താൾ:39A8599.pdf/152

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

92 തലശ്ശേരി രേഖകൾ

യക്കുന്നതും ഉണ്ട. എന്നാൽ 972 മത കുമ്പം 3നു എഴുതിയത. പിപ്രവരി 11നു 3 നു
വന്നത. 11 നു പെർപ്പ കൊടുത്തത.

178 F&G

367ആമത രാജശ്രീ വടക്കെ അധികാരി തലച്ചെരി തുക്കടി സുപ്രഡെണ്ടൻ കൃസ്തപ്പർ
പീലി സായ്പു അവർകൾ രണ്ടുതറെ കാനഗൊവിന എഴുതിയത. എന്നാൽ എതാൻ
ഉറുപ്പിക ഇവിടെക്ക അയക്കാതെകണ്ട മൂന്ന ദിവസം കഴിഞ്ഞ പൊകയും ചെയ്തു.
ഇപ്രകാരം ഉള്ള നടപ്പിന തന്റെ മാസപ്പടി ഉണ്ടാകുമില്ല. നായന്മാരൊട എങ്കിലും
മാപ്പിളമാരൊടു എങ്കിലും എല്ലാവരൊടും ഉറുപ്പ്യ വാങ്ങുവാൻ തക്കവണ്ണം നാം നിന്നൊട
കൽപ്പിച്ചിരിക്കുന്നു. വിശെഷിച്ച ഇതിന്റെ ഉത്തരം ഒട്ടും താമസിയാതെകണ്ട ഇങ്ങൊട്ട
എഴുതി അയെക്കയും വെണം. എന്നാൽ കൊല്ലം 972 ആമത കുംഭമാസം 3നു ഇങ്ക്ലീശ
കൊല്ലം 1797 ആമത പിപ്രവരിമാസം 11നു കുറ്റിപ്പുറത്തന്ന എഴുതിയത.

179 F&G

368 ആമത രാജശ്രീ വടക്കെ അധികാരി തലച്ചെരി തുക്കടി സുപ്രഡെണ്ടൻ
കൃസ്തപ്പർ പീലി സായ്പു അവർകൾ കടുത്തനാട്ട കാനകൊവി വെങ്കിടകുപ്പയ്യന്ന
എഴുതിയ കത്ത. എന്നാൽ നമ്മുടെ കച്ചെരിയിലെക്ക ഉറുപ്പ്യ എത്രയും ചുരുക്കമായിട്ടെ
അയച്ചിട്ടുള്ളു. ആയതുകൊണ്ട പ്രെത്നം ചെയ്യുന്നതുമില്ല. എന്നാൽ ഒട്ടും
താമസിയാതെകണ്ട വലുതായിട്ടൊരു വഹ കൊടുത്തയക്കാഞ്ഞാൽ ഇവിടെക്ക
മടങ്ങിവരുവാനും തലച്ചെരിക്ക കൽപ്പിച്ച അയക്കയും ചെയ‌്യും. എന്നാൽ കൊല്ലം 972
ആമത കുമ്പമാസം 3നു ഇക്ലിശകൊല്ലം 1797 ആമത പിപ്രവരിമാസം 11നു കുറ്റിപ്പുറത്തന്ന
എഴുതിയത.

180 F&G

369 ആമത രാജശ്രീ വടക്കെ അധികാരി തലച്ചെരി തുക്കടി സുപ്രഡെണ്ടൻ കുസ്തപ്പർ
പീലിസായ്പു അവർകൾ വടകര പാറവത്യം അപ്പാവയ്യന എഴുതിയത. എന്നാൽ 971
മതിലെക്കൊണ്ടും 72 മതിലെക്കൊണ്ടും നികിതി കൊടുക്കെണ്ടുന്നവരു പെരും 25
നെല്ലയും വീടുകളും പറമ്പുകളുടെ വിവരത്തൊടുകൂട നമുക്ക അയപ്പാൻ മുമ്പെ
കൽപ്പിച്ചിരിക്കുന്നല്ലൊ. അതുകൊണ്ട ഇക്കത്ത എത്തിയ ഉടനെ മെൽപറഞ്ഞ കണക്ക
ഇവിടെക്ക അയക്കയും വെണം. എന്നാൽ കൊല്ലം 972 ആമത കുംഭമാസം 3നു
ഇങ്ക്ലീശകൊല്ലം 1797 ആമത പിപ്രവരിമാസം 11നു കുറ്റിപ്പുറത്തന്നെ എഴുതിയത.

181 F&G

370 ആമത രാജശ്രീ വടക്കെ അധികാരി തലച്ചെരി തുക്കടി സുപ്രഡെണ്ടൻ
കൃസ്തപ്പർ പീലിസായ്പു അവർകൾ ചെറക്കൽ കാനകൊവി ബാബൂരായന എഴുതിയത.
എന്നാൽ ഇവിടെക്ക എഴുതി അയച്ച കത്ത എത്തി. ആയതിൽ ഉള്ള അവസ്ഥ മന
സ്സിൽ ആകയും ചെയ്തു. തൊട്ടത്തിൽ നമ്പ്യാര ഇവിട വന്നിരിക്കുന്നു. രാമരായരൊടു
കൂട മടങ്ങി പൊവാൻ നമ്പ്യാർക്ക കൽപ്പിക്കയും ചെയ്തു. ശെഷം മറ്റുനാൾ കുമ്പമാസം
5നു നാം എടച്ചെരി യിലെക്ക വരുന്നതുകൊണ്ട 4000 ഉറുപ്പ്യ അവിട എത്തിയ ഉടനെ
വാങ്ങുവാൻ തക്കവണ്ണം നമ്മുടെ മനസ്സിൽ നിശ്ചയിച്ചിരിക്കുന്നു. എന്നാൽ കൊല്ലം 972
ആമത കുംഭമാസം 3നു ഇങ്ക്ലിശകൊല്ലം 1797 ആമത പിപ്രവരി മാസം 11നു കുറ്റിപ്പുറ
ത്തിന്ന എഴുതിയ കത്ത.

"https://ml.wikisource.org/w/index.php?title=താൾ:39A8599.pdf/152&oldid=200532" എന്ന താളിൽനിന്ന് ശേഖരിച്ചത്