താൾ:39A8599.pdf/139

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

തലശ്ശേരി രേഖകൾ 79

കൊഴിക്കൊട്ടന്ന കാനഗൊവി എത്തായ്കകൊണ്ട നാം താമരച്ചെരിയിൽ വന്ന താമ
സിച്ചു. എടന്നടത്തകൂറ്റിലെക്ക എതാനും ആളുകളെ അയച്ചു മിശ്രമായ ഭവനം നന്നാക്കി
ആ ദിക്കിൽ വിചാരിച്ച കുഭമാസം 28 നു കാനഗൊവിയും ആറ മുദ്ര ശിപ്പായിയും
കൽപ്പനയായി വന്ന പിന്നെ മിനമാസം 26 നു താമരച്ചെരിയിൽ നിന്ന പുറപ്പെട്ട ചുരം
കയറി എടന്നടത്തകൂറ്റിൽ എടത്തറ എന്ന സ്ഥലത്തിങ്കൽ ചെന്ന പാർത്തു. ആ ദി
ക്കിൽ പൊയതിന്റെശെഷം ഉള്ള മുതൽ രൂപമാക്കിട്ടും കടം വാങ്ങിട്ടും ചെലവ ശബളവും
കഴിച്ചു മിഥുനമാസം 14 നു ഗർന്നൽ ഡൊ സായ്പു അവർകൾ എടത്രെക്ക വന്ന
ഗഡുപ്പണം അടയാത്തതുകൊണ്ട ദെഷ്യപ്പെട്ട നാല അഞ്ചുദിവസം കഴിഞ്ഞ അതിനു
വഴിയാക്കി പറഞ്ഞവെച്ചു. പഴശ്ശീന്ന പെർയ‌്യല വന്ന പാർത്തെടത്തക്ക ഒന്ന എഴുതി
അയക്കണം എന്ന സായ്പു പറഞ്ഞു. അതിന വാചകം സായ്പുതന്നെ പറഞ്ഞ നമ്മുടെ
പെർക്ക എഴുതി അയച്ചു. അത അനുസരിച്ചു എടത്രെയിന്ന മൂന്നു കാതം വഴി പടി
ഞ്ഞാറ കൊറൊത്ത ദെശത്ത സായ്പു നാമും 21 നു വന്നാറെ 24 നു പെർയ‌്യെന്ന
അവിടവന്ന 25 നു സായ്പുമായിക്കണ്ട ഗുണമായി പറഞ്ഞ 27 നു മാനന്തൊടിക്ക
എല്ലാവെരും എത്തുക എന്ന പറഞ്ഞ നിശ്ചെയിച്ച മാനന്തൊടിക്ക എത്തിയതിന്റെ
ശെഷം കാർയ‌്യങ്ങൾ പറഞ്ഞ നിശ്ചയിച്ച 71 നു കർക്കടകമാസം 1 നു മുതൽ നമുക്ക
സ്വാധിനമാക്കി വയനാട രാജ്യം വിചാരിച്ച തുടങ്ങുകയും ചെയ്തു. വയനാട നാട്ടിൽ
എലം മൊതലെടുപ്പ കമ്മാരെൻ എലം തുലാമാസം ഉള്ളത രൂപമാക്കും. വൃശ്ചിക
മാസത്തിലെ എലം ധനുമാസം ഒടുക്കം മകരമാസം ആദിക്ക രൂപമാക്കും. എലം നൂറ്റ
അഞ്ചു തുലാം നികിതി എന്ന പെരാകുന്നു. വൃശ്ചികമാസം നെല്ല അനുഭവം തുടങ്ങും.
ഇപ്രകാരം മുതലടുപ്പാകുന്നൂ. ചന്ദനം മൊഷ്ടിച്ച ഉണ്ടാക്കുന്നതാക്കുന്നു. പാളയം
വരുബൊൾ തടുപ്പാൻ കഴിക ഇല്ല. കാലന്തൊറും പാളിയം വന്ന നാട്ടിൽ നാശം
വരുന്നതുമുണ്ട. നാട്ടിൽ നാശം അനുഭവിക്ക എതായാലും ഉണ്ടെല്ലൊ. കുബഞ്ഞിയിൽ
പറഞ്ഞാൽ നാട്ടിൽ നികിതി ആക്കി രക്ഷിക്കുന്നതുമില്ല. നാശം വന്നതിന ചന്ദനം
