താൾ:39A8599.pdf/99

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

തലശ്ശേരി രേഖകൾ 39

അവർകൾക്ക ഇങ്ങന്ന എഴുതി ബൊധിപ്പിക്കെണമെന്നില്ലല്ലൊ. എല്ലാവർക്കും രക്ഷ
ആയിരിക്കുന്ന കുമ്മഞ്ഞി എജമാനംൻമാർക്ക അറിയാമെല്ലൊ. ബഹൂമാനപ്പെട്ടിരി
ക്കുന്ന കുമ്മഞ്ഞിന്റെ കൈത്താഴ മലയാളം ഒക്ക സാധിനമായപ്പൊൾ എ(ക)ല്ലാവര
ക്കും ഗുണമായിട്ട ഇരന്ന കഴിഞ്ഞൊളാമന്നും കുമ്മഞ്ഞി കൽപ്പിക്കുന്ന നികിതി
കൊടുത്തൊളമന്നും വിചാരിച്ച സന്തൊഷിച്ചിരുന്നു. കൊലത്തനാട്ടിൽ പറ്റിയ ദെശത്ത
ഉണ്ടാകുന്ന മൊതൽ ഒക്കയും കൊടുത്താലും ഇരുനൊളുവാൻ സങ്കടമായി
വന്നിരിക്കുന്നു. അ ആവിലാദിയും സംങ്കടങ്ങളും കുമ്മഞ്ഞി സംസ്ഥാനത്ത സായ്പമാര
അവർകള ബൊധിപ്പിച്ചു കുടായ്കയും വന്നും. സാധുക്കളായിരിക്കുന്നവര സങ്കടം
ബൊധിപ്പിച്ചന്നവരികിൽ അവര നാട്ടിൽ ഇരുന്നുന്ന വരികയും ഇല്ല. കുമ്മിഞ്ഞി
സമസ്ഥാനത്ത ഒരു സംങ്കടം കെൾപ്പിച്ചാൽ കാലം താമസിച്ചിട്ടങ്കിലും നെരാക്കി കാര്യം
നടത്തി സംകടം തിർത്ത തരുവെന്നു വിചാരിച്ച കുമ്മഞ്ഞി കല്പനക്ക വന്ന എജമാ
നൻമ്മാരൊടും പട്ടാളക്കാരൊടും ഒരി എറക്കൊറവ കാണിക്കാതെയും എനിമെൽ
ബഹൂമാനപ്പെട്ടവരെമെൽ ഒരു ദൊഷം വരുവത്തുവാൻ വിചാരിക്കാതെത്ത്രെ നാടും
വീടും വിട്ട കാട്ടിൽ ഇരിക്കുന്നത. എനി എങ്കിലും എല്ലാവർക്കും രക്ഷയായിരിക്കുന്ന
ബെഹുമാനപ്പെട്ട കുമ്മഞ്ഞി സംസ്ഥാനത്തിൽ പലെ കാര്യദികളും വിചാരിച്ച എല്ലാവരെ
യും രക്ഷിക്കുന്ന സായ്പുമാര വിചാരിച്ച എന്നയും എന്റെ കുഞ്ഞികുട്ടികളെയും
രാജ്യവും രാജ്യത്ത ഉള്ള പ്രജകളെയും രക്ഷിപ്പാൻ സായ്പുമ്മാരെ കൃപ ഉണ്ടായിരിക്കണം.
ബഹൂമാനപ്പെട്ടിരിക്കുന്ന കുമ്മഞ്ഞിയൊട എറിയ വിപരീതമായി നിന്നവർക്ക
കുമ്മിഞ്ഞിന്റെ കൃപാകടാക്ഷംകൊണ്ട പൊറാത്ത അവര രക്ഷിച്ചപ്രകാരം കാമാനുണ്ട.
അതുപൊലെ ഉള്ള കുറ്റം ഒന്നും ഞാൻ കുമ്മഞ്ഞിയൊട ചെയ്തിട്ടില്ലാ. ചെയ്വിൻ
ഭാവിച്ചിട്ടും ഇല്ലാ. എന്നക്കുള്ള സംങ്കടങ്ങൾ ഒക്കയും സായ്പുമ്മാരെ ബൊധിപ്പി
ക്കണ്ടക്കിൽ വളര എഴുതി അയക്കണ്ടിവരും. കൊറഞ്ഞൊരു സങ്കടം അറിയിക്കുന്നതിൽ
എന്റെ സങ്കടം പൊക്കി രക്ഷിച്ച കൊള്ളുകയും വെണം. എനി സായ്പന്മാരെ
കല്പനപ്രകാരം കെട്ട നടക്ക. സായ്പന്മാരെ സംസ്ഥാനങ്ങളിൽ എഴുതി അയ
ക്കെണ്ടപ്രകാരം വഴിപൊരുംവണ്ണം മനസ്സിൽ ഇല്ലാ. ഈ എഴുതിഅയച്ചതിൽ വല്ലതും
ഉള്ള പെഴ ഉണ്ടെങ്കിൽ ഉടയവര കുറിച്ച രക്ഷിച്ച കൊള്ളുകയും വെണം. എന്നാൽ 971
ആമത ചിങ്ങമാസം 1 നു എഴുതിയത ചിങ്ങമാസം 3 നു വന്നത. അഗസ്തുമാസം 16 നു
വന്നത.10

