താൾ:39A8599.pdf/104

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

44 തലശ്ശേരി രേഖകൾ

അയക്കെണ്ടതിന്ന എഴുതി ഉണ്ടാക്കിയാൽ കൊടുത്ത അയക്കെണ്ടതിന്ന ഏതുപ്രകാരം
വെണ്ടു എന്ന കല്പന വരിക വളര ആവിശ്യം. കൊല്ലം 971 ആമത ചിങ്ങമാസം 12 നു
ഇർങ്ക്ലിരസ്സകൊല്ലം 1796 ആമത അഗൊസ്തുമാസം 25 നു വന്നത.

89 C & D

98 ആമത രാജശ്രീ കണ്ണൂൽ ആദിരാജാ അവർകൾക്ക വടക്കെ അധികാരി തലച്ചെരി
തുക്കടി സുപ്രടെണ്ടൻ കൃസ്തപ്പർ പീലിസായ്പു അവർകൾ സല്ലാം. തങ്ങൾ എഴുതി
അയെച്ചെ കത്ത ഇവിടെക്കി എത്തി. അവസ്ഥ ഒക്കയും മനസ്സിൽ ആകയും ചെയ്തു.
തങ്ങളുടെ കപ്പലിൽ നിന്നു കിക്കുവാൻ ഉള്ള ചരക്കുകൾ തങ്ങളുടെ മരിയാദി
ഏതുപ്രകാരം എന്ന നമക്ക അറിഞ്ഞതും ഇല്ലല്ലൊ. എന്നാൽ തങ്ങൾക്ക നിശ്ചയും
ഉണ്ട. കൊഴിക്കൊട്ടും ബബായിയും മറ്റും പല പ്രദെശങ്ങളിൽ ചരക്കുകൾ മുബിൽ
ചുങ്കസ്ഥാനത്തെക്ക കൊണ്ടുവരുന്നു. അവിടന്നു വിസ്തരിച്ച വെലയും നിശ്ചയിക്കുന്നു.
ഇപ്രകാരംതന്നെ നാമും കല്പിച്ചിട്ടും ഉണ്ട. ഈ വില പ്രകാരം താങ്ങൾ ചുങ്കം
കൊടുത്തു കൊള്ളുകയും വെണം. ശെഷം ഇന്നു തങ്ങൾക്ക ഒരു കപ്പൽകൂടി വന്നു
എന്ന നാം കെട്ടു. അതുകൊണ്ട പെഴ ഒക്കയും വിരൊധിക്കെണ്ടതിന്ന ആവതിൽ ഇന്നന്നെ
ചരക്ക ആകുന്നു എന്ന നെര ഉത്തരം എഴുതി അയക്കയും വെണം. വിശെഷിച്ച തങ്ങൾ
നിന്ന ബഹുമാനപ്പെട്ടെ കൊബഞ്ഞിലെക്ക വരുമാനുള്ള നിലുവപണത്തിന്റെ കണക്ക
എറിയ ദിവസമായിട്ട എഴുതി അയച്ചെ കത്തിന്റെ മറുപടി ഇത്രത്തൊളം എത്തിട്ടും
ഇല്ല. ആ നിലുവപ്പണം ഇപ്പൊൾ ഒടനെ തിപ്പിക്കുവാൻ നമുക്ക ആവിശ്യമാകുന്നു.
വിശെഷിച്ച തങ്ങൾക്ക നിശ്ചയും ഉണ്ട. ബഹുമാനപ്പെട്ട കുബത്തിലക്കി കൊടു
പ്പാനുള്ളത നെര തന്നെ എന്ന ഇപ്പൊൾ നാം എഴുതിയതിന്റെ ശെഷം എറ താമസിച്ച
കഴിയുകയു ഇല്ല എന്ന നാം നിശ്ചയിച്ചിരിക്കുന്നു. എന്നാൽ കൊല്ലം 971 ആമത
ചിങ്ങമാസം 13 നു ഇർങ്ക്ലിരസ്സ കൊല്ലം 1796 ആമത അഗസ്തുമാസം 26 നു തലച്ചെരിനിന്നും
എഴുതിയത.

90 C & D

99 ആമത കുറുമ്പ്രനാട്ട രാജാ അവർകൾക്ക ഇന്ന രാവിലെ വയിനാട്ടെ
കാരിയുംകൊണ്ട നൊം തമ്മിൽ പറഞ്ഞ വർത്തമാനത്തിന്ന ആയതിൽ നാം തങ്ങൾക്ക
ഗ്രഹിച്ചു. ആ തുക്കടിയിലെ കപ്പം കൊണ്ട ബഹുമാനപ്പെട്ട സർക്കാരിലെ
സമ്മതത്തൊടകൂട നിശ്ചിയിക്കെണ്ടതിന്ന നമുക്ക കല്പന വഴിപൊലെ വരികയും
ചെയ്തു. തങ്ങൾ ഈ കാരിയം താമസിയാതെ തിർപ്പിക്കുവാൻ തക്കവണ്ണം തങ്ങൾ ഉള്ള
സഹായും ഒക്കയും കൊടുക്കും എന്ന നമക്ക നിശ്ചയിച്ച പറഞ്ഞതുകൊണ്ട ഈ
കാരിയം നല്ല വഴിപൊലെ അറിയിപ്പിക്കെണ്ടതിന്ന തങ്ങളുടെ പറ്റിൽ വയിനാട്ടെ കൊണ്ട
ഇരിക്കുന്ന കണക്കകൾ ഒക്കയും ഇനി നൊം തമ്മിൽ കാണുന്ന സമയത്തിൽ തരിക
വെണ്ടിയിരിക്കുന്നു. ഇതുനൊടുകൂട വയിനാട്ടിലെ എതാൻ ചെല കുടിയാമ്മാര
വർത്തമാനം കൊണ്ടു പറയെണ്ടതിന്ന തക്ക ഉള്ളവര ഒന്നിച്ചും കൂട്ടികൊണ്ടു വന്നാൽ
നന്നായിരുന്നു. എ(ന്നാൽ)971 ആമത ചിങ്ങമാസം 14 നു ഇങ്ക്ലിരസ്സ കൊല്ലം 1796 ആമത
അഗസ്തുമാസം 26 നു എഴുതി കയ്യിൽ കൊടുത്തത ആകുന്നത.

91 C & D

100 ആമത വടക്കെ പകുതിയിൽ മെൽ അധികാരി മഹാരാജശ്രീ മെസ്തർ പിലി
സായ്പ അവർകളെ സന്നിധാനത്തിങ്കൽ പയ‌്യനാട്ടുകരെയും പയ‌്യുർമ്മലെയും ദൊറൊഗ
കുഞ്ഞായൻ മൂപ്പൻ സല്ലാം. പയ‌്യുർമ്മലെനിന്ന ചിങ്ങമാസം 11 നു രാത്രിയിൽ ആറ

"https://ml.wikisource.org/w/index.php?title=താൾ:39A8599.pdf/104&oldid=200435" എന്ന താളിൽനിന്ന് ശേഖരിച്ചത്