മൊഷ്ടിച്ചിട്ടൊ കൊള്ളയിട്ടിട്ടൊ അസാരം വല്ല മുതലും ഉണ്ടാക്കി നാട്ടിൽ കൊറെശ്ശ
കണ്ടവും നടത്തി ഉള്ള മനുഷ്യര കുടിയിരിക്കയും പാളിയം വരുംബൊൾ കാട്ടിൽ
പൊകയും ചെയ്യും. കുബഞ്ഞിയിൽനിന്ന നികിതി ആയിട്ടില്ല എന്നും എല്ലാവർക്കും
ബൊധിക്കകൊണ്ട രാജാവെന്ന പെരായിട്ടുള്ളവരും കാരിയക്കാറൻ എന്ന പറയുന്നവനും
എല്ലാരും കുടികളെ ശാസിച്ച വല്ലതും വാങ്ങുകയും ചെയ‌്യും. നികിതി ആയിട്ടും
നിലയായിട്ടും നടപ്പ ഉണ്ടായിട്ടും ഇല്ല. മറ്റുള്ളവർക്ക വല്ലതും ലഭിക്കുന്നത ലാഭം എന്നവെച്ച
നടക്കും. കുംബഞ്ഞി കൽപ്പനയായി രാജ്യം ഗുണമായി വരണമെന്ന നിരുപിച്ച നമ്മാൽ
സാധിക്കുന്ന പ്രയത്നം നാലും ചെയ്തു. ഇപ്പൊൾ കുബഞ്ഞിയിൽ ദെയവ ഉണ്ടായി
കൽപ്പനയായി വന്നപ്പൊൾ നമുക്ക ഭാഗ്യമുണ്ട എന്ന നിരുപിച്ചു. ഇപ്രകാരം നടപ്പായി
മിശ്രമായ കാലകലങ്ങളിലെ നികിതി തരണമെന്ന കുബഞ്ഞിന്ന കൽപ്പിച്ചൊണ്ടാൽ
നമ്മുടെ നെരും സങ്കടവും കുബഞ്ഞിയിൽ ബൊധിപ്പിക്കയും കുബഞ്ഞിന്ന കൽപ്പിച്ച
നടത്തി രക്ഷിക്കയും അല്ലാതെ നമുക്ക വെറെ ഒരു ആശ്രയവും ഇല്ലല്ലൊ. 71 ആമതിൽ
സ്വാധീനമുള്ളവര വരുത്തി അന്യെഷിച്ച ഉണ്ടാക്കിയ കണക്കും ഉണ്ട. മുബെ കർന്നാടക
നടപ്പിൽ പരിചയിച്ച നടന്നവര മുബൽത്തെ നികിതിയും മുതലെടുപ്പും പറയാൻ അവർക്ക
പരിചയമുണ്ടാകും. അവർക്ക വല്ലതും കൊടുത്ത മ്മനസ്സ ഉണ്ടാക്കിയാൽ രാജ്യം ഒക്ക
കെട്ടുപൊയി മുബെ 50,000 ഉറുപ്പ്യ നികിതി എടുത്തനാട്ടിൽ 5000 ഉറുപ്പ്യ ഇപ്പൊൾ
എടുപ്പാൻ ആധരംമില്ലാ എന്ന പറയാനും അവർ മതി. അവർക്ക ലാഭമില്ലാഞ്ഞാൽ
മുബിൽത്തെതിൽ എരട്ടിച്ച മുതലെടുക്കുമെന്ന പറവാനും അവർതന്നെ മതിയായി
രിക്കും. ഇങ്ങനെ ഉള്ള അവസ്ഥക്ക കുബഞ്ഞിക്കന്ന നെര വിസ്തരിച്ച നടത്തി രക്ഷിക്ക
അല്ലാതെ കർന്നാടകര പറയുന്നതിന ഉത്തരം പറഞ്ഞ നിൽപ്പാൻ മലയാളര പ്രപ്തിയായി
വരികയില്ലല്ലൊ. ഗർന്നാൽ സായ്പുന്റെ ഒന്നിച്ച ദാക്സപ്പയ്യ്യൻ എടത്രെക്ക വന്നാറെ

"https://ml.wikisource.org/w/index.php?title=താൾ:39A8599.pdf/139&oldid=200513" എന്ന താളിൽനിന്ന് ശേഖരിച്ചത്