77 C& D

86 ആമത രാജശ്രീ കടത്തനാട്ട പൊറള്ളാതിരി കൊതവർമ്മരാജാ അവർകൾക്ക വട
ക്കെ അധികാരി തലച്ചെരി തുക്കടി സുപ്രടെണ്ടൻ കൃസ്തപ്പർ പീല സായ്പ അവർകൾ
സല്ലാം. ബഹൂമാനപ്പെട്ട ഗൗണ്ണർ സയ്പു അവർകളുടെ കത്ത തങ്ങൾക്ക അയക്കുവാൻ
നമുക്ക വളര പ്രസാദമായിരിക്കുന്നു. പ്രത്ത്യെകമായിട്ട അതുകൊണ്ട തങ്ങളുടെ ബൊധം
ഉണ്ടായി വരുമെന്ന നമുക്ക നിശ്ചയമായിരിക്കുന്നു. ബാഡൽ സായ്പു അവർകൾ
ചെലകാര്യം കൊണ്ട കപ്പായ്ക്ക പൊവാൻ നിശ്ചയ‌്യമായി വെണ്ടിയിരിക്കുന്നതുകൊണ്ട
നാം ഇരുവെനാട്ടക്ക യാത്ത്ര പുറപ്പെടുവാൻ ഭാവിച്ചിരുന്നത അഭാവക്കെടായി വരികയും
ചെയ്തു. അഞ്ചു ദിവസത്തിൽ അകത്ത മൊന്തൊൽക്ക എത്തുവാൻ തക്കവണ്ണം നാം
വിചാരിച്ച ഇരിക്കുന്നു. അതിനിടെയിൽ തങ്ങളുടെ സുഖസന്തൊഷ നല്ലവണ്ണം
ഇരിക്കുമെന്നു നാം പ്രത്ത്യെകമായിട്ട വിശ്വസിച്ച ഇരിക്കുന്നു. എന്നാൽ കൊല്ലം 971
ആമത ചിങ്ങമാസം 6 നു ഇർങ്ക്ലിരസ്സകൊല്ലം 1796 ആമത അഗസ്തുമാസം 19 നു തലച്ചെരി
നിന്ന എഴുതിയത.

10. അടുത്ത കത്ത് പ. രേ. ക 10

"https://ml.wikisource.org/w/index.php?title=താൾ:39A8599.pdf/99&oldid=200422" എന്ന താളിൽനിന്ന് ശേഖരിച്ചത്