താൾ:39A8599.pdf/216

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

156 തലശ്ശേരി രേഖകൾ

നിലുവപ്പണത്തിന്ന ഇനിയും എഴുതി അയക്കെണ്ടതിന്ന നമുക്ക ആവിശ്യം വന്നി
രിക്കുംന്നതുകൊണ്ടും കൊടുക്കാതെയിരിക്കുംന്നതുകൊണ്ടും ആയത മെടമാസം 15 നു
കൊടുപ്പാൻ ആയിരുന്നത കൊടുക്കുമെന്ന തങ്ങൾ എത്രയും പരമാർത്ഥമായിട്ട
പറകകൊണ്ടും കൊടുക്കാതെയിരിക്കകൊണ്ടും നാം എത്രയും സങ്കടമായിരിക്കുംന്നു.
നാം പ്രെത്ര്യെകമായിട്ട അപെക്ഷിക്കുംന്നെപ്രകാരം മുതലുകൾ ഒക്കയും ഈക്കത്ത
എത്തിയ ഉടനെ കൊടുത്തയക്കുമെന്ന നാം നിശ്ചയിച്ചിരിക്കുംന്നു. ഈ പണം ഒക്കയും
വാണ്ടെണ്ടതിന്ന നമുക്ക എത്രയും ആഗ്രഹിച്ചിരിക്കുംന്നു. തങ്ങളെ ക്രമമായിട്ട
കാരിയംകൊണ്ട ബെഹുമാനപ്പെട്ട സറക്കാർക്ക ദെയാവായിട്ട ഒരു പക്ഷം നിശ്ചയമായി
വരുത്തുകകൊണ്ട മെൽപ്പറഞ്ഞ വർത്തമാനം ഇനിയും എഴുതി അയപ്പാൻ നമുക്ക
സങ്ങതിയും ഇല്ലല്ലൊ. എനി വിശെഷിച്ച എന്ത പറകകൂടും. എന്നാൽ കൊല്ലം 972
ആമത എടവമാസം 9 നു ഇങ്കിരെശ കൊല്ലം 1797ആമത മെമാസം പത്തൊമ്പതാംന്തിയ്യ്യതി
തലശ്ശെരി നിന്നും എഴുതിയത.

347 G&H

525 ആമത രാജശ്രീ വടക്കെ അധികാരി തലശ്ശെരി തുക്കിടി സുപ്രർഡെണ്ടൻ
കൃസ്തപ്രർ പീലി സായ്പ അവർകൾ കുറുമ്പ്രനാട ദൊറൊക ചന്ദ്രയ്യ്യന എഴുതിയ
കല്പനക്കത്ത. എന്നാൽ നമുക്ക എഴുതി അയച്ചെകൊലപാദത്തിന്റെ അവസ്ഥകൊണ്ട
തനിക്ക ഗ്രെഹിപ്പിച്ച സമയത്ത കൊലപാദക്കാരെ പിടിപ്പാൻ ഒരു വഴി നടന്നിട്ടില്ലല്ലൊ.
ശെഷം ആ കൊലപാദത്തിന്റെ അവസ്ഥ ഉള്ളതിൽ ഒന്ന അന്ന്യെഷിച്ചിട്ടും ഇല്ലയെന്ന
പൊഴവായി നായൻമ്മാര നമുക്ക അറിയിക്കയും ചെയ്തു. അതുകൊണ്ട ഈക്കത്ത
എത്തിയ ഉടനെ പൊഴവായി നാട്ടിൽ പൊകയും കൊലപാദത്തിന്റെ അവസ്ഥ ഒക്കയും
അന്ന്യെഷിച്ച അറിഞ്ഞ നമുക്ക എഴുതി അയക്കയും വെണം. എന്നാൽ കൊല്ലം 972
ആമത എടവമാസം 9 നു ഇങ്കിരെശകൊല്ലം 1797ആമത മെമാസം പത്തൊമ്പതാംന്തിയ്യതി
തലശ്ശെരിനിന്ന എഴുതിയത.

348 G&H

526 ആമത മഹാരാജശ്രീ വടക്കെ അധികാരി കൃസ്തപ്രർ പീലി സായ്പി അവർകളുടെ
സന്നിധാനത്തിങ്കലെക്ക കസബ തലശ്ശെരി താലുക്ക കാനംങ്കൊവി രാമയ്യൻ എഴുതിയാ
അർജി. കല്പനപ്രകാരം 7 നു ഇരിവെരിക്ക വന്നിരിക്കുംന്നു. 6 നു പിരിച്ച ഉറുപ്പികയിന്റെ
അവസ്ഥ എഴുതി അയച്ചിട്ടും ഉണ്ടല്ലൊ. 7നു പിരിച്ചെ ഉറുപ്പ്യ 75-ം ഇനി തറക്ക ഒക്കയും
ആളെ അയച്ചിട്ടും ഉണ്ട. ശെഷം പിരിഞ്ഞ ഉറുപ്പ്യക്ക എഴുതി അയക്കുംന്നതും ഉണ്ട.
ശെഷം 5 നു രാത്രി പൊറാട്ടരക്കാര പത്തഇരുനൂറ ആളായിട്ട വന്ന ചെമ്പിലൊട്ട
കണയന്നൂര ഇരിവെരികൊറൊഞ്ഞൊരു ദെശത്തെ പുരകൾ ചുട്ടുപൊയിരിക്കുംന്നു.
ഇങ്ങിനെ എട്ടുപത്തു ദെശത്ത കുഞ്ഞുകുട്ടിയിരിക്കുംന്നതുമില്ലാ. ഇനി ഒന്നു രണ്ടഉള്ളെ
കുടിയാൻമ്മാരെ വരുത്തി പണത്തിന്ന ചൊദിച്ചതിന്റെ ശെഷം ഞാങ്ങളെ ഇരുത്തി
ഉപദ്രംകൂടാതെ യിരുത്തിയാൽ ഉറുപ്പ്യ വെഗം തീർത്ത കൊടുക്കുംന്നതും ഉണ്ട എന്ന
നായെൻമ്മാരും തിയ്യ്യരും പറയുംന്നു. ശെഷം മാപ്പിളമാരെ കുഞ്ഞുകുട്ടി എങ്കിലും മാപ്പിളമാര എങ്കിലും
ഒരുത്തിലും ആളെ അയച്ചാൽ കാണുംന്നതും ഇല്ലാ. ഭയപ്പെട്ടപൊയ
കുടിയാൻമ്മാരെ വരുത്തിയിരുത്തുവാൻ പ്രയത്നം ചെയ്യുന്നതും ഉണ്ട. കുടി ഉള്ള ദിക്കിൽ
ആളെ അയച്ച പണം പിരിക്കുംന്നതും ഉണ്ട. ഞാങ്ങളെ അരിയത്ത മാസപ്പടിക്ക എടുത്തെ
ആളുകൾക്ക തൊക്കും ഉണ്ടയും മരുന്നും ഇല്ലാ. തൊക്കും തെരയും കൊടുത്തയച്ചാൽ
അവർക്ക കൊടുത്ത നാട്ടിലെ കുടിയാൻമ്മാരെയും വരുത്തി കൊറയ ആളുകളെയും
ശെഖരിച്ചും കൊണ്ട കണയന്നുർക്ക പൊയിരുന്ന പിരിഞ്ഞ ഉറുപ്പ്യ കൊടുത്തയക്കുകയും

"https://ml.wikisource.org/w/index.php?title=താൾ:39A8599.pdf/216&oldid=200621" എന്ന താളിൽനിന്ന് ശേഖരിച്ചത്