താൾ:39A8599.pdf/166

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

106 തലശ്ശേരി രേഖകൾ

പ്പിക്കെണ്ടതിന്ന എല്ലാവരയും മുട്ടിക്കയും വെണം. കുടിയാന്മാരെ പണം ബൊധിപ്പി
പ്പാൻ തക്കവണ്ണം മുട്ടിക്കെണ്ടതിന്ന രാജാവർകളുടെ പാറവത്യക്കാരന്മാർക്ക കൽപ്പി
ച്ചയച്ചിരിക്കുന്നു. അതുകൊണ്ട കുംഭമാസം 12 നു 600 ഉറുപ്പിക ഉണ്ടാക്കുവാൻ താൻ
കഴിവരും എന്ന നാം വിശ്വസിച്ചിരിക്കുന്നു. ശെഷം കുംഭമാസം 13 നു ഇവിടെക്ക വരികയും
വെണം. എന്നാൽ 72 ആമത കുമ്പം 9 നു പിപ്രവരി 17 നു കുറ്റിപ്പുറത്തന്ന എഴുതിയത.

221 F&G

408 ആമത രാജശ്രീ വടക്കെ അധികാരി തലച്ചെരി തുക്കടി സുപ്രഡെണ്ടൻ കൃസ്തപ്പർ
പീൽ സായ്പു അവർകൾ രണ്ടുതറെ തഹശീൽദാർക്ക എഴുതി അനുപ്പിന കാർയ്യ്യം.
എന്നാൽ മുളക കണക്കുകൾ ഇപ്പൊൾ തനിക്ക കൊടുത്തയച്ചിരിക്കുന്നു. ആയത
തൊറന്നിരിട്ടും ഇല്ല. താൻ കഴിയുന്നടത്തൊളം നികിതി പിരിക്കെണ്ടതിന്ന ഒട്ടും
താമസിയാതെകണ്ട പ്രെത്നം ചെയ്കയും വെണം. എന്നാൽ കൊല്ലം 972 ആമത
കുംഭമാസം 9നു ഇങ്ക്ലീശ കൊല്ലം 1797 ആമത പിപ്രവരിമാസം 17നു കുറ്റിപ്പുറത്തനിന്നും
എഴുതിയത.

222 F&G

409 ആമത മഹാരാജശ്രീ വടക്കെ അധികാരി സുപ്രന്തെണ്ടൻ പീലി സായ്പി
അവർകളെ സന്നിധാനത്തിങ്കലെക്ക കുറുമ്പ്രനാട്ട അദാലത്ത ദറൊഖ ചന്ദ്രയ്യൻ എഴുതി
ക്കൊണ്ട ഹരജി. രാജശ്രീ കുറുമ്പ്രനാട്ട രാജാവിന്റെ പെർക്ക കുറുമ്പ്രനാട്ടന്നും
താമരശ്ശെരിന്നും പൊയിട്ട ഉള്ള ആളുകളിൽ പതിന്നാല ആളിൽ മൂന്ന ആള ഇവിടെ
എത്തുകയും ചെയ്തു. പത്ത നായരും ഒരു തിയ്യനും സന്നിധാനത്തിങ്കൽ പാർപ്പിച്ചിട്ട
ഉള്ളതിൽ കുറുമ്പ്രനാട്ടും താമരച്ചെരിയും ഉള്ളവര ആകുന്നത. എനി സന്നിധാനത്തിങ്കന്ന
കൽപ്പിച്ച വരു ന്നതുപൊലെ ഞാ നടന്ന കൊള്ളുന്നതും ഉണ്ട. കൊല്ലം 972 ആമത
കുംമ്പമാസം 8 നു എഴുതിയത കുമ്പം 10 നു പിപ്രവരി 18നു വന്നത. ഉടനെ പെർപ്പാക്കി
അയച്ചത.

223 F&G

410 ആമത മഹാരാജശ്രീ വടക്കെ അധികാരി സുപ്രഡെണ്ടൻ കൃസ്തപ്പർ പീൽ
സായ്പു അവർകളെ സന്നിധാനത്തിങ്കലെക്ക കടുത്തനാട്ട കാനകൊവി വെങ്കിട
കുപ്പയ്യൻ എഴുതിയ അർജി സ്വാമി. കുംഭമാസം 9 നുയിൽ സന്നിധാനത്തിന്ന എഴുതി
വന്ന ബുദ്ധി ഉത്തരം വായിച്ച വഴിപൊലെ മനസ്സിൽ ആകയും ചെയ്തു.
കല്പനപ്രകാരംപൊലെ എന്നാൽ ആകുന്ന പ്രയത്നം ചെയ്ത കുടികളെ മുട്ടിച്ച ഉറുപ്പിക
പിരിപ്പിക്കണ്ടതിന്ന കൽപ്പനപ്രകാരംപൊലെ പ്രയത്നം ചെയ്ത ഉറുപ്പിക പിരിക്കയും ചെയ്യാം.
ശെഷം 13 നുയിൽ പിരിഞ്ഞ ഉറുപ്പികയുംകൊണ്ട സന്നിധാനത്തിങ്കലെക്ക വരുന്നതും
ഉണ്ട. എന്നാൽ കൊല്ലം 972 ആമത കുംഭമാസം 9നു ഇങ്ക്ലീശകൊല്ലം 1797 ആമത
പിപ്രവരിമാസം 17 നു കുംമ്മംകൊട ഹൊബളിയിന്ന എഴുതിയ അർജി. 10 നു പിപ്രവരി18
നു വന്നത. ഉടനെ പെർപ്പാക്കി അയച്ചത.

224 F&G

411 ആമത മഹാരാജശ്രീ പീൽ സായ്പു അവർകളുടെ സന്നിധാനത്തിങ്കലെക്ക
നാരായണരായൻ എഴുതിയ അർജി. എന്നാൽ കൽപ്പിച്ച എഴുതി കൊടുത്തയച്ച കത്തും
വായിച്ച വർത്തമാനവും അറിഞ്ഞു. കല്പനപ്രകാരം കുടിയാന്മാരെ മുട്ടിച്ചു തീർക്കെണ്ട

"https://ml.wikisource.org/w/index.php?title=താൾ:39A8599.pdf/166&oldid=200552" എന്ന താളിൽനിന്ന് ശേഖരിച്ചത്