ്ങൾ ധരിപ്പിച്ചൊളുവാൻ ഉണ്ടായിരിന്നു. ചുരിക്കം ചെലരെ വന്ന കണ്ടെ ആളകള
പാറവിൽ ആക്കി എന്നുള്ള വർത്തമാനം ഞങ്ങൾ കെട്ട. അതുകൊണ്ട ഞങ്ങൾ ഭയപ്പെട്ട
ആത്രെ ഇത്രനാളും വരുവാൻ താമസിച്ചത. മുമ്പിൽ സായ്പു അവരകളെ കല്പനക്കി
തങ്ങൾക്ക എഴുതി കൊടുത്തുട്ടതിൽ തമ്പുരാന്റെ കല്പനക്ക നികിതി കൊടുത്ത
കണക്ക 70 ആമതിലെ കണക്കും തമ്പുരാൻ വാങ്ങിയെ പണത്തിന്റെ പുക്കവാറും
കൊണ്ടുവരുവാനല്ലൊ സായ്പു അവർകൾ എഴുതി അയച്ചത. 966 ആമത മുതൽ
തെടങ്ങി 970 ആമതിലൊളവും കുമ്പഞ്ഞി കൽപ്പന തന്നെ എല്ലൊ തമ്പുരാൻ ഞങ്ങളൊടു
വാങ്ങിയതും ഞങ്ങൾ കൊടുത്തതും. വടകര കച്ചെരിയിൽ വന്നു കാരിയം പറവാനും
കണക്കു കാമനും ഞാങ്ങക്ക തമ്പുരാന്റെ കല്പന എത്തിയതുംമില്ല. എനി സായ്പി
അവർകൾ എതുപ്രകാരം കല്പിക്കുന്നു എന്നു വെച്ചാൽ ആപ്പ്രകാരം ഞാങ്ങൾ കെട്ടു
നടന്ന കൊള്ളുകയും ചെയ‌്യാം. നികിതിയുടെ കാർയ‌്യം മൊളകവള്ളി കാലന്തൊറും
കണ്ട ചാർത്തി എടുപ്പിക്ക അത്രെ ആകുന്നു. 970 ആമതിൽ മൊളകു ഇല്ലായ്കകൊണ്ട
നൊക്കി കണ്ടു ചാർത്തിട്ടും ഇല്ലാ. ആ കൊല്ലത്തിലെ മൊളകുവള്ളിക്കി മുമ്മൂന്ന പണം
തരെണം എന്ന വെച്ചു. നെല്ല നികിതിക്ക പണം കണ്ട ആകക്കൂടീ പത്തിന ഒന്നു കയത്തി
കണ്ടും തരണമെന്നു വെച്ചു ചെന്നു കണ്ടെ അവര പാറവിൽ വെച്ചു കണക്കൊല
എഴുതിച്ചെ വങ്ങുകയും ചെയ്തു. യിപ്പ്രകരം കൊടുത്തൊളുവാൻ ഞങ്ങൾക്ക മൊതൽ
ഇല്ലായ്കകൊണ്ടത്രെ ഇത്രനാളും ഞങ്ങൾ കൊടുക്കാണ്ട ഇരിന്നത. നികിതി പത്തിന
ആറ കണ്ടതരെണ്ടുമെന്നു മൊളകു അതഅത കൊല്ലത്തിൽ കണ്ട ചാർത്തിയതിൽ
പാതി കണ്ട തരെയണ്ടുമെന്നു പരമ്മൻ സായ്പു അവർകൾ തമ്പുരാനൊടും
കുടികളൊടും മയികയിൽന്ന കല്പിച്ചത ഇപ്പ്രകാരം കൊമ്പഞ്ഞി കല്പനപൊലെ വാങ്ങി
എങ്കിൽ ഞങ്ങക്ക സങ്കടവും ഇല്ലാ. എനി സായ്പു അവർകളെ കൃപാകടാക്ഷംകൊണ്ട
ഞങ്ങളെയും ഞങ്ങളെ കുഞ്ഞിനയും കുട്ടിയിനയും ഈ രാജ്യത്ത തന്നെയിരിത്തി
രക്ഷിച്ചുകൊള്ളുകയും വെണും. ശെഷം ഞങ്ങളെ സങ്ങടപ്രകാരങ്ങൾ ഒക്കയും
സല്ലിയമുപ്പൻ അവിട പറെകയും ചെയ്യും. കൊല്ലം 971 ആമത മിഥുനമാസം 29 നു അഞ്ചു
നായിക പകലെ എഴുതിയത. കർക്കടകമാസം 2 നു ഇങ്കിരസ്സ കൊല്ലം 1796 ആമത
ജൂലായിമാസം 14 നു എഴുതിയത.

38 C& D

44 ആമത രാജശ്രി വടക്കെ അധികാരി തലച്ചെരി തുക്കടി കൃസ്തപ്പർ പിലി സായ്പു
അവർകൾ ഇരുവായിനാട്ട നമ്പ്യാന്മാരക്ക എഴുതി അനുപ്പിന കാർയ‌്യം. എഴുതി അയച്ച
കത്ത എത്തി. അവസ്ഥയും അറിഞ്ഞു. രാണ്ടാഗഡുവിന്റെ പണം ബൊധിപ്പി
ക്കായ്കകൊണ്ട നമുക്ക വളര വിഷാദമായിരിക്കുന്നു. നിങ്ങൾ കുഞ്ഞിപ്പൊകറകൊണ്ട
പറയുന്ന സംസാരം പണത്തിന്ന തമസം വരുത്തുവാനായിട്ടത്രെ ആകുന്നത. അതു
കൊണ്ട ഈ വർത്തമാനം നെരായിട്ടുള്ളത എങ്കിൽ നാം തലച്ചെരിയിൽ പാത്തിരിന്ന
സമയത്ത തന്നെ ബൊധിപ്പിപ്പാൻ വെണ്ടിയിരുന്നു. ഇപ്പൊൾ നിങ്ങൾക്ക അറിവാനായിട്ട
ഇനി ഒരു ഒഴി പറയാൻ സമ്മതിക്കയും ഇല്ല. എന്നാൽ നിങ്ങൾ കൊടുപ്പാൻ ഉള്ള പണം
തമസിയാതെ ബൊധിപ്പിക്കയും വെണം. അയത ബൊധിപ്പിക്കാതെ ഇരിക്കും എങ്കിൽ [ 77 ] നിങ്ങൾകൊണ്ട ബൊധിപ്പിപ്പാനായിട്ട ഉള്ള വഴി നടപ്പിക്കയും ചെയ്യും. നിങ്ങൾ
കൊടുപ്പാൻ ഉള്ള പണം ഉടനെ കൊടുത്തിട്ടില്ല എങ്കിൽ നിങ്ങളെ പഴച്ചിക്ക കുട്ടി
കൊണ്ടവരുവാൻ തക്കവണ്ണം വരുന്ന ആളുകളൊടു കല്പിക്കയും ചെയ്തു. ഇവിടെക്ക
എത്തിയ സമയത്ത നിങ്ങൾ പറയുന്ന അന്യായം നെരായിട്ട വരുത്തിപ്പിച്ചാൽ നാം
നിങ്ങളെ നാട്ടിൽ വന്ന വഴിപൊലെ അന്യെഷിക്കയും ചെയ്യു. ശെഷം നിങ്ങളുടെ
ഗഡുപണം പലിശകണക്കും നിശ്ചയമായിട്ട കൊടുപ്പാൻ വെണ്ടിയിരിക്കുന്നു.
ആക്കണക്കകൊണ്ട നിങ്ങൾ ഇവിടെക്ക എഴുതി അയച്ച കത്തിൽ ഒന്നിലും കമാൻ ഇല്ല.
971 ആമാണ്ട കർക്കടമാസം 3 നു ഇങ്കരിസ്സകൊല്ലം 1796 ജൂലായിമാസം 15 നു പഴച്ചിയിൽ
നിന്ന എഴുതിയത.

39 C& D

45 ആമത രാജശ്രി വടക്കെ അധികാരി തലച്ചെരി തുക്കടി സുപ്രഡെണ്ടർ പിലി
സായ്പു അവർകൾ മുവായിരം നായർക്ക എഴുതി അനുപ്പീന കാർയ്യം. മിഥുനമാസം 29
നു നിങ്ങൾ എഴുതി അയച്ച കത്ത ഇവിടെക്ക എത്തി. അവസ്ഥ മനസ്സിൽ ആകയും
ചെയ്തു. വർത്തമാനം കൾക്കുവാൻ നമുക്ക വളര വിശാദമായിരിക്കയും ചെയ്തു.
അതുകൊണ്ട ബഹുമാനപ്പെട്ട ഗവർണർ ഡെങ്കിൽ സായ്പു അവർകൾക്ക കടത്തനാട്ട
രാജാ വിനെകൊണ്ട നിങ്ങൾ അന്യായ വെച്ചിട്ടുള്ളപ്രകാരം വാദ്ധൾ സായ്പു അവർകൾ
നിങ്ങളെ കുട്ടിക്കൊണ്ട വരുവാൻ അയച്ചിരിക്കുന്ന സമയത്ത നിങ്ങൾ പറഞ്ഞ
അന്ന്യായത്തിന്റെ വരുത്തുവാനായിട്ട ആ എജമാനന്റെ മുമ്പാക എത്തുവാൻ
തക്കവണ്ണം ഉടനെ വെണ്ടിയിരിക്കുന്നു. നിങ്ങൾ ഇവിടെക്ക എഴുതി അയച്ച കത്തിൽ
ഉള്ള ഒഴിവകൾ ആവണ്ണം ചെയ്യാഞ്ഞതുകൊണ്ട ചെറച്ച ഇല്ലാത്തത ആകുന്നത.
അതുകൊണ്ടു മുമ്പിനാൽ വാഡൽ സായ്പു അവർകൾ നിങ്ങളെന്ന്യായം ഇല്ലാതെകണ്ട
തടവിൽവെക്കും എന്നുള്ളപ്രകാരം നിരുവിപ്പാൻ നിങ്ങൾക്ക സങ്ങതിയും ഇല്ലല്ലൊ.
രണ്ടാമത അതുകൊണ്ട നിങ്ങൾ പറയുംന്നത. വാഡൽ സായ്പു അവരുടെ കച്ചെരിയിൽ
പൊവാൻ രാജാവിന്റെ കല്പന എത്തിയതും ഇല്ലല്ലൊ. നിങ്ങൾ രാജാവിനെകൊണ്ട
അന്ന്യായം വെച്ചിരിക്കുന്ന ആളുകൾ ആകുന്നത. എന്നാൽ രാജാവ താൻ തന്നെ
കൊണ്ട അന്ന്യായം വരുത്തുവാനായിട്ട വാഡൽ സായ്പു അവർകളുടെ അടുക്കെ
പൊവാൻഎത്തുപ്രകാരം കല്പിക്കും. ആയതുകൊണ്ട ഈ വർത്തമാനം ഒഴിവകളത്രെ
ആകുന്നത. ശെഷം നാം നിങ്ങൾക്ക അറിക്കുന്നു. ഈ കത്ത എത്തിയ ഉടനെ നിങ്ങളെ
വരുത്തുവാനായിട്ട വാഡൽ സായ്പു അവരുടെ പലെ കത്ത എഴുതി അയെച്ചപ്രകാരം
ആന്ന്യായം വിസ്തരിപ്പാൻ തക്കവണ്ണം ചെല്ലാഞ്ഞാൽ നിങ്ങൾ വെച്ച അന്ന്യായം കള്ള
ബുദ്ധി എന്നു സങ്ങതി ഇല്ലാത്തത എന്നു വിശാരിക്കയും ചെയ്യും. ആയതിൽ ഉള്ളപ്രകാരം
മെൽഅധികാരിക്ക പറഞ്ഞയക്കയും ചെയ്തു. നിങ്ങൾ നികിതി പണത്തിന പറയുന്ന
വർത്തമാനം ഒക്കയും നിങ്ങളുടെ അന്ന്യായത്തിൽ എഴുതിവെച്ചതുകൊണ്ട വാഡൽ
സായ്പു അവർകളെ കണുന്ന സമയത്തതന്നെ അതിന്റെ സത്ത്യവും വരുത്തിപ്പിക്കുന്നു.
നിങ്ങളയും കുടിയാന്മാർ ഒക്കയും രക്ഷിപ്പാനായിട്ട നമ്മുടെ പ്രവർത്തി ആകുന്നത രാജ
അവർകളെകൊണ്ട നെരല്ലാത്ത അന്ന്യായങ്ങൾ വെച്ച എന്നുവരികിൽ അതുകുട
അയതിൽ ഉള്ള അന്യായം വരുത്തുവാൻ നമുക്ക വഴിപൊലെ വിശാരിക്കുന്നു. ശെഷം
ഗവണ്ണർ ഡങ്കൻ സായ്പു അവർകൾക്ക നിങ്ങൾ എഴുതി വെച്ചിടുള്ള അന്യായത്തിന്റെ
വിവരംങ്ങൾ വിസ്തരിക്കെണ്ടതിന നിങ്ങളെ കണക്കും പുക്കവാറുംകൊണ്ട വാഡൽ
സായ്പു അവർകൾ കല്പിച്ചപ്രകാരം തമസിയാതെ ചെന്നുകണ്ടുകൊള്ളുകയും വെണം.
എന്നാൽ കൊല്ലം 971 ആമത കർക്കടകമാസം 3 നു ഇങ്കരിസ്സ കൊല്ലം 1796 ആമത
ജൂലായി മാസം 15 നു എഴുതിയത. [ 78 ] 40 C& D

46 ആമത വടക്കെ അധികാരി തലച്ചെരി തുക്കടി സുപ്രന്തെണ്ടെൻ മെസ്തർ പിലി
സായ്പു അവർകൾക്ക രവിവർമ്മരാജ അവർകൾ സല്ലാം. നമ്മുടെ കുഞ്ഞങ്ങളെ
നമ്പുരിമാര ഒരൊരൊവിധം പറഞ്ഞ ബൊധിപ്പിച്ചു കട്ടിൽ കുട്ടിക്കൊണ്ട പൊയിരിക്കുന്നു.
ആയ അവസ്ഥ സായ്പുമാര അറിഞ്ഞിരിക്കുന്നെല്ലൊ. കട്ടിൽ അരങ്ങത്തെന്ന
ദിക്കിലാകുന്നു ഇരുന്ന. അവിടുന്ന അവർക്ക ദിനം നന്ന ഉണ്ടന്ന ഇങ്ങൊട്ട എഴുതിവന്നു.
നിങ്ങൾ കുഞ്ഞങ്ങളെല്ലൊ ആകുന്നു കാട്ടി ഇരുന്ന സങ്കടപ്പെടണ്ട എന്നു ഇങ്ങൊട്ട
പൊരികെ വെണ്ടു എന്ന ഉത്ത(ര)ം എഴുതി കൊടുത്തയച്ചാരെ ഞെങ്ങൾക്ക ബുദ്ധി
പൊരായ്കകൊണ്ട നമ്പുരി പറയുന്നത കെട്ടു. ഇപ്രകാരം ഒക്കയും വന്ന ഞെങ്ങൾ
ചെറക്കൽ വരുന്ന എന്നു ഞെങ്ങളെ കുട്ടിക്കൊണ്ടപൊവാൻ ആളകള അയക്കണംമെന്നു
കുഞ്ഞങ്ങൾ ഇങ്ങൊട്ട എഴുതി അയച്ചതിന്റെശെഷം ആ വർത്തമാനം മരിസായ്പു
അവർകൾക്ക വർത്തമാനം എത്തിച്ചാരെ തമ്പാന്മാര ഇങ്ങൊട്ട കുട്ടിക്കൊണ്ടു പൊരുക
എന്നു മരിസായ്പു അവർകൾ പറഞ്ഞയച്ചു. എന്നതിന്റെശെഷം ഇവിടന്ന ആളു
കളെയും മറ്റും അയച്ച മിഥുനമാസം 30 നു കുഞ്ഞങ്ങളെ ചെറക്കൽ കുട്ടിക്കൊണ്ട വരി
കയും ചെയ്തു. ദിനം നന്നയുണ്ട അതിന വഴിപൊലെ രക്ഷിച്ചു വരുന്നു. എന്നാൽ കൊല്ലം
971 ആമത കർക്കടകമാസം 1 നു എഴുതിയത. കർക്കടകമാസം 4 നു ഇങ്കരിസ്സകൊല്ലം
1796 ആമത ജൂലായിമാസം 16 നു വന്നത. ഈ മെൽ രാജ അവർകൾ എഴുതിയതിൽ
ഉള്ള വർത്തമാനംപൊലെ ചെറക്കൽ കനഗൊവി ശാമരായെൻ ബാബുരായൻ എഴുതി
വന്നത 1.

41 C& D

47 ആമത രാജശ്രി മെസ്തർ ബാഡെൽ സായ്പു അവർകൾക്ക കടത്തനാട്ട
പൊർള്ളാതിരി കൊതവർമ്മരാജ അവർകൾ സലാം. കഴിഞ്ഞ മിഥുനമാസം 22 നുയിലും
കർക്കടകമാസം 1 നുയിലുംകുടി എഴുതി കൊടുത്തയച്ച കത്ത രണ്ടും കുമിശനർ സായ്പു
അവർകൾ പിലി സായ്പു അവർകൾക്ക എഴുതിയ കത്തിന്റെ പെർപ്പും നമുക്ക
ബൊധിക്കയും ചെയ്തു. അതിലെ അഭിപ്രായവും വഴിപൊലെ മനസ്സിൽ അകയും ചെയ്തു.
കിഴിക്കട 69 ആമതിലെ വഹയിൽ കൊടുക്കെണ്ടു ഉറുപ്പ്യ 4390 ഉറെസ്സ 25. 70 ആമതിലെ
വഹ ഉറുപ്പ്യ 19990 റെസ്സ 80. ഇ ഉറുപ്പ്യ മുമ്പെത ബൊധിപ്പിക്കെണമെന്നെല്ലൊ എഴുതിവന്ന
കത്തിൽ ആകുന്നു. 71 ആമാതിലെ രണ്ട ഗഡുവിന്റെ ഉറുപ്പ്യക്ക വർത്തകന തന്നാൽ
രാജ്യത്ത നിന്ന പിരിയാതെ ഇരിക്കുന്ന ഉറുപ്പ്യക്ക വെണ്ടി സരക്കാര കല്പനക്ക ഒരു
സായ്പു അവർകൾ വന്നിരുന്ന കുടിയാന്മാര വരുത്തി തഗരാര ഒക്കയും തിർത്ത നികിതി
ഉറുപ്പിക തിർന്ന പിരിഞ്ഞി വരുമെന്ന എജമാനെൻന്മാര കല്പിച്ചപ്രകാരം നാം കെട്ടത
പ്രകാരത്തിൽ തന്നെ രണ്ട ഗഡുവിന്റെ ഉറുപ്പികക്ക വർത്തകനയും കൊടുത്തതിന്റെ
ശെഷം കുംമ്പിഞ്ഞിയിന്ന കടാക്ഷിച്ച സായ്പു അവർകൾ ഇരാജ്യത്ത വന്ന കുടിയാ
ന്മാരയും വരുത്തി കണക്കപ്രകാരം വരെണ്ടുന്ന ഉറുപ്പികക്ക ചെലര ഗഡുവെച്ചി
പൊയിരിക്കുന്നെല്ലൊ. ചെല നികിതി ഉറുപ്പിക കൊറെച്ച തന്നൊണ്ട പൊരുന്നെല്ലൊ.
അതകൊണ്ട സർക്കാര കുംമ്പണിയിന്ന കല്പിച്ചപ്രകാരം സായ്പു അവർകൾ വന്ന
വിസ്തരിച്ചപ്പൊൾ രാജ്യത്ത കുടിയാന്മാരെ കയിന്ന 69 ആമതിലെയും70 ആമതിയിലെയും
നികിതി ഉറുപ്പിക വരുവാൻ ഉള്ളത 71 ആമതിലെ നികിതി ഒട്ടുംതന്നെ കുടിയാന്മാര
തന്നിട്ടി ഇല്ല എന്നുള്ള ഗുണദൊഷങ്ങൾ ഒക്കയും സായ്പു അവർകൾക്ക തന്നെ
വഴിപൊലെ ബൊധിക്കയും ചെയ്തുവെല്ലൊ. ഇപ്പൊൾ കടം വാങ്ങിയടത്തെ വർത്തകന്റെ
പാടും മുട്ടായി വന്നിരിക്കുന്നു. എന്നാലും സർക്കാരക്കുംമ്പണിയിന്ന കല്പിച്ചത
പ്രമാണിച്ചിതന്നെ ഇപ്പൊൾ രാജ്യത്തനിന്ന പിരിഞ്ഞിവരുന്ന ഉറുപ്പിക മുമ്പെ സർക്കാരിൽ [ 79 ] ബൊധിപ്പിക്കെണ്ടുന്നതും ബൊധിപ്പിക്കയും ചെയ്യും. ഇതിനൊട്ടുംതന്നെ താമസം
വരികയുംമില്ലാ. വിശെഷിച്ച ചെരാപുരത്ത ഹൊവിളിലും തൊടന്നൂര ഹൊവിളിലും
പറമ്പിൽ ഹൊവിളിലും ഉള്ള മുഖ്യസ്ഥന്മാരും കുടിയാന്മാരും വരുവാൻ തക്കവണ്ണം
സായ്പു അവർകൾ മൂന പ്രാവിശ്യം എഴുതി അയച്ചിട്ടും ഒരുത്തര വരിക എങ്കിലും ഒരു
പണം തരിക എങ്കിലും ഉണ്ടായില്ല. ഇവരെല്ലൊ 69 ആമത തിടങ്ങി 71 ആമത വരയിലും
എറിയാ നികിതി തരുവാനുള്ളതും തരാതെ കണ്ട കുറുമ്പ്രനാട്ടിലെ രാജാ അവരുകളെയും
മറ്റും ചെലരെ ആശ്രയവും പിടിച്ചി പൊറമെ സഞ്ചരിച്ചി ഇരുക്കുന്നതിനെ ബെഹു
മാനപ്പെട്ട കുംമ്പഞ്ഞിയിന്ന കടാക്ഷിച്ച ഇതിന ഒരു അമർച്ച കൊടുത്തവരാ കൊടു
ത്തവരാഞ്ഞാൽ നമുക്ക വളര സങ്കടമെല്ലൊ ആകുന്നു. ഇതിനെ പൊറപ്പെട്ട ഇരിക്കു
ന്നവരെ പെര കണ്ണമ്പത്തെ നമ്പിയാരും പൊനത്തിലെ നമ്പിയാര പുളിയൻ കണാരെ
കണ്ണമ്പലത്തെ നായര കടുക്കാങ്കിനമ്പറ എളങ്കുരൻ കുഞ്ഞൻ കുരുഞ്ഞാലൊടൻ പക്കി
ഇവരത്രെ. ശെഷം ഉള്ള എങ്ങെളെയും നിക്കിതി തരാതെ ഇരിപ്പാൻ തക്കവണ്ണം ആക്കി
യത. അതുകൊണ്ട ഇവി(വ)രം ഒക്കയും സായ്പു അവർകൾക്ക നാം എഴുതുന്നത.
ബഹുമാനപ്പെട്ട ജനരാൾ സായ്പു അവർകൾക്കും കുമിശനർ സായ്പു അവർകൾക്കും
വടക്കെ അധികാരി അവരകൾക്കും വഴിപൊലെ ബൊധിപ്പിച്ച നന്മുടെ വ്യസനം ഒക്കയും
തിർന്ന കുംമ്പഞ്ഞിയിന്ന രക്ഷിക്കുമെന്ന നാം നല്ലപൊലെ നിശ്ചയിച്ചിരിക്കുന്നു.
എന്നാൽ കൊല്ലം 971 ആമ കർക്കിടകമാസം 6 നു ഇങ്കരിസ്സ കൊല്ലം 1796 ആമത ജൂലായി
മാസം 18 നു വന്നത.

42 C& D

48 ആമത മണിയൻപട്ടര എഴുത്ത. രാവാരികൃഷ്ണൻ കണ്ടു. കാര്യം എന്നാൽ കരി
യ്യക്കാര കൾപ്പിക്കെണ്ടും അവസ്ഥ. കൊടുത്തയച്ച കഴിമുറിയും വായിച്ച വർത്തമാനവും
അറിഞ്ഞു. അമിഞ്ഞാട്ടന്ന രണ്ട വലിയക്കാര ചൊരത്തുംമിത്തൽ പാലയിൽ തമ്പുരാന
കമാനായി പൊയിരിന്നു. അവര ഇന്നല ഇവിട എത്തുകയും ചെയ്തു. അവര പറഞ്ഞ
വർത്തമാനങ്ങൾ ഇവിട മൂവായിരം നായര എല്ലാവരും അവിട എത്തിയതിന്റെ ശെഷം
കെഴക്കെടത്ത തമ്പുരാൻ എഴുന്നള്ളിയടത്ത ചെന്നകണ്ടാരെ വാലിശെരിക്കൊട്ടക്ക
മുമ്പെ എതാൻ പറഞ്ഞവെച്ചിട്ടുള്ളത ഇപ്പൊൾ എഴുതി തരണമെന്ന തിരുമനസ്സകൊണ്ട
കല്പിച്ചുമെന്നും അപ്രകാരംതന്നെ എഴുതികൊടുത്തുമെന്നും ഞങ്ങളെ ദെശത്തറക്ക
ഉള്ള വകച്ചെല ഇവിടു കയിയായിട്ട കൊമ്പഞ്ഞിക്ക ബൊധിപ്പിക്കാമെന്നു അതു
കുടാതെകണ്ട എഴുന്നള്ളിയടത്തെ കയിയായി അവിടെ കൊടുത്ത ബൊധിപ്പിച്ച
ഞാങ്ങൾ അവിടെന്നിന്ന കയിക ഇല്ലാമെന്ന അവര പറഞ്ഞുമെന്നും അപ്രകാരം തന്നെ
ആക്കി തരാമെന്ന തിരുമനസ്സകൊണ്ട കല്പിച്ച അവര അവിട പാർപ്പിച്ച ഇരിക്കുന്നു
മെന്നും പറഞ്ഞികെട്ടു. ഇപ്പഴത്തെ വിചാരം കെട്ടാൽ കൊറയ അടിഊറ്റം ഉണ്ടാമെന്ന
തൊന്നുന്നു. തമ്പുരാന്മാര രണ്ടാളും കൊരണെരും മൂവായിരം നായരും മാനന്തൊടി
പാർക്കുന്നുമെന്നു കെട്ടും എന്നു എതാൻ കെട്ടു എങ്കിൽ കെട്ട വർത്തമാനം എഴുതി
അയക്കയും ചെയ്യാം. എന്നാൽ കർക്കിടകമാസം 6 നു ഇങ്കരിസ്സ കൊല്ലം 1796 മത
ജൂലായിമാസം 18 നു വന്നത.

43 C& D

49 ആമത കൊല്ലം 962 ചെന്ന മിനമാസം 25 നു ചെക്കമുപ്പനൊട മുക്കറിന്റെ അകത്ത
അദൊം കടം കൊണ്ട പണം 336 1/2. ഇപ്പണം മുന്നൂറ്റനുപ്പത്തആറഅരയും ഇതിനടുത്തെ
ചക്കൊനഞ്ഞാറ 15 നു കൊടുപ്പാനൊത്തിരിക്കുന്നു. അന്നു കൊടുത്തില്ല എങ്കിൽ 15
പണം വിലയിൽ 963 ചെന്ന കന്നിഞ്ഞാറ ഉള്ള നാളെ നെല്ല കൊടുപ്പാനൊത്തിരിക്കുന്നു. [ 80 ] ഇതിന അറിവും സാക്ഷി പൊറക്കൊട്ട കത്തു സൂപ്പിമൂപ്പനും അറിയും. കെരടെൻ
പക്കുറു മൂപ്പനും കയി എഴുത്തു. കൊല്ലം 971 ആമത കർക്കടകമാസം 6 നു ഇങ്കരിസ്സ
കൊല്ലം 1796 ആമത ജൂലായി മാസം 18 നു വന്നത.

44 C& D

50 ആമത രാജശ്രി കവർ സായ്പു അവർകളുടെ സന്നിധാനത്തിങ്കൽ ബൊധിപ്പിക്കു
വാൻ കെഴക്കെടത്ത നമ്പ്യാര എഴുതിയത. സായ്പു അവർകളുമായി കണ്ട പൊന്നാരെ
ഇന്നെവരെക്കും ഞാൻ ഇരുവെനാട്ടെക്ക പൊയിട്ടും ഇല്ല. എനക്ക കുരുവിന്റെ ദിനം
എറ ഉണ്ടാകകൊണ്ടത്രെ സായ്പു അവർകളുടെ അടുക്കവരാൻ കുടാഞ്ഞത. ഉറുപ്പ്യ
തമസിയാതെ ബൊധിപ്പിക്കെണമെന്ന നമ്പ്യാന്മാരുള്ളടത്ത പറഞ്ഞയച്ചിരിക്കുന്നു.
ശെഷം മൊന്തൊന്നു നാട ഞാങ്ങൾ തരുന്നെരത്ത പണ്ടാരത്തിന്ന നിപ്പിച്ച പ്രവർത്തി
ക്കാരെൻ എരുപക്കറന്മാര ആകുന്നു. കൊല്ലം പകർന്നിട്ട അവന്റെ കഴിയും കണക്കും
കണാമെന്നവെച്ച അവനതന്നെ നില്പിക്കയും ചെയ്തു. കൊല്ലം പകർന്ന അവന്റെ
കഴിയുകണക്കം കണ്ടാരെ അവന്റെ പകൽ പറ്റിയ ഉറുപ്പിക തന്നതിന്റെ ശെഷം
228 1/2 ഉറുപ്പ്യ ബൊധിപ്പിക്കെണ്ടതിന കണക്കവന്ന ബൊധിച്ച പ്രകാരത്തിൽ ഒന്ന
എഴുതി തരികയും ചെയ്തു. ഇപ്പൊൾ പണ്ടാരത്തിൽ കൊടുക്കെണ്ടെ ഉറുപ്പ്യന്റെ
മുട്ടകൊണ്ട അവന വരുത്തി മുട്ടിച്ച പറഞ്ഞാരെ ഉറുപ്പ്യ ഇപ്പൊൾ ബൊധിപ്പിക്കുന്ന
പ്രകാരത്തിൽ അവൻ ഒരു വഴി പറയുന്നും ഇല്ലാ. സായ്പു അവർകളുടെ കല്പന
ഉണ്ടായിട്ട അവന കൊട്ടയിൽ വരുത്തി പണ്ടാരത്തിൽ വരെണ്ടെ ഉറുപ്പ്യക്ക ഒരു വഴി
ഉണ്ടാക്കി തന്നുവെ ങ്കിൽ നന്നായിരുന്നു. കൊല്ലം 971 ആമത കർക്കടകമാസം 6 നു
ഇങ്കരിസ്സ കൊല്ലം 1796 ആമത ജൂലായി മാസം 18 നു വന്നത.

45 C& D

51 അമത രാജശ്രിചെറക്കൽ രവിവർമ്മരാജ അവർകൾക്ക വടക്കെ അധികാരി
തലച്ചെരി തുക്കടി സുപ്രഡെണ്ടൻ കൃസ്തപ്പർ പിലി സായ്പു അവർകൾ സലാം.
കർക്കടമാസം 1 നു തങ്ങൾ ഇവിടെക്ക എഴുതി അയച്ച കത്ത എത്തി. അവസ്ഥ ഒക്കയും
മനസ്സിൽ ആകയും ചെയ്തു. തമ്പാന്മാരെകൊണ്ട പറഞ്ഞ വർത്തമാനം നമുക്ക വളര
സന്തൊഷമാകയും ചെയ്തു. അയതിന്റെ അനുഗമം ഉള്ളത അധിശയമായി വരുമെന്ന
നമുക്ക നിശ്ച യിച്ചിരിക്കുന്നു. അവര ഇപ്പൊൾ ഇരിക്കുന്ന പ്രകരത്തിൽ വെണ്ടുന്ന
സഹായം ഒക്കയും തങ്ങൾ കൊടുക്കുംമെന്ന നാം നിശ്ചയിച്ചിരിക്കുന്നു. അതിന്ന നമുക്ക
ബൊധം ഉണ്ടായിവരികയും ചെയ്യും. വിശെഷിച്ചി തൊള്ളായിരത്ത അറുപത്ത
ഒമ്പതിലെയും എഴുപതിലെയും തങ്ങൾ നിന്ന എറിയൊരു നിലുവപ്പണം വരുവാനുള്ളത
ബൊധിപ്പിക്കെണ്ടതിന്റെ മുമ്പെ വിശ്വാസക്കെടായി വരികയും ചെയ്യും. ഈ വർത്തമാനം
വഴിപൊലെ വിശാരിക്കുമെന്നും പണങ്ങൾ ഒക്കയും തമസിയാതെ ബൊധിപ്പിക്കുമെന്നു
നാം വിശ്വസിച്ചിരിക്കുന്നു. ആയത അല്ലാതെകണ്ട തങ്ങൾക്ക നിശ്ചയമായിരിക്കട്ടെ.
ബഹുമാനപ്പെട്ട സർക്കാരിലെ ഇഷ്ടക്കെട എറ്റം ഉണ്ടായി വരികയും ചെയ്യും. നാം
ഇപ്പൊൾ തങ്ങൾക്ക എഴുതി അയച്ചിരിക്കുന്നുകത്ത പ്രകാരത്തിന്ന ഉപെക്ഷ വന്നാൽ
ആയതിൽ ഉള്ള ഫലം തങ്ങൾക്ക കഠിനമായി വരികയും ചെയ്യും. അതുകൊണ്ട ഈ
കത്ത എത്തിയ ഉടനെ തങ്ങളുടെ മൂന്നാം കിസ്തി ബൊധിപ്പിക്കെണ്ടുന്ന സമയം വരും
മുമ്പെ ഈ മാസത്തിൽ തന്നെ പണം ബൊധിപ്പിക്കെണ്ടതിന ഏതുപ്രകാരം ഒരു വഴി
ഉണ്ടാകുമെന്ന നാം വിശ്വസിച്ചിരിക്കുന്നു. എന്നാൽ കൊല്ലം 971 ആമത കർക്കിടകമാസം
7 നു ഇങ്കരിസ്സകൊല്ലം 1796 ആമത ജൂലായിമാസം 19 നു തലച്ചെരിയിൽ നിന്ന എഴുതിയത. [ 81 ] 46 C& D

52 ആമത രാജശ്രി കടത്തനാട്ട പൊർള്ളാതിരി കൊതവർമ്മരാജ അവർകൾക്ക
വടക്കെ അധികാരി തലച്ചെരി തുക്കടി സുപ്രഡെണ്ടൻ കൃസ്തപ്പർ പിലി സായ്പു അവർകൾ
സലാം. തങ്ങൾ മിഥുനമാസം 21 നു ഇവിടെക്ക എഴുതി അയച്ച കത്ത എത്തി. അവസ്ഥ
ഒക്കയും മനസ്സിൽ അകയും ചെയ്തു. മുവായിരം നയര എറ ചെർച്ച ഇല്ലാത്തപ്രകാരം
നടന്നതകൊണ്ട നാം അവർക്ക എഴുതി അയച്ചു. അവര വഷളായിട്ടുള്ള കാർയ‌്യകൊണ്ട
കഠിനമായി വർജ്ജിച്ച പറഞ്ഞയക്കയും ചെയ്തു. ഈക്കാർയ‌്യംകൊണ്ട കൊറെ ദിവസം
കഴിഞാൽ വഡൽ സായ്പു അവർകൾ നിന്ന കെൾക്കയും ചെയ്യും. അപ്പൊൾ ഈ
അവസ്ഥ ഒക്കയും ഒടുക്കത്ത തിർച്ച ഉണ്ടായി വരികയും ചെയ്യുമെന്നു തങ്ങളുടെ
ബൊധംത്തൊടുകുടി നമുക്ക വിശ്വസിച്ചിരിക്കുന്നു. വിശെഷിച്ച വാഡൽ സായ്പു
അവർകൾക്ക തങ്ങൾ എഴുതിയ അഭിപ്രായങ്ങൾ നിലവപ്പണങ്ങൾ ഒക്കയും ബൊധി
പ്പിക്കെണ്ടതിന്ന നമുക്ക വളര പ്രസാദം അകയും ചെയ്തു. ഈ സന്തൊഷമായിട്ടുള്ള
കാരിയം ബഹുമാനപ്പെട്ട സർക്കാരിലെ ദെയവ നിശ്ചയമായിട്ട വരികയും ചെയ്യും.
ശെഷം നമ്മാൽ അകുന്ന സഹായം ഒക്കയും കൊടുക്കെണ്ടതിന്ന ഇനി ഒരുനാൾ
തങ്ങൾക്ക നിശ്ചയമായി പറഞ്ഞയക്കയും ചെയ്തു. ശെഷം ബഹുമാനപ്പെട്ട
സർക്കാരിലെക്ക അറിയിപ്പിക്കുന്ന സമത്ത തങ്ങൾ നടന്നപ്രകാരം എത്രയും
ദെയാവൊടകുട ഗ്രഹിപ്പിക്കയും ചെയ്യും. ആയത തങ്ങളുടെ അന്തഃകരണത്തിൽ
നിശ്ചയമായിരിക്കയും വെണം. എന്നാൽ കൊല്ലം 971 ആമത കർക്കടക മാസം 7 നു
ഇങ്കരിസ്സകൊല്ലം 1796 ആമത ജൂലായി മാസം 19 തലച്ചെരിയിൽ നിന്ന എഴുതിയത.

47 C& D

53 ആമത തലച്ചെരി തുക്കടി സുപ്രഡെണ്ടൻ കൃസ്തപ്പർ പിലി സായ്പു അവർകൾക്ക
ചെറക്കൽ രവിവർമ്മരാജ അവർകൾ സല്ലാം. കർക്കടകമാസം 7 നു എഴുതി അയച്ച
കത്ത 8 നു ഇവിടെ എത്തി. വായിച്ചകെട്ട അവസ്ഥയും അറിഞ്ഞി. 969 ആമതിലെയും 70
ആമതിലെയും തങ്ങൾ നിന്ന എറിയൊരു നിലവപ്പണം ബൊധിപ്പിക്കെണ്ടുന്നതിന്റെ
മുമ്പെ വിശ്വാസക്കെട ഉണ്ടായിവരികയും ചെയ്യുംമെന്നു ഈ വർത്തമാനം വഴിപൊലെ
വിചാരിക്കണമെന്നു പണങ്ങൾ ഒക്കയും വെഗെനാൽ ബൊധിപ്പിക്കുമെന്നും
വിശ്വസിച്ചിരിക്കുന്നു. അയത അല്ലാതെകണ്ട തങ്ങൾക്ക നിശ്ചയമായിരിക്കട്ടെ എന്നും
ബെഹുമാനപ്പെട്ട സർക്കാരിലെ ഇഷ്ടകെട എറ്റം ഉണ്ടായിവരികയും ചെയ്യുമെന്ന നാം
ഇപ്പൊൾ തങ്ങൾക്ക എഴുതി അറിച്ച കത്ത പ്രകാരത്തിന്ന ഉപെക്ഷ ഉണ്ടായി വന്നാൽ
അയതിൽ ഉള്ള ഫലങ്ങൾക്ക കഠിനമായി വരികയും ചെയ്യുമെന്നു മറ്റുംമെല്ലൊ എഴുതി
അയച്ചത. 69 താമതിൽ വിശെഷിച്ച ഒരു നിൽവപ്പണം നമ്മുടെ പറ്റിൽ ഉണ്ടന്ന
തൊന്നുന്നില്ല. ഉണ്ടെങ്കിൽ എതാൻ കണക്കുംമ്പടിക്കാകുന്നു. അക്കണക്ക ഇങ്ങൊട്ട
കൊടുത്തയക്കണം. 70 താമതിൽ എതാൻ മുതൽ നിപ്പുള്ളതകെളപ്പൻനമ്പ്യാരു അതിൽ
കുടിയിരിക്കുന്ന മൂന്നാലാളകളുംകുടിതരെണ്ടതാകുന്നു. അതിന്റെ കണക്ക
തലച്ചെരിയിലും കൊഴിക്കൊട്ടും എഴുതികൊടുത്തിരിക്കുന്നു. അയവസ്ഥ ഇങ്കരിസ്സ
എജമാനെന്മാര എല്ലാരും അറിഞ്ഞിരിക്കുന്നു. വിശെഷിച്ച ജനരാൾ സായ്പു
അവർകളൊട നാം മുഖതാവിൽ പറഞ്ഞും ഇരിക്കുന്നു. 71 ന്നാമതിലെ ഇനാല
പ്രവൃത്തിലെ മുതൽ ഒട്ടുംതന്നെ അടങ്ങി വന്നിട്ടില്ലന്ന മുമ്പെ സായ്പു അവർകൾക്കും
എഴുതി അയച്ചിരിക്കുന്നെല്ലൊ. ശെഷം നമ്മുടെ കയിക്കൽ നിന്നു വരണ്ടടത്തൊളം ഉള്ള
മുതൽ മൂന്നാമത്തിലെ ഗെഡുവിലെ കത്ത തന്നെ എത്തിക്കുകയും ചെയ‌്യന്ന നമുക്ക
ബഹുമാനപ്പെട്ട സക്കാരിലെ ഇഷ്ടക്കെടും കഠിനമായിട്ട ഒരു ഫലവും വരരുതെ
ന്നുവെച്ചാകുന്നു നാം ഇങ്കിരസ്സ കുമ്പഞ്ഞിയെയ വിശ്വസിച്ചിരിക്കുന്നത. ദിവസംപ്രതി [ 82 ] ഇങ്കിരസ്സ കൊമ്പഞ്ഞി എജമ്മാനൻമാർക്ക നമ്മൊട പ്രീതി ഉണ്ടായിവരണെമെന്ന നമുക്ക
അതുകൊണ്ട ശ്രെയസ്സവരെണം എന്നും സദാകാലവും ഈശ്വരനെയും നാം
പ്രാർത്ഥിച്ചുകൊണ്ടയിരിക്കുന്നു. എന്നാൽ 971 ആമത കർക്കടകമാസം 8 നു
ഇങ്കിരസ്സകൊല്ലം 1796 ആമത ജൂലായിമാസം 21 നു വന്നത.

48 C& D

54 ആമത രാജശ്രി വടക്കെ അധികാരി തലച്ചെരി തുക്കടി സുപ്രടെണ്ടൻ കൃസ്തപ്പൻ
പീലിസായ്പു അവർകൾക്ക കടത്തനാട്ടു പൊറള്ളാതിരി കൊതവർമ്മരാജാ അവർകൾ
സലാം. താങ്ങൾ കർക്കിടകമാസം 7നു എഴുതി കൊടുത്തയച്ച കത്തിലെ അവസ്ഥ
ഒക്കയും നമുക്ക വളര പ്രസാദമാകയും ചെയ്തു. നമുക്ക വെണ്ടുന്ന എല്ലാ (കാ)ര്യത്തിനും
സാഹെബ അവർകളെ ദയവു അല്ലാതെ വെറെ വിശ്വസിച്ചട്ട ഇല്ലാ എന്നു തങ്ങളെ
അന്തഃകരണത്തിൽ വഴിപൊലെ ബൊധിക്കെണ്ടതിന എല്ലാപ്പൊഴും നാം അപെ
ക്ഷിക്കുന്നു. ഇപ്പൊൾ വാഡെൽ സാമ്പ അവരുകളും ഒന്നിച്ചെ നാം കൂടി ചെരാപുര
ത്തെക്ക കർക്കിടകമാസം 7 നു വരികയും ചെയ്തു. ശെഷം വർത്തമാനങ്ങൾ ഒക്കയും
സാഹെബ അവർകളെ എഴുത്ത അവിട വരുന്നതുകൊണ്ട വഴിപൊലെ തങ്ങളെ
അന്തഃകരണത്തിൽ ബൊധിച്ചിരിക്കയും ചെയ്യും. മെൽ നടക്കുന്ന വർത്തമാനത്തിനെ
സാഹെബ അവർകളെ ബൊധിപ്പിപ്പാൻ എഴുതി അയക്കയും ചെയ്യം. എന്നാൽ കൊല്ലം
971 ആമത കർക്കിടകമാസം 9 നു ഇകിരസ്സകൊല്ലം 1796 ആമത ജൂലായി മാസം 22 നു
വന്ന കത്ത.

49 C& D

55 ആമത ചെറിയ പാതിരികൊട്ടെ നമ്പ്യാര കയ്യാൽ അടയാളം കത്തും കൊണ്ട
ചെറിയ പാതിരി കൊട്ട വന്ന പാർക്കുന്നെ ആളുകണ്ടു കാര്യം എന്നാൽ മുവ്വായിരം
നായരക്ക എല്ലാവരിക്കും കൂടിയല്ലൊ എഴുതിയിരിക്കുന്നത. അത അവരിക്ക
കൊടുത്തയച്ച എല്ലാവരുമായി കണ്ട വിചാരിച്ച അതിന്റെ ഉത്തരം എഴുതി അയക്കയും
ചെയ്യാം. എന്നാൽ കർക്കികടകമാസം 8 നു എഴുത്ത. ഇത പെർപ്പ. 971 ആമത
കർക്കിടകമാസം 10 നു ഇങ്കിരസ്സകൊല്ലം 1796 ആമത ജൂലായി മാസം 22 നു വന്നത.
കടത്തനാട്ടിൽ നിന്ന വന്നത.

50 C& D

56 ആമത രാജശ്രീ ചെറക്കൽ രവിവർമ്മരാജാ അവർകൾക്ക വടക്കെ അധികാരി
തലച്ചെരി തുക്കടി സുപ്പ്രടെണ്ടൻ കൂസ്തപ്പർ പീലി സാഹെമ്പ അവർകൾ സല്ലാം. തങ്ങൾ
എഴുതി അയച്ച കത്ത യിവിടെക്കി എത്തിയതുകൊണ്ട നമുക്ക പ്രസാദമായിരുന്നു.
അതിൽ ഉള്ള അവസ്ഥ ഒക്കയും മനസ്സിൽ ആകയും ചെയ്തു. തങ്ങളുടെ പറ്റിൽ 69
ആമത്തിലെ നിലുവപ്പണം ഒട്ടും ഇല്ലാ എന്നു തൊന്നുന്നു. ഇപ്രകാരം എഴുതിയതു
കൊണ്ട എതു കണക്കിൽ ചുരുക്കമായിട്ടു വരുമെന്നു തങ്ങൾക്ക കൊടുത്തയക്കയും
വെണം. സുപ്പ്രവൈജൻ ഇഷ്ടമീൻ സാഹെമ്പു അവർകളൊട ആക്കിവെച്ചിട്ടുള്ള
കാരാർന്നാമത്തിൽ ആയതിൽ ബഹുമാനപ്പെട്ട കുമ്പഞ്ഞീലെ തങ്ങളുടെ കണക്ക
ഒക്കയും തീപ്പിച്ചതിന്റെശെഷം തങ്ങൾനിന്നു വരുവാനുള്ള ഉറുപ്പ്യ 4000-ം ഉണ്ടാരിന്നു.
ആ വർത്തമാനം തങ്ങൾ അറിയാതെയിരിപ്പാൻ കഴികയും ഇല്ലല്ലൊ. അതുകൊണ്ട
ആ കണക്കും 70 ആമതിലെ കണക്കുംകൂട നമ്മുടെ സംസ്ഥാനത്തിങ്ങലെക്കി ബൊധി
പ്പിക്കയും വെണം. ശെഷം നമ്മാൽ ആകുന്ന പ്രയത്ന ഒക്കയും തങ്ങൾക്ക സഹായി
ക്കെണ്ടതിന്നു എല്ലാനാളും പ്രസാദമായിരിക്കയും ചെയ്യും. എന്നാൽ കൊല്ലം 971 ആമത [ 83 ] കർക്കിടകമാസം 13 നു ഇങ്കിരസ്സകൊല്ലം 1796 ആമതാ ജൂലായി മാസം 25 നു തലച്ചെരി
നിന്ന എഴുതിയത.

51 C& D

57 ആമത കൊല്ലം 971 ആമത കർക്കിടകമാസം 9 നു പഴയിൽ പുതിയവിട്ടിൽ
ബാവാച്ചിയും പൊന്നണമൂസ്സയും എരുത്തുപ്പിയും കുന്നത്തസൂപ്പിയും ഇവര നാലാളും
പറഞ്ഞ അവസ്ഥ. ഞാങ്ങൾ 70 ആമതിൽ കൊടുക്കെണ്ട നികിതിക്ക ഇവിടത്തെ
പർവ്വത്ത്യം ഈശ്വരപട്ടര കാരിയക്കാര ആള അയച്ച മനസ്സ മുട്ടിച്ചാരെ ഞാങ്ങളെ ജന്മാരി
മുർച്ചിലൊട്ടെ അങ്ങുന്ന ഞാങ്ങളെ പറമ്പിന്റെ നികിതി ഞങ്ങളെ കഴിക്കതന്ന ഞാ
കൊടുക്ക അല്ലാതെകണ്ട നിങ്ങൾ പർവ്വത്തിക്കാര പക്കൽ കൊടുക്കെണ്ട. അതുകൂടാതെ
നിങ്ങൾ കൊടുത്താൽ ഞാൻ കെൾക്കയും ഇല്ല. ഞാങ്ങക്ക തരെണ്ടിവരു എന്ന
പറകകൊണ്ട അത്രെ ഞാങ്ങൾ നികിതികൊടുക്കാതെ ഇരുന്നത. 71 ആമതിലെ വിശുവിന
പിടിക അരിക്ക വാലിയക്കാരക്ക കൊടുപ്പാൻ തക്കവണ്ണം എഴുതിയ നറുക്കും
കൊണ്ടുവന്ന ഞങ്ങൾ പിടികക്ക നികിതി കൊടുക്കന്ന പിലാവിനും നികിതി കൊടു
ക്കുംന്നെല്ലൊ. അരി തരുവാ ഞങ്ങൾക്ക മുതലില്ല എന്ന പറഞ്ഞാരെ അരി തന്നെ
കഴിമെ. ഞാങ്ങള മുട്ടിച്ചാരെ വഴലിൽ പുതിയ വിട്ടിൽ ബാവാച്ചി കൊടുത്ത അരി
ഇടങ്ങാഴി 25, പൊന്നണമൂസ്സ കൊടുത്ത അരി ഇടങ്ങാഴി 22, എരുത്തുപ്പി കൊടുത്ത
അരി ഇടങ്ങാഴി 21, കുന്നത്തെ സൂപ്പി കൊടുത്ത അരി ഇടങ്ങാഴി 32. കൊല്ലം 971 ആമത
കർക്കടകമാസം 13 നു ഇങ്കരിസ്സകൊല്ലം 1796 ആമ. ജൂലായിമാസം 25 നു കടത്തനാട്ടിൽ
ചെരാപുരത്തിൽ നിന്ന വന്നത.

52 C& D

58 ആമത ചെരാപുരത്തിൽ ഹൊബിളിയിൽ ഉള്ള കുടിയാമ്മര മാപ്പിള്ളമാരൊട
മുവ്വായിരം നായര എല്ലാവരും ചെയ്തി അവസ്ഥ. 971 ആമത കർക്കിടമാസം 12നു
എഴുതിയ വിവരം. മുക്കാടെൻങ്കണ്ടി വാവാച്ചിയും ആനാണ്ടിമായനും ചെറിയാണ്ടി
ചൊക്ക്രനും തെക്കെലെ കുട്ട്യാലിയും ആശാരിക്കണ്ടി തുപ്പിയും വാഴക്കമൊയ്തിയനും
ചാലിക്കണ്ടി വിരാനും ഇഞ്ചിഉത്തൻ കുട്ടിയും പാറക്കടവത്ത തറുവയ‌്യും മണകൊളങ്ങര
കുഞ്ഞിയും ചെറുവള്ളി തുപ്പിയും തൂഓലെ മമ്മിയും ഓത്താനായ‌്യാരും ഇവര
പതിമൂന്നാളുംകൂടി പറഞ്ഞ അവസ്ഥ. ഞാങ്ങൾ 70 ആമതിലെ നിക്കിതി ഇത്രനാളും
കൊടുക്കാഞ്ഞത ഞാങ്ങളെ ജന്മാരികളുടെ വെലക്കകൊണ്ടത്രെ കൊടുക്കാതെ
ഇരുന്നത. നിങ്ങൾ കൊടുക്കെണ്ടും നികിതി തംപുരാൻ കല്പിച്ച ആക്കിയ പറാവ
ത്ത്യക്കാരരുടെ പക്കൽ കൊടുത്താൽ ഞാങ്ങൾക്കും തരണ്ടിവരും എന്ന ഞാങ്ങളെ
ജന്മാരികൾ പറെഞ്ഞ കെട്ട ഭയംകൊണ്ടത്ത്രെ കൊടുക്കാഞ്ഞത. ശെഷം ഓണത്തിനും
വിഷുവിനും തരെണമെന്ന ഞാങ്ങളെ ജമ്മാരികൾ ഞങ്ങളകൊള്ള മുട്ടിച്ചാറെ മൂച്ചി
ലൊട്ടു നമുക്കാടൻങ്കണ്ടി വാവാച്ചിയൊട 71 ആമത മെടമാസത്തിൽ വാങ്ങിയ അരി
എടങ്ങഴി 62. പുതിയ വീട്ടിലെ കുറുപ്പ വാവാച്ചിയൊട വാങ്ങിയ അരി എടങ്ങഴി 28.
മണ്ണക്കണ്ടീലെ കുറുപ്പ വാവാച്ചിയൊട വാങ്ങിയ അരി എടങ്ങഴി 8. മൂപ്പിലൊട്ട കുറുപ്പ
ആനാണ്ടിമായനൊട വാങ്ങിയ അരി എടങ്ങഴി 21. പുതിയവീട്ടിലെ കുറുപ്പ ചെറിയാണ്ടി
ചൊക്ക്രനൊട വാങ്ങിയ അരി എടങ്ങഴി 27. പുതിയവീട്ടിലെ കുറുപ്പ ആരി
ക്കണ്ടിതുപ്പിയൊട വാങ്ങിയ അരി എടങ്ങഴി 8. മണ്ണക്കണ്ടിലെ കുറുപ്പ വാഴക്ക
മൊയ്തിയനൊട വാങ്ങിയ അരി എടങ്ങഴി 16. മൂച്ചിലൊട്ടന്ന ചാലിക്കണ്ടി വീരാനൊട
വാങ്ങിയ അരി എടങ്ങഴി 30. മണ്ണുക്കണ്ടിലെ കുറുപ്പ ഇഞ്ചി ഉത്തൻകുട്ടിയൊട വാങ്ങിയ
അരി എടങ്ങഴി 16. ഒതയൊത്ത നമ്പ്യാര പാറക്കടവത്ത തറുവയിയൊട വാങ്ങിയ അരി [ 84 ] എടങ്ങഴി 16. മണ്ണക്കണ്ടിലെ കുറുപ്പ മണക്കൊളങ്ങര കുഞ്ഞിയൊട വാങ്ങിയ അരി
എടങ്ങഴി 16. വലിയ പാതിരിക്കൊട്ടെ നമ്പ്യാര കുഞ്ഞിയൊട വാങ്ങിയ അരി എടങ്ങഴി
8. കുറുങ്ങത്ത അടിയൊടി കുഞ്ഞിയൊട വാങ്ങിയ അരി എടങ്ങഴി 16. പുതിയവീട്ടിലെ
കുറുപ്പ ചെരുവള്ളി തുപ്പിയൊട വാങ്ങിയ അരി എടങ്ങഴി 16. മണ്ണക്കണ്ടിലെ കുറുപ്പ
തുപ്പിയൊട വാങ്ങിയ അരി എടങ്ങഴി 21. ചെറിയ പാതിരിക്കൊട്ടെ നമ്പ്യാരരൂ ഓലമമ്മി
യൊട വാങ്ങിയ അരി എടങ്ങഴി 16. വലിയ പാതിരിക്കൊട്ട നമ്പ്യാരരൂ ഓലമമ്മിയൊട
വാങ്ങിയ അരി എടങ്ങഴി223/4. ഒതൊയൊത്തെ നമ്പ്യാര ഒത്താൻ ആയ‌്യാരൊട വാങ്ങിയ
അരി എടങ്ങിഴി 5. ഇപ്രകാരം ഒക്കയും ആത്ത്രെ ഞാങ്ങളൊട വാങ്ങിയിരിക്കുന്നത.
കൊല്ലം 971 ആമത കർക്കിടകമാസം 13 നു ഇങ്കിരസ്സ കൊല്ലം 1796 ആമത ജൂലായി
മാസം 25 നു വന്നത.

53 C& D

59 ആമത മഹാരാജശ്രി പിലി സായ്പു അവർകളെ സന്നിധാനത്തിങ്കൽ വിട്ടലത്ത
രാജാവ എഴുതി അറിച്ച കത്ത. കുംമ്പെളെ രാമന്തറിക്ക ടിപ്പു ആളു സമ്മതിച്ച തറ
ആറിന്റെ പെരകന്നക്ക മയ്യയും ദെവമ്പാടി ഊമ്മൊട്ട മെഗറ പടുമലെ വാനമ്മെ ഇങ്ങനെ
കുടതറ ആറ സമ്മതിച്ചത ഈന്നാളൊളം നടന്ന വരുന്നതുംമുണ്ട. അവിട അന്യഷിപ്പാൻ
തക്കവണ്ണം അവന്റെ അനന്ത്രൊവൻ ആകുന്ന വന്ന നിപ്പിച്ചി അവൻ ബംഗാളത്ത
പൊയി ഇരിക്കുന്ന എന്ന. ഇത ഒക്കെ സൂക്ഷംമായി കെളുപ്പാനുമുണ്ട. ശെഷം ടെലെ
സായ്പു അവർകൾ വിളിക്കുവാം തക്കവണ്ണം കത്തും ശിപ്പായികുട അയച്ചതിന്റെ
ശെഷം അവിടന്ന അവൻ വരായ്കകൊണ്ട മഹാരാജശ്രി ജനരാൾ ടെങ്കിൽ സായ്പു
അവർകള കാമൻ സങ്ങതി കുടിട്ടല്ലാ. അന്ന അവന്റെ അനന്തിരവൻ ആഗുന്ന
കൊഴിക്കൊട്ട മഹാരാജശ്രി ജനരാൾ സായ്പു അവർകള കമാൻ പൊയത. ശെഷം
പണ്ടാരത്തൊക്കന വെണ്ടറ്റ ടെലെ സായ്പു അവർകൾ മാസപ്പടി വെലിക്കിട്ടും ഇല്ലാ.
മാസപ്പടി കൊടുത്തിരിക്കുന്നു. ശെഷം സായ്പു അവർകൾ വിസ്തരിച്ചാൽ അറിയാം.
എന്നാൽ കൊല്ലം 971 ആമത കർക്കടകമാസം 11 നു എഴുത്ത. കർക്കടകമാസം 15 നു
ഇങ്കസ്സ കൊല്ലം 1796 ആമത ജൂലായിമാസം 27 നു വന്നത.

54 C& D

60 ആമത വടക്കെ അധികാരി തലച്ചെരി തുക്കടി സുപ്രഡെണ്ടൻ കൃസ്തപ്പർ പിലി
സായ്പു അവർകൾക്ക ചെറക്കൽ രവിവർമ്മരാജ അവർകൾ സല്ലാം. കൊടുത്തയച്ച
കത്ത വായിച്ച കെട്ട നമുക്ക വളര സന്തൊഷമാകയും ചെയ്തു. സുപ്രവൈജർ ഇഷ്ടവിൻ
സായ്പു അവർകളൊട ആക്കിവെച്ചിട്ടുള്ള കരാർന്നാമത്തിൽ ബഹുമാനപ്പെട്ട
കുമ്പണിയിലെ തങ്ങളുടെ കണക്ക ഒക്കയും തിർപ്പിച്ചതിന്റെശെഷം തങ്ങൾനിന്ന
വരുവാൻ ഉള്ള ഉറുപ്പ്യ 4000 ഉണ്ടായിരുന്നു എന്നും അക്കണക്കും 70 ആമതിലെ കണക്കും
കൊടുത്തക്കണംമെന്നെമെല്ലൊ എഴുതി അയച്ചത. 69 താമതിൽ കൊമ്പഞ്ഞിയിന്ന
തകശിലദാരായിട്ട നമ്മുടെ ആളു കുടിനിന്ന മുതൽ എടുത്ത കൊമ്പഞ്ഞിയിൽ
ബൊധിപ്പിച്ചിരിക്കുന്നു. എതപ്രകാരമാകുന്നു 4000 ഉറുപ്പ്യ നിൽവ വന്നതന്നു സായ്പു
അവർകൾ തന്നെ വിചാരിച്ച അക്കണക്ക കൊടുത്തയപ്പാൻ നാം വളര അപെക്ഷിക്കുന്നു.
70 താമതിലെ നിലവ ഉള്ളത കെളപ്പൻനമ്പ്യാരെ പറ്റിൽ ആകുന്നു. അക്കണക്ക
കൊഴിക്കൊട്ട എഴുതികൊടുത്തിരിക്കുന്നു. പൊരാത്തത സായ്പു അവർകളെ
കെൾപ്പിക്കാൻ തക്കവണ്ണം കണക്ക കൊടുത്തയക്കുകയും ചെയ‌്യാം. 69 ആമതിൽ
ഇഷ്ടവിൻ സായ്പു അവർകളുമായിട്ട കരാർന്നാമം എഴുതിട്ടില്ലാ. ശെഷം നമ്മുടെ
കാർയ്യത്തിന സായ്പു അവർകൾ ആകുന്നു പ്രത്നം ഒക്കയും ചെയ്ത സഹായിച്ചു തരുമെന്ന [ 85 ] സായ്പു അവർകൾ നമുക്ക മെലധികാരി ആയിട്ട വന്നനാൾ മുതൽക്ക നാം
വിചാരിച്ചുകൊണ്ടരിക്കുന്നു. എന്നാൽ കൊല്ലം 971 ആമത കർക്കടകമാസം 15 നു
എഴുതിയത കർക്കടകമാസം 16 നു ഇങ്കസ്സുകൊല്ലം 1796 ആമത ജൂലായിമാസം 28 നു
എഴുതിവന്നത.

55 C& D

61 ആമത രാജശ്രീ വടക്കെ അധികാരി തലച്ചെരി തുക്കടി സുപ്രടെണ്ടൻ കൃസ്തപ്പർ
പീല സാഹെമ്പു അവർകൾക്ക കടത്തനാട്ട പൊറള്ളാതിരി കൊതവർമ്മരാജാ അവർകൾ
സല്ലാം. വർത്തമാനംങ്ങൾ ഒക്കയും മുംമ്പെ സാഹെബ അവർകൾക്ക നാം
എഴുതിയിരിക്കുന്നതുകൊണ്ട അന്തഃകരണത്തിൽ ബൊധിച്ചിരിക്കുകയും ചെയ്യും. മെസ്തർ
ബാഡൽ സാഹെബു അവർകൾ ഒന്നിച്ച നാം കൂടി ചെരപുരത്തിൽ വന്നതിന്റെശെഷം
13 നു മുതൽക്ക ചെലെ കുടിയാമ്മാര വന്ന കണക്കനൊക്കി പണം 20 നു എക്ക
ഗെഡുവെച്ച പൊയിരിക്കുന്നു. വിശെഷിച്ച ചെരാപുരത്ത ഹൊബിളിലും തൊടന്നൂര
ഹൊബിളിലും പറമ്പിൽ ഹൊബിളിലും ഉള്ള മുഖ്യസ്ഥമാര ചെലര ഒക്കയം
കുറ്റിയാടിയിൽ പൊയി പാർക്കുന്നു. സാഹെബ അവർകൾ വന്ന ഒന്നരമാസമായിട്ട ഈ
വഹ ജനങ്ങൾക്ക മൂനനാല പ്രാവിശ്യം എഴുതി അയച്ചു. ഒര കത്ത തങ്ങളു
കൊടുത്തയച്ചുവല്ലൊ. ആയതിനപ്രതി ജവാബു കൂടി എത്തിച്ചിതും ഇല്ലാ. ഇവരെ പെര
ഓറക്കാട്ടെരി കണ്ണമ്പത്ത നമ്പ്യാര പൊനത്തിലെ നമ്പ്യാര ചെറിയ പാതിരിക്കൊട്ട
നമ്പ്യാര വലിയ പാതിരിക്കൊട്ട നമ്പ്യാര ഒദയത്ത നമ്പ്യാര പുളിയക്കാണരൻ
കണ്ണമ്പലത്തനായര പറമ്പിൽ ഹൊബിളിയിൽ കടുക്കാങ്കി നമ്പരും ഏളകൂരൻ കുങ്കൻ
കരിഞ്ഞാലൊടൻ പക്കി ഇവര പത്ത ആളെ ദുജാജന വാക്കുകെട്ട ശെഷം ഉള്ള ചെലെ
മുഖ്യസ്ഥമാരും ചെലെ കുടിയാമ്മാരും ഇതവരെയിലും ഇവിട വന്ന കണക്ക
കണ്ടതുംമില്ലാ. ഇവരെ നികിതി 969 ആമതിലും 70 ആമതിലും വളെര തരുവാനും ഉണ്ട.
71 ആമത നികിതി ഒട്ടുംതന്നെ തന്നിട്ടും ഇല്ലാ. ഈ വഹ ദുജാജനങ്ങൾ എല്ലാവരും കൂടി
നമ്മക്കൊണ്ട ഇല്ലാത്ത വാക്കുകൾ ഒക്കയും സംസ്ഥാനത്തിങ്കലെക്കി എഴുതി അയക്കയും
ആയത വിസ്തരിപ്പാൻ കൽപ്പന ആയിട്ടു കുമ്പനി എജമാനൻമാര വരികയും
ചെയിതപ്പൊൾ അവരമർത്തര എങ്കിലും വരാതെയും നെര പറയാതെയും നികിതി
ഉറുപ്പ്യക താരാതെ വെറെ സ്ഥലത്തിൽ പൊയി പാർക്കുകയും ആയാൽ നാം
സരക്കാരിലെക്കി ബൊധിപ്പിക്കെണ്ടും ദ്രവ്യത്തിന വെറെ മൊതലും ഇല്ലയെല്ലൊ. ഈ
ജനങ്ങൾ പൊറമെ നൽക്കുന്നതു കുറുമ്പ്രനാട്ടുരാജാ അവർകളെ വാക്കുകെട്ട അതു
ഹെതുവായിട്ട എന്നത്ത്രെ പരസ്സ്യമായി കെൾക്കുന്നത. സരക്കാര നികിതി
കൊടുക്കെണ്ടും കുടിയാമ്മാർക്കും ഈ വഹ ബുദ്ധി തൊനെണ്ടുന്നതിനെ ശെഷം ഉള്ള
രാജാക്കമ്മാരെ സഹായം ഇപ്രകാരം ചെയ്ക മഹാസംകടമായിട്ടുള്ളതല്ലൊ ആകുന്നു.
ബഹുമാനപ്പെട്ട കുമ്പനി ആശ്രെയം സർവ്വെജനങ്ങളും വിശ്വസിച്ച ഇരിക്കുന്നതുകൊണ്ട
പരമാർത്ഥമായിട്ടുള്ള കായ്യത്തിന കുമ്പനി കടാക്ഷത്താൽ ഇപ്പൊൽ ഈ രാജ്യത്തെ
വിസ്താരത്തിന കല്പന ആയിട്ടു വന്നതും രജ്യത്തെ മൊതലടുപ്പു നിലുവ ഉള്ളതും 71
ആമതിയെ നികിതി ഒട്ടുതന്നെ കുടിയാമ്മാര തന്നിട്ടും ഇല്ലാ എന്നുള്ളതും വഴിപൊലെ
കുമ്പനി എജമാനൻമാർക്ക ബൊധിപ്പിപ്പാൻ ഈശ്വരൻ വഴി ഉണ്ടാക്കിയത സരകാരിൽ
വിലാസം ആകുന്നു എന്ന നാം നിശ്ചയിച്ചയരിക്കുന്നു. നികിതി തരെണ്ടും കുടിയാമ്മാര
കുറ്റിയാടീയും കുറുമ്പ്രനാട്ടിയും പാർപ്പിയാതെ അയക്ക തക്കവണ്ണം അതത തുക്കടി
രാജാക്കന്മാർക്ക സാഹെബ അവർകളെ കല്പന വഴിപൊലെ ഉണ്ടാകയും വെണം.
മെൽ എഴുതിയ മൂന്ന ഹൊബിളിയും കൂടി 69 ആമതിലെക്കും 70 ആതിലെക്കും നിലുവ
വരെണ്ടുന്നത ഉറുപ്പിക മുപ്പാതിനായിരത്തി ചില്ലാനത്തൊളം ഉണ്ടാകും. ഈ ഉറുപ്പ്യ
ഇത്രനാളും പിരിയാതെ താമസിച്ചത മെൽ എഴുതി ഇരിക്കുന്ന ദുജാജനങ്ങളെ ഹെതു [ 86 ] കൊണ്ടത്ത്രെ ശെഷം ഉള്ള കുടിയാമ്മരും താരാതെ ഇരുന്നത. എറിയ നികിതി തരെ
ണ്ടുന്ന കുടിയാമാര ഇ സ്ഥലത്തിങ്കിൽ വരാതെ വെറെ പാർക്കുന്നവരെ വഹ നികിതി
കീഴക്കട കണക്കുപൊലെവരെണ്ടുന്നതിന്നും മെൽപ്പട്ടെ നികിതി എടുത്ത വരെണ്ടതിനും
അവരെ വസ്തുവഹ അവർക്കുള്ള പറമ്പും അനുഭവങ്ങളും നെല്ലും ഇത ഒക്കയും
എത്രപ്രകാരത്തിൽ ചെയ്ത വരെണ്ടുന്നതിന വഴിപൊലെ കല്പന ആയി എഴുതിവരികയും
വെണം. ഇതിന ഒട്ടും താമസിയാതെ ഒടനെ വരെണ്ടുന്ന കല്പന അത്ത്രെ ആകുന്നത.
ഈ ഉറുപ്പ്യകയിന്റെ ഒരു വഴി തീരുവൊളത്തെക്കി കൊറെയ ദിവസം കച്ചെരി
ചെരാപുരത്ത തന്നെ വെണ്ടിവന്നിരിക്കുന്നു. വിശെഷിച്ച സരക്കാര കമ്പനിക്കി നമ്മുടെ
രാജ്യത്തനിന്ന 69 ആമതിലും 70 ആമതിലെക്കും ബൊധിപ്പിക്കെണ്ടുന്ന നിലുവ ഉറുപ്പ്യക
വെഗെന വാങ്ങത്തക്കവണ്ണം കൗമീശനർ സാഹെബ അവർകളെ കല്പനപ്രകാരം
താങ്ങൾ ബാഡെൽ സാഹെബ അവർകൾക്ക എഴുതി കൊടുത്തതകൊണ്ട നമുക്ക
തന്നപ്പൊൾ ആയതിന്റെ ജവാബു നാം ബാഡെൽ സാഹെബ അവർകൾക്ക
എഴുതികൊടുത്തത തങ്ങൾക്കും കൗമീശനർ സാഹെബ അവർകൾക്കും ബൊധി
പ്പിച്ചിരിക്കുയും ചെയ്യും. ഇപ്പൊൾ പിന്നയും ബാഡെൽ സാഹെബ അവർകൾ നമ്മൊട
പറെകയും ചെയ്തു. ആയതിന സരക്കാര കുമ്പനി കടാക്ഷം നമ്മൊടു വഴിപൊലെ
ഉണ്ടായിരിക്കകൊണ്ട സരക്കാരിലെക്കി നാം നെർ നടക്കുന്നതിന ഒട്ടും താമസം വരികയും
ഇല്ലാ. ഇപ്പൊൾ കുമ്പനി കടാക്ഷം ഉണ്ടായിട്ട ശെഷം ഉള്ള ഹൊബളികളിൽ കൊറെശ്ശ
ഉറുപ്പിക മൊതലെടുക്കയും ചെയ്യുന്നതകൊണ്ട ഒടനെ തീർന്നവരുന്ന ഉറുപ്പ്യക
സർക്കാരിൽ ബൊധിപ്പിക്കയും ചെയ്യാം. ആയതിനെ സാഹെബ അവർകളെ കടാക്ഷം
ഉണ്ടായിട്ട 15 ദിവസത്തെക്കി കല്പന ഉണ്ടാകയും വെണം. യിവിടെ ദിവസം പ്രതി
നടക്കുന്ന അവസ്ഥ ഒക്കയും ബാഡെൽ സാഹെബ അവർകൾക്ക നാം ബൊധിപ്പിക്കയും
ചെയ്യുന്നു. ശെഷം വർത്തമാനം ഒക്കയും സാഹെബ അവർകളെ എഴുത്താൽ
അന്തഃകരണത്തിൽ ബൊധിക്കയും ചെയ്യും. മെൽപ്പട്ട നടക്കുന്ന വർത്തമാനത്തിന്ന
എഴുതി അയക്കയും ചെയ്യാം. എല്ലാ കായ‌്യത്തിനും സാഹെബ അവർകളെ ക്ക്രപ
വഴിപൊലെ ഉണ്ടായിരിക്കയും വെണം. എന്നാൽ കൊല്ലം 971 ആമത കർക്കിടകമാസം
15 നു എഴുതിയത കർക്കിടകമാസം 17 നു വന്നത. ഇങ്കിരസ്സ കൊല്ലം 1796 ആമത
ജൂലായി മാസം 29 നു വന്നത.

56 C& D

62 ആമത ചെരാപുരത്തും കടത്തനാട്ടയിരിക്കുന്ന കുടിയാമ്മാർക്ക എല്ലാവർക്കും
അറിവാനായിട്ട വാഡൽ സായ്പു അവർകൾ കല്പനകൊണ്ട കച്ചെരിയിൽ നിന്ന
വിരൊധിച്ചിരിക്കുന്ന വസ്തുവഹകൾ ബഹുമാനപ്പെട്ട കുംമ്പണി സർക്കാരാൽ കടത്തനാട്ട
രാജാവ അവർകൾ പറ്റിൽ വസ്തു മുതലിന്റെ മുതലാളികൾ രാജ അവർക്ക കൊടു
ക്കെണ്ട നിലവ നികിതി ഉറുപ്പിക ഒക്കയും ബൊധിപ്പിക്കുവൊളത്തെക്ക അവർകൾക്ക
സമ്മതിച്ചിരിക്കുന്നു. ആളുകളുടെ പെരും വിരൊധിച്ചിരിക്കുന്ന വസ്തുവഹയിന്റെ
കണക്കും നിലവപ്പണത്തിന്ന രാജ അവർകളാൽ വരെണ്ടുന്നത അവകാശപ്രകാരങ്ങൾ
ഒക്കയും കാണെണ്ടതിന്ന ചെരാപുരത്ത പാറുവത്തിക്കാരെർ ഇപ്പൊൾ കടത്തനാട്ട
മെൽ കച്ചെരി ഇരിക്കുന്ന സ്ഥാനത്തെക്ക എങ്കിലും കടത്തനാട്ടിൽ ബഹുമാനപ്പെട്ട
കുംബഞ്ഞി കാനഗൊവികൾക്ക എങ്കിലും തലച്ചെരി കച്ചെരിക്ക എങ്കിലും ചൊതിച്ചാൽ
അവിടതന്നെ കാണുകയും ചെയ്യാം. എന്നാൽ കൊല്ലം 971 ആമത കർക്കടമാസം 18 നു
ഇങ്കരിസ്സകൊല്ലം 1796 ആമത ജൂലായിമാസം 30 നു തലച്ചെരിയിൽ നിന്ന എഴുതിയത.

57 C& D

63 ആമത രാജശ്രി കടത്തനാട്ട പൊർള്ളാതിരി കൊതവർമ്മരാജ അവർകൾക്ക
വടക്കെ അധികാരി തലച്ചെരി തുക്കടി സുപ്രഡെണ്ടൻ കൃസ്തപ്പർ പിലിസായ്പു അവർകൾ [ 87 ] സലാം. എഴുതി അയച്ച കത്ത എത്തി. വിവരങ്ങൾ ഒക്കയും മനസ്സിൽ ബൊധിക്കയും
ചെയ്തു. കുറുമ്പ്രനാട്ടരാജ അവർകൾ നമുക്ക നിശ്ചയമായി പറഞ്ഞികൊടുത്തത
കടത്തനാട്ടിലെ കുടിയാമ്മാര എതാനും കുറുമ്പ്രനാട്ടിൽ ഉണ്ടന്ന വരികിൽ കടത്ത
നാട്ടെക്ക അയപ്പിക്കയും ചെയ്യും. ആവണ്ണം ആക്കുമെന്ന തങ്ങൾക്ക നിശ്ചയമായിരിക്കാ.
കുടിയ‌്യാൻമ്മാര എല്ലാവർക്കും വഴിപൊലെ ഒരു പരസ്യകത്ത ഇവിടെനിന്ന എഴുതി
അയച്ചിരിക്കുന്ന തങ്ങൾക്ക വരെണ്ടുന്ന നികിതി മുതൽ ബൊധിപ്പിക്കാതെ ഇരിക്കു
മെങ്കിൽ ബൊധിപ്പിക്കുവൊളത്തെക്ക അവരെ വസ്തുവഹ മുട്ടിപ്പിക്കയും തങ്ങളുടെ
പറ്റിൽ വെക്കുകയും ചെയ്യും. ശെഷം വഡാൽ സായ്പു അവർകൾ ഇങ്ങൊട്ട എഴുതി
അയച്ചത തങ്ങൾക്ക നിന്ന വരെണ്ടുന്ന 69 താമതിലെയും 70 ആമതിലെയും നിലവ
ഉറുപ്പിക ബൊധിപ്പിക്കെണ്ടതിന്ന മതിയായിട്ട പിരിഞ്ഞ വന്നതും ഇങ്ങൊട്ട ബൊധി
പ്പിപ്പാൻ ഭാവിച്ചിരിക്കുന്നു. ഈ വർത്തമാനം നമുക്ക വളര പ്രസാദമാകയും ചെയ്തു.
ബഹൂമാനപ്പെട്ട കുമ്പണി സർക്കാരിലെക്കി പ്രസാദം ഉണ്ടായിവരുമെന്നു തങ്ങൾക്ക
തന്നെ അറികയുംആമെല്ലൊ. അതുകൊണ്ട തങ്ങൾനിന്ന വെറെ നടത്തീട്ടുള്ള വഴി
അവര കഠിനമായിട്ടുള്ള പ്രസാദക്കെടു ഉണ്ടായിവരുത്തുകയും ചെയ്യും. കർക്കിടകമാസം
30നു എങ്കിലും അതിൽ അകത്ത എങ്കിലും നിലുവപ്പണം ഇങ്ങൊട്ട ബൊധിപ്പിക്കുമെന്ന
നാം വിശ്വസിച്ചിരിക്കുന്നു. അതിന്റെശെഷം തങ്ങൾക്ക എറ താമസം കൊടുപ്പാൻ
നമുക്ക കഴികയും ഇല്ലല്ലൊ മറ്റും ഉള്ള കാര്യംങ്ങൾ നമ്മാൽ ആകുന്നത പ്രയത്നം
കൊടുക്കെണ്ടതിന്ന വളര സന്തൊഷമായി ഇരിക്കയും ചെയ്യും. എന്നാൽ കൊല്ലം 971
ആമത കർക്കിടകമാസം 19 നു ഇങ്കിരസ്സകൊല്ലം 1796 ആമത ജൂലായിമാസം 31 നു
തലച്ചെരിയിൽ നിന്നും എഴുതിയത.

58 C& D

64 ആമത തലച്ചെരി തുക്കടി സുപ്പ്രടെണ്ടൻ കൃസ്തപ്പർ പീലീസായ്പു അവർകൾക്ക
ചെറക്കൽ വീരവർമ്മരാജാ അവർകൾ സല്ലാം. മുൻപെ 41 ആമാണ്ട നഭാ വന്നപ്പൊൾ 12
സംത്സരം ഈ രാജ്യം കണ്ണുക്കാറൻ അടക്കിയിരിക്കുന്നു. അന്ന ഈ രാജ്യത്ത ഉള്ള
ക്ഷെത്രങ്ങെളും നമ്മുടെ കുലകംങ്കളും പൊളിച്ച അവര കണ്ണൂൽകൊണ്ടുപൊയി
കെട്ടിയിരിക്കുന്നു. അവർ നാട അടക്കി വരുംമ്പൊൾ നാട്ടിൽ ചെല പാണ്ടിയാലകൾ
അവർ കെട്ടിട്ടും ഉണ്ട. പിന്ന രാജ്യത്ത എഴുന്നള്ളിയപ്പൊൾ ആയത അവരയിങ്ങുന്നും
കൊടുത്തിട്ടില്ല. ഇങ്ങിനെ ആകുന്നു നടന്നവന്നത. 41 ആമാണ്ട കണ്ണൂക്കാറൻ രാജ്യം
അടക്കി വരുംബൊൾ തെയ‌്യാറചിറരെ കരമ്മൽ അവർ ഒരു പാണ്ടിയാല കെട്ടിയത
യിപ്പൊൾ നമ്മൊടു പറയാതെ ആൾ അയച്ചു പൊളിച്ചുകൊണ്ടുപൊകയും ചെയ്തു. ആ
വർത്തമാനം കെട്ടതിന്റെ ശെഷം യിവിടന്ന ആളയച്ച വിരൊധിക്കുമ്പൊൾ പാതിയും
അവർ കൊണ്ടുപൊയിരിക്കുന്നു. അതുകൊണ്ട സായ്പ അവർകൾ നെരും ഞായ
വുംപൊലെ വിസ്തരിച്ച ആ മരങ്ങൾ ഒക്കയും നമുക്ക തരിയിക്കണം. അതല്ല അന്നവർ
തീർത്തത ഒക്കയും അവന തന്നെ ആകുന്നകിൽ അന്ന നമ്മുടെ ക്ഷെത്രങ്ങളും
കൂലകങ്ങളു പൊളിച്ചുകൊണ്ടുപൊയത ഒക്കയും നമുക്കും തരിയിക്കെണമെല്ലൊ.
ഇക്കാര്യത്തിന്റെ നെരും ഞായവുംപൊലെ വിസ്തരിച്ച തീർത്തുതരുവാൻ സായ്പു
അവർകളൊട നാം അപെക്ഷിക്കുന്നു. എന്നാൽ കൊല്ലം 971 ആമത കർക്കിടകമാസം 19
നു എഴുതിയത കർക്കിടകമാസം 20 നു ഇങ്കിരസ്സ കൊല്ലം 1796 ആമത അഗുസ്തുമാസം 1
നു വന്നത.

59 C& D

65 ആമത രാജശ്രീ വടക്കെ അധികാരി തലച്ചെരി തുക്കടി സുപ്പ്രടെണ്ടൻ കൃസ്തപ്പർ
പീലി സാഹൈബ അവർകൾക്ക കടത്തനാട്ട പൊറള്ളാതിരി കൊതവർമ്മരാജാ അവർകൾ [ 88 ] സല്ലാം. താങ്ങൾ ഈ മാസം 19 നു എഴുതികൊടുത്തയച്ച കത്ത യിവിട എത്തി.
വർത്തമാനം ഒക്കയും നമുക്ക മനസ്സിൽ ആകയും ചെയ്യു. 69 മതിലും 70 ആമതിലും
നിലുവ ഉറുപ്പിക ഈ മാസം സംക്രാന്തിയൊട നാം സർക്കാരിൽ ബൊധിപ്പിക്കയും
ചെയ്യും. താങ്ങൾ നമ്മൊട വാക്ക കൊടുത്തത നാം വഴിപൊലെ വിശ്വസിച്ച ഇരി
ക്കുന്നു. ഈ താലൂക്കിലെ കുടിയാമ്മാര നമ്മക്കൊണ്ട ദൂറ പറഞ്ഞ നടക്കുകയും നികിതി
ഉറുപ്പിക 69 ആമത നിലുവ തുടങ്ങി 71 ആമത വരെക്കും എറിയ നികിതി സർക്കരിലെക്ക
തരെണ്ടുന്ന കുടിയാമ്മാര കുറുബ്രനാട്ടിലെ രാജാ അവർകളൊട കുടിയിരിക്കുന്ന
വർത്തമാനത്തിന്ന നാം നിശ്ചയ‌്യമായി ഗ്രെഹിച്ച സാഹെബ അവർകൾക്ക ബൊധി
പ്പിക്കയുംചെയ്തപ്പൊൾ കടത്തനാട്ടിലെ കുടിയാമ്മാര ഉണ്ടന്നു വരികിൽ അയക്കയും
ചെയ്യുംമെന്നു കുറുമ്പ്രനാട്ടിലെ രാജാ അവർകൾ നിശ്ചയിച്ച പറഞ്ഞപ്രകാരം സാഹെബ
അവർകൾ നമുക്ക എഴുതി അയച്ചുവെല്ലൊ. ഈ വഹ കുടിയാമ്മാര മകരമാസം തുടങ്ങി
സരക്കാർ നികിതി ഉറുപ്പികയും താരാതെകണ്ടു കുറുബ്രനാട്ടിലെ രാജാ അവർകളെ
ആശ്രയം പിടിച്ച നിന്നപ്പൊൾ ഇപ്പ്രകാരം കുടിയാമാർക്ക ദുർബുദ്ധി തൊന്നരുത
എന്നവെച്ച ആ ജനങ്ങളെ എല്ലവരെയും പറഞ്ഞ ബൊധിപ്പിക്കെണ്ടതിന ഈ താലൂക്കിൽ
യിരിക്കുന്നവരെ ഒരു വലിയ ആള നബുരിപ്പാട എന്നവർക്ക നാം കൽപ്പന കൊടുത്ത
അയക്കയും ചെയ്തു. അപ്പൊൾ ഈ കുടിയാമ്മാര കുറുബ്രനാട്ട രാജാ അവർകളെ
ആശ്രയവും പിടിച്ച നിന്ന ആ നബൂരിപാട്ടിലെക്കി കണ്ണബത്ത നബ്യാര എഴുതി
കൊടുത്തയച്ച ഒലയിന്റെ പെർപ്പ ഇപ്പൊൾ ബാഡൽ സാഹെബു അവർകൾക്ക നാം
കൊടുത്ത. ആ എഴുത്ത സാഹെബ അവർകൾക്ക വരുന്നത ഇങ്കിസ്സ ചെർത്ത
കാണുബൊൾ സാഹെബ അവർകളെ അന്തഃകരണത്തിൽ ബൊധിക്കയും ചെയ‌്യും.
എറിയ നികിതി തരെണ്ടുന്ന കുടിയാമ്മാർക്ക ശെഷം ഉള്ള രാജാക്കൻമ്മാര ഇപ്പ്രകാരം
ചെയ്താൽ സർക്കര കുബനിയിന്നു നല്ലവണ്ണം കല്പിക്കുമെന്നു നാം നിശ്ചയിച്ചിരിക്കുന്നു.
അത ചെയ‌്യാഞ്ഞാൽ സരക്കാര കുബനിക്കി ബൊധിപ്പിക്കെണ്ടും നിലുവ ഉറുപ്പികക്ക
വെറെ ഒരു മൊതല നമുക്കയില്ല എന്നു സാഹെബ അവർകളെ അന്തഃകരണത്തിൽ
ഉണ്ടെന്നു നാം വിശ്വസിച്ചിരിക്കുന്നു. ഇപ്പൊഴു എറിയ നികിതി തരെണ്ടും കുടിയാമ്മാര
ചെലർ ഒക്കയും കുറുബ്രനാട്ടിലെ രാജാ അവർകളെ സമീപത്തും കുറ്റിയാടിയും ഉള്ളത
നിശ്ചയം തന്നെ എന്ന താങ്ങൾ നല്ലവണ്ണം വിജാരിക്കയുംവെണും. നാം സരക്കാര
കുബഞ്ഞികല്പന പ്രമാണിച്ച സാഹെബ അവർകൾ പറയുംപ്രകാരം കെൾക്കുന്നതു
മെൽപ്പട്ടും നമുക്ക ഗുണം വരുമെന്ന നാം വിശ്വസിച്ച ഇരിക്കുന്നത്ത്രെ ആകുന്നു.
എന്നാൽ കൊല്ലം 971 ആമത കർക്കിടകമാസം 21 നു എഴുതിയത കർക്കിടകമാസം 22 നു
ഇങ്കിരസ്സകൊല്ലം 1796 ആമത അഗസ്തുമാസം 3 നു വന്നത.

60 C& D

66 ആമത കണ്ണമ്പത്ത നബ്യാര കയ‌്യാൽ എഴുത്ത മങ്ങലത്ത എബ്രാതിരി കണ്ടു
കായ‌്യം എന്നാൽ തിരുമനസ്സ അറിയിക്കെണ്ടും അവസ്ഥാ. മീനമാസം 3 നു പയിങ്ങൊട്ട
കാവിൽ എഴുന്നള്ളുമെന്നും ഞങ്ങളെ അവിട വരെണമെന്ന അല്ലൊ ശീട്ടിൽ എഴുതി
വന്നതാകുന്നു. അതിന്റെ ഉത്തരമെല്ലൊ തിരുമനസ്സ അറിയിപ്പാൻ എഴുതി അയച്ചത.
കെഴക്കെടത്ത തബുരന്റെ തിരുഎഴുത്ത എഴുതി വന്നിരിക്കുന്നു. 2 നു ഞങ്ങള അങ്ങ
ചെല്ലുവാൻ തക്കവണ്ണംമെന്നും തബുരാൻ എഴുന്നിള്ളിയടത്ത കണ്ടുവന്നാൽ അപ്പഴെ
നബൂരിപാട്ടന്ന എഴുന്നള്ളി പാക്കുന്നടത്ത ഞാങ്ങൾ വരുന്നത ഉണ്ടെന്നുമെല്ലൊ അ
ങ്ങൊട്ട എഴുതി അയച്ചത. എന്നതിന്റെ ശെഷമെല്ലൊ 3 നു പയിങ്ങൊട്ടു കാവിൽ
എഴുന്നള്ളി രണ്ടാമത ശീട്ടു എഴുതി കൊടുത്തുട്ടതും മാരായൻ കെളുവൊട ഗുണ
ദൊഷംങ്ങൾ അരുളിചെയ്ത അയതും എഴുതിയതാകുന്നു. എനക്ക കൊറെയ
ദീനമാകകൊണ്ടത്ത്രെ ഞാൻ ഇവിട പാർക്കുന്നതെന്നും ശെഷം എല്ലാവരും [ 89 ] എഴുന്നിള്ളിയടത്ത പൊയി എന്നും അവര കൂടീ ഇങ്ങ എത്തുകയും വെണും. ഈ
ഗുണദൊഷം, തബുരാന്റെ തിരുമനസ്സ അറിയിക്കയും വെണം. അതുകൂടാതെ ഞാനാ
യിട്ട കടക്കയും നിരൂപിക്കയും ചെയ്യുന്നത അല്ലാ. ചെറിയച്ചൻ പൊരയെല്ലൊ തിരു
മനസ്സ അറിയിപ്പാൻ തക്കവണ്ണം എഴുതിയതും കെളുവൊട ചൊല്ലിവിട്ടതും ആകുന്നു.
ആയതിന്റെ ശെഷം നബൂരിപാട്ടിന്ന പയിങ്ങൊട്ട കാവിൽ എഴുന്നള്ളിയതും ശീട്ടു
എഴുതി അയച്ച അവസ്ഥ പ്രകാരവും തിരുമനസ അറിയിച്ചതിന്റെ ശെഷം തബുരാൻ
നബൂരിപാട്ടിലെക്ക തിരുവെഴുത്ത എഴുതി അയച്ചിട്ടും ഉണ്ട. അക്കാരിയംകൊണ്ട
നിരുപിപ്പാൻ തക്കവണ്ണം ഞങ്ങൾ എല്ലാവരും പയിങ്ങൊട്ടകാവിൽ വന്ന പാർക്ക
അത്ത്രെ ആകുന്നു. കൊല്ലം 971 ആമത മീനമാസം 12 നു എഴുതിയ പെർപ്പ 971 ആമത
കർക്കിടകമാസം 22 നു ഇങ്കിരസ്സകൊല്ലം 1796 ആമത അഗസ്തുമാസം 3 നു വന്നത.

61 C& D

67 ആമത മലയാംപ്രവിശ്യയിൽ വടക്കെ അധികാരി പീലിസായ്പു അവർകൾക്ക
കണ്ണൂർ ആദിരാജാബിബി സെല്ലാം. മുൻപെ എന്റെ കാക്കപകീരൻമാർക്ക ഇരിക്കു
വാൻ എടത്തുകൊടുത്തെ തെക്ക വയിൽ വെറെ ചെറുതായിട്ട ഒരു മാടം എന്റെ കാക്ക
തന്നെ എടുപ്പിച്ചതു ഉണ്ടായിരുന്നു. ആയത പെരുത്തുനാളായി നമുക്ക ഒരു ഉപകാരം
ഇല്ലാതെ കണ്ടു നനഞ്ഞു കിടക്കുന്നതു. ഇപ്പൊൾ ഒന്നരണ്ട പഴെ പീടിയ നന്നാക്കു
വാൻ ആയിട്ട മെൽ എഴുതിയ മാടം പൊളിച്ചു കൊണ്ടുവരുവാൻ നാം ആള അയച്ച
പൊളിക്കുബൊൾ ചെറക്കലെ രാജാവു അതു വിരൊധിച്ച ഇരിക്കുന്നു. നമുക്ക ഉളളെ
വസ്തു പൊളിച്ചു നാം എടുക്കുന്നതിന്നു വിരൊധിപ്പാൻ ആ രാജാവിന്നു സങ്ങതി
ഇല്ലഎല്ലൊ. ആയതുകൊണ്ട സായ്പുന്റെ ക്കൃപ ഉണ്ടായിട്ട ആ വിരൊധം നീക്കി അതു
നാം പൊളിച്ചു എടുപ്പാൻ തക്കവണ്ണം കല്പിച്ച അയക്കുവാൻ ക്കൃപ ഉണ്ടായിരിക്കയും
വെണം. എന്നാൽ എന്നൊടും എന്റെ കുഞ്ഞികുട്ടികളൊടും നിങ്ങളെ കൂറും ക്കൃപയും
ഉണ്ടായിരിക്കയും വെണും. എന്നാൽ കൊല്ലം 971 ആമത കർക്കിടകമാസം 21 നു
ഇങ്കിരസ്സ കൊല്ലം 1796 ആമത അഗസ്തുമാസം 3 നു വന്നത.

62 C& D

68 ആമത രാജശ്രീ കണ്ണൂര ആദിരാജാബീബീ അവർകളുക്ക വടക്കെ അധികാരി
തലച്ചെരി തുക്കടി സുപ്പ്രടെണ്ടൻ കൃസ്തപ്പർ പിലി സായ്പു അവർകൾ സലാം. തങ്ങൾ
ഇവിടെക്ക എഴുതി അയച്ച കത്ത വാങ്ങെണ്ടതിന്ന നമുക്ക വളരപ്രസാദമാകയും ചെയ്തു.
അതിൽ ഉള്ള അവസ്ഥ ഒക്കയും മനസ്സിൽ ആകയും ചെയ്തു. തങ്ങൾ എഴുതി അയച്ച
കാരിയംകൊണ്ടു ചെറക്കൽ രാജാവ അവർകൾനിന്ന അതുപൊലെ ഒരു കത്ത ഇങ്ങൊട്ട
എഴുതി അയച്ചിരിക്കുന്നു. ചെറക്കൽ രാജാവിന്റെ നാട്ടിൽനിന്ന എതാനും ജന്മം
എടക്കെണ്ടതിന്ന തങ്ങൾക്ക അവകാശം ഉണ്ടന്ന വരികിൽ അതുപ്രകാരം ഉള്ള സത്ത്യം
വരാതെകണ്ട ആ തർക്കംകൊണ്ട ഏതുപ്രകാരം ഒരു ബൊധം വരുത്തെണ്ടതിന്ന
നമുക്ക കഴികയും ഇല്ലല്ലൊ. അതുകൊണ്ട ഈ അവസ്ഥ ബൊധിപ്പിക്കെണ്ടതിന്ന
തങ്ങൾ നിന്ന തക്ക ആളുകൾ അയക്കുണ്ടൊളത്തെക്കെ നമ്മുടെ ബൊധം ഇപ്പൊൾ
ഇരിക്കുന്ന പ്രകാരം തന്നെ നിപ്പിക്കയും ചെയ്യും. ഇതിനൊടകുട നാം തങ്ങൾക്ക
ഗ്രഹിപ്പിക്കുന്നു. വില്ക്കിസ്സൽ സായ്പു അവർകൾക്ക തങ്ങ ഈ ക്കാർയ്യ്യംകൊണ്ട
എഴുതി അയച്ച കത്ത ഇങ്ങൊട്ട കൊടുത്തയക്കയും ചെയ്തു. മുമ്പെ നമുക്ക എഴുതി
അയക്കാതെ കണ്ട ആവണ്ണം നടപ്പാൻ തങ്ങളുടെ മനസ്സിൽ വെണ്ടിയ സങ്ങതി എന്തന്നെ
നമുക്ക അറിഞ്ഞതും ഇല്ലല്ലൊ. ശെഷം തങ്ങൾക്ക അറിയിപ്പിക്കെണം. ഇവിടുന്ന മെൽപ്പട്ട
എതാനും നമ്മുടെ കണക്കപ്പിള്ളമാര കത്ത എഴുതുവാൻ എങ്കിലും തങ്ങളുടെ
കാരിയത്തിന്ന എതുപ്രകാരം എങ്കിലും വെണ്ടപ്പെട്ടത ഭാവിക്കും എന്നു ചെയ്താൽ [ 90 ] അവര സ്ഥാനത്തിൽ നിന്ന ഒഴിപ്പിക്കുവാ നമുക്ക ബലം ഉണ്ടായി വരുത്തുകയും ചെയ്യും.
അതകൊണ്ട സർക്കാര കാരിയത്തിൽ എന്നുള്ള ആളുകൾ വെണ്ടപ്പട്ടത ഭാവിക്കു
എങ്കലും അവകാശം വരുത്തുക എങ്കിലും ബഹുമാനപ്പെട്ട കുമ്പഞ്ഞിയുടെ കല്പന
അവർക്ക ഇല്ലല്ലൊ. ഈ വർത്തമാനം തങ്ങൾക്ക ബൊധിപ്പിപ്പാൻ തക്കവണ്ണം വെണ
മെന്ന നാം വിശാരിച്ചിരുന്നു. അതുകൊണ്ട തങ്ങൾ വില്ക്കിസ്സൻ സായ്പു അവർ
കൾക്ക എഴുതി അയച്ച കത്ത നന്മുടെ കണക്കപ്പിള്ളമാര ഒരുത്തരുടെ കയ‌്യെഴുത്ത
തന്നെ എഴുതിയത ആകുന്നത. അതുകൂടാതെ കണ്ടനാം തങ്ങളെ വിശ്വാസക്കാരെൻ
എത്രയും അകുന്നതു തങ്ങളുടെ അന്തഃകരണത്തിൽ നിശ്ചയമാക്കെണ്ട തിന്ന നമ്മാൽ
അകുന്ന സഹായം ഒക്കയും എല്ലാപ്പൊളും കൊടുക്കെണ്ടതിന്ന എറ പ്രസാദമാ
യിരിക്കുന്ന. എന്നാൽ കൊല്ലം 971 ആമത കർക്കടമാസം 23 നു ഇങ്കരിസ്സകൊല്ലം 1796
ആമത അഗുസ്ത മാസം 4 നു തലച്ചെരിയിൽനിന്ന എഴുതിയത.8

63 C& D

70 ആമത മഹാരാജശ്രി വടക്കെ അധികാരി തലച്ചെരി തുക്കടി സുപ്രഡെണ്ടൻ കൃസ്ത
പ്പർ പിലി സായ്പു അവർകളുടെ സന്നിധാനത്തിങ്കലെക്ക ഇരുവെനാട്ട കല്ലായി മുമ്പിൽ
നിന്നരുന്ന കന്നഗൊവി വെങ്കിട കൃഷ്ണയ‌്യൻ അർജ്ജി. എന്നാൽ കൊല്ലം 70 ആമത
മീനമാസത്തിൽ മഹാരാജശ്രീ അണ്ടലി സായ്പു അവർകൾ തലച്ചെരിയിൽ നിന്ന
കടത്തനാട്ടിൽ നരികുന്നുമെൽ വന്ന പാർത്ത അവിടെ നിന്നും ഇരിവെനാട്ടിൽ
മൊന്തായിലെക്ക വന്ന പാർക്കുബൊൾ ഞാൻ ഇരിവെനാട്ടും കല്ലായും കുടി
തഹശീൽപ്പണി എടുത്തുംകൊണ്ടയിരുന്നതിന്റെ ശെഷം നാട നമ്പ്യാമ്മാർക്ക
കരാർന്നമമായിട്ട കൊടുത്തിരിക്കുന്ന. നിനക്ക ഈ രണ്ടു നാട്ടിലെ കാനഗൊവിയും
കുറുങ്ങൊട്ട കല്ലായിൽ നിന്ന പണ്ടാരത്തീലെക്ക വരുവാനുള്ള ഉറുപ്പ്യ മുബിൽ അവിടെ
നിന്നിരുന്ന പ്രവൃത്തിക്കാരൽ മുൻപായിട്ട എടുപ്പിച്ച തലച്ചെരിക്ക അയക്കുവാനും ശെഷം
ഇരിവെനാട്ടിൽ അണിയാരത്ത നാരങ്ങൊളി നബ്യാരുടെ വഹയിൽ നിന്ന
പണ്ടാരത്തിലെക്ക വരുവാനുള്ള ഉറുപ്പ്യകക്കി ഒരു മെനവനെയും നാലു കൊൽക്കാരരെ
യും ആക്കി പണവും എടുപ്പിച്ച കുടിയാമാർക്ക പുക്കശീട്ട നിന്റെ പെർക്ക കൊടുത്ത
മുതൽകൾ തലച്ചെരിക്ക അയക്കവാൻ തക്കണ്ണും എനിക്ക കല്പിച്ചിട്ട സായ്പു അവർകൾ
തലച്ചെരിക്കി പൊയതിന്റെശെഷം ഞാൻ കുടിയാമ്മാര വരുത്തി പണങ്ങൾക്ക
പറഞ്ഞിരിക്കുന്ന സമയത്തിൽ കൊട്ടയത്തിൽ നിന്ന പാഞ്ഞ വന്ന. തലച്ചെരി ആയിട്ടും
ഇരിവെനാട്ടിൽ ആയിട്ടും ഇരിക്കുന്നവൻ ചുണ്ടങ്ങാപ്പൊയിലിൽ കുഞ്ഞിമമ്മി എന്ന
മാപ്പിള്ള തലച്ചെരിക്ക വന്ന ദിവാൻ ബാളൊജീരായരൊട പറഞ്ഞാറെ സായ്പു
അവർകളുടെ കല്പന ഇല്ലാതെ ദിവാൻജിന്റെ എഴുത്ത എന്നിക്കി വന്നത. ഇപ്പൊൾ
സായ്പു അവർകളുടെ കല്പനപ്രകാരം നാരങ്ങൊളി നബ്യാരുടെ വയികൾ ഒക്കയും
പിരിച്ച പണ്ടാരത്തീലെക്ക ബൊധിപ്പിക്കുവാൻ തക്കവണ്ണം ഇക്കുഞ്ഞിമമ്മിയിനെ
അയച്ചട്ടും ഉണ്ട. ഇവന്റെ മുഖാന്തരം അല്ലാതകണ്ട നിനക്ക ബൊധിച്ചവരെ ആക്കിയാൽ
സായ്പു അവർകളുടെ കുറും ഉണ്ടാമെന്ന എഴുതിവന്നു. അപ്രകാരം തന്നെ ഈ മാപ്പളക്ക
നാരഞ്ഞൊളി നബ്യാരുടെ വഹകളും പിരിപ്പാൻ തക്കവണം ഞാൻ സമ്മതിച്ച
കൊടുക്കയു ചെയ്തു. ചെലെ ദിവസം കഴിഞ്ഞാറെ ആ മാപ്പളക്ക ഇരുവാനാട്ടിൽ
അദാലത്തിൽ കൊൽക്കാരുടെ മൂപ്പനായതുകൊണ്ട അവന്റെ അനുജൻ കുത്തി
പൊക്കരന്മാരഞ്ഞൊറ നബ്യാരുടെ വഹയിൽ നിന്ന ഉറുപ്പിക പിരിച്ച എന്റെ പക്കൽ
ബൊധിപ്പിച്ച ഇരുന്നതിന്റെശെഷം തലച്ചെരിയിൽനിന്ന മഹാരാജശ്രീ അണ്ടലി സായ്പു
അവരുടെ കല്പന എനിക്ക വന്നത നാം മൊന്തായിൽ വന്നിരിക്കുമ്പൊൾ കല്ലായിൽ [ 91 ] നിന്ന നാരങ്ങൊളി നബ്യാരുടെ വഹകളിൽ നിന്ന പണ്ടാരത്തിലെക്ക വരുവാനുള്ള
മുതൽകൾ ഒക്കയും എടുത്ത ബൊധിപ്പിക്കുവാൻ തക്കവണ്ണം കൽപ്പിച്ച ഇരിക്കുബൊൾ
ഇത്ത്ര നാളായിട്ടും ഉറുപ്പിക സാഗല്യമ്മായിട്ട കൊടുത്ത അയക്കാതെയിരിപ്പാൻ സങ്ങതി
എന്തെന്ന ഇനിക്ക കൽപ്പന വന്നതുകൊണ്ടും ഈ ആളുകൾ നെർപൊലെ പണങ്ങൾ
കൊടുക്കയ്കകൊണ്ട ഞാൻ തന്നെ തലച്ചെരിക്കി വന്ന ഉള്ളപൊലെ സായ്പു
അവർകളുക്ക എന്റെ കായ‌്യംങ്ങൾ ഒക്കയും പറഞ്ഞതിന്റെശെഷം സായ്പു അവർകൾ
എനിക്ക കല്പിച്ചത നിന്റെ വാക്ക എടുക്കാതെയിരിക്കുന്നവരെ പണിയിൽനിന്ന നീക്കി
വെറെ ആളുകളെ ആക്കി പണ്ടാരപ്പണി എടുപ്പാൻ തക്കവണ്ണം കല്പന ആയതിന്റെ
ശെഷം ഞാൻ തന്നെ ചെന്ന നാരങ്ങൊളി നബ്യാരുടെ വഹ കുടിയാമ്മാര വരുത്തി കൂടി
ശൊധന ശൈയ്താറെ കുഞ്ഞിപ്പൊക്കറ കുടികൾ നിന്ന പിരിച്ച ഉറുപ്പിക 2000- ം ഇതിൽ
എന്റെ കയ്യിൽ ബൊധിപ്പിച്ച ഉറുപ്പിക — 1369 എ പക്കൽ ഒരു ഉറുപ്പികയും നിപ്പിക്കാതെ
പണ്ടാരത്തിൽ ബൊധിപ്പിച്ചു. ഈ വഹ ഉറുപ്പികക്കി കുഞ്ഞിപൊകർക്ക രെശീതകൾ
കൊടുത്തിരിക്കുന്നു. ശെഷം ഇവന്റെ പറ്റിൽ ഉള്ള ഉറുപ്പിക 649 ഉ. ഈ ഉറുപ്പക
ഇവന്റെ മെലെ പണ്ടാരി ശിപ്പായികളെ അയച്ചാറെ ശിപ്പായികളെ കാണിക്കാതെയും
എന്റെ അരിയത്ത വരാതെയും പെറമെ തലച്ചെരിക്കിപൊയി കച്ചെരി ദിവാൻജിയെയും
ചാത്തുക്കുട്ടി മൂപ്പനെയും ഈ രണ്ടാളുടെ മനസ്സ ഉണ്ടാക്കിക്കൊണ്ട വർത്തമാനം ഞാൻ
കെട്ട. അവന്റെ പക്കൽ നിപ്പുള്ള ഉറുപ്പികയിന്റെ കുടിയിൽ വിസ്തരിച്ച കണക്കും
സയ്പു അവർകൾക്ക അർജിയും എഴുതി ദിവാനുജിന്റെ കയ്യിൽ കൊടുത്താറെ സായ്പു
അവർകൾക്ക അർജിയും കെൾപ്പിക്കാതെ അവൻന്റെ പക്കൽ ഉള്ള ഉറുപ്പികയും
പറയാതെ കണ്ടു അവൻന്റെ പറ്റിൽ ഉള്ള ഉറുപ്പിയിൽ 400 ഉറുപ്പ്യ എന്റെ കയ്യിൽ
ബൊധിപ്പിച്ച ഇരിക്കുന്നു. എന്ന അവനെക്കൊണ്ട പറയിച്ച അവനെക്കൊണ്ട സത്ത്യവും
ചെയ്യിച്ച. ഇപ്പ്രകാരം തന്നെ കല്ലായി പ്രവൃത്തികാരകൊണ്ട 146 ഉറുപ്പികക്കി നെർ
ചെയ്യിപ്പിച്ചു. പണ്ടാരമൊളക എന്റെ കീഴെനിന്ന പ്രവൃത്തിക്കാരൻ കയ‌്യായിട്ട വെച്ചിരുന്ന
മൊളക കള്ളര വന്ന അങ്ങാടീ പീടിക മണ്ണ നീക്കി കട്ടുപൊയ മൊളകിന ഉറുപ്പ്യ 60 വഹ
3ന്നിൽ കുടിഉറുപ്പ്യ 600 എന്നെ കൊടുക്കുവാൻ തക്കവണ്ണം നെരില്ലാതെ കൊടുക്കണം
എന്നു പറഞ്ഞതുകൊണ്ട ഞാൻ ഈ വഹ ഉറുപ്പ്യ ഞാൻ വാങ്ങിട്ടും ഇല്ലാ.കണ്ണുകൊണ്ട
കണ്ടീട്ടും ഇല്ലാ. ഞാൻ ഇവരെകുട നെര തെളിയിക്കുവാൻ പൊകുന്നതും ഇല്ല എന്നു
പറഞ്ഞാറെ ദിവാൻജി എന്റെ മെലിൽ ശിപ്പായികളെ ആക്കി തലച്ചെരിക്ക അയച്ച
ബലംകൊണ്ട നെര തെളിയിച്ചു. രണ്ടാമത രണ്ടു തറെക്കി പൊയി സായ്പു അവർകൾക്ക
പറഞ്ഞതിന്റെ ശെഷം ഇക്കാര്യം വിസ്ഥരിക്കുവാൻ സമയം ഇല്ലായ്കകൊണ്ട എന്റെ
കാർയ‌്യം നല്ലവണ്ണം പറയാത്തതകൊണ്ടും എന്നെ പാറാവിൽ ആക്കി കൊഴിക്കൊ
ട്ടെക്ക പൊകയും ചെയ്തു. സായ്പു അവർകൾ എന്റെ കാര്യം വിസ്തരിച്ചിട്ടും ഇല്ലാ.
ഇതല്ലാതെ നെരപൊലെ ഉള്ള ഉറുപ്പ്യ അന്നെരത്തൊളം പിരിഞ്ഞ വന്നത എന്റെ
കയ്യിൽ ഉള്ള ഉറുപ്പ്യ 243 ഉ മെടിക്കാതെ ദിവാൻജി എന്റെ കയ്യിൽ നിന്ന പണ്ടാര
ഉറുപ്പികയിൽ തരാമെന്ന പറഞ്ഞ വാങ്ങിയ ഉറുപ്പ്യ 200 ചിൽവാനം മെടിച്ചിട്ട താൻ
വാങ്ങിയ ഉറുപ്പ്യ കൂടി എന്റെ പക്കൽ ആക്കിയ വഹ രണ്ടിൽ ഉർപ്പ്യ 453 ഉ ആക്കി
യതുകൊണ്ട ഞാൻ കൊടുക്കാമെന്ന സമ്മതിക്കയും ചെയ്തു. ആ വഹയിൽ 260 ഉറുപ്പ്യ
കൊടുത്തു. ശെഷം ഉള്ള ഉറുപ്പിക കൊടുക്കണം. എന്റെ മെലിൽ നെർപൊലെ ഉള്ള
ഉറുപ്പിക ഞാൻ കൊടുക്കണം എങ്കിൽ എനിക്ക ഒരു വകയും ഇല്ലാ. ദിവാനുജി എനിക്ക
തരുവാനുള്ള ഉറപ്പ്യ സായ്പ അവർകൾ തന്നെ പണ്ടാരത്തിൽ വാങ്ങികൊള്ളു
കയുംവെണും. ഇല്ലാതെ ഞാൻ ഒരുത്തര കയ്യിലും ഒരു പണവും വാങ്ങിട്ടും ഇല്ലാ. ന്യായം
ഇല്ലാതപ്രകാരം എന്റെ മെലിൽ ഇങ്ങനെ ഇല്ലാത്ത കുറ്റങ്ങൾ ആക്കി എന്റെ പണിക്കി
തന്റെ വഹ ആളുകളെ നിപ്പിച്ച ഇരിക്കുന്നു. ഞാൻ ഇരുന്ന പണിയിൽനിന്ന
കുമ്പിഞ്ഞിയിൽ വിശ്വസിച്ച നൈരായിട്ട നടന്ന മെൽപ്പട്ട നല്ലവണ്ണം ഇരിക്കെണമെന്ന
അല്ലാതെ മറ്റൊന്നു അല്ലാ. ഈ പണി വിശ്വസിച്ച പെരുത്ത ദൂരത്തിൽനിന്ന എന്റെ [ 92 ] കുഞ്ഞിങ്ങൾ കുട്ടികളെ വരുത്തിഎപ്പൊൾ എന്നെ ഇപ്രകാരം ചെയ്ത. 11 മാസമായിട്ട
എനിക്ക ഒരുത്തര പറയുന്നവര ഇല്ലാഞ്ഞാൽ എഴുതികൊടുത്ത അർജി കുട്ടീ
സായ്പുമാരെ കെൾപ്പിച്ചിട്ടും ഇല്ലാ. നെരുല്ലാത്ത പ്രകാരം വിസ്തരക്കുന്നവര ഇല്ലാ
യ്കകൊണ്ട ഞാൻ ഇവിടെ തിമ്മാനില്ലാതെ സങ്കടപ്പെട്ടിരിക്കുന്നു. എന്ന ഇപ്പ്രകാരം
ചെയ്വാനായിട്ട ദിവാൻജി എഴുതിയ ശീട്ടുകൾ രാജശ്രീ അജീസ്സൻ സായ്പു അവർകൾ
കയ്യിൽ കൊടുത്തിരിക്കുന്നു. ആ ശീട്ടുകൾ സായ്പ അവർകൾ വിസ്തരിക്കുബൊൾ
മനസ്സിൽ ആകയും ചെയ‌്യും. കുബഞ്ഞിയിൽ വലിയ മാസപ്പടി തിന്നുംകൊണ്ട വലിയ
സ്ഥാനത്തിൽ യിരുക്കുന്നവര എന്നെപൊലെ തൊയമായിട്ടുള്ള ആളുകളെ യിപ്പ്രകാരം
ചെയ്താൽ തൊയമായിരിക്കുന്നവര എതുപ്രകാരം കാലം കഴിക്കണം. എന്നാൽ കൊല്ലം
971 ആമത കർക്കിടകമാസം 25 നു ഇങ്കിരസ്സ കൊല്ലം 1796 ആമത അഗസ്തുമാസം 6 നു
വന്നത.9

64 C& D

72 ആമത മലയാം പ്രവിശ്യയിൽ സകലകാരിയത്തിന്നും മുമ്പ പ്രമാണംമായിരിക്കുന്ന
എത്രയും ബഹുമാനപ്പെട്ട വടക്കെ അധികാരി മഹാരാജശ്രി പിലി സായ്പു അവർകളുടെ
സന്നിധാനത്തിങ്കൽ കുമ്പളെ അമ്മ രാജാവ എഴുതി അറിച്ച കത്ത. കൊല്ലം 941 ആമത
നമ്മുടെ അണ്ണെൻന്മാര കുംമ്പഞ്ഞിയെ വിശ്വസിച്ച കല്പനപ്പടിക്ക ടിപ്പുവിനൊട
മല്സരിച്ച ശെതംനാശാതികൾ വന്ന സർവ്വവും ഉപെക്ഷിച്ച കുമ്പഞ്ഞിന്റെ
കൊടിങ്കിയിൽ കുമ്പഞ്ഞിയിന്ന കല്പിച്ചി തരുന്ന ചെലവും വാങ്ങി കുടുബ്ബത്തൊട
കഴിഞ്ഞികൊണ്ട പൊരുന്ന മദ്ധ്യ 970 താമത മിഥുനമാസത്തിൽ കുമ്പഞ്ഞിയിന്ന
കല്പിച്ച തരുന്ന മാസപ്പടി കാർയ്യത്തിനായികൊണ്ടും നമ്മുടെ അനുജൻ കൊഴിക്കൊട്ട
പൊയതിന്റെ ശെഷം ഇവിടന്ന ഒക്ക എത്തിച്ച വർത്തമാനം മഹാരാജശ്രി ഡെങ്കിൽ
സായ്പു അവർകൾ ഇവിടെ എത്തി ഇല്ല. അതുകൊണ്ട ഞാൻ വങ്കാളത്തൊളം
പൊയികണ്ട ഉണ്ടായ കല്പന നിങ്ങൾക്ക എത്തിക്കുന്നപ്രകാരം വിജാരിക്കുന്നുണ്ട
എന്ന അവൻ വങ്കാളത്തെക്ക പൊയതിന്റെശെഷം 971 ആമത ഇടവമാസം അവൻ
വങ്കാളത്തന്ന എഴുതി എത്തിച്ച വർത്തമാനം കൊഴിക്കൊട്ടും തലച്ചെരിയിൽ കുട
നിക്കുന്ന മഹാരാജശ്രി സായ്പു അവർകൾ വിജാരിച്ചാൽ നിങ്ങൾക്ക ഉള്ള സങ്കടംപൊലെ
സായ്പുമാരുടെ സന്നിധാനത്തിങ്കൽ അറിയിച്ചാൽ കല്പന ഉണ്ടായി വരും. ശെഷം
ഞാൻ തമസിക്കാതെ അങ്ങ എത്തുന്നതുണ്ട എന്ന മെൽപറഞ്ഞ വർത്തമാനംപൊലെ
സറാപ്പു വന്ന നമ്മളെ അന്യെഷിച്ചി പൊകുമ്പൊൾ സായ്പു അവർകളെ കല്പനപ്പടിക്ക
എന്ന അവൻ പറക ഉണ്ടായി. അതുകൊണ്ട ഇനി ഇതിൽ വിശെഷിച്ചി സങ്കടം വെറെ
ഉണ്ടാകയും ഇല്ലെല്ലൊ. ശെഷം അന്നതൊട്ട ഇന്നെവരക്കും വല്ലവരൊട കടം
വാങ്ങികഴിഞ്ഞ പൊരുകയും ചെയ്ത. ഇനി സായ്പു അവർകളെ കൃപകടാക്ഷം ഉണ്ടായിട്ട
നമ്മുടെ സങ്കടം സായ്പു അവർകൾ കയ‌്യെറ്റ കുമ്പഞ്ഞിന്ന കല്പിച്ച തരുന്ന ചെലവ
കൊടുത്തുവരുന്നപ്രകാരം കല്പന ഉണ്ടായിവരികയും വെണം എന്ന നാം സായ്പു
അവർകളൊടു വളെരവളര അപെക്ഷിച്ചിരിക്കുന്നു. എന്നാൽ കൊല്ലം 971 ആമത
കർക്കടകമാസം 27 നു എഴുതിയ കത്ത 28 നു ഇങ്കരിസ്സ കൊല്ലം 1796 ആമത അഗസ്തുമാസം
9 നു വന്നത.

65 C& D

73 ആമത മഹാരാജശ്രി വടക്കെ അധികാരി പിലി സായ്പു അവർകൾക്ക ബൊധിപ്പി
പ്പാൻ ദിവാൻ കച്ചെരിയിൽ ഒന്നാമത ഗുമസ്ത കയിത്താൻ കുവെലി എഴുതിയ അർജി. [ 93 ] എന്നാൽ ഇപ്പൊൾ കുറുങ്ങൊട്ട കല്ലായി താലൂക്കിൽനിന്ന കുമ്പഞ്ഞി സർക്കാരിലെക്ക
വരെണ്ടുന്ന നികിതിപണം പിരിക്കുവാൻ തക്കവണ്ണം ഞാൻ പൊകുവാൻ തെയ‌്യാറാ
യിരിക്കണം എന്നല്ലൊ കല്പിച്ചത. അതുകൊണ്ട സായ്പു അവർകളുടെ കല്പനപ്രകാരം
അനുസരിച്ച നടക്കുവാൻ തെയ്യാറായിരിക്കുന്നതും ഉണ്ട. അതുകൊണ്ട ഞാൻ അവിടെ
ചെന്നാൽ പണം പിരിക്കുവാൻ വെണ്ടുന്ന കണക്ക വിവരം ആ താലൂക്കിലെ പഴിമാശി
ഇന്നെ സംബസ്സരത്തിൽ ഇന്നെ കനഗൊവി ശാത്തിയ ശാർത്ത പ്രമാണമെന്ന ആ
താലൂക്കിൽനിന്ന കുമ്പഞ്ഞി കജാനക്ക വരെണ്ടുന്ന നികിതി ഇത്ര എന്നും അയതിന
തറ ഇത്ര എന്നും പറമ്പ ഇത്ര എന്നും തെങ്ങ ഇത്ര എന്നും പറമ്പ ഒന്നിന കഴുങ്ങ ഇത്ര
എന്നും പിലാവ ഇത്ര എന്നു മുളകുവള്ളി ഇത്ര എന്നും ഈ ഉഭയങ്ങൾക്ക ഒക്കയും പറമ്പ
നിവരമായിട്ട അഫലാശിശു നിക്കി ഫലം ഇത്ര എന്നു ഉദയങ്ങൾ വിവരമായിട്ട പാട്ടം
ഇത്ര എന്നും അയതിൽ കുമ്പഞ്ഞിക്ക വരെങ്ങുന്ന നികിതി ഇത്ര എന്നും പറമ്പിന്റെയും
കുടിയാന്റെയും പെര വിവരമായിട്ടും ശെഷം കണ്ടംനിലം ഇത്ര എന്നും അയതിനു
വിത്ത ഇത്ര എന്നും വാരം ഇത്ര എന്നും കെടപ്പ ഇത്ര എന്നും നടപ്പ ഇത്ര എന്നും
ആയതിന വിത്ത ഇത്ര എന്നും പാരം ഇത്ര എന്നും ആയതിൽ കുമ്പഞ്ഞിക്ക വരെണ്ടുന്ന
നികിതി ഇത്രപ്രകാരം എന്നും ഇത്ര എന്നു വിവരമായിട്ട അരിയത്തിൽ എങ്കിലും
കണ്ണാടകത്തിൽ എങ്കിലും ഒരു കണക്ക നിശ്ചയമെന്ന ദിവാനജി കയ‌്യൊപ്പും ഇട്ട കുടി
വിവരമായിട്ട കണക്കും കൊടുത്ത. ആക്കണക്കപ്രകാരം കുടിയാന്മാരൊട നികിതി
പിരിക്കെണംമെന്ന കൽപിച്ചി ഒരു ഹൂക്കുമനാമം എഴുതിതന്നാൽ അപ്രകാരം നടക്കുവാൻ
തെയ‌്യാറാ യിരിക്കുന്നതും ഉണ്ട. ഇപ്രകാരം എഴുതി അറിക്കുവാൻ സങ്ങതി എന്തന്ന
എന്നാൽ കൊല്ലം 970 ആമതിൽ മെൽചൊല്ലിയ താലൂക്കിൽ നിന്ന കൊമ്പിഞ്ഞിക്ക വരെ
ണ്ടുന്ന നികിതി ഉറുപ്പിക7765 റെസ്സ 60 എന്ന ജമാപന്തി നിശ്ചിയിച്ചിട്ട പാറത്യക്കാരന്മാര
നികിതിപ്പണം പിരിപ്പാൻ തമസം വരികകൊണ്ട അന്ന വടക്കെ അധികാരി ആയിരിക്കുന്ന
മഹാരാജശ്രീ അണ്ട്ലി സായ്പു അവർകൾ ദിവാൻ കച്ചെരിയിൽ പെഷ്കാര രാമരായര
ഈ വഹ പ്പണം പിരിക്കുവാൻ കൽപ്പിച്ചി അയച്ചാരെ മൂന്നമാസം ആ താലൂക്കിൽ
പാർത്തിരുന്നു. പണം പിരിച്ചിട്ടും ഇന്നെവരക്കും മെൽച്ചൊല്ലിയ താലൂക്കിൽനിന്ന
ഇരുവത്ത മൂന്ന മാസംമായിട്ടും 5000 ഉറുപ്പ്യ എങ്കിലും കുമ്പഞ്ഞിക്കജാനക്ക പുക്കതും
ഇല്ല. ശെഷം ഈ മെൽചൊല്ലിയ ജെമാപന്തിയിൽ മുളകവള്ളിന്റെ നികിതി 1512 റെസ്സ
16 ആകുന്ന എഴുതിയത. ആയതിൽ 193 ഉറുപ്പ്യ റെസ്സ 40 ഇതിന്റെ മുളക മാത്രം
കുമ്പഞ്ഞിക്ക പുക്കിയിരിക്കുന്നത. മെൽചൊല്ലിയ വരവ കണക്കിൽ കുടി ഇരിക്കുന്നു.
ഇ ജെമാപന്തിയിന്റെ അവസ്ഥ ഇപ്രകാരം ഇരിക്കുന്നത സായ്പു അവർകൾ
അറിഞ്ഞിരിക്കണമെന്നവെച്ചിട്ടഅത്രെ എഴുതി അറിച്ചത ആകുന്നു. ആയതുകൊണ്ട
നിശ്ചയമായിട്ടുള്ള കണക്കും കൊടുത്ത ഒരു മെനവനയും കുട കൽപ്പിച്ചി അയതിന
വെണ്ടുന്ന കടലാസ്സും കൊടുപ്പാൻ തക്കവണ്ണം കൽപ്പിപ്പാൻ സായ്പു അവർകളുടെ
കൃപ വളരവളര ഉണ്ടായിട്ട രക്ഷിച്ചുകൊള്ളുകയും വെണം. എന്നാൽ കൊല്ലം 971 ആമത
കർക്കിടകമാസം 28 നു ഇങ്കരിസ്സ കൊല്ലം 1796 ആമത അഗൊസ്തുമാസം 9 നു വന്നത.

66 C& D

74 ആമത രാജശ്രി കുറുമ്പ്രനാട്ടരാജ അവർകൾക്ക വടക്കെ അധികാരി തലച്ചെരി
തുക്കടി സുപ്രഡെണ്ടൻ കൃസ്തപ്പർ പിലി സായ്പു അവർകൾ സല്ലാം. മണത്തണയിൽ
ഇരിക്കുന്ന ശിപ്പായിമാർക്ക അരി കൊള്ളുവാൻ കിട്ടായ്കകൊണ്ട എന്നുള്ള വാക്ക
കെൾക്കുവാൻ നമുക്ക സങ്കടമായിരിക്കുന്നു. ഏതാനും പിഴ ഉണ്ടന്ന നാം വിശ്വസി
ച്ചിരിക്കുന്നു. അതുകൊണ്ടു തങ്ങളുടെ കാരിയക്കാരൻ ചന്തു അവർക്ക വഴിപൊലെ
അരികൊടുപ്പാൻ തക്കവണ്ണം നമുക്ക പറഞ്ഞ ഒത്തിരിക്കുന്നു. ഈ വർത്തമാനം ത
ങ്ങൾക്ക ഗ്രഹിച്ചിരിക്കുന്നു. സംശയം ഇല്ലാതെ അവർക്ക വെണ്ടുംവണ്ണം ഉള്ളത [ 94 ] കൊടുക്കെണ്ടതിന്ന തങ്ങൾ അങ്ങാടിർക്കാരന്മാർക്ക ഉടനെക്കൽപ്പിക്കയും ചെയ‌്യും.
അയതിന്റെ വെല അരി കൊടുക്കുന്ന സമയത്തതന്നെ കൊടുക്കയും ചെയ‌്യും. തങ്ങളുടെ
സുഖസന്തൊഷം നല്ലവണ്ണം ഇരിക്കുമെന്ന നാം വളര അപെക്ഷിച്ചിരിക്കുന്നു. എന്നാൽ
കൊല്ലം 971 ആമത കർക്കിടകമാസം 28 നു ഇങ്കിരിസ്സ കൊല്ലം 1796 ആമത അഗസ്തുമാസം
9 നു തലച്ചെരിയിൽ നിന്ന എഴുതിത.

67 C& D

75 ആമത മഹാരാജശ്രി വടക്കെ അധികാരി തലച്ചെരി തുക്കടി സുപ്രഡെണ്ടൻ
കൃസ്തപ്പർ പിലി സയ്പു അവർകൾക്ക കുറുമ്പ്രനാട്ട വിരവർമ്മരാജ അവർകൾ സലാം.
നമ്മൊട പ്രിതി ഉണ്ടായിട്ട 28 നു കൽപ്പനയായി കൊടുത്തയച്ച കത്ത 29 നു നരഊര
എത്തി. വായിച്ച മനസ്സിലാകയും ചെയ്യു. ഉടനെതന്നെ മണത്തണയിൽ പർക്കുന്നവർക്ക
അരി ചില്ലാനം വിൽപ്പിക്കെണ്ടതിന്ന ചട്ടമാക്കി അയപ്പാൻ തക്കവണ്ണം ചന്തുവൊട
നിഷ്കരിഷിച്ച പറഞ്ഞയക്കയും ചെയ്തു. ഇനിയും കുടകുട അന്യഷിച്ച നടപ്പിച്ച
കൊള്ളുകയും ചെയ്യാം. നമ്മുടെ കാർയ‌്യങ്ങൾക്ക ഗുണം വരുത്തി വരുത്തി നടത്തി
രക്ഷിക്കണ്ടുന്ന തിന്ന ദയാകടാക്ഷം വർദ്ധിച്ചിരിക്കുകയും വെണം. എന്നാൽ കൊല്ലം 971
ആമത കർക്കടകമാസം 29 നു എഴുതിയത അഗൊസ്തുമാസം 10 നു വന്നത.

68 C& D

76 ആമത മഹാരാജശ്രി വടക്കെ അധികാരി തലച്ചെരി തുക്കടി സുപ്രഡെണ്ടൻ
കൃസ്തപ്പർ പിലി സായ്പു അവർകൾക്ക കുറുമ്പ്രനാട്ട വിരവർമ്മരാജ അവർ സലാം.
നമ്മുടെ മെൽ പ്രിതി ഉണ്ടായി കൽപ്പിച്ചി കൊടുത്തയച്ച കത്ത ഇവിടെ എത്തി. വായിച്ച
വഴിപൊലെ മനസ്സിലായിട്ട മനസ്സിൽ വളര സന്തൊഷം ഉണ്ടായി വരികയും ചെയ‌്യുന്നു.
പഴച്ചിയിൽനിന്ന പൊയിപൊയ ദ്രിവ്യവും മറ്റുള്ള വഹകളും വരുത്തെണ്ടതിന്ന സായ്പു
അവർകൾ വഴിപൊലെ മനസ്സകൊടത്ത വിസ്തരിക്കുന്ന പ്രകാരവും അയത അറി
ഞ്ഞിട്ടുള്ളവരെ അങ്ങൊട്ടക്ക പറഞ്ഞയക്കണമെന്നും നമ്മുടെ കരിയസ്തൻ ചന്തുവിന
കുടി പറഞ്ഞ അയക്കണമെന്നും മുന്നെ എഴുതി അറിച്ചതിൽ മറ്റുള്ള വിവരത്തിന്ന
മറുവടി രണ്ടമുന്ന ദിവസം കഴിഞ്ഞിട്ട എഴുതി അയക്കാമെന്നു അവസ്ഥകളു അല്ലൊ
കൽപ്പന ആയി വന്ന കത്തിൽ അകുന്നു. പഴച്ചിയിൽ നിന്ന പൊ(യ) മൊതലുകൾ
അറിഞ്ഞിരിക്കുന്ന കഴിതെരി എമ്മൻ എന്നവനെ ആള അയച്ചി വരുത്തി തലച്ചെരിക്ക
പറഞ്ഞയച്ചിട്ടുംമുണ്ട. കാർയ്യങ്ങൾക്ക കലതാമസം വരാതെ രുപമാക്കി തരിക്കെണ്ടതിനും
നമ്മുടെ കാർയ്യങ്ങൾ ഒക്കയും ഗുണമാക്കി നടത്തി രക്ഷിക്കെണ്ടതിനും നാം പ്രത്യെകം
സായ്പു അവർകളതന്നെ വിശ്വസിച്ചിരിക്കുന്നു. എല്ലാ കാർയ്യത്തിന്നു ദയകടാക്ഷം
ഉണ്ടായി രക്ഷിച്ചു കൊള്ളുകയും വെണം. ഗഡുപ്പണത്തിന്റെ കാർയ്യത്തിനും
കണക്കുകൾ രുപമാക്കെണ്ടതിന്നും ചന്തുകുടി ഇവിടെ നിക്കെണ്ടി വരികകൊണ്ടത്ത്രെ
ഇപ്പൊൾ ചന്തുവിന പറഞ്ഞയക്കാഞ്ഞതാകുന്നു. എന്നാൽ കൊല്ലം 971 ആമത
കർക്കിടകമാസം 29 നു എഴുതിയ കത്ത കർക്കിടകമാസം 30 നു അഗസ്തുമാസം 11 നു
എത്തി വന്നത.

69 C& D

77 ആമത മഹാരാജശ്രി വടക്കെ അധികാരി പിലി സായ്പ അവർകളുടെ സന്നി
ധാനത്തിങ്കലെക്ക ദിവാൻ കച്ചെരിയിൽ ഗുമ്മസ്ഥ കയിത്താൻ കുവെലി എഴുതിയ
അർജ്ജി. കുറുങ്ങൊട്ടു കല്ലായിൽ നികിതി പിരിപ്പിക്കുവാൻ വെണ്ടുന്ന കണക്ക വിവരം
കല്ലായിൽനിന്ന സംവത്സരം ഒന്നിന്ന കുബഞ്ഞിയക്കനെക്ക വരെണ്ടുന്ന നികിതി [ 95 ] നിശ്ചയമായിട്ട ഇത്ത്ര എന്നും ഇതിന്ന പറമ്പ വിവരമായിട്ടും ഉഭയങ്ങൾ വിവരമാ
യിട്ടും നിശ്ചയപാട്ടം ഇത്ര എന്നും കണ്ടം നെലത്തിന്നും യിപ്പ്രകാരം നെരായിട്ടുള്ള
പാട്ടുവും നികിതിയും എഴുതികൊടുത്ത എന്നിക്ക കൽപ്പിച്ചാൽ കുടുത്തപ്രകാരം പ്രെത്നം
ചെയ്ത കുബഞ്ഞി പണിയിൽ തെയ‌്യാറായിരിക്കുന്നതും ഉണ്ട. എന്നാൽ കൊല്ലം 971
ആമത കർക്കിടകമാസം 29 നു എഴുതിയത 30 നു അഗസ്തുമാസം 11 നു വന്നത.

70 C& D

78 ആമത നായറാഴ്ച കല്ലായിക്ക പൊകുന്നതുംണ്ട. ശനിയാഴ്ച അന്ന കല്ലായി
കണക്ക എഴുതി കൊടുക്കണമെന്ന കല്പിച്ചപ്രകാരം ശനിയിഴ്ചക്ക പാടത്തിന്റെ
കണക്കു നികിതി കണക്കും കൊടുക്കുന്നതും ഉണ്ട. ഇക്കണക്ക കാനഗൊവി ഗുമ്മസ്ഥ
വെങ്കിട കൃഷ്ണന്റെ പൈമാഷി പ്രകാരം ഉള്ളത ഇത നെരൊ നെരകെടൊ. എനിക്ക
നല്ല നിശ്ചയം ഇല്ല. ദിവാൻ ബാളാജിരായര എഴുതിയത. കർക്കിടകമാസം 29 നു
അഗസ്തുമാസം 11 നു വന്നത.

71 C& D

79 ആമത രാജശ്രീ വടക്കെ അധികാരി തലച്ചെരി തുക്കടി സുപ്രടെണ്ടൻ കൃസ്തപ്പർ
പിലി സായ്പു അവർകൾക്ക കടത്തനാട്ട പൊറള്ളതിരി കൊതവർമ്മ രാജാ അവർകൾ
സല്ലാം. കിഴക്കട 69 ആമതിലെയും 70 ആമതിലെയും നിലുവ ഉള്ള ഉറുപ്പിക ഒക്കയും
കെട്ടി ചെലാക്കി ഇന്ന ഇവിടെ നിന്ന കൊടുത്തയക്കയും ചെയിതു. വ്യാഴായ്ച ആയിട്ട
കച്ചരിയിൽ എത്തുകയും ശെയ‌്യും. ശെഷം ഈ നാട്ടിലെ കുടിയാമ്മര സരക്കാര നികിതി
ഉറുപ്പിക താരാതെ കണ്ടും നൊമ്മെ കൊണ്ട ഇല്ലാത്ത അവസ്തകൾ വലിയ സംസ്ഥാന
ത്തിങ്കലെക്കി എഴുതി അയച്ചപ്പൊൾ ബഹുമാനപ്പെട്ട കുബണിയിൽ നിന്ന കല്പിച്ചത
ഒക്കയും വിസ്തരിപ്പാൻ തക്കവണ്ണം ബാഡെൽ സായ്പ അവർകൾ യിവിടെ വന്ന
രണ്ടുമാസമായിട്ടും സായ്പ അവർ മൂന്നുപ്രാവിശ്യ കല്പന കൊടുത്തിട്ടും താങ്ങൾ ഒരു
പ്രവിശ്യെയും കല്പന കൊടുത്തയച്ചിട്ടും ഈ നാട്ടിലെ ചെലെ മുഖ്യസ്തമാരും ചെലെ
കുടിയാമ്മാരും ഒരുത്തര വരിക എകിലും ഒരു നികിതിപണം തരിക എങ്കിലും ഒരു
അന്ന്യായം പറെക എങ്കിലും ഉണ്ടായതു ഇല്ലല്ലൊ. ഇക്കുടിയാമാര കയ്യ്യിൽനിന്ന
സർക്കാ(ര) നികിതി ഉറുപ്പിക വളര വരുവാനും ഉണ്ട. ഇവര ഇവിടെ വാരാതെ ഇരി
ക്കുന്നതും നികിതി ഉറുപ്പിക തരാതെ ഇരിക്കുന്നതും ഇതിന ഒക്കയും ഈ കുടിയാ
മ്മാക്ക സഹായം കുറബ്രനാട്ടിലെ രാജാ അവർകളെ ആശ്രയമാകുന്നു എന്ന വഴി
പൊലെ സായ്പ അവർകളെ അന്തഃകരണത്തിൽ ബൊധിക്കവെണമെന്ന നാം
അപെക്ഷിക്കുന്നു. നികിതി തരെണ്ടും കുടിയാമാർക്ക ശെഷം ഉള്ള രാജാക്കൻമാര
ഇപ്രകാരം ബലപ്പടുകയും ഇത ഹെതുമായിട്ട സരക്കാര കുബണി നികിതി വരാതെ
ഇരിക്കയും ഈ ജനങ്ങൾ നൊന്മെകൊണ്ട ഇല്ലാത്ത വാക്കുകൾ വലിയ സംസ്ഥാന
ത്തിങ്കൽ എഴുതി അയക്കയും അതുകെട്ട സായ്പമാർക്ക നമ്മൊടു മുഷിച്ചൽ
തൊന്നുകയും ആയാൽ നമുക്കു വളെര വളെര വ്യസനം തന്നെ ആകുന്നു എന്നു
സായ്പുമാര വഴിപൊലെ വിജാരിക്കുമെന്നു നാം നിശ്ചയിച്ചിരിക്കുന്നു. അപ്രകാരം
ആയാൽ ബഹു(മാ)നപ്പെട്ട കുബണി കടാക്ഷത്തൊടുകൂടി നമ്മുടെ വ്യസനം തീരുകെയും
ചെയ‌്യും. ശെഷം രണ്ട ദിവസത്തിലെടയിൽ നാം സായ്പു അവർകളെ കാണെണ്ട
തിന്ന ബാഡെൽ സായ്പു അവർകൾ ഒന്നിച്ച തന്നെ തലച്ചെരിയിൽ വരികയും ചെയ്യം.
എന്നാൽ എല്ലാ വർത്തമാനവും സായ്പ അവർകൾക്ക ബൊധിപ്പിക്കയു ചെയ്യും. എന്നാൽ
കൊല്ലം 971 ആമത കർകിടകമാസം 29 നു എഴുതിയ കത്ത 30 നു അഗസ്തതുമാസം 11 നു
വന്നത. [ 96 ] 72 C& D

80 ആമത രാജശ്രി കുറുമ്പ്രനാട്ട വിര(വർ)മ്മരാജാ അവർകൾക്ക വടക്കെ അധികാരി
തലച്ചെരി തുക്കടി സുപ്പ്രടെണ്ടൻ കൃസ്തപ്പർ പിലി സായ്പു അവർകൾ സല്ലാം. നമുക്ക
എഴുതി അയച്ച കത്ത എത്തി. അവസ്ഥ ഒക്കയു മനസ്സിൽ ആകയും ചെയ്തു. മണ
ത്തണയിൽ ഇരിക്കുന്ന ശിപ്പായിമാർക്ക അരി കൊടുപ്പാൻ തക്കവണ്ണം നാം ആഗ്രെ
ഹിച്ചിരിക്കുന്ന പ്രകാരത്തിൽ ഉത്സാഹിച്ചതുകൊണ്ട നമുക്ക വളര പ്രാസാദമാ കയും
ചെയ്തു. വിശെഷിച്ച പൈഴച്ചിയിൽ ഒഴിച്ചിരിപ്പാറാവൊളത്തിന്ന തങ്ങളുടെ സമീപത്ത
അനുജനും ഇരിക്കെണ്ടതിന്ന തങ്ങളുടെ കത്തിൽ ആഗ്രഹമായിരുന്ന കത്തിൽ
വാക്കന്റെ മറുപടി ഇപ്പൊൾ എഴുതി അയക്കയും ചെയ്തു. ഈ കാരിങ്ങൾ ഒക്കയും
ബബായി സംസ്ഥാനത്തിങ്കലെക്കി ബൊധിച്ചിട്ടും ഉണ്ട. അവിടെനിന്ന മറുപടി
വരുവൊളത്തക്ക തങ്ങളുടെ അനുജൻ ഇരിക്കുന്ന ദിക്കിൽ നിന്ന മാറിയിരിപ്പാൻ
കഴികയും ഇല്ലല്ലൊ. തങ്ങളുടെ സുഖസന്തൊഷം നല്ലവണ്ണം ഇരിക്കയും നൊം തമ്മിൽ
അന്യൊന്യ വിശ്വാസം വർദ്ധിച്ചിരിക്കയും വെണം. എന്നാൽ കൊല്ലം 971 ആമത
കർക്കിടകമാസം 31 നും ഇർങ്കിരസ്സകൊല്ലം 1796 ആമത അഗസ്തുമാസം 12 നു
തലച്ചെരിനിന്ന എഴുതിയത.

73 C& D

81 ആമത രാജശ്രി വടക്കെ തുക്കടി സുപ്രടെണ്ടൻ കൃസ്തപ്പർ പിലി സായ്പു
അവർകളുക്ക കടത്തനാട്ട പൊളർള്ളാതിരി കൊതവർമ്മരാജാ അവർകൾ സല്ലാം.
സർർക്കാര കുബനിക്ക നമ്മുടെ രാജ്യത്തനിന്ന ബൊധിപ്പിക്കെണ്ടും നിലുവ ഉറുപ്പിക
കൊല്ലം 69 ആമതിലെ നിലുവ ഉറുപ്പിക 4390 ഉറെസ്സ 25-ം കൊല്ലം 70 ആമതിലെ നിലുവ
ഉറുപ്പിക 19979 3/4? റെസ്സ 80 വഹ രണ്ടിൽ ഉറുപ്പിക 24390 1/4 ഉറെസ്സ 5 ഈ ഉറപ്പിക
ഇരുവത്ത നാലായി രത്തമുന്നുറ്റതൊന്നൂറെകാലും റെസ്സ അഞ്ചും ഇതിന പലെവിധം
നാണിയമായിട്ട നമ്മുടെ ആള പരശുരാമപട്ടരെ കയിൽ കൊടുത്തയച്ചിരിക്കുന്നു.
കച്ചെരിയിൽ ബൊധിച്ച പ്രകാരത്തിന്ന രെശീതി കൊടുത്തയക്കയും വെണം. എന്നാൽ
കൊല്ലം 971 ആമത കർക്കിടകമാസം 30 നു എഴുതിയത 31 നു വന്നത ഇർകിരസ്സകൊല്ലം
1796 ആമത അഗസ്തുമാസം 12 നു വന്നത.

74 C& D

82 ആമത രാജശ്രീ കണ്ണൂൽ ആദിരാജാബീബി അവർകൾക്ക വടക്കെ അധികാരി
തലച്ചെരി തുക്കടി സുപ്പ്രടെണ്ടൻ കൃസ്തപ്പർ പിലി സായ്പു അവർകൾ സല്ലാം. തങ്ങൾ
എഴുതി അയച്ച കത്ത വാങ്ങണ്ടതിന്ന നമുക്ക പ്രസാദമാകയും ചെയ്തു. ആയതിൽ ഉള്ള
അവസ്ഥകൾ മനസ്സിൽ ആകയും ചെയ്തു. മുബെ വീടു എടുക്കുവാൻ തങ്ങൾ
വെണ്ടിയിരിക്കുന്നത ഇപ്പൊൾ നമുടെ ആള അവിടെക്ക അയക്കയും ചെയ്തു.
അതുകൊണ്ടു ചെരക്കൽരാജാ അവർകളുടെ തന്റെ ഭുമിയിൽ ഇരിക്കുന്നതല്ലാതെ
കണ്ട തങ്ങൾ അവിടെ നിന്ന ചെലെതു കൊണ്ടുപൊകയും ചെയ്തു. ഈ തർക്കം നാം
കണ്ണനൂരക്ക വരുന്ന സമയത്തിൽ തീർക്കുകയും ചെയ്യും. ആയതിന വെഗെന അങ്ങൊട്ട
എത്തുകയും ചെയ‌്യും. ഇതിനിടെയിൽ തങ്ങൾനിന്ന വരുവാനുള്ള മുംബിലിത്തെ 69
ആമതിലും 70 ആമതിലും കണക്കുകൾ അതു കുട കാനത്തൂര കണ്ണൊത്ത ചാലിലെയും
കണക്ക ഇപ്പൊൾ അങ്ങൊട്ട അയച്ചിരിക്കുന്നു. ആയത ഉടനെ തീർപ്പിക്കുമെന്ന നാം
ആഗ്രെഹിച്ചിരിക്കുന്നു. ഈ കണക്കുകൾ ബൊധിപ്പിക്കുവാൻ വെണ്ടിയിരി
ക്കുന്നതുകൊണ്ട രണ്ടുമൂന്ന ദിവസത്തിൽ ഉറുപ്പിക ഇങ്ങൊട്ട വരും എന്നു നാം [ 97 ] വിശാരിച്ചിരിക്കുന്നു. നമ്മുടെ ശൊദ്യം നെരാകുന്നതുകൊണ്ട നാം വിശ്വസിച്ചിരിക്കുന്നത.
വിശ്വാസക്കെടു വരുമെന്നു നമുക്ക തൊന്നുന്നതുംമില്ല. എന്നാൽ കൊല്ലം 971 ആമത
കർക്കിടകമാസം 32 നു ഇർകിരസ്സകൊല്ലം 1796 ആമത അഗസ്തുമാസം 13 നു തലച്ചെരി
നിന്നും എഴുതിയത.

75 C& D

83 ആമത രാജശ്രീ കുറുമ്പനാട്ട വിരവർമ്മരാജാ അവർകൾക്ക വടക്കെ അധികാരി
തലച്ചെരി തുക്കടി സുപ്രടെണ്ടൻ കൃസ്തപ്പർ പിലിസായ്പ അവർകൾ സെലാം. തങ്ങൾ
നിന്നും കർക്കിടകമാസം 30 നു ഇവിടെക്ക എത്തിച്ച കത്ത രണ്ടാമത പ്രാവിശ്യം
വായിച്ചാറെ കൈതെരി എമ്മനെ തലച്ചെരിക്ക അയച്ചിട്ടും ഉണ്ട എന്നുള്ള കത്തിൽ
കാണുകയുംചെയ്യുന്നു. ഈ ആളെ നമ്മുടെ മുൻപാക വന്നിട്ടും ഇല്ലാ. വന്നുവെങ്കിൽ
വല്ലതും പിഴ ഉണ്ടായിരിക്കും എന്നതുകൊണ്ട നമുക്ക സങ്കടമായിരിക്കുന്നു. അതുകൊണ്ട
തങ്ങൾക്ക വെണ്ടുംവണ്ണം ഉള്ളത ഒക്കയും ചെയ‌്യാൻ നാം ആഗ്രഹിച്ചിരിക്കുന്നു.
ആയതുകൊണ്ട നമുക്ക അറിയിപ്പിക്കുമെന്നു നാം വളര അപെക്ഷിച്ചിരിക്കുന്നു. ശെഷം
പിഴ ഉണ്ടായിട്ട ഉണ്ടെങ്കിൽ ഈ കാരിയങ്ങൾ ഒക്കയും താമസിയാതെകണ്ട തിർപ്പി
ക്കെണ്ടതിന്ന ആ ആളെ യിങ്ങൊട്ട അയക്കുകയും വെണം. മറ്റും തങ്ങളുടെ
സുഖസന്തൊഷത്തിന എഴുതി അയക്കയും വെണം. എന്നാൽ 971 ആമത ചിങ്ങമാസം
2 നു അഗസ്തുമാസം 15 നു എഴുതി.

76 C& D

84 ആമത ബഹുമാനപ്പെട്ട കുമ്പഞ്ഞിയിടെ മലയാപ്രവിശ്യയിൽ വടക്കെ പകുതിൽ
അധികാര്യമായിരിക്കും പിലിസായ്പു അവർകളുടെ സന്നിധാനത്തിങ്കൽ ഗ്രെഹിപ്പിപ്പാൽ
ചൊയലി കെളപ്പ നബ്യാർ എഴുതിയത. 64 ആമാണ്ട ഢീപുവിന്റെ പാളിയും വന്ന
രാജ്യത്തുള്ള പ്രജകൾ ഒക്കയും കാടുകയരി പൊയതിന്റെ ശെഷം വങ്കാളത്ത
വലിയ‌്യജന്നരാൾ സായ്പ അവർകൾ ശ്രീരംഗപട്ടണത്തൊളം പാളിയ‌്യവും കൊണ്ടു
പൊയി ഢിപുവിന അമർത്ത ജനരാൾ സായ്പു അവർകൾ കണ്ണൂർക്ക വന്നതിന്റെ
ശെഷം നമ്മുടെ അനുജന കണ്ണൂൽ ഒളം അയച്ച ചൊയലി എടവകരെ കാര്യം കൊണ്ട
സായ്പു അവർകള ഗ്രഹിപ്പിച്ചതിന്റെശെഷം പാറമെൽ സായ്പുവൊടു കാര്യ
പ്രകാരങ്ങളൊക്കയും വെണ്ടുവണ്ണം ആക്കിതരുംമെന്നു പറഞ്ഞ പൊകയും ചെയ്തു.
എന്നതിന്റെശെഷം തലച്ചെരിക്കചെന്ന പറമെൽ സായ്പുമായി പറഞ്ഞപ്പൊൾ രാജ്യം
ഒക്കയും തംബുരാന തക്കവണ്ണം സമ്മതിച്ചപൊയി എന്ന പറഞ്ഞ പിരികയും ചെയ്തു.
ആയതിന്റെശെഷം തമ്പുരാൻ എന്നുള്ളടത്ത ആള അയച്ച നാം ചെറക്കൽ ചെന്ന
കണ്ടപ്പൾ രാജ്യം ഒക്കയും കുമ്മഞ്ഞിന്ന ഇങ്ങ സമ്മതിച്ചിരിക്കുന്നു എന്നും കുമ്മ
ഞ്ഞിലെക്കി എറിയദ്രവ്യം കൊടുപ്പാൻ പറഞ്ഞിരിക്കുന്നു എന്നും കല്പിച്ചതിന്റെശെഷം
കുമ്മഞ്ഞിലല്ലൊ മുതൽ ബൊധിക്കണ്ടു എന്നവെച്ച എടവകയിൽ കൊറഞ്ഞൊരു ദെശം
അന്യഷിച്ച 66 ആമാണ്ടു മൊതൽ 70 ആമാണ്ട വരക്കും വളപട്ടണത്തിൽ നിന്നു അച്ചു
കണക്കപ്പിള്ള കത്തെഴുതി തന്ന വരിയ‌്യൊലപടിക്കുള്ള മൊതൽ എടുപ്പിച്ച കൊടുക്കയും
ചെയ്തു. ആയതിന്റെശെഷം 71 ആമാണ്ട നബ്യാര അന്യഷിക്കുന്ന ദിക്കു ഇങ്ങു ഒഴിഞ്ഞ
തരണമെന്നും ഇങ്ങുന്ന ആള ആക്കി മൊതൽ എടുപ്പിച്ചൊളാമെന്നും കല്പിച്ചപ്പൊൾ
ഇങ്ങന്ന സമ്മതിക്കായ്കകൊണ്ട എറിയ ഉറുപ്പിയ നില്പുണ്ടെന്നു വെച്ച കുമ്മഞ്ഞീ
എജമാനൻമ്മാരെ പക്കൽ കണക്ക എഴുതികൊടുക്കകൊണ്ട അരിശൻസായ്പ
ശിരിയ‌്യണ്ടപുരത്ത വന്ന നാം ആയിക്കണ്ടപ്പൊൾ 28,000 ഉ(റു)പ്പ്യ നമ്പ്യാരെ പക്കൽ
കിഴ്ക്കുറ്റി ഉണ്ടെന്നവെച്ച രാജാവ എഴുതി തന്നിരിക്കുന്നു എന്നും ആയ ഉറുപ്പ്യ [ 98 ] ഇപ്പൊൾത്തരണം എന്നും സായ്പ പറഞ്ഞപ്പൊൾ 66 ആമാണ്ട മൊതൽ 70 ആമാണ്ട
വരക്കും ഉള്ള മൊതൽ നാം എടുത്ത തമ്പുരാനു ബൊധിപ്പിച്ചിരിക്കുന്നു എന്നും
ആയതല്ലങ്കിൽ നാം വാങ്ങിയതിന്റെയും കൊടുത്തതിന്റെയും കണക്ക നമ്മുടെ പക്കൽ
ഉണ്ടെന്ന നാം പറഞ്ഞപ്പൊൾ ആക്കണക്ക എഴുതിത്തരണം എന്ന സായ്പ പറകകൊണ്ട
അക്കണക്കകൾ ഒക്കയും വിവരമായി എഴുതികൊടുത്തപ്പൊൾ ഇക്കണക്കകൾ
തലച്ചെരിക്ക കൊണ്ടചെന്ന അണ്ടലിസായ്പുമായി കണ്ട വിസ്തരിച്ചയെഴുതി
അയക്കാമെന്ന പറഞ്ഞുപൊകയുംചെയ്തു. ആയതിന്റെ ശെഷം അക്കണക്കകൾ
മുഖതാവിൽത്തന്നെ കെൾക്കെണമെന്നവെച്ച അണ്ടലിസായ്പു അവർകൾ എഴുത്ത
വരികകൊണ്ട കണക്കകാരന്റെ പക്കൽ കണക്ക കൊടുത്തയച്ച എഴാരകച്ചെരിയിലും
എഴുതി കൊടുക്കയും ചെയ്തു. എന്നടത്ത ഇക്കണക്കകൾ കൊഴികൊട്ട കച്ചെരിയിൽ
കൊടുത്തയക്കാമെന്നും രാജാവിന്റെ കണക്കകളും അവിട എത്തിട്ട ഉണ്ടെന്നു ആയത
വിസ്തരിച്ച എഴുതി വന്നാൽ അപ്രകാരത്തിന അങ്ങൊട്ട എഴുതി അയക്കാമെന്നും പറ
ഞ്ഞ കണക്കകാരന്ന യിങ്ങ പറഞ്ഞയക്കയും ചെയ്തു. ആയതിന്റെ ശെഷം മെജർ
മരിസായ്പ ചിരയ‌്യണ്ടപുരത്ത വന്ന നാം ആയിക്കണ്ടപ്പൊൾ 28,000 ഉറുപ്പ്യ കീഴക്കുറ്റി
ഉണ്ടെന്നു അയ ഉറുപ്പ്യ ഇപ്പൊൾത്തരണം എന്നു ആയത അല്ലങ്കിൽ എന്റെ കുട രാജാ
ഉള്ളടത്ത വരണം എന്നും പറഞ്ഞപ്പൊൾ കീഴ്ക്കുറ്റി ഉറുപ്പ്യ നാം കൊടുക്കെണ്ടതില്ലന്നും
നമ്മുടെ പക്കൽ എടുത്തതിന്റെയും കൊടുത്തതിന്റെയും കണക്കുണ്ടെന്നു അക്കണക്ക
ഇവിടന്ന വിസ്തരിച്ച എന്റെ പക്കൽ ഉറുപ്പ്യ നിപ്പുണ്ടെങ്കിൽ ആ ഉറുപ്പ്യ ബൊധിപ്പിച്ച
തരാമെന്നു ആയതല്ലങ്കിൽ കൊഴിക്കൊട്ടെങ്കിലും തലച്ചെരി എങ്കിലും കണ്ണുലെങ്കിലും
വരാമെന്ന പറഞ്ഞപ്പൊൾ വളപട്ടണത്ത തന്നെ വന്ന രാജാവ മുഖാന്തരം വെച്ച തന്നെ
പറയണമെന്ന പറഞ്ഞപ്പൊൾ കണക്കകാരനെയും നമ്മുടെ അനുജനെയും സായ്പു
ന്റെ കുട വളപട്ടണത്തെ അയച്ചി കണക്ക ബൊധിപ്പിച്ചു തരാമെന്ന പറഞ്ഞപ്പൊൾ
നമ്പ്യാരതന്നെ വരണം എന്ന താൽപ്പര്യമായി പറകകൊണ്ട നമ്മുടെ ഭയംകൊണ്ട നാം
അവിട പൊയതും ഇല്ലാ. ഭയപ്പെടുവാനുള്ള സംഗതി മുൻപെ തബുരാൻ 63 ആമണ്ട
ഢീപ്പുന എഴുതി അയച്ച സൈതകവാറ പാളിയക്കാരന വരുത്തി ചൊഴലി പാളിയംവെച്ച
നമ്മുടെ കാരണ്ണവര പിടിച്ച അപായം വരുത്തിയ അവസ്തകൊണ്ടു എറിയ കുഞ്ഞ
കുട്ടികള പിടിച്ച കൊടുത്തയക്ക ആവസ്ത കൊണ്ടു ഇപ്പഴും ഇല്ലാത്ത ഉറുപ്പ്യ
എഴുതികൂട്ടുകകൊണ്ടും അത്ത്രെ വളപട്ടത്ത പൊവാൻ വിശ്വാസം വരാഞ്ഞത.
കൊഴിക്കൊട്ട വരുവാറായി പൊറപ്പെട്ടപ്പെൾ നമ്മുടെ അമ്മ മരിച്ച പരാധിനമാക
കൊണ്ടത്ത്രെ വരുവാൻ താമസിച്ചപൊയത. അയതിന്റെശെഷം മരിസയ്പും പട്ടാള
വും തബുരാന്റെ ആളും വന്ന നാം അന്യഷിക്കുന്ന ദിക്കിൽ ഒക്കയും പരാധിനമായ
പ്പൊൾ നമ്മുടെ കുഞ്ഞികുട്ടികളും ഞാനും വാങ്ങിച്ച നിൽക്കയും ചെയ‌്യുന്നു. ഇപ്രകാരം
നമ്മൊടു വെപ്പാൻ തക്കവണ്ണം കുമ്മഞ്ഞിക്ക വിപരീതമായി ഇത്ത്രപ്പഴും നടന്നതു
മില്ലാ. ഈ അവസ്തക്ക എനി എങ്കിലും കാര്യപ്രകാരംപൊലെ വിസ്തരിച്ച നമുക്കും
കുഞ്ഞിക്കുട്ടികൾക്കും നാട്ടിൽ ഇരിതിപൊറുതി ആക്കിതന്നുവെങ്കിൽ നന്നായിരുന്നു.
ആയതിന്ന നമ്മുടെമെൽ പ്രിതി ഉണ്ടായിരിക്കണം. കൊലസ്വരുപവും ചൊഴ
ലിസ്വരുപവും ആയി നടന്നവന്ന പുരാണം കുമ്മഞ്ഞി സംസ്ഥാനത്ത സായ്പെമ്മാരെ
അവർകൾ ഗ്രഹിക്കുബൊൾ നമുക്ക ഉള്ള രാജ്യത്തൊടും അവിട ഉള്ള സമ്പദ്ധം
സായ്പെന്മാര അവർകൾക്ക വഴിപൊരുംവണ്ണം ബൊധിക്കാറാകയും ചെയ്യും. കുമ്മഞ്ഞി
സംസ്ഥാനത്ത ഇല്ലാതെ കണക്കകള ബൊധിപ്പിച്ച എന്നയും എന്റെ കുഞ്ഞികുട്ടികളയും
രാജ്യത്ത ഉള്ള പ്രജകളയും സങ്കടം വരുത്തി കാട്ടിൽ കെടന്ന നശിക്കുന്ന. കുമ്മഞ്ഞി
നികിതി എടുത്ത വരണ്ടത കണ്ടത്തമ്മന്നും പറമ്പത്തനും എല്ലൊ ആകുന്നത. നികിതി
കണക്കിൽ തപ്പുണ്ടായാൽ കുമ്മഞ്ഞി എജമാനൻന്മാര വിചാരിച്ചാൽ പാട്ടം കെട്ടുന്നതിൽ
നലാള അയച്ചനൊക്കിയാൽ തിരുമെല്ലെ. ഇങ്ങിനെ ഉള്ള കാര്യങ്ങൾ സായ്പന്മാര [ 99 ] അവർകൾക്ക ഇങ്ങന്ന എഴുതി ബൊധിപ്പിക്കെണമെന്നില്ലല്ലൊ. എല്ലാവർക്കും രക്ഷ
ആയിരിക്കുന്ന കുമ്മഞ്ഞി എജമാനംൻമാർക്ക അറിയാമെല്ലൊ. ബഹൂമാനപ്പെട്ടിരി
ക്കുന്ന കുമ്മഞ്ഞിന്റെ കൈത്താഴ മലയാളം ഒക്ക സാധിനമായപ്പൊൾ എ(ക)ല്ലാവര
ക്കും ഗുണമായിട്ട ഇരന്ന കഴിഞ്ഞൊളാമന്നും കുമ്മഞ്ഞി കൽപ്പിക്കുന്ന നികിതി
കൊടുത്തൊളമന്നും വിചാരിച്ച സന്തൊഷിച്ചിരുന്നു. കൊലത്തനാട്ടിൽ പറ്റിയ ദെശത്ത
ഉണ്ടാകുന്ന മൊതൽ ഒക്കയും കൊടുത്താലും ഇരുനൊളുവാൻ സങ്കടമായി
വന്നിരിക്കുന്നു. അ ആവിലാദിയും സംങ്കടങ്ങളും കുമ്മഞ്ഞി സംസ്ഥാനത്ത സായ്പമാര
അവർകള ബൊധിപ്പിച്ചു കുടായ്കയും വന്നും. സാധുക്കളായിരിക്കുന്നവര സങ്കടം
ബൊധിപ്പിച്ചന്നവരികിൽ അവര നാട്ടിൽ ഇരുന്നുന്ന വരികയും ഇല്ല. കുമ്മിഞ്ഞി
സമസ്ഥാനത്ത ഒരു സംങ്കടം കെൾപ്പിച്ചാൽ കാലം താമസിച്ചിട്ടങ്കിലും നെരാക്കി കാര്യം
നടത്തി സംകടം തിർത്ത തരുവെന്നു വിചാരിച്ച കുമ്മഞ്ഞി കല്പനക്ക വന്ന എജമാ
നൻമ്മാരൊടും പട്ടാളക്കാരൊടും ഒരി എറക്കൊറവ കാണിക്കാതെയും എനിമെൽ
ബഹൂമാനപ്പെട്ടവരെമെൽ ഒരു ദൊഷം വരുവത്തുവാൻ വിചാരിക്കാതെത്ത്രെ നാടും
വീടും വിട്ട കാട്ടിൽ ഇരിക്കുന്നത. എനി എങ്കിലും എല്ലാവർക്കും രക്ഷയായിരിക്കുന്ന
ബെഹുമാനപ്പെട്ട കുമ്മഞ്ഞി സംസ്ഥാനത്തിൽ പലെ കാര്യദികളും വിചാരിച്ച എല്ലാവരെ
യും രക്ഷിക്കുന്ന സായ്പുമാര വിചാരിച്ച എന്നയും എന്റെ കുഞ്ഞികുട്ടികളെയും
രാജ്യവും രാജ്യത്ത ഉള്ള പ്രജകളെയും രക്ഷിപ്പാൻ സായ്പുമ്മാരെ കൃപ ഉണ്ടായിരിക്കണം.
ബഹൂമാനപ്പെട്ടിരിക്കുന്ന കുമ്മഞ്ഞിയൊട എറിയ വിപരീതമായി നിന്നവർക്ക
കുമ്മിഞ്ഞിന്റെ കൃപാകടാക്ഷംകൊണ്ട പൊറാത്ത അവര രക്ഷിച്ചപ്രകാരം കാമാനുണ്ട.
അതുപൊലെ ഉള്ള കുറ്റം ഒന്നും ഞാൻ കുമ്മഞ്ഞിയൊട ചെയ്തിട്ടില്ലാ. ചെയ്വിൻ
ഭാവിച്ചിട്ടും ഇല്ലാ. എന്നക്കുള്ള സംങ്കടങ്ങൾ ഒക്കയും സായ്പുമ്മാരെ ബൊധിപ്പി
ക്കണ്ടക്കിൽ വളര എഴുതി അയക്കണ്ടിവരും. കൊറഞ്ഞൊരു സങ്കടം അറിയിക്കുന്നതിൽ
എന്റെ സങ്കടം പൊക്കി രക്ഷിച്ച കൊള്ളുകയും വെണം. എനി സായ്പന്മാരെ
കല്പനപ്രകാരം കെട്ട നടക്ക. സായ്പന്മാരെ സംസ്ഥാനങ്ങളിൽ എഴുതി അയ
ക്കെണ്ടപ്രകാരം വഴിപൊരുംവണ്ണം മനസ്സിൽ ഇല്ലാ. ഈ എഴുതിഅയച്ചതിൽ വല്ലതും
ഉള്ള പെഴ ഉണ്ടെങ്കിൽ ഉടയവര കുറിച്ച രക്ഷിച്ച കൊള്ളുകയും വെണം. എന്നാൽ 971
ആമത ചിങ്ങമാസം 1 നു എഴുതിയത ചിങ്ങമാസം 3 നു വന്നത. അഗസ്തുമാസം 16 നു
വന്നത.10

77 C& D

86 ആമത രാജശ്രീ കടത്തനാട്ട പൊറള്ളാതിരി കൊതവർമ്മരാജാ അവർകൾക്ക വട
ക്കെ അധികാരി തലച്ചെരി തുക്കടി സുപ്രടെണ്ടൻ കൃസ്തപ്പർ പീല സായ്പ അവർകൾ
സല്ലാം. ബഹൂമാനപ്പെട്ട ഗൗണ്ണർ സയ്പു അവർകളുടെ കത്ത തങ്ങൾക്ക അയക്കുവാൻ
നമുക്ക വളര പ്രസാദമായിരിക്കുന്നു. പ്രത്ത്യെകമായിട്ട അതുകൊണ്ട തങ്ങളുടെ ബൊധം
ഉണ്ടായി വരുമെന്ന നമുക്ക നിശ്ചയമായിരിക്കുന്നു. ബാഡൽ സായ്പു അവർകൾ
ചെലകാര്യം കൊണ്ട കപ്പായ്ക്ക പൊവാൻ നിശ്ചയ‌്യമായി വെണ്ടിയിരിക്കുന്നതുകൊണ്ട
നാം ഇരുവെനാട്ടക്ക യാത്ത്ര പുറപ്പെടുവാൻ ഭാവിച്ചിരുന്നത അഭാവക്കെടായി വരികയും
ചെയ്തു. അഞ്ചു ദിവസത്തിൽ അകത്ത മൊന്തൊൽക്ക എത്തുവാൻ തക്കവണ്ണം നാം
വിചാരിച്ച ഇരിക്കുന്നു. അതിനിടെയിൽ തങ്ങളുടെ സുഖസന്തൊഷ നല്ലവണ്ണം
ഇരിക്കുമെന്നു നാം പ്രത്ത്യെകമായിട്ട വിശ്വസിച്ച ഇരിക്കുന്നു. എന്നാൽ കൊല്ലം 971
ആമത ചിങ്ങമാസം 6 നു ഇർങ്ക്ലിരസ്സകൊല്ലം 1796 ആമത അഗസ്തുമാസം 19 നു തലച്ചെരി
നിന്ന എഴുതിയത. [ 100 ] 78 C& D

87 ആമത മഹാരാജശ്രീ വടക്കെ അധികാരി തലച്ചെരി തുക്കടി പീലിസായ്പു
അവർകളുടെ സന്നിധാനത്തിങ്കൽ ബൊധിപ്പിപ്പാൻ ഇരുവയിനാട്ട നമ്പ്യാന്മാര എഴു
തിയ അർജി. കൊടുത്തയച്ച കത്ത വായിച്ച മനസ്സിൽ ആകയും ചെയ്തു. കൊല്ലം 971 ലെ
ഉറുപ്പ്യക തെകച്ചും കൊടുത്തയപ്പാൻ തക്കവണ്ണം എല്ലൊ എഴുതി അയച്ചത. ഇമ്മാസം
10 നു 1000 ഉറുപ്പി കച്ചെരിയിൽ കൊടുത്തയക്കയും ചെയ്യാം. ശെഷം ഉറുപ്പ്യ കൂടകൂട
കച്ചെരിയിൽ കൊടുത്തയയ്ക്കുകയും ചെയ്യാം. 71 ലെ ഉറുപ്പ്യ തെകച്ചും അടെപ്പാൻ
മഹാരാജശ്രീ സായ്പ അവർകളുടെ കൃപ ഉണ്ടായിട്ട കന്നിമാസത്തൊളം താമസം
തന്നുവെങ്കിൽ നന്നായിരുന്നു. ഈ മാസം തുടങ്ങി കുടികളിലെ ഉറുപ്പ്യ പിരിഞ്ഞ
പൊരണ്ടെ സമയം ആകകൊണ്ടത്ത്രെ ഞാങ്ങൾ സായ്പു അവർകളുടെ സന്നി
ധാനത്തിൽ വന്നു കാമാൻ താമസിച്ചത. എന്നാൽ കൊല്ലം 971 ആമത ചിങ്ങമാസം 7 നു
എഴുതിയ ഒല ചിങ്ങമാസം 8 നു അഗസ്തുമാസം 21 നു വന്നത.

79 C & D

88 ആമത രാജശ്രീ വടക്കെ അധികാരി തലച്ചെരി തുക്കടി സുപ്രടെണ്ടൻ കൃസ്തപ്പർ
പീലീ സായ്പ അവർകൾ ഇരുവൈനാട്ട നമ്പ്യാമാർക്ക എഴുതി അനുപ്പിന കാര്യം.
നിങ്ങൾ ഇവിടെക്ക എഴുതി അയച്ചെ കത്ത എത്തി. ആയതിൽ ഉള്ള അവസ്ഥകൾ
നമുക്ക വളര വിഷാദമാകെയും ചെയ്തു. നിങ്ങളെ കിസ്തി ആയതിന മുബായിട്ട
രണ്ടാംകിസ്തിൽ തെകച്ച കൊടുക്കെണ്ടതിന എറതാസം അനുസരിപ്പാൻ കഴികയും
ഇല്ലല്ലൊ. അതു ഉടനെ നമ്മുടെ കച്ചെരിക്ക അയക്കുകയും വെണം. ശിപ്പായി നിങ്ങളുടെ
ഒന്നിച്ച പന്ത്രണ്ട മണിക്കൂറ പാക്കെണ്ടതിന്ന കല്പനയായി കൊടുക്കുകയും ചെയ്തു. ആ
സമയത്തിങ്കൽ രണ്ടാം കിസ്തി ബൊധിപ്പിക്കാതെ ഇരിക്കും എങ്കിൽ ഈ കാര്യംകൊണ്ട
പറയെണ്ടതിന്ന നിങ്ങൾ ഉടനെ തലച്ചെരിക്ക വരികയും വെണം. ശെഷം നിങ്ങൾ രണ്ടാമത
കിസ്തി ഒക്കയും ഉടനെ ബൊധിപ്പിക്കാതെ ഇരിക്കും എങ്കിൽ നിങ്ങൾ ഉള്ളു നടന്നപ്രകാരം
ബഹൂമാനപ്പെട്ട സർക്കാരിലെക്ക അറിയിപ്പിക്കയും ചെയ‌്യും. ഇതിനിടയിൽ
ബഹൂമാനപ്പെട്ട കുബണിയുടെ നെര അവകാശം നിശ്ചയ‌്യമായി വരിത്തുപ്പി
ക്കെണ്ടതിന്ന നമുക്ക തൊന്നുന്നപ്രകാരം ഉള്ളത നടക്കുകയും ചെയ‌്യാം. എന്നൽ 971
ആമത ചിങ്ങമാസം 8 നു അഗസ്തു മാസം 21 നു തലച്ചെരിനിന്ന എഴുതിയത.

