താൾ:39A8599.pdf/132

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

72 തലശ്ശേരി രേഖകൾ

അറിഞ്ഞിരിക്കുന്നു. ആയത എണ്ണുകയും വെണം. ഇപ്പൊൾ തങ്ങൾ എത്രെയും നല്ല
വണ്ണം അറിഞ്ഞിരിക്കുന്ന വർത്തമാനങ്ങൾ പിന്നെ ബൊധിപ്പിക്കെണ്ടതിന്ന ആയത
പറയാൻ അതത മെൽ ആളുകളെ അവരുടെ കരാർന്നമത്തിങ്കൽ വിത്ത്യാസം കൂടാതെ
എങ്കിലും മറ്റും പ്രകാരത്തിൽ എങ്കിലും ഇരിക്കുന്നവരെക്കൊണ്ട ബഹുമാനപ്പെട്ട
സർക്കാരുടെ പക്ഷം എന്ത വിശ്വസിക്കും എന്ന ഇപ്പൊൾതന്നെ വിശ്വസിച്ചിരിക്കുന്നു.
തങ്ങൾക്ക ഇനി ഒരു പ്രാവിശ്യം നിരുവിപ്പാൻ അധികം ഉണ്ടായിവരികയും ചെയ്യുമെല്ലൊ.
ആയതുകൊണ്ട ഒടുക്കത്ത നമുക്ക എഴുതിവന്ന കത്തന്റെ അവസ്ഥ ഉള്ളത. എതാൻ
തങ്ങൾക്ക അയക്കെണ്ടതിന്ന അത്രെ ഉള്ളത വെണ്ടിയിരിക്കുന്നത. ആയത ഇപ്രകാരം
തന്നെ തിരിച്ച എഴുതിവന്നത. യാതൊരു രാജാവ എങ്കിലും മെൽആള എങ്കിലും
അവരവരുടെ അഞ്ചാമതത്തിൽ ഉള്ള പാട്ടം ഒരു റെസ്സ നിലുവ വരുവാൻ സമ്മതി
ക്കെണ്ടതിന്ന എത ഹെതുവിമ്മെൽ സമ്മതിക്കയും അരുത. ശെഷം അവർക്ക
ഗ്രെഹിപ്പിക്കണം. അവരുടെ പല കരാർന്നാമത്തിന്റെ നിലകൾ നിശ്ചയിക്കെണ്ടതിന്ന
എതാൻ വിഷമം ഉണ്ടായി വരികിൽ നികിതിപ്പണത്തിന്റെ നടപട്ടം പിന്നെ വാങ്ങെ
ണ്ടതിന്ന ആഭാരത്തിൽ നിന്ന മാറ്റിക്കെണ്ടതിന്ന ബഹുമാനപ്പെട്ട കുബഞ്ഞിയുടെ
സമ്മതക്കെട ഒട്ടും വരികയും ഇല്ലല്ലൊ. ശെഷം മുബെ മെൽ വെച്ചതിന്ന നല്ല സമ്മതം
ഉണ്ടായി വന്നില്ല എങ്കിൽ ശെഷമായിട്ടുള്ളതിന നടക്കുകയും ചെയ‌്യും. ആയതുകൊണ്ട
തങ്ങളുടെ ഗുണത്തിമ്മൽ ബൊധിക്കെണ്ടതിന്ന വിശെഷിച്ച ആത്ത്ര ഉള്ളത ആകുന്നത.
ആയത തങ്ങൾ ബഹുമാനപ്പെട്ട കുബഞ്ഞിയുടെ കൽപ്പനക്ക വിത്യാസം കൂടാതെ
നടന്നാൽ നിരൂപം നല്ലവണ്ണം ആയി വന്നു എന്ന നമ്മുടെ പക്ഷത്തിൽ ആകുന്നത.
നമ്മുടെ അന്തഃകരണത്തിൽ തങ്ങളുടെ ഗുണംകൊണ്ട എപ്പൊളും വിചാരിച്ചിരി
ക്കുന്നതുകൊണ്ട മെൽ എഴുതിയതിമ്മൽ വഴിപൊലെ നിരൂപിച്ചു എന്ന കെൾക്കുവാൻ
നമുക്ക സന്തൊഷമായിരിക്കയും ചെയ‌്യും. എന്നാൽ കൊല്ലം 972 ആമത കന്നിമാസം 12
നു ഇർങ്ക്ലിരസ്സ കൊല്ലം 1796 ആമത സപടബർ മാസം 25 നു എഴുതിയ കത്ത.

