താൾ:39A8599.pdf/168

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

108 തലശ്ശേരി രേഖകൾ

228 F&G

3ആമത കത്ത. കുറുമ്പ്രനാട്ടിലും പൊഴവായിലും ദൊറൊഗചന്ദ്രയ്യന എഴുതിവരുന്നത.
ഈ വരുന്ന മൂവരും കൂടി ഇവിടെ വന്ന എന്റെ മുമ്പാകെ പൊളവായി നാട്ടിൽ
ഇമ്പിച്ചികൊളെ ഒര സങ്കടം അന്ന്യായം കെൾപ്പിച്ചിരിക്കുന്നു. ഇപ്പൊൾ പൊളവായുടെ
കാർയ്യം നിങ്ങളെ താഴെ ആകകൊണ്ട നിങ്ങൾ ആ ക്കാരിയം വിചാരിച്ച നല്ലവണ്ണം
ശിക്ഷിച്ച നിങ്ങളെ മെൽ ഇരിക്കുന്ന വടക്കെ അധികാരി സുപ്രഡെണ്ടെൻ സ്ഥാനം
നടക്കുന്ന സായ്പി അവർകൾക്ക് റെപ്പൊടുത്ത ചെയ്കയും വെണം. എന്നാൽ കൊല്ലം
972 ആമത് കുംഭമാസം 6 നു കൊഴിക്കൊട്ട അദാലത്ത അധികാരിസ്ഥാനം നടത്തുന്ന
ആട്ടിസ്സൻ സായ്പു അവർകൾ എഴുതിയത. ഇക്കത്തെ മൂന്നും ഇവിടെ എത്തിയത.
കുംഭമാസം 10നു പിപ്രവരിമാസം 18നു വന്നത. ഇക്കത്ത 3-ം ഈ ദിവസം തന്നെ
പെർപ്പാക്കി അയച്ചത.

229 F&G

414 ആമത രാജശ്രീ വടക്കെ അധികാരി തലച്ചെരി തുക്കടി സുപ്രന്തെണ്ടൻ കൃസ്തപ്പർ
പീൽ സായ്പു അവർകൾ കുറുമ്പനാട്ട ദറൊക ചന്ദ്രയ്യന എഴുതി അനുപ്പിന കാരിയം.
എന്നാൽ നിങ്ങൾ എഴുതി അയച്ച കത്തും മറ്റും രണ്ട വെച്ചിരുന്നതും നമുക്ക എത്തുകയും
ചെയ്തു. ഹാട്ടിസ്സൻ സായ്പു അവർകൾ നിങ്ങൾക്ക കല്പന കൊടുപ്പാൻ
കഴികയില്ലായ്കകൊണ്ട ഇങ്ങൊട്ട കൊടുത്തയച്ച കത്ത അയക്കെണ്ടുന്നതിന്ന
എത്രയും നെരായിട്ടുള്ളപ്രകാരംതന്നെ ചെയ്തു. ശെഷം നമ്മുടെ അറിവ് കുടാതെകണ്ട
കുമിശനർ സാഹെബനിന്ന വല്ല കത്തുകൾ കൊടുത്തയക്കയും ഇല്ലല്ലൊ. എന്നാൽ
കൊല്ലം 972 ആമത കുംഭമാസം 11 നു ഇങ്ക്ലീശ്ശ കൊല്ലം 1797 ആമത പിപ്രയരീമാസം 19നു
കുറ്റിപ്പുറത്ത നിന്നും എഴുതിയത.

230 F&G

415 ആമത മഹാരാജശ്രീ വടക്കെ അധികാരി കൃസ്തപ്പർ പീൽ സായ്പു അവർകളുടെ
സന്നിധാനത്തിങ്കലെക്ക തഹശീൽദാര ഗൊപാലയ്യൻ എഴുതിയ അർജി. സായ്പു
അവർകൾ കല്പിച്ചയച്ച രണ്ടു തറെയിൽ മുളകചാർത്തിയ പയിമാശി കണക്ക ഇവിടവന്ന
എത്തുകയും ചെയ്തു. എന്റെ ഒക്ക ഉള്ളവർക്കെല്ലാം മാസപ്പടി കൊടുത്ത. എനക്ക മാത്രം
മൂന്ന മാസത്തെ മാസപ്പടി തരുവാൻ സായ്പവർകളെ കൃപയുണ്ടായതും ഇല്ല.
സായ്പവർകളെ കൃപ തന്നെ അപെക്ഷിച്ചിരിക്കുന്നു. എന്റെ സങ്കടം മറ്റ ഒരുത്തര
അറികയും ഇല്ലല്ലൊ. അതുകൊണ്ട കൃപ ഉണ്ടായിട്ട മാസപ്പടി തന്നാൽ കടം വാങ്ങി
യെടത്ത കൊടുത്ത എന്റെ ചെലവും കഴിച്ചൊളായിരുന്നു. എനി സായ്പവർകളുടെ
മനസ്സിൽ ബൊധിച്ചപൊലെ. എനക്ക് മറ്റ ഒര ആശ്രയവും ഇല്ല. കൊറിയതെട ഇവിട
ഇരിപ്പാൻ കല്പന ഉണ്ടായാൽ നന്നായിരുന്നു. എന്നാൽ കൊല്ലം 972 ആമത കുംഭമാസം
10 നു രണ്ടുതറെയിന്ന എഴുതിയത. കുമ്പം 11നു പിപ്രവരി 19 നു വന്നത. ഉടനെ
വർത്തമാനം ബൊധിപ്പിച്ചത.

231 F&G

416-ആമത രാജശ്രീ വടക്കെ അധികാരി തലച്ചെരി തുക്കടി സുപ്രഡെണ്ടൻ കൃസ്തപ്പർ
പീൽ സായ്പു അവർകൾ ദിവാൻ ബാളാജിരായർക്ക എഴുതിയത. നാം ഒടുക്കത്ത
എഴുതി അയച്ച കത്തിൽ നാളെ ഇങ്ങൊട്ട വരുവാൻഎല്ലൊ കൽപിച്ചിരുന്നു. നാം
ബൊധിച്ചിരുന്നപ്രകാരം അല്ലാതെ മറ്റും എതാൻ മുതലുകൾ തലച്ചെരിക്ക അയപ്പാൻ

"https://ml.wikisource.org/w/index.php?title=താൾ:39A8599.pdf/168&oldid=200555" എന്ന താളിൽനിന്ന് ശേഖരിച്ചത്