80 C & D

89 ആമത വടക്കെ അധികാരി തലച്ചെരി തുക്കടി സുപ്രടെണ്ടൻ കൃസ്തപ്പർ പീലി
സാഹെബ അവർകൾക്കു കടത്തനാട്ട പൊറള്ളാതിരി കൊതവർമ്മരാജാ അവർകൾ
സല്ലാം. ബഹൂമാനപ്പെട്ട ഗെർണ്ണർ സായ്പു അവർകളെ കത്ത കൊടുത്തയച്ചിരിക്കുന്നു
എന്നുള്ള പ്രസാദത്തൊട ചിങ്ങമാസം 6 നു സായ്പ അവർകൾ എഴുതിയ കത്തും
നമുക്ക എത്തിയത കണ്ട വളെര പ്രസാദമാകയും ചെയ്തു. ബഹൂമാനപ്പെട്ട ജെനരാൽ
സാഹെബ അവർകൾ നമുക്ക എഴുതിയിരിക്കുന്നു. വിശെഷിച്ച നാം സർക്കാർ
കുബണിക്ക നെരായിട്ട നടക്കുന്ന വർത്തമാനങ്ങൾ ഒക്കയും കമീശനർ സാഹെബമാരും
സുപ്രടെണ്ടൻ സാഹെബ അവർകളും എഴുതി അയക്കുമാറാക്കി വരെണമെന്നത്ത്രെ
നമുക്ക എഴുതിയിരിക്കുന്നത. ഇതിന ഒക്കയും സാഹെബ അവർകൾ നല്ലവണ്ണം എഴുതി
അയച്ച കുബണി രെക്ഷയും സായ്പുമാരെ സ്നെഹം വഴിപൊലെ വർദ്ധിച്ച വരെ
ങ്ങുന്നതിന്ന സാഹെബ അവർകളെ കൃപ നല്ലവണ്ണം ഉണ്ടെന്ന നാം വിശ്വസിച്ചിരിക്കുന്നു.
സാഹെബ അവർകൾ മൊന്തൊലെക്ക എത്തിയാൽ അവിടെവന്ന കാണെണ്ടുന്നതിന്ന [ 101 ] നാം പ്രാസാദത്തൊടു പാർക്കുന്നു. എന്നാൽ കൊല്ലം 971 ആമത ചിങ്ങമാസം 7 നു
എഴുതിയ കത്ത 8 നു അഗസ്തുമാസം 21 നു വന്നത.

81 C & D

90 ആമത രാജശ്രി കുറുമ്പ്രനാട്ട വിരവർമ്മരാജാവ അവർകൾക്ക വടക്കെ അധികാരി
തലച്ചെരി തുക്കടി സുപ്രഡെണ്ടൻ കൃസ്തപ്പർ പിലി സായ്പു അവർകൾ സലാം. എഴുതി
ആയെച്ച കത്ത എത്തി. പഴച്ചിയിൽനിന്ന പൊയിപ്പൊയ വസ്തുമുതല വർത്തമാനം നമുക്ക
പറയെണ്ടതിന്ന ആള ഇവിടെ വന്നിരിക്കുന്നു. അവൻ പറയുന്നത ഒക്കയും കെട്ട
തങ്ങളെകൊണ്ട വെണ്ടുംവണ്ണം ഉള്ളത നടത്തിക്കയും ചെയ്യം. തങ്ങൾക്ക അറി
യിപ്പിക്കുവാൻ ഉണ്ട. ബഹൂമാനപ്പെട്ട സാർക്കരിലെനിന്ന ചെല വാക്ക നമുക്ക എത്തി.
ആയത തങ്ങൾക്ക ഗ്രെഹിക്കെണ്ടതിന്ന നമുക്ക കല്പനയായി വന്നിരിക്കയും ചെയ്തു.
അക്കാരിയത്തിനായി തങ്ങളെ കാമാൻ തക്കവണ്ണം വെണ്ടിയിരിക്കുന്നു. തങ്ങളുടെ
നികിതി പണത്തിന്ന രൂപമാക്കിട്ടുള്ള വഴികളൊട എതാൻ വിരൊധം വരാതെ ഇരിപ്പാൻ
തങ്ങൾ തലച്ചെരിക്ക വരുവാൻ ചൊദിക്കെണ്ടതിന്ന നമുക്ക മടിയായിരിക്കുന്നു എന്ന
ആയത ചിങ്ങമാസം സംക്രാന്തിയിൽ അകത്ത കച്ചെരിയിലെക്ക ബൊധിപ്പിപ്പാൻ പറഞ്ഞ
ഒത്തത എന്നുള്ള പറഞ്ഞ ഒത്ത പ്രകാരത്തിൽ നടക്കുമെന്ന നമ്മുടെ മനസ്സിൽ ഏറ്റം
നിശ്ചയിച്ചിരിക്കുന്നുതകൊണ്ട നമ്മുടെ മെൽ ആളുകൾക്ക നിശ്ചയ‌്യമായി
ബൊധിപ്പിക്കയും ചെയ്തു. അതുകൊണ്ട ഈ വിവരങ്ങളിൽ തങ്ങൾ തലച്ചെരിക്ക വരിക
എങ്കിലൊ ആയത അല്ലാതെകണ്ട നാം കൊട്ടയത്തനാട്ടിൽ എതാൻ ഒരു ദെശത്തിൽ
ഈക്കാരിയംകൊണ്ട പറയെണ്ടതിന്ന വരിക എങ്കിലും തങ്ങളുടെ അന്തഃകരണത്തിൽ
ബൊധിക്കുന്നപ്രകാരം നടക്കുകയും ചെയ‌്യും. തങ്ങൾ തലച്ചെരിക്കു വരുമെന്നുവരികിൽ
പഴെയവീട്ടിൽ ചന്തുകൂടി ഒന്നിച്ചു വരികയും വെണം. ആയത അല്ലാതെകണ്ട നാം
തങ്ങളെ എതിരെൽക്കുമെന്നു വരികിൽ അവൻകൂടിതന്നെ വെണ്ടിയിരിക്കുന്നു. ഈ
കാർയ‌്യം വലുതായിട്ട ഒരു കാരിയം ആകുന്നതുകൊണ്ട തങ്ങളെ കാമാൻ നമുക്ക
എത്ത്രെയും എറ്റിവശം ബൊധം ഉണ്ടായിവരും എന്നു ബഹുമാനപ്പെട്ട സർക്കാരിലെ
പ്രസാദം എറ ഉണ്ടായി വരികയും ചെയ‌്യും. ശെഷം ഈ കാരിയം നമ്മൊടു വിശ്വാസം
വർദ്ധിപ്പിക്കയും ചെയ‌്യും. എന്നാൽ വളര ആഗ്രഹിച്ചിരിക്കുന്നു. എന്നാൽ കൊല്ലം 971
ആമത ചിങ്ങമാസം 9 നു ഇർങ്ക്ലിരസ്സരെസ്സകൊല്ലം 1796 ആമത അഗസ്തുമാസം 22 നു
തലച്ചെരി നിന്നും എഴുതിയത.

82 C & D

91 ആമത മഹാരാജശ്രീ വടക്കെ അധികാരി തലച്ചെരി തുക്കുടി പീലിസായ്പ അവർ
കളുടെ സന്നിധാനത്തിങ്കലെക്ക ബൊധിപ്പിപ്പാൻ ഇരുവെനട്ട നമ്പ്യാമാര എഴുതിയ
അർജി. എഴുതി അയച്ചെ കത്ത വായിച്ച മനസ്സിൽ ആകയും ചെയ്തു. രണ്ടാം ഗഡുവിന്റെ
ഉറുപ്പ്യ തെകച്ചും ഇപ്പൊൾ ബൊധിപ്പിക്കണം എന്നല്ലൊ എഴുതി അയച്ചത. രണ്ടാം ഗഡു
വിന ഞങ്ങൾ നാലാളും ബൊധിപ്പിക്കണ്ടെ ഉറുപ്പ്യ തെകച്ചും ഈ മാസം 15 നു ബൊധി
പ്പിക്കയും ചെയ്യാം. രണ്ടാം ഗഡുവിനു കരിയാട്ടിന്നും പുളിയനമ്പ്രത്തിന്നും ബൊധി
പ്പികെണ്ട ഉറുപ്പ്യക ഞാങ്ങൾ ശിപ്പായിന അയച്ചിട്ടും ഞാങ്ങൾ തന്നെ ചെന്ന മുട്ടിച്ചിട്ടും
ഞാങ്ങളെ കയ്യിൽ ഉറുപ്പ്യ തന്നതുമില്ലാ. കുടിയാമാരെ വിളിച്ച ശൊദ്യം ചെയ്താറെ
ഞാങ്ങൾ രണ്ടു ഗഡുവിന്റെ ഉറുപ്പ്യ തെകച്ചും കൊടുത്തിരിക്കുന്നു എന്ന കുടിയാമാര
ഞങ്ങൾക്ക എഴുതി അയച്ചിരിക്കുന്നു. ആ ഒല അങ്ങ കൊടുത്തയച്ചിട്ടു ഉണ്ട. അതു
കൊണ്ട കരിയാട്ടെയും പുളിയനമ്പ്രത്തെയും ഉറുപ്പ്യ രണ്ട ഗഡുവിന്റെത മഹാരാജശ്രീ
സായ്പ അവർകളുടെ കൃപ ഉണ്ടായിട്ട വാങ്ങി ബൊധിപ്പിച്ചുവെങ്കിൽ നന്നായിരുന്നു.
എന്നാൽ കൊല്ലം 971 ആമത ചിങ്ങമാസം 9 നു അഗസ്തുമാസം 22 നു വന്നത. [ 102 ] 83 C & D

92 ആമത ചാലയാടൻ ചന്തുകുറുപ്പ വായിച്ച നാലുവീട്ടിലെ നമ്പ്യാമ്മാരെ കെൾപ്പി
ക്കെണ്ടും വർത്തമാനം. കരിയാട്ടുള്ള കുടിയാമാര എല്ലാവരും കയ‌്യാൽ എഴുത്ത. എന്നാൽ
ഇപ്പൊഴ കരിയാട്ടുന്നും പണ്ടാരത്തിൽ കൊടുക്കെണ്ടും നികിതി ഉറുപ്പികക്ക അങ്ങൊന്ന
തച്ചൊർമ്മൻ വന്ന നിന്ന ഞങ്ങൾ കുടിയമാരെ എല്ലാവരെയും വിളിപ്പിച്ച രണ്ടാ
ഗഡുവിന്റെ ഉറുപ്പിക ഇപ്പൊൾ ഇവിട അടച്ചുതരണം എന്ന അങ്ങുന്നു ഞങ്ങളൊട
കല്പിച്ചതിന്റെ ശെഷം കല്പിച്ചപ്രകാരം തന്നെ രണ്ടാംഗഡുവിന്റെ ഉറുപ്പ്യ ഞങ്ങൾ
അടച്ച കൊടുക്കയും ചെയ്തു. എന്നതിന്റെശെഷം ഇപ്പൊൾ പണ്ടാരശിപ്പായിന അയച്ച
പൊരയും കുടിയും അടെച്ചു കെട്ടുകയും നടുവാനും പറിപ്പാനും സമ്മതിക്കാണ്ട
ഇരുക്കുകയും ചെയ്തു. ഇപ്രകാരത്തിൽ അരിയത്ത നിൽക്കുന്ന ആളെ വാക്ക കെട്ട
ഞങ്ങളെ യിത്തിരെ മനസ്സ മുട്ടിച്ചാൽ എന്നാൽ ഞങ്ങൾ പണ്ടാരത്തെക്ക തരെണ്ടെ
മുതൽ തരാഞ്ഞാൽ ഞങ്ങളെയല്ലൊ മനസ്സ മുട്ടിക്കുന്നതും. ഈ വർത്തമാനം ഇപ്പൊൾ
ഞങ്ങൾ അങ്ങല്ലൊ കെൾപ്പിക്കെണ്ടു. ഞങ്ങളെകൊണ്ട പണ്ടാരത്തിൽ കൊടുക്കെണ്ടു
മുതൽ വാങ്ങി പതിപ്പിച്ച കൊള്ളുകയും ഞങ്ങളെകൊണ്ടു നടത്തൊണ്ടും കാരിയും
നടത്തിച്ചൊള്ളുകയും അതിന അങ്ങെ കൃപ ഉണ്ടാകയും വെണം. എന്നൽ ഞങ്ങൾ
ഒക്കയും ഞങ്ങ അപൊൻവെണ്ടി അത്ത്രെ എഴുതി അയച്ചത. എന്നാൽ മിഥുനമാസം 25
നു 971 ആമത ചിങ്ങമാസം 9 നു അഗസ്തുമാസം 22 നു വന്ന.

84 C & D

93 ആമത രാജശ്രീ കൊടകരാജാ അവർകൾക്ക വടക്കെ അധികാരി തലച്ചെരി
തുക്കടി സുപ്രടെണ്ടൻ കൃസ്തപ്പർ പിലി സയ്പ അവർകൾ സല്ലാം. ബഹുമാനപ്പെട്ട
ഗർണ്ണർ സായ്പ അവർകൾ എഴുതി അയച്ചെ കത്ത തങ്ങൾക്ക അയക്കെണ്ടതിന്ന
നമുക്ക പ്രസാദമായിരിക്കുന്നു. അതു തങ്ങളെ ദെയവുകൊണ്ട എത്തിയപ്രകാരം അറി
യെണ്ടതിന്ന ഇങ്ങൊട്ട മുദ്രപടി എഴുതി അയക്കയും വെണം. എന്നാൽ കൊല്ലം 971
ആമത ചിങ്ങമാസം 11 നു ഇർങ്ക്ലിരസ്സകൊല്ലം 1796 ആമത അഗസ്തുമാസം 24 നു തലച്ചെരി
നിന്നും എഴുതിയത.

85 C & D

94 ആമത രാജശ്രീ കുറുമ്പ്രനാട്ടരാജാ അവർകൾക്ക വടക്കെ അധികാരി തലച്ചെരി
തുക്കടി സുപ്രടെണ്ടൻ കൃസ്തപ്പർ പിലി സായ്പ അവർകൾ സല്ലാം. ബഹൂമാനപ്പെട്ട
ഗവണ്ണർ സായ്പു അവർകൾ എഴുതി അയെച്ച കത്ത തങ്ങൾക്ക അയക്കെണ്ടതിന
നമുക്ക പ്രസാദമായിരിക്കുന്നു. അതുകൊണ്ട തങ്ങളെ ദെയവുകൊണ്ട എത്തിപ്രകാരം
പറയെണ്ടതിന്ന യിങ്ങൊട്ട മുദ്രപടി എഴുതി അയക്കയും വെണം. എന്നം കൊല്ലം 971
ആമത ചിങ്ങമാസം 11 നു ഇർങ്ക്ലിരസ്സകൊല്ലം 1796 ആമത അഗസ്തുമാസം 24 നു
തലച്ചെരിനിന്നം എഴുതിയത.

86 C & D

95 ആമത മഹാരാജശ്രീ വടക്കെ അധികാരി തലച്ചെരി തുക്കടി സുപ്രടെണ്ടൻ
കൃസ്തപ്പർ പിലി സായ്പു അവർകൾക്ക കൊട്ടെയത്ത കുറുമ്പ്രനാട്ട വിരവർമ്മരാജാ
അവർകൾ സല്ലാം. ഇപ്പൊൾ കല്പനയായി വന്ന കത്ത 10 നു മൊഴക്കുന്നത്ത എത്തി.
വായിച്ച ഉടനെ യാത്ത്ര പുറപ്പെട്ട 11 നു രാവിലെ നരഊര വരികയും ചെയ്തു. 12 നു
ഒരുക്ക്രിയ കഴിപ്പാനുണ്ടാകകൊണ്ട ആയത നരഊരന്ന കഴിച്ചവരാമെന്നു കല്പന വന്ന [ 103 ] അവസ്ഥെക്ക ഇന്നതന്നെ ചന്തുന പറഞ്ഞ അയക്ക എന്നും നിരുപിച്ച ചന്തുന അങ്ങൊട്ട
അയച്ചിട്ടും ഉണ്ട. 13 നു ചെയ‌്യണ്ടു ക്രിയ ചെയ്ത വരികയും ചെയ‌്യും. കൊല്ലം 971 ആമത
ചിങ്ങമാസം 11 നു എഴുതിയ കത്ത 13 നു അഗസ്തുമാസം 25 നു വന്നത.

87 C & D

96 ആമത മലയാം പ്രാവിശ്യയിൽ വടക്കെ അധികാരി കൃസ്തപ്പർ പിലി സായ്പ
അവർകൾക്ക കണ്ണൂൽ ആദിരാജാബിബീ സല്ലാം. യിന്നെക്ക നാല അഞ്ച ദിവസം
ആയി നമ്മളെ ദിവിന്നു ചെറിയൊരി ഓടിയിൽ നമ്മുടെ പൊരപ്പണിക്ക ചുരിക്കം
കുമ്മായവും ചെലവിനായിട്ടു അവിടന്നു ഉണ്ടാക്കുന്നതിൽ പണ്ടവും കൊണ്ടുവന്നതു
മറ്റു ഒരു ചരക്കായിട്ടു അതിൽ എതും ഇല്ലാ. അതു ഇത്ത്ര നെരവും ഇവിടുത്തെ
ചുങ്കക്കാരൻ കിക്കുവാൻ സമ്മതിക്കുന്നതും ഇല്ലാ. മുബിൽ കിക്കുംപ്രകാരം നമ്മുടെ
അറന്റെ മുബിൽ കിച്ചിനി നല്ലെപ്രകാരം നൊക്കി ചുങ്കത്തിനു തക്കെ വസ്തു എതാൻ
ഉണ്ടെങ്കിൽ ചുങ്കം എഴുതി കണക്കാക്കിക്കൊ എന്നും എറിയൊന്ന അവനൊട പറഞ്ഞിട്ടും
അവൻ സമ്മതിക്കുന്നതും ഇല്ല. അതു ഒക്കയും കച്ചെരിയിൽ കിച്ചനൊക്കിട്ട വെണം
കൊണ്ടുപൊവാൻ എന്നു അവൻ പറയിന്നു. യിഞ്ഞിനെ കണ്ടെ എളുതായിട്ടു ഉള്ളെ
വസ്തുവുംകൂടി കച്ചെരിയിൽ കിച്ചിട്ടുവെണം കൊണ്ടുപൊവാൻ എന്നുവെച്ചാൽ എനി
രണ്ടു ദിവസം കഴിയുംബം നമ്മുടെ ഉരുക്കൾ വന്നാൽ അതിൽ ഉള്ള ചരക്കകൾ ഒക്കയും
അവിട കീച്ചിട്ടുവെണം നമ്മുടെ അറക്കൽ കൊണ്ടുവരുവാൻ. എന്നവെച്ചാൽ അങ്ങ ഒരു
അനുഭം യില്ലാതെകണ്ട നമുക്ക എറിയെകൂലിയും ചെലവും അതിനു ചെല്ലുകയും
ചെയ്യും എല്ലൊ. ബഹുമാനപ്പെട്ട കമ്പഞ്ഞിലെ ആളു ഇവിടനിന്നു ചുങ്കം
എടുക്കുന്നടംതൊട്ടു ഇന്നുവരക്കും ഇതുപ്രകാരം ഒന്ന നമ്മൊടു പറഞ്ഞിട്ടും ഇല്ല. മുമ്പി
നമ്മൽ കിക്കുംപ്രകാരം നമ്മുടെ അറയിന്റെ മബിൽ കിച്ചാൽ ഏതുപ്രകാരം ചുങ്കക്കാരൻ
നൊക്കി ശൊധനതിർക്കണം എന്നുവെച്ചാൽ അതുനൊക്കുംതിന്നു നമുക്ക ഒരു
സമ്മതക്കെടും ഇല്ല. അതു അല്ലാതെ കണ്ടു കീക്കുന്നതും. കെറ്റുന്നതും ചരക്കകൾ
ഒക്കയും കച്ചെരിയിൽ കടത്തികൊണ്ടുപൊയി കയറ്റണം എന്നു കിക്കുന്ന ചരക്ക
യിങ്ങൊട്ട അവിടന്നു കടത്തി ഇങ്ങൊട്ട കൊണ്ടവരണം എന്നുവെച്ചാൽ കച്ചൊടം ചെയ്ത
കഴിയിന്നത വലിയെ വിഷമം തന്നെ എല്ലൊ ആകുന്നത. ആയതുകൊണ്ട
ബഹുമാനപ്പെട്ടെ കുമ്പഞ്ഞിയിൽ അടങ്ങണ്ടിയെ ചുങ്കത്തിൽ ഒരി എറകുറവ
വരുവാനുംയില്ല. നമുക്ക ആതിയിൽ പെരിത്തു. എടങ്ങെറും ലൊകരെ എടയിൽ പെരുത്തു
അമ്പു(ബു)റുക്കെടും ഉണ്ട. ആയ്തുകൊണ്ടു നിങ്ങളൈ ക്രപ ഉണ്ടായിട്ട നമുക്ക
കിക്കണ്ടെയും കയറ്റെണ്ടെയും ചരക്കുകൾ മുബിനാൽ കിക്കുംപ്രകാരം കീക്കുവാനും
കയറ്റുവാനും നല്ലെപ്രകാരം നൊക്കി കൊൾവാനും ഇവിട നിക്കുന്ന ചുങ്കക്കാരനു
ഒന്ന നല്ലപ്രകാരം എഴുതി കുടുത്തീടുവാൻ ക്ക്രപ ഉണ്ടായിരിക്കയും വെണം. ഈ ഒടി
യിൽ വന്നെ തണ്ടെലയും കെലാസിനയും അയക്കെണം. എന്നല്ലൊ എഴുതി അയച്ചതു.
അവര അങ്ങൊട്ട അയച്ചിട്ടും ഉണ്ട. ഇതിന്റെ ഉത്തരം നമുക്ക ഒരി എടങ്ങെറ യില്ലാതെ
വഴിക്കെ കടുമയിൽ കൊടുത്ത അയക്കുവാൻ കൃപ ഉണ്ടായിരിക്കയും വെണം. കൊല്ലം
971 ആമത ചിങ്ങമാസം 11 നു എഴുതിയത ചിങ്ങം 12 വന്നത. ഇർങ്ക്ലിരസ്സ കൊല്ലം 1796
ആമത അഗസ്തുമാസം 25 നു വന്നത.

88 C & D

97 ആമത മഹാരാജശ്രീ വടക്കെ അധികാരി തലച്ചെരി തുക്കടി സുപ്രടെണ്ടൻ
കൃസ്തപ്പർ പിലി സായ്പ അവർകളുക്ക കുറുബ്രനാട്ട വീരവർമ്മരാജാ അവർകൾ സല്ലാം.
ഇപ്പൊൾ സായ്പ അവർകൾ കൊടുത്തയച്ച കത്തും ബബായിന്ന വന്ന കത്തും ഇവിടെ
കൊണ്ടെതന്ന വർത്തമാനം മനസ്സിൽ ആകയും ചെയ്തു. ബബായ്ക്കി എഴുതി [ 104 ] അയക്കെണ്ടതിന്ന എഴുതി ഉണ്ടാക്കിയാൽ കൊടുത്ത അയക്കെണ്ടതിന്ന ഏതുപ്രകാരം
വെണ്ടു എന്ന കല്പന വരിക വളര ആവിശ്യം. കൊല്ലം 971 ആമത ചിങ്ങമാസം 12 നു
ഇർങ്ക്ലിരസ്സകൊല്ലം 1796 ആമത അഗൊസ്തുമാസം 25 നു വന്നത.

89 C & D

98 ആമത രാജശ്രീ കണ്ണൂൽ ആദിരാജാ അവർകൾക്ക വടക്കെ അധികാരി തലച്ചെരി
തുക്കടി സുപ്രടെണ്ടൻ കൃസ്തപ്പർ പീലിസായ്പു അവർകൾ സല്ലാം. തങ്ങൾ എഴുതി
അയെച്ചെ കത്ത ഇവിടെക്കി എത്തി. അവസ്ഥ ഒക്കയും മനസ്സിൽ ആകയും ചെയ്തു.
തങ്ങളുടെ കപ്പലിൽ നിന്നു കിക്കുവാൻ ഉള്ള ചരക്കുകൾ തങ്ങളുടെ മരിയാദി
ഏതുപ്രകാരം എന്ന നമക്ക അറിഞ്ഞതും ഇല്ലല്ലൊ. എന്നാൽ തങ്ങൾക്ക നിശ്ചയും
ഉണ്ട. കൊഴിക്കൊട്ടും ബബായിയും മറ്റും പല പ്രദെശങ്ങളിൽ ചരക്കുകൾ മുബിൽ
ചുങ്കസ്ഥാനത്തെക്ക കൊണ്ടുവരുന്നു. അവിടന്നു വിസ്തരിച്ച വെലയും നിശ്ചയിക്കുന്നു.
ഇപ്രകാരംതന്നെ നാമും കല്പിച്ചിട്ടും ഉണ്ട. ഈ വില പ്രകാരം താങ്ങൾ ചുങ്കം
കൊടുത്തു കൊള്ളുകയും വെണം. ശെഷം ഇന്നു തങ്ങൾക്ക ഒരു കപ്പൽകൂടി വന്നു
എന്ന നാം കെട്ടു. അതുകൊണ്ട പെഴ ഒക്കയും വിരൊധിക്കെണ്ടതിന്ന ആവതിൽ ഇന്നന്നെ
ചരക്ക ആകുന്നു എന്ന നെര ഉത്തരം എഴുതി അയക്കയും വെണം. വിശെഷിച്ച തങ്ങൾ
നിന്ന ബഹുമാനപ്പെട്ടെ കൊബഞ്ഞിലെക്ക വരുമാനുള്ള നിലുവപണത്തിന്റെ കണക്ക
എറിയ ദിവസമായിട്ട എഴുതി അയച്ചെ കത്തിന്റെ മറുപടി ഇത്രത്തൊളം എത്തിട്ടും
ഇല്ല. ആ നിലുവപ്പണം ഇപ്പൊൾ ഒടനെ തിപ്പിക്കുവാൻ നമുക്ക ആവിശ്യമാകുന്നു.
വിശെഷിച്ച തങ്ങൾക്ക നിശ്ചയും ഉണ്ട. ബഹുമാനപ്പെട്ട കുബത്തിലക്കി കൊടു
പ്പാനുള്ളത നെര തന്നെ എന്ന ഇപ്പൊൾ നാം എഴുതിയതിന്റെ ശെഷം എറ താമസിച്ച
കഴിയുകയു ഇല്ല എന്ന നാം നിശ്ചയിച്ചിരിക്കുന്നു. എന്നാൽ കൊല്ലം 971 ആമത
ചിങ്ങമാസം 13 നു ഇർങ്ക്ലിരസ്സ കൊല്ലം 1796 ആമത അഗസ്തുമാസം 26 നു തലച്ചെരിനിന്നും
എഴുതിയത.

90 C & D

99 ആമത കുറുമ്പ്രനാട്ട രാജാ അവർകൾക്ക ഇന്ന രാവിലെ വയിനാട്ടെ
കാരിയുംകൊണ്ട നൊം തമ്മിൽ പറഞ്ഞ വർത്തമാനത്തിന്ന ആയതിൽ നാം തങ്ങൾക്ക
ഗ്രഹിച്ചു. ആ തുക്കടിയിലെ കപ്പം കൊണ്ട ബഹുമാനപ്പെട്ട സർക്കാരിലെ
സമ്മതത്തൊടകൂട നിശ്ചിയിക്കെണ്ടതിന്ന നമുക്ക കല്പന വഴിപൊലെ വരികയും
ചെയ്തു. തങ്ങൾ ഈ കാരിയം താമസിയാതെ തിർപ്പിക്കുവാൻ തക്കവണ്ണം തങ്ങൾ ഉള്ള
സഹായും ഒക്കയും കൊടുക്കും എന്ന നമക്ക നിശ്ചയിച്ച പറഞ്ഞതുകൊണ്ട ഈ
കാരിയം നല്ല വഴിപൊലെ അറിയിപ്പിക്കെണ്ടതിന്ന തങ്ങളുടെ പറ്റിൽ വയിനാട്ടെ കൊണ്ട
ഇരിക്കുന്ന കണക്കകൾ ഒക്കയും ഇനി നൊം തമ്മിൽ കാണുന്ന സമയത്തിൽ തരിക
വെണ്ടിയിരിക്കുന്നു. ഇതുനൊടുകൂട വയിനാട്ടിലെ എതാൻ ചെല കുടിയാമ്മാര
വർത്തമാനം കൊണ്ടു പറയെണ്ടതിന്ന തക്ക ഉള്ളവര ഒന്നിച്ചും കൂട്ടികൊണ്ടു വന്നാൽ
നന്നായിരുന്നു. എ(ന്നാൽ)971 ആമത ചിങ്ങമാസം 14 നു ഇങ്ക്ലിരസ്സ കൊല്ലം 1796 ആമത
അഗസ്തുമാസം 26 നു എഴുതി കയ്യിൽ കൊടുത്തത ആകുന്നത.

91 C & D

100 ആമത വടക്കെ പകുതിയിൽ മെൽ അധികാരി മഹാരാജശ്രീ മെസ്തർ പിലി
സായ്പ അവർകളെ സന്നിധാനത്തിങ്കൽ പയ‌്യനാട്ടുകരെയും പയ‌്യുർമ്മലെയും ദൊറൊഗ
കുഞ്ഞായൻ മൂപ്പൻ സല്ലാം. പയ‌്യുർമ്മലെനിന്ന ചിങ്ങമാസം 11 നു രാത്രിയിൽ ആറ [ 105 ] നാഴിക രാചെല്ലും നെരത്ത നിലബെരി കൊമപ്പനും കുന്നൊത്ത എടത്തിൽ കുഞ്ഞാൻ
ന്നായരും കൂടി തെക്കിന കാണാരന്റെയും കെളുവിന്റെയും വിട്ടിൽ
ചെന്നതിന്റെശെഷം അവര കാണായ്ക കൊണ്ട അവരവിടെ പാർത്താറെ അവരരണ്ടും
വരികയും ചെയ്തു. എന്നതിന്റെശെഷം അമഞ്ഞാട്ടുനായര കല്പിച്ച അയെച്ചിരിക്കുന്നു.
നിന്നെകൂട്ടികൊണ്ടചെല്ലുവാൻ എന്ന കൊമപ്പൻ പറഞ്ഞ നെരത്ത എത്തി. നി ആകുന്നു
എന്ന കൂട്ടിക്കൊണ്ട ചെല്ലുവാൻ കല്പിച്ചിരിക്കുന്നു എന്ന കെളു ചൊദിച്ചാറെ കൊമപ്പൻ
പറഞ്ഞു. അത മറ്റൊന്നിനും അല്ല. മുമ്പെ നീ കൊല്ലന്റെ അവിടുന്ന ചക്ക കട്ടെ ഞായം
വിസ്തരിപ്പാനായിട്ടത്ത്രെ എന്ന പറഞ്ഞതിന്റെ ശെഷം തമ്മിൽ അങ്ങൊട്ടും ഇങ്ങൊട്ടും
വാക്ക എടർച്ച ഉണ്ടായിട്ട തമ്മിൽ മെൽകയി മുമ്പിൽ കൊമപ്പൻ കെളുവിന തക്കുകമും
ചെയ്തു. എന്നതിന്റെ ശെഷം കെളു കൊമപ്പനെ കത്തികൊണ്ട കുത്തികൊല്ലുകെയും
ചെയ്തു. നെരം വെളുത്തതിന്റെശെഷം ഇപ്രകാരം ഉണ്ടായി എന്ന മലപ്പാടിചാത്തുനായര
വന്ന വർത്തമാനം പറെകയും ചെയ്തു. ആയതുകൊണ്ട ഇവിടെ നിന്ന ആളെ അയച്ച
അവിടെ ചെന്ന കൊന്നതിന്റെ അവസ്ഥ ചൊദിച്ചാറെ അവിടെ ഉള്ള ആൾകൾ ഈ
വർത്തമാനംപൊലെ തന്നെ പറെകയും ചെയ്തു. ശെഷം നിലഞ്ഞെരി കൊമപ്പനെ
കൊന്നത തെക്കിന കണാരന്നും കെളുവുംകൂടി അത്ത്രെ ആകുന്നത. അവർ രണ്ടും
കടത്തനാട്ട ഉള്ള ആൾകൾ ആകുന്നു. അന്നുതന്നെ നാടുകടന്നപൊകെയും ചെയ്തു.
ഇക്കാരിയത്തിന്ന അവരെ വിളിപ്പാൻ നായര ആളെ അയച്ചിട്ടും ആഇല്ല.അവരെ സൊമെത
തന്നെ ആകുന്നത. അവരുടെ കുഞ്ഞികുട്ടികളും മുബെ കടത്തനാട്ട തന്നെ ആകുന്നു.
ഇനി ഒക്ക സയ്പു അവർകളെ കല്പനപ്രകാരംപൊല നടന്ന കൊള്ളുകയും ചെയ‌്യാം.
എന്നാൽ കൊല്ലം 971 ആമത ചിങ്ങമാസം 13 നു എഴുത്ത ചിങ്ങം 14 നു അഗസ്തുമാസം
26 നു വന്നത.

92 C & D

101 ആമത മഹാരാജശ്രീ വടക്കെ അധികാരി പിലിസായ്പു അവർകളുടെ
സന്നിധാനത്തിങ്കലെക്ക ദിവാൻ കച്ചെരിലെ കുമ്മസ്ഥ കയിത്താൻ കുവെലി എഴുതിയ
അർജി. എന്നാൽ ഈ മാസം 13 നു എഴുതി അയച്ചെ കല്പന വായിച്ച അവസ്ഥ ഒക്കയും
വഴിപൊലെ അറിഞ്ഞു. കൽപ്പനപ്രകാരം കച്ചൊടക്കാര മുഖ്യസ്ഥമ്മാരും
കുടിയാമ്മാരുടെ അരിയത്ത കൊൽക്കാരെ അയച്ച വന്നവർക്ക ഒക്കയും നികിതിപണം
കൊടുക്കെണമെന്നുവെച്ച നിഷ്കരിഷിച്ച ചൊദിച്ചാറെ വിരരായൻപ്രകാരം ഉഭയങ്ങൾക്ക
നിംകിതി കൊടുത്ത കഴിക ഇല്ല എന്നും തെങ്ങ ഫലം ഒന്നിന്ന പണം 5, കഴുങ്ങു 4 നി
പണം 1, പിലാവ ഒന്നിന്ന പണം 2-ം മൊളകവള്ളിക്ക നികിതി നിശ്ചയിച്ച
പറഞ്ഞ കൊടുത്തുകൂടാ എന്നും ഇപ്രകാരം മെൽ ചൊല്ലിയെ പണങ്ങൾ
വെള്ളിപണമായിട്ട ബൊധിപ്പിക്കുവാൻ കൊറെ താമസം കൊടുക്കണം എന്നും
വായിവാക്കകൊണ്ട പറയുന്നതല്ലാതെ പണം കൊടുക്കുന്നത ഇല്ലായ്കകൊണ്ട ഇവിടെ
തടുത്ത നിപ്പിച്ച പണം ഒക്കയും വീരരായൻ കണക്കപ്രകാരം ബൊധിപ്പിച്ച കൊടുത്ത
പൊയ്ക്കൊള്ളണം എന്ന മുട്ടിച്ച ഇരിക്കുന്നു. ശെഷം കുടിയാമ്മാർക്കും ഇവിടെ
എത്തുവാൻ തക്കവണ്ണം കൊൽക്കാരെ പറഞ്ഞ അയച്ചിരിക്കുന്നു. ആയതുകൊണ്ട
എതാൻ ചെലെ കുടിയാമ്മാര ചുരുക്കം പണം നാളെത്തിൽ ബൊധിപ്പിക്കാമെന്ന
പറഞ്ഞിരിക്കുന്നു. ഇവര പണം തരാതെകണ്ടു ഇവരെ വിടുന്നതും ഇല്ല. ശെഷം ഈ
നാട്ടിൽ ചെലെ കുടിയാമാർക്ക നെല്ല വിളഞ്ഞിരിക്കുന്നു എന്നും ആയത മൂരുവാൻ
അനുവാതം വരിത്തിച്ചകൊടുക്കണം എന്നും ഈ വഹ നെല്ല അമാനമായിട്ട
സൂക്ഷിക്കുന്നത ഉണ്ടെന്നും രണ്ടാമത കൽപ്പന കൂടാതെ നെല്ല ചെലവിടുന്നതില്ലാ എന്നും
പറയുന്നതും ഉണ്ട. ആയതുകൊണ്ട നെല്ല കണ്ടത്തിൽ ചെതം വരാതെ ഇരിപ്പാൻ
തക്കവണ്ണം മൂർന്ന അമാനമായിട്ടവെച്ച സൂക്ഷിപ്പാൻ കല്പന ഉണ്ടായാൽ വളര
നന്നായിരിന്നു. ഇനി ഒക്കക്കും ഞങ്ങൾ നടക്കുന്ന കാരിയത്തിന്ന കൽപ്പന എഴുതി [ 106 ] അയച്ച രക്ഷിച്ച കൊള്ളുകയും വെണം. എന്നാൽ 971 ആമത ചിങ്ങമാസം 15 നു
അഗസ്തുമാസം 28 നു കുറ്റകാട്ട കല്ലായിന്നും എഴുതി വന്നത.

93 C & D

102 ആമത രാജശ്രീ ചെറക്കൽ രാജാ അവർകൾക്ക വടക്കെ അധികാരി തലച്ചെരി
തുക്കടി സുപ്രടെണ്ടൻ കൃസ്തപ്പർ പിലി സായ്പു അവർകൾ സല്ലാം. ഇപ്പൊൾ നമുക്ക
കപ്പായിൽ നിന്ന വന്ന വർത്തമാനം എതാൻ തങ്ങളുടെ ആളുകൾ ഒരു കച്ചൊടക്കാരന്റെ
കുടി നിപ്പിക്കയും ചെയ്തുവെന്നും ചുങ്കം കൊടുക്കെണം എന്നുള്ള വർത്തമാനം
കെക്കുവാൻ നമുക്ക വളരെ സങ്കടം വിഷാദമായിട്ടും ഉണ്ട. ഈ വർത്തമാനം നെരില്ല
എന്ന നാം വിശ്വസിച്ചിരിക്കുന്നു. അതുകൊണ്ട തങ്ങൾക്ക നല്ല നിശ്ചയം ഉണ്ട. ചുങ്കവും
എടുക്കുന്നത സർക്കാരിലെതാൻ തന്നെ ആകുന്നത. നിശ്ചയമായിട്ടുള്ള വർത്തമാനം
അറിയെണ്ടതിന്ന നമ്മുടെ ആളുകളെ കപ്പായൊളം അയ്ക്കയും ചെയ്തു. ശെഷം ഈ
വർത്തമാനം തങ്ങൾക്ക അറിയിപ്പിക്കെണ്ടതിന്ന കാലം ഒട്ടും താമസം വന്നപൊയിട്ടും
ഇല്ല. അതുകൊണ്ട നമ്മുടെ വൃത്തി ബഹുമാനപ്പെട്ട കുബഞ്ഞിലെക്ക അവരുടെ
അവകാശം എടുക്കണ്ടതിന്ന സമ്മതിക്കുവാൻ അനുസരിക്കയും ഇല്ലല്ലൊ. എന്നാൽ
കൊല്ലം 971 ആമത ചിങ്ങമാസം 15 നു ഇങ്കീരസ്സകൊല്ലം 1796 ആമത അഗസ്തുമാസം 28
നു തലച്ചെരി നിന്നു എഴുതിയത.

94 C & D

103 ആമത കൊല്ലം 971 ആമ ചിങ്ങമാസം 9 നു തലച്ചെരി കച്ചെരിയിൽനിന്ന വടക്കെ
അധികാരി പീലിസായ്പു അവർകളുടെ മുബാക കുറുബ്രന്നാട്ടു തബുരാൻ അയച്ചു
വന്ന കയിതെരി എമ്മന്നും ചൊഴന്നായരും പറഞ്ഞ എഴുതിയ വിവരങ്ങൾ. ഈ കഴിഞ്ഞ
മെടമാസം 10 നു അസ്തമിച്ച രാകൂറ്റിൽ പൊലർകാലം പട്ടാളംവന്ന പഴശ്ശീകൂലകത്തിന്റെ
കെഴക്കെവാതിൽ കുത്തിപൊളിക്കുംബൊൾ കുബത്തി പട്ടാളം അത്ത്രെ വന്നത എന്ന
റികകൊണ്ട വാതൽ തുറന്ന തരാമെന്ന പറഞ്ഞതിന്റെശെഷം വാതിൽ കുത്തിപൊളിച്ച
കൊലകത്ത കയറി അവിടെ ഒരു പാറാവ ആളും ഞങ്ങൾ രണ്ടാളും ഉണ്ടായിരുന്നു.
ഞങ്ങളെ എല്ലാവരെയും പിടിച്ചുകെട്ടി കൊലകത്ത അറയിൽ തബുരാൻ സൂക്ഷിച്ചവെച്ച
മുതൽ അറ കുത്തിപൊളിച്ച ശിപ്പായിമാര അതിക്രമിച്ച എടുക്കുബൊൾ കപ്പിത്താമ്മാര
അവിട എത്തി ശിപ്പായിമ്മാര അധിക്ക്രമിച്ചത. കൂടാതെകണ്ട കപ്പിത്താമ്മാരെ
കല്പനെക്ക മുതൽ സൂക്ഷിച്ച പെട്ടി തച്ചൊടച്ച കപ്പിത്താമ്മാർക്ക ബൊധിച്ചപ്രകാരം
നടക്കയും ചെയ്തു. എന്നെ പാറാവിൽ നിറത്തി. ശെഷം ഉള്ളവരെ ഒക്ക കെട്ടഴിച്ച പാറാവ
നിക്കി പറഞ്ഞയച്ചു. അതിന്റെശെഷം ശിപ്പായിമാരെ കൊലകത്ത പാർപ്പിച്ച എന്നെ
കെട്ടിയ കെട്ടഴിച്ച പാറാവും ആക്കി. ശെഷം ഉള്ള പട്ടാളവും കപ്പിത്താന്മാരും പഴശ്ശിയിൽ
അങ്ങാടിയിൽ പൊയി. അവിടുന്ന ഒരു നാഴിക കഴിഞ്ഞപ്പൊൾ എന്നെ കുട്ടി പാറാവൊടെ
തറക്കൽ കുട്ടികൊണ്ടുപൊയി. അവിടന്ന എന്നൊട ചൊദിച്ചു നിയ്യൊ കൂലകത്ത
പാറാവ? ഞാൻ തന്നെ ആകുന്നു പാറാവ എന്ന അങ്ങൊട്ട പറഞ്ഞു. രണ്ടാ മത എന്നെ
കൊലകത്ത കൊണ്ടുവന്ന പാറാവിൽ നുറത്തി അന്ന വയിന്നെരം പട്ടാളവും കപ്പി
ത്താമാരും കൊലകത്ത വന്നു. അതിന്റെശെഷം 6 ദിവസം കഴിഞ്ഞപ്പൊൾ ഏഴാ ദിവസം
പാറാവും നിക്കി എന്നെ അയച്ചു. ചിങ്ങമാസം 15 നു അഗസ്തുമാസം 28 നു വന്നത.

95 C & D

104 ആമത മഹാരാജശ്രീ മലയാംപ്രവിശ്യയിൽ വടക്കെ അധികാരി പീലി സായ്പ
അവർകളുടെ സന്നിധാനത്തിങ്കലെക്ക സത്ത്യമങ്കലം ആചാലയ്യൻ എഴുതിയ അർജ്ജി. [ 107 ] ഞാൻ ഈ ദിക്കിൽ വന്നിട്ട വളരെ ദിവസം ഉണ്ട കഷ്ടപ്പെടുന്നത തങ്ങളുടെ മനസ്സിൽ
അറിഞ്ഞിട്ടും ഉണ്ടല്ലൊ. എനിക്ക താങ്ങളുടെ അടുക്ക ഒരു ഉദ്യൊഗം ചെയ്തിട്ട പെര
ആകെണമെന്ന ഈശ്വരനെ പ്രാർത്തിച്ച ഇരിക്കകൊണ്ടത്ത്രെ പാലക്കാട്ടു ശെരിയിന്ന
കൊഴിക്കൊട്ടെക്ക പൊകെണമെന്ന സായ്പ അവർകൾ ചെറുപ്പുള്ളശ്ശെരിക്ക വന്നടത്ത
ഞാൻ വന്ന തങ്ങളെ കണ്ടാറെ എനിക്ക താങ്ങൾ കല്പിച്ചത മനസ്സിൽ അറിഞ്ഞിരി
ക്കുമെല്ലൊ. സായ്പു അവിടന്ന പുറപ്പെട്ട കൊഴിക്കൊട്ട എത്തിയതിൽ പിന്നെ
തലച്ചെരിക്ക പൊകയും ചെയ്തുവെല്ലൊ. എന്നിക്ക ഒരു വാക്ക കല്പിച്ചിട്ടില്ലല്ലൊ. ഈ
കൗമിശ്ശന്നർ സായ്പു അവർകളെ കണ്ടതിന്റെശെഷം ഉൽക്കിസ്സൻസായ്പു അവർകൾ
കാത്തിരി എതെങ്കിലും പലിതായിട്ട ഒരു ഉദ്യൊഗം ചെയ്ത തരാമെന്ന കൽല്പിച്ചു.
അപ്രകാരം കാത്തിരിക്കുന്നു. താങ്ങൾ എവടെ ഇരുന്നാലും താങ്ങളുടെ അടുക്ക ഒരു
ഉദ്രൊഗം ചെയ്തിട്ട പെർ എടുക്കണം എന്നും ഈശ്വരനെ പ്രാർത്തിച്ചിരിക്കുന്നു. ഇപ്പൊൾ
കൗമിശനർ സായ്പു അവർകൾ പത്തരുപതു ദിവസത്തിൽ കൃപ ഉണ്ടായി ഒരു ഉദ്യൊഗം
ആക്കിതന്നുവെങ്കിൽ ഇവിടെ എന്റെ കാലക്ഷെപം നടക്കും. ഇല്ല എങ്കിൽ ചിലവിന
ഇല്ലായ്കകൊണ്ട ഈ ദിക്കിൽ നൃവാഹം ഇല്ല. അതുകൊണ്ട മതുരാസ്സ ആ ദിക്കിൽ
പൊയിട്ട ഉദ്യൊഗം ചെയ‌്യണംയെന്ന നിരുപിച്ച ഇരിക്കുന്നു. ഇത്ത്ര ദിവസം താങ്ങളെ
വിശ്വസിച്ച ഇവിടെ കാത്തി ഇരുന്നതല്ലാതെ മറ്റൊരു ആശ്രയും നിരൂപിച്ചിട്ടും ഇല്ലാ.
എന്റെ സങ്കടങ്ങൾ ഒക്കയും സായ്പു അവർകൾ അറിവാനായിട്ട എഴുതി ഇരിക്കുന്നു.
ഏതുപ്രകാരം കല്പന വന്നാൽ അപ്രകാരം നടക്കുന്നതും ഉണ്ട. എന്നാൽ കൊല്ലം 971
ആമത ചിങ്ങമാസം 11 നു എഴുതിയത 16 നു വന്നത അഗസ്തുമാസം 26 നു.

96 C & D

105 ആമത മലയാംപ്രാവിശ്യയിൽ വടക്കെ അധികാരി തലച്ചെരി തുക്കടി കൃസ്തപ്പർ
പിലി സായ്പ അവർകൾക്ക കണ്ണൂര ആദിരാജബീബി സല്ലാം. കൊടുത്തുവിട്ട കത്തും
വായിച്ച അവസ്ഥയും അറിഞ്ഞു. നികിതി ദ്രെവ്യത്തിന്റെ അവസ്ഥകൊണ്ടെല്ലൊ
അറിവിച്ചത. ആയകൊണ്ട മുൻ 968 ആമതിൽ ഗൗവർണ്ണർ ഢങ്കിൻ സായ്പു അവർകൾ
ഇവിടെ വന്ന നമുക്ക ഉള്ള നാട്ടു അടക്കയും ചുങ്കവും കാനത്തൂരും കണ്ണൂരചാലും
ദീപിലെ അടക്കയും അവിടുത്തെ കച്ചൊടത്തിന്റെ ലാഭവും (ഇത) ഒക്കയും അന്നന്ന
നമുക്ക അടങ്ങിവരുംപ്രകാരം അവർകൾ നൊക്കി കാലത്താൽ 14,141 3/4 ഉറുപ്പികയും 2
പണവും ആക്കിതിർത്ത അവർകൾഉടെ കല്പനപ്രകാരം 966 ആമത മുതൽ 968 ആമത
വരെക്കും മൂന്നു വരുഷത്തെ ദ്രവ്യം കണക്കതീർത്ത നാം ബൊധിപ്പിക്കയും ചെയ്തു. 969
ആമതിൽ ഇവിടുത്തെ ചുങ്കം കുംബഞ്ഞീലെ ആൾ തന്നെ നിന്ന എടുക്കെയും ചെയ്തു.
ആയതുകൊണ്ട അക്കൊല്ലത്തെ അടക്കം 13,000 ഉറുപ്പിക കൊടുത്ത ബൊധിപ്പിക്കയും
ചെയ്തു. ആയതിന്റെശെഷം മെസ്തർ അണ്ടീസായ്പു അവർകൾ ഇവിടെ വന്നാറെ
നാട്ടിൽ ഉള്ള വഹകൾക്കും കുടികൾക്കും നാം മുബെ എടുത്തൊണ്ടു പൊരുന്നതിന്ന
എറ്റമായിട്ട ഒരു കണക്ക എഴുതി. ഇതുപ്രകാരം എടുത്ത തരണം എന്ന കല്പിച്ചാറെ
അപ്രകാരം എടുത്ത ബൊധിപ്പിക്കെണമെന്നു വരികിൽ എല്ലാ രാജാക്കൾമാർക്കും
നികിതിയിൽ വിടുതി വെച്ച കൊടുക്കുംപ്രകാരം നമ്മുക്കും ബെഹുമാനപ്പെട്ട
കുബഞ്ഞീലെ കൃപകൊണ്ട വെച്ചുതരണമെല്ലൊ എന്നു അവർകളൊട പറഞ്ഞൊണ്ടു
പൊന്നതിന്റെ ശെഷം ഇക്കഴിഞ്ഞ വൃശ്ചികമാസത്തിൽ ബഹുമാനപ്പെട്ട ഗൗർണ്ണർ
സായ്പു അവർകൾ കൊഴിക്കൊട്ട വന്നാറെ നാം അവിടെ ചെന്നു. അവർകളുമായി
കണ്ട ഈ എഴുതിയ കാർയ‌്യംകൊണ്ടും കൊലത്തനാട്ടിൽ പണ്ടുപണ്ടെ നമക്ക
ജമ്മമായിട്ടുള്ള വഹകളുടെ അടക്കം ബഹുമാനപ്പെട്ട കുബഞ്ഞിലെ കൽപ്പന ആയ
തിന്റെശെഷം ഇന്നെവരെക്ക കിട്ടായ്കകൊണ്ട കാനത്തുരും കണ്ണൊത്ത ചാലിന്റെയും
അവസ്ഥകൊണ്ടും രണ്ടു തറയിൽ നമുക്ക ഉള്ള വഹക്ക എടുക്കുന്ന ഭെദാഭെദങ്ങൾ [ 108 ] കൊണ്ടും മറ്റും എന്നിക്ക ഉള്ള പലെ സങ്കടങ്ങൾ ഒക്കയും സായ്പു അവർകളെ പക്കൽ
എഴുതി കൊടുത്ത കെൾപ്പിച്ചാറെ അവർകൾ നമ്മൊട കൽപ്പിച്ചത, നാം ഇപ്പൊൾ
ബബാക്കി പൊകുന്നു. ഒന്നിലൊ നാം തന്നെ അടുക്കെവരും അത അല്ലങ്കിൽ അതിന
തക്ക എജമാനൻന്മാരെ നാം ഇങ്ങ അയക്കും. എന്നാൽ നിങ്ങളെ കാരിയംങ്ങൾ ഒക്കയും
നിങ്ങൾക്ക ഒരു സങ്കടം കൂടാതെ കണ്ട വാജിബിപൊലെ ആക്കിതരികയും ചെയ്യും.
അത്ത്രത്തൊളും മുബിൽ നിങ്ങൾ കൊടുത്തുപൊരുംപ്രകാരം നികിതി കൊടുക്കിൽ
എന്ന അവർകൾ കല്പിക്കകൊണ്ട 70 ആമതിൽ 15,000 ഉറുപ്പിക ബൊധിപ്പിക്കയും
ചെയ്തു. അപ്രകാരം 71 ആമതിലെ മുബിലത്തെ രണ്ടു ഗഡുവിന 10,000 ഉറുപ്പിക അങ്ങ
ബൊധിപ്പിക്കയും ചെയ്തുവെല്ലൊ. മൂന്നാം ഗഡുവിന്റെ ഉറുപ്പിക 5,000വും മൊയ്തി
യൻകുട്ടി പക്കൽ അങ്ങ കൊടുത്തഅയച്ചിട്ടും ഉണ്ട. അതു വാങ്ങി രശീതി കൊടു
ത്തയ്ക്കയും വെണം. ശെഷം മെൽ എഴുതിയ കാരിയങ്ങൾ ഒക്കയും നമുക്ക ഇപ്പൊൾ
നിങ്ങൾ എല്ലൊ വഴി ആക്കി തരെണ്ടിയത. ആയതുകൊണ്ട കെൾപ്പിക്കെണ്ടിയെടത്ത
കെൾപ്പിച്ചിട്ട എങ്കിലും നമക്ക ഒരു സങ്കടം കൂടാതെ നിങ്ങടെ കൃപ ഉണ്ടായിട്ട തീർത്ത
തരികയും വെണം. എന്നാലെല്ലൊ നിലുവ ഉണ്ടൊ ഇല്ലയൊ എന്ന നിശ്ചെയമായി
അറിഞ്ഞുംകൂടും. ശെഷം ഒടിവന്നിട്ട അതിൽ ഉള്ള തീൻപണ്ടം കപ്പാൻ സമ്മതിക്കായ്ക
കൊണ്ട ചെലെത ഒക്കയും വെടക്കായി പൊയിട്ട കടലിൽ തന്നെ ഇട്ടകളഞ്ഞ. ഇപ്പൊൾ
മൂന്ന നാല ദിവസമായി അറബുന്ന കപ്പൽ വന്നിട്ടും ഉണ്ട. ആയവസ്ഥ നിങ്ങൾ
അറിഞ്ഞിട്ടും ഉണ്ടെല്ലൊ. അതിൽ ഉള്ള ചരക്കവിവരംപൊലെ ചുങ്കത്ത എഴുതി
കൊടുക്കയും ചെയ്തു. എന്നിട്ടും ഇന്നെവരക്കും അതിൽ ഉള്ള ചരക്കകിപ്പാൻ സമ്മതി
ക്കുന്നതും ഇല്ലാ. ആയതുകൊണ്ട ബഹുമാനപ്പെട്ട കുബഞ്ഞിലെക്ക അടങ്ങെണ്ട ചുങ്കം
തരണം എന്ന നമ്മൊട പറഞ്ഞിട്ട തരിക ഇല്ല എന്ന നാം ഒരുത്തരൊടും പറഞ്ഞീട്ടും ഇല്ല.
ഇങ്ങനെ ഒക്കയും കല്പ്പനപ്രകാരം നിന്നൊണ്ടുവരുന്ന നമ്മൊടു ഇങ്ങനെ എട
ഞ്ഞെറാക്കി. എന്റെ വസ്തു ചെതം വരുത്തുവാൻ തക്ക ഒരു കുറ്റം നാം എതും കാണിച്ചതും
ഇല്ല. കൊഴിക്കൊട്ട കീക്കുംപ്രകാരം കീക്കുവാൻ കല്പിച്ചിരിക്കുന്നു എന്നല്ലൊ നിങ്ങൾ
എഴുതിയത. അവിടെ ചരക്കുകൾ കീക്കുവാൻ കൊടികുറ്റി11 കൊടുത്തതിന്റെ എടയിൽ
എകദെശം നമ്മുടെ കണ്ണൂലെ ബന്തലൊളംതന്നെ ഉണ്ടാകുമെല്ലൊ. യിവുടത്തെ
ചുങ്കസ്ഥാനവും എന്റെ അറയും ആയിട്ട എത്ര എടപൊരും എന്ന നിങ്ങൾതന്നെ
വിശാരിച്ച നൊക്കിയാൽ അറിയാമെല്ലൊ. ഇത്ത്ര ചെറുതായിട്ടുള്ള കാരിയത്തിന ഇങ്ങനെ
എടഞ്ഞാറാക്കി എന്നുവെച്ചാൽ ഇനി ഒരു കച്ചൊടം ചെയ്തില്ല എങ്കിലും ഈ വന്ന ചരക്ക
എങ്കിലും കീച്ച എടുക്കുവാൻ തക്കവണ്ണം കല്പന കൊടുത്ത അയച്ചുവെങ്കിൽ വലിയ
കൃപ തന്നെ ആകുന്നത. നിങ്ങളുടെ കൂറും പിരിശവും എപ്പൊളും ഉണ്ടായിരി
ക്കയുംവെണം. എന്നാൽ കൊല്ലം 971 ആമത ചിങ്ങമാസം 16 നു വന്നത. അഗസ്തുമാസം
29 നു വന്നത.

97 C & D

106 ആമത രാജശ്രീ വടക്കെ അധികാരി തലച്ചെരി തുക്കടി സുപ്രെടെണ്ടൻ കൃസ്തപ്പർ
പിലിസായ്പു അവർകൾക്ക കടത്തനാട്ട പൊറള്ളാതിരി കൊതവർമ്മരാജ അവർകൾ
സല്ലാം. ബഹുമാനപ്പെട്ട ഗൗണ്ണർ സാഹെബു അവർകൾ നമുക്ക എഴുതിയ കത്തിൽ
എഴുതി ഇരിക്കുന്നു. സരകാരിൽ കരാറ ചെയ്ത മൊതൽ തെകച്ച ബൊധിപ്പിച്ച ഒടനെ
സാഹെബമാർ കല്പിച്ച രാജ്യത്തെ കുടിയാമ്മാർ എല്ലാവരെയും അമർച്ച വരുത്തി
പറയുവണ്ണം കെൾപ്പാറാക്കി തരും. സർക്കാര നികിതി തടസം കൂടാതെ എടുത്ത വരുവാൻ
തക്കവണ്ണം നല്ലവണ്ണം കൽപ്പിക്കും എന്നും സർക്കാരിൽ നാം നെർ നടക്കുന്ന അവ [ 109 ] സ്ഥകൾ ഒക്കയും കമീശനർ സാഹെബമാരും തലച്ചെരി സുപ്രടെണ്ടൻ സാഹെബ
അവർകളെ എഴുത്താലും ബൊധിക്കണം എന്നെത്രെ എഴുതി വന്നത. സാഹെബ
അവർകളെ കടാക്ഷം ഉണ്ടായിട്ട സരക്കാര കുബനിക്ക നമ്മെ നന്നാക്കി എടുക്കയും
ചെയ്തുവെല്ലൊ. മുവ്വായിരം നായര അന്യായം എഴുതിയത വിസ്തരിപ്പാൻ കൽപ്പന
ആയിട്ട ആയതിന്ന അവര ഒരുത്തരും നെരിനെ വാരാതെ ഇരിക്കകൊണ്ടും സർക്കാര
കൽപ്പന പ്രമാണിച്ച വാരാതെയിരിക്കകൊണ്ടും വിശെഷിച്ച സാഹെബമാരും ബൊധി
ച്ചു. മെൽ സംസ്ഥാനത്തിങ്കലെക്കും നല്ലവണ്ണം എഴുതി അയച്ച സരക്കാര
കുംബണികടാക്ഷം വർദ്ധിച്ചവരുമാറാക്കി തരും എന്ന നാം നിശ്ചെക്കയും ചെയ്തു.
കുംബഞ്ഞിക്ക നികിതിതരാതെയിരിക്കുന്ന കുടിയാമ്മാര ചെലര ഇതുവരെയും നികിതി
തന്നിരിക്കുന്നതും ഇല്ല. നമ്മുടെ സമീപത്ത വന്നിട്ടും ഇല്ല. 71 ആമതിലെ നികിതി
ഒട്ടുംതന്നെ കുടിയാമാര തന്നിട്ടും ഇല്ലല്ലൊ. സരക്കാർ കുംബണിക്ക മൊതൽ
ബൊധിപ്പിപ്പാൻ ഏറ്റവും വർത്തകനൊട കടം വാങ്ങിട്ടല്ലൊ നാം കൊടുത്തത ആകുന്നു.
ഇപ്പൊൾ വർത്തകന്റെ മുട്ടു വളരത്തന്നെ ആകുന്നു. ഇവന്റെ മുട്ടു തിർത്തപൊരെ
ണ്ടതിനും മെൽപ്പട്ടും സർക്കാർക്ക ഗെഡുപ്രകാരം മൊതലെടുപ്പ കൊടുത്തു പൊരെ
ണ്ടുന്നതിനും കുടിയാമാരെ കയ‌്യിൽനിന്ന നികിതി സരാഗമായിട്ട വരെണ്ടുന്നതിന്ന
ഇതിന ഒക്കയും സാഹെബ അവർകളെ കടാക്ഷം വർദ്ധിച്ചവരികയും വെണം. വാഡൽ
സായ്പു അവർകൾ തലച്ചെരിക്ക പൊയതിന്റെശെഷം ഈ രാജ്യത്ത മൊതൽ തിർന്ന
വന്നത ചുരുക്കംതന്നെ ആകുന്നു. വിശെഷിച്ച മുബെ വൃശ്ചികമാസത്തിൽ
ബഹുമാനപ്പെട്ട ജനരാൾ സാഹെബ അവർകൾ കൊഴിക്കൊട്ട വന്നപ്പൊൾ ബാക്കി
ഒക്കയും 70 ആമതിലെ ബാക്കി ഉറുപ്പികക്ക ഒരു കൈശീട്ട എഴുതി കൊടുത്തു. ഇപ്പൊൾ
ബാക്കി ഒക്കയും സരക്കാരിൽ ബൊധിച്ചുവെല്ലൊ. നാം എഴുതികൊടുത്ത കൈശീട്ട
തലച്ചെരിയിൽ ഉണ്ടെങ്കിൽ കൊടുത്തയക്കയും വെണം. അത അല്ലങ്കിൽ മെൽകച്ചെരിക്ക
എഴുതി അയച്ചിട്ട എങ്കിലും തരുവാൻ കടാക്ഷം ഉണ്ടായിരിക്കയും വെണം. ബഹുമാന
പ്പെട്ട ജനരാൾ സാഹെബ അവർകൾക്ക നാം ഒരു കത്ത എഴുതി അയച്ചിട്ടും ഉണ്ട.
കമിശനർ സാഹെബമാർക്കും ഒരു കത്ത എഴുതി ഇരിക്കുന്നു. സാഹെബ അവർകൾ
നമ്മുടെ കാരിയത്തിന്ന നല്ല പ്രസാദത്തൊട എഴുതി അയച്ച നമ്മുടെ കാരിയവും
നന്നാക്കിതന്ന മാനത്തൊട രക്ഷിച്ച വരുമെന്ന നാം വിശ്വസിച്ചിരിക്കുന്നു. എന്നാൽ
കൊല്ലം 971 ആമത ചിങ്ങമാസം 15 നു എഴുതി ചിങ്ങമാസം 16 നു വന്നത. അഗസ്തുമാസം
29 നു വന്നത.

98 C & D

107 ആമത രാജശ്രീ വടക്കെ അധികാരി തലച്ചെരി തുക്കടി സുപ്രടെണ്ടൻ കൃസ്തപ്പർ
പിലി സായ്പ അവർകൾ ഗുമ്മാസ്ത കൈയിത്താൻ കുവെലിക്ക എഴുതി അനിപ്പിന
കാരിയം. യിവിടെക്ക എഴുതി അയച്ച കത്ത എത്തി. അവസ്ഥ ഒക്കയും മനസ്സിൽ
ആകെയും ചെയ്തു. കുടിയാമ്മാരെ നികിതി കൊടുക്കായ്കകൊണ്ട നമുക്ക വിഷാദ
മായിരിക്കുന്നു. ബൊധിപ്പിക്കാതെ ഇരിപ്പാൻ സങ്ങതി എന്തെന്ന നിനക്ക അറിയി
ക്കവെണ്ടിയിരിക്കുന്നു. ബഹൂമാനപ്പെട്ട സർക്കാരിലെ ചതിപ്പാൻ എതാൻ ചെലെ
ഭാവം കുടിയാമ്മാരൊടകൂടി ഇരിക്കുന്നു എന്ന നമുക്ക തൊനുന്നു. അതുകൊണ്ട
കഴിഞ്ഞകാലം ചുരുക്കം കൊടുത്തു എന്ന ഇക്കാലത്തിൽ അതിലും കൊറച്ച
കൊടുക്കയുംചെയ്തു. ശെഷം ഇക്കാരിയം അറിയിപ്പിക്കുവാൻ പ്രെത്നം ചെയ്കയുംവെണം.
വിളഞ്ഞിരിക്കുന്ന ആൾകളുടെ നെല്ല നികിതി ബൊധിപ്പിക്കുവൊളത്തെക്ക മൂരുവാനും
അമാനമായിട്ട വെപ്പാൻ സമ്മതിക്കയും വെണം. എന്നാൽ കൊല്ലം 971 ആമത ചിങ്ങമാസം
17 നു അഗസ്തുമാസം 30 നു തലച്ചെരി നിന്ന എഴുതിയത. [ 110 ] 99 C & D

108 ആമത വടക്കെ അധികാരി തലച്ചെരി തുക്കടി സുപ്രടെണ്ടൻ കൃസ്തപ്പർ പീലി
സായ്പു അവർകൾക്ക ചെറക്കൽ രവിവർമ്മ രാജാ അവർകൾ സല്ലാം. കൊടുത്തയച്ച
കത്ത വായിച്ച കെട്ട അവസ്ഥയും അറിഞ്ഞ. ഒരുകച്ചൊടക്കാരന്റെ ഓടി നമ്മുടെ
ആൾകൾ കപ്പായിൽ നിപ്പിച്ചിരിക്കുന്നുന്നെ ചുങ്കം കൊടുക്കണം എന്നുള്ള വർത്തമാനം
കെൾക്കുവാൻ നമുക്ക വളര സങ്കടവും വിഷാദമായിട്ടും ഉണ്ട. ഈ വർത്തമാനം നെരല്ലന്ന
നാം വിശ്വസിച്ചിരിക്കുന്നു എന്നും മറ്റും എല്ലൊ സായ്പ അവർകൾ എഴുതി അയച്ചത.
മുബെ കുബഞ്ഞി കൽപ്പന ആയപ്പൊൾതന്നെ രാജ്യത്ത ഉള്ള ചുങ്കം ഒക്കയും നാം
മഉക്ക(ക്കൂ)പ്പു ചെയ്തിരിക്കുന്നു. ആര ചെയ്തിട്ടാകുന്നു ഇപ്പൊൾ ഇതിൻവണ്ണം
എഴുതിവന്നതെന്ന അറിഞ്ഞില്ല. ആയതിന്റെ പരമർത്ഥംപൊലെ അറിയെണ്ടതിന്ന
നാം ഇവിടെന്ന ആൾ അയച്ചിട്ടും ഉണ്ട. ഇങ്ങനെ ഉള്ള കാരിയം ഇവിട ഉണ്ടാക ഇല്ല.
എന്നാൽ കൊല്ലം 971 ആമത ചിങ്ങമാസം 16 നു എഴുതിയത ചിങ്ങമാസം 17 നു വന്നത.
ഇങ്കിരസ്സ കൊല്ലം 1796 ആമത അഗസ്തുമാസം 30 നു വന്നത.

100 C & D

109 ആമത രാജശ്രീ കടത്തനാട്ട പൊറള്ളാതിരി കൊതവർമ്മരാജാ അവർകൾക്ക
വടക്കെ അധികാരി തലച്ചെരി തുക്കടി സുപ്രടെണ്ടൻ കൃസ്തപ്പർ പീലീസായ്പു അവർകൾ
സല്ലാം. ഇവിടെ എഴുതി അയച്ചെ കത്ത എത്തി. അവസ്ഥയും അറിഞ്ഞു. മുവ്വായിരം
നായരെകൊണ്ട വർത്തമാനം ഒക്കയും സർക്കരിലെക്ക ബൊധിപ്പിക്കയും ചെയ്തു.
അവരുടെ ചെർച്ച ഇല്ലാത്ത കാരിയം ഗ്രെഹിച്ച തങ്ങളെക്കൊണ്ട ദെയവൊടുകൂട
എഴുതെണ്ടതിന്ന ഒട്ടും ഉപെക്ഷ വന്ന പൊയിട്ടും ഇല്ല. താമസിയാതെ കണ്ട നമ്മുടെ
കത്തിന്റെ മറുപടി എത്തുകയും ചെയ‌്യും എന്നു നാം അതിൽ എഴുതി വെച്ചിട്ടുള്ള
പ്രകാരത്തിൽ തങ്ങൾ ഗ്രെഹിപ്പിക്കയും ചെയ്യും. ബാഡൽ സായ്പു അവർകൾ
പൊയതിന്റെശെഷം കുടിയാമ്മാര മുതൽകൾ ചുരുക്കമായുട്ട കൊടുത്തു എന്നുള്ള
വർത്തമാനം കെട്ട നമുക്ക വളര സങ്കടമായിരിക്കുന്നു. അവര നികിതി പണം ഒക്കയും
ഇപ്പൊൾത്തന്നെ കൊടുക്കുമെന്ന നാം വിശ്വസിച്ചിരിക്കുന്നു. തങ്ങളെ കാർയ‌്യം വടകര
കൂലകംകൊണ്ട നാം മറന്നുപൊയിട്ടും ഇല്ലാ. ആദിക്ക തങ്ങൾക്ക കൊടുപ്പിക്കെണ്ടതിന്നു
കമിശനർ സഹെബമാര അവർകൾക്ക നമ്മുടെ എത്രെയും ദയവൊടുകുട ബൊധി
പ്പിക്കയും ചെയ‌്യും. നാളെ മൊന്തൊൽക്ക എത്തുവാൻ തക്കവണ്ണം നാം വിശ്വസി
ച്ചിരിക്കുന്നു. ഇത്ത്രത്തൊളം ഇവിടെനിന്ന പുറപ്പെടുവാൻ വലുതായിട്ടുള്ള കാരിയത്താൽ
വിരൊധം ഉണ്ടായിവരികയും ചെയ്തു. അവിടെക്ക എത്തുംബൊൾ എതാൻ സഹായം
യതാർത്ഥത്തൊടുകൂടി നമുക്ക കൊടുക്കെണ്ടുന്നത. വളര സന്തൊഷത്തൊടു കൂടി
കൊടുക്കയും ചെയ‌്യും. തങ്ങൾ ഡകണ്ടി സായ്പു അവർകൾക്ക കൊടുത്ത കരാറ
കത്തകൊണ്ട അറിഞ്ഞിട്ടും ഇല്ലല്ലൊ. ഇവിടെ ആകുന്നതുമല്ലല്ലൊ. എന്നാൽ കൊല്ലം
971 ആമത ചിങ്ങമാസം 17 നുഇങ്ക്ലിസ്സകൊല്ലം 1796 ആമത അഗസ്തുമാസം 30 നു തലച്ചെരി
നിന്നും എഴുതിയത.

101 C & D

110 ആമത മഹാരാജശ്രീ മലയാംപ്രവിശ്യയിൽ വടക്കെ അധികാരി കൃസ്തപ്പർ
പീലിസായ്പു അവർകളുടെ സന്നിധാനത്തിങ്കലെക്ക ദിവാൻ കച്ചെരിയിൽ മുസ്സധീ
ബാളപ്പരായനും ഗുമാസ്തൻ കയിത്താൻ കുവെലിയുംകുടി എഴുതിയ അർജി. എന്നാൽ
ഈ അഗസ്തുമാസം 30 നു കൊടുത്തയച്ച കല്പന വായിച്ച അവസ്ഥ ഒക്കയും അറിഞ്ഞു. [ 111 ] ഈ താലൂക്കിലെ കുടിയാമ്മാരെ ബഹൂമാനപ്പെട്ട കുംബഞ്ഞീലക്ക കൊടുക്കെണ്ട
നികിതിപണം ബൊധിപ്പിക്കാതെ ഇരിപ്പാൻ സങ്ങതി എന്തെന്ന അറിയിക്കയും
വെണമെന്നല്ലൊ. കൽപ്പിച്ചിരിക്കുന്നത. ആയതുകൊണ്ട നാം ഇവിടെ എത്തിയ മുതൽ
ഇന്നെവരെക്കും കച്ചൊടക്കാര മുഖ്യസ്തൻമ്മാര കുടിയാമാർക്കും എല്ലാവർക്കും കൂടി
നികിതിപണം കൊടുത്ത ബൊധിപ്പിക്കുവാൻ തക്കവണ്ണം വരണം എന്ന കൊൽക്കാരെ
അയച്ച വിളിച്ച. വന്നവരൊടെ ചൊദിച്ചാറെ അവർ പറഞ്ഞ വിവരം വീരരായൻ പണം
കൊടുക്കുവാൻ ആതാരം ഇല്ല എന്നും വെള്ളിപണംപ്രകാരം എഴുതിയ ഫലം
ഉഭയങ്ങൾക്ക തെങ്ങ രണ്ടന്ന പണം 1, കഴുങ്ങ 4 ന്ന പണം 1, പിലാ 1 ന്ന പണം 2,
മൊളകവള്ളി 1 ന്ന പണം 27-ം ഇപ്രകാരം നികിതി തരണം എന്ന കല്പിച്ചാൽ ആയത
തന്ന ബൊധിപ്പിക്കാമെന്നും ആയതിന്ന കൊറെ താമസം കൊടുക്കണം എന്ന
പറയുന്നതുംമുണ്ട ശെഷം നെല്ലിന മുമ്പെ കല്പിച്ചപ്രകാരം തരുന്നതും ഉണ്ട എന്ന
എല്ലാവരുംകൂടി പറയുന്നതല്ലാതെ പണം കൊണ്ടുവന്ന കൊടുത്ത ബൊധിപ്പി
ക്കായ്കകൊണ്ട ഇവിടെ തടുത്ത നിപ്പിച്ചിരിക്കുന്നു. ശെഷം ഈ താലൂക്കിലെ
നികിതിപണം ഇന്നപ്രകാരം തരാമെന്നു ഇവര എല്ലാവെരും എഴുതിതന്ന അർജി.
ഇതിനൊടുകുട സന്നിധാനത്തിങ്ങലെക്ക കൊടുത്ത അയച്ചിരിക്കുന്നു. അയത പെർത്ത
വായിച്ചു നൊക്കുബൊൾ വിവരങ്ങൾ ഒക്കയും മനസ്സിൽ ആകയും ചെയ‌്യുമെല്ലൊ.
ശെഷം നെല്ല വെളഞ്ഞിരിക്കുന്നത സായ്പു അവർകളുടെ കല്പനപ്രകാരം മൂർന്ന
അമനമായി സൂക്ഷിപ്പാൻ അനുവാതം സമ്മതിച്ചിരിക്കുന്നു. ശെഷം ഇത്താലുക്കിലെ
പൈമാശി കണക്ക കുടിവിവരമായിട്ട എങ്കിലും പറമ്പു വിവരമായിട്ട എങ്കിലും
നിശ്ചയമായിട്ട ഒരു കണക്ക ഇവിടെയില്ലായ്കകൊണ്ട കുടിയാമ്മാര ഇപ്പൊൾ എറി
യത കറാറ പറയുന്നതും ഉണ്ട. ആയതുകൊണ്ട ഈ നികിതിപിരിപ്പാൻ എറിയ പ്രയത്നം
ചെണ്ടി ഇരിക്കുന്നു. ആയതുകൊണ്ട നമ്മക്കൊണ്ടു കൂടുന്ന പ്രയത്നം ചൈയ്ത നികിതി
പണം പിരിക്കുന്നതും ഉണ്ട. ശെഷം എല്ലാക്കാരിയത്തിനും നാം കൽപ്പന പ്രകാരം
നടക്കുന്നവരായ്വരികകൊണ്ട നമ്മൊടു വളര കടാക്ഷം ഉണ്ടായിരിക്കയും വെണം.
എന്നാൽ കൊല്ലം 971 ആമത ചിങ്ങമാസം 18 നു ഇർങ്ക്ലിരസ്സകൊല്ലം 1796 ആമത
അഗസ്തുമാസം 31 നു എഴുതി. ഉടനെ വന്നത.

102 C & D

111 ആമത മഹാരാജശ്രീ മലയാംപ്രവിശ്യെയിൽ വടക്കെ അധികാരി കൃസ്തപ്പർ പീലി
സായ്പു അവർകളുടെ സന്ന്യധാനത്തിങ്കലെക്ക ബൊധിപ്പിപ്പാൻ കുറുങ്ങൊട്ട കല്ലായിൽ
താലൂക്കലെ മുഖ്യസ്ഥൻമാര കച്ചൊടക്കാരും തറവാട്ടുകാരും കുടിയാമ്മാരും എല്ലാ
വരും കൂടി എഴുതിയ അർജി. എന്നാൽ ചിങ്ങമാസം 6 നു എഴുതിയ കല്പന ബാള
പ്പരായരും കൈയിത്താൻ കൊവെലിയും കൊണ്ടുവന്ന വായിച്ച കെട്ട അവസ്ഥ ഒക്ക
യും എല്ലാവെരും അറികെയും ചെയ്തു. ഇത്താലൂക്കിൽ കുബഞ്ഞി സരക്കാരിലെക്ക
കൊടുക്കെണ്ടിയ നികിതി കാനഗൊവി ഗുമാസ്ത വെങ്കിട കൃഷ്ണയ‌്യൻ ചാർത്ത എഴു
തിയ കണക്ക തലച്ചെരി ദിവാൻ കച്ചെരിയിൽ നിശ്ചെയിച്ചിരിക്കുന്ന വിരാരായൻ
നികിതി പ്രകാരം 970 ആമതിലെ നിലുവ പണവും 71 ആമതിലെ നികിതി പണവും
കൊടുത്ത ബൊധിപ്പിക്കണമെന്നല്ലൊ എഴുതി വന്ന കൽപ്പന ആകുന്നത. ആയതു
കൊണ്ട ഇപ്പൊൾ ഫലം എഴുതിയിരിക്കുന്ന തെങ്ങു ഒന്നിന്ന വിരാരായൻ പണം 5 യും
കഴുങ്ങ ആറന്ന പണം ഒന്ന പിലാ ഒന്നിന്ന പണം 1 ഫലം വള്ളി ഒന്നിന്ന പണം മൂന്ന
ഇപ്പണം ഒക്കയും വിരരായൻ പണത്തിന്റെ കണക്ക കണ്ട 970 ആമത മുതൽ 71 വരെ
ക്കും ഇപ്പ്രകാരം നികിതി വകക്ക തന്ന ബൊധിപ്പിച്ചത കഴിച്ച ശെഷം 70 ആമതെലെ
പണവും 71 ആമതിലെ നികിതിപണവും തന്ന ബൊധിപ്പിക്കയും വെണമെന്ന ഇപ്പൊൾ
സായ്പു അവർകളുടെ കല്പനക്ക വന്നിരിക്കുന്ന ബാളപ്പരായരും കൈയിത്താൻ [ 112 ] കുവെലിയുംകൂടി ഞങ്ങളെ തടവിൽ ഇട്ട മനസ്സ മുട്ടിച്ചിരിക്കുന്നു. ആയതുകൊണ്ട ഈ
താലൂക്കിൽ മെൽ ചൊല്ലിയ കാനഗൊവി ഗുമാസ്ത വെങ്കിട കൃഷ്ണയ‌്യൻ പൈയി
മാശി ചാർത്തിയ കണക്ക എഴുതുബൊൾ ഫലം ഉഭയങ്ങൾ ഒക്കയും മുളകുവള്ളി
കൂടാതെകണ്ട വെള്ളി പണമായിട്ട തെങ്ങ 1 ന്ന പണം 5, കഴുങ്ങ 4 ന്ന പണം 1, പിലാവ
ഒന്നിന്നപണം 2 ഇപ്രകാരം കുടി വിവരമായിട്ടും പറമ്പു വിവരമായിട്ടും കണക്ക എഴുതി.
ആയതിൽ പത്തിന്ന ആറകണ്ട കുബഞ്ഞി സർക്കാരിലെക്ക നികിതി ആയിട്ട
ബൊധിപ്പിക്കയും ചെയ്തു. ഫലം എഴുതിയ വള്ളിക്കെ ചാർത്തിയപ്രകാരം മൊളക
കൊടുക്കയും ചെയ്തു. 71 ആമത നികിതി ഇപ്പ്രകാരം കൊടുത്തൊണ്ടിരിക്കുംബൊൾ
ചാർത്തിയപ്രകാരത്തിൽ പാതി കണ്ട മൊളക കൊടുത്തു. ശെഷം ഇക്കഴിഞ്ഞ വൃശ്ചിക
മാസത്തിൽ രാമരായര വന്ന 70 ആമതിലെ നിലുവ കൊടുക്കണം എന്ന ഞങ്ങളെ മനസ്സ
മുട്ടിച്ചാറെ മെൽചൊല്ലിയ ചാർത്തപ്രകാരം പറബത്തെ നികിതി പത്തും പത്തുപൊലെ
കൊടുക്കയും ചെയ്തു. ഇപ്പൊൾ വിരരായൻ പണത്തിന്റെ കണക്കകണ്ട നികിതി
കൊടുക്കണം എന്നു കൽപ്പിച്ചാൽ ഞങ്ങൾക്ക തന്നെ ബൊധിപ്പാൻ ആധാരം ഇല്ലായ്ക
കൊണ്ട വളര സങ്കടം തന്നെ ആകുന്നത. ആയതുകൊണ്ട ഫലം എഴുതിയ ഉഭയങ്ങൾക്ക
തെങ്ങ രണ്ടന്ന വെള്ളികണ്ടും പിലാവ ഒന്നിന്ന വെള്ളി 2-ം കഴുങ്ങ 4 ന്ന വെള്ളി 1-ം
വള്ളി 1-ന്ന വെള്ളി 2-ം ഉ ഇപ്രകാരം നികിതി ആയിട്ട കാലംന്തൊറും കുബഞ്ഞിക്ക
കൊടുത്തു ബൊധിപ്പിക്കുന്നതും ഉണ്ട. ശെഷം നെല്ല കൽപ്പിച്ച പ്രകരാം കൊടുക്കുന്നതും
ഉണ്ട. ആയതുകൊണ്ട ഇപ്രകാരം നികിതി ആയിട്ട പിരിക്കുവാൻ തക്കവണ്ണം
വെണ്ടുംവണ്ണം കല്പിച്ച ഞങ്ങളെ എല്ലാവരെയും രക്ഷിച്ചുകൊള്ളുവാൻ തക്കവണ്ണം
സായ്പു അവർകളുടെ കൃപാകടാക്ഷം വളരവളര ഉണ്ടായിരിക്കയും വെണം. കൊല്ലം
971 ആമാണ്ട ചിങ്ങമാസം 17 നു കരിക്കൽ കൈ എഴുതിയത. 18 നു അഗസ്തുമാസം 31
നു വന്നത.

103 C & D

112 ആമത വടക്കെ അധികാരി തലച്ചെരി തുക്കടി സുപ്രടെണ്ടൻ കൃസ്തപ്പർ
പീലിസായ്പു അവർകൾക്ക ചെറക്കൽ രവിവർമ്മരാജാ അവർകൾ സല്ലാം. 66 ആമാണ്ട
നാം രാജ്യത്ത വന്ന ഇങ്കിരസ്സ കുംബഞ്ഞി ഭാദൃരാജ്യം നമുക്ക സമ്മതിച്ചതിന്റെ ശെഷം
കരക്കാട്ടടത്തിൽ ചന്തുനമ്പ്യാര പടിഞ്ഞാറടത്തിൽ ചിണ്ടനമ്പ്യാര കൊഉക്കിൽ
എടത്തിൽ കെളപ്പ നമ്പ്യാരകൊഉക്കിൽ എത്തിൽ അമ്പൂ നമ്പ്യാര ഇവര നാലാളും
ഞെങ്ങൾ കല്പന പൊലെ കെട്ട നടന്നുകൊള്ളാമെന്നും പ്രവൃർത്തി ഞങ്ങൾക്ക തരണം
എന്നും നമ്മൊട പറെകകൊണ്ട ഇന്നാലാൾക്കും പ്രവൃർത്തിയും കൊടുത്തു. കല്യാട്ട
നബ്യാരവെങ്ങയിൽ ചാത്തു നിടുപൊടൻ കുഞ്ഞാൻ ഇവര മുവ്വരും വലിയെ
തെറവാട്ടുകാരൻമ്മാരായി ട്ടുള്ള നായമ്മാരാകുന്നു. കല്പനപൊലെ ഞങ്ങൾ കെട്ട
നടക്കാം. ഞെങ്ങൾക്കും ഒരൊരൊ പ്രവൃത്തി തരണം എന്ന പറകകൊണ്ട അവർക്കും
ഓരൊ പ്രവൃർത്തികൊടുത്തു. ഈ നമ്പ്യാമ്മാരും ഈ മൂന്ന നായമ്മാരും വിചാരിച്ചാൽ
പത്തും യിരുന്നുറും പത്തും മുന്നൂറും ആളും ഉണ്ടാകുന്ന ആള തന്നെ ആകുന്നത.
കൊറഞ്ഞൊരു ദിവസം എല്ലാ വെരും നമ്മുടെ കൽപ്പനപ്രകാരം തന്നെ കെട്ട
നടക്കുകെയും ചെയ്തു. 68 ആമാണ്ട കുബഞ്ഞി ആൾകളും നമ്മുടെ ആളുകളും രാജ്യത്ത
ഒക്കയും ജമാപന്തി എഴുതിയതിന്റെ ശെഷം ജമാപന്തി പടിക്ക ഉള്ള മുതൽ തന്ന കഴിക
ഇല്ലന്ന കെളപ്പനമ്പ്യാര പറഞ്ഞു. ജമാപന്തി പടിക്ക ഉള്ള മുതൽ കുബഞ്ഞിക്ക
കൊടുക്കെണ്ടതെല്ലൊ ആകുന്നു. ആയത തന്നെ കഴിയുമെന്നും അത നബ്യാര
തന്നുകഴിക ഇല്ലങ്കിൽ പ്രവൃർത്തിക്ക നാം വെറിട്ട ആള ആക്കി ജമാപന്തി പടിക്ക ഉള്ള
മുതൽ എടുത്ത കുബഞ്ഞിക്ക കൊടുത്തു കൊള്ളാമാമെന്നും നബ്യാര സ്വകാർയ‌്യം
ഉള്ള വസ്തുവക അടക്കി നികിതി കൊടുത്ത സുഖമായിരിക്കെ വെണ്ടു എന്നും നാം [ 113 ] പറഞ്ഞതിന്റെശെഷം പ്രവൃത്തി പിന്ന ഒരുത്തർക്ക കൊടുപ്പാൻ സമ്മതിക്ക ഇല്ല. മുതലും
തരിക ഇല്ലന്ന കൊറെ ബെലത്തിൽ പറഞ്ഞൊണ്ട ഇരുന്നു. പ്രവൃത്തി ഓരൊരുത്തർക്ക
കൊടുക്കുകയും പ്രവൃത്തി കണക്ക ബൊധിപ്പിക്കുകയും പ്രവൃത്തി മാറികൊടുക്കുകയും
രാജ്യത്ത എല്ലാടവും മർയ‌്യാദ ആയിട്ട ഉള്ളതെല്ലൊ ആകുന്നു. പ്രവൃത്തിക്കാരൻ ബെലം
പറഞ്ഞി നിൽക്ക ഒരു രാജ്യത്തും മർയ‌്യാദയെല്ലല്ലൊ. മർയ‌്യാദ അല്ലാത്ത കാർയ‌്യം
ഒരുത്തര കാട്ടുംബൊൾ രാജ്യത്ത ഒക്കയും പ്രമാണമായിട്ട ഇർക്ലിരസ്സ കുബഞ്ഞി എല്ലൊ
ആകുന്നു. ഈ വർത്തമാനം അന്നുമുതൽക്ക കൂടകൂട കുബഞ്ഞി എജമാനൻമാർക്ക
നാം എഴുതി അയച്ചതിന്റെശെഷം അക്കാരിയം ഒക്കയും നെലയാക്കി തരാമെന്നു
നമുക്ക എഴുതി അയച്ചും ഇരിക്കുന്നു. അക്കാരിയത്തിന്ന കുബഞ്ഞി
എജമാനൻമ്മാരത്തന്നെ നബ്യാരെ അടുക്ക ആള അയച്ച പല പ്രകാരത്തിലും
വിചാരിച്ചതിന്റെശെഷം ആയതിൽ ഒന്നും നബ്യാര നെരായിട്ട നിന്നതും ഇല്ല. നബ്യാരെ
ഇപ്രകാരം രാജ്യം അടക്കി മുതൽ കൊടുക്കാതെയിരുന്നതിന്ന ഒരു ശൊദ്യം
കാണുന്നില്ലല്ലൊ എന്നും എന്നാൽ നമുക്കും അതിൻവണ്ണം ചെയ്യുന്നതെല്ലൊ
നല്ലതെന്നവെച്ച മെങ്ങയിൽ ചാത്തുവും നിടുപൊടൻ കുഞ്ഞാനും നബ്യാരെകൂട
കൂടുകയും ചെയ്തു. ഒരുത്തൻ നാനാവിധം കാട്ടുന്നതിന്ന ശൊദ്യം ഇല്ലന്ന വെച്ച രെ
ണ്ടുപെര അവന്റെകൂട കൂടി. ഇപ്പൊൾ മൂന്നപെരായല്ലൊ. എനിയും ഇതിനൊരു
ശൊദ്യം ഇല്ലാഞ്ഞാൽ രാജ്യം ഒക്കയും ഇതിൻവണ്ണം ആയി വരുമെല്ലൊ എന്നും വിസ്തരിച്ച
നാം ജനരാൽ സായ്പു അവർകളൊട കൊഴിക്കൊട്ടന്ന പറഞ്ഞതിന്റെ ശെഷം ഇത
ഒക്കയും ജനരാൾ സായ്പു അവർകൾ വഴിപൊലെ വിചാരിച്ച അക്കാര്യം വെണ്ടുംവണ്ണം
ആയി വന്നുവെങ്കിൽ വെണ്ടുംവണ്ണം ആക്കികൊടുക്കണം എന്നും ആയത അല്ലങ്കിൽ
അവനെ ശിക്ഷിച്ച അടക്കി കൊടുക്കണം എന്നും മെസ്തർ മരിസായ്പു അവർകൾക്ക
കൽപ്പനയും കൊടുത്തു. മരിസായ്പു അവർകൾ ചെന്ന നബ്യാരുമായി വിചാരിച്ചതിന്റെ
ശെഷംവും നെരായിട്ട വാരായ്കകൊണ്ട കുംബഞ്ഞി പട്ടാളം പൊറപ്പെടുന്നു. നിങ്ങൾ
വിചാരിച്ചാൽ കുടുന്ന ആള അയ്ക്കണം എന്ന മരിസായ്പു അവർകൾ നമ്മൊട
പറഞ്ഞാറെ അഞ്ഞൂറ അറുനൂറ ആളകുടി നാം പട്ടാളത്തിന്റെ കുട അയച്ച പാളയം
ചെന്ന നബ്യാരുടെ ഠാണയങ്ങളിൽ ഒക്കയും ഇരുന്ന വരികയും ചെയ്തുവെല്ലൊ.
അതിന്റെശെഷം നബ്യാര തൊന്നിയവണ്ണം കാട്ടിയിരിക്കുന്ന നാനാവിധങ്ങൾ ഒക്കയും
സായ്പു അവർകൾ അറിഞ്ഞിരിക്കുന്നെല്ലൊ. നെർകെടു കാട്ടുന്ന ആളുകൾക്ക ശിക്ഷ
ഉണ്ടല്ലൊ. എനി നെരകെടു കാട്ടുന്നത നന്നല്ലന്ന ബൊധിക്കകൊണ്ട നബ്യാരെ കുടകുടി
ഇരിക്കുന്നതിൽ ഒന്നരണ്ടാള ഇവിട വന്നു കണ്ടു. ശെഷം ഉള്ള ആൾകൾ കിഴക്കട ഉള്ള
മുതൽകൾ ഒക്ക തരാമെന്നും വെണ്ടുംവണ്ണം ഇരിക്കാമെന്നും വിചാരിക്കുകയും
ചെയ‌്യുന്നു. രാജ്യത്ത ഉള്ള ആൾകൾ കുബഞ്ഞി ജമാപന്തിപടിക്ക ഉള്ള മുതൽ ഒക്കയും
നമ്പ്യാര ഞെങ്ങളൊട വാങ്ങി ഇരിക്കുന്നെന്നും എനി മെൽപ്പട്ട കണക്കുംപടി ഉള്ള
മുതൽ ഞെങ്ങൾ തരാ മെന്നും പറഞ്ഞ രണ്ടുമൂന്ന ദെശത്ത ഉള്ള ആൾകൾ ഒഴികെ
ശെഷം എല്ലാവെരും കവിലായിട്ട വന്നിരിക്കുകയും ചെയ്തു. ഇപ്പൊൾ കുബഞ്ഞി പാളിയം
എതാൻ ഇങ്ങൊട്ട പൊരുകകൊണ്ട ഈ ആളുകൾക്ക ഒക്കയും മനസ്സിന വളര
വിഷാദമായിരിക്കുന്നു. ഇപ്പൊൾ രണ്ടുമാസത്തിൽലിടക്കാകുന്നു രാജ്യത്തെ മുതൽ
എടുത്തു വരണ്ടത. ആയത രുഇപമല്ലാതെ കണ്ടുപൊയാൽ ഇക്കൊല്ലത്തെ മുതലും
പൊയെന്നു വരികെല്ലെ ഉള്ളു. ഇക്കാരിയങ്ങളുടെ അവസ്ഥ ഇപ്രകാരം ആകുന്നു.
ആയത ഒക്കയും സായ്പു അവർകൾക്ക വഴിപൊലെ ബൊധിച്ചിരിക്കണമെല്ലൊ എന്ന
വെച്ചിട്ടാകുന്നു ഇത്ത്ര വിസ്തരിച്ച എഴുതിയത. രാമനാരായണന്റെ പറ്റിൽ മുൻബെ 5000
ഉറുപ്പിക കൊടുത്തയച്ചുവെല്ലൊ. ഇപ്പഴും 5000 ഉറുപ്യ കൊടുത്തയച്ചിരിക്കുന്നു. ശെഷം
ഉറുപ്പ്യയും താമസിയാതെ കൊടുത്തയക്കുകയുംമാം. എന്നാൽ കൊല്ലം 971 ആമത
ചിങ്ങമാസം 17 നു എഴുതിയത 18 നു വന്നത. അഗസ്തുമാസം 31 നു വന്നത. [ 114 ] 104 C & D

113 ആമത രാജശ്രീ കണ്ണൂര ആദിരാജാബീബി അവർകൾക്ക വടക്കെ അധികാരി
തലച്ചെരി തുക്കടി സുപ്രടെണ്ടൻ കൃസ്തപ്പർ പിലി സായ്പു അവർകൾ സല്ലാം. തങ്ങൾ
ഒടുക്കത്ത ഇവിടെക്ക ബൊധിപ്പിച്ച പണത്തിന്റെ രശീതി തങ്ങളുടെ ആൾകൾ വാങ്ങി
ഇല്ലല്ലൊ എന്നതുകൊണ്ട ഇപ്പൊൾ ഇതിൽ അകത്ത പല സംബത്സരംകൊണ്ട മൂന്നു
രശിതി അയക്കയും ചെയ്തു. ആയതിൽ എതാൻ വല്ലതും മാറെണ്ടതിന്ന കഴികയും
ഇല്ലല്ലൊ. അതുകൊണ്ട ഇപ്പൊൾ എഴുതി അയച്ചുട്ടുള്ളപ്രകാരത്തിൽ എഴുതണമെന്ന
ബഹുമാനപ്പെട്ട സർക്കരിലെ നിശ്ചയമായിട്ടുള്ള കൽപ്പന ആകുന്നത. ശെഷം തങ്ങളുടെ
കത്തിന്റെ മറുവടി നാളെ നമ്മുടെ പ്രസാദത്തൊടകുടി എഴുതി അയക്കയും ചെയ‌്യും.
എന്നാൽ 971 ആമത ചിങ്ങമാസം 19 നു അകടബ്ര12 മാസം 1 നു തലച്ചെരിനിന്നും
എഴുതിയത.

105 C & D

114 ആമത മലയാംപ്രവിശ്യയിൽ വടക്കെ അധികാരി കൃസ്തപ്പർ പിലി സായ്പു
അവർകൾക്ക കണ്ണൂര ആദിരാജബീബി സല്ലാം. കൊല്ലം 971 ആമതിൽ മൂന്നു അമതി
ആയിട്ട കുബഞ്ഞിലെക്ക ബൊധിപ്പിക്കെണ്ടിയ ദൃിവ്യത്തിൽ കഴിഞ്ഞ അമതി രണ്ടിന്ന
അങ്ങ ബൊധിപ്പിച്ച ദ്രവ്യം 1000ത്തിന്റെ ശെഷം ഈ സക്രാന്തി അടുക്ക അങ്ങു
ബൊധിപ്പിക്കെണ്ടിയ ഉറുപ്പിക 5000 മുമ്പിൽ 970 ആമതിൽ ബൊധിപ്പിച്ച പ്രകാരം
എല്ലൊയിപ്പൊൾ നാം അങ്ങു കൊടുത്തയച്ചത. ആയതിന്ന 971 ആമതിൽ അങ്ങു
ബൊധിച്ചപ്രകാരമെല്ലൊ രശീതി കൊടുത്തയക്കെണ്ടത. ഇപ്പൊൾ നമ്മുടെ ആള
അറിവിച്ചിരിക്കുന്നു. ആ ഉറുപ്പികയിന്റെ അകത്തുനിന്ന 69 ആമതിലും 70 ആമതിലും
അങ്ങെ കണക്കബടിക്ക നിലുവ ഉണ്ടെന്നവെച്ച മൂന്നു രശീതി ആക്കി എഴുതി അവന്റെ
പക്കൽ കാണിക്കുന്നു എന്ന ആയതുകൊണ്ട എല്ലാ രാജാക്കന്മാർക്കും ഇന്നികിതിയിൽ
വിടുതിവെച്ചുകൊടുക്കുംപ്രകാരം എനിക്കിം ഇക്കണക്കിൽ കഴിച്ചു തന്നിട്ടില്ലാ എന്നും
ആയവസ്ഥകൊണ്ട നാം ബഹുമാനപ്പെട്ട ഗൊവണ്ണർ ഡൊം സായ്പു അവർകൾ
കൊഴിക്കൊട്ട വന്നാറെ കെൾപ്പിച്ചിട്ട അതിൽ എനക്ക ഒരു സംങ്കടംകൂടാതെ അടുക്ക
അവർ വന്നാൽ തീർത്ത തരാമെന്നും അത്രനാളും നിങ്ങൾ മുബിൽ കൊടുക്കുംപ്രകാരം
കൊടുക്കിൽ എന്നും സായ്പു അവർകൾ കൽപ്പിച്ചപ്രകാരം കൊടുത്തുവിട്ട
മടിച്ചിലയിന്റെ ഒക്ക കൊടുത്തുവിട്ട കത്തിൽ എഴുതീട്ടും ഉണ്ടെല്ലൊ. ആയത നിങ്ങൾ
അറിഞ്ഞിരിക്കെ ഇക്കൊടുത്തുവിട്ട ദ്രിവ്യത്തിൽനിന്ന ഇങ്ങനെ കഴിച്ച
എടുത്തൊളാമെന്നുവെച്ചാൽ എനിക്ക വലിയ സങ്കടം ഉണ്ടല്ലൊ. ആയതുകൊണ്ട
എല്ലാവർക്കും നികിതിയിൽ വിടുതിവെച്ചു കൊടുക്കുംപ്രകാരം അവരുടെ കൃപ ഉണ്ടാ
യിട്ട എനക്കും വെച്ചുതന്നുവെങ്കിലെ അതുപൊലെയും അതുഅല്ല നിങ്ങൾ ഇപ്പൊൾ
അറിവിക്കുന്ന കണക്കപ്രകാരം തന്നെ തരണം എന്ന അവരുംകൂടി കല്പിച്ചുവെങ്കിൽ
അതുപൊലെയും ആയ്ക്കൊൾകാം. ആയതു രണ്ടും തിരിച്ച അറിയണ്ടതിന്ന മുബട്ട
ഇതുപൊലെ നിങ്ങൾ കഴിച്ച എടുത്തുകൊണ്ടാൽ എനക്ക വലിയെ സംങ്കടം
തന്നെയെല്ലൊ ആകുന്നത. ആയതുകൊണ്ട ഇക്കൊടുത്തുവിട്ട ഉറുപ്പിക 5000
ത്തിന്നും 971 ആമതിലെ ചിങ്ങമാസത്തിൽ അങ്ങ ബൊധിച്ച പാറായിട്ട തന്നെ
രശീതി കൊടുത്തയപ്പാൻ കൃപ ഉണ്ടായിരിക്കയും വെണം. എന്നാൽ കൊല്ലം 971
ആമത ചിങ്ങമാസം 19 നു എഴുതി ചിങ്ങമാസം 20 നു വന്നത സെപടബർ മാസം 2 നു
വന്നത. [ 115 ] 106 C & D

115 ആമത രാജശ്രീ വടക്കെ അധികാരി തലച്ചെരി തുക്കടി സുപ്രടെണ്ടൻ കൃസ്തപ്പർ
പീലി സായ്പു അവർകൾക്ക കടത്തനാട്ട പൊറള്ളാതിരി കൊദവർമ്മരാജാ അവർകൾ
സല്ലാം. സാഹെബ അവർകൾ 17 നു കൊടുത്തയച്ച കത്ത നമുക്ക എത്തി. അതീലെ
വർത്തമാനങ്ങൾ ഒക്കയും വളര പ്രസാദത്തൊടു ബൊധിക്കയും ചെയ്തു. നുമ്മുക്ക
വെണ്ടുന്നടത്തൊളും ഗുണം സാഹെബ അവർകളാൽത്തന്നെ നമ്മക്ക വരും എന്നു നാം
വിശ്വസിക്കയും ചെയ്തു. താങ്ങൾ മൊന്തൊലക്ക വരുബൊൾ വർത്തമാനം കെട്ട ഒടനെ
സാഹെബ അവർകളെ സമീപത്ത നാം വന്നു.എല്ലാ ഗുണദൊഷങ്ങളും ബൊധിപ്പിക്കയും
ആം. ഈ രാജ്യത്തെ കാർയ്യത്തിനവെണ്ടി പ്രത്ത്യെകം സാഹെബ അവർകളെ കടാക്ഷം
സഹായവും വളരത്തന്നെ വെണമെന്ന നാം അപെക്ഷിച്ച പാർക്കുന്നു. ശെഷം
വർത്തമാനം ഒക്കയും എനിയും സാഹെബ അവർകൾക്ക ബൊധിപ്പിക്കയും ചെയ‌്യാം.
എന്നാൽ കൊല്ലം 971 ആമത ചിങ്ങമാസം 20 നു എഴുതിയ കത്ത ചിങ്ങം 21 നു
സപടബരമാസം 3 നു വന്നത.

107 C & D

116 ആമത രാജശ്രീ വടക്കെ അധികാരി തലച്ചെരി തുക്കടി സുപ്രടെണ്ടൻ കൃസ്തപ്പർ
പിലി സായ്പു അവർകൾ ഗുമാസ്ത കൈയിത്താൻ കുവെലിക്ക എഴുതി അനുപ്പിന
കാർയ‌്യം. എന്നാൽ പല ദിവസമായിട്ട നിന്നൊട ഒരു വർത്തമാനം കെൾക്കായ്കകൊണ്ട
ഒടനെ ഇവിടെക്ക മടങ്ങി വരികയും വെണം. നമുക്ക ഒരു കത്ത എഴുതി അയച്ച
ആളുകളെയും മറ്റും ചെല മുഖ്യസ്ഥൻമാരെയും അവര നികിതികൊടുക്കാതെ ഇരിക്കുന്ന
സങ്ങതി എന്തെന്ന വിസ്തരിക്കെണ്ടതിന്ന കച്ചെരിക്ക കൂട്ടിക്കൊണ്ട വരികയും വെണം.
ശെഷം നീ ഇന്നതന്നെ ഇവിടെക്ക എത്തുമെന്നു നാം വിശ്വസിച്ചിരിക്കുന്നു. എന്നാൽ
971 ആമത ചിങ്ങമാസം 21 നു 1796 ആമത സപടബ്രമാസം 5 നു തലച്ചെരി നിന്ന
എഴുതിയത.

108 C & D

117 ആമത കത്ത ശ്രീമതു സകലഗുണസംപന്നരാനാ മിത്രജനമനൊരഞ്ഞിതരാനാ
അഖണ്ഡിത ലക്ഷ്മീ അയിശ്വർയ‌്യ സംപന്നരാനാ രാജമാന്യ രാജശ്രീ വടക്കെ അധികാരി
തലച്ചെരി തുക്കടി സുപ്രടെണ്ടൻ മെസ്തര പീലിസായ്പു അവർകൾക്ക കൊടകു
സംസ്ഥനത്ത ഹാലെരി വിരരാജെന്ദ്ര വൊടയര അവർകൾ സല്ലാം. നളവരുഷം
ശ്രാവണമാസം കറുത്ത ദ്വാദശിവരെക്ക നാം ക്ഷെമത്തിൽ ഇരിക്കുന്നു. താങ്ങളുടെ
ക്ഷെമസന്തൊഷത്തിന്ന എഴുതി കൊടുത്തുയക്കവെണ്ടിരിക്കുന്നു. എല്ലാപ്പൊളും
തങ്ങൾ എഴുതി കൊടുത്തയച്ച കത്തകൊണ്ട അവസ്ഥയും അറിഞ്ഞൂ. നമ്മുടെ പെർക്ക
ബബായിന്ന വന്ന കാകിതലെകൊട്ട തങ്ങൾ കൊടുത്തയച്ചത ഇവിടെ എത്തുകെയും
ചെയ്തു. ആയതിന്ന മറുപടി എഴുതി കൊടുത്തയപ്പാൻ ആക്കത്തിൽ പാർശ്ശി എഴുതി
ഇരിക്കുന്നതുകൊണ്ട അതു വായിപ്പാൻ അറിഞ്ഞ ആൾകൾ ഇപ്പൊൾ ഇവിടെ
ഇല്ലായ്കകൊണ്ടത്രെ മറുപടി എഴുതി കൊടുത്തയക്കാഞ്ഞത. പാർശ്ശി അറിയുന്നവനെ
വരുത്തി ഈ കത്ത വായിച്ച ഇതിന്റെ വർത്തമാനം അറിഞ്ഞ. കൊറെ ദിവസത്തിൽ
മറുപടി എഴുതി നാം അയക്കുകയും ചെയ‌്യും. ആക്കത്ത തങ്ങളുടെ പക്കൽ എത്തിയാൽ
നമ്മുടെ മെലിൽ ദെയവൊടുകുട ബബായിക്ക കൊടുത്തയപ്പാൻ വെണ്ടിരിക്കുന്നു. ഈ
വിവരങ്ങൾ ഒക്കയും തങ്ങടെ മനസ്സിൽ ഗ്രെഹിച്ച നാം ഇവിട വെണ്ടുന്നതിന്നും എഴുതി
അയക്കവെണ്ടിയിരിക്കുന്നു. ചിങ്ങ മാസം 16 നു അഗസ്തുമാസം 25 നു എഴുതിയത. [ 116 ] കാർന്നാടക കത്തന്റെ പെർപ്പ. 971 ആമത ചിങ്ങമാസം 23 നു സപടബ്രമാസം 5 നു
വന്നത.

109 C

118 ആമത രാജശ്രി ചെറക്കൽ രവിവർമ്മരാജാ അവർകൾക്ക വടക്കെ അധികാരി
തലച്ചെരി തുക്കടി സുപ്രടെണ്ടൻ കൃസ്തപ്പർ പിലി സായ്പു അവർകൾ സല്ലാം. തങ്ങളുടെ
കത്ത വാങ്ങെണ്ടതിന്ന നമുക്ക പ്രസാദമായി ഇരുന്നു. ആയത ഇവിടെക്ക എത്തിയ
ദിവസംതന്നെ ചൊയലിനബ്യാര വന്നിരിക്കയും ചെയ്തുവെന്നു അവനൊടു
വെണ്ടിയിരിക്കുന്നത ഒക്കയും സമ്മതിക്കെണ്ടതിന്ന പറഞ്ഞൊത്തിട്ടും ഉണ്ട. ഈ
കാർയ‌്യംകൊണ്ട തങ്ങൾ ഉള്ള പ്രസാദമായി വരും എന്ന നമക്ക നിശ്ചയിച്ചിരിക്കുന്നു.
അതുകൊണ്ട കുംശ്ശനർ സായ്പു അവർകളാൽ ഇക്കാർയ‌്യത്തിന്റെ അവസ്ഥ ഒക്ക
യും നമ്മുടെ പറ്റിൽ വെച്ചിരിക്കുന്നു. തങ്ങളും ചൊഴലിനമ്പ്യാരുമായിട്ടുള്ള തർക്കം
ഇപ്പൊൾതന്നെ തീർച്ചവരും എന്ന നമുക്ക സംശയവും ഇല്ല. എതാൻ തങ്ങൾ ഉള്ള
ആളുകൾ ചൊഴലിനബ്യാരൊടു തർക്കം വരുത്തുന്നത വിരൊധിക്കെണ്ടതിന്ന ഈ
വർത്തമാനം തങ്ങൾക്ക ബൊധിപ്പിപ്പാൻ കാലം ഒട്ടും തന്നെ താമസം വന്നുപൊയിട്ടും
ഇല്ല എന്നു ചൊഴലി നബ്യാരുടെ ആളുകളുടെ വിരൊധം തങ്ങൾക്ക ഒട്ടും ഉണ്ടായി
വരിക ഇല്ല എന്ന അവർ നിശ്ചയമായി പറഞ്ഞൊത്തിരിക്കയും ചെയ്തു. ശെഷം നെല്ല
മുരുവാൻ ഇപ്പൊൾ സമയം ആകുന്നതുകൊണ്ട കുടിയാമാർക്ക എതാൻ ഒരു വിരൊധം
നല്ല വഴിപൊലെ മുട്ടിക്കെണ്ടതിന്ന തക്ക കല്പന ചെറക്കൽ രാജ്യത്തിൽ ഉള്ളത
ഒക്കയും കൊടുക്കയും വെണം. ആയതുകെൾക്കുവാൻ നമുക്ക വളര പ്രസാദമായി
രിക്കയും ചെയ‌്യും എന്നു രണ്ടുമൂന്ന ദിവസം കഴിഞ്ഞ എനി എഴുതി ആയെക്കയും
ആം. ഇതിനെടയിൽ നാം തങ്ങളുടെ സ്നെഹിതൻ ആകുന്നത എന്ന തങ്ങളുടെ
അന്തഃകരണത്തിൽ വിശ്വാസമായിരിക്കയും വെണം. എന്നാൽ കൊല്ലം 971 ആമത
ചിങ്ങമാസം 23 നു ഇർങ്ക്ലിരസ്സകൊല്ലം 1796 ആമത സപടബർ മാസം 5 നു തലച്ചെരിനിന്നും
എഴുതിയത.

110 C & E

109 ആമത മഹാരാജശ്രീസുപ്പ്രടെണ്ടൻ മെസ്തർ പീലി സാഹെബു അവർകളുടെ
സന്നിധാനത്തിങ്കലെക്ക കടത്തനാട്ട താലൂക്ക കാനഗൊവി ചെലുവരായൻ വെങ്കിട
കുപ്പയ‌്യൻ കൂടി എഴുതിയ അർജി. സാമി രാജാ അവർകൾ തലച്ചെരി നിന്ന
വന്നതിന്റെ ശെഷം നാട്ടിൽ ഉള്ള കുടികൾക്കും മുഖ്യസ്ഥന്മാർക്കും കച്ചൊട
ക്കാർക്കും കൂടി കൊല്ലം 971 ആമത നികിതിയും 72 ആമതിലെ നികിതിയും കൂടി
പിരിക്കുവാൻ തക്കവണ്ണം കല്പിച്ചിരിക്കകൊണ്ട അതു എടുപ്പിക്കെണ്ടും ലകാരങ്ങൾക്ക
വിചാരിക്കെണ്ടതിന്ന ഈ മാസം 8 നുക്ക കുറ്റിപ്പുറത്തക്ക വരികയും വെണം. അന്ന
എത്താഞ്ഞാൽ കുബഞ്ഞി നികിതിക്ക ഇങ്ങന്ന ആളെ അയച്ചു മുട്ടിച്ചു എന്നും കുടികളെ
നശിപ്പിച്ചു എന്നും വരുമെല്ലൊ. അത വരുത്താതെകണ്ട ഇരിക്കെണ്ടതിന്ന 8 നു തന്നെ
വന്നു കണ്ട വിചാരിച്ച കൊണ്ടപൊകയും വെണം എന്ന എല്ലാവർക്കും ഹൊബളി
ഹൊബളികൾക്കും പ്രത്ത്യെകം ശീട്ടു എഴുതി അയച്ചതിന്റെശെഷം 14 നു തിയതിക്ക
ചെല ആൾകൾ എത്തിവരൊടു രാജാവ അവർകളും കാരിയക്കാറ സുബ്ബയ‌്യൻ പട്ടരും
കൂടി പറഞ്ഞത. 970 ആമത വരെക്ക പുക്കിയത നിക്കി ശെഷം ഉള്ളത വെഗെന
കൊടുത്ത 71 ആമതിലെയും 72 ആമതിലെയും കൂടി വെഗെന അടക്കെണമെന്ന
തെരക്കീട്ടും ഗുണദൊഷങ്ങളായി പറഞ്ഞ ബൊധിപ്പിച്ചാറെ കുടിയാമ്മാര പറഞ്ഞ വിവരം
71 ആമതിലെ നികിതി ഞങ്ങളെ പറബിലും വയലിലും കൂടി മുതൽ ഉള്ളടത്തൊളം
കൊടുത്ത മുതൽ ഇല്ലാത്തതിന്ന ഇവിടെ വന്ന സങ്കടം കെൾപ്പിക്കയും ചെയ‌്യാം എന്നു [ 117 ] എല്ലാവെരും പറഞ്ഞാറെ രാജാ അവർകൾ പറഞ്ഞ വിവരം 71 ആമത നികിതി വകക്ക
രണ്ടു ഗഡുവിന്റെ ഉറുപ്പിക കടം വാങ്ങി അടച്ചിരിക്കുന്നു. മൂന്നാം ഗഡു അടുത്തു
വരികയും ചെയ്തു. ആയതുകൊണ്ട നികിതി വഹക്ക താമസമായാൽ നന്നായിവരിക
ഇല്ലാ. ആയതുകൊണ്ട നികിതിപണം വെഗെന അടക്കയും വെണം. അതുകൂടാതെ
താമസമായാൽ മഹാരാജശ്രീ സുപ്രടെണ്ടൻ സായ്പു അവർകൾ വരുംബൊൾ നിങ്ങൾ
വലഞ്ഞ പൊകയും ചെയ്യും എന്ന താകിതയായി പറഞ്ഞയക്കയും ചെയ്തു. കർക്കിടക
മാസം 31 നു മുതൽ ഇത്ത്രത്തൊളം 8090 ഉറുപ്പിക വന്നതിൽ ചൊവ്വക്കാരൻ മൂസ്സക്ക
8750 ഉറുപ്പിക കൊടുത്തയച്ചിട്ടും ഉണ്ട സ്വാമി. ഹൊബളി പാർപ്പത്ത്യക്കാര എല്ലാവരെ
യും വരുത്തിട്ട 969 ആമതിൽ നികിതി ഉറുപ്പ്യ പുക്കിത കഴിച്ച 70 ആമതിലെയും കൂടി
കൊല്ലം 2ന്ന നിലവ ഉറുപ്പ്യ ഒക്കയും ഈ മാസം 25 നുക്ക പിരിച്ചടപ്പാൻ തക്കവണ്ണം
ഗഡുവാക്കി കയിശീട്ട എഴുതി വാങ്ങുകയും ചെയ്തു. പാറക്കടവത്ത ഹൊബിളിയിൽ
ചെല കുടിയാമ്മാര മാപ്പിള്ളമ്മാര കുടി ഒഴിച്ച അക്കരെ കടന്ന ഇരിവെനാട്ടക്കെ പൊയി
എന്നു എഴുതി അയച്ചിരിക്കുന്നു. ഒഴിച്ചു പൊയ കുടികളുടെ പറബും വയലും ഉള്ള
ഫലങ്ങളെ വെലക്കിട്ടും ഉണ്ട സ്വാമി. വടഹര ഹൊബളി പുതുപ്പണത്തതറയിൽ തങ്ങൾ
പറബത്ത പള്ളിക്കൽ കുടിയിരിക്കുന്നു. കുഞ്ഞിമൂത്തന്റെ അവിട അവരുടെ കുന്നൊൻ
കണാരൻ കൂടത്തന്ന തെങ്ങ കക്കുബൊൾ ഈ മാപ്പളകുട്ടി കണ്ട അടുത്ത പിടിച്ചാറെ
പീചാങ്കത്തികൊണ്ട കുത്തിതള്ളിയിട്ട അവൻ പൊകയും ചെയ്തു. മാപ്പളകുട്ടിക്ക മുറി
നന്ന ഉണ്ടെന്ന വടകര പാറവത്ത്യം അപ്പാവയ്യൻ എഴുതി അയച്ചിട്ടും ഉണ്ട സ്വാമി.
ഹുക്കുമനാമപ്രകാരം സകല കണക്കകളും എഴുതികൊണ്ട ബഹുമാനപ്പെട്ട ഇർങ്കിരസ്സ
കുബഞ്ഞി കാരിയത്തിൽ രാവും പകലുമായിട്ട നൊക്കിയിരിക്കുന്നു സ്വാമി.
അഗസ്തുമാസത്തെ ശംബളം വകക്ക രശീതി എഴുതി സന്നിധാനത്തിങ്കിൽ അയച്ചിട്ടും
ഉണ്ട. മാസപ്പടിക്ക കൽപ്പനയായി വരികയും വെണം. ചെരാപുരത്ത ഹൊബിളിയിൽ
കുറിച്ചിയാത്ത പുളിയൻ കണാരൻ കുറിച്ചിയാത്ത തറയിൽ ഉള്ളവരൊക്കയും മൊടനും
ഒക്കയും വിരൊധിച്ചിരുന്നത സമ്മതം കൂടാതെകണ്ട മിക്കവാറും മൂരുകെയും ചെയ്തു
എന്ന ഹൊബിളി പാറവത്ത്യം ഈശ്വരപട്ടര എഴുതി അയച്ചിട്ടും ഉണ്ട സ്വാമി. എന്നാൽ
കൊല്ലം 971 ആമത ചിങ്ങമാസം 18 നു എഴുതിയത. ചിങ്ങമാസം 24നു വന്നത. സപടബർ
മാസം 6 നു വന്നത.

111 C & E

120 ആമത മഹാരാജശ്രീ വടക്കെ അധികാരി തലച്ചെരി തുക്കടി സുപ്രടെണ്ടൻ
കൃസ്തപ്പർ പീലിസായ്പു അവർകൾക്ക കൊട്ടെത്ത കുറുബ്രനാട്ട വീരവർമ്മരാജാ
അവർകൾ സല്ലാം. തലച്ചെരി കൊട്ടയിന്ന കണ്ടുപറഞ്ഞ കൽപ്പനയായി പൊരുംബൊൾ
നിശ്ചയിച്ചപ്രകാരം ഉള്ള കത്ത ഇവിടെ എത്തുകെയും ചെയ്തു. വയനാട്ട രാജ്യത്ത ഉള്ള
മുഖ്യസ്ഥമ്മാരും കണക്കും വരുത്തികൊണ്ട 972 ആമത കന്നിമാസം 4നു നിട്ടൂർക്ക വന്ന
കൊട്ടെക്ക വന്ന കൽപ്പനപ്രകാരം നടന്നുകൊള്ളുകയും ആം. ചൊരത്തുമ്മൽ
എടത്ത്രകൊട്ടയിന്ന സുലുത്താന്റെ ആള ചുരുക്കം ഇപ്പ്രം കടന്നു. എതാനും കാലിയും
ഒരു കുടിയാനയും പിടിച്ചു കൊണ്ടുപൊയെന്ന എഴുതി വന്നിരിക്കുന്നു.
കക്കാനകൊട്ടയിലും എതാന്നും ആള വന്നപ്രകാരം എഴുതിവന്നിരിക്കുന്നു. ആ ദിക്കിൽ
കെഴക്കുന്ന വരുന്നവര പറയുന്ന വർത്തമാനം ഇവിടെ കെൾക്കുന്ന വിവരം സൂക്ഷം
അറിയായ്കകൊണ്ട കെട്ടത എഴുതുന്നു. ലന്തയും പരിന്തിരിയസ്സും മറാട്ട്യനും
ടിപുസുലുത്താനും ഒരു കയ‌്യായി വരുമെന്നും കടലിൽ വരുംബൊൾ കരെക്കും ഒരു
സമയമായിരിക്കുമെന്നും കൊളുബ അവര കയ്യിലായി എന്നും ഇങ്ങിനെ ഉള്ള
വിധങ്ങളാകുന്നു. അങ്ങനെ ഉള്ളതിന്റെ സൂക്ഷം അറിവാൻ സായ്പു അവർകളുടെ
ദെയവകൊണ്ട എഴുതി കത്ത കാമാൻ സംഗതി വന്നുവെങ്കിലല്ലൊ നമുക്ക അറിവാനും [ 118 ] ഉണ്ടായിവരും. ബബായിന്ന വന്ന കത്തിന്ന മറപടി എഴുതിയത അങ്ങൊട്ട
കൊടുത്തയച്ചതിന ബബാക്ക അയപ്പാൻ കൽപ്പന ഉണ്ടാകെയും വെണ്ടിയിരിക്കുന്നു.
നമ്മുടെ കായ്യങ്ങൾക്ക ദയാകടാക്ഷം ഉണ്ടായി നടത്തി രെക്ഷിച്ചുകൊൾകയും വെണം.
കൊല്ലം 971 ആമത ചിങ്ങമാസം 23 നു എഴുതിയത 24 നു വന്നത. സപടബർമാസം 6 നു
വന്നത.

112 C & E

121 ആമത വടക്കെ അധികാരി തലച്ചെരി തുക്കടി സുപ്രടെണ്ടൻ കൃസ്തപ്പർ പിലി
സായ്പു അവർകൾക്ക ചെറക്കൽ രവിവർമ്മ രാജാ അവർകൾ സല്ലാം. കൊടുത്തയച്ച
കത്ത വായിച്ച കെട്ട അവസ്ഥയും അറിഞ്ഞു. ചൊഴലി നബ്യാരൊട വെണ്ടിയിരിക്കു
ന്നതിന്ന ഒക്കയും സമ്മതിക്കെണ്ടതിന്ന പറഞ്ഞൊത്തിട്ടും ഉണ്ടന്നും ഇക്കാർയ‌്യംകൊണ്ട
തങ്ങൾ ഉള്ള പ്രസാദമായി വരുമെന്ന നാം നിശ്ചയിച്ചിരിക്കുന്നു എന്നും അതുകൊണ്ട
കമിശനർ സായ്പു അവർകളാൽ ഇക്കാരിയത്തിന്റെ അവസ്ഥ ഒക്കയും നമ്മുടെ
പറ്റിൽ വെച്ചിരിക്കുന്നു എന്നും മറ്റുംമെല്ലൊ എഴുതി അയച്ചത. അക്കാരിയം കമിശനർ
സായ്പുമാർ അവർകൾ തങ്ങളെ അടുക്ക വെക്കകൊണ്ട നമുക്ക എത്രയും സന്തൊഷ
മാകെയും ചെയ്തു. സായ്പു അവർകൾ എല്ലാ കാരിയവും നെരും ഞായവുംപൊലെ
വഴിപൊലെ വിസ്തരിക്കുമെല്ലൊ. ഇപ്പൊൾ സായ്പു അവർകൾ എഴുതി അയച്ച കത്തിൽ
ചിലവാചകങ്ങളിടെ അർത്ഥം നമുക്ക വഴിപൊലെ ബൊധിച്ചില്ലാ. അതുകൊണ്ട നമ്മുടെ
സുബ്ബൻകൂട്ടിനത്തന്നെ സായ്പു അവർകളെ അടുക്ക അയച്ചിരിക്കുന്നു. കാർയ‌്യങ്ങൾ
ഒക്കയും വിസ്തരിച്ച ആയാളൊട പറഞ്ഞ സായ്പു അവർകൾ എഴുതി അയക്കുകയും
വെണം. ശെഷം സായ്പു അവർകളൊട പറയെണ്ട കാരിയം പറവാൻ തക്കവണ്ണം
സുബ്ബൻ കുട്ടിയൊട പറഞ്ഞ അയച്ചിട്ടും ഉണ്ട. നബ്യാരുടെ കാരിയത്തിന്റെ അവസ്ഥ
ഒക്കയും നാം മുമ്പെ എഴുതി അയച്ച കാകിതത്തിൽ വിസ്തരിച്ച എഴുതി അയച്ചിട്ടും
ഉണ്ടല്ലൊ. നബ്യാര മുമ്പെ നമുക്ക ഒന്ന എഴുതി തന്നതിന്റെ പെർപ്പ സായ്പു അവർകളെ
കാണിപ്പാൻതക്കവണ്ണം സുബ്ബൻകുട്ടിയിടെ കയ്യിൽ കൊടുത്തയച്ചിരിക്കുന്നു. ശെഷം
നമ്മുടെ കാർയ‌്യങ്ങൾ ഒക്കയും സായ്പു അവർകൾ വെണ്ടുവണ്ണം ആക്കി തരുമെന്ന
സായ്പു അവർകളെ സദാകാലവും നാം വിശാരിച്ചുകൊണ്ടയിരിക്കുന്നു. എന്നാൽ
കൊല്ലം 971 ആമത ചിങ്ങമാസം 24 നു എഴുതിയത 25 നു വന്നത. സപടബർ മാസം 7 നു
വന്നത.

113 C & E

122 ആമത ബബായി ഗൌർണ്ണ ബഹുമാനപ്പെട്ട ഡങ്കിൻ സായ്പു അവർകൾ
ചെറക്കൽ കൂലകത്ത രവിവർമ്മ രാജാവിന സല്ലാം. നിങ്ങൾ എഴുതി അയച്ച കത്ത
യിവിടെ വന്നു എത്തുകെയും ചെയ്തു. മെസ്തർ ഹണ്ട്ലിസായ്പും മെസ്തർ മരൈസായ്പും
പറഞ്ഞകെട്ട നൊം ഗ്രഹിക്കയും ചെയ്തു. ഇന്നവരെക്കും ചൊഴലിനബ്യാര വളെരെ
ദുഷ്ടത കാട്ടുകകൊണ്ടും കുടിയാമാർക്ക ഒപദ്രം ചെയ‌്യകൊണ്ടും നൊം മെസ്തർ ഹണ്ട്ലി
സായ്പക്ക എഴുതി അയച്ചിരിക്കുന്നു. ആയതുകൊണ്ട എന്റെ മനസ്സ നിങ്ങൾക്ക
വഴിപൊലെ ഗ്രെഹിച്ചിരിക്കുമെല്ലൊ. ഇപ്പൊൾ നിങ്ങടെ മെൾ ഉള്ള വിശ്വാസത്തിന്ന
ഞാൻ എഴുതി അയക്കുന്നു. ആയതുകൊണ്ട നിങ്ങൾ ഈ വർഷത്തിലെ നികിതി
ഉറുപ്പ്യയും പൊയ വർഷത്തിലെ നികിതിയും ഈ രണ്ടു വരുഷത്തിലെ ഉറുപ്പികയും
നിങ്ങടെ പറ്റിൽ നിപ്പായിരിക്കകൊണ്ടും ഇനി എങ്കിലും ഇക്കത്ത കണ്ടാൽ താമസിയാതെ
കുബഞ്ഞി കൊടുക്കണം. ആയതുകൊണ്ട നിങ്ങടെ മനസ്സിൽ ഉണ്ട. ചൊഴലി നമ്പ്യാര
നാടടക്കുന്നതിൽ വരണ്ടും ഉറുപ്പ്യ ഇതിലിൽകുട ഉണ്ടന്ന നിങ്ങടെ മന്നസ്സിൽ ഉണ്ട.
ആയ ഉറുപ്പ്യ നീക്കി കൊടുക്കെണ്ടും നികിതി ഉറുപ്പ്യ ഈ രണ്ടു വരുഷത്തിലെ നിൽപ്പ [ 119 ] നിങ്ങൾ കുമ്പഞ്ഞിയിൽ കൊടുക്കെണ്ടും ഉറുപ്പ്യ ശീഘ്രം കൊടുത്ത ബൊധിപ്പിക്കെണം.
എന്നാൽ ഈ നമ്പ്യാരനൊം യിനി മെൽപ്പട്ട ദുഷ്ടത കാട്ടാതെ കുബഞ്ഞി നിർത്തി
തരികയും ചെയ‌്യും. ബഹുമാനപ്പെട്ട കുംബനിക്കും നിങ്ങൾക്കും ഒരു ഊനം വരികെയും
ഇല്ലാ. ആയത നിങ്ങൾ നല്ലവണ്ണം അറികെയും ചെയ‌്യും. ഞാൻ വളെരെ നിങ്ങളൊട
നൊം വളെരെ പറഞ്ഞിരിക്കുന്നു. നിങ്ങൾ കുംബഞ്ഞിമ്മെൽ നികിതിപ്രകാരം അ 80 ക്ക
കൊടുക്കെണം എന്നും നൊം പറഞ്ഞിട്ടും ഉണ്ടല്ലൊ. കുബഞ്ഞി കാരിയങ്ങൾ ഒക്കയും
ഉപെക്ഷ കൂടാണ്ട നടക്കെണം. അപ്പൊൾ എന്റെ സ്നെഹം നിങ്ങളൊട ഉണ്ടാകെയും
ചെയ്യും. എന്റെ മനസ്സിൽ ഉണ്ട നിങ്ങടെ അവസ്ഥ. നിങ്ങൾ അപ്രകാരം നടന്നാൽ
നൊമ്മക്കും നിങ്ങൾക്കും വളരെ സ്നെഹമായിരിക്കയും ചെയ്യും. ഇസ്നെഹത്തമ്മെൽ
നിങ്ങൾ നിങ്ങടെ സ്ഥാനത്തിൽ നിക്കും. ആയതുകൊണ്ട നിങ്ങൾ എങ്ങനെ ഞാൻ
എഴുതി അയക്കുന്നു, അപ്രകാരം നടന്നാൽ നിങ്ങടെ ശത്രുക്കൾ നിങ്ങടെ മെൽ വളര
കയിനിളം കാട്ടുകെയും ഇല്ല. നെമെന മലയാളം എഴുത്തിൽ ആർയ‌്യത്തിൽ വല്ല
കാർയ‌്യങ്ങൾക്ക എഴുതി അയപ്പാനുണ്ടെങ്കിൽ എഴുതിവരണം. രാജ്യത്തിലെ
മൊതലെടുപ്പ നൊം എഴുതിയപ്രകാരം കൊടുത്തൊണ്ടുപൊരണം. എന്നാൽ ശെഷം
മെൽപ്പട്ട നല്ലവണ്ണംമാകും. ഈ വാക്കിന മെസ്തർ അണ്ട്ലി സായ്പ നിങ്ങടെ കൊഴിക്കൊട്ട
വെളിച്ചാൽ വെഗം പൊകെണം. മെസ്തർ അണ്ട്ലി സായ്പുക്ക എല്ലാകാർയ‌്യം രൂപമാക്കെണം
എന്ന മറ്റുള്ള വർത്തമാനങ്ങൾ മെസ്തർ ഹണ്ട്ലിസായ്പു ഒക്കയും പറഞ്ഞ ഗ്രെഹിപ്പിക്കയും
ചെയ‌്യും എന്നാൽ കൊല്ലം 971 ആമത ചിങ്ങമാസം 27 നു 1796 ആമത സപടബർ മാസം
9 നു വന്നത.

114 C & E

123 ആമത രാജശ്രീ കുറുമ്പ്രനാട്ട വീരവർമ്മരാജാ അവർകൾക്ക വടക്കെ അധികാരി
തലച്ചെരി തുക്കടി സുപ്രടെണ്ടൻ കൃസ്തപ്പർ പീലിസായ്പു അവർകൾ സല്ലാം. തങ്ങൾ
എഴുതി അയച്ച കത്ത ഇവിടെക്ക എത്തി. അവസ്ഥയും മനസ്സിൽ ആകെയും ചെയ്തു.
ടീപ്പുവിന്റെ ആളുകൾ എതാൻ തങ്ങൾ ഉള്ള നാട്ടിൽ വന്നിരിക്കുന്നു. എന്നുള്ള
വർത്തമാനം കെൾക്കുവാൻ നമുക്ക സങ്കടമായിരിക്കുന്നു. എതാൽചെലെ
ദുഷ്കർമ്മങ്ങൾ ചെയ്വാൻ ഭാവിച്ചിരിക്കുന്നില്ലാ എന്ന നാം അപെക്ഷിച്ചിരിക്കുന്നു.
പരിന്തിരിയസ്സും ലന്തയും ഇങ്ക്ലീരസ്സമാരെകൊണ്ട യുദ്ധം ചെയ‌്യുന്നതകൂടാതെകണ്ട
തങ്ങൾ പറഞ്ഞകെട്ട വർത്തമാനം സംശയംകൂടാതെ പറയുന്ന വർത്തമാനം അത്രെ
ആകുന്നത. ശെഷം കൊളബനാട ഇകിരസ്സമാരനിന്ന മടങ്ങി പിടിച്ചിട്ടില്ലാ. തങ്ങൾക്ക
നിശ്ചയമായിരിക്കാം. ശെഷം പഷശ്ശീ കൂലകത്ത നിന്ന പിടിച്ചുകൊണ്ടു പൊയ ചെല
ചരക്കുകൾ എതാൻ കിട്ടിയാറെ സൂക്ഷം ഇരിക്കുന്ന ആള കൊറെ ദിവസമായി നമ്മൊട
ഒപ്പരം ഇരുക്കുന്നവനെ ഇനിയും ഇങ്ങൊട്ട അയക്കുകയും വെണം എന്ന എഴുതി
അയച്ചാറെ ഇനി വിശെഷിച്ച എഴുതുവാൻ ഇത്ത്ര ആകുന്നത തങ്ങൾ പറഞ്ഞി കൊടുത്ത
പറകാരം കൊട്ടയത്തനാട്ടിലെ മൂന്നാം കിസ്തി ബൊധിപ്പിക്കെണ്ടതിന്ന വാങ്ങുവാൻ
തക്കവണ്ണം നമുക്ക പ്രസാദമായി വരും എന്നു നമുക്ക വളര ബൊധം ഉണ്ടായിവരികയും
ചെയ‌്യും. നാം തങ്ങളുടെ സ്നെഹിതൻ ആകുന്നത എന്ന തങ്ങൾ എല്ലാപ്പൊളും
വിചാരിക്കുമെന്ന നാം വിശ്വസിച്ചിരിക്കുന്നു. എന്നാൽ കൊല്ലം 971 ആമത ചിങ്ങമാസം
27 നു ഇങ്ക്ലീസ്സ കൊല്ലം 1796 ആമത സപടബർ മാസം 9 നു.

115 C & E

124 ആമത അച്ചു കണക്കപിള്ള വായിച്ച തിരുമനസ്സ അറിവിക്കെണ്ടും അവസ്ഥ.
കൊളക്കിലടത്തിൽ കെളപ്പനബ്യാര എഴുത്ത ചൊഴിലി പ്രവൃത്തിയിൽ 969 ആമാണ്ട
പണ്ടാരകണക്കുംബടിക്ക ഉള്ള നെല്ലും പണവും മുതൽ എടുത്ത കല്പിച്ചൻ ആളുക്ക [ 120 ] ചെലവിന വകവെച്ചു തന്നത കഴിച്ചശെഷം കണക്കുംപടി നെല്ലും പണവും മൂന്നതവുണ
ആയിട്ട എഴുന്നള്ളിയെടത്ത ബൊധിപ്പിച്ച തരുന്നു. ഇതിന ഒരു എറകൊറവു വന്നാൽ
പണ്ടാര ആള ആക്കി മുതൽ എടുത്തുകൊള്ളുവാൻ സമ്മതിച്ചിരിക്കുന്നു. ഇതിന
പരദെവത സാക്ഷി. എന്നാൽ 969 ആമാണ്ട കന്നിമാസം 17 നു എഴുതിയ ഒല 971 ആമത
ചിങ്ങമാസം 27 നു ഇക്ലിരസ്സകൊല്ലം 1796 ആമത സപടബർ മാസം 9 നു വന്നത.

116 C & E

125 ആമത മഹാരാജശ്രീ വടക്കെ അധികാരി സുപ്രടെണ്ടൻ കൃസ്തപ്പർ പിലി സായ്പു
അവർകളുടെ സന്നിധാനത്തിങ്കലെക്ക ബൊധിപ്പിക്കുവാൻ ഗുമാസ്ത കയിത്താൽ
കുവെലി എഴുതിയ അർജി. എന്നാൽ സായ്പ അവർകളെ കല്പനപ്രകാരം ഈ
സപടബർ മാസം 6 നു ഇത്താലൂക്കലെ കുടിയാമ്മാര കൂട്ടികൊണ്ട തലച്ചെരി കച്ചെരിയിൽ
സന്നിധാനത്തിങ്കൽ വന്നാറെ കുടിയാമാര സംങ്കടം പറെകകൊണ്ട മുളകവള്ളിന്റെ
നികിതി രണ്ടാമത വള്ളിചാർത്തുവാൻ കൽപ്പിക്കും എന്നും അന്നെവരെക്ക നിപ്പിച്ച
ശെഷം ഉഭയങ്ങൾക്ക വെള്ളിപണം നികിതി കണ്ട താമസിയാതെ പണം പിരിക്കണം
എന്നെല്ലൊ കൽപ്പിച്ചപ്രകാരം ദിവാനജി കുടിയാമ്മാരെ മുമ്പാക എനക്കും പറ
ഞ്ഞിരിക്കുന്നത. ആയതുകൊണ്ട കല്പനപ്രകാരം കുടിയാമ്മാരെ വിളിപ്പാൻ
കൊൽക്കാരെ അയച്ചാറെ എറിയ കുടിയാമ്മാര കുടികളിൽ കാണുന്നതും ഇല്ലാ എന്ന
ക്കൊൽക്കാര വന്ന പറയുന്നതും ഉണ്ട. ആയതുകൊണ്ട അവരുടെ കുടികളിൽ
കുംബഞ്ഞിയുടെ കൽപ്പനക്ക ചപ്പം ഇടുന്നതും ഉണ്ട. ഈ താലൂക്കിൽ അഞ്ഞൂറ്റി
ചിൽവാനം കുടയാമ്മാര ഉണ്ടായിട്ട യിന്നെവരെക്ക നൂറ കുടിയാമ്മാര എങ്കിലും വന്ന
അവരവരുടെ കണക്കകണ്ട നികിതി ബൊധിപ്പിച്ചതും ഇല്ലാ. ശെഷം ഈ വഹ
കുടിയാമ്മാരൊടു സംബത്സരം ഒന്നിന്ന വരെണ്ട നികിതി ഇത്ര എന്ന ആക ഒരു കണക്ക
എഴുതി കൊടുക്കണം എന്ന മെനവനൊടെ ചൊതിച്ചാറെ തരാമെന്ന പറഞ്ഞ.
പത്തീരുവത കുടിയാമ്മാരെ അകം നികിതി വെള്ളിപണപ്രകാരം ഇത്ര എന്ന ദിവസം
ഒന്നിന്ന എഴുതി തരുന്നതും ഉണ്ട. ഇക്കണക്കപ്രകാരം നൊക്കിയാൽ ചെല കുടിയാമ്മാ
രൊടു വിശെഷിച്ച അഞ്ചും പത്തും പണം അല്ലാതെ എറിയ നിപ്പു കാണുന്നതും ഇല്ല.
ആയതുകൊണ്ട കുടിയാമ്മാരെ വരുത്തുവാനും നിപ്പുള്ളത ബൊധിപ്പിച്ച വാങ്ങു
വാനും എന്നെക്കൊണ്ട കൂടുന്ന പ്രയത്നം ചെയ്യുന്നതും ഉണ്ട. ശെഷം ഞാൻ സായ്പു
അവർകളൊടു കൽപ്പന വാങ്ങി വന്നതിന്റെ ശെഷം ഇന്നെവരെക്ക കുടിയാമ്മാരെ
കയ‌്യിൽനിന്ന 200 ഉറുപ്പ്യ പിരിച്ചു വന്നിരിക്കുന്നു. കുടിയാമ്മാര വാരാതെ ഇരിക്കു
ന്നതുകൊണ്ട താമസം വന്ന പൊകുന്നതല്ലാതെ കുബഞ്ഞി പണിയിൽ എന്നെ
ക്കൊണ്ട ഉപെക്ഷ വന്ന പൊകുന്നതും ഇല്ലാ. ശെഷം പാറവത്ത്യക്കാറൻ പിരിച്ച പണം
എത്ര എന്നും കുടിയാമ്മാരൊടു നിപ്പ എത്ര എന്നും അറിഞ്ഞ സായ്പു അവർകൾക്ക
ബൊധിപ്പിക്കണ്ടതിന്ന കുടി വിവരമായിട്ട പിരിച്ച പണം ഇത്ര എന്നും പാറുവത്യ
ക്കാരനൊടു കണക്ക എഴുതി വാങ്ങുന്നതും ഉണ്ട. കണക്ക അകം അറിയാതെ
കുടിയാമ്മാരൊടു നിപ്പു ഇത്ര എന്നു അറിയുന്നതും ഇല്ലല്ലൊ. ശെഷം കുടിയാമ്മാരെ
വിളിപ്പിക്കുവാനും നികിതി നിപ്പു പിരിക്കുവാനും കൂടുന്ന പ്രയത്നം വിചാരിക്കുന്നതും
ഉണ്ട. ആയതുകൊണ്ട എല്ലാക്കാരിയത്തിനും എന്നെ രക്ഷിച്ച നടത്തിച്ച കൊള്ളുവാൻ
സായ്പു അവർകളുടെ കൃപ ഉണ്ടായിട്ട കൽപ്പന എഴുതി വരികയും വെണം. എന്നാൽ
971 ആമത ചിങ്ങമാസം 28 നു 1796 ആമത സപടബർ മാസം 10 നു വന്നത. എഴുതിയത.

117 C & E

126 ആമത മഹാരാജശ്രീ വടക്കെ അധികാരി തലച്ചെരി തുക്കടി സുപ്രടെണ്ടൻ പീലി
സായ്പു അവർകളെ സന്നിധാനത്തിങ്കലെക്ക കുറുമ്പ്രനാട്ട ദൊറൊഗ ചന്ദ്രയ‌്യൻ [ 121 ] എഴുതിയ അർജി. സായ്പു അവർകളെ കല്പനപ്രകാരം താലൂക്കിൽ വന്ന നടുവണ്ണൂർ
കച്ചെരിയിൽ ഇരുന്ന കാരിയം വിചാരിച്ച തൊടങ്ങുകെയും ചെയ്തു. നമ്മുണ്ടെയിൽ
വലിയ കച്ചെരി കെട്ടിത്തരുവാൻ തക്കവണ്ണം ചിന്നപട്ടര കാരിയക്കാർക്ക അവിടെനിന്ന
കൽപ്പന വന്നാൽ വെഗെന കെട്ടിച്ച തരികയും ചെയ‌്യും. 66 ആമതിലെയും 67 ആമതി
ലെയും നിലവ ഉണ്ട എന്നവെച്ച തറെയിൽ പാറപത്ത്യക്കാരൻമാരെ കുടിയമ്മാര
വെളിയിട്ടതിനെയും ഞാറ ചെയ്തിട്ട ഉള്ളത നടാൻ സമ്മതിക്കാതെയും കെട വരു
ത്തിപൊകുന്നു എന്ന കുടിയാമ്മാര സങ്കടം പറഞ്ഞ പാർക്കുന്നു. ആ വർത്തമാനം
സായ്പു അവർകളെ സന്നിധാനത്തിങ്കൽ അറിയെണ്ടതിന്ന എഴുതയിരിക്ക ആകുന്നത.
ഇവിടെ രണ്ടു മെനവമ്മാരെ വെച്ചുട്ടുള്ളതിൽ ഒരു മെനൊന ദണ്ണമായി പൊകയും
ചെയ്തു. ഇവിട കച്ചെരിയിൽ പെരുത്ത കാരിയങ്ങൾ ഉണ്ട. അതിന ഒരു മെനൊന
ബതലായി വെക്കാൻ തക്കവണ്ണം സന്നിധാനത്തിങ്കൽനിന്ന കൽപ്പന വരുമാറാകയും
വെണമെല്ലൊ. ഇവിടെ നടക്കെണ്ടും കരിയത്തിന്ന സന്നിധാനത്തിങ്കൽനിന്ന കൽപ്പിച്ച
വരുന്നതുപൊലെ നടന്നകൊള്ളുന്നതും ഉണ്ട. ഇങ്കിരസ്സ കൊല്ലം 1796 ആമത സപടബർ
മാസം 7 നു ചിങ്ങം 26 നു എഴുതിയത സപടബർ മാസം 10 നു ചിങ്ങംമാസം 28 നു വന്നത.

118 C & E

127ആമത മഹാരാജശ്രീ വടക്കെ അധികാരി തലച്ചെരി തുക്കടി സുപ്രടെണ്ടൻ
കൃസ്തപ്പർ പീലി സായ്പു അവർകൾക്ക കുറുമ്പ്രനാട്ട വിരവർമ്മരാജ അവർകൾ സല്ലാം.
നമ്മൊട ദയവ ഉണ്ടായി ഈ 27 നു കൊടുത്തയച്ച കത്ത വായിച്ച മനസ്സിലായി. മനസ്സിന
വളര സുഖമാകയും ചെയ്തു. സായ്പു അവർകളെ കടാക്ഷം തന്നെ നാം
വിശ്വസിച്ചിരിക്കുന്നു. കൊട്ടെത്തന്നും ബൊധിപ്പിക്കെണ്ടും മൂന്നാം ഗഡുപ്പണം മുൻബെ
നിശ്ചയിച്ചപ്രകാരം ബൊധിപ്പിക്കെണ്ടുന്നതിന്ന പഴെയവീട്ടിൽ ചന്തുവിന അങ്ങൊട്ട
പറഞ്ഞയച്ചിരിക്കുന്നു. പഴശ്ശിലെ അവസ്ഥക്ക വരുത്തെണ്ടുന്നവരെ വരുത്തനും
ചന്തുവൊട കൽപ്പിച്ചാൽ വരുത്തും. സായ്പു അവർകളുടെ പല്ലക്ക ഭൊഗിനായക്കൻ
നമ്മുടെ പല്ലക്കിന ഒൻബത ആളെ വരുത്തി നിറത്താം എന്നും അതിൽ എട്ടാൾക്ക ആള
ഒന്നിന്ന 6 ഉറുപ്പ്യയും പടിയും ഒരു ആൾക്ക 8 ഉറുപ്പ്യയും പടിയും തരണം എന്നും
കൊടുക്കാമെന്നും ഈ 27 നുക്ക ആള വരുത്താമെന്നും പറഞ്ഞ നിശ്ചയിച്ച
വെത്തിലപാക്കും കൊടുത്ത നായക്കൻ വാങ്ങുകയും ചെയ്തു. ആള വന്നതുമില്ല.
പറഞ്ഞപ്രകാരം ആളെ വരുത്തി നൃത്താൻ കൽപ്പന ഉണ്ടാക വെണ്ടിയിരിക്കുന്നു. നമ്മുടെ
കായ‌്യങ്ങൾ ഗുണമാക്കി നടത്തി രക്ഷിക്കണ്ടുന്നതിന്ന ദയാകടാക്ഷം ഉണ്ടായിരിക്കയും
വെണം. കൊല്ലം 971 ആമത ചിങ്ങമാസം 28 നു എഴുതിയത ചിങ്ങമാസം 29 നു വന്നത.
സപടബർ മാസം 11 നു വന്നത.

119 C & E

128 ആമത രാജശ്രീചെറക്കൽ രവിവർമ്മരാജാ അവർകൾക്ക വടക്കെ അധികാരി
തലച്ചെരി തുക്കടി സുപ്രടെണ്ടൻ കൃസ്തപ്പർ പിലി സായ്പു അവർകൾ സല്ലാം. തങ്ങൾ
എഴുതി അയച്ചെ കത്ത വാണ്ടെണ്ടുന്നതിന്ന നമുക്ക പ്രസാദമായിരുന്നു. അതും
തങ്ങളുടെ കാരിയക്കാറൻ കാട്ടികൊടുത്തതും വായിച്ച അവസ്ഥയും അറിഞ്ഞു. ഒക്കയും
മനസ്സിൽ ആകയും ചെയ്തു. കൊറെ ദിവസത്തിൽ ചൊഴലി നമ്പ്യാരുടെ കാരിയങ്ങൾ
ഒക്കയും തീർപ്പിക്കെണ്ടതിന്ന നാം അപെക്ഷിച്ചിരിക്കുന്നു. ആയത തങ്ങൾക്ക
ഗ്രെഹിപ്പിപ്പാൻ തക്കവണ്ണം താമസം ഒട്ടും ഉണ്ടായി വരികയും ഇല്ലാ എന്നു ചെയ്ത
അവസ്ഥ ഒക്കയും തങ്ങൾക്ക പ്രസാദം ഉണ്ടായി വരുമെന്ന നാം സംശയം കൂടാതെ
നിരുപിച്ചിരിക്കുന്നു. ആയതുകൊണ്ട തങ്ങളുടെ നെര അവകാശങ്ങൾ ഉപകരിച്ച [ 122 ] തങ്ങൾക്ക ഗുണം വരുത്തുവാൻ നാം എപ്പൊഴും വിചാരിച്ചിരിക്കുന്നു എന്നു നമ്മുക്ക
ഇപ്പൊൾ മുൻബെ എഴുതിയപ്രകാരത്തിൽ ഇതുനൊടുകൂട എഴുതുവാൻ ഇത്ര
ആകുന്നത. ചൊഴലി തുക്കടിയിൽ ഇരിക്കുന്നു കുടിയാമ്മാരുടെ ഉഭയങ്ങൾ
നടക്കുന്നതിൽ നെല്ല മൂരെണ്ടതിന്ന തങ്ങളുടെ ആൾകൾ എതാൻ വിരൊധം
വരുത്തുവാൻ സമ്മതിക്കയും അരുത. അതുകൊണ്ട ഇപ്പൊളുത്തെ കാലത്തിൽ ഈ
കാരിയും വലുതായുട്ടുള്ള കാരിയം ആകുന്നത. എന്നാൽ കൊല്ലം 971 ആമതചിങ്ങമാസം
29 നു ഇങ്കിരസ്സകൊല്ലം 1796 ആമത സപടബർ മാസം 11 നു എഴുതിയത.

120 C & E

129 ആമത രാജശ്രീ കണ്ണൂര ആദിരാജാബീബി അവർകൾക്ക വടക്കെ അധികാരി
തലച്ചെരി തുക്കടി കൃസ്തപ്പർ പീലിസായ്പു അവർകൾ സല്ലാം. തങ്ങൾ ബഹുമാന
പ്പെട്ട കമ്പഞ്ഞിലക്ക കൊടുക്കെണ്ടിയ പണത്തിന്ന ഇനി ഒരു പ്രാവിശ്യം നമുക്ക
മുട്ടുവരുത്തെണ്ടത്തിന്ന പ്രയാദക്കെടായിട്ടുള്ള ആവിശ്യം നമുക്ക വന്നതുകൊ ണ്ട നാം
വളര സങ്കടമായിരിക്കുന്നു. പ്രത്ത്യെകമായിട്ട ചുങ്കത്തിന്റെ കണക്കകൊണ്ടും
നൈലത്തിന്റെ മുതലെടുപ്പകൊണ്ടും ആക്കണക്ക ഇനി ഒരിക്കൽ ഇതിൽ വെച്ചിട്ടും ഉണ്ട.
ഈ പല നിലുവ പണങ്ങൾ ഉടനെ ബൊധിപ്പിക്കുമെന്ന നാം പരമാർത്ഥമായിട്ട
അപെക്ഷിച്ചിരിക്കുന്നു. ആയത ബഹുമാനപ്പെട്ട സർക്കാരിലെക്ക വളര പ്രസാദം
കൊടുക്കയും ചെയ‌്യും എന്ന നമ്മുടെ പ്രവൃർത്തിയാൽ ഈ ശൊദ്യങ്ങൾ എപ്പൊളും
ചൊതിക്കെണ്ടതിന്ന ദുഖമായിട്ടുള്ള അവസ്ഥ നിന്ന നമുക്ക മാറ്റം വരുത്തിപ്പിക്കയും
ചെയ‌്യം. എന്നാൽ 971 ആമത ചിങ്ങമാസം 29 നു 1796 ആമത സപടബർ മാസം 11 നു
എഴുതിയ കത്ത.

121 C & E

130 ആമത വടക്കെ അധികാരി തലച്ചെരി തുക്കടി സുപ്രടെണ്ടൻ കൃസ്തപ്പർ പിലി
സായ്പു അവർകൾക്ക ചെറക്കൽ രവിവർമ്മരാജാ അവർകൾ സല്ലാം. കൊടുത്തയച്ച
കത്ത വായിച്ചുകെട്ടു വർത്തമാനങ്ങൾ മനസ്സിൽ ആകയും ചെയ്തു. സായ്പു അവർകൾ
എഴുതി അയച്ച കാരിയം അതിൽവണ്ണംതന്നെ ആക്കിയിരിക്കുന്നു. വലിതമായിട്ട ബുദ്ധി
ഉള്ള ആൾകൾ വിചാരിക്കുന്ന കാരിയങ്ങൾ അതിന്റെ അവസ്ഥ പൊലെ തന്നെ
വരുമെന്നു തന്നെയാകുന്നു നാം നിശ്ചയിച്ചിരിക്കുന്നത. എല്ലായിപ്പഴും സായ്പ
അവർകളെ മനസ്സ നമ്മൊടെ വഴിപൊലെ ഉണ്ടായിരിക്കണം എന്ന നാം അപെക്ഷിച്ച
കൊണ്ട ഇരിക്കുന്നു. എന്നാൽ 971 ആമത ചിങ്ങമാസം 30 നു എഴുതി 972 മത കന്നിമാസം
1 നു സപടബർ മാസം 14 നു വന്നത.

122 C & E

131 ആമത ആദിരാജാബിബി മെസ്തർ കവർ സായ്പുന സല്ലാം. കൊടുത്തുവിട്ട
കത്തും വായിച്ചവസ്ഥയും അറിഞ്ഞു. മനീക്ക അവിട നിക്കുംബൈാൾ 968 ആമതിൽ
നമുക്ക രണ്ടു തറയിൽ ഉള്ള വഹകൾക്ക അവൻ തനിക്ക ബൊധിച്ചപൊലെ വകച്ചൽ
എഴുതി ഇങ്ങു അറിയിച്ചതിന്റെശെഷം കുടിയാമ്മാരെ വിളിച്ച അന്ന്യഷിച്ച
നൊക്കുംബൊൾ ആ ചാർത്തിൽ പെരുത്ത എറയും കുറയും കണ്ടാറെ അപ്രകാരം ഇങ്ങ
മൊതലാകയില്ലാ എന്ന വെച്ച മെസ്തർ ഹണ്ട്ലി സായുപ്പും നിങ്ങളും ഇവിടെ വന്നാറെ
അചാർത്തിൽ ഉള്ള എറക്കുറവുകൊണ്ടും ഇങ്ങനെ ചാർത്തിയാൽ ഞങ്ങൾ എങ്ങിനെ
എടുത്തു ബൊധിപ്പിക്കെണ്ടു എന്നുള്ള സങ്കടങ്ങൾ കെൾപ്പിച്ചാറെ കച്ചെരിയിലെ
എഴുത്തുകാരൻ രാമയ‌്യനയും ഇങ്ങെ ആളയുംകൂട്ടി അയച്ച അവിടെ അന്ന കണ്ടപ്രറകാരം [ 123 ] നൊക്കി ചാർത്തിയ എഴുത്ത ഇവിടയും ഉണ്ട. നിങ്ങളെ പക്കലും ഉണ്ടാകുമെല്ലൊ. അതു
അല്ല എങ്കിൽ രാമയ്യനൊടു നിങ്ങൾ അന്ന്യഷിച്ചാൽ അതിന്റെ വക അറികയും
ചെയ‌്യുമെല്ലൊ. ആ ചാർത്തുംപടിക്ക നമ്മൾ കൊടുത്തത കഴിച്ചാൽ നിങ്ങൾ എഴുതി
അയച്ചടത്തൊളം ഉറുപ്പ്യ നിലുവ ഉണ്ടാകയും ഇല്ലയെല്ലൊ. 968 ആമതിലും 69 ആമതിലും
മനീക്കി അവിടുന്ന ഇങ്ങെ പറമ്പത്ത ഉള്ള കുടിയാമ്മാരൊടു വകച്ചൽ വാങ്ങിട്ട ചെലർക്ക
ശിട്ടു കൊടുത്തിരിക്കുന്നു. ചെലർക്ക ശിട്ടു കൊടുത്തിട്ടും ഇല്ലാ. അക്കണക്കന്റെ
വെടിപ്പ തിർത്ത എഴുതി കൊടുത്തുവിടുവാൻ തഹശിൽദാർക്ക എഴുതിട്ട
ഇത്ത്രത്തൊളവും എഴുതികൊടുത്തുവിട്ടതും ഇല്ലാ. ശെഷം അവിടെ ഉള്ള അച്ചൻമാർക്ക
ഉള്ള വഹക്കും. എന്നിയെ ഉള്ള രാജാക്കന്മാർക്കും അവിടെ ഉള്ള വഹക്ക എടുക്കുന്ന
വകച്ചലും നമ്മുടെ വഹക്ക എടുക്കുന്ന വകച്ചലുമായിട്ട കൊറെ എറയും കൊറയും ഉള്ള
അവസ്ഥകൊണ്ട ഞാൻ കൊഴിക്കൊട്ടുന്ന കൊവർന്നാദൊൻ സയ്പുനൊടു
കെൾപ്പിച്ചാറെ അടുക്ക ഞാൻ മലയാളത്തിൽ വന്നാൽ നിങ്ങൾക്ക സങ്കടം കൂടാതെ
വഴിപൊലെ ആക്കി തരാമെന്ന അവർകൾ കൽപ്പിച്ചിട്ടും ഉണ്ട. അതിന്റെ എടക്ക ഞാൻ
അവിടെ ഉള്ള വഹയിന്റെ വകച്ചൽ കാലം കാലം അങ്ങു ബൊധിപ്പിച്ചു തരുന്ന കണക്ക
അങ്ങ അറിയാമെല്ലൊ. ഇപ്പൊൾ കുട്ടിക്കലന്തനെ അങ്ങു അയച്ചിട്ടും ഉണ്ട. അവിടുത്തന്ന
മനീക്കി കുടിയാമ്മാരൊടു വാങ്ങിയ കണക്ക വകപൊലെ എഴുതി കൊടുത്തയച്ചാൽ
അവിടുത്തെ അച്ചന്മാരൊടും എന്നിയെ ഉള്ള രാജാക്കമ്മാരൊടും എടുക്കുംപ്രകാരം
നമ്മുടെ വഹക്കും ബൊധിപ്പിച്ച തരികയും ചെയ‌്യാം. ശെഷം അവസ്ഥ ഒക്ക കുട്ടികലന്തൻ
പറകയും ചെയ‌്യും. 971 ആമത ചിങ്ങമാസം 30 നു കന്നി 1നു സപടബർ മാസം 14 നു
വന്നത.

123 C & E

132 ആമത മലയാംപ്രവിശ്യയിൽ വടക്കെ അധികാരി കൃസ്തപ്പർ പീൽ എസ്ക്കുയർ
സായ്പു അവർകൾക്ക കണ്ണൂർ ആദിരാജാബീബി സല്ലാം. കൊടുത്തുവിട്ട കത്തും
വായിച്ച അവസ്ഥയും അറിഞ്ഞൂ. കാനത്തുരും കണ്ണൂർച്ചാലും എന്നവെച്ചാൽ മുബെ
എനിക്ക ഉള്ള ദെശം തന്നെ ആകുന്നു. ആയതുകൊണ്ട 968 ആമതിൽ ബഹുമാനപ്പെട്ട
ഗൊവർണ്ണൊർ സാഹെബ ഇവിടെ വന്നു മെൽ എഴുതിയ ഈ രണ്ടു നെലത്തിനും
മെൽപ്പട്ട എനിക്ക അടങ്ങിവരുന്ന വഹകൾക്കും ചുങ്കവും ദീപിലെ കച്ചൊടത്തിൻറ
ലാഭവും കൂടി 14341 ഉറുപ്പികയും രണ്ടു പണവും ആക്കി തിർത്തതിൽ ഇത ഒക്കയും
അടഞ്ഞിരിക്കുന്നു എന്ന നാം മുബെ എഴുതി അയച്ചിട്ടും ഉണ്ടല്ലൊ. ഇപ്പൊൾ
കാനത്തൂരിന്റെയും കണ്ണൂർചാലിന്റെയും പെർക്കായിട്ട വെറെ ഒരു കണക്ക നിങ്ങൾ
എഴുതി അയച്ചിരിക്കുന്നല്ലൊ. ഈക്കാരിയത്തിന്നും മറ്റു എന്നിക്ക സങ്കടമായിട്ടുള്ള
പലെ കാരിയംകൊണ്ടും വിത്തിസൊൻ എഴുതി. ഞാൻ ഗൊവർണ്ണർ സായ്പു
അവർകളുടെ പക്കൽ കൊടുത്തതിന്റെശെഷം നാം ബബായിൽ പൊയിട്ട അടുക്ക
വന്നാൽ ആക്കാരിയംങ്ങൾ ഒക്കയും നിങ്ങൾക്ക ഒരു സംങ്കടം കൂടാതെ വഴിപൊലെ
വാജിബിപൊലെ ആക്കി തരാമെന്നും അത്രത്തൊളം മുബിൽ നിങ്ങൾ കൊടുക്കുംപ്രകാരം
നികിതി കൊടുത്തൊണ്ടു പൊരിൽ എന്നും എന്നൊടു കൽപ്പിച്ചിട്ടും ഉണ്ട എന്നുള്ള
അവസ്ഥയും നാം മുബെ നിങ്ങൾക്ക എഴുതിയ കത്തിൽ എഴുതിട്ടും ഉണ്ടെല്ലൊ. ആയത
ഒക്കയും നാം എഴുതിയിരിക്കെ നിങ്ങടെ കണക്കം പടിക്ക നിങ്ങൾക്ക ബൊധിച്ചപ്രകാരം
ഇക്കൊല്ലം ചിങ്ങമാസത്തിലെ ഗഡുവിന കൊടുത്തുവിട്ട ഉറുപ്പ്യ 5000 ത്തിൽ ഒരൊരൊ
കൊല്ലത്തിൽ നിലുവ ഉണ്ടെന്നുവെച്ച രണ്ടുമൂന്ന രശിതി ആക്കി എഴുതികൊടുത്ത
അയച്ചതിന്ന എനിക്ക ഒരു ആവതില്ലല്ലൊ. ശെഷം 69 ആമത മുതൽ ഇന്നെവരെക്കും
നെല്ല അല്ലാതെകണ്ട കാനത്തുരെയും കണ്ണൂരചാലിലെയും ദെശത്തിൽനിന്ന തെങ്ങു
മുറിച്ചുകൊണ്ടുപൊയതായിട്ടും ഒറ്റയും തെറ്റയും തെങ്ങ ശെഷിപ്പ ഉള്ളതിന്റെ [ 124 ] തിരുളുംകൂടി കൊത്തി പൊയതുകൊണ്ടും ആ പറബകളിൽ നിന്ന ഒരു വിശം അടങ്ങി
വന്നിട്ടും ഇല്ല. ശെഷം കൊട്ടക്ക പെറത്തന്നെ ആയിട്ടും ആയിക്കര വളപ്പുന്ന ആയിട്ടും
പുതിയ വളപ്പുന്ന ആയിട്ടും മറ്റും എതാൻ ചെലെ വളപ്പുകളിൽനിന്ന ആയിട്ടും എറിയ
തെങ്ങും പനമ്പകളും കൊട്ടപ്പണി തൊടങ്ങിയൊടും തൊട്ട ഇന്നയൊളം മുറിക്കുന്നു
എന്നം അവിടെ കൊറെശ്ശ ശെഷിപ്പുള്ളത ഒക്ക മുറിച്ച മൈതാനം ആക്കണമെന്ന
പറയുന്ന. നിങ്ങൾ പണ്ടെ എഴുതിയ കണക്ക തന്നെ അറിവിക്കയും ചെയ്യുന്നു. ഇങ്ങിനെ
ആയാൽ നമ്മുക്കു വലിയെ സങ്കടം തന്നെയെല്ലൊ ആകുന്നു. ശെഷം ചുങ്ക കണക്കന്റെ
അവസ്ഥകൊണ്ട കയറ്റിന്റെ കച്ചൊടത്തിന്ന അതിന്റെ ലാഭം നാം കംബഞ്ഞിയിൽ
ബൊധിപ്പിക്കുന്നെല്ലൊ, ആ കയത്തിന്റെത കഴിച്ച ഉള്ള ചുങ്കം ഇത്ര എന്ന കണക്കാക്കി
അറിവിച്ചാൽ കൊടുത്ത അയക്കയും ചെയ‌്യാം. ശെഷം നികിതിന്റെ കാരിയവും
ബഹുമാനപ്പെട്ട ഗൊവർണ്ണർ സാഹെബു കൽപ്പിച്ച പ്രകാരം മുമ്പിൽ ബൊധിപ്പിക്കും
പ്രകാരം ഭൊധിപ്പിച്ച തരികയും ചെയ‌്യാം. ഇനി മുറിക്കുവാനുള്ള പനസങ്ങളും തെങ്ങും
നാല എട്ടു ദിവസത്തിൽ അകത്ത മുറിച്ച തീർന്നാൽ ഇത്ര എന്നും അതിന്റെ കണക്കും
എഴുതി കൊടുത്തു വിടുകയും ചെയ‌്യാം. എന്നാൽ കൊല്ലം 971 ആമത ചിങ്ങമാസം 31
നു എഴുതിയത 72 ആമത കന്നിമാസം 2നു സപടബർ മാസം 15 വന്നത.

124 C & E

133 ആമത രാജശ്രീ ചെറക്കൽ രവിവർമ്മരാജാ അവർകൾക്ക വടക്കെ അധികാരി
തലച്ചെരി തുക്കടി സുപ്രടെണ്ടൻ കൃസ്തപ്പർ പീലി സായ്പു അവർകൾ സല്ലാം. നമുക്ക
ഇന്നു രാവിലെ തന്നെ കെട്ടു എതാൻ തങ്ങളുടെ ആളുകൾ ചൊഴലികുടിയാമ്മാരെ
വിരൊധിച്ച ഇരുന്നതുകൊണ്ട നമുക്കു വളര സങ്കടം വരിത്തിപ്പിക്കയും ചെയ്തു. എതാൻ
വിരൊധം വരുമില്ലാ എന്നു തങ്ങൾ പറഞ്ഞകൊടുത്തതുകൊണ്ട ഈ വർത്തമാനം
വിശ്വസിപ്പാൻ നമുക്ക കഴികയു ഇല്ല എന്ന നാം കുടിയാമ്മാരൊടു പറെകയും ചെയ്തു.
ആയതുകൊണ്ട ഈ കത്ത ഒട്ടും താമസിയാതെ കണ്ട കൊടുത്തയച്ചിരിക്കുന്നു.
തങ്ങളുടെ നാട്ടിലെക്ക സുഖം അനുകൂലമായിട്ടും വരുത്തിപ്പിക്കെണ്ടതിന്ന എതാൻ
തങ്ങുടെ ആൾകൾ ചൊഴലിനമ്പ്യാരുടെ വീടുകളിൽ അനുഭവിച്ചിരിക്കുന്നെങ്കിൽ അവര
ഉടനെ അവിടെ നിന്ന ഒഴിച്ചുപൊവാൻ തക്കവണ്ണം തങ്ങൾ കൽപ്പന കൊടുക്കുമെന്ന
നാം ആഗ്രെഹിച്ചിരിക്കുന്നു. നമ്പ്യാരെക്കൊണ്ട വർത്തമാനങ്ങൾ ഒക്കയും തങ്ങളുടെ
കാരിയക്കാറൻക്ക പറെകയും ചയ്തു എന്നു നാളെത്ത നമ്പ്യാരൊട ഒടുക്കത്ത തീപ്പിക്കയും
ചെയ‌്യും. ആയത ചെയ്ത അവസ്ഥ ഒക്കയും തങ്ങൾക്ക ഗ്രെഹിപ്പിക്കയുംചെയ്യും എന്നാൽ
കൊല്ലം 972 ആമത കന്നിമാസം 1 ഇങ്കിരസ്സകൊല്ലം 1796 ആമത സപടബർ മാസം 14 നു
എഴുതിയ കത്ത.

125 C & E

134 ആമത രാജശ്രീ വടക്കെ അധികാരി തലച്ചെരി തുക്കടി സുപ്രടെണ്ടൻ കൃസ്തപ്പർ
പീലിസായ്പു അവർകൾ കാനഗൊവിന ശ്യാമാരായന എഴുതി അനുപ്പിന കാരിയം.
ദിവാൻക്ക എഴുതി അയക്കുംബൊൾ മാറാഷ്ട കത്തിൽ തന്നെ ആകുന്നത എന്ന നമുക്ക
ബൊധിച്ചിരിക്കുന്നത. ആയതുകൊണ്ട നമ്മുടെ ദിവാൻ കച്ചെരിക്ക എഴുതി വരുന്ന
കത്തു ഒക്കയും മലയാം എഴുത്തിൽ തന്നെ എഴുതണം എന്ന നമ്മുടെ കൽപ്പന
ആകുന്നത. എന്നാൽ കൊല്ലം 972 ആമത കന്നിമാസം 2 നു ഇങ്കിരസ്സ കൊല്ലം 1796
ആമത സപടബർ മാസം 15 നു എഴുതിയ കത്ത. [ 125 ] 126 C & E

135 ആമത മാഹാരാജശ്രീ വടക്കെ അധികാരി കൃസ്തപ്പർ പിലി സായ്പു അവർകളുടെ
സന്നിധാനത്തിങ്കലെക്ക തൊട്ടത്ത കുഞ്ഞമ്മത എഴുതിയ അർജി. എന്റെ പെങ്ങളെ
പരകൊണ്ടം പൊക്കര കെട്ടിയാറെ ഒരു കുട്ടി ഉണ്ടായതിന്റെ ശെഷം എഴുകൊല്ലം
അവിടെ വാരാണ്ടും അവർക്ക ചെലവിന കൊടുക്കാണ്ടും എന്റെ അവിടെത്തന്നെ
ഇട്ടിച്ച പൊയാറെ ഞാൻ നാട്ടിൽപ്പെട്ട കച്ചൊടക്കാരെ പക്കൽ ചെന്ന അന്ന്യായം
വെച്ചാറെ അവർ എല്ലാവരും കൂടി എന്റെ പെങ്ങളെ പരകൊണ്ടം പൊക്കര പിരിച്ചു
കളയാൻ തക്കവണ്ണം പറഞ്ഞ തിർത്തു. അവനും എന്റെ വാപ്പ ആയിട്ടുള്ള കടം വായിപ്പ
കണക്കുകൾ ഒക്കയും തിർത്ത എന്റെ വാപ്പക്ക തരാനുള്ള പണത്തിന്ന പ്രമാണം
എഴുതിച്ച ഇനിക്ക തരികയും ചെയ്തു. എന്റെ പെങ്ങളെ ആശാരം കൊടുക്കാൻ തക്കവണ്ണം
ഒരു കാജിയാരെ പള്ളിയിൽ നിപ്പിച്ച. കാജിയാരെ പക്കൽ ആശാരം കൊടുത്തയക്കാമെന്ന
പറഞ്ഞ അവര എല്ലാവരും പിരിഞ്ഞി പൊകയും ചെയ്തു. പൊക്കര ആശാരം കൊടുക്കാതെ
കണ്ട കാജിയാരൊട പറയാതെകണ്ട ഒളിച്ചുപൊകയും ചെയ്തു. കാജിയാര ആശാരം
കിട്ടാതെകണ്ട മടങ്ങിവരികയും ചെയ്തു. അതിന്റെശെഷം ഞാൻ ഇരുവെനാട്ടിൽ
അദാലത്തിൽചെന്ന സംങ്കടം പറഞ്ഞാറെ പൊക്കരെ വിളിപ്പിച്ച നെര ശൊതിച്ചാറെ
അവന്റെ പക്കൽ കുറ്റം കണ്ട അവനെ തടവിൽ നിപ്പിച്ചാറെ അവന ഞാൻ ചെലവിന
കൊടുത്ത പൊരുംബൊൾ ഇക്കാരിയം തിർക്കാണ്ട പൊക്കരെ തടവിൽ നിന്ന
വിട്ടുവിടുകയും ചെയ്തു. എന്തുകൊണ്ട വിട്ടു എന്ന ഞാൻ അറിഞ്ഞതുമില്ലാ. അതുകൊണ്ട
എന്റെ സങ്കടങ്ങൾ ഒക്കയും സായ്പു അവർകൾ തന്നെ വിസ്തരിച്ച തിർത്തു തരികയും
വെണം. കൊല്ലം 972 ആമത കന്നിമാസം 3 നു സപടബർമാസം 16 നു വന്നത.