140 C & E

149 ആമത രാജശ്രീ കണ്ണൂർ ആദിരാജാബീബി അവർകൾക്ക വടക്കെ അധികാരി
തലച്ചെരി തുക്കടി സുപ്രടെണ്ടൻ കൃസ്തപ്പർ പിലി സായ്പു അവർകൾ സാല്ലാം. തങ്ങൾ
കന്നിമാസം 7 നു എഴുതി അയച്ചെ കത്ത ഇവിടെക്ക എത്തി. വഴിപൊലെ വായിച്ച
മനസ്സിൽ അകയും ചെയ്തു. നിങ്ങളൊട കൃപയും നിരൂപവും നമുക്ക വളര ആകുന്നത
എങ്കിലും എന്നാലും തങ്ങളുടെ നിലുവപ്പണവും വെടിപ്പായിക്കണ്ടതിന്റെ ആവിശ്യം
മുട്ടിക്കുവാൻ തക്കവണ്ണം നമ്മുടെ പ്രവൃർത്തി ബലം ചെയ‌്യുന്നത. ഈ ശെദ്യത്തിന്റെ
നെരുള്ളത തങ്ങൾക്ക നല്ലവണ്ണം നിശ്ചയം ഉണ്ടല്ലൊ. അതുകൊണ്ട എറതാമസം
വന്നുപൊയത അനുഗമമായിട്ട തങ്ങൾ നിന്ന വളര വഷളായിട്ടുള്ള സുഭാവംപൊലെ
ഉണ്ടായിവരികയും ചെയ്യും. ആയതുകൊണ്ട ഇപ്പൊൾ ബഹുമാനപ്പെട്ട സർക്കാരിലെ
കൽപ്പനയിന്റെ അവസ്ഥ തങ്ങൾക്ക അയെക്കെണ്ടതിന്ന വിശെഷിച്ച നമ്മൊടു അത്ത്ര
ഉള്ളത നിന്നിരിക്കുന്നത. ആയവസ്ഥക്ക തങ്ങൾ എത്രെയും സൂക്ഷ്മമായിട്ടുള്ളപ്രകാര
ത്തിൽ നൊക്കുമെന്ന നാം അപെക്ഷിച്ചിരിക്കുന്നു. ഇപ്രകാരം തന്നെ തിരിച്ച എഴുതി
വന്നത. യാതൊരു രാജാവ എങ്കിലും മെൽ ആള എങ്കിലും അവരവരുടെ അഞ്ചാമത
ത്തിൽ ഉള്ള പാട്ടം ഒരു റെസ്സ നിലുവ വരുവാൻ സമ്മതിക്കെണ്ടതിന്ന ഏത ഹെതുവിമെൽ
സമ്മതിക്കയും അരുത. ശെഷം അവർക്ക ഗ്രെഹിപ്പിക്കണം. അവരുടെ പല
കരാർന്നാമത്തിന്റെ നിലകൾ നിശ്ചയിക്കെണ്ടതിന്ന എതാൻ വിഷമം ഉണ്ടായിവരി
കിൽ നികിതിപ്പണത്തിന്റെ നടപട്ടം പിന്നെ വാണ്ടെണ്ടതിന്ന ആഭാരത്തിൽനിന്ന
മാറ്റിക്കെണ്ടതിന്ന ബഹുമാനപ്പെട്ട കുബഞ്ഞിയുടെ സമ്മതക്കെട ഒട്ടും വരികയും
ഇല്ലല്ലൊ. ശെഷം മുബെ മെൽ വെച്ചതിന്ന നല്ല സമ്മതം ഉണ്ടായി വന്നില്ല എങ്കിൽ

"https://ml.wikisource.org/w/index.php?title=താൾ:39A8599.pdf/132&oldid=200504" എന്ന താളിൽനിന്ന് ശേഖരിച്ചത്