126 C & E

136 ആമത വടക്കെ അധികാരി തലച്ചെരി തുക്കടി സുപ്രടെണ്ടൻ കൃസ്തപ്പർ പീലി
സായ്പു അവർകൾക്ക ചെറക്കൽ രവിവർമ്മ രാജാ അവർകൾ സല്ലാം. കൊടുത്തയച്ച
കത്ത വായിച്ചു കെട്ട അവസ്ഥയും അറിഞ്ഞൂ. സായ്പു അവർകൾ മുബെ എഴുതി
അയച്ചപ്പൊൾതന്നെ ചൊഴലി പ്രവൃത്തിയിൽ നെല്ലും പണവും എടുപ്പാൻ നാം അയച്ചെ
ആളെ ഒക്കയും ഇങ്ങു വിളിച്ച നെല്ലിന്നും പണത്തിന്നും പൊനവും മറ്റും മൂരുന്നതിന്നും
ഒന്നിനും വിരൊധം ഇല്ലാതെ നിപ്പിച്ചിരിക്കുന്നു. എല്ലാക്കാരിയത്തിന്നും സായ്പു
അവർകൾ നെരും ഞായവുംപൊലെ വിസ്തരിച്ച മര്യാദപൊലെ തീർക്കുംമെന്ന നാം
നിശ്ചയിച്ചിരുന്നു. ഇപ്പൊൾ ചൊഴലി നബ്യാരുടെ വീടുകളിൽ അനുഭവിച്ചിരിക്കുന്നെ
ങ്കിൽ അവര ഉടനെ അവിടെനിന്ന ഒഴിച്ചുപൊവാൻ തക്കവണ്ണം തങ്ങൾ കല്പന
കൊടുക്കുമെന്ന നാം ആഗ്രെഹിച്ചിരിക്കുന്നെന്നല്ലൊ എഴുതി അയച്ചത. നബ്യാർ
എന്നുവെച്ചാൽ നമ്മുടെ ഒരു പ്രവൃർത്തിക്കാരനാകുന്നു. അവൻ എറിയ മുതൽ തരുവാൻ
ഉണ്ട. ആയത താരായ്കകൊണ്ടെല്ലൊ പട്ടാളത്തിന്റെ കൂട കബഞ്ഞി എജമാനൻമ്മാര
പറകകൊണ്ട നാം കൂടി ആള അയച്ച നിപ്പിക്കെണ്ടെടത്ത ഒക്കയും നിപ്പിച്ചത. അക്കാര്യ
ത്തിന്റെ നെരും ഞായവുംപൊലെ സായ്പു അവർകൾ വിസ്തരിച്ച മരിയാദപൊലെ
തീർത്തു തന്നാൽ ആളെ യിങ്ങൊട്ട വിളിപ്പിക്കുകയും ചെയ്യുമെല്ലൊ. കാശി
രാമെശ്വരപരിയന്തം രാജ്യം ഇങ്കിരയസ്സുക്കുംബഞ്ഞി ഭാത്രക്കെല്ലൊ ആകുന്നു. അതിൽ
ഒരു രാജ്യത്ത എങ്കിലും നെരും ഞായവും മര്യാദിയുംപൊലെ അല്ലാതെകണ്ട ഒരു
കാരിയവും നടന്നു വരുന്നില്ലല്ലൊ. നമ്പ്യാരുടെ കുഞ്ഞികുട്ടി ഇരുക്കുന്ന വീട ചൊഴലിയും
വെള്ളൊറയും ആകുന്നു. അവിടെ നമ്മുടെ ആള നിക്കുന്നതും ഇല്ലാ. എന്നാൽ കൊല്ലം
972 ആമത കന്നിമാസം 2 നു എഴുതിയത, കന്നിമാസം 3 നു സപടബർ മാസം 16 നു വന്ന
കത്ത. [ 126 ] 128 C & E

137 ആമത ശ്രീമതു രാജശ്രീ തലച്ചെരി കച്ചെരിയിൽ ദിവാനജി സ്വാമി അവർകൾക്ക
പാലൊളി അമ്മഭിന്നം(?) ഇപ്പൊൾ ഇരിവെനാട്ട നാലുവീട്ടിൽ നബ്യാന്മാരെ കയ‌്യായിട്ട
വന്ന രണ്ടു ഗഡുവിന്ന നാലായിരം ഉറുപ്പിക തരണമന്ന സു(പ്പി) മുട്ടിക്കുന്നു. എന്റെ
നാട്ടുന്ന ഇത്ത്ര ഉറുപ്പിക ഉണ്ടാകും കാലം ഒന്നിന്ന എന്നുള്ളത നെലവെച്ച തരണം എന്ന
ഞാൻ പറഞ്ഞാറെ നെലവെച്ച തരുന്നതും ഇല്ല. 70 ആമതിലും 71 നിലും ഞാൻ
നബ്യാമ്മാരെ പക്കൽ കൊടുത്ത ഉറുപ്പികക്ക നബ്യാമ്മാര ഒരു ശിട്ടു തന്നതു ഇല്ല. ആക
ഇരുവെനാട്ടിൽ 39000 ഉറുപ്പ്യ എല്ലൊ നികിതിയാക്കി കൊടുത്തത. ആയതിന്ന പത്തിന്ന
ആറു കണ്ട എടുത്താൽ കരിയാട്ടുന്നും പുളിയനബ്രത്തന്നും എത്ര ഉറുപ്പ്യ ഞാൻ
കൊടുക്കണമെന്ന നെലവെച്ച തരികയും വെണം. അക്കണക്ക പണ്ടാരത്തിൽതന്നെ
ഉണ്ടെല്ലൊ. ഈ ഉറുപ്പിക എടുപ്പാൻ 1500 ഉറുപ്പ്യ ചെലവ വെച്ചിട്ടും ഉണ്ടല്ലൊ. ആ
ചെലവും കെടു പറബ നീക്കി ഞാൻ കാലം ഒന്നിന്ന കൊടുക്കെണ്ടത പണ്ടാരത്തിൽ
നിന്ന നെലവെച്ചത നിങ്കിലല്ലൊ കൊടുത്തതിന്റെ ശെഷം ഇത്ത്ര എന്ന കൊടുത്തുകൂടും.
ശെഷം പുളിയനബ്രത്തെ പ്രവൃർത്തിയിൽ പിലാക്കാവിലെ നബ്യാര എനിക്ക തരെണ്ട
ഗെഡുവിന്റെ ഉറുപ്പ്യ തരുന്നതും ഇല്ലാ. ആ ഉറുപ്പികക്ക നമ്പ്യാമ്മാരൊടു സങ്കടം
പറഞ്ഞിട്ട അവര വിസ്തരിക്കുന്നതുമില്ല. ഞാൻ പെണ്ണംപിള്ള അകകൊണ്ടായിരി
ക്കുംമെല്ലൊ ഇപ്രകാരം ചെയ്യുന്നത. മുമ്പിൽ എന്റെ കാരണവമ്മാർ കാലം പുളിയ
നമ്പ്രം ഇടവകയിന്ന ഇങ്ങുന്നു തന്നെ ആള നില്പിച്ച വകച്ചൽ എടുപ്പിച്ചൊണ്ടുപൊരലും
ഉണ്ട. ആയത വിസ്തരിച്ചാൽ അറികയും ചെയ‌്യാം. മിഥുനമാസം 1 നു എഴുതിയ ഒല. 972
ആമത കന്നിമാസം 3 നു സപടബർ മാസം 16 നു വന്നത.

129 C & E

138 ആമത രാജശ്രീ കണ്ണൂർ ആദിരാജാബീബി അവർകൾക്ക വടക്കെ അധികാരി
തലച്ചെരി തുക്കടി സുപ്രടെണ്ടൻ കൃസ്തപ്പർ പീലി സായ്പു അവർകൾ സല്ലാം. തങ്ങൾ
എഴുതി അയച്ച കത്ത എത്തി. അവസ്ഥ ഒക്കയും മനസ്സിൽ ആകയും ചെയ്തു. നാം
തങ്ങൾക്ക കൊടുത്തയച്ച പല രെശീത പൈമാശി പ്രകാരത്തിൽ നെരാകുന്നതുകൊണ്ട
ഇപ്പൊൾ എഴുതിയപ്രകാരം തന്നെയിരിക്കണം. തങ്ങളുടെ പൈമാശി 970 ആമതിലെ
കാനത്തൂര കണ്ണൂർചാല ചുങ്കവും കപ്പം അടങ്ങി ഇരിക്കുന്നതു കൂടാതെ 5683
പൊന്നുംപണം 1 കാശ പത്ത എങ്കിലും 16237 3/4 ഉറുപ്പിക എങ്കിലും ആയിരിന്നൂ. ആയത
തങ്ങൾക്ക നിശ്ചയം ഉണ്ടല്ലൊ. അതുകൊണ്ട കഴിഞ്ഞ കൊല്ലത്തിന്ന അത്ര ഉള്ളത
ആകുന്നത. അതുകൊണ്ട നമ്മുടെ നെര ശൊദ്യത്തിന്ന താമസം വരുത്തിപ്പിക്കു
ന്നതുകൊണ്ട നമുക്ക വളര സങ്കടമായിരിക്കുന്നു. ഒൻബത ദിവസത്തിൽ അകത്ത
കഴിഞ്ഞ കിസ്തിലെ ഉറുപ്പിക 3134 3/4 രെസ്സ 36 വെടിപ്പ ആകുമില്ലങ്കിൽ ആ താമസം
തങ്ങൾക്ക ചെതം വരിത്തിപ്പിക്കയും ചെയ‌്യും. അതുകൊണ്ട അപ്പൊൾ തങ്ങൾ ഗവർണ്ണർ
ഡങ്കൻ സായ്പു അവർകളൊട ചെയ്തിട്ടുള്ള കരാർന്നാമപ്രകാരം പലിശകണക്ക
ആക്കുവാൻ നമുക്ക ആവിശ്യം ഉണ്ടായിവരികയും ചെയ‌്യും. ആയതുകൊണ്ട ഇനി ഒരു
പ്രാവിശ്യം ഈ അവസ്ഥകൊണ്ട തങ്ങൾക്ക എഴുതുവാൻ നമുക്ക സങ്ങതി
ഉണ്ടായിവരിക ഇല്ല എന്ന നാം വിശ്വസിച്ചിരിക്കുന്നു. ശെഷം നാം തങ്ങൾക്ക എഴുതി
അയച്ച കാനത്തുര കണ്ണൂരചാലുടെ അടക്കുന്നതിന്റെ കണക്കകൊണ്ട തങ്ങൾക്ക
വിറ്റിരിക്കുന്നതുകൊണ്ട ആയതിൽ ഉള്ള കണക്ക ഒക്കയും താമസിയാതെ കണ്ട
ഇവിടെക്ക ബൊധിപ്പിക്കുമെന്ന നാം ആഗ്രെഹിച്ചിരിക്കുന്നു. അതുകൂടാതെ ചുങ്ക
ത്തിന്റെ മുതലെടുപ്പ ഉറുപ്പ്യ 3053 ഉരെസ്സ 92. 969 ആമത കന്നിമാസം മുതൽ 71 ആമത
മെടമാസം വരെക്കും അത്ത്രെ ആകുന്നത. ഇപ്പൊൾ നാം തങ്ങൾക്ക എഴുതി അയച്ചത [ 127 ] ഒക്കയും സമ്മതിക്കെണ്ടതിന്ന തങ്ങളുടെ ഗുണമായിട്ടുള്ള ബുദ്ധി ആയതിൽ ഉള്ള
ആവിശ്യം കാണിപ്പിക്കുമെന്ന നാം നിശ്ചയിച്ചിരിക്കുന്നു. എറ താമസിയാതെ കണ്ട നാം
ചൊതിച്ചത ഒക്കയും തങ്ങൾ ഒഴിച്ചുകൊടുക്കും എന്നുള്ളപ്രകാരം ബഹുമാനപ്പെട്ട
സാർക്കാരിലെക്ക ബൊധിപ്പിപ്പാൻ തങ്ങൾ നമുക്ക സമ്മതം കൊടുക്കയും ചെയ‌്യും.
എന്നാൽ കൊല്ലം 972 ആമത കന്നിമാസം 4 നു ഇക്ലിരസ്സകൊല്ലം 1796 ആമത സപടബ്ര
മാസം 17 നു എഴുതിയത.

130 C & E

139 ആമത മഹാരാജശ്രീ വടക്കെ അധികാരി കൃസ്തപ്പർ പീലി സായ്പു അവർകളുടെ
സന്നിധാനത്തിങ്കലെക്ക ദിവാൻ കച്ചെരി മുസ്സട്ടി വാളപ്പരായൻ എഴുതിയ അർജി.
എന്നാൽ ഞാൻ സായ്പു അവർകളുടെ സന്നിധാനത്തിങ്കൽ നിന്ന കല്പന വാങ്ങി
അണിയാരത്തക്ക എത്തിയാറെ ഇന്നെവരെക്ക കുടികളിന്ന 230 ഉറുപ്പ്യ എടുക്കയും
ചെയ്തു. മറ്റുള്ള കുടിയാമ്മാരെ വിളിപ്പാൻ കൊൽക്കാരെ അയച്ചിരിക്കുന്നു. വന്ന
കുടിയാമ്മാരൊടു പണം വെഗം പിരിക്കുന്നതും ഉണ്ട. വാരാതെയിരിക്കുന്ന കുടിയാമ്മാരെ
വീടു ചപ്പം ഇടുന്നൂ. ചെലെ കുടിയാമ്മാരൊട കുഞ്ഞിപൊക്കര കൊഴി ആയിട്ടും
വാഴക്കുലയായിട്ടും ഒലമടൽ ആയിട്ടും പൊരപുല്ല ആയിട്ടും ഇത ഒക്കയും
കൊണ്ടുപൊകയുംചെയ്തു എന്നതു കുടിയാമ്മാര പറകയും ചെയ്തു. അതിന്റെ കുടി
വിവരമായിട്ട എഴുതി ഇരിക്കുന്നതും ഉണ്ട. ഇനി ചെലെ കുടിയാമ്മാര കുഞ്ഞിപൊക്കരെ
കൊണ്ട ആവലാദി പറയാൻ വരുന്ന ആൾകൾ ഉണ്ട. അവര കുഞ്ഞിപൊക്കരെക്കൊണ്ട
പെടിക്കുന്നു. ശെഷം 10 നുക്ക 200 ഉറുപ്പ്യ കൊണ്ടുവരുവാൻ തക്കവണ്ണം ചെലെ
കുടിയാമ്മാര കുറിവെച്ചിരിക്കുന്നു. ആ വക ഉറുപ്പികയുംകൂടി മടിച്ചിലകൊണ്ടു വരികയും
ആാം. എന്നാൽ 972 ആമത കന്നിമാസം 4 നു സപടബർ മാസം 18 നു എഴുതിയ അർജി.
കന്നിമാസം 6 നു സപടബ്രർ മാസം 19 നു വന്നത.

131 C & E

140 ആമത വടക്കെ അധികാരി തലച്ചെരി തുക്കടി സുപ്രടെണ്ടൻ കൃസ്തപ്പർ പിലി
സായ്പു അവർകൾക്ക ചെറക്കൽ രവിവർമ്മരാജാ അവർകൾ സല്ലാം. ചൊഴലി
നബ്യാരുടെ വീടുകളിൽ ആള നിപ്പിച്ചിട്ട ഉണ്ടെങ്കിൽ ഇങ്ങൊട്ട വിളിച്ചു കൊള്ളണമെന്ന
സായ്പു അവർകൾ മുബെ നമുക്ക എഴുതി അയച്ചതിന്റെ ശെഷം നബ്യാരെ വിടുകളിൽ
ആള നിപ്പിച്ചിട്ടില്ല എന്ന സായ്പു അവർകളുക്ക നാം എഴുതി അയച്ചുവെല്ലൊ. കുമ്പഞ്ഞി
പട്ടാളം പൊറപ്പെടുബൊൾ മരിസായ്പ അവർകളെ കൽപ്പനക്ക പട്ടാളത്തിന്റെകൂട
നാം കൂടി എതാൻ ആളുകളെ അയച്ച ചെലെടത്ത ഒക്കയും നിപ്പിച്ചിരിക്കുന്നു. അവിടെ
ഇപ്പൊൾ ഒരു ശിപ്പായി വന്ന ഇറങ്ങി പൊകണമെന്ന പറയുന്ന. അങ്ങനെ ശിപ്പായി വന്ന
പറഞ്ഞതുകൊണ്ട പൊരയെല്ലൊ. നമുക്ക ഒരു കൽപ്പന വെണമെല്ലൊ. അതുകൊണ്ട
ഇക്കാരിയത്തിന്ന എതുപ്രകാരം വെണമെന്ന സായ്പുഅവർകൾ കൽപ്പന കൊടുത്ത
യച്ചാൽ സായ്പു അവർകൾ കൽപ്പനപ്രകാരം നടന്നകൊൾകയും ചെയ‌്യാം. എന്നാൽ
കൊല്ലം 972 ആമത കന്നിമാസം 5 നു എഴുതിയ കത്ത കന്നിമാസം 6 നു സപടബർമാസം
19 നു വന്നത.

132 C & E

141 ആമത മഹാരാജശ്രീ വടക്കെ അധികാരി കൃസ്തപ്പർ പീലി സായ്പു അവർകളുടെ
സന്നിധാനത്തിങ്കലെക്ക ദിവാൻ ബാളിജിരായൻ എഴുതിയ അർജി. എന്നാൽ സായ്പു
അവർകളുടെ കൽപ്പനപ്രകാരം ഞാൻ കല്ലായി ഹൊബിളിയൽ വന്ന എത്തുകയും [ 128 ] ചെയ്തു. കുടിയാമ്മാര എല്ലാവരെയും മുട്ടിച്ച പണം എടുപ്പിക്കുന്നതും ഉണ്ട. സായ്പു
അവർകൾക്ക വരുവാൻ വഴിഅറിയുന്ന കൊൽക്കാരന അങ്ങെട്ടു അയച്ചിട്ടും ഉണ്ട.
സായ്പു അവർകൾക്ക പാർപ്പാൻ കല്ലായിലെ നല്ല സ്ഥലം ഉള്ളൂ. അല്ലാതെ മറ്റ എങ്ങും
നല്ല സ്ഥലം കാമാൻ ഇല്ലാ. എന്നാൽ കൊല്ലം 972 ആമത കന്നിമാസം 5 നു എഴുതിയത
കന്നിമാസം 6 നു വന്നത. സപടബർ മാസം 19 നു വന്നത.

133 C & E

142 ആമത രാജശ്രീ വടക്കെ അധികാരി തലച്ചെരി തുക്കടി സുപ്രടെണ്ടൻ കൃസ്തപ്പർ
പീലി സായ്പു അവർകൾ ചെറക്കൽ കാനഗൊവി ശാമാരായർക്ക എഴുതി അനുപ്പിന
കാരിയം. ഈ എഴുതിയത തനിക്ക കൽപ്പന ആകുന്നൂ. താമസിയാതെകണ്ട ചെറക്കൽ
രാജാവിന്റെ രെണ്ടു ആളയും പൊനനെല്ലന്റെ കണക്ക നെരായിട്ട എഴുതുന്നത
കാണുവാൻ തക്കവണ്ണം ചൊഴലി നമ്പ്യാരുടെ നല്ല രണ്ടു ആളയും കൂട കൂട്ടിക്കൊണ്ട
ചൊഴലി നാട്ടിലെക്ക പൊകയും വെണം. ബഹുമാനപ്പെട്ട കുംബഞ്ഞിയിൽക്കൊണ്ട
പ്രവൃത്തിക്കുന്നു എന്ന താൻ തന്നെ വിചാരിക്കണം. ആയതുകൊണ്ട കണക്കുകൾ
വഴിപൊലെ ഒപ്പിച്ച പ്രകാരം മലയാംഅക്ഷരത്തിൽതന്നെ എഴുതിവെക്കുകയുംവെണം.
ശെഷം വെഗെന നാം അവിടെത്തന്നെ വരും എന്ന നാം തന്നെ വിചാരിക്കയും ചെയ‌്യും.
അപ്പൊൾക്കി എതാൻ നെരുകെടായിട്ടുള്ള കണക്കകൾ എഴുതുവാൻ തക്കവണ്ണം
സമ്മതകൊടുത്തു എന്ന വരികിൽ നിന്റെ സ്ഥാനത്തിൽ നിന്ന ഒഴിപ്പിക്കുകയും ചെയ‌്യും.
എന്നാൽ കൊല്ലം 972 ആമത കന്നിമാസം 7 നു ഇങ്കരസ്സകൊല്ലം 1796 ആമത സപടബർ
മാസം 20 നു എഴുതിയത.

134 C & E

143 ആമത മലയാംപ്രവിശ്യയിൽ വടക്കെ അധികാരി കൃസ്തപ്പർ പീൽ എസ്ക്കുയെർ
സായ്പു അവർകൾക്ക കണ്ണൂര ആദിരാജാബീബി സല്ലാം. കൊടുത്തയച്ച കത്ത വായിച്ച
അവസ്ഥയും അറിഞ്ഞു. ഇപ്പൊൾ ഒരുപൊലെ രണ്ടുമൂന്ന വട്ടം നമ്മുടെ സങ്കടങ്ങൾ
ഒക്കയും അറിയിച്ചിട്ട നിങ്ങൾക്ക അത നല്ലവണ്ണം ബൊധിച്ചില്ല എന്നല്ലൊ ഈ കത്ത
കണ്ടാൽ തൊന്നുന്നു. ഇന്നൊരക്കും നിങ്ങൾ അറിവിച്ച ഇക്കണക്കിൽ ഉള്ള തെങ്ങുകളും
പിലാവുകളും മുറിച്ച നെരത്തുന്നതിന്ന ഒരു കൊറപടി വന്നിട്ടും ഇല്ലാ. നമുക്ക
വഴിയാക്കെണ്ട കാരിയങ്ങൾ ഒക്കയും അറിവിക്കെണ്ടിയടത്ത അറിവിച്ചിട്ട എങ്കിലും
നിങ്ങളല്ലൊ വഴിയാക്കി തരെണ്ടിയത. അതിന ഒരു കൃപ നമ്മൊടു നിങ്ങൾക്ക
തൊന്നാത്തത എന്തുകൊണ്ടെന്ന അറിഞ്ഞില്ലാ. നമുക്ക ഉള്ള സങ്കടങ്ങൾ ഒക്കയും
നിങ്ങളെ മനസ്സിൽ ഒരു കൃപ തൊന്നി എങ്കിൽ തിരുവാൻ തക്കത്തതെ ഉള്ളൂ. അതിന്റെ
അവസ്ഥ ഒക്കയും വിവരമായിട്ട ഞാൻ മുബെ നിങ്ങൾക്ക എഴുതിയ കത്തുകളിൽ
ഉണ്ടെല്ലൊ. അതല്ല ഇക്കാരിയങ്ങൾ ഒന്നും നിങ്ങൾക്കായിട്ട തന്നെ വഴിയാക്കി തന്നൂടാ
എങ്കിൽ നിങ്ങടെ കൃപ നമ്മൊടു ഉണ്ടെങ്കിൽ എന്റെ സങ്കടം നാം തന്നെ മറ്റും
അറിവിക്കെണ്ടിയടത്ത അറിവിക്കയും ചെയ‌്യാം. എന്നാലും അങ്ങിനെ ഉളെള്ളടത്തക്ക
എഴുതിഅതിന്റെ ഉത്തരം വരുവൊളത്തെക്ക നിങ്ങൾ എനിക്ക സമ്മതം തരാഞ്ഞാൽ
നമുക്ക വലിയ സങ്കടമായിപ്പൊകുമെല്ലൊ. അതിന നിങ്ങടെ കൃപ ഉണ്ടായിരിക്കയും
വെണം. ശെഷം ചുങ്ക കണക്ക ഇവിടെ നിക്കുന്ന ചുങ്കക്കാരനുമായിട്ട നൊക്കിയാൽ
ഇങ്ങന്ന പൊറപ്പാട ഉള്ളത അവർക്ക ബൊധിപ്പിച്ച കൊടുക്കയും ചെയ‌്യാം. ആർയ്യ
എഴുത്തുകാരന രണ്ടുനാളെത്തെ ദിനമായിട്ടെത്ത്രെ ഇക്കത്ത എഴുതുവാൻ താമസിച്ച
പൊയത. നിങ്ങടെ കൂറും പിരിശവും എപ്പൊളും ഉണ്ടായിരിക്കയും വെണം. എന്നാൽ
കൊല്ലം 972 ആമത കന്നിമാസം 7 നു സപടബർ മാസം 21 നു വന്നത. കന്നിമാസം 8 നു
വന്നത. [ 129 ] 135 C & E

144 ആമത രാജശ്രീ ചെറക്കൽ രവിവർമ്മരാജാ അവർകൾക്ക വടക്കെ അധികാരി
തലച്ചെരി തുക്കടി സുപ്രടെണ്ടൻ കൃസ്തപ്പർ പിലി സായ്പു അവർകൾ സല്ലാം. തങ്ങൾ
എഴുതി അയച്ച കത്ത എത്തി. അവസ്ഥ ഒക്കയും മനസ്സിൽ ആകയും ചെയ്തു. തങ്ങ
ളുടെ ആളുകളെ ചൊഴിലിനാട്ടിലെനിന്ന എടുക്കായ്കകൊണ്ട നമുക്ക വളര
സങ്കടമായിരിക്കുന്നു. ആയതുകൊണ്ട ഈ കാരിയത്താൽ നബ്യാരുമായിട്ടുള്ള തർക്കം
വർദ്ധിപ്പിക്കയും ചെയ‌്യുന്നത എന്ന വെണ്ടുംവണ്ണം ഉള്ളത ഒക്കയും വഴിപൊലെ
ആക്കെണ്ടതിന്ന നബ്യാരെ മനസ്സ തെയ‌്യാറായിരിക്കുന്നു. ശെഷം ചൊഴലിനാട്ടിലെ
അനുകൂലം രക്ഷിക്കെണ്ടതിന്ന അപ്പൊൾ അവിടെ ഇരിക്കുന്ന ശിപ്പായിമാർ മതി
യായിരിക്കുന്നു. എതാൻ വിരൊധം ഉണ്ടാകും ഇല്ല എന്നുള്ളപ്രകാരം വിശ്വസിപ്പാൻ
തക്കവണ്ണം നമുക്ക സങ്ങതിയായിരിക്കുന്നു. അതുകൊണ്ട നാം മുബെ തങ്ങൾക്ക
ഗ്രെഹിപ്പിച്ച കാരിയംങ്ങൾ ഒക്കയും നമ്മാൽ തിർപ്പിക്കെണ്ടതിന്ന നബ്യാര
സമ്മതിച്ചതുകൊണ്ട ഈവണ്ണം ആക്കുമെന്നുള്ളപ്രകാരത്തിൽ ഭയപ്പെടുവാൻ നാം
കെട്ടതിൽ തങ്ങൾക്ക നെരായിട്ടു ഒരു ഹെതു ഉണ്ടാകും ഇല്ലല്ലൊ. നാം ഇപ്പൊൾ തങ്ങൾക്ക
ഗ്രെഹിപ്പിക്കുന്നു ബഹുമാനപ്പെട്ട കുബഞ്ഞിയുടെ എജമാനൻമ്മാര വിചാരിക്കുന്ന
നാട്ടിൽ ഉള്ള ഭയത്തിന്റെ ഫലങ്ങൾ ഒക്കയും നെരായിട്ടുള്ള പൈമാശി ആക്കണം
എന്നത്ത്രെ നബ്യാർക്ക വെണ്ടിയത ആകുന്നുത എന്നും ഈ അവസ്ഥ ചെയ്തപ്പൊൾ
തങ്ങൾക്ക എത്ത്രെയും നിശ്ചയമായിട്ടുള്ള പ്രകാരത്തിൽ ചാർത്തിയ കണക്കുംപടി
നബ്യാരതന്നെ ബൊധിപ്പിച്ച തരികയും ചെയ്യും. ഈ കരാർന്നാമം തങ്ങൾക്ക പ്രസാദ
മായി വരുമെന്ന നമുക്ക നല്ല നിശ്ചയം ഉണ്ട. അതുകൊണ്ട തങ്ങളുടെ യൊഗ്യതക്ക
എതാൻ വിത്യാസം ഉണ്ടായി വാരാതെകണ്ട എറ ഒറപ്പ ഉണ്ടായി വരികയും ചെയ‌്യും
എന്ന അപ്രകാരം ആവാൻ ഈ കാർയ‌്യത്തിൽ ഒക്കയും നാം എപ്പൊളും വിചാരിക്കയും
ചെയ്തു. പൊനത്തിന്റെ ചാർത്ത കണക്ക ആക്കുവാൻ തക്കവണ്ണം സർക്കാരിലെ
ആളുകൾ രണ്ടും നബ്യാരുടെ ആളുകൾ രണ്ടുംകൂട ചൊഴലിനാട്ടിലെക്ക പൊവാൻ
തക്കവണ്ണം തങ്ങളുടെ കാർയ‌്യക്കാർക്ക പറഞ്ഞ നിക്കയും ചെയ്തു. അക്കാരിയത്തി
നായിക്കൊണ്ടുതന്നെ തങ്ങളുടെ ആളുകൾ അവര ഒന്നിച്ച പൊകയും ചെയ‌്യും. ശെഷം
തങ്ങളുടെ കരക്കുകൾ നബ്യാരൊട തീർച്ച ആക്കെണ്ടതിന്നും നെരായിട്ടുള്ള പൈമാശി
ആക്കിയത കാണെണ്ടതിന്നും കൊറെ ദിവസത്തിൽ നാം ചെറക്കൽ നാട്ടിലെക്ക
എത്താൻ തക്കവണ്ണം ഇവിടെനിന്ന പുറപ്പെടുകയും ചെയ്യും. ആ നെരായിട്ടുള്ള
പൈയിമാശി തങ്ങളും നബ്യാരുമായിട്ട തർക്കം വരുന്നത അന്നന്നെക്കതന്നെ വിരൊ
ധിപ്പിക്കുമെന്ന നാം വിശ്വസിച്ചിരിക്കുന്നു. എന്നാൽ കൊല്ലം 972 ആമത കന്നിമാസം 8
നു ഇർങ്ക്ലിരസ്സ കൊല്ലം 1796 ആമത സപടബർ മാസം 21 എഴുതിയത.

136 C & E

145 ആമത രാജശ്രീ വടക്കെ അധികാരി തലച്ചെരി തുക്കടി സുപ്രടെണ്ടൻ കൃസ്തപ്പർ
പീലി സായ്പു അവർകൾക്ക കടത്തനാട്ട പൊറർള്ളാതിരി കൊതവർമ്മരാ(ജാ)
അവർകൾ സല്ലാം. വർത്തമാനങ്ങൾ ഒക്കയും മുബെ സാഹെബ അവർകൾക്ക നാം
എഴുതിയത കണ്ട അന്തഃകരണത്തിൽ ബൊധിച്ചിരിക്കയും ചെയ‌്യമെല്ലൊ. വാഡൽ
സാഹെബ അവർകൾ ഇവിടെനിന്ന പൊകുബൊൾ സാർക്കാര നികിതി തരാതെ
ഇരിക്കുന്ന കുടികളിൽ ഒക്കയും ചപ്പമിട്ട അവരെ പെരും നികിതി ഉറുപ്പികയിന്റെ
കണക്കും സർക്കാരിൽ എഴുതി. ആയതിന്റെ വിവരം ഒക്കയും സാഹെബ അവർകൾക്കും
ബൊധിപ്പിച്ച സർക്കാര കൽപ്പനക്ക നമ്മുടെ പക്കൽ അല്ലൊയിതൊക്കയും സമ്മതിച്ചത
ആകുന്നൂ. ഇപ്പൊൾ ആവഹ ചപ്പം ഇട്ട വിരൊധിച്ചത സർക്കാര കൽപ്പനക്ക നമ്മൊട [ 130 ] ചൊദിക്ക എങ്കിലും അതത ഹൊബളി പാർപ്പത്ത്യക്കാരനൊട ചൊദിച്ച സമ്മതം
വരുത്തുക എങ്കിലും ചെയ്യാതെ കൽപ്പന അതിക്രമിച്ച ചെലെ കുടിയാമ്മാര നെല്ല
ഒക്കയും കൊയ്തകൊണ്ട പൊകയും ചെയ്തു. ഇത പ്രത്യെകം ഒന്ന തൊടന്നൂര
ഹൊബിളിയിൽ പൊനത്തിലെ നബ്യാര ആകുന്നൂ. ഇവന്റെ കയിന്ന 69 ആമതിലെ
നിലുവയും 70 ആമതിലും 71 ആമതിലെ നിക്കതിയും കൂടി വളര ദ്രവ്യം വരുവാനും ഉണ്ട.
രണ്ടാമത പറബിൽ ഹൊബിളിയിൽ കുഞ്ഞിത്തറമെൽ എളങ്കുറൻ കുങ്കൻ ആകുന്ന.
ഇവന്റെ പക്കൽനിന്ന മൂനകാലത്തെ നികിതി വളര വരുവാനും ഉണ്ട. മൂന്നാമത
ചെരാപുരത്ത ഹൊബളിയിൽ കുറിർച്ചിയാത്ത പുളിയൻ കണാരൻ ആകുന്ന ഇവന്റെ
കയ‌്യന്ന 70 ആമതിലെ നിലുവയും 71 ആമതിലെ നികിതിയും വളെര വരുവാനും ഉണ്ട.
ഇന്നും ചെലെ കുടിയാമ്മാർ കൽപ്പന നീക്കിയിരിക്കുന്നു. ഇപ്രകാരം ഉള്ള കുടിയാമ്മാര
സർക്കാര കുബഞ്ഞി കൽപ്പന ലംഘിച്ച നടക്കുകയും അവർക്ക തൊന്നിയപ്രകാരം
കാണിക്കുന്ന അവസ്ഥക്ക ഒടനെ ആയതിന്റെ ശിക്ഷ നല്ലവണ്ണം കൊടുക്കാഞ്ഞാൽ
ശെഷം നടക്കെണ്ടും കാരിയത്തിന്ന ഒരു ഉൽസ്സാഹം ഉണ്ടാകയും ഇല്ലല്ലൊ. ഇപ്രകാരം
കൽപ്പന അതിക്രമിച്ച നടന്ന കാരിയത്തിന്ന നാം വല്ലതും ചെയ‌്യെണമെങ്കിലും മുബെ
സർക്കരിൽ ബൊധിപ്പിച്ചട്ട വെണമെന്നും സാഹെബ അവർകൾ നമ്മൊട പറഞ്ഞി
രിക്കകൊണ്ടത്ത്രെ ഇപ്പൊൾ സാഹെബ അവർകൾക്ക നാം എഴുതിയിരിക്കുന്നു.
കീഴ്നാളിൽ ഒക്കയും ഇപ്പ്രകാരം കൽപ്പന അതിക്ക്രമിച്ച നടന്നവർക്ക ഉടനെ ശിക്ഷ
കൊടുത്ത പൊരുകകൊണ്ടത്രെ എറിയ നാളും കൽപ്പനക്ക വൈകല്യം കൂടാതെകണ്ട
നടന്ന വന്നത. ഇപ്പൊൾ ബഹുമാനപ്പെട്ട കുബഞ്ഞി കൽപ്പനക്ക വിശെഷിച്ചും നല്ലവണ്ണം
ശിക്ഷ കൊടുപ്പാൻ തക്കവണ്ണം കൽപ്പന ആക്കി അയക്കുമെന്ന നാം വഴിപൊലെ
വിശ്വസിച്ചിരിക്കുന്നു. അപ്രകാരം ചെയ‌്യാഞ്ഞാൽ മെൽപ്പെട്ട സർക്കാരകാരിയം നല്ലവണ്ണം
നടത്തുവാൻ ഈ വഹ ജനങ്ങൾ സമ്മതിക്കുമെന്ന നമുക്ക തൊന്നിയതും ഇല്ലാ.
വിശെഷിച്ച ഈ കഴിഞ്ഞ ചിങ്ങമാസം 28 നു ചെരാപുരത്ത ഹൊബളിയിൽ മെമ്മെത്തെ
കുഞ്ഞികുട്ടിയന്റെ ആള രണ്ടു നായര ഒരു മാപ്പിള്ളയിന വെടിവെച്ച കൊല്ലുകയും
ചെയ്തു. മാപ്പിളയിന്റെ പെര പൊക്കണിയത്ത കുഞ്ഞി മമ്മി എന്ന പെരാകുന്നു. മെമ്മെത്ത
കുഞ്ഞികുട്ടിയിന്റെ കയ‌്യിന്ന യിന്നെവരയിലും സർക്കാര നികിതി ഒരു പണം എങ്കിലും
തന്നിരിക്കുന്നതുമില്ലാ. ഇവൻ ചെയ്ത അതിക്രമത്തിന പകരം മെമ്മെത്തെ കുഞ്ഞികുട്ടിക്ക
ശിക്ഷ ഉടനെ നല്ലവണ്ണം കൊടുക്കാഞ്ഞാൽ ശെഷം ഉള്ള സാധുക്കൾക്ക വെറെ ആശ്രയം
ഇല്ലല്ലൊ. യാതൊരു കാർയ‌്യവും സാഹെബ അവർകൾക്ക എഴുതി അയച്ച സാഹെബ
അവർകളാൽ വെണ്ടുന്ന ഒരുപ്പു13 ഒക്കയും വരണമെന്ന നാം അപെക്ഷിച്ച എഴുതി
യിരിക്കുന്നു. 71 ആമതിലെ നികിതി ഉറുപ്പിക എടുക്കെണ്ടതിന്ന എല്ലാ ഹൊബിളി
പാർപ്പത്ത്യക്കാരമ്മാരെയും വരുത്തി നികിതി താമസിയാതെ എടുക്കതക്കവണ്ണം കൽപ്പന
കൊടുത്ത അയക്കെണമെന്ന വിചാരിച്ച ഇരിക്കുന്നു. ഇത്ര താമസിച്ചത സാഹെബ
അവർകൾ മൊന്തൊൽ വന്നാൽ നാം അവിടെവന്ന കണ്ട ആയതിന വെണ്ടുന്ന ഒറപ്പുകൾ
വരിത്തികൊള്ളാമെന്ന ഭാവിച്ച താമസിച്ചിരുന്നു. മെൽ നടക്കുന്ന വർത്തമാനത്തിന്ന
എഴുതി അയക്കയും ചെയ‌്യാം. ശെഷം വർത്തമാനങ്ങൾ ഒക്കയും സാഹെബ അവർകൾക്ക
ബൊധിപ്പിപ്പാൻ ശെഷയ‌്യനൊട പറഞ്ഞ അയച്ചിട്ടും ഉണ്ട. എന്നാൽ എല്ലാ കാരിയത്തിനും
സാഹെബ അവർകളെ കടാക്ഷം വഴിപൊലെ ഉണ്ടായിരിക്കയും വെണം. കൊല്ലം 972
ആമത കന്നിമാസം 7 നു എഴുതിയത. കന്നിമാസം 8 നു വന്നത. സപടബ്രർ മാസം 21 നു
വന്നത. [ 131 ] 137 C & E

146 ആമത മഹാരാജശ്രീ സുപ്പ്രടെണ്ടൻ മെസ്തർ പീലി സായ്പു അവർകളെ
സന്നിധാനത്തിങ്കലെക്ക കടത്തനാട്ട താലൂക്ക കാനഗൊവി ചെലുവരായനും വെങ്കിട
കുപ്പയ‌്യനും കൂടി എഴുതിയ അർജി സ്വാമി. കൊല്ലം 971 ആമത ചിങ്ങമാസം 18 നു മുതൽ
ഈ വരക്ക പിരിച്ച വന്ന ഉറുപ്പിക വന്നതിൽ ഇന്ന ചൊവ്വക്കാരൻ മുസ്സക്ക 5664 ഉറെസ്സ
64 കൊടുത്ത അയച്ചിട്ടും ഉണ്ട സ്വാമി. തൊടന്നൂര ഹൊബളി പൊനത്തിൽ നബ്യാര ഈ
വരെക്ക നികിതി പണത്തിന്ന വഴി പറയാതെകണ്ട കച്ചെരിക്കവന്ന കണക്കും കാണെ
തെകണ്ട ഇപ്പൊൾ വിരൊധിച്ചിട്ടുള്ള കണ്ടങ്ങൾ ഒക്കയും സമ്മതംകൂടാതെ കണ്ട
ആസകലം മൂരുകെയും ചെയ്തു. ചെരാപുരത്ത കുറിച്ചിയാത്ത പുളിൻകണാരൻ സമ്മതം
കൂടാതെ നെല്ല മൂർന്നതിന്ന ശിക്ഷ ഇല്ലാ. അതുകൊണ്ട എടംവലം ഉള്ളവർക്ക
പെടിതിർന്ന ഇരിക്കുന്നു. ചെരാപുരത്ത ഹൊബളിയിൽ വലിയ പാതിരിക്കൊട്ട നബ്യാരെ
മരുമകൻ മെമ്മെത്തെ കുഞ്ഞിക്കുട്ടിയിന്റെ വലിയക്കാരൻ നിലബെരി രാമൻ
പുതുക്കുടി കെളപ്പനുംകൂടി രാജാ അവർകളെ ജമ്മംമായിരിക്കുന്ന പൊകണെരി
പറബത്ത ഉള്ള കുഞ്ഞിമാപ്പിള്ള ചെരാപുരത്ത അങ്ങാടിയിൽ ചെന്ന വെറ്റില അടക്ക
പൊകെല വാങ്ങികൊണ്ടുപൊരുംബൊൾ വഴിക്കിന്ന ആ ഹെതുവായിട്ട വാക്ക ഉണ്ടായി.
ഈ മാപ്പിള്ളയിന കൊല്ലുകെയും ചെയ്തു. ആയത ചെരാപുരത്ത പാർപ്പത്യം ഈശ്വരപട്ടരെ
എഴുതി ഇരിക്കുന്നു സ്വാമി. ഓർക്കാട്ടെരി കണ്ണബത്ത നബ്യാര 970 ആമതിലെ നികിതി
വകക്ക 1000 ഉറുപ്പിക കൊടുത്തു. ശെഷം നൂറ്റി ചിൽവാനത്തിന്ന ഈ മാസം 12 നു
ഗഡുവായിട്ട വഴി പറഞ്ഞതുകൊണ്ട നബ്യാരവിടത്തെ ചെപ്പാ തൊരന്നു കൊടു
ത്തിരിക്കുന്നു സ്വാമി. രാജാ അവർകൾ ശെഷയ‌്യനെ അങ്ങൊട്ട സന്നിധാനത്തിങ്ക
ലെക്ക പറഞ്ഞ അയച്ചിട്ടും ഉണ്ട സ്വാമി. എന്നാൽ കൊല്ലം 972 ആമത കന്നിമാസം 6 നു
ഇർങ്ക്ലിരസ്സകൊല്ലം 1796 ആമത സപടബർ മാസം 19 നു എഴുതിയത സപടബർ മാസം 21
നു വന്നത.

138 C & E

147 ആമത കുറുബ്രനാട്ടരാജാ അവർകൾ കയ്യിൽ കുടുത്തത 1795 ആമത എപ്പ്രെൽ
മാസം 10 നു 970 ആതാമത മിനമാസം 1 നു വയനാട്ടിലെ കപ്പത്തിന്റെ അവസ്ഥകൊണ്ട
മെൽ സമസ്ഥാനത്തിങ്കൽനിന്ന ബബായി സർക്കാരിലെക്ക എഴുതിയ കത്തിന്റെ
അവസ്ഥാ. നടക്കുന്ന സംബത്സരം നിന്ന അനുഭവിക്കുന്നവൊളം രാജാ അവർകളൊട
നെരായിട്ട ഉള്ള കല്പം ചൊതിക്കെണ്ടതിന്ന നമ്മൾക്ക തക്കത തൊന്നുന്നത. ഇപ്രകാരം
ഉള്ളത സുപ്പ്രവൈജര അവർകൾക്ക അറിയിപ്പിക്കുമെന്ന ആഗ്രെഹിച്ചിരിക്കുന്നു. 972
ആമത കന്നിമാസം 10 നു ഇർങ്ക്ലിരസ്സ കൊല്ലം 1796 ആമത സപടബർ മാസം 23 നു
എഴുതിയത.

139 C & E

148 ആമത രാജശ്രീ ചെറക്കൽ രവിവർമ്മരാജാ അവർകൾക്ക വടക്കെ അധികാരി
തലച്ചെരി തുക്കടി സുപ്രടെണ്ടൻ കൃസ്തപ്പർ പീലി സായ്പു അവർകൾ സല്ലാം. തങ്ങൾ
എഴുതി അയച്ചെ പല കത്തും എത്തി. ആയതിൽ ഉള്ള അവസ്ഥകൾ ശിക്ഷയായിട്ട
മനസ്സിൽ ആകയും ചെയ്തു. 969 ആമതിലെയും 70 ആമതിലെയും നിലുവപ്പണം
മുഴുവനായിട്ട ബൊധിപ്പിച്ചു കൊടുക്കുവൊളത്തക്ക 71 ആമതിലെ മൂന്നാം കിസ്തി
ബൊധിപ്പിക്കെണ്ടും ദിവസം മുതൽ തങ്ങളുടെ കണക്ക വിശ്വാസം കൊടുപ്പാൻ കഴി
കയും ഇല്ലല്ലൊ. ആയതിന്റെ പലിശ വളര ആകുന്നത എന്ന തങ്ങൾ നല്ലവണ്ണം [ 132 ] അറിഞ്ഞിരിക്കുന്നു. ആയത എണ്ണുകയും വെണം. ഇപ്പൊൾ തങ്ങൾ എത്രെയും നല്ല
വണ്ണം അറിഞ്ഞിരിക്കുന്ന വർത്തമാനങ്ങൾ പിന്നെ ബൊധിപ്പിക്കെണ്ടതിന്ന ആയത
പറയാൻ അതത മെൽ ആളുകളെ അവരുടെ കരാർന്നമത്തിങ്കൽ വിത്ത്യാസം കൂടാതെ
എങ്കിലും മറ്റും പ്രകാരത്തിൽ എങ്കിലും ഇരിക്കുന്നവരെക്കൊണ്ട ബഹുമാനപ്പെട്ട
സർക്കാരുടെ പക്ഷം എന്ത വിശ്വസിക്കും എന്ന ഇപ്പൊൾതന്നെ വിശ്വസിച്ചിരിക്കുന്നു.
തങ്ങൾക്ക ഇനി ഒരു പ്രാവിശ്യം നിരുവിപ്പാൻ അധികം ഉണ്ടായിവരികയും ചെയ്യുമെല്ലൊ.
ആയതുകൊണ്ട ഒടുക്കത്ത നമുക്ക എഴുതിവന്ന കത്തന്റെ അവസ്ഥ ഉള്ളത. എതാൻ
തങ്ങൾക്ക അയക്കെണ്ടതിന്ന അത്രെ ഉള്ളത വെണ്ടിയിരിക്കുന്നത. ആയത ഇപ്രകാരം
തന്നെ തിരിച്ച എഴുതിവന്നത. യാതൊരു രാജാവ എങ്കിലും മെൽആള എങ്കിലും
അവരവരുടെ അഞ്ചാമതത്തിൽ ഉള്ള പാട്ടം ഒരു റെസ്സ നിലുവ വരുവാൻ സമ്മതി
ക്കെണ്ടതിന്ന എത ഹെതുവിമ്മെൽ സമ്മതിക്കയും അരുത. ശെഷം അവർക്ക
ഗ്രെഹിപ്പിക്കണം. അവരുടെ പല കരാർന്നാമത്തിന്റെ നിലകൾ നിശ്ചയിക്കെണ്ടതിന്ന
എതാൻ വിഷമം ഉണ്ടായി വരികിൽ നികിതിപ്പണത്തിന്റെ നടപട്ടം പിന്നെ വാങ്ങെ
ണ്ടതിന്ന ആഭാരത്തിൽ നിന്ന മാറ്റിക്കെണ്ടതിന്ന ബഹുമാനപ്പെട്ട കുബഞ്ഞിയുടെ
സമ്മതക്കെട ഒട്ടും വരികയും ഇല്ലല്ലൊ. ശെഷം മുബെ മെൽ വെച്ചതിന്ന നല്ല സമ്മതം
ഉണ്ടായി വന്നില്ല എങ്കിൽ ശെഷമായിട്ടുള്ളതിന നടക്കുകയും ചെയ‌്യും. ആയതുകൊണ്ട
തങ്ങളുടെ ഗുണത്തിമ്മൽ ബൊധിക്കെണ്ടതിന്ന വിശെഷിച്ച ആത്ത്ര ഉള്ളത ആകുന്നത.
ആയത തങ്ങൾ ബഹുമാനപ്പെട്ട കുബഞ്ഞിയുടെ കൽപ്പനക്ക വിത്യാസം കൂടാതെ
നടന്നാൽ നിരൂപം നല്ലവണ്ണം ആയി വന്നു എന്ന നമ്മുടെ പക്ഷത്തിൽ ആകുന്നത.
നമ്മുടെ അന്തഃകരണത്തിൽ തങ്ങളുടെ ഗുണംകൊണ്ട എപ്പൊളും വിചാരിച്ചിരി
ക്കുന്നതുകൊണ്ട മെൽ എഴുതിയതിമ്മൽ വഴിപൊലെ നിരൂപിച്ചു എന്ന കെൾക്കുവാൻ
നമുക്ക സന്തൊഷമായിരിക്കയും ചെയ‌്യും. എന്നാൽ കൊല്ലം 972 ആമത കന്നിമാസം 12
നു ഇർങ്ക്ലിരസ്സ കൊല്ലം 1796 ആമത സപടബർ മാസം 25 നു എഴുതിയ കത്ത.

140 C & E

149 ആമത രാജശ്രീ കണ്ണൂർ ആദിരാജാബീബി അവർകൾക്ക വടക്കെ അധികാരി
തലച്ചെരി തുക്കടി സുപ്രടെണ്ടൻ കൃസ്തപ്പർ പിലി സായ്പു അവർകൾ സാല്ലാം. തങ്ങൾ
കന്നിമാസം 7 നു എഴുതി അയച്ചെ കത്ത ഇവിടെക്ക എത്തി. വഴിപൊലെ വായിച്ച
മനസ്സിൽ അകയും ചെയ്തു. നിങ്ങളൊട കൃപയും നിരൂപവും നമുക്ക വളര ആകുന്നത
എങ്കിലും എന്നാലും തങ്ങളുടെ നിലുവപ്പണവും വെടിപ്പായിക്കണ്ടതിന്റെ ആവിശ്യം
മുട്ടിക്കുവാൻ തക്കവണ്ണം നമ്മുടെ പ്രവൃർത്തി ബലം ചെയ‌്യുന്നത. ഈ ശെദ്യത്തിന്റെ
നെരുള്ളത തങ്ങൾക്ക നല്ലവണ്ണം നിശ്ചയം ഉണ്ടല്ലൊ. അതുകൊണ്ട എറതാമസം
വന്നുപൊയത അനുഗമമായിട്ട തങ്ങൾ നിന്ന വളര വഷളായിട്ടുള്ള സുഭാവംപൊലെ
ഉണ്ടായിവരികയും ചെയ്യും. ആയതുകൊണ്ട ഇപ്പൊൾ ബഹുമാനപ്പെട്ട സർക്കാരിലെ
കൽപ്പനയിന്റെ അവസ്ഥ തങ്ങൾക്ക അയെക്കെണ്ടതിന്ന വിശെഷിച്ച നമ്മൊടു അത്ത്ര
ഉള്ളത നിന്നിരിക്കുന്നത. ആയവസ്ഥക്ക തങ്ങൾ എത്രെയും സൂക്ഷ്മമായിട്ടുള്ളപ്രകാര
ത്തിൽ നൊക്കുമെന്ന നാം അപെക്ഷിച്ചിരിക്കുന്നു. ഇപ്രകാരം തന്നെ തിരിച്ച എഴുതി
വന്നത. യാതൊരു രാജാവ എങ്കിലും മെൽ ആള എങ്കിലും അവരവരുടെ അഞ്ചാമത
ത്തിൽ ഉള്ള പാട്ടം ഒരു റെസ്സ നിലുവ വരുവാൻ സമ്മതിക്കെണ്ടതിന്ന ഏത ഹെതുവിമെൽ
സമ്മതിക്കയും അരുത. ശെഷം അവർക്ക ഗ്രെഹിപ്പിക്കണം. അവരുടെ പല
കരാർന്നാമത്തിന്റെ നിലകൾ നിശ്ചയിക്കെണ്ടതിന്ന എതാൻ വിഷമം ഉണ്ടായിവരി
കിൽ നികിതിപ്പണത്തിന്റെ നടപട്ടം പിന്നെ വാണ്ടെണ്ടതിന്ന ആഭാരത്തിൽനിന്ന
മാറ്റിക്കെണ്ടതിന്ന ബഹുമാനപ്പെട്ട കുബഞ്ഞിയുടെ സമ്മതക്കെട ഒട്ടും വരികയും
ഇല്ലല്ലൊ. ശെഷം മുബെ മെൽ വെച്ചതിന്ന നല്ല സമ്മതം ഉണ്ടായി വന്നില്ല എങ്കിൽ [ 133 ] ശെഷമായിട്ടുള്ളതിന്ന നടക്കുകയും ചെയ‌്യും. ഇപ്രകാരം കൽപ്പന ആയതുകൊണ്ട
മറ്റും എന്ത പറഞ്ഞ കഴിയും. തങ്ങൾ ഉള്ള ഗുണവും സന്തൊഷത്തിമ്മൽ നമ്മുടെ
അന്തഃകരണത്തിൽ ആകുന്നത എന്നതുകൊണ്ട ബഹുമാനപ്പെട്ട കുബഞ്ഞിയുടെ
കൽപ്പനക്ക വഴിപൊലെ നൊക്കുമെന്ന നാംവെണ്ടി അപെക്ഷിച്ചിരിക്കുന്നു. എന്നാൽ
കൊല്ലം 972 ആമത കന്നിമാസം 12 നു ഇങ്കിരസ്സ കൊല്ലം 1796 ആമത സപടബർ മാസം
25 നു വന്നത.

141 C & E

150 ആമത മഹാരാജശ്രീ വടക്കെ അധികാരി കൃസ്തപ്പർ പീലി സായ്പു അവർകളുടെ
സന്നിധാനത്തിങ്കലെക്ക ദിവാന കച്ചെരി മൂസ്സദി ബാളപ്പരായൻ എഴുതിയ അർജി.
ശിപ്പായി കയ്യിൽ 10 നു അയച്ച കൽപ്പനയും വായിച്ച മനസ്സിൽ ആകയും ചെയ്തു. 11 നു
വരെക്ക 500 ഉറുപ്പ്യ കുടിയാമ്മാരെ കയ്യിൽ നിന്ന പിരിഞ്ഞിരിക്കുന്നു. ഇനി 4 ഉറുപ്പ്യ
ആയിട്ടും 3 ഉറുപ്പ്യ ആയിട്ടും 1 ഉറുപ്പ്യ ആയിട്ടും 1/2 ഉറുപ്പ്യ ആയിട്ടും ഇപ്പൊലെത രണ്ട
കുടിയാമ്മാര 200 ആൾ ഉണ്ട. ഈ കുടിയാമ്മാര ഉള്ളടത്ത ആളെ അയച്ചാറെ കുടിയാമ്മാര
ഒളിച്ചു പൊകുന്നതും ഉണ്ട. അവർ അവരുടെ വിട്ടിൽ ചപ്പം ഇട്ടിട്ടു ഉണ്ട. കുടിയാമ്മാരെ
നൊക്കി കണ്ടു വരുവാൻ കൊൽക്കാരെ അയച്ചിട്ടും ഉണ്ട. വന്ന കുടിയാമ്മാരെ മുട്ടിച്ച
പണം വാങ്ങുന്നതുംമുണ്ട കുഞ്ഞിപൊക്കര മെലെ അന്ന്യായം പറഞ്ഞ കുടിയാമ്മാരെ
കന്നിമാസം 14 നു കൂട്ടി അയക്കുകയും ചെയ്യാം. എന്നാൽ 972 ആമത കന്നിമാസം 12 നു
സപടബർ മാസം 26 നു വന്നത.

142 C & E

151 ആമത ബങ്കാളത്തമെൽ സംസ്ഥാനത്തിങ്കൽനിന്ന എഴുതി അയച്ചെ കത്തന്റെ
അവസ്ഥ. മാപ്പിളമാരെ പ്രാണഹാനം വരുത്തി കൊത്തികൊന്ന കാരിയത്തിന്ന
രാജാഅവർകൾ മാപ്പ ചൊദിച്ചതിനും ഇതിന മെൽപ്പട്ട പരസ്സ്യമായിട്ടുള്ള കൽപ്പനക്ക
വഴിപൊലെ നടക്കുമെന്നു പറഞ്ഞകൊടുത്തതും ഈ രണ്ട ഹെതുവിന അവർകൾ
വിസ്താരത്തക്ക വരുത്തുന്നതിന്റെ പ്രധാനംകൊണ്ട അവർകളുടെ സമ്മതം നല്ലവണ്ണം
ആയി എന്ന വിചാരിച്ചിരിക്കുന്ന സമയത്ത അവരെകൊണ്ട ഇപ്പൊൾ നടത്തിട്ടുള്ള വഴി
ഈ പ്രധാനങ്ങൾ നമ്മൾ വിത്യാസം കൂടാതെ ഒറപ്പിക്കെണ്ടതിന്ന മലയാളത്തിൽ മറ്റും
ഉള്ള രാജാക്കൻമാരും മെൽജന്മാരികൾക്കും ബൊധിക്കുവാൻ മതിയായിട്ട വരുമെന്ന
വിശ്വസിച്ചിരിക്കുംബൊൾ തങ്ങളും കുംശിനരും തമ്മിൽ എഴുതിയ വർത്തമാനങ്ങളിൽ
ഉള്ള അവസ്ഥകൊണ്ടും മെൽപറഞ്ഞതുകൊണ്ടും അവിടെ ഭാവിച്ചിട്ടുള്ള പകരം മറിവും
കൊട്ടയത്ത രാജാ അവർകളെക്കൊണ്ട അവരെ തുക്കിടിയും വസ്തുവകകളും പിന്നെ
കൊടുക്കെണ്ടതിന്ന ഉടനെ സമ്മതിച്ചിരിക്കുന്നു. എന്നാലും മെൽപ്പട്ട ഇപ്രകാരമായിട്ടുള്ള
കുറ്റം ചെയ്താൽ വിസ്ഥാര സഭയിൽ വെച്ചുട്ടുള്ള ബലത്തിന്റെ നടപതി എടുക്കുവാൻ
ഭാവിച്ചു എന്ന വരികിൽ വല്ല പ്രകാരത്തിലും ചെയ്താൽ കൽപ്പനപ്രകാരം അവരെകൊണ്ട
ബലത്തൊടുകൂടെ നടപ്പിക്കയും ചെയ‌്യും. 972 ആമത കന്നിമാസം 14 നു 1796 ആമത
സപടബ്രർമാസം 27 നു എഴുതിയത.

143 C & E

152 ആമത മലയാംപ്രവിശ്യയിൽ സുപ്രവൈജരുടെ സ്ഥാനത്തിൽ നടക്കുന്ന കുമു
ശനർ സായ്പുമാർക്കും മെൽ മാജിസ്ത്രാദ അവർകളുക്കും 1796 ആമത അഗസ്തുമാസം
27 നു ബമ്പായിൽ നിന്ന എഴുതിവന്ന കത്തിന്റെ ചെല അവസ്ഥ. ബഹുമാനപ്പെട്ട
ബംങ്കാളത്തിൽ മെൽ സംസ്ഥാനത്തിങ്കൽ നിന്ന വന്ന കത്തിന്റെ പെർപ്പ [ 134 ] അയക്കെണ്ടതിന്ന നമ്മൾക്ക പ്രസാദമായിരിക്കുന്നൂ. ആയതിൽ നിശ്ചയിച്ച
ഹെതുവിമ്മൽ കൊട്ടയത്ത രാജാ അവർകൾക്ക മാപ്പും പകരവും മറിവിന്റെ
അവസ്ഥകൊടുപ്പാൻ തക്കവണ്ണം നമ്മൾക്ക കൽപ്പന വന്നിരിക്കുന്നു. ആയത കർണ്ണാൽ
ഡൊം സായ്പു അവർകളുമായിട്ടുള്ള വർത്തമാനങ്ങളിൽ ഇതിന്റെ മുബെ മതിയായിട്ട
നിശ്ചയിച്ചിരിക്കുന്നത എന്ന നമ്മൾ വിചാരിച്ചിരിക്കുന്നൂ. അപ്രകാരം തന്നെ നടക്ക
വെണ്ടിരിക്കുന്നു. അതിന്റെ ശെഷം ആയതിൽ എഴുതിട്ടുള്ള രാജാവിന്റെ തുക്കടിയും
വസ്തുവകകളും അവർകൾക്ക മറിച്ച കൊടുക്കയും വെണം. എന്നാൽ കൊല്ലം 972 ആമത
കന്നിമാസം 15 നു ഇർങ്കിരസ്സകൊല്ലം 1796 ആമത സപടബർ മാസം 28 നു എഴുതിയത.14

144 C & E

154 ആമത രാജശ്രീ കടത്തനാട്ട പൊറള്ളാതിരി കൊതവർമ്മരാജാ അവർകൾക്ക
വടക്കെ അധികാരി തലച്ചെരി തുക്കടി സുപ്രടെണ്ടൻ കൃസ്തപ്പർ പീലി സായ്പു അവർകൾ
സല്ലാം. തങ്ങൾ 7 നു എഴുതി അയച്ച കത്ത എത്തി. ആയതിൽ ഉള്ള അവസ്ഥ വഴിപൊലെ
മനസ്സിൽ ആകയും ചെയ്തു. തങ്ങൾ എഴുതി അയെച്ച സംഗടത്തിന്റെ ഉത്തരത്തിൽ
നമക്ക ബൊധിക്കണം. ബാഡൽ സായ്പു അവർകൾ തങ്ങളെ നാട്ടിൽനിന്ന
പുറപ്പെടുബൊൾ ചെല ദുർബുദ്ധി ചൊല്ലികൊടുത്ത ആളുകൾ ഇല്ലാതെകണ്ട
തങ്ങളുടെ തന്റെ ഭാഷപ്രകാരം ജനങ്ങൾ ഒക്കയും മറ്റുള്ള വസ്തു ഒക്കയും
അനുകൂലമായിട്ട ഉള്ളപൊലെ പ്രത്യക്ഷമായിരിന്നു. ആ ദുർബുദ്ധി ചൊല്ലികൊടുത്ത
ആളുകൾക്ക അവര തൊന്നീട്ടുള്ള ദിക്കിൽനിന്ന സഹായം വന്നീലായ്കകൊണ്ട അവരെ
കുറ്റംതന്നെ ആകുന്നത നിശ്ചയമായിരിക്കുന്നു എന്ന ഇപ്പൊൾത്തന്നെ അനുകൂല
മായിട്ട പ്രജകൾ ആകുന്നത. എല്ലാ നാടുകളിലും ദുക്കർമ്മമായിട്ടുള്ള ആളുകൾ
ആകുന്നത. ആയതുകൊണ്ട ബലത്താൽ നെല്ല മൂർന്നരിക്കുന്നവരെ പിടിപ്പാൻ
വെണ്ടിയിരിക്കുന്നത. ഇക്കാര്യംകൊണ്ടും മാപ്പിള്ളമാരെ കൊലപാതക്കാരരെ
പിടിപ്പാനായിക്കൊണ്ടും തങ്ങൾക്ക വെണ്ടി ഇരിക്കുന്ന സഹായം ഒക്കയും
കൊടുക്കെണ്ടതിന്നും ദൊറൊഗന കൽപ്പിക്കയും ചെയ്തു. ഇതിന മെൽപ്പെട്ട തങ്ങളാൽ
ഇനി എതാൻ അന്ന്യായങ്ങൾ വരുമെന്ന തൊന്നുന്നതുമില്ലാ. ഇവിടെ മൂന്നാംകിസ്തി
വരുവാനുള്ള പണം തങ്ങൾക്ക നിരുപിപ്പിക്കെണ്ടതിന്ന നമുക്ക വെണ്ടിയിരിക്ക
ആകുന്നത. വടക്ക മെൽ ആളുകളെ കൽപ്പന സൂക്ഷിക്കാതെ കാർയ‌്യംങ്ങൾ ദിവസം
തന്നെ കുമിശനർ സായ്പു അവർകൾ ഇവിടെക്ക എഴുതി ബൊധിപ്പിച്ചിരിക്കുന്നത.
ഇത്ത്രത്തൊളം തങ്ങൾ പ്രത്ത്യെഗമായിട്ടുള്ള പ്രകാരത്തിൽ നടന്നതുകൊണ്ട തങ്ങ
ളുടെ കാരിയത്തിമ്മൽ വ്യാഖ്യാനം ഉണ്ടാകുവാൻ എതാൻ സങ്ങതി ഉണ്ടായിവരുമില്ല
എന്ന നാം വിശ്വസിച്ചിരിക്കുന്നൂ. ഇപ്പൊളുത്തെ ഇങ്ക്ലീശ്ശമാസം കഴിയുന്നതിന്റെ മുബെ
നിലുവ പണങ്ങൾ ഒക്കയും ബൊധിപ്പിക്കെണ്ടതിന്ന തങ്ങളുടെ താൽപ്പരിയമാകുന്നത
എന്ന ശെഷയ‌്യൻ നമുക്ക ഗ്രെഹിപ്പിച്ചിരിക്കുന്നു. ഇക്കാർയ‌്യം നമുക്ക ബൊധം വളര
കൊടുക്കയും ചെയ‌്യും. ശെഷം ബഹുമാനപ്പെട്ട സർക്കാരിലെ നല്ലപക്ഷം നിശ്ചയമാ
യിട്ട ലഭിക്കയും ചെയ‌്യും. നമ്മുടെ അന്തഃകരണത്തിൽ തങ്ങളുടെ സമൃദ്ധി എപ്പൊളും
ഉണ്ടായി വരികയും ചെയ‌്യും. എന്നാൽകൊല്ലം 972 ആമത കന്നിമാസം 15 നു
ഇങ്ക്ലിരസ്സകൊല്ലം 1796 ആമത സപടബർ മാസം 28 നു എഴുതിയത.

145 C & E

155 ആമത രാജശ്രീ വടക്കെ അധികാരി തലച്ചെരി തുക്കടി സുപ്രടെണ്ടൻ കൃസ്തപ്പർ
പീലിസായ്പു അവർകൾക്ക കടത്തനാട്ട വടകരെ അദാലത്ത ദൊറൊഗകാൻ [ 135 ] ആയ‌്യാരകത്ത സൂപ്പിക്ക എഴുതി അനുപ്പിന കാരിയം. ഇക്കത്തെ എത്തിയ ഉടനെ
ചെരാപുരത്ത ഹൊബിളിക്ക മതിയായിട്ട കൊൽക്കാരെ അയക്കുകയുംവെണം. അവിടെ
രാജാ അവർകളെ പാർപ്പത്ത്യക്കാരനുടെ സഹായത്തൊടുകൂടെ മെമ്മെത്തെ
കുഞ്ഞികുട്ടിയുടെ നായമ്മാര രണ്ടും നിന്റെ ആളുകൾക്ക കാണിപ്പിക്കുന്നവരെ
പിടിക്കയും വെണം. ഈ നായമ്മാര പൊക്കണിയത്ത കുഞ്ഞിമമ്മി മാപ്പിള്ളയെ
കൊലപാതം പറഞ്ഞ ചെയ്തുകൊണ്ട ശെഷം രാജാവ അവർകൾക്ക സഹായം കൊടു
പ്പാൻ നിന്നാൽ കഴിയിന്നടത്തൊളം എല്ലാപ്പൊളും കൊടുക്കയും വെണം. ആയതു
കൊണ്ട വടകരയും അതുകൂടാതെ മറ്റും കടത്തനാട്ട താലൂക്കിൽ ഉള്ള ദെശങ്ങളിൽ
ഒക്കയും നിന്റെ സൂക്ഷംകൊണ്ട നടക്കയും വെണം. കൊല്ലം 972 ആമത കന്നിമാസം 15
നു 1796 ആമത സപടബർമാസം 28 നു എഴുതിയത.

146 C & E

156 ആമത രാജശ്രീ വടക്കെ അധികാരി തലച്ചെരി തുക്കടി സുപ്രടെണ്ടൻ കൃസ്തപ്പർ
പീലി സായ്പു അവർകൾക്ക കടത്തനാട്ട പൊറർള്ളാതിരി കൊതവർമ്മരാജാ അവർ
കൾ സല്ലാം. സർക്കാരിൽ 71 ആമത മൂന്നാം ഗഡുവിന്റെ ഉറുപ്പ്യക ബൊധിപ്പിപ്പാൻ
താമസം വരികകൊണ്ട ആയവസ്ഥക്ക സാഹെബ അവർകൾ കൽപ്പിച്ച വർത്തമാനം
നമ്മുടെ ശെഷയ‌്യൻ എഴുതി അയച്ചെ നമുക്ക ബൊധിക്കയും ചെയ്തു. ഇതിനെവെണ്ടി
വല്ല പ്രകാരത്തിലും പ്രെത്നം ചെയ്ത പത്തുനാള എടയിൽ മൊതൽ ബൊധിപ്പിക്കയും
ചെയ‌്യാം. ശെഷം സർക്കാരിൽ കരാറ ചെയ്ത കുബനിയിൽ കണക്ക കൊടുത്ത
ഇരിക്കുംപ്രകാരമെ ഉള്ള മൊതലെടുപ്പ നാം 70 ആമതിലെ വഹക്ക എടുപ്പിച്ചിട്ട ഉണ്ടെന്ന
സാഹെബ അവർകൾ നിശ്ചയിക്കയും വെണം. ആയതിന്ന സംശയം ഉണ്ടായിട്ട
യാതൊരു കുടിയാൻ എങ്കിലും അവിടെ വന്ന സാഹെബ അർകളെ കെൾപ്പിച്ചാൽ
സാഹെബ അവർകളെ കൽപ്പനക്ക വെണ്ടുപൊലെ ഉള്ള വാജിബി ജബാബ നാം
കൊടുക്കയും ചെയ‌്യാം. ഇക്കാര്യത്തിന്ന സാഹെബ അവർകൾ വഴിപൊലെ
കടാക്ഷിക്കുമെന്ന നാം വിശ്വസിച്ചിരിക്കുന്നു. 71 ആമതിലെ നികിതി ഇത്രനെരവും
കുടിയാന്മാര തരാതെ ചെലര ഒക്കയും തലച്ചെരിയിൽ വന്ന പാർക്കുന്നതുകൊണ്ട
വിസ്താരത്തിൽ ഈ എടുക്കുന്നത വാജിബി പ്രകാരംതന്നെ എന്ന വന്നുവെങ്കിൽ ഈ
കുടിയാന്മാരെ കയ‌്യിന്ന ഒരു പ്രാവിശ്യമായിതന്നെ മൊതല വരുവാൻ തക്കവണ്ണം
സാഹെബ അവർകൾ നല്ലവണ്ണം കൽപ്പിക്കുമെന്ന നാം കൽപ്പിച്ചിരിക്കുന്നു. എന്നാൽ
കൊല്ലം 972 ആമത കന്നിമാസം 13 നു എഴുതിയ കത്ത കന്നിമാസം 15 നു സപടബർമാസം
28 നു വന്നത.

147 C & E

157 ആമത വടക്കെ അധികാരി തലച്ചെരി തുക്കടി സുപ്രടെണ്ടൻ കൃസ്തപ്പർ
പീലിസായ്പു അവർകൾക്ക ചെറക്കൽ രവിവർമ്മ രാജാ അവർകൾ സല്ലാം. 8 നു
സായ്പു അവർ കൾ എഴുതി അയെച്ച കത്ത 12 നു ഉച്ചയാകുമ്പൊൾ ഇവിടെ എത്തി.
വായിച്ചു കെട്ടവസ്ഥയും അറിഞ്ഞൂ. തങ്ങളുടെ ആളുകള ചൊഴലിനാട്ടിലെ നിന്ന
എടുക്കായ്ക കൊണ്ട നമുക്ക വളര സങ്കടമായിരിക്കുന്നെന്നല്ലൊ എഴുതി അയച്ചത.
നബ്യാരെ കുഞ്ഞികുട്ടികൾക്ക ഇരിപ്പാൻ ചൊഴലി എങ്കിലും വെള്ളൊറ എങ്കിലും
എവിടയാകുന്നു വെണ്ടതെന്ന സായ്പു അവർകൾ തിരിച്ച എഴുതി അയച്ചാൽ അവിട
ഒഴിച്ചുകൊടു ക്കാം. നബ്യാരെ കുഞ്ഞികുട്ടി അവിടെ വന്നിരിക്കട്ടെ. നമ്മുടെ കാരിയം
നെരും ഞായവുംപൊലെ സായ്പ അവർകൾ തിർത്തുതന്നാൽ ശെഷം ആളുകളയും
ഇങ്ങൊട്ട വിളിച്ചുകൊള്ളാം. അവിട നിക്കുന്ന ആളുകൾക്ക നാം ചെറക്കന്ന [ 136 ] കെട്ടികൊടുത്തയച്ചിട്ടാകുന്നു ചിലവിടുന്നത. ആയാളുകളെക്കൊണ്ട ആ നാട്ടിലും
നബ്യാരെ ആൾകളുക്കും ഒരു അരംയ‌്യത ഇല്ലാ. നാബ്യാരെ നാടുന്ന സായ്പു അവർകൾ
എഴുതിക്കണ്ടുവെല്ലൊ. നബ്യാർക്ക പ്രത്ത്യെകം ഒരു നാട ഉണ്ടെന്ന നാം കെട്ടിട്ടല്ല.
നമ്മുടെ കാരണവമ്മാര കാലത്തും കെട്ടിട്ടില്ല. ഇതുപൊലെയുള്ള നബ്യാന്മാർക്കും
നായിമ്മാർക്കും പലക്കും നാം പ്രവൃർത്തി കൊടുത്തിരിക്കുന്നു. അതുപൊലെ ഈ
നബ്യാർക്കും നാം ഒരു പ്രവൃർത്തി കൊടുത്തത ആകുന്നു. ആ നാട ഈ നബ്യാർക്ക
ആയി വരുബൊൾ നാം പ്രവൃർത്തികൊടുത്ത വിചാരിച്ചു വരുന്ന നാട ഒക്കയും അതത
നബ്യാന്മാർക്കും നായിമ്മാർക്കും തന്നെ ആയി വരുമെല്ലൊ. നെരും ഞായവുംപൊലെ
വിസ്തരിക്കാതെ കണ്ടാകുന്നു സായ്പു അവർകൾ പറയുന്നെങ്കിൽ നാം വിചാരിച്ചാൽ
നിർവാഹം ഇല്ലല്ലൊ. മുബെ ജനരാൽ സായ്പു അവർകൾ ഇവിടെവന്ന പല
കാരിയങ്ങൾകൊണ്ടു പറഞ്ഞെടത്തും വിസ്തരിച്ചടത്തും ഢിപു സുലുത്താന്റെ നാളിൽ
നടന്നപ്രകാരം എന്നാകുന്നു പറഞ്ഞിരിക്കുന്നത. പൊനം ചാർത്തണ്ടതിന സായ്പു
അവർകൾ എഴുതി അയച്ച പ്രകാരം തന്നെ ആള അയച്ചിരിക്കുന്നു. അതത
പ്രൗവൃർത്തിയിൽ ഉള്ള കുടിയാമ്മാര മറ്റുള്ള പ്രവൃർത്തികളിലും കടന്ന പൊനം
കൊത്തും. എന്നാൽ അവിടയവിട ഉള്ള പ്രവൃർത്തിക്കാരന കണ്ട നെല്ല മൂരുവാൻ
സമ്മതിച്ച കൊടുത്ത നികിതി കൊടുക്കണ്ടത.അവിടകൊടുത്ത വരുവാറാകുന്നു
മർയ‌്യാദ. ഇപ്പൊൾ ചൊഴലി പ്രവൃത്തിയിൽ ഉള്ള കുടിയാമ്മാര പൂമങ്ങലം പ്രവൃത്തിയിൽ
കൊത്തിയിരിക്കുന്ന പൊനം അപ്രവൃർത്തിക്കാരന കാണാതെകണ്ട മൂരുംബൊൾ
നമ്മളക്കണ്ട നെല്ല മൂരുവാൻ സമ്മതിച്ചൊണ്ട പൊകാതെ കണ്ട മൂരുവാൻ സങ്ങതി
എന്തെന്നവെച്ച പ്രവൃർത്തിക്കാരൻ വിരൊധിച്ചാറെ ആ വിരൊധം കൂട്ടാക്കാതെ കണ്ട
ഒരു ശിപ്പായിനയും കൊണ്ടുവന്ന നെല്ല മുരുന്നു. നബ്യാർക്കവെണ്ടി എന്താല്ലാം
കാരിയങ്ങൾ ചെയ്കാനായിക്കൊണ്ടാകുന്നു സായ്പു അവർകൾ ശിപ്പായികള
കൊടുത്തിരിക്കുന്നതെന്ന നാം കുടി അറിഞ്ഞുവെങ്കിൽ നന്നായിരുന്നു. ഇപ്പൊൾ 10000
ഉറുപ്പ്യ അവിട തരുവാൻ തക്കവണ്ണം നമ്മുടെ സുബ്ബൻ കുട്ടിയൊട പറഞ്ഞയച്ചിരിക്കുന്നു.
മുബെ രാമനാരായണൻ അവിട തന്ന ഉറുപ്പ്യ 10000 ഇപ്പൊൾ തരുന്ന ഉറുപ്പ്യ 10000വും
വക 2ക്ക ഉറുപ്പിക 20000 രവും മൂന്നാത്തെ ഗഡുവകക്ക വരവുവെച്ച രശീതി കൊടുത്ത
യക്കുകയും വെണം. എന്നാൽ 972 ആമത കന്നിമാസം 14 നു 15 നു വന്നത. സപടബ്രർ
മാസം 28 നു വന്നത.

148 C & E

158 ആമത മലയാംപ്രവൃർത്തിയിൽ വടക്കെ പഴുതിയിൽ അധികാരി രാജശ്രീ
പീലിസായ്പ അവർകളുടെ സന്നിധാനത്തിങ്കൽ ഗ്രെഹിപ്പിപ്പാൻ രണ്ടുതറയിൽ
ചാലയിൽ മതിലകത്ത സമ്മദ്ധപ്പെട്ടിരിക്കുന്ന വെള്ളുവ ഇല്ലത്ത ഉള്ള ആൾകൾ
എല്ലാവരുംകൂടി എഴുതിയ അർജി.രണ്ടുതറയിൽ പൊയെനാട്ട കാരണൂര എന്നുവെച്ചാൽ
കടാങ്കൊടനും മായിലയും വെള്ളുവയും മനിതിയൊടനും ഇങ്ങനെ നാല ഇല്ലത്ത നാല
കാരൊണൊമ്മാര ചാലയിലെ ക്ഷെത്രകാരിയത്തിനും രണ്ടുതറയിലെ നാട്ടുകാരി
യത്തിനും ഒരു ഒപ്പിനും അവിട നടക്കണ്ട കാരിയങ്ങൾക്ക ഒക്കക്കും വെള്ളുവ ഇല്ലത്തന്ന
കൂടി നടപ്പാനത്രെ ആകുന്നു. 968 ആമത മെടമാസത്തിൽ ബഹുമാനപ്പെട്ടിരിക്കുന്ന
ജനരാള സായ്പ അവർകളൊട ഞങ്ങളെ കാരണൊമ്മാരെ ഇങ്കിരിയസ്സ കുബഞ്ഞി
യിൽ വിശ്വസിച്ച അവസ്ഥയും ഞങ്ങളെ സങ്കടങ്ങൾ ഒക്കയും ചെന്ന ഞാങ്ങൾ
ഗ്രെഹിപ്പിച്ചതിന്റെശെഷം കാരിയങ്ങൾ ഒക്കയും വിസ്ഥരിച്ച മുബെ ഞാങ്ങളെ
കാരണൊമ്മാര കുമ്മഞ്ഞിലെക്ക എഴുതികൊടുത്ത പ്രകാരങ്ങൾപൊലെ തന്നാൽ മതി.
നിങ്ങളെ വസ്തുവകമ്മൽ നിന്ന പറബുകളിന്ന പത്തിന രണ്ടുപണവും കണ്ടത്തിമ്മന്ന
പത്തിന ഒന്നര നെല്ലും ഞാങ്ങളെ പറബത്തന്ന പൊരപ്പണം വെണ്ടാ എന്നും കൽപ്പിച്ച [ 137 ] തലച്ചെരിയക്ക കത്ത തരികയും ചെയ്തു. അതിൽ ഞാങ്ങൾ വെള്ളുവ ഇല്ലത്ത ഉള്ള
ആൾക്ക ആക്കൽപ്പനപൊലെ സമ്മതിച്ച തരുന്നില്ലാ. ഇക്കാർയ‌്യങ്ങൾ മുബെ സമ്മതിച്ച
തന്നപൊലെതന്നെ വിസ്തരിച്ച അനുഭവിപ്പാറാക്കി തരണം എന്നുള്ള സങ്കടം ഞാങ്ങൾ
അണ്ടലി സായ്പ അവർകളുടെ സന്നിധാനത്തിങ്കൽ അർജി എഴുതികൊടുത്തു.
എന്നാറെ അക്കരിയം വിസ്തരിപ്പാൻ തക്കവണ്ണം ദിവാനുജിയൊട കൽപ്പിക്കയും ചെയ്തു.
കൊഴിക്കൊട്ടന്ന കൽപ്പന വന്ന സായ്പു അവർകൾ കൊഴിക്കൊട്ടക്ക പൊകയും ചെയ്തു.
അതിന്റെശെഷം അരജിമാ സായ്പു ഇക്കാരിയംകൊണ്ട വിസ്തരിച്ച ഇക്കാരിയത്തിന്ന
എറവക്കൊറവ ഉണ്ടൊ എന്ന ഞാങ്ങളൊട ചൊദിച്ചാറെ ഞാങ്ങൾ എഴുതികൊടുത്ത
കാരിയത്തിന്ന എറക്കൊറവ ഉണ്ടായി വന്നുവെങ്കിൽ ഞാങ്ങളെ വസ്തുവും വകയും
സ്ഥാനവും തറവാടും കുബഞ്ഞിലക്ക എന്ന ഞങ്ങൾ എഴുതിക്കൊടുക്കയും ചെയ്തു.
കാരിയം വിസ്തരിച്ച നെർപൊലെ ആക്കിതരാമെന്ന സായ്പു ഞങ്ങെളൊട പറെകയും
ചെയ്തു. ഇക്കാർയ‌്യം സായ്പു അവർകളുടെ കൃപ ഉണ്ടായിട്ട വിസ്തരിച്ച നെരുപൊലെ
അനുഭവിപ്പാറാക്കി തരികയും വെണം. 972 ആമത കന്നിമാസം 9 നു എഴുതി 16 നു
വന്നത.

149 C & E

159 ആമത വടക്കെ അധികാരി തലച്ചെരി തുക്കടി സുപ്രടെണ്ടൻ കൃസ്തപ്പർ പീലി
സായ്പു അവർകൾക്ക ചെറക്കൽ രവിവർമ്മരാജാ അവർകൾ സല്ലാം. കൊടുത്തയച്ച
കത്ത വായിച്ചകെട്ടവസ്ഥയും അറഞ്ഞൂ. 69 ആമാണ്ട നമ്മുടെ പറ്റിൽ നിലുവ ഇല്ലെന്ന
സായ്പ അവർകൾക്ക പലപ്പഴും നാം എഴുതി അയച്ചിരിക്കുന്നെല്ലൊ. 70 ആമാണ്ടവര
ചൊഴലി നബ്യാരെ പറ്റിൽ നിലുവ ഉള്ളതിന്റെ കണക്ക ജനരാള സായ്പു അവർകള
കാണിച്ചാറെ നബ്യാരെ പറ്റിൽ നിലുവ ഉള്ളത നിക്കി ശെഷം നിങ്ങൾ കൊടുക്കെ
വെണ്ടു എന്ന ജനരാൾ സായ്പു അവർകൾ എഴുതി അയച്ച കത്ത സായ്പു അവർകള
കാണിച്ചിരിക്കുന്നെല്ലൊ. 70 ആമാണ്ടും നബ്യാരെ പറ്റിൽ നിന്നും വരണ്ട ഉറുപ്പ്യ
അല്ലാതെകണ്ട നമ്മുടെ പറ്റിൽ വിശെഷിച്ച ഒരു നിലുവ കാണുമെന്ന തൊന്നിന്നില്ലാ.
നമ്മുടെ പ്രവാത്തിക്കാരനായിരിക്കുന്നവൻ മുതൽ തരാതെകണ്ട നമ്മൊട ബലം
കാട്ടിനിന്നാൽ മെൽകൊയ്മി ആയിരിക്കുന്ന ആളുകളൊട പറഞ്ഞാൽ ആയത നെരും
ഞായവും പൊലെ വിസ്തരിച്ച തിർത്തുതരികയും വെണമല്ലൊ. നാം രണ്ടുനെരം
ഭക്ഷിക്കണ്ടത ഒരു നെരം ഭക്ഷിച്ചിട്ടും കുബത്തിക്ക കൊടുക്കെണ്ട മുതൽ ഒരു
വീശംപൊലും നാം നിപ്പിച്ചുകൊൾകയും ഇല്ല. ശെഷം സായ്പു അവർകൾ എഴുതി
അയച്ചെ വാചകങ്ങൾ യിങ്കിരിയസ്സ എഴുത്തിൽ എഴുതി മാലയാളത്തിൽ ചെർക്കുംബൊൾ
ഉള്ള വിത്യാസംകൊണ്ടൊ ചില വാചകങ്ങൾ ഒന്നും നമുക്ക അർത്ഥം ആകുന്നില്ലാ.
10,000 ഉറുപ്പ്യ ഇപ്പൊൾ അവിട തരുവാൻ തക്കവണ്ണം സുബ്ബൻകുട്ടീന പറഞ്ഞയച്ച
വർത്തമാനം ഇപ്പൊൾ സായ്പു അവർകൾ അറിഞ്ഞിരിക്കുമെല്ലൊ. എന്നാൽ 972
ആമാണ്ട കന്നിമാസം 15 നു എഴുതിയത. കന്നിമാസം 17 നു സപടബർമാസം 30 നു
വന്നത.

150 C & E

160 ആമത15 രാജശ്രീ വടക്കെ അധികാരി തലച്ചെരി തുക്കടി സുപ്പ്രടെണ്ടൻ കൃസ്തപ്പർ
പിലി സായ്പു അവർകൾക്ക കൊട്ടെത്ത കുറുബ്രനാട്ട വിരവർമ്മരാജാ അവർകൾ
സല്ലാം. വയനാട രാജ്യത്തെ നികിതി നാം എടുത്ത അനുഭവിച്ചിരിക്കുന്നെന്നും
കുബഞ്ഞിയിൽ നികിതി തന്നിട്ടില്ലായ്കകൊണ്ട 970 ആതാമതിലെയും 71 ആമതിലെയും [ 138 ] വയനാട രാജ്യത്തെ നികിതി തരണം എന്നും നമ്മൊടു കൽപ്പന ഉണ്ടായാ അവസ്ഥക്ക
970 താമതിലും 71 ആമതിലും വയനാടരാജ്യം നമുക്ക അടങ്ങി നടന്നിട്ടില്ലായ്കകൊണ്ടും
70ആമതിലും 71 ആമതിലും ഢീപുസുലുത്താന്റെ പാളിയം വന്ന വയനാട രാജ്യത്തിങ്കൽ
എറിയ അനർത്ഥങ്ങൾ അനുഭവിച്ചിരിക്കകൊണ്ടും ഈ രണ്ടുകൊല്ലത്തെ മുതലും
പലരായിട്ടും പറ്റി പൊകകൊണ്ടും നമ്മുടെ സ്വാധിനത്തിൽ രാജ്യം നടന്ന വരായ്ക
കൊണ്ടും 70 താമതിലും 71 ആമതിലും വയനാടരാജ്യത്തെ നികിതി ബൊധിപ്പിപ്പാൻ
നമുക്ക ഒരു വഴി ഉണ്ടായിട്ടും ഇല്ലാ. നമ്മുടെ സങ്കടം ഇപ്രകാരം ആകുന്നു. വിശെ
ഷിച്ച വയനാട രാജ്യത്തിന്റെ കാരിയംകൊണ്ട കുബഞ്ഞിയിൽ എല്ലാപ്പഴും
പറഞ്ഞപൊന്നിട്ടും ഒരു നെല ആക്കിവെച്ച നികിതി ആക്കി രക്ഷിക്കാതെ രാജ്യവും
കുടികളും സങ്കടപ്പെട്ട മിശ്രമായ വിവരങ്ങൾ കുബഞ്ഞിന്ന കൽപ്പിച്ച വിസ്തരിച്ചാൽ
ബൊധിക്കയും ചെയ‌്യും. വിശെഷിച്ച 970 ആമതിൽ സുലുത്താന്റെ പാളിയം വയനാട
രാജ്യത്തിങ്കൽ കടന്ന ഉപദ്രവം ഉണ്ടായ പ്രകാരങ്ങൾ 70 ആമതിൽ കുഭമാസത്തിൽ
സുപ്രവൈജർ ഇഷ്ടമിൻ സായ്പു അവർകൾ വെങ്ങാട്ട വന്നിരിക്കുബൊൾ വഴിപൊലെ
ബൊധിപ്പിച്ചിരിക്കുന്നു. അന്നും ഒരു വഴിയായി കൽപ്പന ഉണ്ടായിട്ടില്ല. എന്നതിന്റെ
ശെഷം 70 ആമത ചിങ്ങമാസത്തിൽ നാം കൊഴിക്കൊട്ടു ചെന്ന കണ്ട വയനാട്ടിലെ
അവസ്ഥകൊണ്ട ബൊധിപ്പിച്ചിട്ടും ഒരു വഴിയായിട്ട കൽപ്പന ഉണ്ടായില്ലാ, കുബഞ്ഞിന്ന
കൽപ്പന ഇല്ലാതെ കണ്ട നമ്മാൽ ഒന്നും നടത്തി കഴികയില്ലാ എന്ന നിശ്ചയിച്ച
കൊഴിക്കൊട്ടുന്ന കുറുബ്രനാട്ടെക്ക വന്ന കുറുബ്രനാട്ടു തന്നെ ഏഴുമാസം പാർത്തു.
വയനാട രാജ്യത്തനിന്ന നമ്മുടെ പെർക്ക മുബെ പ്രെയത്നം ചെയ്തവർക്ക കുടിയിരുന്ന
കൂടാതെ പൊറപ്പെട്ടപൊന്ന കുറുബ്രനാട്ടതന്നെ പാർത്തിരിന്നു. അവരൊട മരുതനാത്ത
രാമൻ എന്നവൻ ചെയ്ത ഉപദ്രവങ്ങൾ വയനാട രാജ്യത്തികൽ പൈമാശി തുടങ്ങുബൊൾ
വിവരമാകയും ചെയ‌്യും. 71 ആമത മകരമാസത്തിൽ നാം കുറുബ്രനാട്ട പാർക്കുബൊൾ
എടന്നടസ്സകൂറ്റിക്കിൽ നാം ഇരിപ്പാൻ ഉണ്ടാക്കിയ ഭവനത്തിൽ മരതാനാത്ത രാമനും
ആളുകളും വന്ന മിശ്രങ്ങൾ ചെയ്തു. അവിട ഉള്ള കുടികളയും വളര ഉപദ്രവിച്ചു.
ആയവസ്ഥകൾ ഒക്കയും 70 ആമത കുഭമാസത്തിൽ കൊഴിക്കൊട്ട ചെന്ന അണ്ടലി
സായ്പ അവർകളെ ബൊധിപ്പിച്ചാറെ പലകൂട്ടം വെദ്ധപ്പാടായിരിക്കകൊണ്ട രണ്ടുമാസം
കഴിഞ്ഞെ ബലം അയച്ച പ്രയത്നം ചെയ്ത കഴിയു എന്നും പരിന്തിയസ്സ കൽപ്പന
വന്നിരിക്കുന്നു. രാജ്യത്ത അവര വന്ന അനർത്ഥം ചെയ്യാതെ സൂക്ഷിച്ചുകൊള്ളണമെന്നും
അണ്ടലി സായ്പു പറഞ്ഞു. നാം വിചാരിക്കുന്ന രാജ്യം സമുദ്രവിതി എറ ഇല്ല എന്നും
കാട സമിപത്ത വന്ന ഉപദ്രവിക്ക ഇല്ല എന്നും വയനാട കാരിയത്തിന്ന താമസമായാൽ
നാം കുബഞ്ഞിയിൽതന്നെ ആശ്രയിച്ചിരിക്കുംബൊൾ നമുക്കു വരുന്ന എളപ്പവും
വലിപ്പവും കുബഞ്ഞിയിൽ നിന്നതന്നെ കൽപ്പിച്ച വിചാരിച്ച തീർക്ക അല്ലാതെ നമുക്ക
വെറെ ആശ്രയമില്ലല്ലൊ. അതുകൊണ്ട ഇപ്പൊൾതന്നെ ഒരു വഴി കൽപ്പിക്കണം.
അല്ലാഞ്ഞാൽ സങ്കടമാകുന്നു എന്ന അങ്ങൊട്ട പറഞ്ഞാറെ ഇപ്രകാരം ഇരിക്കുന്ന
അവസ്ഥക്ക എതുപ്രകാരം വെണ്ടു എന്ന ഇങ്ങൊട്ട ചൊദിച്ചാറെ നമുക്ക മനസ്സിൽ ഉള്ള
പ്രകാരം പറയാം. കൽപ്പന ആയെങ്കിൽ പ്രെത്നം ചെയ‌്യാമെന്ന അങ്ങൊട്ട പറഞ്ഞാറെ
അത അനുസരിച്ച എതുപ്രകാരമാകുന്നു എന്ന ഇങ്ങൊട്ട ചൊദിച്ചു. അതിന അങ്ങൊട്ട
പറഞ്ഞ വിവരം കുബഞ്ഞിമുദ്ര എല്ലാർക്കും അറിയാതക്കവണ്ണം ഉണ്ടായാൽ പ്രെത്നം
ചെയ‌്യാമെന്നും അതിനു മുദ്ര ശിപ്പായിമാരും കാനഗൊവിയും നിശ്ചയിച്ചു കൽപ്പിക്കണം
എന്ന പറഞ്ഞാറെ മുദ്ര ശിപ്പായി ആറാളയും കാനഗൊവിനയും നിശ്ചയിച്ചു.
എന്നതിന്റെശെഷം വയനാട്ട പ്രജകൾക്കും പഴശ്ശിക്കും ഒരൊ കത്ത എഴുതി തരണ
മെന്നും ശിപ്പായിമ്മാരെ കൊപ്പ 50 ആൾക്ക തരണം ഉണ്ടയും മരുന്നും വാങ്ങാനും
കൽപ്പന വെണം. അതിന ഒക്കയും വിവരം ബൊധിപ്പിക്കയും ചെയ്യാം എന്ന പറഞ്ഞാറെ
അപ്രകാരം കൽപ്പന ഉണ്ടാകയും ചെയ്തു. 60 ആളെ മാസപ്പടി എടുക്കുകയും ചെയ്തു. [ 139 ] കൊഴിക്കൊട്ടന്ന കാനഗൊവി എത്തായ്കകൊണ്ട നാം താമരച്ചെരിയിൽ വന്ന താമ
സിച്ചു. എടന്നടത്തകൂറ്റിലെക്ക എതാനും ആളുകളെ അയച്ചു മിശ്രമായ ഭവനം നന്നാക്കി
ആ ദിക്കിൽ വിചാരിച്ച കുഭമാസം 28 നു കാനഗൊവിയും ആറ മുദ്ര ശിപ്പായിയും
കൽപ്പനയായി വന്ന പിന്നെ മിനമാസം 26 നു താമരച്ചെരിയിൽ നിന്ന പുറപ്പെട്ട ചുരം
കയറി എടന്നടത്തകൂറ്റിൽ എടത്തറ എന്ന സ്ഥലത്തിങ്കൽ ചെന്ന പാർത്തു. ആ ദി
ക്കിൽ പൊയതിന്റെശെഷം ഉള്ള മുതൽ രൂപമാക്കിട്ടും കടം വാങ്ങിട്ടും ചെലവ ശബളവും
കഴിച്ചു മിഥുനമാസം 14 നു ഗർന്നൽ ഡൊ സായ്പു അവർകൾ എടത്രെക്ക വന്ന
ഗഡുപ്പണം അടയാത്തതുകൊണ്ട ദെഷ്യപ്പെട്ട നാല അഞ്ചുദിവസം കഴിഞ്ഞ അതിനു
വഴിയാക്കി പറഞ്ഞവെച്ചു. പഴശ്ശീന്ന പെർയ‌്യല വന്ന പാർത്തെടത്തക്ക ഒന്ന എഴുതി
അയക്കണം എന്ന സായ്പു പറഞ്ഞു. അതിന വാചകം സായ്പുതന്നെ പറഞ്ഞ നമ്മുടെ
പെർക്ക എഴുതി അയച്ചു. അത അനുസരിച്ചു എടത്രെയിന്ന മൂന്നു കാതം വഴി പടി
ഞ്ഞാറ കൊറൊത്ത ദെശത്ത സായ്പു നാമും 21 നു വന്നാറെ 24 നു പെർയ‌്യെന്ന
അവിടവന്ന 25 നു സായ്പുമായിക്കണ്ട ഗുണമായി പറഞ്ഞ 27 നു മാനന്തൊടിക്ക
എല്ലാവെരും എത്തുക എന്ന പറഞ്ഞ നിശ്ചെയിച്ച മാനന്തൊടിക്ക എത്തിയതിന്റെ
ശെഷം കാർയ‌്യങ്ങൾ പറഞ്ഞ നിശ്ചയിച്ച 71 നു കർക്കടകമാസം 1 നു മുതൽ നമുക്ക
സ്വാധിനമാക്കി വയനാട രാജ്യം വിചാരിച്ച തുടങ്ങുകയും ചെയ്തു. വയനാട നാട്ടിൽ
എലം മൊതലെടുപ്പ കമ്മാരെൻ എലം തുലാമാസം ഉള്ളത രൂപമാക്കും. വൃശ്ചിക
മാസത്തിലെ എലം ധനുമാസം ഒടുക്കം മകരമാസം ആദിക്ക രൂപമാക്കും. എലം നൂറ്റ
അഞ്ചു തുലാം നികിതി എന്ന പെരാകുന്നു. വൃശ്ചികമാസം നെല്ല അനുഭവം തുടങ്ങും.
ഇപ്രകാരം മുതലടുപ്പാകുന്നൂ. ചന്ദനം മൊഷ്ടിച്ച ഉണ്ടാക്കുന്നതാക്കുന്നു. പാളയം
വരുബൊൾ തടുപ്പാൻ കഴിക ഇല്ല. കാലന്തൊറും പാളിയം വന്ന നാട്ടിൽ നാശം
വരുന്നതുമുണ്ട. നാട്ടിൽ നാശം അനുഭവിക്ക എതായാലും ഉണ്ടെല്ലൊ. കുബഞ്ഞിയിൽ
പറഞ്ഞാൽ നാട്ടിൽ നികിതി ആക്കി രക്ഷിക്കുന്നതുമില്ല. നാശം വന്നതിന ചന്ദനം
മൊഷ്ടിച്ചിട്ടൊ കൊള്ളയിട്ടിട്ടൊ അസാരം വല്ല മുതലും ഉണ്ടാക്കി നാട്ടിൽ കൊറെശ്ശ
കണ്ടവും നടത്തി ഉള്ള മനുഷ്യര കുടിയിരിക്കയും പാളിയം വരുംബൊൾ കാട്ടിൽ
പൊകയും ചെയ്യും. കുബഞ്ഞിയിൽനിന്ന നികിതി ആയിട്ടില്ല എന്നും എല്ലാവർക്കും
ബൊധിക്കകൊണ്ട രാജാവെന്ന പെരായിട്ടുള്ളവരും കാരിയക്കാറൻ എന്ന പറയുന്നവനും
എല്ലാരും കുടികളെ ശാസിച്ച വല്ലതും വാങ്ങുകയും ചെയ‌്യും. നികിതി ആയിട്ടും
നിലയായിട്ടും നടപ്പ ഉണ്ടായിട്ടും ഇല്ല. മറ്റുള്ളവർക്ക വല്ലതും ലഭിക്കുന്നത ലാഭം എന്നവെച്ച
നടക്കും. കുംബഞ്ഞി കൽപ്പനയായി രാജ്യം ഗുണമായി വരണമെന്ന നിരുപിച്ച നമ്മാൽ
സാധിക്കുന്ന പ്രയത്നം നാലും ചെയ്തു. ഇപ്പൊൾ കുബഞ്ഞിയിൽ ദെയവ ഉണ്ടായി
കൽപ്പനയായി വന്നപ്പൊൾ നമുക്ക ഭാഗ്യമുണ്ട എന്ന നിരുപിച്ചു. ഇപ്രകാരം നടപ്പായി
മിശ്രമായ കാലകലങ്ങളിലെ നികിതി തരണമെന്ന കുബഞ്ഞിന്ന കൽപ്പിച്ചൊണ്ടാൽ
നമ്മുടെ നെരും സങ്കടവും കുബഞ്ഞിയിൽ ബൊധിപ്പിക്കയും കുബഞ്ഞിന്ന കൽപ്പിച്ച
നടത്തി രക്ഷിക്കയും അല്ലാതെ നമുക്ക വെറെ ഒരു ആശ്രയവും ഇല്ലല്ലൊ. 71 ആമതിൽ
സ്വാധീനമുള്ളവര വരുത്തി അന്യെഷിച്ച ഉണ്ടാക്കിയ കണക്കും ഉണ്ട. മുബെ കർന്നാടക
നടപ്പിൽ പരിചയിച്ച നടന്നവര മുബൽത്തെ നികിതിയും മുതലെടുപ്പും പറയാൻ അവർക്ക
പരിചയമുണ്ടാകും. അവർക്ക വല്ലതും കൊടുത്ത മ്മനസ്സ ഉണ്ടാക്കിയാൽ രാജ്യം ഒക്ക
കെട്ടുപൊയി മുബെ 50,000 ഉറുപ്പ്യ നികിതി എടുത്തനാട്ടിൽ 5000 ഉറുപ്പ്യ ഇപ്പൊൾ
എടുപ്പാൻ ആധരംമില്ലാ എന്ന പറയാനും അവർ മതി. അവർക്ക ലാഭമില്ലാഞ്ഞാൽ
മുബിൽത്തെതിൽ എരട്ടിച്ച മുതലെടുക്കുമെന്ന പറവാനും അവർതന്നെ മതിയായി
രിക്കും. ഇങ്ങനെ ഉള്ള അവസ്ഥക്ക കുബഞ്ഞിക്കന്ന നെര വിസ്തരിച്ച നടത്തി രക്ഷിക്ക
അല്ലാതെ കർന്നാടകര പറയുന്നതിന ഉത്തരം പറഞ്ഞ നിൽപ്പാൻ മലയാളര പ്രപ്തിയായി
വരികയില്ലല്ലൊ. ഗർന്നാൽ സായ്പുന്റെ ഒന്നിച്ച ദാക്സപ്പയ്യ്യൻ എടത്രെക്ക വന്നാറെ [ 140 ] ആബ്ദികം കഴിപ്പാനുണ്ട. ചെലവിന വളര ഞെരുക്കമാകുന്നു എന്ന നമ്മൊട ചൊദിപ്പിച്ചു.
ശ്രാദ്ധ കാരിയത്തിന്ന ഇവിടെ കഴിക്കുന്നെങ്കിൽ അതിന വെണ്ടുന്നത തരാമെന്ന
പറഞ്ഞാറെ ഇവിടുന്ന കഴിച്ചുകൂടാ പാലക്കാട്ടിരിക്ക തന്നെ പൊകണം. കുറുബ്രനാട്ട
തഹശീലായിട്ട നമുക്ക നിശ്ചയിച്ചിരിക്കുന്നു. ഗഡുപ്പണം ഇപ്പൊൾ അടഞ്ഞില്ല എങ്കിൽ
തഹശീലായി പണം എടുക്കും. ചെലവിന 500 ഉറുപ്പിക തന്നാൽ ഒക്കയും ഗുണമായിട്ട
ശ്രമിക്കാമെന്നുള്ള ഗുണദൊഷം ഒക്ക ദാസപ്പയ‌്യൻ പറയിച്ചു. മുബെ കുറുബ്രനാട്ട
തഹശീലായിരിക്കുംബൊൾ നമ്മുടെ ആള ആനപ്പട്ടരെ ഭയപ്പടിത്തി വിവാവിത്തിന എന്ന
പെരാക്കി നമ്മുടെ പെർക്ക 1000 ഉറുപ്പ്യ വാങ്ങിട്ടുള്ളതതന്നെ മതി. എനി ഇപ്പൊൾ
കൊടുത്ത കഴിക ഇല്ല എന്ന അങ്ങൊട്ട പറയിച്ചു. അതിന്റെ ശെഷമാകുന്നു നികിതി
കണക്ക എഴുതിയതും പറഞ്ഞതും പിന്നെയു ചില ക്ഷുദ്രം ഉണ്ടാക്കിയതും. ഇപ്രകാര
മാകുന്നു എടത്രെന്നു ഉണ്ടായ അവസ്ഥ. 972 ആമത കന്നിമാസം 11 നു എഴുതിയത
കന്നിമാസം 17 നു സപടബ്രർമാസം 30 നു വന്നത.

151 C & E

കൊല്ലം 970 ആമതിലും 71 ആമതിലും വയനട രാജ്യത്തിങ്കൽ മൊതലെടുപ്പ ചാർത്തിയ
കണക്കിന്റെ വിവരം. മൂത്ത കുറുവാട്ടിൽ കണ്ടം ചാർത്തി മുതൽ കണ്ട നെല്ലുപൊതി
4607 3/4 നുയും എളയെകൂറുവാട്ടിൽ മുതൽ നെല്ല പൊതി 4060-ം വയനാട്ടിൽ മുതൽ
നെല്ല പൊതി 2800-ം പൊരുന്നന്നൂര മുതൽ നെല്ല പൊതി 1100-ം കുഞ്ഞൊത്ത മുതൽ
നെല്ല പൊതി 1000-ം എടന്നടസ്സകൂറ്റിലും മുട്ടിലെടവകയിലും കുടി മുതൽ നെല്ലപൊതി
5200-ം പറെക്കമീത്തിൽ മുതൽ നെല്ല പൊതി 4500 ആക 70 ആമതിൽ മുതൽ നെല്ല
പൊതി 23267 -ം കൂടി 71 ആമതിൽ മൂത്തെറുവാട്ടിൽ മുതൽ നെല്ലപൊതി 4300
എളെയറുവാട്ടിൽ മുതൽ നെല്ല പൊതി 2560-ം വയനാട്ടിൽ മുതൽ നെല്ല പൊതി 500-ം
പൊരുന്നന്നൂര മുതൽ നെല്ല പൊതി 800-ം കുഞ്ഞൊത്ത മുതൽ നെല്ലപൊതി 1000-ം
എടന്നടസ്സകൂറ്റിലും മുട്ടിലെട വകയിലും കൂടി മുതൽ നെല്ലപൊതി 4300 പാറെക്കമീത്തിൽ
മുതൽ നെല്ല പൊതി 4100-ം ഈ വക ആക 71 ആമതിൽ മുതൽ നെല്ല പൊതി 17560-ം
വക രണ്ടിൽ 970 ആമതിലും 71 ആമതിലും കൂടി വയനാട രാജ്യത്ത മുതൽ എടുപ്പ
ചാർത്തിയ നെല്ല പൊതി 40827 1/2 70 ആമത കുബമാസം 23 നു ഢീപുവിന്റെ സരദാര
ശെക്ക അഹമ്മതിയിന്റെ പാളയം എടത്ത്രകൊട്ട മാർഗ്ഗത്തിൽകൂടി കടന്ന പാറെ
ക്കമീത്തൽ കൊളിയാടി ദെശവും തിരുമങ്ങലത്ത കൊട്ടദെശവും ഗണപതിവട്ടത്തും
കടന്ന ചുട്ടകൊള്ളയിട്ട ആ ദെശങ്ങളിന്ന കന്നുംകാലിയും ആട്ടി നെല്ലം വിത്തും ഒക്ക
കൊള്ളയിട്ട ആ ദെശത്തെ കുടി ഒക്ക ഒഴിഞ്ഞ പൊകയും ചെയ്തു. അപ്പാളയം മുട്ടിൽ
എടവകയിൽ കുടി കടന്ന ആദിക്ക ചെലെ ദിക്ക ഒക്ക ചുട്ട കൊള്ളയിട്ട വയനാട്ടിലെക്ക
കടന്നൂ വയനാട പനൊരത്ത കൊട്ടയൊളം വന്ന ആ ദിക്കിൽ പൂതാടി എടവകയിലും
കടന്ന ചെരട്ടിയമ്പത്ത ദെശവും ഒക്ക ചുട്ട കൊള്ളയിട്ട ആ ദെശത്തെ കുടി ഒക്കയും
ഒഴിച്ച പൊകയും ചെയ്തു. 71 ആമത ധനുമാസം 13 നു സയ്തകപട്ടി എന്നൊരു സരദാരനും
പാളയവും എടത്ത്രകൊട്ട മാർഗ്ഗത്തിൽ കൂടി പാറക്കമീത്തിൽ കടന്ന കെടങ്ങനാടും
വടക്കനെടവകയും ഈ രണ്ടു ദെശവും ചുട്ട കൊള്ളയിട്ട കന്നുംകാലിയും നെല്ലും
വിത്തും ഒക്ക കൊണ്ടുപൊയിട്ട ആ ദെശത്ത കുടികൾ നഷ്ടം വന്ന ഒഴിഞ്ഞ പൊകയും
ചെയ്തു. അപ്പാളയം മുട്ടീലെടവകയിൽ കൂടി വയനാട്ടിൽ കടന്ന വയനാട്ടിലും പുൽപ്പള്ളി
ദെശവും പൂതാടിയും ഈ ദിക്ക ഒക്ക ചുട്ടകൊള്ളയിട്ട കുഞ്ഞനും കുട്ടീനയും
കുടിയാമ്മാരയും കൂടി പിടിച്ച കൊണ്ടുപൊയ ആള എണ്ണം 71. കുടി വെട്ടികൊന്ന ആള
എണ്ണം 19. ഈ മൂന്നുദെശവും നഷ്ടംവന്ന കുടികൾ ഒഴിഞ്ഞ പൊകയും ചെയ്തു.എളയ
കുറുവാട്ടിൽ കടന്ന കവിക്കലും മടത്തിൻകരെയും അച്ചാനിയും തൃച്ചലെരിയും ഈ
ദിക്കിൽ ഉൾപ്പെട്ട ദെശങ്ങൾ ഒക്കയും ചുട്ട കൊള്ളയിട്ട കന്നുംകാലിയും ആട്ടി നെല്ലം [ 141 ] വിത്തും ചുട്ട കൊള്ളയിട്ട ആ ദെശത്തിൽ കുടിയാമ്മാരെ 22 ആളെ പിടിപിടിച്ച
കൊണ്ടുപൊയി രണ്ടു ആളെ വെട്ടികൊന്ന കളെകയും ചെയ്തു. മൂക്കൊറുവാട്ടിൽ
പെരിഞ്ചൊല ദെശത്ത മൂന്ന കുടി കൊള്ളയിട്ട ചുട്ട അവിടെ ഉള്ള കന്നുംകാലിയും ആട്ടി
നെല്ലും അശെഷം കൊള്ളയിട്ട ഒരു കുടിയിന്ന 3 ആളെ പിടിച്ച കൊണ്ടുപൊകയും
ചെയ്തു. എലം ചരക്ക നികിതി തുക്കെണ്ട ഹൊബളി വിവരം മൂത്തൊറുവാട്ടിൽ എലം
നികിതി തുലാം 68 1/2 എടനടത്തകൂറ്റിൽ നികിതി തുലാം 36 1/2 ആവക 2-ൽ നികിതി
തുലാം 95-ംകനിമാസം 17 നു സപടബ്രമാസം 30 നു വന്നത.

152 C & E

161 ആമത മലയാംപ്രവിശ്യയിൽ വടക്കെ അധികാരി കൃസ്തപ്പർ പിലിൽ എസ്ക്കുയെർ
സായ്പു അവർകൾക്ക കണ്ണൂർ ആദിരാജാബീബി സല്ലാം. കൊടുത്തയച്ച കത്തും വായിച്ച
അവസ്ഥയും അറിഞ്ഞൂ. ഒരുപൊലെ മൂന്നുനാലുവട്ടം ഞാൻ എന്റെ നെരായിട്ടുള്ള
സങ്കടങ്ങൾ ഒക്കയും അതതിന്റെ വിവരംപൊലെ എഴുതി അയെച്ചിട്ടും പിന്നയും സായ്പു
മുബിൽ എഴുതിയപ്രകാരം തന്നെയെല്ലൊ എഴുതി അയക്കുന്നത. ആയതുകൊണ്ട
ഇപ്പൊൾ ഇക്കാരിയത്തിന്റെ അവസ്ഥകൊണ്ട കമീശ്ശന്നർ സായ്പുമാർ അവർ
കൾക്ക ഞാൻ എഴുതി അയക്കുന്നതുമുണ്ട. ആയതുകൊണ്ട എനിക്കു ഉടയത
ബുരാനെക്കഴിച്ചാൽ ബഹുമാനപ്പെട്ട കുബഞ്ഞീലെ കൃപ അല്ലാതെകണ്ട വെറെ ഒരു
സംഗതിയും ഇല്ല. എന്റെ സങ്കടങ്ങൾ അവിട അല്ലാതെകണ്ട വെറെ ഒരുത്തിയിൽ
കെൾപ്പിക്കുവാനും ഇല്ലല്ലൊ. ആയതുകൊണ്ട ഞാൻ ഇപ്പൊൾ നിങ്ങൾക്ക ഞാൻ ഒരു
സങ്കടത്തിന്ന എഴുതി അറിയിക്കുന്നൂ. കമീശന്നർ സായ്പമാര അവർകൾക്ക ഞാൻ
എഴുതി അയക്കുന്ന കത്തന്റെ ഉത്തരം വന്ന എത്തുവെടത്തൊളത്തെക്കും എനക്ക
താമസം തരുവാൻ നിങ്ങടെ കൃപ ഉണ്ടായിരിക്കെയും വെണം. ശെഷം നിങ്ങളുടെ കൂറും
പിരിശവും ഉണ്ടായിരിക്കയും വെണം. എന്നാൽ 972 ആമത കന്നിമാസം 8 നു അകടബർ
മാസം 1 നു വന്നത.

153 C & E

162 ആമത16 ചൊങ്ങൊട്ടിരി ചന്തു കുറ്റിയാടിന്ന കടന്ന കടത്തനാട്ട കടന്ന ഇരിക്കുന്നു.
അവൻ കുറ്റിയാടി ഹൊബളി കുഞ്ഞൊത്ത ഹൊബളിയും മുതലെടുത്തത തരാതെകണ്ട
കടത്തനാട്ട ചാലക്കര ദെശത്ത ഇരിക്കുന്നു. അവന തലച്ചെരി വരുത്തി കുബഞ്ഞിക്ക
വരണ്ട വകക്ക അവന്റെ കയ്യിൽ പറ്റിയ മുതൽ അവിട വരുത്തി വാങ്ങിതരണ്ടതാകുന്നു.
അതിന്റെശെഷം കണ്ണൊത്ത ചെക്കൂറരാമറ. അവൻ നികിതി തരാറില്ല. പാപൂര എടവക
ഹൊബളില ഒൻബത ദെശത്ത മുതല അടക്കിട്ട 968 മുതൽ 71 വരക്ക നികിതി
ബൊധിപ്പിക്കാതെ ഇരുവനാട്ട കടന്ന നിക്കുന്നു. അവനയും അവിട വരുത്തി വരണ്ടത
വരുത്തി തരണ്ടതാകുന്നു. ചെട്ടി കുഞ്ഞുണ്ണി എന്നവൻ തലച്ചെരി ഉണ്ട. അവന്റെ
കയ്യിൽ നമുക്കുള്ള മുതൽ ചെലത ഉണ്ട. ആയതിന അവന വരുത്തി അതിന്റെ
നെരുപൊലെ ഉള്ള കാരിയം വരുത്തിതന്നുവെങ്കിൽ നന്നായിരിന്നൂ. ആയതിന്റെ
വിവരങ്ങൾ ഒക്കയും ചന്തു ബൊധിപ്പിക്കയും ചെയ്യും. കന്നിമാസം 20 നു അകടബർ
മാസം 3 നു വന്നത.

154 C & E

163 ആമത ബഹുമാനപ്പെട്ട ഇങ്കിരയസ്സ കുബഞ്ഞിടെ മലയാംപ്രവിശ്യയിൽ
വടക്കെ തുക്കടിയിൽ മെലധികാർയ‌്യത്വമായിരിക്കുന്ന പീലി സായ്പു അവർകളെ [ 142 ] സന്നിധാനത്തിങ്കൽ അറിക്കെണ്ടും അവസ്ഥ. ചൊഴലി കെളപ്പനബ്യാര എഴുത്ത. നാം
സായ്പു അവർകളെ സന്നിധാനത്തിങ്കൽ കണ്ടു പറഞ്ഞ പൊന്നതിന്റെ ശെഷം
നിടിയങ്ങ വന്ന നിൽക്കയും ചെയ്തു. ഇപ്പൊൾ സായ്പു അവർകൾ അയച്ച വന്ന ആളും
തബുരാന്റെ ആളും കൂടി രണ്ടമൂന്ന നിലം പൊനത്തിൽ ചെന്ന നൊക്കിയെടത്ത 1000
ഉള്ളടത്ത 800 എഴുതണം എന്ന തബുരാന്റെ ആള പറയിന്നു. 1000 ഉള്ളടത്ത 600
എഴുതാമെന്നും പലവക ചെതവും കഴിച്ച അത്രെ കുടിയാന അടക്കം വരുമെന്നും
സായ്പു അവർകൾ അയച്ച ആളും പറയുന്നൂ. 1000 ഉള്ളടത്ത അഞ്ഞൂറെ അടക്ക
വരുമെന്നും ആയത അല്ലാഞ്ഞാൽ പലതാലുള്ള കുലി എന്നും കത്തിപദം എന്നും
കാൽപ്പദമെന്നും കഴിച്ചാൽ 1000 ഉള്ളടത്ത 500 റെ അടക്കം വരുമെന്നും ആയത 500
എഴുതിയാൽ ഏകദെശം 500-ം വെണ്ടിവരും കൊടുപ്പാൻ എന്നും കുടിയാമ്മാര വളര
സങ്കടമായി പറയുന്നൂ. അതുകൊണ്ട ഇവിടെ വിവാദം ഉള്ളകാരിയത്തിന എനിയുംകൂടി
രണ്ടാള നൊക്കുവാൻ പറഞ്ഞയച്ചാലും വെണ്ടതയില്ലയായിരുന്നു. ഈ അവസ്ഥക്ക
ഏതുപ്രകാരം വെണ്ടു എന്ന തിരിച്ച എഴുതി വന്നു എങ്കിൽ നന്നായിരുന്നു. ശെഷം
വെള്ളൊറും ചൊഴലിയും നിടിയങ്ങയും അങ്ങാടിയും ഇരുവാപ്പൊഴയും കൊട്ട
കുന്നിമ്മെലെ എടത്തിലും നിൽക്കുന്ന നായന്മാര അവിടവിടത്തന്നെ നിൽക്കയും
ചെയ‌്യുന്ന. വെള്ളൊറും ചൊഴലീയും ഉള്ള തെങ്ങന്റെ കരക്കും അടക്കയും കൊലയും
ഉള്ളത ഒക്കയും കൊത്തി പറിച്ച ചെതം വരുത്തികളകയും ചെയ‌്യുന്നു. സായ്പു
അവർകൾ 5 ദിവസത്തിൽ ഉള്ളിൽ വരുന്നെ പറഞ്ഞിട്ട വന്ന എത്തായ്കകൊണ്ട
വളര വിഷാദമായിരിക്കുന്ന. ഇപ്പൊൾ ഇരിക്കൂറ പ്രവൃത്തിയിൽ നമുക്ക ചുരിക്കം കണ്ടവും
പൊനവും ഉള്ളതിൽചെന്ന ആ വെള എടുത്തവെക്കുംബൊൾ ആയത തബുരാന്റെ
ആള വന്ന കാലിൽ ഉള്ള കറ്റ എടുത്ത കളത്തിൽ വെപ്പാൻ സമ്മതിക്കാതകണ്ട
തിരുമുടിതാളിവെച്ച വിരൊധിച്ച വെള എടുത്തവെപ്പാൻ ചെന്ന ആള മടക്കി അയ
ച്ചൂടുകയും ചെയ്തു. അതുകൊണ്ട സായ്പു അവർകളെ കൃപ ഉണ്ടായിട്ട ഇതിന മറുപടി
വെഗത്തിൽ എഴുതിവരുമാറായെങ്കിൽ നന്നായിരുന്നു. എന്നാൽ 972 ആമത കന്നിമാസം
19 നു എഴുതിയത. 22 നു അകടബർ മാസം 5 നു വന്നത.

155 C & E

164 ആമത രാജശ്രീ വടക്കെ അധികാരി തലച്ചെരി തുക്കടി സുപ്രടെണ്ടൻ കൃസ്തപ്പർ
പീലിസായ്പു അവർകൾ പഴെവീട്ടിൽ ചന്തുന എഴുതി അനിപ്പിന കാരിയം. കുറുബ്ര
നാട്ടരാജാ അവർകളുടെ മൂന്നാം കിസ്തി നിപ്പ ഉരുപ്പ്യ 21678 രെസ്സ 50 ആകുന്നത എന്ന
ബൊധിപ്പിപ്പാൻ നമുക്ക സങ്കടമായിരിക്കുന്നു. ഉറുപ്പ്യ 16400 ആയിരുന്നൂ എന്ന താൻ
പറയാൻ എങ്ങിനെ കഴിയുമെന്ന നമുക്ക തെരിഞ്ഞതും ഇല്ലല്ലൊ. ആയതിന താൻ
നമുക്ക മൂന്നാനെ കൊടുത്തിരിക്കയും ചെയ്തു. ഇതിന്റെ പൊരുള ഉടനെ തിരിച്ച പറവാൻ
വെണ്ടിയിരിക്കുന്നു. ഈ രണ്ടു വഹയിന്റെ ഭെദം ഉള്ളത താമസിയാതെ കണ്ട
ബൊധിപ്പിക്കയും വെണം. ശെഷം രാജാ അവർകളുടെ കരാർന്നാമപ്രകാരം പലിശ
കൊടുപ്പാൻ അത്രെ ആകുന്നത. എന്നാൽ കൊല്ലം 972 ആമത കന്നിമാസം 22 നു
ഇങ്ക്ലിരസ്സകൊല്ലം 1796 ആമത അകടബർ മാസം 5 നു എഴുതിയ കത്ത.17

156 F&G

346 ആമത മഹാരാജശ്രി വടക്കെ അധികാരി പീലി സായ്പു അവർകളുടെ [ 143 ] സന്നിധാനത്തിങ്കൽ ബൊധിപ്പിക്കുവാൻ ഇരിവെനാട്ട ദറൊകൻ മാണെയാട്ട വീരാൻകുട്ടി
എഴുതിയ അർജി. വെടികൊണ്ട മുറിഞ്ഞ ആളുകളെ നൊക്കി ഇരിവെനാട്ട പൊയിലൂര
ദെശത്തിൽ ചെന്നു അറിഞ്ഞ അവസ്ത. ആയത ഇരിവെനാട്ട കൊതൊങലൊൻ കുങ്കനും
കുടഉള്ള ആയുധക്കാരും പൊറാട്ടക്കരെ രാജാവിന സഹായത്തിന്ന പൊയ ആയുധ
ക്കാര എണ്ണം 24. ഇതിൽ നായര 14 തിയ്യൻ 10 ഇതിൽ വെടികൊണ്ട നായര 4 തീയ്യൻ 2
ഇതിൽ മരിച്ചുപൊയ നായര 1. മകരമാസം 16 നു വെടികൊണ്ട പൊയിലൂര ദെശത്ത
വന്നു. അന്ന രാത്രിയിൽതന്നെ കണ്ണൊത്ത ദിക്കിൽ കൊണ്ടുപൊകയും ചെയ്തു.
വെടികൊണ്ട ആളുകളെ കുഞ്ഞിക്കുട്ടി ഒക്കയും വിടും പൊരയും ഒഴിച്ചു ഇരിവെനാട്ട
ദെശത്തിൽ നിന്ന പൊകയും ചെയ്തു. ഈ അവസ്തപ്രകാരം ഒക്കയും സായ്പു അവർ
കളെ സന്നിധാനത്തിങ്കൽ അറിയിക്ക അത്രെ ആയത. കൊല്ലം 972 ആമത മകരമാസം 23
നു എഴുതിയ അരർജി പിപ്രവരി 2 നു മകരം 23 നു വന്നത. ഉടനെ വർത്തമാനം
ബൊധിപ്പിച്ചത.

157 F&G

347 ആമത മഹാരാജശ്രീ പീലി സായ്പു അവർകളെ സന്നിധാനത്തിങ്കലെക്ക
കുമ്പളെ അമ്മ രാജാവർകൾ എഴുതി അറിയിക്കുന്നത എന്നാൽ നാം മുന്ന നാല
പ്രാവിശ്യം സായ്പ അവർകൾക്ക നമ്മുടെ സങ്കടങ്ങൾ എഴുതി അറിയിച്ചിട്ട നമ്മുടെ
മെലിൽ സായ്പു അവർകളെ ദയ ഉണ്ടായിട്ടും ഇല്ലല്ലൊ. നാം കുഞ്ഞൻ കുട്ടികൾ
സായ്പു അവർകളെത തന്നെ ആകുന്നത. നമ്മെ രക്ഷിക്കുന്ന എജമാനാകകൊണ്ട
നമ്മുടെ വർത്തമാനങ്ങൾ ഒക്കയും സായ്പു അവർകൾ അറിഞ്ഞിട്ടുണ്ടല്ലൊ. നമ്മുടെ
അനുജൻ ബങ്കാളത്തക്ക പൊയ ദിവസം മുതൽ ഇന്നെവരെക്കും ചിലവിനയില്ലാതെകണ്ട
ഒക്കയും വിറ്റ ചിലവായതിന്റെ ശെഷം കടവും വാങ്ങി ഇപ്പൊൾ കടവും കിട്ടാതെ ആയി.
നാം സങ്ങടപ്പെടുന്നതു ഈശ്വരനെ അറിഞ്ഞുകൂടും. നാം സായ്പവർകൾക്ക എഴുതി
അറിയിക്കുന്നത പൊളിയെന്ന തൊന്നുന്നു. ആയത നമ്മുടെ കഷ്ടകാലമാകുന്നത.
മറ്റെന്ത പറയാൻ. സർക്കാരിൽ നിന്ന നമുക്ക കല്പിച്ചിരിക്കുന്നത മാസം ഒന്നിന 200
ഉറുപ്പിക ആകുന്നു. ആയതിൽ സായ്പവർകളെ ദയകൊണ്ട മാസം ഒന്നിന്ന നൂറു
ഉറുപ്പ്യപ്രകാരം കൊടുക്കാമെന്ന സായ്പവർകൾ കൽപ്പിച്ച കൊടുക്കയും ചെയ്തു.
ആയതിന നമുക്ക സങ്കടവും ഇല്ല. എതു പ്രകാരവും സർക്കാരിൽ നിക്കുന്ന ഉറുപ്പിക
സായ്പവർകൾ കൊടുപ്പിക്കാമെന്ന കൽപ്പിച്ചത നാം വിശ്വസിച്ചിരിക്കുന്നു. ഇക്കാര്യ
ത്തിൽ നൂറ ഉറുപ്പ്യ നിപ്പിച്ച നൂറ ഉറുപ്പിക കൊടുത്താൽ ഇതിൽ നമ്മുടെ ചെലുവും
കഴിഞ്ഞ കടവും തീപ്പാൻ കഴികയും ഇല്ല. അതുകൊണ്ട നമ്മുടെ മെലിൽ സായ്പവർകളെ
ദയ ഉണ്ടായിട്ട രക്ഷിക്കുമെന്നുണ്ടെങ്കിൽ കൽപനയായിരിക്കുന്നപ്രകാരം ഇരിനൂറഉറുപ്പ്യ
കൊടുത്തിരുന്നതുപൊലെ ദെയവ ചെയ്കയും വെണം. ഇതിൽ സായ്പവർകൾക്ക
പുണ്യം ഉണ്ട. നാം തൊയങ്ങൾ ആകകൊണ്ട സായ്പു അവർകൾ ദെയവ ചെയ്കയും
വെണം. എന്നാൽ 972 മത മകരമാസം 11 നു എഴുതിയ കർന്നാട കത്തിന്റെ പെർപ്പ
മകരം 24 നു പിപ്രവരി 3 നു വന്നത. 4 നു പെർപ്പാക്കി കൊടുത്തത.

158 F&G

348 ആമത രാജശ്രീ കടുത്തനാട്ട പൊർള്ളാതിരി കൊതവർമ്മരാജാവ അവർകൾക്ക
വടക്കെ അധികാരി തലച്ചെരി തുക്കടി പീലിസായ്പവർകൾ സല്ലാം. നമ്മെക്കൊണ്ട
ആക്കിയ കരാർന്നാമത്തിൽ അന്തിസ്സകുട്ടിതുപ്പായി ബൊധിപ്പിച്ച പ്രകാരത്തിൽ എതാൻ
പിഴ ഉണ്ടാകയും ഇല്ലല്ലൊ. ഒന്നാം ഗഡുവിന 10000 ഉറുപ്പ്യ ഈ ദിവസം തന്നെ കൊടു [ 144 ] ക്കും എന്ന എത്രയും പരമാർത്ഥമായിട്ടും നിശ്ചയമായിട്ടും ഒത്തിരിക്കയും ചെയ്തു.
കുടിയാന്മാര നിന്ന മുതൽകൾ വാങ്ങിയൊ വാങ്ങിട്ടില്ലയൊ എന്ന ഇത്രത്തൊളം തങ്ങൾ
ഒത്തിരിക്കുന്നപ്രകാരം സംശയം ആകുവാൻ നമുക്ക സങ്ങതി വന്നില്ല. അതുകൊണ്ട
പ്രത്യെഗമായിട്ട എത്രെയും പരമാർത്ഥംപൊലെ ഒത്തിരുന്നതിന്റെശെഷം ഇപ്പൊൾ
ഈ മുതൽ ഒക്കയും തെയ‌്യാറായിരിക്കുന്നു എന്ന നാം വിശ്വസിച്ചിരിക്കുന്നു.
അതുകൊണ്ട ഇവിടെ എത്തിയ മുതൽകൾ ചെറുതായിട്ടുള്ള വഹ തലച്ചെരിക്ക
അയപ്പാൻ പൊരായ്കകൊണ്ട ആ മുതൽ 10,000 ഉറുപ്പ്യ തലച്ചെരിക്ക കൊണ്ടുപൊവാൻ
തക്കവണ്ണം താമസിക്കുന്ന ശിപ്പായിമാരൊടകൂട കൊടുത്തയക്കയും വെണം. വിശെഷിച്ച
തങ്ങളുടെ സൌഖ്യത്തിന്ന നമുക്ക അറിയിക്കയും വെണം. ശെഷം ഈ അവസ്ഥയിൽ
മറ്റും ഉള്ള അവസ്ഥകളിലും ഒക്കയും നാം തങ്ങളെ വിശ്വാസക്കാരനെപ്പൊലെ
കഴിയുന്നെടത്തൊളം സഹായിക്കും എന്ന വിശാരിക്കയും വെണം. എന്നാൽ കൊല്ലം
972 ആമത മകരമാസം 27 നു ഇങ്ക്ലീശകൊല്ലം 1796 ആമത പിപ്രവരിമാസം 6നു കുറ്റിപ്പുറത്ത
നിന്നും എഴുതിയത.

159 F&G

349 ആമത രാജശ്രീ വടക്കെ അധികാരി തലച്ചെരി തുക്കടി സുപ്രഡെണ്ടൻ കൃസ്തപ്പർ
പീലി സായ്പു അവർകൾ വടകര പാറവത്യക്കാരൻ അപ്പാവയ്യന എഴുതി അനുപ്പിന
കാർയ്യ്യം. ഇവിടെക്ക എഴുതി അയെച്ച കത്തും എത്തി. 5000 ഉറുപ്പ്യ എങ്കിലും 6000
ഉറുപ്യ എങ്കിലും കൂടാതെകണ്ട കൊറെച്ച ഉറുപ്പ്യ പിരിഞ്ഞവന്നു എന്ന നമുക്ക എഴുതി
അയക്കുന്നല്ലൊ. ആയത പിരിച്ചടപ്പാൻ താൻ പ്രെത്നം ചെയ്താൽ വെഗം പിരിഞ്ഞവരികയും
ചെയ്യും. കുടിയാന്മാരനിന്ന വരുവാനുള്ള ഉറുപ്പ്യ കൊടുക്കും എന്നതുകൊണ്ട ഇവിടെക്ക
എഴുതി അയച്ച ഒഴിവകൾ ചെർച്ചവണ്ണം അല്ല. ആ ഒഴിവകൾ താൻ തന്നെ ഉണ്ടാക്കി
യതത്രെ ആകുന്നു. ആയതകൊണ്ട എതാൻ ചെല 1000 ഉറുപ്പ്യ പിരിച്ചടക്കി എന്ന
നമുക്ക കെൾക്കയും വെണം. ഈ വർത്തമാനം നാളത്തന്നെ വരും എന്ന നാം
വിശ്വസിച്ചീരിക്കുന്നു. നമ്മെക്കൊണ്ട 25 ആളുകളെ കണക്കുകൾ തെയ്യാറാക്കുവാൻ
രാജശ്രീ രാജാവർകൾ തനിക്ക കൽപിക്കയും ചെയ്തു. ആയത 971 ലെയും 972 ലെയും
മുമ്പായിട്ട 25 മുഖ്യസ്ഥന്മാരുടെ കണക്കുകൾ എഴുതി. ആയതിൽ നികിതി ആയിട്ടുള്ള
ചരക്കുകൾ ഒരൊരുപ്രകാരം വിവരമായിട്ട വരുവാനുള്ള നികിതി ഇത്ര ആകുന്നു എന്ന
നിശ്ചയിച്ച എഴുതി അയക്കയും വെണം. ശെഷം മെൽപറഞ്ഞ 25 ആളുകളെ
കണക്കുകൾ 971 മതിലെക്ക ഒന്നും 972 ആമതിലെക്ക ഒന്നും വിവരമായിട്ട എഴുതി
അയെക്കയും വെണം. എന്നാൽ കൊല്ലം 972 മത മകരമാസം 27 നു ഇങ്ക്ലീശ കൊല്ലം 1797
ആമത പിപ്രവരിമാസം 6നു കുറ്റിപ്പുറത്ത നിന്നും എഴുതിയത.

160 F&G

350 ആമത രാജശ്രീ വടക്കെ അധികാരി സുപ്രഡെണ്ടൻ കൃസ്തപ്പർ പീലി സാഹെബ
അവർകൾക്ക കടുത്തനാട്ട പൊർള്ളാതിരി കൊദവർമ്മരാജാവ അവർകൾ സല്ലാം.
സാഹെബ അവർകൾ നമുക്ക കൊടുത്തയച്ച കത്ത വായിച്ച മനസ്സിൽ ആകയും ചെയ്തു.
ഈ ദിവസം 10,000 ഉറുപ്പിക തരുവാൻ കരാറ ചെയ്തുവെല്ലൊ എന്നല്ലൊ എഴുതി അയച്ചത.
25നു ശനിയാഴിച്ച ദിവസം സാഹെബ അവർകൾ ഇവിടവന്ന നമ്മൊട പറഞ്ഞപ്പൊൾ
കുടിയാന്മാരെ അവസ്ഥ ഒക്കയും നാം ബൊധിപ്പിക്കയും ചെയ്തു. കയ‌്യെറ്റ നിശ്ചയി
ച്ചപൊയ കുടിയാന്മാര കളിന്ന ഉറുപ്പിക തീർന്നവന്ന 27 നു കൊടുത്ത കഴികയില്ല.
കൽപ്പന ഉണ്ടായാൽ ഹൊബള പാറവത്യക്കാരന്മാരെ പറ്റിൽ പിരിഞ്ഞ വന്ന
മൊതലുംകൂടി വരുത്തി 10,000 ഉറുപ്പിക ബൊധിപ്പിക്കാമെന്ന നാം അന്തീതകുട്ടി [ 145 ] തുപ്പായിയൊട പറഞ്ഞ സാഹെബ അവർകൾക്ക ബൊധിപ്പിച്ച. അതിന്റെ ശെഷമായിട്ട
സാഹെബ അവർകൾ നമുക്ക വാക്ക കൊടുക്കകൊണ്ട എല്ലാ ഹൊബളി പാറ
വത്യക്കാരന്മാർക്കും നാം എഴുതി അയച്ച. പിരിഞ്ഞ ഉറുപ്പിക കച്ചെരിയിൽ വന്ന എണ്ണം
കൊടുക്കയും ചെയ്തുവെല്ലൊ. എനിയും വരുന്ന ഉറുപ്പ്യ കച്ചെരിയിൽ തന്നെ എണ്ണം
കൊടുക്കയും ചെയ്യും. മുമ്പെ സാഹെബ അവർകൾ ഒന്നാം ഗഡുവിന്റെ അവസ്ഥ
കൊണ്ട നമ്മൊട ചൊതിച്ചപ്പൊൾ രാജ്യത്തനിന്ന 71 മതിലെ നികിതി മൊതലെടുപ്പ
അധികമായിട്ട നിലുവ വരെണ്ടത ഉണ്ട. ആ വഹ മുതലതന്നെ ആയാലും വെണ്ടതില്ല.
വരുന്ന മൊതലൊക്കയും മുമ്പെ സാഹെബ അവർകൾക്ക കൊടുത്ത ശെഷം
കടക്കാരന്റെ മുട്ട തീർത്തൊളാമെന്ന നാം പറകയും ചെയ്തു. നമുക്ക ശരീരത്തിന്ന
ദീനമാകകൊണ്ട സാഹെബ അവർകൾ കടാക്ഷിച്ച നികിതി കാർയ്യ്യത്തിനും മറ്റും
വെണ്ടുംപൊലെ സഹായിക്കുന്നത. നമ്മുടെ മനസ്സിൽ എല്ലാപ്പൊഴും നിശ്ചയം ഉണ്ട.
രാജ്യത്തനിന്ന പിരിഞ്ഞ വരുന്ന മൊതല അല്ലാതെ വെറെ നമ്മുടെ പറ്റിൽ ഉണ്ടെങ്കിൽ
ഇത്ര പ്രയാസം സാഹെബ അവർകൾക്കും നാം കൊടുക്കയും ഇല്ലല്ലൊ. ഇന്ന നമ്മുടെ
ശരീരത്തിന്ന കൊറെ സൌഖ്യം പൊരാ എന്ന തൊന്നുന്നു. നമുക്ക എല്ലാക്കാർയ്യത്തിനും
സാഹെബ അവർകൾ കടാക്ഷം വഴിപൊലെ ഉണ്ടായി വരികയും വെണം. എന്നാൽ
കൊല്ലം 972 ആമത മകരമാസം 27 നു. 27 നു പിപ്രവരി 6നു വന്നത. ഉടനെ പെർപ്പാക്കി
കൊടുത്തു.

161 F&G

351 ആമത രാജശ്രീ കടത്തനാട്ട പൊള്ളാതിരി കൊതവർമ്മ രാജാവ അവർകൾക്ക
വടക്കെ അധികാരി തലച്ചെരി തുക്കടി സുപ്രഡെണ്ടൻ കൃസ്തപ്പർ പീലി സായ്പു
അവർകൾ സല്ലാം. തങ്ങൾ എഴുതി അയെച്ച കത്ത എത്തി. ആയതിൽ ഉള്ള അവസ്ഥ
ഒക്കയും മനസ്സിൽ ആകയും ചെയ്തു. ആയത നാം തങ്ങളെകൊണ്ട ചെയ്ത കരാർന്നാമം
പൊലെ ചെർന്നിരിക്കുന്നില്ല. എന്നാലും തങ്ങൾ ദിനമായിരിക്കുന്നതുകൊണ്ട ആ
കാരിയത്തിന്മെൽ നാം എതാനും വിശെഷിച്ച പറയും ഇല്ലല്ലെ. തങ്ങളെ കാരിയക്കാരൻ
നമ്മുടെ കച്ചെരിയിൽ നിന്ന പല ആളുകൾ 2500 ഉറുപ്പ്യ കൊടുപ്പാൻ ഒത്തിരുന്നവരെ
കൊണ്ടുപൊയതുകൊണ്ട ആക്കാരിയംകൊണ്ട തങ്ങളെ കാരിയക്കാരനെ ഉടനെ
വിസ്തരിക്കയും വെണം. തങ്ങൾ ആയാളുകളെകൊണ്ട തീർച ആകുമെന്ന പറഞ്ഞ
തിന്റെശെഷം കാര്യക്കാരൻ കൊണ്ടുപൊകയും ചെയ്തു. ഇ ആളുകൾ എങ്കിലും
മറ്റൊരുത്തൻ എങ്കിലും മുതൽ ഇവിടെക്ക കൊണ്ടു വന്നതുമില്ലല്ലൊ. ഇപ്പൊൾ
ആയതിനവെണ്ടി ഇവിടെതന്നെ താമസിപ്പിച്ചിരിക്കുന്നു. വിശെഷിച്ച തങ്ങളെ നികിതി
പിരിച്ചടക്കെണ്ടതിന്ന നിരൊധിപ്പാൻ ആഗ്രഹം ഉണ്ട എന്നുള്ള സുഭാവം പൊലെ
തങ്ങളെ ആളുകളെ മെൽ ആകുന്നു. ആയതിൽ പ്രത്യെഗമായിട്ട ഇവിടത്തെ
പാറവത്യക്കാരൻ ആകുന്നു. അതുകൊണ്ട അവൻ ഒരു ഉറുപ്പ്യയും പിരിച്ചടക്കുന്നില്ല.
ആയതകൊണ്ട എതപ്രകാരത്തിൽ ആയിരിക്കും. അവനെ ശിക്ഷിപ്പാനുള്ള വഴി
ഉണ്ടാകയും വെണം. അതല്ലാതെകണ്ട നല്ല ഫലങ്ങൾ ഒന്നും ഉണ്ടാകയും ഇല്ലല്ലൊ.
ശെഷം മെൽപറഞ്ഞ ആളുകൾ ഉറുപ്പ്യ കൊടുപ്പാൻ ഒത്തിരുന്നവരെക്കൊണ്ട തങ്ങളെ
കാരിയക്കാരൻ ഉത്തരം കൊടുക്കണം. ഇക്കാര്യം ഒട്ടു താമസിയാതെകണ്ട
തീർച്ചവരുവാൻ വെണ്ടിയിരിക്കുന്നു. വിശെഷിച്ച തങ്ങളെ ആളുകൾ കച്ചെരിയിൽ
തന്നെ താമസിക്കണം. അല്ലാതെകണ്ട ഒരു കാര്യവും രൂപമാകയുമില്ലല്ലൊ. എന്നാൽ
കൊല്ലം 972 ആമത മകരമാസം 27 നു ഇങ്ക്ലീശ കൊല്ലം 1797 മത ഫിപ്രവരി മാസം 6 നു
കുറ്റിപ്പുറത്ത നിന്നും എഴുതിയത. [ 146 ] 162 F&G

352 ആമത മഹാരാജശ്രീ വടക്കെ അധികാരി പീൽ സായ്പവർകളുടെ സന്നിധാന
വത്തിങ്കൽ ബൊധിപ്പിക്കുവാൻ ഇരിപെനാട്ട ദറൊഗ മാണിയാട്ട വീരാൻകുട്ടി എഴുതിയ
അർജി. കെഴക്കെ ദിക്കിന്ന ഒരു മാപ്പിളച്ചി തന്റെ കയിമൊതലും എലവും എടുപ്പിച്ച
വെളക്കൊട്ടൂര മഞ്ചെരി ഉത്തന്റെ പീടികയിൽ കൊണ്ടവച്ച പാർത്തതിന്റെശെഷം
പൊയിലൂര കൊതൊങ്ങലൊൻ കുങ്കനും കൂട ഉള്ള ആളുകളും കൂടി പീടികയിൽ കയറി
കവർന്ന എടുത്തു എന്നും ആ മൊതൽ കൊണ്ട വെച്ച മാപ്പിളച്ചിന്റെ കാതുമ്മന്ന
അലിക്കത്ത മുറിച്ചു എടുത്തു എന്നും ശെഷം മുട്ടമൊയിദീന വെടിവെച്ചു എന്നും ശെഷം
കുങ്കനും നാരങ്ങൊളി നമ്പ്യാരും ഇവരെ കൂടഉള്ള ആളുകളും ഇരിവെനാട്ട വന്ന
അനർത്ഥം കാണിക്കുമെന്നും ഇപ്രകാരം ഒക്കയും കെട്ട അറിഞ്ഞ അവസ്ഥ ആകുന്നു.
ഇതിന്റെ സൂക്ഷംപൊലെ അറിഞ്ഞവന്നാൽ സായ്പവർകളെ സന്നിധാനത്തിങ്കൽ
ഉടനെ എത്തിക്കയും ചെയ‌്യാം. ഈയവസ്ഥപ്രകാരം ഒക്കയും സന്നിധാനത്തിങ്കൽ
അറിയിക്ക അത്രെ ആയത. 972 മത മകരം 24 നു രാത്രി ഉണ്ടായെന്ന കെട്ട 27 നു
എഴുതിയത. പിപ്രവരി 6നു വന്നത. 8നു പെർപ്പാക്കി കൊടുത്തത. മകരം 29 നു.

163 F&G

353 ആമത മഹാരാജശ്രീ വടക്കെ അധികാരി പീലി സായ്പു അവർകളുടെ സന്നിധാന
ത്തിങ്കൽ ഇരിവെനാട്ട കുന്നുമ്മലെ നമ്പിയാരും കെഴക്കെടത്ത നമ്പ്യാരും ചന്ദ്രൊത്ത
നമ്പ്യാരും ബൊധിപ്പിപ്പാൻ എഴുതിയത. സായ്പവർകളുടെ കൽപ്പനക്ക രാമരായര
ഞാങ്ങക്ക ഉറുപ്പികയിടെ കാർയ്യംകൊണ്ട എഴുതി അയച്ചാറെ തീർന്നടത്തൊളം ഉറുപ്പിക
ഞാങ്ങൾ മൂന്നാളും തലച്ചെരി കച്ചെരിയിൽ ബൊധിപ്പിക്കയും ചെയ്തു. കാമ്പ്രത്ത ഉറുപ്പിക
വരാത്തത എന്ത കൊണ്ടെന്ന ഞാങ്ങൾ വിസ്തരിച്ചാറെ നമ്പിയാരെ ഇവിട കാമാനും ഇല്ല.
ചെക്കൂറ കണ്ണൊത്ത ഉണ്ടന്ന കെൾക്കുന്നു. ഇപ്പൊൾ ഇങ്ങന്ന നികിതി എടുക്കുന്ന
ദെശം വെളക്കൊട്ടൂരന്ന കണ്ണൊത്താൻ പരിയയീന്റെ പീടിയെന്ന രണ്ട ഉമ്മാച്ചിയളൊട
കൊതൊങ്ങലൊൻ കുങ്കൻ അവരെ മെയിമ്മലുള്ള മൊതലൊക്ക പിടിച്ച പറിച്ചൊണ്ട
പൊകയും ചെയ്തു. തൃപ്പരങ്ങൊട്ടൂരന്ന മുട്ട മൊയിതീൻ എന്ന മാപ്പിളയിന രാത്തിരി വന്ന
വെടിവെക്കയും ചെയ്തു. ഇപ്രകാരം രാജ്യത്ത ഉണ്ടാകകൊണ്ട നികിതി തരണ്ട കുടിയാ
ന്മാര ഒന്നും കാണുന്നതും ഇല്ല. ശെഷം മാലുമ്മി അമ്മതും ആളും കൂടി നാട്ടിൽ കുടി
കളൊടു ചെയ്യുന്ന കാർയ്യത്തിന എഴുതി അയച്ചതിനു ത്തരം വന്നതും ഇല്ലല്ലൊ.
പൊറാട്ടരെന്ന ആള കടന്ന ഈ നാട്ടിൽ അസംഖ്യം കാണിക്കും എന്നുള്ള പെടി കൊണ്ട
കുടിയാന്മാര സങ്കടം വന്ന പറയുന്നു. കൊല്ലം 972 ആമത മകരമാസം 27 നു എഴുതിയത.

164 F&G

മഹാരാജശ്രീ വടക്കെ അധികാരി പീലി സായ്പു അവർകളെ സന്നിധാനത്തിങ്കൽ
ബൊധിപ്പിപ്പാൻ കെഴക്കെടത്ത നമ്പിയാരും ചന്ദ്രൊത്ത നമ്പ്യാരും എഴുതിയത.
കുംഭമാസം 1 നു ചെറക്കൽ തമ്പാമ്മാർക്ക ഒരടിയന്തരം കഴിപ്പാനുണ്ട. അന്ന ഞാങ്ങളകൂടി
ചെല്ലുവാന്തക്കവണ്ണം തമ്പുരാൻ തരക എഴുതി അയച്ചിരിക്കുന്നു. ഇങ്ങനെ ഉള്ള
അടിയന്തരം ഉണ്ടാകുമ്പൊൾ മുമ്പെ ഞാങ്ങൾക്ക എഴുതി അയപ്പാറും ഞാങ്ങൾ
ചെല്ലുവാറും ഉണ്ട. ആയതിന താമസിയാതെ പൊയിവരുവാൻ തക്കവണ്ണം സായ്പു
അവർകളുടെ കൽപ്പന ഉണ്ടായിട്ട ഒര ശിപ്പായിനകൂടി കൽപ്പിച്ചയച്ചു എങ്കിൽ നന്നായി
രിന്നു. കൊല്ലം 972 ആമത മകരമാസം 27 നു എഴുതിയത. ഈ രണ്ടു ഒലയും 27 നു
പിപ്രവരി 6 നു വന്നത ഈ ദിവസം 1-ം 7നു ഒന്നും പെർപ്പാക്കി കൊടുത്തത. [ 147 ] 165 F&G

354 ആമത മഹാരാജശ്രീ വടക്കെ അധികാരി സുപ്രന്തെണ്ടെൻ പീലിസായ്പി
അവർകളെ സന്നിധാനത്തിങ്കൽക്ക കുറുമ്പറനാട്ട അദാലത്ത ദൊറൊഖ ചന്ദ്രഅയ്യൻ
എഴുതിക്കൊണ്ട അർജി. താമരച്ചെരിക്കാരൻ വാളവരെ സെയ്തി എറനാട്ടകരെ കടന്ന
പൊയി പാർത്ത കൂട്ടായ്മയും കൂട്ടി താമരച്ചെരി കടന്ന വെളെയാട്ടെരി പണിക്കരെ
പുരയും കളരിയും തിയ്യവെച്ച ചുട്ടകളെകയും ചെയ്തു. ഇതിന്റെശെഷമായിട്ട ഇനിയും
ചില വസ്തു ചെയ്യെണ്ട എന്ന വിളിച്ച പറെഞ്ഞ അഞ്ച വെടിയും വെച്ച അവൻ പൊകയും
ചെയ്തു. ഞാനും അവനെ പിടിപ്പാൻ പല വഴിക്കും ശ്രമിച്ചനൊക്കുന്നതും ഉണ്ട. എന്നാൽ
നടക്കെണ്ടും കാർയ്യത്തിന്ന സന്നിധാനത്തിങ്കന്ന കൽപ്പന വരും പ്രകാരം നടക്കുന്നതും
ഉണ്ട. ഇങ്ക്ലീശ കൊല്ലം 1797 മത പിപ്രവരി മാസം 6നു കൊല്ലം 972 ആമത മകരമാസം 27നു
എഴുതിയത. 28 നു പിപ്രവരി 7നു വന്നത. പിപ്രവരി 8നു പെർപ്പാക്കി കൊടുത്തുട്ടത.

166 F&G

355 ആമത മഹാരാജശ്രീ വടക്കെ അധികാരി കൃസ്തപ്പർ പീലി സായ്പു അവർകളുടെ
സന്നിധാനത്തക്ക പെഷ്കാര രാമരായർ എഴുതിയ അർജി. കൽപ്പനപ്രകാരം പാലയാട്ട
ഹൊബളിയിൽ വന്ന പാറവത്യക്കാരയും മെനൊനയും വരുത്തി കൽപ്പനപൊലെ പണം
വരുത്തുവാനായിട്ടും കുടികളെ വരുത്തുവാനായിട്ടും പറഞ്ഞ നല്ലവണം മുട്ടിച്ചിരിക്കുന്നു.
ചുരുക്കം കുടിയാന്മാര വന്നിട്ടുണ്ട. പണം കാൾ പിരിക്കുന്നതുമുണ്ട. 27 നു വരക്ക
പിരിഞ്ഞ വന്ന ഉറുപ്പ്യ 375-ം സ്ഥലസ്താള രാവാരികുങ്കൻ കയിൽ കൊടുത്ത കച്ചെരിയിൽ
ശീപ്പായും രാജാവിന്റെ ആളയും കൂട്ടി സന്നിധാനത്തക്ക അയച്ചിട്ടും ഉണ്ട. തൊടനൂരെ
ഉറുപ്പികക്ക പാറവത്യക്കാരന്റെയും മെനൊന്റെയും ഉറുപ്പ്യ കൊണ്ടുവരുവാൻ ആളെ
അയച്ചിട്ടും ഉണ്ട. പണം കാശ എടുത്തു വരുവാൻതക്ക പ്രയത്നം താമസിയാതെ ചെയ്യു
ന്നതുമുണ്ട. പിരിഞ്ഞ വരുന്ന ഉറുപ്പിക പാറവത്യക്കാരൻ മുഖാന്തരമായിട്ട വരുത്തിച്ച
സന്നിധാനത്തക്ക അയക്കുന്നതുമുണ്ട. എന്നാൽ മകരമാസം 27 നു എഴുതിയത മകരം
28നു പിപ്രവരി 7നു വന്നത. 8നു പെർപ്പാക്കി കൊടുത്തത.

167 F&G

356 ആമത രാജശ്രീ കടുത്തനാട്ട പൊർള്ളാതിരി കൊതവർമ്മ രാജാവ അവർകൾക്ക
വടക്കെ അധികാരി തലച്ചെരി തുക്കടി സുപ്രഡെണ്ടൻ കൃസ്തപ്പർ പീലിസായ്പു അവർകൾ
സല്ലാം. ഈ ഹൊബളിയിലെ നികിതി ഉടനെ ബൊധിപ്പിക്കാതെയിരുന്നാൽ തങ്ങൾക്ക
എതാൻ ബഹുമാനക്കെട ഉണ്ടാകും. ആയത കാമാൻ നമുക്കു വളര സങ്ങടം തന്നെ
ആയിരിക്കും എന്നുള്ള പരമാർത്ഥം എഴുതി അറിയിക്കുവാൻ ആവശ്യം വന്നതുകൊണ്ട
വളരയും പ്രസാദക്കെടൊടുകൂട തന്നെ ആകുന്നു. വിശെഷിച്ച നാം തങ്ങൾക്ക
നെരായിട്ടുള്ള അവകാശങ്ങളിൽ ഒക്കയും സഹായം കൊടുപ്പാൻ എത്രയും അപെ
ക്ഷിച്ചിരിക്കുന്നു. അതുകൊണ്ട നാം ഇപ്പൊൾ തങ്ങളെക്കൊണ്ട ഇരിക്കുന്ന പ്രകാര
ത്തിൽ മെൽപറഞ്ഞ അവസ്ഥ വന്നാൽ നമുക്ക വളര സങ്കടമായി വരികയും ചെയ്യും.
എന്നാൽ തങ്ങൾ ഇപ്പൊൾ ദീനമായിരിക്കുന്ന സമയത്തിങ്കൽ തങ്ങളെ പ്രവൃത്തി
ക്കാരന്മാർ ഈവണ്ണം പിഴ ആയിട്ട നടക്കുന്നത സമ്മതിപ്പാൻ കഴികയും ഇല്ലല്ലൊ.
ആയതകൊണ്ട കപ്പം ഒട്ടും താമസിയാതെകണ്ട നിശ്ചയിക്കെണ്ടതിന്ന കൽപ്പന
കൊടുപ്പാൻ എന്ന തങ്ങളെ സമ്മതത്തൊടുകൂട നാം ബുദ്ധി ചൊല്ലട്ടെ. ശെഷം
ഈയവസ്ഥയിൽ നികിതി കൊടുപ്പാൻ ഉള്ളവരെ അറിയിക്കെണ്ടതിന തങ്ങളെ
ആളുകളിൽ നികിതി കാർയ്യത്തിൽ നല്ല പരിജയമായിട്ടൊരുത്തൻ ഇവിടെ പാർപ്പാൻ [ 148 ] വെണ്ടിയിരിക്കുന്നു. ഹൊബളിയിൽ നികിതി കൊടുപ്പാൻ ഉള്ളവര ഒക്കയും ഇന്നിന്ന
വര എന്ന തങ്ങളെ പ്രവൃത്തിക്കാരൻ നല്ലവണ്ണം അറിഞ്ഞിരിക്കണം. അപ്പൊലെഉള്ള
ആളുകളെ തങ്ങളെ പ്രവൃത്തിക്കാരൻ നമ്മൊട പറഞ്ഞപ്രകാരം 971 മതിലും 72 മതിലും
13,000 ഉറുപ്പികയിൽ എതാൻ കൊറഞ്ഞ കൊടുപ്പാൻ ഇല്ല. ആയത നമുക്ക വളര
വിഷാദമാകുന്നത. മെൽപറഞ്ഞ വഹ ഉടനെ കൊടുക്കാതെയിരുന്നാൽ ജന്മം അനു
ഭവിക്കുന്നവരുടെ അവകാശങ്ങൾ കണക്കിൽ വെച്ചിട്ടില്ലാതെ ജന്മം എന്ന ഉള്ളവരുടെ
അവകാശങ്ങളിലും വിശാരിപ്പാൻ തുടങ്ങുകയും ചെയ്യും. എന്നാൽ കൊല്ലം 972 ആമത
മകരമാസം 28 നു ഇങ്ക്ലീശ കൊല്ലം 1797 ആമത പിപ്രവരിമാസം 7നു കുറ്റിപ്പുറത്തന്ന
എഴുതിയത.

168 F&G

357 ആമത രാജശ്രീ കടത്തനാട്ട പൊർള്ളാതിരി കൊദവർമ്മ രാജാവർകൾക്ക
രാജശ്രീ വടക്കെ അധികാരി തലച്ചെരി തുക്കടി സുപ്പ്രന്തെണ്ടൻ കൃസ്തപ്പർ പിയിൽ
സാഹപ്പവർകൾ സല്ലാം. എന്നാൽ പ്രെയ്ത്നം ചെയ്വാൻ തക്കവണ്ണം തങ്ങളെ
ആളുകൾക്ക കൽപിക്കണം. അല്ലാതെകണ്ട നാം ഇവിടെനിന്ന പുറപ്പെടണം. നികിതി
പണം പിരിഞ്ഞ വരുന്നതിൽ തങ്ങളെ കാർയ്യക്കാരൻ ശെഷ്യനെ വിരൊധിക്കുന്നു
എന്നുള്ളപ്രകാരം ബൊധിക്കു വാൻ നമുക്ക സങ്ങതി ഉണ്ട. ഈ ആളെ നമുടെ
കച്ചെരിയിൽ പാർക്കണം. ആല്ലാതെകണ്ട എതാൻ ഒരു കാരിയ്യകൊണ്ട തലച്ചെരിക്ക
അയെപ്പാൻതക്കവണ്ണം നാം തങ്ങൾക്ക ബുദ്ധിപറയുന്നു. ആതുകൊണ്ട ഈവണ്ണം
ചെയ്യുന്നെടുത്തൊളും തങ്ങളെ നികിതി നിശ്ചെയിപ്പാൻ കഴികയും ഇല്ല. ശെഷം
കച്ചെരിക്ക വരുവാൻ ആളുകൾക്ക അയെ ക്കുന്ന സമ്മയത്ത അവരവരുടെ വീടകൾ
നിന്നു ഒഴിച്ച പൊവാൻ ശെഷ്യൻ കൽപന അയെക്കുന്നു എന്നു നാം കെൽക്കയും
ചെയ്തു. ഈ ഹൊബളി ഉള്ളവര ആരും വരായ്കകൊണ്ട ആയതിന്റെ സാക്ഷി
മാതിയായിരിക്കുന്നു. എന്നാൽ കൊല്ലം 972 ആമത മകരമാസം 28 നു ഇങ്ക്ലീശ കൊല്ലം
1797 ആമത പ്രെപ്പ്രവരിമാസം 7നു കുറ്റിപ്പുറത്തനിന്നു എഴുതിയത.

169 F&G

358 ആമത രാജശ്രീ വടക്കെ അധികാരി തലച്ചെരി തുക്കടി സുപ്രഡെണ്ടൻ കൃസ്തപ്പർ
പീലി സായ്പു അവർകൾക്ക കടുത്തനാട്ട പൊർള്ളാതിരി കൊതവർമ്മ രാജാവർകൾ
സല്ലാം. സാഹെബ അവർകൾ കൊടുത്തയച്ച കത്ത നമുക്ക വരികയും ചെയ്തു. നമ്മുടെ
ആള കച്ചെരിയിൽ വന്ന പല ആളുകള കൊണ്ടുപൊയത. ആ വഹ ഉറുപ്പിക വന്നതുമില്ല
എന്നല്ലൊ എഴുതിവന്നതാകുന്നു. കസബ ഹൊബളിയിൽ മുഖ്യസ്ഥൻന്മാര മൂന്ന
നാലാള കച്ചെരിയിൽ കിടക്കുന്നു എന്ന കെട്ടയശെഷം ചില്ലറ കുടിയാൻമ്മാര ഭയപ്പെട്ട
പാർത്തയിരിക്കുന്നു എന്ന കാണുകകൊണ്ടും ഈ മുഖ്യസ്തൻമാര അയച്ച യിവര
മുഖാന്തരം ശെഷം കുടികളെയും വരുവാൻ തക്കപ്രകാരം ആകെണമെന്ന വിജാരിച്ച
നമ്മുടെ ആളൊട സാഹെബ അവർകൾക്ക പറഞ്ഞയക്കയും ചെയ്തു. ഈ ആളുകൾ
കൊറെ മുതൽ യിന്നലെ രാത്രിയിൽ കൊടുക്കയും ചെയ്തുവെല്ലൊ. ശെഷം മുതൽ
തീർത്തൊണ്ട വരുവാൻ തക്കവണ്ണവും അവരെ വാക്കുമ്മെൽ വരുവാൻ വരുന്ന
കുടിയാന്മാര വരുത്തുവാനും പറഞ്ഞിരിക്കുന്നു. ഇവിടുത്തെ പാറവത്യക്കാരനൊട നാം
നല്ലവണ്ണം കൽപ്പന കൊടുത്തിരിക്കുന്നു. നികിതി പിരിക്കെണ്ടതിന്ന വഴിപൊലെ പ്രയത്നം
ചെയ്യെണമെന്ന കൽപ്പന കൊടുക്കയും ചെയ്തു. പല വിധത്തിൽ ഉള്ള കുടിയാന്മാര
ആകകൊണ്ട രണ്ട പ്രകാരവും പലവിധെന സമയംപൊലെ വിജാരിക്ക വെണ്ടി
വരുമെല്ലൊ. ആയത സാഹെബ അവർകൾക്കതന്നെ ബൊധിച്ചിരിക്കുന്നല്ലൊ. നമ്മുടെ [ 149 ] ആളുകൾ കണക്കകാരും മറ്റും കച്ചെരിയിൽ തന്നെ പാർക്കുന്നു. നമക്ക ദീനം ഇല്ല
എങ്കിൽ വിനനാഴിക സാഹെബ അവർകളെ സമീപത്തന്ന പിരികയും ഇല്ല എല്ലൊ.
രണ്ടു ദിവസമായിട്ട നമുക്ക ദെണ്ണം കൊറെശ്ശ അധികമായിട്ട തന്നെ കാണുന്നു.
സാഹെബ അവർകളെ സഹായം നമ്മുടെ മനസ്സിൽ ഒരിക്കലും വിട്ട പൊകയും ഇല്ല.
എല്ലാക്കാർയ്യത്തിനും കടാക്ഷം വഴിപൊലെ ഉണ്ടായി വരികയും വെണം. എന്നാൽ
കൊല്ലം 972 ആമത മകരമാസം 28നു എഴുതിയത. 28 നു പിപ്രവരി 7നു വന്നത. ഈ
ദിവസം തന്നെ പെർപ്പാക്കി കൊടുത്തത.

170 F&G

359 ആമത രാജശ്രീ വടക്കെ അധികാരി തലച്ചെരി തുക്കടി സുപ്രഡെണ്ടൻ കൃസ്തപ്പർ
പീലി സായ്പു അവർകൾ ഇരിവെനാട്ട കെഴക്കെടത്ത നമ്പ്യാർക്കും ചന്ദ്രൊത്ത
നമ്പ്യാർക്കും എഴുതി അനുപ്പിന കാർയ്യ്യം. നിങ്ങൾ എഴുതി അയച്ച കത്ത വായിച്ച
ആയതിൽ ഉള്ള അവസ്ഥ ഒക്കയും മനസ്സിൽ ആകയും ചെയ്തു. നിങ്ങൾ ഒന്നാം കിസ്തി
തികച്ച ബൊധിപ്പിച്ച വർത്തമാനത്തിന നമുക്ക അറിയിച്ചിരുന്നിട്ടെങ്കിൽ എന്നാൽ
ചെറക്കൽ രാജാവർകളെ അടിയന്തരത്തിന്ന പൊവാൻ വളര സമ്മത്തൊടുകൂട നാം
സമ്മതിക്കയും ചെയ്യും. ആയത നിങ്ങൾ ഒത്തിരുന്ന പ്രകാരം ഇപ്പൊൾ കൊടുപ്പാൻ
ആകുന്നത. അതുകൊണ്ട ഈ വർത്തമാനം നമുക്ക അറിയിച്ചതിന്റെ ശെഷം ചെറ
ക്കൽ നാട്ടിലെക്ക നിങ്ങളെ ഒന്നിച്ചു പൊവാൻ ഒരു ശിപ്പായിന ഇവിടെനിന്ന
കൽപ്പിച്ചയക്കയും ചെയ്യും. വിശെഷിച്ച കാമ്പ്രത്ത നമ്പ്യാര വീടും ഒഴിച്ച കൊട്ടെത്ത
നാട്ടിൽ പൊയിരിക്കുന്നു എന്ന വർത്തമാനം നമുക്ക എത്തി. ആയത നെരല്ല എന്ന നാം
വിശ്വസിച്ചിരിക്കുന്നു. ഒട്ടും താമസിയാതെകണ്ട ഇതിന്റെ പരമാർത്ഥം നമുക്ക എഴുതി
അയപ്പാൻ തക്കവണ്ണം ഈ കത്ത നിങ്ങൾക്ക എഴുതി അയക്കയും ചെയ്തു. എന്നാൽ
കൊല്ലം 972 ആമത മകരമാസം 28നു ഇങ്ക്ലീശ കൊല്ലം 1797 ആമത പിപ്രവരിമാസം 7നു
കുറ്റിപ്പുറത്തന്ന എഴുതിയത.

171 F&G

360 ആമത രാജശ്രീ വടക്കെ അധികാരി തലച്ചെരി തുക്കടി സുപ്രഡെണ്ടൻ കൃസ്തപ്പർ
പീലി സായ്പു അവർകൾ ഇരിവെനാട്ട ദറൊഗക്ക എഴുതി അനുപ്പിന കാർയ്യം. എന്നാൽ
ഇവിടെക്ക എഴുതി അയെച്ച കത്ത എത്തി. ആയതിൽ ഉള്ള അവസ്ഥ ഒക്കയും മനസ്സിൽ
ആകയും ചെയ്തു. നമുക്ക നിശ്ചയമായിട്ടു വർത്തമാനം അറിയിക്കെണ്ടതിന്ന ഇനി
ഒരിക്കിൽ കാമ്പ്രത്ത നമ്പ്യാരെക്കൊണ്ട അന്ന്യെഷിക്കയും വെണം. നാട്ടിൽനിന്ന അവൻ
പൊയിരിക്കുന്ന എന്ന നമുക്ക വിശ്വസിപ്പാൻ കഴികയും ഇല്ല. എന്നാൽ കൊല്ലം 972
ആമത മകരമാസം 28 നു ഇങ്ക്ലീശകൊല്ലം 1797 ആമത പിപ്രവരി മാസം 7 നു കുറ്റിപ്പുറത്തന്ന
എഴുതിയത.

172 F&G

361 ആമത മഹാരാജശ്രീ വടക്കെ അധികാരി കൃസ്തപ്പർ പീലി സായ്പു അവർകളെ
സന്നിധാനത്തിങ്കലെക്ക കയിത്താൻ കുവെലി എഴുതിയ അർജി. എന്നാൽ ഈ ദിവസം
കൊടുത്തയച്ച കൽപ്പന വായിച്ചവസ്ഥ മനസ്സിൽ ആകയും ചെയ്തു. ഞാൻ ഇവിടെ
വന്നതിന്റെശെഷം ഇന്നെവരെക്ക കുടിയാന്മാരൊട പിരിഞ്ഞ ഉറുപ്പിക 757 രെസ്സ 42.
ഇതല്ലാതെ പളിയാട്ട തങ്ങളെ ആള ഈ ഹൊബളി കണക്കിൽ കുറ്റിപ്പുറത്ത കച്ചെരി
യിൽ ബൊധിപ്പിച്ച ഉറുപ്പ്യ 126 1/2 ആക ഉറുപ്പിക 883 1/2 രെസ്സ 42 ന്ന ഈ മാസം 5 നു
മിനിഞ്ഞാന്ന കച്ചെരിക്ക കൊൽക്കാര മൊഹതീൻ ഒന്നിച്ച ഞാൻ കൊടുത്തയച്ച ഉറുപ്പ്യ [ 150 ] 503 രെസ്സ 20 പളിയാട്ടെ തങ്ങളെ വഹയിൽ ഉറുപ്പ്യ 126 1/2 ആക ഉറുപ്പ്യ 629 1/2
ബൊധിപ്പിക്കയും ചെയ്തു. ശെഷം ഇപ്പൊൾ ശിപ്പായി മൊഹതീൻ ഒന്നിച്ച കൊടുത്തയച്ച
ഉറുപ്പ്യ 254 രെസ്സ 22 ഇപ്പൊൾ അങ്ങൊട്ട കൊടുത്തയച്ചിരിക്കുന്നു. ശെഷം ഞാൻ
യിവിടെ വന്നതിന്റെശെഷം സായ്പവർകൾക്ക മൂന്ന അർജി എഴുതി അയച്ചിരിക്കുന്നു.
മെനിഞ്ഞാന എഴുതി അയച്ച അർജി ഈ ശിപ്പായി ദിവാൻജി കയ്യിൽ കൊടുത്തു എന്ന
പറഞ്ഞു. ആയതിൽ ഉറുപ്പിക കണക്ക എഴുതീട്ടുണ്ടായിരുന്നു. ആയത വിശാരി
ക്കുമ്പൊൾ സന്നിധാനംത്തിൽ ആകയും ചെയ്യും. ശെഷം പിരിച്ച ഉറുപ്പികയിന്റെ കണക്ക
നാണ്യവിവരം ഇതിൽ എഴുതി അയച്ചിരിക്കുന്നു. ശെഷം ഞാൻ നടക്കെണ്ടും
കാർയ‌്യത്തിന്ന വിവരമായിട്ട കൽപ്പന എഴുതിവരികയും വെണം. എന്നാൽ കൊല്ലം 972
ആമത 1797 ആമത പിപ്രവരി മാസം 7നു എഴുതിയത മകരം 28 നു പിപ്രവരി 7 നു വന്നത.
ഈ ദിവസം തന്നെ പെർപ്പാക്കി അയച്ചത.

173 F&G

362 ആമത മഹാരാജശ്രീ സുപ്രഡെണ്ടൻ കൃസ്തപ്പർ പീലി സായ്പവർകളെ
സന്നിധാനത്തിങ്കലെക്ക കടുത്തനാട്ട കാനകൊയി ചെലുവരായൻ എഴുതിയ അർജി
കുറുങ്ങൊട്ടു കല്ലായി പ്രദെശത്തിൽ മരച്ചാർത്ത 550 കണ്ടി പറമ്പ എഴുതി
തീരുകയും ചെയ്തു. ശെഷമുള്ളത പതിനഞ്ച ദിവസത്തിൽ തീരുകയും ചെയ്യും. ജനവരി
മാസത്തിൽ വരെണ്ട മാസപ്പടിക്ക രശീതി എഴുതി സന്ന്യധാനത്തിങ്കലെക്ക
കൊടുത്തയച്ചീട്ടും ഉണ്ട സ്വാമി. ആയതുകൊണ്ട മാസപ്പടിക്ക കൽപ്പന ആയിവരി
കയും വെണം സ്വാമി. എന്നാൽ കൊല്ലം 972 ആമത മകരമാസം 24 നു ഇക്ലീശ്ശ വരുഷം
1797 ആമത പിപ്രവരി മാസം 3 നു എഴുതിയ അർജി. മകരം 28 നു പിപ്രവരി 8നു വന്നത.
ഉടനെ പെർപ്പാക്കി അയച്ചത.

174 F&G

363 ആമത രാജശ്രീ വടക്കെ അധികാരി തലച്ചെരി തുക്കടി സുപ്രഡെണ്ടൻ കൃസ്തപ്പർ
പീലി സായ്പു അവർകൾക്ക കടത്തനാട്ട പൊർള്ളാതിരി കൊതവർമ്മ രാജാവ
അവർകൾ സല്ലാം. വിശെഷിച്ച ഇപ്പൊൾ നമ്മുടെ മനസ്സിൽ ഒരു വ്യസനം ഉണ്ടായത
സാഹെബ അവർകൾക്ക ബൊധിപ്പിക്കുന്നു. നമ്മുടെ കാരിയക്കാര സുബ്ബൻ പട്ടര
പാലക്കാട്ടശെരിക്ക പൊയി ഭവനത്തിൽ പാർത്തയിരുന്നു. ഈ മാസം 22 നു ദൈവാധീനം
വന്നപൊയി എന്ന എന്നുള്ള വർത്തമാനം യിന്ന നമക്ക എഴുതി വരികകൊണ്ട വളര
സങ്കടംതന്നെ ആകുന്നു. എല്ലാകാര്യത്തിനും സാഹെബ അവർകളെ കടാക്ഷം
ഉണ്ടായിരിക്കയും വെണം. എന്നാൽ കൊല്ലം 972 ആമത മകരമാസം 28 നു എഴുതിയത.
കുമ്പം 1നു പിപ്രവരി 9 നു വന്നത. ഈ ദിവസം പെർപ്പാക്കി കൊടുത്തു.

175 F&G

364 ആമത മഹാരാജശ്രീ വടക്കെ അധികാരി കൃസ്തപ്പർ പീലി സായ്പു അവർകളെ
സന്നിധാനത്തിങ്കലെക്ക കയിത്താൻ കുവെലി എഴുതിയ അർജി. എന്നാൽ ഈ
ഹൊബളിയിൽനിന്ന ഞാൻ വന്നതിന്റെശെഷം കൊടുത്തയച്ച ഉറുപ്പിക 883 1/2 രെസ്സ 42
അല്ലാതെ ഇപ്പൊൾ ശിപ്പായി രയിരുന്റെ ഒന്നിച്ച കൊടുത്തയച്ച ഉറുപ്പ്യ 301 1/2 രെസ്സ 90
ആക ഉറുപ്പിക 1185 ഉരെസ്സ 32 ഇന്നവരെക്ക പിരിച്ച കൊടുത്തയച്ചിരിക്കുന്നു. ശെഷം
രാപ്പകലായിട്ട പ്രെത്നം ചെയ്ത കൂടുന്ന ഉറുപ്പിക താമസിയാതെ കൊടുത്തയക്കുന്ന
തുമുണ്ട. കുടിയാന്മാരെ കാണായ്കകൊണ്ടത്രെ താമസം വരുന്നതല്ലാതെ എന്നെ
ക്കൊണ്ട സർക്കാര പണിയിൽ ഒട്ടും താമസം വരുന്നത ഇല്ല. എന്നാൽ കൊല്ലം 972 [ 151 ] ആമത കുംഭമാസം 2 നു എഴുതിയത. ഈ ദിവസം തന്നെ വന്നത. ഉടനെ വർത്തമാനം
ബൊധിപ്പിച്ചത.

176 F&G

365 ആമത മഹാരാജശ്രീ വടക്കെ അധികാരി സുപ്രഡെണ്ടൻ പീലിസായ്പു
അവർകളെ സന്നിധാനത്തിങ്കലെക്ക കുറുമ്പ്രനാട്ട അതാലത്ത ദറൊകൻ ചന്ദ്രയ്യൻ
എഴുതിക്കൊണ്ട അർജി. പുഴവാതി പതിനൊന്നതറെയിൽ തിരുവൻപാടി ദെശത്ത
യിരിക്കും ഈഴവൻ തൊട്ടത്തിൽ ചൊയിന്റെ അനന്തിരവൻ കെളൻ തിരുവൻപാടി
ദെശത്ത യിരിക്കും പുത്തൻപൊരെയിൽ മാരായൻ ഉക്കപ്പനെ വെടിവച്ച കൊന്നിരിക്കുന്നു.
ഇരിവത്ത രണ്ടതറെയിൽ വെളവുരകല്ല വീട്ടിൽ എടത്തിൽ നായരെ അടിയാൻ
പതിനൊന്നതറെയിൽ ഇരിക്കുന്നവനെ നായരതന്നെ വെടിവച്ച കൊന്നിരിക്കുന്നു. ഇത
നല്ലവണ്ണം വിശാരിച്ചിട്ട സന്നിധാനത്തിങ്കലെക്ക എഴുതി അയക്കെണമെന്നവെച്ചിട്ട അത്രെ
താമസിച്ചത. ഇങ്ക്ലീശ കൊല്ലം 1797 ആമത പിപ്രവരിമാസം 9 നു കൊല്ലം 972 ആമത
മകരമാസം 29നു എഴുതിയത. കുമ്പം 3നു പിപ്രവരി 11നു വന്നത. ഉടനെ പെർപ്പാക്കി
അയച്ചത.

177F&G

366 ആമത മഹാരാജശ്രീ വടക്കെ അധികാരി പീലി സായ്പു അവർകളെ സന്നി
ധാനത്തിങ്കലെക്ക ചെറക്കൽ കാനകൊവി ബാബുരായൻ എഴുതിയ അർജി. ഇപ്പൊൾ
ഹസ്താന്തരത്തിൽ പിരിഞ്ഞിട്ടുള്ള ഉറുപ്പിക 232 1/2 രെസ്സ 44-ം സന്നിധാനത്തിങ്കലക്ക
കൊടുത്തയച്ചിരിക്കുന്നു. വിശെഷിച്ച സായ്പു അവർകൾ ബുദ്ധി ഉത്തരം എഴുതി
അയച്ചപ്രകാരം തൊട്ടത്തിൽ നമ്പിയാരെ പാട്ടക്കാര മാപ്പിള്ളമാര എല്ലാവർക്കും നികിതി
രണ്ടുകൊല്ലത്തക്ക കൊണ്ടുവരുവാൻ തക്കവണ്ണം ഭാഷയാക്കിയിരിക്കുന്നു എന്നല്ലൊ
സന്നിധാനത്തിങ്കലെക്ക എഴുതി അയച്ചത. ആയതിന്ന ഇന്നല മൂന്ന മുട്ടുമ്പൊൾ പറഞ്ഞ
ഗഡുവിന മാപ്പിളമാര എല്ലാവരും ഉറുപ്പികയുംകൊണ്ട പാതിവഴിക്ക വന്നൂ എന്നും
അപ്പൊൾ നമ്പിയാര തലച്ചെരിയിന്ന സായ്പു അവർകൾക്ക ബൊധിപ്പിപ്പാൻ 10,000
ഉറുപ്പികക്ക ഹവാലത്തി കൊണ്ടുവന്നിരിക്കുന്നു എന്നും നിങ്ങൾ പാറവത്യക്കാരന്റെ
പക്കൽ ഉറുപ്പിക കൊടുത്ത പൊകരുത എന്നും നമ്പിയാര പറഞ്ഞയച്ച ഉറുപ്പിക
കൊണ്ടുവന്നു കുടിയാന്മാരെ മടക്കി അങ്ങൊട്ടതന്നെ കൂട്ടികൊണ്ടുപൊകയും ചെയ്തു
എന്നും ഇന്നലെ രാത്രിയിൽ കൊൽക്കാരനും ശിപ്പായിയും ഇങ്ങനെ ആകുന്നൂ വർത്ത
മാനം എന്ന പറകയും ചെയ്തു. ഇന്നു കാലത്ത ശിപ്പായിനെയും കൊൽക്കാരനെയും
നമ്പിയാരുള്ളെടത്ത അയച്ചാറെ നമ്പിയാര ശിപ്പായിയൊടും കൊൽക്കാരനൊടും പറ
ഞ്ഞ വാക്കുകൾ ഞാൻ പ്രവൃത്തിക്കാരനെയും ബാബുരായനെയും കാമാൻ വരികയില്ല
എന്നും ഞാൻ കൊടുക്കെണ്ടും ഉറുപ്പിക സായ്പു അവർകൾക്ക കൊടുക്കാമെന്നും
ശിപ്പായിനൊട അങ്ങ വരിക കഴികയില്ലന്നും ഇപ്രകാരം വാപുട്ടാണം പറഞ്ഞ കുറ്റിപ്പുറത്ത
പൊകുന്നു എന്ന പറഞ്ഞ നമ്പിയാര പൊകയും ചെയ്തു. ഞാൻ അയച്ച ശിപ്പായിയും
കൊൽക്കാരനും ഇങ്ങ തന്നെ മടങ്ങി പൊരികയും ചെയ്തു. ശിപ്പായി വന്ന വർത്തമാനം
പറഞ്ഞാറെ ആദിയെ രണ്ടാമത കൊൽക്കാരനയും ശിപ്പായിനയും അവിട
മുട്ടിക്കാതക്കവണ്ണം അയക്കയും ചെയ്തു. നമ്പിയാര ചെവ്വക്കാരന്റെ ശിട്ടുംകൊണ്ട
കുറ്റിപ്പുറത്തെ വന്നുവൊ എന്നും ഈ മുട്ട കണ്ടാറെ ഇവിടതന്നെ ഒളിച്ചിരിക്കുന്നൊ
എന്നും അറിഞ്ഞതും ഇല്ല. എന്നാൽ ഞാൻ നടക്കെണ്ടും കാരിയത്തിന്ന ബുദ്ധി ഉത്തരം
എഴുതി വരുമാറാക വെണ്ടിയിരിക്കുന്നു. മറ്റുള്ള കുടിയാമ്മാര എല്ലാവരെയും
മുട്ടിച്ചിരിക്കുന്നു. ദിവസംപ്രതി കൂടുന്ന ഉറുപ്പിക സന്നിധാനത്തിങ്കലക്ക കൊടുത്ത [ 152 ] യക്കുന്നതും ഉണ്ട. എന്നാൽ 972 മത കുമ്പം 3നു എഴുതിയത. പിപ്രവരി 11നു 3 നു
വന്നത. 11 നു പെർപ്പ കൊടുത്തത.

178 F&G

367ആമത രാജശ്രീ വടക്കെ അധികാരി തലച്ചെരി തുക്കടി സുപ്രഡെണ്ടൻ കൃസ്തപ്പർ
പീലി സായ്പു അവർകൾ രണ്ടുതറെ കാനഗൊവിന എഴുതിയത. എന്നാൽ എതാൻ
ഉറുപ്പിക ഇവിടെക്ക അയക്കാതെകണ്ട മൂന്ന ദിവസം കഴിഞ്ഞ പൊകയും ചെയ്തു.
ഇപ്രകാരം ഉള്ള നടപ്പിന തന്റെ മാസപ്പടി ഉണ്ടാകുമില്ല. നായന്മാരൊട എങ്കിലും
മാപ്പിളമാരൊടു എങ്കിലും എല്ലാവരൊടും ഉറുപ്പ്യ വാങ്ങുവാൻ തക്കവണ്ണം നാം നിന്നൊട
കൽപ്പിച്ചിരിക്കുന്നു. വിശെഷിച്ച ഇതിന്റെ ഉത്തരം ഒട്ടും താമസിയാതെകണ്ട ഇങ്ങൊട്ട
എഴുതി അയെക്കയും വെണം. എന്നാൽ കൊല്ലം 972 ആമത കുംഭമാസം 3നു ഇങ്ക്ലീശ
കൊല്ലം 1797 ആമത പിപ്രവരിമാസം 11നു കുറ്റിപ്പുറത്തന്ന എഴുതിയത.

179 F&G

368 ആമത രാജശ്രീ വടക്കെ അധികാരി തലച്ചെരി തുക്കടി സുപ്രഡെണ്ടൻ
കൃസ്തപ്പർ പീലി സായ്പു അവർകൾ കടുത്തനാട്ട കാനകൊവി വെങ്കിടകുപ്പയ്യന്ന
എഴുതിയ കത്ത. എന്നാൽ നമ്മുടെ കച്ചെരിയിലെക്ക ഉറുപ്പ്യ എത്രയും ചുരുക്കമായിട്ടെ
അയച്ചിട്ടുള്ളു. ആയതുകൊണ്ട പ്രെത്നം ചെയ്യുന്നതുമില്ല. എന്നാൽ ഒട്ടും
താമസിയാതെകണ്ട വലുതായിട്ടൊരു വഹ കൊടുത്തയക്കാഞ്ഞാൽ ഇവിടെക്ക
മടങ്ങിവരുവാനും തലച്ചെരിക്ക കൽപ്പിച്ച അയക്കയും ചെയ‌്യും. എന്നാൽ കൊല്ലം 972
ആമത കുമ്പമാസം 3നു ഇക്ലിശകൊല്ലം 1797 ആമത പിപ്രവരിമാസം 11നു കുറ്റിപ്പുറത്തന്ന
എഴുതിയത.

180 F&G

369 ആമത രാജശ്രീ വടക്കെ അധികാരി തലച്ചെരി തുക്കടി സുപ്രഡെണ്ടൻ കുസ്തപ്പർ
പീലിസായ്പു അവർകൾ വടകര പാറവത്യം അപ്പാവയ്യന എഴുതിയത. എന്നാൽ 971
മതിലെക്കൊണ്ടും 72 മതിലെക്കൊണ്ടും നികിതി കൊടുക്കെണ്ടുന്നവരു പെരും 25
നെല്ലയും വീടുകളും പറമ്പുകളുടെ വിവരത്തൊടുകൂട നമുക്ക അയപ്പാൻ മുമ്പെ
കൽപ്പിച്ചിരിക്കുന്നല്ലൊ. അതുകൊണ്ട ഇക്കത്ത എത്തിയ ഉടനെ മെൽപറഞ്ഞ കണക്ക
ഇവിടെക്ക അയക്കയും വെണം. എന്നാൽ കൊല്ലം 972 ആമത കുംഭമാസം 3നു
ഇങ്ക്ലീശകൊല്ലം 1797 ആമത പിപ്രവരിമാസം 11നു കുറ്റിപ്പുറത്തന്നെ എഴുതിയത.

181 F&G

370 ആമത രാജശ്രീ വടക്കെ അധികാരി തലച്ചെരി തുക്കടി സുപ്രഡെണ്ടൻ
കൃസ്തപ്പർ പീലിസായ്പു അവർകൾ ചെറക്കൽ കാനകൊവി ബാബൂരായന എഴുതിയത.
എന്നാൽ ഇവിടെക്ക എഴുതി അയച്ച കത്ത എത്തി. ആയതിൽ ഉള്ള അവസ്ഥ മന
സ്സിൽ ആകയും ചെയ്തു. തൊട്ടത്തിൽ നമ്പ്യാര ഇവിട വന്നിരിക്കുന്നു. രാമരായരൊടു
കൂട മടങ്ങി പൊവാൻ നമ്പ്യാർക്ക കൽപ്പിക്കയും ചെയ്തു. ശെഷം മറ്റുനാൾ കുമ്പമാസം
5നു നാം എടച്ചെരി യിലെക്ക വരുന്നതുകൊണ്ട 4000 ഉറുപ്പ്യ അവിട എത്തിയ ഉടനെ
വാങ്ങുവാൻ തക്കവണ്ണം നമ്മുടെ മനസ്സിൽ നിശ്ചയിച്ചിരിക്കുന്നു. എന്നാൽ കൊല്ലം 972
ആമത കുംഭമാസം 3നു ഇങ്ക്ലിശകൊല്ലം 1797 ആമത പിപ്രവരി മാസം 11നു കുറ്റിപ്പുറ
ത്തിന്ന എഴുതിയ കത്ത. [ 153 ] 182 F&G

371 ആമത രാജശ്രീ കടുത്തനാട്ട പൊർള്ളാതിരി കൊതവർമ്മ രാജാവ അവർകൾക്ക
വടക്കെ അധികാരി തലച്ചെരി തുക്കടി സുപ്രഡെണ്ടൻ കൃസ്തപ്പർ പീലി സായ്പു
അവർകൾ സല്ലാം. എന്നാൽ ഈ ഹൊബളി നികിതി ഉറുപ്പിക പിരിച്ചടക്കുന്നത
ല്ലാതെകണ്ട തങ്ങളെ പ്രവൃത്തിക്കാരൻ കഴിയുന്നടത്തൊളം വിരൊധിക്കുന്നു എന്നുള്ള
വർത്തമാനം തങ്ങൾക്ക ഗ്രെഹിപ്പിപ്പാൻ നമുക്ക വളര സങ്കടമായിരിക്കുന്നു.
ഇക്കാർയ‌്യത്തിന്ന മുടക്കെണ്ടതിന്ന ഉടനെ എത്രയും നിശ്ചയമായിട്ടതന്നെ
വെണ്ടിയിരിക്കുന്നു. ശെഷം കൊൽക്കാര കച്ചെരിയിൽ കൊണ്ടുവരുന്ന ആളുകളെ
ഒക്കയും നികിതി മെടിക്കാതെകണ്ട പാറവത്യക്കാരൻ പറഞ്ഞയക്കയും ചെയ്യുന്നു.
എന്നാൽ കൊല്ലം 972 ആമത കുംഭമാസം 3 നു ഇങ്ക്ലിശ്ശ കൊല്ലം 1797 ആമത പിപ്രവരി
മാസം 11നു കുറ്റിപ്പുറത്തെ നിന്നും എഴുതിയത.

183 F&G

372 ആമത മഹാരാജശ്രീ വടക്കെ അധികാരി പീലിസായ്പു അവർകളെ സന്നി
ധാനത്തിങ്കൽ ബൊധിപ്പിപ്പാൻ ഇരിവെനാട്ട ദൊറൊഗ മാണെയാട്ട വീരാൻകുട്ടി
എഴുതിയ അർജി. സായ്പ അവർകളുടെ സന്നിധാനത്തിങ്കന്ന കൊണ്ടവന്ന കൽപ്പന
ഉത്തരം കണ്ട അറികയും ചെയ്തു. ഒരു മാപ്പിളച്ചിന്റെ പൊരെയിന്ന കട്ട കവർന്ന പൊയ
അവസ്തയിന്റെയും ഒരു മാപ്പിളെന വെടിവെച്ചതിന്റെ അവസ്ഥയും ഇതിന്റെ തുമ്പ
പൊലെ അറിവാനായിട്ടും ഈ വഹ നിർമ്മർയ‌്യാദം കാണിച്ച ആളുകളെ പിടിപ്പാനാ
യിട്ടും മാലുമ്മി അമ്മതുമായി കണ്ട അമ്മതിന്റെ ആളുകളെയും കൊൽക്കാരും കൂടി
ഈ അവസ്ഥ അറിഞ്ഞ സന്നിധാനത്തിങ്കൽ എത്തിച്ച നാൾമുതൽക്ക ഇന്നെവരക്കും
നടക്കുന്നും ഉണ്ട. ഇതിന്റെ തുമ്പ അറിഞ്ഞ വന്നാലും നിർമ്മർയ‌്യാദം ചെയ്ത ആളെ
കിട്ടിയാലും ഉടനെതന്നെ സന്നിധാനത്തിങ്കൽ എത്തിക്കയും ചെയ്യാം. ശെഷം കുമ്പമാസം
2 നു രാത്രിയിൽ നാരങ്ങൊളി നമ്പിയാരും നമ്പ്യാരെ ആളുകളും അണിയാരത്ത വന്ന
മടൊനക്കണ്ടി കൊരന പിടിച്ചു അണിയാരത്ത ഉള്ള ആളുകളെ അവസ്ഥ ചൊതിച്ചാറെ
അവൻ പറയായ്കകൊണ്ട അവന്റെ കയി പിടിച്ചകെട്ടി. 5 ഉറുപ്പിക തരാമെന്ന തീയ്യൻ
പറഞ്ഞതിന്റെശെഷം കെട്ട അഴിച്ച വിട്ടൂടുകയും ചെയ്തു. ഈയവസ്ഥ അറിഞ്ഞ
തിന്റെ ശെഷം നമ്പ്യാരെയും ആളുകളെയും നൊക്കി നടന്നതിന്റെശെഷം ഇരിവ
യിനാട്ട കൊതൊങ്ങലൊൻ കുങ്കൻ ഇരിക്കുന്ന പൊലൂര ബലത്താലെ നിക്കയും
ചെയ്യുന്നു എന്ന കെട്ടു. ശെഷം പെരിങ്ങത്തൂര കച്ചൊടക്കാര ചീരാരത്തെ മമ്മിയും
ചന്നനപ്പറത്തെ കുട്ടിആലിയും അണ്ടത്തൊടൻ മൂസ്സാനും പുളുക്കൂ കുഞ്ഞിതറുവയും
ഇവര നാലാളും കൂടി ഇരിവെനാട്ട കച്ചെരിയിൽ എത്തിച്ചു. നാരങ്ങൊളി നമ്പ്യാര വന്ന
കലമ്പൽ കാണിക്കും എന്നും അതിന വെണ്ടുന്ന സഹായം ചെയ്യെണമെന്നും നമ്പ്യാര
പെരിങ്ങത്തൂര നകരത്തിൽ കൊടുത്തയച്ച ഒലയും കൊടുത്തയച്ചു. ശെഷം കടൊത്തൂര
പത്തായക്കൊടൻ മൂസ്സാനും ചെറിയത്തെ പക്കിറനും നരിക്കുട്ടി കലന്തർക്കും കാട്ടിലെ
പക്കിറന്മാർക്കും ഇവര നാലാൾക്കും നാരങ്ങൊളി നമ്പ്യാര കൊടുത്തയച്ച ഒലയും ഈ
രണ്ട ഒലയും സായ്പവർകളെ സന്നിധാനത്തിങ്കൽ കൊടുത്തയക്കുകയും ചെയ്തു.
ഇപ്രകാരം ഒക്കയും സായ്പവർകളെ സന്നിധാനത്തിങ്കൽ അറിവിക്ക അത്രെ ആയത.
എന്നാൽ കൊല്ലം 972മത കുമ്പമാസം 3 നു എഴുതിയത.

നാരങ്ങൊളി നമ്പിയാര മൂത്തവര കയ്യാൽ ഒല പെരിങ്ങളത്തപള്ളി കാദിയും കാരണവരും
ആയിരവും കൂടി കണ്ടു. കാരിയമെന്നാൽ ഞാൻ രാജ്യത്തുന്ന പൊരുവാൻ ഉള്ള
ഹെതുവും പൊന്നതിൽ പിന്നെ ഉള്ള വർത്തമാനവും നിങ്ങൾ എല്ലാവരും അറിഞ്ഞി
രിക്കുന്നല്ലൊ. ഞാൻ കുമ്പഞ്ഞിക്ക ഒരു പിഴ ചെയ്യാതെകണ്ട നമ്മളെ ദിക്കദെശം [ 154 ] നമ്പിയാന്മാരെ പ്രവൃത്തിയിൽ കൂട്ടി കൊടുക്കയും നമ്മളെ വസ്തുമുതൽ കുമ്പഞ്ഞിയിന്ന
ആള നിന്ന എടുക്കയും ഞാൻ ഇപ്പൊൾ കാട്ടിൽ കിടന്ന ചിലവിന മുട്ടി കൊഴങ്ങി
യിരിക്കയും ആയവസ്ഥപ്രകാരം നിങ്ങൾ ആരും വിസ്തരിക്കാതെകണ്ട ഇരിക്കയും എല്ലൊ
ചെയ്യുന്നത. നമ്മുടെ സങ്കടങ്ങൾ നിങ്ങൾ എല്ലാവരും ആയി കണ്ടു പറയണം എന്നുവെച്ച
വന്നു കണ്ടു പൊവാൻ തക്കവണ്ണം നിങ്ങൾക്ക എല്ലാവർക്കും വർത്തമാനം പറകയും
എഴുതി അയക്കയും ചെയ്തുവെല്ലൊ. നിങ്ങൾ എല്ലാവരും ആയതിന ഇത്രപ്പൊഴും ആയിട്ട
വന്ന കാമാൻ സങ്ങതി വന്നില്ലല്ലൊ. എനി എങ്കിലും വന്ന കണ്ട ഗുണദൊഷം പറയാൻ
ഭാവം ഉണ്ടഎങ്കിൽ താമസിയാതെ കൊളമല്ലൂര വന്ന ഗുണദൊഷം പറഞ്ഞൊളുകയും
വെണം. നിങ്ങൾക്ക എന്നെ കാണെണമെന്നും ഗുണദൊഷം പറയണമെന്നും ഇല്ല എന്നു
വെച്ചാലും നിങ്ങള എനിക്ക കാണെണമെന്ന വളര ആവിശ്യം ആയിരുന്നു. ഇത്രനാളും
നിങ്ങൾ വിസ്തരിക്കുമെന്നവെച്ച അടങ്ങിയിരുന്നു. എനി അങ്ങനെ അടങ്ങിയിരിക്കു
മെന്ന നിങ്ങൾക്ക ബൊധിക്കയും വെണ്ട. ഞാങ്ങളൊട ആരൊടും ഗുണദൊഷം
എത്തിക്കാതെകണ്ട എന്തിങ്ങിനെ ചെയ്തു എന്ന നിങ്ങൾ പറയുന്നതിന അത്രെ
അപ്പൊളപ്പൊൾ ഗുണദൊഷം എത്തിക്കുന്നത. എഴുതിയ ഗുണദൊഷം ഒക്കയും തിരിച്ച
താമസിയാതെ എഴുതി അയക്കയും വെണം. ഈ വർത്തമാനം തിരുച്ച ഇന്നുതന്നെ
എത്തിക്കയും വെണം. കൊല്ലം 972 മത കുമ്പം 3 നു എഴുതിയത.

184 F&G

നാരങ്ങൊളി നമ്പ്യാര മൂത്തവര കയ്യാൽ ഒല പത്തായക്കൊടൻ മൂസ്സാനും ചെറുവത്തെ
പാക്കിറനും നരിക്കുട്ടി കലന്തനും കാട്ടിലെ പക്കിറന്മാരുംക്കൂടി കണ്ടു കാർയ്യ്യമെന്നാൽ
നിങ്ങൾ എല്ലാവരുമായിക്കണ്ട പല ഗുണദൊഷം കൊണ്ട പറയാൻ ഉണ്ട. അതുകൊണ്ട
ഒട്ടും താമസിയാതെ ഇവിടത്തൊളം വന്ന കണ്ടു പറഞ്ഞൊണ്ട പൊകയും വെണം.
ഇത്രപ്പൊളും നിങ്ങൾ വിസ്തരിക്കുമെന്ന വെച്ചിരുന്നു. നിങ്ങൾ എന്ന വിസ്തരിക്കാഞ്ഞാൽ
എനിക്ക നിങ്ങള കാണെണമെന്ന വളര മൊഹം ഉണ്ട. അതുകൊണ്ട ഒട്ടും താമസി
യാതെകണ്ട വരികയും വെണം. കുംഭമാസം 3 നു എഴുതിയത. ഇത3-ം 3നു പിപ്രവരിമാസം
11നു വന്നത. കുമ്പം 4 നു പിപ്രവരി 12 നു പെർപ്പാക്കി അയച്ചത.

185 F&G

373 ആമത മഹാരാജശ്രീ പീൽ സായ്പു അവർകളുടെ സന്നിധാനത്തിങ്കലക്ക
കൊട്ടയത്ത കാനകൊവി കൃഷ്ണരായൻ എഴുതിയ അർജി. ഇപ്പൊൾ നാട്ടിൽ
കെൾക്കുന്ന വർത്തമാനം പഴെവീട്ടിൽ ചന്തു പടുവലായി പെണരായി നിട്ടൂര ആ ദിക്കിൽ
മൊളക പിരിപ്പിച്ച പണം പിരിക്കുന്നു എന്ന ഇവിട ഞാൻ കെട്ട വർത്തമാനം സായ്പു
അവർകൾക്ക എഴുതിയിരിക്കുന്നു. എനിക്ക അന്നന്നത്തെ വർത്തമാനം സായ്പ
വർകൾക്ക എഴുതി അയക്കണമെന്നാൽ എന്റെ അരിയത്ത ഒരു ആളും ഇല്ല. എന്നാൽ
കൊല്ലം 972 ആമത മകരമാസം 28 നു എഴുതിയ അർജി കുംഭമാസം 4 നു പിപ്രവരിമാസം
12 നു വന്നത. വർത്തമാനം ബൊധിപ്പിച്ചത.

186 F&G

374 ആമത മഹാരാജശ്രീ സുപ്രഡെണ്ടൻ കൃസ്തപ്പർ പീലിസായ്പു അവർകളെ
സന്നിധാനത്തിങ്കലക്ക കടുത്തനാട്ട കാനകൊവി വെങ്കിടകുപ്പയ്യൻ എഴുതിയ അർജി
സ്വാമി. കൽപ്പിച്ച എഴുതിവന്ന കത്ത വായിച്ച വർത്തമാനങ്ങൾ ഒക്കയും മനസ്സിൽ
ആകയും ചെയ്തു. കൽപ്പനപ്രകാരംപൊലെ രാപ്പകല ഒട്ടും താമസിയാതെ പ്രെത്നം
ചെയ്യുന്നതുമുണ്ട. സർക്കാര കാർയ്യ്യത്തിന്ന ഒട്ടും വഞ്ചനകൂടാതെകണ്ട നടന്നൊ [ 155 ] ണ്ടിരിക്കുന്നു. കുടിയാന്മാര എല്ലാം കയിക്കു കിട്ടായ്കകൊണ്ടത്രെ കൊഴങ്ങിയിരിക്കു
ന്നത സ്വാമി. കൊല്ലം 972 ആമത കുംഭമാസം 4നു എഴുതിയ അർജി. ഈ ദിവസം തന്നെ
വന്നു. 4നു പിപ്രവരി 12നു പെർപ്പാക്കി അയച്ചത.

187 F&G

375 ആമത രാജശ്രീ വടക്കെ അധികാരി തലച്ചെരി തുക്കടി സുപ്രഡെണ്ടൻ പീൽ
സായ്പു അവർകൾക്ക കടുത്തനാട്ട പൊർള്ളാതിരി കൊതവർമ്മ രാജാവർകൾ സല്ലാം.
നാം സാഹെബ അവർകൾക്ക സന്തൊഷത്തൊട എഴുതുന്നു. ഇന്നെത്തെ ദിവസം
നമ്മുടെ അമ്മാമന്റെ സ്വർഗ്ഗാരൊഹണ തിരുനാൾ വലിയ ദിവസമാകുന്നു.
ആയതകൊണ്ട ഇന്ന നമ്മുടെ ആളുകൾ കച്ചെരിയിൽ വരുവാൻ നെരംപൊരാ.
അതുകൊണ്ട സാഹെബ അവർകൾ പ്രസാദിച്ച അപ്രകാരം തന്നെ കൽപ്പന ആകയും
വെണം. വിശെഷിച്ച കസബ ഹൊബളി പാറവത്യക്കാരൻ 7 നു 1000 ഉറുപ്പിക കൊണ്ടു
വരുമെന്ന പറഞ്ഞ കെട്ടു. ശിപ്പായികൂടി വെണമെന്ന പറഞ്ഞു. അപ്രകാരം സാഹെ
അവർകൾക്ക ബൈാധിച്ചാൽ ശിപ്പായിനകൂടി അയച്ച ഉറുപ്പിക പിരിച്ചൊണ്ട വരുവാൻ
കൽപ്പന കൊടുക്കയും വെണം. എന്നാൽ കൊല്ലം 972 ആമത കുംഭമാസം 3 നു എഴുതി
യത. വന്നതും ഉടനെ ബൊധിപ്പിച്ചത.

188 F&G

376 ആമത രാജശ്രീ വടക്കെ അധികാരി തലച്ചെരി തുക്കടി സുപ്രഡെണ്ടൻ കൃസ്തപ്പർ
പീലിസായ്പു അവർകൾ കുമ്മസ്ത നാറായണരായർക്ക എഴുതി അനുപ്പിന കാർയ്യ്യം
എന്നാൽ ദിവസം ദിവസം ഇവിടെക്ക എഴുതി അയപ്പാൻ കൽപ്പിച്ചു. അതല്ലാതെകണ്ട
ഇപ്പൊൾ എഴുതി അയക്കാതെ അഞ്ച ദിവസം കഴിഞ്ഞ പൊകയും ചെയ്തു. ശെഷം
പിരിച്ചടക്കിയ മുതൽ ചുരുക്കമായിട്ടുള്ളത തന്റെ പ്രവൃത്തി ചെയ്യാതെകണ്ട
ക്ഷെത്രത്തിൽ യിരിക്കുന്നു എന്നുള്ള സുഭാവംപൊലെ കാണുന്നു. ആയതുകൊണ്ട
എത്രയും ചുരുക്കമായിട്ട 500 ഉറുപ്പ്യ ഉടനെ കൊടുത്തയക്കാഞ്ഞാൽ വിശെഷിച്ചും മറ്റും
അയക്കാത്തതിന്റെ സങ്ങതി മതിയായിട്ട ബൊധിപ്പിക്കാഞ്ഞാലും ഒട്ടും
താമസിയാതെകണ്ട തന്നെ ഇവിടെക്ക വരുത്തുകയും അപ്പൊൾ ശിക്ഷ കൊടുക്കയും
ചെയ്യും. വിശെഷിച്ച മെൽപറഞ്ഞ വർത്തമാനം അറിവാനായിട്ട ഈ എഴുതിയതാകുന്നൂ.
എന്നാൽ കൊല്ലം 972 ആമത കുമ്പമാസം 4 നു ഇങ്ക്ലീശ കൊല്ലം 1797 ആമത പിപ്രവരി
മാസം 12 നു കുറ്റിപ്പുറത്തനിന്നും എഴുതിയത.

189 F&G

377ആമത രാജശ്രീ വടക്കെ അധികാരി തലച്ചെരി തുക്കടി സുപ്രഡെണ്ടൻ കൃസ്തപ്പർ
പീലിസായ്പു അവർകൾ രാമരായർ പെഷ്കാർക്ക എഴുതിയത. എന്നാൽ നാളെ രാവിലെ
എത്തിയ ഉടനെ ജന്മക്കാര ഒക്കയും കുടിയാന്മാര ഒക്കയും തെയ്യാറായിരിക്കണം.
നമ്പ്യാരെക്കൊണ്ട താൻ വഴിപൊലെ നടക്കുന്നു എങ്കിൽ എല്ലാവരെയും കൂട്ടി
ക്കൊണ്ടവരികയും ചെയ്യും. വഴിപൊലെ നടക്കാഞ്ഞാൽ തൊയങ്ങൾ അല്ലാതെ
മറ്റൊരുത്തന്നെ കിട്ടുകയും ഇല്ലല്ലൊ. ആയതുകൊണ്ട ഈയവസ്ഥ ഒക്കയും തന്റെ
മെൽ വിശ്വസിച്ചിരിക്കുന്നൂ. ശെഷം മുമ്പിൽത്തെ ദിവസം 3000 ഉറുപ്പ്യ പിരിച്ചടച്ചാൽ
നമ്പ്യാര വലുതായിട്ടൊരു പെര അനുഭവിക്കയും ചെയ്യും. വിശെഷിച്ച മെൽ പറഞ്ഞ
വർത്തമാനം ഒക്കയും അറിവാനും നിരൂപിപ്പാനും അത്രെ തനിക്ക എഴുതി
അയച്ചിരിക്കുന്നു. എന്നാൽ കൊല്ലം 972 ആമത കുമ്പമാസം 4നു ഇങ്ക്ലീശകൊല്ലം 1797
ആമത പിപ്രവരി മാസം 12 നു കുറ്റിപ്പുറത്തന്ന എഴുതിയത. [ 156 ] 190 F&G

378 ആമത രാജശ്രീ വടക്കെ അധികാരി തലച്ചെരി തുക്കടി സുപ്രഡെണ്ടൻ കൃസ്തപ്പർ
പീലിസായ്പു അവർകൾ കുറുമ്പ്രനാട്ട ദറൊഗ ചന്ദ്രയ്യന എഴുതി അനുപ്പിന കാർയ്യ്യം.
എന്നാൽ ഇവിടെക്ക എഴുതി അയച്ച കത്ത രണ്ടും എത്തി. ആയതിൽ ഉള്ള അവസ്ഥ
ഒക്കയും മനസ്സിൽ ആകയും ചെയ്തു. ഒടുക്കത്തിൽ എഴുതി അയച്ച കത്തിൽ രണ്ടു
ആളുകള കൊന്നിരിക്കുന്നു എന്ന എഴുതി കാണുന്നതുമുണ്ട. ആയതുകൊണ്ട
ഇക്കൊലപാദത്തിന്റെ വിവരങ്ങളും കള്ളന്മാരെ പിടിക്കായ്കകൊണ്ട അതിന്റെ
സങ്ങതിയും നമുക്ക എഴുതി അറിയിക്കയും വെണം. അഞ്ചു പ്രാവിശ്യം വെടിയും വെച്ച
മറ്റും ചെല അതിക്രമങ്ങൾ ചെയ്യുമെന്ന പറയുന്നവനെകൊണ്ട വിശെഷിച്ച മറ്റും എതാൻ
വർത്തമാനങ്ങൾ കെട്ട ഉടനെ ഇങ്ങൊട്ട എഴുതി അയക്കയും വെണം. വിശെഷിച്ച
ഇപ്പൊൾ തന്റെ സ്ഥാനപ്രവൃത്തിയിൽ എത്രയു സൂക്ഷമായിട്ടുള്ളവണ്ണം നടപ്പാൻ
വെണ്ടിയിരിക്കുന്നു. ദുർബ്ബുദ്ധി ആയിട്ടുള്ളവരുടെ പൊളിവാക്ക കെൾക്കാതെ
സൂക്ഷമായി നടപ്പാനും നമുക്ക എഴുതി അയക്കുന്നതിന്റെ മുമ്പെതാൻ തന്റെ മന
സ്സിലും വർത്തമാനം വഴിപൊലെ ചൊതിച്ച അറികയും വെണം. എന്നാൽ കൊല്ലം 972
ആമത കുമ്പമാസം 4നു ഇങ്ക്ലീശകൊല്ലം 1797 ആമത പിപ്രവരി മാസം 12 നു
കുറ്റിപ്പുറത്തന്നു എഴുതിയത.

191 F&G

379 ആമത മഹാരാജശ്രീ വടക്കെ അധികാരി സുപ്രഡെണ്ടൻ കൃസ്തപ്പർ പീൽ
സായ്പു അവർകളെ സന്നിധാനത്തിങ്കലെക്ക പെഷ്കാര രാമരായര എഴുതിയ അർജി.
കല്പനപ്രകാരത്തക്ക എടച്ചെരിക്ക 3നു വന്ന എത്തുകയും ചെയ്തു. ഇവിടുത്തെ
കുടിയാന്മാര മുഖ്യസ്ഥന്മാര എല്ലാവർക്കും വരുത്തുവാനായിട്ടും ഞാനും തൊട്ടത്തിൽ
നമ്പ്യാരും പ്രയത്നംചെയ്ത അവിടവിട ആളെ അയച്ച ഇന്ന നാലാതിയ്യതി ചില മുഖ്യസ്തന്മാര
എത്തുകയും ചെയ്തു. അവരൊട സായ്പുന്റെ കൽപ്പനപ്രകാരംപൊലെ നല്ലവണ്ണമാ
യിട്ട പറകയും ചെയ്തു. സായ്പ ഇവിടെ എത്തുമ്പൊൾ എല്ലാവരുംകൂടി നികിതി പണം
ഇവിട തീർത്തകൊണ്ട വരികയും വെണം. അപ്രകാരം മുതല എത്തിയാൽ എല്ലാവര
മെലെ സായ്പിന്റെ കൃപയുണ്ടായി രക്ഷിക്കയും ചെയ്യും. അപ്രകാരം വന്ന ആളുകളൊട
പറഞ്ഞിട്ടും ഉണ്ട. വരാത്ത ആളെ വരുവാൻ തക്കവണ്ണം ആളെ പറഞ്ഞ അയച്ചിട്ടും ഉണ്ട.
സായ്പ ഇവിട എത്തുമ്പൊഴക്ക എല്ലാവരും ഇവിട എത്തുകയും ചെയ്യും. കൊല്ലം 972
ആമത കുമ്പമാസം 4നു എഴുതിയ അർജി 4നു പിപ്രവരി 12നു വന്നത. വർത്തമാനം
ബൊധിപ്പിച്ചത.

192 F&G

380 ആമത രാജശ്രീ വടക്കെ അധികാരി തലച്ചെരി തുക്കടി സുപ്രഡെണ്ടൻ കൃസ്തപ്പർ
പീൽ സായ്പു അവർകൾ ചൊവ്വക്കാര മൂസ്സക്ക എഴുതിയത. എന്നാൽ ഈച്ചിലി
കുട്ടിയാലിയിന്റെ അവസ്ഥയിൽ താൻ നടന്നിരുന്ന കാര്യംകൊണ്ട ഈച്ചിലി
കുട്ടിയാലീന ഇവിടെക്ക അയപ്പാൻ വെണ്ടിയിരിക്കുന്നു എന്ന പല പ്രാവിശ്യമായിട്ട
കവാട സായ്പു നിങ്ങളൊട പറകയും ചെയ്തു എന്ന ഇവിടെക്ക എഴുതി അയച്ചിരിക്കുന്നു.
ഇപ്രകാരം ചെയ്യുമെന്ന താൻ പലപ്രാവിശ്യം കവാട സാഹെപൊട ഒത്തിരുന്നു.
അതകൂടാതെകണ്ട ആ എജമാനനെ ചതിച്ചു എന്ന എഴുതി അയപ്പാൻ നമുക്ക വളര
സങ്കടമായിരിക്കുന്നു. അതുകൊണ്ട മെൽപറഞ്ഞ ആളെ ഒട്ടും താമസിയാതെ കണ്ട
നമുക്ക കൽപ്പിച്ചയക്കണം. അല്ലാതെകണ്ട തനിക്കും നമുക്കും പ്രസാദക്കെടായിട്ടൊരു
വഴിനടപ്പാൻ നമുക്ക ആവിശ്യം ഉണ്ടായി വരികയും ചെയ്യും. എന്നാൽ കൊല്ലം 972 [ 157 ] ആമത കുമ്പമാസം 4നു ഇങ്ക്ലീശകൊല്ലം 1797 ആമത പിപ്രവരിമാസം 12നു രാത്രിയിൽ
ഒമ്പതമണിക്ക കുറ്റിപ്പുറത്തനിന്നും എഴുതിയത.

193 F&G

381 ആമത മഹാരാജശ്രീ വടക്കെ അധികാരി പീൽ സായ്പു അവർകളെ സന്നി
ധാനത്തിങ്കലെക്ക നാറാണരായൻ എഴുതിയ അർജി. കൽപ്പിച്ചയച്ച കത്തും വായിച്ച
വർത്തമാനം അറിഞ്ഞു. കൽപ്പനപ്രകാരം എറാമലെ ഹൊബളിയിൽ ഉറുപ്പിക 304 3/4 രെ
സ്സ 28 അഴിയൂര ഹൊബളിയിൽ നിന്ന 107 3/4 ഉറുപ്പികയും 37 രെസ്സും വക 2ൽ ആക
ഉറുപ്പിക 412 1/2 രെസ്സ 65. അതിന മുദ്രയിട്ട രാജാവർകളുടെ ശിപ്പായിപക്കലും
അനന്തപട്ടരപക്കലും കൂടി കൽപ്പിച്ചയച്ച ശിപ്പായി ഒന്നിച്ച സന്നിധാനത്തിങ്കൽക്ക
അയച്ചിരിക്കുന്നൂ. സായ്പവർകൾ എന്നെ ഇങ്ങൊട്ട കൽപ്പിച്ചയച്ചതിന്റെശെഷം വലിയ
കുറ്റി ആയിട്ട രണ്ട കുടിയാന്മാര ഇവിട വന്നിട്ടും ഉണ്ട. 71 മതിലെ നികിതിക്ക അവര
പാതി തന്നിട്ടും ഉണ്ട. ശെഷംത്തിന്ന 6നുക്ക അടച്ച തരാമെന്ന പറഞ്ഞിരിക്കുന്നു. അവരെ
പാറാവിൽ തന്നെ നിപ്പിച്ചിട്ടും ഉണ്ട. ശെഷം വലിയ കുറ്റികളെ നൊക്കീട്ട കാമാനും ഇല്ല.
അവരുടെ വീടുകളും അടച്ച ചപ്പിട്ടിട്ടും ഉണ്ട. ദിവസന്തൊറും കൊൽക്കാരന്മാരും ഒന്നിച്ച
ശിപ്പായിമാരെ വലിയ കുറ്റികളിൽ അയച്ചു. എങ്ങും കാണുന്നതും ഇല്ല. ചില്ലുവാന
കുടിയാന്മാര വരുന്നതും ഉണ്ട. സായ്പവർകളെ കൽപ്പന പ്രകാരം രാപ്പകല പ്രെത്നം
ചെയ്ത വലിയ കുടിയാന്മാരെ വരുത്തി ഉറുപ്പിക പിരിക്കുന്നതും ഉണ്ട. രണ്ടു മൂന്ന
കുടിയാന്മാര ഇവിടെനിന്ന ഒളിച്ചുപൊയിട്ടും ഉണ്ട. അതിന്ന എത്രപ്രകാരം കൽപ്പന
വരുന്നൂ എന്നാൽ അപ്രകാരം നടക്കുന്നതും ഉണ്ട. മടിശ്ശീല അവിടെ എത്തിയ
പ്രകാരത്തിന്ന കല്പന വരുമാറാകയും വെണം. എന്നാൽ കൊല്ലം 972 ആമത കുംഭമാസം
5നു എഴുതിയ അർജി. 5നു പിപ്രവരി 13നു വന്നത. ഉടനെ ബൊധിപ്പിച്ചത വർത്തമാനം.

194 F&G

382 ആമത മഹാരാജശ്രീ വടക്കെ അധികാരി പീൽ സായ്പു അവർകളെ സന്നി
ധാനത്തിങ്കൽ ബൊധിപ്പിപ്പാൻ ഇരിവെനാട്ട കുന്നുമ്മലെ നമ്പ്യാരും കെഴക്കെടത്ത
നമ്പ്യാരും ചന്ദ്രൊത്ത നമ്പ്യാരും എഴുതിയത. കൊടൂത്തൂട്ട കത്ത വായിച്ച മനസ്സിൽ
ആകയും ചെയ്തു. കാമ്പ്രത്ത നമ്പ്യാര 52 കുടികളിന്ന പിരിച്ച ഉറുപ്പ്യ കൊടുത്ത
യക്കണമെന്ന ഞാങ്ങൾ എഴുതി അയച്ചതിന്റെ ശെഷം അതിന ഉത്തരം കൂട
കൊടുത്തയച്ചതും ഇല്ല. ഈ മാസം 2 നു കാമ്പ്രത്തനമ്പ്യാരെ ആളുകള രാത്രിയിൽ വന്ന
കൊടി തറിക്കയും കൊല കൊത്തുകയും ചെയ്തു. 2 നു അസ്തമിച്ചാരെ നാരങ്ങൊളി
നമ്പ്യാര കൊട്ടെത്തക്കാര നായന്മാരയും കൂട്ടികൊണ്ട കൊളവല്ലൂര വന്ന നിക്കുന്നു.
അതുകൊണ്ട കുടിയാന്മാര ഒക്കയും ഭയപ്പെട്ട മറഞ്ഞിനിക്കുന്നൂ. നികിതി ഉറുപ്പ്യക്ക
കുടികളിൽ ആളെ അയച്ചാൽ ആരയും കാണാനുമില്ല. അതുകൊണ്ട കെഴക്കെ ദിക്കിൽ
ഒരെടത്ത പണ്ടാരത്തിലെ ആളുകൾ വന്ന നിന്ന നാട്ടിൽ വല്ലതും ഒരു നെലക്കെട
ഉണ്ടാകുന്നെടത്ത നാട്ടിൽ ഉള്ള ആളുകൾ എല്ലാവരും അവിട എത്തുവാൻ തക്കവണ്ണം
കൽപ്പനയും തന്നുവെങ്കിലെ നാട്ടിൽ കുടിയാന്മാര നെലയായിനിന്ന പണ്ടാര ഉറുപ്പ്യ
തന്ന കഴിയും. എന്നാൽ കൊല്ലം 972 ആമത കുമ്പമാസം 3 നു കുമ്പം 5 നു പിപ്രവരി 13
നു വന്നത. ഉടനെ പെർപ്പാക്കി കൊടുത്തത.

195 F & G

383 ആമത രാജശ്രീ വടക്കെ അധികാരി തലച്ചെരി തുക്കടി സുപ്രഡെണ്ടൻ കൃസ്തപ്പർ
പീൽ സായ്പു അവർകൾ ചൊവ്വക്കാരൻ മൂസ്സക്ക എഴുതിയ കത്ത. എന്നാൽ 2,100 [ 158 ] ഉറുപ്പ്യ തൊട്ടത്തിൽ നമ്പ്യാരെ കണക്കകൊണ്ട തന്റെ ഒല കൊണ്ടുവന്നവനെ
ഇപ്പൊൾ തന്നെ കാണുകയും ചെയ്തു. ശെഷം തൊട്ടത്തിൽ നമ്പ്യാരും തന്റെ ആളും
ഇവിട വന്നിരുന്നു. അപ്പൊൾ രാജാവർകൾക്ക കൊണ്ടുപൊകുന്ന രശീതി 1,500
ഉറുപ്പ്യകൊണ്ട നമുക്ക കൊടുക്കയും ചെയ്തു. ഈ രശീതി നാം തന്നെ അടക്കയും ചെയ്തു.
ആയതിന്റെ മുതലെടുപ്പ നമുക്ക കൊടുത്ത ഉടനെ ഈ വഹ ഉറുപ്പ്യ രാജാവർകൾക്ക
കൊടുത്തപ്രകാരംപൊലെ നമ്പ്യാരുടെ കണക്കിൽ വിശ്വാസം ഉണ്ടായിവരികയും ചെയ്യും.
അതുകൊണ്ട ഈ താലൂക്കിൽ ഇരിക്കുന്ന സമയത്ത പിരിച്ചടക്കുന്ന ഉറുപ്പ്യ ഒക്കയും
ബഹുമാനപ്പെട്ട കുമ്പഞ്ഞിയുടെ ഖജാനയിൽ ഉടനെ ബൊധിപ്പിക്കുന്നതുമുണ്ട.
അതുകൊണ്ട നമ്പ്യാരിന്റെ കാരിയം ഒക്കയും തീർച്ചവരുത്തെണ്ടതിന്ന നമുക്ക
വെണ്ടിയിരിക്കുന്നതുകൊണ്ട ഈ വഹരണ്ടും 3,600 ഉറുപ്പ്യ നാലുദിവസത്തിൽ അകത്ത
കൊടുപ്പാനായിട്ടൊരു രശീതി നമുക്ക കൊടുത്തയക്കയും വെണം. ശെഷം ഇവിടുത്തെ
കുടിയാന്മാര നികിതി പണം കൊടുക്കെണ്ടുന്നത തന്റെ ആള വിരൊധിക്കുന്നു എന്ന
നാം തനിക്ക അറിയിക്കയും വെണം. വിശെഷിച്ച നികിതി പണം കൊടുത്തില്ല എന്നു
വരികിൽ ബഹുമാനപ്പെട്ട കുമ്പഞ്ഞിയുടെ നികിതി വിരൊധിച്ച കാർയ്യത്തിന്ന തന്റെ
ആളെക്കൊണ്ട എതുപ്രകാരം ഒരു വഴി നടക്കയും ചെയ്യും. എന്നാൽ കൊല്ലം 972 ആമത
കുഭമാസം 7നു ഇക്ലീശ കൊല്ലം 1797 ആമത പിപ്രവരി മാസം 13 നു എടച്ചെരി നിന്ന
എഴുതിയത.

196 F & G

384 ആമത രാജശ്രീ കടുത്തനാട്ട പൊർള്ളാതിരി കൊതവർമ്മ രാജാവ അവർകൾക്ക
വടക്കെ അധികാരി തലച്ചെരി തുക്കടി സുപ്രഡെണ്ടൻ കൃസ്തപ്പർ പീൽ സായ്പു
അവർകൾ സല്ലാം. എന്നാൽ നികിതി ഉറുപ്പ്യ പിരിച്ചടപ്പാൻ തക്കവണ്ണം തങ്ങൾക്ക
സഹായിക്കണ്ടതിന്ന നാം ഇവിട വന്നിരിക്കുന്നു. ജന്മക്കണക്കുകൾ തൊട്ടത്തിൽ
നമ്പ്യാരെ പറ്റിൽ ഇല്ല എന്നും മൂന്നായിരം ഉറുപ്പ്യ ബൊധിപ്പിച്ചപ്പൊൾ കണക്കുകൾ
കൊടുപ്പാൻ തങ്ങൾ ഒത്തിരുന്നു എന്നും നമ്പ്യാര നമ്മൊട പറകയും ചെയ്തു.
അതുകൊണ്ട ഇക്കണക്കുകൾ കൊടുത്തിരുന്നിട്ടെങ്കിൽ കാർയ്യം ഒക്കയും നല്ല
വഴിയൊടുകൂട നടക്കയും നികിതി ഉറുപ്പ്യ നമ്പ്യാര പിരിച്ചടക്കയും ചെയ്യും. ശെഷം
മെൽപറഞ്ഞ കണക്കുകൾ ഇവിടെക്ക അയച്ചാൽ നാലു ദിവസത്തിൽ അകത്ത 6,000 (?)
ഉറുപ്പ്യ കൊടുക്കും എന്ന നമ്പ്യാര ഒത്തിരിക്കയും ചെയ്തു. ശെഷം 1500 ഉറുപ്പ്യക്ക
ചൊവ്വക്കാരൻ മൂസ്സയിന്റെ മൂന്നാൻ തങ്ങൾക്ക കൊടുത്തു എന്ന നമ്പ്യാര നമ്മൊട
പറകയും ചെയ്തു. ആയത മറ്റും ഉള്ള കണക്കൊടുക്കൂട 5100 ഉറുപ്പ്യ തെകച്ച ആകുന്നത.
വിശെഷിച്ച ഇതിന്റെ ഉത്തരം എഴുതി അയക്കയും വെണം. എന്നാൽ കൊല്ലം 972
ആമത കുഭമാസം 6 നു ഇങ്ക്ലീശ കൊല്ലം 1797 ആമത പിപ്രവരി മാസം 14 നു എടച്ചെരി
നിന്നും എഴുതിയത.

197 F & G

385 ആമത മഹാരാജശ്രീ സായ്പു അവർകളുടെ സന്നിധാനത്തിങ്കലെക്ക ദിവാൻ
ബാളാജിരായര എഴുതിയ അർജി. സായ്പവർകളുടെ കൽപ്പനപൊലെ ഈ മാസം 3 നു
രാവിലെ പാലാട്ട വന്ന ഇവിടുത്തെ പാറവത്യക്കാരനെയും വരുത്തി കുടികളിൽ മുട്ടിച്ച
4 നു വരെക്ക പാലാട്ട ഹൊബളിയിൽ കൂടിയ ഉറുപ്പിക 500 ഈ വക അഞ്ഞൂറ ഉറുപ്പിക
കൊൽക്കാരന്റെ കയിൽ കൊടുത്തയച്ചിരിക്കുന്നു. തൊടനൂര ഹൊബളി
പാറവത്യക്കാരൻ 50 ഉറുപ്പിക കൂടിയിരിക്കുന്നു എന്ന 4 നു വയിന്നെരം ഇവിട വന്ന
പറഞ്ഞതുകൊണ്ട ഇന്നെത്തെ ദിവസം കൂടിയ പണവും കൊണ്ടുവരുവാൻ തക്കവണ്ണം [ 159 ] പറഞ്ഞയച്ചിരിക്കുന്നു. എന്നാൽ കൊല്ലം 972 ആമത കുംഭമാസം 5 നു എഴുതിയ അർജി.
കുംഭം 6നു പിപ്രവരി മാസം 14 നു വന്നത. ഉടനെ വർത്തമാനം ബൈാധിപ്പിച്ചത.

198 F & G

386 ആമത രാജശ്രീ വടക്കെ അധികാരി തലച്ചെരി തുക്കടി സുപ്രഡെണ്ടൻ കൃസ്തപ്പർ
പീലി സായ്പു അവർകൾ ദിവാൻ ബാളാജി രായർക്ക എഴുതിയത. എന്നാൽ താൻ
കൊടുത്തയച്ച ഉറുപ്പ്യ കച്ചെരിയിലെക്ക എത്തിക്കയും ചെയ്തു. ആയിരം ഉറുപ്പ്യ എങ്കിലും
രണ്ടായിരം ഉറുപ്പ്യ എങ്കിലും ഇനി ഉണ്ടാക്കുവാൻ തക്കവണ്ണം മറ്റും ലെല ദിവസം പ്രെത്നം
ചെയ്കയും വെണം. അതല്ലാതെകണ്ട ഒന്നാം കിസ്തി ഉണ്ടാകയും ഇല്ലല്ലൊ. എന്നാൽ
കൊല്ലം 972 ആമത കുംഭമാസം 6 നു ഇങ്ക്ലീശ കൊല്ലം 1797 ആമത പിപ്രവരിമാസം 14 നു
എഴുതിയത.

199 F & G

387 ആമത രാജശ്രീ വടക്കെ അധികാരി തലച്ചെരി തുക്കടി സുപ്രഡെണ്ടൻ കൃസ്തപ്പർ
പീലിസായ്പു അവർകൾ ഇരിവെനാട്ട നമ്പ്യാന്മാർക്ക എഴുതി അനുപ്പിന കാർയ്യ എന്നാൽ
ഇവിടെക്ക എഴുതി അയച്ച കത്ത എത്തി. ആയതിൽ ഉള്ള അവസ്ഥ ഒക്കയും മനസ്സിൽ
ആകയും ചെയ്തു. ആയതിന്റെ വർത്തമാനം കെട്ടാറെ നമുക്കു വളര സങ്കടമാകയും
ചെയ്തു. ആയത ബഹുമാനപ്പെട്ട സംസ്ഥാനത്തക്ക ബൊധിപ്പിക്കയും ചെയ്യും.
ഇതിനിടെയിൽ ഇരിവെനാട്ടിൽ എതാൻ വിരൊധം വരാതെയിരിപ്പാൻ പ്രെത്നം ചെയ്കയും
വെണം. ഇപ്രകാരംതന്നെ ദൊറൊഗവൊടും മാലിമ്മി അമ്മതവൊടും കൽപ്പിക്കയും
ചെയ്തു. ഇക്കാർയ്യംകൊണ്ട അവരുടെ ഒന്നിച്ച വിശാരിക്കയും വെണം. ശെഷം നിങ്ങളെ
കാർയ്യങ്ങൾക്ക ഒക്കയും സഹായിക്കെണ്ടതിന്ന ദൊറൊഗക്കും മാലിമി അമ്മതിനും
കൽപ്പന കൊടുക്കയും ചെയ്തു. അതുകൊണ്ട ബഹുമാനപ്പെട്ട സർക്കാരിലെ കാരിയം
ഗുണമായിട്ട വരുത്തെണ്ടതിന്ന നിങ്ങൾ കഴിയുന്നടത്തൊളം പ്രെത്നം ചെയ്യുമെന്ന നാം
വിശ്വസിച്ചിരിക്കുന്നു. എന്നാൽ കൊല്ലം 972 ആമത കുംഭമാസം 6 നു ഇങ്ക്ലീശ കൊല്ലം
1797 ആമത പിപ്രവരി മാസം 14 നു എഴുതിയത.

200 F & G

388 ആമത രാജശ്രീ ഗൊവിന്ദ്രപ്രഭു അവർകൾ ഗ്രെഹിക്കെണ്ടും അവസ്ഥ. ഇന്ന 6
മണിക്ക പാലയാട്ട ഹൊബളിയിന്ന ഉറുപ്പിക 496 3/4 രെസ്സ 12 ഇവിട കച്ചെരിയിൽ എണ്ണം
കാണുകയും ചെയ്തു. ശെഷം തൂക്കക്കൊറവടിയും കഴിപപണവും അത്രെ ആകുന്നു.
ശെഷം കച്ചെരിയിൽ പാറാവ കിടക്കുന്ന കുടികളുടെ മൊതല നിപ്പ ഉള്ളത കുടിയാൻ
പാറാവനിന്ന കിഴിച്ച അയപ്പാൻ സാഹെബ അവർകളെ കൽപ്പന ആയി വരണം. ഈ
വർത്തമാനം മഹാരാജശ്രീ പീൽ സാഹെബ അവർകളെ ബൊധിപ്പിപ്പാൻ ശെഷയ്യൻ
എഴുതിയത. എന്നാൽ കൊല്ലം 972 ആമത കുംഭമാസം 5 നു 7 മണിക്ക എഴുതിയത.
എറാമലയിന്ന നാറാണരായര കയ്യായിട്ട 400 ഉറുപ്പിക അവിടെ വന്നിരിക്കുന്നു എന്നും
കെട്ടു. ആയത അപ്രകാരം തന്നെയൊ എന്ന അറിഞ്ഞില്ല. കുംഭമാസം 6നു പിപ്രവരിമാസം
14 നു വന്നത.

201 F & G

389 ആമത രാജശ്രീ വടക്കെ അധികാരി തലച്ചെരി തുക്കടി സുപ്രഡെണ്ടൻ കൃസ്തപ്പർ
പീൽസായ്പു അവർകൾ ഇരിവെനാട്ട ദൊറൊഗക്ക എഴുതി അനുപ്പിന കാർയ്യം എന്നാൽ [ 160 ] ഇപ്പൊളത്തക്ക ശിരസ്തെദാരസ്ഥാനം പരിപാലിപ്പാൻ തക്കവണ്ണം ഇക്കത്ത കൊണ്ടു
വരുന്ന അനുമന്തരായർ എന്ന പറയുന്നവനെ അങ്ങൊട്ട കൽപ്പിച്ചയക്കയും ചെയ്തു.
അതുകൊണ്ട ശിരസ്തെദാര സ്ഥാനകാർയ്യം മെൽപറഞ്ഞ അനുമന്തരായരെക്കൊണ്ട
നടപ്പിക്കയും വെണം. ശെഷം നമ്മുടെ കച്ചെരി ഒരിത്തിയിൽ ആകുമ്പൊൾ മർയ്യാദി
ആയി സത്യം ചെയ്കയും മുച്ചുലിക്ക ഒപ്പിടുകയും ചെയ്യും. എന്നാൽ കൊല്ലം 972 ആമത
കുംബമാസം 6 നു ഇങ്ക്ലീശകൊല്ലം 1797 ആമത പിപ്രവരിമാസം 14 നു എടച്ചെരി നിന്നും
എഴുതിയത.

202 F & G

390 ആമത രാജശ്രീവടക്കെ അധികാരി തലച്ചെരി തുക്കടി സുപ്രഡെണ്ടൻ കൃസ്തപ്പർ
പീലിസായ്പു അവർകൾക്ക കടത്തനാട്ട പൊർള്ളാതിരി കൊതവർമ്മ രാജാവർകൾ
സല്ലാം. സാഹെബ അവർകൾ കൊടുത്തയച്ച കത്ത വായിച്ച വർത്തമാനം മനസ്സിൽ
ആകയും ചെയ്തു. തൊട്ടത്തിൽ നമ്പ്യാരെ കാരിയം മുമ്പെ 1500 ഉറുപ്പികക്ക മൂനാമന്റെ
എഴുത്ത വന്നിരിക്കുന്നു. രണ്ടാമത ഇപ്പൊൾ വന്ന എഴുത്തിന്റെ സംഖ്യ സാഹെബ
അവർകൾക്ക മനസ്സിൽ ഉണ്ടല്ലൊ. നമ്പ്യാരെ കയിന്ന വെറെ ഒര മുതലും വന്നിട്ടും ഇല്ല.
71 മത ഒരു കാലത്തെ നികിതി എകദെശം 6100 ഉറുപ്പിക അധികം ഉണ്ട. ഇപ്രകാരം
രണ്ടുകാലത്തെക്ക 12,000 മെൽ ഉറുപ്പ്യ അധികം ഉള്ളതിൽ മൂനാമന്റെ എഴുത്ത കഴിച്ച
ശെഷം മൊതല നമ്പ്യാരെ കയിന്ന വരണം. നമ്പ്യാർക്ക കൊടുപ്പാൻ എഴുതിയ
പ്രതികണക്ക ഹൊബളി പാറവത്യക്കാരന്റെ പക്കൽ ഉണ്ട. അത വാങ്ങി നമ്പ്യാർക്ക
കൊടുക്കണം. ഒര പ്രതി നമ്മുടെ കച്ചെരിയിൽ സൂക്ഷിക്കെണ്ട കണക്ക സായ്പവർകളെ
യാത്രയിന്റെകൂട വന്നിട്ട ഉള്ളത ഇവിടെ വരുമാറാക്കുകയും വെണം. ശെഷം സാഹെബ
അവർകളെ സുഖസന്തൊഷാതിശയങ്ങൾക്ക എഴുതി വരികയും വെണം. എന്നാൽ
കൊല്ലം 972 ആമത കുംഭമാസം 6നു പിപ്രവരി 14 നു വന്നത. പിപ്രവരി 15 നു പെർപ്പാക്കി
കൊടുത്തത.

203 F & G

391 ആമത മഹാരാജശ്രീ വടക്കെ അധികാരി പീലിസായ്പു അവർകളുടെ മെൽ
കച്ചെരി സന്നിധാനത്തിങ്കൽ ബൊധിപ്പിക്കുവാൻ ഇരിവെനാട്ട ദൊറൊഗ മാണെയാട്ട
വീരാൻകുട്ടി എഴുതിയ അർജി. കാമ്പ്രത്ത നമ്പ്യാരെ ആള രാത്രി വന്ന കുടിയാന്മാരുടെ
കൊടി പറിക്കയും കൊല കൊത്തുകയും കുടിയാന്മാരെ ഭയപ്പെടുപ്പിക്കയും ചെയ്യുന്നു.
ശെഷം കുംഭമാസം 2 നൂ അസ്തമിച്ചാറെ നാരങ്ങൊളി നമ്പ്യാര കൊട്ടയത്തക്കാര
നായന്മാരെയും കൂട്ടിക്കൊണ്ടുവന്ന കൊളവല്ലൂര നിക്കകൊണ്ടും പണ്ടാര നികിതി
എങ്ങുന്നും കിട്ടുന്നതുമില്ലാ. അതുകൊണ്ട പണ്ടാരത്തിലെ കൽപന തന്നെ
ഉണ്ടായിവന്നുവെങ്കിലെ കുടിയാന്മാര കുടികൾനിന്ന പണ്ടാരനികിതി തന്നു കഴിയും.
ഇപ്രകാരം കുന്നുമ്മൽ നമ്പ്യാരും കെഴക്കെടത്ത നമ്പ്യാരും ചന്ത്രൊത്ത നമ്പ്യാരും
എത്തിച്ചു. ശെഷം നാരങ്ങൊളി നമ്പ്യാരും കാമ്പ്രത്ത നമ്പ്യാരും കൊതൊങ്ങളൊൻ
കുങ്കനും ഇവരെ ആളുകളും ശെഷം ഇവര പൊറാട്ടരെ ഉള്ള ആളെയും കൂട്ടി ബല
ത്താലെ പൊയിലൂരും കൊളവല്ലൂരും നിക്കുന്നു. ആയതുകൊണ്ട നല്ല ഉരുസൽ തന്നെ
ആകുന്നു. ശെഷം മാലിമ്മി അമ്മതിനെ ഒന്നിച്ച ഉള്ള ആളുകൾ അയിമ്പതിൽ
ഇരിപത്തഞ്ച ആൾക്കെ തൊക്ക ഉള്ളൂ എന്നും അതിൽ ഇരിപത്തഞ്ചാൾക്ക തൊക്ക
വെണമെന്നും ഇതിന്റെ സാമാനങ്ങൾ ഒക്കയും വെണമെന്നും മാലിമ്മി അമ്മത
ഇരിവെനാട്ട അദാലത്ത കച്ചെരിയിൽ വന്ന പറഞ്ഞു. ഇപ്രകാരം ഒക്കയും സായ്പ
വർകളെ സന്നിധാനത്തിങ്കൽ അറിവിക്ക അത്രെ ആയത. എന്നാൽ കൊല്ലം 972 ആമത [ 161 ] കുംഭമാസം 5നു എഴുതിയ അർജി. കുംഭമാസം 6നു പിപ്രവരി മാസം 14 നു വന്നത.
ഈ ദിവസം തന്നെ വർത്തമാനം ബൊധിപ്പിച്ചത.

204 F & G

392 ആമത രാജശ്രീ വടക്കെ അധികാരി തലച്ചെരി തുക്കടി സുപ്രഡെണ്ടൻ കൃസ്തപ്പർ
പീലിസായ്പു അവർകൾ ചൊവ്വക്കാരൻ മൂസ്സക്ക എഴുതി അനുപ്പിന കാർയ്യം. എന്നാൽ
ഇവിടെക്ക എഴുതി അയച്ച കത്ത എത്തി. ആയതിന്റെ അവസ്ഥ വഴിപൊലെ
തിരിഞ്ഞതുമില്ലല്ലൊ. മുമ്പെടത്തിൽ നെരായിട്ടുള്ള കണക്കുകൾ ഒക്കയും തൊട്ടത്തിൽ
നമ്പ്യാർക്ക കൊടുക്കും എന്ന നാം വിശ്വസിച്ചിരിക്കുന്നു. ശെഷം ഈ വിവരങ്ങൾ
എഴുതിയ പ്രകാരം നമ്പ്യാരെക്കൊണ്ട നിങ്ങൾ മൂന്നാം ആയിരിക്കും. ഒന്നാമത 1500
ഉറുപ്പ്യകൊണ്ട രാജാവ അവർകൾ ഇരിക്കുന്നെടത്തക്ക നമ്പ്യാര കൊണ്ടുപൊകുന്ന
ഓല നമ്മുടെ പറ്റിൽ ഉണ്ട. രണ്ടാമത നാലുദിവസത്തിൽ നമുക്ക എഴുതി അയച്ചപ്രകാരം
2100 ഉറുപ്പ്യ കൊടുക്കാമെന്ന എഴുതി അയച്ചു. വക 2 ൽ 3600 ഉറുപ്പ്യ ആകുന്നത.
മെൽപറഞ്ഞപ്രകാരം നമുക്ക ബൊധം വരുത്തുകയും ചെയ്യും. അപ്പൊൾ മുമ്പിൽത്തെ
കാലം പൊലെ തൊട്ടത്തിൽ നമ്പ്യാരുടെ പറ്റിൽ ജന്മം ഒക്കയും ആയി വരികയുംചെയ്യും.
എന്നാൽ കൊല്ലം 972 ആമത കുംഭ മാസം 7നു ഇങ്ക്ലീശകൊല്ലം 1797 ആമത പിപ്രവരി
മാസം 15 നു യെടച്ചെരിയിൽനിന്നും എഴുതിയത.

205 F & G

393 ആമത രാജശ്രീ വടക്കെ അധികാരി തലച്ചെരി തുക്കടി സുപ്രഡെണ്ടൻ കൃസ്തപ്പർ
പീലി സായ്പു അവർകൾ കുറുമ്പ്രനാട്ട ദറൊകൻ ചന്ദ്രയ്യന എഴുതി അനുപ്പിന കാർയ്യം.
എന്നാൽ പൊഴവായും കുറുമ്പ്രനാടുംകൂടി ആക്കിയിരിക്കുന്നതുകൊണ്ട ഇതിന്റെമെൽ
മെൽപ്പട്ട കുറുമ്പ്രനാട്ടൊടുകൂട പൊഴവായി തന്റെ കൽപ്പനയിൽ ആക്കിയിരിക്കുന്നതു
കൊണ്ട തന്റെ മുഗരൂര കത്ത വഴിപൊലെ മാറ്റി ആക്കുവാൻ തക്കവണ്ണം നമുക്ക
കൊടുത്തയക്കയും വെണം. എന്നാൽ കൊല്ലം 972 ആമത കുംഭമാസം 7 നു ഇങ്ക്ലീശ
കൊല്ലം 1797 ആമത പിപ്രവരി മാസം 15 നു എഴുതിയ കത്ത.

206 F & G

394 ആമത മഹാരാജശ്രീ വടക്കെ അധികാരി കൃസ്തപ്പർ പീൽസായ്പു അവർകളുടെ
സന്നിധാനത്തിങ്കലെക്ക കയിത്താൻ കുവെലി എഴുതിയ അർജി. എന്നാൽ ഈ
ഹൊബളിയിൽ തറ നാല. ഈ നാല തറെയിൽ ഉള്ള കുടിയാന്മാരെ കൂട്ടികൊണ്ടു
വരുവാൻ തക്കവണ്ണം കൊൽക്കാരെ പറഞ്ഞയച്ചിട്ട എറിയ ഉറുപ്പിക നികിതി തരുവാനുള്ള
കുടിയാന്മാര ഇന്നെവരെക്ക ഇവിട വന്നതുമില്ലാ അവരെ കണ്ണിൽ കാമാനും ഇല്ല എന്നും
അവരുടെ കുടികൾ അടച്ചകെട്ടിയിരിക്കുന്നു എന്നും അവരെ വക വിരൊധിച്ചിരിക്കുന്നു
എന്നും പാറവത്യക്കാരനും കൊൽക്കാരുംകൂടി പറയുന്നതും ഉണ്ട. ശെഷം എതാൻ
ചെല കുടിയാന്മാരു വന്ന എതാൻ ചെലെ പണം തന്നിട്ട ശെഷം പണം ഈ മാസം 5നു
മൂന്ന നാലദിവസത്തിൽഅകം തരാമെന്ന നിശ്ചയിച്ച കയിച്ചീട്ട എഴുതിതന്നു പൊയവര
ഇന്നെവരക്ക പണമെങ്കിലും അവരയെങ്കിലും എത്തായിക്കൊണ്ട രണ്ടാമത അവരെ
വിളിപ്പാൻ കൊൽക്കാരെ പറഞ്ഞയച്ചിട്ട അവരെ കുടികളിൽ കാമാനില്ല എന്ന
കൊൽക്കാര വന്നു പറയുന്നതല്ലാതെ ഒരു കൊൽക്കാര ഒരു കുടിയാനെ എങ്കിലും
കൂട്ടിക്കൊണ്ടുവരാഞ്ഞാൽ എന്റെ പ്രയത്നം ഒട്ടും സാധിക്കയും ഇല്ലല്ലൊ. ആയത
കൊണ്ട ഇവിടെ നടന്ന അവസ്ഥ അറിയിച്ചിരിക്കുന്നു. ഇനി ഒക്കയും ഞാൻ എത്രപ്രകാരം
നടക്കണം എന്ന കൽപ്പന എഴുതിവന്നാൽ അപ്രകാരം നടക്കുന്നതുമുണ്ട. ശെഷം [ 162 ] ഇന്നെവരെക്ക ഹസ്താന്തരത്തിൽ 100 ഉറുപ്പിക മാത്രം കൂടിയിരിക്കുന്നു. നാളെത്തിൽ
കൂടുന്ന ഉറുപ്പികകൂട കൊടുത്തയക്കുന്നതും ഉണ്ട. സായ്പവർകൾക്ക അർജി
എഴുതുവാൻ 5 കടലാസ്സ ഈ ശിപ്പായിന്റെ കയിൽ കൊടുക്കാന്തക്കവണ്ണം കൽപ്പന
ആകയും വെണം. എന്നാൽ കൊല്ലം 972 ആമത കുഭമാസം 6നു എഴുതിയ അർജി 7 നു
വന്നത. പിപ്രവരി 15 നു വന്നത. വർത്തമാനം പറഞ്ഞത.

207 F & G

395 ആമത മഹാരാജശ്രീ വടക്കെ അധികാരി കൃസ്തപ്പർ പീലിസായ്പു അവർകളുടെ
സന്നിധാനത്തിങ്കലക്ക ദിവാൻ കച്ചെരിയിൽ മുസ്സദ്ദിബാളപ്പൻ എഴുതിയ അർജി. എന്നാൽ
പളയത്തെ ഹൊബളിയിൽനിന്നു ഇന്നെവരെക്ക കച്ചെരിയിൽ മടിശ്ശീല കൊടുത്തയച്ച
ഉറുപ്പിക 1329 3/4 രെസ്സ 12. ഇപ്പൊൾ ഇവിടെ 300 ഉറുപ്പ്യ കൂടിയിരിക്കുന്നു. വരുവാനുള്ള
ഉറുപ്പിക വെഗം പിരിക്കാന്തക്കവണ്ണം പറഞ്ഞ ഇന്ന പാറക്കടവ ഹൊബളിക്ക വന്ന പണം
വെഗം പിരിക്കാന്തക്കവണ്ണം മുട്ടിച്ച പണം വെഗം പിരിക്കുന്ന പ്രയത്നം ചെയ്യുന്നതുമുണ്ട.
എന്നാൽ കൊല്ലം 972 ആമത കുംഭമാസം 7 നു എഴുതിയ അർജി. കുമ്പം 7 നു പിപ്ര 15
നു വന്നത.

208 F & G

396 ആമത എന്റെ പീൽ സായ്പിന്റെ പ്രഭു കണ്ടു. എന്റെ സായ്പിന
കെൾപ്പിക്കെണ്ടും വർത്തമാനം എനക്ക ഒരു കത്ത എഴുതിയത കിട്ടി. അതിന്റെ മുമ്പെ
കവാഡ സായ്പു എന്നൊടു പറഞ്ഞ നാഴികക്ക ആളയച്ചു. എന്നിട്ട അവൻ
കുറ്റിപ്പുറത്തിന്ന വന്ന അന്നെ അസാരം ഒര ചടപ്പായിപ്പൊയി. എന്നിട്ട ആകുന്നു അവൻ
രണ്ടുനാൾ പാർത്തു പൊയത. ഇന്ന ശിപ്പായി വരുംമുമ്പെ ഞാൻ അയച്ച ആള ഇങ്ങ
സായ്പിന്റെ അരിയത്ത പൊയി എന്ന എന്റെ ആള വന്ന പറഞ്ഞു. അതുകൊണ്ട
അവൻ അവിടവന്നാൽ സായ്പ എന്തു പറയുന്നു, അതുകെട്ട നടക്കും. എന്നാൽ എനി
സായ്പിന്റെ കൃപ എന്നൊടു ഉണ്ടാകയും വെണം. എന്നാൽ എനി ഒക്ക വഴിയെ
എഴുതുന്നതും ഉണ്ട. കുമ്പം 7നു പിപ്രവരി 15നു വന്നത. ഉടനെ പെർപ്പാക്കി കൊടുത്തു.

209 F & G

2 ആമത ഒല. എന്റെ പീൽ സായ്പിന്റെ പ്രഭു കണ്ട മൂസ്സ എഴുത്ത. ഞാൻ സായ്പിന
തൊട്ടത്തിൽ നമ്പ്യാരെ പെർക്ക ഉറുപ്പികക്ക എഴുതീട്ടും ഇല്ല. തമ്പുരാൻ നമ്പ്യാരെ വക
അവന അനുവതിച്ച തന്നാൽ തമ്പുരാന രണ്ടവകയിൽ മൂവായിരം ഉറുപ്പിക ഞാൻ
കൊടുക്കാം. എഴുതിയത നെര. അത അനുവതിച്ച കൊടുത്തില്ല. ചാർത്തും കൊടുത്തില്ല
എന്ന വരികിൽ ഞാൻ കൊടുക്കയില്ല എന്ന ഓല എതീട്ടും ഉണ്ട. അത തമ്പുരാൻ പീൽ
സായ്പുന നികിതി ഞാൻ തന്ന വകയിൽ ആകുന്നു ഞാൻ എഴുതിയത. അത തമ്പുരാൻ
പിടിച്ചില്ല. ചാർത്ത കൊടുത്തില്ല. അതുകൊണ്ട സായ്പുന ഞാൻ ഇപ്പൊൾ തരുവാൻ
എനക്ക കൂടുകയില്ല. എനക്ക കൊട്ടെത്തെത മതി. എന്നാൽ മറ്റും നമ്പിയാരെ ഉറുപ്പിക
എന്റെ കയിൽ ഇല്ല. അത ഞാൻ തമ്പുരാനെ എഴുതിയ മുറിതന്നെ ഉണ്ട. എന്നാൽ
എന്റെ ആളിന നികിതി വെലക്കുക ഇല്ല. അതകൂടാതെ അവൻ പറഞ്ഞിട്ട ഉണ്ടെങ്കിൽ
പടച്ചൊന വിശാരിച്ച മാപ്പ ആക്കയും വെണം. എന്നക്കൊണ്ട ഉള്ള കൂറും പിരിയവും
കൊണ്ട കൊണം ചെയ്യണം. എന്നാൽ ഇനിഒക്ക സായ്പിന്റെ കൃപ. എന്നാൽ കുംഭം 7
നു വന്നത. ഉടനെ പെർപ്പാക്കി കൊടുത്തു. [ 163 ] 210 F & G

397 ആമത രാജശ്രീ വടക്കെ അധികാരി തലച്ചെരി തുക്കടി സുപ്രഡെണ്ടൻ കൃസ്തപ്പർ
പീൽസായ്പു അവർകൾ എടച്ചെരി ഒത്തൻകുട്ടി മാപ്പിളക്ക എഴുതി അനുപ്പിന കാർയ്യം.
എന്നാൽ ഇക്കൽപ്പന കത്ത കണ്ട ഉടനെതന്നെ ഈ കച്ചെരിയിലെക്ക വരികയും വെണം.
അപ്രകാരം ചെയ്യാഞ്ഞാൽ നിന്റെ വീടും വസ്തുവഹന്മൽ ബഹുമാനപ്പെട്ട കുമ്പഞ്ഞി
യുടെ മുദ്രയിടുകയും ചെയ്യും. എന്നാൽ കൊല്ലം 972 ആമത കുംഭമാസം 7നു ഇങ്ക്ലീശ
കൊല്ലം 1797 ആമത പിപ്രവരി മാസം 15നു എടച്ചെരി നിന്നും എഴുതിയത.

211 F & G

398 ആമത രാജശ്രീ വടക്കെ അധികാരി തലച്ചെരി തുക്കടി സുപ്രഡെണ്ടൻ കൃസ്തപ്പർ
പീൽ സായ്പു അവർകൾ കയിത്താൻ കുവെലിക്ക എഴുതി അനുപ്പിന കാർയ്യം. എന്നാൽ
ഇവിടെക്ക എഴുതി അയച്ച കത്ത എത്തി. ആയതിൽ ഉള്ള അവസ്ഥ ഒക്കയും മനസ്സിൽ
ആകയും ചെയ്തു. പാറവത്യക്കാരനെ മുട്ടിച്ച 5 ദിവസത്തിൽ അകത്ത 500 ഉറുപ്പിക
നമ്മുടെ കച്ചെരിയിൽ കൊടുത്തയക്കാഞ്ഞാൽ ശിക്ഷിപ്പാൻ കുറ്റിപ്പുറത്തക്ക
കൂട്ടിക്കൊണ്ടുവരുവാൻ തക്കവണ്ണം നാം കൽപ്പിക്കയും ചെയ്യും എന്നുള്ളപ്രകാരം
അവനൊടു പറകയും ഇക്കത്ത കാണിപ്പിക്കയും വെണം. എന്നാൽ കൊല്ലം 972 മത
കുമ്പം 8നു പിപ്രവരി 16 നു കുറ്റിപ്പുറത്തന്നും എഴുതിയത.

212 F & G

399 ആമത മഹാരാജശ്രീ വടക്കെ അധികാരി കൃസ്തപ്പർ പീൽ സായ്പു അവർകളെ
സന്നിധാനത്തിങ്കൽ ബൊധിപ്പിപ്പാൻ വടകര മുട്ടുങ്കൽ ദൊറൊഗ അയ്യാരകത്ത സൂപ്പി
എഴുതിയ അർജി. സായ്പവർകളെ കൽപന വന്നല്ലൊ. ഇവിട വണ്ണത്തിൽ ഒരു വീട
എടുക്കെണ്ടതിന്നു കൊപ്പുകൾ തെയ്യാറാക്കി വെപ്പാനെല്ലൊ സായ്പവർകളെ കൽപ്പന
വന്നതാകുന്നത. അതുകൊണ്ട കൽപ്പന കണ്ട ഉടനെതന്നെ ഒലക്കും കഴിങ്ങിനും
വെണ്ടുന്ന കൊപ്പുകളിന ഒക്കയും പറഞ്ഞയച്ചിട്ടും ഉണ്ട. കൊപ്പുകൾ ഒക്കയും കൊറെ
ദൂരത്തിന്ന വരണം. അതിന നാലുദിവസത്തെ താമസം വെണം. അതുകൊണ്ട
നാലുനാളകത്ത കൊപ്പുകൾ ഒക്കയും വരുത്തി ഇവിട വെക്കുന്നതും ഉണ്ട. ശെഷം
വടകര പാറവത്യക്കാരന വിളിച്ചിട്ട കണക്ക ഒക്ക മുമ്പെ അങ്ങ കൊടുത്തയച്ചിരിക്കുന്നു
എന്നത്രെ അവര പറഞ്ഞത. ശെഷം മുട്ടുങ്കൽ പാറവത്യക്കാരന്റെ അരിയത്ത അയച്ചിട്ട
അവര കണ്ടതും ഇല്ല. കുറ്റികളിൽ ഉറുപ്പിക പിരിപ്പാൻ പൊയി എന്നത്രെ അയച്ച ആള
വന്നു പറഞ്ഞത. കൊല്ലം 972 ആമത കുംഭമാസം 8 നു എഴുതിയത. 8 നു പിപ്രവരി മാസം
16 നു വന്നത. വർത്തമാനം ബൊധിപ്പിച്ചത.

213 F & G

400 ആമത രാജമാന്ന്യ രാജശ്രീ ഗൊവിന്തപ്രഭു അവർകൾക്ക വടകര പാറവത്യം
അപ്പാവയ്യൻ നമസ്കാരം. മഹാരാജശ്രീ ബഹുമാനപ്പെട്ട സാഹെബ അവർകളെ
സന്നിധാനത്തിങ്കലെക്ക കെൾപ്പിക്കെണ്ടും അവസ്ഥ. കൽപ്പനപ്രകാരം ശിപ്പായി
ശെക്കിബ്രാൻ പക്കൽ കൽപ്പിച്ച കൊടുത്തയച്ച കത്ത ഇവിട എന്റെ പക്കൽ
കൊണ്ടതരികയും ചെയ്തു. അക്കത്തിൽ 25 കുടിയാന്മുഖ്യസ്ഥന്മാരുടെ കണക്ക
വിവരമായിട്ട എഴുതി കൊടുത്തയക്കെണമെന്നല്ലൊ കൽപ്പിച്ചവന്ന കത്തിൽ ആകുന്നത.
ആയതു കൊണ്ട ഈ മാസം 3 നുതന്നെ മുക്കിയസ്തന്മാരുടെ കണക്ക എഴുതി
കുറ്റിപ്പുറത്തതന്നെ കൊടുത്തയച്ചിട്ടും ഉണ്ട. ശെഷയ്യൻ അവിട അറീപ്പാൻ സങ്ങതിയും [ 164 ] ഉണ്ടല്ലൊ. വിശെഷിച്ച സന്നിധാനത്തിങ്കലക്കും ഒന്ന എഴുതി തങ്ങൾ പാർക്കുന്നെട
ത്തക്ക കണക്കുംകൊണ്ട വരുവാൻ തക്കവണ്ണം ഞാൻ കണക്ക കൊടുത്തയച്ച ആളൊടു
തന്നെ പറഞ്ഞയച്ചിട്ടും ഉണ്ട. ഇക്കൽപ്പനക്കത്ത ഞാൻ കണ്ട ഉടനെ മുട്ടുങ്കൽ
പാറവത്യക്കാരന കൊടുത്തയച്ചിട്ടും ഉണ്ട. അക്കത്തെ കണ്ടവുടനെ മുട്ടുങ്കൽ
പാറവത്യക്കാരൻ കൊടുത്തയക്കണ്ട കണക്ക കൊടുത്തയക്കയും ചെയ്യുമെല്ലൊ.
എന്നാൽ കൊല്ലം 972 ആമത കുംഭമാസം 7നു എഴുത്ത 8 നു പിപ്രവരി 16 നു വന്നത.
ഉടനെ ബൈാധിപ്പിച്ചത.

214 F & G

401 ആമത എന്റെ സായ്പിന്റെ പ്രഭു സായ്പു കണ്ട മൂസ്സ എഴുത്ത എന്നാൽ
സായ്പുന കെൾപ്പിക്കെണ്ടും വർത്തമാനം. തൊട്ടത്തിൽ നമ്പ്യാരെ ഉറുപ്പ്യയിന്റെ
കാർയ്യംകൊണ്ട പിന്നയും പിന്നയും എഴുതുന്നല്ലൊ. ഞാൻ രണ്ടു ഒലയിൽ 3,000 ഉറുപ്പ്യ
എഴുതീട്ടും ഉണ്ട. തമ്പുരാൻ അതിൽ എഴുതിയപൊലെ തമ്പുരാൻ ചെയിതാൽ 3,000
ഉറുപ്പ്യ തമ്പുരാന്റെ പെർക്ക ഞാൻ സായ്പിന 36,000 ഉറുപ്പ്യ കൊടുത്ത വഹയിൽ
കണക്ക വെച്ചു കൊടുക്കണം. അത ഒക്ക വകതിരിച്ച തമ്പുരാന എഴുതിയ ഒലയിൽ
ഉണ്ട. അതുകൊണ്ട അതുപൊലെ തമ്പുരാൻ ചെയ്താൽ ആ ഉറുപ്പിക ഞാൻ കൊടുക്കണം.
അത ഒരു ഒല എഴുതീട്ട മൂന്നമാസം ആയി. ഒന്ന ഇപ്പൊളും എഴുതി. ഇതിന ഒന്നിനും
എഴുതിയപൊലെ നടന്നില്ല. അതുകൊണ്ട ഇപ്പൊൾ തമ്പുരാന്റെ എഴുത്തിൽ 12,000
ത്തിൽ ചില്ലാനം കണ്ടു. അതുകൊണ്ട എനി എന്നെക്കൊണ്ട കഴികയില്ല. സായ്പിന
ബൊധിച്ച പൊലെ കാർയ്യം കുംഭമാസം 9 നു പിപ്രവരി മാസം 17 നു വന്നത.

215 F & G

402 ആമത മഹാരാജശ്രീ വടക്കെ അധികാരി കൃസ്തപ്പർ പീലിസാഹെബ അവർകൾക്ക
ദിവാൻ കച്ചെരിയിൽ മുസ്സദ്ദി ബാളപ്പരായൻ എഴുതിയ അർജി. എന്നാൽ ഒരു മാപ്പിളെ
നികിതി കൊടുക്കെണ്ടതിന്ന കാവലിൽ നിപ്പിച്ചിരിക്കുമ്പൊൾ ആ മാപ്പിള തന്റെ ഒപ്പിറം
രണ്ട ശിപ്പായിന കൊടുത്തു എങ്കിൽ പണം വീട്ടിന്ന കൊണ്ടുവരാമെന്ന പറകയും
ചെയ്തു. ആയതകൊണ്ട രണ്ട ഗാഡിതി ശിപ്പായിന ആക്കി അയക്കയും ചെയ്തു.
പൊകുന്നെടത്ത ഈ രണ്ട ഗാഡിതി ശിപ്പായി തമ്മിൽ കലമ്പി. കൂടഉള്ള ശിപ്പായിനെ
വെടി വെക്കുകയും ചെയ്തു. എന്നാറെ ആ വെടി തെറ്റിപ്പൊയി എന്നും നായകൻ
എന്നൊടു പറഞ്ഞു. ആ രണ്ട ശിപ്പായിനെയും അവിടെ തന്നെ നായകൻ അയച്ചി
രിക്കുന്നു. അതിന്റെ അവസ്ഥ ആ ശിപ്പായി പറയുമ്പൊൾ മനസ്സിൽ ആകയും ചെയ്യും.
എന്നാൽ കൊല്ലം 972 ആമത കുംഭമാസം 9 നു എഴുതിയത. പിപ്രവരി 17 നുയു 9നുയു
വന്നത. ഈ ദിവസം പെർപ്പാക്കി 18 നു അയച്ചത.

216 F & G

403 ആമത രാജശ്രീ വടക്കെ അധികാരി തലച്ചെരി തുക്കടി സുപ്രഡെണ്ടൻ കൃസ്തപ്പർ
പീൽ സായ്പു അവർകൾ ദിവാൻ ബാളാജിരായർക്ക എഴുതിയത. എന്നാൽ കുംഭമാസം
12നു 8,000 ഉറുപ്പ്യ വഹകൂട്ടി ആക്കുവാൻ നമുക്ക ആവിശ്യം ഉണ്ടതുകൊണ്ട പണം
പിരിക്കുന്നവർക്ക ഒക്കയും നാം എഴുതി അയച്ചിരിക്കുന്നു. അപ്രകാരംതന്നെ രാജാവർ
കൾ പാറവത്യക്കാരന്മാര ഒക്കക്കും എഴുതി അയക്കയും ചെയ്തു. ആയതകൊണ്ട 12 നു
എങ്കിലും അതിലകത്ത എങ്കിലും 2,000 ഉറുപ്പിക ഇവിടെക്ക അയപ്പാൻ തന്റെ മെൽ
വിശ്വസിച്ചിരിക്കുന്നു. ആയതിന പ്രെത്നം കഴിയുന്നടത്തൊളം ചെയ്യുമെന്ന നാം
അപെക്ഷിച്ചിരിക്കുന്നു. ശെഷം കുംഭമാസം 13 നു രാവിലെ കുറ്റിപ്പുറത്തക്ക വരികയും [ 165 ] വെണം. എന്നാൽ കൊല്ലം 972 ആമത കുമ്പമാസം 9 നു ഇങ്ക്ലീശകൊല്ലം 1797 ആമത
പിപ്രവരി മാസം 17 നു കുറ്റിപ്പുറത്തന്ന എഴുതിയത.

217F & G

404 ആമത രാജശ്രീ വടക്കെ അധികാരി തലച്ചെരി തുക്കടി സുപ്രഡെണ്ടൻ കൃസ്തപ്പർ
പീലിസായ്പു അവർകൾ നാറാണരായർക്ക എഴുതി അനുപ്പിന കാർയ്യം. എന്നാൽ
കുംഭമാസം 12 നു എങ്കിലും അതിലകത്ത എങ്കിലും 1,000 ഉറുപ്പ്യ പിരിച്ച ഇവിടെക്ക
അയക്കയും വെണം. അപ്രകാരംതന്നെ രാജാവർകളുടെ പാറവത്യക്കാരന്മാർക്ക എഴുതി
അയച്ചിരിക്കുന്നു. അതുകൊണ്ട മെൽപറഞ്ഞ കാർയ്യത്തിന്ന പ്രെത്നം ചെയ്തിട്ട
കുടിയാന്മാരെ മുട്ടിക്കയും വെണം. ശെഷം കുംഭമാസം 13 നു കുറ്റിപ്പുറത്തക്ക വരികയും
വെണം. എന്നാൽ കൊല്ലം 972 ആമത കുഭമാസം 9 നു ഇങ്ക്ലീശകൊല്ലം 1797 ആമത
പിപ്രവരിമാസം 17 നു കുറ്റിപ്പുറത്തന്ന എഴുതിയത.

218 F & G

405 ആമത രാജശ്രീ വടക്കെ അധികാരി തലച്ചെരി തുക്കടി സുപ്രഡെണ്ടൻ കൃസ്തപ്പർ
പീലി സായ്പു അവർകൾ മുസ്സദ്ദി ബാളപ്പരായർക്ക എഴുതി അനുപ്പിന കാർയ്യം. എന്നാൽ
വെഗം നികിതി പണം പിരിച്ചടക്കണമെന്ന രാജശ്രീ രാജാവർകളെ കാർയ്യക്കാരനെ
എഴുതിയിരിക്കുന്നു. ആയതപൊലെ കുംഭമാസം 12നു എങ്കിലും അതിലക്കത്ത എങ്കിലും
1,200 ഉറുപ്പിക തെയ്യാറാക്കുവാൻ തക്കവണ്ണം ഇപ്പൊൾ തനിക്ക എഴുതി അയച്ചിരിക്കുന്നു.
ഈ മുതൽ ഉണ്ടാകണം. അതുകൊണ്ട കുടിയാന്മാരെ മുട്ടിക്കയും വെണം. ശെഷം
കുംഭമാസം 13 നു കുറ്റിപ്പുറത്തക്ക വരികയും വെണം. എന്നാൽ കൊല്ലം 972 ആമത
കുംഭമാസം 9നു ഇങ്ക്ലീശ കൊല്ലം 1797 ആമത പിപ്രവരി മാസം 17 നു കുറ്റുപ്പുറത്തന്ന
എഴുതിയത.

219 F & G

406 ആമത രാജശ്രീ വടക്കെ അധികാരി തലച്ചെരി തുക്കടി സുപ്രഡെണ്ടൻ കൃസ്തപ്പർ
പീൽ സായ്പു അവർകൾ കടുത്തനാട്ട കാനകൊവി വെങ്കിട കുപ്പയ്യന എഴുതി അനുപ്പിന
കാർയ്യ്യം. എന്നാൽ കുംഭമാസം 12നു ഒരു വഹ ഉറുപ്പിക കൂട്ടി ആക്കുവാൻ നമുക്ക
ആവിശ്യം ഉണ്ടതുകൊണ്ട താൻ കഴിയുന്നെടത്തൊളം പ്രെത്നംചെയ്ത കുടിയാന്മാരെ
നന്ന മുട്ടിച്ച കുംഭമാസം 12 നു എങ്കിലും അതിലകത്ത എങ്കിലും 1200 ഉറുപ്പിക ഇവിടെക്ക
അയക്കയും വെണം. രാജശ്രീ രാജാവർകളെ കാര്യക്കാരന കുടിയാന്മാരെ മുട്ടിക്കുവാനും
12 നു മുതൽകൾ ഉണ്ടാക്കുവാനും രാജാവർകൾ കല്പിച്ചയക്കയും ചെയ്തു. ശെഷം
കുംഭമാസം 13 നു കുറ്റിപ്പുറത്തക്ക വരികയും വെണം. എന്നാൽ കൊല്ലം 972 ആമത
കുംഭമാസം 9നു ഇങ്ക്ലീശകൊല്ലം 1797 ആമത പിപ്രവരിമാസം 17 നു കുറ്റിപ്പുറത്തന്ന
എഴുതിയത.

220 F&G

407 ആമത രാജശ്രീ വടക്കെ അധികാരി തലച്ചെരി തുക്കടി സുപ്രഡെണ്ടൻ കൃസ്തപ്പർ
പീൽസായ്പു അവർകൾ കയിത്താൻ കുവെലിക്ക എഴുതി അനുപ്പിന കാർയ്യ്യം. എന്നാൽ
ഇവിടെക്ക കൊടുത്തയച്ച കത്തും മുതലും എത്തുകയും ചെയ്തു. താൻ പ്രെത്നം ചെയ്തത
കാണുവാൻ നമുക്കു വളര പ്രസാദമാകയും ചെയ്തു. കുംഭമാസം 12 നു നിശ്ചയമായിട്ടൊരു
വഹ ഉറുപ്പ്യ കൂട്ടി ആക്കുവാൻ നമുക്ക ആവിശ്യം ഉണ്ടതുകൊണ്ട പണം ബൊധി [ 166 ] പ്പിക്കെണ്ടതിന്ന എല്ലാവരയും മുട്ടിക്കയും വെണം. കുടിയാന്മാരെ പണം ബൊധിപ്പി
പ്പാൻ തക്കവണ്ണം മുട്ടിക്കെണ്ടതിന്ന രാജാവർകളുടെ പാറവത്യക്കാരന്മാർക്ക കൽപ്പി
ച്ചയച്ചിരിക്കുന്നു. അതുകൊണ്ട കുംഭമാസം 12 നു 600 ഉറുപ്പിക ഉണ്ടാക്കുവാൻ താൻ
കഴിവരും എന്ന നാം വിശ്വസിച്ചിരിക്കുന്നു. ശെഷം കുംഭമാസം 13 നു ഇവിടെക്ക വരികയും
വെണം. എന്നാൽ 72 ആമത കുമ്പം 9 നു പിപ്രവരി 17 നു കുറ്റിപ്പുറത്തന്ന എഴുതിയത.

221 F&G

408 ആമത രാജശ്രീ വടക്കെ അധികാരി തലച്ചെരി തുക്കടി സുപ്രഡെണ്ടൻ കൃസ്തപ്പർ
പീൽ സായ്പു അവർകൾ രണ്ടുതറെ തഹശീൽദാർക്ക എഴുതി അനുപ്പിന കാർയ്യ്യം.
എന്നാൽ മുളക കണക്കുകൾ ഇപ്പൊൾ തനിക്ക കൊടുത്തയച്ചിരിക്കുന്നു. ആയത
തൊറന്നിരിട്ടും ഇല്ല. താൻ കഴിയുന്നടത്തൊളം നികിതി പിരിക്കെണ്ടതിന്ന ഒട്ടും
താമസിയാതെകണ്ട പ്രെത്നം ചെയ്കയും വെണം. എന്നാൽ കൊല്ലം 972 ആമത
കുംഭമാസം 9നു ഇങ്ക്ലീശ കൊല്ലം 1797 ആമത പിപ്രവരിമാസം 17നു കുറ്റിപ്പുറത്തനിന്നും
എഴുതിയത.

222 F&G

409 ആമത മഹാരാജശ്രീ വടക്കെ അധികാരി സുപ്രന്തെണ്ടൻ പീലി സായ്പി
അവർകളെ സന്നിധാനത്തിങ്കലെക്ക കുറുമ്പ്രനാട്ട അദാലത്ത ദറൊഖ ചന്ദ്രയ്യൻ എഴുതി
ക്കൊണ്ട ഹരജി. രാജശ്രീ കുറുമ്പ്രനാട്ട രാജാവിന്റെ പെർക്ക കുറുമ്പ്രനാട്ടന്നും
താമരശ്ശെരിന്നും പൊയിട്ട ഉള്ള ആളുകളിൽ പതിന്നാല ആളിൽ മൂന്ന ആള ഇവിടെ
എത്തുകയും ചെയ്തു. പത്ത നായരും ഒരു തിയ്യനും സന്നിധാനത്തിങ്കൽ പാർപ്പിച്ചിട്ട
ഉള്ളതിൽ കുറുമ്പ്രനാട്ടും താമരച്ചെരിയും ഉള്ളവര ആകുന്നത. എനി സന്നിധാനത്തിങ്കന്ന
കൽപ്പിച്ച വരു ന്നതുപൊലെ ഞാ നടന്ന കൊള്ളുന്നതും ഉണ്ട. കൊല്ലം 972 ആമത
കുംമ്പമാസം 8 നു എഴുതിയത കുമ്പം 10 നു പിപ്രവരി 18നു വന്നത. ഉടനെ പെർപ്പാക്കി
അയച്ചത.

223 F&G

410 ആമത മഹാരാജശ്രീ വടക്കെ അധികാരി സുപ്രഡെണ്ടൻ കൃസ്തപ്പർ പീൽ
സായ്പു അവർകളെ സന്നിധാനത്തിങ്കലെക്ക കടുത്തനാട്ട കാനകൊവി വെങ്കിട
കുപ്പയ്യൻ എഴുതിയ അർജി സ്വാമി. കുംഭമാസം 9 നുയിൽ സന്നിധാനത്തിന്ന എഴുതി
വന്ന ബുദ്ധി ഉത്തരം വായിച്ച വഴിപൊലെ മനസ്സിൽ ആകയും ചെയ്തു.
കല്പനപ്രകാരംപൊലെ എന്നാൽ ആകുന്ന പ്രയത്നം ചെയ്ത കുടികളെ മുട്ടിച്ച ഉറുപ്പിക
പിരിപ്പിക്കണ്ടതിന്ന കൽപ്പനപ്രകാരംപൊലെ പ്രയത്നം ചെയ്ത ഉറുപ്പിക പിരിക്കയും ചെയ്യാം.
ശെഷം 13 നുയിൽ പിരിഞ്ഞ ഉറുപ്പികയുംകൊണ്ട സന്നിധാനത്തിങ്കലെക്ക വരുന്നതും
ഉണ്ട. എന്നാൽ കൊല്ലം 972 ആമത കുംഭമാസം 9നു ഇങ്ക്ലീശകൊല്ലം 1797 ആമത
പിപ്രവരിമാസം 17 നു കുംമ്മംകൊട ഹൊബളിയിന്ന എഴുതിയ അർജി. 10 നു പിപ്രവരി18
നു വന്നത. ഉടനെ പെർപ്പാക്കി അയച്ചത.

224 F&G

411 ആമത മഹാരാജശ്രീ പീൽ സായ്പു അവർകളുടെ സന്നിധാനത്തിങ്കലെക്ക
നാരായണരായൻ എഴുതിയ അർജി. എന്നാൽ കൽപ്പിച്ച എഴുതി കൊടുത്തയച്ച കത്തും
വായിച്ച വർത്തമാനവും അറിഞ്ഞു. കല്പനപ്രകാരം കുടിയാന്മാരെ മുട്ടിച്ചു തീർക്കെണ്ട [ 167 ] തിന്ന രാപ്പകൽ പ്രെത്നംചെയ്ത തീർന്നടത്തൊളം 12 നുക്ക കൊടുത്തയക്കയും ചെയ്യാം.
ഇപ്പൊൾ 9 നു വരക്ക എറാമലെ ഹൊബളിയിൽ 150, അഴിയൂര ഹൊബളിയിൽ 50, ആക
ഉറുപ്പിക 200 പിരിഞ്ഞിട്ടും ഉണ്ട. കല്പനപ്രകാരം 13 നുക്ക സന്നിധാനത്തിങ്കൽ വരികയും
ചെയ്യാം. എന്നാൽ 972 ആമത കുംഭമാസം 10 നു എഴുതിയ അർജി 10 നു പിപ്രവരി 18 നു
വന്നത. ഉടനെ പെർപ്പാക്കി അയച്ചത.

225 F&G

412 ആമത മഹാരാജശ്രീ വടക്കെ അധികാരി കൃസ്തപ്പർ പീൽ സാഹെബ അവർകൾക്ക
മുസ്സദ്ദി ബാളപ്പരായൻ എഴുതിയ അർജി. എന്നാൽ ഗാഡിതി ശിപ്പായി എല്ലാവരെയും
കുറ്റിപ്പുറത്ത വരുവാൻ കല്പന വന്നു എന്ന ഇവിടുന്ന പൊകയും ചെയ്തു. ഇവിടുത്തെ
കുടിയാന്മാർക്ക ഈ ശിപ്പായിരുന്നത പെരുത്ത ഭീതി ആയിരുന്നു. വരുന്ന കുടിയാന്മാര
വന്നാറെ പണം വെഗം കൊടുക്കും. ആയതിനപകരം ശിപ്പായിന അയച്ചുവെങ്കിൽ
പണം വെഗം പിരിഞ്ഞവരും. ഇപ്പൊൾ നികിതി ഉറുപ്പിക 300 കൊടുക്കെണ്ട കുടിയാനെ
മൂന്ന ദിവസമായിട്ട കാവലിൽ നിപ്പിച്ചിരിന്നു. പണം കൊടുക്കുന്നതും ഇല്ല.
ആയതുകൊണ്ട അവനെ അങ്ങൊട്ട കൊടുത്തയച്ചിരിക്കുന്നു. എന്നാൽ കൊല്ലം 972
ആമത കുംഭമാസം 9 നു എഴുതിയ അർജി കുമ്പം 10 നു പിപ്രവരി 18നു വന്നത. ഉടനെ
പെർപ്പാക്കി അയച്ചത.

226 F&G

413 ആമത മഹാരാജശ്രീ വടക്കെ അധികാരി സുപ്രന്തെണ്ടൻ പീലിസായ്പു
അവർകളെ സന്നിധാനത്തിങ്കലെക്ക കുറുമ്പ്രനാട്ട അദാലത്ത ദൊറൊഖ ചന്ദ്രയ്യൻ
എഴുതിക്കൊണ്ട ഹരജി. മഹാരാജശ്രീ സദർ ദിവാന കച്ചെരിന്ന ചിന്നുപ്പട്ടര കാർയ്യക്കാര
ഒര കത്ത ഇവിടെ കൊണ്ടെ തന്നതും മഹാരാജശ്രീ ഹാട്ടസൻ സായ്പ അവർകൾ
കൊടുത്തയച്ച കത്തും ഈ രണ്ടു കത്തും സന്നിധാനത്തിങ്കലെക്ക ഞാൻ
കൊടുത്തയച്ചിരിക്കുന്നു. അക്കത്ത നൊക്കിയാൽ വർത്തമാനം സിനിധാനത്തിങ്കൽ
മനസ്സിൽ ആകയും ചെയ്യുമെല്ലൊ. ശിന്നുപ്പട്ടര എന്നെക്കൊണ്ട ഒരൊന്ന പറഞ്ഞ സദർ
കച്ചെരിയിലെക്കത്ത ഇങ്ങനെ കൊണ്ടതരുന്നതിന്ന ഇങ്ങനെ കൊടുത്തയക്കാതെ
ഇരിപ്പാൻ തക്കവണ്ണം ആക്കി കൊടുക്കെയും വെണമല്ലൊ. ഞാൻ സന്നിധാനത്തിങ്കന്ന
കല്പിച്ച വരു ന്നതുപൊലെ നടക്കുന്നതും ഉണ്ട. കൊല്ലം 972 ആമത കുംഭമാസം 9 നു
എഴുതിയത.

227 F&G

2 ആമത. സദർ ദിവാൻ കച്ചെരിയിൽനിന്ന 972 ആമത മകരം 28 നു കുറുമ്പ്രനാട്ട
അദാലത്ത ദറൊഗാ ചന്ദ്രയ്യൻക്ക എഴുതി അയച്ച കാർയ്യം. കുറുമ്പ്രനാട്ട രാജാവർകൾ
എങ്കിലും അവരുടെ കാരിയക്കാര ചിന്നുപ്പട്ടര എങ്കിലും അവിടെനിന്ന ആളുകളെ
ഇങ്ങൊട്ട വരുത്തുന്നതിനെ വിരൊധം ചെയ്ക്കുകയും അരുത. കുറുമ്പ്രനാട്ട താമരശ്ശെരി
താലൂക്കിൽ നിന്ന കൊട്ടയത്ത പഴച്ചിരാജാവിന സഹായമായിട്ട പൊകുന്നൂ എന്ന
കൊയിൽ പട്ടര എങ്കിലും വെങ്കിടാചലം പട്ടര എങ്കിലും അവിട വന്ന തന്നൊട വന്ന
പറഞ്ഞാൽ അപ്പത്തന്നെ ആ വക ആളെ പിടിച്ച സൂക്ഷിച്ച ആ വർത്തമാനത്തിന
ഇങ്ങൊട്ട എഴുതി അയക്കുകയും വെണം. മെൽ എഴുതിയ കാർയ‌്യത്തിന്ന ഉപെക്ഷ
വന്നാൽ ഉദ്യൊഗത്തിന്ന നീക്കി ശിക്ഷ ചെയ്യുന്നതിന്ന അന്തരവും ഇല്ല. ഇപ്രകാരം
മഹാരാജശ്രീ കമീശനർ സായ്പു അവർകൾ കല്പന ആയിരിക്കുന്നു. എന്നാൽ മെൽ
എഴുതിയപ്രകാരം നടന്ന കൊള്ളുകയും വെണം. ഇക്കാർയ്യം രഹസ്യമായി ഇരിക്കണം. [ 168 ] 228 F&G

3ആമത കത്ത. കുറുമ്പ്രനാട്ടിലും പൊഴവായിലും ദൊറൊഗചന്ദ്രയ്യന എഴുതിവരുന്നത.
ഈ വരുന്ന മൂവരും കൂടി ഇവിടെ വന്ന എന്റെ മുമ്പാകെ പൊളവായി നാട്ടിൽ
ഇമ്പിച്ചികൊളെ ഒര സങ്കടം അന്ന്യായം കെൾപ്പിച്ചിരിക്കുന്നു. ഇപ്പൊൾ പൊളവായുടെ
കാർയ്യം നിങ്ങളെ താഴെ ആകകൊണ്ട നിങ്ങൾ ആ ക്കാരിയം വിചാരിച്ച നല്ലവണ്ണം
ശിക്ഷിച്ച നിങ്ങളെ മെൽ ഇരിക്കുന്ന വടക്കെ അധികാരി സുപ്രഡെണ്ടെൻ സ്ഥാനം
നടക്കുന്ന സായ്പി അവർകൾക്ക് റെപ്പൊടുത്ത ചെയ്കയും വെണം. എന്നാൽ കൊല്ലം
972 ആമത് കുംഭമാസം 6 നു കൊഴിക്കൊട്ട അദാലത്ത അധികാരിസ്ഥാനം നടത്തുന്ന
ആട്ടിസ്സൻ സായ്പു അവർകൾ എഴുതിയത. ഇക്കത്തെ മൂന്നും ഇവിടെ എത്തിയത.
കുംഭമാസം 10നു പിപ്രവരിമാസം 18നു വന്നത. ഇക്കത്ത 3-ം ഈ ദിവസം തന്നെ
പെർപ്പാക്കി അയച്ചത.

229 F&G

414 ആമത രാജശ്രീ വടക്കെ അധികാരി തലച്ചെരി തുക്കടി സുപ്രന്തെണ്ടൻ കൃസ്തപ്പർ
പീൽ സായ്പു അവർകൾ കുറുമ്പനാട്ട ദറൊക ചന്ദ്രയ്യന എഴുതി അനുപ്പിന കാരിയം.
എന്നാൽ നിങ്ങൾ എഴുതി അയച്ച കത്തും മറ്റും രണ്ട വെച്ചിരുന്നതും നമുക്ക എത്തുകയും
ചെയ്തു. ഹാട്ടിസ്സൻ സായ്പു അവർകൾ നിങ്ങൾക്ക കല്പന കൊടുപ്പാൻ
കഴികയില്ലായ്കകൊണ്ട ഇങ്ങൊട്ട കൊടുത്തയച്ച കത്ത അയക്കെണ്ടുന്നതിന്ന
എത്രയും നെരായിട്ടുള്ളപ്രകാരംതന്നെ ചെയ്തു. ശെഷം നമ്മുടെ അറിവ് കുടാതെകണ്ട
കുമിശനർ സാഹെബനിന്ന വല്ല കത്തുകൾ കൊടുത്തയക്കയും ഇല്ലല്ലൊ. എന്നാൽ
കൊല്ലം 972 ആമത കുംഭമാസം 11 നു ഇങ്ക്ലീശ്ശ കൊല്ലം 1797 ആമത പിപ്രയരീമാസം 19നു
കുറ്റിപ്പുറത്ത നിന്നും എഴുതിയത.

230 F&G

415 ആമത മഹാരാജശ്രീ വടക്കെ അധികാരി കൃസ്തപ്പർ പീൽ സായ്പു അവർകളുടെ
സന്നിധാനത്തിങ്കലെക്ക തഹശീൽദാര ഗൊപാലയ്യൻ എഴുതിയ അർജി. സായ്പു
അവർകൾ കല്പിച്ചയച്ച രണ്ടു തറെയിൽ മുളകചാർത്തിയ പയിമാശി കണക്ക ഇവിടവന്ന
എത്തുകയും ചെയ്തു. എന്റെ ഒക്ക ഉള്ളവർക്കെല്ലാം മാസപ്പടി കൊടുത്ത. എനക്ക മാത്രം
മൂന്ന മാസത്തെ മാസപ്പടി തരുവാൻ സായ്പവർകളെ കൃപയുണ്ടായതും ഇല്ല.
സായ്പവർകളെ കൃപ തന്നെ അപെക്ഷിച്ചിരിക്കുന്നു. എന്റെ സങ്കടം മറ്റ ഒരുത്തര
അറികയും ഇല്ലല്ലൊ. അതുകൊണ്ട കൃപ ഉണ്ടായിട്ട മാസപ്പടി തന്നാൽ കടം വാങ്ങി
യെടത്ത കൊടുത്ത എന്റെ ചെലവും കഴിച്ചൊളായിരുന്നു. എനി സായ്പവർകളുടെ
മനസ്സിൽ ബൊധിച്ചപൊലെ. എനക്ക് മറ്റ ഒര ആശ്രയവും ഇല്ല. കൊറിയതെട ഇവിട
ഇരിപ്പാൻ കല്പന ഉണ്ടായാൽ നന്നായിരുന്നു. എന്നാൽ കൊല്ലം 972 ആമത കുംഭമാസം
10 നു രണ്ടുതറെയിന്ന എഴുതിയത. കുമ്പം 11നു പിപ്രവരി 19 നു വന്നത. ഉടനെ
വർത്തമാനം ബൊധിപ്പിച്ചത.

231 F&G

416-ആമത രാജശ്രീ വടക്കെ അധികാരി തലച്ചെരി തുക്കടി സുപ്രഡെണ്ടൻ കൃസ്തപ്പർ
പീൽ സായ്പു അവർകൾ ദിവാൻ ബാളാജിരായർക്ക എഴുതിയത. നാം ഒടുക്കത്ത
എഴുതി അയച്ച കത്തിൽ നാളെ ഇങ്ങൊട്ട വരുവാൻഎല്ലൊ കൽപിച്ചിരുന്നു. നാം
ബൊധിച്ചിരുന്നപ്രകാരം അല്ലാതെ മറ്റും എതാൻ മുതലുകൾ തലച്ചെരിക്ക അയപ്പാൻ [ 169 ] നമുക്ക ആവിശ്യം ഉണ്ട. അതുകൊണ്ട നാം എഴുതിയപ്രകാരം മുതൽകൾ തെകച്ച
കിട്ടുവൊളത്തക്ക ഇവിടെക്ക വരികയും വെണ്ട. ഇപ്പൊൾ പിരിച്ചടക്കിയ മുതൽകൾ
ഒക്കയും ഇവിടെക്ക അയക്കയും വെണം. ആ സമയത്ത തന്നെ ആവിശ്യമായിരിക്കുന്ന
മുതലിന്റെ മുതലെടുപ്പ വെഗത്തിൽ പിരിഞ്ഞ വരുമൊ ഇല്ലയൊ. എങ്ങിനെയുള്ള
സുഭാം എന്ന നമുക്ക എഴുതി അയക്കയും വെണം. എന്നാൽ കൊല്ലം 972 ആമത
കുംഭമാസം 12 നു ഇങ്ക്ലീശ്ശകൊല്ലം 1797 ആമത പിപ്രവരി മാസം 20 നു കുറ്റിപ്പുറത്തന്ന
എഴുതിയത. കയിത്താന 1. നാറാണരായർക്ക 1. വെങ്കിടകുപ്പയ്യന 1. ബാളപ്പരായർക്ക 1.
ആക 5 കത്ത എഴുതിയത.

232 F&G

417 ആമത മഹാരാജശ്രീ വടക്കെ അധികാരി കൃസ്തപ്പർ പീൽ സായ്പു അവർകളുടെ
സന്നിധാനത്തിങ്കൽ ബൊധിപ്പിപ്പാൻ വടകര മുട്ടുങ്കൽ ദൊറൊഗ അയ്യാരകത്ത സൂപ്പി
എഴുതിയ അർജി. വടകര തറയിൽ പതിയാരക്കര പിള്ളാടി രാമറ എന്ന നായര
കുരുടിപ്പുറവൻ ചാപ്പന്റെ പറമ്പ നിർമ്മർയ‌്യാദം രാമറ പിടിച്ചടക്കിയതിന കച്ചെരിയിൽ
വന്ന അന്ന്യായം പറഞ്ഞിട്ട അവന വിളിപ്പാൻ കൊൽക്കാരെ അയച്ചിട്ട അവന കണ്ടിട്ട
അവൻ വന്നതും ഇല്ല. രണ്ടാമത ഒര മാപ്പിളച്ചി പെണ്ണങ്ങളെ പശുനെയും കടെച്ചിനെയും
കൊഴിനെയും പിടിച്ചു ശെഷം അപ്പെണ്ണുമ്പിളെള്ളന വെയ്യിലത്തും നിപ്പിച്ചു.
എന്നതിന്റെശെഷം ആ പെണ്ണുമ്പിള്ള കച്ചെരിയിൽ വന്ന അന്ന്യായം പറഞ്ഞതിന്റെ
ശെഷം പിന്നയും കച്ചെരിയിന്ന കൊൽക്കാരെ അയച്ചു. മെൽപറഞ്ഞ രാമറെ കണ്ടതും
ഇല്ല. ശെഷം മൂന്നാമത ഒരു മാപ്പിളക്കുട്ടി ഒരു കുമ്പളങ്ങ പറിച്ചിരുക്കുന്നു എന്നുവെച്ച
ആ മാപ്പിളക്കുട്ടിന രാമറ പിടിച്ച കൊണ്ടുവന്നു. ഒരു കുമ്പളങ്ങ ആ മാപ്പിളക്കുട്ടിയിന്റെ
കഴുത്തിൽ കൊത്തകെട്ടി അവനൊട 16 പണം കൊഴയും വാങ്ങി ഇട്ടുടുകയും ചെയ്തു.
എന്നതിന്റെശെഷം ആ മാപ്പിളക്കുട്ടി കച്ചെരിയിൽ വന്ന അന്ന്യായം പറഞ്ഞ
തിന്റെശെഷം കച്ചെരിയിലെ കൊൽക്കാരെ അയച്ചിട്ട അവന കണ്ടതും ഇല്ല. ഇപ്രകാരം
പല നിർമ്മർയ‌്യാദങ്ങളും അവനും അവന്റെ ഒന്നിച്ച പത്തിരുവത കുറ്റിവെടിക്കാരും
കാണിക്കക്കൊണ്ട അത്തറകളിൽ ഉള്ള കുടിയാന്മാർക്ക ഒക്ക വലിയ സങ്കടങ്ങൾ
ആയിരിക്കുന്നു എന്നവെച്ച സായ്പു അവർകൾക്ക മുമ്പെ എഴുതി അയച്ചിട്ടും ഉണ്ടല്ലൊ.
എന്നതിന്റെശെഷം ഇപ്പൊൾ കുംഭമാസം 10 നു പതിയാരക്കരെയിരിക്കും നായര എടവൻ
കെളപ്പനെ ഒരു ഹെതുകൂടാതെകണ്ട മെൽപറഞ്ഞ രാമറും അവന്റെ ഒപ്പറം ഉള്ള
ആളുകളുംകൂടി പിടിച്ച കണ്ടത്തിൽ തള്ളിയിട്ട അവനെ ഞെരുഭ്യം അടിച്ച അവന്റെ
പിശാങ്കത്തിയും പിടിച്ച പറ്റി അവര പൊകയും ചെയ്തു. ഇപ്രകാരം ഉള്ള അന്ന്യായ
ങ്ങൾ എടവൻ കെളപ്പൻ വന്ന കച്ചെരിയിൽ പറഞ്ഞിരിക്കുന്നു. അതുകൊണ്ട
കൊൽക്കാരെ അയച്ചാൽ അവനെ കാണുകയും ഇല്ല. കണ്ടാൽ അവൻ വരികയും ഇല്ല.
അതുകൊണ്ട അടികൊണ്ട കെളപ്പനെതന്നെ സായ്പു അവർകളെ അരിയത്ത അയച്ചിട്ടും
ഉണ്ട. എനി സായ്പവർകളെ കൽപന വരുംപ്രകാരം നടക്കയും ചെയ്യാം. എന്നാൽ
കൊല്ലം 972 ആമത കുംഭമാസം 11 നു എഴുതിയത. പിപ്രവരി 19 നു കുമ്പം 11 നു വന്നത.
12 നു പിപ്രവരി 20 നു പെർപ്പാക്കി അയച്ചത.

233 F&G

418 ആമത മഹാരാജശ്രീ വടക്കെ അധികാരി സുപ്രഡെണ്ടൻ പീൽ സായ്പു
അവർകളെ സന്നിധാനത്തിങ്കലെക്ക കുറുമ്പ്രനാട്ട അദാലത്ത ദൊറൊഖ ചന്ദ്രയ്യൻ
എഴുതിക്കൊണ്ട ഹർജി. സന്നിധാനത്തിങ്കന്ന കല്പിച്ചവന്ന ബുദ്ധി ഉത്തരം വായിച്ച
വർത്തമാനങ്ങൾ മനസ്സിൽ ആകയും ചെയ്തു. കല്പനപ്രകാരം കുറുമ്പ്രനാടും പുഴവായും [ 170 ] കാർയ്യങ്ങൾ അന്യെഷിക്കുന്നതും ഉണ്ട. ഇനിക്ക മുമ്പിനാൽ എഴുതിത്തന്ന മുഹരൂര
കത്ത കൊടുത്തയക്കണമെന്നല്ലൊ സന്നിധാനത്തിങ്കന്ന വന്ന ബുദ്ധി ഉത്തരത്തിൽ
ആകുന്നത. അതുകൊണ്ട ആ മുഹരൂര ക്കത്ത സന്നിധാനത്തിങ്കലെക്ക കൊടുത്തയച്ചിട്ടും
ഉണ്ട. ഇനി ഞാൻ ഇവിട നടക്കെണ്ടും കാർയ്യത്തിന്ന കൽപ്പന വരുംപ്രകാരം നടക്കുന്നതും
ഉണ്ട. എന്നാൽ കൊല്ലം 972 ആമത കുംമ്പമാസം 11 നു എഴുതിയത. കുംഭം 12 നു
പിപ്രവരി 20 നു വന്നത. ഉടനെ വർത്തമാനം ബൊധിപ്പിച്ചത.

234 F&G

419 ആമത എന്റെ പീൽ സായ്പിന്റെ പ്രഭു കണ്ട മൂസ്സ എഴുത്ത. പീൽ
സായ്പവർകളെ കെൾപ്പിക്കെണ്ടും അവസ്ഥ. എന്നാൽ പാറക്കടവത്ത നാല
കച്ചൊടക്കാരെ പെർക്ക 1000 ഉറുപ്പിക ഞാൻ ബൊധിപ്പിച്ച തരുന്നതും ഉണ്ട. അവര
നാലാളും കൂടി എഴുതിതന്ന മുറി ഇങ്ങ കൊടുത്തയക്കണം. ആ മുറി എന്റെ ആള
കുഞ്ഞമ്മുവിന്റെ കയിൽ കൊടുത്തയച്ചു എങ്കിൽതന്നെ ഈ ഉറുപ്പിക 1000 വും ഞാൻ
തരികയും ചെയ്യു. അവര എഴുതി തന്നെ മുറി ഇങ്ങ കൊടുത്തയച്ചില്ല എങ്കിൽ ഈ ഉറുപ്പ്യ
ആയിരം ഞാൻ തരികയും ഇല്ല. എന്നാൽ കൊല്ലം 972 ആമത കുംഭമാസം 10നു
എഴുതിയത. കുമ്പം 12 നു പിപ്രവരി 20 നു വന്നത. ഉടനെ പെർപ്പാക്കി അയച്ചത.

235 F&G

420 ആമത മഹാരാജശ്രീ വടക്കെ അധികാരി കൃസ്തപ്പർ പീൽ സായ്പു അവർകളുടെ
സന്നിധാനത്തിങ്കലെക്ക കയിത്താൻ കുവെലി എഴുതിയ അർജി. എന്നാൽ ഈ പിപ്രവരി
മാസം 17 നു കൊടുത്തയച്ച കല്പന 1. ശെഷം 20 നു കൊടുത്തയച്ച കല്പന 1. ഈ
രണ്ടും വായിച്ചവസ്ഥയും മനസ്സിലാകയും ചെയ്തു. അപ്രകാരം നികിതി പണം പിരിച്ച
കൊടുത്തയക്കണമെന്നും കുടിയാന്മാരെ വരുത്തിക്കണമെന്നും പാറവത്യക്കാരനെ
മുട്ടിച്ച കൊൽക്കാര പറഞ്ഞയച്ചടത്ത എറിയ നികിതി കൊടുക്കെണ്ടിയ കുടിയാന്മാരെ
കാമാനില്ല എന്ന കൊൽക്കാര വന്ന പറയുന്നല്ലാതെ ആ വഹ കുടിയാന്മാരെ വരുത്തിച്ചത
ഇല്ലായ്കകൊണ്ട നികിതി പണം പിരിപ്പാൻ താമസം വന്നു പൊയത. ഈ ഹൊബളിയിൽ
എറിയ നികിതി കൊടുക്കെണ്ടിയ കുടിയാന്മാരെ പെര വിവരം; കുരുക്കാട്ട കുറുപ്പ ഉറുപ്പ്യ
314 3/4, കൊളങ്കത്തെ കുറുപ്പ ഉറുപ്പിക 150 3/4, കൊങ്കത്തെ അടിയൊടി ഉറുപ്പ്യ 372 1/2,
, മെക്കൊത്തെ രയിരു 107 3/4, കുന്നവൻ കണ്ണൻ 100, കൊങ്കത്തെ ചാപ്പൻ ഉറുപ്പിക 70,
ആക കുടിതന്ന വരെണ്ടിയ ഉറുപ്പിക നിലവും നികിതി രണ്ടു ഗഡുവിന്റെ പണവുംകൂടി
1115 1/2ഉറുപ്പ്യ. ഇപ്രകാരംതന്നെ ഇനിയും പത്തിരുവത ആള എറിയ നികിതി
കൊടുക്കെണ്ടിയ ആള ഉണ്ട. അവരും ഇന്നെവരക്ക ഇവിട വന്നതുമില്ല. നികിതിപണം
ഒരു ഉറുപ്പിക എങ്കിലും കൊടുത്ത ബൊധിപ്പിച്ചതുമില്ല. ആയതുകൊണ്ട പണം പിരിപ്പാൻ
താമസം വന്നുപൊയത. ശെഷം ചില്ലറ ആയിട്ടുള്ള കുടിയാന്മാരൊടു പലപ്രകാരം
മുട്ടിച്ച പിരിച്ച പണം മുമ്പെ കച്ചെരിയിൽ കൊടുത്തയക്കയും ചെയ്തു. ഇപ്പൊൾ
പാറവത്യക്കാരന്റെ ഒന്നിച്ച ഞാൻ തന്നെ കുടികളിൽ നടന്ന നയഭയം കൊണ്ട
ഇന്നെവരെക്ക പിരിച്ച ഉറുപ്പിക 250 3/4, രെസ്സ 50 മുമ്പെ കച്ചെരിയിൽ ബൊധിപ്പിച്ച
ഉറുപ്പിക 1506 3/4, രെസ്സ 36. ആക ഉറുപ്പിക 1757 1/2, രെസ്സ 86. ഇന്നെവരക്ക പിരിച്ച
ബൊധിപ്പിക്കയും ചെയ്തു. ശെഷം ഞാൻ എതപ്രകാരം നടക്കണമെന്നവെച്ചാൽ അപ്രകാരം
തന്നെ എഴുതി അയച്ച രക്ഷിച്ച കൊള്ളുകയും വെണം. എന്നാൽ കൊല്ലം 972 ആമത
കുംഭമാസം 12 നു ഇങ്ക്ലീശകൊല്ലം 1797 ആമത പിപ്രവരിമാസം 20 നു 8 മണിക്ക
രാത്രിയിൽ എഴുതിയത. 21 നു പിപ്രവരി മാസം കുമ്പം 13 നു വന്നത. ഈ ദിവസം തന്നെ
പെർപ്പാക്കി അയച്ചത. [ 171 ] 236 F&G

421 ആമത മണാച്ചെരിതറയിൽ യിരിക്കും പള്ളിയാളി ഉണ്ണീരിക്ക ഉള്ള വസ്തുമൊതല
ഒക്കയും ഒരൊരൊ ഹെതുവിനാലെ ബലംകൊണ്ട അള്ളിയിൽ നായര പറമ്പും
ഉഭയങ്ങളും അടക്കി പൊരിക ആയത. അടക്കിയതിന്റെ ശെഷം ഒന്ന രണ്ട പറമ്പ
ഉള്ളതും അടക്കണമെന്ന ഉണ്ണീരിനെ പിടിക്കാന്തക്കവണ്ണം രാത്രിയിൽ ആളെ അയച്ച
പൊര വളഞ്ഞാറെ ഉണ്ണീരി യില്ലായ്കകൊണ്ട അവന്റെ മരുമകനായിട്ട ഒരു ചെറിയ
കിടാവിനെ കിട്ടി. ആ ക്കിടാവിനെ പിടിച്ച തക്കആയത. അപ്പൊൾ ആ ക്കിടാവിന്റെ
തള്ളചെന്ന കുട്ടിയിനെ തക്കരുത എന്ന പിടിച്ചാറെ ചുട്ട കൊളുത്തി അവളുടെ കണ്ണിനും
മെലിക്കും തീവെച്ച ചുട്ട. കണ്ണഊനംവരുത്തു ആയത. ഈയവസ്ഥ അദാലത്ത
ശെഷഗിരിനായരൊടു സങ്കടം പറഞ്ഞിട്ട അന്യെഷിച്ചതും ഇല്ല. 25 നു രാത്രി മണാച്ചെരി
തറയിൽ ഒതയമങ്ങലത്ത കുറുപ്പിന്റെ പറമ്പിൽ രാരു എന്ന പറയുന്നവൻ അള്ളിയിൽ
നായരുടെ വാലിയക്കാരൻ ചെന്ന വാഴക്കുല വെട്ടുക ആയത. രാത്രി വന്ന കൊല
വെട്ടുവാൻ സങ്ങതി എന്തന്നെ കുറുപ്പിന്റെ പ്രവൃത്തിക്കാരൻ ഉണ്ണീരി ചെന്ന പിടിച്ചാറെ
ഉണ്ണീരിയിനെ രാരു വെടിവെച്ച കൊല്ലുക ആയത. പിന്നെ അവൻ ഒളിച്ചു പൊകയും
ചെയ്തു. രാരുവിന്റെ പറമ്പിൽ ഉള്ള തെങ്ങും കഴുങ്ങും വെട്ടിനെരത്തി പൊരക്ക തീയും
വെച്ച അവന്റെ കുഞ്ഞിക്കുട്ടിന ആട്ടിപ്പായിച്ച യൊഗ്യം എടുക്കെണമെന്ന നായര
പുറപ്പെട്ടിരിക്കുന്നു. നികിതി കൊടുത്തു പൊരുന്നപറമ്പ അനുഭവം വെട്ടിനെരത്തിയാൽ
അതിന്റെ അവസ്ഥ സായ്പിന തന്നെ അറികയും ആമെല്ലൊ. ഇതിന്റെ മുമ്പെ ഒരു
വള്ളുവൻ ഒരു നായരെ തീണ്ടി എന്ന നിർമ്മർയ‌്യാദം ആ വള്ളുവനെ വെടിവെച്ച
കൊല്ലുക ആയത. അക്കാർയ്യം ശെഷഗിരി രായര അന്ന്യെഷിച്ചിട്ടും ഇല്ല. ഇതല്ലാതെ ഒരു
പശുവിന്റെ കുട്ടി വന്ന വെള തിന്നു എന്ന നെല്ല കാക്കുന്ന ആള ചെന്ന കല്ല എടുത്ത
എറിഞ്ഞാറെ അതകണ്ട പശുക്കുട്ടി മരിക്ക ആയത. അതിന ആ പശുക്കുട്ടിയിന്റെ
ഒടയക്കാരൻ ചെന്ന എറിഞ്ഞ ആളെ പിടിച്ച തലവെട്ടി കളകയും ചെയ്തു. അതും
അന്ന്യെഷിപ്പാൻ സങ്ങതി വന്നതും ഇല്ല. ഇതകൂടാതെ കുന്നത്തെ കൊമു എന്നവനെ
പിടിച്ച ഒരു നായര 150 പണം കൊഴ മെടിക്ക ആയത. ഈ വർത്തമാനം കൊമു
ശെഷഗിരിരായരൊട സങ്കടം പറഞ്ഞാറെ അവന്റെ സങ്കടം തീർത്ത കൊടുക്കായ്ക
കൊണ്ട കൊമു ഇവിട വന്ന പറക ആയത. നാട്ടിൽ അനെകം കാരിയങ്ങൾ എറക്കുറ
വായിട്ട നടക്കുന്നതും ഉണ്ട. ശെഷഗിരിരായര അന്ന്യെഷിക്ക എങ്കിലും കുടികളുടെ
സങ്കടം തീർത്ത കൊടുക്ക എങ്കിലും ചെയ്യുന്നതുമില്ല. നാട്ടിൽ നടക്കുന്ന അവസ്ഥ
സായ്പവർകളെ മനസ്സിൽ ആവാൻ എഴുതിയിരിക്കുന്നു. നൊക്കിചാർത്തിയ കുടിവിവരം
നികിതി കണക്ക കിട്ടായ്കകൊണ്ട കുടികളുടെ തകരാര തീരുന്നതും ഇല്ല. കുടിവിവരം
നികിതി കണക്ക ഗിരിയപ്പയ്യൻ തരുവാൻ തക്കവണ്ണം മെസ്തർ ഹാട്ടിസ്സൻ സായ്പുന ഒരു
കത്ത വന്നാൽ കുടികളുടെ തകരാറ തീർന്ന കണക്ക എഴുതുവാൻ ഭാഷ ആകയും
ചെയ്യും. സായ്പവർകളുടെ കൃപാകടാക്ഷം ഉണ്ടായിട്ട കണക്ക തരീക്കയും വെണം.
മകരമാസം 4 നു നാൾ കുമ്പം 13 നു പിപ്രവരി 21 നു വന്നത. ഈ ദിവസം തന്നെ പെർപ്പാക്കി അയച്ചത.

237 F&G

422 ആമത മഹാരാജശ്രീ പീൽ സായ്പവർകളെ സന്നിധാനത്തിങ്കലെക്ക നാറാ
യണരായൻ എഴുതിയ അർജി. എന്നാൽ കല്പിച്ച എഴുതിക്കൊടുത്തയച്ച കത്തും
വായിച്ച വർത്തമാനവും അറിഞ്ഞു. കൽപ്പിച്ചപ്രകാരം എറാമലെ ഹൊബളിൽ നിന്ന 377
രെസ്സ 90, അഴിയൂര ഹൊബളിയിൽനിന്ന 103 3/4 രെസ്സ 34, ആക ഉറുപ്പീക 480 3/4 രെസ്സ
24-ം ശിപ്പായി പക്കലും അനന്തകൃഷ്ണപട്ടരപക്കലുംകൂടി കൊടുത്തയച്ചിരിക്കുന്നു. [ 172 ] ഇപ്പൊൾ കുടിയാന്മാര ചുരുക്കമായിട്ടും കാണാനില്ലാ. അതുകൊണ്ട ചെലെ
കുടിയാന്മാരെ വീടുകൾക്ക ചപ്പം ഇട്ടിട്ടും ഉണ്ട. അതിന എതുപ്രകാരം കല്പന വരുന്നു
അപ്രകാരം നടക്കുന്നതും ഉണ്ട. എന്നാൽ 972 ആമത കുംമ്പമാസം 13 നു എഴുതിയ
അർജി. 13 നു പിപ്രവരി 21 നു വന്നത. ഉടനെ വർത്തമാനം ബൊധിപ്പിച്ചത.

238 F&G

423 ആമത മഹാരാജശ്രീ വടക്കെ അധികാരി സൂപ്രഡെണ്ടൻ കൃസ്തപ്പർ പീൽ
സായ്പു അവർകളെ സന്നിധാനത്തിങ്കലെക്ക കടത്തനാട്ട കാനകൊവി വെങ്കിടകുപ്പയ്യൻ
എഴുതിയ അർജി സ്വാമി. അരമനക്ക കൽപ്പനപ്രകാരംപൊലെ ഉറുപ്പ്യ പിരിപ്പാൻ എന്നെ
കൽപ്പിച്ചയച്ചതിന്റെശെഷം കൊൽക്കാരെ അയച്ചിട്ട അവരെ കാണാതെ കുടിയാന്മാരെ
അരിയത്ത ഞാനും പാറവത്യക്കാരനുംകൂടി പൊയി സന്നിധാനത്തിങ്കലെക്ക അന്ന്യായം
കൂടാതെകണ്ട അരമനക്ക വരെണ്ടും ഉറുപ്പിക പല വഴിക്കും അത്രെ പിരിച്ച അയ
ച്ചൊണ്ടിരുന്നത. ഇപ്പൊൾ എഴുതിവന്ന കത്തിൽ 14 നു മുമ്പെ എഴുതി വന്ന കത്തിൽ
കണ്ടപ്രകാരം ഉറുപ്പിക കൊടുത്തയപ്പാൻ കഴിയുമൊ ഇല്ലയൊ എന്ന തിരിച്ച എഴുതി
അയക്കണമെന്നല്ലൊ എഴുതിവന്നതാകുന്നത. ആയതുകൊണ്ട ഞാനും പാറവത്യ
ക്കാരനുംകൂടി കുടികളിൽ ചെന്ന രാപ്പകലായിട്ട പ്രയത്നം ചെയ്ത പിരിഞ്ഞടത്തൊളം
ഉറുപ്പ്യ 14 നു തന്നെ കച്ചെരിയിലെക്ക കൊടുത്തയക്കയും ചെയ്യാം. കൊല്ലം 972 ആമത
കുംഭമാസം 12 നു എഴുതിയ അർജി സ്വാമി.

239 F&G

മഹാരാജശ്രീ വടക്കെ അധികാരി സുപ്രഡെണ്ടൻ കൃസ്തപ്പർ പീൽ സായ്പു അവർകൾ
സന്നിധാനത്തിങ്കലെക്ക കടുത്തനാട്ട കാനകൊവി വെങ്കിടകുപ്പയ്യൻ എഴുതിയ അർജി
സ്വാമി. കുംഭമാസം 12 നുയിൽ രാജാ അവർകൾ പാറവത്ത്യക്കാര ചങ്ങൊത്ത ചാപ്പു
ന്നായർക്ക എഴുതി അയച്ച വിവരം. കൂടിയിരിക്കുന്ന രൂപായി താമസം കൂടാതെകൊണ്ട
ഇന്നതന്നെ അയക്കെണമെന്ന കൽപ്പന വന്നതുകൊണ്ട കൂടിയിരുന്ന രൂപായി 300
അടിയൊടി രാരപ്പൻ പക്കൽ കൊടുത്ത അയച്ചിട്ടും ഉണ്ട സ്വാമി. എന്നാൽ കൊല്ലം 972
ആമത കുംഭമാസം 12 നു എഴുതിയ അർജി സ്വാമി. ഇക്കത്തെ 2-ം കുമ്പം 13 നു പിപ്രവരി
21 നു വന്നത.

240 F&G

424 ആമത രാജശ്രീ വടക്കെ അധികാരി തലച്ചെരി തുക്കടി സുപ്രഡെണ്ടൻ കൃസ്തപ്പർ
പീൽ സായ്പു അവർകൾ വടകര ദറൊഗ അയ‌്യാരകത്ത സൂപ്പിക്ക എഴുതി അനുപ്പിന
കാർയ്യം. എന്നാൽ ചില ദിവസത്തിൽ അകത്ത നാം വടകരക്ക വരുന്നതുകൊണ്ട ആ
സമയത്ത രാമനെ വരിത്തിക്കയും ഇങ്ങൊട്ട എഴുതി അയച്ച വർത്തമാനത്തിന
വിസ്തരിക്കയും ചെയ്യും. മെൽപറഞ്ഞ രാമൻ ഇരിക്കുന്നടത്തിന്റെ സമീപം നമ്മുടെ
ദിവാൻ ബളാജിരായര ഉണ്ട. എന്നാൽ വിരൊധത്തിന്റെ വർത്തമാനംകൊണ്ട ദിവാൻ
ഇവിടെക്ക എഴുതി അയക്കുന്നില്ലല്ലൊ. എന്നാൽ കൊല്ലം 972 ആമത കുംഭമാസം 13 നു
ഇങ്ക്ലിശ്ശകൊല്ലം 1797 ആമത പിപ്രവരി മാസം 21 നു കുറ്റിപ്പുറത്തനിന്നും എഴുതിയത.

241 F & G

425 ആമത രാജശ്രീവടക്കെ അധികാരി തലച്ചെരി തുക്കടി സുപ്രഡെണ്ടൻ കൃസ്തപ്പർ
പീൽസായ്പു അവർകൾ ദിവാൻ ബാളാജി രായർക്ക എഴുതിയത. എന്നാൽ ഒന്നാം [ 173 ] കിസ്തി അസാരം കൊറെച്ച നീക്കി മറ്റും ഉള്ളത ഒക്കയും പിരിച്ചടക്കിയതുകൊണ്ട നിങ്ങളെ
കൽപ്പനയിൽ ഇരിക്കുന്ന രണ്ട ഹൊബളികളിൽ നിന്ന 1,000 ഉറുപ്പ്യ ആവിശ്യം അത്രെ
ആകുന്നത. അതുകൊണ്ട കുടിയാന്മാരെ മുട്ടിച്ച കുംഭമാസം 19 നുക്ക മെൽപറഞ്ഞ
വഹ ഉറുപ്പീകയും പാറവത്യക്കാരനെയും നിങ്ങളെ ഒന്നിച്ച വടകരക്ക കൊണ്ടുവരികയും
വെണം. എന്നാൽ കൊല്ലം 972 ആമത കുംഭമാസം 14 നു ഇങ്ക്ലീശ്ശകൊല്ലം 1797 ആമത
പിപ്രവരിമാസം 22നു കുറ്റിപ്പുറത്ത നിന്നും എഴുതിയത കൂടി കടുത്തനാട്ട കാനകൊവി
വെങ്കിട കുപ്പയ്യന ഹൊബളി 1 ന്ന ഉറുപ്പ്യ 500, നാറായണരായർക്ക ഹൊബളി 2 ന്ന
ഉറുപ്പ്യ 500. ബാളപ്പരായർക്ക ഹൊബളി 1 ന്ന ഉറുപ്പ്യ 500, കയിത്താൻക്ക ഹൊബളി 1 ന്ന
ഉറുപ്പിക 300. ഇപ്രകാരം കണ്ട എഴുതിയിരിക്കുന്നത.

242 F & G

426 ആമത മലയാംപ്രവിശ്യയിൽ സകല കാർയ‌്യാദികൾക്കും പ്രമാണമായിരിക്കുന്ന
വടക്കെ അധികാരി മഹാരാജശ്രീ പീൽ സായ്പു അവർകളുടെ സന്നിധാനത്തക്ക
കുംബ്ബളെ അമ്മ രാജാവ എഴുതി അറിയിച്ച കത്ത. സാഹെബർകളൊട നമുക്കുള്ള
സങ്കടം വളരവളര എഴുതി അറിയിച്ചിട്ടും സാഹെബർകളെ കൃപാകടാക്ഷം
ഉണ്ടായില്ലല്ലൊ. സാഹെബർകൾക്ക ഇപ്പൊൾ ബൊധിച്ച കാരിയം തിങ്ങൾക്ക നൊംക്ക
തന്നുവരുന്ന ഉറുപ്പീക ഇരുന്നൂറിൽ തിങ്ങൾക്ക നൂറ ഉറുപ്പിക കൊടുക്ക എന്നും ശെഷം
നൂറ ഉറുപ്പ്യ നിന്നതും നിപ്പ ഉണ്ടായ ഉറുപ്പ്യ ഒക്ക കണക്ക കൂട്ടി നമ്മളെ സഹൊദരൻ
വങ്കാളത്തന്ന വന്ന ഉടനെ തരികയും ചെയ‌്യാമെന്നല്ലൊ സാഹെബർകൾ കൽപിക്കുന്നത.
അതുകൊണ്ട സാഹെബർകളെ കൽപന നാം വിശ്വസിച്ചിരിക്കുന്നു. ഇതിന എറക്കൊറ
ഉണ്ടായിവരുമില്ലല്ലൊ. ശെഷം സാഹെബർകൾ കൽപിക്കുന്നത ഇപ്പൊൾ നൂറ ഉറുപ്പ്യ
നൊംക്ക തരുംപ്രകാരം എല്ലൊ സാഹെബർകളെ കൽപന. അതുകൊണ്ട കൊടുത്തു
രക്ഷിക്കുംപ്രകാരം കൽപന ഉണ്ടായിവരണം. എന്നാൽ കൊല്ലം 972 ആമത കുംഭമാസം
11നു എഴുത്തു കുംഭമാസം 14 നു പിപ്രവരിമാസം 22നു വന്നത.

243 F & G

427 ആമത മഹാരാജശ്രീ സുപ്രഡെണ്ടൻ വടക്കെ അധികാരി കൃസ്തപ്പർ പീൽസായ്പു
അവർകളുടെ സന്നിധാനത്തിങ്കലെക്ക ദിവാന കച്ചെരി പെഷ്കാര രാമരായൻ എഴുതിയ
അർജി. എന്നാൽ എടച്ചെരിനിന്ന സായ്പു അവർകൾ എന്നെ തലച്ചെരിക്ക പൊവാൻ
തക്കവണ്ണം കൽപിച്ചാറെ ഞാൻ പണ്ടാരപ്പണിയിൽ ഞാൻ ഇവിടയിരിക്കുന്നെല്ലൊ എന്ന
പറഞ്ഞതിന്ന രണ്ടുമൂന്നതരം കൽപ്പിച്ചപ്രകാരം രണ്ടുദിവസം എന്റെ ശരീരത്തക്ക
ആലസ്യംകൊണ്ട അവിട പാർത്ത മൂന്നാന്തിവസം തലച്ചെരിക്ക എത്തുകയും ചെയ്തു.
നാലു ദിവസമായിട്ട തലച്ചെരി കച്ചെരിയിൽ പാർക്കുന്നതും ഉണ്ട. ഞാൻ പണ്ടാരത്തെ
കാരിയത്തിന്ന എജമാനന്മാരെ മനസ്സപൊലെ നടന്നവന്നു. മുന്നെ അങ്ങനെ
നടക്കുന്നതും ഉണ്ട. ആയതുകൊണ്ട എജമാനന്മാര കൽപിച്ച കൽപ്പന സെവകന്മാര
കെൾക്കുന്നത വിഹിതം തന്നെ എന്ന തലച്ചെരിക്ക വന്നതല്ലാതെ എന്നാലെ ഒരു കുറ്റം
നടന്നതും ഇല്ല എന്നും നടക്കുന്നതും ഇല്ല. ഇസ്സമയത്ത ഞാങ്ങൾ ശ്രമിച്ചത നല്ലതാ
കുമെന്ന മനസ്സിൽ നിരൂപിച്ചിരുന്നു. ഞാൻ എഴു സംമ്മൽസരമായി കുമ്പഞ്ഞിയിൽ
വിശ്വസിച്ചിട്ട. പണ്ടാരപ്പണി ഉള്ളപൊലെ എജമാനന്മാരെ കൽപ്പനപ്രകാരം വെല
നടപ്പിച്ചിട്ടും ഉണ്ട എന്നും നടപ്പിക്കുന്നതും ഉണ്ട എന്ന സായ്പവർകൾക്ക ബൊധിച്ചിട്ടും
ഉണ്ട. ഇതെല്ലാം വിസ്തരിച്ചാൽ ബൊധിക്കയും ചെയ്യും. എനക്ക അവിട വരുവാൻ
കൽപന ആയാൽ ഒന്ന കൽപ്പിച്ച കാർയ‌്യം നടത്തുകയും ചെയ‌്യാം അല്ല എങ്കിൽ
പണ്ടാരക്കാരിയത്തിൽ ഇവിടതന്നെ യിരിക്കാം. കുമ്പഞ്ഞിയിൽ വിശ്വസിച്ചാ ആളെ [ 174 ] കുമ്പഞ്ഞിയിന്നതന്നെ രക്ഷിക്കണമെന്ന തങ്ങൾക്ക ബൊധിച്ചിരിക്കുമ്പൊൾ
വിശെഷിച്ചിട്ട എഴുതുവാൻ എനക്ക സാമർത്ഥ്യം ഇല്ലല്ലൊ. എന്നാൽ ഇങ്ക്ലീശ്ശകൊല്ലം
1797 ആമത പിപ്രവരിമാസം 19 നു കുമ്പം 14 നു പിപ്രവരിമാസം 22 നു വന്നത.

244 F & G

428 ആമത മഹാരാജശ്രീ വടക്കെ അധികാരി കൃസ്തപ്പർ പീൽസായ്പു അവർകളുടെ
സന്നിധാനത്തിങ്കലെക്ക കയിത്താൻ കുവെലി എഴുതിയ അർജി. എന്നാൽ സായ്പു
അവർകളുടെ കൽപ്പനക്ക ഞാൻ ഇവിട വന്നതിന്റെശെഷം ഈ നാലതറയിൽ നിന്നും
1757 3/4 രെസ്സ 86 ഇത്ത്ര ഉറുപ്പീക പിരിച്ച കച്ചെരിയിൽ ബൊധിപ്പിക്കയും ചെയ്തു. ഇനിയും
കുടിയാന്മാരെ വരുത്തുവാനും പണം പിരിപ്പാനും രാപ്പകലായിട്ട പ്രയത്നം ചെയ്യുന്നതും
ഉണ്ട. കുടിയാന്മാരെ കാണായ്കകൊണ്ട എതാൻ താമസം വരും എന്ന തൊന്നുന്നു.
അയതകൊണ്ട ഇനി വർത്തമാനങ്ങൾ സന്നിധാനത്തിങ്കൽ വന്ന കെൾപ്പിക്കണ്ടതിന്ന
ഒരു പ്രാവിശ്യം കൽപന ഉണ്ടായിവരികയും വെണം എന്ന ഞാൻ അപെക്ഷിക്കുന്നതും
ഉണ്ട. എന്നാൽ പിപ്രവരിമാസം 22 നു കടെരിയിൽനിന്ന എഴുതിയ അർജി. കുമ്പം 14 നു
പിപ്രവരി 22 നു വന്നത. വർത്തമാനം ബൊധിപ്പിച്ചത.

245 F & G

429 ആമത പുഴവായെ വടക്കെടത്ത മണ്ണിലെടത്തിൽ കണ്ടപ്പുണ്ണി നായരും
അള്ളിയിൽ ചാത്തുണ്ണിനായരും എഴുത്ത. കരുവത്തിൽ കെളുമെനൊൽ കണ്ടു.
കാരിയമാവത മെട ഞായറ ഇരിവത്തഎഴാന്തിയ്യതി രാക്കുറ്റിൽ കൽപള്ളി കൊയയും
എതാനും മാപ്പിള മാരുംകൂടി പാലങ്ങാട്ട കുന്നത്ത കുമ്പളത്ത ഇട്ടിരാരിച്ചന്റെയും
ഉണ്ണിക്കുട്ടിയുടെയും തറവാട കൊള്ളിവെച്ച ചുടുകകൊണ്ട അവരും എതാനും
ആളുകളുംകൂടി ഇരിവത്ത ഒമ്പതാന്തിയ്യതി അസ്തമിച്ച പുലർച്ചക്കൂറ്റിൽ കൽപള്ളി
ദെശത്തെ കൊയയുടെ രണ്ടു പീടികയും ആറ തറെയിൽ മറ്റു രണ്ടുമുന്ന പീടികയും
ചുട്ടാറെ അതിന്റെശെഷം കൊയയൊടകൂടെ ആക്കൊട്ടനിന്ന ആയിട്ടും വാഴക്കാട്ടനിന്ന
ആയിട്ടും ഇരുന്നുറ്റൊളം മാപ്പിളമാര കൂടി വന്ന പാലങ്ങാട്ട കുന്നത്തുള്ള വീടുകള
ഒക്കയും ചുട്ടാറെ നാട്ടുകാര എല്ലാവരും കൂടി വിളിച്ച കൂടി വെടിയും പടയും ഉണ്ടായി.
മാപ്പിളമാര ഒഴിർച്ചപുഴെക്ക തെക്കെക്കരക്ക വാങ്ങിയാറെ കൽപള്ളിദെശത്തുള്ള പീടികള
ഒക്കയും ദെശക്കാര ചുടുകയും ചെയ്തു. ഇനിയും മാപ്പുളമാരുടെ ബലം തികച്ച
ഇങ്ങൊട്ടകടന്ന ചില വസ്തു ചെയ്വാൻ ഭാവം ഉണ്ടന്ന നിശ്ചയിച്ച കെൾക്കകൊണ്ട
അതിന്റെ ശെഷമായിട്ട ഒക്കയും നിരൂപിച്ച ഉറക്കെണ്ടുന്നതിന്ന തച്ചറുകാവിൽ
തിരുമുൽപ്പാട്ടുന്നും നല്ലണ്ണാപുറെ തിരുമുൽപ്പാട്ടുന്നും ഞങ്ങൾ ഇരിവരും ശെമ്മലശ്ശെരി
രാമക്കുറുപ്പും വെട്ടത്ത ഉണ്ണിനമ്പി എറാടിയും അഞ്ഞുറ്റൊളം ആളുംകൂടി താത്തുര
കൊവിലകത്ത എത്തി. അനന്തപട്ടരും രാമൻമെനാനുമായിക്കണ്ട ഇതിന്റെ
ശെഷംകൊണ്ട ഒക്കയും എതുപ്രകാരം വെണ്ടു എന്ന നിരൂപിച്ചാറെ ഇനിയും മാപ്പുളമാര
പുഴക്ക വടക്കെക്കര കടന്ന ചില വസ്തുചെയ്തു എന്നുവെച്ചാൽ എല്ലാവരുംകൂടി ആളുകളെ
തികച്ച ആക്കൊട്ടും ചെറുകൊട്ടുരും അപ്രദെശത്ത ഉള്ള പീടികകളെ ഒക്കയും കളെക
എന്നും അവര ഇങ്ങൊട്ട കടന്ന ചെയ്യുന്നതിന്ന പുഴസമീപത്ത നൂറ അളെ പാർപ്പിച്ച
ചിലവിന കൊടുക്ക എന്നും അതിൽ പാണക്കാട്ട അമ്പത ആളെ മണ്ണിൽ എടത്തിൽ
നിന്ന പാർപ്പിച്ച ചിലവിന കൊടുക്ക എന്നും കണ്ണിപ്പറമ്പ പലെങ്ങാട്ട കുന്നത്ത
ഇരിവത്തഞ്ച ആളെ പാർപ്പിച്ച അള്ളിയിൽ നിന്നും ഇരിവത്തഞ്ച ആളെ
ചെരിക്കിനെമൽനിന്നും പാർപ്പിച്ച ചിലവിന കൊടുക്ക എന്നും വെച്ചിരിക്കുന്നു.
ശെഷം അവസ്ഥകൾ ഒക്കയും അനന്തപട്ടരും രാമൻമെനൊനും ഉണർത്തിപ്പാൻ എഴുതീട്ടും [ 175 ] ഉണ്ടല്ലൊ. എനി എതല്ലാം പ്രകാരം വെണ്ടു എന്ന തിരുവെഴുത്ത വരുമാറ ആകയും
വെണം. എന്നാൽ ഈയവസ്ഥകൾ ഒക്കയും തമ്പുരാനെ ഉണർത്തിച്ച തിരിച്ച
അയപ്പാറാകയും വെണം.

എഴുതി കൊടുത്തയച്ച മുറിയും വായിച്ച അവസ്ഥയും അറിഞ്ഞു. കൽപള്ളികൊയയും
ഞങ്ങളുംകൂടി ചില സിദ്ധാന്തം പിടിച്ച എറ്റങ്ങളായിട്ട ചില വസ്തു ചെയ്തു എന്നും അതിന
ഞങ്ങൾക്ക ആവത ഇല്ലല്ലൊ എന്നും അതിന കൽപള്ളികൊയ പാലങ്ങാട്ട കുന്നത്ത
കടന്ന എറ്റങ്ങളായിട്ട ചിലത ചെയ്തു എന്നും അതിന ഞങ്ങൾ കടന്ന അങ്ങൊട്ട ചെലത
ചെയ്തു എന്നും ഫലങ്ങൾ മുറിച്ചു ഞങ്ങൾ നെരത്തി എന്നും ഈ ഉണ്ടായ അവസ്ഥ
നിങ്ങളാരും അറിഞ്ഞില്ലല്ലൊ എന്നും ശെഷം വർത്തമാനങ്ങളും എല്ലൊ എഴുതിയതിൽ
ആകുന്നത. കൽപള്ളികൊയ രാക്കൂറ്റിൽ കടന്ന ഞങ്ങളെ കഞ്ഞനും കുട്ടിയും അടച്ച
കിടന്നെടത്ത കടന്ന പുരചുട്ടാറെ ആ സങ്കടം നാട്ടിൽ വെണ്ടത്തക്കവരൊടും കക്കാന്മാരൊ
ടും ചെന്ന സങ്കടം പറഞ്ഞാറെ അവര എതല്ലാംപ്രകാരം കൽപ്പിച്ചു എന്ന ഞങ്ങൾ
അറിഞ്ഞതും ഇല്ല. അതുകൊണ്ട അയവസ്ഥക്ക ഞങ്ങൾക്ക എഴുതി അയക്കയും
വെണ്ട എല്ലൊ. ഞങ്ങള എറ്റങ്ങളായിട്ട കൽപ്പള്ളികൊയയൊട എങ്കിലും ശെഷം
മാപ്പിളമാരൊട എങ്കിലും വിരൊധമായിട്ട ഒന്ന ചെയ്തപൊയിട്ടും ഇല്ലല്ലൊ. അതിന
ഞങ്ങളൊട ഈ വണ്ണം ചെയ്തത സങ്കടം തന്നെ ആകുന്നു. കമ്പളത്ത ഇട്ടിഞിയും
ചെറുകൊമനുംകൂടി പറച്ചെരി കൊയസ്സന കുറിച്ചത. ഈ രണ്ടു ഒലയും പിപ്രവരിമാസം
25 നു കുംമ്പമാസം 17 നു വന്നത. പിപ്രവരി 27 നു പെർപ്പാക്കി അയച്ചത.

246 F&G

430 ആമത മഹാരാജശ്രീ വടക്കെ അധികാരി പീൽ സായ്പു അവർകളെ സന്നി
ധാനത്തിങ്കൽ ബൊധിപ്പിപ്പാൻ ഇരിവെനാട്ട കുന്നുമ്മൽ നമ്പ്യാരും കെഴക്കെടത്ത
നമ്പ്യാരും ചന്ത്രൊത്തനമ്പ്യാരുംകൂടി എഴുതിയത. ഈ മാസം 17 നു പുലരുമ്പൊൾ
ചെക്കുറനമ്പ്യാരും കാമ്പ്രത്ത നമ്പ്യാരും കൊട്ടെത്ത തമ്പുരാന്റെ ആളുംകൂടി അഞ്ഞുറ
കുറ്റിവെടിക്കാരും നൂറ കയിക്കാരും കൂടി വന്ന പാനൂർ അങ്ങാടിയിന്റെ സമീപത്ത വന്ന
പത്ത കുടിയിന്ന കവരുകയും ചെയ്തു. മുന്ന കച്ചൊടക്കാരെ പിടിച്ചൊണ്ട പൊകയും
ചെയ്തു. അപ്പൊരയിന്ന ഉമ്മാച്ചിയളെ കാതും കഴുത്തുന്നും പറിക്കയും ചെയ്തു. ഇപ്രകാരം
ചെയ്ത ആ വന്ന ആളുകൾ അവിടന്ന കൊറെ കെഴക്കൊട്ട വാങ്ങി നിക്കയും ചെയ‌്യുന്നു.
ശെഷം ഉള്ള കുടികളൊക്ക കെട്ടകെട്ടി വാങ്ങിച്ച പൊരുകയും ചെയ‌്യുന്നു. അതുകൊണ്ട
ഞാങ്ങൾക്കും നാട്ടിൽ ഉള്ള കുടിയാന്മാർക്കും നല്ല സങ്കടം തന്നെ ആകുന്നു. ഈയവസ്ഥ
ഞാങ്ങൾ പാനൂര വന്നാ കപ്പിത്താനൊട പറഞ്ഞാറെ സായ്പിന ഞാൻ എഴുതി
അയക്കുന്നു എന്നത്രെ പറഞ്ഞത എന്നും ഇപ്രകാരം അവര ചെയ്യുന്നെരത്ത ഞാങ്ങളും
കെട്ട എത്തി. പ്രയത്നം ചെയ്വാൻ ഉണ്ടെയും മരുന്നും ഇല്ല. എനി ഒക്കയും സായ്പിന്റെ
കൃപപൊലെ. കൊല്ലം 972 ആമത കുംഭമാസം 17 നു എഴുതിയ ഓല കുമ്പം 17 നു
പിപ്രവരി 25 നു വന്നത. ഈ ദിവസം തന്നെ പെർപ്പാക്കി അയച്ചത.

247 F & G

431 ആമത മഹാരാജശ്രീ വടക്കെ അധികാരി പീൽ സായ്പവർകളെ
സന്നിധാനത്തിങ്കൽ അറിപ്പാൻ പാനൂര കച്ചൊടക്കാര എല്ലാവരുംകൂടി എഴുതിയത. ഈ
മാസം 17 നു പുലരുമ്പൊൾ ചെക്കുറനമ്പ്യാരും കാമ്പ്രത്തനമ്പ്യാരും പൊറാട്ടരെ പാലെ
തമ്പുരാന്റെ ആളും കൂടി പെത്തഞ്ഞൂര വെടിക്കാരും കയിക്കാരുംകൂടി വന്ന പാനൂര
അങ്ങാടിന്റെ സമീപത്തന്ന പള്ളിക്കണ്ടി കുട്ടിയാലിനയും ചമ്പടത്തെ പക്കിനയും [ 176 ] കണ്ണിപ്പൊയിലി പരിയയിനയും ഈ മൂന്നാളെയും പിടിച്ചൊണ്ടപൊകയും ചെയ്തു. പത്ത
കൂടിന്ന ആക കവർന്നകൊണ്ടുപൊകയും ചെയ്തു. ഞാങ്ങളെ രണ്ട പെണ്ണുമ്പിള്ളന്റെ
കാതും കഴുത്തും പറിക്കയും ചെയ്തു. പാനൂര വന്ന കപ്പിത്താൻ ഈയവസ്ഥ ഒക്കയും
അറികയും ചെയ്തിരിക്കുന്നു. ഞാങ്ങളുംകൂടി കപ്പിത്താന്റെ കൂട പ്രെത്നം ചെയ്വാൻ
നൂറ കുറ്റി തൊക്കും നാല പെട്ടി തെരയും ഞാങ്ങൾക്കകൂടി പണ്ടാരത്തന്ന തന്നാൽ
പ്രെത്നം ചെയ്തതൊളായിരിന്നു. ചത്രു നാട്ടന്ന നീങ്ങിയാൽ ഇത്തൊക്ക പണ്ടാരത്തിൽ
എണ്ണം ബൊധിപ്പിച്ച തരികയും ചെയ‌്യാം എന്നാൽ കൊല്ലം 972 ആമത കുംഭമാസം 17നു
എഴുതിയ ഒല. 17നു പിപ്രവരി 25 നു വന്നത. ഈ ദിവസം തന്നെ പെർപ്പാക്കി അയച്ചത.

248 F & G

432 ആമത മഹാരാജശ്രീ വടക്കെ അധികാരി പീൽ സായ്പു അവർകളുടെ മെൽ
കച്ചെരിസന്നിധാനത്തിങ്കൽ ബൊധിപ്പിക്കുവാൻ ഇരിവയിനാട്ട അദാലത്ത കച്ചെരി
യിൽ ദറൊഗ മാണെയാട്ട വീരാൻകുട്ടി എഴുതിയ അർജി. പാനൂര കച്ചൊടക്കാര എല്ലാവരും
സായ്പവർകൾക്ക എഴുതിയ ഒല ഇരിവെനാട്ട അദാലത്ത കച്ചെരിയിൽ കൊണ്ടുവന്നു.
ആ ഒല സായ്പവർകളുടെ സന്നിധാനത്തിങ്കൽ കൊടുത്തയച്ചിട്ടും ഉണ്ട. കൊല്ലം 972 ആമത കുംഭമാസം 17 നു എഴുതിയ അർജി. കുമ്പം 17 നു പിപ്രവരി 25 നു വന്നത. ഈ
മൂന്നും കൂടി ആകുന്നു.

249 F & G

433 ആമത മഹാരാജശ്രീ വടക്കെ അധികാരി പീൽ സായ്പു അവർകളുടെ മെൽ
കച്ചെരി സന്നിധാനത്തിങ്കൽ ബൊധിപ്പിക്കുവാൻ ഇരിവയിനാട്ട അദാലത്ത കച്ചെരി
യിൽ ദറൊഗ മാണെയാട്ട വീരാൻകുട്ടി എഴുതിയ അർജി. സായ്പുമാരിൽ പ്രധാനി
വിൽക്കിസ്സൻ സായ്പു അവർകളുടെ കൽപനക്ക ഇരിവെനാട്ടെക്ക സൂക്ഷിപ്പാനായിട്ട
ആക്കി വെച്ച മാലിമ്മിഅമ്മത മൂപ്പൻ ഇരിവെനാട്ട അദാലത്ത കച്ചെരിയിൽ എഴുതി
അയച്ച വിവരം. കുംഭമാസം 17 നു പൊലരും ചാമം ചെക്കുറനമ്പ്യാരും അഞ്ഞൂറ
കുറ്റിവെടിക്കാരും ഇരിവെനാട്ട കുറ്റെരിയിൽ വന്ന പള്ളിക്കണ്ടി കുട്ടിആലിനയും
ചെനൊത്താൻ മായനെയും കണ്ണിപ്പൊയിലി പരിയയിനെയും മൊയാകുഞ്ഞിസുപ്പീനയും
പിടിച്ചകെട്ടികൊണ്ടുപൊകയും ചെയ്തു. കണ്ണിപ്പൊയിലിന്നും ശെഷം അവിടുന്ന എല്ലാം
കവരുകയും ചെയ്തു. ഈ വർത്തമാനം ഉണ്ടായിട്ട പാനൂര വന്ന ശിപ്പായിയും നാട്ടിലെ
മാപ്പിളയും അങ്ങാടിയിൽ കൂടി നിന്നിരിക്കുന്നു. അമ്പു എജമാനനും ചുരുക്കം ആളും
ചമ്പാട്ടൂടെ വരുന്നു എന്ന കെട്ടു. ഈ അവസ്ഥ എത്തിയതിന്റെശെഷം ഈയവസ്ഥ നല്ലപ്രകാരം
അറിവാനായിട്ട ഇരിവെനാട്ട അദാലത്ത കച്ചെരിന്ന കൊൽക്കാരെ അയച്ചിട്ടും
ഉണ്ട. ആയത സായ്പു അവർകളെ സന്നിധാനത്തിങ്കലെക്ക അറിവിക്ക അതെ ആയത.
കൊല്ലം 972 ആമത കുംഭമാസം 17 നു എഴുതിയ അർജി. പിപ്രവരി 25 നു വന്നത.

250 F & G

434 ആമത രാജശ്രീ വടക്കെ അധികാരി തലച്ചെരി തുക്കടി സുപ്രഡെണ്ടൻ കൃസ്തപ്പർ
പീൽ സായ്പു അവർകൾ കുറുമ്പനാട്ട ദറൊഗചന്ദ്രയ‌്യനെ എഴുതി അനുപ്പിന കാർയ‌്യം
എന്നാൽ തന്റെ കൽപനയിൽ പൊഴവായി ആക്കിയിരിക്കുന്നതുകൊണ്ട ഇവിടെക്ക
കൊടുത്തയച്ച മുഗദുറ അതിൽ മാറ്റിവെച്ച അവസ്ഥയൊടകൂടി അങ്ങൊട്ടതന്നെ
വെണം. എന്നാൽ കൊല്ലം 972 ആമത കുംഭമാസം 19 നു ഇങ്ക്ലീശ്ശ കൊല്ലം 1797 ആമത
പിപ്രവരി മാസം 27 നു തലച്ചെരി നിന്നും എഴുതിയത [ 177 ] 251 F & G

435 ആമത മഹാരാജശ്രീ പീൽ സായ്പു അവർകളുടെ സന്നിധാനത്തിങ്കലക്ക
കൊട്ടെ ത്ത കാനകൊവി കൃഷ്ണരായൻ എഴുതിയ അർജി. ഇപ്പൊൾ ഈ നാട്ടിൽ ഉള്ള
വർത്തമാനം നിട്ടുര കതിരൂര പെണരായി ഈ ദിക്കിൽ ഉള്ള കുടികളിൽ കുത്തി
കവരുവാനായിട്ട പഴശ്ശിരാജാവ കയിതെരി കുംകു കയിത്തെരി കമ്മാരൻ ഈ രണ്ടാളയും
കൂട്ടി ഒന്നിച്ച 100 വെടിക്കാരയും കൊടുത്ത പറഞ്ഞയച്ചിരിക്കുന്നു. അതുകൊണ്ട അവര
വന്ന ആ ദിക്കിൽ കുത്തികവരുവാൻ തൊടങ്ങിയിരിക്കുന്നു എന്ന വർത്തമാനം
പറഞ്ഞകെട്ടു. ആ വർത്തമാനം സായ്പു അവർകൾക്ക എഴുതിയിരിക്കുന്നു.
അന്നന്നത്തെ വർത്തമാനം എഴുതി അയക്കാമെന്നാൽ എന്റെ അരിയത്ത ഒരാളും ഇല്ല.
എന്നാൽ കൊല്ലം 972 ആമത കുംഭമാസം 10 നു എഴുതിയത. കുടികൊട്ടയത്ത കാനകൊവി
കൃഷ്ണരായൻ എഴുതിയ അർജി. ഈ നാട്ടിൽ നടന്ന വർത്തമാനം പറഞ്ഞ കെട്ടത.
പഴശ്ശിരാജാവിന്റെ ആളുകൾ കയിത്തെരി കുങ്കു കമ്മാരൻ ഇവരെ ഒന്നിച്ച നിക്കുന്ന ആള
വെടിക്കാരുംകൂടി നിട്ടൂരിൽ വന്ന എതാൻ മെലെ നായന്മാരെ വീട്ടിൽ തീയ്യപ്പുറക്കലും
ആയിട്ട കുത്തികവർന്നു എന്ന പറഞ്ഞകെട്ടു. അതുകൂടാതെകണ്ട ഇന്ന വയ്യിട്ട
തലച്ചെരിനിന്ന ചെല കാളപ്പൊറത്ത കുമ്പഞ്ഞി സാമാനം കൊണ്ടുവരുന്നെരത്ത മെൽ
എഴുതിയ നായന്മാര വന്ന ഈ സാമാനങ്ങളെ പഴശ്ശിരാജാവിന്റെ അരിയത്ത
കൊണ്ടുപൊവാനായിട്ട വെടിവെച്ചതിന്റെ ശെഷം ഇവിടുന്ന കുമ്പഞ്ഞി ആളുകൾ
പൊയി. ആ സാമാനങ്ങളെ കൊണ്ടുവരികയും ചെയ്തു. എന്നാൽ കൊല്ലം 972 ആമത
കുംഭമാസം 11 നു എഴുതിയ അർജി. ഇക്കത്തരണ്ടും കുമ്പം 19 നു പിപ്രവരി 27നു വന്നത
. ബൊധിപ്പിച്ചത.

252 F & G

436 ആമത മഹാരാജശ്രീ വടക്കെ അധികാരി പീൽ സായ്പവർകളുടെ മെൽ കച്ചെരി
സന്നിധാനത്തിങ്കലെക്ക ബൊധിപ്പിക്കുവാൻ ഇരിവെനാട്ട അദാലത്ത കച്ചെരിയിൽ
ദറൊഗ മാണെയാട്ട വീരാൻകുട്ടി എഴുതിയ അർജി. ഇരിവെനാട്ട അദാലത്ത കച്ചെരിന്ന
പാനൂര അങ്ങാടിയിൽ കൊൽക്കാരെ അയച്ചു. അറിഞ്ഞ വിവരം ചെക്കുറ നമ്പിയാരും
കാമ്പ്രത്തനമ്പ്യാരും കൊതൊങ്ങലൊൻ കുങ്കനും ഇവരെകൂട അഞ്ഞൂറ കുറ്റിവെടിക്കാരും
ഇരിന്നുറ കയിക്കാരും ഇരിവെനാട്ട കുംഭമാസം 17 നു പൊലരുമ്പൊൾ കൂറ്റെരി വന്ന
പള്ളിക്കണ്ടി കുട്ടിആലീനയും ചമ്പളത്തെ പക്കിനെയും ചെനൊത്താൻ മായനെയും
അവര നിക്കുന്ന പീടികയിൽ കയറി പിടിച്ച കെട്ടികൊണ്ടുപൊകയും ചെയ്തു. ശെഷം
കണ്ണിപൊയിലി തറുവയി ഇരിക്കുന്ന കണ്ണിപ്പൊയിലിന്ന ഒരു ഉമ്മാന്റെ ഒരു കാതിലെ
അലിക്കത്തും കാതിലെയും പിടിച്ചു പറിച്ച എടുത്താറെ ഒരു കാതിലെ കഴിച്ച വെച്ചു
കൊടുക്കയും ചെയ്തു. ശെഷം പീടികയിൽ കയറി കവർന്നത. പള്ളിക്കണ്ടി കുട്ടി
ആലിയും ചെനൊത്താൻ മായനും യിരിക്കുന്ന പുതിയെട്ടിന്നും രണ്ടാമത ചമ്പടത്തെ
പക്കീന്റെ ചമ്പടത്തിനും മൂന്നാമത നാമത്തെ ഉമ്മാന്റെ നാമത്തിനും നാലാമത
മൊയാകുഞ്ഞിസ്സൂപ്പി നിക്കുന്ന നിള്ളങ്ങൾ കൊമ്പിലെ പീടികയിന്നും ഈ നാല
എടത്തിൽ ഉള്ള വസ്തുമൊതൽകൾ ഒക്കയും കവർന്നുകൊണ്ടുപൊകയും ചെയ്യു. ഈ
നാലടത്തും ഉള്ള മാപ്പിളമാരെ കാണായ്കകൊണ്ട കവർന്ന കൊണ്ടുപൊയതിന്റെ
സംഖ്യ അറിഞ്ഞതും ഇല്ല. ശെഷം പാനൂര ഉള്ള കച്ചൊടക്കാര തൊട്ടൊൻ കലന്തനും
കൊളിക്കുഞ്ഞിപക്കിറനും ഇരിവെനാട്ട അദാലത്ത കച്ചെരിയിൽ എഴുതിഎത്തിച്ചു.
കൊട്ടെത്ത നാട്ടിന്ന ആയിരം ശിപ്പായിയും ഒരു എജമാനനും പാനൂര വന്ന അവിട
നിക്കുന്ന ആളുകളെ കൂട്ടികൊണ്ടുപൊയി. എന്നതിന്റെശെഷം ഞാങ്ങളും ഞാങ്ങളെ
കുഞ്ഞിക്കുട്ടിയും അങ്ങാടിയും പൊരയും ഒഴിച്ച പാനൂര പള്ളിയിൽ ഉണ്ട എന്നും [ 178 ] കുമ്പഞ്ഞി ആളുകൾ അവിടഇല്ലായ്കകൊണ്ട ഞാങ്ങക്കും ഞാങ്ങളെ കുഞ്ഞിക്കുട്ടിക്കും
വളരക്കണ്ടുള്ള സങ്കടംതന്നെ ആകുന്നു എന്ന എത്തിച്ചു. ഇപ്രകാരം സായ്പവർകളുടെ
സന്നിധാനത്തിങ്കൽ അറിവിക്ക അത്രെ ആയത. കൊല്ലം 972 ആമത കുംഭമാസം 19 നു
എഴുതിയ അർജി. കുമ്പം 20 നു പിപ്രവരി 28 നു വന്നത.

253 F & G

437 ആമത രാജശ്രീവടക്കെ അധികാരി തലച്ചെരി തുക്കടി സുപ്രഡെണ്ടൻ കൃസ്തപ്പർ
പീൽ സായ്പവർകൾക്ക കടത്തനാട്ട പൊർള്ളാതിരി കൊതവർമ്മരാജാവ അവർകൾ
സല്ലാം. സാഹെബ അവർകളെ കൃപ ഉണ്ടായിട്ട അയച്ച വയിദ്യക്കാര ഇവിടെ വന്ന
നമ്മുടെ ശരീരത്തിന്റെ രൊഗശാന്തികൾ ഒക്കയും കാണുകയും ചെയ്തു. ഗുണ
ദൊഷങ്ങളൊക്കയും വൈയിദ്യക്കാര പറയുമ്പൊൾ സാഹെബ അവർകൾക്ക
ബൊധിക്കയും ചെയ്യ്യുമെല്ലൊ. നമ്മുടെ ശരീരത്തിൽ ഉള്ള വ്യാധീടെ അവസ്ഥക്ക
ദാക്ടർ പിലിസ്സൻ സാഹെബ അവർകളെ ക്കൊണ്ട ചികിലിസ്സ ചെയിച്ചാൽ വ്യാധിക്ക
ശാന്തം വരുമെന്ന നമ്മുടെ മനസ്സിൽ നിശ്ചയിച്ച സാഹെബ അവർകൾക്ക എഴുതുന്നു.
സാഹെബ അവർകളെ കടാക്ഷം ഉണ്ടായിട്ട ദാക്ടർ പിലിസ്സൻ സാഹെബ അവർകൾ
കൊറഞ്ഞൊരദിവസം നമ്മുടെ സമീപത്ത തന്നെ പാർത്തചികിത്സ ചെയ‌്യാൻ തക്കവണ്ണം
പക്ഷെ വെറെ എജമാനന്മാർക്ക എഴുതി അയക്കെണ്ടത ഉണ്ടെങ്കിൽ അവിടെ നല്ലവണ്ണം
എഴുതി അയച്ചിട്ട എങ്കിലും കൽപന ആക്കി ദാക്ടർ സാഹെബ അവർകൾ ഇവിടെ
പാർത്ത ചികിലിസ്സ ചെയ്ത നമ്മുടെ ശരീരസൗഖ്യം വരെണ്ടുന്നതിന്ന സാഹെബ
അവർകളെ തന്നെ നാം വിശ്വസിച്ചിരിക്കുന്നു. വിശെഷിച്ച ഇച്ചെയ‌്യുന്ന ഉപകാരം
പ്രദ്യൊഗം എന്ന നാം എല്ലാപ്പൊഴും വിജാരിക്കയും ചെയ്യ്യും എന്നാൽ കൊല്ലം 972 ആമത
കുംഭമാസം 19 നു എഴുതിയകത്ത. കുംമ്പം 23 നു മാർച്ചിമാസം 3നു വന്നത. ബൊധിപ്പിച്ചു.

254 F & G

438 ആമത രാജശ്രീ വടക്കെ അധികാരി തലച്ചെരി തുക്കടി സുപ്രഡെണ്ടൻ കൃസ്തപ്പർ
പീൽ സാഹെബ അവർകൾക്ക കടത്തനാട്ട പൊർള്ളാതിരി ഉദെയവർമ്മരാജാവ
അവർകൾ സല്ലാം. കൊല്ലം 972 ആമത കുംഭമാസം 21നു അസ്തമിച്ച25നാഴികയാകുമ്പൊൾ
നമ്മുടെ ജെഷ്ടൻ എഴുന്നെള്ളിയടത്തെ ചൊപ്പല്ലായി വർദ്ധിച്ച ലൊകാന്തരം
പ്രാപിക്കയും ചെയ്തു. ഈ വർത്തമാനം എഴുതുവാനും സാഹെബമാർക്ക ബൊധി
പ്പിപ്പാനും നമുക്ക സങ്ങതി വരികയും ചെയ്തു. നമുക്കും നമ്മുടെ സ്താനമാനങ്ങൾക്കും
രക്ഷയായിട്ട വിശെഷിച്ചും ബഹുമാനപ്പെട്ട കുമ്പഞ്ഞി ആശ്രയമെല്ലൊ നാം വിശ്വസിച്ച
ഇരിക്കുന്നത. എല്ലാക്കാർയ‌്യത്തിനും കുമ്പനി രക്ഷ വഴിപൊലെ ഉണ്ടായി വരുവാൻ
സാഹെബ അവർകളെ കടാക്ഷം നല്ലവണ്ണം ഉണ്ടാകയും വെണം. ഈ ക്കത്തിൽ നമ്മുടെ
കയ‌്യൊപ്പയിടാത്തതപൊല സംമ്മന്തം ഉള്ളപ്പൊൾ നടപ്പയില്ലായ്കകൊണ്ട
എഴുന്നെള്ളിയടത്തെ മുദ്രയിട്ടിരിക്കുന്നു. ഇപ്പഴത്തെ സമയത്ത നമ്മുടെ കണക്കകാരും
പ്രവൃർത്തിക്കാരരും നമ്മുടെ രാജ്യത്ത ഉള്ള ആളുകൾ എല്ലാവരും നമ്മുടെ
സമീപത്തതന്നെ പാർക്കുകയും ചെയ‌്യും. അത 12 ദിവസത്തൊളം വെണ്ടിവരും.
അപ്രകാരം സാഹെബ അവർകളെ കൽപന ഉണ്ടായിരിക്കയും വെണം. ഇപ്രകാരം
ഉണ്ടാകുന്ന സമയങ്ങളിൽ പല മർയ‌്യാദകളും നടപ്പ ഉള്ളത വിശെഷിച്ചും കുമ്പഞ്ഞി
ആശയം വിശ്വസിച്ച ശരീരമാകകൊണ്ട അവിടുത്തെക്ക വെണ്ടുന്നപ്രകാരം ഒക്കയും
നടപ്പാനും നടത്തിച്ച തരുവാനും സാഹെബ അവർകളെ കടാക്ഷം ഉണ്ടായിരിക്കയും
വെണം. നാം എല്ലാക്കാരിയത്തിനും സാഹെബ അവർകളെ വിശ്വസിച്ച എഴുതുന്നു.
എന്നാൽ കൊല്ലം 972 ആമത കുംപമാസം 23 നു കുംഭം 23 നു മാർച്ചിമാസം 3 നു വന്നത.
മാർച്ചി 5 നു പെർപ്പാക്കി അയച്ചത. [ 179 ] 255 F & G

439 ആമത മഹാരാജശ്രീ വടക്കെ അധികാരി പീൽസായ്പു അവർകളുടെ
മെൽകച്ചെരി സന്നിധാനത്തിങ്കൽ ബൊധിപ്പിക്കുവാൻ ഇരിവെനാട്ട അദാലത്ത ദറൊഗ
മാണെയാട്ട വീരാൻകുട്ടി എഴുതിയ അർജി. ഇരിവെനാട്ട വന്ന കുമ്പഞ്ഞിയൊട
മൽസ്സരിക്കുന്ന ആളുകളൊട ആകുംപൊലെ വല്ലതും ചെയ‌്യാൻതക്കവണ്ണം ഉണ്ടയും
മരുന്നും വെണമെന്നും ആയത ഇല്ല എങ്കിൽ വലിയ സങ്കടം തന്നെ ആകുന്നു എന്നും
ഇരിവെനാട്ട നമ്പ്യാന്മാര ഇരിവെനാട്ട അദാലത്ത കച്ചെരിയിൽ എഴുതി അയച്ചു. ആയത
മഹാരാജശ്രീ സായ്പവർകളുടെ സന്നിധാനത്തിങ്കൽ അറിവിക്ക അത്രെ ആയത. കൊല്ലം
972 ആമത കുംഭമാസം 23 എഴുതിയ അർജി 23നു മാർച്ചി 3 നു വന്നത.

256 F & G

440 ആമത രാജശ്രീ വടക്കെ അധികാരി തലച്ചെരി തുക്കടി സുപ്രഡെണ്ടൻ കൃസ്തപ്പർ
പീൽസായ്പു അവർകൾക്ക കടുത്തനാട്ട പൊർള്ളാതിരി ഉദെയവർമ്മരാജാവ അവർ
കൾ സല്ലാം. സാഹെബ അവർകളെ കടാക്ഷം ഉണ്ടായിട്ട ഇന്നെവരെക്കും ഇവിടെ
നടക്കെണ്ടുന്ന മർയ‌്യാദി ആയിട്ടുള്ള കാർയ‌്യങ്ങൾ ഒക്കയും നടന്നവരികയും ചെയ‌്യുന്നു.
സാഹെബ അവർകളും എഴുന്നള്ളിയടത്തിന്നും ആയിട്ടുള്ള സ്നെഹപ്രതാപംകൊണ്ട
മെൽപ്പട്ടും ഗുണമായിട്ട നടന്നവരെണ്ടുന്ന കാർയ‌്യാദികൾക്ക ഒക്കക്കും കൃപ
ഉണ്ടാകെണമെന്ന നാം പ്രാർത്ഥിച്ചയിരിക്കുന്നു. വിശെഷിച്ച സാഹെബ അവർകളെ
ദെയവ ഉണ്ടായിട്ട കൊടുത്തയച്ച മരുന്നപെട്ടി രണ്ടും ഇവിടെ വന്നതകൊണ്ട വളര
ഉപകാരവും ഭൂഷണവും ഉണ്ടായിവരികയും ചെയ്തു. എനിയും ഇപ്പഴത്തെ ക്രിയ
കഴിയൊളത്തെക്ക വെണ്ടുന്നതിന്നെ മൂന്നപെട്ടി മരുന്ന കൃപ ഉണ്ടായിട്ട കൽപ്പനയായി
കൊടുത്തയപ്പാൻ നാം വളര വളര അപെക്ഷിക്കുന്നു. അപ്രകാരം വരുന്നത നമുക്ക
പ്രത്യെകമായിട്ട കടാക്ഷിക്കുന്നത എന്ന എല്ലാപ്പൊഴും വിജാരിക്കയും ചെയ‌്യും പൊല
കഴിഞ്ഞ ഉടനെ എല്ലാ കാർയ‌്യാദികളും ഗുണം വരെണ്ടുന്നതിന്നും സാഹെബ അവർകള
നാം വിശ്വസിച്ചിരിക്കുന്നു. മുമ്പിൽ 23 നു നാം സാഹെബ അവർകൾക്ക എഴുതിയതിനെ
ഉത്തരം വരായ്കകൊണ്ട നമ്മുടെ മനസ്സിൽ വളര വ്യസനം തന്നെ ആകുന്നു. പ്രത്യെഗം
സാഹെബ അവർകള വിശ്വസിച്ചതിന്ന കൃപ നല്ലവണ്ണം ദിവസംപ്രതി കാണെണമെന്ന
നമ്മുടെ സന്തൊഷം സാഹെബ അവർകൾക്ക തന്നെയെല്ലൊ ആകുന്നു. എന്നാൽ
കൊല്ലം 972 ആമത കുംഭമാസം 27 നു കുമ്പം 28 നു മാർച്ചി 8 നു വന്നത. ഉടനെ
പെർപ്പാക്കി അയച്ചത.

257 F & G

441 ആമത രാജശ്രീ കടുത്തനാട്ട പൊർള്ളാതിരി ഉദയവർമ്മരാജാവ അവർകൾക്ക
വടക്കെ അധികാരി തലച്ചെരി തുക്കടി സുപ്രഡെണ്ടൻ കൃസ്തപ്പർ പീൽ സായ്പു
അവർകൾ സല്ലാം. എന്നാൽ ഇവിടെക്ക എഴുതി അയച്ച കത്ത എത്തി. ആയതിൽ ഉള്ള
അവസ്ഥഒക്കയും മനസ്സിൽ ആകയും ചെയ്തു. തങ്ങളെ ജെഷ്ടൻ തീപ്പെട്ട കാർയ‌്യത്തിൽ
നാം എത്രയും പരമാർത്ഥമായിട്ട തങ്ങളൊടുകൂട സങ്കടപ്പെട്ടിരിക്കുന്നു. അവസരം
ഒക്കയും തങ്ങളെ കുഡുബ്ബംകൊണ്ട നമ്മുടെ വിശ്വാസത്തിമ്മെൽ നിശ്ചയ
മായിരിക്കാം. ശെഷം ക്രിയകൾ കഴിച്ചിരുന്ന ഉടനെ തങ്ങളെ കാമാൻ നാം ആഗ്രഹി
ച്ചിരിക്കുന്നു. ആവൊളത്തെക്ക തങ്ങൾ സുഖസന്തൊഷത്തൊടുകൂട ഇരിക്കുമെന്ന
നാം അപെക്ഷിച്ചിരിക്കുന്നു. എന്നാൽ കൊല്ലം 972അമത കുംഭമാസം 28 നു ഇങ്ക്ലീശ്ശകൊല്ലം
1797 ആമത മാർച്ചിമാസം 8 നു തലച്ചെരിനിന്നും എഴുതിയത. [ 180 ] 258 G & H

442 ആമത രാജശ്രീ വടക്കെ അധികാരി തലച്ചെരി തുക്കടി സുപ്രഡെണ്ടൻ കൃസ്തപ്പർ
പീൽ സായ്പു അവർകൾ പയ‌്യുർമ്മലെ ആഞ്ഞാട്ടിൽ നായർക്ക എഴുതി അനുപ്പിന
കാർയ‌്യം. എന്നാൽ അസാരം നെരംകൊണ്ട ക്ലീപ്പൻ സായ്പവർകളെ പയ‌്യുർമ്മലെ
നിന്ന ഇങ്ങൊട്ട വരുത്താൻ നമുക്ക വഴിപൊലെ ബൊധിച്ചതുകൊണ്ട നികിതി
പിരിക്കുന്നതിന്റെ നടപ്പ തഹശീലദാര രാമരായർക്ക ആയിരിക്കുന്നു. അതുകൊണ്ട
കപ്പത്തിന്റെ കാർയ‌്യംകൊണ്ട മെൽപറഞ്ഞ രാമരായൻ കൽപിക്കുന്നത ഒക്കയും
നടത്തിച്ചതരികയും വെണം. ബഹുമാനപ്പെട്ട കുമ്പഞ്ഞിയുടെ ഗുണം വരുത്തെണ്ടതിന്ന
നിങ്ങൾ എല്ലാപ്പൊഴും ആഗ്രഹം കാണിച്ച നടന്ന വന്നിരുന്നു എന്ന ക്ലീപ്പൻ സാഹെബ
അവർകൾ നമ്മൊട പറഞ്ഞതുകൊണ്ട നമുക്ക സന്തൊഷമാകയും ചെയ്തു. ഇപ്രകാര
മായിട്ടുള്ള നടപതിയിൽ ഇളക്കംകൂടാതെ ഇനി ബഹുമാനപ്പെട്ട കുമ്പഞ്ഞിയുടെ ദയയും
രക്ഷയും വരുത്തെണ്ടതിന്ന ഇനിയും നടക്കും എന്ന നാം അപെക്ഷിച്ചിരിക്കുന്നു. എന്നാൽ
കൊല്ലം 972 ആമത കുംഭമാസം 29 നു ഇങ്ക്ലീശ്ശകൊല്ലം 1797 ആമത മാർച്ചിമാസം 9 നു
തലച്ചെരിനിന്നും എഴുതിയത.

259 G & H

444 ആമത രാജശ്രീ വടക്കെ അധികാരി തലശ്ശെരി തുക്കിടി സുപ്രഡെണ്ടൻ കൃസ്ത
പ്രർ പീലി സായ്പു അവർകൾ കുത്താളിനായർക്ക എഴുതി അനുപ്പിന കാരിയം.
എന്നാൽ അസാരം നെരംകൊണ്ട ക്ലിപ്പൻ സാഹെബര അവർകളെ വൈയ്യാർമ്മലെ
നിന്ന ഇങ്ങൊട്ട വരുത്തുവാൻ നമുക്ക വഴിപൊലെ ബൊധിച്ചതുകൊണ്ട നീതി
പിരിക്കുംന്നതിന്റെ നടപ്പ തഹസിൽദാർ രാമരായ്ക്ക ആയിരിക്കുംന്നു. അതുകൊണ്ട
മെൽപറഞ്ഞ രാമരായരെ കല്പന ഒക്കയും കപ്പത്തിന്റെ കാരിയംകൊണ്ട നാം
കല്പിച്ചപ്രകാരം തന്നെ അനുസരിക്കയും വെണം. വിശെഷിച്ച ഇപ്പൊൾ പൈയിമാശി
ആക്കുംന്നതിനെ വിരൊധിപ്പാൻ ഉള്ള ആഗ്രഹം കാണിച്ചു എന്നും ചിസ്ഥാര
അവസ്ഥയിതാൻ നടന്നിരുന്നു എന്നും ക്ലിപ്പൻ സായ്പു അവർകൾ നിന്ന കെൾക്കുവാൻ
നമുക്കു വളരെ പ്രസാദക്കെടായിരിക്കുംന്നു. ആയത ബെഹുമാനപ്പെട്ട കുമ്പഞ്ഞി
പ്രവൃത്തിക്കാരൻമാരുടെ ഉദ്യൊഗം അത്രെ ആകുന്നത. ഇപ്രകാരം ചെർച്ചക്കെടായിട്ടുള്ള
നടപതി ബെദ്ധി ആയിട്ട ഒഴിക്കും എന്ന നാം വിശ്വസിച്ചിരിക്കുന്നു. താൻ ആയത മാറ്റി
ചെർച്ച ആയി നടക്കാത്തെ കാരിയ്യ്യങ്ങൾ ഒക്കയും നമുക്ക ഉടനെ
ബൊധിപ്പിപ്പാൻന്തക്കവണ്ണം മെൽപറഞ്ഞ തഹശിൽദാർ കല്പിച്ചിരിക്കുംന്നു. അപ്പൊൾ
തനിക്ക പ്രസാദക്കെടായി ഉള്ള വഴിയിന്റെ ഫലംങ്ങൾ ഉണ്ടായിവരും എന്ന തനിക്ക
നിശ്ചയമായിരിക്കയും വെണം. എന്നാൽ കൊല്ലം 972 ആമത കുമ്പമാസം 29 നു
ഇങ്കിരെശകൊല്ലം 1797 ആമത മാർച്ചിമാസം 9 നു തലശ്ശെരിനിന്നും എഴുതിയത.

260 G & H

445 ആമത മഹാരാജശ്രീ വടക്കെ അധികാരി പീലിസായ്പു അവർകളുടെ മെൽക്ക
ച്ചെരി സന്നിധാനത്തിങ്കൽ ബൊധിപ്പിക്കുവാൻ ഇരിവെനാട്ട അദാലത്ത കച്ചെരിയിൽ
ദൊറൊക മാണിയാട്ട വീരാൻകുട്ടി എഴുതിയ അർജി. ബ്രൊർ സായ്പു അവർകളും
അവർകളെ കൂടെ ആയിതക്കാര ശിപ്പായിമാരും പട്ടാളക്കാരും പെരിങ്ങത്തുരനിന്ന
എടുത്ത മാപ്പള മാരും ഇവർകൾ ഇരിവെനാട്ട അദാലത്ത കച്ചെരിയിൽ വന്നു. ആയത
സായ്പു അവർകളെ സന്നിധാനത്തിങ്കൽ അറിവിക്ക അത്രെ ആയത. എന്നാൽ കൊല്ലം
972 ആമത കുമ്പമാസം 28 നു മാർച്ചിമാസം 8 നു എഴുതിയ അർജി. കുമ്പമാസം 29 നു
മാർച്ചിമാസം 9 നു വന്നത. [ 181 ] 261 G & H

446 ആമത മഹാരാജശ്രീ വടക്കെ അധികാരി തലശ്ശെരി തുക്കിടി സുപ്രർഡെണ്ടൻ
കൃസ്ഥപ്രർ പീലി സായ്പു അവർകളുടെ സന്നിധാനത്തിങ്കലക്ക രണ്ടുതറയിൽ
ആയില്ലിയത്ത ഉണിച്ചിനമ്പിയാരും കണ്ടൊത്ത അനന്തനും അരെത്തകെളപ്പനും
പള്ളിയത്ത കൊരനും എഴുതിയ അർജി. എന്നാൽ കുമ്പമാസം 28 നു രാവിലെ കാഞ്ഞി
രൊട്ട നിന്ന എഴചുമട മുളക കെട്ടി രണ്ടുതറയിൽ രിടസൊയിച്ചാലുടെ മാപ്പളമാരകൊണ്ടു
പൊകുമ്പൊൾ പൊറാട്ടരക്കാര നായിൻമ്മാര പതിക്കയിരുന്ന വെടിവെച്ചതിന്റെശെഷം
രണ്ട മാപ്പിളമാര കഴിഞ്ഞുപൊയിരിക്കുന്നു. രണ്ട ആൾക്ക മുറിയും ഉണ്ട. എന്നതിന്റെ
ശെഷം മുസ്സ മുരിങ്ങെരിനിന്ന പൊറപ്പെട്ട പൊയതിന്റെശെഷം ഉള്ള കുഞ്ഞികുട്ടികളും
പലെരി മാവിലൊട്ട മണയന്നുര പുതുക്കൂറ്റിൽ ഉള്ള കുഞ്ഞുകുട്ടികളും കണ്ണൂത്തറ
യിലായിട്ടും മുന്നതറയിൽ ആയിൽ ആയിട്ടും പൊറപ്പെട്ട പൊകയും ചെയ്തു. ഇനിയും
ചെല ദെശത്തെ ഉള്ള കുഞ്ഞുകുട്ടികളും കെട്ടുംകെട്ടി പൊറപ്പെട്ട പൊൻ ഭാവിച്ച
നില്ക്കുംന്നതും ഉണ്ട. കൂടാളിതാഴത്ത വീടചുട്ടതിന പകരം രണ്ടു തറയിൽ കടന്ന
തീവെക്കെണമെന്ന പൊറാട്ടരക്കാര നിശ്ചയിച്ചിരിക്കുംന്നു എന്ന പറഞ്ഞ കെൾക്കയും
ചെയ്തു. ശെഷം ഇപ്പൊൾ ഇവിടെ ഉണ്ടാകുംന്ന വർത്തമാനത്തിന്നും നാട്ടിൽ ചില
ദെശംങ്ങളിൽ ഉള്ള കുടിയാൻമ്മാരും കുഞ്ഞികുട്ടികളും പൊറപ്പെട്ടപൊയ വർത്ത
മാനത്തിന്ന സായ്പിനെ കെൾപ്പിപ്പാൻ ഗൊപാലയ്യനും സുബയ്യനും എഴുതി അയച്ചിട്ടും
ഉണ്ടായിരിക്കുമെല്ലൊ. എന്നാൽ കൊല്ലം 972 ആമത കുമ്പമാസം 28 നു മാർച്ചി 8 നു
എഴുതിയത. കുമ്പം 29 നു മാർച്ചി 9 നു വന്നത മാർച്ചി 10 നു പെർപ്പാക്കി അയച്ചത.

262 G & H

447 ആമത രാജശ്രീ വടക്കെ അധികാരി തലശ്ശെരി തുക്കിടി സുപ്രഡെണ്ടൻ കൃസ്ത
പ്രർ പീലി സാഹെബ അവർകൾക്ക കടുത്തനാട്ട പൊർള്ളാതിരി ഉദയവർമരാജാവ
അവർകൾ സല്ലാം. സാഹെബര അവർകളെ കടാക്ഷം ഉണ്ടായിട്ട 72 ആമത ഒന്നാം
ഗെഡുവിന്റെ മുതല എകദെശം കച്ചെരിയിൽ ബൊധിച്ചതിന്റെ ശിഷ്ഠം അസാരം
മൊതല കച്ചെരിയിൽ ഉള്ളത എണ്ണം കണ്ട ബൊധിപ്പിപ്പാനും രെശിതി വാങ്ങുവാനും
പൊല കഴിഞ്ഞ ഉടനെ നമ്മുടെ ആളെ സായ്പു അവർകളെ സമീപത്ത അയക്കയും
ചെയ്യാം. വിശെഷിച്ച ബെഹുമാനപ്പെട്ട ഗെവുനർ സാഹെബ അവർകളെയും കമിശനർ
സാഹെബ അവർകളെയും കത്ത മുൻമ്പെ സാഹെബഅവർകൾ കുറ്റിപ്പുറത്ത കൊടുത്ത
യച്ചുവെല്ലൊ. അതിന്റെ ഉത്തരമായിട്ടും വിശെഷിച്ച പ്രത്യെകമായിട്ട സാഹെബെര
അവർകൾ സഹായിച്ച72ആമത ഒന്നാം ഗെഡുവിന്റെ മൊതല എകദെശവും സറക്കാര
കച്ചെരിയിൽ എത്തിയപ്രകാരത്തിന്നും ഇപ്പൊൾ ഈശ്വര ഇണ്വംയായി നമ്മുടെ ജെഷ്ഠൻ
എഴുംനെള്ളിയെടത്തുംന്ന ലൊകാന്തരം പ്രാപിച്ച വർത്തമാനംങ്ങൾക്കും ബെഹു
മാനപ്പെട്ട ഗെവുനർ സാഹെബര അവർകൾക്കും ഒരു കത്ത എഴുതിയിരിക്കുന്നു. സഹ
യൊഗക്ഷെമമായിട്ട സാഹെബര അവർകൾ വിചാരിച്ച ബൊമ്പായിലെക്ക കത്ത
പൊകെണ്ടുംന്നതിന്ന കടാക്ഷം ഉണ്ടായിട്ട കല്പന ആകവെണ്ടിയിരിക്കുംന്നു. എന്നാൽ
കൊല്ലം 972 ആമത കുമ്പമാസം 29 നു മിനം 1 നു മാർച്ചി 11 നു വന്നത. ഈ ദിവസം തന്നെ
പെർപ്പാക്കി അയച്ചത.

263 G & H

448 ആമത രാജശ്രീ വടക്കെ അധികാരിതലശ്ശെരി തുക്കിടി സുപ്രർഡെണ്ടൻ കൃസ്തപ്രർ
പീലി സായ്പു അവർകൾക്ക കടുത്തനാട്ട പൊർള്ളാതിരി ഉദയവർമ രാജാവ അവർകൾ
സല്ലാം. കുമ്പമാസം 28 നു സാഹെബ അവർകൾ എഴുതിക്കൊടുത്തയച്ച കത്ത വായിച്ച [ 182 ] വർത്തമാനം ഒക്കയും വഴിപൊലെ മനസ്സിൽ ആകയും ചെയ്തു. നമുക്ക വെണ്ടുംന്ന
കാർയ‌്യാദികൾക്കും വെണ്ടുന്ന സുഖസന്തൊഷങ്ങൾക്കും സാഹെബര അവർകളെ
ആശ്രയം അല്ലാതെ വെറെ വിശ്വസിച്ചിട്ടും ഇല്ലാ. ക്ക്രിയകൾ കഴിഞ്ഞ ഉടനെ നമ്മുടെ
സുഖസന്തൊഷവും എല്ലാ ഗുണദൊഷവും സാഹെബര അവർകൾക്ക ഗ്രെഹിപ്പിക്കയും
ചെയ്യാം. അല്പമായിട്ടും നമുക്ക വളരെ ഭൂഷണമായിട്ടും വെണ്ടുംന്നതിനെ മുന്ന പെട്ടി
മരുന്ന വെണമെന്ന സാഹെബര അവർകൾക്ക നാം ഗ്രെഹിപ്പിച്ചത ഇത്ര നെരവും
എത്തിയിരിക്കുംന്നില്ലാ. കടാക്ഷം ഉണ്ടായിട്ട ഇപ്പംതന്നെ കൊടുത്തയക്കുംന്നത.
ഇസ്സമയത്ത ഉപകാരമായി വരികയും എല്ലായിപ്പൊഴും നീരുവണത്തിന്ന സങ്ങതി
ആയിവരികയും ചെയ്യും. എന്നാൽ കൊല്ലം 972 ആമത കുമ്പമാസം 20 നു എഴുതിയ
കത്ത മീനമാസം 1 നു മാർച്ചി മാസം 11 നു വന്നത. ഈ ദിവസം തന്നെ പെർപ്പാക്കി
അയച്ചത.

264 G & H

449 ആമത മഹാരാജശ്രീ വടക്കെപ്പകുതിയിൽ അധികാരിയമായിരിക്കും പീലി
സായ്പു അവർകളുടെ സന്നിധാനത്തിങ്കൽ കെൾപ്പിപ്പാൻ ചൊഴലിയെടവകയിൽ
തെക്കുംങ്കരെ മുന്നതറക്കാരും എഴുതിയ സങ്കടംങ്ങൾ ആകുന്ന. 964ആമാണ്ട ഡീപ്പുന്റെ
പാളയം മലയാളത്തിൽ വന്ന നാടും വീടും ക്ഷെത്രങ്ങളും അനാഥമാക്കി കുഞ്ഞുകുട്ടികൾ
കാടകയറി പൊയതിന്റെശെഷം 66 ആമാണ്ട ബെഹുമാനപ്പെട്ടിരിക്കുംന്ന എങ്കിരെസ്സ
കുബഞ്ഞി എജമാനൻമ്മാര പാളയവുംകൊണ്ട ശ്രീരെങ്ങപട്ടണത്തൊളം ചെന്ന
ഡീപ്പുവിനെ അമർത്ത മലയാളത്തിൽ വന്നതിൻറശെഷം ഉള്ളാലുള്ളവണ്ണമുള്ള മുതൽ
കൊടുത്ത ഞാങ്ങൾക്കും ഞാങ്ങളെ കുഞ്ഞികുട്ടികൾക്കും രാജ്യത്തിരുന്നവരാമെന്നും
വെച്ച വളരെ സന്തൊഷിച്ചിരുന്നു. ആയതിന്റെശെഷം തമ്പുരാന്റെ കല്പനക്ക പത്ത
പണം പാട്ടം ഉള്ളെടത്ത ആയത പത്തും എഴുതിക്കൊടുത്തവരുന്നു. മുളക നൂറ
എഴുതിയെടത്ത തുക്കുവാൻ കാലത്ത നൂറ്റനുപ്പതും നൂറ്റ അമ്പതും എരട്ടിച്ചും വരുംന്നു.
ആയത നൂറ്റിന്ന മുന്ന തുലാം തുക്കുവാൻ തലശ്ശെരി കല്ലിന നാലരത്തുലാം നാലെ
മുക്കാലും വെണ്ടിവരുംന്നു. ആയതിന ഉള്ള മുളകും കൊടുത്ത ശെഷത്തിന്ന പതിന്നാല
ഉറുപ്പ്യ വില കണ്ടുള്ള പണത്തിന്ന കൊടുത്ത ബൊധിച്ചൊള്ളുവാൻ ഒരു വഴി ഇല്ലായ്ക
കൊണ്ട കന്നുംകാലിക്കും വിറ്റിട്ടും കടം വാങ്ങിട്ടും കൊടുത്തുവരുംന്നു. നൂറനെല്ല പാരം
എഴുതിയെടത്ത പാതി കണ്ട കൊടുപ്പാൻ എമ്പതും എമ്പത്തഞ്ചും വെണ്ടിവരുംന്നു.
നൂറനെല്ലപാരത്തിന്ന നാലു പണം കൊഴുലാഭം എന്നുംവെച്ചും കുടി ഒന്നിന കാനസുമാരി
കളിപ്പണം കൂടി അഞ്ചു പണവും കൊടുത്തു വരുന്നു. ഇപ്രകാരം ഒക്കയും കൊടുത്ത
വന്നാലും എറക്കൊറയപ്പണം തപ്പും പിഴ ആയിട്ടും എടുപ്പിക്കുന്നു. കുടികളിൽനിന്നും
പലവക കൊടുത്താലും എടുത്തൊണ്ടുപൊകയും ആയതിനൊന്നും ഒരു വെല
വെച്ചതരുംന്നും ഇല്ലാ. ഒരുത്തന്റെ പറമ്പത്ത ചുരുക്കം മുളക അധികം ഉണ്ടന്നും കണ്ടാൽ
വല്ലതും അഹെതുവായി പറഞ്ഞ പണ്ടാരവഹ ആയി പറിപ്പിക്കയും സങ്ങതി കൂടാണ്ടെ
കുഞ്ഞുകട്ടികളെ തടുത്ത നെലക്കൂറ്റിൽ കൊണ്ടെയിട്ട കഞ്ഞി തെളിയും കൊടുക്കാണ്ടെ
സങ്കടപ്പെടിപ്പിക്കയും ചെയ്യുംന്നു. ഇപ്പൊൾ ചൊളലിനമ്പ്യാരമ്മൊന്റെ അമ്മ മരിച്ച
മാസത്തിന ഞാങ്ങൾ പൊയതിന്റെശെഷം ചെറക്കന്ന ആള കടന്ന ഞാങ്ങളെ
കുടിവാതിൽ ഒക്കയും വലിച്ച കെട്ടി കുഞ്ഞികുട്ടികളെ കെട്ടകെട്ടിച്ച കുടി ഒഴിപ്പിച്ച
അയക്കയും ചെയ്തു. ഇക്കാർയ‌്യങ്ങൾ ഒക്കയും കുമ്പഞ്ഞി എജമാനൻമ്മാരുടെ കൃപ
കടാക്ഷം കൊണ്ട നെരുപൊലെ വിസ്ഥരിച്ച കുബഞ്ഞി കുട്ടികൾക്ക കുടിയിൽ യിരി
പ്പാനും പ്രയത്നം ചെയ്ത കഴിപ്പാനും ഉള്ളാലുള്ള മുതൽ കൊടുപ്പാനും ഉള്ള സങ്ങതി
വരുത്തി തന്നുവെങ്കിൽ നന്നായിരുംന്നു. ഈ അവസ്ഥക്ക ഒക്കയും നെരുപൊലെ
വിസ്ഥരിച്ച കുടിയിരുത്തിരെക്ഷിക്കെണ്ടതിന്ന ഞാങ്ങൾ എല്ലാവരും അപെക്ഷിക്കുന്നു. [ 183 ] ഞാങ്ങളെ ബുദ്ധി പൊരായ്കകൊണ്ട വാചകപ്പിഴ വല്ലതും ഉണ്ടെങ്കിൽ പൊറുത്ത
രെക്ഷിച്ച കൊൾകയും വെണം. എന്നാൽ കൊല്ലം 972 ആമത കുമ്പമാസം 28 നു
എഴുതിയത. മീനം 1 നു മാർച്ചി പതിനൊന്നാംന്തിയതി വന്നത. പന്തറണ്ടാംന്തിയതി
പെർപ്പാക്കി. പതിമ്മുന്നാംന്തിയ്യതി അയച്ചത. രണ്ടാമതും പതിനെഴാംന്തിയ്യതിയും
പെർപ്പാക്കി അയച്ചത.

265 G & H

450 ആമത രാജശീ വടക്കെ അധികാരി തലശ്ശെരി തുക്കിടിയിൽ സകല കാരിയങ്ങളും
വിചാരിക്കുംന്ന സുപ്രഡെണ്ടൻ കൃസ്തപ്രർ പീലിസായ്പു അവർകൾക്ക പറപ്പുനാട്ടിൽ
വീരവർമ്മ രാജാവ സല്ലാം. മുമ്പിനാൽ കതിരൂര നിന്ന ദിവാൻ ബാളാജിരായരൊട
പറഞ്ഞ അയച്ച വർത്തമാനം മനസ്സിൽ ഉണ്ടല്ലൊ. തലശ്ശെരിനിന്നും സായ്പു അവർകൾ
കൊടുത്തയച്ച കബുൽക്കത്തും പറഞ്ഞയച്ച വർത്തമാനവും കതിരൂര എത്തിയാറെ
അവിടുംന്ന ഒഴിച്ച ചെമ്പറെ പാർക്കുകയും ചെയ്തു. ചെമ്പറെ സ്തലം ഇല്ലായ്കകൊണ്ടും
അടിയന്തരമായിട്ട ഒരു ക്രീയ കഴിപ്പാൻ ഉണ്ടായി വരികകൊണ്ടും എടയാറ്റിലൊളം
പൊയി. അത കഴിപ്പിച്ച കുറ്റിയാടി വന്ന പാർക്ക ആകുന്നു. സായ്പു അവർകളെ മനസ്സ
ഉണ്ടായിട്ട കതിരൂരയിരിക്കുംന്ന സ്തലവും ഒഴിപ്പിച്ച തരെണം.പറപ്പുനാട്ടിലെ കാരിയവും
നല്ലവണ്ണം ആക്കിത്തരെണം. എല്ലാക്കാർയ‌്യങ്ങൾക്കും സായ്പു അവർകളെ കടാക്ഷ
ങ്ങൾ ഉണ്ടായിരിക്കെണം.ഇക്കാരിയം രണ്ടും കുബഞ്ഞിയിൽ അപെക്ഷിക്കുന്നു. കൊല്ലം
972 ചെന്ന മീനമാസം 1 നു മീനം 3 നു മാർച്ച 13 നു വന്നത. ഉടനെ തന്നെ പെർപ്പാക്കി അയച്ചത.

266 G & H

451 ആമത രാജശ്രീ വടക്കെ അധികാരി തലശ്ശെരി തുക്കിടി സുപ്രഡെണ്ടൻ
കൃസ്തപ്രർ പീലി സായ്പു അവർകൾ വൈയ്യൊർമ്മലെ ആഞ്ഞാട്ടിൽ നായർക്ക എഴുതി
അനുപ്പിന കാരിയം. എന്നാൽ കുമ്പമാസം 20 നു യിവിടെക്ക എഴുതി അയച്ച കത്ത
എത്തി. ആയതിൽ ഉള്ള അവസ്ഥ ഒക്കയും മനസ്സിൽ ആകയും ചെയ്തു. ഇപ്പൊൾ കവാട
സായ്പു അവർകൾ നികുതി പിരിക്കുംന്നെ കാരിയംങ്ങളിലും വിസ്ഥാരക്കാരിയംങ്ങ
ളിലും അന്വെഷിച്ചനൊക്കെണ്ടുംന്നതിന്ന വൈയ്യൊർമ്മലെക്ക ഇവിടെനിന്ന വന്നിരിക്കും
ന്നതുകൊണ്ട നിങ്ങൾ ഇവിടെക്ക എഴുതി അയച്ച കത്തിന്റെ മുമ്പിലുത്തെ അംശം
എന്നുള്ള കാര്യങ്ങൾകൊണ്ട ഒക്കയും കവാടൻ സായ്പു അവർകൾക്ക പറഞ്ഞു
കൊള്ളുകയും വെണം. ഇപ്പൊഴത്തെ സമയത്തിങ്കിൽ തന്റെ വസ്തുവഹ വിരൊധം
കൂടാതെ തന്റെ പറ്റിൽ നിശ്ചയിപ്പാനായിട്ടുള്ള വഴി ആക്കെണ്ടതിന്ന കവാടൻ
സാഹെബ അവർകൾക്ക കല്പന കൊടുക്കയും ചെയ്യും. ആയതിൻമ്മെൽ കുത്താളി
നായര വിരൊധംവെച്ചു എന്ന നിങ്ങൾ പറക ആയത. വിശെഷിച്ച വെളിയൂര നരയൻ
കൊളി തറകളെകൊണ്ടുള്ള അവകാശങ്ങൾ ഗ്രെഹിച്ച വർത്തമാനത്തൊടുകൂട
കുമിശനർ സാഹെബര അവർകൾക്ക നാം ഇവിടെ നിന്ന എഴുതി അയക്കയും ചെയ്യും.
അവരുടെ നിശ്ചയിച്ച ഉത്തരം എത്തിയ ഉടനെ തനിക്ക കൊടുത്തയക്കയും ചെയ്യും.
എന്നാൽ കൊല്ലം 972 ആമത മീനമാസം 3 നു ഇങ്കിരെശ കൊല്ലം 1797 ആമത മാർച്ചിമാസം
13 നു തലശ്ശെരി നിന്നും എഴുതിയത.

267 G & H

452 ആമത രാജശ്രീ വടക്കെ അധികാരി തലശ്ശെരി തുക്കിടി സുപ്രർഡെണ്ടൻ
കൃസ്തപ്രർ പീലിസായ്പു അവർകൾ കുത്താളിനായ്ർക്ക എഴുതി അനുപ്പിന കാർയ‌്യം [ 184 ] എന്നാൽ വൈയ്യൊർമ്മയിൽ ഉള്ള നികുതിക്കാര്യങ്ങളിലും വിസ്താരക്കാരിയങ്ങളിലും
അന്ന്വെഷിച്ച നൊക്കെണ്ടതിന്ന കവാടൻ സായ്പു അവർകളെ കല്പിച്ച അയക്കയും
ചെയ്തു. ആയതുകൊണ്ട കവാടൻ സായ്പു അവർകളെ കല്പന ഒക്കയും അനുസരിച്ച
നടക്കയും വെണം. എന്നാൽ കൊല്ലം 972 ആമത മീനമാസം 3 നു ഇങ്കിരെശകൊല്ലം 1797
ആമത മാർച്ചിമാസം 13 നു തലശ്ശെരി നിന്നും എഴുതിയത.

268 G & H

453 ആമത വടക്കെ അധികാരി തലശ്ശെരി തുക്കിടി സുപ്രർഡെണ്ടൻ കൃസ്തപ്രർ
പീലി സായ്പു അവർകൾക്ക ചെറക്കൽ രെവിവർമരാജാവ അവർകൾ സല്ലാം.
തെക്കുംങ്കരെ പ്രവൃത്തിയിൽ രണ്ടു വീട്ടുകാര നായൻമ്മാര നാം അവിടെ
ആക്കിയിരിക്കുന്ന പ്രവൃർത്തിക്കാരനും ആയിട്ട തറുക്കം ഉണ്ടാകകൊണ്ട ആ
പ്രവൃർത്തിക്കാരനെയും അവരെയും വരുത്തി വിസ്തരിക്കാമെന്ന വെച്ചപ്പൊൾ നമുക്ക
ദിനമാകകൊണ്ട ആ വീട്ടുകാര രണ്ട ആളും അവരെ വിട്ട സമീപത്ത ഉള്ള അഞ്ച ആറ
ദെശക്കാരെയും കൂട്ടി വിചാരിച്ച പ്രവൃർത്തി ക്കാരന്റെ പറ്റിൽ ഒരു മുതൽ കൊടുക്കയില്ല
എന്നും പ്രവൃർത്തി ക്കാരന്റെ ആള ഇവിടെ വന്നാൽ വെടിവെക്കും എന്നും പറഞ്ഞ
നില്ക്കുംന്നെ വർത്തമാനം നമുക്ക ദിനം കൊറെ ഭെദം വന്ന കെട്ട ഉടനെ ആ വിട്ടുകാര
രണ്ട ആൾക്കും അവരൊട കൂടിയ നാട്ടുകാർക്കും നിങ്ങൾ താമസിയാതെ ഇവിടെ വരെ
ണമെന്നും ഇവിടെ വന്നാൽ പ്രവൃർത്തിക്കാരനെയും വരുത്തി നിങ്ങളിൽ ഉള്ള തറുക്കം
വിസ്തരിച്ചപ്രവൃർത്തിക്കാരൻ നിങ്ങളൊട അതിർക്രെമങ്ങൾ ചെയ്തിട്ടഉണ്ടെങ്കിൽ അവന
അതിന ചെരുംവണ്ണം ശിക്ഷ ഉണ്ടാകുമെന്നും താമസിയാതെ നിങ്ങൾ നാലട്ടാളായിട്ട
ഇവിടെ വരെണമെന്നും നാം എഴുതി അയച്ചാറെ അത കൂട്ടാക്കാതെ അവര
കെളപ്പനമ്പിയാരെ ചെന്ന കണ്ടു. നമ്പിയാര നൂറ കുറ്റിവെടിക്കാരെയും അവരുടെ
കൂടകൂട്ടി അയച്ച നിങ്ങൾ തെക്കുംങ്കരെ ചെന്ന നാട്ടിൽ ആരും കുടിയിരിക്കരുത എന്നും
കൃഷികൾ ഒന്നും നൊക്കരുത എന്നും വിരൊധിച്ച നിക്കെ വെണ്ടു എന്നും നമ്പിയാര
പറഞ്ഞയച്ചിട്ട അവര അവിടെ വന്ന നിക്കുംന്നു. അതിൽ നാലഎട്ട ആളെയും
കൂട്ടിക്കൊണ്ട രാമറനമ്പ്യാര സായ്പു അവർകളെ അടുക്ക വന്നിരിക്കുംന്നു എന്നും
കെട്ടു. അവരെ സായ്പു അവർകൾ ഇവിടെ പറഞ്ഞ അയച്ചാൽ അവരുടെ തറുക്കങ്ങളും സങ്കടങ്ങൾ ഉണ്ടെങ്കിൽ ആയതുവും തീർത്ത കൊടുക്കാം. അല്ലെങ്കിൽ സായ്പി
അവർകൾതന്നെ വിസ്ഥരിച്ച അതിന്റെ അവസ്ഥപൊലെ എഴുതി അയച്ചാൽ
അതുംവണ്ണം തീർത്ത കൊടുക്കയും ചെയ്യാം. ശെഷം കെളപ്പ നമ്പിയാര മുതൽ
ഗെഡുവിന്റെ പണം തികച്ചു ബൊധിപ്പിച്ചിട്ടില്ലാ. എന്നാൽ കൊല്ലം 972 ആമത മീനമാസം
മൂന്നാംന്തിയ‌്യതി എഴുതിയത. മീനം നാലാംന്തിയ്യതിമാർച്ചി പതിന്നാലാംന്തിയ്യതി വന്നത.
ഉടനെ തന്നെ പെർപ്പാക്കി അയച്ചത.

269 G & H

454 ആമത ഉണർത്തിക്കെണ്ടും അവസ്ഥ. പഴെവീട്ടിൽ ചന്തു കണ്ട മെലൊടെൻ
ഉക്കപ്പൻ നമ്പിയാരും പുത്തൻവിട്ടിൽ കണ്ണൻനായരുംകൂട എഴുത്ത. താമരശ്ശെരി
ച്ചൊരംവഴി വന്ന കപ്പിത്താനും പട്ടാളവും കുമ്പമാസം 28 നു കുഞ്ഞൊത്ത എത്തി.
കുഞ്ഞൊത്ത ചൊരത്തുംകണ്ടിവാതുക്കൽ നുപ്പത ആളെ കാവലും നില്പിച്ച പിറ്റെന്നാൽ
അവര പെരിയെക്കപൊയി പാർത്തിരിക്കുന്നു. 30 നു രണ്ട കുപ്പിണി ആളും ഒരു
കപ്പിത്താനും ചുരുക്കം കെട്ടുകാരും അസ്തമാനത്തൊടകൂട മങ്ങശ്ശെരി എത്തി.
പാർത്തെടത്ത നാട്ടുകാര എത്തി വളഞ്ഞ വെടി ഉണ്ടായിപ്പൊരുംവഴിക്ക സൂരെണ്ടി
തൊട്ടിന്റെ അവിടെ പതിയിരുന്ന വെടിയും അമ്പും ഉണ്ടായെടത്ത എഴുപത എമ്പത
ശിപ്പായിമാർക്കും എതാൻ കെട്ടുകാർക്കും അപായം ഉണ്ടായന്നും ശെഷം ആള [ 185 ] കൊറൊത്ത അങ്ങാടിയിൽ ഒരു പീടികയിൽ കയറി ഒറച്ചാറെ അവിടെ നിന്നും വളഞ്ഞ
വെടി ഉണ്ടായപ്പൊൾ കുഞ്ഞൊക്കാരൻ ആലംഞ്ചെരി അസ്സൻ ചെന്ന സംവസാരിച്ച
പന്തറണ്ട കുറ്റി തൊക്കും വാങ്ങി അവരെ പെരിയക്ക അയക്കാതെ എലച്ചൊരം കിഴിച്ച
അയച്ച എന്നും മുൻമ്പെ അവിടെ പാർത്ത ആളും കൂട പൊയി എന്നും ചൊരത്തുംമ്മലക്ക
വർത്തമാനത്തിന്ന അയച്ചു വന്ന ആള പറഞ്ഞു. കുമ്പമാസം 30 നു പടിഞ്ഞാറെ
ക്കൊവിലകത്ത തമ്പുരാൻ ഇവിടെ എഴുംന്നെള്ളി ജാതിയുര മഠത്തിൽ പാർത്ത
തിന്റെശെഷം ഞാങ്ങള എല്ലാവരുംകൂടി ചെന്ന കണ്ട നാട്ടിലെ കാര്യ പ്രകാരംങ്ങൾ
ഒക്കയും ഉണർത്തിച്ചാറെ നാട്ടിൽ പരാധിനം കാട്ടുവാനും നശിപ്പിപ്പാനും അല്ലാ നാം
ഇപ്പൊൾ ഇങ്ങൊട്ട പൊന്നത. രാജ്യത്ത അനർത്ഥംകൂടാതെകണ്ട യിരിക്കെണ്ടതിന്ന
നമ്മാൽ ആകുംന്നതിനെ പ്രയത്നം ചെയ്തു. അത ഒന്നും എങ്ങും സമ്മതം ആയിക്കണ്ടതും
ഇല്ലാ. തിരുമനസ്സകൊണ്ട കല്പിക്കകൊണ്ടും പീലി സായ്പു പറകകൊണ്ടും കതി
രൂരനിന്ന ഒഴിച്ച ചെമ്പറെ വാങ്ങി പാർത്താറെ ഉപനയത്തിന വരെണമെന്ന വന്ന തരക
എഴുംന്നെള്ളിയെടത്ത കൊടുത്തയച്ചുയെന്നും അതിന മറുപടി വന്നില്ല എന്നും
രണ്ടാമതും വരെണമെന്ന തരക വന്നാറെ അമ്മൊ തമ്പുരാനെയും എഴുംന്നെള്ളിച്ച
തൊടിക്കളത്തിന പൊകെണ്ടിവന്നു. ഇനി ഉണർത്തിപ്പാനും പീലി സായ്പു ഉള്ളെടത്തും
എഴുതി അയച്ച കല്പനപ്രകാരം നടക്കാമെന്നും അരുളിചെയ്ക ആയത. ചാത്താടി
തങ്ങള കൊണ്ടന്ന തരക അങ്ങൊട്ട കൊടുത്തയച്ചിട്ടും ഉണ്ട. തരക കൊണ്ടുവന്നെ
പ്രകാരം ഇവിടെ നടന്ന കഴിക ഇല്ല. എന്ന ഞാങ്ങൾ തിരുമുൻമ്പാകെ പറകകൊണ്ട
അപ്രകാരംതന്നെ ആകുന്നു എന്ന അരുളിചെയ്കകൊണ്ട തങ്ങള മരുതൊങ്കര മഠ
ത്തിൽ എഴുന്നെള്ളത്തൊടകൂടതന്നെ പാർക്ക ആകുന്നു. എഴുംന്നെള്ളിയടത്ത അയച്ച
കല്പന വരവൊളത്തിന്ന എഴുംന്നെള്ളിയെടെത്തക്ക ചെലവിന കൊടുത്ത പൊരുംന്നു.
അറുപത്തഞ്ച ആളൊളം എല്ലാവഹ ആയിട്ടും എഴുംന്നെള്ളിയെടത്തൊടം ഉണ്ട. ഈ
മാസം മൂന്നാംന്തിയ്യതി ഒരു നാഴിക പകലെ കൈയിപ്പുറത്തനിന്ന കപ്പിത്താന്നും
ഐെമ്പത ശിപ്പായിമാരും ഇവിടെ എത്തിട്ടും ഉണ്ട. മൂന്നാംന്തിയ്യതി തന്നെ അസ്തമെച്ച
നാലു നാഴിക ചെല്ലുംമ്പൊൾ ചന്ദ്രശെഖര പട്ടരെ പക്കൽ കൊടുത്തയച്ച തരക ഇവിടെ
എത്തി. എന്നാൽ മീനമാസം 8 നു എഴുതിയ പെർപ്പ മീനം 7 നു മാർച്ചിമാസം 17 നു
വന്നത

270 G & H

455 ആമത രാജശ്രി വടക്കെ അധികാരി തലശ്ശെരി തുക്കിടി സുപ്രർഡെണ്ടൻ
കൃസ്തപ്രർ പീലി സായ്പു അവർകൾ രണ്ടു തറയിൽ മൊഴപ്പിലംങ്ങാട്ട അനന്തന
എഴുതി അനുപ്പിന കാരിയം. എന്നാൽ നിങ്ങൾ കൈയിക്കൊണ്ട എഴുതിയ ഓല എന്നു
പറയുംന്നതിന്ന സത്യം ചെയ്വാൻ എങ്കിലും സത്യം ഇല്ലന്ന പറവാൻ എങ്കിലും നിങ്ങൾ
ഇങ്ങൊട്ട വെണ്ടിയിരിക്കുംന്നതുകൊണ്ട ഈക്കത്ത കണ്ടാൽ ഉടനെ തന്നെ തലശ്ശെരിക്ക
വരികയും വെണം. എന്നാൽ കൊല്ലം 972 ആമത മീനമാസം 6 നു ഇങ്കിരെശ കൊല്ലം 1797
ആമത മാർച്ചിമാസം 16 നു എഴുതിയത.

271 G & H

455 ആമത മഹാരാജശ്രീ വടക്കെ അധികാരി ആയിരിക്കുംന്ന പീലി സായ്പു
അവർകളുടെ സന്നിധാനത്തിങ്കലക്ക ബൊധിപ്പിപ്പാൻ തലശ്ശെരി നാട്ടിൽ കുടിയിരുംന്ന
പൊരുംന്ന ബ്രാമ്മണരും നായിൻമ്മാരും കച്ചൊടക്കാരും ചെട്ടികളും തിയ‌്യരും
എല്ലാവരുംകൂടി എഴുതിയ അർജി. ഞാങ്ങടെ സങ്കടപ്രകാരങ്ങൾ ഒക്കയും ഞാങ്ങൾ
മുന്നാല അർജി എഴുതി സായ്പുമാരെ സന്നിധാനത്തിങ്കലെക്ക ബൊധിപ്പിച്ചതിന്റെ [ 186 ] ശെഷം ഞാങ്ങളൊട പറഞ്ഞത. ഇപ്പൊൾ കൊഴിക്കൊട്ടിന്ന നെല്ലിന നാല്പത്തഞ്ച
ഉറുപ്പിക വെല കണ്ട എടുപ്പാൻന്തക്കവണ്ണം കല്പന വന്നിരിക്കുംന്നു. അതുകൊണ്ട
ഇപ്പൊൾ കല്പന വന്നപൊലെ നിങ്ങൾ തരികയും വെണം. നിങ്ങളെ സങ്കടത്തിന്ന
നിങ്ങള എഴുതി തന്നെ അർജി. ബെമ്പായിൽ കൊടുത്തയച്ച ഉത്തരം വരുത്തി ഇനി
മെൽല്പട്ട നിങ്ങൾക്ക സങ്കടം കൂടാതെകണ്ട നടത്തിച്ചൊള്ളുകയും ചെയ്യാം എന്ന
പറഞ്ഞതിന്റെശെഷം അപ്രകാരംതന്നെ 970 തിലും 971 ലും ഞാങ്ങൾ കൊടുക്കയും
ചെയ്തു. ഇപ്പൊൾ നെല്ലിന്ന 45 ഉറുപ്പ്യ വിലകണ്ട തരെണമെന്നവെച്ച ഞാങ്ങളെ മുട്ടിച്ച
തിന്റെശെഷം ആ വർത്തമാനം സായ്പി അവർകളെ ബൊധിപ്പിച്ചതിന്റെശെഷം
പത്ത ദിവസം കഴിയെട്ടെ എന്ന അത്രെ സായ്പി അവർകൾ കല്പിച്ചത. ഇപ്പൊൾ
രണ്ടാമത നെല്ലിന്ന 45 ഉറുപ്പിക കണ്ട തരെണമെന്നും വെച്ച മുട്ടിയിരിക്കുംന്നു. അതു
കൊണ്ട നെല്ലിന്ന നകരത്തിൽ വിറ്റ പ്രകാരത്തിൽ വെലകണ്ട ഞാങ്ങൾ തരികയും
ചെയ്യാം. അത അല്ല എങ്കിൽ മുൻമ്പെ ഞാങ്ങൾ തന്നൊണ്ടുപൊരുംപ്രകാരം നെല്ലതന്നെ
തരികയും ചെയ്യാം. അതെ കൊല്ലത്തിൽലിന്റെ പ്രകാരംമ്പൊലെ അല്ലാതെകണ്ട
തരെണമെന്നുവെച്ചാൽ ഞാങ്ങൾക്ക മെൽല്പെട്ട കണ്ടം കൊത്തുവാനും ഇപ്രകാരം
തന്നൊണ്ടു പൊരുവാനും വളരെ വളരെ സങ്കടം തന്നെ ആകുന്നു. അതുകൊണ്ട സായ്പി
അവർകളുടെ കൃപ ഉണ്ടായിട്ട ഞാങ്ങളെ സങ്കടം തീർത്ത രെക്ഷിച്ച കൊള്ളുകയും
വെണം. 972 ആമത മീനമാസം 4 നു എഴുതിയെ അർജി മീനം 6 നു മാർച്ചി 16 നു വന്നത.
17 നു പെർപ്പാക്കി അയച്ചത. പതിനൊന്ന മണിക്ക അയച്ചത.

272 G & H

456 ആമത വടക്കെ അധികാരി തലശ്ശെരി തുക്കിടി സുപ്രർഡെണ്ടൻ കൃസ്തപ്രർ
പീലി സായ്പു അവർകൾക്ക ചെറക്കൽ രെവിവർമ്മരാജാവ അവർകൾ സല്ലാം. സായ്പു
അവർകൾ ഇവിടെ വരുംന്നെന്ന പറഞ്ഞപ്രകാരം രാമനാരായണൻ എഴുതി അയച്ചു.
ആയത കാഴ്കകൊണ്ട നമുക്ക വളര വളര സന്തൊഷമാകയും ചെയ്തു. സായ്പു
അവർകളെക്കണ്ട നമ്മുടെ ദീനത്തിന്റെ അവസ്ഥയും ഗുണദൊഷങ്ങളും പറയെണമെന്ന
നമുക്ക വളര വളരെ ആഗ്രഹം ഉണ്ട. അതുകൊണ്ട സായ്പു അവർകൾ താമസിയാതെ
ഇവിടെ വരുവാൻ നാം വളരെ വളരെ അപെക്ഷിക്കുന്നു. എന്നാൽ 972ആമാണ്ട മീനമാസം
4 നു എഴുതിയത മീനമാസം 6 നു മാർച്ചിമാസം 16 നു വന്നത. 17 നു പെർപ്പാക്കി
ക്കൊടുത്തത.

273 G & H

457 ആമത മഹാരാജശ്രീ വടക്കെ അധികാരി തലശ്ശെരി തുക്കിടി സുപ്രഡെണ്ടൻ
കൃസ്തപ്രർ പീലി സായ്പു അവർകൾക്ക കുറുമ്പ്രനാട്ട വീരവർമ്മ രാജാവ അവർകൾ
സല്ലാം. സന്നിധാനത്തിങ്കൽനിന്ന കല്പന ഉണ്ടായെപ്രകാരം കുറുമ്പ്രനാട്ട
കാരിയത്തിനകത്ത ഉണ്ടാകുംന്ന വിവരം ചാർത്തിക്കൊടുത്തയച്ചിരിക്കുംന്നു. കടാക്ഷം
ഉണ്ടായി കത്ത കല്പന ഉണ്ടായി വരിക വെണ്ടിയിരിക്കുംന്നു. കൊല്ലം 972 ആമത
മീനമാസം 6 നു എഴുതിയത 6 നു മാർച്ചി 16 നു വന്നത.

274 G & H

കുറുമ്പ്രനാട്ട താമരശ്ശെരി നാട്ടുകളിൽ നിതി തരെണ്ട കുടിയാൻമാര നെരായിട്ട
കൊടുക്കുംന്നില്ലന്നും കടംങ്കൊണ്ട ദ്രെർവ്യം സറക്കാർക്ക അടച്ച വർത്തകന കുടിയാൻ
മ്മാര ചരക്ക കൊടുക്കാമെന്ന വെച്ചവര കൊടുക്കുംന്നില്ലന്നും ചില കള്ളൻമ്മാര പുര
ചുടുകയും വെട്ടിക്കൊല ചെയ്കയും ചെയ്യുംന്നു എന്നും രാജാവ അവർകൾ പറഞ്ഞ [ 187 ] കെൾക്കയും ചെയ്തു. നികുതി നെരായിട്ട കൊടുക്കാത്ത കുടിയാൻമ്മാര ഇന്നവര എന്ന
രാജാവ അവർകളുടെ കാരിയസ്തതൻമ്മാര വന്ന പറഞ്ഞാൽ ആ വക കുടിയാൻമ്മാരെ
അദാലത്തകച്ചെരിയിൽ ആളെ അയച്ച വരുത്തി ബാട്ടൽ സായ്പ നികുതി കാനംങ്കൊവി
കണക്കാചാരംപൊലെ ഉള്ള നികുതി അറുവത്തൊമ്പതാമത മുതൽ എഴുവത്ത രണ്ടാ
മത വരക്ക ഉള്ളത സലക്ഷണം വാങ്ങി കാരിയസ്തൻമ്മാര പക്കൽ ബൊധിപ്പിച്ച കൊടു
പ്പിക്കയും വെണം. അദാലത്തിൽ വരുത്തിട്ടും പണം കൊടുക്കാഞ്ഞാൽ എട്ടുദിവസം
പാറാവ ആക്കെണം. അത കഴിഞ്ഞാൽ അവന്റെ മുതൽ എലം ഇട്ട നികുതി കൊടു
പ്പിക്കണം. കള്ളൻമ്മാരെ പിടിക്കെണ്ടതിന്ന പിടിച്ച നെര വിസ്തരിച്ച ഉക്കുമനാമപ്രകാരം
ശിക്ഷ ചെയ്യെണം. അവരെ പിടിപ്പാൻ രാജാവ അവർകളുടെ ആളും തനിക്ക സഹായം
ചെയ്കയും ചെയ്യും. ഈ രണ്ടു കത്തും കുറുമ്പ്രനാട്ട രാജാ അയച്ചത. മീനം 6 നു മാർച്ചി
16 നു വന്നത. എട്ടാംന്തിയ്യതി മാർച്ച പതിനെട്ടാംന്തിയ്യതി പെർപ്പാക്കി അയച്ചു.

275 G & H

458 ആമത രാജശ്രീ വടക്കെ അധികാരി തലശ്ശെരി തുക്കിടി സുപ്രർഡെണ്ടൻ
കൃസ്തപ്രർ പീലി സായ്പി അവർകൾ കുറുമ്പ്രനാട്ട അദാലത്ത ദൊറൊകൻ ചന്ദ്രയ്യന
എഴുതി അനുപ്പിന കാരിയം. എന്നാൽ പൊകവായെ വിസ്താരക്കാർയ‌്യങ്ങൾ തന്റെ
താഴെയിരിക്കുംന്നതുകൊണ്ട അവിടെ പൊയിട്ട കൊറെ മാസമായിരുന്നു. കൊന്ന അവ
സ്ഥയിൽ വിസ്തരിക്കയും വെണം. സാക്ഷിക്കാരൻമ്മാരെ ഒക്കയും കൊഴിക്കൊ
ട്ടിൽയിരിക്കുംന്ന മജിശ്രാദ ഹാട്ടിസ്സെൻ സായ്പു അവർകൾക്ക കൊടുത്തയക്കയും
വെണം. ഇക്കാര്യം കൊണ്ടുള്ള ഓലകൾ ഒക്കയും കെഴക്കെക്കൊവിലകത്ത രാജാവ
അവർകളുടെ പറ്റിൽ ആകുംന്നതുകൊണ്ട ആവിശ്യമായിട്ടുള്ള വർത്തമാനം ഒക്കയും
കൊടുക്കയും ചെയ്യും. എന്നാൽ വിശെഷിച്ച വല്ലചരക്കുകൾ പട്ടാളത്തെക്ക അയക്കുംന്നു
എന്ന വരികിൽ നമ്മൊട പറഞ്ഞിട്ട ഒട്ടും താമസം വരാതെകണ്ട വല്ല വിശ്വാസമായിട്ട
ഒരു ആളൊടകൂട ഇക്കാരിയംകൊണ്ട കല്പിച്ച അയക്കയും വെണം. എന്നാൽ കൊല്ലം
972 ആമത മീനമാസം 6 നു ഇങ്കിരെശ കൊല്ലം 1797 ആമത മാർച്ചിമാസം 16 നു തലശ്ശെരി
നിന്നും എഴുതിയത.

276 G & H

459 ആമത രാജശ്രീ വടക്കെ അധികാരി തലശ്ശെരി തുക്കിടി സുപ്രർഡെണ്ടൻ
കൃസ്തപ്രർ പീലി സായ്പി അവർകൾക്ക കടുത്തനാട്ട പൊർള്ളാതിരി ഉദയവർമ്മ
രാജാവ അവർകൾ സല്ലാം. സാഹെബര അവർകളെ കടാക്ഷം ഉണ്ടായിട്ട ഇന്നെവരെ
ക്കും നടക്കെണ്ടുംന്ന അടിയന്തരങ്ങൾ ഒക്കയും നല്ലവണ്ണം തന്നെ നടക്കുകയും ചെയ്തു.
ഇനിയും ഒരു സംവ്വൽസ്സരം നിത്യവൃർത്തി ആയിട്ടുള്ള കർമ്മങ്ങൾ നടക്കെണ്ടുംന്നതിന്ന
ആരഭം ചെയ്തിരിക്കുംന്നു. സാഹെബ അവർകളെ കടാക്ഷം എല്ലായിപ്പൊഴും
ഉണ്ടായിരിക്കയും വെണം. 72 ആമത ഒന്നാം ഗെഡുവിന്റെ മൊതല എകദെശവും
കച്ചെരിയിൽ ബൊധിച്ചതിൻറശെഷം അതാത പ്രവൃർത്തിക്കാരൻമ്മാര ചെലര വടകരെ
കച്ചെരിയിൽ കൊണ്ടുവന്ന വെച്ചിരിക്കുംന്ന മൊതല കണക്ക എഴുതി എണ്ണം കണ്ട
ബൊധിപ്പി പ്പാൻന്തക്കവണ്ണം നൊട്ടക്കാരൻ പരശുരാമനെ അങ്ങൊട്ട അയച്ചിരിക്കുന്നു.
ആവഹ മൊതല ബൊധിച്ചതിനും മുൻമ്പെ പല വിധത്താൽ ബൊധിച്ച മൊതല
എല്ലാംകൂടി ഒന്നായിട്ട രെശിതികൊടുത്തയപ്പാൻ സാഹെബ അവർകളെ കൃപ ഉണ്ടായിരി
ക്കയുംവെണം. നമുക്ക വെണ്ടുന്ന ഗുണങ്ങൾക്ക ഒക്കയും സാഹെബരവർകളെ നാം
വിശ്വസിച്ചിരിക്കുംന്നു. ശെഷം വർത്തമാനം ഒക്കയും ഉടനെ എഴുതി അയക്കയും ചെയ്യാം.
കൊല്ലം 972 ആമത മീനമാസം 6 നു മീനം 7 നു മാർച്ചിമാസം 17 നു എഴുതി വന്നത. [ 188 ] 277 G & H

460 ആമത മഹാരാജശ്രീവടക്കെ അധികാരികൃസ്തപ്രർ പീലിസായ്പു അവർകളുടെ
മെൽക്കച്ചെരി സന്നിധാനത്തിങ്കൽ ബൊധിക്കുവാൻ ഇരിവെനാട്ട ദൊറാഗ മാണയാട്ട
വീരാൻകുട്ടി എഴുതിയ അർജി. മഹാരാജശ്രീ സായ്പു അവർകളുടെ കല്പനക്കത്ത
കണ്ട അറികയും ചെയ്തു. മൊയിലൊത്തെ ചാപ്പനെ വെടിവെച്ച അവസ്ഥകൊണ്ട
വിസ്തരിക്കെണ്ടതിനും ചെല്ലട്ടെക്കണരനെ കൊത്തി മുറിച്ച അവസ്ഥകൊണ്ട
വിസ്തരിക്കെണ്ടതിനും മെൽക്കച്ചെരിയിൽ കൂട്ടി അയപ്പാൻ ആളുകൾ 6 ആയത.
നെല്ലൊളികുങ്കൻ നമ്പിയാരും ആന്തുകൊരനും കളത്തിലെ കണ്ണനും പുത്യഎടുത്ത
കണ്ടി എമ്മൻനായരും പുളിയിച്ചെരി കണ്ടപ്പനും ഈ ആളുകൾ അഞ്ചിനെയും
മെൽക്കച്ചെരിക്ക കൂട്ടി അയച്ചിട്ടും ഉണ്ട. മെൽ എഴുതിയ ആളുകളിൽ വെണ്ടുന്നെ ആള
ഒന്ന ആയത തളിയൻ തൊട്ടൊളി പർക്കൃമ്മാര അവനവനി കിട്ടിദീനമായിക്കെടക്കുംന്നു.
എന്നാൽ കൊല്ലം 972 ആമത മീനമാസം 6 നു എഴുതിയ അർജി മീനം 7 നു മാർച്ചി 17 നു
വന്നത.

278 G & H

461 ആമത രാജശ്രീ വടക്കെ അധികാരി തലശ്ശെരി തുക്കിടി സുപ്രർഡെണ്ടൻ കൃസ്ത
പ്രർ പീലി സായ്പു അവർകൾക്ക കടുത്തനാട്ട പൊർള്ളാതിരി ഉദയവർമ്മരാജാവ
അവർകൾ സല്ലാം. സായ്പു അവർകളെ കടാക്ഷം ഉണ്ടായിട്ട ഇന്നെവരക്കും നടക്കെണ്ടും
അടിയന്തരങ്ങൾ ഒക്കയും നല്ലവണ്ണം തന്നെ നടന്ന വരികയും ചെയ്യുംന്നു. സായ്പി
അവർകളെ കാമാൻ നമുക്ക വളരെ മൊഹമുണ്ടായിരിക്കുന്നു. ആയതിന എപ്പൊൾ
വരെണമെന്നും എവിടെ നിന്ന വെണമെന്നും കല്പന വന്നാൽ കല്പനപ്രകാരം
അനുസരിക്കയും ചെയ്യാം. യാതൊരു കാരിയത്തിന്നും സായ്പി അവർകൾ അല്ലാതെ
നാം വെറെ വിശ്വസിച്ചിട്ടും ഇല്ലാ. കടാക്ഷം ഉണ്ടായിട്ട കല്പനവരുംപ്രകാരം കെൾപ്പാൻ
നാം നിശ്ചയിച്ചിരിക്കുന്നു. ശെഷം വർത്തമാനം ഒക്കയും സായ്പി അവർകളൊട നമ്മുടെ
ശെഷയ്യ്യൻ ബൊധിപ്പിക്കയും ചെയ്യും. എന്നാൽ കൊല്ലം 972 ആമത മീനമാസം 8 നു
എഴുതിയത. 9 നു മാർച്ചി 18 നു വന്നത. ഉടനെ ബൊധിപ്പിച്ചത.

279 G & H

462 ആമത രാജശ്രീ കടുത്തനാട്ട പൊർള്ളാതിരി ഉദയവർമ്മരാജാവ അവർകൾക്ക
വടക്കെ അധികാരി തലശ്ശെരി തുക്കിടി സുപ്രർഡെണ്ടൻ കൃസ്തപ്രർ പീലി സായ്പു
അവർകൾ സല്ലാം. എന്നാൽ ഇവിടെക്ക എഴുതി അയച്ച കത്ത എത്തി. ആയതിലുള്ള
വർത്തമാനം ഒക്കയും മനസ്സിൽ ആകയും ചെയ്തു. ചെറക്കൽ നാട്ടിലെക്ക പൊവാൻ
നമുക്ക ആവിശ്യം വന്നിരിക്കുംന്നു. അതുകൊണ്ട ഇപ്പൊളുത്തെ സമയത്ത തങ്ങളെ
കാമാനായിട്ട പ്രസാദം നമുക്ക ആകുവാൻ കഴിയായ്കകൊണ്ട എത്രയും സങ്കട
മായിരിക്കുംന്നു. എന്നാൽ നാം അവിടെനിന്ന വന്നാൽ തങ്ങളെ കാമാൻ വരികയും
ചെയ്യും. ആയത ചില ദിവസത്തിലകത്ത ആകുമെന്ന നാം വിശ്വസിച്ചിരിക്കുന്നു.
ആയതിനെടയിൽ നാം തങ്ങടെ വിശ്വാസക്കാരൻ ആകുന്നത എന്ന നമ്മാൽ കഴിയും
ന്നടത്തൊളം സഹായിക്കും എന്നും തങ്ങളെ അന്തക്കരണത്തിൽ വിശ്വസിച്ചിരിക്കുമെന്ന
നാം അപെക്ഷിച്ചിരിക്കുന്നു. എന്നാൽ കൊല്ലം 972 ആമത മീനമാസം 9 നു ഇങ്കിരെശ
കൊല്ലം 1797 ആമത മാർച്ചിമാസം പത്തൊമ്പതാം ന്തീയ്യതി തലശ്ശെരിയിൽ നിന്നും
എഴുതിയത. [ 189 ] 280 G & H

463 ആമത മഹാരാജശ്രീ വടക്കെ അധികാരി പീലി സായ്പി അവർകളുടെ
സന്നിധാനത്തിങ്കലെക്ക തലശ്ശെരി കസബ താലുക്ക തഹശിൽദാര ഗൊപാലയ്യൻ
എഴുതിയ അർജി. രണ്ടുതറയിൽ ചെർന്ന കൊട്ടത്ത തറയിൽ മൊയവൻ പൊക്കാച്ചി
എന്നവനെ കൊട്ടയത്ത പഴവീട്ടിൽ ചന്തുവിന്റെ വഹ വെങ്ങത്താട്ടിൽ രാമരും മുപ്പത
കുറ്റിവെടിക്കാരും കൂടി വന്ന പെണറായി കൊലൊത്തെക്കു പിടിച്ച കൊണ്ടുപൊയി.
നൂറു ഉറുപ്പിക തരെണമെന്ന പലവിധത്തിലും ഭയപ്പെടുത്തിയാറെ അവൻ പെടിച്ച ഒരു
മാപ്പിളക്ക കൈയി ചെർന്ന കൊടുത്ത രണ്ടു തറയിൽ അവന്റെ പുരയിൽ ആ
മാപ്പിളെനെയും കൂട്ടിക്കൊണ്ടവന്ന പാർപ്പിച്ച ഉറുപ്പിക കൊണ്ടുവരാമെന്നും പറഞ്ഞ
ഒളിച്ച നമ്മുടെ അരിയത്ത വന്ന പറകകൊണ്ട ഇവിടുന്ന മുപ്പൻ കൊരനെയും രണ്ടു
കൊൽക്കാരെയും ആ മാപ്പിളമാരെ കൂട്ടിക്കൊണ്ടുവരാൻന്തക്കവണ്ണം പറഞ്ഞയച്ചാറെ
അപ്പഴക്ക മൊയവണ്ടെ അനുജനെ പിടിച്ചു കൊണ്ടുപൊകുവാൻ തുടങ്ങിയത കണ്ട
കുബഞ്ഞി പെർക്ക ആണയിട്ടു തടുത്താറെ അവര അത കൂട്ടാക്കാതെ മൊയവനെ
പിടിച്ചുകൊണ്ടുപൊകയും ചെയ്തു. ഇപ്രകാരംതന്നെ ദിവസെന വന്നിട്ട കലശല ആക്കി
അങ്ങൊട്ട കടന്നപൊകുംന്നു. അതുകൊണ്ട കുബഞ്ഞിക്ക വരുവാൻ ഉള്ള പണം ഒരു
പണംമ്പൊലും പിരിയുംന്നതും ഇല്ലാ. അതുകൊണ്ട പുഴവകത്ത ഉള്ളവർക്കു പതിനഞ്ച
തറയിൽ ഉള്ള കുടിയാൻമാര ഒക്കയും പുറപ്പെട്ടപൊകയും ചെയ്തു. ഈ അന്ന്യായം
പറയുന്ന മൊയവൻ പൊക്കാച്ചിനെ അയച്ചിട്ടും ഉണ്ട. അവനെ വിളിച്ച വിസ്തരിക്കുംമ്പൊൾ
പറകയും ചെയ്യും. നാട്ടിൽ ഉള്ള മുഖ്യസ്തൻമ്മാര പറയുംന്നെ വിവരം പെണറായിൽ
പെരിങ്ങത്താട്ടിൽ രാമരും മാപ്പിളമാരും കുബഞ്ഞി കല്പനക്ക അത്രെ നില്ക്കുംന്നു.
എങ്കിൽ രണ്ടു തറയിൽ കടന്ന ഈവണ്ണം നാനാവിധംങ്ങൾ കാണിക്കാതെ ഇരിപ്പാൻ
കല്പന ഉണ്ടായിവരെണം. ആയത അല്ലങ്കിൽ ഇങ്ങൊട്ട കടന്ന അതിർക്ക്രമങ്ങൾ
കാണിക്കുന്നവരൊട പകരംചെയ്വാൻന്തക്കവണ്ണം ഞാങ്ങൾക്ക കല്പന തരെണം.ഇത
ഒന്നും ചെയ്യാതെ ഞാങ്ങളൊട അതിർക്ക്രമം കാണിക്കുംന്നവരെ നീക്കിതന്ന ഞെങ്ങളെ
കുടിയിരുത്താതെ പണത്തിന്ന മാത്രം മുട്ടിച്ചാൽ ഇവിടെ കുടിയിരുന്ന കഴിക ഇല്ല എന്ന
നാട്ടുകാര നിഷ്ക്കരിഷിച്ച പറയുംന്നു. ഇതല്ലാതെ രണ്ടു തറയിൽ കൊട്ടത്ത തറയിൽ
തിയ്യൻ മരുവൊട്ട തൊലാപ്പിനെ പിടിച്ച ആയിരം ഉറുപ്പിക വാങ്ങെണമെന്ന
ദിവസംന്തൊറും ആളുകൾ വന്ന തെരയകൊണ്ട അവൻ ഭയപ്പെട്ട ഇങ്ങൊട്ടവരികകൊണ്ട
അവനെയും അങ്ങൊട്ട അയച്ചിട്ടും ഉണ്ട. ഇത വഴിപൊലെ അന്ന്വെഷിച്ച വെണ്ടുംവണ്ണം
കല്പന ഉണ്ടായില്ലങ്കിൽ നാട്ടുകാര എല്ലാവരും സായ്പി അവർകളുടെ സമീപത്ത
തന്നെ വരെണമെന്ന പറയുംന്നു. കൊറെ തെര കൊടുത്തയച്ചാൽ നാം ഇരിക്കുംന്നെടത്ത
എങ്കിലും ഒറപ്പിച്ച കൊൽക്കാർക്ക തെര കൊടുത്ത ഒറപ്പിച്ചയിരിക്കാമായിരുന്നു.
പണ്ടാരത്തിൽ തൊക്ക വാങ്ങിയ മാപ്പിളമാര പെണറായി പാർത്ത ഇക്കരെ രണ്ടുതറയിൽ
കടന്ന കാണിക്കുംന്ന ഉപദ്രവംകൊണ്ടും തറയിൽ ഉള്ള മാപ്പിളമാര കാണിക്കുംന്ന
അതിർക്ക്രമംകൊണ്ടും നാം പണത്തിന്ന അയച്ച മെനൊനും കൊൽക്കാരും നടന്നൂടാതെ
വന്നിരിക്കുംന്നു എന്ന പറയുംന്നു. ഈ വർത്തമാനംങ്ങൾ സായ്പി അവർകൾ അറി
വാനായിട്ട എഴുതിയിരിക്കുംന്നു.എന്നാൽ കൊല്ലം 972 ആമത മീനമാസം 8നു എഴുതിയത.
മീനം 9 നു മാർച്ചിമാസം 19 നു വന്നത.

28 G & H

464 ആമത മഹാരാജശ്രീ വടക്കെ അധികാരി പീലി സായ്പി അവർകളുടെ സന്നി
ധാനത്തിങ്കലക്ക ചെറക്കല കൊലത്തനാട കാനംകൊവി ബാബുരാവ എഴുതിയ അർജി.
ഇപ്പൊൾ സായ്പു അവർകളുടെ കല്പനപ്രകാരം ചെറക്കൽ വന്ന എത്തുകയും ചെയ്തു. [ 190 ] കല്പിച്ചപ്രകാരം രാജ്യത്തെ വർത്തമാനം അന്ന്വെഷിക്കുംമ്പൊൾ ചൊഴലികെ
ളപ്പനമ്പ്യാര നാലു ഭാഗത്ത നെലക്കൂറ ഒറപ്പിച്ച പാർക്കുംന്നു എന്നും ആ ദെശത്തിൽ
ഉള്ള കൃഷികൾ നടത്തിക്കരുത എന്നും പറഞ്ഞ വിരൊധിച്ചിരിക്കുംന്നു എന്നും ഇവിടെ
ചിലര പറഞ്ഞു. അതുകൊണ്ട ഇനിക്ക ഈ വർത്തമാനം സുക്ഷമാകുന്നു എന്ന മനസ്സിൽ
ആയിട്ടും ഇല്ല. അതുകൊണ്ട എന്റെ ഒന്നിച്ചിരിക്കുംന്നെ കുട്ടിപ്പട്ടരെ ആരും അറിയാ
തെകണ്ട രാജ്യത്തെ വർത്തമാനവും നെലക്കൂറ ഒറപ്പിച്ചിരിക്കുംന്നെ വർത്തമാനവും
നെരൊനെരുകെടൊ എന്ന നൊക്കിക്കൊണ്ട വരുവാൻന്തക്കവണ്ണം അയച്ചാറെ കണ്ട
കൈയിദെശത്തെ കുത്തിയാട്ടൂര കൊമരും കെളപ്പ നമ്പ്യാരെ ആളും കൂടി 16 കുറ്റിവെടി
ക്കാരും അവിടെ പാർക്കുംന്നു. പഴച്ചി ദെശത്തെ കുത്തിആട്ടുര കൊമനും നമ്പിയാരെ
ആളുംകൂടി നൂറ കുറ്റിവെടിക്കാരും അവിടെ പാർക്കുംന്നു. ഇതകൂടാതെ ഈ ദെശത്തെ
20 കുറ്റിവെടിക്കാരും ദാരൊത്തെ ഉതയെനൻ എന്ന പറയുംന്നവനും പാർക്കുംന്നു.
ഇങ്ങിനെ മുന്നഭാഗത്ത മാത്രം ആളുകൾ നിക്കുംന്നു. അരിമ്പറെയിൻ മുൻമ്പെ മാരായൻ
ചീരാൻ എന്ന പറയുന്നവൻ 20 കുറ്റിവെടിക്കാരും വന്ന പാർത്തിരിക്കുംന്നു. അവൻ
അങ്ങൊട്ടതന്നെ പൊകയും ചെയ്തു. ഈ രണ്ട ദെശത്തിൽ രണ്ടുവീട്ടിൽ ആളുകൾ ആരും
ഇല്ലാ. ഇവര എന്തിന പൊയി എന്ന മറ്റുള്ള കുടിയാൻമ്മാരൊടു ചൊദിച്ചാറെ അവർക്ക
നികുതികൊടുത്തകൊണ്ടുപൊരുവാൻ വളരെ സങ്കടമായിരിക്കുംന്നു. എന്നും അവരെ
സങ്കടം പ്രവൃർത്തിക്കാരനൊടു പറഞ്ഞാൽ എടുക്കുംന്നതും ഇല്ലാ രാജാവ അവർകളും
വിചാരിക്കുംന്നതും ഇല്ലാ. അതുകൊണ്ട കുടി ഒഴിച്ച പൊയാൽ കുബഞ്ഞിയിൽ നിന്ന
എങ്കിലും വിചാരിക്കുമെല്ലൊ എന്നത്രെ പൊകുംന്നു എന്നും ആത്തറയിൽ ഉള്ള
കുടിയാൻമ്മാര പറഞ്ഞു. ശെഷം ഉള്ളെ കുടിയാൻമ്മാര അവരവരുടെ പണിയും കൃഷിയും
നൊക്കിക്കൊണ്ടിരിക്കുംന്നു. രാജാവ അവർകളുടെ ആളുകൾ കുത്തിയാട്ടൂരത്തറയിൽ
നൂറ കുറ്റിവെടിക്കാരും ഒരു എജമാനനും കെരളം തറയിൽ നൂറു കുറ്റിവെടിക്കാരും ഒരു
എജമാനനും മുൻമ്പെ പ്രവൃർത്തിക്കാരൻ പാർത്തിരുംന്ന ദൈയിരൊത്തെ വീട്ടിൽ
പാർക്കുംന്നു. ഈ ദൈയിരൊത്തെ വീട്ടിന്റെ കുന്നുംമ്മിൽ 20 കുറ്റിവെടിക്കാരും ഒരു
എജമാനനും ഇങ്ങനെ മുന്ന ഭാഗത്തായിട്ട രാജാവ അവർകളെ ആളെ നില്പിച്ചി
രിക്കുംന്നു. തെക്കുംങ്കരെ പ്രവൃത്തിക്കാരൻ ആനപ്പെള്ളി കുഞ്ഞാനെ പണിയിൽനിന്ന
നീക്കി അവനെ പാറാവിൽ ആക്കി. അവന്റെ പകരം വെറെ ഒരുത്തന്നെ മുഖറൂറ ചെയ്തു
കല്പിച്ച അയച്ചിരിക്കുന്നു. കല്പിച്ച അയച്ചെ പ്രവൃത്തിക്കാരൻ ചെതക്കുറങ്കരെയിൽ
ഉള്ള കുടിയാൻമ്മാർക്ക എല്ലാവർക്കും വെളത്ത മതിലകത്ത വരുവാൻന്തക്കവണ്ണം
പറഞ്ഞയച്ചിരിക്കുംന്നു. അവര എല്ലാവരും മതിലകത്ത എത്തിയിരിക്കുംന്നു. ഇവിടുത്തെ
വർത്തമാനം ഇപ്രകാരം ആകുന്നു. ഈ വർത്തമാനം ഒക്കയും സന്നിധാനത്തിങ്കലക്ക
അറിവാൻ എഴുതിയിരിക്കുന്നു. ഇനിയും വല്ലതും വർത്തമാനം കെട്ടാൽ ഉടനെ
സന്നിധാനത്തിങ്കലെക്ക എഴുതി അയക്കുന്നതും ഉണ്ട. എന്നാൽ ഞാൻ നടക്കെണ്ടും
കാര്യത്തിന്ന ബുദ്ധി ഉത്തരം കല്പിച്ച എഴുതി വരുമാറാകയും വെണം. എന്നാൽ കൊല്ലം
972 ആമത മീനമാസം 10നു എഴുതിയത പത്താംന്തിയ്യതിമാർച്ചിമാസം ഇരിവതാംന്തിയ്യതി
വന്നത. പന്തറണ്ടാംന്തിയ്യതി ഇരിവത്തിരണ്ടാംന്തിയ്യതി പെർപ്പാക്കി അയച്ചത.

282 G & H

465 ആമത മഹാരാജശ്രീ വടക്കെ അധികാരി പീലി സായ്പി അവർകളുടെ സന്നി
ധാനത്തിങ്കലെക്കൽ കൊലത്തനാട കാനംകൊവി ബാബുരാവ ശാർമരാവ കൂടി
എഴുതിയ അർജി. കല്പനപ്രകാരം 12 നു അസ്തമെക്കുംമ്പൊൾ കൊട്ടക്കുംന്നുംമ്മെൽ
കെളപ്പൻ നമ്പിയാരയിരിക്കുംന്നെടത്ത വന്ന എത്തുകയും ചെയ്തു. നമ്പിയാരൊട സായ്പു
അവർ ഇരിക്കുംന്നെടത്തക്ക പൊക എന്ന പറഞ്ഞപ്പൊൾ ഇന്ന രാത്രി ആയെല്ലൊ
കാലത്ത വെടിപൊട്ടുംമ്പൊൾ പൊവാം എന്നത്രെ പറഞ്ഞു. ഇന്ന പതിമ്മുന്നാംന്തിയ്യതി [ 191 ] കാലത്തെ പൊകാമെന്ന പറഞ്ഞാറെ നമ്പ്യാര പറഞ്ഞെല്ലാ നമുക്ക ഇന്ന കാലത്ത
ഇനിക്ക അതിസാരത്തിന്റെ ദീനം തുടങ്ങിയിരിക്കുംന്നു. അതുകൊണ്ട ഇനിക്ക വരു
വാൻ കഴിക ഇല്ല എന്നും അസാരം ദീനം ഭെദംവന്നാൽ പൊകാമെന്നത്രെ പറഞ്ഞി
രിക്കുന്നു. ഈ വർത്തമാനങ്ങൾ ഒക്കയും സന്നിധാനത്തിങ്കലക്ക അറിവാൻ എഴുതി
യിരിക്കുംന്നു. എന്നാൽ ഞാങ്ങൾ നടക്കെണ്ടും കാരിയത്തിന്ന ബുദ്ധി ഉത്തരം കല്പിച്ച
എഴുതി വരുമാറാകവെണ്ടിയിരിക്കുംന്നു. എന്നാൽ കൊല്ലം 972 ആമത മീനമാസം
പതിമ്മുന്നാംന്തിയ്യതി എഴുതിയ അർജി പതിമുന്നാംന്തിയ്യതി മാർച്ചി 23 നു വന്നത.
ഉടനെ പെർപ്പാക്കി അയച്ചത.

283 G & H

466 ആമത അച്ചുക്കണക്കപ്പിള്ള അച്ചൻ അറിയെണ്ടും അവസ്ഥ ചന്തു എഴുത്ത
കൊടുത്തയച്ച ഓല വായിച്ച വർത്തമാനവും അറിഞ്ഞു. തെക്കുംങ്കരക്കാര എല്ലാവെരും
ഇന്നുല വെളുത്തരയാക്കിൽ കൂടിയിരിക്കുംന്നു. അവിടുന്ന ചുഴലി ഭഗവതിയുടെ
തിരുവുള്ളം ശെഷിപ്പെട്ട ഇന്നെക്ക കടംമ്പെരി മതിലകത്തെക്ക ആകുംന്നു കുറിച്ചത.
ഇന്ന ഈ നാട്ടുകാരും കൊമറും കൊമനും അവിടെ പൊകുംന്നു എന്നും കെട്ടു. കെളപ്പൻ
നമ്പ്യാരുടെ മകൻ ഇന്ന സായ്പു അവർകളെ കാമാൻ വളപട്ടത്ത വരുംന്നു എന്നും
ആയതിന അവരെ ആള കൊമറെയും കൊമന്റെയും കൂടപ്പറഞ്ഞ അയച്ചു. അവരും ഈ
നാട്ടുകാര നാലട്ട ആളും കെളപ്പൻ നമ്പ്യാരെ മൊന്റെകൂട പൊവാൻന്തക്കവണ്ണം
ഇവിടെനിന്നും പൊയിരിക്കുന്നു. ഇനിയും ഇവിടെ ഉണ്ടാകുംന്നെ വർത്തമാനത്തിന്ന
കൂടകൂട എഴുതി അയക്കയുംചെയ്യാം. എന്നാൽ മീനമാസം 13നു എഴുത്ത 13 നു മാർച്ചി
23 നു വന്നത. 14 നു മാർച്ചി 24 നു പെർപ്പാക്കി.

284 G & H

467 ആമത ബെഹുമാനപ്പെട്ട ഇങ്കിരിയെസ്സ കുബഞ്ഞി കല്പനക്ക വടക്കെ മുഖം
തലശ്ശെരി തുക്കിടിയിൽ സകല കാര്യത്തിനും അധികാരി ആയി വന്നിരിക്കുന്നെ
മഹാരാജശ്രീ പീലി സാഹെബ അവർകൾക്ക കുത്താട്ടിൽ നായര സല്ലാം. കല്പിച്ച
കൊടുത്തയച്ച ബുദ്ധി ഉത്തരം വായിച്ച വർത്തമാനം മനസ്സിൽ ആകയും ചെയ്യു.
വൈയ്യൊർമ്മലെക്കാരിയത്തിന്ന ഇപ്പൊൾ രാജശ്രീ കബാഡ സാഹെബര അവർകളെ
കല്പിച്ച അയച്ചുവെന്നല്ലൊ എഴുതിയ ബുദ്ധി ഉത്തരത്തിൽ ആകുന്നു. അതുകൊണ്ട
എല്ലാക്കാരിയവും സാഹെബര അവർകൾ കല്പിച്ചപ്രകാരം കെട്ട നടക്കയും ആം.
കുത്താളി ഹൊബളിയിൽ നികുതിക്ക മൊതല പൊരാത്തെ സങ്കടം പല പ്രാവിശ്യവും
എഴുതി അയച്ചിട്ടും ഉണ്ടല്ലൊ. സകല കാരിയത്തിന്നും കൃപകടാക്ഷം ഉണ്ടായിരിക്കയും
വെണമെല്ലൊ. എന്നാൽ കൊല്ലം 972 മീനമാസം 8 നു നാൽ എഴുതിയ ഓല മീനം 14 നു
മാർച്ചി 24 നു വന്നത.

285 G&H

468 ആമത മഹാരാജശ്രീ വടക്കെ അധികാരി പീലിസായ്പി അവർകളുടെ സന്നി
ധാനത്തിങ്കലെക്ക ചെറക്കൽ കൊലത്തനാട്ട കാനംങ്കൊവി ബാബുരാവ ശാമരാവ കൂടി
എഴുതിയ അർജി. ഇപ്പൊൾ ഇവിടുത്തെ വർത്തമാനം കെളപ്പൻ നമ്പ്യാർക്ക
അതിസാരത്തിന്റെ ദീനം ഒട്ടും ഭെദം ആയിട്ട ഇല്ല എന്നും ഒന്ന വർദ്ധിച്ച കാണുന്നു.
ദീനം കൊറെ ഭെദം വന്നാൽ സായ്പി അവർകൾ യിരിക്കുംന്നെടത്ത പൊവാമെന്നും
നമ്പ്യാര പറയുംന്നു. ഈ വർത്തമാനംങ്ങൾ ഒക്കയും സന്നിധാനത്തിങ്കലെക്ക അറിവാൻ
എഴുതിയിരിക്കുംന്നു. എന്നാൽ ഞാങ്ങൾ നടക്കെണ്ടും കാരിയത്തിന്ന ബുദ്ധി ഉത്തരം [ 192 ] എഴുതി വരുമാറാകയും വെണം. എന്നാൽ കൊല്ലം 972 ആമത മീനമാസം 14 നു കാലത്ത
എട്ടുമണിക്ക എഴുതിയെ ഓല 14 നു മാർച്ചി 24 നു വന്നത.

286 G & H

469 ആമത മഹാരാജശ്രീ വടക്കെ അധികാരി പീലി സായ്പി അവർകളെ സന്നി
ധാനത്തിങ്കലെക്ക തലശ്ശെരി ദിവാൻ കച്ചെരി പെഷക്കാര രാമരായൻ എഴുതിയെ
അർജി. കല്പനപ്രകാരം 13 നു രാത്രിയിൽ പത്തുമണിക്ക നമ്പ്യാര ഉള്ളെടത്ത വന്ന
എത്തുകയും ചെയ്തു. സായ്പി അവർകൾ ഉള്ളെടത്ത നമ്പിയാര വരെണമെന്ന
പറഞ്ഞെടത്ത ഇനിക്ക അതിസാരത്തിന്റെ ദീനം വർദ്ധീച്ചിരിക്കുംന്നു എല്ലൊ. അതു
കൊണ്ട ദിനം കൊറിഞ്ഞൊന്ന ഭെദം വന്നാൽ പൊറപ്പെടാമെല്ലൊ എന്ന പറഞ്ഞി
രിക്കുന്നു. ഈ വർത്തമാനംങ്ങൾ ഒക്കയും സന്നിധാനത്തിങ്കലെക്ക അറിവാൻ എഴുതിയിരിക്കുംന്നു.
എന്നാൽ ഞാൻ നടക്കെണ്ടും കാരിയത്തിന്ന ബുദ്ധി ഉത്തരം
കല്പിച്ച എഴുതിവരുമാറാകയും വെണം. എന്നാൽ കൊല്ലം 972 ആമത മീനമാസം 14 നു
എഴുതിയ അർജി മീനം 14 നു മാർച്ചി 24 നു വന്നത.

287 G & H

470 ആമത രാജശ്രീ വടക്കെ അധികാരി തലശ്ശെരി തുക്കിടി സുപ്രഡെണ്ടൻ
കൃസ്തപ്രർ പീലി സായ്പു അവർകൾ ചൊഴലി കെളപ്പൻ നമ്പിയാർക്ക എഴുതി
അനുപ്പിന കാരിയം. എന്നാൽ തന്റെ അടുക്ക കല്പിച്ച അയച്ചിരുന്നെ രാമരായര
ഇവിടെ വന്ന താൻ ദിനമായിരിക്കുംന്നു എന്ന പറഞ്ഞതുകൊണ്ട നമുക്ക വളരെ
സങ്കടമായിരിക്കുന്നു. മുന്ന തറക്കാര ചെലര അന്ന്യായംവെച്ചതിൽ വിസ്തരിക്കുംമ്പൊൾ
താൻ ഇവിടെ വെണ്ടിയിരിക്കുംന്നതുകൊണ്ട ഇക്കാർയ‌്യാം വിചാരിക്കെണ്ടുംന്നതിന്ന
താൻ ഇവിടെക്ക വരുവൊളം താമസിക്കയും ചെയ്യും. അതുകൊണ്ട താൻ ഈ
അവസ്ഥയിൽ എതാൻ വർത്തമാനം നമുക്ക കൊടുക്കയും വെണം. ശെഷം തന്റെ
ദീനം കൊറെച്ച മാറിയിരിക്കുംന്നു എന്നും ഇപ്പൊൾ ഇങ്ങൊട്ട വരുവാൻ കഴിയും എന്നും
നാം വിശ്വ സിച്ചിരിക്കുന്നു. എന്നാൽ കൊല്ലം 972 ആമത മീനമാസം 15 നു ഇങ്കിരെശ
കൊല്ലം 1797 ആമത മാർച്ചിമാസം 25 നു ചെറക്കൽനിന്നും എഴുതിയത.

288 G & H

471 ആമത രാജശ്രീ വടക്കെ അധികാരി തലശ്ശെരി തുക്കിടി സുപ്രർഡെണ്ടൻ
കൃസ്തപ്രർ പീലി സായ്പ അവർകൾ കുത്തിയാട്ടുര കൊമനും കൊമറുവിനും
ഉതയനനുംകൂടി എഴുതിയത. എന്നാൽ താൻ യിരിക്കുംന്ന തറകളിൽ നിന്ന ചിലര
അന്ന്യായം പറവാൻ ഇവിടെ വന്നിരിക്കുംന്നതുകൊണ്ട ഈ അന്ന്യായത്തിന്റെ
വിവരംങ്ങൾ ബൊധിപ്പിക്കെണ്ടതിന്ന താൻ തന്നെ ഇങ്ങൊട്ടവരികവെണ്ടിയിരിക്കുംന്നു.
ശെഷം തന്നെ കൊമൻ നമുക്ക ആവിശ്യമാകുംന്നതുകൊണ്ട ഈ കത്ത
എഴുതിയിരിക്കുംന്നു. എന്നാൽ കൊല്ലം 972 ആമത മീനമാസം 15 നു ഇങ്കിരെശകൊല്ലം
1797 ആമത മാർച്ചിമാസം 25 നു ചെറക്കൽ നിന്നും എഴുതിയത.

289 G & H

472 ആമത വടക്കെ അധികാരി പീലി സായ്പു അവർകൾക്ക ചെറക്കൽ വീരവർമ്മ
രാജാവ അവർകൾ എഴുതിയ അർജി. കമീശനർസായ്പുമാര അവർകളെ കത്തുംകൊണ്ട
ശാമിനാഥൻ ഇവിടെ വന്നു. അതിൽ എഴുതിയിരിക്കുംന്നെ കാരിയം ഒരുകാരിയംകൊണ്ട [ 193 ] വിചാരിപ്പാൻ ശാമിനാഥപട്ടരെ അങ്ങൊട്ട അയച്ചിരിക്കുംന്നു. ആയവസ്ഥകൾ ഒക്ക
യും അവര തിരുമനസ്സിൽ ബൊധിപ്പിക്കും. ആയവസ്ഥക്ക അവരുമായി നിരൂപിച്ച
രൂപമാക്കി അയക്കെണമെന്ന എഴുതിയിരിക്കുന്നു. അയാൾ പറഞ്ഞത ഇപ്പൊൾ
കൊട്ടയത്ത രാജ്യത്ത കുബഞ്ഞിയൊട മറത്തിരിക്കുംന്നവരെ അമർത്ത ശിക്ഷ
കൊടുക്കെണ്ടതിന മുഖ്യമായിട്ട ഇവിടെനിന്നും എതാൻ ആളുകളെകൂട്ടി പ്രയത്നം
ചെയ്യെണമെന്ന ആകുന്നു പറഞ്ഞു. അതിന നാം പറഞ്ഞ ഉത്തരം ബെഹുമാനപ്പെട്ട
കുബഞ്ഞി കല്പന എതുപ്രകാരം വരുന്നെന്ന വെച്ചാൽ അതിൻവണ്ണം കെട്ട നടപ്പാൻ
നാം നിശ്ചയിച്ചിരിക്കുന്ന ആള ആകുന്നു എന്നും വടക്കെ മെലധികാരി പീലി സായ്പു
അവർകൾ ഇവിടെ വന്നിട്ട അവര ഇക്കാരിയംകൊണ്ട ഒന്നും പറഞ്ഞില്ലല്ലെ എന്നും
അവരകൂട പ്രയത്നംചെയ്ത ബെദ്ധുബസ്സ ആക്കിയാൽ കാർയ‌്യം കൂടി വരുന്നതിന
വളരെ ഗുണമുണ്ടെന്നും നാം പറഞ്ഞയച്ചിരിക്കുന്നു. ഇപ്പൊൾ കെളപ്പൻ നമ്പിയാര
ഇവിടെ വന്നിട്ടുണ്ടല്ലൊ. ഇക്കാരിയംകൊണ്ട സായ്പി അവർകൾ താക്കിതി ആയിട്ട
പറഞ്ഞ കൊള്ളണം. നമുക്ക നമ്പ്യാരൊട വെണ്ടുംവണ്ണം പറഞ്ഞുകൊൾകയും
ചെയ്യുംന്നു. എന്നാൽ മീനമാസം 18 നു മാർച്ചി 28 നു വന്നത. ഉടനെ പെർപ്പാക്കി
അയച്ചത.

290 G & H

473 ആമത മഹാരാജശ്രീ വടക്കെ അധികാരി പീലിസായ്പു അവർകളെ സന്നി
ധാനത്തിങ്കലെക്ക തഹസിൽദാര ഗൊപാലയ്യൻ എഴുതിയ അർജി. സായ്പി അവർകൾ
എഴുതി അയച്ച കല്പനക്കത്ത വായിച്ച വർത്തമാനം മനസ്സിൽ ആകയും ചെയ്തു.
മൊഴപ്പിലംങ്ങാട്ട അനന്തനെ ആളെ അയച്ച അന്ന്വെഷിപ്പാറെ ചെറക്ക താലുക്ക
കണ്ണുരത്തറെക്ക പൊയിരിക്കുംന്നു എന്ന അവന്റെ അനന്തരവൻ പറകയും ചെയ്തു.
വിശെഷിച്ച കൊട്ടത്ത താലുക്ക പൊണറായി പാർക്കുംന്നെ മാപ്പിളമാര രണ്ടു തറയിൽ
കടന്ന അതിർക്ക്രമംങ്ങൾ കാണിക്കുംന്നതുകൊണ്ട കടവുകളിൽ ഉള്ള തൊണികൾ
എല്ലാം പിടിച്ച കെട്ടി കുമ്പഞ്ഞി പെർക്ക ചപ്പംയിട്ട മമ്മാക്കുന്നത്ത കൊപ്പത്തലക്ക
ചടയന്റെ പക്കൽ കൊടുത്തിരുംന്നു. ആത്തൊണിയിൽ ഈ രണ്ടു തറയിൽ ചെർന്ന
മമ്മാക്കുന്നത്ത തറയിൽ യിരിക്കുംന്ന മാപ്പിളന ഞാരത്ത ഹുസ്സെൻ എന്ന പറയുന്ന
വൻ പത്തമുപ്പത മാപ്പിളമാരെ കൂട്ടി തൊക്കുകളും കൈയ്യിൽ പിടിച്ച വന്ന പണ്ടാരചപ്പം
നീക്കി ഒരു തൊണികൊണ്ടു പൊകയും ചെയ്തു. അവരെ വിളിപ്പിച്ചാറെ ആളുകളെ
കൂട്ടുകയും വെടികാണിക്കുകയും വൻമ്പ പറകയും തൊന്നിയവണ്ണം പറകയും കാട്ടുംന്നു.
ഈ നാട്ടിലുള്ള മാപ്പിളമാര തന്നെ ഈവണ്ണം ആളുകളെകൂട്ടി പൊണറായി പാർത്ത
രണ്ടു തറയിൽ ശെഷം ഉള്ള കുടിയാൻമ്മാരൊടു ഭയപ്പെടുത്തുകയും പറമ്പത്ത കയറി
തെങ്ങ പറിക്കയും ചെയ്കകൊണ്ട മറ്റു എല്ലാ മാപ്പിളമാരും പുര ഒഴിച്ച വസ്തുവഹകള
ഓരൊരൊ ദിക്കിൽ കടത്തി നെരാകുംവണ്ണം പണം തരുംന്നതും ഇല്ലാ. മൊഴപ്പിലംങ്ങാട്ട
തറയിൽ ചടയൻ മുപ്പൻ എന്ന പറയുന്നവൻ തിയ്യ്യരുടെ മൂരികളെ പിടിച്ച
അറുക്കുകകൊണ്ട ആ തിയ്യര അന്ന്യായം വന്നിരിക്കുംന്നു. പണത്തിന്ന കൊൽക്കാരെ
അയച്ചാൽ പത്തും മുപ്പതും ആളുകളെ കൂട്ടി കലശല ആക്കുംന്നു. ഇനിയും ഇവര
കാണിക്കുന്നെ അതിർക്ക്രമം എഴുതിത്തിരുംന്നത അല്ലാ. അതുകൊണ്ട ഈ വർത്തമാനം
സായ്പു അവർകൾ അറിവാൻ ആയിക്കൊണ്ട എഴുതിയ അർജി. എന്നാൽ കൊല്ലം 972
ആമത മീനമാസം 18 നു താജാകലം മൊഴപ്പിലങ്ങാട്ട അനന്തൻ കണക്കപ്പിള്ള
നികുതിപ്പണം 72 ആമതിലെ നികുതിപ്പണം ഇന്നവരെക്കും ഒരു പണം തന്നിട്ടും ഇല്ലാ.
പണത്തിന്ന ആളെ അയച്ചാൽ ചറത പറയുംന്നു. കൂട്ടാക്കുംന്നില്ല. മീനമാസം മാർച്ചി 29
നു വന്നത. ഉടനെ പെർപ്പാക്കി അയച്ചത. [ 194 ] 291 G & H

474 ആമത രാജശ്രീ വടക്കെ അധികാരി തലശ്ശെരി തുക്കിടി സുപ്രർഡെണ്ടൻ
കൃസ്തപ്രർ പീലി സായ്പി അവർകൾക്ക കടുത്തനാട്ട പൊർള്ളാതിരി ഉദയവർമ്മ
രാജാവ അവർകൾ സല്ലാം. സാഹെബര അവർകൾ കൃപവെച്ച മീനമാസം 9 നു
എഴുതിക്കൊടുത്തയച്ച കത്ത വായിച്ചവർത്തമാനം മനസ്സിൽ ആകയും ചെയ്തു. സാഹെബ
അവർകൾ കല്പന കൊടുത്ത വാക്ക ഒക്കയും നമ്മൊട ശെഷയ്യൻ പറകയും ചെയ്തു.
നമുക്ക വെണ്ടുംന്നെ സഹായംങ്ങളും അഭിവൃർദ്ധിയും സാഹെബ അവർകളെ കടാക്ഷം
തന്നെ നാം വിശ്വസിച്ചിരിക്കുംന്നു. രാജ്യത്തനിന്ന മൊതലെടുപ്പ എടുത്തവരെ
ണ്ടുംന്നതിന്ന എല്ലാക്കുടിയാൻമ്മാരൊടും നല്ലവണ്ണം താക്കിതി ആയിട്ട കല്പന
കൊടുത്തയക്കയും ചെയ്തു. നികുതിക്കാരിയത്തിന്നും യാതൊരു വഹ സറക്കാര
കുബനികാരിയത്തിന്നും നമ്മാൽ ആകുംമ്പൊലെ വെല ചെയ്യുംന്നതിന ഉപെക്ഷ
വരികയും ഇല്ല. എല്ലാ കാരിയത്തിന്നും സാഹെബര അവർകളെ കടാക്ഷം
ഉണ്ടായിരിക്കയുംവെണം. ഈ മാസം 22 നു ഒര അടിയന്തരം കഴിക്കെണ്ടത ഉണ്ട. ആയത
നല്ലവണ്ണം കഴിഞ്ഞെ വർത്ത മാനത്തിന്ന സാഹെബര അവർകൾക്ക ഗ്രെഹിപ്പിക്കയും
ചെയ്യാം. ഇപ്പൊൾ ഇവിടെ നടന്ന വന്നെ സുഖദുഖംങ്ങൾക്ക ഒക്കക്കും ഒരു കത്തും
എഴുതി ബെഹുമാനപ്പെട്ട ഗെമനർ സാഹെബര അവർകൾക്ക അയക്കുംന്നത.
സാഹെബര അവർകളെ കടാക്ഷം ഉണ്ടായിട്ട ബെമ്പായിലെക്ക കൊടുത്തയപ്പാൻ
കല്പന കൊടുക്കയും വെണം. ആയത നമുക്ക എത്രെയും വളരെ പ്രസാദം തന്നെ
ആകുന്നു. ശെഷം വർത്തമാനത്തിന്ന ഉടനെ സാഹെബര അവർകൾക്ക എഴുതി
അയക്കയും ചെയ്യാം. എന്നാൽ കൊല്ലം 972 ആമത മീനമാസം 18 നു മീനമാസം 22 നു
ഏപ്രയിൽ 1 നു വന്നത. എപ്രയിൽ 2 നു പെർപ്പ കൊടുത്തത.

292 G & H.

475 ആമത എല്ലാവർക്കും അറിയെണ്ടതിന്ന പരസ്സ്യമാകുന്നത. എന്നാൽ ഇനി വിശെ
ഷിച്ച കല്പന വരുവൊളത്തിന്ന വടക്കെപ്പകുതിയിൽ നടക്കുംന്നെ നാണ്ണ്യങ്ങളായി
അഞ്ഞുറ ഉറുപ്പികയിൽ അധികം ഉള്ളെ വഹ വാണ്ടെണ്ടതിന്ന വടക്കെ തിഷൊരി
തൊറന്നിരിക്കുംന്നു ശെഷം വരുംന്നെടത്തൊളം ഉറുപ്പികക്ക ബൊമ്പായി സമസ്താ
നത്തിങ്കൽ നിന്ന മാസത്തിന്ന നൂറ്റിന്ന മുക്കാല ഉറുപ്പിക പലിശ ആയിട്ടുള്ളെ പ്രമാണം
കത്ത മാറ്റിക്കെണ്ടുംന്നതിന്ന ഇവിടുന്ന സാക്ഷി മുറി കൊടുക്കയും ചെയ്യും. ആ
പ്രമാണത്തിന്റെ തീയ്യതി മുതൽ രണ്ടു സംവ്വൽസ്സരത്തിൽ അകത്ത ഒരു സമയത്തെ
ബഹുമാനപ്പെട്ട ബെമ്പായിൽയിരിക്കുന്ന ഗെവുനർ സാഹെബര അവർകളുടെ
മനസ്സപ്രകാരം വീടിക്കൊടുക്കുകയും ചെയ്യും. എന്നാൽ കൊല്ലം 972 ആമത മീനമാസം
25 നു ഇങ്കിരെശെ കൊല്ലം 1797 ആമത ഏപ്രയിൽ മാസം 4 നു ചെറക്കൽ നിന്നും എഴുതിയ
പരസ്സ്യക്കത്ത.

293 G &H

476 ആമത കണ്ണുരക്കാരൻ കൊമ്പരൻ എഴുതിയ അരിജി. നൂറ്റ ആറ ഉറുപ്പിവൊ
നമ്മുടെ മരുമകൻ കടം കൊടുപ്പാൻ ഉണ്ടായിരുന്നു. ആവഹ ഉറുപ്പിക കൊടുപ്പാൻ
കഴിയായ്കകൊണ്ട ആ ജാതിയിൽ ചിലര അവനെ തടവിൽ ആക്കി ചിലവിന
കൊടുക്കാതെ രണ്ടു ദിവസം തടുത്താറെ എന്റെ അടുക്ക വന്ന സങ്കടം പറഞ്ഞപ്പൊൾ
കടം കൊടുപ്പാൻ ഉള്ളെ ആധാരം ഉണ്ടായെന്നു ചൊതിച്ചാറെ ആധാരംഇല്ലയെന്ന
അവൻ പറകയും ചെയ്തു. എന്നാലും രണ്ടു മാസത്തിലകത്ത ഉറുപ്പ്യ ഉണ്ടാക്കി [ 195 ] ക്കൊടുക്കുമെന്നുവെച്ച അത്ര നാളത്തെ താമസം വരുത്തെണ്ടതിന്ന നമ്മൊട
അപെക്ഷിച്ചാറെ അപ്രകാരംതന്നെ മെൽപറഞ്ഞെ ഉറുപ്പ്യ നൂറ്റആറുക്ക മാസത്തിൽ
ഒന്നും രണ്ടും അരയും ഉറുപ്പ്യ പലിശക്ക വർത്തകന നിന്ന വാങ്ങുകയും ചെയ്തു. ആ
ഉറുപ്പ്യ നുറ്റആറും കൊടുത്തപ്പൊൾ വർത്തകനു പ്രമാണം കൊടുക്കയും ചെയ്തു. ഈ
ഉറുപ്പിക മൊതലാളിക്കാരന കൊടുക്കയും ചെയ്തു. ഈ ഉറുപ്പ്യ കിട്ടുവാൻ കൊടുത്തെ
പ്രമാണത്തിലുള്ള ഉറുപ്പ്യ കൊടുപ്പാൻ ആയിരുന്നതിന്റെശെഷം ആയത വിട്ടുടുവാൻ
എന്റെ മരുമകൻ കാളിയൻ എന്ന പറയുംന്നവനൊട മുതലെടുപ്പ ചൊദിച്ചാറെ പല
പ്രാവിശ്യമായിട്ടും 38 ഉറുപ്പ്യ അവന്റെ കൈയ്യിൽനിന്ന വാങ്ങുകയും ചെയ്തു. ശെഷം
ഉള്ള ഉറുപ്പ്യയും കൂടിയാ പലിശയൊടുംകൂടി കൊടുപ്പാൻ ചൊദിക്കുംമ്പൊൾ ആയത
കൊടുക്കുമെന്ന എത്രയും പറയുന്നുമില്ല. ഇത്രത്തൊളവും ഉറുപ്പ്യ കിട്ടാതെ കണ്ട
യിരിക്കുംന്നു. മെൽപറഞ്ഞത കൂടാതെകണ്ട എന്റെ ആളുകളിൽ ഒരുത്തൻ പഴനി
ആണ്ടിയെന്ന പറയുംന്നവനെ എന്റെ കാര്യങ്ങൾ ഒക്കയും സൂക്ഷമായി
നൊക്കെണ്ടതിന്ന ഞാൻയിരിക്കുംന്നെടത്തിൽ നില്പിച്ചാറെ ശെഷം ചെറുവകക്കാരന്റെ
പറ്റിൽ സൂക്ഷിപ്പാൻ ആയിട്ട ഒരു വക ഉപ്പ്യങ്ങൾ കൊടുത്ത ഞാൻ വൈയിനാട്ടക്ക
പൊയതിന്റെശെഷം കൊഴിക്കൊട്ടക്ക പൊവാൻ ആ ആളക്ക ആവിശ്യമായിരുന്നതു
കൊണ്ട നമ്മുടെ കാരിയംങ്ങൾ നൊക്കുവാൻ ആക്കിയിരുന്നവന്റെ പറ്റിൽ ഉറുപ്പ്യ
കൊടുത്ത ക്കൊഴിക്കൊട്ടെക്ക പൊകയും ചെയ്തു. വെയ്യ്യനാട്ടിൽനിന്ന
വരുന്നതിന്റെശെഷം കണക്ക ഒക്കയും നൊക്കിയാറെ പഴനി ആണ്ടിക്ക പത്ത ഉറുപ്പ്യ
കൊടുപ്പാൻ ഉണ്ടായിരുന്നു. ആയത കൊടുക്കാമെന്നു വസ്തുവഹ നമുക്ക ഒഴിച്ച
കൊടുക്കണമെന്നും പറഞ്ഞപ്പൊൾ വസ്തുവഹ ഒഴിച്ച കൊടുക്കുംന്നില്ല. അതുകൊണ്ട
മെൽപറഞ്ഞ ആളെയും എന്റെ മരുമകനെയും കാണിച്ചുകൊടുത്ത നടപ്പത്തിന എന്റെ
വസ്തുവഹ അനുഭവിക്കെണ്ടതിന്ന കണ്ണൂർ അദാലത്തിൽ അന്ന്യായം വെച്ചാറെ അവിടെ
നല്ല ബൊധം വരായ്കകൊണ്ട കടാക്ഷം ഉണ്ടായിട്ട മെൽക്കച്ചെരിയിൽ കൊടത്തിയിൽ
മുൻമ്പാകെ ഈ അന്ന്യായംങ്ങൾ ഒക്കയും നെരുംഞ്ഞായംമ്പൊലെ വിസ്തരിക്കെണ്ടതിന
വരുത്തുകയും വെണം.ഇതിൻ മുൻമ്പെ എഴുതിവെച്ചെ അന്ന്യായത്തിന്ന ഒരു മാസമായി
കണ്ണൂർ അദാലത്തിൽ അന്ന്യായം വെച്ചു എന്ന ഈ അർജിയിൽ എഴുതി അവർ
പറയുംന്നു. അപ്പൊൾ പ്രതിക്കാരന്റെ സാക്ഷിയാൽ പെരുത്തുര ക്ഷെത്രത്തിൽ
ഭഗവതിയുടെ മുൻമ്പാകെ അന്ന്യായം തിർച്ച ആക്കുവാൻ നിശ്ചയിക്കയും ചെയ്തു.
ആയതിൽപിന്നെ മെൽ പറഞ്ഞ നിശ്ചയിച്ച അവസ്ഥ കൂടാതെ കണ്ട കൊടത്തിൽ
തന്നെ പ്രതിക്കാരന്റെ സാക്ഷി എടുത്ത ആ സാക്ഷിയാൽ കൊടത്തിൽ എടുത്തിട്ടുള്ള
ഈ അന്ന്യായം തീർച്ച ആക്കിയിരുന്നിട്ടുള്ളു. ആയതിന പ്രതിക്കാരന്റെ സാക്ഷി നിശ്ചയിച്ചപ്രകാരം ഭഗവതിയുടെ മുൻമ്പാകെ പറയായ്കകൊണ്ട ആഞായക്കാരന
സമ്മതം ഇല്ലാതെ യിരിക്കുന്നു. ശെഷം ഉള്ളത ഒന്നും വിസ്തരിച്ചിട്ടും ഇല്ലാ. മീനമാസം 25
നു എപ്രെൽ മാസം 4 നു വന്നത. കണ്ണുൽക്ക ചെറക്കൽ നിന്ന എഴുതി അയച്ചത.

294 G&H

477 ആമത രാജശ്രീ വടക്കെ അധികാരി തലശ്ശെരി തുക്കിടി സുപ്രർഡെണ്ടൻ
കൃസ്തപ്രർ പീലി സായ്പു അവർകൾക്ക കടുത്തനാട്ട പൊർള്ളാതിരി ഉദയവർമ്മരാജാവ
അവർ കൾ സല്ലാം. ഡീപ്പു സുൽത്താൻ അവർകളെ കല്പനയിൽ രാജ്യത്ത ഉള്ള
ഹിന്തുജാതികൾ ഒക്കയും വർണ്ണഭെദം വരുത്തി പാർത്തപ്പൊൾ ഈശ്വരാഞ്ഞയാൽ
ബെഹുമാനപ്പെട്ട കുബനി കല്പന രാജ്യത്ത ഒക്കയും നടന്ന പ്രജകള അതെത
ജാതിമരിയാതിപൊലെ വെച്ച രെക്ഷിച്ച പൊരുകകൊണ്ട ഇതവരെയും സർവ്വ
ജെനംങ്ങളും സുഖത്തൊടും ജാതിമരിയാതിപൊലെയും നടന്നുവരികയും ചെയ്യുംന്നു.
ഇപ്പൊൾ നമ്മുടെ രാജ്യത്ത ചെർന്ന എടശ്ശെരി പ്രെദെശത്ത കൊമ്പിചൊക്രെൻ എന്ന [ 196 ] ഒരു മാപ്പിള ഒരു ശുദ്രത്തി പെണ്ണുംങ്ങളെ അപരാധം ചെയ്തുവെന്ന എടച്ചെരി തൊട്ട
ത്തിൽ നമ്പിയാര നമുക്ക എഴുതി അയക്കകൊണ്ട അവനെ വരുത്തി എകദെശം
നെരുവഴിയും വിസ്തരിച്ച ബെഹുമാനപ്പെട്ട കുബനിയിൽ ബൊധിപ്പിച്ച ഇതിന്റെ
ശിക്ഷാരെക്ഷ ഉണ്ടാക്കെണമെന്ന ഭാവിച്ച മാപ്പളെനെകൂട്ടി അയക്കെണമെന്ന നാം
നമ്പിയാർക്ക എഴുതി അയച്ചപ്പൊൾ അതിന ചെല മാപ്പളമാര ബെലം ഉണ്ട എന്നും
അവൻ നെരുവഴിക്ക വരുന്നവൻ അല്ലെ എന്നും നമ്പ്യാര രണ്ടാമതും നമുക്ക എഴുതി
അയക്കയും ചെയ്തു. ഇപ്പൊൾ വടകരെ ദൊറൊകൻ നമുക്ക എഴുതി അയച്ചിരിക്കുംന്നു.
ഈ വക വിസ്താരങ്ങളും ശിക്ഷാരെക്ഷകളും നടത്തെണ്ടുംന്നത താൻ ആകുന്നു എന്നും
മാപ്പിളെനെയും പ്രതികാരനെയും കൂട്ടി അയക്കെണമെന്ന നമുക്ക എഴുതി വന്നതിന്റെ
പെർപ്പ കൂടി സായ്പി അവർകൾക്ക ബൊധിപ്പിപ്പാൻ കൊടുത്തയച്ചിരിക്കുംന്നു. മുമ്പിൽ
ഇപ്രകാരം ഉള്ള അപരാധങ്ങൾ ഉണ്ടായാൽ മരിയാതി ആയി നടക്കുംന്നെ കാലംങ്ങളിൽ
ഉടനെ അവിടെ അവിടെതന്നെ അല്ലൊ ശിക്ഷ കഴിച്ച പൊരുംന്നതാകുന്നു. ഡിപ്പു
സുൽത്താൻ അവർകളെ ബെലത്താലെ അനെകം അതിർക്ക്രമംങ്ങൾ രാജ്യത്ത
നടന്നതുകൊണ്ട ബെഹുമാനപ്പെട്ട കുബഞ്ഞി കടാക്ഷത്താൽ രാജ്യത്ത മരിയാതി
പൊലെ പാർപ്പാൻ സങ്ങതി വരികയും ചെയ്തു. ഇപ്പൊൾ ഉണ്ടായ അപരാധത്തിന്റെ
അവസ്ഥക്ക ഉടനെ ശിക്ഷ കഴിയെണ്ടതിന്ന നമുക്കും എല്ലാ രാജ്യത്തെക്കും രെക്ഷ
ആയിട്ട ബെഹുമാനപ്പെട്ട കുബനി
വിശെഷിച്ചും നാം പ്രത്യെകമായിട്ട കുബനി ആശ്രയിച്ചിരിക്കകൊണ്ട ഗ്രെഹിപ്പിച്ചിരിക്കുംന്നു. ഇനിയും അനെകംപ്രകാരം മാപ്പളമാരെ
മുഷ്ക്ക കാമാനും ഉണ്ട. ആയത ഒക്കയും കൂടക്കൂടെ കുബനിയെ ബൊധിപ്പിക്കയും
ചെയ്യാം. ഇപ്രകാരംഉള്ള അപരാധം ചെയ്തവനെ വരുത്തി വിസ്തരിച്ച ശിക്ഷ കഴിപ്പാനും
രെക്ഷിപ്പാനും മരിയാതിപൊലെ വക്ഷെ സായ്പി അവർകളെ സമീപത്തൊ അല്ലാതെ
ചെറിയ സ്ഥലംങ്ങളിൽ വിസ്തരിക്കെണ്ടുംന്നതും അല്ലയെല്ലൊ. ഇനി ഒക്കയും സായ്പു
മരിയാതി ആയിട്ട നടത്തുംപ്രകാരം ഒക്കയും നാം പാത്രമായിരിക്കയും ചെയ്യും. എന്നാൽ
കൊല്ലം 972 ആമത മീനമാസം 25 നു എഴുതിയത. മീനമാസം 27 നു വന്നത. മീനമാസം
28 നു എപ്രയിൽ മാസം 7 നു പെർപ്പാക്കിയത.

295 G & H

രണ്ടാമത. വടകരെ ദൊറൊഖാൻ കുറ്റിപ്പുറത്ത തിരുമനസ്സ അറിയിപ്പാൻ എഴുതി
വന്നതിന്റെ പെർപ്പ നമുക്ക എത്രെയും വിശ്വാസമായിരിക്കുന്നെ കറ്റൊടി ചുണ്ടൻ
നമ്പിയാര കണ്ട വടകരെ അദാലത്ത കച്ചെരിയിൽ ദൊറൊഖാൻ എഴുത്ത കണ്ടു.
കാരിയം എന്നാൽ എഴുംന്നെള്ളിയെടത്ത തിരുമനസ്സിൽ ഉണർത്തിക്കെണ്ടും അവസ്ഥ.
എന്നാൽ ഇപ്പൊൾ എടച്ചെരികൊമ്പിചൊർക്ക്രെന ഒരു അപരാധത്തിന്റെ കാരിയ
ത്തിന്നുവെണ്ടി എടശ്ശെരിയിലെ നമ്പിയാര അവനെ അവിടെ തടുത്ത പാർപ്പിച്ചിരിക്കുംന്നു
എന്നും എഴുംന്നെള്ളിയെടത്തെ വാലിയക്കാര രണ്ട വാലിയക്കാരും കൂടി അവനെ
തടുത്ത പാർപ്പിച്ചിട്ട ഉണ്ട എന്നും കെട്ടു. അതുകൊണ്ട വെട്ടും പിണക്കും അടിയും തല്ലും
കളവും പൊലയാട്ടും കൊള്ളക്കൊടുക്കയും ഉണ്ടായാൽ വിസ്തരിപ്പാൻന്തക്കവണ്ണം
അല്ലൊ എന്നെയിവിടെ ഒരു കച്ചെരിയും ആക്കി കുബഞ്ഞിയിവിടെ കല്പിച്ചിരിക്കുംന്നു.
അത തിരുമനസ്സിൽ ഉണ്ടല്ലൊ. അതുകൊണ്ട കൊമ്പി ചൊർക്ക്രെനെയും അവന്റെ
പ്രതിക്കാര നായൻമ്മാരെയുംകൂട്ടി വടകരെ കച്ചെരിയിൽ അയച്ചാൽ അതിന്റെ
നെരുംഞ്ഞായവുംമ്പൊലെ നല്ല പ്രകാരത്തിൽ വിസ്ഥരിച്ച എഴുംന്നെള്ളിയെടത്ത
തിരുമനസ്സിൽ ആക്കുകയും ചെയ്യാം. പെണ്ണുംപിള്ളയെന്നുവെച്ചാൽ എല്ലാവർക്കും ഒക്കും.
അപ്രകാരം തന്നെ നല്ല പ്രകാരത്തിൽ വിസ്തരിക്കുകയും ചെയ്യാം. എന്നാൽ കൊല്ലം 972
ആമത മിനമാസം 23 നു എഴുതിയത. [ 197 ] 296 G & H

3 ആമത എനക്ക വല്ലെ കാരിയത്തിന്നും ഉപകാരമായി ഉള്ള എടശ്ശേരി നമ്പിയാര കണ്ട
വടകരെ അദാലത്ത കച്ചെരി ദൊറൊഖാൻ എഴുത്ത കണ്ടു. കാരിയം എന്നാൽ ഇപ്പൊൾ
അവിടെ ഒരു അപരാധത്തിന്റെ കാരിയം ഉണ്ടെന്ന വെച്ചകൊനിചൊർക്ക്രെനെ അവിടെ
തടുത്ത പാർപ്പിച്ചിരിക്കുംന്നു എന്ന കെട്ടു. അതുകൊണ്ട കളവു പൊലയാട്ടും വെട്ടും
പിണക്കും കൊള്ളക്കൊടുക്കയും ഉണ്ടായാൽ വിസ്തരിച്ചുതീർപ്പാൻ തക്കവണ്ണം യിവിടെ
ഒരു കച്ചെരിയും എന്നെയും യിങ്കിരിയെസ്സ കുബഞ്ഞി ഇവിടെ കല്പിച്ച വെച്ചിരി
ക്കുംന്നെല്ലൊ. അതിന്റെ ഇടെ ഇങ്ങനെ വല്ലതും ഉണ്ടായാൽ വെറെ ഒരുത്തർക്കും
തടുത്ത പാർപ്പിക്കയും വിസ്തരിക്കയും ചെയ്തുകൂട എല്ലൊ. അതുകൊണ്ട ഇങ്ങിനെ
വല്ലതും ഉണ്ടായാൽ ആർക്കും ആകാത്തെ കാരിയമെല്ലൊ ആകുന്നത. അതുകൊണ്ട
കൊമ്പിചൊർക്രെനെയും അവിടെ പറയാൻന്തക്ക ആളുകളും അത അല്ല നിങ്ങൾ
തന്നെ വന്നാലും കൊള്ളാം. അക്കാരിയം വടകരെ കച്ചെരിയിൽ നിന്ന പറഞ്ഞ അതിന്റെ
ഞായംമ്പൊലെ പറഞ്ഞ തെളിച്ചു തരികയും ചെയ്യാം. അത അല്ലാ ഇവിടെനിന്ന
തെളിഞ്ഞില്ലങ്കിൽ തലശ്ശെരി മെൽക്കച്ചെരിയിൽ കൂട്ടി അയക്കുകയും ചെയ്യാം. എന്നാൽ
ഈ മുറി കണ്ട ഉടനെ ചൊർക്ക്രെനെ കൂട്ടി അയക്കുകയും അവന്റെ പ്രതിക്കാരനെയും
കൂട്ടി അയക്കുകയും വെണം. എന്നാൽ കൊല്ലം 972 ആമത മിനമാസം 23 നു എഴുതിയത.
ഇത മൂന്നും കടുത്തനാട്ട രാജാവ അവർകൾ അയച്ചത. എപ്രയിൽ 7 നു പെർപ്പാക്കി
അയച്ചത.

297 G & H

478 ആമത മഹാരാജശ്രീവടക്കെപ്പകുതിയിൽ അധികാരി പീലിസായ്പി അവർകളെ
സന്നിധാനത്തിങ്കലെക്ക കുറുങ്ങൊട്ടകാരിയം പറയുംന്നൊര എഴുതിയത. ഞാൻ സായ്പി
അവർകളും ആയിക്കണ്ട എന്റെ സങ്കടംങ്ങൾ ഒക്കയും പറഞ്ഞതിന്റെശെഷം രണ്ട
ആള കണക്കപ്പിച്ചെള്ളന്റെ കൂടെ നിപ്പിക്കെണമെന്നു ചാർത്തി തീരുംമ്പൊഴക്ക കല്പന
വരുത്തി രാജ്യം എനക്ക സമ്മദിച്ച തരാമെന്നല്ലൊ സായ്പി അവർകൾ എന്നൊട
പറഞ്ഞത. അതുകൊണ്ട സായ്പി അവർകളെ കൃപ ഉണ്ടായിട്ട എന്റെ രാജ്യം എനക്ക
സമ്മദിച്ചതന്നെ കുബഞ്ഞിക്ക എടുത്ത ബൊധിപ്പിക്കെണ്ട ഉറുപ്പ്യ എടവലം രാജ്യംങ്ങളിൽ
അവരവരെ കൈയ്യ്യായിട്ട എടുത്ത കുബഞ്ഞിലെക്ക ബൊധിപ്പിക്കുംപ്രകാരത്തിൽ തന്നെ
എന്റെ രാജ്യത്തിലെ ഉറുപ്പിക ഞാൻ എടുത്ത ബൊധിപ്പിക്കുവാൻന്തക്കവണ്ണം സായ്പി
അവർകളുടെ മനസ്സ ഉണ്ടായിട്ട എത്തിപ്പിക്കെണ്ടെടത്ത എത്തിപ്പിച്ചിട്ടും അപ്രകാരം
ആക്കിക്കൊള്ളുകയും വെണം. എന്റെ സങ്കടങ്ങൾ പല പ്രാവിശ്യം സായ്പുവിനെ
അറിയിപ്പിച്ചിട്ടും ഉണ്ടല്ലൊ. ഇപ്പൊൾ കുഞ്ഞുകുട്ടിനെ രെക്ഷിക്കുവാൻ കൂടി നൃവാഹം
ഇല്ലാതെ വന്നിരിക്കുന്നു. അതുകൊണ്ട ഇനി എങ്കിലും സായ്പുവിന്റെ കൃപകടാക്ഷം
ഉണ്ടായിട്ട താമസിയാതെകണ്ട നമ്മുടെ കാരിയത്തിന്ന നിവൃർത്തി ഉണ്ടാക്കുവാൻ
ശ്രമിക്കയുംവെണം. എന്നാൽ കൊല്ലം 972 ആമത മീനമാസം 26 നു എഴുതിയ തരക
മീനമാസം 28 നു എപ്രൽ 7 നു വന്നത.

298 G & H

479 ആമത മഹാരാജശ്രീ വടക്കെ അധികാരി സുപ്രർഡെണ്ടൻ പീലി സായ്പി
അവർകളെ സന്നിധാനത്തിങ്കലക്ക കുറുമ്പ്രനാട്ടും പൊഴവായയും അദാലത്ത ദൊറൊക
ചന്ദ്രയ്യ്യൻ എഴുതിക്കൊണ്ട അരിജി. മഹാരാജശ്രീ കുമിശനർ സായ്പുമാര അവർകളെ
പരമാനികം വന്നിരിക്കുന്നു. രാജശ്രീ കുറുമ്പ്രനാട്ട രാജാവ അവർകൾക്ക ഇവിടെ ഉള്ള [ 198 ] അയുധക്കാരെ പൊറപ്പെടിച്ച അയപ്പാൻ കല്പന വന്നാറെ കള്ളംങ്ങാടി പണിക്കരെയും
രാമറകാരി യക്കാരെയും മുന്നൂറ ആളെയും പൊറപ്പെടിച്ച ചൊരത്തിൻ മീത്തലക്ക
അയച്ചാറെ ലെങ്കിടിയിൽ പാർത്തിരുന്നെ സായ്പും എറങ്ങി താമരശ്ശെരി എറങ്ങി
വന്നിരിക്കുംന്നു. ആ വർത്തമാനം അവര കെട്ടാറെ മടങ്ങി കുറുമ്പ്രനാട്ടതന്നെ
പാർത്തിരിക്കുംന്നു. പൊഴവായി നാട്ടിൽ കാനംകൊയി മദ്ധുരായനെ കണാരൻ എന്ന
പറയുന്നവൻ വെളക്കവെച്ച രണ്ടു നാഴിക രാച്ചെന്നാറെ മദ്ധുരായൻ യിരിക്കുംന്നെടത്ത
വെടിവെച്ചു എന്നും അതിന സാക്ഷി ഉണ്ട എന്നും പറഞ്ഞാറെ ഞാൻ പൊകായി നാട്ടിൽ
ചെന്നു കണാരനെ എവിടുത്തുവെന്ന ചൊദിച്ചാറെ മണ്ണിൽ എടത്തിൽ നായരുടെ
അരിക ആകുന്നു എന്നും മദ്ധുരായൻ പറഞ്ഞാറെ നായരെ വരുത്തി കണാരനെ വിളിപ്പിച്ച
തരെണമെന്ന പറഞ്ഞാറെ നായര കണാരനെ ക്കൊണ്ടത്തരാമെന്ന കൈയ്യറ്റാറെ കൊണ്ട
ത്തരായ്കകൊണ്ട ഞാൻ നായരെ തടുത്താറെ കണാരനെ തരികയും ചെയ്തു. അവനെ
ക്കൊണ്ടുവന്ന പാറെയിൽ ആക്കി മദ്ധുരായനെയും വരുത്തി ഞായംകൊണ്ട
വിസ്തരിച്ചെടത്ത കണാരന്റെ പെണ്ടാട്ടിയൊടത്ത മദ്ധുരായർ ചെല്ലുകകൊണ്ട തങ്ങളിൽ
കട്ടാകുട്ടി ഉണ്ടായതുകൊണ്ട ആ ദെഷ്യം മനസ്സിൽവെച്ച പറക ആയത എന്ന കച്ചെരി
യിൽ വിസ്തരിച്ചടത്ത എല്ലാവരും പറകകൊണ്ടും മദ്ധുരായന്റെ പക്കൽ നെരു
പൊരായ്കകൊണ്ടും കാണാരനെകൊണ്ട ജാമ്യൻ വാങ്ങി അവരെ വിടുകയും ചെയ്തു.
ഈ അവസ്ഥ സന്നിധാനത്തിങ്കൽ മനസ്സിൽ ആവാൻ എഴുതിയിരിക്കുംന്നു. മറ്റ വഴി
പൊകവായി കാരിയംകൊണ്ട കല്പിച്ച പ്രകാരം വിചാരിച്ച വഴിയെ എഴുതിക്കൊടു
ത്തയക്കുന്നതും ഉണ്ട. കൊല്ലം 972 ആമത മീനമാസം 20 നു എഴുതിയത 28 നു എപ്രെൽ
8 നു കത്ത കണ്ടത.

299 G & H

480 ആമത രാജശ്രീ കടുത്തനാട്ട പൊർള്ളാതിരി ഉദയവർമ്മരാജാവ അവർകൾക്ക
വടക്കെ അധികാരി തലശ്ശെരി തുക്കിടി സുപ്രർഡെണ്ടൻ കൃസ്തപ്രർ പീലി സായ്പു
അവർകൾ സല്ലാം. എന്നാൽ തങ്ങൾ എഴുതി അയച്ച കത്ത വായിച്ച ആയതിൽ ഉള്ള
അവസ്ഥകൾ ഒക്കയും മനസ്സിൽ ആകയും ചെയ്തു. തങ്ങളെ വടകരെയിൽ കണ്ട ഉടനെ
കാരിയത്തിന്റെ അവസ്ഥ ഒക്ക വഴിപൊലെ ബൊധിപ്പിക്കയും ചെയ്യും. ശെഷം തങ്ങളെ
സുഖസന്തൊഷത്തിന നാമെല്ലാപ്പൊഴും വിശാരിക്കയും ചെയ്യുന്നു. എന്നാൽ കൊല്ലം
972 ആമത മീനമാസം 29 നു എപ്രെൽ മാസം 8 നു തലശ്ശെരിയിൽ നിന്ന എഴുതിയത.

300 G & H

481 ആമത രാജശ്രീ വടക്കെ അധികാരി തലശ്ശെരി തുക്കിടി സുപ്രർഡെണ്ടൻ
കൃസ്തപ്രർ പീലി സായ്പി അവർകൾക്ക കടുത്തനാട്ട പൊർള്ളാതിരി ഉദയവർമ്മരാജാവ
അവർകൾ സല്ലാം. മീനമാസം 29 നു സാഹെബര അവർകൾ എഴുതിക്കൊടുത്തയച്ച
കത്ത നമുക്ക എത്തി. വർത്തമാനം ഒക്കയും മനസ്സിൽ ആകയും ചെയ്തു. സാഹെബര
അവർകളെ കാണെണമെന്ന നമുക്കും വളരെ മൊഹവും ഉണ്ട. മെടമാസം 3 നു ഒര
അടിയന്തരം കഴിക്കെണ്ടത ഉണ്ടാകകൊണ്ട ആയതും കുറ്റിപ്പുറത്തനിന്ന തന്നെ കഴിച്ച
ഉടനെ സാഹെബര അവർകളെ കാണുവാൻന്തക്കവണ്ണം നാം വടകരെ വരികയും ചെയ്യും.
വന്ന കണ്ട ഉടനെ എല്ലാ സുഖസന്തൊഷവും സാഹെബര അവർകളെ ബൊധിപ്പിക്കയും
ചെയ്യാം. നമുക്ക എല്ലാക്കാരിയത്തിന്നും സാഹെബര അവർകളെ കൃപ ഉണ്ടായിരിക്കയും
വെണം. കൊല്ലം 972 ആമത മിനമാസം 29 നു എഴുതിയെ കത്ത മീനം 30 നു എപ്രെൽ 9
നു വന്നത. ഉടനെ വർത്തമാനം ബൊധിപ്പിച്ചത. [ 199 ] 301 G & H

482 ആമത മഹാരാജശ്രീ വടക്കെ അധികാരി പീലി സായ്പുടെ മെൽക്കച്ചെരി
സന്നിധാനത്തിങ്കലക്ക യിരിവയിനാട്ട ദൊറൊക മാണെയാട്ട വിരാൻകുട്ടി എഴുതിയ
അർജി. മഹാരാജശ്രീ സായ്പു അവർകളുടെ കല്പനക്ക മെൽക്കച്ചെരി വൈയ്യ്യപ്പറത്ത
കുഞ്ഞിപ്പക്കി ദൊറൊക കൊടുത്തയെച്ച കല്പന ഉത്തരം കണ്ട അറികയും ചെയ്തു.
ആയത കരിയാട്ട നായാട്ട കാരിയംകൊണ്ട വിസ്തരിക്കെണ്ടുംന്നതിനു നെല്ലൊളികുങ്കൻ
നമ്പിയാരും ആന്തുര പുതിയെടത്തകണ്ടി എമ്മൻനായര ആന്തുരകെയച്ചെൻ കണ്ടി
കണ്ടപ്പൻ വണ്ണത്താൻ കണ്ണൻ മച്ചിക്കര ഉണിക്കൊരൻ നമ്പ്യാര നാളൊൻ കണ്ണൻ
നാളൊൻ കൊരെൻ മടപ്പാടൻ കുങ്കൻ ആന്തുര കെയച്ചൻ കണ്ടിരാമറ ആന്തുര
പുത്തൻപൊരയിൽ രാരപ്പൻ ആന്തുര വളക്കാടെൻ കണ്ണൻ തിയ്യ്യൻകളത്തിലെ കണ്ണൻ
മാപ്പള തളിയൻ തൊട്ടൊളി പക്കിറൻമ്മാര ഈ ആളുകള പതിമ്മുന്നിനെയും മെൽക്ക
ച്ചെരി സന്നിധാനത്തിങ്കലെക്ക കൂട്ടി അയക്കയും ചെയ്തു. ശെഷം പലക്കാവിൽ നമ്പ്യാരും
ആന്തുരമൊലൊത്തെ ദൈയിരും യിവര യിരിവരു കൊലത്ത നാട്ടിൽ പൊയിരിക്കുന്നു
എന്ന കെട്ടു. ശെഷം ആന്തുരകൊരന പനി ആകുന്നു എന്നുംകെട്ടു. എന്നാൽ കൊല്ലം
972 ആമത മീനമാസം 29 നു എഴുതിയെ അർജി മീനം 30 നു എപ്രെൽമാസം 9 നു വന്നത.

302 G & H

483 ആമത രാജശ്രീ വടക്കെ അധികാരി തലശ്ശെരി തുക്കിടി സുപ്രർഡെണ്ടൻ
കൃസ്തപ്രർ പീലിസായ്പി അവർകൾ കണ്ണൂരദൊറൊകക്ക എഴുതി അനുപ്പിന കാരിയം.
എന്നാൽ കമിശനർസാഹെബ അവർകൾക്ക കൊടുത്തെ അർജിയിന്റെ പെർപ്പ തനിക്ക
കൊടുത്തയച്ചിരിക്കുന്നു. ആ അർജി എത്തിയ ഉടനെ അന്ന്യായക്കാരനെയും പ്രതി
ക്കാരനെയും തന്റെ മുൻമ്പാകെ വരുത്തിട്ട വിധി എന്തന്നെ നമുക്ക അറിയിക്കയുംവെണം.
ശെഷം തന്റെ വിധികൊണ്ട അന്ന്യായക്കാരന ബൊധിച്ചില്ല എന്ന വരികിൽ ഇവിടെക്ക
ബൊധിപ്പിച്ചാൽ അവന്റെ അന്ന്യായം എനിയും വിശാരിക്കുമെന്ന അവനൊട പറകയും
വെണം. എന്നാൽ കൊല്ലം 972 ആമത മെടമാസം 1 നു എപ്രെൽമാസം പത്താംന്തിയ്യതി
തലശ്ശെരിനിന്ന എഴുതിയത.

303 G & H

484 ആമത കൂടി കണ്ണൂര ദൊറൊകക്ക എഴുതിയത. എന്നാൽ മഹമ്മതാലി കാല്പി
എന്ന പറയുന്നവൻ തന്റെ അദാലത്തിൽ ലാൽ മഹമ്മതിനെക്കൊണ്ടവെച്ച
അന്ന്യായത്തിന്റെ വിധിക്ക അന്ന്യായമായിട്ട നമ്മൊട പറകയും ചെയ്തു. അതുകൊണ്ട
ഈ ഹെതുവിന്റെ വിവരങ്ങൾ ഒക്കയും നമുക്ക അറിയിക്കയുംവെണം. എന്നാൽ
കൊല്ലം 972 ആമത മെടമാസം 1 നു ഇങ്കിരെശെ കൊല്ലം 1797 ആമത എപ്രെൽ മാസം 10
നു തലശ്ശെരി നിന്നും എഴുതിയത.

304 G & H

485 ആമത മഹാരാജശ്രീ വടക്കെ അധികാരി പീലി സയ്പി അവർകളെ സന്നിധാന
ത്തിങ്കലക്ക തഹസിൽദാര ഗൊപാലയ്യൻ എഴുതിയ അർജി. യിപ്പൊൾ സദൃ ദിവാൻ
കച്ചെരിയിൽനിന്ന ശിപ്പായി എനക്ക ഒരു കത്തുംകൊണ്ട വന്നിരിക്കുംന്നു. ആക്കത്തിൽ
കൊറയകൂലിക്കാര വെണ്ടിയിരിക്കകൊണ്ട തിയ്യര മുപ്പൻമ്മാരെ എല്ലാം താമസിയാതെ
ഹജ്ജുർക്ക അയക്കെണമെന്ന എഴുതിവന്നിരിക്കുന്നു. ഇതിന എതുപ്രകാരം വെണം
എന്ന കല്പന വരുമാറാകയുംവെണം. പഴവീട്ടിൽ ചന്തുവിന കൈയിക്കാർക്ക ആവിശ്യം [ 200 ] ഉണ്ടാകകൊണ്ട കൊട്ടെത്തെ താലുക്കിൽ നിന്ന രണ്ടു തറയിൽ വന്നിരിക്കുന്നെ തിയ്യരെ
യും മാപ്പിളയെയും ആളെ അയച്ച കൂട്ടിക്കൊടുക്കതക്കവണ്ണം ഇതിൽ മുമ്പെ സദൃ
ദിവാൻ കച്ചെരിയിൽ നിന്ന ഒരു കത്ത വന്നു. ഇവിടെ കൊണ്ടു വന്ന തരികയും ചെയ്തു.
ചന്തു അയച്ച മാപ്പിളമാര രണ്ടു തറയിൽക്കടന്ന തനിക്ക ഒത്തവണ്ണം വയലിൽ കാലി
പുട്ടുന്ന തിയ്യരെ അടിച്ച പിടിച്ച കൊണ്ടുപൊകയും ചെയ്തു.മമ്മാക്കുന്ന അങ്ങാടിക്കാര
മാപ്പിളമാര തൊന്നിയെവണ്ണം കലശല കാണിക്കകൊണ്ട കുടിയാൻമ്മാര ഇങ്ങിനെ
കലശല കാണിച്ചാൽ കുടിയിരുന്ന കഴിക ഇല്ലയെന്ന പറയുംന്നു. മുൻമ്പെ എഴുതി
അയച്ചതിന ഒന്നും മറുപടി വരായ്കകൊണ്ട നാട്ടുകാര എല്ലാവരും സായ്പി അവർകളെ
സന്നിധാനത്തതന്നെ വരാമെന്ന പറയുംന്നു. എന്നാൽ കൊല്ലം 972 ആമത മെടമാസം 1 നു
എഴുതിയത. രണ്ടാംന്തിയ്യതി എപ്രെൽ പതിനൊന്നാംന്തിയ്യതി വന്നത. ഉടനെ തന്നെ
പെർപ്പാക്കി അയച്ചത.

305 G & H

486 ആമത രാജശ്രീ കടത്തനാട്ട പൊർള്ളാതിരി ഉദയവർമ്മരാജാവ അവർകൾക്ക
വടക്കെ അധികാരി തലശ്ശെരി തുക്കിടി സുപ്രർഡെണ്ടൻ കൃസ്തപ്രർ പീലി സായ്പു
അവർകൾ സല്ലാം. എന്നാൽ തങ്ങൾ എഴുതിക്കൊടുത്തയച്ച കത്ത എത്തി. ആയതിൽ
ഉള്ളെ അവസ്ഥ ഒക്കയും മനസ്സിൽ ആകയും ചെയ്തു. എപ്രെൽ മാസം 13 നു മെടമാസം
4 നു നാം വടകരെക്ക വരുന്നതുകൊണ്ട അവിടെ തങ്ങളെ കാമാൻ നമുക്ക വളരെ
പ്രസാദമായിവരും എന്ന നാം അപക്ഷിച്ചിരിക്കുംന്നു. എന്നാൽ കൊല്ലം 972 ആമത
മെടമാസം 3 നു യിങ്കിരെശ കൊല്ലം 1797 ആമത എപ്രെൽ മാസം 12 നു തലശ്ശെരിനിന്നും
എഴുതിയെ കത്ത.

306 G & H

487 ആമത വടക്കെ അധികാരി തലശ്ശെരി തുക്കിടി കൃസ്തപ്പർ പീലി സായ്പു
അവർകളെ വായിച്ച അറിയിക്കെണ്ടും അവസ്ഥ. എന്നാൽ കണ്ണൂർക്കച്ചെരിയിൽ ദൊറെ
കൻ എഴുത്ത. എകാമ്പരൻ കച്ചെരിയിൽ വന്ന പറഞ്ഞെ വർത്തമാനം. എന്റെ മകളെ
കെട്ടിയാ കാളി മരുമകൻ പറഞ്ഞു അസാരം ഉറുപ്പ്യ തരുവാൻ ഉണ്ട എന്ന വന്ന പറകയും
ചെയ്തു. എന്നതിന്റെശെഷം ഒന്ന താമസിച്ചു പിറ്റെന്നാൽ അവനെ വിളിപ്പിച്ച
കണക്കുപൊലെ വിസ്തരിച്ച വാങ്ങിക്കൊടുക്കാമെന്ന പറകയും ചെയ്തു.
എന്നതിന്റെശെഷം ഒന്ന താമസിച്ച പിറ്റെന്നാൽ വരികയും ചെയ്തു. അതിന്റെശെഷം
വിസ്തരിച്ചാറെ കാലി പറഞ്ഞ അസാരം ഉറുപ്പ്യ ഞാൻ കൊടുപ്പാൻ അസാരം എനക്ക
തരുവാൻ ഉണ്ട എന്നും പറകയും ചെയ്തു. ആ ഉറുപ്പ്യത്തങ്ങൾ നാല ആളെയും മുമ്പിൻന്ന
പറഞ്ഞ തീരുകയും ചെയ്തിരിക്കുംന്നു. അവർകളെ പെര ഒന്ന സാരവൻചെട്ടി ഒന്ന
ഈസ്വപ്രെത്ത ഒന്ന നാകപ്പൻചെട്ടി ഒന്ന വെങ്കിട്ടരായര. എകാമ്പർക്ക കാളി
കൊടുക്കെണ്ട ഉറുപ്പ്യ കാളിന്റെ കണക്ക 46 ഉറുപ്പ്യ എകാമ്പറ പറഞ്ഞു. 56 ഉറുപ്പ്യ
നിന്റെ പക്കന്ന എനക്ക വരികയും ചെയ്യും. നീ സത്യം പറഞ്ഞാൽ തരികയും ചെയ്യാം.
എകാമ്പ്ര കാളിക്ക കൊടുക്കെണ്ട ഉറുപ്പ്യ 55. അന്നെരം അവൻ പറഞ്ഞു ഞാൻ നിനക്കു
27 ഉറുപ്പ്യയെ തരുവാൻ ഉള്ളു എന്ന അവൻ പറകയും ചെയ്തു. കാളി സത്യം ചെയ്താൽ
വെച്ച തരാമെന്ന എകാമ്പ്ര പറകയും ചെയ്തു. അപ്പൊലെ ഈ നാല ആളുകൂടിയെ
മുമ്പിൽന്ന കാളിയും എകാമ്പറും സത്യം ചെയ്യാൻന്തക്കവണ്ണം ഒരു ശീട്ട
എഴുതിക്കൊടുക്കയും ചെയ്തു. എന്നതിന്റെ ശെഷം സത്യത്തിന്ന കച്ചെരിയിൽ വന്നാറെ
അവരെ വെദം പിടിച്ചു നമ്പുരി സത്യവും ചെയ്യിച്ചു. അവനവന കൊടുക്കെണ്ടത
കൊടുപ്പിക്കയും ചെയ്തു. അവര യിരുപുറവും മനസ്സ നല്ലവണ്ണം തന്നെയെന്ന ദൊറൊക
ചൊദിച്ചാറെ ഞാങ്ങൾക്ക ബൊധിച്ചു എന്ന അവരി യിരിവരും പറകയും ചെയ്തു. [ 201 ] എന്നതിന്റെശെഷം ദൊറൊകൻ നമ്പുരിനെ വിളിച്ചപരമാർത്ഥം പറയിക്കുകയും ചെയ്തു.
കൊടുക്കെണ്ടത വാങ്ങിക്കൊടുക്കുകയും ചെയ്തു. എന്നാൽ കൊല്ലം 972 ആമത മെടമാസം
1 നു എഴുതിയത.

307 G & H

കണ്ണൂര ദൊറൊകക്ക മലയാം എഴുത്ത വായിപ്പാൻ ആരും ഇല്ലായ്കകൊണ്ട ഇന്ന ഒരു
കണിയാനെ മാസപ്പടിക്ക എടുക്കയും ചെയ്തു. 6 ഉറുപ്പ്യ അവന പറകയും ചെയ്തിരിക്കുന്നു.
അവന്റെ പെര പെരുംങ്കണിയാൻ. ശെഷം മലയായ്മിക്കാരെക്കൊണ്ട സത്യം ചെയ്യിപ്പാൻ
ശാത്രക്കാര ഇല്ലായ്കൊണ്ട നല്ലെ മനസ്സമുട്ടായിരിക്കുംന്നു. യിപ്രകാരം സായ്പ അവർകളെ
കെൾപ്പിക്കയും വെണം. മെടമാസം 3 നു എപ്രെൽ മാസം 12 നു വന്നത.

308 G&H

488 ആമതരാജശ്രീവടക്കെ അധികാരി തലശ്ശെരി തുക്കിടി സുപ്രർഡെണ്ടൻ കൃസ്തപ്പർ
പീലി സായ്പി അവർകൾ തകശിൽദാർ ഗൊപാലയ്യ്യന എഴുതി അനുപ്പിന കാരിയം.
എന്നാൽ താൻ ഇങ്ങൊട്ട എഴുതി അയച്ച കത്ത എത്തി. ആയതിൽ ഉള്ളെ അവസ്ഥ
ഒക്കയും മനസ്സിൽ ആകയും ചെയ്തു. താൻ പറയുന്നെ വിരൊധംകൊണ്ട മാറ്റിക്കെണ്ടതിന
പ്രയത്നം ചെയ്കയും വെണം. ശെഷം ചന്തുവിന്റെ ആളുകൾ കുടിയാൻമ്മാരെ
അവരവരുടെ വിടുകളിൽനിന്ന ബെലത്തൊടകൂടെ ഒഴിപ്പിക്കുമെങ്കിലും മറ്റു
വല്ലെവിധത്തിൽ വിരൊധിക്കുമെങ്കിലും ചെയ്യുന്നവരെ പിടിച്ചയിവിടെക്ക അയക്കുകയും
വെണം. രണ്ടു തറയിൽ ഉള്ളെ കുടിയാൻമ്മാര നമുക്ക സങ്കടമായിട്ട ഒരു വർത്തമാനം
ബൊധിപ്പിച്ചിട്ടും ഇല്ലല്ലൊ. എന്നാൽ കൊല്ലം 972 ആമത മെടമാസം 3 നു ഇങ്കിരെ
ശകൊല്ലം 1797 ആമത എപ്രെൽ മാസം 12 നു തലശ്ശെരിനിന്നും എഴുതിയത.

309 G&H

489 ആമത രാജശ്രീവടക്കെ അധികാരി തലശ്ശെരി തുക്കിടി സുപ്രർഡെണ്ടൻ കൃസ്തപ്രർ
പീലിസായ്പി അവർകൾ രണ്ടുതറെ തഹശിൽദാര ഗൊപാലയ്യ്യന എഴുതി അനുപ്പിന
കാരിയം. എന്നാൽ പഴശ്ശിയിൽ കലഹം ചെയ്യുന്നെ രാജാവിനെ അമർച്ച വരുത്തെ
ണ്ടുംന്നതിന്ന നടത്തിക്കുംന്നെ വഴിയൊടകൂടെ സഹായിക്കെണ്ടതിന്ന ഇതിൽ എഴുതിയ
രണ്ടു തറ നായിൻമ്മാരുടെ മുഖ്യസ്തതൻമ്മാര അവരവരുടെ ആയുധക്കാരൊടകൂടെ
മെടമാസം 6 നുക്ക ശെഖരിച്ച യിരിപ്പാനെന്ന കല്പിക്കയും വെണം. കല്പിക്കുവാൻ
ഉള്ളെ മുഖ്യസ്തൻമ്മാരുടെ പെര ആയില്ല്യത്തനമ്പ്യാര കണ്ടൊത്ത അനന്തൻ പലയാട്ടെ
കൊരെൻ കണ്ണിയൊട്ട അമ്പുകാരിയാപ്പാറത്ത ചന്തു കൊക്കുതെ അനന്തൻ ആലംതൊട്ട
അമ്പു മെൽ എഴുതിയ രണ്ടു തന്റെ മുഖ്യസ്തതൻമ്മാര അവരവരുടെ ആയുധക്കാരൊട
കൂടെ മെടമാസം 6 നുക്ക ശെഖരിച്ചിരിക്കയുംവെണം. ശെഷം മറ്റുള്ളെ നായൻമ്മാർക്ക
ചിലവുകൊടുക്കുംന്നെപ്രകാരം ഇവർക്ക കൊടുക്കാറായിരിക്കയും ചെയ്യും. എന്നാൽ
കൊല്ലം 972 ആമത മെടമാസം 5 നു ഇങ്കിരെശകൊല്ലം 1797 ആമത എപ്രെൽ മാസം 14
നു വടകരെനിന്നും എഴുതിയത.

310 G&H

490 ആമത വൈയൊർമ്മിലെക്കാരിയത്തിന്ന വന്നിരിക്കുന്നെ രാജശ്രീ കവാടൻ
സാഹെബര അവർകൾക്ക കുത്താട്ടിൽ നായരസല്ലാം. എഴുതി അയച്ച കത്ത വായിച്ച
വർത്തമാനം മനസ്സിൽ ആകയും ചെയ്തു. മയ്യഴിക്ക ചെന്ന കുബഞ്ഞി എജമാനൻമ്മാ [ 202 ] രുമായി കണ്ടാറെ കല്പിച്ച വൈയൊർമ്മിലെ ഉള്ളെ ആളുകള ഒക്ക പുറപ്പെടിച്ച
വൈയ്യ്യനാട്ടു ചൊരം വഴിക്ക ചൊരത്തിൻമെത്തൽ കയറുവാൻന്തക്കവണ്ണം കല്പിച്ച
ചെലവിനും തെരയും തന്ന കല്പന ആയി പൊരികഎത്രെ ആയത. നാട്ടിൽ ഉള്ള
അവരെ അല്ലാതെ മറ്റ ഒര ആളെക്കൊണ്ട പൊവാൻ ഇനിക്ക കല്പനയും ഇല്ല.
അതുകൊണ്ട മയ്യഴിക്ക എഴുതി അയച്ച കല്പന വരുത്തി തന്നാൽ പൊകെണ്ടെങ്കിൽ പൊകയും വെണ്ട. ഇനിക്ക എഴുതി അയച്ചാൽ ഇന്നവണ്ണമെന്ന ഇനിക്ക പറഞ്ഞ കൂട
എല്ലൊ. സായ്പി എഴുതിയതും കൊടുത്ത ഞാനും ഒന്ന എഴുതി മയ്യഴിക്ക അയച്ചിട്ടും
ഉണ്ട. കല്പന വന്നാൽ അതുപൊലെ നടക്കാം. 1 നു പുറപ്പെടുക എന്ന വെച്ചിരിക്കുംന്നു. മാസപ്പടിക്ക കെട്ടിക്കൊണ്ട പൊവാൻന്തക്കവണ്ണം ഇനിക്ക കല്പനയും ഇല്ലാ.
അതുകൊണ്ട മൈയ്യഴിക്ക കുമിശനർസാഹെപ്പുമാർക്ക എഴുതി അയച്ചകല്പന വന്നാൽ
അതുപൊലെ കെൾക്കയും ആം. മീനം 29 നു നാൾ മെടമാസം 6 നു എപ്രെൽ 15 നു
വന്നത. എപ്രെൽ 20 നു പെർപ്പാക്കി അയച്ചത.

311 G&H

491 ആമത രാജശ്രീ വടക്കെ അധികാരി തലശ്ശെരി തുക്കിടി സുപ്രർഡെണ്ടൻ
കൃസ്തപ്രർ പീലി സായ്പു അവർകൾക്ക കടുത്തനാട്ട പൊർള്ളാതിരി ഉദയവർമ്മരാജാവ
അവർകൾ സല്ലാം. ശിപ്പായി വന്ന സാഹെബര അവർകൾ കല്പിച്ചെ വർത്തമാനം
യിവിടെ വന്ന പറകയും ചെയ്തു.വിശെഷിച്ച സാഹെബഅവർകൾ ചിലര വന്നിരിക്കുംന്നു
എന്ന പറഞ്ഞു. ആയതിന്റെ സുക്ഷം വഴിപൊലെ ഗ്രഹിച്ചതും ഇല്ലാ. സാഹെബര
അവർകൾ യിവിടെ വരുവാൻ താമസം എത്രെ ഉണ്ടാകുമെന്ന എഴുതിവരികയും വെണം.
നികുതിക്കാരിയത്തിന്ന പാർവത്യക്കാരൻമ്മാര എല്ലാവർക്കും താക്കിതി ആയിട്ട
കല്പിച്ചയച്ചിരിക്കുംന്നു. നാം കാവിൽ തന്നെ പാർത്തിരിക്കുന്നു. എന്നാൽ കൊല്ലം 972
ആമത മെടമാസം 8 നു എഴുതിയത മെടം 9 നു എപ്രെൽ താരിക 18 നു വന്നത.
വർത്തമാനം ബൊധിപ്പിച്ചത.

312 G&H

492 ആമത മഹാരാജശ്രീവടക്കെ അധികാരി സുപ്രർഡെണ്ടൻ പീലിസായ്പു അവർ
കളെ സന്നിധാനത്തിങ്കലെക്ക കുറുമ്പ്രനാട്ടും പൊഴവായെയും അദാലത്ത ദൊറൊക
ചന്ദ്രയ്യൻ എഴുതിക്കൊണ്ടെ അരിജി. പൊലനാട്ടുകാര പത്തിഅഞ്ഞുറ ആളും
പൊഴവായിക്കാര പത്തിഅഞ്ഞുറ ആളുംകൂടി മെടമാസം 6 നു ശെനിആഴിച്ച
കുറുമ്പ്രനാട്ടും പൊഴവായെയും അതിർക്ക കണ്ടംമ്പലത്ത കണ്ടിയിൽ പട ആരമ്പിച്ച
വിളിക്കുകയും ചെയ്തു. കുറുമ്പ്രനാട്ടനിന്ന ആയിരം ആള ചൊരത്തിൻ മീത്തലെക്ക
പൊകകൊണ്ട കുറുമ്പ്രനാട്ടനിന്ന വിശെഷിച്ച ആരും പടവിളിക്കുംന്നെടത്തെക്ക
പൊയിട്ടും ഇല്ലാ. 6 നു പട വിളിച്ചത ഞാറാഴിച്ച എത്രെ ഞാൻ അറിഞ്ഞതും ഉള്ളു. 11 നു
ബൊധനാഴിച്ചപടഉണ്ട എന്ന അവര പറയുംന്നു. അതുകൊണ്ട സന്നിധാനത്തിങ്കൽനിന്ന
കല്പന വന്നാൽ അവരുടെ കീഴുമരിയാതപൊലെ കഴിപ്പിക്കുന്നതും ഉണ്ട. പടകഴിക്കെണ്ട
എന്ന കല്പന വന്നാൽ അപ്രകാരം കല്പന നടത്തുംന്നതും ഉണ്ട. മറ്റു വഴി ഞാൻ
യിവിടെ നടക്കെണ്ടും കാരിയത്തിന്ന കല്പന വരുംപ്രകാരം നടക്കുന്നതും ഉണ്ട. കൊല്ലം
972 ആമത മെടമാസം 7 നു എഴുതിയത മെടം 9 നു എപ്രെൽ 18 നു വന്നത.

313 G & H

493 ആമത മഹാരാജശ്രീ വടക്കെ അധികാരി പീലിസായ്പി അവർകളുടെ
മെൽക്കച്ചെരി സന്നിധാനത്തിങ്കൽ ബൊധിപ്പിപ്പാൻ ഇരിവെനാട്ട ദൊറൊക മാണിയാട്ട [ 203 ] വീരാൻകുട്ടി എഴുതിയെ അർജി. കമീശനർ സായ്പുമാരെ കല്പന ഉത്തരം കൊല്ലം 972
ആമത മീനമാസം 1 നു വന്നു. ആയത വഴി വെട്ടിക്കുവാനായി വെണ്ടുന്നെ കൂലി ആളെ
അണ്ടത്തൊടൻ കലന്തൻ മുപ്പൻ ചൊദിച്ചാൽ കൊടുക്കയും വെണമെന്ന ആയതപ്രകാരം
ചെയ്യാമെന്ന കലന്തൻ മുപ്പനൊട പറകയും ചെയ്തു. ആക്കല്പനപ്രകാരം യിരിവെനാട്ട
അദാലത്ത കച്ചെരിയിൽ വന്ന അന്ന്യെഷിച്ച വാങ്ങാതെകണ്ട ഇരിവെനാട്ട ദിക്കുകളിൽ
ഉള്ള കുടിയാൻമ്മാര കലന്തൻ മുപ്പന്റെ ആളുകൾ കിഞ്ഞ അസഖ്യം ആക്കി പിടിക്ക
കൊണ്ട കുടിയാൻമ്മാര അന്ന്യായം വെച്ചു. കലന്തൻ മുപ്പന്റെ ആളുകൾ വന്ന പണ്ടാര
നികുതി കൊടുത്തൊണ്ടിരിക്കുന്ന കുടിയാൻമ്മാരെ അവിടെചെന്നു അവരെ ചവിട്ടും
അടിയും കൊടുത്തു. അവരെ പറമ്പത്ത ഉള്ളെ വസ്തു കൊണ്ടുപൊകയും വീട്ട അകത്ത
നിന്നും കണ്ടത്തിലും പറമ്പത്തും വാരിമാറ്റക്കൊണ്ടയിരിക്കുന്നെ സാമാനങ്ങൾ
കൊണ്ടുപൊകയും രാത്രി പീടികയിൽ കയറിചെന്ന വാതിൽക്ക കുത്തുകയും ശെഷം
കൈയികണക്കു കൊടുപ്പാൻ ഉള്ള ആളെ പിടിക വളഞ്ഞ പിടിച്ച അടിച്ചകൊണ്ടുപൊയി
കാവലിൽ തടുത്ത വെച്ചു. ഇപ്രകാരം കുടിയാൻമ്മാര അന്ന്യായം വെച്ചതിന്റെശെഷം
ഈ അവസ്ഥ കലന്തൻ മുപ്പന മീനമാസം 10 നു ഇരിവെനാട്ട അദാലത്ത കച്ചെരിന്നു
എഴുതി എത്തിച്ചു. അതിന ഉത്തരം എഴുതി അയക്കുക എങ്കിലും തടുത്ത ആളെകൂട്ടി
അയയ്ക്കുക എങ്കിലും ചെയ്തിതന്നതും ഇല്ലാ. എന്നതിന്റെശെഷം ഇരിവെനാട്ടനാട്ടകത്ത
കണ്ടത്തിൽ യിടുന്നെ വിത്തമൊടുക്കുകയും വെച്ച കാലി തട്ടിക്കയിച്ച ആളെ പിടിച്ച
കൊണ്ടു പൊകയും ആയത കൂടാതെകണ്ട വീട്ടകത്തും പീടികയിലും പൊരക്കകത്തും
കയറികൂലിക്കാരെ പിടിച്ചൊണ്ടുപൊകയും കൂലിക്കാരെ കാണാത്തെടത്തുംന്ന അവിടെ
ഉള്ളെ പെണ്ണും പിള്ളൈനെമരിയാതി കെടുക്കയും ശെഷം മെനപ്പുറത്ത തെരുവത്തുംന്നും
കമ്മാടത്ത തെരുവത്തനിന്നും അഞ്ച വീട ചാലിയര ഒഴിച്ചുപൊകയും ചെയ്തു. പുക്കൊ
ത്തിന്നും ഒരു വിട ഒഴിച്ച പാണിയൻ പൊകയും ചെയ്തു. പുളിയനമ്പറത്ത യിരിക്കും കലം
ഉണ്ടാക്കുന്ന ആന്തിയൻമ്മാര അവരെ സൊരം എടുക്കാതെ മൊടങ്ങി അവരും പെടിച്ച
അവരും നിക്കയും ഇപ്രകാരം ഒക്കയും ഇരിവെനാട്ട ദിക്കുകളിൽ നിന്ന പണ്ടാര നികുതി
കൊടുത്തൊണ്ട പൊരുന്ന പറമ്പത്ത നിന്ന തെങ്ങയും എളന്നീരും പറിച്ചകൊണ്ടു
പൊകയും കണ്ടത്തിലിടുംന്ന വിത്ത മൊടക്കി കാലിതട്ടിക്കയിപ്പിച്ചു വകതിരി
കൂടാതെകണ്ട പലജാതി ആളുകളെയും കൂട്ടിക്കൊണ്ടു പൊകയും കൈയി കണക്ക
കൊടുക്കെണ്ട ആളെ പൊര വളഞ്ഞ പിടിച്ചു അടിച്ചു കാവലിൽ തടുത്തുവെക്കയും
പെണ്ണും പിള്ളൈനെ മരിയാതി കെടുക്കയും ഇത ഒക്കയും കലന്തൻ മുപ്പൻന്റെ
ആയിതക്കാര ചെയ്തതുകൊണ്ട നികിതി കൊടുത്തൊണ്ട പൊരുന്നെ സൊരം
മൊടങ്ങിയിരിക്കുന്നു. കുടിയാൻമ്മാർക്ക വളരെ സങ്കടമാകുന്നു. അതും ആ യുതക്കാര
ആകകൊണ്ട അവരെ ബെലത്താലെ വിളിപ്പാൻ അയച്ചതും ഇല്ലാ. ആയത മഹാരാജശ്രീ
സായ്പി കല്പന ഉത്തരം വരുംപ്രകാരം നടക്കയും ചെയ്യാം. കൊല്ലം 972 ചെന്ന മെടമാസം
8 നു എഴുതിയ അരിജി മെടം 9 നു എപ്രെൽ 18 നു വന്നത.

314 G&H

494 ആമത മഹാരാജശ്രീവടക്കെ അധികാരി പീലിസായ്പ അവർകളെ മെൽക്കച്ചെരി
സന്നിധാനത്തിങ്കൽ ബൊധിക്കുവാൻ ഇരിവെനാട്ട ദൊറൊക മാണിയാട്ട വീരാൻ കുട്ടി
എഴുതിയ അരിജി. ഇരിവെനാട്ട മൊന്താൽ അദാലത്ത കച്ചെരി നന്നാക്കുവാനും
ഓലകൊണ്ടകെട്ടുവാനും മഹാരാജശ്രീസായ്പി അവർകളുടെ കല്പനവരുന്നെപ്രകാരം
നടക്കയും ചെയ്യാം. കൊല്ലം 1796 ആമത മായിമാസം 16 നു തുടങ്ങി ജുൻ മാസം 28 നു
വരക്കും മൊന്താൽ അദാലത്തകച്ചെരിയും അവിടെ ഉള്ളെ കുതിഞ്ഞിയും
കുതിരച്ചാവടിയും കക്കുസ്സും നന്നാക്കിക്കെട്ടുവാൻ മഴുക്കാരും ആശാരിയും കൂലിക്കാരും
ആകെക്കൂടി ചെലവു ചെന്നെ ഉറുപ്പ്യ എഴുവെത്തെട്ടും മഹാരാജശ്രീ സായ്പി
അവർകളുടെ കല്പന ഇല്ലായ്കകൊണ്ട കിട്ടിയതും ഇല്ലാ. കൊല്ലം 972 ആമത മെടമാസം
9 നു എഴുതിയെ അരിജി മെടമാസം 11 നു എപ്രെൽ മാസം 20 നു വന്നത. [ 204 ] 315 G&H

495 ആമത മഹാരാജശ്രീ വടക്കെ അധികാരി പീലി സായ്പി അവർകളുടെ
സന്നിധാനത്തിങ്കൽ ബൊധിക്കുവാൻ ഇരിവെനാട്ട ദൊറൊക മാണിയാട്ട വീരാൻകുട്ടി
എഴുതിയ അർജി. രണ്ടു മാസമായി എന്റെ ഉമ്മാക്ക ദെണ്ഡമായിരിക്കുംന്നു.
അതുകൊണ്ട ഇപ്പൊൾ ദെണ്ഡം എറുകകൊണ്ട എന്റെ അരിയത്ത തലശ്ശെരിന്ന ഒര
ആള വന്നിരിക്കുംന്നു. അതുകൊണ്ട നാലനാളത്തെ സായ്പി അവർകളെ അനുവാതം
ഉണ്ടെങ്കിൽ തലശ്ശെരിയിൽ പൊരികയും ചെയ്യായിരുംന്നു. എന്നാൽ കൊല്ലം 972 ആമത
മെടമാസം 9 നു എഴുതിയത മെടം 11 നു എപ്രെൽ 20 നു വന്നത. ഇന്ന തന്നെ പെർപ്പാക്കി
അയച്ചത.

316 G&H

496 ആമത മഹാരാജശ്രീ വടക്കെ അധികാരി പീലിസായ്പി അവർകളുടെ
സന്നിധാനത്തിങ്കൽ ബൊധിക്കുവാൻ ഇരിവെനാട്ട ദൊറൊക മാണിയാട്ട വീരാൻകുട്ടി
എഴുതിയ അർജി. മഹാരാജശ്രീ സായ്പി അവർകളുടെ കല്പനപ്പടിപ്രകാരംമ്പൊലെ
ഇരിവെനാട്ട അദാലത്ത കച്ചെരിയിൽനിന്ന വിസ്തരിച്ച തീർക്കെണ്ടത തീർപ്പാനും
തീർത്ത കൂടാത്തത മെൽക്കച്ചെരിക്ക കുട്ടി അയപ്പാനും കല്പന ആയിന്നു നാട്ടിലുള്ള
പലജാതി ആളുകൾക്കും അനംർത്ഥം കൂടാതെ നിന്നൊണ്ടു പൊന്നു. ഇപ്പൊൾ
പെരിങ്ങത്തുര നിക്കും അണ്ടത്തൊടൻ കലന്തര മുപ്പന്റെ ഒന്നിച്ച പണ്ടാര ആയുധം
ഇരുനൂറ വെടിക്കാരെക്കല്പിച്ചു എടുത്തതിന്റെശെഷം ഇരിവെനാട്ട കച്ചെരിയിൽ
നിന്ന മെൽക്കച്ചെരി എത്തിക്കെണ്ട കാരിയവും അദാലത്ത കച്ചെരിയിൽ നിന്ന
തീർക്കെണ്ടതും കലന്തൻ മുപ്പനും തന്റെ ആളഒന്നിച്ച നിക്കുംന്നെ വെടിക്കാരും തീർക്ക
അത്രെ ആകുംന്നു. ആയത കൂടാതെകണ്ട നാട്ടകത്ത പലജാതി ആളെയും മനസ്സമുട്ടിച്ച
ബെദ്ധപ്പെടുപ്പിക്കയും പെണ്ണുംപിള്ളയെന്ന വിചാരിക്കാതെയും മരിയാതികെട
അതിർക്ക്രമം ചെയ്കയും കൃഷി ചെയ്യുന്നത മൊടക്കുകയും തൊലുവെച്ച മുടക്കി
ക്കളെകയും അതെ ഇപ്പൊൾ യിരിവെനാട്ട ദിക്കുകളിൽ ആകുംന്നു. ശെഷം കൊല്ലം 972
ആമത മെടമാസം 9 നു ഇപ്പൊൾ പണ്ടാര ആയുധം വാങ്ങിയ കൂട്ടത്തിൽ പുളിയനംമ്പ്രത്ത
ഇരിക്കും മാപ്പിള പൊറാലെ മമ്മുവും ചെറുമുപ്പനെയും അവന്റെ ഒന്നിച്ചുള്ളെ
വെടിക്കാരെൻ ഒളവിലത്തുയിരിക്കും തിയ്യ്യൻ കൊലവിറൊൻ കുങ്കറെയും കല
ന്തൻമുപ്പൻ വെണ്ടുംവണ്ണം ശിക്ഷ കഴിച്ചു. അവരുതന്നെ പെരിങ്ങത്തുര കൂട്ടി
ക്കൊണ്ടുപൊയി. അവിടെ നിക്കുംന്നെ എജമാനനൊടും കലന്തൻ മുപ്പന ബൊധിച്ച
പ്രകാരം കെൾപ്പിച്ചു. എന്നതിന്റെശെഷം ആ എജമാനന്റെ കല്പനക്ക പണ്ടാര
ആയുധക്കാരൻ മെൽ എഴുതിയ ചെറുമുപ്പൻ മാപ്പള പൊറാലെ മമ്മുവുനെ കെട്ടിയിട്ട
പൊറത്ത ചുരലുകൊണ്ട പന്തറണ്ട അടി അടിച്ച വിട്ടുടുകയും ചെയ്തു. ആ അന്ന്യായം
അവർക്ക ആയുധം കൊടിപ്പിച്ച അവർകളെ അരിയത്ത പൊകയും ചെയ്തു. ശെഷം
കലന്തരമുപ്പന്റെ ആയിതക്കാരെ അസിഖ്യംകൊണ്ട കുറുങ്ങൊട്ടകാരിയം പറയുംന്നവര
ഇരിവെനാട്ട അദാലത്ത കച്ചെരിയിൽ കൊടുത്തയച്ച തരക സന്നിധാനത്തിങ്കലെക്ക
കൊടുത്തയച്ചിട്ടും ഉണ്ട. ഇപ്രകാരം ഉണ്ടായെ അവസ്ഥ ഒക്കയും മഹാരാജശ്രീ സായ്പി
അവർകളെ സന്നിധാനത്തിങ്കൽ അറിവിക്ക അത്രെ ആയത. ഇനി ഒക്കയും യിരിവെനാട്ട
അദാലത്ത കച്ചെരിയിൽ മഹാരാജശ്രീ സായ്പി അവർകളുടെ കൃപ ഉണ്ടായിട്ട വരും.
കല്പനപ്രകാരംമ്പൊലെ കൊല്ലം 972 ചെന്ന മെടമാസം 10 നു എഴുതിയെ അരിജി മെടം
11 നു എപ്രെൽ 20 നു വന്നത. ഈ ദിവസം തന്നെ പെർപ്പാക്കി അയച്ചത. [ 205 ] 317 G &H

497 ആമത കുറുങ്ങൊട്ട കാരിയം പറയുംന്നൊര കൈയ്യാൽ തരക. ഇരിവെനാട്ട
മൊന്തൊൽ കച്ചെരിയിൽ ദൊറൊഖാൻ കണ്ടു. കാരിയമെന്നാൽ അണ്ടത്തൊടൻ
കലന്തരെ ആള മെടമാസം 8 നു രാത്രിയിൽ കാനപ്പിറവൻ രാമറെയും മെക്കരചാപ്പന്റെയും
പറമ്പത്ത കയറി വാതിൽ തൊറക്കിനെന്ന തിയ്യരൊട പറഞ്ഞതിന്റെശെഷം
അവറ്റിൻങ്ങൾ വാതിൽ തൊറക്കുകയും ചെയ്തു. എന്നതിന്റെശെഷം അതിനകത്ത
കയറി തിയ്യരെ പിടിച്ചകൊണ്ടു പൊകയും ചെയ്തു. ഇപ്രകാരം രാവ അവറ്റിങ്ങൾക്ക
കെടന്ന ഒറങ്ങികൂട യെന്നവെച്ചാൽ വളരെ സങ്കടം തന്നെ അല്ലൊ ആകുന്നു. മറ്റും
ഇപ്രകാരം തന്നെ അവര പല നിർമ്മരിയാതംങ്ങൾ കാണിക്കുന്നു. എന്നാൽ മെടമാസം
9 നു എഴുതിയത മെടം 11 നു എപ്രെൽ 20 നു വന്നത. ഈ ദിവസംതന്നെ പെർപ്പാക്കി
അയച്ചത.

318 G&H

498 ആമത രാജശ്രീ വടക്കെ അധികാരി തലശ്ശെരി തുക്കിടി സുപ്രർഡെണ്ടൻ
കൃസ്തപ്പർ പീലിസായ്പി അവർകൾക്ക കടുത്തനാട്ട പൊർള്ളാതിരി ഉദയവർമ്മരാജാവ
അവർകൾ സല്ലാം. സാഹെബര അവർകളും നാമും വടകരെയിന്ന കണ്ട കല്പനയുംവാങ്ങി
11 നു രാവിലെ എടച്ചെരി എത്തി പാർക്കയും ചെയ്യുംന്നു. കമിശനർ സാഹെബര
അവർകൾക്ക നാം എഴുതി അയച്ചതിന്റെ മറുപടി ഇന്ന യിത്ര നെരമായിട്ടും വന്നതും
ഇല്ലാ. ആയതിന്റെ കല്പന വന്നാൽ ഉടനെ നാം തലശ്ശെരിയിൽ വരികയും ചെയ്യാം.
മുമ്പിനാൽ സാഹെബര അവർകൾക്ക നാം വർത്തമാനം ഗ്രെഹിപ്പിക്കയും ചെയ്യാം.
ബഹുമാനപ്പെട്ട ഗെമനർ സാഹെബര അവർകളെ കാമാനും മറ്റും കുബനി എജ
മാനൻമ്മാരെ കാമാനും നാം പ്രസാദത്തൊട പാർത്തിരിക്കുന്നു. എന്നാൽ കൊല്ലം 972
ആമത മെടമാസം 11 നു എഴുതിയത മെടമാസം 12 നു എപ്രെൽ മാസം 21 നു വന്നത. ഈ
ദിവസംതന്നെ പെർപ്പാക്കി അയച്ചത.

319 G&H

499 ആമത രാജശ്രീ വടക്കെ അധികാരി തലശ്ശെരി തുക്കിടി സുപ്രർഡെണ്ടൻ
കൃസ്തപ്പർ പീലി സായ്പി അവർകൾക്ക കടുത്തനാട്ട പൊർള്ളാതിരി ഉദയവർമ്മരാജാവ
അവർകൾ സല്ലാം. കമിശനർ സാഹെബര അവർകൾക്ക നാം എഴുതിയതിന്റെ മറുപടി
ഇന്ന നാലു മണിക്ക യിവിടെ എത്തുകയും ചെയ്തു. കല്പന നല്ലവണ്ണംതന്നെ ആകുന്നു.
23 നു എടശ്ശെരിയിൽനിന്ന തലശ്ശെരി വരികയും ചെയ്യും. അവിടെ എത്തിയ ഉടനെ
സാഹെ ബര അവർകൾക്ക വർത്തമാനം കൊടുത്ത കല്പനപ്രകാരം നടക്കാമെന്ന നാം
നിശ്ചയിച്ചിരിക്കുംന്നു. എന്നാൽ കൊല്ലം 972 ആമത മെടമാസം 12 നു മെടം 13 നു
യെപ്രൽ 22 നു വന്നത. ഉടനെ പെർപ്പാക്കി അയച്ചത.

320 G&H

500 ആമത മഹാരാജശ്രീ വടക്കെ അധികാരി മെസ്തർ പീലി സായ്പി അവർകളുടെ
സന്നിധാനത്തിങ്കൽ ബൊധിപ്പിപ്പാൻ വടകരെ മുട്ടുങ്കൽ ദൊറൊക അയ്യാറകത്ത സൂപ്പി
എഴുതിയത. അങ്ങെ പിടികയിലെ കുഞ്ഞിപ്പക്കിയും കാന്തിലാട്ടെ കുട്ടിആലിയും
ആയിട്ടുള്ളെ കാന്തിലാട്ടെ പറമ്പിന്റെ കാരിയം വിസ്തരിച്ച എഴുതി അയപ്പാൻ അല്ലൊ
സായ്പി അവർകൾ എഴുതി അയച്ചത് ആകുന്നത. അതുകൊണ്ട അക്കാരിയംകൊണ്ട
വിസ്തരിച്ച പറവാൻന്തക്കവണ്ണം യിവിടെ നാട്ടിൽപ്പെട്ട കച്ചൊടക്കാര നായൻമ്മാരെയും [ 206 ] തറവാട്ടുകാരെയും വിളിച്ച കച്ചെരിയിൽനിന്ന അക്കാരിയംകൊണ്ട രണ്ടുപുറത്തെ
പ്രമാണവും നൊക്കി വിസ്തരിച്ചാറെ ആ കൂടിയെ ആളുകൾ പറഞ്ഞത911ൽ450 പണത്തിന
പാട്ടം കൊടുത്ത കൊണ്ടുവന്നെ പ്രമാണം കണ്ടതിന്റശെഷം കുഞ്ഞിപ്പക്കിന്റെ
കാരണവനൊട തുമ്പറുത്ത എടുത്തെ പ്രമാണംകൂടെ കണ്ടെങ്കിലെ കുട്ടിയാലിക്ക
വകമൽ ചെന്നകൂടും. എന്നത്രെ കച്ചൊടക്കാരും നായൻമ്മാരും കൂടി പറഞ്ഞത
അപ്രമാണം കണ്ടല്ലാണ്ടെ കുട്ടിയാലിക്ക വകമെൽ ചെന്നകൂട എന്നത്രെ അവര ഒക്കയും
പറഞ്ഞത. ഇവിടുന്ന കണ്ടെ പ്രമാണം. എന്നാൽ കൊല്ലം 972 ആമത ധനുമാസം 17 നു
എഴുതിയത മെടം 17 നു എപ്രെൽ 26 നു വന്നത.

അങ്ങെ പിടികയിൽലെ കുഞ്ഞിപ്പക്കിയും കാന്തിലാട്ടെ കുട്ടിആലിയും ആയിട്ടുള്ളെ
കാന്തിലാട്ടെ പറമ്പിന്റെ കാരിയത്തിന്ന തറവാട്ടുകാരെയും കച്ചൊടക്കാരെയും
കച്ചെരിയിൽ വരുത്തിരണ്ടുപുറത്തെപ്രമാണം കണ്ട വിസ്തരിച്ചെടത്ത തൊള്ളായിരത്തിൽ
പതിനൊന്നിൽ 450 പണത്തിന്ന പാട്ടം കൊടുത്ത കൊണ്ടുവന്നെ മുറികണ്ടതിന്റെ
ശെഷം കുഞ്ഞിപ്പക്കിന്റെ കാരണൊനൊട തുമ്പറുത്ത എടുത്തെ മുറികൂടി കണ്ടെങ്കിലെ
വക മെൽനിനക്ക ചെന്നൂടും. എന്നത്രെ കുട്ടിയാലിയൊട ഈ ക്കൂടിയെ കച്ചൊടക്കാരും
തറവാട്ടുകാരുംകൂടി പറഞ്ഞത. എന്നാൽ 972 തുലാമാസം 20 നു അതുകൊണ്ട
ആക്കുടിയെ ആളുകൾ ഒക്കയും പറഞ്ഞ കുട്ടി ആലിക്ക വകമെൽചെല്ലുവാൻ തുമ്പില്ലാ.
മെടം 17 നു യെപ്രൽ താരിക 20 വന്നത.

321 G&H

501 ആമത വടക്കെ അധികാരി തലശ്ശെരി തുക്കിടി സുപ്രർഡെണ്ടൻ കൃസ്തപ്രർ പീലി
സായ്പി അവർകൾക്ക ചെറക്കൽ രെവിവർമ്മരാജാവ അവർകൾ സല്ലാം. മെടമാസം
ഗെഡുവകക്ക കുബഞ്ഞിക്ക ബൊധിപ്പിക്കെണ്ട ഉറുപ്പ്യനാട്ടിൽ നിന്ന എടുത്ത വന്നിട്ട
ബൊധിപ്പിക്കാമെന്നവെച്ചാൽ താമസിച്ച പൊകുമെല്ലൊ എന്നവെച്ച ആ ഉറുപ്പ്യ അവിടെ
ബൊധിപ്പിക്കെണമെന്ന ചെവ്വാക്കാരൻ മുസ്സയൊട പറഞ്ഞാറെ ആ ഉറുപ്പിക അവിടെ
ബൊധിപ്പിക്കാമെന്ന മുസ്സ ഇവിടെ എഴുതി അയച്ചിരിക്കുന്നു. അതുകൊണ്ട മെടമാസം
ഗെഡു വകക്ക ഉള്ള ഉറുപ്പ്യ 38333 റെസ്സ 33-ം ത്രെസ്സ 3-ം അവിടെ വാങ്ങിക്കൊൾകയും
വെണം. എന്നാൽ കൊല്ലം 972 ആമത മെടമാസം 17 നു എഴുതിയത മെടമാസം 18 നു
ഏപ്രെൽ 27 നു വന്നത.

322 G&H

502 ആമത മഹാരാജശ്രീ വടക്കെ അധികാരി പീലി സായ്പി അവർകളുടെ സന്നി
ധാനത്തിങ്കലക്ക കൊലത്തനാട്ട ചെറക്കലെ കാനംങ്കൊയി ബാബുരായർ എഴുതിയെ
അർജി. ഇവിടുത്തെ വർത്തമാനം 12 നു ചൊഴലികെളപ്പൻ നമ്പിയാരും കുറ്റിയാട്ട
കൊമനും നൂറ കുറ്റിവെടിക്കാരും തിരുനെല്ലിക്ക പിണ്ണംവെക്കുവാൻന്തക്കവണ്ണം
പൊയിരിക്കുംന്നു. 13 നു മൊളക പിരിഞ്ഞിട്ടും ഇല്ലാ. 14 പിരിഞ്ഞെ മൊളക തുലാം 4
പലം 56 1/2 ഈ വർത്തമാനം സന്നിധാനത്തിങ്കലെക്ക അറിവാൻ എഴുതിട്ടും ഉണ്ട.
എന്നാൽ ഞാൻ നടക്കെണ്ടും കാരിയത്തിന്ന ബുദ്ധി ഉത്തരം കല്പിച്ച എഴുതി
വരുമാറാകയും വെണം. എന്നാൽ കൊല്ലം 972 ആമാണ്ട മെടമാസം 14 നു എഴുതിയെ
അർജി മെടം 18 നു എപ്രെൽ 27 നു വന്നത.

323 G&H

503 ആമത ബെഹുമാനപ്പെട്ട ഗെവനർ ഡെങ്കിനി സായ്പി അവർകൾ എഴുതിയ
കവുൽ ക്കാകിതം. ചെറക്കൽ രാജാവ അവർകളാലും അവർകളുടെ ആഗ്രഹത്താലും [ 207 ] കൊട്ടയത്ത കെരളവർമ്മരാജാവ അവർകൾ വളർപട്ടണത്തിൽ വരുംന്നെ സമയത്ത
അവർകളുടെ മരിയാതി ആയിട്ട ഒന്നിച്ച നടക്കുംന്നെ ആളുകൾ അല്ലാതെകണ്ട മറ്റും
അധികമായിട്ട ആൾക്കൂട്ടത്തൊട കൂടെ നടക്കാഞ്ഞാൽ ഇങ്കിരിയെസ്സ ആയുധക്കാരാൽ
എങ്കിലും മാപ്പിളമാരാൽ എങ്കിലും നിപ്പിക്കയും വിരൊധിക്കയും ആയി വരിക ഇല്ല എന്ന
നിശ്ചയിക്കെണ്ടതിന്ന കൊട്ടത്ത കെരളവർമ്മ രാജാവ അവർകൾക്ക ഈ കവിൽക്കത്ത
കൊടുക്കയും ചെയ്തു എന്നും ഈ എഴുതിയെ തിയ്യതിമുതൽ നാലുദിവസത്തൊളം
ഒറപ്പായിരിക്കയും ചെയ്യും. എന്ന സമ്മദിച്ചിരിക്കുംന്നു. എന്നാൽ കൊല്ലം 972 ആമത
മെടമാസം 19 നു ഇങ്കിരെശ കൊല്ലം 1797 ആമത ഏപ്രെൽ മാസം 28 നു കണ്ണൂര നിന്നും
എഴുതിയെ കവിൽക്കത്ത.

324 G&H

504 ആമത വടക്കെ അധികാരി തലശ്ശെരി തുക്കിടി സുപ്രർഡെണ്ടൻ കൃസ്തപ്രർ പീലി
സായ്പി അവർകൾക്ക ചെറക്കൽ രെവിവർമ്മരാജാവ അവർകൾ സല്ലാം. കൊട്ടത്തെ
രാജാവ 22 നു തൊടിക്കളത്തനിന്നും ഇവിടുത്തെക്ക യാത്ര പുറപ്പെടുംന്നെ വർത്ത
മാനത്തിന്ന അദ്ദെഹം നമുക്ക എഴുതി അയച്ചെ സാധനം അങ്ങൊട്ട കൊടുത്ത
യച്ചിരിക്കുന്നു. ആയത കാണുംമ്പൊൾ അറിയാമെല്ലൊ. അതുകൊണ്ട താമസിയാതെ
യിവിടെ എത്തുകയും ചെയ്യും. ഈ വർത്തമാനം ബെഹുമാനപ്പെട്ടെ ഗൊവണ്ണർ
ജെന്നരാൽ സായ്പി അവർകൾക്ക സായ്പി അവർകൾ എത്തിക്കയും ചെയ്യുമെല്ലൊ.
എന്നാൽ 972 ആമാണ്ട മെടമാസം 23 നു എഴുതിയത.

325 G&H

രണ്ടാമത കത്ത. അമ്പിളിയാട്ടെ ചെറുമനക്കര കണ്ട അങ്ങ ഗ്രെഹിപ്പിക്കെണ്ടും അവസ്ഥ.
അച്ചുതകണക്കപ്പിള്ളയുടെ പക്കൽ കൊടുത്തയച്ച സാധനം വായിച്ച കെട്ടിട്ടും
കണക്കപ്പിള്ള പറഞ്ഞിട്ടും വർത്തമാനംങ്ങൾ ഒക്കയും മനസ്സിൽ ആകയും ചെയ്തു. 22 നു
അസ്തമെച്ചദെശയൊഗംകൊണ്ട യാത്ര പുറപ്പെടുക എന്ന നിശ്ചയിച്ചിരിക്കുംന്നു. ശെഷം
വർത്തമാനംങ്ങൾ ഒക്കയും വിവരം തിരിച്ച കണക്കപ്പിള്ള എഴുതിട്ടും ഉണ്ടല്ലൊ. കൊല്ലം
972മത മെടമാസം 21 നു എഴുതിയാ തരക ഈക്കത്ത രണ്ടും 23 നു മെമാസം 2 നു വന്നത.
ഉടനെ പെർപ്പാക്കിക്കൊടുത്തിരിക്കുന്നു.

326 G&H

505 ആമത മഹാരാജശ്രീ വടക്കെ അധികാരി തലശ്ശെരി തുക്കിടി സുപ്രർഡെണ്ടൻ
കൃസ്തപ്രർ പീലി സായ്പി അവർകൾക്ക കുറുമ്പ്രനാട്ട വീരവർമ്മരാജാവ അവർകൾ
സല്ലാം. ഈ മാസം 23 നു കല്പിച്ച കൊടുത്തയച്ച കത്ത 25 നു വയറളത്ത കൊണ്ടുവന്ന
വായിച്ച മനസ്സിൽ ആകയും ചെയ്തു. കുറുമ്പ്രനാട താമരശ്ശെരി പറപ്പനാട ഗെഡുപ്പണം
ബൊധിപ്പിക്കെണ്ടുംന്നെ ദിവസം കഴിഞ്ഞ പൊയതുകൊണ്ട ആയത എപ്പൊൾ
ബൊധിപ്പിക്കുമെന്ന നിശ്ചയിച്ച എഴുതിവരെണമെന്നല്ലൊ കല്പിച്ചു വന്നെ കത്തിൽ
ആകുന്നത. കുറുമ്പ്രനാട, താമരശ്ശെരി, പറപ്പനാട പണം നികുതി പിരിച്ച ബൊധി
പ്പിക്കെണ്ടുംന്നതിന്ന വഴിപൊലെ നിഷ്ക്കരിച്ച ആളെ ആക്കിട്ടത്രെ തലശ്ശെരിക്ക
പൊന്നത ആകുന്നു. അതപിരിച്ചു വന്ന കഴിയായ്കകൊണ്ട ഇവിടുന്ന കല്പന ആയി
അങ്ങൊട്ട പൊയ ഉടനെ ഗെഡു ഉറുപ്പ്യ പിരിച്ച ബൊധിപ്പിക്കയും ചെയ്യാം. സായ്പി
അവർകളുടെ ദെയ കടാക്ഷം ഉണ്ടായി രെക്ഷിച്ച കൊൾകയും വെണം. 972 ആമത
മെടമാസം 25 നു എഴുതിയത മെടം 26 നു മെയിമാസം 5 നു വന്നത. ഉടനെ പെർപ്പാക്കി
അയച്ചത. [ 208 ] 327 G&H

506 അമത മെടമാസം 28 നു മുന്ന മണി കഴിഞ്ഞതിന്റെശെഷം പീലി സായ്പി
അവർകൾ ചെറക്കൽ രാജാവൊട പറഞ്ഞത. നാം തലശ്ശെരിക്ക പൊകുംന്നു. ദിവാൻ
ബളാജിരാ യനെ ഇവിടെ നിൽപിച്ചിരിക്കുന്നു. പഴശ്ശിരാജാവ വന്നാൽ ദിവാനനൊട
ഒന്നിച്ച അയക്കുകയുംവെണം. പന്തറണ്ട മണിയിൽ അകത്ത തലശ്ശെരിയിൽ ഗെവുണ്ണർ
സായ്പി അവർകൾ മുൻമ്പാകെ വരെണം. അത അതിർക്രമിച്ചുവെന്നാൽ നമുക്ക
പറഞ്ഞുട എന്നപറഞ്ഞ തലശ്ശെരിക്ക പൊയതിന്റെ ശെഷം ദിവാൻ അവിടെ
ആറുമണിയൊളം നിന്നാറെ പഴശ്ശി രാജാവിനെ വിളിപ്പാൻ പൊയെ അച്ചു
കണക്കപ്പിള്ളയും സ്താനാപതി സുബയ്യനും വന്ന ചെറക്കൽ രാജാ മുമ്പാകെ പറഞ്ഞെ
വർത്തമാനം നാം രാവിലെ പൊയി പുറപ്പെടെണമെന്ന കെൾപ്പിച്ചാറെ പുറപ്പെടാമെന്നും
കുളിയും തെവാരാവും ഇങ്ങിനെ നെരം താമസിച്ചതിന്റെ ശെഷം വെളിച്ചപ്പാടഉണ്ടായിട്ട
കല്പന ആയത തലശ്ശെരിക്ക പൊയാൽ ചതി ഉണ്ടാകുമെന്നും കല്പന ആയതുകൊണ്ട
നമുക്ക ഒറപ്പ പൊരാ. തലശ്ശെരിക്ക വരുന്നതും ഇല്ലാ. ചെറക്കലെക്ക വരെണമെങ്കിൽ
നാളെ ദ്വാദശിയും കഴിഞ്ഞാൽ പിന്നെ വരാമെന്ന പറഞ്ഞു കുബഞ്ഞിയൊട എറിയെ അപരാധം ചെയ്തിരിക്കുംന്നതുകൊണ്ട തലശ്ശെരിക്ക വരുവാൻ മനസ്സ ഒറപ്പ പൊര എന്ന
മുഖ്യസ്തൻമ്മാരും പറഞ്ഞു എന്ന സ്താനാപതിയും കണക്കപ്പിള്ളയും പറഞ്ഞത.
ആതകെട്ട രാജാവ ദിവാനനൊട പറഞ്ഞത അവർക്ക ഭാഗ്ഗ്യമില്ലാ. നാം എതുചെയ്തിട്ടും
ഭലം ഇല്ലാതെ പൊയി. വിചാരംകൊണ്ടുതന്നെ ഈ വർത്തമാനം സായ്പി അവർകളുടെ
സന്നിധാനത്തിങ്കൽ കെൾപ്പിക്കണമെന്ന പറഞ്ഞ അയപ്പിക്കയും ചെയ്തു. 29 നു രാവിലെ
പഴശ്ശിരാജാവ ഉള്ളെടത്തെ ആളെ അയച്ചു. ദിവാനനും കൊയിലകത്ത വന്ന
കണ്ടുപൊകെണമെന്ന ചെറക്കൽ രാജാവ പറഞ്ഞ അയച്ചാറെ ദിവാൻ കൊലകത്തിൽ
പൊയതിന്റെശെഷം പഴശ്ശിരാജാവ ഉള്ളെടത്ത പൊയ ആള വന്ന രാജാവ അവിടെ
ഇല്ലാ പൊറപ്പെട്ട പൊകയും ചെയ്തു എന്ന വർത്തമാനവും കെട്ടു. ദിവൻ ബാളാജിരായെൻ
ഒമ്പതമണിക്ക ചെറക്കൽ കൊവിലകത്തനിന്ന പുറപ്പെട്ട മുന്നമണിക്ക തലശ്ശെരിക്ക
വന്ന പീലി സായ്പി അവർകളൊട ഈ വർത്തമാനം കെൾപ്പിച്ചാറെ ഇപ്രകാരം
മഹാരാജശ്രീ ഗെവനർ സായ്പി അവർകൾ മുൻമ്പാകെ പറവാൻ കല്പിക്കകൊണ്ട
അവിടെയും കെൾപ്പിച്ചിരിക്കുന്നു എന്ന ദിവാൻ ബാളാജിരായൻ എഴുതിയത. കൊല്ലം
972 ആമത മെടമാസം 29 നു നാലുമണിക്ക താജാകലം കണക്കപ്പിള്ള പറഞ്ഞത.
കൊട്ടത്തെ രാജ്യം രാജാവിന തന്നെ സമ്മദിച്ചു തന്നെല്ലാതെ രാജാവ വരുമെന്ന
തൊന്നുംന്നില്ലയെന്ന പറഞ്ഞ കെട്ടു. മെടം 30 നു മെയിമാസം 9നു വന്നത. ഉടനെതന്നെ
പെർപ്പാക്കി അയച്ചത.

328 G&H

507 ആമത രാജശ്രീ കടുത്തനാട്ട പൊർള്ളാതിരി ഉദയവർമ്മരാജാവ അവർകൾക്ക
വടക്കെ അധികാരി തലശ്ശെരി തുക്കിടി സുപ്രർഡെണ്ടൻ കൃസ്തപ്രർ പീലി സായ്പി
അവർകൾ സല്ലാം. മെടമാസം 26 നു തങ്ങൾ എഴുതി അയച്ച കത്ത എത്തി. ആയതിൽ
ഉള്ളെ അവസ്ഥ ഒക്കയും മനസ്സിൽ ആകയും ചെയ്തു. ശെഷം ഒത്തിരുന്നെപ്രകാരം
ഒന്നാംഗെഡു ഉറുപ്പിക തെകച്ച ബൊധിക്കായ്കകൊണ്ട നാം എത്രയും ക്ക്ലെശമാ
യിരിക്കുംന്നു. തങ്ങളെക്കൊണ്ട നാം എത്രയും ഒറപ്പായിട്ട വിശ്വസിച്ചതുകൊണ്ട നമ്മെ
ചതിക്കുമില്ലെന്ന നാം ബെഹുമാനപ്പെട്ട സറക്കാർക്ക പറകയും നിശ്ചയിക്കയും ചെയ്തു.
അതുകൊണ്ട ഇക്കാരിയത്തിൽമ്മെൽ നിരൂപിക്കുമെന്ന നാം ആഗ്രഹിച്ചിരിക്കുന്നു.
എല്ലാ സങ്ങതി ഉള്ള നെരംങ്ങളിൽ തങ്ങളെക്കൊണ്ട നാം വിശ്വാസമായിട്ടിയിരിക്കുംന്നു.
എന്നും തങ്ങളെ ഗുണംകൊണ്ട നാം വിശാരിച്ചിരിക്കുന്നു എന്നും തങ്ങൾ വഴിപൊലെ [ 209 ] അറിഞ്ഞിരിക്കെണം. അതുകൊണ്ട ശെഷം ഉള്ളെ മുതല ഉടനെ അയപ്പാൻ എന്ന നാം
തങ്ങൾക്ക ബുദ്ധി ചൊല്ലട്ടെ. വിശെഷിച്ച തങ്ങൾക്ക സഹായം കൊടുക്കെണ്ടതിന്ന
നമ്മുടെ ആളുകളെവെച്ച പൊരുകയും ചെയ്തിരുന്നു. എതാൽ ചില വിശെഷമായിട്ടുള്ളെ
കാരിയംങ്ങൾ നമ്മെ വിരൊധിച്ചില്ലങ്കിൽ നാം തന്നെ കടുത്തനാട്ടിൽ ഇനിയും
താമസിച്ചിരുന്നു. എന്നാൽ ഈക്കത്ത എത്തിയ ഉടനെ ശെഷം പണവും കൊടുത്ത
യക്കുമെന്ന നാം വിശ്വസിച്ചിരിക്കുംന്നു. ശെഷം തങ്ങളെ സുഖസന്തൊഷംകൊണ്ട
എഴുതി അയച്ചാൽ നമുക്ക വളരെ പ്രസാദമുണ്ടാകയും ചെയ്യും. എന്നാൽ കൊല്ലം 972
ആമത മെടമാസം 30 നു ഇങ്കിരെശകൊല്ലം 1797 ആമത മെയിമാസം 9നു തലശ്ശെരിനിന്ന
എഴുതിയത.

329 G&H

508 ആമത അങ്ങെ പിടികയിൽ കുഞ്ഞിപ്പക്കിയും കാന്തിലാട്ടെകുട്ടിആലിയും
ആയിട്ടുള്ളെ കാന്തിലാട്ടുള്ളെ കാന്തിലാട്ട ആകുന്നെ പറമ്പിന്ന കച്ചെരിയിൽ വന്ന
അന്ന്യായം വെച്ചതിന്റെശെഷം തറവാട്ടുകാര പുലുര നമ്പുരിനെയും ചെല്ലട്ടാൻ
കുങ്കൊമ്പിനെയും ചാത്തിയെലൽ രായിരുക്കുറുപ്പിനെയും യാവാരി ചാത്തുനായരെ
യും കച്ചൊടക്കാര മണപ്പുറത്തെ കുഞ്ഞിക്കാതിരിനെയും പെരിങ്ങാടി പപ്പനെയും
പെരിങ്ങാടി യിവിറായിനെയും കച്ചെരിയിൽ വരുത്തി രണ്ടുപുറത്തെ പ്രമാണവും കണ്ട
ഇവര ഒക്കയും വിസ്തരിച്ചാറെ ആയിരത്തിൽ പതിനൊന്നിൽ നാനൂറ്റ അമ്പത പണം
കാണം കൊടുത്തകൊണ്ടു വന്നെ പ്രമാണ മുറി കണ്ടതിന്റെശെഷം കുഞ്ഞിപ്പ
ക്കിയിന്റെ കാരണവനൊട തുമ്പറുത്ത എടുത്തെ പ്രമാണംകൂടി കുട്ടിയാലി
കൊണ്ടുവന്നെങ്കിലെ കുട്ടിയാലിക്ക വകമെൽ ചെന്നൂടും. എന്നത്രെ കുട്ടിയാലിയൊട
ഇവര ഒക്കയും പറഞ്ഞത. ആ മുറി കാണായ്കകൊണ്ട കുട്ടിയാലിക്ക വകമെൽ
ചെല്ലുവാൻ തുമ്പഇല്ലന്നത്രെ അവര ഒക്കയും പറഞ്ഞത. എന്നാൽ972 ആമത മെടമാസം
24 നു എഴുത്ത മെടം 30 നു മെയിമാസം 9നു വന്നത. മെയിമാസം 10നു പെർപ്പാക്കി
അയച്ചത.

330 G&H

509 ആമത രാജശ്രീ വടക്കെ അധികാരി തലശ്ശെരി തുക്കിടി സുപ്രർഡെണ്ടൻ
കൃസ്ത്രപ്രർ പീലി സായ്പിഅവർകൾക്ക കടുത്തനാട്ടെ പൊർള്ളാതിരി ഉദയവർമ്മരാജാവ
അവർകൾ സല്ലാം. മെടമാസം 30 നു സാഹെബര അവർകൾ കൊടുത്തയച്ച കത്ത
വായിച്ചവർത്തമാനം ഒക്കയും മനസ്സിൽ ആകയുംചെയ്തു. ഗെഡുവിന്റെ മൊതലതെകച്ച
കൊടുത്തയക്കെണമെന്നല്ലൊ എഴുതി വന്നതാകുന്നു. സാഹെബര അവർകൾ
വടകരെയിന്ന പൊകുംമ്പൊൾ നമ്മൊട പറഞ്ഞത ഒക്കയും വഴിപൊലെ വിശ്വസി
ച്ചിരിക്കുംന്നു. നികുതിക്കാരിയത്തിന്ന ഒര ഉപെക്ഷ കൂടാതെ എല്ലൊ ഹൊബളികളിലും
ആളെ അയച്ച നിഷ്ക്കരിഷിച്ചിരിക്കുംന്നു. അല്ലാതെ സാവധാനമായിരിക്കുംന്നു എന്ന
സാഹെബര അവർകൾക്ക ബൊധിക്കരുത എന്ന നാം അപെക്ഷിക്കുന്നു. മുൻമ്പെ
കൊടുത്തയച്ചതിന്റെശെഷം ഇപ്പൊൾ എതാൻ മൊതലങ്കിലും തടവതീർത്ത
താമസിയാതെ കൊടുത്തയക്കയും ചെയ്യാം. എതപ്രകാരമെങ്കിലും സറക്കാര
കുബനിക്കാരിയത്തിന്ന നെരായിട്ട നടക്കുന്നെ നമുക്ക കുമ്പനിയിൽ ബെഹുമാനം വെണമെന്ന അപെക്ഷിച്ചിരിക്കുന്നു. നികുതി ഉറുപ്പ്യ ഗെഡുപ്രകാരം കൊണ്ടുവരാ
മെന്ന മുഖ്യസ്തൻമ്മാര ഒക്കയും കൈയ്യറ്റുപൊയവര ഇതവരെയിലും മൊതല
കൊണ്ടുവന്നതും ഇല്ലാ. അതുകൊണ്ടത്രെ താമസമായി വന്നിരിക്കുന്നു. എല്ലാ
ക്കാരിയത്തിന്നും സാഹെബര അവർകളെ നാം ആശ്രയിച്ചിരിക്കുംന്നു. എന്നാൽ കൊല്ലം [ 210 ] 972 ആമത എടവമാസം 1 നു എഴുത്ത രണ്ടാംന്തിയ്യതി മെയിമാസം 12 നു വന്നത. ഉടനെ
പെർപ്പാക്കി അയച്ചത.

331 G&H

510 ആമത രാജശ്രീ കടുത്തനാട്ട പൊർള്ളാതിരി ഉദയവർമ്മരാജാവ അവർകൾക്ക
വടക്കെ അധികാരി തലച്ചെരി തുക്കിടി സുപ്രർഡെണ്ടൻ കൃസ്തപ്രർ പീലി സായ്പ
അവർകൾ സല്ലാം. എന്നാൽ ഇവിടെക്ക എഴുതി അയച്ച കത്ത എത്തി. ആയതിൽ ഉള്ള
അവസ്ഥ ഒക്കയും മനസ്സിൽ ആകയും ചെയ്തു. ശെഷം ഉള്ള രണ്ടാംഗെഡുവിന്റെ പണം
എപ്പൊൾ അയക്കുമെന്നുള്ള ദിവസം നിശ്ചയിച്ച എഴുതി അയച്ചില്ലാ എന്ന
കാണെണ്ടതിന്ന വളരെ സങ്കടത്തൊട കൂട തന്നെ ആകുന്നത. അതുകൊണ്ട ഈ
ദിവസം മുതൽ ഗെഡു തികച്ച ബൊധിപ്പിക്കും എന്ന നാം എത്രയും വഴിപൊലെ
വിശ്വസിച്ചതുകൊണ്ട ആയത ചെയ്യ്യുമെന്ന നാം എത്രയും പരമാർത്ഥമായിട്ട സറക്കാർക്ക
ഗ്രെഹിപ്പിച്ചു. ആയത അല്ലാതെകണ്ട ഇത്ര മുട്ടിച്ചിരിന്നിട്ടില്ലല്ലൊ. ആയതുകൊണ്ട ഈ
മുതല ഒക്കയും ഉടനെ കൊടുത്തയക്കും എന്ന നാം നിശ്ചയിച്ചിരിക്കുംന്നു. ആയത
തങ്ങൾക്ക ബെഹുമാനം വർദ്ധിച്ചവരികയും ബെഹുമാനപ്പെട്ട സറക്കാർക്ക സന്തൊഷം
ഉണ്ടാകയും ചെയ്യും. വിശെഷിച്ച നാം തങ്ങളെ ഗുണംകൊണ്ട എത്രയും വഴിപൊലെ
വിചാരിച്ചതുകൊണ്ട നമുക്ക വളരെ പ്രസാദമാകയും ചെയ്യും. എന്നാൽ കൊല്ലം 972
ആമതയെടവമാസം 2 നു ഇങ്കിരെശകൊല്ലം 1797ആമത മെമാസം 12നു തലശ്ശെരിനിന്നും
എഴുതിയത.

332 G&H

511 ആമത രാജശ്രീ കുറുമ്പ്രനാട്ട വീരവർമ്മരാജാവ അവർകൾക്ക വടക്കെ അധികാരി
തലശ്ശെരി തുക്കിടി സുപ്രഡെണ്ടൻ കൃസ്തപ്രർ പീലി സായ്പി അവർകൾ സല്ലാം.
എന്നാൽ കുറുമ്പ്രനാട്ടും താമരശ്ശെരിയും പറപ്പനാട്ടും രണ്ടാം ഗെഡുവിന്റെ ഉറുപ്പ്യ
കൊടുക്കുമെന്ന അപെക്ഷിപ്പാൻ നമുക്ക സങ്ങതി ഒട്ടും കൊടുക്കായ്കകൊണ്ട ഇനി
ഒരു പ്രാവിശ്യം തങ്ങൾക്ക അയക്കുവാൻ നമുക്ക ആവിശ്യം വന്നിരിക്കുംന്നതുകൊണ്ട
നമുക്കു വളരെ ക്ക്ലെശമായിരിക്കുംന്നു. തങ്ങളെ ആളുകൾ രണ്ടാം ഗെഡു ഉറുപ്പ്യ ഇപ്പൊൾ
പിരിച്ച അടക്കുംന്നു എന്നും തങ്ങൾക്ക നല്ല അറിവ ഉള്ളതുകൊണ്ട ഈ പണം ഒക്കയും
ഉടനെ കൊടുക്കും എന്ന നാം വിശ്വസിച്ചിരിക്കുംന്നു. അതുകൊണ്ട കപ്പംങ്ങളിൽ എതാൻ
നിലുവ വരുവാൻ നമുക്ക കഴികയും ഇല്ലല്ലൊ. വിശെഷിച്ച തങ്ങൾക്ക അവസരം ഉണ്ടന്ന
വരികിൽ തലശ്ശെരിയിൽ കാമാൻ നാം വളരെ സന്തൊഷമായിരിക്കയും ചെയ്യും. എന്നാൽ
കൊല്ലം 972 ആമത എടവമാസം 2 നു ഇങ്കിരെശകൊല്ലം 1797 ആമത മെയിമാസം 12 നു
തലശ്ശെരിനിന്നും എഴുതിയത.

333 G&H

512 ആമത മഹാരാജശ്രീ വടക്കെ അധികാരി തലശ്ശെരി തുക്കിടി സുപ്രർഡെണ്ടൻ
കൃസ്തപ്രർ പീലി സായ്പ അവർകൾക്ക കുറുമ്പ്രനാട്ട വീരവർമ്മരാജാവ അവർകൾ
സല്ലാം. എടവമാസം 2 നു കല്പിച്ച കൊടുത്തയച്ച കത്ത 3 നു വയറളത്ത കൊണ്ടു തന്ന
വായിച്ച മനസ്സിൽ ആകയും ചെയ്തു. കുറുമ്പ്രനാട താമരശ്ശെരി പറപ്പനാട രണ്ടാം
ഗെഡുവിന്റെയും മുന്നാം ഗെഡുവിന്റെയും പണം നമ്മുടെ ആളുകള പിരിച്ചു എന്നും
രണ്ടാം ഗെഡു തന്നെ പണ്ടാരത്തിൽ ബൊധിപ്പിച്ചില്ല എന്നും പണം വെഗെന
ബൊധിപ്പിക്കെണമെന്നും അവസരമുണ്ടെങ്കിൽ സന്നിധാനത്തിങ്കലക്ക തലശ്ശെരിക്ക വരെ
ണമെന്നും അല്ലൊ കല്പന ആയി വന്നെ കത്തിൽ ആകുന്നു. പറപ്പനാട്ടിലും [ 211 ] കുറുമ്പ്രനാട്ടും താമരശ്ശെരിയും നികുതി വർത്തകന്റെ കൈയ്ക്ക പിരിച്ച അടപ്പാൻ
ആകുന്നു ചട്ടമാക്കിയിരിക്കുന്നത. നമ്മുടെ ആളുകൾ മുന്നാം ഗെഡുപ്പണവും പിരിച്ച
അടക്കിയപ്രകാരം കത്തിൽകണ്ട അറിഞ്ഞത. അല്ലാതെ നമുക്കു മനസ്സിൽ ആയി
രിക്കുംന്നുമില്ലാ. രണ്ടാം ഗഡുപ്പണം ബൊധിപ്പിക്കെണ്ടതിന്ന വളരെ നിഷ്കരിഷിച്ച
എഴുതി അയച്ച പ്രയത്നം ചെയ്യുന്നു. വർത്തകന പണം പിരിഞ്ഞ അടയായ്കകൊണ്ട
വർത്തകന്റെ എഴുത്തും വരുന്നു. അവിടെ ചെന്ന പ്രയത്നം ചെയ്വാൻ കല്പന
ആയിരിക്കുംന്നുമില്ലാ. ഇപ്രകാരമാകുന്നു നമ്മുടെ അവസ്ഥ. നമ്മുടെ സങ്കടവും സായ്പി
അവർകളെ ബൊധിപ്പിക്കുകയും കല്പിച്ച നമ്മെ രെക്ഷിക്കുകയും അല്ലാതെ നമുക്ക
വെറെ ഒരു രെക്ഷയും ഇല്ലല്ലൊ. സന്നിധാനത്തിങ്കൽ വന്ന കണ്ട നമ്മുടെ അവസ്ഥകൾ
ബൊധിപ്പിക്കെണ്ടുംന്നതിന്ന എടവം 4 നു രാവിലെ ഒമ്പതു മണിക്ക നെരത്തിന്ന നാം
തലശ്ശെരിക്ക കൊട്ടക്ക വരികയും ആം. നമ്മുടെ കാരിയത്തിന്ന ഒക്കയും ദെയ കടാക്ഷം
ഉണ്ടായി രെക്ഷിച്ചുകൊൾകയും വെണം. എന്നാൽ കൊല്ലം 972 ആമത എടവമാസം 3 നു
എഴുതിയത. 3 നു തന്നെ വന്നത. ഉടനെ പെർപ്പാക്കിക്കൊടുത്തു.

334 G&H

513 ആമത മഹാരാജശ്രീ വടക്കെ അധികാരി തലശ്ശെരി തുക്കിടി സുപ്രഡെണ്ടൻ
കൃസ്തപ്രർ പീലിസായ്പി അവർകൾക്ക കുറുമ്പ്രനാട്ട വീരവർമ്മ രാജാവ അവർകൾ
സല്ലാം. നമ്മൊട കല്പന ആയെ പ്രകാരം കുറുമ്പ്രനാട്ട ദൊറൊകൻ ചന്ദ്രയ്യ്യനും
കുറുമ്പ്രനാട്ടെ കാനംങ്കൊയിക്കും രണ്ടു കത്ത ശിപ്പായി പക്കൽ കല്പന ആയി
കൊടുത്തയച്ചെ കത്ത രണ്ടും ഇവിടെ കൊണ്ടുവന്ന തരികയും ചെയ്തു. നാളെ 5 നു
രാവിലെ വയറളത്ത നിന്ന നാം യാത്ര പുറപ്പെട്ട മൈയ്യ്യഴി കമിശനർ സായ്പുമാരെയും
കണ്ട കല്പന വാങ്ങി കുറുമ്പ്രനാട്ട ചെന്ന വർത്തമാനങ്ങൾ അറിയിപ്പാൻ എഴുതി
അയക്കയും ആം. നമ്മുടെ കാരിയത്തിന്ന ഒക്കയും ദെയകടാക്ഷം ഉണ്ടായി രെക്ഷിച്ച
കൊൾകയും വെണം. കൊല്ലം 972 ആമത യെടവമാസം 4 നു എഴുതിയത. ഈ ദിവസം
തന്നെ വന്നത. ബൊധിപ്പിച്ചത.

335 G&H

514 ആമത മഹാരാജ രാജമാന്ന്യ രാജശ്രീ വടക്കെ തുക്കിടി ദിവാനജി അവർകൾക്ക
സെവകൻ സദുർക്കച്ചെരി ഗുമാസ്ത ശാമയ്യൻ നമസ്ക്കാരം. എന്നാൽ കമിശനർ
സായ്പിമാരുടെ കത്ത നിങ്ങടെ സുപ്രഡെണ്ടൻ പീലി സായ്പി അവർകൾക്ക
കൊടുത്തയച്ചിരിക്കുംന്നത എന്ത എന്നാൽ നമുക്ക എത കണക്ക കച്ചെരിയിൽ നിന്ന
വെണമെന്നാൽ എഴുതി അയച്ചാൽ ആക്ഷെണം തന്നെ അയക്കുവാൻന്തക്കവണ്ണം
ആകുന്നു. ആയതുകൊണ്ട നമുക്ക വെണ്ടുന്നെ കണക്കുകൾ കൊല്ലം 972 ആമതിലെ
ജെനവരിമാസത്തിലെ കിസ്ബന്തി ഇവിടെ വന്നതും ഇല്ലാ. ആക്കിസ്ബന്തി കണക്ക
എഴുതിക്കൊടുത്തയക്കയും വെണം. അതകൂടാതെ കഴിഞ്ഞെ സംവ്വൽസ്സരം 1796 ആമത
വകയിൽ സതെപ്രർ ഒയിതുമ്പ്ര നവെമ്പ്രെ ദെസെമ്പ്ര ഈ നാലുമാസത്തെ കിസ്ബന്തിയും
എഴുതി അയക്കയും വെണം. രാജാക്കൻമ്മാര വകയിൽ നിന്ന വരെണ്ടിയ പണത്തിന്റെ
എത താലുക്കിൽ നിന്ന എത്രവരെ വസുല ആയിട്ട ഖജാനക്ക വന്നിരിക്കുംന്നൊ
കുബനി താലുക്കിൽ എത്ര ഉണ്ടൊ ആ പണം വസൂലായി ഖജാനക്ക വന്നാൽ അതിന
ആക്ഷണം തന്നെ ഇന്ന താലൂക്കിൽ നിന്ന ഇത്ര പണം പുക്കുയെന്ന എഴുതി അയക്കയും
വെണം. ഇത അല്ലാതെ എതൊരു താലുക്കിൽ നിന്ന വരെണ്ടിയ പണത്തിന്ന മുഴുവൻ
വാങ്ങിയാൽ ആവർത്തമാനത്തിന്ന യിവിടെ എഴുതി അയക്കയും വെണം. ആയതിൽ
ആ പണത്തിന്ന ഇത്ര ദിവസമെന്ന കൂടി എഴുതി അയക്കയും വെണം.ഇതിന എതൊന്ന [ 212 ] വിരൊധം ചെയ്താൽ കമിശനർ സായ്പിമാരുടെ ദെഷ്യം ഉണ്ടാകയും ചെയ്യും. ആയ്ത
താമസിയാതെ കൂടക്കൂട കണക്കെ എഴുതിക്കൊടുത്തയക്കയും വെണം. വിശെഷിച്ച
കിസ്ബന്തി മുമ്പിലുത്തെപ്പൊലെ മാസംമാസംന്തൊറും അയക്കയും വെണം. നിങ്ങളെ
സായ്പി അവർകളുടെ കത്ത ഈക്കത്തിനകത്ത ഇട്ട അയച്ചിരിക്കുംന്നു. അറിയു
മാറാകയും വെണം. എന്നാൽ കൊല്ലം 972 ആമത യെടവമാസം 3 എഴുതിയത യെടവം
4 നു എത്തി. മറാഷ്ഠത്തിന്റെ പെർപ്പ 5 നു മെയിമാസം 15 നു പെർപ്പാക്കി അയച്ചി
രിക്കുംന്നു.

336 G&H

515 ആമത രാജമാന്യ രാജശ്രീ ദിവാൻ ബാളാജിരായര അവർകൾക്ക സെവകൻ
രാമയ്യ്യൻ നമസ്ക്കാരം. എന്നാൽ എടവമാസം 4നു വരെക്കും നാമും സുഖമെയിരിക്കുംന്നു.
താങ്ങളുടെ സുഖസന്തൊഷത്തിന്ന എഴുതി അയക്കയും വെണം. ഇപ്പൊൾ രാജശ്രീ
സുപ്രർഡെണ്ടൻ സാഹെബര അവർകൾ നമ്മുടെ രാജാവ അവർകൾക്ക ദെയാവ
കൊണ്ട എഴുതിയെ കത്ത ശിപ്പായി കൊണ്ടുതന്ന വായിച്ച വർത്തമാനം ഒക്കയും
അറിഞ്ഞതിന്റെ ശെഷം കല്പന ആയത. എല്ലാക്കാരിയത്തിനും സായ്പ അവർകളെ
സ്നെഹത്തിന്ന വിശ്വാസം വരാതെയിരിപ്പാൻ അതാത ഹൊബളികളിൽ നാംതന്നെ
പൊയി ഉറുപ്പ്യ പിരിച്ച വരുവാൻ ഉള്ളെ പ്രയത്നം ചെയ്യുംന്നതിന്ന ഒട്ടും ഉപെക്ഷയും
ഇല്ലാ. അതുകൊണ്ട ഇപ്പൊൾ 4800 ഉറുപ്പ്യ പിരിഞ്ഞ വന്നിരിക്കുംന്നു. ഇന്നും നാളയും
ആയിട്ട 7000 ഉറുപ്പ്യ അയപ്പാനും ശെഷം ഉള്ളെ ഉറുപ്പ്യ പിരിച്ച അങ്ങൊട്ട കൊടു
ത്തയപ്പാനും നിരൂപിച്ചിരിക്കുംന്നു. ആയതിന്ന ഈ അവസ്ഥ ഒക്കയും മറുപടി എഴുതി
അയക്കെണ്ടതിന്ന നമ്മുടെ ശെഷയ്യ്യനെ ഒരു കാരിയത്തിന്ന ആയിട്ട വൈർ
യ്യ്യൊർമ്മലെക്ക അയച്ചിരിക്കുംന്നു. ആയാള എത്തിയ ഉടനെ എല്ലാ വർത്തമാനത്തിന്നും
മലയാം അക്ഷരത്തിൽ കുത്ത എഴുതി ഉണ്ടാകുംന്നെ ഉറുപ്പ്യയും കൊടുത്തയക്കയും
ചെയ്യാം. വിശെഷിച്ച മുവ്വായിരം നായരെ വകയിന്ന എഴുവത്തൊന്നാമതിലെക്ക നിലുവ
രണ്ടാം ഗെഡുവിന്റെ കൂട പത്തപന്തറണ്ടായിരം ഉറുപ്പ്യ വരുവാനും ഉണ്ട. അവര
വഴിപൊലെ കൊടുക്കുമെന്ന തൊന്നുന്നതും ഇല്ലാ. ഈ അവസ്ഥ ഒക്കക്കും സായ്പി
അവർകളെ ദൊയാവ നമുക്ക നല്ലവണ്ണം യിരിക്കുംമ്പൊൾ ഈ ഉറുപ്പ്യ പിരിഞ്ഞ
വരാതെകണ്ടു നിന്നപൊക ഇല്ല എന്നുള്ള നിശ്ചയം നമുക്ക വഴിപൊലെ ഉണ്ട. ഈ
അവസ്ഥകൾ ഒക്കയും നമ്മുടെ മെൽ സ്നെഹം ഉണ്ടായിട്ട സായ്പി അവർകൾക്ക
ബൊധിപ്പിപ്പാൻന്തക്കവണ്ണം നമ്മുടെ പെർക്ക കത്ത എഴുതുവാൻ ന്തക്കവണ്ണം കല്പിക്ക
കൊണ്ടത്രെ എഴുതിയിരിക്കുന്നത. ശെഷം ഈ വർത്തമാനംങ്ങൾ ഒക്കയും തങ്ങളെ
അന്തക്കരണത്തിൽ ബൊധിച്ച ഇവിടുന്ന വെണ്ടുംന്നെ കാർയ്യ്യത്തിനും എഴുതി
അയക്കയും വെണം. നമസ്ക്കാരം. എടവം 5 നു മെയിമാസം 15 നു വന്നത. വർത്തമാനം
ബൊധിപ്പിച്ചത.

337 G&H

516 ആമത രാജശ്രീ വടക്കെ അധികാരി തലശ്ശെരി തുക്കിടി സുപ്രർഡെണ്ടൻ
കൃസ്തപ്രർ പീലി സായ്പി അവർകൾക്ക വത്തലിജി എഴുതിയ അന്ന്യായത്തിന്റെ
പെർപ്പ എന്നാൽ കൊറെ നാളായി 12 1/2 ഉറുപ്പ്യ ഗൊവിന്തൻ എന്ന പറയുന്നവൻ എനക്ക
തരെണ്ടത ആകകൊണ്ട ആയത കിട്ടിക്കഴിയായ്ക കൊണ്ട കണ്ണൂരദൊറൊഗയൊട
അന്ന്യായം വെച്ചു. ദൊറൊഗ അവനെ പിടിച്ചൊണ്ടു വന്നാറെ ഒരു ഉറുപ്പ്യയും അമ്പത
റെസ്സും മരിയാതി ആയിട്ടുള്ളെ അമാനവും വത്തയും വാങ്ങിക്കൊടുത്തതിന്റെ ശെഷം
എന്റെ ഉറുപ്പ്യ കൊടുപ്പിക്കുംന്നതിൻ മുൻമ്പെ എന്റെ കല്പന അല്ലാതെകണ്ട അവനെ [ 213 ] വിട്ടു വീടുകയും ചെയ്തു. എന്നാൽ കൊല്ലം 972 ആമത യെടവമാസം 5 നു ഇങ്കിരെശ
കൊല്ലം 1797 ആമത മെയിമാസം 15 നു തലശ്ശെരി നിന്നും എഴുതിയത.
കണ്ണുര ദൊറൊഗക്കൊണ്ട.

338 G&H

517 ആമത രാജശ്രീ വടക്കെ അധികാരി തലശ്ശെരി തുക്കിടി സുപ്രഡെണ്ടൻ
കൃസ്തപ്രർ പീലി സായ്പി അവർകൾക്ക ജെ കുബഗൊപാൾജി കണ്ണുര ദൊറൊ
ഗവിനെക്കൊണ്ട എഴുതിയത. എന്നാൽ വണ്ടിൽക്കാരൻ സുബാൻജി എന്ന
പറയുന്നവൻ 208 3/4 ഉറുപ്പിക ഇനിക്ക കടം വായ്പി കൊടുപ്പാൻ ആകുന്നതുകൊണ്ട
കണ്ണൂര ദൊറൊക മുൻമ്പാകെ അന്ന്യായംവെച്ചാറെ മെൽപറഞ്ഞെ വക്കൊണ്ട ദൊറൊ
ഗ സുബാൻജി പിടിച്ച കൊണ്ടവരികയും ചെയ്തു. അതിന്റെശെഷം മരിയാതി
ആയിട്ടുള്ളെ പ്രകാരംമ്പൊലെ 22 ഉറുപ്പ്യയും 30 റെസ്സും ഇതിനൊടകൂടെ ആറ ഉറുപ്പ്യ
വത്തെയും കൊടുത്തതിന്റെ ശെഷം എന്റെ പണം കൊടുപ്പിക്കുംന്നതിൻ മുൻമ്പെ
എന്റെ സമ്മതവും കൂടാതെ മെൽ പറഞ്ഞെ സുബാൻജിനെ വിട്ടുടുകയും ചെയ്തു.
എന്നാൽ കൊല്ലം 972 ആമത എടവമാസം 5നു ഇങ്കിരെശകൊല്ലം 1797 ആമത മെയി
മാസം 15 നു തലശ്ശെരി നിന്നും എഴുതിയത.

339 G&H

518 ആമത വടക്കെ അധികാരി തലശ്ശെരി തുക്കിടി സുപ്രർഡെണ്ടൻ കൃസ്തപ്രർ
പീലിസായ്പി അവർകൾക്ക ചെറക്കൽ രെവിവർമ്മ രാജാവ അവർകൾ സല്ലാം.
കൊടുത്തയച്ചെ കത്ത വായിച്ച കെട്ട അവസ്ഥയും അറിഞ്ഞു. മെടമാസം ഗെഡു വക
ഉറുപ്പ്യ ബൊധിപ്പിക്കെണ്ടതിന്ന ചൊവ്വക്കാരൻ മുസ്സ ഇങ്ങൊട്ട എഴുതി അയച്ചതിന്റെ
പെർപ്പും ഇത്ര ഉറുപ്പ്യഅവിടെ ബൊധിപ്പിക്കെണമെന്ന മുസ്സക്കയിവിടെനിന്ന അങ്ങൊട്ട
എഴുതി അയച്ചതിന്റെ പെർപ്പും ഇപ്പൊൾ അങ്ങൊട്ട കൊടുത്തയച്ചിരിക്കുംന്നു. ആയത
വായിച്ച കാണുംമ്പൊൾ സായ്പി അവർകൾക്ക അറിയാമെല്ലൊ. ഉറുപ്പ്യതാമസിയാതെ
ബൊധിപ്പിപ്പാൻ മുസ്സക്ക ഇവിടെനിന്ന എഴുതി അയച്ചിരിക്കുംന്നു. ഉറുപ്പ്യതാമസിയാതെ
അവിടെ വാങ്ങിക്കൊൾകയും വെണം. എന്നാൽ കൊല്ലം 972 ആമത യെടവമാസം 5 നു
എഴുതിയത. ബൊധിപ്പിച്ചിരിക്കുംന്നു.

340 G&H

രണ്ടാമത അച്ചുക്കണക്കപ്പിള്ള എഴുത്ത ചൊവ്വക്കാരൻ മുസ്സ മാപ്പള്ള കണ്ടു. കാരിയ
മെന്നാൽ കൊടുത്തയച്ച ഓല വായിച്ച വർത്തമാനവും അറിഞ്ഞു. മെടമാസത്തിലെ
ഗെഡുവിന എത്രെ ഉറുപ്പ്യബൊധിപ്പിക്കെണമെന്ന എഴുതിവന്നാൽ ആയത ബൊധിപ്പിച്ച
രശിതി വാങ്ങിക്കൊടുത്തയക്കാമെന്നും മറ്റും അല്ലൊ എഴുതി അയച്ചത. ഈ ഗെഡുവിന
38330 1/4 ഉറുപ്പ്യയും 33 റെസ്സും 3 ത്രെസ്സും ബൊധിപ്പിക്കെണം. ഈ ഉറുപ്പ്യ 38333 1/4
ഉറുപ്പ്യയും 33 റെസ്സും മുന്ന ത്രെസ്സും ബൊധിപ്പിച്ച തെശിതി കൊടുത്തയക്കയും വെണം.
മഞ്ചി ഇവിടെ എത്തിയാൽ മുളകും നെല്ലും കയറ്റി അയപ്പാൻ താമസിക്കയുമില്ലാ.
എന്നാൽ കൊല്ലം 972 ആമത മെടമാസം 16 നു എഴുത്ത.

341 G&H

മൂന്നാമത എനക്ക പലകാരിയത്തിന്നും ഉപകാരമായിട്ടുള്ളെ എന്റെ അച്ചുക്കണ
ക്കപ്പിള്ളച്ചൻ വായിച്ചു അറിയെണ്ടും അവസ്ഥ ചൊവ്വക്കാരൻ മുസ്സ എഴുത്ത. ഇപ്പൊൾ [ 214 ] അങ്ങുന്ന കൊടുത്ത അയച്ച ഓല വായിച്ച വർത്തമാനവും അറിഞ്ഞു. എന്നാൽ മുളകും
നെല്ലും എനക്ക തരുവാൻ പറഞ്ഞത ഞാൻ കൈയ്യ്യറ്റിയിരിക്കുംന്നെല്ലൊ. മെടമാസ
ത്തിലെ ഗെഡുവിന്റെ ഉറുപ്പ്യ പണ്ടാരത്തിൽ കൊടുത്ത രെശിതി വാങ്ങെണമെന്ന
എഴുതി അയച്ചപ്രകാരം ഉറുപ്പ്യ കൊടുത്ത രെശിതി വാങ്ങിക്കൊടുത്തുടാം. ഇപ്പൊഴത്തെ
ഗെഡുവിന ബൊധിപ്പിക്കെണ്ട ഉറുപ്പ്യ ഇത്രയെന്ന എഴുതി അയക്കണം. എന്നാൽ മുളക
എറ്റുവാൻ മഞ്ചി ഒന്ന അങ്ങൊട്ട കൊടുത്തയച്ചിട്ടും ഉണ്ട. ശെഷം മഞ്ചി എത്തിയ ഉടനെ
അങ്ങൊട്ട അയക്കുംന്നും ഉണ്ട. ശെഷം എന്നെക്കൊണ്ട വെണ്ട വെലക്കാരിയത്തിന്ന
എഴുതി അയക്കയും വെണം. എന്നാൽ മെടമാസം 2 നു നാൽ ഈ മുന്നും ചെറക്കൽനിന്ന
എടവം 5 നു മെയിമാസം 15 നു വന്നത. വർത്തമാനം ബൊധിപ്പിച്ചത.

342 G&H

519 ആമത മഹാരാജശ്രീ വടക്കെ അധികാരി സുപ്രർഡെണ്ടൻ കൃസ്തപ്രർ പീലി
സായ്പി അവർകളെ സന്നിധാനത്തിങ്കലെക്ക കുറുമ്പ്രനാട്ടും പൊഴവായെയും ദൊറെ
ക ചന്ദ്ര യ്യൻ എഴുതിക്കൊണ്ട ഹർജി. മെടമാസം 27 നു രാക്കൂറ്റിൽ എറനാട്ടുകരക്കാര
ചെത്രവാടിത്തറയിൽ ഇരിക്കും പാണക്കാടൻ കുട്ടിയത്തിനും എതാനും മാപ്പിളമാരും
നാലുതറയിൽനിന്ന കിളിയനാടൻ മുച്ചിക്കൽ ഉണ്ണിമുയ്തിയും ചിലംങ്കാട്ട അവതലമാനും
മറ്റും ചില മാപ്പളമാരും കൂടി പൊഴുവായെ നാട്ടിൽ ചൂലനൂര ഹൊബളിയിൽ കുഴിത്തറെ
യിൽ കടന്ന വട്ടെക്കാട്ട രാരുവിനെ വെടിവെച്ചു കൊന്ന വസ്തുമുതൽ കവർന്ന
കൊണ്ടുപൊകുംമ്പൊൾ കലശല കെട്ട തൊകാനുരക്കണ്ടപ്പനും ചാത്തുവും ഉക്കപ്പനും
മണ്ടിചെന്നാറെ അവരെ മുവ്വരെയും വെട്ടി മുറിച്ചിട്ട വസ്തു മൊതൽ കവർന്ന
കൊണ്ടുപൊകയും ചെയ്തു. എറനാട്ടുകരെക്കാര മാപ്പിളമാര ഇങ്ങിനെ എറക്കുറവായിട്ട
ചെയ്യുംന്നതിന സന്നിധാനത്തിങ്കൽ നിന്ന കല്പിച്ച മാറ്റിവെച്ച കൊടുത്താൽ
നന്നായിരുംന്നു. സന്നിധാനത്തിങ്കൽ നിന്ന കല്പിച്ച വരുന്നതുപൊലെ നടക്കുന്നതും
ഉണ്ട. കൊല്ലം 972 ആമത യെടവമാസം 2 നു എഴുതിയത. യെടവം 5 നു മെയിമാസം 15
നു വന്നത. യെടവം 7 നു മെയിമാസം 17 നു പെർപ്പാക്കി അയച്ചത. 18

343 G&H

521 ആമത കാന്തിലാട്ടെ കുട്ടിയാലിയും അങ്ങെപീടികയിൽ കുഞ്ഞിപ്പക്കിയും
ആയിട്ടുള്ളെ കാന്തിലാട്ടെ വീട്ടിന്റെ വിവാദം കൊണ്ട കുട്ടിയാലികൊണ്ടുവന്നെ
എഴുത്തും കുഞ്ഞിപ്പക്കി കൊണ്ടുവന്നെ എഴുത്തും ഇവര രണ്ട ആളും കൂടിക്കൊണ്ടു
വന്ന എഴുത്തുകൾ ഒക്കയും വടകരെ കച്ചെരിയിൽനിന്ന വടകരെ കച്ചൊടക്കാര
മണപ്രത്ത കുഞ്ഞിക്കാതിരിയും പെരിങ്ങാടി ഇവറാനും അരയാക്കുൽ വലിയ തറുവയും
താഴെപ്പിടിയക്കൽ കുട്ടിയെയും പാറക്കടവത്ത പട്ടെരിപർക്ക്രനും ആയാകി പൊക്കുറുവും
മാറാട്ടിലെ കുഞ്ഞിഅമ്മതും ഈച്ചിലി കുട്ടിയാലിയും ഇവര എട്ട ആളും വിസ്തരിച്ചെടത്ത
കാന്തിലാട്ടെ പുരയിൽ കുട്ടിയാലിക്ക ഇരിപ്പാൻ സങ്ങതി ഉള്ളു എന്നത്രെ കണ്ടത.
വകയിന്റെ അവസ്ഥക്ക തുമ്പ മുറി എഴുതിയ അവന്റെ കൈയ്യൊപ്പമായിട്ട രണ്ടു
പ്രമാണംങ്ങളും കൂടി നൊക്കിട്ട ഈ കർക്കിടകമാസം 2 നു ഇവര എല്ലാവരും എത്തി
പറയാമെന്നവെച്ചിരിക്കുംന്നു. ഇപ്രകാരം വടക്കെപ്പകുതിയിൽ മെസ്ത്രർ ബാടൽ സായ്പി
അവർകൾ മുമ്പാകെ 971 ആമത മിഥുനമാസം 20 നു വടകരെ കച്ചെരിയിൽ നിന്ന
എഴുതി വെച്ചിരിക്കുന്നു. 972 ആമത എടവമാസം 6 നു ഇങ്കിരെസ കൊല്ലം 1797 ആമത
മെയിമാസം പതിനാറാംന്തിയ്യ്യതി വന്നത. മെയിമാസം പതിനെഴാംന്തിയ്യതി പെർപ്പാക്കി
അയച്ചിരിക്കുംന്നു. [ 215 ] 344 G&H

522 ആമത രാജശ്രീ വടക്കെ അധികാരി തലശ്ശെരി തുക്കിടി സുപ്രർഡെണ്ടൻ
കൃസ്തപ്രർ പീലിസായ്പി അവർകൾക്ക കുറുമ്പ്രനാട്ട അദാലത്ത ദൊറൊക ചന്ദ്രയ്യന
എഴുതി അനുപ്പിന കാരിയം. എന്നാൽ താൻ എഴുതി അയച്ചെ കത്തി എത്തി. ആയതിൽ
ഉള്ള അവസ്ഥ ഒക്കയും മനസ്സിൽ ആകയും ചെയ്തു. താൻ എഴുതി അയച്ചെ കൊല
പാദംകൊണ്ടുള്ളെ വിവരം വഴിപൊലെ അന്ന്യെഷിക്കയും വെണം. വിശെഷിച
ആക്കൊലപാദം ചെയ്തവരെ ഇവിടെ ആരും അറിയ്കകൊണ്ട ആയവരുടെ പെരും
പാർക്കുന്നെ ദിക്കും നല്ലവണ്ണം വിചാരിച്ച എഴുതി അയക്കയും വെണം. എന്നാൽ കൊല്ലം
972 ആമത എടവമാസം 7 നു ഇങ്കിരെശ കൊല്ലം 1797 ആമത മെയിമാസം 17 നു
തലശ്ശെരിനിന്നും എഴുതിയത.

345 G&H

523 ആമത മഹാരാജശ്രീ വടക്കെ അധികാരി പീലിസായ്പ അവർകളുടെ
സന്നിധാനത്തിങ്കൽ ബൊധിക്കുവാൻ ഇരിവെനാട്ട നമ്പ്യാമ്മാര എഴുതിയ അർജി.
എഴുപതാമത മീനമാസത്തിൽ മൊന്തൊൽ കച്ചെരിനിന്ന കരാരനാമം എഴുതി
തന്നെപ്രകാരം ഉള്ള ഉറുപ്പ്യ 70 ആമതിലും 71 ആമതിലും കുബഞ്ഞി സറക്കാരിൽ അടച്ച
കരാർനാമം എഴുതി തന്നിട്ടുള്ളതിലെത കരിയാട്ടും പുളിയനമ്പറവും ഈ രണ്ടു
ദെശത്തിൽ മുൽ ഗെഡുവിന്റെ ഉറുപ്പിക കുബഞ്ഞി പണ്ടാരത്തിൽ നിന്നതന്നെ
എടുപ്പിക്കുക അത്രെ ആകുന്നത. അതിന്റെശെഷം ഉള്ള ദെശത്തിലെ ഉറുപ്പിക
ഞാങ്ങൾ നാല ആളും കൂടി എടുപ്പിച്ചിട്ടുള്ളതിൽ മുന്ന ആള എടുത്ത ഉറുപ്പ്യ ഒക്കയും
കുബഞ്ഞി സറക്കാർക്ക ബൊധിപ്പിക്കയും ചെയ്തു. കരാർനാമം നിശ്ചയമായിട്ട
എഴുതിതന്നിട്ടുള്ളെ ദെശംങ്ങളിൽനിന്ന ഉറുപ്പ്യ ഞാങ്ങൾ തന്നെ എടുത്ത കുബഞ്ഞി
സറക്കാർക്ക അടക്കെണ്ടത ആകുന്നു. കരാർനാമം എഴുതി തന്നിട്ടുള്ളതുപൊലെ
നടത്തിപ്പാനും മാനക്ഷയം വരാതെയിരിക്കെണ്ടുംന്നതിന്നും മഹാരാജശ്രീ സായ്പ
അവർകളുടെ കൃപാകടാക്ഷം ഉണ്ടായിരിക്ക വെണ്ടിയിരിക്കുന്നു. പുത്തുറ എടവട്ട ദെശം
ആറിലെ കുടിയാമ്മാർക്ക കാട പറ്റി നില്ക്കുംന്നെ ആളുകളുടെ ഉപദ്രംകൊണ്ട
കുടിയാന്മാർക്ക സൊരം എടുത്ത കഴിയെണ്ടതിന്ന സങ്കടമായി വന്നിരിക്കുംന്നു.
ഇരിവെനാട്ടെ കെഴക്കെ അതൃത്തലക്ക എതാനും ആയുധക്കാര നിക്കാഞ്ഞാൽ കുടികള
കണ്ടവും പറമ്പും നടന്ന കുബഞ്ഞിലെ നികുതി എടുത്തവരികയും ഇല്ലാ. ഇതിന്റെ
ഒക്കയും നിദാനം വരുത്തി സായ്പ അവർകളെ കടാക്ഷം ഉണ്ടായിട്ട ഞാങ്ങളെ
രെക്ഷിച്ചുവെങ്കിൽ നന്നായിരുംന്നു. കൊല്ലം 972 ആമത എടവമാസം 8നു എഴുതിയെ
സങ്കട വരിയൊല എടവം 9 നു മെയിമാസം 19 നു വന്നത. എടവം 10 നു മെയിമാസം 20
നു പെർപ്പാക്കി അയച്ചത.

346 G&H

524 ആമത രാജശ്രീ കടുത്തനാട്ട പൊർള്ളാതിരി ഉദയവർമ്മരാജാവ അവർകൾക്ക
തലശ്ശെരി തുക്കിടി സുപ്രർഡെണ്ടൻ കൃസ്തപ്രർ പീലി സായ്പി
അവർകൾ സല്ലാം. എന്നാൽ നാം തങ്ങൾക്ക എഴുതി അയച്ച കത്തിന്റെ ഉത്തരത്തിന
തങ്ങൾ കല്പിച്ചപ്രകാരം തങ്ങളെ കാരിയക്കാരൻ ദിവാൻ ബാളാജിരായ്ക്ക എഴുതി
അയച്ചത എത്തിക്കയും ചെയ്തു. എന്നാൽ ദിവാൻ പറഞ്ഞിരിക്കുംന്നു മലയാം അക്ഷരത്തിൽ എഴുതുംന്നവൻ ഇല്ലായ്കകൊണ്ട ദിവാൻജിക്ക എഴുതി അത്രെ.
ആകുന്നതിൽ ഉള്ള അവസ്ഥ ഗ്രെഹിക്കയും ചെയ്തു. രണ്ടാം ഗെഡുവിന്റെ [ 216 ] നിലുവപ്പണത്തിന്ന ഇനിയും എഴുതി അയക്കെണ്ടതിന്ന നമുക്ക ആവിശ്യം വന്നി
രിക്കുംന്നതുകൊണ്ടും കൊടുക്കാതെയിരിക്കുംന്നതുകൊണ്ടും ആയത മെടമാസം 15 നു
കൊടുപ്പാൻ ആയിരുന്നത കൊടുക്കുമെന്ന തങ്ങൾ എത്രയും പരമാർത്ഥമായിട്ട
പറകകൊണ്ടും കൊടുക്കാതെയിരിക്കകൊണ്ടും നാം എത്രയും സങ്കടമായിരിക്കുംന്നു.
നാം പ്രെത്ര്യെകമായിട്ട അപെക്ഷിക്കുംന്നെപ്രകാരം മുതലുകൾ ഒക്കയും ഈക്കത്ത
എത്തിയ ഉടനെ കൊടുത്തയക്കുമെന്ന നാം നിശ്ചയിച്ചിരിക്കുംന്നു. ഈ പണം ഒക്കയും
വാണ്ടെണ്ടതിന്ന നമുക്ക എത്രയും ആഗ്രഹിച്ചിരിക്കുംന്നു. തങ്ങളെ ക്രമമായിട്ട
കാരിയംകൊണ്ട ബെഹുമാനപ്പെട്ട സറക്കാർക്ക ദെയാവായിട്ട ഒരു പക്ഷം നിശ്ചയമായി
വരുത്തുകകൊണ്ട മെൽപ്പറഞ്ഞ വർത്തമാനം ഇനിയും എഴുതി അയപ്പാൻ നമുക്ക
സങ്ങതിയും ഇല്ലല്ലൊ. എനി വിശെഷിച്ച എന്ത പറകകൂടും. എന്നാൽ കൊല്ലം 972
ആമത എടവമാസം 9 നു ഇങ്കിരെശ കൊല്ലം 1797ആമത മെമാസം പത്തൊമ്പതാംന്തിയ്യ്യതി
തലശ്ശെരി നിന്നും എഴുതിയത.

347 G&H

525 ആമത രാജശ്രീ വടക്കെ അധികാരി തലശ്ശെരി തുക്കിടി സുപ്രർഡെണ്ടൻ
കൃസ്തപ്രർ പീലി സായ്പ അവർകൾ കുറുമ്പ്രനാട ദൊറൊക ചന്ദ്രയ്യ്യന എഴുതിയ
കല്പനക്കത്ത. എന്നാൽ നമുക്ക എഴുതി അയച്ചെകൊലപാദത്തിന്റെ അവസ്ഥകൊണ്ട
തനിക്ക ഗ്രെഹിപ്പിച്ച സമയത്ത കൊലപാദക്കാരെ പിടിപ്പാൻ ഒരു വഴി നടന്നിട്ടില്ലല്ലൊ.
ശെഷം ആ കൊലപാദത്തിന്റെ അവസ്ഥ ഉള്ളതിൽ ഒന്ന അന്ന്യെഷിച്ചിട്ടും ഇല്ലയെന്ന
പൊഴവായി നായൻമ്മാര നമുക്ക അറിയിക്കയും ചെയ്തു. അതുകൊണ്ട ഈക്കത്ത
എത്തിയ ഉടനെ പൊഴവായി നാട്ടിൽ പൊകയും കൊലപാദത്തിന്റെ അവസ്ഥ ഒക്കയും
അന്ന്യെഷിച്ച അറിഞ്ഞ നമുക്ക എഴുതി അയക്കയും വെണം. എന്നാൽ കൊല്ലം 972
ആമത എടവമാസം 9 നു ഇങ്കിരെശകൊല്ലം 1797ആമത മെമാസം പത്തൊമ്പതാംന്തിയ്യതി
തലശ്ശെരിനിന്ന എഴുതിയത.

348 G&H

526 ആമത മഹാരാജശ്രീ വടക്കെ അധികാരി കൃസ്തപ്രർ പീലി സായ്പി അവർകളുടെ
സന്നിധാനത്തിങ്കലെക്ക കസബ തലശ്ശെരി താലുക്ക കാനംങ്കൊവി രാമയ്യൻ എഴുതിയാ
അർജി. കല്പനപ്രകാരം 7 നു ഇരിവെരിക്ക വന്നിരിക്കുംന്നു. 6 നു പിരിച്ച ഉറുപ്പികയിന്റെ
അവസ്ഥ എഴുതി അയച്ചിട്ടും ഉണ്ടല്ലൊ. 7നു പിരിച്ചെ ഉറുപ്പ്യ 75-ം ഇനി തറക്ക ഒക്കയും
ആളെ അയച്ചിട്ടും ഉണ്ട. ശെഷം പിരിഞ്ഞ ഉറുപ്പ്യക്ക എഴുതി അയക്കുംന്നതും ഉണ്ട.
ശെഷം 5 നു രാത്രി പൊറാട്ടരക്കാര പത്തഇരുനൂറ ആളായിട്ട വന്ന ചെമ്പിലൊട്ട
കണയന്നൂര ഇരിവെരികൊറൊഞ്ഞൊരു ദെശത്തെ പുരകൾ ചുട്ടുപൊയിരിക്കുംന്നു.
ഇങ്ങിനെ എട്ടുപത്തു ദെശത്ത കുഞ്ഞുകുട്ടിയിരിക്കുംന്നതുമില്ലാ. ഇനി ഒന്നു രണ്ടഉള്ളെ
കുടിയാൻമ്മാരെ വരുത്തി പണത്തിന്ന ചൊദിച്ചതിന്റെ ശെഷം ഞാങ്ങളെ ഇരുത്തി
ഉപദ്രംകൂടാതെ യിരുത്തിയാൽ ഉറുപ്പ്യ വെഗം തീർത്ത കൊടുക്കുംന്നതും ഉണ്ട എന്ന
നായെൻമ്മാരും തിയ്യ്യരും പറയുംന്നു. ശെഷം മാപ്പിളമാരെ കുഞ്ഞുകുട്ടി എങ്കിലും മാപ്പിളമാര എങ്കിലും
ഒരുത്തിലും ആളെ അയച്ചാൽ കാണുംന്നതും ഇല്ലാ. ഭയപ്പെട്ടപൊയ
കുടിയാൻമ്മാരെ വരുത്തിയിരുത്തുവാൻ പ്രയത്നം ചെയ്യുന്നതും ഉണ്ട. കുടി ഉള്ള ദിക്കിൽ
ആളെ അയച്ച പണം പിരിക്കുംന്നതും ഉണ്ട. ഞാങ്ങളെ അരിയത്ത മാസപ്പടിക്ക എടുത്തെ
ആളുകൾക്ക തൊക്കും ഉണ്ടയും മരുന്നും ഇല്ലാ. തൊക്കും തെരയും കൊടുത്തയച്ചാൽ
അവർക്ക കൊടുത്ത നാട്ടിലെ കുടിയാൻമ്മാരെയും വരുത്തി കൊറയ ആളുകളെയും
ശെഖരിച്ചും കൊണ്ട കണയന്നുർക്ക പൊയിരുന്ന പിരിഞ്ഞ ഉറുപ്പ്യ കൊടുത്തയക്കുകയും [ 217 ] ചെയ്യാം. എന്നാൽ കൊല്ലം 972 ആമത യെടവമാസം 8 നു എഴുതിയത എടവം 9 നു
മെമാസം പത്തൊമ്പതാംന്തിയതി വന്നത. ഉടനെ പെർപ്പാക്കിക്കൊടുത്തു.

349 G&H

527 ആമത രാജശ്രീ വടക്കെ അധികാരി തലശ്ശെരി തുക്കിടി സുപ്രർഡെണ്ടൻ
കൃസ്തപ്രർ പീലി സായ്പ അവർകൾക്ക കടുത്തനാട്ട പൊർള്ളാതിരി ഉദയവർമ്മരാജാവ
അവർകൾ സല്ലാം, എടവമാസം 2 നു സാഹെബര അവർകൾ എഴുതിക്കൊടുത്തയച്ച
കത്ത വായിച്ച വർത്തമാനം ഒക്കയും മനസ്സിൽ ആകയും ചെയ്തു. രണ്ടാം ഗെഡുവിന്റെ
മൊതലുവകയിൽ ഇപ്പൊൾ 7000 ഉറുപ്പിക നമ്മുടെ ആളു പക്കൽ
കൊടുത്തയച്ചിരിക്കുംന്നു. ഈ ഉറുപ്പിക 7000വും കച്ചെരിയിൽ പുക്കപ്രകാരം രെശിതി
കൊടുത്തയപ്പാൻ കടാക്ഷം ഉണ്ടാകയും വെണം. കുബഞ്ഞി നികുതിക്കാരിയത്തിന്ന
ഉപെക്ഷകൂടാതെ പ്രയത്നം ചെയ്കയും ചെയ്തു. സാഹെബര അവർകളെ കല്പനക്ക
നാം വിചാരിച്ചിട്ടും ഇല്ലാ. രാജ്യത്ത ഉള്ള കുടിയാൻമ്മാരൊടവഴിപൊലെ നാം നിഷ്ക്കരിഷ
കാണിച്ചിട്ടും ചെലെ മുഖ്യസ്തൻമ്മാര നികുതി ഉറുപ്പിക തന്നതും ഇല്ല. അവരെ ചിലരെ
കാണുംന്നതും ഇല്ലാ. ഇപ്രകാരം കാട്ടുംന്നത ഒക്കയും നികുതി ഉറുപ്പികക്ക താമസം
വരുത്തുവാൻ ആകുന്നു മുഖ്യസ്തൻമ്മാരകാട്ടുംന്നത എന്ന നമുക്ക തൊന്നിയിരിക്കുംന്നു.
ഇനിഒക്കയും സാഹെബര അവർകളെ കടാക്ഷംകൊണ്ട വഴി ആയിവരുമെന്ന നാം
വിശ്വസിച്ചിരിക്കുംന്നു. ഇപ്പൊൾ രാജ്യത്തെ ഫലങ്ങളും അനുഭവംങ്ങളും ഇല്ലാത്തെ
സമയമാകകൊണ്ടത്രെ മൊതല എടുത്ത വരുവാൻ താമസം വന്നിരിക്കുംന്നത. ഇനിയും
നമ്മാൽ ആകുംപ്രകാരം പ്രയത്നം ചെയ്ത തീർന്നവരുന്നെ ഉറുപ്പിക താമസിയാതെ
കൊടുത്തയക്കയും ചെയ്യാം. എല്ലാക്കാർയ്യ്യത്തിന്നും സാഹെബര അവർകളെ കടാക്ഷം
ഉണ്ടായിരിക്കും വെണം. എന്നാൽ കൊല്ലം 972 ആമത എടവമാസം 8 നു എഴുതിയ കത്ത
എടവം ഒമ്പതാംന്തിയ്യ്യതി മെയിമാസം പത്തൊമ്പതാംന്തിയ്യ്യതി വന്നത.

350 G&H

528 ആമത മഹാരാജശ്രീ വടക്കെ അധികാരി പീലിസായ്പ അവർകളുടെ
സന്നിധാനത്തിങ്കൽ ബൊധിപ്പിപ്പാൻ ഇരിവെനാട്ട നമ്പ്യാൻമ്മാര എഴുതിയ അർജി.
എടവമാസം 3നു കണ്ണൊത്തനിന്ന വെടികഴിഞ്ഞ പൊരുംന്നെ വഴിക്ക പൂത്തുര യാവാരി
ഒതയൊത്ത പണ്ടാര ആയുധക്കാര മാപ്പിളമാര കയറി വന്ന വെള്ളം തരെണമെന്ന
പറഞ്ഞ വെള്ളം കൊടുക്കുംന്നതിന മദ്ധ്യെ കിണറും പൊരയും തൊട്ട. കൂറ്റെരി കെളൊത്ത
നമ്പ്യാരുടെ കിടാവ നെല്ലെരി അമ്പുവിനെ കാട്ടുനായര ആകുന്നു എന്ന പറഞ്ഞ അവനെ
പിടിപ്പാൻ ചെന്നാറെ അവൻ പാഞ്ഞ അകത്തകടന്നാറെ അവനെ എന്തിന പിടിക്കുംന്നു
എന്ന പറഞ്ഞ നമ്പ്യാര വാതുക്കൽ വന്ന നിന്നാറെ മാപ്പിളമാര വെടിവെക്കയും ചെയ്തു.
ആ വെടി നമ്പ്യാർക്കും പെണ്ണുംങ്ങൾക്കും കൊണ്ട അവര യിരിവരും മരിച്ച പൊകയും
ചെയ്തു. നമ്പ്യാരുടെയും വാലിയക്കാരന്റെയും വാള രണ്ടും കൊണ്ടുപൊകയും ചെയ്തു.
മാപ്പിളമാര പിടിപ്പാൻ ചെന്ന വാലിയക്കാരനെ വരുത്തി ചൊദിച്ചാറെ ആ വന്ന
മാപ്പിളമാരിൽ ചുണ്ടങ്ങാപ്പൊയിൽ കുഞ്ഞിഅമ്മതിനെ അവൻ അറികയും ചെയ്യും. ആ
വാലിയക്കാരനെ ഇവിടെ വരുത്തി നിപ്പിച്ചിട്ടും ഉണ്ട. ഇപ്രകാരം ഉള്ളെ മാനക്ഷയം
മുൻപെ വന്നിട്ടും ഇല്ലാ. ഇതിന്റെ വെണ്ടുംവണ്ണം നിവൃർത്ത വരുത്തിവെച്ചതരാഞ്ഞാൽ
ഞാങ്ങൾക്ക നാട്ടിൽനിന്ന പൊറുക്കെണ്ടുംന്നതിന്ന വളരെ സങ്കടംതന്നെ ആകുന്നത.
ഇതിന്റെ ഒക്കയും നിദാനമാക്കിവെച്ച തരെണ്ടുംന്നതിന്ന സായ്പ അവർകളുടെ
കൃപകടാക്ഷം ഉണ്ടായിരിക്കയും വെണം. കൊല്ലം 972 ആമത എടവമാസം 18 നു
എഴുതിയെ സങ്കട വരിയൊല എടവം 9നു മെമാസം 19 നു വന്നത. ഈ ദിവസം തന്നെ
പെർപ്പാക്കി അയച്ചത. [ 218 ] 351 G&H

529 ആമത രാജശ്രീ കടുത്തനാട്ട പൊർള്ളാതിരി ഉദയവർമ്മരാജാവ അവർകൾക്ക
വടക്കെ അധികാരി തലശ്ശെരി തുക്കിടി സുപ്രർഡെണ്ടൻ കൃസ്തപ്രർ പീലിസായ്പി
അവർകൾ സല്ലാം. എന്നാൽ തങ്ങൾ എതാൻ ഉറുപ്പ്യ ഇവിടെ കൊടുത്തയച്ചതുകൊണ്ട
നമുക്കു വളരെ പ്രസാദമാകയും ചെയ്തു. ഗെഡു ഉറുപ്പിക ഒക്കയും കൊടുത്തയച്ചുവെന്ന
നാം പരമാർത്ഥമായിട്ട അപെക്ഷിച്ചിരിക്കുംന്നു. അതുകൊണ്ട മുഴുവനും അയച്ചുവെന്ന
വന്നിരുന്നാൽ ബഹുമാനപ്പെട്ട സറക്കാർക്ക വളരെ സന്തൊഷമാക്കിയിരുന്നു. ഇമാസം
15 നു വരും മുൻമ്പെ കിസ്തി ഒക്കയും തെകച്ച ആക്കുമെന്ന നാം ഒത്തിരുന്നതുകൊണ്ട
ഇപ്രകാരം ചെയ്യുമെന്ന നാം തങ്ങളെ മെൽ വിശ്വസിച്ചിരിക്കുംന്നു. മെൽവിശ്വാസത്തിൻ
നമുക്ക അപെക്ഷക്കെട ഉണ്ടാക ഇല്ല എന്ന നാം നിശ്ചയിച്ചിരിക്കുംന്നു. ശെഷം
തങ്ങളെക്കൊണ്ട നാം അനുഭവിക്കുന്നെ വിശ്വാസം ശുദ്ധമാകുന്നതുകൊണ്ട ആയതിന
വിശ്വാസംകൂടാതെ പണം ബൊധിപ്പിക്കുമെന്ന നാം ഗ്രെഹിച്ചിരിക്കുംന്നു. അതുകൊണ്ട
അവ്വണ്ണം ചെയ്താൽ തങ്ങളെ കാർന്നവരുടെ വഴിയെ നടപ്പാൻ തങ്ങൾ ആഗ്രഹിച്ചി
രിക്കും എന്ന ബെഹുമാനപ്പെട്ട സറക്കാറക്ക കാണിപ്പിക്കയും ചെയ്യും. എന്നാൽ കൊല്ലം
972 ആമത എടവമാസം 10 നു ഇങ്കിരെശ കൊല്ലം 1797 ആമത മെമാസം 20 നു
തലശ്ശെരിനിന്നും എഴുതിയത.

352 G&H

530 ആമത രാജശ്രീ വടക്കെപ്പകുതിയിൽ തലശ്ശെരി തുക്കിടിമജിസ്ത്രാദ പീലിസായ്പ
അവർകൾ ദൊറൊഗ വയപ്പുറത്തെ കുഞ്ഞിപ്പക്കിക്ക എഴുതിയെ കൽപനക്കത്ത.
എന്നാൽ സുസാന എന്ന പറയുംന്ന പെണ്ണ അവളെ എജമാനൻ തൊമാസ കൃസ്സൊ
സായ്പി അവർകൾ നിന്ന രണ്ടു പൊൻവിരുതും എതാൻ ഉറുപ്പ്യയും മൊഷ്ഠിച്ച
കൊണ്ടുപൊയതുകൊണ്ട സുസാന എന്ന പറയുംന്ന പെണ്ണിനെ വിസ്തരിക്കയും വെണം.
അതിന അങ്ങൊട്ട കൊടുത്തയച്ചിരിക്കുംന്നു. ശെഷം മെൽ എഴുതിയ കളവ കാർയ്യ്യ
ത്തിൽ ചെകമ്മത എന്ന പറയുന്നവൻ സഹായമായിരുന്നതുകൊണ്ട ആ ക്കുറ്റത്തിന്ന
അവനെയും വിസ്തരിക്കയും വെണം. സാക്ഷിക്കാരൻമ്മാരെ വിളിക്കുംന്ന ഉടനെ കൊടു
തിയിൽ വരികയും ചെയ്യും. എന്നാൽ കൊല്ലം 972 ആമത എടവമാസം 10 നു ഇങ്കിരെ
ശകൊല്ലം 1797 ആമത മെയിമാസം 20 നു യും തലശ്ശെരിനിന്നും എഴുതിയ കല്പന.

353 G&H

531 ആമത രാജശ്രീ വടക്കെ അധികാരി തലശ്ശെരി തുക്കിടി സുപ്രർഡെണ്ടൻ
കൃസ്തപ്രർ പീലിസായ്പ അവർകൾ കുയിലാണ്ടി പെയ്യ്യനാട്ടുകരെ അദാലത്ത ദൊറൊക
കുഞ്ഞായിൻ മുപ്പന എഴുതിയെ കല്പന. എന്നാൽ തന്റെ അദാലത്തിൽ എടപെട്ട
വാരിയൻ ഉണത്തിരി ആയിട്ടും വെണ്ടൊളി പുത്തലത്തെ നമ്പൂരി ആയിട്ടും ഒരു
വിസ്തരിച്ചതുകൊണ്ട മെൽപറഞ്ഞ ഹെതുവിൽ ചെയ്തിട്ടുള്ള വിവരം ഒക്കയും ഇതിനാൽ
തനിക്ക കല്പിച്ചിരിക്കുംന്നു. എഴുതിയ വിവരംകൊണ്ട ഒട്ടും താമസിയാതെ കൊടു
ത്തയക്കയും വെണം. എന്നാൽ കൊല്ലം 972 ആമത എടവമാസം 10 നു ഇങ്കിരെശ കൊല്ലം
1797 ആമത മെയിമാസം 20നു തലശ്ശെരി നിന്നും എഴുതിയത.

354 G&H

532 ആമത രാജശ്രീ വടക്കെ അധികാരി തലശ്ശെരി തുക്കിടി സുപ്രർഡെണ്ടൻ
കൃസ്തപ്രർ പീലിസായ്പ അവർകൾ ഇരിവെനാട്ട കെഴെക്കെടത്ത നമ്പിയാർക്ക എഴുതിയ [ 219 ] കല്പനക്കത്ത. എന്നാൽ താൻ അന്ന്യായമായിട്ട ഇവിടെക്ക എഴുതി അയച്ച കൊലപാദം
വിസ്തരിക്കെണ്ടതിന്ന ഈ എടവമാസം 13നുക്ക മൊന്തൊൽ കച്ചെരിക്ക എത്തുവാൻ നാം
താല്പരിയമായിരിക്കുംന്നു. ആയതുകൊണ്ട കൊലപാദം ചെയ്തവരെ ശിക്ഷകൊടു
പ്പാനായിക്കൊണ്ട വെടിവെച്ച മാപ്പിളയിനെ കണ്ട അറിയുന്നവരെ ഒക്കയും മെൽ
എഴുതിയിരിക്കുംന്ന തിയ്യ്യതിക്ക മൊന്തൊൽ കച്ചെരിക്ക വരുത്തുകയും വെണം. എന്നാൽ
കൊല്ലം 972 ആമത എടവമാസം 11 നു ഇങ്കിരെശ കൊല്ലം 1797 ആമത മെമാസം 21 നു
തലശ്ശെരിനിന്ന എഴുതിയ കത്ത.

355 G&H

533 ആമത മഹാരാജശ്രീ വടക്കെ അധികാരി കൃസ്തപ്രർ പീലിസായ്പ അവർകൾ
സന്നിധാനത്തിങ്കലക്ക കൈയിത്താൻ കുവെലി എഴുതിയ അർജി. എന്നാൽ
കാനംങ്കൊവി രാമയ്യ്യൻ ഇവിടെനിന്ന ഇരിവെരിക്ക പൊയതിന്റെശെഷം ഞാൻ
ഇന്നെവരക്ക ദിവസം 4ന്ന പിരിച്ച നികുതി ഉറുപ്പിക760-ം തെയ്യാറായിരിക്കുംന്നു. ശെഷം
കുടിയാൻമ്മാരെ വരുത്തി പണം പിരിപ്പാൻ രാവപകലായിട്ട പ്രയത്നം ചെയ്യുംന്നതും
ഉണ്ട. ശെഷം എല്ലാക്കാരിയത്തിന്നും ഞാൻ കല്പനപ്രകാരം അനുസരിച്ചു നടക്കുംന്നവൻ
ആയതുകൊണ്ട എന്നൊട വളര കടാക്ഷം ഉണ്ടായിരിക്കയും വെണം. എന്നാൽ കൊല്ലം
972 ആമത യെടവമാസം 10 നു എഴുതിയ അർജി. എടവം 11 നു മെമാസം 21 നു വന്നത.

356 G&H

534 ആമത രാജശ്രീ വടക്കെ അധികാരി തലശ്ശെരി തുക്കിടി സുപ്രർഡെണ്ടൻ
കൃസ്തപ്രർ പീലിസായ്പ അവർകൾ വടക്കരെ ദൊറൊക അയ്യ്യാരകത്ത സുപ്പിക്ക
എഴുതിയ കല്പന. എന്നാൽ യാദപ്പട്ടപ്പൊക്കര എഴുതിയ അർജിന്റെ പെർപ്പ തനിക്ക
കൊടുത്തയച്ചിരിക്കുംന്നു. ആയതിൽ ഉള്ളെ വർത്തമാനത്തിന്റെ പരമാർത്ഥം
അന്ന്യെഷിക്കയും നമുക്ക എഴുതി അയക്കയും വെണം. എന്നാൽ കൊല്ലം 972 ആമത
എടവമാസം 11 നു ഇങ്കിരെശ കൊല്ലം 1797 ആമത മെമാസം 21 നു തലശ്ശെരിനിന്നും
എഴുതിയത.

357 G&H

രണ്ടാമത. രാജശ്രീ കുമിശനർ സാഹെബമാര അവർകൾക്ക യാധപ്പാട്ട പൊക്കര എഴു
തിയ അർജിന്റെ പെർപ്പ എന്നാൽ തൊടിക്കളം പിടിപ്പാൻ ഞാൻ മറ്റുള്ള ആയുധ
ക്കാരൊട ഒന്നിച്ച കൊട്ടത്തനിന്ന പൊരുമ്പൊൾ കടുത്തനാട്ടിൽ എടശ്ശെരി
നികുതിപിരിക്കുംന്ന അന്തപട്ടര മഗണ്ണാ കത്ത ഉക്കപ്പൻ നായരെ ചെല്ലപ്പുറത്ത എന്റെ
വീട്ടിലെക്ക അയച്ചു. അതിന്റെ മീത്തൽ ഉള്ളത ഒക്കയും പൊളിച്ച ആ ചരക്കുകള
കൊണ്ടുപൊകയും ചെയ്തു. പെണ്ണുംപിള്ളകളെ വീട്ടിൽനിന്ന ഒഴിപ്പിക്കുകയും ചെയ്തു.
ആയതുകൊണ്ട കുമിശനർ സായ്പുമാര അവർകളുടെ ദെയ ഉണ്ടായിട്ട എന്റെ
പെണ്ണുംപിള്ളകളെ ഇനിയും വീട്ടിൽ ഇരുത്തിരെക്ഷിപ്പാനും എന്റെ സങ്കടം തീർത്ത
കൊടുപ്പാനും കല്പിക്കുമെന്ന ഞാൻ പ്രാർത്ഥിച്ചിരിക്കുംന്നു. എന്നാൽ കൊല്ലം 972
ആമത എടവമാസം പത്താംന്തിയ്യ്യതി എഴുതിയത. എടവം 11 നു വന്നത. ഉടനെ
വടകരെക്ക അയക്കയും ചെയ്തു.

358 G&H

535 ആമത രാജശ്രീ ചെറക്കൽ രെവിവർമ്മരാജാവ അവർകൾക്ക വടക്കെ അധികാരി
തലശ്ശെരി തുക്കിടി സുപ്രർഡെണ്ടൻ കൃസ്തപ്രർ പീലിസായ്പ അവർകൾ സല്ലാം. എന്നാൽ [ 220 ] തങ്ങെളെ കാരിയക്കാരൻ തലശ്ശെരിയിൽ വന്നല്ലാതെ മുസ്സ രണ്ടാം ഗെഡുവിന്റെ
തീർച്ച ആക്കുക ഇല്ലന്ന കാമാൻ നമുക്കു വളരെ സങ്കടമായിരിക്കുംന്നു. ഈ മുതൽ
ഒക്കയും ബൊധിപ്പിക്കുമെന്ന നാം വിശ്വസിച്ചതുകൊണ്ട ഈക്കത്ത എത്തിയ ഉടനെ
തങ്ങളെ കാർയ്യ്യക്കാരൻ ഇവിടെക്ക വരുമെന്ന നാം നിശ്ചയിച്ചിരിക്കുംന്നു. എന്നാൽ
കൊല്ലം 972 ആമത എടവമാസം നാലാംന്തിയ്യ്യതി ഇങ്കിരെശകൊല്ലം 1797ആമത മെമാസം
14 നു തലശ്ശെരിനിന്ന എഴുതിയത. ഈക്കത്ത എടവം 12 നു മെമാസം 22 നു കണ്ടത.
അതുകൊണ്ട ഈ തിയ്യ്യതിയിൽ എഴുതിയത.

359 G&H

536 ആമത രാജശ്രീ വടക്കെ അധികാരി തലച്ചെരി തുക്കിടി സുപ്രർഡെണ്ടൻ
കൃസ്തപ്രർ പീലിസായ്പ അവർകൾ കണ്ണൂര ദൊറൊകക്ക എഴുതിയ കല്പനക്കത്ത.
എന്നാൽ ഈക്കത്ത കൊണ്ടുവരുന്നവനെ മുൻമ്പെ തനിക്ക കൊടുത്തയക്കയും ചെയ്തു.
ലാൽമഹമ്മതു അവനും ആയിട്ടുളെള ഹെതു അവസ്ഥയിൽ താൻ നെരുന്ന്യായവും
പൊലെ വിസ്തരിച്ചിട്ടില്ലാ. അന്ന്യായം വെച്ചതുകൊണ്ട ഈ കത്ത എത്തിയ ഉടനെ ആ
അന്ന്യായത്തിന്റെ വിവരങ്ങൾ ഒക്കയും ആയതിൻമെൽ നടന്നിരുന്നെ അവസ്ഥകളും
തിരിച്ച എഴുതി അയക്കയും വെണം. എന്നാൽ കൊല്ലം 972 ആമത എടവമാസം 13 നു
ഇങ്കിരെശകൊല്ലം 1797 ആമത മെയിമാസം 23 നു തലശ്ശെരിനിന്നും എഴുതിയത. 19

360 G&H

538 ആമത രാജശ്രീ വടക്കെ അധികാരി തലശ്ശെരി തുക്കിടി സുപ്രർഡെണ്ടൻ
കൃസ്തപ്രർ പീലി സായ്പി അവർകൾ രണ്ടുതറെ കാനംങ്കൊവി രാമയ്യന എഴുതി അനുപ്പിന
കാരിയം. എന്നാൽ ഒരു ആസ്പരും പട്ടാളശിപ്പായിമാരും കൂടി അമ്പിലാട്ടിൽ
വരുന്നതുകൊണ്ട ആ ആപ്സർക്കും ശിപ്പായിമാർക്കും ഇരിപ്പാനായിട്ട വെണ്ടുംന്ന
പുരകൊപ്പുകൾ കൊടുക്കെണ്ടുംന്നതിന്ന കുടിയാൻമ്മാർക്ക കല്പിക്കയും വെണം. ഈ
കൊടുക്കുംന്ന പുരകൊപ്പുകൾ ആസ്പര സായ്പു ശിപ്പായിമാരും വിലകൊടുക്കയും
ചെയ്യും. ശെഷം പിരിച്ച പണം ഒക്കയും ഇവിടെക്ക കൊടുത്തയക്കയും വെണം. രണ്ടാം
ഗഡുവിന്റെ നിപ്പായിട്ടുള്ള പണം ഇത്ര ദിവസത്തിൽ ബൊധിപ്പിക്കുമെന്ന നമുക്ക
അറിവിക്കയും വെണം. എന്നാൽ കൊല്ലം 972 ആമത എടവമാസം 14 നു ഇങ്കിരെശ
കൊല്ലം 1797 ആമത മെയിമാസം 24 നു തലശ്ശെരി നിന്നും എഴുതിയത.

361 G&H

539 ആമത മഹാരാജശ്രീ വടക്കെ അധികാരി സുപ്രർഡെണ്ടൻ കൃസ്തപ്രർ പീലി
സായ്പി അവർകളെ സന്നിധാനത്തിങ്കലക്ക കുറുമ്പ്രനാട്ടും പൊഴവായയും ദൊറൊക
ചന്ദ്രയ്യൻ എഴുതിക്കൊണ്ട അർജി. കൊലപാദത്തിന്റെ കാരിയത്തിന്റെ അവസ്ഥക്ക
സന്നിധാനത്തിങ്കൽനിന്ന വന്ന കത്ത കണ്ട ഉടനെ പൊഴവായക്ക ഞാൻ പൊകയും
ചെയ്തു. അവിടെചെന്ന അന്ന്വെഷിച്ച സുക്ഷം വരുത്തി പിടിച്ച അയപ്പാൻ ശ്രമിച്ചിട്ടും
ഉണ്ട. സന്നിധാനത്തിങ്കൽനിന്ന വന്ന കല്പനപ്രകാരം കുറുമ്പ്രനാട്ട രാജാവ അവർ
കൾക്ക 20 ആളെ ഇവിടെനിന്ന കൊടുക്കയുംചെയ്തു. കുബഞ്ഞി അരി മുട മുമ്പിനാൽ
താമരശ്ശെരി കടത്തിവെച്ചിട്ടുള്ളതിൽ നാനൂറ്റമുപ്പത മൂട അരി ഇപ്പൊൾ മയ്യഴിക്ക
കടത്താൻന്തക്കവണ്ണം കൊഴിക്കൊട്ടനിന്ന രാജശ്രീ ആട്ടുസെൻ സായ്പു അവർകൾ
എഴുതി അയച്ച വന്നിട്ടും ഉണ്ട.അക്കാരിയത്തിന്നും മറ്റും ഇവിടെ നടക്കെണ്ടും [ 221 ] കാരിയത്തിന്നും കല്പനപ്രകാരം നടക്കുംന്നതും ഉണ്ട. കൊല്ലം 972 ആമത എടവമാസം
12 നു എഴുതിയത. എടവം 14 നു മെയിമാസം 24 നു വന്നത.

362 G&H

540 ആമത രാജശ്രീ വടക്കെ അധികാരി തലശ്ശെരി തുക്കിടി സുപ്രർഡെണ്ടൻ
കൃസ്തപ്രർ പീലി സായ്പി അവർകൾ വടകരെ ദൊറൊഗ അയ്യാരകത്ത സുപ്പിക്ക എഴുതി
അനുപ്പിന കാരിയം. ഈക്കത്ത എത്തിയ ഉടനെ കുറ്റിയാടിക്ക അരികൊണ്ടുപൊകുന്ന
തൊണിക്ക വെണ്ടുന്ന സഹം ഒക്കയും കൊടുക്കയും വെണം. വിശെഷിച്ച കണക്ക
കൊടുത്തയച്ച ഉടനെ ആയതിന്റെ ചിലവ കൊടുത്തു വീടുകയും ചെയ്യ്യാം. എന്നാൽ
കൊല്ലം 972 ആമത എടവമാസം 15 നു ഇങ്കിരെശ കൊല്ലം 1797 ആമത മെയിമാസം 25 നു
തലശ്ശെരിനിന്നും എഴുതിയത.

363 G&H

541 ആമത മഹാരാജശ്രീ വടക്കെ അധികാരി പീലി സായ്പി അവർകളുടെ സന്നി
ധാനത്തിങ്കലെക്ക തലശ്ശെരി കസബ കാനംങ്കൊവി രാമയ്യ്യൻ എഴുതിയ അർജി. ഒരു
ആപ്സരും പട്ടാളശിപ്പായിമാരും അമ്പിലിയാട്ട വരുന്നത ഉണ്ടന്നും ആപ്സർക്കും
ശിപ്പായിമാർക്കും ഇരിപ്പാനായിട്ട പെരക്കൊപ്പുകൾ എത്തിച്ചുകൊടുക്കെണമെന്നും പിരിച്ച
പണം ഒക്ക ഇവിടെ കൊടുത്തയക്കെണമെന്നും ഇപ്രകാരം കല്പിച്ച അയച്ച കത്തും
വായിച്ച മനസ്സിൽ ആകയും ചെയ്തു. കല്പനപ്രകാരംതന്നെ ആപ്സര വന്നാൽ അപ്പെഴെ
അവർക്ക വെണ്ടുംന്ന കൊപ്പുകൾ ഒക്കയും താമസിയാതെ കണ്ട കൊടുത്ത വെല
വാങ്ങി കുടിയാൻമ്മാർക്ക കൊടുക്കുംന്നതും ഉണ്ട. ഇപ്പൊൾ അസ്താന്തരത്തിൽ രണ്ടായിരം
ഉറുപ്പികയൊളം ഇവിടെ പിരിഞ്ഞിട്ടും ഉണ്ട. ശെഷം ഉറുപ്പ്യ വെഗെ പിരിച്ച കൂടക്കൂടെ
കൊടുത്തയക്കുംന്നതും ഉണ്ട. എന്നാൽ കൊല്ലം 972 ആമാണ്ട എടവമാസം 14 നു
എഴുതിയ അർജി എടവം 16 നു മെയിമാസം 26 നു വന്നത.

364 G&H

542 ആമത മഹാരാജശ്രീ സുപ്രർഡെണ്ടൻ കൃസ്തപ്രർ പീലി സായ്പ അവർകളെ
സന്നിധാനത്തിങ്കലക്ക കടുത്തനാട്ട കാനംങ്കൊവി ചെലവുരായൻ വെങ്കിട കുപ്പയ്യ്യൻ
കൂടി എഴുതിയ അർജി സ്വാമി. എടച്ചെരി തൊട്ടത്തിൽ നമ്പ്യാര തരെണ്ടും
നികുതിപ്പണത്തിന്ന രണ്ടുപ്രാവിശ്യം ആളെ അയച്ചിട്ടനികുതി ഉറുപ്പ്യ കൊടുത്തയച്ചതും
ഇല്ലാ. നമ്പിയാരെ കൂട്ടിക്കൊണ്ടു വരുവാൻ രാജാവ അവർകൾ ആളെ അയച്ചാറെ
നമ്പിയാരെ കണ്ടതും ഇല്ലാ. എളെ നമ്പ്യാര ഉണ്ടായിട്ട കൂട്ടിക്കൊണ്ടുവന്ന നികുതിപ്പണം
ചൊദിച്ചാറെ ഉറുപ്പ്യയുടെ വഴി ഉണ്ടാക്കാമെന്ന പറഞ്ഞ പൊയതിന്റെശെഷം ഇരിപത
ദിവസമായിട്ട കണ്ടതും ഇല്ലാ. നമ്പ്യാരതലശ്ശെരിയിൽ പാർക്കുംന്നു എന്ന വർത്തമാനവും
കെട്ടു. ആളെ അയച്ചാറെ കണ്ടതും ഇല്ലാ. ആയതുകൊണ്ട നമ്പ്യാരെ ചാർത്തപ്രകാരം
അതാത കുടിയാൻമ്മാരൊട നികുതിപ്പണം വാങ്ങുവാൻ രാജാവ അവർകൾ
ഉദ്ധരിച്ചിരിക്കുംന്നു സ്വാമി. മുട്ടുങ്കൽ ഹൊബളിയിൽ ചൊമ്പായിത്തറയിൽ കെടപ്പനിലം
നടത്തുവാനായി പതിന്നാല കുടി ഗിരാസ്തൻമ്മാരെ വരുത്തി അവർക്ക വെണ്ടുംന്ന
വിത്തും വല്ലിയും മുരികളും കൂടി കൊടുത്ത ചൊമ്പായെ പറമ്പത്ത പുരയും കെട്ടിച്ച
പാർപ്പിച്ചിരുന്നു. ഈ മാസം 11 നു രാത്രി നൂറ്റ അമ്പത മാപ്പിളമാര വന്ന ഗിരസ്തൻമ്മാരുടെ
വസ്തുമൊതലുകൾ ഒക്കയും കവർന്നുകൊണ്ടുപൊകയും ചെയ്തു. ആ വർത്തമാനം
ഗിരാസ്തൻമ്മാര വന്ന പറകകൊണ്ട സന്നിധാനത്തിങ്കലെക്ക എഴുതി അയച്ചിരിക്കുംന്നു
സ്വാമി. ഇതുവരക്ക അസ്താന്തരത്തിൽ 500 ഉറുപ്പ്യശെഖരമായിരിക്കുംന്നു സ്വാമി. എന്നാൽ [ 222 ] കൊല്ലം 972 ആമത എടവമാസം പതിന്നാലാന്തിയ്യ്യതി എഴുതിയ അർജി എടവം 16 നു
മെയിമാസം 26 നു വന്നത.

365 G&H

543 ആമത രാജശ്രീ വടക്കെ അധികാരി തലശ്ശെരി തുക്കിടി സുപ്രർഡെണ്ടൻ
കൃസ്തപ്രർ പീലി സായ്പ അവർകൾക്ക കടുത്തനാട്ട പൊർള്ളാതിരി ഉദയവർമ്മരാജാവ
അവർ കൾ സല്ലാം. കിരാസ്താൻമ്മാര ചെലകുടികൾ നമ്മുടെ അരിയത്ത വന്ന സറക്കാര
കല്പനക്കക്കൃഷി ചെയ്യാമെന്ന പറകകൊണ്ട മയ്യഴി സമീപം നമ്മുടെ താലുക്കിൽ
കൃഷിക്ക സ്തലവും കൊടുത്ത കുടിയും കെട്ടിച്ച വെണ്ടുന്ന ചിലവും കന്നകാലിയും
വാങ്ങിക്കൊടുത്ത രണ്ടുമുന്ന സംവൽസ്സരമായിട്ട നടത്തിപ്പൊരുംന്നു. ഈ വർത്തമാനം
ബെഹുമാനപ്പെട്ട സറക്കാരിലും ഇവിടെനിന്ന ബൊധിപ്പിച്ചിരിക്കുംന്നു അല്ലൊ. ചെലവിന
കൊടുത്ത കൃഷി ചെയ്തത ഒക്കയും സറക്കാര പെർക്ക അത്രെ ആകുന്നു. എടവമാസം
11 നു രാത്രിയിൽ 150 മാപ്പിളമാര ആയുധക്കാര വന്ന ഈ ക്കുടിയാൻമ്മാരെയും
പെണ്ണുംപിള്ളയിനെയും തടുത്ത പാർപ്പിച്ച ആക്കുടികളിലുള്ള മൊതലും ഇവരെ
ശരിരത്തിൻമെൽ ഉള്ള മൊതലും ഒക്കയും കവർന്നകൊണ്ടുപൊയപ്രകാരം
കുടിയാൻമ്മാര നമ്മൊട വന്ന പറകകൊണ്ട സങ്കടം ബെഹുമാനപ്പെട്ട സറക്കാരിൽ
ബൊധിപ്പിച്ചിരിക്കുംന്നു. ഇവർക്ക കല്പനയും കൊടുത്തയച്ചിരിക്കുന്നു. ഈക്കുടികളിൽ
കളവപൊയ മൊതല എകദെശം ഒക്കയും സറക്കാർക്ക ഉള്ള മൊതല അത്രെ ആകുന്നു.
ഈ രാജ്യത്ത മാപ്പളമാരെ അതിർക്ക്രമവും ഇപ്രകാരം ഉള്ള കളവും മുമ്പിൽ ഉണ്ടായിട്ടും
ഇല്ലാ. ഇപ്പൊൾ ഇവര കാണിച്ചത വളരെ വെസനം തന്നെ ആകുന്നു. സങ്കടപ്രകാരങ്ങൾ
ഒക്കയും ബെഹുമാനപ്പെട്ട കുബഞ്ഞിയിൽ ബൊധിപ്പിക്ക അല്ലാതെ വെറെ വിചാരിച്ചിട്ടും
ഇല്ലാ. സറക്കാര നികുതി തരെണ്ടും മാപ്പിളമാര പട്ടാളത്തിൽ ചെർന്നവരെ നികുതി
കിട്ടുംന്നതുമില്ലാ. നികുതിക്കപൊയ കൊൽക്കാരൊട കൈയ്യ്യെറ്റം കാണിക്കയും
ചെയ്യുംന്നു. ഇപ്രകാരം ഉള്ളത ഒക്കയും ബെഹുമാനപ്പെട്ട കുബനിയിൽ ഗ്രെഹി
പ്പിക്കെണമെന്നും ഈ സങ്കടം തീർത്ത തരെണമെന്നത്രെ ബൊധിപ്പിച്ചതാകുന്നു.
എന്നാൽ കൊല്ലം 972 ആമത എടവമാസം 13 നു എടവം 16 നു മെമാസം 26 നു വന്നത.
ഈ ദിവസംതന്നെ പെർപ്പാക്കിക്കൊടുത്തത.

366 G&H

544 ആമത രാജശ്രീ കടുത്തനാട്ട പൊർള്ളാതിരി ഉദയവർമ്മരാജാവ അവർകൾക്ക
വടക്കെ അധികാരി തലശ്ശെരി തുക്കിടി സുപ്രർഡെണ്ടൻ കൃസ്തപ്രർ പീലി സായ്പ
അവർകൾ സല്ലാം. എന്നാൽ ഗിരാസ്തൻമ്മാർക്ക ഭാഗ്യക്കെടായിട്ട വന്നിരിക്കുംന്ന
അവസ്ഥകൊണ്ട എഴുതി അയച്ച കത്ത ഇവിടെക്ക എത്തുകയും ചെയ്തു. ആ മാപ്പിളമാര
വെണ്ടുംവണ്ണം ശിക്ഷിപ്പാൻ നാം വളരെ അപെക്ഷിച്ചിരിക്കുംന്നു. അതുകൊണ്ട ആ
മാപ്പിളമാര ആരാകുന്നു എന്നും എവിടെ ആകുന്നത പാർക്കുംന്നത എന്നും
അറിയെണ്ടുംന്നതിന്ന തങ്ങൾ പ്രയത്നം ചെയ്യുമെന്ന നാം ആഗ്രഹിച്ചിരിക്കുംന്നു.
മെൽപറഞ്ഞ കാർയ്യംകൊണ്ട തങ്ങൾ അന്ന്യെഷിച്ച നൊക്കുവാൻ കല്പിച്ചാൽ നമുക്ക
വളരെ ഉപകാരമായി വരികയും ചെയ്യും. എന്നാൽ കൊല്ലം 972 ആമത എടവമാസം 17 നു
ഇങ്കിരെശ കൊല്ലം 1797 ആമത മെമാസം 27 നു തലശ്ശെരിനിന്നും എഴുതിയത.

367 G&H

545 ആമത സദ്യർ ദിവാന കച്ചെരിയിൽ ഗ്രെഹിപ്പിപ്പാൻ വടകരെ മുട്ടുംങ്കൽ ദൊറൊ
ക ക അയ്യാരകത്ത സുപ്പി എഴുതി അനുപ്പിനത. എന്നാൽ എടവമാസം 13 നു മഞ്ചി [ 223 ] രണ്ടിലും തൊണി മുന്നിലും കൂടി വന്നെ അരി ചാക്ക 250 പതിന്നാലാംന്തിയ്യ്യതി
മുക്കവത്തൊണി പത്തിലും മഞ്ചി നാലിലും 20 കൂടി വന്ന അരിചാക്ക 279 15 നു തൊണി
പത്തിലും മഞ്ചി നാലിലും കൂടിവന്ന അരിചാക്ക 260 കൂട വഴിയെ വന്ന മഞ്ചി ഒന്നിൽ
ചാക്ക എണ്ണം 50 വക 4ൽ കൂടി വന്ന തൊണി 23ലും മഞ്ചി പത്തിലും കൂടി വന്ന ചാക്ക
എണ്ണം 869. ഈ ചാക്കിൽ എതാൻ മുക്കാലും അരയും അരിയെ ഉള്ളു. ഈ ചാക്കിൽ
നിന്നു 170 ചാക്ക കുറ്റിആടിക്ക കൊണ്ടുപൊയിട്ട തൊണി ഇത്ര ദിവസമായിട്ടും വന്നിട്ടും
ഇല്ലാ. തൊണി വന്നാൽ ശെഷം ഉള്ള ചാക്ക ഒട്ടും താമസിയാതെ കയറ്റി അയക്കുകയും
ചെയ്യ്യാം. ശെഷം ചാക്ക കൊണ്ടുപൊകുന്ന തൊണിക്കാർക്കും കടുത്തുന്ന ആൾക്കും
കൂലി കൊടുത്താൽ പണിക്ക താമസം ഉണ്ടാകഇല്ലല്ലൊ. മുന്ന നാളായി പണി എടുത്തിട്ട
എതും കൊടുക്കാത്തത. ശെഷം വർത്തമാനംങ്ങൾ ഒക്കയും ശിപ്പായി പറകയും ചെയ്യും.
കൂലികൊടുക്കാഞ്ഞിട്ട ആളുകൾ വഴിക്കെ കിട്ടുംന്നതും ഇല്ലാ. ഇനി കല്പനവരുംപ്രകാരം
നടക്കയും ചെയ്യാം. കൊല്ലം 972 ആമത എടവമാസം16 നു എഴുതിയത. എടവം 17 നു
മെയിമാസം 27 നു വന്നത. ഉടനെ പെർപ്പാക്കി അയച്ചത.

368 G&H

546 ആമത രാജശ്രീ വടക്കെ അധികാരി തലശ്ശെരി തുക്കിടി സുപ്രർഡെണ്ടൻ
കൃസ്തപ്രർ പീലി സായ്പി അവർകൾക്ക വായിച്ച കെൾപ്പിക്കെണ്ടും അവസ്ഥ. കണ്ണുര
ദൊറൊക എഴുത്ത. എന്നാൽ കലിബ ദൊറൊകനൊട വെച്ച അന്ന്യായം എഴുപത്ത ഒന്ന
ഉറപ്പിയൊളം ലാൽ മമ്മത തരെണ്ടത ഉണ്ടെന്ന പറയും ചെയ്തു. എന്നതിന്റെശെഷം
ദൊറൊക ശിപ്പായിനെ അയച്ച അവനെ വരുത്തുകയും ചെയ്തു. എന്നിട്ട നിനക്ക 71
ഉറുപ്പ്യ കലിബ അന്ന്യായം വെച്ചിരിക്കുംന്നു എന്ന ലാൽ മമ്മതിനൊട ചൊദിച്ചു. അന്നെരം
ലാൽ മമ്മത പറഞ്ഞു ഞാൻ 44 1/2 ഉറുപ്പ്യ കലിബവൊട കൂടി കച്ചൊടത്തിന്ന കടം
വാങ്ങിയിരിക്കുംന്നു. ആ ഉറുപ്പ്യയുംകൊണ്ട ഞാൻ ബെമ്പായിൽ പൊകുംന്നെരും കലിപ്പ
പറഞ്ഞു ഞാനും നിന്റെകൂട ബെമ്പായിൽ പൊരുംന്നു എന്ന പറഞ്ഞു. എനക്ക ചില
കാരിയം ഉണ്ട. എന്നതിന്റെശെഷം ഇരിവരുംകൂടി ഒരു ഉരുവിൽ പൊകയും ചെയ്തു.
ബെമ്പായിൽ എത്തിയാറെ ഈ ഉറുപ്പ്യക്ക ചരക്ക ലാൽമമ്മത വാങ്ങുകയും ചെയ്തു.
ലാൽ മമ്മതിന ചുങ്കത്തിന്റെ ശിട്ട കലിബ വാങ്ങിക്കൊടുക്കയും ചെയ്തു. ലാൽ മമ്മത
ചരക്കുംകൊണ്ട കണ്ണൂരപ്പൊന്നു. കലിപ്പ അവിടെ നിന്നു ആ ചരക്ക കൊണ്ട മണി
പവിഴം ഉണ്ടാക്കി രണ്ടുമാസം കൊണ്ട എന്നതിന്റെ ശെഷം ലാൽമമ്മത പറഞ്ഞു.
കലിപ്പുവൊട ഈ മണിവിറ്റ എന്റെ അംശം ഇനിക്കതാ നിന്റെ അംശം നീ എടുത്തൊ
എന്ന ലാൽ മമ്മത പറകയും ചെയ്തു. എന്നതിന്റെശെഷം കലിപ്പ പറഞ്ഞു നിതന്നെ വിറ്റ
വില വാങ്ങിക്കൊൾകയും വെണം. എന്നതിന്റെ ശെഷം 7500 മണി 112 ഉറുപ്പികക്ക
കൊടുമലെ ഒരുത്തന കൊടുക്കുകയും ചെയ്തു. കലിപ്പിനെ ചൊദിച്ചാൽ കണ്ണൂര
കണ്ടതുമില്ലാ. മുപ്പത നാളത്തെ താമസത്തിന കൊടുത്തെ ഉറുപ്പ്യ മുന്നമാസം
താമസിച്ചിട്ടും കൊണ്ടുവന്നില്ലാ. എന്നതിന്റെശെഷം ലാൽ മമ്മത കൊടുമലക്ക
ചെല്ലുകയും ചെയ്തു. എന്നിട്ടും രണ്ടുമാസം അവിടെ താമസിച്ചു. അന്നെരം ആ മൊതലാളി
പറഞ്ഞു ഞാൻ കണ്ണൂര നിന്ന ഉറുപ്പ്യ തരാമെന്ന പറഞ്ഞു. ലാൽ മമ്മത കണ്ണൂരിൽ
കൂട്ടിക്കൊണ്ടു വരികയും ചെയ്തു. എന്നതിന്റെശെഷം മുതലാളി ഇവിടെ ഇല്ലാ
കൊഴിക്കൊട്ട ആകുന്നു എന്നും പറഞ്ഞു കലിബിനെയും ലാൽ മമ്മതിൻറ ആളെയും
കൂട്ടി കൊഴിക്കൊട്ടെക്ക പൊയി. അവിടെയും ആ മുതലാളിനെ കണ്ടതുമില്ലാ.
എന്നതിന്റെശെഷം കണ്ണുര തന്നെ പൊരികയും ചെയ്തു. എന്നിട്ട ലാൽ മമ്മതും
കലിപറയും കൂട മൊതലാളിയും കൊടുമലക്കതന്നെ പൊയി. രണ്ടുമാസം പിന്നെയും [ 224 ] താമസിച്ചു. എന്നതിന്റെ ശെഷം ഞാൻ തരെണ്ട ഉറുപ്പ്യക്ക ചരക്ക തരാം ഉറുപ്പ്യ ഇല്ലെന്ന
പറകയും ചെയ്തു. ആ വഹക്ക കൊടുത്ത വിരാഹൻ ഒമ്പത അതിന എരുമ രണ്ട
പത്തൊമ്പത ഉറുപ്പ്യക്കും കൊത്തംമ്പാരിയും വാങ്ങി അഞ്ച ഉറുപ്പ്യകക്ക ഒരു
പശുവിനെയും വാങ്ങികൊണ്ടു പൊരുംന്നനെരം ചുങ്കം കണക്കിൽ കൊടുത്ത ഉറുപ്യ 6
വയത്തുര 2 ഇരിക്കും 2 1/2 രണ്ടക്കൂലിക്കാർക്ക ഉറുപ്പ്യ 3 വെയിപ്പാൻ ഉറുപ്പ്യ 3 ഈ
ചരക്കകൊണ്ട കണ്ണൂര വരികയും ചെയ്തു. 7 ഉറുപ്പ്യക്ക പശു വിറ്റു. കൊത്തംമ്പാലെരി
വിന്റെ ഉറുപ്പ്യ 500 ലാൽ മമ്മത അതിന്റെശെഷം ലാൽ മമ്മതിനെ കലിബകച്ചെരിയിൽ
തടുപ്പിക്കയും ചെയ്തു. ശെഷം കൊത്തംമ്പാലെരി കലിബ വിക്കുകയും ചെയ്തു.
എന്നതിന്റെശെഷം ദൊറൊക ചൊദിച്ചു കലിബയൊട ഇനി എന്ത ചരക്കുള്ളു. ലാൽ
മമ്മതിന്റെ അരിയത്ത എന്ന ചൊദിച്ചാറെ കലിബ പറഞ്ഞു രണ്ട എരുമയും 5 എരുതും
ഉണ്ടന്ന പറകയും ചെയ്തു. എന്നപറഞ്ഞാറെ ദൊറൊക ചൊദിച്ചു ലാൽമമ്മതിനൊട
അതുനെരതന്നെയൊ എന്ന. അന്നെരം ലാൽ മമ്മത പറഞ്ഞു കൊത്തംമ്പാരി
കൊണ്ടുപൊരുവാൻ ആയിട്ട മീരു മമ്മതിനൊട കൂലിക്ക വാങ്ങിയിരിക്കുന്നു. രണ്ട
എരുമ ഞാങ്ങൾ രണ്ട ആൾക്കും കൂട ഉള്ളത അന്നെരം ശിപ്പായിനെ അയച്ച 7
എണ്ണത്തിനെയും കൊണ്ടുവന്ന കച്ചെരിയിൽ കൊണ്ടു വന്ന കാവലും വെച്ചു മുപ്പത
ദിവസത്തെക്ക ഒരുത്തന്നെ കൂലിക്ക എടുത്ത നൊക്കുകയും ചെയ്തു. അവന കൊടുത്ത
ഉറുപ്പ്യ 3 1/2. എന്നതിന്റെശെഷം എരുതിന്റെ ഉടയക്കാരൻ കച്ചെരിയിൽ വന്ന പറകയും
ചെയ്തു. എന്നതിന്റെശെഷം ദൊറൊഗ സാക്ഷി വിളിച്ച ചൊദിച്ചപ്പൊൾ മീരുമമ്മതിന
ഉള്ളത്തിന്നെ എന്ന ബൊധിച്ചാറെ അവന്റെ മുതലും അവന കൊടുക്കയും ചെയ്തു. 20
ഉറുപ്പ്യക്ക എരുമയിനെ വിറ്റ കൊടുത്തു. കച്ചെരിയിൽ നിന്ന കലിബിന പശുവിനെയും
കൊത്തംമ്പാരിയും 16 1/2 ഉറുപ്പ്യക്ക കൊടുത്തു. പത്ത ഉറുപ്പ്യവെറെയും കൊടുത്തു
എരുമെനെ കച്ചെരിയിൽ നിന്ന വിറ്റ കൊടുത്തു. മറ്റത ലാൽ മമ്മതും കൊടുത്തു.
ഇക്കൊടുത്ത ഉറുപ്പ്യയിൽനിന്ന ലാൽ മമ്മത വാങ്ങിയ ഉറുപ്പ്യ നാല പൈയിസ്സ 2 1/2
കലിപ്പ ചെന്ന പറഞ്ഞതിന്റെശെഷം വിസ്തരിച്ചിട്ട ഇപ്രകാരമാകുന്നു ലാൽ മമ്മത
പറഞ്ഞത. രണ്ടു കച്ചൊടക്കാരെ വിളിച്ച ചൊദിച്ചാറെ അവരും പറഞ്ഞു ലാൽ
മമ്മതീനൊട നിങ്ങൾയിരുവരും ഞാങ്ങൾ പറഞ്ഞപൊലെ കെൾക്കുവൊ എന്ന
ചൊദിച്ചാറെ അവര പറഞ്ഞു ഞാങ്ങൾ രണ്ട ആളും കെൾക്കാമെന്ന എഴുതിവെക്കുകയും
ചെയ്തു. നൂറ്റിപ്പന്തറണ്ട ഉറുപ്പ്യ വകയിൽ ഒമ്പത വിരാഹൻ ലാൽ മമ്മതിന കിട്ടിയതും
ഉള്ളു. ശെഷം ഉറുപ്പ്യ പൊയല്ലൊ. നിനക്ക ലാഭവും മൊതലും എഴുപത്ത ഒന്ന ഉറുപ്പ്യ
അല്ലെ ഉള്ളു. അതിൽ പത്ത ഉറുപ്പ്യ കലിബ ഒഴിക്കുകയും വെണം എന്ന കച്ചൊടക്കാര
പറഞ്ഞു. അന്നെരം കലിബ പറഞ്ഞു ഞാൻ ഒഴിക്കുകയില്ലാ. ജിട്ടൊരി സായ്പുവിന്റെ
മെസ്ത്രിയും പാണ്ടൊജി മെസ്തിയും അവരയിരിവരും പറഞ്ഞ അവന പത്ത ഉറുപ്പ്യക്ക
മാസപ്പടി ഇങ്ങുന്ന കൊടുക്കാം. അതിൽ അഞ്ച ഉറുപ്പ്യ നീ വാങ്ങിക്കൊ. അവൻ
പൊയിക്കളഞ്ഞു എങ്കിൽ ഈ ഉറുപ്പ്യ ഇങ്ങുന്ന തരാമെന്ന അവര പറകയും ചെയ്തു.
എന്നിട്ടും കലിബ കെട്ടില്ലാ. എന്നതിന്റെശെഷം ദൊറൊഗ പറഞ്ഞു തിങ്ങളിൽ അഞ്ച
ഉറുപ്പ്യപ്രകാരം ഇങ്ങുന്ന തരാമെന്ന പറഞ്ഞു എന്നിട്ടും കെട്ടില്ലാ. ഈ അവസ്ഥകൾ
ഒക്കയും ഇപ്രകാരമായിരിക്കുംന്നു. കൊല്ലം 972 ആമത എടവമാസം 16 നു എഴുതിയ
കത്ത എടവം 17 നു മൈയിമാസം 27 നു വന്നത.

369 G&H

547 ആമത രാജശ്രീ കടുത്തനാട്ട പൊർള്ളാതിരി ഉദയവർമ്മരാജാവ അവർകൾക്ക
വടക്കെ അധികാരി തലശ്ശെരി തുക്കിടി സുപ്രഡെണ്ടൻ കൃസ്തപ്രർ പീലിസായ്പ
അവർകൾ സല്ലാം. എന്നാൽ വടക്കെപ്പകുതിയിൽ വരെണ്ടുംന്ന പണം ഒക്കയും രൂപം
ആകുവാൻ നമുക്ക വളരെ ആഗ്രഹിച്ചിരിക്കുംന്നു. അതുകൊണ്ട രണ്ടാം ഗിസ്തികയിലെ [ 225 ] നിൽല്പുള്ള പണത്തിന ഇനി ഒരു പ്രാവിശ്യം തങ്ങൾക്ക എഴുതി അയക്കെണ്ടതിന
നമുക്ക ആവിശ്യം വന്നിരിക്കുംന്നു. അതുകൊണ്ട മെൽപറഞ്ഞ പണം എപ്പൊൾ
കൊടുക്കുമെന്ന ഉള്ള ഉത്തരം എഴുതി അയക്ക വെണ്ടിയിരിക്കുംന്നു. ശെഷം
കൊടുക്കുംന്ന ദിവസം നിശ്ചയിച്ച പറയാൻ കഴികയില്ല എന്ന വരികിൽ വടകരയിൽ
എടവമാസം 21നു തങ്ങളെ കാമാൻ നമുക്ക വളരെ സന്തൊഷമാകയും ചെയ്യും. എന്നാൽ
കൊല്ലം 972 ആമത എടവമാസം പത്തൊമ്പതാംന്തിയ്യതി ഇങ്കിരെശകൊല്ലം 1797 ആമത
മെമാസം 29 നു തലശ്ശെരി നിന്നും എഴുതിയത.

370 G&H

548 ആമത രാജശ്രീ വടക്കെ അധികാരി തലശ്ശെരി തുക്കിടി സുപ്രർഡെണ്ടൻ
കൃസ്തപ്രർ പീലി സായ്പ അവർകൾക്ക കടുത്തനാട്ട പൊർള്ളാതിരി ഉദയവർമ്മരാജാവ
അവർകൾ സല്ലാം. എടവമാസം 15 നു സാഹെപ്പ അവർകൾ കൊടുത്തയച്ച കത്ത
നമുക്ക വരികയും ചെയ്തു. കൊട്ടത്ത ഉള്ള ദുർജനംങ്ങൾക്ക നമ്മുടെ രാജ്യത്തനിന്ന
കൊപ്പുകൾ കൊണ്ടുപൊയി അനുഭവിക്കുംന്ന പ്രകാരമെല്ലൊ എഴുതി വന്നതാകുംന്നു.
ഇക്കാർയ്യ്യംതൊട്ട മുമ്പിനാൽസാഹെപ്പ അവർകൾ എഴുത്ത വന്നഉടനെ രാജ്യത്ത
പരസ്സ്യമായിട്ട എല്ലാ ജെനംങ്ങൾക്കും ഇവഹ സഹായംങ്ങൾ ഉണ്ടാകരുതുന്ന വിരൊ
ധിക്കയും ചെയ്തിരിക്കുംന്നെല്ലൊ. കൊട്ടത്തെ ആളുകൾക്ക ഈ രാജ്യത്ത നിന്ന ഒരു
സഹായംങ്ങളും ഉണ്ടാകയും ഇല്ലാ. ഉണ്ടന്ന വരികിൽ ആയവരെ ശിക്ഷ ചെയ്യെ
ണ്ടുംന്നതിന്ന കുബഞ്ഞിയിൽ ബൊധിപ്പിക്കാമെന്ന നാം സാഹെബര അവർകൾക്ക
ഗ്രെഹിപ്പിച്ചിരിക്കുംന്നല്ലൊ. ഇപ്പൊൾ കല്പന ഉടനെ രാജ്യത്ത എല്ലാ ജെനംങ്ങൾക്കും
വഴിപൊലെ താക്കിതി ആയിട്ട കല്പന കൊടുത്തയക്കയും ചെയ്തു. ഇതിന്റെ സുക്ഷം
വരുത്തി കുബഞ്ഞിക്ക ദ്രൊഹം കാണിച്ചവര ഈ രാജ്യത്ത ഉണ്ടെങ്കിൽ ആയവരെ
പിടിപ്പാനും ആളുകളെ കല്പന ആക്കി അയച്ചിരിക്കുംന്നു. കുബഞ്ഞി കാരിയത്തിന്ന
വിശ്വാസക്കെടഉണ്ടാകുംന്ന വഴി നാം ഒന്നും വിജാരിക്ക ഇല്ലന്ന സാഹെബര അവർകളെ
അന്തക്കരണത്തിൽ ഉണ്ടായിരിക്കയും വെണം. നമുക്ക കുബഞ്ഞി ആശ്രയം അല്ലാതെ
വെറെ ഒന്നും വിശ്വസിച്ചിട്ടും ഇല്ലാ. കുബഞ്ഞിക്ക ദ്രൊഹം ചെയ്തവർ നമ്മുടെ താലുക്കിൽ
ഉണ്ടന്ന ഗ്രെഹിച്ചപ്രകാരം സാഹെപ്പ അവർകൾ എഴുത്ത വന്ന ഉടനെ ആയവരെ പിടിച്ച
കൊടുത്തയപ്പാൻ നമ്മാൽ ഉപെക്ഷ വരികയും ഇല്ലാ. എല്ലാക്കാർയ്യ്യത്തിന്നും
അന്തക്കരണത്തൊട വിചാരിച്ച നമുക്ക സാഹെബര അവർകളാൽ ഗുണം വരുമെന്ന
വിശ്വസിച്ചിരിക്കുംന്നു. എന്നാൽ കൊല്ലം 972 ആമത എടവമാസം 16 നു എഴുതിയ കത്ത
എടവം 20നു മെയിമാസം 30 വന്നത. ബൊധിപ്പിച്ചത.

371 G&H

549 ആമത മഹാരാജശ്രീ വടക്കെ അധികാരി കൃസ്തപ്രർ പീലി സായ്പ അവർകൾ
സന്നിധാനത്തിങ്കൽ ബൊധിപ്പിപ്പാൻ വടകരെ മുട്ടുംങ്കൽ ദൊറൊഗ അയ്യാരകത്ത സൂപ്പി
എഴുതിയത. മൈയ്യഴിയിൽനിന്ന ഒന്നു കൊറെ ആയിരം ചാക്ക അരി വടകരെയിൽ വന്ന
എത്തുകയും ചെയ്തു. ഈച്ചാക്കുംന്ന രണ്ടു ദിവസമായിട്ട 36 തൊണിയിൽ കുറ്റിയാടിക്ക
കയറ്റി അയച്ച അരിചാക്ക എണ്ണം 488. ശെഷം കൂലിക്കാർ വെല എടുക്കുംന്നതിന
തിമ്മാൻ കൊടുക്കെണമെല്ലൊ. കുറ്റിആടിയിൽ പൊകുംന്നതിനും അവിടുംന്ന ഇങ്ങൊട്ട
വരുന്നതിനും നാലുദിവസം പാർത്തെ വടകരെ വന്ന എത്തും. ആ നാലു നാളെക്കും
അവർക്ക തിമ്മാൻ കൊടുക്കെണമെല്ലൊ. ശെഷം കുറ്റിയാടിക്ക ഒരു തൊണി പൊയാൽ
ഒര ആൾക്ക അഞ്ചു പണം കൂലി ഉണ്ടന്നും പറയുംന്നു. അതിന ഒരു തൊണിയിൽ
നാലാൾ ഉള്ളതും മുന്ന ആൾ ഉള്ളതും ഉണ്ട. അതുകൊണ്ട ഞാങ്ങൾക്ക തിമ്മാനും [ 226 ] ഞാങ്ങളെകൂലിയും തന്നെങ്കിലെ ഞാങ്ങൾ പണി എടുക്കുമെന്ന അവര ഒക്കയും
പറയുംന്നു. അവർക്ക കൂലി കൊടുപ്പാൻന്തക്കവണ്ണം സായ്പ അവർകൾ ഒര ആളെ
കല്പിച്ചു എങ്കിൽ നന്നായിരുന്നു. ശെഷം ഉള്ള അരിചാക്ക പാർക്കാതെ കുറ്റിആടിക്ക
കയറ്റി അയക്കയും ചെയ്യാം. കൂലിന്റെ കാർയ്യ്യത്തിന്ന സായ്പി അവർകൾ കല്പിച്ച
അയക്കെണം. ഇനി ഒക്കയും സായ്പ അവർകളെ കല്പന വരുംപ്രകാരം നടക്കയും
ചെയ്യ്യാം. എന്നാൽ കൊല്ലം 972 ആമത യെടവമാസം 18 നു എഴുത്ത എടവം 20 നു
മെയിമാസം മുപ്പതാംന്തിയ്യ്യതി വന്നത. ഉടനെ പെർപ്പാക്കി അയച്ചു.

372 G&H

550 ആമത രാജശ്രീ വടക്കെ അധികാരി തലശ്ശെരി തുക്കിടി സുപ്രർഡെണ്ടൻ
കൃസ്തപ്രർ പീലി സായ്പ അവർകൾക്ക കടുത്തനാട്ട പൊർള്ളാതിരി ഉദയവർമ്മരാജാവ
അവർകൾ സല്ലാം. എടവമാസം പത്തൊമ്പതാംന്തിയ്യ്യതി സാഹെപ്പ അവർകൾ
കൊടുത്തയച്ച കത്ത വായിച്ച വർത്തമാനം ഒക്കയും മനസ്സിൽ ആകയും ചെയ്തു. രണ്ടാം
ഗെഡുവിന്റെ നില്പുള്ള മൊതല താമസിയാതെ കൊടുത്തയക്കെണമെന്ന നാം വളരെ
ഉത്സാഹിക്കുംന്നതും ഉണ്ട. രാജ്യത്തെ ഇപ്പൊൾ സമയഭെദംകൊണ്ടും കുടിയാൻമ്മാരെ
തകരാറുകൊണ്ടും അത്രെ താമസം വന്നതാകുന്നു. ഇതിന മുൻമ്പെ കൊടുത്തയച്ച
മൊതല ഒക്കയും രാജ്യത്തനിന്ന കുടിയാൻമ്മാരെ ഗുണത്തൊട വന്ന മൊതല ഒന്നും
അല്ലന്ന സാഹെബര അവർകൾ വിചാരിക്കയും വെണം. വർത്തകനൊട കടം വാങ്ങിട്ടും
കുബഞ്ഞിയിൽ ബൊധിപ്പിച്ച സാഹെബര അവർകളെ വിശ്വാസം വെണമെന്ന ചെയ്ത
കാരിയം ആകകൊണ്ട ഇപ്പൊൾ വർത്തകന്റെ മുട്ടും ഉണ്ടായിട്ട. ആയത ഒന്നും നാം
വിസ്തരിച്ചില്ലാ. സറക്കാർ കാരിയം തന്നെ പ്രമാണിച്ചിട്ടുള്ളു. ഇപ്പൊൾ സാഹെബര
അവർകൾ പ്രസാദക്കെടായിട്ട എഴുത്ത നമുക്ക വരികകൊണ്ട എത്രയും വെസന
മായിരിക്കുംന്നു. എന്നാലും സാഹെബര അവർകളെ സന്തൊഷത്തിന നാം അപെക്ഷ
ചെയ്യുംന്നു. ഇപ്പൊൾ എതാൻ മൊതല ഇവിടെ തീർന്നിട്ടും ഉണ്ട. ഇനിയും വരുന്ന
മൊതലു കൂടി ശെഖരമാക്കി ഈ മാസം 25 നു തീർന്നെടത്തൊളം തലശ്ശെരിയിൽ
കൊടുത്തയക്കയും ചെയ്യാം. വിശെഷിച്ച മുഖ്യസ്തൻമ്മാരെ നികുതി ഉറുപ്പ്യ തീർന്ന
വരുന്നില്ലാ എന്ന പല പ്രാവിശ്യം സാഹബ അവർകൾക്ക നാം ബൊധിപ്പിച്ചിട്ടും ഉണ്ടല്ലൊ.
മുവ്വായിരം നായരെ പലവഹ കുടികളെ കൈയ്യിൽ നിന്ന മൊതല വരെണ്ടതും ഉണ്ട.
പ്രത്യെകം എടശ്ശെരി തൊട്ടത്തിൽ നമ്പിയാരെ കൈയ്യ്യിൽനിന്ന രണ്ടുഗെഡുവിനും കൂടി
അയ്യ്യായിരം ഉറുപ്പ്യ വരെണം. ആയതിന നമ്പിയാർക്ക എഴുതി അയച്ചിട്ടും ഇത്രനെരവും
വഴിആയി വന്നതും ഇല്ലാ. നമ്പിയാരും കുട്ടികളും തലശ്ശെരി വന്ന പാർക്കുംന്നപ്രകാരം
കെട്ടതുകൊണ്ട സാഹെബ അവർകളെ കൃപ ഉണ്ടായിട്ട നമ്പിയാരെ വരുത്തി 5000
ഉറുപ്പ്യയും കച്ചെരിയിൽ തന്നെ ബൊധിപ്പിപ്പാൻന്തക്കവണ്ണം കല്പന ഉണ്ടായാൽ നമുക്ക
പ്രത്യെകം ഒരു ഉപകാരവും കുബഞ്ഞി നികുതിവരികയും ചെയ്യുമെല്ലൊ. ആയതിന്ന
വളരെ കൃപവെച്ചസാഹെബര അവർകൾ ചെയ്യുമെന്ന നാം പാർത്ഥിച്ചൊണ്ടിരിക്കുംന്നു.
എല്ലാക്കാരിയത്തിന്നും സാഹെബ അവർകളെ കടാക്ഷം ഉണ്ടായിരിക്കയുംവെണം. നാം
സാഹെബര അവർകളെ കണ്ട സങ്കടപ്രകാരം ഒക്കയും ബൊധിപ്പിക്കെണമെന്ന അപെക്ഷ
ചെയ്യുംന്നതും ഉണ്ട. ആയതിന കുബഞ്ഞി നില്പുള്ള മൊതല എകദെശം ബൊധിപ്പിച്ച
വെണമെന്ന പ്രാർത്ഥിക്കുംന്നു. കൊല്ലം 972 ആമത എടവമാസം 20 നു എഴുതിയത
എടവം 21 നു മെമാസം 31 നു വന്നത. ബൊധിപ്പിച്ചത.

373 G&H

551 ആമത മഹാരാജശ്രീ വടക്കെ അധികാരി കൃസ്തപ്രർ പീലി സായ്പ അവർകളെ
സന്നിധാനത്തിങ്കൽ ബൊധിക്കുവാൻ വടകരെ മുട്ടുംങ്കൽ ദൊറൊഗ അയ്യ്യാരകത്ത [ 227 ] സുപ്പി എഴുതിയത. എടവമാസം 11 നു സാഹെപ്പവർകൾ കൊടുത്തയച്ച കത്ത വായിച്ച
വർത്തമാനം മനസ്സിൽ ആകയും ചെയ്തു. കടുത്തനാട്ട യാധപ്പാട്ട പൊക്കരെ പൊരെടെ
മെത്തൽ ഉള്ളത ഒക്കയും പൊളിച്ച ചരക്കുകൾ ഒക്കയും കൊണ്ടുപൊയി. അവന്റെ
പെണ്ണുംപിള്ളയിനെ വിട്ടുംന്ന ഒഴിപ്പിക്കയും ചെയ്തു. അക്കാരിയത്തിന്ന പൊക്കര അവിടെ
അന്ന്യായം കെൾപ്പിച്ചതിന്ന അത വിസ്തരിച്ച തിർപ്പാനെല്ലൊ കല്പന വന്നത.
അതുകൊണ്ട കൊൽക്കാരെ അയച്ച ആ വർത്തമാനം ചൊദിച്ചാറെ പൊക്കരെയും
പൊക്കരെ പെണ്ണുംപിള്ളയിനെയും പൊര പൊളിച്ച ആളെയും വരുത്തി. അക്കാരി
യംകൊണ്ട വിസ്തരിച്ചാറെ പൊര പൊളിച്ചത കുറ്റംതന്നെ അതുകൊണ്ട ആ പൊളിച്ച
പുര പൊളിച്ച ആള നന്നാക്കിക്കൊടുപ്പാൻന്തക്കവണ്ണം പറഞ്ഞാറെ അത പൊക്കർക്കും
പൊക്കരെ പെണ്ണുപിള്ളക്കും ബൊധിക്കയും ചെയ്തു. ഇനി പൊര പൊളിച്ച ആളെ കൂട്ടി
അങ്ങ അയക്കെണമെങ്കിൽ കല്പന വന്നാൽ കൂട്ടി അയക്കയും ചെയ്യാം. അന്ന്യായക്കാ
രന ബൊധിച്ചിട്ടത്രെ പൊര പൊളിച്ച ആളെ അങ്ങു അയക്കാഞ്ഞത. ഇനി കല്പന
വന്നാൽ അവനെ അയക്കെണമെങ്കിൽ അയക്കയും ചെയ്യാം. ഇനി കല്പനവരുംപ്രകാരം
നടക്കയും ചെയ്യാം. 972 ആമത എടവമാസം 20 നു എഴുതിയത എടവം 21 നു മെമാസം
31 നു വന്നത.

374 G&H

552 ആമത മലയാം പ്രവെശ്യയിൽ വടക്കെപ്പകുതിയിൽ അധികാരി ആയിരിക്കുംന്ന
മഹാരാജശ്രീ പീലിസായ്പീ അവർകളുടെ സന്നിധാനത്തിങ്കൽ ബൊധിപ്പിപ്പാൻ
പൊയ്യ്യപ്പുറത്ത നായര എഴുതിയ അരിജി. മുമ്പെ പരിന്തിരിസ്സിന രാജ്യമായിരിക്കുംമ്പൊൾ
എന്റെ വകമൽ നിന്ന ഉള്ള നികുതിപ്പണം ഞാൻ തന്നെ പരിന്തിരിസ്സിന ബൊധിപ്പാറെ
ഉള്ളു. ഇപ്പൊൾ കുറുങ്ങൊട്ട കാരിയം പറയുന്നവർക്ക രാജ്യം കൊടുക്കുംന്നന്ന കെട്ടു.
അതുകൊണ്ട സായ്പി അവർകളുടെ കൃപ ഉണ്ടായിട്ട ഇപ്പൊളും എന്റെ വകമൽന്ന
ഉള്ള നികുതിപ്പണം ഞാൻ തന്നെ എടുത്ത പണ്ടാരത്തിൽ ബൊധിപ്പിപ്പാൻ സായ്പ
അവർകളെ കൃപ ഉണ്ടായിരിക്കയും വെണം. കൊല്ലം 972 ആമത എടവമാസം 29 നു
എഴുതിയ അർജി എടവം 29 നു ജൂൺ 8 നു വന്നത. ജൂൺ ഒമ്പതാംന്തിയ്യ്യതി പെർപ്പാ
ക്കിക്കൊടുത്തു.

375 G&H

553 ആമത മഹാരാജശ്രീ വടക്കെ അധികാരി തലശ്ശെരി തുക്കിടി സുപ്രർഡെണ്ടൻ
കൃസ്തപ്രർ പീലിസായ്പി അവർകൾക്ക കുറുമ്പ്രനാട്ട വീരവർമ്മ രാജാവ അവർകൾ
സല്ലാം. ഇപ്പൊൾ 24നു കല്പന ആയിവന്ന കത്ത 26 നു ഉച്ച ആകുംമ്പൊൾ കുറുമ്പ്രനാട്ട
എത്തി. വായിച്ച മനസ്സിൽ ആകയും ചെയ്തു. എടവം 4 നു കല്പന ആയി 6നു
കുറുമ്പ്രനാട്ട വന്ന എല്ലാവരെയും വരുത്തി മക്കിടെ ആളായി നിക്കുംന്ന കാപ്പാട്ടെ
താഴെപ്പുരയിൽ പർക്കൃക്കുട്ടിനെയും വരുത്തി വിചാരിച്ച എടവം 23 നു യിൽ അകത്ത
കുറുമ്പ്രനാട താമരശ്ശെരി രണ്ടാം ഗെഡുപ്പണം സറക്കാരിൽ ബൊധിപ്പിപ്പാൻ നിശ്ചയിച്ച
പർക്കൃക്കുട്ടി കൈയ്യ്യറ്റ അവന്റെ അനന്തിരവൻ തറുവയാജിയെ തലശ്ശെരിക്ക
അയക്കയും ചെയ്തു. അപ്രകാരം നിശ്ചയിക്കകൊണ്ട അവന പലിശകുട്ടിനിന്നപൊകുന്ന
പണത്തിനകൊടുപ്പാനും ദിവസം തെറ്റാതെ പണം അടപ്പാനും അങ്ങൊട്ടും ഇങ്ങൊട്ടും
എഴുത്തുകളും ഉണ്ടായി നാട്ടുന്ന പണം പർക്കൃക്കുട്ടിക്ക അടപ്പിച്ച വരികയും ചെയ്യുംന്നു.
ഇക്കാരിയത്തിന്ന തെറ്റല വരാതെ പർക്കൃതന്നെ കുറുമ്പ്രനാട താമരശ്ശെരി രണ്ടാം
ഗെഡുപ്പണം സറക്കാരിൽ ബൊധിപ്പിക്കും. പറപ്പുനാട്ടിലെ പണത്തിന്ന ആളമാറ്റി പണം
എടുപ്പിപ്പാൻ നിശ്ചയിച്ചതിന്റെ ശെഷം ആ നാട്ടിൽ ഉള്ളതിൽ ചിലരെ തന്നെ കല്പിച്ച [ 228 ] പണം പിരിച്ച മക്കിടെ ആളുപക്കൽ അടപ്പാൻ ചട്ടമാക്കിയിരിക്കകൊണ്ട മക്കിയും ആയി
പറഞ്ഞ പറപ്പുനാട്ടിൽ രണ്ടാം ഗെഡുപ്പണം സറക്കാരിൽ ബൊധിപ്പിക്കെണം.
അതിനവിചാരിച്ച മാർഗ്ഗമാക്കാൻ ശിന്നുപ്പട്ടരൊട പറഞ്ഞിരിക്കുംന്നു. ദൊറൊകന കത്ത
തന്നത കൊടുത്തയച്ചാറെ 8നു വന്ന കണ്ടു പറഞ്ഞ 10നു ആളെ തന്നു. കാനംങ്കൊവിക്ക
കത്ത കൊടുത്തയച്ചാറെ അനുജനും ഗുമാസ്തനും വന്നു. കാനംങ്കൊവിക്ക ദിനമാകുംന്നത
എന്നും എഴുതിവന്നു. ഇവിടെ വന്ന വിചാരിച്ചാറെ രണ്ടാം ഗെഡുപ്പണം പിരിച്ച മുന്നാം
ഗെഡുപ്പണവും പിരിച്ച തുടങ്ങിയെന്ന നാം വയറളത്ത യിരിക്കുംമ്പൊൾ കത്ത
വന്നപ്രകാരംതന്നെ ചിലദിക്കിൽ ആയിരിക്കുംന്നു. കണക്കുകൊണ്ട പലവിധത്തിലും
മിശ്രം വളരെ ഉണ്ട. കാനംങ്കൊവി കൂടിയെ തീരുകയും ഉള്ളു. ഈ സങ്കടംങ്ങൾ എഴുതി
അറിപ്പാൻ രണ്ടാം ഗെഡു അടഞ്ഞിട്ടത്രെ നിരൂപിച്ചത്രെ താമസിച്ചിരിക്കുംന്നത. ഇപ്പൊൾ
വന്ന കത്തും കൂടി എഴുതിട്ടും പർക്കൃക്കുട്ടിക്ക അയച്ചിരിക്കുംന്നു. കുറുമ്പ്രനാട
താമരശ്ശെരി ഗെഡുപ്പണം ബെകെന ബൊധിപ്പിക്കും. എല്ലാക്കാർയ്യ്യത്തിന്നും കടാക്ഷം
ഉണ്ടായി രെക്ഷിച്ച കൊൾകയുംവെണം. കൊല്ലം 972 ആമത എടവമാസം 27നു എടവം
29നു ജൂൺ 8നു വന്നത. ഉടനെ പെർപ്പാക്കിയത.

376 G&H

554 ആമത മഹാരാജശ്രീ ദിവാൻ ബാളാജിരായരവകളെ സന്നിധാനത്തിങ്കലക്ക
കാനംങ്കൊവി രാമയ്യ്യൻ നമസ്കാരം. എന്നാൽ ശിപ്പായി പക്കൽ കൊടുത്തയച്ച കത്ത
എത്തി. ആയതിൽ ഉള്ള അവസ്ഥ ഒക്കയും മനസ്സിൽ ആകയും ചെയ്തു. അപ്രകാരംതന്നെ
സായ്പി അവർകൾക്ക 500 ഓല കൊടുത്തയച്ചിട്ടും ഉണ്ട. തങ്ങളുടെ ഓല ഇന്ന നാളെ
ആയിട്ട കൊടുത്തയക്കയും ചെയ്യാം. ഇവിടെ ആപ്സർക്ക വീട കെട്ടെണ്ടതിന്ന വളരെ
ഓലവെണ്ടിയിരിക്കുംന്നു. ആയതിന എതാൻ ഓല വന്നിരുന്നതിൽനിന്ന 500 ഓല
അയച്ചിരിക്കുന്നു. ഇനി തറകളിൽനിന്ന ഇന്നും നാളെയും ആയിട്ട ഓല വരികയും
ചെയ്യും. വന്ന ഉടനെ തന്നെ തങ്ങളുടെ ഓല ആയിരവും കഴുങ്ങുംകൂടി കൊടു
ത്തയക്കുകയും ചെയ്യാം. ആയിരം ഉറുപ്പ്യ നാളെ തന്നെ കൊടുത്തയക്കെണമെന്നല്ലൊ
എഴുതിവന്നതിൽ ആകുന്നത. അപ്രകാരം തന്നെ കൊടുത്തയപ്പാൻ പ്രയത്നം
ചെയ്യുംന്നതും ഉണ്ട. കടയംമ്പുറത്തെ ചാത്തു പക്കൽനിന്ന നികുതിക്ക അഞ്ഞുറ
അറുനൂറ ഉറുപ്പ്യയൊളം വരുവാനും ഉണ്ട. അവൻ അവിടെ ഉണ്ടന്ന കെട്ടു. ആ ഉറുപ്പ്യ
സായ്പ അവർകളെ കെൾപ്പിച്ച വാങ്ങുവാൻന്തക്കവണ്ണം ആക്കിക്കൊൾകയും വെണം.
ഇവിടുന്ന അവന്റെ വിട്ടിൽ ആളെ അയച്ചാൽകാണുംന്നതും ഇല്ലാ. ആ വിട്ടിൽ ഉള്ള
വരൊടു ചൊദിച്ചാൽ തലശ്ശെരിയിൽ പൊയിരിക്കുംന്നു എന്ന പറയുംന്നു. അതുകൊണ്ട
ആ ഉറുപ്പ്യ അവിടെ വാങ്ങി രെശിതി കൊടുത്തയപ്പാൻന്തക്കവണ്ണം ആക്കിക്കൊൾ
കയും വെണം. ശെഷം ഈ നാട്ടിലെ വർത്തമാനം മിനിഞ്ഞാന്ന മാപ്പിളമാര വന്ന
യിരിവെരിയിൽ ഉള്ള നായൻമ്മാരതിയ്യര ഉള്ള വിട്ടുകളിൽ ഉള്ള പശുനെയും
കടച്ചിമൂരിനെയും ഒക്കയും അറുത്ത രാത്രിയിൽ കൊണ്ടുപൊകയും ചെയ്തു. ആയതിന
മുഖ്യസ്തൻമ്മാരും കുടികളും ഓടയക്കാര എല്ലാവരും വന്ന അന്ന്യായം പറകകൊണ്ട
ആയത ഞങ്ങൾ എല്ലാവരും തലശ്ശെരിക്കപൊകുന്നു. നിങ്ങൾ എഴുതിഅയച്ചാൽ
അതിന ഉത്തരം വരികയും ഇല്ലല്ലൊ. ഞാങ്ങളെ കുബഞ്ഞിയിൽനിന്ന രെക്ഷിക്കും
ന്നതുകൊണ്ട ഞാങ്ങളെ നികുതികൊടുക്കയും ചെയ്യുന്നെല്ലൊ എന്നും ഇപ്പൊൾ
മാപ്പിളമാര വന്ന ഇപ്രകാരം ഞാങ്ങളെ വിടുകളിൽ ഉള്ള പശുക്കളെയും കടച്ചിനെയും
അറുത്ത കൊണ്ടുപൊയാൽ ഞാങ്ങളെ നിതിപ്പണം എതുപ്രകാരം കൊടുത്തൊണ്ടു
പൊരുവാൻ എന്ന എല്ലാവരും കൂടി അങ്ങൊട്ട വരുവാൻന്തക്കവണ്ണം ഭാവിച്ചിരിക്കും
ന്നു. ശെഷം ഇന്നലെയും ഇന്നും ഒരു പണമെങ്കിലും പിരിഞ്ഞവന്നിട്ടും ഇല്ലാ. ഞാൻ
(തറ)തറകൾക്ക ഒക്കയും മുറുക്കി ആളെ അയച്ചിട്ടും ഉണ്ട. പിരിഞ്ഞ വരുന്നെ പണം [ 229 ] ഒട്ടും താമസിയാതെകണ്ട കൂടക്കൂട കൊടുത്തയക്കയും ചെയ്യാം. ശെഷം പശുവിനെയും
കടച്ചിനെയും അറുത്തുകൊണ്ടുപൊയതിന വിസ്തരിക്കാഞ്ഞാൽ രണ്ടുതറയിൽ കല
മ്പൽ ഉണ്ടായിവരുമെന്ന തൊന്നുംന്നു. വിശെഷിച്ച കുടിയാര പറയുംന്നത ഞാങ്ങൾ
കുബഞ്ഞിലെ ഭയംകൊണ്ട ഞാങ്ങൾ വെറുതെ പാർക്കുംന്നു. അല്ലാഞ്ഞാൽ ഞാങ്ങളെ
പശുവിനെ കൊന്ന ആളുകളെ ഒന്നിനെ വിട്ടുടുകയും ഇല്ല എന്ന പറയുംന്നു. ശെഷം
അച്ചൻമ്മാർക്ക കൊടുത്തയച്ച കത്ത അവർക്ക കൊടുത്തയക്കയും ചെയ്തു. അവര
എത്തിയ ഉടനെ അങ്ങൊട്ട അയക്കയും ചെയ്യ്യാം. എന്നാൽ കൊല്ലം 972 ആമത
എടവമാസം 29 നു എടവം 30 നു ജുൻമ്മാസം 9നു വന്ന കന്നട ക്കത്തിന്റെ പെർപ്പ.

377G&H

555 ആമത മഹാരാജശ്രീ വടക്കെ അധികാരി കൃസ്തപ്രർ പീലിസായ്പ അവർകളെ
സന്നിധാനത്തിങ്കൽ ബൊധിപ്പിപ്പാൻ വടകരെ ഉമ്മം കാത്തിയാരും കച്ചൊടക്കാര
ചൊമ്പാൽ കരയെട്ടി കുഞ്ഞിക്കാതിര ആയിയാരും വടകരെ പെരിങ്ങാടി പപ്പനും
മണപ്പുറത്തെ കുഞ്ഞിക്കാതിരിയും താഴെ പിടികയിൽ കുഞ്ഞിമായൻകുട്ടിയും
അരയാക്കി കുഞ്ഞിമായൻകുട്ടിയും പീടിയിലകത്ത അവതുള്ളയും മുട്ടുംങ്ങൾ ഉള്ളൈ
കച്ചൊടക്കാര കരയാടികലന്തനും കാഞ്ഞായികുഞ്ഞുമുസ്സയുംകൂടി എഴുതിയ അർജി.
വലിയ പീടികയിലെ പെണ്ണുംങ്ങൾ ആലാൽകുഞ്ഞുത്തറുവയിന്റെ പാണ്ടിയാലയിൽ
ഞാങ്ങളെ വാപ്പ ഞാങ്ങൾക്ക തന്നതാകുന്നു എന്നുവെച്ച അവിടെ കയറിയിരുന്ന
കാരിയംകൊണ്ട വിസ്തരിപ്പാനല്ലൊ സായ്പി അവർകളെ കല്പനയൊടകൂട ദിവാനജി
ഞാങ്ങളൊട കല്പിച്ച പൊയത. എന്നതിന്റെശെഷം ഞാങ്ങൾ എല്ലാവരും കൂടി
വിസ്തരിച്ചാറെ സ്സിയ്യ്യാലിക്കാന്റെ മക്കൾക്ക പാണ്ടിയാല കൊടുത്ത അറിവും
ഞാങ്ങൾക്കില്ലാ സിയ്യ്യാലിക്കാന്റെ മക്കൾക്ക കൊടുത്തു എന്ന പറയുംന്നത കെട്ട
അറിവും ഞാങ്ങൾക്ക ഇല്ലാ. ശെഷം സിയ‌്യാലി പാണ്ടിശാല എടുത്തതിന്റെ ശെഷം
ഇന്നെവരക്കും അവരെ മരുമക്കളെ തന്നെ ആ പാണ്ടിയാലയിൽ ഇരുന്ന കച്ചൊടംചെയ്തതും.
അത ഞാങ്ങൾക്ക അറിവ ഉണ്ട. ശെഷം നാട്ടിലെ ക്കാതിയും കച്ചൊടക്കാരും
പറഞ്ഞപ്രകാരം ഞാങ്ങൾ കെട്ടൊളാമെന്ന ദിവാനജിന്റെ മുമ്പാകെ പെണ്ണുംങ്ങൾ
പറഞ്ഞ. അപ്രകാരം ഒന്ന എഴുതി ഒപ്പിട്ട തന്നിട്ടും ഉണ്ടല്ലൊ. ഇപ്പൊൾ ഞാങ്ങൾ
വിസ്തരിച്ചപ്രകാരം അപ്പെണ്ണുംങ്ങളൊടച്ചെന്ന പറഞ്ഞിട്ട ഞാങ്ങൾ അപ്രകാരം കെൾക്ക
ഇല്ലന്നത്രെ ആ പെണ്ണുംങ്ങൾ പറഞ്ഞത. എന്നാൽ കൊല്ലം 972 ആമത എടവമാസം
ഇരിപത്ത ഒമ്പതാംന്തിയ്യ്യതി എഴുതിയത. എടവം 31നു ജുൻമ്മാസം 10 നു വന്നത.

378 G&H

556 ആമത തലശ്ശെരിയിൽ കൊട്ടയിൽ മുപ്പന്റെ കല്പനക്ക എടത്തട്ടെതെ
പുത്തിരവൻ കുങ്കനും അവന്റെ അനന്തിരൊൻമ്മാരുമായിട്ടുള്ള കാർയ്യം വിസ്തരിച്ചെടത്ത
കുങ്കന്റെ അനന്തെരൊൻമ്മാര മുവ്വർക്കും കുങ്കനും ഒരുപൊലെ ആകുന്നത.
മുതുപനാച്ചിലെ മൊതലുകൊണ്ട അവകാശം ഇപ്പൊൾ കുങ്കൻ എതാനും കടം
വാങ്ങിയതിന്റെ അവസ്ഥകൊണ്ട കുങ്കനൊട ചൊദിച്ചാറെ അവൻ പറഞ്ഞത
കാരണൊൻമ്മാരുടെ കടം വീട്ടുവാനും ആയിട്ട അല്ലാ കുഞ്ഞുകുട്ടികളെ രെക്ഷിപ്പാനും
ആയിട്ട അല്ലാ. വടയക്കണ്ടി അമ്മതിന്റെ കണ്ടം കൊത്തിട്ട നെല്ല കൊടുക്കാതെ നിന്ന
പൊയതിന ഞാൻ പ്രത്യെകം വാങ്ങിയാ കടം ആകുന്നത എന്നത്രെ കുങ്കൻ പറഞ്ഞത.
അതുകൊണ്ട ആ ക്കടം വിട്ടുവാൻ അവകാശം അവന്റെ അനന്തിരൊൻമ്മാര കൊണ്ട
കടം അവരും വിട്ടുവാൻ അവകാശം നടെ മുതുവാച്ചിലെ വക്കൊണ്ട കുങ്കന ഒരൊ
ഹരിയും അവന്റെ അനന്തരൊർക്ക മുന്ന ആൾക്ക ഓരൊരൊ ഓഹരിയും അങ്ങിനെ
നാലഹൊരിവെപ്പാൻ അവകാശമെന്നത്രെ ഞാങ്ങള കണ്ടത. ഇക്കാർയ്യ്യം ഓലയാട്ട [ 230 ] മുത്ത പൊതുവാളും ചമ്പാടൻ ഉണിക്കണ്ടൻ നായരും കൂട്ടത്തിൽ മുത്ത പൊതുവാളും
മന്നൊളിലെ കുങ്കു വും നാല ആളും കൂടി വിസ്തരിച്ചകണ്ടത. എന്നാൽ 968 ആമത
കന്നിമാസം 6നു എഴുതിയ ഓല.

379 G&H

രണ്ടാമത. കൊല്ലം 967 ആമത മിഥുനമാസം 9നു വിട്ടലത്ത എഴുന്നെള്ളിയെടത്തെ
കണക്കപ്പിള്ളയൊട എടത്തട്ടെത്തെ പത്തൊരവൻ കുങ്കൻ പടയക്കണ്ടി ക്കുട്ടിയാലിക്ക
കൊടുപ്പാൻ കടം വായ്പികൊടുത്ത ഉറുപ്പ്യ 280. ഈ ഉറുപ്പ്യ ഇരുനൂറ്റ എമ്പതിനും
പത്തിന്ന ഒന്ന പലിശകൂട്ടി കൊടുപ്പാൻ ഒത്തിരിക്കുംന്നു. ഈ ഉറുപ്പ്യക്കും പലിശക്കും
മുൻമ്പെ കിഴുക്കട കണക്കപ്പിള്ളയൊടഞാൻ വാങ്ങിയ ചില്ലാനം ആയിട്ടുള്ള എപ്പെർപ്പെട്ട
കണക്കിന്റെ ഉറുപ്പ്യക്കും പലിശക്കുംകൂട എന്റെ ജെമ്മമാകുന്ന എടത്തട്ടെ പറമ്പും
താഴെക്കനിയുംകൂടെ ഇതിലുള്ള നാല ഉഭയവും ഇതിന്റെ ജെമ്മക്കരുണവും കൂട
വകവെച്ചിരിക്കുംന്നു. കണക്കപ്പിള്ളക്ക ഇതിങ്കൽ വെണ്ടപ്രകാരം മറം കെട്ടി ഇരു
ന്നൊള്ളുവാൻ സമ്മദിച്ചിരിക്കുംന്നു. തിങ്ങൾ ഒന്നിന്ന കണക്കപ്പിള്ള തരെണ്ടും ഉറുപ്പിക
ഒന്ന പലിശയിൽ കഴിച്ച ശെഷം ചെല്ലും ഉറുപ്പികക്ക അങ്ങൊട്ട കൊടുപ്പാൻ കുങ്കൻ
ഒത്തിരിക്കുംന്നു. മറം വെണ്ട എന്ന ഉപെക്ഷിച്ച പൊവാൻ കണക്കപ്പിള്ള മനസ്സ എന്ന
കുങ്കൻ സമ്മദിച്ചിരിക്കുംന്നു. പലിശ മൊടങ്ങുന്ന നാളിൽ നാലആളുകൾ കണ്ട ഉഭയം
കെട്ടി അടക്കിക്കൊള്ളുംപ്രകാരം സമ്മതിച്ചുകൊടുപ്പാൻ ഒത്തിരിക്കുംന്നു. വശിക്ക പൊര
എങ്കിൽ അടക്കം കഴിച്ച ചെല്ലുംന്ന പലിശ ഉറുപ്പ്യക്ക മൊതൽ ഉറുപ്പ്യയിൽ ചെർത്ത
കൊടുപ്പാനും വെച്ച വക ഉറുപ്പ്യക്ക പലിശക്കും പൊരാ എന്ന വന്നാൽ നാല ആളുകൾ
കാണുംന്ന വെലക്ക കണക്കപിള്ളക്ക വെണമെങ്കിൽ വെച്ച വകക്ക ജെമ്മംകൊടുപ്പാൻ
കുങ്കൻ കൊടുപ്പാൻ ഒത്തിരിക്കുംന്നു. ഇതിന അറിവും സാക്ഷി ക്കുമ്പെനാരായണ
ഭക്തൻ കൊല്ലരത്ത അമ്മതകുങ്കൻ ചൊല്ലാൽ കൊഴികൊടുത്തെ കമ്പാട കൃഷ്ണാരി
കൈയ്യ്യഴുത്ത.

380 G&H

മുന്നാമത. കൊല്ലം 972 ആമത തുലാമാസം 11നു കൊല്ലംത്ത കുഞ്ഞായൻകുട്ടിയൊട
എടത്തട്ടെതെ പത്തറവൻ രാമരകുട്ടി പുത്തലത്ത മാതെനെ കെട്ട കഴിപ്പിച്ച രാമരകുട്ടി
കടം വായ്പി കൊണ്ട 1200. ഈപ്പണം ആയിരത്ത ഇരുനൂറ്റിനും പത്തിനൊന്ന പലിശകൂട്ടി
രാമരകുട്ടി കുഞ്ഞായൻകുട്ടിക്ക കൊടുപ്പാൻ ഒത്തിരിക്കുംന്നു. രാമരകുട്ടി കുഞ്ഞായൻ
കുട്ടിയുടെ പക്കൽ പുത്തലത്ത പറമ്പിന്റെ അട്ടിക്കരണം പണയം വെച്ചിരിക്കുംന്നു.
ഈപ്പണത്തിന്റെ പലിശ മൊടങ്ങുംനെരം കുഞ്ഞായൻകുട്ടി കൊയ്മിയിൽ കെൾപ്പിച്ച
പണത്തിനും പലിശക്കും പറമ്പ വീട്ടി എടുത്ത കൊൾവാൻ ഒത്തിരിക്കുംന്നു. ഈ
ക്കണക്കിന അറിയും സാക്ഷി തട്ടെക്കണ്ടിയിൽ തുപ്പിയും അത്തിരു കണ്ണനും
വീതിരിയൊത്ത കണിയൻ കൈയ്യ്യഴുത്ത.

381 G&H

നാലാമത. കൊല്ലം 61 ചെന്ന മിഥുനമാസം 25 നു ഇട്ടിലെ നാട്ടിലിരിക്കും ബൊളിയെന്ന
വാഴുംന്നൊർക്ക എടത്തട്ടെത്തെ പത്തിരവൻ കുങ്കൻ തന്റെ എടത്തട്ടയാകുന്ന പറമ്പും
അതിൽ ഉള്ള ഉഭയം നാലും പണയംവെച്ച വാങ്ങിയപണം 1000. ഇപ്പണം ആയിരത്തിന്നും
63 ലെ കർക്കിടകമാസം 1 നു വരെക്കും കണക്കകൂട്ടി വരും പലിശയും പൊറമെ
കൊടുത്തപണവും ആകക്കുടി കുങ്കന്റെ കൈയ്യിൽനിന്ന വരും പണം1455-ം ഈ പണം
ആയിരത്തിനാനൂറ്റഅമ്പത്തഞ്ചിനും പതിനൊന്ന പലിശയും കൂട്ടി കൊടുപ്പാൻ [ 231 ] ഒത്തിരിക്കുംന്നു. ഈ ഓലയിൽ കണ്ട പണത്തിന്നും പലിശക്കും കുങ്കൻ തന്റെ
ജെമ്മപറമ്പിന്റെ കരുണവും ആ പറമ്പും പണയംവെച്ചിരിക്കുംന്നു. ഈ പണത്തിന്റെ
പലിശ കുങ്കൻ സംവ്വത്സരത്തിൽ പറമ്പ അടക്കി എഴുതിയപ്രകാരം പലിശകൊടുപ്പാനും
ഒത്തിരിക്കുംന്നു. ഈ പലിശ കൊടുക്കാതെ മൊടങ്ങി പൊയെങ്കിൽ നാലആള
കണ്ടപ്രകാരം പാട്ടം വാഴുന്നൊർക്ക കൊടുപ്പാനും ശെഷം പണം പൊരാത്തത കുങ്കൻ
തന്റെ കൈയ്യിൽ നിന്ന കൂട്ടിക്കൊടുപ്പാനും ഒത്തിരിക്കുംന്നു. ഈ ക്കണക്കിന അറിയും
സാക്ഷി വെങ്ങാരയൊരൊത്ത തൊലാച്ചിയും കൊല്ലംത്ത കുഞ്ഞായൻ കുട്ടിയും വണ്ണ
ത്താൻ രായിരുവിന്റെ കൈയ്യ്യഴുത്ത.

382 G&H

അഞ്ചാമത. കൊല്ലം 972 ആമത 2 നു കൊല്ലംത്തെ കുഞ്ഞായൻകുട്ടി
എടത്തട്ടെത പത്തറവൻ രാമരകുട്ടിക്ക വിട്ടിലെത്ത എഴുന്നെള്ളിയെടത്തെ കല്പനക്ക
പുത്തലത്ത പറമ്പംവകവെച്ച കൊടുത്ത പണം 1200. ഈ പണം ആയിരത്തെ ഇരുനൂറും
കുഞ്ഞായൻകുട്ടിവാങ്ങി രാമരകുട്ടിക്ക കൊടുത്തു. അതിന്റെ ജെമ്മക്കരുണവും
കുഞ്ഞായിൻകുട്ടി എഴുതിച്ചമുറിയും എഴുംന്നെള്ളിയെടത്ത പൂക്കിച്ചിരിക്കുംന്നു. ഇതിന
അറിവും സാക്ഷി കൊല്ലത്ത അമ്മത കുഞ്ഞായിൻകുട്ടി കൈയ്യ്യൊപ്പ. ഈക്കത്തെ അഞ്ചും
എക്കിട രാജാ അയച്ച വന്നത. എടവും 31നു ജുൻ മാസം 10 നു വന്നത.

383 G&H

557 ആമത രാജശ്രീ കുറുമ്പ്രനാട്ടവീരവർമ്മരാജാവഅവർകൾക്ക വടക്കെ അധികാരി
തലശ്ശെരി തുക്കിടി സുപ്രഡെണ്ടൻ കൃസ്തപ്രർ പീലിസായ്പി അവർകൾ സല്ലാം. എന്നാൽ
തങ്ങൾ എഴുതി അയച്ചകത്ത എത്തി. ആയതിൽ ഉള്ള അവസ്ഥ മനസ്സിൽ ആക്കിട്ട
നമുക്കു വളരെ പ്രസാദക്കെട വരികയും ചെയ്തു. അതുകൊണ്ട രണ്ടാം ഗിസ്തിക
ബൊധിപ്പിപ്പാൻ എന്ന ഒത്തിരുന്നപ്രകാരം ബൊധിപ്പിക്കും എന്ന ബെഹുമാനപ്പെട്ട
സറക്കാരിൽ വിശ്വാസമായിരുംന്നു. ഇപ്പൊൾ ഗെഡു ഉറുപ്പ്യ കൊടുക്കെണ്ടതിന്ന
നിശ്ചയിച്ച ആക്കി സമയം കഴിഞ്ഞതിന്റെ ശെഷം എപ്പൊൾ കൊടുക്കുമെന്ന നമുക്ക
അറിഞ്ഞ കൂടാത്തവണ്ണം എഴുതുംന്നു. അതുകൊണ്ട ഈക്കത്ത എത്തിയ ഉടനെ
തങ്ങൾ ഒത്തിരുന്നെപ്രകാരം നിശ്ചയിച്ച ആക്കുമെന്ന നാം അപെക്ഷിച്ചിരിക്കുംന്നു.
ഇപ്രകാരം ചെയ്യാമെന്ന ബെഹുമാനപ്പെട്ട ഗമനർ സാഹെപ്പ അവർകൾക്ക എത്രയും
പരമാർത്ഥമായിട്ട നിശ്ചയിച്ച പറഞ്ഞു എന്ന തങ്ങൾ നിരൂപിക്കെണ്ടതിന നമുക്ക
ആവിശ്യമില്ലല്ലൊ. ശെഷം നമ്മുടെ സ്താനം കൊടുത്തവർക്ക കൊടുക്കെണ്ടുന്ന
പ്രവൃർത്തി നമുക്ക ഇപ്രകാരം മുട്ടിക്കുവാൻ ആവിശ്യം ആക്കിയിരിക്കുംന്നു. ശെഷം
തങ്ങളെ കൊണ്ട നാം എത്രയും നെരായിട്ട വിശ്വാസം അനുഭവിക്കുന്നത തങ്ങൾ
നിശ്ചയിച്ചിരിക്കുംന്നു എന്ന നാം വളരെ അപെക്ഷിച്ചിരിക്കുംന്നു. സാക്ഷിസങ്ങത്തി
മെൽഒക്കയും കൊടുക്കെണ്ടതിന നമുക്ക വളരെ സന്തൊഷമാകയും ചെയ്യ്യും. എന്നാൽ
കൊല്ലം 972 ആമത മിഥുന്ന മാസം 1 നു ഇങ്കിരെശകൊല്ലം 1797 ആ ജുൻ മാസം 12 നു
തലശ്ശെരിനിന്നും എഴുതിയത. 21

384 G&H

560 ആമത രണ്ടുതറയിൽ പൊയെനാട്ടെ കാരണൊരെ അനന്തിരവർ നാലആളുംകൂടി
സറക്കാര കുമ്പനി ഇങ്കിരെശ ഭാതൃർക്ക എഴുതിക്കൊടുത്ത കരാർനാമം ഞാങ്ങളെ [ 232 ] ജെമ്മഭൂമിയിൽമെൽ കൊല്ലം 917 ആമത സറക്കാർ കുമ്പിനി ഇങ്കിരെശ ഭാതൃർക്ക
എഴുതിക്കൊടുത്തപ്പൊൾ ഞെങ്ങടെ ജെമ്മഭൂമിമ്മെൽ നൂറ്റിന്ന ഇരിപതുപണംവും
പതിനഞ്ചനെല്ലും കൊടുത്ത പൊരുംന്നുണ്ട. അപ്രകാരംതന്നെ ഇപ്പൊഴും കൊടുത്ത
പൊരാം. ചാലയിൽ ദെവസ്സം വകയിലും ഞെങ്ങടെ ജെമ്മത്തിൻമ്മലും അതിലുള്ള
കുടിയാൻമ്മാരുടെയും പണ്ടനടന്നിരുന്നതു പൊലെ ഒഴിഞ്ഞ തന്നിരിക്കുംന്നു. ഇപ്രകാരം
ഞാങ്ങൾ നാലാളും പ്രസാദിച്ച സമ്മദിച്ച നികുതി പണ്ടെത്തെപൊലെതന്നെ തരികയും
ആം. അതികൂടാതെ നായര തിയ്യ്യുര മാപ്പിള്ള ജെമ്മക്കാര ഉള്ളവരൊട നികുതിയും
ഓണം വിഷു കാഴിച്ച വഴിപിഴ പുരുഷാന്തരം ഇത ഒന്നും ചൊദിക്കയും ഇല്ലാ. സറക്കാർ
കമ്പിനിയിൽ ബൊധിക്കുംവണ്ണം ആക്കിക്കൊൾകയും ചെയ്യാം. നമുക്ക ദെശത്ത
ശിക്ഷാരെക്ഷയും ഉദയംങ്ങൾ നടത്തെണ്ടതിനും ഒന്നിനും ഞാങ്ങൾ വിചാരിക്കുംന്നതും
ഇല്ലാ. ഇപ്രകാരം നാല അച്ചൻമ്മാരുംകൂടി എഴുതി വെച്ചിരിക്കുംന്നു. അപ്രകാരം
കുമ്പിനിയിൽനിന്ന സന്നത എഴുതിത്തരികയും ചെയ്യ്യും. മുമ്പിൽ ഞാങ്ങടെ
ജെമ്മഭൂമിമ്മൽ 67 ആമത കുമ്പിണിയിന്ന നികുതി എടുത്തിരുന്നതുപൊലെ 968 ആമത
മൊതൽക്കും എടുപ്പാൻന്തക്കവണ്ണം കല്പിച്ചിരിക്കുംന്നു. ചാലയിൽ ദെവസ്വത്തിലും
ഞെങ്ങടെ ജെമ്മ ഭൂമിമ്മിൽ ഉള്ള കുടിയാൻമ്മാരുടെ നികുതിയും ഒഴിഞ്ഞ
തന്നിരിക്കുംന്നു. ഒരു കാർയ്യ്യത്തിന്നും ഞാങ്ങളൊട ഒരു ചൊദ്യം ഉണ്ടാകയും ഇല്ലാ.
അതു കൂടാതെ ജെമ്മക്കാർ നായര തീയ്യര മാപ്പിള മുക്കുവൻ ഇവര ആരൊടത്തും
ഞെങ്ങടെ ചൊദ്യം ഉണ്ടാകയും ഇല്ലാ. ഈ വാക്ക സറക്കാർ കുമ്പിനിന്ന സമ്മദി
ച്ചിരിക്കുംന്നു. നാലച്ചൻമ്മാരുടെ ജെമ്മഭൂമിമ്മിൽ ഉള്ള നികുതി പണ്ടെ ഉള്ളതു
പൊലെ ആക്കി നികുതി വാങ്ങിക്കൊൾകയും ചെയ്കാ. ശെഷം ശിക്ഷാരെക്ഷകൾ
കുമ്പിനിക്ക ഒത്തവണ്ണം എന്നാൽ നാല അച്ചൻമ്മാരുടെ വസ്തു ഒഴിഞ്ഞ കൊടുത്ത
നികുതി വാങ്ങിക്കൊൾകയും ചെയ്കാ. ഞാങ്ങടെ വസ്തുവിൻമെൽ ഉള്ളത അനുഭ
വിച്ച കുബഞ്ഞികാരിയത്തിൽ ഹാജാരായിരിക്കയും ആം. ഇപ്രകാരം കൊല്ലന്തൊറും
അനുഭവിച്ച കൊൾകയും ചെയ്ക.എന്നാൽ ഇങ്കിരിയെസ്സ കൊല്ലം 1793 മെമാസം 2നു
കൊല്ലം 968 ആമത മെടമാസം 23 നു എഴുതിയ കരാർനാമം 972 ആമത മിഥുനമാസം 3നു
1797ആമത ജുൻമ്മാസം 14നു വന്നത. ഈ ക്കരാർനാമംമ്പൊലെ 72 ആമത മൊതൽക്കും
എഴുതിച്ചു. മിഥുനം 31നു ജുലായിമാസം 12 നു ആകുന്നത.

385 G&H

561 ആമത രാജശ്രീ വടക്കെ അധികാരി തലശ്ശെരി തുക്കിടി സുപ്രർഡെണ്ടൻ
കൃസ്തപ്രർ പീലിസായ്പി അവർകൾ വടകരെ ദൊറൊഗ അയ്യാരകത്ത സുപ്പിക്ക എഴുതി
അനുപ്പിന കാരിയം. എന്നാൽ സിയ്യ്യാലിക്കാന്റെ പാണ്ടിശാലക്ക വലിയപീടികയിൽ
ഉള്ള പെണ്ണുംങ്ങൾക്ക അവകാശം ഇല്ല എന്ന കുഞ്ഞിത്തറുവയിയായിട്ടും
പെണ്ണുംങ്ങളായിട്ടും വിസ്തരിച്ച ആളുകൾ വിധിച്ച വിധി എന്ന എഴുതി അയച്ചതുകൊണ്ട
ആ പാണ്ടിയാലയിൽനിന്ന പെണ്ണുംങ്ങളെ ഒഴിച്ചുപൊവാൻ പറകയും ശെഷം പാണ്ടിയാല
കുഞ്ഞിത്തറുവയുടെ പറ്റിൽ കൊടുക്കയും വെണം. എന്നാൽ കൊല്ലം 972 ആമത
മിഥുനമാസം 4 നു ഇങ്കിരെശകൊല്ലം 1797 ആമത ജൂൻമ്മാസം 15 നു തലശ്ശെരിനിന്നും
എഴുതിയത.

386 G&H

562 ആമത മഹാരാജശ്രീ വടക്കെ അധികാരി തലച്ചെരി തുക്കിടി സുപ്രർഡെണ്ടൻ
കൃസ്തപ്രർ പീലിസായ്പി അവർകൾക്ക കുറുമ്പ്രനാട്ട വീരവർമ്മ രാജാവർകൾ സല്ലാം.
മിഥുനമാസം 1നു കല്പന ആയിവന്ന കത്ത 3 നു ഇവിടെ എത്തി. വായിച്ച വഴിപൊലെ [ 233 ] മനസ്സിൽ ആയി. ഉടനെ കാപ്പാട്ടെക്ക ആളെ അയച്ചപക്കൃക്കുട്ടിയെ വരുത്തിവിചാരിച്ചാറെ
കുറുമ്പ്രനാട്ട താമരശ്ശെരി രണ്ടാം ഗെഡുവകപ്പണം സായ്പി അവർകൾക്ക മക്കി
മുഖാന്തരം ബൊധിപ്പിച്ച കത്ത വാങ്ങിക്കൊണ്ട വരാൻ നിശ്ചയിച്ച തറുവയി ആജിയെ
തലശ്ശെരിക്ക പറഞ്ഞ അയച്ച സായ്പി അവർകളെയും കണ്ട പാർക്കുംന്നു എന്നും
മിഥുനമാസം 10 നു യിൽ അകത്ത രണ്ടാം ഗെഡുപ്പണം ബൊധിപ്പിച്ച കത്തും കൊണ്ട
തറുവി ആജി വരുമെന്നും 72 ആമത കുറുമ്പ്രനാട താമരശ്ശെരി അവാലത്തി പക്കൃക്കുട്ടി
എറ്റിരിക്കകൊണ്ട കുമ്പഞ്ഞിയിൽ ഗെഡു ബൊധിപ്പിക്കെണ്ടതിന തെറ്റവരാതെ
ബൊധിപ്പിച്ച കത്ത വാങ്ങി കൊണ്ട തരാമെന്നും കുറുമ്പ്രനാട താമരശ്ശെരി അടഞ്ഞ
തിന്റെ ശെഷം നെല്ലും ശരിക്കും പണവും വെഗെന അടപ്പിച്ചതരെണമെന്നും
ചിങ്ങമാസത്തിൽ മുന്നാം ഗെഡുവിന ദിവസം തെറ്റാതെ ബൊധിപ്പിക്കാമെന്നും
നിശ്ചയിച്ച പറഞ്ഞ കൈയ്യ്യറ്റ അങ്ങൊട്ടും ഇങ്ങൊട്ടും എഴുതെണ്ടത ഒക്കയും
എഴുതിതീർത്ത ഇക്കാരിയത്തിന്ന തെറ്റല വരിക ഇല്ലാ. സായ്പി അവർകൾക്ക ഇപ്രകാരം
എഴുതി അറിക്കുക എന്ന പർക്കൃക്കുട്ടി ഒറച്ച കൈയ്യ്യെറ്റിരിക്കകൊണ്ട തറുവിആജി
ഈ വക പണം ഈ മാസം 10നുയിൽ അകത്ത തന്നെ അവിടെ ബൊധിപ്പിക്കയും ചെയ്യും.
താമരശ്ശെരി അസാരം മിശ്രമായിരിക്കകൊണ്ട6നു നാം താമരശ്ശെരിക്ക ചെന്ന അവിടുത്തെ
കാരിയം ഭാഷ ആക്കാമെന്ന നിരൂപിച്ചിരിക്കുന്നു. നാം വ്യാജമായി വിചാരിക്കുകയില്ലാ.
നമ്മെ വ്യാജമാക്കുംന്ന വഴിക്ക പലതും ഉണ്ട. അതിന ഒക്കയും സായ്പി അവർകളെ
തന്നെ നാം സത്യമായി വിശ്വസിച്ചിരിക്കുംന്നു. നമ്മൊട ദെയാകടാക്ഷം ഉണ്ടായിട്ട
നമ്മുടെ സങ്കടംങ്ങൾ തീർത്ത നടത്തി രെക്ഷിച്ചുകൊൾകവെണമെന്ന നാം
എല്ലായിപ്പൊഴും ആശ്രയിച്ച അപെക്ഷിച്ചുകൊണ്ടിരിക്കുംന്നു. കൊല്ലം 972 ആമത
മിഥുനമാസം 5നു എഴുതിയത. മിഥുനം 6നു ജൂൺ 17 നു വന്നത. ഉടനെ ബൊധിപ്പിച്ചത.
ജുൻ 19നു പെർപ്പാക്കിക്കൊടുത്തു.

387 G&H

563 ആമത രാജശ്രീ വടക്കെ അധികാരി തലശ്ശെരി തുക്കിടി സുപ്രഡെണ്ടൻ
കൃസ്തപ്രർ പീലിസായ്പി അവർകൾക്ക കടുത്തനാട്ട പൊർള്ളാതിരി ഉദയവർമ്മ രാജാവ
അവർകൾ സല്ലാം. വർത്തമാനംങ്ങളൊക്കയും സാഹെബര അവർകൾക്ക നാം ബൊധിപ്പി
ച്ചിട്ടും ഉണ്ടല്ലൊ. രാജ്യത്തനിന്ന നികുതി ഉറുപ്പ്യ എടുത്തവരെണ്ടുംന്നതിന്ന നാം വളരെ
പ്രയത്നം ചെയ്ത കാവിൽ തന്നെ പാർത്തിരിക്കുംന്നു. ഇത്രനെരമായിട്ടും മുതല
എത്തിയതുമില്ലാ. 7000 ഉറുപ്പ്യ വഹക്ക പാതിമൊതലെങ്കിലും രാജ്യത്തനിന്ന
കിട്ടായ്കകൊണ്ട നമുക്ക വളരെ വ്യസനംതന്നെ ആകുന്നു. ബെഹുമാനപ്പെട്ട
കുബത്തിക്ക നാം ബൊധിപ്പിക്കെണ്ടും രണ്ടാം ഗെഡു മൊതലും കടം വാങ്ങിട്ടും
സറക്കാരിൽ ബൊധിപ്പിച്ചിരിക്കയും ചെയ്യുംന്നു. മുവ്വായിരം നായരെ ഉറുപ്പിക നമുക്ക
കിട്ടിയിരിക്കുംന്നതും ഇല്ലാ. എടച്ചെരി തൊട്ടത്തിൽ നമ്പ്യാരെ ഉറുപ്പ്യ നമുക്ക
കിട്ടിയിരിക്കുംന്നും ഇല്ലാ. നാം എഴുതി ആളെ അയച്ചിട്ടും ഇവര വരുംന്നില്ലാ. ഇത്രനരവും
വഴി ആയിവന്നതും ഇല്ലാ. മുവ്വായിരം നായരും അതിൽചെർന്ന കുടിയാൻമ്മാരെ
കൈയ്യ്യംന്നുംകൂടി നികുതിവരെണ്ടത കുബഞ്ഞിക്ക നാം ബൊധിപ്പിക്കെണ്ടും മുന്നാം
ഗെഡുവിന്റെ മൊതല തെകച്ച ഉണ്ടാകയും ചെയ്യും. അവരെ കയ്യിൽനിന്ന
ഉറുപ്പ്യവരാതെ കണ്ട കുബഞ്ഞിക്ക മൊതല ബൊധിപ്പിപ്പാൻ വെറെ വകയില്ലല്ലൊ.
മുവ്വായിരം നായര നമ്മെക്കൊണ്ട മുൻമ്പെ സറക്കാരിൽ അന്ന്യായം വെച്ചതിന
വിസ്തരിച്ചപ്പൊൾ നാം ചെയ്ത ഒക്കയും സറക്കാരിൽതന്നെ ബൊധിക്കയും ചെയ്തുവെല്ലൊ.
ഇവര ഇല്ലാത്തെ ഹെതുപ്പറഞ്ഞ നികുതി തരാതെയിരിക്കയും നാം കടം വാങ്ങിട്ട
സറക്കാരിൽ ബൊധിപ്പിച്ചിരിക്കയും ചെയ്തതിന ഒരു ലെക്ഷം ഉറുപ്പ്യയിൽ അധികം നാം
വർത്തകന കൊടുപ്പാനും ഉണ്ട. കടം വാങ്ങിയത വർത്തകന കൊടുക്കായ്കകൊണ്ട [ 234 ] ഇനിമെൽല്പട്ടും വല്ലെ മുട്ടും ഉണ്ടായാൽ വർത്തകന്റെ സഹായം നമുക്ക ഉണ്ടാകു
മെന്ന തൊന്നുംന്നതും ഇല്ലാ. അതുകൊണ്ട മുവ്വായിരം നായര എന്നവെച്ച കുബ
ഞ്ഞിക്ക ഒരു പക്ഷം വെറെ വിചാരിക്കയും കടം വാങ്ങിട്ട എങ്കിലും കുബഞ്ഞിക്ക നാം
നെര നടക്കെണമെന്ന വിചാരിക്കുംമ്പൊൾ കുബഞ്ഞി കൃപ നമ്മൊട ഇല്ലാതെ വരുന്ന
സമയത്ത നാം പ്രയത്നം ചെയ്ത ഒന്നും കാണുംന്ന വഴി അല്ലല്ലൊ. കുടിയാൻമ്മാർക്ക
കുബഞ്ഞിന്ന ബെലം കൊടുത്ത നില്പിച്ചാൽ കുബഞ്ഞി കൽപനക്ക നമ്മുടെ കല്പന
എൽക്കുംന്നില്ലന്നുള്ളതും ഗെഡു പ്രകാരം കുബഞ്ഞിമൊതല ബൊധിപ്പിപ്പാൻ
താമസമെന്നുള്ളതും തന്നെ അറിയാമെല്ലൊ. സറക്കാരിൽ മെല്പട്ട ബൊധിപ്പിക്കെണ്ടും
ഗെഡുവിന കുടിയാൻമ്മാരൊട വാങ്ങി ബൊധിപ്പിക്ക അല്ലാതെ കടം വാങ്ങി നമ്മാൽ
ബൊധിപ്പിച്ച കഴിയുമെന്ന സറക്കാരിൽ ബൊധിക്കയും വെണ്ട. ബെഹുമാനപ്പെട്ട
കുബഞ്ഞികടാക്ഷം നമ്മൊട ഉണ്ടായിട്ട സറക്കാർ കാരിയം നല്ലവണ്ണം വരെണ്ട അവസ്ഥ
മുവ്വായിരം നായരെ നികുതി കിട്ടുമാറാക്കിത്തരികയും വെണം. മുന്നാം ഗെഡുവിന്റെ
മൊതലിന മുവ്വായിരം നായരെ ഉറുപ്പ്യസറക്കാരിൽ ആധാരമാക്കി നാം വെച്ചിരിക്കുംന്നു.
അതകിട്ടിയാൽ മുന്നാം ഗെഡുവിന്റെ മൊതല ഗെഡുപ്രകാരം ബൊധിപ്പിപ്പാൻ
സാധിക്കും. അല്ലെങ്കിൽ കുബഞ്ഞിയിൽ തന്നെ നമ്മുടെ സങ്കടം പറക അല്ലാതെ കടം
വാങ്ങി ബൊധിപ്പിപ്പാൻ നമ്മാൽ കഴികയും ഇല്ലാ. ഇതിന്റെ വിവരംങ്ങൾ ഒക്കയും
കുബഞ്ഞിയിൽ ബൊധിപ്പിച്ച സങ്കടം തീർത്തതരികയും വെണം. എന്നാൽ കൊല്ലം 972
ആമത മിഥുനമാസം 5നു എഴുതിയത മിഥുനം6 നു ജുൻ 17 നു വന്നത. ഉടനെ ബൊധി
പ്പിച്ചത. ജുൻ 19 നു മിഥുനം 8 നു പെർപ്പാക്കിക്കൊടുത്തത.

388 G&H

564 ആമത രാജശ്രീ വടക്കെ അധികാരി തലച്ചെരി തുക്കിടി സുപ്രർഡെണ്ടൻ പീലി
സായ്പി അവർകൾക്ക കടുത്തനാട്ട പൊർള്ളാതിരി ഉദയവർമ്മരാജാവ അവർകൾ
സല്ലാം. പെരിങ്ങളത്തുര പാർക്കുംന്ന മാപ്പിളമാര ആയുധക്കാര അണ്ടത്തൊടൻ
കലന്തിന്റെ ആളുകൾ നമ്മുടെ രാജ്യത്ത പാറക്കടവത്ത ഹൊബളിയിൽ വന്ന പാർത്ത
കുടികളെ ഹിമിസിക്കയും പെരുവഴിനടക്കുന്ന ആളുകളൊട കൊടപിടിക്കയും
ശകാരിക്കയും ഇതകൂടാതെ ചില അതിർക്രമംങ്ങൾ കാണിക്കുംന്നു എന്നുംവെച്ച
അവിടുത്തെ പ്രവൃത്തിക്കാരൻ നമുക്ക എഴുതി അയച്ചിരിക്കുംന്നു. അല്പൻമ്മാരാ
യിരിക്കുംന്നവര വന്ന രാജ്യത്ത സാധുക്കളായി ഇരിക്കുംന്ന കുടിയാൻമ്മാരെ
ഹിമിസിക്കയും അതിർക്രമം കാണിക്കയും ചെയ്താൽ വളരെ മരിയാതക്കെടത്രെ ആകുന്നു.
അതുകൊണ്ട സാഹെബര അവർകളെ കടാക്ഷം ഉണ്ടായിട്ട ഇതിന്റെ അമർച്ച
വരുത്തിത്തരികയും വെണം. അത അല്ലാഞ്ഞാൽ കുടികളായിട്ടും മാപ്പിളമാര
ആയുധക്കാരായിട്ടും കലമ്പല ഉണ്ടാകയും ചെയ്യുമെല്ലൊ. അതുകൊണ്ടത്രെ നാം
സാഹെബര അവർകൾക്ക എഴുതിയത. നമുക്ക ദുഷ്യം വരികയും അരുതെല്ലൊ. വടകരെ
യിന്ന സാഹെബര അവർകളൊട നാം ബൊധിപ്പിച്ച സങ്കടപ്രകാരംങ്ങൾ ഒക്കയും തിർത്ത
തരികയും വെണം. എന്നാൽ കൊല്ലം 972 ആമത മിഥുനമാസം 5നു എഴുതിയത. മിഥനം
6നു ജൂൻ 17 നുവന്നത. ഉടനെ ബൊധിപ്പിച്ചത. ജുൻ പത്തൊമ്പതാംന്തിയ്യതി പെർപ്പാക്കി
അയച്ചു.

389 G&H

565 ആമത മഹാരാജശ്രീ വടക്കെ അധികാരി പീലിസായ്പ അവർകളുടെ സന്നി
ധാനത്തിൽ കെൾപ്പിപ്പാൻ രണ്ടുതറയിൽ ആയില്ല്യത്ത ഉണിച്ചിനമ്പിയാരും കണ്ടൊത്ത
അനന്തനും പള്ളിയത്ത കൊരനും അരെത്ത കെളപ്പനും കൂടി എഴുതിയ അർജി. [ 235 ] രണ്ടുതറയിൽ പൊയെനാട്ട കാരണൊർക്ക വിശെഷിച്ച ചാലമതിലകത്ത ഉള്ള സ്താനം
പൊഴെനാട്ട നാലും രണ്ടാറില്ലാത്തിനുംകൂടി ചാലയിൽ കൊട്ടാരത്തിൽ ഇരിപത്തിരണ്ട
സ്താനമാകുന്നത. കടാങ്കൊടന ഒരു സ്താനം. മായിലെക്ക എട്ടു സ്താനം. കാപ്പാടന മുന്നു
സ്താനം. മൈയിലപ്പുറൊന ആറു സ്താനം. മരിതിയൊടന രണ്ടു സ്താനം. വെള്ളുവക്ക രണ്ടു
സ്താനം. ഇങ്ങിനെ ഇരിപത്തിരണ്ടു സ്താനമാകുന്നത. ഇങ്ങിനെ ഇരിപത്തിരണ്ടു
സ്താനക്കാർക്കും അവകാശം ഒരുപൊലെ ആകുന്നു. വെള്ളുവക്ക മുന്ന വിട്ടിലും കൂടി
രണ്ടു സ്താനം ഉള്ളത. മുന്ന വീടും കുറ്റിഅറുതിവന്നിരിക്കുംന്നു. അതിൽ പൊന്നാരത്തെ
വിടും വകയും രാജകരത്തിങ്കൽ അടങ്ങിയിരിക്കുംന്നു. കൊട്ടത്ത എതാൻ വക ഉള്ളത
അവകാശക്കാരൻ ഞാനെന്നുവെച്ച ആരും അടക്കുന്നുമില്ലാ. കണയന്നുര കുറ്റി
അറു(വ)തി വന്നത. മറ്റ ഒരു വെള്ളുവ അറുവത്താറിൽ എഴുംന്നെള്ളിയെടത്ത
ചെന്ന കണ്ട തിരുമനസ്സ ഉണ്ടാക്കി വക അടക്കുംന്നു. ഇപ്പൊൾ കച്ചെരിയിൽ അന്ന്യായം
വെച്ച വെള്ളുവ ഇല്ലക്കാര ഇരുപത്തിരണ്ടാൽ ഒരു സ്താനത്തെ കൂടിയ ആളുകള അല്ലാ
| പൊഴനാട്ട ആറ ഇല്ലത്തിലുള്ള കാരണൊൻമ്മാര ഒരു മനസ്സായി കല്പിച്ചാൽ സ്താന
മുള്ള ആളുകളക്കും ഒരു കുറ്റം കണ്ടാൽ സ്താനമില്ലാതെ ആകും. സ്താനമില്ലാത്തെ
ആളുകൾക്ക അക്കാരണൊൻമ്മാരുടെ മനസ്സ ഉണ്ടാക്കിയാൽ ചാലയിൽ സ്താനത്ത
കൂടാതെ കുടിക്കൊൾവാൻ സമ്മദിച്ച കൊടുത്തിട്ടും ഉണ്ട. അതുകൊണ്ട ഞാൻ
സ്തനാക്കാരനെന്ന പറവാൻ സങ്ങത്തി ഇല്ലാ. 65 ൽ ചാലമതിലകം ചുട്ടുപൊയതിന്റെ
ശെഷം മതിലകം പണികഴിപ്പിച്ച നൃച്ചാല്ല്യം തുടങ്ങിപ്പാനും അവിടെ ഉള്ള വക അടക്കി
പൊരാത്തത കടം വാങ്ങി കൂടികൊടുത്ത പൂജ അടിയന്തരം നടത്തിപ്പാനും ഞാങ്ങൾ
നാലആളും അല്ലാതെ മറ്റൊര ആള ഇന്നയൊളം കണ്ടതുമില്ലാ. 968ൽ ചാലയിൽ
തമ്പുരാട്ടിടെ വഹക്ക പാതികണ്ട നികുതി തരെണമെന്നവെച്ച മനിക്ക കണക്കപ്പിള്ള
ചാലമതിലകത്ത നടയിൽ തൊലുവെച്ച പൂജ അടിയന്തിരം മുടക്കിയ അവസ്ഥക്ക
മറ്റുള്ള സ്താനക്കാര എല്ലാവരും ഉള്ളെടത്ത ആളെ അയച്ചിട്ട ആരും വന്നതും ഇല്ലാ. ആ
സങ്കടം സായ്പി അവർകളെ കെൾപ്പിപ്പാൻ ഞാങ്ങൾ നാല ആളുംകൂടി പുറപ്പെടും
മ്പൊൾ മനിക്ക കണക്കപ്പിള്ള കടയപ്പുറത്ത ചാത്തുന്നെ അടിച്ച അന്ന്യായം കെൾപ്പി
പ്പാൻ ചാത്തുകൂട പൊന്നു. ഞാങ്ങൾ ഈ അവസ്ഥകൾ ഒക്കയും മുൻമ്പ ഞാങ്ങളെ
കാരണൊൻമ്മാര നടന്ന അവസ്ഥയും സായ്പി അവർകളെ കെൾപ്പിച്ചതിന്റെശെഷം
ചാലയിൽ തമ്പുരാട്ടിടെ വഹക്ക നികുതി വെണ്ട എന്നും നിങ്ങളെ കാരണൊൻമ്മാര
മുൻമ്പെ കുബഞ്ഞിക്ക എഴുതിക്കൊടുത്തെപ്രകാരം നിങ്ങളെ വഹക്ക പാട്ടത്തിൽ
പത്തിന്ന രണ്ടുപണവും വാരത്തിൽ പത്തിന്നൊന്നര നെല്ലും കണ്ട നികുതി തന്നാൽ
മതിയെന്ന സായ്പി അവർകൾ കല്പനക്കത്തെ തരികയും ചെയ്തു. എന്നതിന്റെശെഷം
നികുതിയിൽ ഞാങ്ങൾക്ക ഒഴിഞ്ഞ തന്നതിനെക്കൊണ്ട വഴിപൊകുംന്നെ
ബ്രാമ്മണർക്കും മറ്റും ചാലമതിലകത്തനിന്ന കഞ്ഞികൊടുപ്പിക്കയും മറ്റും ചില
ഈശ്വരസെവ കഴിപ്പിക്കയും ചെയ്ത പൊരുംന്നു. മറ്റു സ്താനക്കാര ഇല്ലന്നും അവ
കാശമില്ലന്നും ഞാങ്ങൾ സായ്പി അവർകളെ കെൾപ്പിച്ചിട്ടും ഇല്ലല്ലൊ. ഇങ്ങിനെ ഉള്ള
അവസ്ഥക്ക ഞാങ്ങളെക്കൊണ്ട വെള്ളുവ ഇല്ലക്കാര കച്ചെരിയിൽ അന്ന്യായം വെപ്പാനും
ഞാങ്ങളെ വരുത്തി അവരൊട കൂടി പറയിപ്പാനും സങ്ങതി ഉണ്ടെന്നതൊന്നുംന്നതും
ഇല്ലാ. എന്നാൽ 972 ആമത മിഥുനമാസം 5നു എഴുതിയ അർജി ഓല മിഥുനം 6നു
ജൂൻ17 നു വന്നത. ഈ ഓലയിന്റെ പെർപ്പ വെണ്ട എന്ന പീലിസായ്പി അവർകൾ
പറകയും ചെയ്തു.

390 G&H

566 ആമത രാജശ്രീ കടുത്തനാട്ട പൊർള്ളാതിരി ഉദയവർമ്മ രാജാവ അവർകൾക്ക
വടക്കെ അധികാരി തലശ്ശെരി തുക്കിടി സുപ്രർഡെണ്ടൻ കൃസ്തപ്രർ പീലിസായ്പു [ 236 ] അവർകൾ സല്ലാം. എന്നാൽ തങ്ങൾ എഴുതി അയച്ച കത്തുകൾ രണ്ടും ഇവിടെ
എത്തിയിരിക്കുംന്നു എന്ന മുൻമ്പെ പറഞ്ഞഅയച്ചിട്ടും ഉണ്ടല്ലൊ. നമ്മാൽ
കഴിയുംന്നെടത്തൊളം തങ്ങൾക്ക സഹായിക്കെണ്ടതിന നാം അപെക്ഷിച്ചിരിക്കുംന്നു.
തങ്ങൾ എഴുതി അയച്ച കത്ത ബെഹുമാനപ്പെട്ട ഗെവർണ്ണർ ഡെങ്കിനി സാഹെപ്പ
അവർകൾക്ക കാണിച്ചാറെ തങ്ങളെ തലച്ചെരിയിൽ കാമാൻ ഗെവർണ്ണർ സാഹെപ്പ
അവർകൾ അപെക്ഷിച്ചിരിക്കുംന്നു. ശെഷം കൊടുക്കെണ്ടുംന്ന ഉറുപ്പ്യകൾക്ക മുവ്വായിരം
നായരെ ക്കൊണ്ട കൊടുപ്പിക്കെണ്ടതിന വല്ലവഴി ആക്കിക്കൊൾകയും ആം. എന്നാൽ
മെൽല്പട്ടഇപ്രകാരം തങ്ങൾക്ക മുട്ടിക്കുവാൻ വിരൊധിക്കയും ചെയ്യും. ആയതുകൊണ്ട
വല്ല ഉപെക്ഷ ചെയ്യാതെ തങ്ങൾ ഇവിടെ വരെണമെന്ന നാം ബുദ്ധിപറയുംന്നു. എന്നാൽ
കൊല്ലം 972 ആമത മിഥുനമാസം 11നു ഇങ്കിരെശകൊല്ലം 1797 ആമത ജുൻമ്മാസം 22നു
തലശ്ശെരിനിന്നും എഴുതിയത.

391 G&H

567ആമത രാജശ്രീ കുറുമ്പനാട്ടവീരവർമ്മ രാജാവ അവർകൾക്ക വടക്കെ അധികാരി
തലശ്ശെരി തുക്കിടി സുപ്രർഡെണ്ടൻ കൃസ്തപ്രർ പീലിസായ്പി അവർകൾ സല്ലാം.
എന്നാൽ തങ്ങൾ എഴുതി അയച്ച കത്ത എത്തി. ആയതിൽ ഉള്ള അവസ്ഥകൾ ഒക്കയും
മനസ്സിൽ ആയിവരികയും ചെയ്തു. രണ്ടാം ഗിസ്തി ഒര അംവശത്തിന്ന മക്കി പ്രമാണം
വാങ്ങുകയും ചെയ്തു. ശെഷം സറക്കാർക്ക കൊടുത്ത ചരക്കുകളെകൊണ്ട ബെഹു
മാനപ്പെട്ട സറക്കാരിൽനിന്ന തങ്ങൾക്ക വരുവാൻ എതാൻ ഉണ്ട എന്ന തങ്ങളെ
കാരിയക്കാരൻ പറകയും ചെയ്തു. ഈക്കണക്ക ഇത്രത്തൊളം തീർച്ച ആക്കിട്ട ഇല്ലാ.
ശെഷം മുന്നാംഗെഡു ഉറുപ്പ്യ അനുഭവിക്കെണ്ടതിന നമ്മാൽ ഉള്ള സഹായം
കഴിയുംന്നെടത്തൊളം കൊടുക്കയും ചെയ്യും. എന്നാൽ കൊല്ലം 972 ആമത മിഥുന
മാസം 11 നു ഇങ്കിരെശ കൊല്ലം 1797 ആമത ജുൻമ്മാസം 22 നു തലശ്ശെരിനിന്നും
എഴുതിയത.

392 G&H

568ആമത പരസ്യമാക്കുന്നത. ബെഹുമാനപ്പെട്ട ബെമ്പായിൽ ഗെവർണ്ണർ ഡെങ്കിൻ
സായ്പി അവർകളും സെനാധിപതി ജെനരാൾ ഇഷ്ഠൊരിട്ട സായ്പി അവർകളും
കൊട്ടത്തനാട്ടിൽ ഉള്ള കുടിയാൻമ്മാർക്ക എല്ലാവർക്കും എഴുതി അറിയിച്ചിരിക്കുംന്നത.
കൊട്ടത്തെ തുക്കിടിയിലെ അഞ്ചാമത്തിലെ കരാർനാമം രാജശ്രീ കുറുമ്പ്രനാട്ട രാജാവ
അവർകൾ ഒഴിച്ചുകൊടുത്തത വാങ്ങിയ താല്പാരിയ പ്രകാരത്തിൽ ബഹുമാനപ്പെട്ട
കുബഞ്ഞിയുടെ തന്റെ പ്രവൃത്തികാരൻമ്മാര കൊട്ടത്തനാട്ടിൽ നടക്കെണമെന്നും
ബഹുമാനപ്പെട്ട ഗെവണ്ണർ ഡെങ്കിനിസായ്പ അവർകളും സെനാതിപതി ജെന്നരാൾ
ഇഷ്ഠൊരിട്ട സായ്പി അവർകളും നിശ്ചയിച്ച പ്രകാരത്തിൽ മെൽപ്പറഞ്ഞ ഹെതുവിന
ബെഹുമാനപ്പെട്ട സറക്കാരുടെ ഒറപ്പായിട്ട കൊയ്മിയൊടുംകൂട ഗെർണ്ണാൽഡൊൻ
സാഹെപ്പ അവർകളെ പറ്റിൽ ആക്കി വിശ്വസിച്ചിരിക്കുംന്നു. ആയതുകൊണ്ട ആ
സാഹെബ അവർകൾക്ക സമാധാനമായിട്ടും നല്ല വഴി ആയിട്ടും വിചാരിക്കുന്ന
കുടിയാൻമ്മാരെ ഒക്കക്കും നെരുംന്ന്യായംമ്പൊലെയും കഠിനംകൂടാതെ ദെയാവൊടും
കൂട നടപ്പാൻന്തക്കവണ്ണവും ശെഷം അവർകളാൽ ഉള്ള ആയുധക്കാരെ രെക്ഷയും
വഴിപൊലെ കൊടുക്കെണ്ടതിനും ഗെർണ്ണർഡൊൻസായ്പി അവർകൾ പറഞ്ഞ
വെച്ചിരിക്കുംന്നു. എന്നാൽ ഇതിന്റെ മുൻമ്പെ ഗെർണ്ണൽഡൊൻ സായ്പി അവർകളെ
കൊട്ടത്തിൽ ഉള്ള കുടിയാൻമ്മാര ഒക്കയും നല്ലവണ്ണം അറിഞ്ഞിരിക്ക ആകും
ന്നതുകൊണ്ട അവർകൾനിന്ന കവുൽക്കത്ത വാങ്ങുവാൻന്തക്കവണ്ണം അവർകൾ [ 237 ] ഇരിക്കുംന്നെടത്തക്ക എങ്കിലും അവർകളെ താഴെയിരിക്കുംന്ന ആളുകളെ അരിയത്തക്ക
എങ്കിലും ഭയംകൂടാതെ പൊയിക്കൊള്ളാമെന്ന ഇതിനാൽ മെൽപ്പറഞ്ഞപ്രകാരം നട
പ്പാൻ ആഗ്രഹിച്ചിരിക്കുംന്നു. ശെഷം വഴിപൊലെ നടപ്പാൻ താല്പർയ്യ്യമായിരിക്കും
ന്നവരെ രെക്ഷിപ്പാനും ദെയാവ കൊടുപ്പാനും എന്നുള്ളതു പൊലെയും ദുർന്നില
ആയിട്ടും ആകാത്തത ആയിട്ടും കലഹം ചെയ്യുന്നവരെ ശിക്ഷിക്കെണ്ടതിനും ബെലം
വെണ്ടുംന്നെടത്തൊളം ഗെർണ്ണൽഡൊൻ സായ്പി അവർകളെ പറ്റിൽ കൊടുത്തു എന്ന
എല്ലാവരും വിചാരിക്കയും വെണം. ശെഷം മറ്റുള്ള വിചാരങ്ങൾ ഒക്കക്കും മുൻമ്പെ
കൊട്ടത്ത തുക്കിടി ഗുണമായി വർദ്ധിച്ചിരിക്കെണമെന്നും കുടിയാൻമ്മാരെ
സന്തൊഷത്തൊടുംകൂട സുഖമായിരിക്കെണമെന്നും അത്രെ ബെഹുമാനപ്പെട്ട
സറക്കാരുടെ താല്പരിയം പ്രത്യെകമായിട്ട ആയിരിക്കുംന്നതുകൊണ്ട ഇതിനമുൻമ്പ
ഇരുന്ന മിശ്രക്കാർയ്യ്യം വിചാരത്തിൽ എന്ന നിരൂപിച്ച നെരായിട്ട കൂടുന്നപ്രകാര
മല്ലാതെകണ്ട നികുതി എങ്കിലുംവല്ല കപ്പങ്ങൾ കൊണ്ടെങ്കിലും ഉടനെ കൊടുക്കെണമെന്ന
വരുന്ന ആളുകൾക്ക വല്ല പ്രജകളെപ്പൊലെ സാധനമുള്ളവണ്ണം വന്ന നടന്നാൽ
ഗെർണ്ണൽഡൊൻ സായ്പി അവർകൾ ഒരുത്തനെയും മുട്ടിക്കയും ഇല്ലാ. എന്നാൽ കൊല്ലം
972 ആമത മിഥുനമാസം 12നുക്കു ഇങ്കിരെശകൊല്ലം 1797 ആമത ജൂൻ മാസം 23 നു
തലച്ചെരിനിന്നും എഴുതിയത. പരസ്സ്യക്കത്തെ 12 ആകുംന്നു.

393 G&H

569 ആമത രാജശ്രീവടക്കെഅധികാരിതലച്ചെരി തുക്കിടി സുപ്രർഡെണ്ടൻ കൃസ്തപ്രർ
പീലിസായ്പ അവർകൾ കണ്ണൂര ദൊറാഗക്കെ എഴുതിയ കത്ത. എന്നാൽ ഇതിന്റെ
അകത്ത തനിക്ക ഒരു പരസ്സ്യക്കത്ത കൊടുത്തയച്ചിരിക്കുംന്നു. ആയത എത്തിയ ഉടനെ
തന്റെ കച്ചെരിയിൽ തറച്ച കൊൾകയും വെണം. എന്നാൽ കൊല്ലം 972 ആമത
മിഥുനമാസം 12 നു ഇങ്കിരെശകൊല്ലം 1797 ആമത ജുൻമാസം 23നു തലച്ചെരിനിന്നും
എഴുതിയത. ഇപ്രകാരം വടകരെക്ക ഒന്ന. ഇരിവനാട്ടെക്ക 1. രണ്ടുതറെ രാമയ്യന ഒന്ന.
ചെറക്കൽ കാനംങ്കൊവിക്ക 1. ആകെ 5 എഴുതിയത.

394 G&H

570 ആമതരാജശ്രീവടക്കെ അധികാരി തലച്ചെരിതുക്കിടി സുപ്രർഡെണ്ടൻ കൃസ്തപ്രർ
പീലി സായ്പി അവർകൾ ഇരിവെനാട്ട നമ്പ്യാൻമ്മാർക്ക എഴുതിയ കത്ത. എന്നാൽ
ഇരിവെനാട്ടിലെ കപ്പംങ്ങൾ ഒട്ടും താമസിയാതെകണ്ട നിശ്ചയിപ്പാൻന്തക്കവണ്ണം വല്ലവഴി
ആക്കെണ്ടതിന്ന നിങ്ങൾക്ക സഹായാമായിട്ട നാം മൊന്താൽ കച്ചെരിക്ക മിഥുനം 16 നു
വരുവാൻ നിശ്ചയിച്ചതുകൊണ്ട ആ ദിവസം രാവിലെ എത്തെണമെന്ന കുടിയാൻ
മ്മാർക്ക എല്ലാവർക്കും പറഞ്ഞ കൊൾകയും വെണം. എന്നാൽ കൊല്ലം 972 ആമത
മിഥുനമാസം 12 നു ഇങ്കിരെശകൊല്ലം 1797 ആമത ജുൻമ്മാസം 23 നു തലച്ചെരി നിന്ന
എഴുതിയത.

395 G&H

571 ആമത രാജശ്രീ വടക്കെ അധികാരി തലച്ചെരി തുക്കിടി സുപ്രർഡെണ്ടൻ
കൃസ്തപ്രർ പീലി സായ്പി അവർകൾ അണ്ടത്തൊടൻ കലന്തൻമുപ്പന എഴുതിയ
കല്പനക്കത്ത. എന്നാൽ നീ പാർപ്പിച്ച തിയ്യ്യനെ ഇണ്ടൊട്ട കൊണ്ടുവരുവാൻന്തക്കവണ്ണം
നാം മുൻമ്പെ ഒരു ശിപ്പായിനെ അയച്ചാറെ അവനൊടുകൂട അയക്കായ്കകൊണ്ട ഇക്കത്ത
എത്തിയ ഉടനെ ആ തിയ്യ്യനെ ഈ വരുന്നെ ശിപ്പായിയൊടകൂട കൊടുത്തയക്കയും [ 238 ] വെണം. എന്നാൽ കൊല്ലം 972 ആമത മിഥുനമാസം 12 നു ഇങ്കിരെശ കൊല്ലം 1797ആമത
ജുൻമ്മാസം 23 നു തലച്ചെരിനിന്നും എഴുതിയത.

396 G&H

572 ആമത മഹാരാജശ്രീ ബെഹുമാനപ്പെട്ട പീലി സായ്പിവർകളെ സന്നിധാന
ത്തിങ്കലക്ക അണ്ടത്തൊടൻ കലന്തര എഴുതിയ കാരിയം. സന്നിധാനത്തിങ്കൽനിന്ന
കല്പിച്ച ആയുധക്കാര ഒറൊന്ത പൊയനെരത്ത തുണ്ടത്തരം കാട്ടി ഒരു തിയ്യനെ അവര
പിടിച്ച അവരെ കാവിൽ ഇടുകയും ചെയ്തു. ആയവസ്ഥ കണ്ണൊത്തെ കുന്നുംമ്മെലെ
നമ്പ്യാര മയ്യ്യഴിയിൽ സായ്പുവിന എഴുതി അയച്ചതിന്റെശെഷം ഉത്തരം എന്നെ
വിളിപ്പിച്ച ആ തിയ്യ്യൻ തുണ്ടത്തരം കാട്ടിയവനെ നാട്ടിലുള്ള ആളെ വിളിച്ച വിസ്തരിച്ച
അവൻ തുണ്ടത്തരം കാട്ടിട്ടുണ്ടെങ്കിൽ അവനെ തലച്ചെരിയിൽ സായ്പുവിന്റെ
അരിയത്തക്കകൂട്ടി അയക്കെണമെന്നത്രെ എന്നൊട കല്പിച്ചത. എന്നതിന്റെ ശെഷം
ഞാൻ മൈയ്യ്യഴിനിന്ന പെരിങ്ങത്തുര ചെന്ന അവൻ കുറ്റംകാട്ടിട്ട ഉണ്ടൊ ഇല്ലയൊ
എന്ന ചിറ്റാരത്തച്ചനും ശെഷം അവിടെ ഉള്ള കുടിയാൻമ്മാർക്കും എഴുതി അയച്ചാറെ
അതിന ഉത്തരം അവൻ തുണ്ടത്തരം കാട്ടിയവൻതന്നെ എന്നും വാരാട്ടിന്ന മുട്ട
ചൊക്കുറുവിനെ വെടിവെച്ച തള്ളിയിട്ടതും അവൻതന്നെ എന്നത്രെ അവര എഴുതി
അയച്ചത. എന്നതിന്റെശെഷം അവര എഴുതി അയച്ച എഴുത്തും ഞാൻ തലച്ചെരിയിൽ
കൊടുത്തയച്ചു.ആതിയ്യ്യനെ തലച്ചെരിയിലൊ കൊട്ടത്തൊ കൊടുത്തയക്കെണ്ടു എന്നും
കല്പന വരായ്കകൊണ്ടത്രെ പാർപ്പിച്ചത. എന്നതിന്റെശെഷം രണ്ടു നായരും ഒരു
തിയ്യരിയും തിയ്യ്യനെ കാവലിട്ട കണ്ണുംങ്ങൊട്ട വന്ന കാവക്കാരൊട തിയ്യ്യനെ ഞാങ്ങളെ
കൈയ്യിൽ തരെണമെന്ന പറഞ്ഞാറെ ഞാങ്ങളെ കല്പിച്ച ആളൊടു ഒരു എഴുത്ത
വാങ്ങി കൊണ്ടുവന്നാൽ തിയ്യ്യനെ ഞാങ്ങൾ തരു എന്ന അവരൊടും പറകയും ചെയ്തു.
ആയവസ്ഥ കാവക്കാര എന്നൊടവന്നു പറഞ്ഞാറെ ഞാൻ ആ തിയ്യ്യനെ സായിപുവിന്റെ
അരിയത്തക്ക കൂട്ടിഅയക്കയുംചെയ്തു. ഇനി ഒക്കയും സായ്പി അവർകൾ
കല്പിക്കുംപ്രകാരം കെട്ട നടക്കയും ചെയ്യാം. കൊല്ലം 972 ആമത മിഥുനമാസം 14 നു
എഴുത്ത 14 നു ജുൻ 25 നു വന്നത.

397 G&H

573 ആമത രാജശ്രീ വടക്കെ അധികാരി തലച്ചെരി തുക്കിടി സുപ്രർഡെണ്ടൻ
കൃസ്തപ്രർ പീലി സാഹെബ അവർകൾക്ക കടത്തുവനാട്ട പൊർള്ളാതിരി
ഉദയവർമ്മരാജാവ അവർകൾ സല്ലാം. മിഥുനമാസം 11 നു സാഹെബരവർകൾ
കൊടുത്തയച്ച കത്ത വായിച്ച വർത്തമാനങ്ങൾ ഒക്കയും മനസ്സിലാകയും ചെയ്തു. നമുക്ക
വെണ്ടുന്ന ഗുണദൊഷംങ്ങൾ ഒക്കയും സാഹെബര അവർകളാൽ വഴിപൊലെ
ഉണ്ടാകുമെന്ന നാം നിശ്ചയിച്ചിരിക്കുംന്നു. സാഹെബര അവർകളെ കാണെണ്ടതിനും
ബെഹുമാനപ്പെട്ട ഗെവനർ സാഹെബ അവർകളെ കാണെണ്ടതിന്നും നമുക്ക വളരെ
മൊഹം തന്നെ ആകുന്നു. അതുകൊണ്ട മിഥമുനമാസം 16 നു ഒര അടിയന്തരം
കഴിക്കെണ്ടത ഉണ്ട. അത കഴിഞ്ഞ ഉടനെ ഈ മാസം 20 നുയിൽ അഹംതന്നെ നാം
തലച്ചെരിയിൽ വരികയും ചെയ്യാം. എന്നാൽ എല്ലാക്കാരിയത്തിന്നും വഴിആക്കിതന്ന
മരിയാതിപൊലെ വെച്ച രെക്ഷിപ്പാൻ ബെഹുമാനപ്പെട്ട കുമ്പഞ്ഞി കടാക്ഷം
ഉണ്ടായിരിക്കയും വെണം. മുന്നാം ഗെഡുവിന്റെ മൊതല പിരിയെണ്ടുംന്നതിന്ന
കുടിയാൻമ്മാരെ തകരാറതന്നെ ഉണ്ട. ഇപ്പൊൾ കടക്കാരന്റെ മുട്ട ഉണ്ടായി
വന്നിരിക്കുംന്നു. ആവഹമുട്ടതിർപ്പാൻകൂടി രാജ്യത്തനിന്നമൊതലപിരിഞ്ഞ വരുംന്നില്ലാ.
ഇപ്രകാരംയിരിക്കുംന്നു ഇവിടുത്തെ അവസ്ഥ. ഇതിനഒക്കയും സാഹെബര അവർകളെ [ 239 ] കൃപ വഴിപൊലെ ഉണ്ടായിരിക്കയും വെണം. എന്നാൽ കൊല്ലം 972 ആമത മിഥനമാസം
12 നു എഴുതിയെ കത്ത മിഥുനം 14 നു ജുൻ 25നു വന്നത.

398 G&H

574 ആമത മഹാരാജശ്രീ വടക്കെ അധികാരി പീലിസായ്പി അവർകളുടെ
സന്നിധാനത്തിങ്കലക്ക ചെറക്കൽ കൊലത്തനാട്ട കാനംങ്കൊവി ശാമരായര എഴുതിയ
അർജി. കല്പനപ്രകാരം പരസ്സ്യമായിട്ടുള്ള കത്ത വന്ന ഉടനെ വായിച്ച ഇവിടെ ഉള്ള
അവർക്ക അറിവിക്കയും ചെയ്തു. ചെറക്കൽ രാജ്യത്ത ഉള്ള ഹൊബളി പാറവത്യ
ക്കാരൻമ്മാർക്കും അറിവാൻന്തക്കവണ്ണം എഴുതി അയച്ച പരസ്സ്യക്കത്തിന്റെ പെർപ്പ
എഴുതി അയക്കയും ചെയ്തു. കാനംങ്കൊവി ബാബുരായ്ക്കും എഴുതി അയച്ചിരിക്കുംന്നു.
ഈ വർത്തമാനം സന്നിധാനത്തിങ്കലറിവാൻ എഴുതിയ അർജി. നാം ഇവിടെ നടക്കെണ്ടും
കാരിയത്തിന്ന കല്പിച്ച ഉത്തരം വരുമാറാകയും വെണം. എന്നാൽ കൊല്ലം 972 ആമത
മിഥുനമാസം 14 നു എഴുതിയ അർജി 14 നു ജുൻമാസം 25 നു വന്നത.

399 G&H

575 ആമത മഹാരാജശ്രീ വടക്കെ അധികാരി സുപ്രർഡെണ്ടൻ കൃസ്തപ്രർ പീലി
സായ്പ അവർകളുടെ സന്നിധാനത്തിങ്കലക്ക കുറുമ്പ്രനാട പൊഴവായി അദാലത്ത
ദൊറൊഗ ചന്ദ്രയ്യ്യൻ എഴുതിക്കൊണ്ട അർജി. സന്നിധാനത്തിങ്കൽനിന്ന കല്പിച്ച വന്ന
ബുദ്ധി ഉത്തരം വായിച്ച വർത്തമാനം മനസ്സിൽ ആകയും ചെയ്തു. പൊഴവായി
കൊൽക്കാരെ പിടിച്ച തൊളത്തിൽ തടുത്തിരിക്കുംന്നു എന്നും ബുദ്ധി ഉത്തരം കണ്ട
ഉടനെ അവരെ വിടെണമെന്നും അവര തടുത്ത പാർപ്പിപ്പാൻ സങ്ങതി എന്തന്നും എഴുതി
അയക്കെണ മെന്നും അല്ലൊ ബുദ്ധി ഉത്തരത്തിൽ ആകുന്നത. പൊഴവായി മണ്ണിൽ
എടത്തിൽ കണ്ടപ്പുണ്ണി നായരെ ആളിൽ രണ്ടാള കള്ളും കുടിച്ച പൊഴവായി മുണ്ടക്കൽ
തറയിൽ മുക്കുവൻ വെളക്കാടത്ത കൊർമ്മന്റെ പൊരയിൽ കടന്ന ഒരു
വലയടുത്തകൊണ്ടു പൊകുംന്നെരം മുക്കവത്തി ചെന്ന വലകൊണ്ടു പൊകുന്നത
എന്തിനെന്ന ചൊദിച്ചാറെ മുക്കവത്തിനെ തച്ചനെലവിളിപ്പിക്കുംന്നത കെട്ട കൊർമ്മൻ
പാഞ്ഞ ചെന്നാറെ അവനെ പിടിച്ചവെച്ച തൊക്കിന്റെ ചട്ട കൊണ്ട കുത്തുകയും
തലമാറി തച്ചാറെ കൊർമ്മന്റെ തലപൊട്ടുകയും തൊക്കിന്റെ ചട്ട മുറികയും
ചെയ്തു.ആയവസ്ഥ കച്ചെരിയിൽ വന്ന പറഞ്ഞാറെ അവരെ കൊണ്ടുവന്ന കാരിയം
വിചാരിച്ച തൊളത്തിലിട്ട ശിക്ഷ കൊടുത്തയക്കയും ചെയ്തു. മണ്ണിൽ എടത്തിൽ
കണ്ടപ്പുണ്ണിനായരെ ആള അകകൊണ്ട മദ്ധുരായരനായരെ പറ്റിൽ നിന്ന കൊൽക്കാരന്ന
സന്നിധാനത്തിങ്കലെക്ക എഴുതി അയച്ചത. പൊഴവായി കൊൽക്കാരെ പിടിച്ച ഞാൻ
തൊളത്തിൽ ഇട്ടിട്ടും ഇല്ലാ. 72 ആമതിലെ നികുതിയും പത്തിനൊന്നും തിർത്ത കൊടുത്തു
എന്നും അസാരം അസാരം പണം ചില്ലറ കുറ്റിയിൽ കെടപ്പ ഉണ്ടെന്നും കുടിയാൻമ്മാര
പറക ആകുന്നത. മദ്ധുരായർക്ക പൊഴവായി പണം പിരിപ്പാൻ നാല ശിപ്പായിമാരെയെ
കൊടുപ്പാൻന്തക്കവണ്ണം സന്നിധാനത്തിങ്കൽനിന്ന കല്പിച്ച പ്രകാരം രാജശ്രീ ദിവാൻ
ബാളാജി രായരെ എഴുതി അയക്കുകകൊണ്ട നാല ശിപ്പായിനെ കൊടുക്കയും ചെയ്തു.
കുറുമ്പ്രനാട്ടെ നികുതി യും പത്തിനൊന്നും തെകച്ച എടുത്തു എന്നും അസാരം
അസാരം പണം ചില്ലറ കുറ്റി യിൽ ഉണ്ടന്നും അവിടുത്തെ കുടിയാൻമ്മാര പറക
ആകുന്നത. സന്നിധാനത്തിങ്കലെ കല്പന വരുംപ്രകാരം നടക്കുംന്നതും ഉണ്ട. കൊല്ലം
972 ആമത മിഥുനമാസം 12 നു എഴുതിയത മിഥുനം 15 നു ജുൻ 26 നു വന്നത മിഥുനം
17 നു ജുൻ 28 നു പെർപ്പാക്കിക്കൊടുത്തത. [ 240 ] 400 G&H

576 ആമത പരസ്സ്യമാക്കുംന്നത. വടക്കെപ്പകുതിയിൽ ഉള്ള കച്ചൊടക്കാർക്കും
പൊൻവാണിഭക്കാർക്കും മറ്റും എല്ലാവർക്കും അറിയെണ്ടതിന എഴുതിയത. എന്നാൽ
ഇനി മെൽല്പട്ട പറിങ്കിപ്പെട്ട വരാഹന മുന്നെകാൽ ഉറുപ്പ്യപ്രകാരം എടുക്കയും
കൊടുക്കയും വെണം. അപ്രകാരം തന്നെ കുബഞ്ഞിയിലെ തിഷൊരിയിലും
എടുക്കുകയും കൊടുക്കുകയും ചെയ്യും. എന്നാൽ കൊല്ലം 972 ആമത മിഥുനമാസം 17
നു ഇങ്കിരെശ കൊല്ലം 1797 ആമത ജൂൻമ്മാസം 28 നു എഴുതിയെ പരസ്സ്യക്കത്ത.

401 G&H

577 ആമത മഹാരാജശ്രീ വടക്കെ അധികാരി കൃസ്തപ്രർ പീലി സായ്പ അവർകളെ
സന്നിധാനത്തിങ്കൽ ബൊധിപ്പിപ്പാൻ വടകരെ മുട്ടുകൽ ദൊറൊക അയ്യ്യാരകത്ത സുപ്പി
എഴുതിയത. വലിയ പീടികയിലെ പെണ്ണുംങ്ങളെ പാണ്ടിയാലയിൽനിന്ന കിഴിച്ച
പാണ്ടിയാല ആലാൽ കുഞ്ഞിത്തറുവയിക്ക ഒഴിപ്പിച്ച കൊടുപ്പാനെല്ലൊ എഴുതിവന്നത.
അതുകൊണ്ട ആ പാണ്ടിയാലയിൽ കൊൽക്കാരെ അയച്ച പെണ്ണുംപിള്ളയിനൊട
നിങ്ങൾ കിഴിഞ്ഞ പാണ്ടിയാല ഒഴിച്ച തരെണമെന്ന പറഞ്ഞാറെ ആ പെണ്ണുംങ്ങൾ
പറഞ്ഞു ഞാങ്ങൾ എല്ലാവരും ഇവിടുംന്ന കിഴക ഇല്ലാ. രണ്ടു പെണ്ണുംങ്ങൾ ഇവിടെനിന്ന
പൊയി. ഞാങ്ങടെ സങ്കടം ഞാങ്ങൾക്ക പറയെണ്ടെടത്ത പറയെണം. അപ്രകാരം പറഞ്ഞ
രണ്ടു പെണ്ണുംങ്ങൾ അങ്ങൊട്ട പൊന്നിട്ടും ഉണ്ട. ശെഷം ഉള്ള പെണ്ണുംങ്ങൾ പാണ്ടി
യാലയിൽത്തന്നെ നിന്നിരിക്കുംന്നു. അവരൊട നിങ്ങൾ ഇവിടുംന്ന കിഴിയെണമെന്ന
പറഞ്ഞിട്ട അവര കിഴിയുന്നതും ഇല്ലാ. ഇനി എതുപ്രകാരം വെണമെന്ന കല്പന വന്നാൽ
അപ്രകാരം നടക്കയും ആം. കൊല്ലം 972 ആമത മിഥുനമാസം 13 നു എഴുതിയത. മിഥുനം
15 നു ജൂൻ 26 വന്നത.

402 G&H 

578 ആമത രാജശ്രീവടക്കെ അധികാരിതലച്ചെരി തുക്കിടി സുപ്രർഡെണ്ടൻ കൃസ്തപ്രർ
പീലി സായ്പവർകൾക്ക കടത്തനാട്ട പൊർള്ളാതിരി ഉദയവർമ്മരാജാവ അവർകൾ
സല്ലാം. നമ്മുടെ താലുക്കിൽ ചെർന്ന കഴിയുര ഹൊബളി പറമ്പത്ത പാർക്കുംന്ന
പട്ടാളക്കാര ചാവടിയും പുരയും കെട്ടെണ്ടതിന്ന നികുതി മൊതലെടുത്ത വരുന്നെ
ഭലമരങ്ങൾ മുറിക്കയും കന്നകാലികളെക്കൊണ്ട ഉഭയങ്ങളും ചെതം വരുത്തുന്നു എന്നും
അത ഹെതുവായിട്ട കുടിയാൻമ്മാര കൈയ്യിൽനിന്ന നികുതി കിട്ടുംന്നില്ലന്നവെച്ച
നമ്മുടെ പാറവത്യക്കാരൻ നമുക്ക എഴുതി അയച്ചിരിക്കുംന്നു. അപ്രകാരങ്ങൾ
ഫലമരങ്ങൾ ചെതം വരുത്തിയാൽ കുടിയാൻമ്മാർക്ക സങ്കടംതന്നെ ആകുംന്നു. നികുതി
കിട്ടുംന്നും ഇല്ലാ. പണം കൊടുത്താലും ഫലമരങ്ങൾ ചെതം വരുത്തുംമ്പൊൾ കുബഞ്ഞി
നികുതി കൊറഞ്ഞുപൊകയും ചെയ്യ്യും. അനുഭവം ഉണ്ടാക്കിയാ കുടിയാന സങ്കടം
ഭവിക്കയും ചെയ്യ്യുമെല്ലൊ. അതുകൊണ്ട സാഹെപ്പ അവർകളെ കടാക്ഷം ഉണ്ടായിട്ട
ഈ സങ്കടം തീർത്തകൊടുക്ക വെണ്ടിയിരിക്കുംന്നു. എന്നാൽ കൊല്ലം 972 ആമത
മിഥുനമാസം 12 നു എഴുതിയത മിഥുനം 17 നു ജുൻ 28 നു വന്നത. ഉടനെ പെർപ്പാക്കി
അയച്ചത.

403 G&H

579 ആമത രാജശ്രീ കടുത്തനാട്ട പൊർള്ളാതിരി ഉദയവർമ്മരാജാവ അവർകൾക്ക
വടക്കെ അധികാരി തലച്ചെരി തുക്കിടി സുപ്രർഡെണ്ടൻ കൃസ്തപ്രർ പീലി സായ്പ [ 241 ] അവർകൾ സല്ലാം. എന്നാൽ തങ്ങൾ എഴുതി അയച്ച കത്ത എത്തി. ആയതിൽ ഉള്ള
അവസ്ഥ ഒക്കയും മനസ്സിലാകയും ചെയ്തു. പണികളിൽ പീടിക വെച്ചിരിക്കുന്നവരെ
കൊണ്ട കലന്തരമുപ്പൻ അന്ന്യായം വെച്ചതിന വിസ്തരിപ്പാൻന്തക്കവണ്ണം നമ്മുടെ
അടുക്കയിരിക്കുംന്ന മെനൊൻമ്മാരിൽ ഒരുത്തനെ അങ്ങൊട്ട കല്പിച്ച അയച്ചിരിക്കുംന്നു
അതുകൊണ്ട മെൽപ്പറഞ്ഞ പീടികയിൽ ഉള്ള ചരക്കുകൾ ഒക്കയും എണ്ണി
ക്കണക്കുംകൊണ്ടു വരെണ്ടതിന്നും ആരുടെ ചരക്കുകൾ ആകുന്നു എന്ന
അറിയെണ്ടതിന്നും ആ ഹൊബളി പാറപത്യക്കാരനെ ഒന്നിച്ച പൊവാൻന്തക്കവണ്ണം
കല്പനകൊടുക്ക വെണ്ടിയിരിക്കുംന്നു. എന്നാൽ കൊല്ലം 972 ആമത മിഥുനമാസം 18
നു ഇങ്കിരിയെസ്സ കൊല്ലം 1797 ആമത ജുൻമാസം 29 നു തലച്ചെരിനിന്നും എഴുതിയത.

404 G&H

580 ആമത രാജശ്രീ വടക്കെ അധികാരി തലച്ചെരി തുക്കിടി സുപ്രർഡെണ്ടൻ
കൃസ്തപ്രർ പീലി സായ്പി അവർകൾ കെളപ്പമെനൊന എഴുതിയത. എന്നാൽ
കൊട്ടത്തനാട്ടിലെ കലഹംചെയ്യുന്നവർക്ക വളരെ സാമാനംങ്ങൾ കടുത്തനാട്ടിൽ
വണികളിൽ ഒരു പിടിക വെച്ചിരിക്കുംന്നവര കൊടുത്തയച്ചു എന്നുള്ള വർത്തമാനം
കെട്ട ആ സമാനങ്ങൾ കൊടുത്തയച്ച ആളുകളെ പിടിപ്പാൻ ചെല മാപ്പിളമാരെ അയച്ചു
എന്നും മെൽപറഞ്ഞ മാപ്പിളമാരെ കണ്ട ഉടനെ ആയവര ഒളിച്ച പൊകയും ചെയ്തു
എന്നും ആയതിന്റെശെഷം അതിൽ ഉള്ള ചരക്കുകൾ ഒക്കയും സൂക്ഷിപ്പാനും പീടിക
പൂട്ടുവാനും കലന്തൻമൂപ്പൻ ആളുകളൊട കല്പിച്ചിരിക്കുംന്നു എന്നുള്ള വർത്തമാനം
ഒക്കയും കലന്തൻമുപ്പൻ ബെഹുമാനപ്പെട്ട ഗെവർണ്ണർ സാഹെപ്പ അവർകൾക്ക എഴുതി
അയച്ചിരിക്കുംന്നു. അതുകൊണ്ട മെൽപ്പറഞ്ഞ പീടികയിൽ ഉള്ള ചരക്കുകൾ ഒക്കയും
എണ്ണ കണ ക്കാക്കെണ്ടതിന്നും ആരന്റെത ആകുന്നു എന്ന അറിയെണ്ടതിന്നും ആ
ഹൊബളി പാറവത്യക്കാരനൊടകൂട പൊകയും വെണം. എന്നാൽ കൊല്ലം 972 ആമത
മിഥുന മാസം 18 നു ഇങ്കിരെശകൊല്ലം 1797 ആമത ജുൻമാസം 29 നു തലച്ചെരിനിന്നും
എഴുതിയത.

405 G&H

581 ആമത മഹാരാജശ്രീ വടക്കെ അധികാരി പീലിസായ്പവർകളെ സന്നിധാന
ത്തിങ്കലക്ക രണ്ടുതറ കാനം രാമയ്യൻ എഴുതിയ അർജി. രണ്ടുതറെ മാമ്പെദെശത്ത
ഉള്ള മാപ്പിളമാര ചിലര പൊറാട്ടുകരെ നാട്ടിൽ കൂടിയ കാഞ്ഞൊട്ടതറക്ക പൊയി
പറമ്പത്ത വാഴതറിച്ച പൊരികകൊണ്ട അതിന്റെ പകരം പൊറാട്ടരെ നായൻമ്മാര
ചിലര മാമ്പെത്തറയിലുള്ള മാപ്പിളമാരുടെ പറമ്പത്ത ഉള്ള വാഴതറിച്ചപൊകയും ചെയ്തു.
അതിന്റെപകരം മാപ്പിള കൂടാളിക്കാരൻ ഉസ്സക്കൻ മായൻകുട്ടി ചക്കെ ഉമ്മരകലന്തൻ
ചെമ്പിലാരി പക്ക്യ ഉസ്സൻകുട്ടി ചെള്ളിയിൽ കുഞ്ഞിമമ്മത കണ്ണുരിൽക്കാരൻ കരിയിൽ
മായൻകുട്ടിയും ഇനിയും ചെലരുംകൂടി വന്ന രണ്ടുതറെ താലൂക്കിൽ മാമ്പെതറ
യിൽ ഇരിക്കും നായൻമ്മാരെ പറമ്പത്തും തിയ്യരെ പറമ്പത്തും ഉള്ള വാഴയും തറച്ച
നമ്പനാട്ട ഉണിച്ച നമ്പ്യാരുടെ വിട തച്ചുപൊളിച്ച മതിലും നീക്കിക്കളകയും ചെയ്തു
എന്ന ആലംന്തൊട്ട അമ്പും കണ്ടൊത്ത ചന്തുവും വന്ന പറകകൊണ്ട എഴുതി
യിരിക്കുംന്നു. ഇപ്രകാരംതന്നെ കാണിച്ചാൽ കുടിയാൻമ്മാര നാട്ടിൽ ഇരുന്ന പൊരു
വാൻ സങ്കടം തന്നെ ആകുന്നു. എന്നാൽ കൊല്ലം 972 ആമത മിഥുനമാസം
പത്തൊമ്പതാംന്തിയ്യ്യതി എഴുതിയ അർജി 19 നു ജുൻമാസം 30 നു വന്നത. മിഥുനം 20
നു പെർപ്പാക്കി. [ 242 ] 406 H

582 ആമത മഹാരാജശ്രീ വടക്കെ അധികാരി തലച്ചെരി തുക്കിടി സുപ്രർഡെണ്ടൻ
കൃസ്തപ്രർ പീലി സായ്പു അവർകൾക്ക കുറുമ്പ്രനാട്ട വിരവർമ്മരാജാവ അവർകൾ
സല്ലാം. 11 നു കല്പന ആയി വന്ന കത്ത 16 നു ഇവിടെ എത്തി. വായിച്ച മനസ്സിൽ
ആകയും ചെയ്തു. സായ്പു അവർകളെ ദെയകടാക്ഷം ഉണ്ടായി നടത്തി രെക്ഷിക്കുംന്നത
അല്ലാതെ നമുക്ക വെറെ ഒരു രെക്ഷയില്ലല്ലൊ. ഇനിമെലും നമ്മുടെ മെൽ പ്രീതി
ഉണ്ടായി നടത്തി രെക്ഷിച്ച കൊളെള്ളണമെന്ന നാം എല്ലായിപ്പൊഴും അപെ
ക്ഷിച്ചുകൊണ്ടിരിക്കുംന്നു. ഇപ്പൊൾ നാം താമരശ്ശെരിക്ക വന്ന
കുടിയാൻമ്മാര വന്ന കണക്കുകൾ നൊക്കെണമെന്ന ആളെ അയച്ചതിന്റെശെഷം കൊടുവള്ളി ചാവടി
വിചാരിക്കുംന്ന മുപ്പൻ അവദള്ളകുട്ടിയെന്നവൻ കുടിയാൻമ്മാരെ നാം വിളിച്ചവന്നാലും
പറഞ്ഞപ്രകാരം അനുസരിച്ച നടന്നാലും പിരിച്ച തലച്ചെരിക്ക കൊടുത്തയക്കുമെന്നും
സായ്പി അവർകളെ കത്ത വന്നാൽ കുടികളെ കൂട്ടി അയക്കുമെന്നും കുടികൾക്ക
എഴുതി അയച്ച വിരൊധിക്കകൊണ്ട കുടികൾ ഭയപ്പെട്ടിരിക്കുംന്നു. കുടികൾ
വരാതെകണ്ട കണക്കുംകാരിയവും നടക്കുകയും ഇല്ലാ. വർത്തകന്റെ ആളവന്ന മുട്ടിച്ച
പാർക്കുകയും ചെയ്യുംന്നു.സായ്പി അവർകൾ കല്പിച്ച നമ്മെ അപമാനം വരുത്തിയാലും
നമുക്ക ബെഹുമാനമായിത്തന്നെ നിശ്ചയിച്ചിരിക്കുംന്നു. മറ്റുള്ളവര ഇപ്രകാരം
അപമാനം ചെയ്യുന്നതില സങ്കടം വളരെ ഉണ്ട. ചാവടി കല്പിക്കുംന്നതിന മുൻമ്പെ
തിർന്ന കാരിയങ്ങൾ ഇപ്പൊൾ തിർക്കുംന്നും ഉണ്ട. നമ്മൊട ചിലര വന്ന സങ്കടം പറഞ്ഞ
നാം തിർത്ത കാരിയം രണ്ടാമത അവരെ പിടിച്ചുകൊണ്ടുപൊകുംന്നു. ഇപ്രകാരമായി
വന്നിരിക്കുംന്നു നാം നടക്കെണ്ടുംന്ന കാരിയംങ്ങളുടെ വിവരവും. നികുതിക്കാരിയത്തിനും
തിരിച്ച കൽപ്പന വരുപ്രകാരം നടന്നുകൊൾകയും ആം. മാപ്പിളമാരചാവടിവിചാരമായാൽ
ബ്രാഹ്മണർക്കും നമുക്കും വളരെ സങ്കടമാകുംന്നു. കാനംങ്കൊവിയും ഇല്ലാ. ഇനി
ഒക്കയും സായ്പ അവർകളുടെ ദെയവ ഉണ്ടായി കല്പിച്ച രെക്ഷിച്ച കൊൾകയും
വെണം. കൊല്ലം 972 ആമത മിഥുനമാസം 21 നു എഴുതിയത മിഥുനം 24 നു ജുലായി
മാസം 5 നു വന്നത. പെർപ്പാക്കിക്കൊടുത്തു.

407 H

583 ആമത രാജശ്രീ വടക്കെ അധികാരി തലച്ചെരി തുക്കിടി സുപ്രർഡെണ്ടൻ കൃസ്തപ്രർ
പീലി സായ്പ അവർകൾ കുറുമ്പ്രനാട്ട ദൊറൊഗചന്ദ്രയ്യ്യന എഴുതി അനുപ്പിന കാരിയം.
എന്നാൽ രാജശ്രീ കുറുമ്പ്രനാട്ട രാജാവ അവർകളെ അടുക്കെ വരുവാൻന്തക്കവണ്ണം
കുടിയാൻമ്മാർക്ക കല്പിച്ച അയക്കുംന്ന സമയത്ത തന്റെ കച്ചെരിയിൽ ചിലര വിരൊ
ധിച്ചു എന്നും രാജാവ അവർകൾ ഇവിടെക്ക അന്ന്യായമായിട്ട എഴുതി അയക്ക കൊണ്ടും
ഇപ്പൊൾ അന്ന്യായംവെച്ചവന്റെ പെര അവദുള്ള കുട്ടി എന്ന പറയുംന്നവൻ ആകു
ന്നത. അതുകൊണ്ട ഇനി വല്ല ഹെതുവായിട്ട ഇപ്രകാരം ചെയ്യ്യരുതെന്ന മെൽപറഞ്ഞ
ആൾക്ക ഉടനെ കല്പിക്കയും വെണം. താൻ എങ്കിലും രാജാവ അവർകളുടെ അടുക്ക
പൊകെണ്ട എന്നുള്ള കല്പന കുടിയാൻമ്മാർക്ക കൊടുക്കയും അരുത. ആയതുകൊണ്ട
മെൽപ്പറഞ്ഞ കാരിയംകൊണ്ട കല്പിച്ചവണ്ണം നടക്കെണ്ടതിന്ന വെണ്ടുന്ന കല്പന
കൊടുക്കയും വെണം. ശെഷം രാജാവ അവർകൾ ഇവിടെക്ക ബൊധിപ്പിച്ച പല
അവസ്ഥകൊണ്ട ഉദ്ധരിക്കെണ്ടതിന്ന താൻ തന്നെ തലച്ചെരിക്ക വരികയും വെണം.
എന്നാൽ കൊല്ലം 972 ആമത മിഥമുനമാസം 25 നു ഇങ്കിരയിസ്സ കൊല്ലം 1797 ആമത
ജൂലായ്‌മ്മാസം 6 നു തലച്ചെരി നിന്ന എഴുതിയത. [ 243 ] 408 H

584 ആമതരാജശ്രീ കുറുമ്പ്രനാട്ട വീരവർമ്മരാജാവ അവർകൾക്ക വടക്കെ അധികാരി
തലച്ചെരി തുക്കിടി സുപ്രർഡെണ്ടൻ കൃസ്തപ്രർ പീലി സായ്പ അവർകൾ സല്ലാം.
എന്നാൽ തങ്ങൾ എഴുതി അയച്ച കത്ത എത്തി. ആയതിൽ ഉള്ള അവസ്ഥ ഒക്കയും
മനസ്സിൽ ആകയും ചെയ്തു. തങ്ങളെ അടുക്ക വരുവാൻന്തക്കവണ്ണം കല്പിച്ച
അയക്കുംന്ന ആളുകളെ വിരൊധിക്കുംന്നു എന്ന തങ്ങൾ പറഞ്ഞ ആള ഇപ്രകാരം ഉള്ള
വലുപ്പം കാണിച്ചതുകൊണ്ട നമുക്കു വളരെ വിഷാദമായിരിക്കുംന്നു. ഇവിടെനിന്നവല്ല
കല്പനകൂടാതെകണ്ടചെയ്ത എന്ന തങ്ങൾക്ക നിശ്ചമായിരിക്കാം.വിശെഷിച്ച തങ്ങൾ
എഴുതി അയച്ചപ്രകാരം നടപ്പാൻ അവന അവകാശം ഒട്ടും ഇല്ലല്ലൊ. ശെഷം മെൽപ്പറഞ്ഞ
കാരിയംകൊണ്ട തലച്ചെരിക്ക വരുവാൻന്തക്കവണ്ണം ദൊറൊഗക്ക കല്പിക്കയും ചെയ്തു.
ഇതിനിടയിൽ തങ്ങൾ നമ്മുടെ വിശ്വാസത്തിൻമ്മിൽ നിശ്ചയിച്ചിരിക്കയും വെണം.
എന്നാൽ കൊല്ലം 972 ആമത മിഥുനമാസം 25നു ഇങ്കിരെശ കൊല്ലം 1797ആമത ജൂലായി
മാസം 6 നു തലച്ചെരിനിന്നും എഴുതിയത.

409 H

585 ആമത ശ്രീമതു സകലഗുണസമ്പന്നരാനാം സകലധർമ്മ പ്രതിപാലകരാനാം
മിത്രജെന മനൊരെഞ്ഞിതരാനാം അഖണ്ണിതലെങ്കിപ്രസന്നരാനാം മഹാരാജ
മാന്യരാജശ്രീ പീലി സായ്പി അവർകളുടെ സന്നിധാനത്തിങ്കൽ അറിവിക്ക ചെയി
വാൻ പൊഴവായി അള്ളി നായര സല്ലാം. കൊടുത്തയച്ച കല്പനക്കത്ത വായിച്ച
അവസ്ഥയും അറിഞ്ഞു. പണം അടയായ്കകൊണ്ട ശിപ്പായിയെ അയച്ചിരിക്കുംന്നു
എന്നും പണം ശിപ്പായിയൊടുകൂടി കൊടുത്തയക്കെണമെന്നും ശെഷം വർത്ത
മാനംങ്ങളും അല്ലൊ കത്തിൽ ആകുന്നത. ഇക്കൊല്ലം മുതൽ ഗെഡുവിന അടയെണ്ടും
പണം നാലായിരവും കൊഴിക്കൊട്ട അടച്ച മദ്ധുരായരപക്കൽ കത്ത അങ്ങൊട്ട കൊടു
ത്തയച്ചിട്ടും ഉണ്ടല്ലൊ. രണ്ടാം ഗെഡുപ്പണത്തിൽ എടവമാസം 27 നു തൊള്ളായിര
ത്തിൽ ചില്ലുവാനം പണവും മിഥുനമാസം 15 നു 2200 പണവും വക രണ്ടിൽ രണ്ടാം
ഗെഡുവിൽ 3100 റ്റിൽ ചില്ലുവാനം പണം മദ്ധുരായരപക്കൽ കൊടുത്തയക്കയും
ചെയ്തുവല്ലൊ. ഇനി രണ്ടാം ഗെഡുപ്പണത്തിൽ തൊള്ളായിരത്തിലഹം പണമെല്ലൊ
അടയെണ്ടതും ഉള്ളു. ആ പണം കർക്കിടക മാസം 15 നു കൊടുത്തയക്കുംന്നതും ഉണ്ട.
മുന്നാം ഗെഡുപ്പണംകൂടി എടുത്ത തുടങ്ങിയെന്നല്ലൊ കത്തിൽ ആകുന്നത. അത
ഉണ്ടായിട്ടും ഇല്ലാ. മാപ്പിളമാരെ കൈയ്യെറ്റങ്ങൾകൊണ്ട നാട്ടിൽ പണം എടുത്ത പൊരെ
ണ്ടതിന്ന വളര ഞെരുക്കമായിരിക്കുംന്നു. എലത്തിന്റെ അവസ്ഥ എറിയൊരു പ്രാവിശ്യം
കുബഞ്ഞി എജമാനൻമ്മാരെ കെൾല്പിച്ചിട്ടും അതിന്റെ നെര വിസ്തരിച്ച വഴി ആക്കി
തന്നതും ഇല്ലാ. നെരുപൊലെ ആക്കിത്തരുവാൻ കൃപ ഉണ്ടായിരിക്കയും വെണം.
എന്നാൽ ദെയകടാക്ഷം ഉണ്ടായിരിക്കയും വെണം. 972 ആമത മിഥുനമാസം 25 നു
ജൂലായി മാസം 6 നു വന്നത. ഓല. 7 നു പെർപ്പാക്കിക്കൊടുത്തു.

410 H

586 ആമത പരസ്സ്യമാക്കുംന്നത. ഇപ്പൊൾ തലച്ചെരിനടക്കുംന്നതുക്കംങ്ങളെകൊണ്ട
മെലധികാരി സ്ഥാനത്തിൽ പല അന്ന്യായംങ്ങൾ വെച്ചിട്ടുള്ളതുകൊണ്ട വ്യാപാരം
ചെയ്യുന്നവർക്കും പൊൻവ്വാണിഭക്കാർക്കും കച്ചൊടക്കാര എല്ലാവരും അറിയെണ്ടും
ന്നതിന്ന ഈ പരസ്സ്യമാക്കുംന്നത. ഇനി മെൽല്പട്ട നടക്കെണ്ടുംന്ന തുക്കംങ്ങൾ
കൊത്തുവാൻ മുദ്ര ഇടുകയും വെണം. മെൽ എഴുതിയ കാരിയത്തിന ബെഹുമാനപ്പെട്ട [ 244 ] കുബഞ്ഞിയുടെ തൂക്കംങ്ങൾ കുടിയാൻമ്മാരുടെ തുക്കംങ്ങളും തുല്ല്യമാക്കെണ്ട തിന
കൊത്തുവാൾ ചാവടിയിൽ കൊണ്ടുപൊകയും വെണം. മെൽ എഴുതിയ കല്പനപ്രകാരം
വല്ല ആളുകൾ അനുസരിച്ച നടക്കാതെ ഇരുന്നാൽ പെഴഉറുപ്പ്യവാങ്ങുക എങ്കിലും മറ്റും
പല ശിക്ഷ എങ്കിലും മജിസ്ത്രാദാവ അവർകൾ കൊടുക്കുകയും ചെയ്യ്യും. എന്നാൽ
തുക്കംങ്ങൾകൊണ്ടപ്രവൃർത്തിക്കുംന്നവര ഒക്കക്കും നെരായിട്ടുള്ള വണ്ണം അവരവരുടെ
തുക്കങ്ങൾ ആക്കെണ്ടതിന്നും കൊത്തുവാൻ മുദ്രയിട്ട അതിനൊട കൂടെ എല്ലാവർക്കും
മതി ആയിട്ടുള്ള സമയത്ത കൊടുപ്പാൻന്തക്കവണ്ണം അഗൊസ്തുമാസം 1 നു
കർക്കിടകമാസം 21 നു ഈ കല്പന ബെലത്തിൽ ആകുംന്നെടത്തൊളം താമസിക്കയും
ചെയ്യും. മെൽ എഴുതിയ തിയ്യ്യതി ദിവസം കഴിഞ്ഞതിന്റെശെഷം വല്ല ആളുകൾ
കല്പനപ്രകാരം അനുസരിച്ച നടക്കാതെ പിഴ ചെയ്തു എന്ന വരികിൽ ഇതിൽ
എഴുതിവെച്ചപ്രകാരം പിഴ ഉറുപ്പ്യ വാങ്ങുക എങ്കിലും മറ്റു പല ശിക്ഷ എങ്കിലും
കൊടുക്കാറായിരിക്കയും ചെയ്യ്യും.

രണ്ടാമതും പരസ്സ്യമാക്കുന്നത. പാണ്ടിശാലയിൽ എങ്കിലും പീടികയിൽ എങ്കിലും
യിരിക്കുംന്നതുക്കംങ്ങൾ ഒക്കയും കൊത്തുവാൾക്ക വെണ്ടിയതാകുന്നത. അതുകൊണ്ട
അവന തൊന്നുംന്നപ്രകാരം നൊക്കി വിശാരിക്കെണ്ടതിന്ന അവന്റെ പറ്റിൽ കല്പന
ഉണ്ടായിരിക്കയും ചെയ്യും. എന്നാൽ കൊല്ലം 972 ആമത മിഥുനമാസം 26 നു
ഇങ്കിരിയസ്സ കൊല്ലം 1797 ആമത ജൂലായി മാസം 7 നു തലച്ചെരി നിന്നും എഴുതിയ
പരസ്സ്യക്കത്ത.

411 H

587 ആമത മഹാരാജശ്രീ കവാടൻ സായ്പ അവർകൾക്ക വൈയ്യ്യൊർമ്മലെ തഹശിൽ
ദാര രാമരായര സല്ലാം. 23 നു ശിപ്പായി പക്കൽ കൊടുത്തയച്ച ഉത്തരം 24 നു നാലു
മണിക്ക എത്തുകയും ചെയ്തു. വായിച്ചനൊക്കി സകലവർത്തമാനവും മനസ്സിൽ ആകയും
ചെയ്തു. കുറുമ്പാലയിന്ന ഓലയിലെ വർത്തമാനം വൈയ്യ്യൊർമ്മലെ കച്ചെരിന്ന
സായ്പിനെ കെൾപ്പിച്ചിട്ടില്ലെന്നും അസ്താന്തരത്തിൽ എത്ര പണം വന്നു എന്നും ആയത
എഴുതി അയക്കെണമെന്നും അപ്രകാരമെല്ലൊ എഴുതി വന്ന കല്പനയിൽ ആകുന്നത.
കുറുമ്പാലയിന്ന മെടമാസം 28 നു മെയിമാസം 8 നു വന്ന ഓലയിന്റെ വർത്തമാനം
കുടികൾ ആരും നികുതി തരിക ഇല്ലന്ന വിവാദിച്ചിരിക്കുംന്നു എന്നും എഴുതി വന്ന
തിൽ ആകുന്നത. ആവണ്ണം കെൾപ്പിച്ചാറെ അതിന സങ്ങതി എന്തന്നെ ആകുന്നു എന്ന
സായ്പു കല്പിച്ചാറെ കൂത്താളി നായരുടെ അനന്തരവൻ കുമ്പളത്ത നായരും പത്ത
അമ്പത നായരും കൂടി കുറുമ്പാലെയിൽ ചെന്ന അവിടുത്തെ കൃഷി ചെയ്യുംന്ന
തരവൻമ്മാരെ മനസ്സമുട്ടിച്ച അവര ഒക്കയും വയനാട്ടിൽ കുടി വാങ്ങി പൊയപ്രകാരവും
അവിടുത്തെ പണം വരാതെ കണ്ടിരിക്കുംന്ന ഹെതുവും കുമ്പളത്ത നായരെ അതിർ
ക്രമംകൊണ്ട മുമ്പിനാൽ എഴുതിവന്നപ്രകാരം കെൾപ്പിച്ചാറെ കുമ്പളത്ത നായര
ഇപ്പൊൾ എവിടെ ആകുംന്നു പാർക്കുംന്നത എന്ന ചൊദിച്ചാറെ ഇപ്പൊൾ കുമ്പളത്ത
തന്നെ പാർക്കുംന്നു എന്ന കെൾപ്പിച്ചപ്രകാരം തൊന്നുന്നതും ഉണ്ട. ഇത കൂടാതെ
ചെനൊളിതറയിൽനിന്ന ഒരു ചെറുമനെ കൊന്നവൻ കുമ്പളത്ത നായരെ ഒപ്പരം തന്നെ
ആകുന്നു എന്നു സായ്പിനെ കെൾപ്പിച്ച പ്രകാരം ഉണ്ടായിരിക്കുമെന്ന തൊന്നുംന്നു.
ഇപ്പൊൾ കുറുമ്പാലയിൽന്ന വന്ന ഓല അങ്ങൊട്ട കൊടുത്തയച്ചിട്ടും ഉണ്ട. ഇപ്പൊഴും
കുറുമ്പാലെക്ക ഒരു ശിപ്പായിനെ അയച്ചിട്ടും ഉണ്ട. അവിടുന്ന എഴുതിവന്നപ്രകാരം
അങ്ങ കൊടുത്തയക്കുംന്നതും ഉണ്ട. അവിടുംന്ന ഈ മാസം 30 നു യിൽ ആകത്ത തരെ
ണ്ടും പണം തന്നത കഴിച്ച തരെണ്ടും ഉറുപ്പ്യ 388 ന്ന രണ്ട ശിപ്പായികളെ മുറുക്കി
പാർപ്പിച്ചാറെ കുട്ടികളെ പണം പിരിയായ്കകൊണ്ട ശിപ്പായികളെയും കൂട്ടിക്കൊണ്ട
കാപ്പാട പർക്ക്യക്കുട്ടി ഉള്ളെടത്ത പൊയിട്ടും ഉണ്ട. പണം കൊടുത്തയക്കുവാൻന്ത [ 245 ] ക്കവണ്ണം ഇവിടെ എഴുതി വന്നിട്ടും ഉണ്ട. ആയതുകൊണ്ട രണ്ട ശിപ്പായികളെ അവരെ
വഴിയെതന്നെ പാർപ്പിച്ചിട്ടും ഉണ്ട. ആ പണം ഭാഷ ആയി വരികയും ചെയ്യ്യും. വിശെ
ഷിച്ച കുനിയൊട്ട കണ്ണമ്പലത്ത നായര രണ്ടാം ഗെഡു പണത്തിന ഈ മാസം 30 നു 300
ഉറുപ്പ്യ ബൊധിപ്പിക്കുവാൻന്തക്കവണ്ണം കുഞ്ഞിത്തറുവയിന്റെ ഗുമാസ്തൻ 30 നു
ബൊധിപ്പിക്കാമെന്ന നിശ്ചയിച്ചിട്ടും ഉണ്ട. അസ്താന്തരത്തിൽ 600 റ്റിൽ ചില്ലുവാനം
ഉറുപ്പ്യയൊളം കൂടിട്ടും ഉണ്ട. ശെഷം തറയിൽ ഉള്ള പാറവത്യക്കാര ഒക്കയും മുട്ടിച്ച
പാർപ്പിച്ചിട്ടും ഉണ്ട. ഈ മാസം 30 നു പണങ്ങൾ ഒക്കയും വരുത്തി രെസാല അയ
ക്കുംന്നതും ഉണ്ട. ശെഷം കുറുമ്പാലയിൽനിന്ന എഴുതി വന്നത ഒക്കയും ഇവിടെ
സുക്ഷിച്ചിട്ടും ഉണ്ട. പെയിമാശിയിന്റെ കാരിയംകൊണ്ട രാജശ്രീ വലിയ സായ്പി
അവർകളെ കെൾപ്പിച്ചപ്രകാരം സായ്പിനെ കെൾപ്പിച്ചിട്ടും ഉണ്ടല്ലൊ. അക്കണക്കിന്റെ
കൊഴക്കതിർത്ത എന്നെക്കൊണ്ട എടുപ്പിച്ച രെക്ഷിച്ചുകൊൾകയും വെണം. വാളുരെ
കാരിയത്തിന പണത്തിന്ന തകരാറ ഉണ്ടായിട്ട ഞാൻ വാളൂർക്ക പൊകയും ചെയ്തു.
ആത്തകരാറ തിർത്ത 30 നു ഇവിടെ വന്ന 30 നുതന്നെ പണം കെട്ടി അയക്കുംന്നതും
ഉണ്ട. കൊല്ലം 972 ആമത മിഥുനമാസം 25 നു പത്തു മണിക്ക എഴുതിയതാകുന്നു.
മിഥുനം 26 നു ജുലായി മാസം 7 നു വന്നത. ഉടനെതന്നെ പെർപ്പാക്കി കവർ സായ്പിന
അയച്ചിരിക്കുന്നു.

412 H

588 ആമത മഹാരാജശ്രീ വടക്കെ അധികാരി പീലി സായ്പി അവർകളുടെ സന്നി
ധാനത്തിങ്കലെക്ക കസബ കാനംങ്കൊവി രാമയ്യ്യൻ എഴുതിയ അർജി. കുറ്റിയാട്ടൂര
ഉണിക്കൊര നമ്പ്യാരുടെ വീട്ടിൽ ഒരു ആപ്സര വന്ന പാർക്കുംന്നുണ്ടെന്നും പാർക്കുവാൻ
സങ്ങതി എന്തന്നും എല്ലൊ എഴുതി അയച്ച കല്പനയിൽ ആകുന്നത. ആപ്സര
അമ്പിളിയാട്ട കുന്നുംമെൽ വന്ന സ്ഥലം നൊക്കി സ്ഥലം പൊര എന്നും കാട വളരെ
ഉണ്ടെന്നും വെള്ളം ഇല്ലന്നും വെച്ച മടങ്ങി വരുംമ്പൊൾ കുറ്റിയാട്ട ഉണിക്കൊരൻ
നമ്പിയാരുടെ വിട്ടിൽ കയറിനൊക്കിയാറെ കുടി ഇല്ലായ്കകൊണ്ടും പുരകെട്ടാതെ
ചൊർന്ന നാനാവിധമായിരിക്കകൊണ്ടും ആപ്പറമ്പത്ത പടി മാത്രം പണ്ടാര ആയുധം
വെപ്പാനും മരുന്ന പെട്ടിവെക്കാനും പുത്തൻ ഓല വരുത്തി കെട്ടിച്ച പണ്ടാര ആയുധവും
മരുന്ന പെട്ടിയും വെച്ച ആപ്സരും ശിപ്പായിമാരും പറമ്പത്ത ആയിട്ടും പറമ്പിന്റെ
കുന്നുംപുറത്ത ആയിട്ടും ചാപ്പകൾ വെച്ചുകെട്ടി പാർക്കയും ചെയ്യുംന്നു. നമ്പ്യാരെ
പാർക്കുംന്ന വിട്ടിൽ ആരുംയിരിക്കുന്നതും ഇല്ലാ. ഇപ്പൊൾ എടവമാസം 6 നു മുതൽ
പിരിച്ച പണത്തിന്റെ കണക്ക എടവമാസത്തിലെ കണക്ക കൊടുത്തയച്ചിട്ടും ഉണ്ട.
എത്തിയ വർത്തമാനത്തിന്ന കല്പന എഴുതി വരുമാറാകയും വെണം. 26 നു കണയ
ന്നുര തന്റെ പുതിയാറമ്പത്ത ചടയന്റെ പറമ്പത്ത ആത്തറയിലുള്ള തിയ്യ്യന്റെ
മുരിമാപ്പിളമാര അറുത്തകൊണ്ടു പൊയിരിക്കുംന്നു. ആത്തിയ്യ്യൻ ഇവിടെ വന്ന
അന്ന്യായം പറകകൊണ്ട എഴുതി അയച്ചിരിക്കുംന്നു. മാപ്പിളമാര ചെറക്കൽ കൂടിയ
കാഞ്ഞിരൊട്ട മുണ്ടെരി അച്ചുര കണ്ണൂർത്തറ കല്ലാനി പൊയിരിക്കയും ചെയ്യുന്നു. അവര
രാവും പകലും ആയിട്ട തറകളിൽവന്ന ഓരൊരുത്തരുടെ പശുക്കളെയും മുരികളെയും
അറുക്കയും പറമ്പത്ത ഉള്ള വള്ളിയും വാഴയും തറക്കയും ഇപ്രകാരം കാണിക്കുംന്നതിന
നാലഞ്ചു പ്രാവിശ്യം എഴുതി അയച്ചതിന വിസ്തരിച്ച അവർക്ക ശിക്ഷ
ഇല്ലായ്കകൊണ്ടത്രെ രണ്ടു തറയിൽ വന്ന കാണിച്ചാൽ ശിക്ഷ ഇല്ലന്ന അവർക്ക
ബൊധിച്ചിട്ടത്രെ ഇപ്രകാരം ചെയ്യുന്നത. ഈ വസ്തുതകൾ ഒക്കയും എതുപ്രകാരം
വെണ്ടു എന്ന കല്പന എഴുതി വരുമാറാകയും വെണം. ഈ മാപ്പിളമാരുടെ
എല്ലാവരുടെയും പെരവിവരം പട്ടി എഴുതി അയച്ചിട്ടും ഉണ്ട. എന്നാൽ കൊല്ലം 972
ആമത മിഥുനമാസം 27 നു എഴുതിയ അർജി 28 നു ജൂലായി 9 നു വന്നത. [ 246 ] 413 H

589 ആമത മഹാരാജശ്രീ വടക്കെ അധികാരി പീലി സായ്പി അവർകളുടെ
സന്നിധാനത്തിങ്കലെക്ക കസബ കാനംങ്കൊവി രാമയ്യ്യൻ എഴുതിയ അർജി. 27 നു
രാവിലെ കച്ചെരിയിലെ നായര പക്കൽ എഴുതി അയച്ച അർജി വായിച്ച അറിയുംമ്പൊൾ
വർത്തമാനം ഒക്കയും മനസ്സിൽ ആകയും ചെയ്യ്യുമെല്ലൊ. അത കൂടാതെ മാമ്പെത്തറയിൽ
നായര കുമ്പിലൊത്ത ഉതയനെന്റെ ആലയിൽ ഉള്ള കറക്കുംന്നെ പശു രണ്ട മുരി ഒന്നും
കൊത്തി ചാവാറായിരിക്കുംന്നു. ഇത കൂടാതെ ഒരു മുരിയെ അറുത്തകൊണ്ടു
പൊയിരിക്കുംന്നു. ഇപ്രകാരം കുടിയാൻ ഇവിടെ വന്ന അന്ന്യായം പറകകൊണ്ട
കുടിയാനെതന്നെ അങ്ങൊട്ടഅയച്ചിട്ടും ഉണ്ട. ശെഷം നാട്ടിലെ വർത്തമാനങ്ങളൊക്കയും
അവര വന്ന പറയുംമ്പൊൾ മനസ്സിൽ ആകയും ചെയ്യുമെല്ലൊ. എന്നാൽ കൊല്ലം 972
ആമത മിഥുനമാസം 27 നു എഴുതിയത. 28 നു ജൂലായി മാസം 9 നു മുന്ന മണിക്ക ഇരണ്ട
കത്തും വന്നത.

414 H

590 ആമത മഹാരാജശ്രീ വടക്കെപ്പകുതിയിൽ അധികാരി ആയിരിക്കുന്ന പീലി
സായ്പി അവർകളുടെ സന്നിധാനത്തിങ്കൽ ബൊധിപ്പിപ്പാൻ ചൊവ്വക്കാരൻ മുസ്സ
എഴുതിയ അർജി. കുബഞ്ഞിക്ക തർമ്മടത്ത അണ്ടലുര ദിക്കിലും പാലയാട്ടെ ദിക്കിലും
ഉപ്പ ഉണ്ടാക്കുംന്ന പടന്നകൾ മുൻമ്പെ നാട്ടിൽ വന്ന അലൊസരംകൊണ്ട പടന്നകൾ
ചെലത ഒക്ക കെടപ്പായി വെള്ളം കയറി പൊഴയൊടു ചെർന്ന പൊകകൊണ്ട അത
കെളച്ച നന്നാക്കി പടന്ന ആയി വരെണ്ടതിന്ന എറിയ പ്രയത്നവും എറിയ ചെലവും
ഉണ്ടാക കൊണ്ട സായ്പി അവർകളെ കൃപകൊണ്ട വിചാരിച്ച പണ്ടാരക്കാരിയം മെല്പട്ട
വർദ്ധിച്ചു വരുവാനും പണ്ടാര ഭൂമിക്ക വെലകാരിയം ചെയ്യുന്ന എനക്ക സങ്കടം കൂടാതെ
അത നന്നാക്കുവാൻ കല്പന എഴുതി തരികയും വെണം. ഈ പടന്നകൾ വെലകാരിയം
ചെയ്ത നന്നാക്കി എട്ടുകാലം കഴിഞ്ഞാൽ എടവലം പണ്ടാരപ്പടന്ന നടപ്പ ഉള്ളതിന്റെ
മരിയാതിപൊലെ തന്നൊള്ളുകയും ചെയ്യാം. കൊല്ലം 972 ആമത മിഥുനമാസം 30 നു
എഴുതിയ അരിജി 30 നു ജുലായി 11 നു വന്നത. ജൂലായി 15 നു കർക്കിടകം 3 നു
പെർപ്പാക്കി അയച്ചത.

415 H

591 ആമത രാജശ്രീ വടക്കെ അധികാരി തലച്ചെരി തുക്കിടി സുപ്രർഡെണ്ടൻ
കൃസ്തപ്രർ പീലി സായ്പി അവർകൾ ദിവാൻ ബാളാജി രായ്ർക്ക എഴുതിയ
കല്പനക്കത്ത. എന്നാൽ ഈ കല്പന എത്തിയ ഉടനെ മൊന്താൽല്ക്ക പൊകയും
വെണം. ആ തുക്കിടിന്റെ കപ്പങ്ങൾ നിശ്ചയിപ്പാൻ സഹായിക്കയും വെണം. ദ്രമൻ
സായ്പി അവർകൾ മൊന്തൊൽ പാർപ്പിക്കയും ചെയ്യും. അവിടുത്തെ കല്പന ചൊദിച്ച
അനുസരിക്കയും വെണം. ശെഷം താൻ എറിയൊര നാളായിട്ട ദിവാൻ കച്ചെരിയിൽ
ചെന്നിരിക്കുംന്ന കാരിയത്തിന്ന നല്ല പരിചയം ഉള്ളതുകൊണ്ട കൂടുംന്നെടത്തൊളം
ബുദ്ധി കൊടുത്താൽ ആ സാഹെബ അവർകൾ കെൾക്കയും ചെയ്യ്യും. അതുകൊണ്ട
തന്നാൽ ഉള്ളപ്രകാരം പ്രയത്നം ഒക്കയും ഉണ്ടായി വരുമെന്ന നമ്മുടെ മനസ്സിൽ
നിശ്ചയിച്ചിരിക്കുംന്നു. ശെഷം കാമ്പ്രറത്ത നമ്പ്യാരെ ജെമ്മത്തിന എങ്കിലും മറ്റും വല്ല
വകകൊണ്ടെങ്കിലും തനിക്ക പ്രത്യെകമായിട്ട അന്ന്യെഷിച്ച അറികയുംവെണം. ഇപ്പൊൾ
കൊടുത്ത കണക്കുപ്രകാരംമ്പൊലെ ആക്കണക്ക എഴുതുകയും മെനൊൻമ്മാര ഒന്നൊ
രണ്ടൊ വെണ്ടിവന്നാൽ നമുക്ക അറിവിക്കയും വെണം. എന്നാൽ കൊല്ലം 972 ആമത [ 247 ] കർക്കിടകമാസം 2 നു ഇങ്കിരെശ കൊല്ലം 1797 ആമത ജൂലായിമാസം 14 നു
തലച്ചെരിനിന്നും എഴുതിയത.

416 H

592 ആമത മഹാരാജശ്രീ വടക്കെ അധികാരി തലച്ചെരി തുക്കിടി സുപ്രർഡെണ്ടൻ
കൃസ്തപ്രർ പീലി സായ്പി അവർകൾക്ക കുറുമ്പ്രനാട്ട വീരവർമ്മരാജാവ അവർകൾ
സല്ലാം. 25 നു കല്പിച്ചുകൊടുത്തയച്ച കത്ത 29 നു ഇവിടെ എത്തി. വായിച്ച വഴിപൊലെ
മനസ്സിൽ ആകയും ചെയ്തു. ചാവടിയിൽ വിചാരിക്കുംന്ന മുപ്പന നാം എഴുതി അയച്ചിട്ടും
ഇല്ലാ. നമ്മുടെ എഴുത്ത അവൻ ഒട്ടും നടപ്പാൻ സങ്ങതി ഇല്ലന്ന കത്തിൽ കണ്ടപ്രകാരം
നിരൂപിക്കകൊണ്ടും നികുതിപിരിക്കെണ്ടുംന്നതിന കുടിയാൻമ്മാര നമ്മുടെ അടുക്കൽ
വരരുതെന്ന അവൻ വിരൊധിക്കകൊണ്ടും കുടിയാൻമ്മാരെ കാണാതെ കണ്ട നികുതി
പിരിക്കെണ്ടുംന്ന വഴി ഇല്ലല്ലൊ. എന്നാൽ ഈ സങ്കടം സായ്പ അവർകൾക്ക
അറിക്കതന്നെ അല്ലാതെ നാം നിരൂപിച്ചാൽ നൃവാഹം ഇല്ലല്ലൊ എന്ന വെച്ചിട്ടത്രെ
എഴുതി അറിയിച്ചതാകുന്നു. ഇരിപതുദിവസം നാം താമരശ്ശെരിയിൽ പാർത്തിട്ടും
കൊടുവള്ളി ഹൊബളിയിൽ ഉള്ള കുടിയാൻമ്മാര വന്ന കണക്കനൊക്കുകയും
നികുതിപ്പണം തരികയും ഉണ്ടായതും ഇല്ലാ. കല്പന ഉണ്ടായാൽ വഴി ആകുമെല്ലൊ
എന്ന വിചാരിച്ച 29 നു കുറുമ്പ്രനാട്ടക്ക നാം വരികയും ചെയ്തു. ദൊറൊഗക്ക വന്ന കത്ത
ചാവടിക്ക കൊടുത്തയക്കയും ചെയ്തു. എല്ലാ കാർയ്യങ്ങൾക്കും ദെയകടാക്ഷം ഉണ്ടാകയും
നെരുപൊലെ നടത്തി രെക്ഷിച്ച കൊൾകയും വെണം. കൊല്ലം 972 ആമത മിഥുനമാസം
30നു എഴുതിയത കർക്കിടകം 3 നു ജുലായി 15 നു വന്നത. കർക്കിടകം 7 നു ജുലായിമാസം
19 നു പെർപ്പാക്കി അയച്ചിരിക്കുംന്നു.

417 H

593 ആമത മലയാംപ്രെവശ്യയിൽ വടക്കെപ്പകുതിയിൽ അധികാരി പീലി സായ്പി
അവർകളുടെ സന്നിധാനത്തിങ്കൽ ബൊധിപ്പിപ്പാൻ രണ്ടുതറയിലും ചാല മതിലകത്തും
സ്താനപ്പെട്ടതിൽ മുമ്പായിരിക്കുംന്ന കടാംങ്കൊടൻ അമ്പുവും വെള്ളുവ ഇല്ലത്ത ഉള്ള
ആളുകൾ എല്ലാവരുംകൂടി എഴുതിയ അർജി. രണ്ടുതറയിൽ പൊഴനാട്ട കാര
ണൊൻമ്മാരെ അനന്തിരവര നാലര എന്നവെച്ചാൽ കടാംകൊടനും മാവലിയും
വെള്ളുവയും മരിതിയൊടനും 67 ൽ ഇങ്കിരിയസ്സ കുബഞ്ഞിയിൽ വിശ്വസിച്ച
എഴുതിക്കൊടുത്തത. ഈ നാല കാരണൊൻമ്മാര തന്നെ ആകുന്നത. ജെനരാള സായ്പി
968ൽ കത്ത എഴുതിക്കൊടുത്ത പൊഴനാട്ട കാരണൊൻമ്മാർക്കാരെ അനന്തിരവർക്ക
എന്നല്ലൊ ആകുന്നു. എന്നാൽ കടാംങ്കൊടനും മാവിലയും വെള്ളുവയും മരുതിയൊടനും
എല്ലൊ അനുഭവിക്കെണ്ടത. അത മാവലി ആയില്ല്യത്ത ഉണ്ണിച്ചമ്പ്യാര ശെഷം കണ്ടൊത്ത
അനന്തൻ കാപ്പാടൻ പള്ളിയത്ത കൊരൻ കാപ്പാടൻ തന്നെ അരെത്ത കെളപ്പൻ
മയിലപ്പുംവൻ ഇതിൽ മാവില അനന്തരവൻ ശെഷം മുന്ന ആളും പൊഴനാട്ടെ
കാരണൊൻമ്മാരെ അനന്തിരവര അല്ലാ. ഇക്കാർയ്യ്യങ്ങള ഒക്കയും ആണ്ടിലി സായ്പും
ആട്ടുസെൻ സായ്പും രണ്ടുതറയിൽ ഉള്ള കഴകംങ്ങളിൽ ഉള്ള ബ്രഹ്മണരെയും
അവിടെ ഉള്ള തറവാട്ടുകാരെയും വരുത്തി വിസ്തരിച്ച ദിവാന കച്ചെരിയിൽ എഴുതി
വെച്ചിട്ടും ഉണ്ട. സായ്പി അവർകളുടെ കൃപ ഉണ്ടായിട്ട അവകാശംമ്പൊലെ
അനുഭവിക്കാറാക്കിത്തരികയും വെണം. 968ആമതിൽ ജെന്നരാൾ സായ്പിതന്നെ കത്തിൽ
കാണുംന്ന അനന്തിരവൻമ്മാര നാലാളെ പെര കടാംങ്കൊടനും മാവിലയും വെള്ളവയും
മരുതിയൊടനും തന്നെ ആകുന്നു. 972 ആമത കർക്കിടകമാസം 2 നു എഴുതിയ ഓല
അർജി 3 നു ജൂലായി 15 നു വന്നത. കർക്കിടകം 9 നു ജൂലായി 21 നു പെർപ്പാക്കി
ക്കൊടുത്തു. [ 248 ] 418 H

594 ആമത ബഹുമാനപ്പെട്ട കുബഞ്ഞിയിന്റെ മലയാംപ്രവെശ്യയിൽ വടക്കെ
അധികാരി ആയിരിക്കുന്ന പീലി സായ്പ അവർകളെ സന്നിധാനത്തിങ്കലെക്ക
കടുത്തനാട്ട മുവ്വായിരം നായരും നാല കൊവിലകത്ത ഉള്ള നായൻമ്മാരും നാല
നകരത്തിലുള്ള കച്ചൊടക്കാരും തറവാട്ടുകാരും കുടിയാൻമ്മാരും എല്ലാവരുംകൂടി
എഴുതിയ അർജി. തമ്പുരാൻ എഴുംന്നെള്ളത്തിന്റെകൂട ഞെങ്ങള എല്ലാവരും
കൊഴിക്കൊട്ടവരക്കൽ ചെന്ന മലയാളത്തിലെക്കയും സർവ്വ കാരിയത്തിന്നും ഉടയ
തായി വന്ന കമിശനർ സായ്പി അവർകളുടെ സന്നിധാനങ്ങളിൽ ചെന്ന സങ്കട
പ്രകാരംങ്ങൾ ഒക്കയും ധരിപ്പിച്ചാറെ നികുതി എടുത്ത കൊടുക്കെണ്ടപ്രകാരം നിരൂപിച്ച
അവിടുന്ന കല്പിച്ചത മരപലം കണ്ട ചാർത്തിയപ്രകാരം പത്തിനഞ്ച കണ്ട കുബ
ഞ്ഞിക്ക കൊടുപ്പാനും അഞ്ച കുട്ടികള എടുപ്പാനും നെല്ല ഉല്പത്തിയിൽ പാട്ട നെല്ലാൽ
പാതി കുബഞ്ഞിക്ക കൊടുപ്പാനും പാതി കുടികള എടുപ്പാനും മൊളക അതാത കൊല്ലം
നൊക്കി ചാർത്തി ചാർത്തിയതിന്റെ പാതി കുബഞ്ഞിക്ക കൊടുപ്പാനും പാതി കുടി
കൾ എടുപ്പാനും ഇപ്രകാരം നാട്ടുന്ന കുടികളെകൊണ്ട എടുപ്പിച്ച തമ്പുരാൻ കുബ
ഞ്ഞിക്ക ബൊധിപ്പിപ്പാൻന്തക്കവണ്ണം എല്ലൊ ഞങ്ങളെ കൊണ്ട എഴുതിച്ച സായ്പി
അവർകൾ വാങ്ങിയത. സായ്പി അവർകൾ വങ്കാളത്തിലെക്ക പൊയാറെ
സുപ്രർവെയിശ്ച്യര പാർമെര സായ്പി അവർകൾ മൈയ്യ്യഴിയിൽ വന്ന തമ്പുരാനെയും
നാട്ടിൽപെട്ട ആളുകളെ എല്ലാവരെയും എഴുതി അയച്ച വരുത്തിചാർത്തിക്കണ്ടപ്രകാരം
പറമ്പത്തിന്നും കണ്ടത്തിന്നും പത്തിന്ന ആറു കണ്ട വെള്ളിപ്പണം നികുതി ആയിട്ട
കുബഞ്ഞിക്ക ബൊധിപ്പിക്കെണമെന്നും മുളക അതെ കൊല്ലം നൊക്കി ചാർത്തി
ചാർത്തിയതിൽ പാതി കുബഞ്ഞിക്ക ബൊധിപ്പിപ്പാനും അപ്രകാരമെത്രെ സായ്പ
അവർകൾ കല്പിച്ചത. അന്ന സായ്പിന്റെ കല്പനക്ക അയ്യുരിന്ന നാല കണ്ടി പറമ്പ
ചാർത്തി ശെഷം അപ്രകാരം ചാർത്തുവാൻ കല്പനയും കൊടുത്ത സായ്പ അവർകൾ
പൊകയും ചെയ്തു. ആക്കല്പനയും ഞാങ്ങൾ കെട്ടതമ്പുരാൻ കല്പിക്കുംപ്രകാരം
നികുതികൊടുത്ത പൊരികയും ചെയ്തു. എന്നാറെ സുപ്രവൈയിജര ഇഷ്ഠിമിൻ സായ്പി
അവർകൾ പട്ടാളവും കുറ്റിപ്പുറത്ത കൊവിലകത്തും താഴെകൊണ്ടെ പാളയം ഇട്ട അത
എന്തന്നെ ഉള്ളത അറിയായ്കകൊണ്ട ഞാങ്ങള ഒക്കയും ഭയപ്പെട്ടിരിക്കുംമ്പൊൾ
തമ്പുരാനെ മുട്ടിച്ചാറെ സായ്പി അവർകൾ കല്പിച്ചപ്രകാരം എഴുതിക്കൊടുത്തു എന്ന
ഉള്ളത അരുളിചെയ്ത കെൾക്ക എത്രെ ഞാങ്ങളായത. ഈ എഴുതിക്കൊടുത്തപ്രകാരം
കൊടുക്കെണ്ടിവന്നതിന പറമ്പും ഉല്പത്തിയും അടക്കി എടുത്ത കൊടുത്തിട്ട
തെകയായ്കകൊണ്ട കുഞ്ഞികുട്ടികളുടെ കാത്തിലെകഴുത്തിലെത പറിച്ച വിറ്റിട്ടും
കന്നകാലി വിറ്റിട്ടും ഉല്പത്തിയും പറമ്പും വിറ്റിട്ടും 69 ആമത മൊതൽക്ക 72 ആമത
രണ്ടാം ഗെഡുവൊളം അടച്ചു കൊടുത്ത ആളും ഉണ്ട. കൊടുപ്പാൻ മൊതല
ഇല്ലായ്കകൊണ്ട69 ആമത മുതൽ 72 ആമത രണ്ടാം ഗെഡുവൊളം അടച്ചകൊടുക്കാതെ
ആളും ഉണ്ട. ഇപ്രകാരം ഇരിക്കുംന്ന ഞാങ്ങളെ സങ്കടപ്രകാരം ആകുന്നത.
എനിമെൽല്പട്ടും ഇപ്രകാരം തന്നെ എടുക്കെണമെന്ന കല്പിച്ചാൽ ഞാങ്ങളാൽ എടുത്ത
ബൊധിപ്പിച്ച കഴികയും ഇല്ലാ. പരെക്കൽ നിന്നും മൈയ്യ്യഴിനിന്നും എഴുതിയ
കരാർനാമത്തിൽ കണ്ടതിൽ ഒന്നുപൊലെ സായ്പിമാരെ കൃപകടാക്ഷം ഉണ്ടായിവന്ന
ഞാങ്ങളെ തമ്പുരാനെയും ഞാങ്ങളെയും ഞാങ്ങളെ കുഞ്ഞുകുട്ടികളെയും നാട്ടിലിരുന്ന
പുലർന്നൊള്ളുവാൻന്തക്ക വഴി ആക്കിവെച്ച രെക്ഷിച്ച കൊൾകയും വെണം. എന്നാൽ
കൊല്ലം 972 ആമത കർക്കിടകമാസം 3 നു എഴുതിയ ഓല അർജി 3നു ജൂലായി 15നു
വന്നത. ജൂലായി 18 നു കർക്കിടകം 6 നു പെർപ്പാക്കി യെജമാനൻ തന്നെ കൊടുത്തത. [ 249 ] 419 H

595 ആമത മഹാരാജശ്രീ വടക്കെ അധികാരി തലച്ചെരി തുക്കിടി സുപ്രർഡെണ്ടൻ
കൃസ്തപ്രർ പീലിസായ്പി അവർകളെ സന്നിധാനത്തിങ്കൽ ബൊധിപ്പിപ്പാൻ പാല
ക്കാട്ടിൽ മെൽമുറിയിൽ ഇരിക്കും ചെട്ടിമുത്തുക്കുമാരൻ എഴുതിയ അർജി.
പാല(ക്കാല)ക്കാട്ട അദാലത്ത ദൊറൊകാൻ വന്ന്യപ്പയ്യ്യൻ ആളെ അയച്ച എന്നെ
കുട്ടിക്കൊണ്ടുപൊയി എന്നൊടു ചൊദിച്ചു നി പുതിയങ്ങാടിയിൽനിന്ന വരുംമ്പൊൾ
ഒരു ഓല നിന്റെ കൈയ്യിൽ കൊടുത്തത ആര ആകുന്നു എന്നും വർത്തമാനം
പറഞ്ഞയച്ചത ആര ആകുന്നു എന്നും എന്നൊട ദൊറൊഗ ചൊദിച്ചാറെ ഞാൻ പറ
ഞ്ഞത രാമൻകുട്ടിപ്പട്ടര ഒരു ഓല കൊണ്ടുവന്ന എന്റെ പക്കൽ കൊടുത്തു. കൊമ്പി
ച്ചന്റെ കല്പനപ്രകാരംകൊണ്ട രമുത്താൻ വന്ന പറഞ്ഞ വർത്തമാനം കുമിശനർ
സായ്പുമാര കച്ചെരിയിൽ അയ്യ്യണ്ണൻ ദിവാനജിയും കൊമ്പിച്ചനും ആയിട്ട തമ്മിൽ ഒരു
വെള്ളിത്തട്ടത്തിന്റെ തറുക്കം ഉണ്ടായിട്ട എമുർഭഗവതിക്ക വഴിപാട വെച്ചതാകുന്നു
എന്ന അച്ചൻ പറഞ്ഞു. അതല്ല ഉറുപ്പ്യ കൊടുപ്പാൻ ഉള്ളതിന ഞാൻ ഒരു വെള്ളിത്തട്ടം
കൊടുത്തു എന്ന ദിവാൻ പറകയും ചെയ്തു. അതിന്റെശെഷം വെള്ളിത്തട്ടിൽ പെര
ഉണ്ടെന്ന അച്ചൻ പറഞ്ഞു. ആയതിന്റെശെഷം ഈ വർത്തമാനത്തിന്ന ഒര ഓല
കൊണ്ടുപൊയിനാറാണപട്ടര കാരിയക്കാരെ പറ്റിൽ കൊടുത്ത വർത്തമാനം പറഞ്ഞത.
അച്ചനും ദിവാനുമായിട്ട വെള്ളിത്തട്ടിന്റെ വിവാദം ഉണ്ടായി. പെര ഉണ്ടന്ന അച്ചനും
പെര ഇല്ലന്ന ദിവാനും പറഞ്ഞു. ഇപ്രകാരം തറുക്കിച്ചിരിക്കുന്നു. അതുകൊണ്ട വെള്ളിത്തട്ടം എടുത്ത പെര ഇല്ലങ്കിൽ പെര വെട്ടിച്ചു മറുപടി എഴുതി അയപ്പാൻന്തക്ക
വണ്ണം കൽപിച്ചിരിക്കുന്നു. എന്നകൊണ്ട രമുത്താൻ പറഞ്ഞു എന്ന ഞാൻ ദൊറൊ
ഗയൊട പറഞ്ഞാറെ അപ്പൊൾ കല്പനപ്രകാരം തന്നെ അല്ലൊ അവൻ പറഞ്ഞത.
അതുകൊണ്ട കല്പനപ്രകാരം തന്നെ എന്ന എഴുതികൊടുക്കെണം എന്ന ദൊറൊഗ
ചൊദിച്ചാറെ ഞാൻ എഴുതിക്കൊടുക്കയും ചെയ്തു. അതിന്റെശെഷം കുമിശനൻ
സായ്പുമാർനിന്ന കല്പനക്കത്തെ വന്ന നാറാണപട്ടര കാരിയക്കാരെയും രാമൻ
കുട്ടിയെയും ഈച്ചുപ്പട്ടരെയും ഈശ്വരപട്ടര കാരിയക്കാരെയും എന്നെയും കൂട്ടി ദൊറൊ
ഗ മയ്യ്യഴിക്ക അയക്കയും ചെയ്തു. അപ്പൊൾ ഞാൻ ദൊറൊഗുവൊട പറഞ്ഞത അന്നന്ന
പണിചെയ്ത ഞാൻ കാൽല്പണം അരപ്പണം ഉണ്ടാക്കി കുഞ്ഞികുട്ടികൾക്ക ചെലവ
കഴിക്കണം. ചെലവിന ഒന്നും ഇല്ലന്ന ഞാൻ സങ്കടമായി പറഞ്ഞാറെ ഇനിക്ക ദൊറൊഗ
അഞ്ചുപണം ചിലവിനും തന്ന അവിടെ ചിലവിന ഇല്ലങ്കിൽ ചെലവിന കൊടുപ്പാനും
എഴുതിയിരിക്കുന്നു എന്ന പറഞ്ഞു. ആയതിന്റെശെഷം ആ അഞ്ചുപണവുംകൊണ്ട
മെയ്യ്യഴിയിൽ എത്തുകയും ചെയ്തു. എന്നാറെ കുമിശനർ സായ്പുമാര എന്നെ വിളിച്ച
ചൊദിച്ചു പുതിയങ്ങാടിയിൽ നി വന്നിട്ട ഉണ്ടൊ അവിടുന്ന ഒലയും കൊടുത്ത
വർത്തമാനം പറഞ്ഞയച്ചിട്ടുണ്ടൊ എന്ന ചൊദിച്ചാറെ ഞാൻ പറഞ്ഞു രാമൻകുട്ടി ഒരു
ഓല കൊടുത്തത ഉണ്ട. കല്പനപ്രകാരംകൊണ്ട രമുത്താൻ വർത്തമാനം പറഞ്ഞി
ട്ടുണ്ടെന്നും ഞാൻ പറഞ്ഞാറെ ഞാൻ പാലക്കാട്ടിൽ എഴുതിക്കൊടുത്ത പെർപ്പ എടുത്ത
കാണിച്ചു. ഇതിൽ നിന്റെ എഴുത്തതന്നെയൊ എന്ന ചൊദിച്ചാറെ ഞാൻ പറഞ്ഞത
ഈ ഓലയിൽ എന്റെ കൈയ്യ്യക്ഷരംതന്നെ എന്നും എന്റെ ഓലതന്നെ എന്നും ഞാൻ
പറകയും ചെയ്തു. എന്നതിന്റെശെഷം ഈ ഓലയിൽ ഉള്ള വർത്തമാനം ഒക്കയും നി
സമ്മദിച്ച എഴുതിക്കൊടുത്തതൊ ഇല്ലയൊ എന്ന ചൊദിച്ചാറെ ഇനിക്ക സമ്മതം
തന്നെ എന്ന പറകയും ചെയ്തു. ആയതിന ഒപ്പിട്ട വാങ്ങി രാവിലെ വരുവാൻന്തക്കവണ്ണം
എന്നൊട പറഞ്ഞയക്കയും ചെയ്തു. അവിടെനിന്ന ഞാനും ഈച്ചുപ്പട്ടരും ഈശ്വര
പട്ടരകാരിയക്കാരുംകൂടി അച്ചന്റെ അരിയത്ത പൊയാറെ നടന്ന വർത്തമാനം
ചൊദിക്കയും ചെയ്തു. അപ്പൊൾ ഞാൻ പാലക്കാട്ടിൽ എഴുതിക്കൊടുത്ത വർത്തമാ
നവും കുമിശനർ സായ്പുമാരെ അരിയത്ത പറഞ്ഞ വർത്തമാനവും എഴുതി [ 250 ] ക്കൊടുത്തതും പറഞ്ഞപ്പൊൾ ഈ വർത്തമാനം ഒക്കയും കെട്ട അച്ചൻ പൊറത്തിന്ന
അകത്തക്കപൊയി. ഈച്ചുപ്പട്ടരും ഈശ്വരപട്ടര കാരിയക്കാരും രാമസ്വാമിഅയ്യ്യനുംകൂട
പൊകയും ചെയ്തു. അതിന്റെശെഷം അവര പൊറത്ത വന്ന പറഞ്ഞത. വെള്ളിത്തട്ടിൽ
പെര എഴുതുവാൻ പറഞ്ഞത എന്ന പറകയും വെണ്ട പെര ഉണ്ടൊ ഇല്ലയൊ എന്ന
നൊക്കി എഴുതി അയ്പാൻന്തക്കവണ്ണം അതെ കല്പിച്ചത എന്ന പറകയെവെണ്ടു
എന്ന പറഞ്ഞാറെ ആയത മുമ്പിൽ എഴുതിക്കൊടുത്ത പൊയല്ലൊ എന്ന ഞാൻ
പറഞ്ഞാറെ അത ഹെമിച്ചഴുതി വാങ്ങിയെന്ന പറയാൻ കല്പിച്ചിരിക്കുംന്നു എന്ന
ഈച്ചുപട്ടരും രാമസ്വമി അയ്യ്യനും എന്നൊട പറകയും ചെയ്തു. ആയതുകൊണ്ട
നാട്ടിലെക്ക രാജാവല്ലൊ ആകുന്നു കല്പിച്ചത. അനുസരിക്കാതെ കഴിക ഇല്ലന്ന വെച്ചിട്ടും
ഇനിക്ക ബുദ്ധിപൊരായ്കകൊണ്ടും അപ്രകാരം ഞാൻ പറഞ്ഞ പൊകയും ചെയ്തു. ഈ
വിവരംങ്ങൾ ഒക്കയും സായ്പി വിസ്തരിച്ച എന്നെ മാനത്തൊടെ അയക്ക വെണ്ടി
യിരിക്കുംന്നു. ഇപ്രകാരം എഴുതിക്കൊടുത്താൽ എന്നെ രെക്ഷിക്കുമെന്ന ഞാൻ
എഴുതിയിരിക്കുംന്നു. ശെഷം എന്റെ കുഞ്ഞികുട്ടികൾ കഞ്ഞിക്കില്ലാതെ നാലുദിവസം
പട്ടിണി കെടക്കുംന്നു എന്ന കെൾക്കകൊണ്ട ഇനിക്ക ബെഹുസങ്കടമായിരിക്കുംന്നു.
അതുകൊണ്ട എന്നെ രെക്ഷിച്ചുകൊൾകയും വെണം. എന്നാൽ കൊല്ലം 972 ആമത
കർക്കിടകമാസം 3നു 1797 ആമത ജൂലായി മാസം 15 നു അവൻ എഴുതിയതും വന്നതും
ആകുന്നു. ജൂലായിമാസം 17 നു കർക്കിടകമാസം 5നു പെർപ്പാക്കിക്കൊടുത്തിരിക്കുംന്നു.
ഈ പെർപ്പ തമിഴ ഓലയിന്റെ പെർപ്പാകുന്നു. ഇത വാടൽ സായ്പിന്റെ മെനൊൻ
അനന്തനും മെൽ എഴുതിയിരിക്കുന്ന രാമൻകുട്ടിയും നാരാണപട്ടര കാരിയക്കാരുംകൂടി
വന്ന ഈ ദിവസം ഒപ്പിച്ച നൊക്കിയിരിക്കുന്നു.

420 H

596 ആമത രാജശ്രീ വടക്കെ അധികാരി തലച്ചെരി തുക്കിടി സുപ്രർഡെണ്ടൻ
കൃസ്തപ്രർ പീലിസായ്പി അവർകൾ ദിവാൻ ബാളാജിരായ്ക്ക എഴുതിയ കല്പന.
എന്നാൽ വെങ്കിടകൃഷ്ണയ്യ്യന്റെ നടപ്പ അവസ്ഥയിൽ വിസ്തരിച്ച കാർയ്യ്യ വിവരങ്ങൾ
ഒക്ക യും കുമിശനർ സാഹെബ അവർകളെ ബൊധിപ്പിപ്പാൻന്തക്കവണ്ണം നമുക്ക
വെണ്ടിയതായിരിക്കുംന്നു. അതുകൊണ്ട ഒട്ടും താമസിയാതെ അ വിസ്താരക്കാരിയ
ത്തിന്റെ രെപ്പൊർത്ത നമുക്ക എഴുതി അയക്കയും വെണം. എന്നാൽ കൊല്ലം 972
ആമത കർക്കിടകമാസം 4 നു ഇങ്കിരെശകൊല്ലം 1797 ആമത ജൂലായിമാസം 16 നു
തലച്ചെരിനിന്നും എഴുതിയത.

421 H

597 ആമത ചെറക്കൽ രെവിവർമ്മരാജാവ അവർകൾക്ക വടക്കെ അധികാരി
തലച്ചെരി തുക്കിടി സുപ്രർഡെണ്ടൻ കൃസ്തപ്രർ പീലിസായ്പി അവർകൾ സല്ലാം.
എന്നാൽ രണ്ടുതറയിൽ ഉള്ള ആളുകൾ ചെറക്കൽ താലുക്കിൽ കടന്ന പൊയിരി
ക്കുംന്നു എന്ന നമുക്ക വർത്തമാനം കെട്ടതുകൊണ്ട തങ്ങളെ ദെയ ഉണ്ടായിട്ട രണ്ടു
തറയിൽ അവരവരുടെ വിടുകളിൽ വന്ന രണ്ടാമത ഇരിപ്പാൻന്തക്കവണ്ണം കൽപന
കൊടുക്കവെണ്ടിയിരിക്കുംന്നു. തങ്ങളെ ന്യായം അറിഞ്ഞ ഞാൻ ചൊദിച്ച
കാരിയംകൊണ്ട നടത്തിക്കുമെന്ന നാം നിശ്ചയിച്ചിരിക്കുന്നു. വിശെഷിച്ച ഇപ്പൊൾ
എറിയൊര നാളായിട്ട തങ്ങളെ സൌഖ്യ വർത്തമാനത്തിന്ന എതും കെൾക്കായ്ക
കൊണ്ട ആയത കെട്ടാൽ നമുക്ക അവളരെ സന്തൊഷം ആകയും ചെയ്യും. കൊല്ലം 972
ആമത കർക്കിടകമാസം 4നു ഇങ്കിരശകൊല്ലം 1797 ആമത ജൂലായി മാസം 16 നു
തലച്ചെരിനിന്നും എഴുതിയത. [ 251 ] 422 H

598 ആമത രാജശ്രീ വടക്കെ അധികാരി തലച്ചെരി തുക്കിടിയിൽ മജിസ്രാദ കൃസ്തപ്രർ
പീലിസായ്പി അവർകൾ ദൊറൊഗ വൈയ്യ്യപ്പുറത്തെ കുഞ്ഞിപ്പക്കിക്ക എഴുതിയ
കല്പനക്കത്ത. എന്നാൽ ബാണജെണ്ടു എന്ന പറയുന്നവൻ കലന്തൻ മുപ്പന്റെ പിടിക
പൊളിച്ച അകത്തകടന്ന അവിടുന്ന പലചരക്കു കട്ടതുകൊണ്ട ആയതകൂടാതെ
അവന്റെ മെലിൽ കിട്ടിയതുണി ചെലതകിട്ടിയതുകൊണ്ട ഒരു മാസമായി അമ്മത
മാപ്പിളനിന്നും അഴിക്കാരൻമാപ്പിളനിന്നും കട്ടതുകൊണ്ടും അവനെ വിസ്തരിക്കയും
വെണം. എന്നാൽ കൊല്ലം 972 ആമത കർക്കിടകമാസം 5നു ഇങ്കിരെശകൊല്ലം 1797
ആമത ജൂലായിമാസം 17 നു തലച്ചെരിനിന്നും എഴുതിയത.

423 H

599 ആമത രാജശ്രീ വടക്കെ അധികാരിതലച്ചെരിതുക്കിടി സുപ്രർഡെണ്ടൻ കൃസ്തപ്രർ
പീലിസായ്പ അവർകൾക്ക ചെറക്കൽ രെവിവർമ്മ രാജാവ അവർകൾ സല്ലാം.
കർക്കിടകമാസം 4നു എഴുതിയകത്ത ഇവിടെ വന്ന വായിച്ചു കെട്ട അവസ്ഥയും
അറിഞ്ഞു. രണ്ടു തറയിൽ ഇരിക്കുന്ന ആളുകൾ ചെറക്കൽ താലുക്കിൽ
കടന്നുപൊയിരിക്കുംന്നു എന്ന വർത്തമാനം സായ്പി അവർകൾ കെട്ടു എന്നും അവര
രണ്ടുതറയിൽ അവരുടെ വിട്ടുകളിൽ ഇരിക്കതക്കവണ്ണം പറഞ്ഞ അയക്കെണമെന്നും
നമ്മുടെ സൌവുഖ്യവർത്തമാനം എറിയനാളായിട്ട കെൾക്കായ്കകൊണ്ട ആയത
കെട്ടാൽ വളര സന്തൊഷം ഉണ്ടെന്നും മറ്റും അല്ലൊ എഴുതിവന്നെ കത്തിൽ ആകുന്നത.
അതുകൊണ്ട നമുക്ക വളരെ സന്തൊഷമാകയും ചെയ്തു. രണ്ടുതറയിൽനിന്നും ആളുകൾ
കടന്ന ഈ ദിക്കുകളിൽ ഇരിക്കുംന്നെ വർത്തമാനം ഇത്രദിവസമായിട്ടും നാം അറി
ഞ്ഞിട്ടും ഇല്ലാ. കത്തകണ്ട നാഴികക്കതന്നെ അവര രണ്ടുതറയിൽ അവരവരുടെ
വിട്ടുകളിൽ ഇരിക്കെണ്ടതിന്ന നമ്മുടെ പ്രവൃർത്തിക്കാരൻമ്മാർക്ക കല്പന
കൊടുത്തയക്കയും ചെയ്തു. ഇനിയും വഴിപൊലെ വിചാരിച്ച രണ്ടു തറയിൽ ഉള്ള
ആളുകളെ രണ്ടുതറക്കതന്നെ പറഞ്ഞ അയക്കയും ചെയ്യ്യും. ശരിരസൌഖ്യം വഴിപൊലെ
വന്നില്ലാ. എറിയാചികിൽത്സകൾ തുടങ്ങിയിരിക്കുംന്നു. ദിവസംപ്രതി ഭെദം വരുന്നെ
വർത്തമാനത്തിന്ന എഴുതി അയക്കയും ചെയ്യ്യാം. എന്നാൽ കൊല്ലം 972 ആമാണ്ട
കർക്കിടകമാസം 5നു എഴുതിയത കർക്കിടകമാസം 7നു ജുലായിമാസം 19 നു വന്നത
കർക്കിടകം 8നു ജുലായി 20 നു പെർപ്പാക്കിക്കൊടുത്തത.

424 H

600 ആമത ബെഹുമാനപ്പെട്ട ഇങ്കിരിയസ്സ കുബഞ്ഞി മലയാം പ്രവെശ്യയിൽ വടക്കെ
അധികാരി മഹാരാജശ്രീ പീലിസായ്പി അവർകളുടെ സന്നിധാനത്തിങ്കലെക്ക
കടുത്തനാട്ട രാജ്യത്ത ഉള്ള മുവ്വായിരം നായരും നാല കൊവിലകത്ത ഉള്ള നായൻമ്മാരും
നാല നകരത്തിലുള്ള കച്ചൊടക്കാരും തറവാട്ടുകാരും കുടിയാൻമ്മാരു എല്ലാവരും കൂടി
എഴുതിയ അർജി. ഞാങ്ങടെ സങ്കടപ്രകാരങ്ങൾ ഒക്കക്കും 3നു അർജി എഴുതി
കൊടുത്തിട്ടും ഉണ്ടല്ലൊ. കരാർ നാമപ്രകാരം കുബഞ്ഞിയിൽ മുതല ബൊധിപ്പി
ക്കെണ്ടതിന്ന 970 ആമത തുടങ്ങി 72 ആമത രണ്ടു ഗെഡുവൊളവും കണ്ടവും പറമ്പും
അടക്കി ഉള്ളെടത്തൊളവും മുതല ബൊധിപ്പിച്ചിട്ടും നികുതിചാർത്തിയ പ്രകാരം തെകച്ച
മുതൽ ബൊധിപ്പിപ്പാൻ ഞാങ്ങൾക്ക ആധാരമില്ലയ്കകൊണ്ട ഞാങ്ങൾ
കുടിയാൻമ്മാരുടെ സങ്കടങ്ങൾ ബെഹുമാനപ്പെട്ട കുബഞ്ഞിയിൽ ബൊധിപ്പിക്കുംന്നു.
മെൽല്പട്ട ഞെങ്ങളുടെ സങ്കടം തിർത്ത തരെണ്ടുന്നതിന്ന കുബഞ്ഞിയിന്ന കല്പിച്ച [ 252 ] പറമ്പുകളും കണ്ടങ്ങളും അടക്കികൊടുത്തിട്ട പരിചയം ഉള്ള ആളുകളെയുംകൂടകല്പിച്ച
ചാർത്തിക്കയും ചാർത്തുംമ്പൊൾ ആതെത കുടിയാൻമ്മാരെകൂടി നിൽല്പിച്ച
ബൊധിപ്പിച്ച കുടികൾക്ക സങ്കടംകൂടാതെകണ്ട കണ്ടവും പറമ്പും അടക്കി പാട്ടം
കണ്ടതിൽ പറമ്പുകളിൽനിന്ന പത്തിന ആറ വെള്ളിപ്പണംകണ്ടും കണ്ടങ്ങളിന്ന പാട്ട
നെല്ലാൽ പത്തിന്ന ആറുകണ്ടും മുളകവള്ളി അതെ കൊല്ലം നൊക്കി ചാർത്തിട്ട
ചാർത്തിൽ കണ്ടറ്റാൽ പാതികണ്ടും ഇപ്രകാരം ഒക്കയും എടുത്ത ബൊധിക്കുമാറാ
ക്കിതന്നെ ഞാങ്ങളെ തമ്പുരാനെയും ഞാങ്ങളെയും ഞാങ്ങളെ കുഞ്ഞികുട്ടികളെയും
ബെഹുമാനപ്പെട്ട കുബഞ്ഞി രെക്ഷിച്ച കൊള്ളുകയും വെണം. എന്നാൽ കൊല്ലം 972
ആമത കർക്കിടകമാസം 7നു എഴുതിയ ആർജി. കർക്കിടകമാസം 7 നു ജൂലായിമാസം
19 നു വന്ന ഓല ജൂലായി 21 നു കർക്കിടകം 9 നു പെർപ്പാക്കി അയച്ചിരിക്കുംന്നു.

425 H

601 ആമത രാജശ്രീ വടക്കെ അധികാരി തലച്ചെരി തുക്കിടി സുപ്രർഡെണ്ടൻ കൃസ്തപ്രർ
പീലിസായ്പി അവർകൾ ദിവാൻ ബാളാജിരായർക്ക എഴുതിയത. എന്നാൽ മെക്കുന്നത്ത
അമ്മയുടെ അന്ന്യായക്കാരിയംകൊണ്ട വിസ്തരിച്ച വിസ്താരത്തിന്റെ രെപ്പൊർത്ത
കൊടുത്തയപ്പാൻ പറഞ്ഞിട്ട എറിയൊര നാളായിട്ട കൊടുത്തയച്ചിട്ടും ഇല്ലല്ലൊ.
അതുകൊണ്ട തന്റെ കച്ചെരിയിൽ നടന്നിരുന്ന കാരിയംങ്ങള ഒക്കയും ഒട്ടും
താമസിയാതെ ഇവിടെക്ക റെപ്പൊർത്ത കൊടുത്തയക്കയും വെണം.എന്നാൽ കൊല്ലം
972 ആമത കർക്കിടകം 8നു 1797 ആമത ജൂലായി മാസം 20 നു എഴുതിയത.

426 H

602 ആമത മഹാരാജശ്രീ സായ്പി അവർകളുടെ സന്നിധാനത്തിങ്കലെക്ക ദൊറൊഗ
ചന്ദ്രയ്യ്യൻ എഴുതിക്കൊടുത്ത വിവരം. കൊല്ലം 972 ആമത എടവമാസം 16 നു ഞാൻ
പൊഴവായിക്ക പൊയി വടക്കെവിട്ടിൽ അരുവിനെയും തൊങ്ങനൂര ചാത്തുനെയും
വെട്ടിക്കൊന്നവരുടെ വസ്തു മുതൽ കവർന്നകൊണ്ടുപൊയതിന്ന ചുലുര തറയിൽ ചെന്ന
ആത്തറക്കാരെയും അള്ളിയിൽ നായരെയും മണ്ണിൽ എടത്തിൽ നായരെയും വരുത്തി
ചൊദിച്ചാറെ പാണക്കാടൻ കുട്ടിയത്തൻ അവരെ രണ്ട ആളെയും വെട്ടിക്കൊന്ന
വസ്തുമുതലും കവർന്നുകൊണ്ടു പൊയി എറനാട്ടുകരെ കടന്ന പാർത്തിരിക്കുംന്നു എന്ന
പറക ആയത. രണ്ടു നായൻമ്മാരെ വെട്ടിക്കൊന്നതിന നായൻമ്മാര വല്ലതും കടന്ന
എറ്റംങ്ങൾ ചെയ്യുമെന്നവെച്ച പൊഴവായി അത്യക്കൽ കെഴക്കെക്കൊവിലകത്ത
രാജാവിന്റെ ചെരിക്കല്ല നാലുതറയിലുള്ള മാപ്പിളമാര ഒക്കയുംകുടി പൊറപ്പെട്ട
എറനാട്ടുകരെക്കുപൊയി പാർക്ക ആയത. എന്നാറെ ഞാൻ എറനാട്ടുകരെ അദാലത്ത
കുന്നുമ്മിൽ മമ്മതകുട്ടിക്ക എഴുതിഅയച്ചു. പാണക്കാടൻ കുട്ടിയത്തൻ പൊഴവായെ
ചുലുരത്തറയിൽ കടന്ന വടക്കെവിട്ടിൽ രാരുവിനെയും തൊങ്ങനൂര ചാത്തുവിനെയും
വെട്ടിക്കൊന്നവരുടെ വസ്തു മുതലും കവർന്നുകൊണ്ട എറനാട്ടുകരെ പാർത്തിരിക്കുംന്നു
എന്നും അവനെ പിടിച്ചു കൊടുത്തയക്കെണമെന്നും എഴുതി അയച്ചാറെ കുട്ടിയത്തിനെ
പിടിക്കെണ്ടതിന്ന പലവഴിക്കും ആളെ അയച്ച തെരെഞ്ഞെടത്ത രാവണാട്ടുകരെ
അദാലത്തിൽ പറച്ചെരി കുഞ്ഞാപ്പന്റെ അരിയത്ത പാർക്കുംന്നു എന്ന എഴുതി അയക്ക
ആയത. എന്നാറെ കുടി പൊറപ്പെട്ട പൊയിരിക്കുന്ന ആളുകളിൽ മുഖ്യസ്തൻമ്മാർക്ക
എഴുതി അയച്ചിട്ട പൊഴവായി നാട്ടിന്റെ നടുവിലെക്ക ഞെങ്ങള വരിക ഇല്ലന്നും
മാണാച്ചെരി പൊറച്ചെരി തറയിൽ വന്നാൽ ഞാങ്ങളെല്ലാവരും വരാമെന്നും അവര
എഴുതി അയച്ചാറെ ഞാൻ മാണാച്ചെരി ചെന്ന പാർത്ത മാപ്പളമാരൊട ആളെ അയച്ച
വരുത്തി കുടിയിരുത്തുവാൻ പുറപ്പെട്ടപ്പൊഴെക്ക സായ്പി അവർകളെ കൽപന വരിക [ 253 ] കൊണ്ട പൊരിക ആയത. പാണക്കാടൻ കുട്ടിയത്തൻ എറനാട്ടുകരെനിന്ന എഴുതി
അയച്ച സങ്കടം ഈ ക്കാകാതിത്തൊടഒപ്പം വെച്ചിരിക്കുന്നു. ഇപ്രകാരം അവിടെ പൊയി
വിചാരിച്ച പരമാർത്ഥം ജൂലായി 20നു കർക്കിടകം 8നു വന്നത.

427 H

603 ആമത മൊഴപ്പിലംങ്ങാട്ടതലവിൽ അനന്തൻക്കണക്കപ്പിള്ള സത്യമായി പറഞ്ഞത.
വടക്കെ അധികാരി ആയിരിക്കുന്ന മജിസ്ത്രാദ കൃസ്തപ്രർ പീലിസായ്പി അവർകൾ ഇനിക്ക
കാണിച്ചു കൊടുത്ത ഓലകളിൽ ഉള്ള അവസ്ഥ ഒക്കയും ഒരു ഓലയിന്റെ താഴെ
എഴുതിവെച്ച വാചകം 10,000 ഉറുപ്പ്യക പിരിച്ചു എന്ന എഴുതിയത അല്ലാതെകണ്ട
മറ്റുള്ളത ഒക്കയും ഞാൻ തന്നെ എഴുതിയിരിക്കുംന്നു എന്ന ഇപ്പൊൾ സത്യമായി
പറകയും ചെയ്തു. ആ എഴുതിയ 10,000 ഉറുപ്പ്യക്കും പിരിച്ച ഈ ഓലകൾ എന്റെ പറ്റിൽ
വെച്ചിരുന്നതിന്റെശെഷം നമ്മുടെ അറിവ കൂടാതെകണ്ട എഴുതിയിരിക്കുംന്നു. എന്നാൽ
കൊല്ലം 972 ആമത കർക്കിടകമാസം 10നു ഇങ്കിരിയസ്സ കൊല്ലം 1797ആമത ജൂലായിമാസം
22നു എഴുതിയത.

428 H

604 ആമത പരസ്സ്യമാകുന്നത എന്നാൽ കച്ചൊടക്കാരങ്കിലും മറ്റും വല്ല ആളുകൾ
എങ്കിലും ഒരുത്തര ബെഹുമാനപ്പെട്ട കുബഞ്ഞിയെക്കൊണ്ട ആയുധം പിടിച്ച
ബെലമായിട്ട നിക്കുംന്ന കൊട്ടെത്തിൽ ഉള്ള കുടിയാൻമ്മാർക്ക വല്ല ചരക്കുകൾ
കൊണ്ടുപൊകുംന്നു എന്ന കണ്ടാൽ ആയവരുടെ വിട നശിപ്പിക്കയും അതിൽ കാണും
ന്ന ചരക്കുകളെ അടക്കുകയും ശെഷം ഇനിമെൽല്പട്ട ആ നാട്ടിൽ അവര കച്ചൊടം
ചെയ്യാതെകണ്ട വിരൊധിക്കയും ചെയ്തു. എന്നാൽ കൊല്ലം 972 ആമത കർക്കിടകമാസം
10നു ക്ക ഇങ്കിരെശകൊല്ലം 1797 ആമത ജൂലായി മാസം 22നു എഴുതിയ പരസ്സ്യക്കത്ത.

429 H

605 ആമത എല്ലാവർക്കും പരസ്സ്യമാകുന്നത എന്നാൽ മലയാംപ്രവെശ്യയിൽ
വടക്കെപ്പകുതിയിലെ ഖജാനയിൽ ഇനിമെൽല്പട്ട പൊൻമ്പണം വാങ്ങുകയും ആയത
ഒരു ബെമ്പായെ ഉറുപ്പ്യക്ക പൊൻ പണം 3 1/2 പ്രകാരം വടക്കെപ്പകുതിയിൽ ഉള്ള
തുക്കിടികളിൽ ഒക്കയും നടക്കെണമെന്ന ഇതിനാൽ എല്ലാവർക്കും ബൊധിപ്പിക്കുന്നു.
ആയതുകൊണ്ട സൊൾജമാർ നിന്നങ്കിലും ശിപ്പായിമാർ നിന്നഎങ്കിലും വല്ല ചരക്കു
കൾ കൊള്ളുവാൻ വെണ്ടിയിരിക്കുന്ന സമയത്ത ചെതംകൂടാതെ കണ്ട മെൽപറഞ്ഞ
പ്രകാരത്തിന്ന കച്ചൊടക്കാരും മറ്റുള്ളവര ഒക്കയും വാങ്ങുകയും വെണം. എന്നാൽ
കൊല്ലം 972 ആമത കർക്കിടകമാസം 10നു ക്ക ഇങ്കിരിയസ്സ കൊല്ലം 1797 ആമത ജൂലായി
മാസം 22നു തലച്ചെരിനിന്നും എഴുതിയകത്ത 12.

430 H

606 ആമത മഹാരാജശ്രീ വടക്കെ അധികാരി കൃസ്തപ്രർ പീലിസായ്പി അവർകളുടെ
സന്നിധാനത്തിങ്കൽ ബൊധിപ്പിപ്പാൻ തലച്ചെരി ദിവാൻ കച്ചെരിയിൽ ഒന്നാമത ഗുമാ
സ്തൻ കൈയിത്താൻ കുവെലി എഴുതിയ അർജി. എന്നാൽ രണ്ടുതറയിൽ നിന്ന ഞാൻ
പിരിച്ച മടിശ്ശിലയും ആയതിന്റെ കണക്കും കാനംങ്കൊവി രാമയ്യ്യനെ ബൊധി
പ്പിച്ചിട്ടില്ലന്നല്ലൊ സായ്പി അവർകളുടെ സന്നിധാനത്തിങ്കലെക്ക മെൽചൊല്ലിയ
കാനംങ്കൊവി അന്ന്യായം കെൾപ്പിച്ചത. സായ്പ അവർകളുടെ കല്പനപ്പടിക്ക രണ്ടു [ 254 ] തറയിൽ മൊതൽ പിരിക്കുവാൻ ഞാൻ പൊയ ദിവസം മുതൽ ഇന്നെവരക്കും
പിരിച്ചെടത്തൊളം മടിശ്ശിലയിന്റെ കണക്കും ആളവിവരമായിട്ടും തിയ്യ്യതി വിവരമാ
യിട്ടും സംവ്വൽത്സരവിവരമായിട്ടും മിഥുനമാസം 31 നു വരക്ക മെൽ ചൊല്ലിയ കാനം
ങ്കൊവിക്ക ഞാൻ ബൊധിപ്പിച്ചിരിക്കുംന്നു. ആയത തനിക്ക ബൊധിച്ചപ്രകാരം എഴു
തിയ കത്ത എന്റെ പക്കൽ ഉണ്ട. ആയതിന്റെ മദ്ധ്യെ ഇത്ര വലുതായിട്ട കവടം
സായ്പി അവർകൾക്ക പെടിയും ശങ്കയും കൂടാതെ എഴുതി അയച്ച സങ്ങത്തി സായ്പി
അവർകൾതന്നെ വിചാരിച്ചാൽ ബൊധിക്കയും ചെയ്യ്യുംമെല്ലൊ. കുബഞ്ഞി സറക്കാർ
പലവകയിൽ പലരും മൊഷ്ഠിച്ച ഉറുപ്പ്യ വെളിച്ചത്ത വരാതെയിരിപ്പാൻന്തക്കവണ്ണം
മെൽച്ചൊല്ലിയാ കാനംങ്കൊവിരാമയ്യ്യൻ സഹായമായിട്ട പുറപ്പെട്ടിരിക്കുംന്നു. ഈ
മൊഷ്ഠിച്ചതും കാനംകൊവിന്റെ സഹയവും സായ്പി അവർകളുടെ കൃപകടാക്ഷവും
എന്നൊട ഉണ്ടന്ന വരികിൽ ഞാൻ തെളിച്ച കാണിക്കുകയും ചെയ്യാം. ഇതിന്റെ
മുമ്പിനാലത്തെ പ്രാവിശ്യം 1677 1/2 ഉറുപ്പ്യയും 24 രെസ്സും കാനംങ്കൊവിന ബൊധിപ്പിച്ച
രെശിതി എന്റെ പക്കൽ ഉണ്ട. ആയതിന്റെശെഷം പിരിച്ച ഉറുപ്പ്യ 695 1/2 യും രെസ്സ 62
-ം കാനംങ്കൊവിരാമയ്യ്യൻ ദുരെദിക്കിൽ പാർക്കുകകൊണ്ടും മടിശ്ശിലയിന്റെ യൊഗ്യം
വിചാരിക്കകൊണ്ടും അത്രെ സായ്പി അവർകൾയിരിക്കുംന്നെടത്തുതന്നെ
ബൊധിപ്പിച്ചത. ഇതിൽ ഈ കർക്കിടകമാസം 8നു സായ്പി അവർകൾക്ക ബൊധിപ്പിച്ച
മടിശ്ശിലെറ്റെ കണക്ക എത്രെ കാനംങ്കൊവിക്ക എത്തിക്കുവാൻ കൂടാഞ്ഞത ആയതുവും
എത്തിപ്പിക്കയും ചെയ്യായിരുന്നുവെല്ലൊ. ചെയ്യും മുൻമ്പെ അന്ന്യായം കെൾപ്പിപ്പാൻ
സങ്ങതി ഇല്ലല്ലൊ. ഈ ബ്രഹ്മണര എല്ലാവരും ഒരു മനസ്സായിട്ടഇപ്രകാരം പുറപ്പെടുന്നത
എനക്ക പെടിയില്ലാ. സായ്പി അവർകളുടെ കൃപ ഉണ്ടായിട്ട നെരുംന്ന്യായവും
വിസ്തരിക്കെണമെന്നുവെച്ചാൽ അവരെ നെരും നെരുകെടും. എന്റെ നെരും നെരുകെടും
സായ്പി അവർകൾക്കതന്നെ ബൊധിക്കയും ചെയ്യും. എന്നാൽ കൊല്ലം 972 ആമത
കർക്കിടകമാസം 11നു എഴുതിയ അർജി കർക്കിടകം 4നു ജൂലായി 26 നു വന്നത.
അഗൊസ്തു 2നു കർക്കിടകം 21 നു പെർപ്പാക്കിക്കൊടുത്തു.

431 H

607 ആമത മഹാരാജശ്രീ വടക്കെ അധികാരി പീലിസായ്പി അവർകളുടെ
സന്നിധാനത്തിങ്കലെക്ക രണ്ടുതറെ കാനംങ്കൊവി രാമയ്യ്യൻ എഴുതിയ അർജി.
സാഹെബര അവർകൾ കല്പനപ്രകാരം രണ്ടാം ഗെഡുവിന്റെ പണം പിരിപ്പിച്ച
പണ്ടാരത്തിൽ ബൊധിപ്പിക്കയും ചെയ്തുവെല്ലൊ. ഇപ്പൊൾ ഞാൻ കൊൽക്കാരെ തറക്ക
അയച്ചാൽ എന്റെ അരിയത്ത വരാതെകണ്ട അവരവർക്ക ഒത്തവണ്ണം എന്റെ
സഹായത്തിന്ന അയച്ച കൈയിത്താൻ കുവെലി കൊൽക്കാരെ നിപ്പിച്ചിരിക്കുന്നു.
അതുകൂടാതെകണ്ട മരുരക്കുടിയാൻ കനപ്പാത്ത അഞ്ചതറയിലും പറമ്പും കണ്ടവും
ഉള്ളതിന നികുതി കണക്കു തിർത്ത നൂറ ഉറുപ്പ്യ കൊടുക്കണ്ടതിന എമ്പത ഉറുപ്പ്യ
കൊടുത്ത ഇരിപത ഉറുപ്പ്യക്ക നാലഞ്ച ദിവസത്തിലെടെ തന്ന ബൊധിപ്പിക്കാമെന്ന
പറഞ്ഞപൊയ കുടിയാൻമ്മാരും ഉണ്ട. കുടിയാൻമ്മാര പണ്ടാരത്തിലെക്ക നികുതി
തന്നെ പുക്കവാറ മെടിച്ച അവരെ ശിട്ടപിടിക്ക ഇല്ല എന്നും ഇപ്പൊൾ തന്നു
കൊള്ളെണമെന്നും പറമ്പ വിരൊധിക്കയും കുടിയാൻമ്മാരെ പിടിച്ച തെയ്ക്കയും
ഇപ്രകാരം അവരവർക്ക ഒത്തവണ്ണം ഇനിക്ക സഹായമായിട്ട അയച്ച കൈയിത്താനും
നാറാണരായരും ചെയ്തുകൊണ്ടുപൊരുംന്നു. ഇപ്രകാരംതന്നെ ആയാൽ ഇവിടെയിരുന്ന
പണം പിരിപ്പിച്ച ബൊധിപ്പിപ്പാൻ എന്നെക്കൊണ്ട കഴികയും ഇല്ലാ. ഞാൻ മുന്നാം
ഗിസ്തിന്റെ പണം പിരിച്ച ബൊധിപ്പിക്കെണമെന്നു വെച്ചാൽ കൈയിത്താനെയും
നാറാണരായരെയും വിളിപ്പിച്ചുകൊണ്ട ഇനിക്ക തന്നെ പണം പിരിപ്പാൻന്തക്കവണ്ണം
കല്പന എഴുതിവന്നാൽ ഇപ്രകാരംതന്നെ മുന്നാംഗിസ്തിന്റെ പണംപിരിച്ച പണ്ടാരത്തിൽ [ 255 ] ബൊധിപ്പിക്കയും ആം. അല്ലാഞ്ഞാൽ അവർക്കതന്നെ പണം പിരിപ്പാൻന്തക്കവണ്ണം
കല്പന കൊടുത്ത എന്നെ സന്നിധാനത്തിങ്കലെക്ക വിളിപ്പിച്ച കൊള്ളുകയും വെണം.
ഈ രണ്ടു കൽപനയും വകതിരിച്ച എഴുതിവരുമാറാകയും വെണം. ഇത കൂടാതെ ഒരു
നാട്ടിൽ മുന്നനാലകല്പന ആയാൽ കുടിയാൻമ്മാർക്ക സങ്കടവും ഞാൻ യിരുന്ന പണം
പിരിച്ച ബൊധിപ്പിപ്പാൻ എന്നെക്കൊണ്ട കഴികയും ഇല്ലാ. മെൽല്പട്ട നടക്കെണ്ടും
കാരിയത്തിന്ന കല്പന എഴുതി വരുമാറാകയും വെണം. എന്നാൽ കൊല്ലം 972 ആമത
കർക്കിടകം 13 നു എഴുതിയത കർക്കിടകം 14നു ജൂലായി 26നു വന്നത. അഗൊസ്തു 2നു
കർക്കിടകം 21നു പെർപ്പാക്കിക്കൊടുത്തു.

432 H

608 ആമത മഹാരാജശ്രീ വടക്കെ അധികാരി പിലിസായ്പി അവർകളുടെ സന്നി
ധാനത്തിങ്കലെക്ക ബൊധിപ്പിപ്പാൻ കെഴക്കെടത്ത നമ്പ്യാര എഴുതിയ അർജി.
കാമ്പറത്തെ പൊൾത്തിയിൽ ഉറുപ്പ്യ എടുപ്പിക്കെണമെന്ന കല്പിക്ക കൊണ്ട
കർക്കിടകമാസം 9നു മുതൽക്ക 15നു വരെക്ക പാനൂര നിന്നും ചമ്പാട്ടനിന്നും കൂടി
എടുപ്പിച്ച ആകെ ഉറുപ്പ്യ 193 1/4 പണം മുക്കാല. ഈ ഉറുപ്പ്യ നുറ്റതൊണ്ണൂറ്റമുന്നെകാല
പണം മുക്കാലും ഇങ്ങുന്ന എടുപ്പിച്ചിരിക്കുംന്നു. എടുപ്പിച്ച കുടി വിവരം കണക്ക
മൊന്തൊൽക്ക കൊടുത്തയച്ചിട്ടും ഉണ്ട. കാമ്പറത്ത പൊൾത്തിന്ന 300 ഉറുപ്പ്യ ഞാൻ
എടുപ്പിച്ചിരിക്കുംന്നു എന്ന എന്നെക്കൊണ്ട ദുറ മൊന്തൊൽകച്ചെരിയിൽ പറകകൊണ്ട
പുത്തുപൊൾത്തിയിൽ വന്നിരുന്ന കുടിയാൻമ്മാരൊട ഉറുപ്പ്യവാങ്ങി കച്ചെരിയിൽ
കൊടുത്തുട്ടതും കൂടി കാമ്പറത്തെ നമ്പ്യാരെ പൊൾത്തിയിലെ ഉറുപ്പ്യ വഹക്കത്രെ
ദിവാനജി ശിട്ട എഴുതിക്കൊടുത്തുട്ടത സായ്പി അവർകളെ കൃപ ഉണ്ടായിട്ട കാമ്പറത്ത
നമ്പ്യാരെ പൊൾത്തിയിലെ ഉറുപ്പ്യ ഞാൻ തന്നെ എടുപ്പിക്കെണമെന്ന വെച്ചുവെങ്കിൽ
പണ്ടാരത്തിലെ ഒരു എഴുത്തകാരൻകൂടി നിന്ന എടുക്കാഞ്ഞാൽ എന്നെക്കൊണ്ട ദുറ
ഉണ്ടാകയും ചെയ്യ്യും. അതിന സായ്പി അവർകളുടെ കൃപ ഉണ്ടായിരിക്കയും വെണം.
972 ആമത കർക്കിടകമാസം 15 നു കർക്കിടകം 16നു ജൂലായി 28 നു വന്നത. ഉടനെ
പെർപ്പാക്കിക്കൊടുത്തു.

433 H

609 ആമത ബെഹുമാനപ്പെട്ട ഇങ്കിരശ കുബഞ്ഞി സറക്കാരിലെ അറിയിപ്പാകുന്നു.
എന്നാൽ പൊറാട്ടരെ കൊട്ടയത്തിലെക്ക സമാധാനമാക്കിയതുകൊണ്ട പൊറാട്ടുകരെ
ഉള്ള കുടിയാൻമ്മാര ഒക്കയും അവരവരുടെ സ്താനത്തവന്ന നല്ലവണ്ണം യിരിക്കയും
വെണം. മെൽത്താലുക്കിൽനിന്ന മറ്റു മലയാളത്തിൽ ബെഹുമാനപ്പെട്ട കുബഞ്ഞിയുടെ
താലുക്കകളിലെക്കും മുമ്പിലുത്തെപ്പൊലെ വിരൊധം ഒഴിഞ്ഞതുകൊണ്ട അവര
അങ്ങൊട്ടും ഇങ്ങൊട്ടും വരുന്നതിനും പൊകുംന്നതിനും വല്ലതും കൊണ്ടുവരുന്നതിനും
കൊണ്ടുപൊകുന്നതിനും വിരൊധം ഇല്ലാ. വല്ലവരു മരിയാതക്കെട കാണിച്ചു
എന്നവെച്ചാൽ അതിന കുബഞ്ഞിയിന്റെ ശിക്ഷ ഉണ്ടായിരിക്കയും ചെയ്യ്യും. കടൽക്കരെ
നിന്ന അക്കരെക്കടന്ന ഒരുത്തന്റെ പറമ്പത്തനിന്ന മരം മുറിക്ക എങ്കിലും ഒടയക്കാരന്റെ
സമ്മതം കൂടാതെ കൊണ്ടുപൊന്നു എങ്കിലും അതിന ശിക്ഷ ഉണ്ടാകയും ചെയ്യും.
കൊല്ലം 972 ആമത കർക്കിടകം 11നു ജൂലായി മാസം 23 നു എഴുതിയത.

434 H

610 ആമത രാജശ്രീ വടക്കെ അധികാരി തലച്ചെരി തുക്കിടിയിൽ സുപ്രർഡെണ്ടൻ
കൃസ്തപ്രർ പീലിസായ്പി അവർകൾക്ക പറപ്പനാട്ടിൽ വിരവർമ്മ രാജാവ അവർകൾ [ 256 ] സല്ലാം. കൊട്ടത്തെ നാട്ടിലെ നാനാവിധങ്ങൾ തിരുവൊളത്തിന്ന കുസെൽക്കാർക്ക
ഇരിപ്പാൻ നൊം പാർത്തിരുന്നെ കതിരൂര കൊവിലകം ഒഴിച്ചതരെണമെന്നും
കുഡുബത്തൊട കൂടി പാർക്കെണ്ടുംന്നതിന്ന തിരുവങ്ങാട്ട ഒഴിപ്പച്ചതരാമെന്നും എല്ലൊ
മുമ്പിനാൽ വന്ന കത്തിൽ ആകുന്നത. ഇപ്പൊൾ നൊക്കിയിരിപ്പാൻ സ്തലം ഇല്ലാ
യ്കകൊണ്ട വളരെ ഞെരുക്കമായിരിക്കുംന്നു. അതുകൊണ്ട കതിരൂരക്കൊവിലകത്ത
നമുക്കയിരിക്കാറാക്കിത്തരികയും വെണം. ശെഖരനെ മയ്യഴിക്ക പറഞ്ഞ അയക്കാം.
കൊല്ലം 972 ആമത കർക്കിടകമാസം 17 നു കർക്കിടകം 19 നു ജൂലായി 31നു വന്ന ഓല
ഈ ദിവസം തന്നെ പെർപ്പാക്കിക്കൊടുത്തു.

435 H

611 ആമത തലച്ചെരി ദിവാൻ ബാളാജിരായര കുഴിക്കാണ മരിയാതി
എഴുതിക്കൊടുത്ത വിവരം. നാട്ടിൽ കുഴിക്കാണം കെട്ടുംന്നെ വിവരം ഉഭയങ്ങൾ വെച്ച
പന്തറണ്ട കൊല്ലം തെകഞ്ഞാൽ പാട്ടവും കുഴിക്കാണവും കെട്ടുന്നത. അപ്രകാരം
കുടികൾക്ക കുഴിക്കാണം തിർത്ത കൊടുത്തിട്ടില്ലായ്കകൊണ്ട മുന്നിലൊര അവശം
കുടികൾക്ക കൊടുക്കുന്ന മരിയാതി പണ്ടുപണ്ടെ ഉണ്ടെന്നും അഞ്ചു വരിഷത്തിന്ന ഒരു
പ്രാവിശ്യം പാട്ടം കൊട്ടുംന്നത എന്നും തലച്ചെരിക്കാര പറഞ്ഞുകെട്ടത. എന്നാൽ കൊല്ലം
972 ആമത കർക്കിടകമാസം 22നു അഗൊസ്തു മാസം 3 നു എഴുതിയതും വന്നതും
ആകുന്നു. ഉടനെ ബൊധിപ്പിച്ചു.അഗൊസ്തു 6നു പെർപ്പകൊടുത്തു.

436 H

612 ആമത മഹാരാജശ്രീ സായ്പി അവർകളുടെ സന്നിധാനത്തിങ്കലെക്ക ദിവാൻ
ബാളാജിരായര എഴുതിയ അർജി. എന്നാൽ സായ്പി അവർകളുടെ കല്പനപ്രകാരം
വളപട്ടത്ത ഞാൻ പൊയി കൊലത്തിരി രാജാവിനെ കണ്ട സായ്പി അവർകൾ
കല്പിച്ചപ്രകാരം രാജാവിനെ കെൾപ്പിച്ചതിന്റെ ശെഷം രാജാവ പറഞ്ഞത
പുലകഴിഞ്ഞപ്പിന്നെ കാണുംന്നത നന്നായിരുന്നു എന്ന പറഞ്ഞു. മറ്റുള്ള മുഖ്യസ്തൻമ്മാര
പറഞ്ഞത എല്ലാവരും എന്നൊടുപറയാൻ വന്നാറെ ഇനിക്ക സായ്പിന്റെ കല്പന
കൊലത്തിരി രാജാവിനെ കണ്ട ഒരു വാക്ക പറഞ്ഞവരുവാൻ തന്നെ ഉള്ളു എന്ന
പറഞ്ഞാറെ അവര പറഞ്ഞത നമ്മുടെ സങ്കടം പറയെണമെന്ന പറഞ്ഞാറെ ഞാൻ
കൊട്ടാരത്തിൽ ചെന്നു. അവിടെ വാരിക്കരെ ചന്തു മൊയൻ രാമൻ ചിണ്ടൻ നമ്പ്യാര
പറപ്പുനാട്ടിൽ രാജാവ വാരിക്കരെ ഉദയനൻ ശെഷം ഉള്ളവരും പറഞ്ഞത ഞാങ്ങൾ
എല്ലാവരും നാളെ സായ്പിനെ കാൺമാൻ വരുന്നതും ഉണ്ടെന്ന പറഞ്ഞു. അവർ
കളല്ലാവരുടെ മനസ്സിൽ തെക്കനിന്ന വന്ന തമ്പുരാന്തന്നെ രാജ്യ അന്ന്യെഷണം
ആയിവന്നാൽ നമുക്ക എല്ലാവർക്കും സമ്മതംതന്നെ എന്നും അല്ലാഞ്ഞാൽ ആ കല്പന
അനുസരിച്ച നടക്ക ഇല്ലന്നും പറകയും ചെയ്തു. എന്നാൽ കൊല്ലം 972 ആമത
കർക്കിടകമാസം 22നുക്ക ഇങ്കിരെശകൊല്ലം 1797ആമത അഗൊസ്തുമാസം 3നു ദിവാനജി
കൊലത്തിരിരാജാവിനെ കണ്ടുവന്നതിന എഴുതിക്കൊടുത്തതിനാലാംന്തിയ്യതി വന്നത.
ഉടനെ പെർപ്പാക്കിക്കൊടുത്തു. കണ്ണൂരിൽനിന്നും.

437 H

613 ആമത രാജശ്രീ കണ്ണൂര വിവി അവർകൾക്ക വടക്കെ അധികാരി തലച്ചെരി
തുക്കിടി സുപ്രർഡെണ്ടൻ കൃസ്തപ്രർ പീലി സായ്പി അവർകൾ സല്ലാം. എന്നാൽ
ആഗ്രഹിച്ച പ്രകാരം ദിവിലെ ലാഭത്തിന്റെ അവസ്ഥകൊണ്ടുള്ളത തങ്ങൾക്ക [ 257 ] കൊടുത്തയച്ചിരിക്കുംന്നു. എന്നാൽ കൊല്ലം 972 ആമത കർക്കിടകമാസം 23 നു ഇങ്കിരെ
ശ കൊല്ലം 1797 ആമത അഗൊസ്തു മാസം 4നു കണ്ണൂരിൽ നിന്നും എഴുതിയത.

438 H

614 ആമത മഹാരാജശ്രീ വടക്കെ അധികാരിയമായിരിക്കുന്ന പീലിസായ്പി അവർക
ളുടെ സന്നിധാനത്തക്ക വിട്ടലത്ത രെവിവർമ്മ നരസിഹരാജാ സല്ലാം. കുബഞ്ഞി
ബൊണ്ടവകയിൽ നമുക്ക സംമ്മത്സരത്തിൽ വരുന്ന പലിശയിൽ സംമ്മത്സരം
തരുംപ്രകാരം സാഹെബര അവർകളെ കൃപ ഉണ്ടായിവരെണം. നമുക്ക അസാരം ദെഹം
സൊസ്തമില്ലായ്കകൊണ്ട സാഹെബര അവർകളെ സന്നിധാനത്തക്ക വരുവാൻ
കൂടിയില്ലാ. അതുകൊണ്ട സാഹെബര അവർകളെ കൃപ ഉണ്ടായി വരെണം. എന്നാൽ
കൊല്ലം 972 ആമത കർക്കിടകമാസം 22നു കർക്കിടകം 24 നു അഗൊസ്തു 5നു വന്നത.
ഉടനെ ബൊധിപ്പിച്ചത.

439 H

615 ആമത മഹാരാജശ്രീ വടക്കെ അധികാരി സുപ്രർഡെണ്ടൻ പീലിസായ്പി
അവർകളുടെ സന്നിധാനത്തിങ്കലെക്ക കുറുമ്പ്രനാട താമരശ്ശെരി പൊഴവായി അദാലത്ത
ദൊറൊഗ ചന്ദ്രയ്യ്യൻ എഴുതിക്കൊണ്ട അർജി. കുറുമ്പ്രനാട്ട മണ്ണാൻ പൊയിൽ
തറയിൽനിന്ന നെടുവൻചാലിൽ ഗൊവിന്തൻ നായരും താന്നിയത്ത എമ്മൻകുട്ടിയും
ആയിട്ട കള്ളകുടിച്ച വാക്കെറ്റം പറഞ്ഞ തമ്മിൽ വെട്ടുംമുറിയും ആയി. ഗൊവിന്തൻ
നായർക്ക മരിപ്പാൻന്തക്കമുറി ഒന്നും എമ്മക്കുട്ടിക്ക പൊറുക്കുംന്നെ മുറി ആയിട്ട അഞ്ച
മുറിയും എമ്മൻകുട്ടിന്റെ അനന്തിരവന പൊറുക്കുംന്ന മുറി ഒന്നും അവരെ രണ്ടു
പരിഷെന്റെ അനന്തരവരെ കൊണ്ടുവന്ന പാർപ്പിച്ചിരിക്കുന്നു. താമരച്ചെരിനാട്ടിൽ
നടുവിലെ തറയിൽ കുറ്റിപട്ടത്ത നമ്പുരിന്റെ ഇല്ലത്ത ഒരു അന്തർജെനത്തിന അപരാധം
ഉണ്ടാകകൊണ്ട രാജശ്രീ കുറുമ്പ്രനാട്ട രാജാവ അവർകളും പൊഴവായി അള്ളിയിൽ
നായരും മണ്ണിൽ എടത്തിൽ നായരുംകൂടി കൊഴിക്കൊട്ട ഒരു ചെട്ടിക്ക വിറ്റ പണം
വാങ്ങിയിരിക്കുംന്നു. അതിൽ പാതി പണം രാജശ്രീ കുറുമ്പനാട്ട രാജാവ അവർകൾക്കും
പാതിപണംകൊണ്ട അള്ളിയിൽ നായർക്കും മണ്ണിൽലെടത്തിൽ നായർക്കും അത്രെ
ആകുന്നത. ആയത വിറ്റ വർത്തമാനം ഞാൻ കെട്ടാറെ അന്ന അവിടെ അക്കാരിയം കൂടി
കഴിച്ചിട്ട ഉള്ള ആളുകളെകൊണ്ട കച്ചിട്ട എഴുതി വെച്ചിട്ടും ഉണ്ട. എല്ലാക്കാരിയത്തിന്നും
സന്നിധാനത്തിങ്കന്ന കൽപന വരുംപ്രകാരം നടക്കുംന്നതും ഉണ്ട. കൊല്ലം 972 ആമത
കർക്കിടകമാസം 23 നു എഴുതിയത. കർക്കിടകം 26 നു അഗൊസ്തു മാസം 7നു വന്നത.
ഉടനെ പെർപ്പാക്കിക്കൊടുത്തു.

440 H

616 ആമത വടക്കെ അധികാരി തലച്ചെരി തുക്കിടി സുപ്രർഡെണ്ടൻ കൃസ്തപ്രർ പീലി
സായ്പി അവർകൾക്ക ചെറക്കൽ രെവിവർമ്മരാജാവ അവർകൾ സല്ലാം. ഇവി
ടുത്തെ വർത്തമാനംങ്ങൾ സായ്പി അവർകൾക്ക ബൊധിക്കെണ്ടതിന നാം
ഇവിടെനിന്നും അയച്ചിരിക്കുംന്നെ ആളുകൾ അവിടെ വന്ന വർത്തമാനങ്ങൾ സായ്പി
അവർകളെ ബൊധിപ്പിച്ചിട്ടും ഉണ്ടല്ലൊ. നമുക്ക ഇപ്പൊൾ വന്നിരിക്കുംന്നെ സങ്കട
ങ്ങൾ ഒക്കയും ബെഹുമാനപ്പെട്ട കുബഞ്ഞിന്നതന്നെ തിർത്ത വെണ്ടുംവണ്ണം നടത്തിച്ച
കൊള്ളുമെന്നതന്നെ വിചാരിച്ച നിശ്ചയിച്ച സങ്കടംങ്ങൾ അടക്കിയിരിക്കുംന്നു
കിഴുമരിയാത. നമ്മുടെ കാരണൊൻമ്മാര തിപ്പെട്ടുപൊയാൽ പതിനൊന്ന ദിവസത്തെ
ക്രിയയും കഴിഞ്ഞ പന്തറണ്ടാം ദിവസത്തെ ക്രിയക്ക കബിലെസ്സഇട്ട വെടിവെപ്പാനും [ 258 ] ഉണ്ട. അതിന ഇവിടെ ആറ കബിലെസ്സ ഉണ്ട. മുൻമ്പെ ഒരു നെർച്ചക്ക വെടിവെപ്പാൻ
ബെഹുമാനപ്പെട്ട കുബഞ്ഞിന്ന തന്നതിൽ കൊറെ മരുന്ന ഇവിടെ ശെഷിപ്പ ഉണ്ട.
ശെഷം അഞ്ചു കബിലെസ്സും എട്ടു തുലാം വെടിമരുന്നും ബെഹുമാനപ്പെട്ട കുബ
ഞ്ഞിയിന്ന തന്നെ നമ്മെക്കൊണ്ട കിഴുമർയ്യ്യാതപൊലെ നടത്തിച്ചു കൊള്ളെണമെന്ന
നാം സായ്പി അവർകളൊട വളരെ വളരെ അപെക്ഷിക്കുംന്നു. ഇവിടെ പന്തറണ്ട
ദിവസത്തെ ക്രിയയും കഴിഞ്ഞ ഉടനെ കബിലെസ്സ അങ്ങൊട്ട കൊടുത്തയക്കയും
ചെയ്യ്യാം. നമ്മുടെ കാരണവൻമ്മാര കിഴുമരിയാത നടന്നു വന്നതിൻ വണ്ണം ബെഹു
മാനപ്പെട്ട കുബഞ്ഞിയിന്ന കല്പന കൊടുത്ത നമ്മെകൊണ്ട നടത്തിച്ചു കൊള്ളുമെന്ന
നാം നിശ്ചയിച്ചിരിക്കുംന്നു. എന്നാൽ കൊല്ലം 972 ആമത കർക്കിടകമാസം 25നു
എഴുതിയത കർക്കിടകം 26നു അഗൊസ്തു 7നു വന്നത. ഉടനെ പെർപ്പാക്കിക്കൊടുത്തു.

441 H

617 ആമത രാജശ്രീ വിട്ടലത്ത രെവിവർമ്മ നരസിഹരാജാവ അവർകൾക്ക വടക്കെ
അധികാരി തലച്ചെരി തുക്കിടി സുപ്രർഡെണ്ടൻ കൃസ്തപ്രർ പീലിസായ്പി അവർകൾ
സല്ലാം. എന്നാൽ ഇവിടെക്ക എഴുതി അയച്ച കത്ത എത്തി. ആയതിൽ ഉള്ള അവസ്ഥ
ഒക്കയും മനസ്സിൽ ആകയും ചെയ്തു. പലിശ ഉറുപ്പ്യ വരുവാൻ ഉള്ളത കന്നിമാസത്തിൽ
ആകുന്നതുകൊണ്ട ആ സമയത്ത ആയാൽ ഉത്തരം വഴിപൊലെ കൊടുക്കയും ചെയ്യ്യാം.
തങ്ങളെ ശരിര സൌഖ്യമില്ലായ്കകൊണ്ട നമുക്ക വളരെ ദുഖം തന്നെ ആകുന്നത.
ആയത ഭെദം വരുമെന്ന നാം അപെക്ഷിച്ചിരിക്കുംന്നു. എന്നാൽ 972 ആമത
കർക്കിടകമാസം 27 നു എഴുതിയത. കണ്ണൂരിൽനിന്നും പീലി സായ്പിന്റെ കല്പനക്ക
ഇങ്കിരെശ കത്ത ഇല്ലാ. കല്പനക്ക ആകുന്നത.

442 H

618 ആമത രാജശ്രീ വടക്കെ അധികാരി തലച്ചെരി തുക്കിടി സുപ്രർഡെണ്ടൻ
കൃസ്തപ്രർ പീലി സായ്പി അവർകൾ തലച്ചെരി കസബ കാനംങ്കൊവി രാമയ്യ്യന എഴുതി
അനുപ്പിനകാരിയം. എന്നാൽ തലച്ചെരിയിലും രണ്ടുതറയിലും ഉള്ള തെരുവത്തെ
ചാലിയര ഒക്കയും നെയ്യ്യുംന്ന തുണികൾ എതുവിധങ്ങൾ നെയ്യ്യുംന്നു എന്നും അതാത
വിധംങ്ങളുടെ വിവരമായിട്ട അന്ന്യെഷിച്ച അറിഞ്ഞ വെഗനെ നമുക്ക എഴുതി
അറിയിക്കയും വെണം. എന്നാൽ കൊല്ലം 972 ആമത കർക്കിടകമാസം 28നു ഇങ്കിരെശ
കൊല്ലം 1797 ആമത അഗൊസ്തുമാസം 9നു കണ്ണുരിൽ നിന്നും എഴുതിയത ഇപ്രകാരം.
ചെറക്കൽ കാനംങ്കൊവികൾക്ക ഒന്ന. കടുത്തനാട്ട കാനംങ്കൊവികൾക്ക 1. കൊട്ടത്തെ
കാനംങ്കൊവിക്ക ഒന്ന. പൈയ്യ്യൊർമ്മലെ തകശിൽദാർക്ക ഒന്ന. കുറുമ്പ്രനാട്ട
കാനംങ്കൊവിക്ക പൊഴവായി തഹസിൽ ഗുമാസ്തന ഒന്ന. ആക 7.

443 H

619 ആമത രാജശ്രീവടക്കെ അധികാരിതലച്ചെരി തുക്കിടി സുപ്രർഡെണ്ടൻ കൃസ്തപ്രർ
പീലിസായ്പി അവർകൾ കുറുമ്പ്രനാട്ട ദൊറൊഗചന്ദ്രയ്യ്യന എഴുതി അനുപ്പിന കാരിയം.
എന്നാൽ താൻ എഴുതി അയച്ച കത്ത എത്തി. ആയതിൽ ഉള്ള അവസ്ഥ ഒക്കയും
മനസ്സിൽ ആകയും ചെയ്തു. കത്തിൽ കണ്ടപ്രകാരം ഒരു അന്തർജ്ജെനത്തിനെ വിറ്റ
വർത്തമാനത്തിന്ന വഴിപൊലെ അന്ന്യെഷിച്ച ഈ അവസ്ഥ എവിടെ വന്നിരുന്നു എന്നും
എഴുതി അയച്ചപ്രകാരം വാങ്ങിയ കച്ചിട്ടിന്റെ പെർപ്പുകൂട ഇണ്ടൊട്ട കൊടുത്തയക്കയും
വെണം. എന്നാൽ കൊല്ലം 972 ആമത കർക്കിടക മാസം 28നു ഇങ്കിരെശകൊല്ലം 1797
ആമത അഗൊസ്തു മാസം 9നു കണ്ണൂരിൽനിന്നും എഴുതിയത. [ 259 ] 444 H

620 ആമത രാജമാന്ന്യ രാജശ്രീ പീലിസായ്പി അവർകൾക്ക ചെറക്കൽ അച്ചു
ക്കണക്കപ്പിള്ള സല്ലാം. വാജി സല്ലാം. സായ്പി അവർകൾ എറിയസന്തൊഷത്തൊട
കൂടെ എഴുതിയകത്തും വായിച്ച വർത്തമാനവും മനസ്സിൽ ആയി. മുന്ന കബിലെസ്സ
ഇവിടെ ഉണ്ട. ഇനി രണ്ടു കബിലെസ്സും കല്പനയു ആയ മരുന്നും വെടിവെപ്പാൻ
പരിചയം ഉള്ളവരിൽ രണ്ടുപെരെയും സായ്പി അവർകളെ കൃപ ഉണ്ടായിട്ട ഇവിടെ
അയച്ചവെണ്ടുംപ്രകാരം ഒക്കയും നടത്തിച്ച കൊള്ളെണമെന്ന അപെക്ഷിക്കുംന്നു.
സായ്പിമാർക്ക എഴുതിയതിൽ വിശ്വാസം ഉണ്ടെങ്കിൽ ആയത പൊറുത്ത മെൽല്പട്ട
നടക്കെണ്ടും കാരിയത്തിന്നകല്പന കൊടുക്കെണമെന്നും അപെക്ഷിക്കുംന്നു. എന്നാൽ
കൊല്ലം 972 ആമാണ്ട കർക്കിടകമാസം 29 നു എഴുതിയ ഓല. ഈ ദിവസം വന്ന ഉടനെ
ബൊധിപ്പിച്ച ഇതിന മറുപടിയും എഴുതിയത. കല്പനപ്രകാരം ഇങ്കിരെശ കത്ത ഇല്ലാ.

445 H

621 ആമത രാജശ്രീ വടക്കെ അധികാരി തലച്ചെരി തുക്കിടി സുപ്രർഡെണ്ടൻ
കൃസ്തപ്രർ പീലി സായ്പി അവർകൾ ചെറക്കൽ അച്ചുക്കണക്കപ്പിള്ളക്ക എഴുതിയത.
എന്നാൽ എഴുതി അയച്ച ഓല എത്തി. ഉടനെ തന്നെ രണ്ടു കബെലെസ്സും
പരിചയമായിട്ടുള്ളവരൊട കൂട്ടി അങ്ങൊട്ട കല്പിച്ച അയക്കയും ചെയ്തു. അവിടുന്ന
വന്നിരിക്കുന്ന ആളുകളൊട കൂട മരുന്നും കൊടുത്തിരിക്കുംന്നു. എന്നാൽ കൊല്ലം 972
ആമത കർക്കിടകമാസം 29 നു ഇങ്കിരെശകൊല്ലം 1797 ആഗൊസ്തു മാസം 10 നു
കണ്ണൂരിൽനിന്നും എഴുതിയത. ഇങ്കിരിയസ്സ കത്ത ഇല്ലാ.

446 H

622 ആമത മഹാരാജശ്രീ വടക്കെ അധികാരി സുപ്രർഡെണ്ടൻ കൃസ്തപ്രർ
പീലിസായ്പി അവർകളുടെ സന്നിധാനത്തിങ്കലെക്ക ചെറക്കൽ കൊലത്തനാട്ട
കാനംങ്കൊവി ശാമാരായര എഴുതിയ അർജി. കല്പിച്ച പരമാനികക്കത്ത വായിച്ച
അവസ്ഥ മനസ്സിൽ ആകയും ചെയ്തു. കല്പനപ്രകാരം ചെറക്കൽ നാട്ടിലുള്ള ചാലിയരെ
വരുത്തി അവര എതുപ്രകാരം നെയ്യ്യുംന്നു എന്നും അത രണ്ടുമുന്ന ദിവസത്തിലകത്ത
വിസ്തരിച്ച എതുപ്രകാരം നെയ്യ്യുംന്നു അപ്രകാരത്തിന്ന സന്നിധാനത്തിങ്കലെക്ക അറിവാൻ
എഴുതി അയക്കയും ആം. നാം ഇവിടെ നടക്കെണ്ടുംപ്രകാരത്തിന്ന കല്പിച്ച
വരുമാറാകയും വെണം. എന്നാൽ കൊല്ലം 972 ആമത കർക്കിടകമാസം 29 നു
എഴുതിയത 29 നു അഗൊസ്തുമാസം 10നു വന്നത. ബൊധിപ്പിച്ചത.

447 H

623 ആമത മഹാരാജശ്രീ വടക്കെ അധികാരി പീലിസായ്പി അവർകളുടെ
സന്നിധാനത്തിങ്കലെക്ക കൊലത്തനാട ചെറക്കൽ കാനംങ്കൊവി ബാബുരായൻ
എഴുതിയ അർജി. ഇവിടുത്തെ വർത്തമാനം കർക്കിടകമാസം 29നു ക്ക രെവിവർമ്മ
രാജാവ അവർകളുടെ പിണ്ണം കഴിഞ്ഞു എന്നതിന്റെശെഷം പടക്കളംകൂറ രാജാവ
അവർകളുടെ അനന്തരവനായിരിക്കുംന്ന തമ്പാനവർകൾക്ക തന്നെ നാടുവാഴികളും
മുഖ്യസ്തൻമ്മാരും കുടിയാൻമ്മാരും ഇവര ഒക്കയും വന്ന കാഴിച്ചകഴികയും ചെയ്തു.
ഇന്നലെ പിണ്ണം കഴിഞ്ഞ ഉടനെ കൊച്ചിതമ്പാൻ രെവിവർമ്മ രാജാവ അവർകളുടെ
പള്ളി അറയിൽ ഉള്ള എതാനും വെള്ളിപാത്രങ്ങൾ വെലിഇടുവാൻ ആവിശ്യം ഉണ്ടെന്ന
പാത്രങ്ങൾ എടുത്താറെ ഈ വർത്തമാനം കൊലത്തിരിരാജാവ അവർകൾ അറിഞ്ഞ [ 260 ] തമ്പാനെ വരുത്തി ഈ വണ്ണം ചെയ്താൽ നന്നാകയില്ലന്ന തമ്പാനൊട നല്ലവണ്ണം പറഞ്ഞ
ആ പാത്രങ്ങൾ ഒക്കയും എധാപ്രകാരം 22 തന്നെ പള്ളി അറയിൽ വെപ്പിക്കയും ചെയ്തു
എന്നകെട്ടു. ഇന്ന രുദ്ദ്രിഗതുപ്പായി വന്ന തമ്പാനവർകളെ കണ്ട ഗുണദൊഷം പറഞ്ഞ.
ആയതിന്റെശെഷം വളർപട്ടത്ത കൊട്ടയിൽ പൊയി കൊലത്തിരിരാജാവ അവർകളെ
കണ്ട ആതിയെ തമ്പാൻ അവർകൾ ഉള്ളെടത്ത വന്ന അയപ്പിച്ചുകൊണ്ട വളപട്ടത്ത
അങ്ങാടിയിൽ പാർക്കുംന്ന പിടികക്ക പൊകയും ചെയ്തു. പറപ്പനാട്ട രാജാവ അവർകൾ
പറഞ്ഞ വാക്ക നാളെ ഒമ്പതു മണിക്ക കട്ടാർമ്പള്ളിയിൽ ഒരു സായ്പുടെ ഗ്രെഹത്തിൽ
രാജശ്രീ വടക്കെ അധികാരി പിലിസായ്പി അവർകൾ അവിടെ വരും. രാജാവ അവർകളും
അവിടെ പൊയി കാണുകയും ചെയ്യ്യും. എന്നാൽ കൊല്ലം 972 ആമത കർക്കിടകമാസം
30 നു എഴുതിയ അർജി 30 നു അഗൊസ്തു 11നു വന്നത. 12നു 9 മണിക്ക പെർപ്പാക്കി
ക്കൊടുത്തിരിക്കുംന്നു.

448 H

624 ആമത വടക്കെ അധികാരി തലച്ചെരി തുക്കിടി സുപ്രർഡെണ്ടൻ കൃസ്തപ്രർ പീലി
സായ്പി അവർകൾക്ക ചെറക്കൽ രെവിവർമ്മരാജാവ അവർകൾ സല്ലാം.
എഴുംന്നെള്ളിയെടത്തെ തിരുനാൾ പിണ്ണം കഴിക്കെണ്ടതിന്ന ബെഹുമാനപ്പെട്ട
കുബഞ്ഞിയിൽനിന്നും ബെണ്ടുംപ്രകാരം കല്പനകൊടുത്ത നമുക്ക എറിയ
ബഹുമാനമായിട്ട വിശെഷിച്ച തൊക്കും മരുംന്നും വെടിവെപ്പാൻ ആളെയും അയച്ച
കിഴുമരിയാതപൊലെ കഴിക്കകൊണ്ട നമുക്കു വളരെ സന്തൊഷം ഉണ്ട. ഇനി സായ്പി
അവർകളെ വന്ന കാണെണ്ടതിന്ന അപെക്ഷയായിരിക്കുംന്നു. അതുകൊണ്ട നാളെ
ഒമ്പത മണിക്ക കക്കാട്ട വന്ന സായ്പി അവർകളെ കാണെണ്ടതിന്ന കല്പന
കൊടുത്തയക്കെണമെന്ന നാം അപെക്ഷിക്കുംന്നു. എന്നാൽ 972 ആമാണ്ട
കർക്കിടകമാസം 30 നു എഴുതിയത. ശ്രീ. ഇത രാജാവ അവർകളെ ഒപ്പ ആകുന്നത. 30
നു വന്ന. ഉടനെ പെർപ്പാക്കിക്കൊടുത്തു. മറുപടിയും എഴുതിയിരിക്കുന്നു.

449 H

625 ആമത രാജശ്രീ ചെറക്കൽ രെവിവർമ്മ രാജാവ അവർകൾക്ക വടക്കെ അധികാരി
തലച്ചെരി തുക്കിടി സുപ്രർഡെണ്ടൻ കൃസ്തപ്രർ പീലി സായ്പി അവർകൾ സല്ലാം.
എന്നാൽ തങ്ങൾ എഴുതി അയച്ച കത്ത എത്തി. ആയതിൽ ഉള്ള അവസ്ഥ ഒക്കയും
മനസ്സിൽ ആകയും ചെയ്തു. നാളെ ഒമ്പതമണിക്ക തങ്ങൾ അപെക്ഷിച്ചപ്രകാരം കക്കാട്ടിൽ
കാണെണ്ടതിന്ന നമുക്ക വളരെ സന്തൊഷമാകയും ചെയ്യ്യും. ശെഷം തങ്ങൾ എറിയൊരു
നാൾ സൌഖ്യത്തൊടുംകുട ഇരിക്കും എന്ന നമുക്ക വളരെ ആഗ്രഹിച്ചിരിക്കുന്നു.
എന്നാൽ കൊല്ലം 972 ആമത കർക്കിടകമാസം 30 നു ഇങ്കിരെശകൊല്ലം 1797 ആമത
അഗൊസ്തുമാസം 11 നു കണ്ണുരിൽനിന്നും എഴുതിയത.

450 H

626 ആമത അരുളിചെയ്കയാൽ എഴുതിയ തരക. കുഞ്ഞി ഉണ്ണമ്മ കണ്ടു. കാരിയ
മെന്നാൽ ഈശ്വരാനുഗ്രഹംകൊണ്ട നാം ഇവിടെ വെണ്ടുംവണ്ണം ഇരിപ്പാൻ സങ്ങതി
വന്നിരിക്കുംമ്പൊൾ നിയ്യും ശെഷം കുഞ്ഞങ്ങളും അവിടെ ഇരുന്ന മനസ്സ മുട്ടും
ന്നതുകൊണ്ട നമുക്ക വളരെ സങ്കടം ഉണ്ട. അതുകൊണ്ട നമ്മുടെ ഗുണത്തിനും
ദൊഷത്തിനും നി ഉടയതായി വരിക അല്ലാതെ മറ്റൊരുപ്രകാരം ആയി വരികയും ഇല്ലാ. [ 261 ] ആയത നിണക്ക വഴിപൊലെ ബൊധിച്ച താമസിയാതെ ഇങ്ങൊട്ട വരത്തക്കവണ്ണം
നിശ്ചയിച്ച എഴുതി അയച്ചാൽ ചിലവിനും കൊടുത്ത അതിന തക്കത്തെ ആളെ
അയക്കയും ആം. ശെഷം ഒക്കയും നിണക്കിവിടെ വന്നാൽ ബൊധിപ്പിക്കയും ചെയ്യാം.
എന്നാൽ 967 ആമാണ്ട ചിങ്ങമാസം 27 നു എഴുതിയ തരക. ഇതിന 1792 ആമത
സപെടെമ്പർ മാസം 8 നു ആകുന്നു. ഇതും താഴെ എഴുതുംന്ന ഓലയും കൂടി
വിരവർമ്മരാജാവ അവർകൾ കണ്ണുര കക്കാട്ട കുന്നുംമ്മിൽ പീലി സായ്പി അവർകളെ
കാമാൻ വന്നിരുന്നപ്പൊൾ കൈയ്യ്യിൽ കൊടുത്ത ഓല ആകുന്നു.

451 H

627 ആമത ബെഹുമാനപ്പെട്ട ബെമ്പായി ഗെവുർണ്ണർ ജൊനത്താൻ ഡെങ്കിനി സായ്പി
അവർകൾക്ക കൊലത്തിരി രാജാവ അവർകൾ സല്ലാം. നമ്മുടെ അനന്തരവൻ
കഴിഞ്ഞിരിക്കുംന്ന അവസ്ഥ അവിടെ ഗ്രെഹിച്ചിരിക്കുന്നു അല്ലൊ. അതുകൊണ്ട
ബെഹുമാനപ്പെട്ട കുബഞ്ഞിന്ന മുൻമ്പെ നടത്തിച്ച വന്നെപ്രകാരം ഇനി നമ്മുടെ
അനന്തരവൻ ചെറുക്കലെ ഉണ്ണാമ്മനെക്കൊണ്ട നടത്തിച്ചുകൊള്ളെണമെന്ന സായ്പി
അവർകളൊടനാം അപെക്ഷിക്കുംന്നു. എന്നാൽ കൊല്ലം 972 ആമാണ്ട കർക്കിടകമാസം
28 നു എഴുതിയ ഓലയിൽ പെർപ്പ ഓല കർക്കിടകം 31 നു അഗൊസ്തു 12 നു വന്നത. ഓല
2. ഈ ദിവസം മെൽ ഓല പെർപ്പാക്കിക്കൊടുത്തു.

452 H

628ആമതരാജശ്രീവടക്കെ അധികാരിതലച്ചെരി തുക്കിടി സുപ്രർഡെണ്ടൻ കൃസ്തപ്രർ
പീലിസായ്പി അവർകൾക്ക കടുത്തനാട്ട പൊർള്ളാതിരി ഉദയവർമ്മരാജാവ അവർകൾ
സല്ലാം. തലച്ചെരിന്ന സായ്പി അവർകളെ കല്പനയും വാങ്ങി കുറ്റിപ്പുറത്തവന്ന പാർത്ത
പാറവത്യക്കാരൻമ്മാര എല്ലാവർക്കും എഴുതി അയച്ച വരുത്തി അതെത ഹൊബളി
യിൽ ഉള്ള കുടിയാൻമ്മാര ഒക്കയും മുന്നാം ഗെഡുവിന്റെ ഉറുപ്പ്യ ചിങ്ങമാസത്തെ
ഗെഡുവിന തടവുതിർത്ത വെച്ചൊള്ളുവാൻന്തക്കവണ്ണം താക്കിതി ആക്കിക്കൊ
ള്ളണമെന്ന പാറവത്യക്കാരൻമ്മാർക്ക കല്പനകൊടുക്കയും ചെയ്തു. മെൽല്പട്ട
എഴുപത്തമുന്നാമത്തിൽ നടക്കെണ്ടുംന്നതിന പുതിയതായിട്ട ഒരു പൈയിമെഷി
നൊക്കുവാൻന്തക്കവണ്ണം കല്പിക്കും. അപ്പൊൾ 72 ആമതിലെ മുന്നാംഗെഡുവിന്റെ
ഉറുപ്പ്യക തടവുതിർത്ത തരെണമെന്നല്ലൊ കുടിയാൻമ്മാര എല്ലാവരൊടും
സാഹെബരഅവർകൾ കല്പിച്ചത ആകുന്നു. അത പ്രമാണിച്ച തന്നെ കുടിയാൻമ്മാര
എല്ലാവരും നികുതി തീർത്ത തരുവാൻ താമസിച്ചൊണ്ടിരിക്കുംന്നു. ചിങ്ങമാസ
ത്തിൽതന്നെ പൈയമെഷി ചെയ്യെണ്ടുംന്നതിന സാഹെബര അവർകൾ കല്പിക്കയും
വെണമെല്ലൊ. അത അല്ലാഞ്ഞാൽ ഗെഡുവിന മൊതലെടുത്ത പിരിഞ്ഞ വരുവാൻ
താമസിക്കയും ചെയ്യുമെല്ലൊ. ആയതുകൊണ്ട സാഹെബര അവർകൾ കണ്ണൂരിന്നും
ചെറക്കൽനിന്നും തലച്ചെരിവന്ന ഉടനെ ഇവിടെ വന്ന ഈ രാജ്യത്തെ കാരിയം ഒക്കയും
നല്ലവണ്ണം ആക്കിതരുവാൻ നാം അപെക്ഷിക്കുംന്നു. എല്ലാക്കാരിയത്തിന്നും സാഹെബര
അവർകളെ കടാക്ഷം നമ്മൊട വഴിപൊലെ ഉണ്ടായിരിക്കയും വെണം. എന്നാൽ കൊല്ലം
972 ആമത കർക്കിടകമാസം 29 നു എഴുതിയത. കർക്കിടകം 31 നു അഗൊസ്തു 12 നു
വന്നത. അഗൊസ്തുമാസം 14 നു ചിങ്ങമാസം 2 നു പെർപ്പാക്കി ക്കൊടുത്തത.

453 H

629 ആമത വടക്കെ ദിക്കിൽ മെലധികാരി സുപ്രർഡെണ്ടൻ പീലി സായ്പി അവർകളെ
സന്നിധാനത്തിങ്കലക്ക ചെറക്കൽ കെരളവർമ്മരാജാവ അവർകൾ സല്ലാം. നമ്മുടെ [ 262 ] അനുജമ്മാർ വന്ന കണ്ടാറെ വർത്തമാനങ്ങൾ ഒക്കയും എഴുതിത്തരെണമെന്നല്ലൊ
പറഞ്ഞത. നമ്മുടെ ജ്യെഷ്ഠൻ കഴിഞ്ഞ പൊയതിന്റെശെഷം അവിടുന്ന ആക്കിട്ടുള്ള
കാരിയസ്തമ്മാരിൽ പ്രമാണികൾ എല്ലാവരുംകൂടി അവിടുത്തെ അനന്തരവസ്ഥാനത്തിന
ഒക്കയും പ്രമാണമായിട്ടുള്ള നമ്മെ നിരസിച്ച എത്രയും ചെറുതായിട്ട ഒരു കിടാവിനെ
പ്രമാണമാക്കിവെച്ച അവരവർക്ക ഒത്തവണ്ണം കാർയ്യ്യങ്ങൾ നടന്ന കൊള്ളാമെന്നും
രാജ്യത്ത ഉള്ള പ്രജകളെ സ്വാധിനമാക്കിക്കൊള്ളാമെന്നും നിശ്ചയിച്ചിരിക്കുംന്നു.
അപ്രകാരം കുബഞ്ഞി എജമാനൻമ്മാരുംകൂട സമ്മദിച്ചാൽ രാജ്യത്തനിന്ന കുബഞ്ഞിക്ക
എടുത്തവരെണ്ട മൊതൽ വെണ്ടുംവണ്ണം എടുത്ത കുബഞ്ഞിക്ക ബൊധിപ്പിച്ച
കഴിയുമെന്ന തൊന്നുംന്നില്ലാ. വിശെഷിച്ച നമ്മുടെ ജ്യെഷ്ഠൻ ഇങ്കിരെശ കുബഞ്ഞിക്ക
വിശ്വാസച്ചിട്ടത്രെ കുഞ്ഞികുട്ടികളെ രാമരാജാവിന്റെ രാജ്യത്തിൽനിന്ന കൂട്ടി
ക്കൊണ്ടുവന്ന ഇവിടെയിരുത്തിയത. മുൻമ്പെ നമ്മുടെ ജ്യെഷ്ഠൻ കുബഞ്ഞിക്ക
വിശ്വസിച്ചപ്രകാരംതന്നെ കുബഞ്ഞിക്ക നാവും വിശ്വസിച്ചിരിക്കുന്നു. ഇപ്പൊൾ നമുക്ക
എറിയ സങ്കടംങ്ങൾ വന്നിരിക്കുംന്നു. ആ സങ്കടങ്ങൾ ഒക്കയും കുബഞ്ഞി
എജമാനൻമ്മാരതന്നെ വിചാരിച്ച തിർത്തുവെങ്കിലെ തിരു. ആയതിന കുബഞ്ഞി
എജമാനൻമ്മാരൊട നാം വളരെ അപെക്ഷിക്കുംന്നു. എന്നാൽ കൊല്ലം 972 ആമാണ്ട
കർക്കിടകം 22 നു എഴുതിയത. ശ്രീനിലകണ്ട ഒപ്പ. ചിങ്ങം 1 നു അഗൊസ്തു 14 നു വന്നത.
ഉടനെ പെർപ്പാക്കിക്കൊടുത്തു.

454 H

630 ആമത ശ്രീമതു സകല ഗുണസമ്പന്നരാനാം സകലധർമ്മ പ്രതിപാലകരാനാം
മിത്ര ജെന മനൊരെഞ്ഞിതരാനാം അഖണ്ണിതലെക്ഷ്മി പ്രസന്നരാനാം മഹാ
രാജമാന്ന്യരാജശ്രീ വടക്കെ അധികാരി പിലി സായ്പി അവർകളെ സന്നിധാന
ത്തിങ്കലെക്ക അറിക്ക ചെയ്വാൻ പൊഴവായി മണ്ണിൽ എടത്തിൽ നായരും അള്ളിയിൽ
നായരും സല്ലാം. രണ്ടാം ഗെഡുവിലെക്ക ഇനി അസാരം പണം ഉള്ളത വെഗെന
സന്നിധാനത്തിങ്കലെക്ക കൊടുത്തയക്കുംന്നതും ഉണ്ട. ഞാങ്ങളെ നാട കുറുമ്പ്രനാട്ടെക്ക
ചെർന്നതല്ലന്നും വെറെ ഒര ആള അദാലത്ത കാർയ്യം അന്ന്യെഷിപ്പാൻന്തക്കവണ്ണം
സന്നിധാനത്തിങ്കിൽനിന്ന തന്നെ ഒര ആളെ കല്പിച്ച അയക്കെണമെന്നും മുമ്പിനാൽ
സന്നിധാനത്തിങ്കലെക്ക അറിക്ക ചെയ്തിട്ടും ഉണ്ടല്ലൊ. മാപ്പിളമാര നാട്ടിൽ കടന്ന
എറ്റങ്ങളായിട്ട ഞാൻങ്ങൾക്കുള്ള പൊത്തും മുരിയും ആട്ടിക്കൊണ്ടുപൊകയും ഓരൊ
രുത്തര ഒരൊരൊവിധെന കുട്ടുംന്ന അവസ്ഥക്കചന്ദ്രയ്യ്യനൊട പറഞ്ഞിട്ടഈ സങ്കടങ്ങൾ
ഒന്നും തിർത്ത തന്നതും ഇല്ലാ. ഈ സങ്കടങ്ങൾ ഒക്കയും തിർത്ത തരത്തക്കവണ്ണം
സന്നിധാനത്തിങ്കൽ നിന്ന ഒരുആളെകല്പിച്ച അയച്ചുവെങ്കിൽ നന്നായിരുന്നു.എന്നാൽ
എല്ലാക്കാരിയത്തിന്നു ദെയകടാക്ഷം ഉണ്ടായി രെക്ഷിച്ചുകൊളെള്ളണം. ചിങ്ങമാസം 1
നു അഗൊസ്തു മാസം 14 നു വന്ന ഓല ചിങ്ങം 2 നു അഗൊസ്തു 15 നു
പെർപ്പാക്കിക്കൊടുത്തു.

454 H

631 ആമത മഹാരാജശ്രീ വടക്കെ അധികാരി പീലി സായ്പി അവർകളുടെ
സന്നിധാനത്തിങ്കലെക്ക പൊഴവായി കാനംങ്കൊവി മദ്ധുരായൻ എഴുതിയ അർജി.
എന്നാൽ രണ്ടാംഗെഡുവിന എതാനും പണം അടയാനുള്ളതിന പണത്തിന്റെ തടവ
തിരായ്കകൊണ്ട കൊഴിക്കൊട്ട ചെന്ന എതാനും പണം കൊണ്ടുവരാമെന്ന നായര
കൊഴിക്കൊട്ടക്ക പൊയിരിക്കുംന്നു. വന്നുകൂടുംമ്പൊൾ പണത്തിന്റെ അവസ്ഥ
ഇന്ന പ്രകാരമെന്ന സന്നിധാനത്തിങ്കലെക്ക എഴുതി അയക്കുംന്നതും ഉണ്ട. കണക്ക [ 263 ] സന്നിധാനത്തിങ്കലെക്ക കൊടുത്തയച്ചിട്ടും ഉണ്ട. കർക്കിടകം25നു ചിങ്ങം ഒന്നാംന്തിയ്യതി
അഗൊസ്തു പതിന്നാലാംന്തിയ്യതി വന്നത. ഉടനെ പെർപ്പ ആക്കി ക്കൊടുത്തു.

456 H

632 ആമത മഹാരാജശ്രീ വടക്കെ അധികാരി പീലി സായ്പി അവർകളെ കല്പനക്ക
ദിവാൻ ബാളാജിരായര വിസ്താരിച്ചു റെപ്പൊർത്ത മെക്കുംന്നത്തെ അമ്മയുടെ
അന്ന്യായക്കാരിയത്തിന്ന തിരുവങ്ങാട്ട മെക്കുംന്നത്ത അമ്മയും വടക്കെ കണ്ടി
ക്കുട്ടിആലിയുമായിട്ടുള്ള അരങ്ങില്ലത്തെയും മനെയത്തെയും പറമ്പിന്റെ വിവാദത്തിന
വടക്കെകണ്ടിയിൽ കുട്ടിയാലിനെ കച്ചെരിയിൽ വരുത്തി ചൊദിച്ചാറെ അവൻ പറഞ്ഞത
എന്റെ കാരണൊൻ നാരങ്ങാപ്പുറത്ത നായർക്ക അതിന പിടിപ്പത കാണംകൊടുത്ത
ആ പറമ്പുകൾ വാങ്ങിയിരിക്കുംന്നു എന്നും ആ പറമ്പ കൊടുത്തെ നായരെയും
സാക്ഷിക്കാരൻ കുഞ്ഞുണ്ണിനെയും കരുണം എഴുതിയ മുരിക്കൊളി കുങ്കുവിനെയും
വരുത്തി വിസ്തരിച്ചാൽ അറിയാമെല്ലൊ എന്നും പറഞ്ഞ കരണം കാണിക്കക്കൊണ്ട
അവര മുന്ന ആളെയും വരുത്തിവിസ്തരിച്ചാറെ നാരങ്ങാപ്പുറത്ത നായര ഞാൻ കൊടുത്തു
എന്നും കുഞ്ഞുണ്ണി ഞാൻ സാക്ഷിയായിട്ട കൊടുപ്പിച്ചത ഉള്ളത തന്നെ എന്നും
മുരിക്കൊളി കുങ്കു ഞാൻ തന്നെ കരുണം എഴുതി ആ പറമ്പുകൾ നിര കൊടുപ്പിച്ചു
എന്നും പറകയും ചെയ്തു. അതിന്റെശെഷം ആ പറമ്പുകൾ നാരങ്ങാപ്പുറത്ത നായർക്ക
നിരകൊടുപ്പാൻ അവകാശം ഉണ്ടൊ എന്ന വിസ്തരിച്ചാറെ മുരിക്കൊളി കുങ്കു പറഞ്ഞത.
മുൻമ്പെ കൊട്ടയിൽ മുപ്പൻനായർക്കുള്ള ജെമ്മപ്പറമ്പുകൾ ചാർത്തിക്കൊടുക്കെണമെന്ന
പറഞ്ഞാറെ ഈ വിറ്റ പറമ്പുകൾ നാരങ്ങാപ്പുറത്ത നായരെ ജെമ്മമായിട്ടതന്നെ
ചാർത്തിക്കൊടുത്തിട്ടും ഉണ്ട. ആ ചാർത്തുംന്നതിന്റെ മുൻമ്പെ ഈ നാരങ്ങാപ്പുറത്ത
നായരുടെ കാരണവൻ കുഴിക്കാണത്തിന എഴുതിക്കൊടുത്തെ കരുണങ്ങളും ഉണ്ട.
പണ്ടാരക്കണക്കിൽ നാരങ്ങാപ്പുറത്ത നായരുടെ പെരിൽതന്നെ നികുതി പിരിച്ച
വരുംന്നതും ഉണ്ട. ഇപ്രകാരംതന്നെ ചില കണ്ടങ്ങളും പറമ്പുകളും നിരകൊടുത്തിട്ടും
ഉണ്ട. ആയതുകൊണ്ട ഈ പറമ്പുകൾക്ക നാരങ്ങാപ്പുറത്ത നായർക്ക അവകാശ
മെന്നും മെക്കുംന്നത്തെ അമ്മക്ക അവകാശമില്ല എന്നും പറകയും ചെയ്തു. അപ്പൊൾ
മെക്കുംന്നത്ത അമ്മയിടെ ആള ആയെടത്തിൽ നമ്പുതിരി ചെറക്കൽ രാജാവിന്റെ
തരക കൊണ്ടുവന്ന കാണിച്ച പറഞ്ഞു. ഈ തരക കൊട്ടമുപ്പന എഴുതിയത. ഈ
പറമ്പിന്റെ വിസ്താരത്തിന ആയിട്ട മുൻമ്പെ ഒരു തരക എഴുതി അയച്ചിട്ട അക്കാരിയം
തിർത്ത കൊടുത്തിട്ടും ഇല്ലല്ലൊ. അതുകൊണ്ട ഇപ്പൊൾ എങ്കിലും അക്കാരിയം തിർത്ത
കൊടുക്കെണമെന്ന എഴുതിട്ടും ഉണ്ട. ആത്തരകപ്രകാരംതന്നെ എന്നു വരികിൽ
ആത്തരക കൊട്ടമുപ്പന്റെ പക്കൽകൊടുത്ത ദെസ്രയിൽ എഴുതിച്ച അപ്രകാരം ആ
പറമ്പുകൾ മെക്കുന്നത്ത അമ്മ അനുഭവിച്ച കൊണ്ടു പൊരികയും വെണമെല്ലൊ. അത
അല്ലാതെ ആത്തരക മെക്കുന്നത്തെമ്മയുടെ കൈയ്യിൽ കാണുകകൊണ്ടും ആ
പറമ്പുകളുടെ അനുഭം ഇല്ലായ്കകൊണ്ടും ആ വിസ്താരം നെര അല്ലന്നത്രെ
ബൊധിച്ചതുകൊണ്ടത്രെ ചെറക്കലെ ത്തരക കൊട്ടമുപ്പൻ വാങ്ങാഞ്ഞത എന്ന
കാണുംന്നു. അതുകൊണ്ട ഈ വിസ്താരത്തിൻമെൽ ആ പറമ്പകളുടെ അവകാശം
നാരങ്ങാപ്പുറത്ത നായർക്ക തന്നെ എന്ന കാണുംന്നു. ഇനി ഒക്കയും സായ്പി അവർകൾ
കല്പിക്കുംമ്പൊലെ. എന്നാൽ കൊല്ലം 972 ആമത.

457 H

633 ആമത ഇരിവെയിനാട്ട കാനംങ്കൊവി ഗുമാസ്ത വെങ്കിട കൃഷ്ണയ്യന്റെ വിസ്താരം.
എഴരകുന്നുംമ്മിൽ നിന്ന ആണ്ടിലി സായ്പി അവർകൾ വിസ്തരിച്ചത. നാരങ്ങൊളി [ 264 ] നമ്പ്യാരെ വകമൽ പണം പിരിക്കുംന്ന മെനവൻ കുഞ്ഞിപ്പൊക്കര മെൽപറഞ്ഞ വെങ്കിട
കൃഷ്ണയ്യ്യന്റെ കൈയ്യിൽകൊടുത്തെ പണത്തിൽ നാനൂറ ഉറുപ്പ്യയുടെ തകരാറ
കല്ലായിപ്രവൃർത്തിയിൽ വില്ലിപ്പാലൽ കൊമപ്പൻ കൊടുത്തെ ഉറുപ്പ്യയിൽ നൂറ്റനാല്പത
ഉറുപ്പ്യക്കും തകരാർ വരികകൊണ്ട സായ്പി അവർകൾ വിസ്തരിച്ചാറെ വെങ്കിട
കൃഷ്ണയ്യ്യൻ കൈയ്യിൽ കുറ്റം കാണുകകൊണ്ട സായ്പി അവർകൾ കല്പിച്ചത.
കുഞ്ഞിപ്പൊക്കരും വില്ലിപ്പാലൽ കൊമപ്പനും സത്യം ചെയ്താൽ അവര രണ്ട ആൾക്കും
ഉറുപ്പ്യ വെങ്കിടകൃഷ്ണയ്യൻ കൊടുക്കെണമെന്ന നിശ്ചയിച്ചു തലച്ചെരിക്ക അയച്ച
അദാലത്ത കച്ചെരിയിൽ സത്യംചെയ്യ്യിച്ച അവർക്ക ഉറുപ്പ്യ 540-ം മൊളക വകയിൽ
ഉറുപ്പ്യ 90-ം ഇതകൂടാതെ താൻ പിരിച്ച പണത്തിൽ വെങ്കിട കൃഷ്ണയ്യൻ തന്റെ
കണക്കുപ്രകാരം സമ്മദിച്ച ഉറുപ്പ്യ 530 1/2 രെസ്സ 28 വക മുന്നിൽ കൂടി ഉറുപ്പ്യ 1130 1/2 റെ
സ്സ28.ഈ ഉറുപ്പ്യക്കവെങ്കിട കൃഷ്ണയ്യ്യനെ പാറാവിൽ വെച്ചിരിന്നു. എന്നതിന്റെശെഷം
260 ഉറുപ്പ്യയും 5 റെസ്സും സറക്കാർക്ക വന്നിട്ടും ഉണ്ട. എന്നാൽ കൊല്ലം 972 ആമത
കർക്കിടകമാസം 25 നു എഴുതിയത.

458 H

634 ആമത മഹാരാജശ്രീ വടക്കെ അധികാരി പിലി സായ്പി അവർകളെ സന്നി
ധാനത്തിങ്കലെക്ക തലച്ചെരി കച്ചെരിയിൽ ദിവാൻ ബാളാജിരായര വടകരെ അങ്ങെ
പിടികയിലെ കുഞ്ഞിപ്പക്കിയും കാന്തിലാട്ടെ കുട്ടിയാലിയും ആയിട്ടുള്ളെ കാന്തിലാട്ടെ
പറമ്പിന്റെ വിവാദംകൊണ്ട വിസ്തരിച്ച റെപ്പൊടത്തു ഈ മെൽപ്പറഞ്ഞ പറമ്പിന്റെ
വിവാദംകൊണ്ട വിസ്തരിക്കെണ്ടതിന കല്പനപ്രകാരം തലച്ചെരി കച്ചൊടക്കാര
വാണിയമ്പലത്ത കൊയാമ്മതിനെയും വാലിക്കണ്ടിയിൽ മക്കിനെയും ചൊവ്വക്കാരൻ
മക്കിനെയും തച്ചറക്കലെ കലന്തനെയും വരുത്തി ചൊദിച്ചെടുത്ത അവര നാല ആളും
കൂടി പറഞ്ഞത അറുവതഴുവത സംമ്മത്സരത്തൊളം അങ്ങെപ്പിടികയിലെ കുഞ്ഞിപ്പക്കി
അടക്കിപൊന്ന പറമ്പിന്റെ അവസ്ഥ ഇന്നപ്രകാരമെന്ന ഞാങ്ങൾ പറയെണമെങ്കിൽ
മുമ്പെ വടകരെനിന്ന ആ നാട്ടുകാര വിസ്തരിച്ച കുഞ്ഞിപ്പക്കിക്ക അവകാശമെന്ന
എഴുതിയതുകൊണ്ട അവരകൂടി വന്ന പറഞ്ഞു കെട്ടിട്ട വെണമെന്ന പറകകൊണ്ട
അവര എല്ലാവരും വരുവാൻന്തക്കവണ്ണം രണ്ടു സാമാനം എഴുതി അയച്ചിട്ട വരാ
ത്തതിന്റെശെഷം സായ്പി അവർകൾതന്നെ വടകരെക്ക പൊയതിൽപിന്നെ മുമ്പ
വാടൽ സായ്പുവിന്റെ കല്പനക്ക വിസ്ഥരിച്ച ആളുകൾ മണപ്പുറത്തെ കുഞ്ഞി
ക്കാതിരിയെയും പെരിങ്ങാടി ഇവറാനെയും അരയാക്കുൽ വലിയ തറുവിയെയും
താഴെ പിടികയിൽ കുഞ്ഞായൻ കുട്ടിയെയും പാറക്കടവത്ത പട്ടെരി പർക്കൃനെയും
ആയങ്കി പൊക്കരെയും മാറാട്ടിലെ കുഞ്ഞി അമ്മതിനെയും ഈച്ചിലിക്കുട്ടിയാലിനെയും
വടകരെ ദൊറൊഗ കച്ചെരിയിൽ വരുത്തി വിസ്തരിച്ചെടത്ത കാന്തിലാട്ടെ പൊരയിൽ
കുട്ടിയാലിക്ക ഇരിപ്പാനെ സങ്ങതി ഉള്ളു എന്നും വഹയിന്റെ അവസ്ഥക്ക തുമ്പമുറി
എഴുതിയവന്റെ കൊയ്യൊപ്പുമായിട്ട രണ്ടുപ്രമാണംങ്ങളുംകൂടി നൊക്കിട്ട ഈ
കർക്കിടകമാസം 2 നു അവര എല്ലാവരുംകൂടി പറയാമെന്നും 971 ആമത മിഥുനമാസം 20
നു എഴുതിക്കൊടുത്തിരിക്കുന്നു എന്ന അവര എട്ട ആളും പറകകൊണ്ടും ഇതിനമുമ്പെ
സായ്പി അവർകളെ കല്പനക്ക വടകരെ ദൊറൊഗ കച്ചെരിയിൽനിന്ന പുല്ലുര
നമ്പുരിയും ചെല്ലട്ടാൻ കുങ്കൊപ്പും യാവാരി ചാത്തുനായരും ചാത്തിയെലൽ രായി
രുകുറുപ്പും കച്ചൊടക്കാര മണപ്പുറത്തെ കുഞ്ഞിക്കാതിരിയും പെരിങ്ങാടി ഇവറാനും
പെരിങ്ങാടി പപ്പനും ഇവര എല്ലാവരുംകൂടി വിസ്ഥരിച്ചെടത്ത 911 ആമതിൽ 405 പണം
പാട്ടം കൊടുത്ത കൊണ്ടുവന്ന മുറി കണ്ടതിന്റെശെഷം കുഞ്ഞിപ്പക്കിന്റെ കാരണൊ
നൊട തുമ്പ അറുത്ത എടുത്ത പ്രമാണംകൂടി കുട്ടിയാലി കൊണ്ടുവന്നുവെങ്കിലെ
കുട്ടിയാലിക്ക വകമെൽ ചെന്നുകൂടു എന്നും ആ മുറി കാണായ്കകൊണ്ട കുട്ടിയാലിക്ക [ 265 ] വകമെൽ ചെല്ലുവാൻ തുമ്പ ഇല്ല എന്നും ഈക്കഴിഞ്ഞ മെടമാസം 24 നു ഞാങ്ങൾ
എഴുതിക്കൊടുത്തിരിക്കുംന്നു എന്നും ഇനിയും ഇക്കാരിയത്തിനായിട്ട തലച്ചെരിക്ക വരെ
ണമെന്നുവെച്ചാൽ വലിയ സങ്കടംതന്നെ എന്നും അവര പറകകൊണ്ടും ഇവക രണ്ടു
പ്രകാരം വിസ്തരിച്ച എഴുത്തുകൾ കാണുകകൊണ്ടും മെൽല്പറഞ്ഞ പറമ്പ കുട്ടി
യാലിന്റെ കാരണൊനും കുഞ്ഞിപ്പക്കിയിന്റെ കാരണൊനും അവകാശം ഉള്ളത
ആകകൊണ്ടും 907 ആമതിൽ കുട്ടിയാലിന്റെ കാരണൊനുള്ള പാതി അവകാശം
കുഞ്ഞിപ്പക്കിന്റെ കാരണൊന സമ്മദിച്ച കൊടുത്ത തുമ്പ മുറി കാണുകകൊണ്ടും
അന്നമുതൽ കടുത്തനാട്ട രാജാവിന മെൽല്പറഞ്ഞ പറമ്പത്തനിന്ന കൊടുത്ത
കൊണ്ടുവന്ന കല്പനപ്പണത്തിന്റെ തരകുകൾ കുഞ്ഞിപ്പക്കി കൈയ്യിൽ കാണുക
കൊണ്ടും അതിൽ പിന്നെ 911 ആമതിൽ കുഞ്ഞിപക്കിന്റെ കാരണൊൻ കുട്ടിയാലി
ന്റെ കാരണൊനൊട 450 പണം പാട്ടത്തിന്ന മെൽല്പറഞ്ഞ പറമ്പ വാങ്ങിയപ്രകാരം
ഒരു പാട്ട മുറി കുട്ടിയാലി കൈയ്യിൽ കാണുകകൊണ്ടും കുഞ്ഞിപ്പ
ക്കിന്റെ കാരണൊനൊട തുമ്പറുത്ത വാങ്ങിയപ്രകാരം ഒരു പ്രമാണം കാണായ്ക
കൊണ്ടും എറിയകാലം അനുഭവം പ്രമാണമാകകൊണ്ടും മെൽപ്പറഞ്ഞ കാന്തിലാട്ടെ
പറമ്പിന ഈ വിവാദം ഉണ്ടാകുന്നതിനമുമ്പെ നടന്ന പൊന്നപ്രകാരം അല്ലാതെകണ്ട
മറ്റിച്ചാതി പറഞ്ഞകൂട എന്നു ഇരിവെനാട്ടെ കുന്നിൻമ്മിലെ നമ്പ്യാരും രണ്ടുതറയിൽ
കണ്ടൊത്ത അനന്തനും പള്ളിയത്തകൊരനും കച്ചൊടക്കാർ ചൊവ്വക്കാരൻ മക്കിയും
വാണിയമ്പലത്തെ കൊയാമ്മതും തച്ചറക്കലെ കലന്തനും ഇവര ആറ ആളും കുടി
മുമ്പെ വിസ്തരിച്ച എഴുത്തുകളും രണ്ടുപുറത്തെ പ്രമാണങ്ങളും കൂടി നൊക്കി വിസ്തരിച്ച
പറകകൊണ്ടും എറിയകാലം കുഞ്ഞിപക്കിയിന്റെ കാരണൊൻ അനുഭവിച്ചതുകൊണ്ട
മെൽപറഞ്ഞ പറമ്പിന്റെ വിവാദംകൊണ്ട വടകരെ ദൊറൊഗക കച്ചെരിയിൽനിന്നും
പുലുര നമ്പുരിയും ചാത്തിയെലൽ കുങ്കൊപ്പും ചാത്തിയെലൽ രായിരുകുറുപ്പും യാവാരി
ചാത്തുനായരും മണപ്പിറത്തെ കുഞ്ഞിക്കാതിരിയും പെരിങ്ങാടി ഇവറാനും പെരിങ്ങാടി
പപ്പനും കൂടി വിസ്തരിച്ച എഴുതിയ പ്രകാരം കാന്തിലാട്ടെ പറമ്പിന കുട്ടിയാലിക്ക
അവകാശമില്ല.എന്നും അങ്ങപിടികയിലെ കുഞ്ഞിപ്പക്കിക്ക അവകാശമെന്നും അത്രെ
ഇനിക്കുംബൊധിച്ചത. ഇനി ഒക്കയും സായ്പി അവർകൾ കല്പിക്കുംമ്പൊലെ. എന്നാൽ
കൊല്ലം 972 ആമത കർക്കിടകമാസം 15 നുക്ക ഇങ്കിരെശകൊല്ലം 1797 ആമത ജൂലായി
മാസം 27 നു തലച്ചെരി ദിവാൻ കച്ചെരിയിൽനിന്ന എഴുതിയത. ഈ മുന്ന റെപ്പൊടത്തും
ചിങ്ങമാസം 2 നു അഗെസ്തുമാസം 15 നു വന്നത.

459 H

635 ആമത രാജശ്രീ പറപ്പനാട്ട രാജാവ അവർകൾക്ക വടക്കെ അധികാരി തലച്ചെരി
തുക്കിടി സുപ്രർഡെണ്ടൻ കൃസ്ത്രപർ പീലി സായ്പി അവർകൾ സല്ലാം. എന്നാൽ
മുത്തരാജാവ അവർകൾ വെണാട്ടരെനിന്ന വരുവൊളം കതിരൂരക്കൊവിലകം ഒഴിച്ച
കൊടുപ്പാൻ കഴിക ഇല്ല എന്ന തങ്ങൾക്ക ഗ്രെഹിപ്പിപ്പാൻ ബെഹുമാനപ്പെട്ട സറക്കാര
നമുക്ക കല്പിക്കയും ചെയ്തു. എന്നാൽ കൊല്ലം 972 ആമത ചിങ്ങമാസം 5 നുക്ക ഇങ്കിരെ
ശകൊല്ലം ആയിരത്ത എഴുനൂറ്റ തൊണ്ണുറ്റ എഴാമത അഗൊസ്തുമാസം 18 നു എഴുതിയത.

460 H

636 ആമത മഹാരാജശ്രീ വടക്കെ അധികാരി പിലിസായ്പി അവർകളെ സന്നി
ധാനത്തിങ്കലെക്ക പൊഴവായെ കാനംങ്കൊവി മദ്ധുരായര എഴുതിയ അർജി. എന്നാൽ
ഈ നാട്ടിൽനിന്ന രണ്ടാം ഗെഡു വഹക്ക അടവാനുള്ള ഉറുപ്പ്യക്ക മുടിപ്പ കൊടുത്ത
യച്ചല്ലാതെ സമ്മദിക്ക ഇല്ലന്ന മുട്ടിച്ചാറെ കൊഴിക്കൊട്ട ചെന്ന കടം കൊണ്ടതരാമെന്ന [ 266 ] നായര പറഞ്ഞുപൊയിട്ട എട്ടുദിവസം താമസിച്ച വരിക ആയത. പണത്തിന്റെ വഴി
നായര ആക്കുംന്നതും ഇല്ലാ. അവര എഴുതിയ കണക്കിൽ അടച്ചതു കഴിച്ച 1500 ഉറുപ്പ്യ
യൊളം അസ്താന്തരത്തിങ്കൽ ഉണ്ട. ഇത കൂടാതെ കണ്ട കർക്കിടകമാസം പിരിഞ്ഞ പണം
കൂടി നായരെ പക്കൽയിരിക്കുംന്നു. പിരിഞ്ഞപ്രകാരം കണക്ക എഴുതി വെക്കുംന്നതും
ഇല്ലാ. ഇപ്പൊൾ പുതിച്ചെരി നായര എട്ട ആളെ കൂട്ടിക്കൊണ്ട അടിയാര പണം
ചെർക്കുംന്നു. പണം തരാത്തെ തിയ്യ്യരെ തടുക്കുകയും തക്കയും ചെയ്യുംന്നു. ആരങ്കിലും
അടിയാരു പണം വാങ്ങിയാൽ ആ വർത്തമാനത്തിന വിനനാഴികയും താമസിയാതെ
എഴുതി അയക്കെണമെന്ന ഉക്കുമനാമാവിലെ എഴുതിട്ടും ഉണ്ട. എല്ലാ വർത്തമാനവും
പണത്തിന്റെ കാർയ്യത്തിന്നുംകൂടി സന്നിധാനത്തിങ്കൽ ഞാൻതന്നെ വന്ന കെൾപ്പിപ്പാൻ
ഇനിക്ക പനി ഉണ്ടായി കെടക്കകൊണ്ടത്രെ എഴുതിയത. കല്പന വരുന്നപ്രകാരം നടന്ന
കൊള്ളുന്നതും ഉണ്ട. കൊല്ലം 972 ആമത കർക്കിടകമാസം 28 നു.

461 H

637 ആമത മഹാരാജശ്രീ വടക്കെ അധികാരി സുപ്രർഡെണ്ടൻ കൃസ്ത്രപ്രർ പീലി
സായ്പി അവർകളെ സന്നിധാനത്തിങ്കലെക്ക പൊഴവായി കാനംങ്കൊയി ഗുമാസ്ത
മദ്ധുരായര എഴുതിയ അർജി. എന്നാൽ എഴുതിക്കൊടുത്തുവിട്ട ഉത്തരം വായിച്ച
അവസ്ഥയും അറിഞ്ഞു. ഈ നാട്ടിൽ ചാലിയരെ നെയിത്തിന്റെ അവസ്ഥ എതല്ലാം
വിധം നെയ്യ്യുംന്നു എന്നും നെയ്യ്യുന്ന വിധങ്ങളുടെ വിവരമായിട്ട അന്ന്യെഷിച്ച വെഗെന
എഴുതി അയക്കെണമെന്നല്ലൊ വന്ന കല്പനയിൽ ആകുന്നു. ഈ നാട്ടിൽ
ചാലിയത്തെരുവായിട്ട ഒന്നും ഇല്ലാ. ഒറ്റക്കുടിയായിട്ട കയനെ പന്തറണ്ട കുടി
ഉണ്ടായിരിക്കുന്നു. അവരെ നെയിത്ത രണ്ടു പണക്കാരൻ തുണിയും പണക്കാരൻ മുണ്ടും
അല്ലാതെകണ്ട ഇതിൽ എറ്റം പണം പിടിച്ച വിധങ്ങൾ നെയിവാൻ വശമില്ല എന്ന
ചാലിയരും ശെഷം ഉള്ള കുടിയാൻമ്മാരുംകൂടി പറക ആയത. അതുകൊണ്ട
അന്ന്വഷിച്ചെടുത്ത കെട്ട പരമാർത്ഥംമ്പൊലെ സന്നിധാനത്തിങ്കലക്ക
അറിവിച്ചിരിക്കുന്നു. 972 ആമത കർക്കിടകമാസം 22 നു എഴുതിയത.

462 H

638 ആമത മഹാരാജശ്രീ പീലിസായ്പി അവർകളെ സന്നിധാനത്തിങ്കലെക്ക
പൈർയ്യ്യർമ്മല രാമരായര സല്ലാം.എഴുതിക്കൊടുത്തയച്ച കല്പനക്കത്ത വായിച്ച
അവസ്ഥയും അറിഞ്ഞു. പൈയ്യ്യൊർമ്മലെ നാട്ടിൽ ചാലിയര നെയ്യുംന്ന തുണിമുണ്ടും
കച്ചകളും കണ്ടം ഒന്നിന എറിയ വെല മുന്ന വെള്ളിമുണ്ട ഒന്നിന്ന ഒന്നര വെള്ളിയും ഈ
മുതൽത്തരമാകുന്നു. രണ്ടാംന്തരം കച്ച 1 ന്ന വെള്ളി 2 1/2 മുണ്ടുകൾക്ക മുക്കാൽപ്പണം
വെള്ളിയും ഒരു വെള്ളി ആയിട്ടും ഒന്നരവെള്ളി ആയിട്ടും ഇപ്രകാരത്തിൽ നെയ്യുംന്നു
എന്ന ചാലിയര പറക ആയത. എന്നാൽ കൊല്ലം 972 ആമത കർക്കിടകമാസം 30 നു
എഴുതിയത.

463 H

639 ആമത മഹാരാജശ്രീ വടക്കെ അധികാരി സുപ്രർഡെണ്ടൻ മെസ്ത്രർ പീലി
സായ്പി അവർകളെ സന്നിധാനത്തിങ്കലക്ക കുറുമ്പ്രനാട്ട കാനംങ്കൊവി
രാമസ്വാമിഅയ്യ്യർ തസ്സിലിമാത്ത അവിടുന്ന കല്പിച്ച അയച്ച ബുദ്ധി പരമാനി വായിച്ച
മനസ്സിൽ ആകയും ചെയ്തു. ഈ ക്കുറുമ്പ്രനാട താലുക്ക താമരച്ചെരി പൊഴവായി
പതിനൊന്നതറ ഇതില കത്തുള്ള ചാലിയര ഒരു പണത്തിന്ന മുന്ന മുണ്ട ഉള്ളതും മുന്ന [ 267 ] പണത്തിന്ന ഒരു മുണ്ട ഉള്ളതും ഒന്നരപ്പണത്തിന്ന ഒരു മുണ്ടഉള്ളതും രണ്ടു പണത്തിന്ന
ഒരു മുണ്ട ഉള്ളതും ഈ ദിനസ്സ നായൻമ്മാര ആണങ്ങള ഉടുക്കുംന്നതും ആകുന്നു.
പെണ്ണുംങ്ങള ഉടുക്കുംന്നത മുണ്ട ഒന്നിന ഒന്നരപ്പണവും മുണ്ട ഒന്നിന രണ്ടു പണവും
മുണ്ട ഒന്നിന രണ്ടര പ്പണവും ഈ ദിനസ്സ അല്ലാതെ ഇവിടെ ഉള്ള ചാലിയൻമ്മാര
നെയ്ക്കയും ഇല്ലാ. കുബഞ്ഞി ചാക്കിരിയിൽ ആജാരായിട്ട കുറുമ്പ്രനാട്ട രാജാവർകളെ
അരിയത്ത കാത്തകൊണ്ടിരിക്കുന്നു. ഇനി ഞാൻ നടക്കെണ്ടതിന ബുദ്ധിപരമാനികം
വരുന്നതു പൊലെ നടന്നകൊള്ളുകയും ചെയ്യാം. കൊല്ലം 972 ആമത ചിങ്ങമാസം 2 നു
എഴുതിയത.

464 H

640 ആമത മഹാരാജശ്രീ വടക്കെ അധികാരി തലച്ചെരി തുക്കിടി സുപ്രർഡെണ്ടൻ
കൃസ്തപ്രർ പിലി സായ്പി അവർകളെ സന്നിധാനത്തിങ്കലെക്ക കടുത്തനാട്ട കാനംങ്കൊവി
ചെലവുരായനും വെങ്കിട കുപ്പയ്യ്യനുംകൂടി എഴുതിയ അർജി. കർക്കിടകമാസം 28 നു
എഴുതിയ കല്പനക്കത്ത 31 നു നാലുമണിക്ക ഇവിടെ എത്തുകയും ചെയ്തു. കടുത്തനാട്ട
തെരുവത്ത ഉള്ള ചാലിയൻമ്മാരെ ഒക്കയും വരുത്തി എതുവിധം തുണികൾ നെയ്യ്യുംന്നു
എന്ന വിസ്തരിച്ച എഴുതി അയപ്പാനെല്ലൊ കല്പന വന്നത. ചുണ്ടൻ തെരുവെത്തും
കൊട്ടയമ്പറത്ത തെരുവത്തും പുതിയ തെരുവത്തും വിളമ്പി തെരുവത്തും വൈയിക്കി
ത്തെരുവത്തും മെപ്പൊയിലിൽ തെരുവത്തും പാലയാട്ട തെരുവത്തും ഉള്ള
ചാലിയൻമ്മാരെ വരുത്തി വിസ്തരിച്ചപ്പൊൾ അവരവര പറഞ്ഞത ഒരു കുത്ത തുണിക്ക 6
വെള്ളിപ്പണം വെല ഉള്ളതും 8 പണം വെല ഉള്ളതും പത്തു പണം വെല ഉള്ളതും
പന്തറണ്ടു പണം വെല ഉള്ളതും പതിന്നാലു പണം വെല ഉള്ളതും ഇപ്രകാരം വെല ഉള്ള
വെളുത്ത തുണി നെയ്യ്യുംന്നതും ഉണ്ട. അതകൂടാതെ അരപ്പണം വെല ഉള്ളതും
മുക്കാൽപ്പണം വെല ഉള്ളതും ഒരു പണം വെല ഉള്ളതും മുണ്ട നെയ്യ്യുംന്നതും ഉണ്ട. നാട
നെയ്യ്യുവാൻ വശവും ഉണ്ട. തുവ്വാല കണ്ടാൽ അതുപൊലെ നെയിവാൻ വശവും ഉണ്ട.
അല്ലാതെകണ്ട അധികം വെലപിടിച്ചത നെയ്യ്യാറില്ല എന്നത്രെ ഇവര പറഞ്ഞത. എന്നാൽ
കൊല്ലം 972 ആമത കർക്കിടകമാസം 22 നു 1797 ആമത അഗൊസ്തുമാസം 13 നു
എഴുതിയത. ഇത ഒക്കയും ചിങ്ങം 5 നു അഗൊസ്തു 18 നു വന്നത.

465 H

641 ആമത പരസ്സ്യമാക്കുംന്നത. ചിങ്ങമാസം 4 നു വ്യാഴാച്ച അഗൊസ്തു മാസം 17
നുയും അഗൊസ്തുമാസം 24 നുവ്യാഴാച്ചയും ആയിട്ട മൈയികയിലെ തൊണിക്കടവ
രണ്ടും കപ്പൽ നൃത്തുംന്നതിന്റെയും സമ്മത്സരം കുത്തുമതി കൊടുക്കുകയും ചെയ്യ്യും.
എന്നാൽ മെൽ എഴുതിയ ദിവസം മുന്നിൽ പതിനൊന്ന മണിക്ക മെൽപ്പറഞ്ഞ കടവത്തെ
കുത്തുമതികൊടുപ്പാൻ തുടങ്ങുകയും സപ്തമ്പറമാസം 1 നു ഒരു മണിക്ക കുത്തുമതി
രണ്ടും കൊടുക്കുകയും ചെയ്യ്യും. ശെഷം മെൽ എഴുതിയ കുത്തുമതിന്റെ മൊതൽ
ഒക്കക്കും കുത്തുമതി എല്ക്കുന്ന ആള നാല ഗെഡുവായിട്ട കൊടുക്കെണ്ടതിന
മതിയായിട്ടൊരു യാമിൻ കൊടുക്കയും വെണം. അത കൂടാതെ മെൽപ്പറഞ്ഞ യാമിൻ
നിശ്ചയിച്ച കൊണ്ട കുത്തുമതി കൊടുത്തതിന്റെ കണക്ക വരുവൊളം ഒക്കക്കും
നുറ്റിന്ന പത്തുപ്രകാരം ഉടനെ അമാനമായിട്ടും കൊടുക്കെണമെന്ന നിശ്ചയിച്ചപ്രകാരം
ജാമിൻ കൊണ്ടുവരാതെ ഇരുന്നാൽ അമാനം വെച്ചത കുബഞ്ഞിയിൽ അടക്കി
ക്കൊള്ളുകയും ചെയ്യ്യും. എന്നാൽ കൊല്ലം 973 ആമത കന്നിമാസം 1 നു 1797 ആമത
സെപ്തബ്രർ മാസം 13 നു മുതൽ മെൽപ്പറഞ്ഞ കുത്തുമതി അടപ്പാറായിരിക്കയും
കുത്തുമതി കൊടുംക്കുന്ന ദിവസം മുൻമ്പെ മെൽപറഞ്ഞ കടവ കാരിയത്തിൽ ഉള്ള [ 268 ] വിവരങ്ങൾ മൈയികയിൽ പൊലിസ്സ സ്താനത്തിങ്കൽ കാണിച്ചുകൊടുക്കയും ചെയ്യ്യും.
എന്നാൽ കൊല്ലം 972 ആമത ചിങ്ങമാസം 6 നു ഇങ്കിരെശ കൊല്ലം 1797 ആമത
അഗൊസ്തതുമാസം 19നുയും കണ്ണുരനിന്നും എഴുതിയ കത്ത മുന്ന.

466 H

642 ആമത രാജശ്രീ ചെറക്കൽ രെവിവർമ്മ രാജാവ അവർകൾക്ക വടക്കെ അധികാരി
തലച്ചെരി തുക്കിടി സുപ്രർഡെണ്ടൻ കൃസ്തപ്രർ പീലി സായ്പി അവർകൾ സല്ലാം.
എന്നാൽ കവണച്ചെരി ക്കൊവിലകത്തെ രാജാവ അവർകളെകൊണ്ട അവരുടെ
അന്തരിവൻമ്മാരെക്കൊണ്ടും തങ്ങൾ ബൊധിപ്പിച്ച അവസ്ഥകൊണ്ട ഗെവർണ്ണർ
സഹെബരവർകൾക്കും സെനാപതി ജെന്നരാൾ ഇഷ്ഠൊരിട സായ്പി അവർകൾക്കും
അറിക്കെണമെന്ന നാം വിചാരിച്ചതുകൊണ്ട അറിയിക്കുകയും ചെയ്തു. എന്നതി
ന്റെശെഷം തങ്ങൾക്ക ഗ്രെഹിപ്പിക്കുംന്ന വർത്തമാനം ഇനി മെല്പട്ട എഴുതുന്നത
കൊലത്തനാട്ടിൽ ഉള്ള ആളുകളുടെ പ്രത്യെകമായിട്ടുള്ള അപെക്ഷപ്രകാരവും
കൊലത്തിരി രാജാവ അവർകളുടെ ആഗ്രഹത്തിനൊടുംകൂട തങ്ങൾക്ക ബെഹുമാന
പ്പെട്ട കുബഞ്ഞിയിൽനിന്ന ചെറക്കൽ നാട്ടിലെ പ്രവൃർത്തി നടപ്പാൻ ആക്കി വെച്ചി
രിക്കുന്നു. അതുകൊണ്ട മെൽപ്പറഞ്ഞ കാർയ്യ്യത്തിന്ന കവണച്ചെരി രാജാവ അവർകളും
അവർകളെ സഹായക്കാരൻമ്മാരുടെയും ദുർബുദ്ധി ആയിട്ടുള്ള അവസ്ഥ
മാറ്റിക്കെണ്ടതിനും അവര പിടിച്ച അടക്കിയ മുതലുകള വരുത്തെണ്ടതിനും ശെഷം
ക്രമമില്ലാത്തെ കാർയ്യ്യങ്ങളെ വിരൊധിക്കെണ്ടതിനും തങ്ങൾക്ക സമ്മദിച്ചിരിക്കുംന്നു.
വിശെഷിച്ച തങ്ങൾ എപ്പൊളും സൌഖ്യത്തൊട ഇരിക്കുന്നു എന്ന കെട്ടാൽ നമുക്ക
വളരെ സന്തൊഷമാകയും ചെയ്യും. എന്നാൽ കൊല്ലം 972 ആമത ചിങ്ങമാസം 6 നു
ഇങ്കിരിയസ്സ കൊല്ലം 1797ആമത ചിങ്ങമാസം 6 നു
ഇങ്കിരിയസ്സകൊല്ലം 1797 ആമത അഗൊസ്തു മാസം 19 നു കണ്ണുരിൽ നിന്നും എഴുതിയത.

467 H

643 ആമത മഹാരാജശ്രീ വടക്കെ അധികാരി സുപ്രർഡെണ്ടൻ സായ്പി അവർകളെ
സന്നിധാനത്തിങ്കലെക്ക കുറുമ്പ്രനാട്ട പൊഴവായി അദാലത്ത ദൊറൊഗ ചന്ദ്രയ്യ്യൻ
എഴുതിക്കൊണ്ട അർജി. സാന്നിധാനത്തിങ്കൽനിന്ന കല്പിച്ച വന്ന ബുദ്ധി ഉത്തരം
വായിച്ച വർത്തമാനം മനസ്സിൽ ആകയും ചെയ്തു. അന്തർജെനത്തിന്റെ കാരിയം
നല്ലവണ്ണം വിചാരിച്ച ഇപ്പൊൾ എവിടെ നില്ക്കുംന്നു എന്നും ഇവിടെ എഴുതിവെച്ച
കച്ചിട്ടിന്റെ പെർപ്പും എഴുതി അയക്കെണമെന്നും അല്ലൊ വന്ന ബുദ്ധി ഉത്തരത്തിൽ
ആകുന്നത. ഇപ്പൊൾ ആ അന്തർജെനം കൊഴിക്കൊട്ട ചെന്തു ചെട്ടിന്റെ അരിയത്ത
പാർക്കുംന്നു എന്ന ഞാൻ അന്ന്യെഷിച്ചെടത്ത കെട്ടു. വിധിച്ച പൊറത്താക്കിയ
ഭട്ടെതിരിനെക്കൊണ്ട എഴുതിച്ച വാങ്ങിയ കച്ചിട്ടിന്റെ പെർപ്പും സന്നിധാനത്തിങ്കലെക്ക
കൊടുത്തയച്ചിട്ടും ഉണ്ട. സന്നിധാനത്തിങ്കൽനിന്ന ഞാൻ ഇവിടെ വന്നാറെ
പൊഴവായിക്കടന്ന എറ്റങ്ങൾ ചെയ്യുന്ന മാപ്പിളമാരെ പിടിക്കെണ്ടതിന്ന പൊഴവായി
മണ്ണിൽ എടത്തിൽ നായരെയും അള്ളിയിൽ നായരെയും ശെഷം നാട്ടിൽ മുഖ്യ
സ്തൻമ്മാരെയും വരുത്തി അന്ന്യെഷിച്ചാറെ എറനാട്ടുകരെ ചെറുവാടി പാണക്കാടൻ
കുട്ടിയത്തൻ ആകുന്നു എന്നും അവൻ എറനാട്ടുകരെക്കടന്ന പാർക്കുംന്നു എന്നും
നാട്ടിൽ ഉള്ളവര പറക ആയത. എന്നാറെ എറനാട്ടുകാര പൊഴവായിക്കടന്നു എറ്റംങ്ങൾ
ചെയ്യുന്ന കള്ളൻമ്മാരെ പിടിക്കെണ്ടതിന്ന എറനാട്ടുകരെ അദാലത്ത കുന്നു മ്മിൽ
മമ്മതകുട്ടിക്ക എഴുതി അയച്ചാറെ മമ്മതകുട്ടിയും ഞാനുമായി ക്കാഴ്മാൻ പൊഴവാ
യക്ക വന്ന കണ്ടു പറഞ്ഞ എറനാട്ടുകരെക്ക പൊവാൻ പൊഴ കടപ്പാൻന്തക്കവണ്ണം
ദെയ്പിത്തുംങ്കടവത്ത ചെന്നാറെ എറനാട്ടുകാരൻ കല്ലുവെട്ടി കുഞ്ഞൊലനും [ 269 ] പാണക്കാടൻ കുട്ടിയത്തിനും എതാനും മാപ്പിളമാരുംകൂടി ദെയ്പിത്തുംങ്കടവത്ത വന്ന
മമ്മതകുട്ടിനെ എറനാട്ടുകരെക്ക കടപ്പാൻ അയക്കയില്ലന്ന പറഞ്ഞാറെ മമ്മതകുട്ടിയും
കുഞ്ഞൊലനും കുട്ടിയത്തിനും ആയി വെടി ഉണ്ടായി. മമ്മത കുട്ടിന്റെ ആൾക്ക രണ്ട
ആൾക്ക വെടികൊണ്ട അപായം വരികയും ചെയ്തു. എന്നാറെ മമ്മതകുട്ടിന്റെ കൊൾക്ക
എതാനും ആളുകളെ മറുപുറെ വന്ന കുഞ്ഞൊലനും ആയി വെടി ഉണ്ടായാറെ
കുഞ്ഞൊലനും കുട്ടിയസ്സനും അസാരം വാങ്ങിയപ്പൊൾ മമ്മതകുട്ടി അക്കരെക്ക കടന്ന
ചെറുവാടി അഞ്ചു തറയിലെ മാപ്പിളക്കുടിചുടുകയും വെടി വെക്കുകയും ചെയ്യുംന്നു.
അക്കള്ളൻമ്മാര പൊഴവായി കടന്ന വല്ലതും എറ്റങ്ങൾ ചെയ്താൽ അവരെ
പിടിക്കെണ്ടതിന്ന ഞാനും വഴിക്ക ശ്രമിക്കുംന്നതും ഉണ്ട. മറ്റുപടി ഞാൻ ഇവിടെ
നടക്കെണ്ടും കാർയ്യ്യത്തിന്ന നല്ലവണ്ണം കല്പന സന്നിധാനത്തിങ്കൽ നിന്ന വരുമാറാക
വെണ്ടിയിരിക്കുംന്നു. കൊല്ലം 972 ആമത ചിങ്ങമാസം 4 നു എഴുതിയത.

468 H

കച്ചിട്ടിന്റെപെർപ്പ. മഹാരാജശ്രീ വടക്കെ അധികാരി സുപ്രർഡെണ്ടൻ പീലി
സായ്പി അവർകളെ കല്പനക്ക കുറുമ്പ്രനാട ദൊറൊഗ ചന്ദ്രയ്യ്യൻ അവർകൾക്ക
മെപ്പള്ളി പ്പട്ടെതിരി എഴുതിക്കൊടുത്ത കച്ചിട്ടാവത. താമരച്ചെരി നടുവിലെതി(യിൽ)
തറയിൽ കുറ്റിവട്ടത്തിന്ന പൊഴവായി നാട്ടിൽ എരപുരത്ത അമ്പലത്തിൽ ഊരായ്മി
ആകകൊണ്ട കുറ്റിവട്ടത്തിന്റെ ഇല്ലത്ത ഒരു അന്തർജെനത്തിന വൈയിധവ്യം വന്നത.
അപ രാധിക്കകൊണ്ട രാജശ്രീ കൊട്ടയകത്ത വിരവർമ്മ രാജാവിന്റെ തരകും അള്ളിൽ
നായരെതയും മണ്ണിൽ എടത്തിൽ നായരെയും എഴുത്തുംകൊണ്ട കുറ്റിവട്ടവും ആ
ദെശത്തുള്ളവരുംകൂടി ഇല്ലത്ത വന്ന ദെരിശനം വെച്ച അവസ്ഥ പറഞ്ഞാറെ അവിടെ
ചെന്ന കിഴുമരിയാതപൊലെ വിചാരിച്ചെടത്ത അന്തർജ്ജെനത്തിന പുതിശ്ശെരി
മുസ്സതിന്റെ അപരാധം ഉണ്ടന്ന അന്തർജ്ജെനം പറകയും ചെയ്തു. എന്നാറെ കുടയും
വളയും വെപ്പിച്ച കൊല്ലം 972 ആമത എടവമാസം 19 നു രാജശ്രീ കൊട്ടയകത്ത
രാജാവിന്റെ മനുഷ്യത്തിന്റെയും അള്ളിയിൽ നായരെ
യും മണ്ണിൽ എടത്തിൽ നായരെ യും പണ്ടത്തെ ആക്കപ്പെടുത്ത കൊടുക്കയും ചെയ്തു. ഇവര മുവ്വരെയും കല്പനക്ക എന്ന
മെപ്പള്ളി പട്ടെത്തിരി എഴുതിക്കൊടുത്ത കച്ചിട്ട. എന്നാൽ കൊല്ലം 972 ആമത.

636 ആമത മുതൽ 630 ആമത ഓലയും കൂടി 647 ആമതവരെക്ക ഉള്ള കത്തുകളും
ഓലകളും കണ്ണുരിൽനിന്ന പീലി സായ്പി അവർകൾ വാങ്ങിയിരിക്കുംന്നു. ചെലത
ദിവാനര പക്കലും കൊടുത്തു. 44,47 കുടി പുസ്തകത്തിൽ എഴുതിട്ട ഇല്ലാ.

469 H

644 ആമത രാജശ്രീ വടക്കെ അധികാരി തലച്ചെരി തുക്കിടി സുപ്രർഡെണ്ടൻ കൃസ്ത
പ്രർ പീലി സായ്പി അവർകൾക്ക കടുത്തനാട്ട പൊർള്ളാതിരി ഉദയവർമ്മരാജാവ
അവർകൾ സല്ലാം. ചിങ്ങമാസം 5 നു സാഹെബര അവർകൾ എഴുതിക്കൊടുത്തയച്ച
കത്ത നമുക്ക വരികയും ചെയ്തു. കാഞ്ഞായി ഉൽസ്സൻ എന്ന പറയുന്ന മാപ്പളെനെ
കാവലിൽ പാർപ്പിച്ചിരിക്കുന്ന സങ്ങതി എന്തന്നെ ഉള്ളത അറിക്കെണമെന്നല്ല സാഹെബര
അവർകൾ എഴുതിയിരിക്കുന്നത. ഉസ്സൻ എന്ന പറയുന്ന മാപ്പിള സറക്കാര നികുതി
തരാതെ ഒളിച്ച പാർക്കുകകൊണ്ടും അവന്റെ കെയ്യുന്ന കൊല്ലം 972 ആമതിലൊളം
വരെണ്ടുന്ന നികുതി എകദെശം 300 ഉറുപ്പ്യയിൽഅഹം വരുവാൻ ഉണ്ടാകകൊണ്ട
അവനെ തടുത്ത കാവലിൽ നില്പിച്ചിരിക്കുംന്നു. കണക്കനൊക്കി വരെണ്ടടത്തൊളം
സറക്കാര നികുതി ഉറുപ്പ്യ കിട്ടിയാൽ അവനെ വിടുകയും ചെയ്യും. തൊടിക്കളത്തെക്ക [ 270 ] പൊയവസ്ഥക്ക ആകുന്നു ഉസ്സനെ ചങ്ങലയിൽ ഇട്ടിരിക്കുംന്നു എന്നല്ലൊ നമ്മെക്കൊണ്ട
അന്ന്യായം സറക്കാരിൽ ബൊധിപ്പിച്ചിരിക്കുന്നു. ആയവനൊട നല്ലവണ്ണം
സാഹെബരവർകൾ ചൊദിക്കയും വെണമെല്ലൊ. ഇനിയും നികുതി തരെണ്ടുംന്ന
ആളുകൾ ചെലര പട്ടാളത്തിൽ ചെർന്നവരെന്നും പുതിയതായിട്ട തൊക്ക
വാങ്ങിയിരിക്കുംന്നവര എന്നും പറഞ്ഞ ബൊധിച്ചപ്രകാരം നടക്കുംന്നവരൊട സറക്കാര
നികുതി വാങ്ങാതെ കഴികയും ഇല്ലല്ലൊ. അപ്രകാരം സ്തടസ്സം കാട്ടുന്നവരൊട
ബലത്താലെ തടുത്ത നികുതി വാങ്ങ വെണ്ടിവരും. അപ്പൊൾ നമ്മെക്കൊണ്ട അന്ന്യായം
പറയുന്ന ആളുകൾ എറെ ഉണ്ടായി വരുംമ്പൊൾ ആയതിന്റെ ശൊദ്യം അവരൊട
സാഹെബര അവർകൾ വഴിപൊലെ ചെയ്യ്യുമെന്ന നാം നിശ്ചയിച്ചിരിക്കുംന്നു. സറക്കാര
നികുതിക്കാരിയത്തിന്ന നാം പ്രയത്നം ചെയ്ക അല്ലാതെ കുബഞ്ഞി പ്രതിക്കാരിയത്തിന്ന
വിചാരിക്കയും ഇല്ലല്ലൊ. ക്കാരിയത്തിന്നും നാം കുമ്പിനി വിശ്വസിച്ചിരിക്കുംന്നു. എന്നാൽ
കൊല്ലം 972 ആമത ചിങ്ങമാസം 7 നു എഴുതിയ കത്ത ചിങ്ങം 13 നു അഗൊസ്തുമാസം
26 നു വന്നത.

470 H

645 ആമത മഹാരാജശ്രീ വടക്കെ അധികാരി പീലി സായ്പി അവർകളുടെ
സന്നിധാനത്തിങ്കലെക്ക ചെറക്കൽ കൊലത്തനാട്ട കാനംങ്കൊവി ശാമരായര എഴുതിയ
അർജി. മുഖ്യസ്തൻമ്മാര എല്ലാവരും രാജാവ അവർകളുടെ കല്പനയും വാങ്ങി
അവരവരെ നാട്ടിലെക്കു പൊകയും ചെയ്തു. മൂന്നാം ഗെഡുവിന്റെ പണം അഞ്ചട്ടുനാൾ
അകത്ത കൊടുത്തയക്കാമെന്ന രെവിവർമ്മ രാജാവ അവർകൾ പറഞ്ഞു. കെരളവർമ്മ
രാജാവ അവർകള മുൻമ്പെ സന്നിധാനത്തിങ്കലെക്കും രാജശ്രീ ഗെവർണ്ണർ ഡെങ്കിനി
സായ്പി അവർകൾക്കും എഴുതിയതിന്റെ മറുപടി വന്നില്ലായ്കകൊണ്ട നമുക്ക
സന്നിധാനത്തിങ്കലക്ക എഴുതി അയപ്പാൻന്തക്കവണ്ണം തരക എഴുതിക്കൊടുത്തതിന്റെ
പെർപ്പ എഴുതി സന്നിധാനത്തിങ്കലെക്ക എഴുതി അയച്ചിട്ടും ഉണ്ട. എന്നാൽ കൊല്ലം 972
ആമത ചിങ്ങമാസം 17 നു എഴുതിയ അർജി.

471 H

ചെറക്കൽ കൊലത്തനാട കാനംങ്കൊവി ശാമരായർക്ക എഴുതിക്കൊടുത്തതിന്റെ
പെർപ്പ അരുളിചെയ്കയാൽ എഴുതിയ തരക കാനംങ്കൊവി ശാമരായർ കണ്ടു.
കാരിയമെന്നാൽ രെവിവർമ്മ രാജാവ തിപ്പെട്ടു പൊയ വർത്തമാനത്തിന്ന രാജശ്രീ
ഗെവർണ്ണർ ഡെങ്കിനി സായ്പി അവർകൾക്കും പീലി സായ്പി അവർകൾക്കും എഴുതി
അയച്ചതിന മറുപടി ഇത്ര നാളായിട്ടും കൊടുത്തയച്ചില്ലല്ലൊ. കുബഞ്ഞിന്ന നെരും
ഞായവും വിസ്തരിക്കുമെന്ന വെച്ചിട്ടാകുംന്നു എഴുതി അയച്ചത. നെരും ഞായവും
കുബഞ്ഞിന്ന വിചാരിക്ക ഇല്ലങ്കിൽ കുബഞ്ഞി അടക്കിയ രാജ്യത്ത ഇരിക്കെണമെന്ന
ഇല്ലല്ലൊ. ഈ വർത്തമാനം പീലി സായ്പി അവർകൾക്ക എഴുതി അയപ്പാൻ കെരളവർമ്മ
രാജാവ അവർകൾ എഴുതിയ തരക. എന്നാൽ കൊല്ലം 972 ആമത ചിങ്ങമാസം 14 നു
എഴുതിയ തരക. ഈ രണ്ടും ചിങ്ങം 19 നു സപ്തെപ്രർ ഒന്നാംന്തിയ്യതി വന്നത. ഈ
ദിവസം തന്നെ പെർപ്പാക്കിക്കൊടുത്തിരിക്കുംന്നു.

472 H

646 ആമത മഹാരാജശ്രീ വടക്കെ അധികാരി പിലി സായ്പി അവർകളെ സന്നി
ധാനത്തിങ്കലെക്ക ചെറക്കൽ കൊലത്തനാട കാനംങ്കൊവി ബാബുരായൻ എഴുതിയ അർജി. ഇപ്പൊൾ ഇവിടുത്തെ വർത്തമാനം ചെങ്ങെക്കൊവിലകത്തെ ഉണ്ണാമനെന്ന [ 271 ] പറയുന്നെ തമ്പാൻ ചിങ്ങമാസം 17 നു ചെറക്കൽനിന്ന പുറപ്പെട്ട തെക്കൊട്ട പൊകയും
ചെയ്തു. ഇന്ന ദിക്കിലെക്ക എന്ന അറിഞ്ഞിട്ടില്ലാ. തമ്പാന്റെ ഒന്നിച്ച ഒരു കുട്ടിപ്പട്ടരും
തളവപ്പൻ കൃഷ്ണൻ എന്നു പറയുന്നവനും ആറവാലിയക്കാരും ഒരു വണ്ണത്താനും
ഇങ്ങിനെ ഒന്നിച്ച പൊയിരിക്കുംന്നു. എന്നാൽ ഈ വർത്തമാനം ഒക്കയും
സന്നിധാനത്തിങ്കലെക്ക അറിവാൻ എഴുതിട്ടും ഉണ്ട. എന്നാൽ കൊല്ലം 972 ആമത
ചിങ്ങമാസം 18 നു എഴുതിയ അരിജി 19 നു വന്നത. ഇങ്കിരെസ്സ കൊല്ലം 1797 ആമത
സപ്തെമ്പ്രർ മാസം 1 നു വന്നത. ഉടനെ പെർപ്പ കൊടുത്തു.

473 H

647 ആമത മഹാരാജശ്രീ വടക്കെ അധികാരി പീലി സായ്പി അവർകളുടെ സന്നി
ധാനത്തിങ്കലെക്ക രണ്ടുതറകാനംങ്കൊവി രാമയ്യ്യൻ എഴുതിയ അരിജി. ഇപ്പൊൾ രണ്ടുതറ
അസ്താന്തരത്തിങ്കലെക്ക പിരിഞ്ഞവന്ന ഉറുപ്പ്യ 603 1/2 രെസ്സ 44. ഈപ്പണം തലച്ചെരി
ദിവാന കച്ചെരിക്കജാനക്ക കൊടുത്തയച്ചിട്ടും ഉണ്ട. ഈപ്പണം എത്തി പുക്കിയതിന രെ
ശിതി കൊടുത്തയക്കയും വെണം. എന്നാൽ കൊല്ലം 972 ആമത കർക്കിടകമാസം 22 നു
എഴുതിയ അരജി മുമ്പെ വന്നത. ഉടനെ പെർപ്പ കൊടുത്തു. കാണാത പൊയി.
പിന്നെക്കിട്ടിയത. സപ്തെപ്രർ 1 നുചിങ്ങം 19 നു.

474 H

648 ആമത മഹാരാജശ്രീ വടക്കെ അധികാരി പിലി സായ്പി അവർകളുടെ സന്നി
ധാനത്തിങ്കലെക്ക ചെറക്കൽ കൊലത്ത നാട കാനംങ്കൊവി ശാമരായര എഴുതിയ
അർജി. കൊല്ലം 972 ആമത കർക്കിടകമാസം 18 നു ഞാർച്ച എഴുമണിക്ക ചെറക്കൽ
രെവിവർമ്മ രാജാവ അവർകൾ നാടനിങ്ങുകയും ചെയ്തു. അറിവാൻന്തക്കവണ്ണം എഴുതിയ
അരിജി മെൽ നാം നടക്കെണ്ടും പ്രകാരത്തിന്ന മറുപടി കല്പിച്ച വരുമാറാകയും വെണം.
കൊല്ലം 972 ആമത കർക്കിടകമാസം 18 നു എഴുതിയ അരിജി മുൻമ്പെ വന്നത.
പെർപ്പാക്കിയത. പിന്നെക്കിട്ടി. ചിങ്ങമാസം സപ്തെമ്പ്രമാസം 1 നു.

475 H

649 ആമത നമ്പൂതിരിയൊട ചെയ്യ്യുന്നെ ചൊദ്യങ്ങൾ. ഒന്നാമത കൊട്ടപ്പുഴക്ക
വടക്കുള്ള മരിയാതിൽ മലയാംജാതി ആയിട്ട ഒരു തിയ്യ്യൻ അവന്റെ ആയുസ്സ ഉള്ളന്ന
തന്നെ അവന്റെ ഭൂമികൾ എങ്കിലും മറ്റു അവനുക്കുള്ള യാതൊര വഹ വസ്തു എങ്കിലും
അവന്റെ മകനെങ്കിലും മറ്റു യാതൊര വഹ ആൾക്ക എങ്കിലും കൊടുപ്പാൻ മനസ്സ
ഉണ്ടായിവന്നാൽ ആയതിന്റെ മുൻമ്പെ തന്നെ അവന്റെ മരുമകൻ എങ്കിലും അവന്റെ
സാക്ഷാൽ അനന്തിരവന്റെ എങ്കിലും സമ്മതംകൂടി വെണമൊ വെണ്ടയൊ? രണ്ടാമത.
സാക്ഷാൽ അനന്തിരവൻ ആയിരിക്കുന്ന മരുമകൻ അവന്റെ കാരണൊന്റെ കടങ്ങൾ
വിട്ടണമൊ വെണ്ടയൊ?

ഇതിന നമ്പുതിരി എഴുതിയ ഉത്തരം. ചൊദ്യം ഒന്നാമത. കൊട്ടപ്പുഴക്ക വടക്കെ
ദിക്കുകളിലെ മരിയാതക്ക ഒരു തിയ്യ്യൻ അവൻ ഉള്ള ഭൂമി എങ്കിലും മറ്റു യാതൊരു വഹ
മൊതൽ പിടിക്കുന്നെ വസ്തുവെങ്കിലും അവന്റെ മകന കൊടുപ്പാൻ മനസ്സ ഉണ്ടായി
വന്നാൽ അവന്റെ മരുമകന്റെയും അവന്റെ സാക്ഷാൽ അനന്തിരവന്റെയും സമ്മതം
പ്രത്യെകം വെണം. അനന്തരവനെ ബൊധിപ്പിക്കാതെകണ്ട ഈ വക എതാൻ മകന
കൊടുത്താൽ ആയതിന്ന മകന അവകാശില്ല. ചൊദ്യം രണ്ടാമത. കാരണവൻ ധനം
വെക്കാഞ്ഞാലും അവന്റെ കടം അവന്റെ സാക്ഷാൽ അനന്തരവൻ തന്നെ
വിട്ടുവാനത്രെ അവകാശം. അഗൊസ്തു 23 നു വന്നത. ഉടനെ പെർപ്പാക്കികൊടുത്തു. [ 272 ] 476 H

650 ആമത മഹാരാജശ്രീ വടക്കെ അധികാരി പിലി സായ്പി അവർകളുടെ സന്നി
ധാനത്തിങ്കലെക്ക കൊലത്തനാട ചെറക്കൽ കാനംങ്കൊവി വാവുരായര എഴുതിയ അർജി.
ചിങ്ങമാസം മുന്നാമത്തെ ഗെഡുവിന്റെ ഉറുപ്പ്യവകയിൽ എതാനും ഉറുപ്പ്യ ഇവിടെ കടം
വാങ്ങിട്ട ഉണ്ടന്നും പ്രവൃത്തിക്കാരൻമ്മാരുടെ ഗെഡുവിന്റെ വകയിൽ ചിങ്ങമാസം 25
നുക്ക എത്തുമെന്നും ഉറുപ്പ്യ എത്തിയ ഉടനെ സന്നിധാനത്തിങ്കലെക്ക താമസിയാതെ
സന്നിധാനത്തിങ്കലെക്ക ഒര ആളു പക്കൽ കൊടുത്തയക്കുംന്നുണ്ടെന്നും രാജാവ
അവർകൾ പറകയും ചെയ്തു. കെളപ്പൻ നമ്പ്യാർക്ക ഗെഡുവിന്റെ വക ഉറുപ്പ്യക്ക തരക
എഴുതി അയച്ചാറെ ഇന്നെവരക്കും മറുപടി വന്നിട്ടും ഇല്ലാ. ഉറുപ്പ്യ എത്തിട്ടും ഇല്ലാ.
തെക്കുംങ്കരെ പ്രവൃർത്തിയിൽനിന്നും ഒരു വിശമെങ്കിലും പ്രവൃർത്തിക്കാരൻന്റെ
പറ്റിൽ കുടിയാൻമ്മാര കൊടുക്കുക എങ്കിലും പ്രവൃർത്തിക്കാരൻ വാങ്ങുക എങ്കിലും
ഉണ്ടായിട്ടും ഇല്ലാ. അത ഒക്കയും കെളപ്പൻനമ്പ്യരെ പക്കൽ തന്നെ ആകുന്നു. ഞാൻ
സായ്പി അവർകളെ കല്പനെക്ക തെക്കുംങ്കരെ പൊയതിന്റെശെഷം 72 ആമാണ്ട
വഹക്ക പതിന്നാലവാരം മുളകമാത്രം തുക്കിട്ടുണ്ട. മുമ്പെത്തെ ആനപ്പെള്ളി കുഞ്ഞാന്റെ
കണക്ക തിർന്നിട്ടും ഇല്ലാ. 73 ആമാണ്ട കന്നിമാസത്തിൽ കുഞ്ഞാന്റെ കുടിക്കണക്ക
തിർക്കത്തക്കവണ്ണം കുഞ്ഞാന പറഞ്ഞയക്കുകയും ചെയ്യാമെന്ന രാജാവ അവർകൾ
പറകയും ചെയ്തു. എന്നാൽ ഈ വർത്തമാനങ്ങൾ ഒക്കയും സന്നിധാനത്തിങ്കൽ അറിവാൻ
എഴുതിട്ടും ഉണ്ട. എന്നാൽ കൊല്ലം 972 ആമാണ്ട ചിങ്ങമാസം 22 നു എഴുത്ത ചിങ്ങം 23
നു സസ്തെപ്രർ 5 നു വന്നത.

477 H

651 ആമത മഹാരാജശ്രീ വടക്കെ അധികാരി സുപ്രർഡെണ്ടൻ കൃസ്തപ്രർ പീലി
സായ്പി അവർകൾ ദിവാൻ ബാളാജി രായർക്ക എഴുതി അനുപ്പിനകാരിയം. എന്നാൽ
വടകരെ ഒരു പറമ്പുകൊണ്ട അങ്ങെ പിടികയിലെ കുഞ്ഞിപ്പക്കിയും കാന്തിലാട്ട
കുട്ടിയാലിയും ആയിട്ടുള്ള വിവാദക്കാരിയത്തിന്ന താൻ എഴുതിക്കൊടുത്ത റെപ്പൊർത്ത
വാങ്ങി മെൽപ്പറഞ്ഞ പറമ്പ കുഞ്ഞിപ്പക്കിന്റെ ആകുന്നു. താൻ ബൊധിച്ച പ്രകാരം
നമുക്ക ബൊധിച്ചിരിക്കുംന്നു. അതുകൊണ്ട തന്റെ പക്ഷം ഇപ്രകാരം നിശ്ചയിച്ച
എന്ന ദിവാൻ കച്ചെരിയിൽ രെജിസ്തരായിട്ട എഴുതിവെക്കയും വെണം. എന്നാൽ
കൊല്ലം 972 ആമത ചിങ്ങമാസം 24 നുക്ക ഇങ്കിരെശകൊല്ലം 1797 ആമത സപ്തെമ്പ്രർ
മാസം 6 നു എഴുതിയ കത്ത.

478 H

652 ആമത കണ്ടൊത്തെ കുന്നുംമ്മിലെ നമ്പിയാര കൈയ്യ്യാൽ മൊന്തൊൽ കച്ചെരി
ദൊറൊകന എഴുതിയ ഓല. ഇന്നലെ പുലരുംന്ന പൊലർച്ചക്ക നിള്ളങ്ങൾ കുറുപ്പിന്റെ
കെളുവിന്റെ വിട്ടിൽ ദൊറൊകാൻ അയച്ചിരിക്കുംന്നു എന്ന പറഞ്ഞിട്ട ഒരു ശിപ്പായും
നാലവെടിക്കാര മാപ്പിളമാരും കൂടി ചെന്ന കെളുന്റെ ആലയിൽ ഉള്ള പശുക്കളെയും
മൂരികളെയും തെളിച്ചകൊണ്ടു പൊയതിന്റെശെഷം വഴിക്കൽ നിന്ന നാലണ്ണത്തിനെ
അവര കൊണ്ടപൊയി. ശെഷം ഉള്ളതിനെ ഇങ്ങൊട്ട വിടുകയും ചെയ്തു. കൊണ്ടുപൊയ
നാലണ്ണത്തിൽ ഒന്ന കൊരപ്പിന്റെ കെളുന ഉള്ളതത്രെ ആകുന്നു. പൊലർച്ചക്ക
ആയുധക്കാരും ശിപ്പായിയും ഇപ്രകാരം ചെല്ലുകകൊണ്ടും പൊരക്കകത്ത കയറി മാപ്പിള
നൊക്കുകകൊണ്ടും അവിടെ ഉള്ള കുഞ്ഞുകുട്ടി ഒക്കയും ഭയപ്പെട്ട നാനാവിധ
മായിരിക്കുംന്നു. ഒരുത്തനെക്കൊണ്ട ഒരുത്തൻ അന്ന്യായം വന്ന പറഞ്ഞാൽ [ 273 ] അവനെക്കൂടി വിളിച്ച വിസ്തരിച്ചിട്ടല്ലാതെ ഇപ്രകാരം ചെന്ന ആള ചെയ്താൽ നാട്ടിൽ
കുടികൾക്ക ഇരുന്ന പൊറുക്ക സങ്കടം തന്നെ അല്ലൊ ആകുന്നു. ഈ വർത്തമാനങ്ങൾ
ഒക്കയും ദൊറൊകാൻ അറിഞ്ഞിട്ട തന്നെയൊ അറിയാണ്ടെയൊ എന്ന അറിഞ്ഞില്ലാ.
അതുകൊണ്ടത്രെ എഴുതി അയച്ചത. ചിങ്ങമാസം 25 നു എഴുത്ത ചിങ്ങം 27 നു
സപ്തെർമ്പ്ര ഒമ്പതാംന്തിയ്യതി വന്നത. ഉടനെ പെർപ്പാക്കി അയച്ചു.

479 H

653 ആമത നമ്പുരി എഴുതിയ ഉത്തരം. ചൊദ്യം ഒന്നാ(മതക്ക). കൊട്ടപ്പുഴക്ക വടക്കെ
ദിക്കുകളിലെ മരിയാതിക്ക ഒരു തിയ്യ്യൻ അവനുള്ള ഭൂമി എങ്കിലും മറ്റു യാതൊരുവഹ
മുതൽ പിടിക്കുന്ന വസ്തുവെങ്കിലും അവന്റെ മകന കൊടുപ്പാൻ മനസ്സഉണ്ടായി വന്നാൽ
അവന്റെ മരുമകന്റെയും അവന്റെ സാക്ഷാൽ അനന്തിരവന്റെയും സമ്മതംപ്രത്യെകം
വെണം. അനന്തരവനെ ബൊധിപ്പിക്കാതകണ്ട ഈ വക എതാൻ മകന കൊടുത്താൽ
ആയതിന മകന അവകാശം ഇല്ലാ. ചൊദ്യം രണ്ടാമതക്ക കാരണവൻ ധനം
വെക്കാഞ്ഞാലും അവന്റെ കടം അവന്റെ സാക്ഷാൽ അനന്തരവൻ തന്നെ വിട്ടുവാൻ
അത്രെ അവകാശം. 72 ആമത ചിങ്ങമാസം 29 നു 1797 ആമത സപ്തെമ്പ്രമാസം 11 നു
വന്നത. ഉടനെ തന്നെ പെർപ്പാക്കിക്കൊടുത്തിരിക്കുംന്നു.

480 H

654 ആമത മഹാരാജശ്രീ വടക്കെപ്പകുതിയിൽ മജിസ്ത്രാദ പീലിസായ്പി അവർക
ളുടെ സന്നിധാനത്തിങ്കൽ ബൊധിപ്പിപ്പാൻ കണ്ണുര ദൊറൊഗ ആതം എഴുതിയ അരിജി.
പുതിയി സലാംസവും കണ്ണൂര കിരിപ്പക്കുറുമായിട്ടുള്ളെ അന്ന്യായം കച്ചെരിയിൽ
കെൾപ്പിച്ചതുകൊണ്ട ഇക്കാരിയം വിസ്തരിച്ചതിർപ്പാൻ അവിടെ ഉള്ള കച്ചൊടക്കാരെയും
രണ്ട കടവിലുള്ള പുതിയ ഇസ്സലാംമ്മാരെയും അരെൻമ്മാരെയും മരക്കാൻമ്മാരെയും
വരുത്തി മെൽപ്പറഞ്ഞ തൊണിന്റെക്കാരിയം ഇവര എല്ലാവരുംകൂടി വിസ്തരിച്ചകണ്ടത.
തൊണിന്റെ അവകാശം സസാവുന തന്നെ എന്ന വിധിച്ച കച്ചെരിയിൽ എഴുതി
ത്തരികയും ചെയ്തു. മെൽപറഞ്ഞ ആളുകൾ എഴുതി തന്നത കണ്ടെടത്തും സാവും
പക്കുറും പറഞ്ഞുകെട്ടത. ഞാൻ വിസ്തരിച്ചെടത്തും തൊണിന്റെ അവകാശം
തെസാവുത തന്നെ എന്നും അത്രെ എനിക്കും ബൊധിച്ചത. മെൽപ്പറഞ്ഞ തൊണിന്റെ
അന്ന്യായം കച്ചെരിയിൽ വൃർശ്ചിക മാസത്തിൽ കെൾപ്പിച്ചത ചിങ്ങമാസത്തൊളം
പക്കുറു തൊണി വിരൊധിച്ച നിപ്പിച്ച മാസം പത്തിന മാസം ഒന്നിന നടപ്പകൂലി രണ്ടുറുപ്പ്യ
സാപുന കൊടുക്കെണമെന്നത്രെ ഇനിക്ക ബൊധിച്ചത. ഇനി സായ്പി അവർകൾ
കല്പിക്കുംമ്പൊലെ. എന്നാൽ കൊല്ലം 972 ആമത ചിങ്ങമാസം 29 നു ഇങ്കിരെശകൊല്ലം
1797ആമത സപ്തെമ്പ്രർ മാസം 11 നു എഴുതിയത. ചിങ്ങം 30 നു സപ്തെമ്പ്രർ 12നു കന്നി
2 നു പെർപ്പാക്കി അയച്ചു.

481 H

655 ആമത വടക്കെ അധികാരി തലച്ചെരി തുക്കിടി സുപ്രർഡെണ്ടൻ കൃസ്തപ്രർ
പീലി സായ്പി അവർകൾക്ക ചെറക്കൽ രെവിവർമ്മ രാജാവ അവർകൾ സല്ലാം.
കുബഞ്ഞിക്ക മുന്നാം ഗെഡുവിന്റെ വകയിൽ 29613 ഉറുപ്പ്യയും 33 റെസ്സും 3 ത്രെസ്സും
അവിടെ ബൊധിപ്പിപ്പാൻന്തക്കവണ്ണം ചൊവ്വക്കാരൻ മുസ്സക്ക എഴുതി. ഇവിടെ പിരിഞ്ഞ
ഉറുപ്പ്യയും കൊടുത്ത രാമനാരായണനെ അയച്ചിരിക്കുംന്നു. ആയത അവിടെ
ബൊധിപ്പിക്കയും ചെയ്യും. ശെഷം ഉറുപ്പ്യ ബൊധിപ്പിക്കെണ്ടതിന്ന പ്രയത്നം ചെയ്യ
വരുന്നുണ്ട. തെക്കുംങ്കരെ കാരിയംകൊണ്ട വെണ്ടും വണ്ണമായി പറഞ്ഞ വെക്കെണ്ടതിന്ന [ 274 ] നാട്ടുകാര നാലട്ടാളായിട്ട വരെണമെന്ന തരക എഴുതി അയച്ചിട്ട ചിലര
ചൊഴലിക്കപൊയിരിക്കുംന്നെന്നും അവര വന്നാൽ താമസിയാതെ വരാമെന്നുംമാകുന്നു
ഉത്തരം എഴുതി അയച്ചത. വർത്തമാനങ്ങൾക്ക ഒക്കയും കാനംങ്കൊവി ബാബുരായര
സായ്പി അവർകൾക്ക എഴുതി അയച്ചിട്ട ഉണ്ടായിരിക്കുമെല്ലൊ. കാരിയത്തിന്റെ
അവസ്ഥകൾ ഒക്കയും സായ്പി അവർകൾ ഇവിടെ വന്നപ്പൊൾ ബൊധിപ്പിച്ചതിന്റെ
ശെഷം താമസിയാതെ ഇവിടെ വന്ന ഒക്കയും വെണ്ടുംവണ്ണമാക്കിത്തരാമെന്നും സായ്പി
അവർകൾ പറഞ്ഞിട്ടും ഉണ്ടല്ലൊ. ശെഷം വർത്തമാനങ്ങൾ ഒക്കയും അവിടെ
ബൊധിപ്പിപ്പാൻന്തക്കവണ്ണം രാമനാരായണനൊട പറഞ്ഞ അയച്ചിട്ടും ഉണ്ട. എന്നാൽ
കൊല്ലം 972 ആമാണ്ട ചിങ്ങമാസം 30 നു എഴുതിയത 31നു സസ്തെമ്പ്രമാസം 13 നു
വന്നത. ഉടനെ പെർപ്പാക്കി അയച്ചു.

482 H

656 ആമത രാജശ്രീവടക്കെ അധികാരി തലച്ചെരി തുക്കിടി സുപ്രർഡെണ്ടൻ കൃസ്തപ്രർ
പീലിസായ്പി അവർകൾ രാജശ്രീ കടുത്തനാട്ട പൊർള്ളാതിരി ഉദയവർമ്മരാജാവ
അവർകൾക്ക സല്ലാം. എന്നാൽ കടുത്തനാട്ടിൽ പെയിമാശി ആക്കുവാൻ തുട
ങ്ങെണ്ടുന്നതിന്ന ബെഹുമാനപ്പെട്ട സറക്കാരുടെ കല്പന നമുക്ക വന്നിരിക്കുംന്നു എന്ന
അറിപ്പാൻ നമുക്ക വളരെ പ്രസാദമായിരിക്കുംന്നു. ആയതുകൊണ്ട പെയിമാശി
തുടങ്ങെണ്ടതിന്ന വെണ്ടുന്ന വസ്തുക്കൾ ഒക്കയും തിർത്താക്കും എന്നും ആസമയ
ത്തിങ്ങൾ ചില ദിവസത്തിലകം നാം വടകരെ എങ്കിലും കുറ്റിപ്പുറത്തങ്കിലും വരുമെന്ന
കുടിയാൻമ്മാരൊട ബൊധിപ്പിക്കുമെന്നും നാം അപെക്ഷിച്ചിരിക്കുംന്നു. എന്നാൽ കൊല്ലം
973 ആമത കന്നിമാസം 1നു ഇങ്കിരെശകൊല്ലം 1797 ആമത സപ്തെമ്പ്ര മാസം 14 നു
തലച്ചെരിനിന്നും എഴുതിയത.

483 H

657 ആമത രാജശ്രീ കുറുമ്പ്രനാട്ട വിരവർമ്മരാജാവ അവർകൾക്ക തലച്ചെരി തുക്കിടി
സുപ്രർഡെണ്ടൻ കൃസ്തപ്രർ പീലിസായ്പി അവർകൾ സല്ലാം. എന്നാൽ ഇപ്പൊൾ 972
ആമത കഴിഞ്ഞാറെ മുന്നാം ഗെഡുവിന്റെ ഉറുപ്പ്യകൊടുക്കെണ്ടുംന്ന ദിവസം ആയാൽ
ഉറുപ്പ്യ കൊടുക്കുമെന്ന ഒത്തിരുന്നെ അവസ്ഥ നിരൂപിപ്പാൻ നമുക്കാവിശ്യ
മായിരിക്കുംന്നു. അതുകൊണ്ട ആ മുതല ഒക്കയും ഉടനെ കൊടുത്തയക്കെണമെന്ന
നാം അപെക്ഷിക്കുംന്നു. ആയത ബെഹുമാനപ്പെട്ട സറക്കാർക്കും നമുക്കും
സന്തൊഷമാകയും ചെയ്യും. എന്നാൽ കൊല്ലം 973 ആമത കന്നിമാസം 1നു ഇങ്കിരെശ
കൊല്ലം 1797 സപ്തെമ്പ്ര മാസം 14 നു തലച്ചെരിനിന്നും എഴുതിയത.

484 H

658 ആമത രാജശ്രീ വടക്കെ അധികാരി തലച്ചെരി തുക്കിടി സുപ്രർഡെണ്ടൻ കൃസ്തപ്രർ
പീലിസായ്പി അവർകൾ പൊഴവായെ നായർക്ക എഴുതി അനുപ്പിന കാരിയം. എന്നാൽ
കച്ചെരിയിലെ ശിപ്പായിമാർ രണ്ട ആളെ ഇപ്പൊൾ അങ്ങൊട്ട കല്പിച്ചയച്ചിരിക്കുംന്നു.
കഴിഞ്ഞ കൊല്ലത്തിന്റെ കണക്കിൽ വരുവാൻ ഉള്ള നിപ്പ ഉറുപ്പ്യ കൊടുത്തയക്കയും
വെണം. മറ്റും വല്ല ഒഴിവുകൾ ആക്കെണ്ടതിന്ന തനിക്ക സമ്മതം കൊടുപ്പാൻ കഴികയും
ഇല്ലല്ലൊ. ആയതുകൊണ്ട താൻ ഗെഡു ഉറുപ്പ്യ ഒക്കയും വാങ്ങിയെന്ന നമുക്ക വഴി
പൊലെ അറിച്ചതുകൊണ്ടും മെൽപ്പറഞ്ഞ നിപ്പുള്ള ഉറുപ്പ്യ അല്ലാതെ കണ്ട ഇവിടെ
വരികയും വെണ്ട എന്നും ശിപ്പായിമാരൊട കല്പിക്കയും ചെയ്തു. എന്നാൽ കൊല്ലം 973 [ 275 ] ആമത കന്നിമാസം 1നു ഇങ്കിരെശ കൊല്ലം 1797 ആമത സപ്തെമ്പ്ര മാസം 14നു തലച്ചെരി
നിന്നും എഴുതിയത.

485 H

659 ആമത രാജശ്രീ കണ്ണുര ആദിരാജാവ ബിവി അവർകൾക്ക വടക്കെ അധികാരി
സുപ്രർഡെണ്ടൻ പീലി സായ്പി അവർകൾ സല്ലാം. എന്നാൽ മുന്നാം ഗെഡു കൊടുക്കെ
ണ്ടുന്ന സമയം ഇപ്പൊൾ വന്നിരിക്കുംന്നു എന്ന തങ്ങെളെ സമ്മതംകൊണ്ട ആ
വർത്തമാനം നിരൂപിക്കുംന്നു. അതുകൊണ്ട ആ മുതൽ ഇവിടെക്ക കൊടുപ്പാൻ കല്പന
കൊടുക്കെണമെന്ന നാം അപെക്ഷിച്ചിരിക്കുംന്നു. എന്നാൽ കൊല്ലം 973 ആമത
കന്നിമാസം 3നു ഇങ്കിരെശ കൊല്ലം 1797 ആമത സപ്തെമ്പ്രമാസം 15 നു തലച്ചെരിനിന്നും
എഴുതിയത.

486 H

660 ആമത രാജശ്രീ ചെറക്കൽ രെവിവർമ്മ രാജാവ അവർകൾക്ക വടക്കെ അധികാരി
തലച്ചെരി തുക്കിടി സുപ്രർഡെണ്ടൻ കൃസ്തപ്രർ പീലിസായ്പി അവർകൾ സല്ലാം.
എന്നാൽ തങ്ങളെ കാരിയക്കാരൻ ഇരിപതിനായിരം ഉറുപ്പ്യ കൊണ്ടുവന്നിരിക്കുംന്നു
എന്ന പറഞ്ഞ വർത്തമാനം അല്ലാതെകണ്ട പതിമുവ്വായിരം ഉറുപ്പ്യ കൊണ്ടുവന്നിട്ടുള്ളു
എന്ന കാമാൻ നമുക്കു വളരെ അപ്രസാദമായിരിക്കുംന്നു. അതുകൊണ്ട തങ്ങളെ
കാരിയക്കാരൻ ഈവണ്ണം നടപ്പാൻ സങ്ങതി എന്തന്നെ നമുക്ക അറിക്കെണം എന്ന നാം
അപെക്ഷിക്കുംന്നു. എന്നാൽ കൊല്ലം 973 ആമത കന്നിമാസം 2നു ഇങ്കിരെശകൊല്ലം
1797 ആമത സപ്തെമ്പ്രമാസം 15നു തലച്ചെരിനിന്നും എഴുതിയത.

487 H

661 ആമത വടക്കെ അധികാരി ഗിരസ്തൊവർ പിൽ യെസ്കുയെർ സായ്പി അവർ
കൾക്ക കണ്ണുരിൽ ആദിരാജാ ബിവി സല്ലാം. കൊടുത്തയച്ച അവസ്ഥയും അറിഞ്ഞു.
972 ആമത ചിങ്ങമാസത്തിൽ മുന്നാം ഗെഡുവിന തരെണ്ട ഉറുപ്പ്യ 5000 വും ഇപ്പൊൾ
കാതിര കൈയ്യ്യിൽ കൊടുത്തയച്ചിട്ടും ഉണ്ട. അതവാങ്ങി അങ്ങ പുക്കവാറ രെശിതി
കൊടുത്തയക്കയും വെണം. എന്നാൽ നിങ്ങളെ കൂറും പിരിശവും എപ്പൊളും
ഉണ്ടായിരിക്കയും വെണം. കൊല്ലം 973 ആമത കന്നിമാസം 3നു എഴുതി കന്നി 4നു
ഇങ്കിരെശകൊല്ലം 1797 ആമത സപ്തമ്പ്രർ17 നു വന്നത.

488 H

662 ആമത എന്നാൽ താൻ കാനഗൊവി ആയി നടക്കുംന്നെ താലുക്കകളാൽ തന്റെ
സ്താനത്തിൽനിന്ന മാറ്റിക്കുന്നെ ഭയം കൊണ്ട അതിൽ ഉള്ള പെരുവഴികൾ ഒക്കയും
പ്രത്യെകമായിട്ടുള്ളവണ്ണം നൊക്കുകയുംവെണം. ആ പെരുവഴികള കൃഷി നടക്കുംന്ന
ആളുകള മുറിക്കാതെയിരിപ്പാൻ പ്രയത്നം ചെയ്കയും വെണം. മെൽപറഞ്ഞപ്രകാരം
പെരുവഴികളെ മുറിക്കുംന്നു എന്ന കണ്ടാൽ ആയത മൊടക്കെണ്ടതിന രാജാവ
അവർകൾക്ക ബൊധിപ്പിക്കയും നമുക്ക അറിക്കയും വെണം. എന്നാൽ കൊല്ലം 973
ആമത കന്നിമാസം 4നു ഇങ്കിരെശ കൊല്ലം 1797 ആമത സപ്തെമ്പ്രമ്പർ മാസം 17 നു
തലച്ചെരിനിന്നും എഴുതിയത. ഇപ്രകാരം ചെറക്കൽ കാനംങ്കൊവിക്ക 1. കടുത്തനാട്ട
കാനംങ്കൊവിക്ക 1. കുറുമ്പ്രനാട്ട കാനംങ്കൊവിക്ക 1. പൈയ്യ്യൊർമ്മലെ തകശിൽദാർക്ക
1. ആകെ 4. [ 276 ] 489 H

663 ആമത എന്നാൽ രാജാക്കൻമ്മാരും നായൻമ്മാരും പരിപാലിക്കുംന്നെ താലുക്കു
കളിൽ ഉള്ള പെരുവഴികൾ നല്ലവണ്ണം വെപ്പിപ്പാൻ ബെഹുമാനപ്പെട്ട സറക്കാരുടെ
അപെക്ഷ പ്രത്യെകമായിട്ട ആകുന്നതുകൊണ്ട കൃഷിനടക്കുന്ന ആളുകള പെരുവഴി
വരമ്പുകള മുറിച്ച വഴിമൊടക്കാതെ ഇരിപ്പാൻന്തക്കവണ്ണം കല്പന കൊടുക്ക
വെണ്ടിരിക്കുംന്നു. എന്നാൽ കൊല്ലം 973 ആമത കന്നിമാസം 4നു ഇങ്കിരെശകൊല്ലം 1797
ആമത സപ്തെമ്പ്രർ മാസം 17നു തലച്ചെരി നിന്നും എഴുതിയത. ഇപ്രകാരം എഴുതിയത
ചെറക്കൽ രാജാവ അവർകൾക്ക ഒന്ന. കടുത്തനാട്ട രാജാവ അവർകൾക്ക ഒന്ന.
കുറുമ്പ്രനാട്ട രാജാവ അവർകൾക്ക ഒന്ന. ഇരിവെനാട്ട നമ്പ്യാൻമ്മാർക്ക ഒന്നു.
വൈയ്യ്യൊർമ്മലെ നായർക്കും നായർക്കും രണ്ട. പൊഴവായിനായർക്ക 1. ആകെ 7.

490 H

664 ആമത വടക്കെ അധികാരി തലച്ചെരി തുക്കിടി സുപ്രർഡെണ്ടൻ കൃസ്തപ്രർ
പീലിസായ്പി അവർകൾക്ക ചെറക്കൽ രെവിവർമ്മ രാജാവ അവർകൾ സല്ലാം.
കൊടുത്തയച്ച കത്ത വായിച്ച കെട്ട അവസ്ഥയും അറിഞ്ഞു. ഇപ്പൊൾ അവിടെ തരെ
ണ്ട വഹക്ക 20000 ഉറുപ്പ്യ അവിടെ കൊണ്ടുവന്നിട്ട ഉണ്ടന്ന രാമനാരായണൻ പറഞ്ഞു
എന്നും പിന്നെ 13000 ഉറുപ്പ്യെ ഉള്ളു എന്നും ആയത അപ്രകാരം വരുവാൻ എന്തൊരു
സങ്ങതി ആകുന്നു എന്നും അല്ലൊ എഴുതി അയച്ചത. പതിമുവ്വായിരത്ത ചില്ലാനം
ഉറുപ്പ്യ ഇവിടുന്ന കൊടുത്തയച്ചിട്ടുള്ളു. ശെഷം ഉറുപ്പ്യ മുസ്സയൊട വാങ്ങി
ഇരിപതിനായിരത്തിൽ ചില്ലുവാനം ഉറുപ്പ്യ അവിടെ ബൊധിപ്പിക്കെണമെന്ന ആകുന്നു
ഇവിടുന്ന പറഞ്ഞ അയച്ചത. കാരിയത്തിന്റെ അവസ്ഥ ഇതുംവണ്ണമാകുന്നു. ആയാള
സായ്പി അവർകളൊട വാക്ക മൊശമായി പറഞ്ഞ പൊയതാകുംന്നു. തെക്കുംങ്കരെ
തറക്കാരെ ഒക്കയും കൂട്ടിക്കൊണ്ട കാനംങ്കൊവി ബാബുരായര 8നു ഇവിടെ വരുംന്നെന്ന
നിശ്ചയമായിട്ട എഴുതി അയക്കകൊണ്ട ഇപ്പൊൾ അവിടെ മുൻവിളകണ്ടു ചാർത്തി
സമ്മദിച്ച കൊടുക്കെണ്ടതിന ഇവിടുന്ന ആളെ അയക്കയും ചെയ്തു. നമ്മുടെ കാർയ്യ്യങ്ങൾ
ഒക്കയും വെണ്ടുംവണ്ണമാക്കിത്തരെണമെന്നവെച്ച സായ്പി അവർകളൊട നാം
അപെക്ഷിക്കുന്നു. എന്നാൽ കൊല്ലം (973) ആമത കന്നിമാസം 4നു എഴുതിയത. കന്നി
5നു ഇങ്കിരിയസ്സകൊല്ലം 1797 ആമത സപ്തെമ്പ്രർ മാസം 18നു വന്നത.

491 H

665ആമത നമ്പൂതിരിയൊട ചെയ്ത ചൊദ്യം രണ്ടിന്റെ ഉത്തരം. ചൊദ്യം ഒന്നാമതക്ക,
ഈ ത്തൊറച്ചെരിപൊഴക്ക വടക്കെദിക്കുകളിൽ ഒരു മാപ്പള മരിച്ചാൽ അവന
വസ്തുമൊതൽ ഇല്ലാതെ വന്നാലും അവന്റെ കടത്തിനും അവന്റെ അനുജനും അവന്റെ
പെങ്ങളെ മകനും അത്രെ കടക്കാർക്ക വഴി പറയെണ്ടതിന്ന അവകാശം. ചൊദ്യം
രണ്ടാമതക്ക, മെൽപ്പറഞ്ഞ മരുമകൻ തന്റെ കാരണവന്റെ വസ്തുവകമെൽ അവ
കാശമുള്ളപൊലെ തന്നെ കാരണവന്റെ കടം അവന്റെ വസ്തുവകകൊണ്ട ശെരി
വരായിട്ട വീട്ടുവാനത്രെ അവകാശം. ഇത ഈ നാട്ടിലെ നടപ്പായിട്ടുള്ളെ മരിയാത.
എന്നാൽ കൊല്ലം 973 ആമത കന്നിമാസം 5നു എഴുതിയത. അന്നുതന്നെ വന്നത.
ഇങ്കിരിയസ്സ കൊല്ലം 1797 ആമത സപ്തെമ്പ്രമാസം 18നു വന്നത.

492 H

666 ആമത രാജശ്രീ വടക്കെ അധികാരി തലച്ചെരി തുക്കിടി സുപ്രർഡെണ്ടൻ കൃസ്തപ്രർ
പീലിസായ്പി അവർകൾക്ക കടുത്തനാട്ട പൊർള്ളാതിരി ഉദയവർമ്മ രാജാവ അവർകൾ [ 277 ] സല്ലാം. എഴുതിക്കൊടുത്തയച്ച കത്ത വായിച്ച വർത്തമാനം മനസ്സിൽ ആകയും ചെയ്തു.
പൈയിമെശി തുടങ്ങുന്നെ കാർയ്യ്യത്തിന്ന ബഹുമാനപ്പെട്ട സറക്കാരുടെ കല്പന ആയ
പ്രകാരം സാഹെബരവരകൾ എഴുതി അയക്കകൊണ്ട നമുക്കു വളരെ പ്രസാദമാകയും
ചെയ്തു. അപ്രകാരംതന്നെ കടുത്തനാട്ടിൽ ഉള്ള കുടികൾക്ക എല്ലാവർക്കും പരസ്സ്യ
മായി എഴുതി അയക്കുംന്നതും ഉണ്ട. ചെല ദിവസത്തിലഹം സാഹെബര അവർകൾ
വരുന്നത എപ്പൊൾ ആകുന്നു എന്ന എഴുതിവരികയും വെണം. ബെഹുമാനപ്പെട്ട
കുമ്പനി കാർയ്യ്യം വർദ്ധിച്ചവരെണമെന്ന നാം എപ്പൊഴും വിചാരിക്ക അത്രെ ആകുന്നു.
കന്നിമാസം 8നു സരസ്വതി പുജയും ആയുധംവെച്ച പുജയും തുടങ്ങുകകൊണ്ട
ആയതിന നാം കുറ്റുപ്പുറത്ത തന്നെ കന്നിമാസം 20നു യൊളം പാർക്കുകയും ചെയ്യും.
അത കഴിഞ്ഞ ഉടനെ സാഹെബര അവർകൾ വടകരെ വരുവാൻ നിശ്ചയിച്ചാൽ
അപ്പൊൾ നാം വടകരെതന്നെ വരികയും ചെയ്യ്യാം. സാഹെബര അവർകളുമായി കണ്ട
വെണ്ടുന്നെപ്രകാരംങ്ങൾ ഒക്കയും നിശ്ചയിച്ച പൈമാശിതുടങ്ങുകയും ആയത.
അപ്രകാരംതന്നെ സാഹെബര അവർകൾക്കും ബൊധിച്ചുവെങ്കിൽ മറുപടി എഴുതി
വരികയും വെണം. 20നു യൊളം പാർപ്പ ഉണ്ടന്ന എഴുതിയത. കാലംന്തൊറും ഉള്ള
അടിയന്തരദിവസമാകകൊണ്ടത്രെ എഴുതിയത. നമുക്ക എല്ലാക്കാർയ്യ്യത്തിന്നും
സാഹെബര അവർകളെ കടാക്ഷം വഴിപൊലെ ഉണ്ടായിരിക്കയും വെണം. എന്നാൽ
കൊല്ലം 973 ആമത കന്നിമാസം 4നു എഴുതിയത. കന്നി 6നു സപ്തെമ്പ്രർ മാസം
19നുവന്നത. ഉടനെ പെർപ്പാക്കിക്കൊടുത്തയച്ചത.

493 H

667 ആമത സാഹെബെരു ബാൻ പിലിസായ്പി അവർകളുടെ സന്നിധാനത്തുക്ക
വിട്ടലത്ത രെവിവർമ്മ നരസിഹരാജാവ അവർകൾ സല്ലാം. കുബഞ്ഞി പണ്ടാരത്തക്ക
നാം കൊടുത്ത ഉറുപ്പ്യത്തിന്റെ പലിശക്ക സാഹെബരവർകൾക്ക എഴുതി
അയച്ചതിന്റെശെഷം കന്നിമാസത്തിൽ ജെബാവ തരാമെന്നല്ലൊ കല്പനക്കത്ത
എത്തിച്ചത. സാഹെബര അവർകളുടെ കൃപകടാക്ഷം ഉണ്ടായി കല്പന
തരുംപ്രകാരത്തിന്ന ഉണ്ടായിവരെണമെന്ന നാം അപെക്ഷിച്ചിരിക്കുംന്നു. ശെഷം നാം
അന്ന്യായംവെച്ച പറമ്പിന്റെ വ്യാജ്യം തിർത്തതരുംപ്രകാരം സാഹെബരവർകളുടെ
മനസ്സിൽ ഉണ്ടാകയും വെണം. എന്നാൽ കൊല്ലം 973 ആമത കന്നിമാസം 7നു എഴുത്തും
വന്നതും തന്നെ ഉടനെ പെർപ്പാക്കി അയച്ചു.

494 H

668 ആമത രാജശ്രീ ചെറക്കൽ രെവിവർമ്മരാജാവ അവർകൾക്ക വടക്കെ അധികാരി
തലച്ചെരി തുക്കിടി സുപ്രർഡെണ്ടൻ കൃസ്തപ്രർ പിലി സായ്പി അവർകൾ സല്ലാം.
എന്നാൽ തങ്ങൾ എഴുതി അയച്ച കത്ത എത്തി. ആയതിൽ ഉള്ള അവസ്ഥ ഒക്കയും
മനസ്സിൽ ആകയും ചെയ്തു. ചൊവ്വക്കാരൻ മുസ്സ ഗെഡുറുപ്പ്യ കൊടുത്തില്ലന്നുള്ള
വർത്തമാനം തങ്ങൾക്ക അറിയിപ്പാൻ നമുക്ക വെണ്ടിയതാകുന്നു. അപ്രകാരംതന്നെ
അറിയിക്കെണ്ടുംന്നതും ഗെഡുറുപ്പ്യ ഒക്ക കൊടുക്കെണ്ടുന്ന സമയം ഇപ്പൊൾ
ആകുന്നതും ഈ വർത്തമാനം തങ്ങൾക്ക പരമാർത്ഥമായിട്ട നിരൂപിപ്പിപ്പാൻ സങ്ങതി
വരുമില്ലന്ന നാം വഴിപൊലെ വിചാരിക്കയും ചെയ്തു. എന്നാൽ ഗെഡുറുപ്പ്യ കൊടു
ക്കെണ്ടുന്ന ദിവസമെങ്കിലും അതിന്റെ മുമ്പെ എങ്കിലും കൊടുക്കുമെന്ന നാം നെരാ
യിട്ട പറഞ്ഞതുകൊണ്ട ഈക്കത്ത എത്തിയ ഉടനെ ബെഹുമാനപ്പെട്ട സറക്കാരുടെ
അപെക്ഷനിശ്ചയിക്കാമെന്ന നമുക്ക ഒട്ടും സംശയമില്ലാ. വിശെഷിച്ചചെലദിവസത്തിന
നമുക്ക കാർയ്യ്യം ഉള്ളതുകൊണ്ട അക്കാർയ്യ്യം തിർന്നാൽ നാം ചെറക്കൽ വരുവാൻ നാം [ 278 ] താല്പർയ്യ്യമായിരിക്കുംന്നു. അതിനിടയിൽ തങ്ങളെ ഗുണംകൊണ്ട നാം എത്രയും
നല്ലവണ്ണം അപെക്ഷിക്കുന്ന സ്നെഹിതൻ ആകുന്നു എന്ന തങ്ങൾ വിജാരിക്കയും
വെണം. എന്നാൽ കൊല്ലം 973 ആമത കന്നിമാസം 6നു ഇങ്കിരിയസ്സ കൊല്ലം 1797 ആമത
സപ്തെമ്പ്രമാസം 19 നു തലച്ചെരിനിന്നും എഴുതിയത.

495 H

669 ആമത രാജശ്രീ കടുത്തനാട്ട പൊർള്ളാതിരി ഉദയവർമ്മ രാജാവ അവർകൾക്ക
തലച്ചെരി തുക്കിടി സുപ്രർഡെണ്ടൻ കൃസ്തപ്രർ പിലി സായ്പി അവർകൾ സല്ലാം.
എന്നാൽ എഴുതി അയച്ച കത്ത എത്തി. ആയതിൽ ഉള്ള അവസ്ഥ ഒക്കയും മനസ്സിൽ
ആകയും ചെയ്തു. ഇപ്പൊൾ ഒരു ക്രിയ കഴിപ്പാൻ ഉള്ള അടിയന്തരമായിവന്നിരിക്കുംന്നതു
കൊണ്ട പൈയിമാശിക്കാരിയം താമസിപ്പിക്കും. അതുകൊണ്ട നമുക്കു വളരെ ക്ലെശ
മായിരിക്കുംന്നു. എന്നാലും നാം തങ്ങളെ എത്രയും വഴിപൊലെ വിജാരിക്കുന്നതു
കൊണ്ട ഈക്കത്ത എത്തിയ ഉടനെ മുന്നാം ഗിസ്തി അധികമായിട്ട ഒരു അവശം
കൊടുത്തയക്കുമെന്ന നാം നിശ്ചയിച്ചിരിക്കുംന്നു. ഇപ്രകാരം ചെയ്താൽ നമുക്ക
പ്രസാദമുണ്ടാകയും ചെയ്യ്യും. വിശെഷിച്ച ബെഹുമാനപ്പെട്ട ഡെങ്കിൻ സാഹെബര
അവർകളും നാമും തങ്ങളെ കാരണൊരെ എത്രയും ബെഹുമാനിച്ചതുകൊണ്ട
കാരണൊര നടന്നപ്രകാരത്തിൽ തങ്ങളും നടക്കുന്നു എന്നുള്ള അവസ്ഥ കണ്ടാൽ
ബെഹുമാനപ്പെട്ട ഡെങ്കിൻ സാഹെബരവർകൾക്ക വളരെ സന്തൊഷമാകയും ചെയ്യും.
ശെഷം മെൽപ്പറഞ്ഞ അടിയംന്തരം കന്നിമാസം 20 നു കഴിഞ്ഞാൽ നാം വടകരെക്ക
വരികയും ചെയ്യ്യും. അപ്പൊൾ തങ്ങളെയും അവിടെ കണ്ടാൽ നമുക്ക വളരെ
സന്തൊഷമായിവരും. ആ സമയത്ത നമ്മാൽ കൂടുംന്നെടത്തൊളം തങ്ങൾക്ക സഹായം
ചെയ്കയും ചെയ്യും. ശെഷം തങ്ങളെ സുഖസന്തൊഷത്തിന നാം എല്ലായിപ്പൊഴും
വിചാരിച്ചിരിക്കുന്നു. എന്നാൽ കൊല്ലം 973 ആമത കന്നിമാസം 7നു ഇങ്കിരെശകൊല്ലം
1797 ആമത സപ്തെമ്പ്രമാസം 20നു തലച്ചെരി നിന്നും എഴുതിയത.

496 H

670 ആമത രാജശ്രീ വടക്കെ അധികാരി തലച്ചെരി തുക്കിടി സുപ്രർഡെണ്ടൻ കൃസ്തപ്രർ
പീലിസായ്പി അവർകൾ കുഞ്ഞിപ്പൊക്കർക്ക എഴുതി അനുപ്പിന കാർയ്യ്യം. എന്നാൽ
കുറുമ്പ്രനാട്ട രാജാവ അവർകളും ജെമെസ്ഥിവിൻ സായ്പി അവർകളും ആയിട്ടുള്ള ഒര
ഹെതുവിൽ സായ്പിപറഞ്ഞ കൊടുക്കെണ്ടതിന്നനാളെ 12 മണിക്ക നമ്മുടെ സ്താനത്തിൽ
വരികയും വെണം. എന്നാൽ കൊല്ലം 973 കന്നി മാസം 7നു ഇങ്കിരെശകൊല്ലം 1797
ആമത സപ്തെമ്പ്ര മാസം 20 നു തലച്ചെരിനിന്നും എഴുതിയത.

497 H

671 ആമത രാജശ്രീവടക്കെപ്പകുതിയിൽ മജിസ്ത്രാദ കൃസ്തപ്രർ പിലി സായ്പി
അവർകൾ ദൊറൊഗ വൈയ്യ്യപ്പുറത്ത കുഞ്ഞിപ്പക്കിക്ക എഴുതിയ കല്പനക്കത്ത.
എന്നാൽ ശെകമ്മത എന്ന പറയുംന്നവൻ ബെരംജിപ്പാർശ്ശിന്റെ വിട്ടിൽ കടന്ന അറുപത
ഉറുപ്പ്യ പെട്ടിയിൽ പുട്ടി വെച്ചിരുന്നത കട്ടുകൊണ്ടു പൊയതുകൊണ്ട അവനെ
വിസ്തരിപ്പാൻന്തക്കവണ്ണം ഇപ്പൊൾ അയക്കയും ചെയ്തു. താൻ വിളിക്കുംന്നെ സമയത്ത
തന്റെ കച്ചെരിയിൽ വരെണ്ടതിന്ന സാക്ഷിക്കാരൻ തെയ്യ്യാറായിരിക്കുംന്നു.
സാക്ഷിക്കാരന്റെ പെര മാൻജി പാർശ്ശി. എന്നാൽ കൊല്ലം 973 ആമത കന്നിമാസം 7നു
ഇങ്കിരെശ കൊല്ലം 1797 ആമത സപ്തെമ്പ്രർ മാസം 20നു തലച്ചെരിനിന്ന എഴുതിയത. [ 279 ] 498 H

672 ആമത മഹാരാജശ്രീ വടക്കെ അധികാരി കൃസ്തപ്രർ പീലി സാഹെബര അവർക
ളുടെ കല്പനക്ക തലച്ചെരി കച്ചെരിയിൽ ഭെഷ്ക്കാര രാമരായര ദിവാന കച്ചെരിയിൽ
നിന്ന വിസ്തരിച്ചത. പുന്നൊലിത്തറ ഉപ്പാലക്കണ്ടി പറമ്പിന്റെ വിവാദം ജെമ്മക്കാരൻ
കുറുങ്ങൊട്ട കാരിയം പറയിന്നൊരുമായിട്ടും കാഞ്ഞായിപക്കിയും ആയിട്ടുള്ള
പറമ്പിന്റെ വിവാദം തിർത്ത പറമ്പ കുഴിക്കാണത്തിന കൊടുത്തത13 കൊല്ലം
ആകകൊണ്ടും ഇപ്പൊൾ അനുഭം വന്നത ആകകൊണ്ടും ഇവിടെ ദിവാന
കച്ചെരിയിൽനിന്ന വിസ്തരിച്ച നിശ്ചയിച്ചത ജെമ്മിന്റെ വിരൊധം നിക്കുക കൊണ്ടും
കുഴിക്കാണക്കാരൻ കാണം വാങ്ങി ക്കിഴിയുവാനത്രെ. നാലാള ഓലയാട്ട പൊതുവാളും
ചാത്തൊത്തെ തങ്ങളും ആയെടത്ത നമ്പുരിയും അണിയാരപ്പുറത്ത വിരാൻകുട്ടിയും
ഇവര നാൽവ്വരുംകൂടി വിസ്തരിച്ചകണ്ടത. ഉള്ളപ്രകാരം കുഴിക്കാണം വാങ്ങിട്ട പറമ്പ
ജെമ്മാരിക്ക സമ്മദിച്ച കൊടുപ്പാൻ അത്രെ കണ്ടത. ജെമ്മിക്കുള്ള അവകാശംമ്പൊലെ
കൊടുകായ്കകൊണ്ടും ജെമ്മിന്റെ വിരൊധം നിക്കുകകൊണ്ടും. എന്നാൽ കൊല്ലം
972 ആമത കർക്കിടകമാസം 12നു ഇങ്കിരെശകൊല്ലം 1797 ആമത ജൂലായിമാസം 24 നു
എഴുതിയത. കാഞ്ഞായി പക്കി ജെമ്മിക്ക സമ്മതമായിട്ട പണ്ടാരത്തിൽ കൊടുക്കെണ്ടത
കഴിച്ച ജെമ്മിക്ക കൊടുത്തൊളുവാനും സമ്മതം ജെമ്മിക്ക കൊടുക്കെണ്ടത
കൊടുത്തില്ലങ്കിൽ കുഴിക്കാണം വാങ്ങി പിരിഞ്ഞൊളുവാനും ഒത്തിരിക്കുംന്നു എന്ന
ദിവാൻ കച്ചെരിയിൽനിന്ന എഴുതിവെച്ച കച്ചിട്ട.

499 H

673 ആമത മെക്കുംന്നത്തെ അമ്മ പള്ളിക്കണ്ടിയിൽ പൊക്കനൊട കറപ്പാനായിട്ട
മുന്ന പശുവിനെയും മുന്ന കടച്ചിനെയും വാങ്ങിയിരിക്കുംന്നു. ശെഷം ഒര ആലയും
കുഞ്ഞിക്കുങ്കൻ പൊളിച്ചൊളുകയും ചെയ്തിരിക്കുംന്നു. ശെഷം പാട്ടം വഹയിൽ പത്ത
ഉറുപ്പ്യയും ഇനിക്ക തരുവാൻ ഉണ്ട. ഈവക ഇല്ലായെന്ന വെച്ചിട്ട അവര നെരുപറഞ്ഞാൽ
ഞാൻ വിട്ടൊളുകയും ചെയ്യ്യാം. ഇപ്രകാരം പള്ളിക്കണ്ടി പൊക്കൻ എഴുതി വെച്ചത.
എന്നാൽ കൊല്ലം 972 ആമത കർക്കിടകമാസം 10 നു ഇങ്കിരെശകൊല്ലം 1797 ആമത
ജൂലായിമാസം 22നു എഴുതിയത.

മെക്കുംന്നത്ത അമ്മ പറഞ്ഞ അവസ്ഥ. പള്ളിക്കണ്ടി പൊക്കന്റെ മനസ്സ ഉണ്ടായിട്ട
എനക്ക കറക്കുംന്നെ പശുക്കൾ ഇല്ലായ്കകൊണ്ട ഞാൻ പറഞ്ഞാറെ ഒരു പശുവിനെ
രണ്ടുവട്ടം തന്നിട്ടും ഉണ്ട. കറപ്പാനായിട്ട അതിന വില തരെണമെന്ന അവൻ പറക
എങ്കിലും ഞാൻ നിനക്ക തരാമെന്ന പറക എങ്കിലും ചെയ്തിട്ടില്ലാ. ആക്കടച്ചി രണ്ടുള്ള
തിൽ ഒന്നപണ്ടാരത്തിൽ കുടിക്കിക്കൊണ്ടുപൊകയും ചെയ്തു. ഒന്ന എന്റെ പക്കന്ന
അപായം വന്നു പൊകയും ചെയ്തു. പശുവിനെ അവനതന്നെ കൊടുക്കയും ചെയ്തിരി
ക്കുംന്നു. മറ്റ ഞാൻ അവന ഒരു പണം കൊടുക്കെണ്ടതും ഇല്ലാ. ഞാൻ എങ്കിലും എന്റെ
ആളുകൾ എങ്കിലും അവന്റെ ആല പൊളിപ്പിക്ക എങ്കിലും ചെയ്തിട്ടില്ലാ. ഇനി ഒക്കയും
കൊയ്മിയിൽനിന്ന കല്പിക്കുംപ്രകാരം കെൾക്കയും ചെയ്യ്യാം. അതിന എന്നാൽ
കൊറവില്ലാ. എന്നാൽ കൊല്ലം 972 ആമത കർക്കിടകമാസം 10 നു ഇങ്കിരിയസ്സ കൊല്ലം
1797 ആമത ജൂലായിമാസം 22നു എഴുതിയത. ഈ ക്കാരിയം അതാലത്തിൽ തിരെ
ണമെന്ന റെപ്പൊടത്ത ചെയ്തിരിക്കുംന്നു. ഇപ്രകാരം രണ്ടാളും എഴുതി തന്നിരിക്കുന്നു.

500 H

674 ആമത മെക്കുംന്നത്തെ അമ്മയും പള്ളിക്കണ്ടിപൊട്ടനും ആയിട്ട മുമ്പിൽ മെക്കു
ന്നത്തെ കുങ്കന ആയടത്തിൽ പള്ളിക്കണ്ടിപൊക്കനും പള്ളിക്കണ്ടിചൊയിയും പറമ്പ [ 280 ] വകവെച്ച എഴുതിക്കൊടുത്ത പ്രമാണം നൊക്കി ഞെങ്ങൾ വിചാരിച്ചെടത്ത പ്രമാണം
എഴുതിയ കൈയ്യ്യഴുത്തകാരനെയും അതിൽഎഴുതിയ സാക്ഷിക്കാരനെയും നടപ്പ
വിചാരിച്ചാൽ ഈ പ്രമാണം രണ്ടിലെയും കാണം പൊട്ടൻ മെക്കുന്നത്ത അമ്മക്ക
കൊടുപ്പാൻ അവകാശമെന്നത്ര കുന്നത്തെ കൊവിന്തപ്പൊതുവാളും പട്ടത്തെ
അമ്പാടിയും ഇവര രണ്ടാൾക്കും ബൊധിച്ചത. എന്നാൽ കൊല്ലം 972 ആമത
കർക്കിടകമാസം 10നു ഇങ്കിരിയസ്സകൊല്ലം 1797ആമത ജൂലായിമാസം 22നു എഴുതിയത.
ഈ മുന്ന റെപ്പൊർത്തും രാമരായര അയച്ചത. കന്നി 8നു 73 ആമത 1797 ആമത
സപ്തെമ്പ്രർ മാസം 21നു വന്നത.

501 H

675 ആമത വടക്കെ അധികാരി തലച്ചെരി തുക്കിടി സുപ്രർഡെണ്ടൻ കൃസ്തപ്രർ
പീലിസായ്പി അവർകൾക്ക ചെറക്കൽ രെവിവർമ്മരാജാവ അവർകൾ സല്ലാം.
കൊടുത്തയച്ച കത്ത രണ്ടും വായിച്ച കെട്ട അവസ്ഥയും അറിഞ്ഞു. ചൊവ്വക്കാരൻ
മുസ്സ ഗെഡു ഉറുപ്പ്യ ബൊധിപ്പിക്കെണ്ട സമയം ഇപ്പൊൾ ആകുന്നു എന്നും ഇപ്പൊൾ
കൊറെ ദിവസത്തെ കാരിയം അവിടെ ഉണ്ടന്നും അക്കാരിയം തിർന്നാൽ സായ്പി
അവർകൾക്ക ഇവിടെ വരുവാൻ മനസ്സ ഉണ്ടെന്നും മറ്റും അല്ലൊ എഴുതി അയച്ചത.
സായ്പി അവർകൾ ഇവിടെ വരുന്നത നമ്മുടെ കാർയ്യ്യങ്ങൾക്ക എറിയ
ഗുണമായിരിക്കകൊണ്ട നമുക്ക വളരെ സന്തൊഷമാകുന്നു. ഗെഡുവിന്റെ ഉറുപ്പ്യ
ഇതിനിടയിൽ മുസ്സ അവിടെ ബൊധിപ്പിച്ചിരിക്കുമെന്നാകുന്നു നാം നിശ്ചയിച്ചിരുന്നത.
ഇപ്പൊൾ ആയതവിടെ ബൊധിപ്പിച്ചില്ലന്ന എഴുതിവരികകൊണ്ട താമസിയാതെ
ഗെഡുവിന്റെ ഉറുപ്പ്യ അവിടെ ബൊധിപ്പിപ്പാൻന്തക്കവണ്ണം നിഷ്ക്കരിഷ ആയിട്ട മുസ്സക്ക
എഴുതി അയച്ചിട്ടും ഉണ്ട. ഗെഡു കഴിയുന്നതിലകത്തതന്നെ ഉറുപ്പ്യ അവിടെ
ബൊധിപ്പിക്കെണമെന്നവെച്ചാകുന്നു എറിയ താല്പരിയത്തൊടകൂടെ നാം ഇവിടുന്ന
ചട്ടമാക്കി അയച്ചത. ഇനി എങ്കിലും മുസ്സയും ആയിട്ട പറഞ്ഞ ഉറുപ്പ്യ താമസിയാതെ
ബൊധിപ്പിച്ച ഇങ്ങൊട്ട വരെണമെന്ന രാമനാരായണനും നിഷ്ക്കരിഷ ആയിട്ട എഴുതി
അയച്ചിട്ടഉണ്ട. അതുകൊണ്ട ഉറുപ്പ്യ അവിടെ ബൊധിപ്പിക്കെണ്ടതിന താമസം വരികയും
ഇല്ല. ഗെഡുപ്രകാരം ഉള്ള ഉറുപ്പ്യ ഒക്കയും കെളപ്പൻനമ്പ്യാര ഇത്രദിവസമായിട്ടും
ഇവിടെ ബൊധിപ്പിച്ചിട്ടും ഇല്ല. ശെഷം വഴികൾ നന്നാക്കെണ്ട കാർയ്യ്യത്തിന്ന എഴുതി
വന്നപ്രകാരംതന്നെ ചട്ടമാക്കിയിരിക്കുന്നു. എന്നാൽ കൊല്ലം 973 ആമാണ്ട കന്നിമാസം
7നു എഴുതിയത കന്നി 8നു സപ്തെമ്പ്രർ 21നു വന്നത. ഉടനെ പെർപ്പാക്കി അയച്ചു.

502 H

676 ആമത രാജശ്രീ വടക്കെ അധികാരി സുപ്രർഡെണ്ടൻ പീലിസായ്പി അവർകൾക്ക
കടുത്തനാട്ട പൊർള്ളാതിരി ഉദയ വർമ്മരാജാവ അവർകൾ സല്ലാം. കന്നിമാസം 7നു
സാഹെബരവർകൾ കൊടുത്തയച്ച കത്ത വായിച്ച വർത്തമാനം മനസ്സിൽ ആകയും
ചെയ്തു. നാം തലച്ചെരിനിന്ന വന്നപ്പൊൾ മുന്നാം ഗെഡുവിന്റെ അവസ്ഥക്ക സാഹെ
ബരവർകളെ അന്തക്കരണത്തിൽ ബൊധിപ്പിച്ചിട്ടും ഉണ്ടല്ലൊ. പൈയിമാശിക്കാരിയം
കൊണ്ട കുടിയാൻമ്മാര സാഹെബരവർകളൊട പറഞ്ഞപ്പൊൾ പൈയിമാശി
തുടങ്ങിയാൽ ഗെഡുവിന്റെ മൊതല തരണമെന്ന കുടികൾക്ക സാഹെബരവരകൾ
കല്പന കൊടുക്കയും ചെയ്തു. പൈയിമാഷി നൊക്കിതിർന്നല്ലാതെകണ്ട കാലംന്തൊറും
മൊതലെടുത്തവരുവാൻ കൊഴക്കതന്നെ അല്ലൊ ആകുന്നു. രണ്ടാംഗെഡുവരക്ക
ബൊധിപ്പിപ്പാൻ സറക്കാരിൽ കടംവാങ്ങിയ മൊതലിന രാജ്യത്തനിന്ന പിരിഞ്ഞവരായ്ക
കൊണ്ട നമ്മുടെ മനസ്സിൽ ഉള്ള വ്യസനങ്ങളും ഇനിമെൽ വെണ്ടുന്ന ഗെഡുവിന അതെത

"https://ml.wikisource.org/w/index.php?title=തലശ്ശേരി_രേഖകൾ/1&oldid=211191" എന്ന താളിൽനിന്ന് ശേഖരിച്ചത്